Saturday, 26 July 2014

ഓർമ്മക്കായി

വാച്ചക്കൽ കൂട്ടായി ജാനകി - പതിമൂന്നാം ചരമ വാർഷികം, ഓഗസ്റ്റ്‌ മുപ്പത് രണ്ടായിരത്തി പതിനെട്ടു .

ഓർമ്മക്കായി

പല വിശേഷ ദിവസ്സങ്ങളും ഇത്രയും കാലത്തിനിടയിൽ  ആഘോഷിച്ചിട്ടു ണ്ടെങ്കിലും അതൊന്നും മനസ്സിൽ തങ്ങി നിൽക്കുന്നതല്ല, എല്ലാ വർഷങ്ങളി ലും വരുകയും പോകുകയും ചെയ്യുന്നവ തന്നെ.രണ്ടായിരം  ഒക്ടോബർ പതി നാറു ജീവിതത്തിൽ മറക്കാൻ ആവാത്ത ആഘോഷ ദിവസ്സമായിരുന്നു, കൂടാ തെ വീണ്ടുമൊരിക്കൽ വരാത്തതുമായ ആഘോഷ ദിവസ്സവുമായിരുന്നു. നീ ണ്ട ഇരുപത്തി മൂന്ന്  വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അന്നാണ് ഞങ്ങൾ അമ്മയും, അമ്മയുടെ എല്ലാ മക്കളും, മരുമക്കളും, പേരക്കുട്ടികളും ഒന്നിച്ചത്. അമ്മയുടെ മക്കൾ, അവരുടെ മക്കൾ, അവരുടെ മക്കൾ അങ്ങിനെ അമ്മക്ക് ശേഷം മൂന്ന് തലമുറ ഒത്തു കൂടുക എന്ന അപൂർവമായ മഹാഭാഗ്യം അമ്മക്ക് കൈ വരിച്ച ആ ദിവസ്സം, അന്നാണ് എൻറെ സ്വന്തം വീട്ടിൽ ഗൃഹപ്രവേശം നട ന്നത്. പൊന്ന്യം പാലത്തിനടുത്തുള്ള സായികൃപ എന്ന എൻറെ പുതിയ വീട് എല്ലാവർക്കും ഒത്തു കൂടാൻ ഉള്ള വേദിയായതു മുൻ തീരുമാനപ്രകാരം ആയിരുന്നില്ല.

അവിചാരിതമായും, അപ്രതീക്ഷിതമായും എല്ലാവരും നാട്ടിൽ ഉണ്ടാവുകയാ ൽ എൻറെ ചേച്ചിയായ മൈഥിലിയുടെ ഭർത്താവായ ശ്രീനി ചേട്ടനാണ് അങ്ങി നെ ഒരു അഭിപ്രായം പറഞ്ഞത്, "പണി തീരാത്ത വീടാണെന്നത് കാര്യമാക്കേ ണ്ട, ഇങ്ങിനെയൊരവസ്സരം ഇനി കിട്ടിയെന്നു വരില്ല, നമുക്ക് ഗൃഹ പ്രവേശം നടത്താം". നല്ല അഭിപ്രായം തന്നെ പക്ഷെ പല പണികളും ബാക്കി. എന്നാലും എല്ലാവരും ഒത്ത് കൂടിയ ഇത് പോലൊരു അവസ്സരം ഇതിനു മുമ്പ് ഉണ്ടായിട്ടു മില്ല. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു. പണി തീരാത്ത വീട് ആയിരുന്നെങ്കിലും പെട്ടന്ന് തന്നെ എല്ലാവരേയും വിളിച്ചു ചേർത്ത് വെ റും ഏഴു ദിവസ്സത്തിനുള്ളിൽ ഗൃഹപ്രവേശം നടത്തുകയായിരുന്നു.

രണ്ടു ദിവസങ്ങൾക്ക് മുമ്പ് കിണ്ണത്തപ്പം ഉണ്ടാക്കാൻ തീരുമാനിച്ചു, അയൽ വാ സ്സികളായ രണ്ടു മൂന്നു ചെറുപ്പക്കാർ ആവശ്യമുള്ള സാധങ്ങളുടെ പട്ടിക ഉ ണ്ടാക്കി,  അതനുസരിച്ചു അരി പൊടിയാക്കി, പച്ച തേങ്ങയും, വെല്ലവും, ആ വശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി, സന്ധ്യയോടെ ചെറുപ്പക്കാർ എത്തി അ പ്പത്തിനുള്ള തേങ്ങ പിഴിഞ്ഞ്, വെല്ലം ഉ രുക്കി അരിപ്പൊടിയിൽ തേങ്ങ പാൽ ചേർത്തു അപ്പം അടുപ്പിൽ വച്ച്, ഏതാണ്ട് രാത്രി ഒരു മണിയായി അപ്പം കിണ്ണ ങ്ങളിൽ നിറച്ച ശേഷമേ എല്ലാവരും അത്താഴം കഴിച്ചുള്ളൂ.

തലേ ദിവസ്സം ഗണപതി ഹോമം നടന്നു, അര മണിക്കൂർ കഴിഞ്ഞപ്പോൾ തകർ ത്തു മഴ പെയ്യാൻ തുടങ്ങി, അമ്മക്ക് വലിയ സന്തോഷം. ഹോമം കഴിഞ്ഞാൽ മഴ പെയ്യുന്നത് ഗണപതി ഭഗവാൻ പ്രസന്നൻ ആയതിൻറെ ലക്ഷണം ആണെ ന്നാണ് നിലവിലുള്ള വിശ്വാസ്സം. എല്ലാവരും ഒന്നിക്കാൻ കിട്ടിയ അവസരം ആയ തിനാൽ ചടങ്ങ് ഒരു സംഭവം ആക്കി മാറ്റാൻ ഞാനും തീരുമാനിച്ചു. ചു രുങ്ങിയ സമയം കൊണ്ട് തന്നെ കുടുംബങ്ങളെയും അയൽ വാസ്സികളെയു മെല്ലാം ക്ഷണിച്ചു, അങ്ങിനെ വളരെ ഗംഭീരമായി തന്നെ ആഘോഷങ്ങൾ ന ടന്നു. ചേച്ചിയും കുടും ബവും അ ന്ന് തന്നെ വൈകീട്ട് കൊടുങ്ങല്ലുരിലെക്ക് തിരിച്ചു പോയി.

ആഘോഷങ്ങൾ രാത്രി പത്തു മണി വരെ നീണ്ടു നിന്നു. ആളുകൾ പിരിഞ്ഞു പോയ ശേഷം  ഞങ്ങൾ അമ്മയുമായി പല കുശലങ്ങളും പറയാൻ തുടങ്ങി. ചിരിയും, കളിയുമായി കുറെ സമയം കഴിഞ്ഞു. നിശബ്ദയായിരിക്കുന്ന അമ്മ യെ നോക്കുമ്പോൾ അമ്മ കരയുകയായിരുന്നു. കാരണം തിരക്കിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറി, പിന്നെ നിർബന്ധിച്ചപ്പോൾ ഇനി ഒരിക്കലും ഇങ്ങിനെ എല്ലാവരുടേയും ഒത്തു കൂടൽ ഉണ്ടാവുകയില്ല, ഇനിയുള്ള ഒത്തു കൂടലിനു ഞാൻ ഉണ്ടാവില്ല, എന്ന് പറഞ്ഞു കൊണ്ടാണ് അമ്മ കരഞ്ഞിരുന്നത്. പത്തു ദി വസ്സത്തിനു ശേഷം ഞാൻ ഷാർജയിലേക്ക് തിരിച്ചു പോകു മ്പോൾ അമ്മ പ റഞ്ഞു, അടുത്ത നിൻറെ വരവിനു ഞാൻ ഉണ്ടാകുകയില്ല. കുറ ച്ചു പ്രായമൊ ക്കെയുള്ള എല്ലാ അമ്മമാരും മക്കൾ പോകുമ്പോൾ പറയാറുള്ള സ്ഥിരം കാ ര്യമാണ് ഇത്.

തുടർന്ന് ഞാൻ രണ്ടായിരത്തി ഒന്നിലും, രണ്ടായിരത്തി രണ്ടിലും, രണ്ടായിര ത്തി മൂന്നിലും , നാട്ടിൽ വന്നു തിരിച്ചു പോകുമ്പോൾ അമ്മ ഇത് തന്നെ പറ ഞ്ഞു. വീണ്ടും രണ്ടായിരത്തി നാലിൽ അമ്മ ഇത് തന്നെ പറഞ്ഞപ്പോൾ, കുറെ വർഷമായി അമ്മ ഇത് തന്നെ പറയുന്നു, അമ്മ ഇനിയും പത്തിരുപത്തി അ ഞ്ചു കൊല്ലം ജീവിക്കും, എനിക്കിനിയും അമ്മയെ കുറേക്കാലം കാണണം  എന്നും പറഞ്ഞു ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു. അമ്മ പതിവി ല്ലാത്ത ഒരു ചിരിയോടെ പറഞ്ഞു. ഇപ്പോൾ ഞാൻ തീർത്തും അവശയാണ് മോനെ, അത് കൊണ്ട് ഇപ്പോൾ ഈ പറഞ്ഞത് വെറു വാക്കല്ലെടാ മോനെ. അത് നിനക്ക് താ മസിയാതെ ബോധ്യമാകും.

അമ്മ പറഞ്ഞത് തികച്ചും ശരിയായിരുന്നു, അടുത്ത വരവിനു അമ്മ ഉണ്ടായി രുന്നെങ്കിലും, അതീവ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ആയി രുന്നു. വിവരം കിട്ടി ഞാൻ നാട്ടിൽ വന്നു, ആശുപതിയിലെത്തിയ എൻറെ  ശ ബ്ദം കേട്ട് പതുക്കെ കണ്ണ് തുറന്നു, എന്നെ കണ്ടപ്പോൾ നീ എപ്പോൾ വന്നു എ ന്നു പതുക്കെ ഒന്നു ഞരങ്ങിയിരുന്നു, പിന്നെ ഒരു ചെറിയ ചിരിയും പിറ്റേ ദിവ സ്സം മുതൽ പൂർണ്ണമായും അബോധാവസ്ഥയിലുമായി. എന്നെ കാണാൻ വേ ണ്ടി മാത്രം കണ്ണ് തുറന്ന പിന്നീടൊരിക്കലും കണ്ണ് തുറന്നില്ല, ഒരു വാക്കും മി ണ്ടിയതുമില്ല, കിടന്ന കിടപ്പിൽ പത്താം നാൾ ഭൂമിയിലെ യാത്ര അവസാനി പ്പിച്ചു കൊണ്ട് അമ്മ യാത്രയായി....................

ഭൂമിയിലെ യാത്ര അവസാനിച്ച അമ്മ പരലോകത്തേക്കും, ലീവ് തീർന്ന ഞാ ൻ ജീവിത യാത്രയിലേക്കും തിരിച്ചു പോകുമ്പോൾ പിറകിൽ നിന്ന് വിളിവ ന്നു "മോനേ" സ്ഥലകാല ബോധം മറന്നു ഞാൻ തിരിഞ്ഞു നോക്കി, അമ്മ വി ളിച്ചത് ഞാൻ ശരിക്കും കേട്ടു,  തിരിഞ്ഞു നോക്കി, കണ്ടില്ല, മുന്നോട്ട് നടന്ന എന്നെ വീണ്ടും വിളിച്ചോ എന്നൊരു തോന്നൽ ആറിയാതെ ഞാൻ വീണ്ടും  തിരിഞ്ഞു നോക്കി, പുറകിൽ അമ്മ ഇല്ല എന്ന സത്യം, അത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. വണ്ടിയിൽ കയറുമ്പോൾ അമ്മ ചെവിയിൽ മന്ദ്രിക്കുന്ന ത് ഞാൻ ശരിക്കും കേട്ട്. ഇനി നീ വരുമ്പോൾ ഒരിക്കലും ഞാൻ ഉണ്ടാകില്ലെടാ മോനേ....................

അതേ "ഇത് പോലെ ഒരവസ്സരം ഇനി ഉണ്ടായെന്നു വരില്ല" രണ്ടായിരം ഒക്ടോ ബർ പതിനാറിന് പണി തീരാത്ത വീട്ടിൽ ഗൃഹ പ്രവേശം നടത്താൻ പറഞ്ഞ വാക്ക് ഒരു നിമിത്തമായിരുന്നു. ഗൃഹ പ്രവേശം, വിവാഹമടക്കമുള്ള പല ആ ഘോഷങ്ങളിലും പ്രവാസ്സികൾക്ക് കുടുംബത്തോടോപ്പോം പങ്കെടുക്കുകയെ ന്നു ള്ളത് അസാദ്ധ്യമായ കാര്യങ്ങളാണ്. പത്തു മാസ്സം കഴിയുമ്പോൾ ചേച്ചി യും അമ്മയുടെ വഴിയിലേക്ക്‌ യാത്രയായി,  ചേച്ചിയുടെ വഴിയേ ഭർത്താവായ ശ്രീനി വാസ്സനും, ഏറ്റവും അവസ്സാനമായി രണ്ടായിരത്തി പതിനഞ്ചു നവമ്പർ ഇരുപത്തി ഏഴിന് ചേട്ടനും ഓർമ്മയായി, അതേ  ഗൃഹ പ്രവേശത്തിൻറെ എ ല്ലാവരു ടേയും ഒത്തുകൂടൽ അവസ്സാനത്തേതായിരുന്നു. ഇനിയൊരിക്കലുമു ണ്ടാകാത്ത ഒത്തു ചേരൽ.

ഇപ്പോഴും ഇടയ്ക്കിടെ സ്വപ്നങ്ങൾ കാണുന്നൂ, 'അമ്മ വിളമ്പുന്നതും, ഒന്നിച്ചി രുന്ന് കഴിക്കുന്നതും, എല്ലാവരും കൂടി കുശലങ്ങൾ പങ്ക് വയ്ക്കുന്നതും അ ങ്ങിനെ പലതും, അപ്പോൾ 'അമ്മ പറയുന്നൂ, എല്ലാം നിൻറെ തോന്ന ലാണെടാ മോനെ .............. " ഇനി ഒരിക്കലും നിൻറെ വഴികളിൽ വരാൻ എനിക്കാകില്ലെ ടാ മോനേ.................. യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തുമ്പോൾ കണ്ടതെല്ലാം  സ്വപ്നമായിരുന്നെന്നറിയുമ്പോൾ വല്ലാത്ത ഒരു അനാഥത്വം അനുഭവപ്പെടു ന്നു. അമ്മ, പ കരം വെക്കാൻ ഇല്ലാത്ത വാക്ക്, ലോകത്തിൽ മക്കൾ ഏറ്റവും കൂടു തൽ ഉച്ചരിച്ച വാക്ക്, അമ്മ, അമ്മ, അമ്മ

ഓഗസ്റ്റ് മുപ്പതു എൻറെ അമ്മയുടെ പതിമൂന്നാം ചരമ വാർഷികം. അമ്മയുടെ വേർപാടിൽ ദുഖിക്കുന്ന എല്ലാ മക്കൾക്കുമായി സമർപ്പിക്കുന്നു.

 "ഓർമ്മക്കായി"

ജയരാജൻ കൂട്ടായി

Friday, 25 July 2014

ഇനി ഒരു ജൻമ്മം കൂടി

ഇനി ഒരു ജൻമ്മം കൂടി

ജൻമ്മം കൊണ്ട് കേരളീയൻ ആണ് എങ്കിലും വളരെ കുറച്ചു കാലം മാത്രമെ ഞാൻ കേരളത്തിൽ ജീവിച്ചുള്ളു. കുട്ടിക്കാലം കഴിഞ്ഞപ്പോൾ ബോംബയിൽ എത്തി, തുടർന്നുള്ള പഠിപ്പും ജോലിയും എല്ലാം ബോംബയിൽ ആയിരുന്നു, ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴിൾ കജുപാടയിൽ എത്തുമ്പോൾ ഗണേഷ് മൈതാനം കഴിഞ്ഞാൽ ആകാശം മുട്ടി നിൽക്കുന്ന പടുകൂറ്റൻ മലകൾ ആയിരുന്നു. കശുവണ്ടി മരങ്ങളാൽ  നിറഞ്ഞു നിൽക്കുന്ന സ്ഥലമായതിനാൽ കാജുപാട (കാജു എന്നാൽ ഹിന്ദിയിൽ കശുവണ്ടി)എന്നു പേരു വന്നു. കമാനി വഴി വരുമ്പോൾ പൈപ്പ് ലൈനിൻറെ വലതു ഭാഗം വിശാലമായ നെൽ വയൽ ആയിരുന്നു. ക്രിസ്ത്യൻ ഗാവിൽ ഉള്ള ഒരാളുടെ വയൽ ആയിരുന്നു. വിത്ത് വിതക്കുന്നതും, വളമിടുന്നതും, കൊയ് ത്തും ഒക്കെ ഞാൻ കൌതുകത്തോടെയും സന്തോഷത്തോടെയും നോക്കി കാണും.
കമാനി, മുകുന്ദ്, പ്രീമിയെർ എന്നി മൂന്ന് വൻ കമ്പനികൾ അടുത്ത് അടുത്ത് ആയതിനാൽ കജുപാട തിരക്ക് പിടിച്ച സ്ഥലം ആയിരുന്നു. കമാനിക്ക് മൂന്ന് ഡിവിഷൻ ഉണ്ടായിരുന്നു, കമാനി ട്യൂബ്, കമാനി മെറ്റൽ ആൻഡ്‌ ആലോയീസ് കമാനി എഞ്ചിനീയറിംഗ് എന്നിവ ആയിരുന്നു. ആ കാലത്ത് ഗൾഫ്‌ ജോലിയെ ക്കാളും കൂടുതൽ ഡിമാണ്ട് ആയിരുന്നു ഈ കമ്പനികളുടെ ജോലിക്ക്. വളരെ അധികം മലയാളികൾ ഈ കമ്പനികളിൽ ജോലി ചെയ്തിരുന്നു. അതിൽ കൂടുതൽ ആളുകളും കജുപാട, ജെറിമറി, സാകിനാക്ക ഏറിയയിൽ താമസിച്ചിരുന്നു. അരുണ്‍ കുമാർചാൽ, മുൻഷി ചാൽ, ജെയിൻ ചാൽ എന്നിവ യിൽ എല്ലാം ധാരാളം മലയാളികൾ താമസിച്ചിരുന്നു. അരുണ്‍ കുമാർ ചാലിൽ ഇരുപത്തി എട്ടാം നമ്പർ റൂമിൽ തൃശൂർ സ്വദേശി ബാലട്ടൻ (ബി ഇ എസ് ടി ) ഇരുപത്തി ഒൻപതിൽ കൊടുങ്ങല്ലൂർ സ്വദേശി ഭാസ്ക്കരൻ ചേട്ടൻ (മുകുന്ദ്) (ആയിരത്തി തൊള്ളായിരത്തി തോണ്ണൂറിൽ മരണപെട്ടു) മുപ്പതാം നമ്പറിൽ നാരായണൻ നായർ, ഞങ്ങൾ അമ്മാവൻ എന്ന് വിളിക്കും, കമാനിയിൽ ജോലി മുപ്പത്തി ഒന്നിൽ ജോണ്‍ചേട്ടൻ,-മുകുന്ദ്, മുപ്പത്തി രണ്ടിൽ ഞാൻ (എൻറെ ചേട്ട ന്മാർ, പ്രഭാകരനും ദേവദാസനും, പരപ്പനങ്ങാടി സ്വദേശി വേലായുധൻ ചേട്ടനും താമസിച്ചിരുന്നു. ജോണ്‍ ചേട്ടൻറെ കൂടെ തൃശൂർ സ്വദേശി വർഗീസ് ചേട്ടനും, പടിയൂർ സ്വദേശി രാമൻ ചേട്ടനും താമസിച്ചിരുന്നു. ജോലി കഴിഞ്ഞു കുളി കഴിഞ്ഞാൽ ഞങ്ങൾ എല്ലാവരും കൂടി പുറത്ത് ഇറങ്ങി ഇരിക്കും എന്നിട്ട് പല കുശലങ്ങളും പറയും, രാമൻ ചേട്ടനും, ജോണ്‍ ചേട്ടനും നല്ല നല്ല പാട്ടുകൾ പാടും. പാതിര വരെ ഈ പതിവുകൾ തുടരും. കുട്ടികളുടെ ബർത്ത് ഡേ വന്നാൽ മധുസൂധൻ മഹാടിക്കിൻറെ അടുത്ത് നിന്നും ടി വി യും വി ഡി യോ യും വാടകയ്ക്ക് എടുത്തു മൂന്ന് കാസ്സിറ്റ് കൊണ്ട് വന്നു നേരം പുലരുന്നത് വരെ പടം കാണും. മറാത്തി ഫാമിലിയും പടം കാണാൻ കൂടെ ഇരിക്കും
സകിനാക്കയിലെ പ്രോഗ്രസ്സിവ് ആർട്സ് ക്ലബും, ജെറിമറിയിലെ ആശാൻ മെമ്മോറിയൽ ആർട്സ് ക്ലബും, കജുപാടയിലെ ബോംബെ പുരോഗമന യുവ സഭയും ആ കാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. അതു കഴിഞ്ഞാൽ പിന്നെ കുർളയിലെ നെഹ്‌റു നഗർ വെൽഫയർ സെൻറർ ആണു പ്രശസ്ഥമായിരുന്നതു, ആദർശ വിദ്യാലയത്തിലെ രാഘവൻ മാസ്റ്റർ ആയിരുന്നു ദീർഘകാലം പ്രസി  ഡടായിരുന്നത്. വിജയ്‌ മില്ലിൽ ജോലി ചെയ്യുന്ന ഞാൻ സാകിനാക്ക പൈപ്പ് ലൈനിൽ ഉള്ള കൈരളി ഹോട്ടലിൽ നിന്നാണ് ഉച്ച ഭക്ഷണം കഴിച്ചിരുന്നത്. വളരെ നല്ല കേരളീയ ഭക്ഷണം കിട്ടുവാൻ ബാച്ച്ലേര്സ് കൈരളി ഹോട്ടലിൽ വൈകുന്നേരങ്ങളിൽ ഒത്തു കൂടുക പതിവായിരുന്നു. പിന്നെ ഓണം വിഷു സമയങ്ങളിൽ മാട്ടുംഗയിൽ പോയി ഉപ്പേരി, ഏത്തക്ക,നാടൻ പച്ചക്കറി ഒക്കെ വാങ്ങി വരും. കജുപാടയിൽ ബി പി വൈ എസ് സ്ഥാപക അംഗമായ കെ ജി നായർ ഘാട്ടെ ചാലിൽ പച്ചക്കറി കട നടത്തിയിരുന്നു. ബി ഈ എസ് ടി യിലെ ജോലി രാജി വച്ച് പച്ചക്കറി കട തുടങ്ങി എങ്കിലും കഷ്ടിച്ച് ജീവിച്ചു പോകുവാൻ മാത്രമേ വരുമാനം കിട്ടിയിരുന്നുള്ളു (ആളുടെ സഹോദരി മകനാണ് ഗോപാലകൃ ഷ്ണൻ കിഴക്കേപ്പാട്ട്)

പിന്നെ ഈ അവസരത്തിൽ ദുഖത്തോടെ സ്മരിക്കേണ്ട ഒരാൾ ടി എസ് നായർ എന്ന ശിവശങ്കരൻ നായരെ ആണു. ബി പി വൈ എസ് സ്ഥാപക അംഗമായ ആൾ മരിച്ചു  അധികം താമസിയാതെ ഭാര്യയും മരിച്ചു. പിന്നെ കഴിഞ്ഞ വർഷമാണ്‌ ഞാൻ അറിഞ്ഞത്,ആളുടെ അവിവാഹിതരായിരുന്ന രണ്ടു ആണ്‍ മക്കളും ഒരേ ദിവസ്സം മരിച്ചു എന്ന്.

ബി പി വൈ എസ് എല്ലാ വർഷവും ഓണാഘോഷം നടത്താറുണ്ട്‌. മഹാരാഷ്ട്ര മണ്ഡൽ നടത്തുന്ന ഗണേശ ഉത്സവത്തോടനുബന്ധിച്ച് ഗണേഷ് മൈതാനത്തിൽ ഉള്ള അവരുടെ സ്റ്റേജിൽ ഒരു ദിവസ്സം ഓണാഘോഷം നടത്തുകയാണ് പതിവ് ഏറ്റവും കൂടുതൽ ആളുകൾ ജാതി , മത, ഭാഷ ഭേതമന്യേ പങ്കെടുക്കാറുണ്ട്. ആയിരത്തി തൊള്ളായിരത്തി തോന്നുറ്റി രണ്ടു സെപ്റ്റംബർ ഇരുപത്തി രണ്ടി നു ഞാൻ ഗൾഫിൽ പോയി, പിന്നെയുള്ള വിവരങ്ങൾ എനിക്ക് അന്ന്യമാണ്. എന്നാലും ഇന്നത്തെ കജുപാടയിൽ കശുമാവ് ഇല്ല, മലയും ഇല്ല, മല നിന്ന ഭാഗം പോലും തിരിച്ചറിയുക സാധ്യമല്ല. കമാനിയും മുകുന്ദും, പ്രീമിയർ കമ്പനിയും  ബോംബയിൽ നിന്നും എങ്ങോട്ടോ മാറി പോയി.വയലും, നെൽ കൃഷിയും അപ്രത്യക്ഷമായി, വെട്ടിപിടിക്കൽ സംസ്കാരം എല്ലാം നശിപ്പിച്ചിരിക്കുന്നു.മലയിൽ ഉണ്ടായിരുന്ന, പക്ഷികളും, പാമ്പുകളും, കശു മാവിൽ കൂട് കൂട്ടാറുള്ള അണ്ണാനും മൂങ്ങയും കാക്കക്കും  വംശ നാശം വന്നു കഴിഞ്ഞു.

കേരളം വിട്ടു മുപ്പത്തി ഏഴു വർഷം കഴിഞ്ഞപ്പോളും മനസ്സിൽ മായാത്ത ഒരു സിന്ധൂര പൊട്ടായി കജുപാടയിലെ ജീവിതം എന്നും മനസ്സില് നിറഞ്ഞു നിൽക്കുന്നു , എന്നാലും ഈ അവസരത്തിൽ ഒരു കാര്യം പറയാതെ വയ്യ, ഇത്രയും കാലത്തിനു ഇടയ്ക്കു ഇത്രയും, സ്നേഹവും സന്തോഷവും അനുഭവിച്ച ഒരു ജീവിതം ഉണ്ടായിട്ടില്ല. ഇനി ഈ ജീവിത സന്ധ്യയിൽ അതിനുള്ള സാധ്യതയും ഇല്ല.

 ഇനിയും ഒരു ജന്മ്മം കൂടി  കജുപാടയിൽ അമ്മാവനും ജോണ്‍ ചേട്ടനും, ഭാസ്കരൻ ചേട്ടനുമായി ജീവിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. ആ പഴയ കജുപാടയിൽ ഒരു ദിവസ്സം കൂടി താമസ്സിക്കാൻ വല്ലാത്ത മോഹമാണ് മനസ്സിൽ. .............................
ജയരജാൻ കൂട്ടായി
അജ്മാൻ - യു ഏ ഈ




കർക്കടക വാവ്



                                             കർക്കടക  വാവ്

മാസ്സത്തിലൊന്നെന്ന കണക്കിൽ വിശേഷദിവസ്സങ്ങളുണ്ടായിരുന്ന നാടായിരുന്നു നമ്മുടെ കേരളം. ഓരോ വിശേഷ ദിവസ്സങ്ങുളുമായി ബന്ധപ്പെട്ടു ഓരോ വിശ്വാ സ്സങ്ങളും ഐതിഹ്യങ്ങളുമുണ്ടായിരുന്നു. അങ്ങിനെയുള്ള ഒരു ആഘോഷമാ യിരുന്നു ഒരു പാട് മധുരിക്കുന്ന ഓർമ്മകൾ നൽകുന്നതും, വിശഷങ്ങളിൽ വി ശേഷപ്പെട്ടതായി കരുതപ്പെട്ടിരുന്നതുമായ കർക്കടക വാവ്. പ്രത്യേകിച്ച് , വട ക്കേ മലബാറിൽ വളരെ വിശേഷപ്പെ ട്ട ആഘോഷമായിട്ടായിരുന്നു കർക്കടക വാവ് കണക്കാക്കിയിരുന്നത്.

 പ്രായമായ ആളുകൾ ഉള്ള വീട്ടിൽ പ്രത്യേകി ച്ചും. വാവ് അടുക്കുമ്പോൾ വീ ടുകൾ അടിച്ചു തളിച്ച് ശുദ്ധം വരുത്തും. വാവിൻറെ രണ്ടു ദി വസ്സം മുമ്പ് മുതൽ മത്സ്യ, മാംസാദികൾ വീടുകളിൽ പാകം ചെയ്യുകയോ, ഭക്ഷിക്കുകയോ പതിവി ല്ലായിരുന്നു. പിതൃക്കൾക്ക് ബലിയിടുന്ന ആൾ വാവിൻറെ തലേ ദിവസ്സം രാവി ലെ തന്നെ ഒരിക്കലെടുക്കും.  ഉച്ചയ്ക്ക് ഒരു നേരം മാത്രം സസ്യാഹാരം  കഴിക്കു ന്നതിനാൽ "ഒരിക്ക ൽ എടുക്കൽ" എന്നാണ് അറിയപ്പെട്ടിരുന്നത്. കാലത്തെ കുളി ച്ചു വൃത്തിയായി പ്രാതൽ ഒന്നും കഴിക്കാതെയും, ഉച്ചക്ക് മാത്രം ചോറും പച്ച ക്കറികളും കൂട്ടിയുള്ള  ഭക്ഷണവും, രാത്രിയിൽ കപ്പ, അല്ലെങ്കിൽ മധുര കിഴ ങ്ങു പുഴുങ്ങിയതോ, മറ്റു എന്തെങ്കിലുമൊക്കെ ലഘുവായി കഴിക്കും.

വ്രതം എടുത്ത ആളെ പരിചരിക്കാൻ വീട്ടമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വ്രതം തെറ്റിയാൽ കാക്ക ബലി എടുക്കുകയില്ല, ആത്മാക്കൾക്ക് ശാന്തി കിട്ടില്ല എന്നൊ ക്കെയായിരുന്നു വിശ്വാസ്സങ്ങൾ. വാവിൻറെ തലേ ദിവസ്സം, കുടുംബ ത്തിൽ മരി ച്ചവരുടെ പേരും, ബന്ധവും വ്രതമെടുത്ത ആൾക്ക് പറഞ്ഞു കൊടു ക്കും. ആർ ക്കൊക്കെ വേണ്ടിയാണ് ബലിയിടുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കും. മാതാപി താക്കളോ, അപ്പൂപ്പൻ, അമ്മൂമ്മമാരോ, സഹോദരി, സഹോദരന്മാർ, മറ്റു ബ ന്ധുക്കൾ, ഇങ്ങിനെ വലിയനിര തന്നെ ഉണ്ടാകും. മരണപ്പെട്ട ബന്ധുക്കളുടെ ആ ത്മാക്കളുടെ മോക്ഷ പ്രാപ്തിയാണ് തർപ്പണത്തിന് പിറകിലുള്ള വിശ്വാസ്സം.

കണ്ണൂർ ജില്ലയിൽ, തലശ്ശേരി ഭാഗങ്ങളിൽ പ്രത്യേകിച്ചും, വീടുകളിലായിരുന്നു ബലി തർപ്പണങ്ങൾ നടന്നിരുന്നത്. എന്നാൽ കുറെ വർഷങ്ങളായി മരിച്ചവരുടെ ആത്മാക്കളെ ജഗന്നാഥ ക്ഷേത്രം, അല്ലെങ്കിൽ തിരുനെല്ലിയിൽ എത്തിക്കുന്ന പതി വ് തുടങ്ങി. അതിൽപ്പിന്നെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലും, തിരുനെല്ലി ക്ഷേ ത്രത്തിലും ബലികർമ്മങ്ങൾ നടക്കാറുണ്ട്. എങ്കിലും പഴയ തലമുറയിലുള്ളവർ കൂടുതൽ പേരും വീട്ടിൽ തന്നെ കർ മ്മങ്ങൽ ചെയ്യും. വ്രതം എടുത്ത ആൾ രാവി ലെ തന്നെ കുളിച്ചു ഈറൻ ഉടുത്തു കറുക പുല്ലു മോതിരം വിരലിലണിയും, മൂ ന്ന് കല്ലുകൾ കൊണ്ട് മുറ്റത്ത് തെക്ക് കിഴക്കേ മൂലയിൽ അടുപ്പു കൂട്ടും. അരി യും തേങ്ങയും ചേർത്ത് ബലിച്ചോർ ഉണ്ടാക്കും. മുറിച്ചെടുത്ത നാക്കിലയിൽ ചോറ് വിളമ്പി തേങ്ങയും, എള്ളും  ചേർത്ത്, കിണ്ടിയിൽ നിന്നും വെള്ളം കയ്യി ലൊഴിച്ചു ബലി ചോറു വിളമ്പിയ ഇലയെ ചുറ്റി  മൂന്ന് പ്രാവശ്യം ഒ ഴിക്കും. തെക്കോട്ട്‌ നോക്കി നനഞ്ഞ കൈ മുകളിലേക്ക് ഉയർത്തി കൈ കൊട്ടി കാക്കയെ വിളിക്കും, കൈ കൊട്ട് കേട്ടാൽ കാക്ക വന്നു ബലി എടുക്കുമെന്നതു വിശ്വാസ്സം.

രണ്ടായിരത്തി പതിനാലു ജൂലൈയിൽ ഞാൻ നാട്ടിൽ വന്നപ്പോൾ കർക്കടക വാ വ് ആയിരുന്നു. അമ്മയ്ക്കും, അമ്മുമ്മക്കും അച്ഛനും വേണ്ടി ബലി ഇടണം എ ന്നു എനിക്കു ആഗ്രഹം തോന്നുകയും വ്രതം എടുക്കുകയും ചെയ്തു. കാലത്ത് തന്നെ അവരുടെ അന്ത്യവിശ്രമ സ്ഥലമായ എൻറെ തറവാട്‌ വീട്ടിൽ എത്തി, കു ളി കഴിഞ്ഞു ഈറൻ ഉടുത്തു വന്ന എനിക്ക് വിശ്വാസ്സിയല്ലാത്ത അനുജൻ ചന്ദ്രൻ ബലിക്കുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തുതന്നു. കറുക പുല്ലു തേടി കുറെ നടന്നു. വളരെ നേരത്തെ ശ്രമത്തിനൊടുവിൽ അടുത്തയാളുടെ വീട്ടു പറമ്പിൽ നിന്നും വെറും രണ്ടു തണ്ടു പുല്ലു മാത്രമാണ്‌ കിട്ടിയത്‌, ഒരു കാലത്ത് വീട്ടു പറമ്പിൽ സുലഭമായി കിട്ടിയിരുന്ന ദർഭയെന്ന കറുക പുല്ലും മറ്റു പല ചെടികളെപ്പോ ലെ അപ്രത്യക്ഷമാവുകയാണെന്ന് തോന്നുന്നു. (ഇംഗ്ലീഷ് ഭാഷയിൽ ഹൽഫാ ഗ്രാ സ്സ് എന്ന പേരിൽ അറിയപ്പെടുന്ന കറുകയുടെ ശാസ്‌ത്രീയ നാമം ഡെസ്‌മോസ്റ്റാ ച്ചിയ ബിപിന്നട്ട യെന്നത്രെ.)

ജീവിതത്തിൽ ഒരിക്കലും ബലി ഇട്ടിട്ടില്ലാത്ത ഞാൻ അനുജനോട് എങ്ങിനെയാ ണ് ബലി ഇടുകയെന്നു ചോദിച്ചു, അനുജനും വലിയ നിശ്ചയം ഒന്നും ഇല്ലായിരു ന്നു, എന്നാലും എനിക്കറിയാവുന്ന വിധത്തിൽ ചെയ്തു. ബലി കഴിഞ്ഞു കുറെ മണിക്കുറുകൾ കഴിഞ്ഞിട്ടും കാക്ക വരുകയോ ബലി ചോറ് കഴിക്കുകയോ ചെ യ്തില്ല. എൻറെ വ്രതം തെറ്റിയതോ, അല്ലെങ്കിൽ ബലി ഇട്ടതിൽ വന്ന തെറ്റോ,എ ന്തോ ഞാൻ തിരിച്ചു പോരുന്നത് വരെ കാക്ക വരുകയോ ബലിച്ചോറു ഭക്ഷിക്കു കയോ ചെയ്തില്ല.

ഒരു കാലത്ത് കൂട്ട് കുടുമ്പമായി താമസിക്കുമ്പോൾ വീട് നിറയെ ആളും, കുറെ കുട്ടികളും ഒക്കെയുള്ളപ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ മുറ്റത്തും പറമ്പിലുമൊ ക്കെ ആവശ്യം പോലെ കിട്ടുമായിരുന്നു.  കൊയ്തു കഴിഞ്ഞു മുറ്റത്ത്‌ നെല്ല് ഉ ണക്കുമ്പോഴും, കാക്കകൾ എപ്പോഴും ഇഷ്ടം പോലെ കൊത്തി ഭക്ഷിക്കും, ഇന്നാ ണെങ്കിൽ വീട്ടിൽ ആളും കുറവ്, കുട്ടികളും ഇല്ല, നെൽകൃഷിയും, കൊയ്തും ഇ ല്ലാതായതോടെ കാക്കകൾക്ക് വീട്ടു മുറ്റത്ത്‌ ഭക്ഷിക്കാൻ ഒന്നും തന്നെ കിട്ടാതാ യി. അതു കൊണ്ട് തന്നെ കാക്കകൾ മുറ്റത്ത്‌ വരാതേയുമായി. വർഷത്തിൽ ഒരു ദിവസ്സം മുറ്റത്ത്‌ ബലി ചോറ് ഉള്ള വിവരം കാക്കകൾക്ക് അറിയാത്തതുമായി രിക്കാം.

വിശ്വാസ്സങ്ങൾ ശരിയോ, തെറ്റോ ആകട്ടെ, നമുക്ക് വേണ്ടി പല ത്യാഗങ്ങളും സ ഹിച്ചു വളർത്തി വലുതാക്കിയ, മണ്‍ മറഞ്ഞ മാതാപിതാക്കളുടെയും, അപ്പൂ പ്പൻ, അമ്മൂമ്മമാരുടെയും പേരിൽ, അവരെ സ്മരിക്കാൻ ഒരു ദിവസ്സം ഉണ്ടാ യിരിക്കുന്നത് തീർച്ചയായും നല്ലതു തന്നെ. അവരുടെ പേരിൽ കാക്കയ്ക്ക് കൊ ടുക്കുന്ന ഭക്ഷണം തീർച്ചയായും ഒരു പുണ്യം തന്നെ. പലപ്പോഴും കാക്കയ്ക്ക് കൊടുക്കുന്ന ചോറ് കാക്കയേക്കാൾ മുമ്പായി മൈനയോ, പ്രാവ്കളോ, അല്ലെ ങ്കിൽ മറ്റു കിളികളോ ആയിരിക്കും ഭക്ഷിക്കുന്നത്.

ബലി കഴിഞ്ഞാൽ അടുത്ത ചടങ്ങ് ''കൊടുക്ക'' ആണ്. ചക്കക്കറി , കടലക്കറി, കായക്കറി, ഉണക്ക കഞ്ഞി ഇങ്ങിനെ പലതരം പായസം ഉണ്ടാക്കും. പഴുത്ത ചക്ക ചുള അരിമാവ് കലക്കി തേങ്ങാപാലും, ശർക്കരയും ചേർത്തു ഉണ്ടാക്കു ന്നതാണ് ചക്കക്കറി എന്നു പറയുന്നത്. കൊയ്ത്ത് കഴിഞ്ഞു ഉണക്കി വെച്ച നെ ല്ല് ഉരലിൽ കുത്തി എടുക്കുന്ന പച്ചയരിയിൽ നാളികേരപ്പാൽ ചേർത്ത് വെള്ളം വറ്റിച്ചു ഉണ്ടാക്കുന്നതാണ് ഉണക്കക്കഞ്ഞി. കൊടുക്കക്കുള്ള വിഭവങ്ങൾ തയ്യാ റാവുമ്പോൾ പടിഞ്ഞിറ്റയിൽ പലകൾ നിരത്തും.

 ഓരോ പലകകക്കും മുമ്പിലും ഇല വിരിച്ചു പായസ്സങ്ങൾ വിളമ്പും, രണ്ടു ഇ ലകളി ൽ കൊട്ടതേങ്ങ, കദളിപ്പഴം, അവിൽ, മലർ, കൽക്കണ്ടം, ചക്കപ്പഴം, ഇള നീർ എന്നിവയെല്ലാം വയ്ക്കും. നിലവിളക്കും, കിണ്ടിയിൽ വെള്ളവും വച്ചു വാതിൽ പുറത്തു നിന്നും ചാരി വയ്ക്കും. കുറച്ചു സമയം കഴിഞ്ഞു മുറി തുറ ന്നു ഇലകൾ പുറത്തു എടുക്കും, ആദ്യം കൊടുക്ക ഇല കളിൽ നിന്നും അൽപ്പമാ യെടുത്തു എല്ലാവരും ഭക്ഷിക്കും. അതിനു ശേഷം ബാക്കിയുള്ള വിഭവങ്ങൾ വിളമ്പി എല്ലാവരും കഴിക്കും.


ഒരു വീട്ടിൽ മരണം കഴിഞ്ഞാൽ പന്ത്രണ്ട് ദിവസ്സത്തിനുള്ളിൽ കണിശൻറെയടു ത്ത് പോയി മരണാനന്തരം ചെയ്യണ്ട കർമ്മങ്ങൾ എന്തൊക്കെയെന്നു അറിയും ചിലപ്പോൾ തിരുനെല്ലി അല്ലെങ്കിൽ ജഗന്നാഥ ക്ഷേത്രം പോലുള്ള സ്ഥലങ്ങളിൽ ആത്മാക്കളെ കൊണ്ട് പോയി നിർത്താൻ പറയും. അങ്ങിനെ നിർത്തുന്ന ആ ത്മാക്കൾ വീടുകളിൽ വേവിച്ചു ഉണ്ടാക്കുന്ന പായസം പോലുള്ളവ കഴിക്കു കയില്ല, അവർക്ക് വേണ്ടിയാണ് മേൽപ്പറഞ്ഞ രണ്ടു ഇലകളിൽ അവിലും മറ്റു വിഭവങ്ങളും, ഇള നീരും വിളമ്പുന്നത്. ആത്മാക്കൾ പിണങ്ങിയാൽ അനർത്ഥം എന്നു വിശ്വസ്സിച്ചിരുന്നത്‌ കൊണ്ട് ആളുകൾക്ക് ഭയവും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ അന്നത്തെ വിശ്വാസ്സങ്ങളും ആചാരങ്ങളും തെറ്റുകൾ ചെയ്യുന്ന തിൽ നിന്നും ഒരു അളവ് വരെ മനുഷ്യരെ അകറ്റി നിർത്തിയിരുന്നു.

മറ്റു ഭാഗങ്ങളിൽ, വർക്കല പാപനാശം കടപ്പുറം, ശംഖും മുഖം, പരശുരാമ ക്ഷേത്രം, അരുവിക്കര, ത്രിവിക്രമംഗലം, ആലുവ (പെരിയാർ), തിരുനാവായ (ഭാരതപ്പുഴ), കോഴിക്കോട് കടപ്പുറം, കൂടാതെ ചെറുതും വലുതുമായ അനേകം ക്ഷേത്രങ്ങളിലും, നദികരകളിലും കർക്കടക വാവ് ബലി തർപ്പണം നടക്കുന്നു. അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ ആടി അമാവാസ്സിയെന്ന പേരിലാണ് കർ ക്കിടക വാവും, ബലി കർമ്മങ്ങളും നടക്കുന്നത്.


ആത്മാക്കൾ ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം, പക്ഷെ മാതാപിതാക്കളോടും കാരണവർമാരോടും ഉണ്ടായിരുന്ന സ്നേഹവും, ബഹുമാനവും, അവരുടെ മരണശേഷവും തുടരുവാനുള്ള ഒരു അവസരമായിരുന്നു വാവും, ബലിയും കൊടുക്കയും എല്ലാം. ഇന്നു ജീവിച്ചിരിക്കുമ്പോൾ പോലും പലതരം പീഡന ങ്ങളും, യാതനകളും,  അനുഭവിക്കുന്ന മാതാപിതാക്കൾ സമൂഹത്തിൽ  എത്ര യോ കൂടുതലാണ്.

വിശേഷ ദിവസ്സങ്ങൾക്ക് പണ്ട് കാലത്ത് വളരെ പ്രസക്തിയുണ്ടായിരുന്നു, കാര ണം മിക്കവാറും വീടുകളിൽ മിക്ക ദിവസ്സങ്ങളിലും, പട്ടിണിയോ, അല്ലെങ്കിൽ അര വയറോ മാത്രമേ ഭക്ഷണം ഉണ്ടാകാറുള്ളൂ, എന്നാൽ എത്ര കടമായാലും വിശേഷ ദിവസ്സങ്ങളിൽ വയർ നിറച്ചും മതി വരുവോളവും എല്ലാവർക്കും നല്ല ഭക്ഷണം കിട്ടുമായിരുന്നു. അതിനു വിശേഷ ദിവസ്സങ്ങൾ ഒരു നിമിത്തവു മായിരുന്നു. അടുപ്പിൽ തീ പുകയാത്ത പഞ്ഞ കർക്കിടകത്തിലും ഒരു ആഘോ ഷം, അതായിരുന്നു കർക്കിടക വാവ്. എന്നാൽ നാട്ടിൽ പട്ടിണി മാറിയതോടെ കർക്കിടക വാവ് അടക്കമുള്ള ആഘോഷങ്ങൾക്ക് പ്രസക്തിയില്ലാതെയുമായി യെന്നതും ഒരു യാഥാർത്യമാണ്.


ജയരാജൻ കൂട്ടായി




Saturday, 19 July 2014

നബീസ ഇത്തയുടെ നോമ്പ് തുറ

നബീസ ഇത്തയുടെ നോമ്പ് തുറ

പണ്ട് പണ്ട് എന്ന് പറഞ്ഞാൽ വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു നോമ്പ് തുറയുടെ കഥയാണ് നബീസ ഇത്തയുടെ നോമ്പ് തുറ. നബീസ ഇത്ത എന്നാൽ കോച്ചേൻറെവിട നബീസ ഇത്ത. എനിക്ക് പത്തു വയസ്സ് പ്രായം ഉ ള്ളപ്പോൾ നടന്നത്. എന്താണ് നോമ്പെന്നോ, എന്തിനു വേണ്ടിയെന്നോയുള്ള വകതിരിവൊ ന്നും എനിക്കില്ലാതിരുന്ന കാലം. ആ കാലത്ത് ഞാൻ എൻറെ കൂരാറയുള്ള വീ ട്ടിൽ നിന്ന് വൈകുന്നേരം അഞ്ചു മണി ആകുമ്പോൾ വാച്ചാക്കൽ വീട്ടിൽ എ ത്തും, എൻറെ വയസ്സായ അമ്മുമ്മ വാച്ചാക്കൽ എന്ന ഞങ്ങളുടെ തറവാട്ട് വീ ട്ടിൽ ഒറ്റക്ക് ആണ് താമസ്സം, നിത്യവും വൈകുന്നേരങ്ങളിൽ ഞാൻ അവിടെ എത്തും.

രാത്രിയിൽ അമ്മുമ്മയുടെ പേടി മാറ്റാനാണ് ഞാൻ അവിടെ എത്തുന്നത്, എന്നാ ൽ രാത്രി സമയത്ത് ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്കു പോകാൻ ഭയമുള്ള ആളാണ് ഞാൻ എന്നത് മറ്റൊരു കാര്യം. രാത്രി അവിടെ താമസിച്ചു കാലത്ത് തിരിച്ചു പോരും. രാത്രി ഭക്ഷണ ശേഷം നിത്യവും വടക്കേ വാതിൽ തുറന്നു അ മ്മുമ്മ പുറത്തിറങ്ങും, എന്നിട്ട് നീട്ടി വിളിക്കും "നബീസാ, നബീസാ ചോറ് ബൈ ച്ചോ" ഉട നെ മറുപടി വരും, ഹാ ചെമ്മരത്തി, ഇപ്പൊ ബയിച്ചതേ ഉള്ളൂ. പേടി തീർക്കാൻ വേണ്ടിയുള്ള ഒരു പരിപാടിയായിരുന്നു ഇത്. മുതിർന്ന പുരുഷന്മാ രില്ലാതിരുന്ന രണ്ടു വീട്ടുകാരും പരസ്പ്പരം വിളിക്കുമ്പോൾ വല്ല കള്ളന്മാരും ഒരിച്ചിരി പ്പുണ്ടെങ്കിളിൽ ഓടി പോകുമെന്നായിരുന്നു അവരുടെ രണ്ടു പേരുടെ യും വിശ്വാസ്സങ്ങൾ.   

എല്ലാ വർഷവും നോമ്പ് ദിവസ്സങ്ങളിൽ നോമ്പ് തുറ കഴിഞ്ഞാൽ ഇത്ത എന്നെ വിളിക്കും, രാജാ, രാജാ, കേൾക്കണ്ട താമസം ഞാൻ ഓടും. അവിടെ എനിക്ക് വേണ്ടിയും ഒരു പ്ലേറ്റിൽ കുറച്ചു പലഹാരങ്ങൾ മാറ്റി വച്ചിട്ടുണ്ടാകും. പല ഹാരങ്ങളെന്നാൽ ഇന്നത്തെ പോലെ കുറേയധികമൊന്നും ഉണ്ടാകില്ല. രണ്ടു ക ഷ്ണം ഈന്തപ്പഴം പൊരിച്ചത്, ഒരു കഷ്ണം പഴം പൊരി, ഒരു കഷ്ണം നെയ്യ പ്പം, അല്ലെങ്കിൽ രണ്ടു കാരയിൽ ചുട്ടത്, രണ്ടു കാരക്ക. ഞാൻ കഴിച്ചു കഴിഞ്ഞാ ൽ ഇത്ത നിസ്ക്കാരം തുടങ്ങും, കുട്ടിയായ മുസ്‌തഫ നിസ്‌ക്കാരത്തണയുടെ മുക ളിൽ ഇരുന്നു ഉച്ചത്തിൽ പാടും, ലായി ലാഹായില്ലള്ള.

നിത്യവും സന്ധ്യയാകുമ്പോൾ ഞാൻ നബീസത്തായുടെ വിളിക്ക് വേണ്ടി കാതോ ർത്തിരിക്കും, എന്തെങ്കിലും തിരക്ക് കാരണം ചിലപ്പോൾ വിളിക്കാൻ താമസ്സി ക്കും, നിസ്‌ക്കാരത്തിനു ശേഷമായിരിക്കും ചില ദിവസ്സങ്ങളിൽ എൻറെ പങ്ക് തരുക. കുറേ നേരത്തേക്ക് വിളിയൊന്നും കാണാതിരുന്നാൽ എനിക്ക് വെപ്രാള മാകും. ഇനി ഇന്ന് എനിക്കില്ലായിരിക്കുമോ എന്ന്. ഒരിക്കൽ ഒരു നോമ്പ് ദിവ സ്സത്തിൽ ഇത്ത വിളിച്ചതായി തോന്നിയ ഞാൻ ഓടി ഇത്തയുടെ വീട്ടിൽ എത്തി, അവിടെ എത്തിയപ്പോൾ ആണ് മനസ്സിലായത്‌ എന്നെ വിളിച്ചതല്ല പൂച്ചയെ ഓ ടിച്ചുവിട്ട ഒച്ചയാണ് ഞാൻ കേട്ടതെന്നു. ജാള്യത മറക്കാൻ എൻറെ കയ്യിൽ വഴി യൊന്നും ഇല്ലായിരുന്നു. ഇങ്ങിനെയുള്ള അബദ്ധങ്ങൾ പലപ്പോഴും സംഭവിച്ചി ട്ടുമുണ്ട്.

ചിമ്മിണി വിളക്കിൻറെ അരണ്ട വെളിച്ചത്തിൽ പലഹാരങ്ങൾ ഉണ്ടാക്കുക ബു ദ്ധിമുട്ടായതു കൊണ്ട് വൈകുന്നേരം ഇരുട്ടുന്നതിനു മുമ്പ് തന്നെ നബീസയിത്ത പ ലഹാരങ്ങൾ ഉണ്ടാക്കും. തുടർന്ന് നോമ്പ് തുറക്കുള്ള സമയമറിയിച്ചു കൊണ്ടു ള്ള മമ്മു സീതിയുടെ ബാങ്ക് വിളിക്ക് കാതോർക്കും. ബാങ്ക് വിളിച്ചാൽ കാരക്ക യും തിന്ന് വെള്ളവും കുടിച്ചു നോമ്പ് തുറക്കും. നിസ്കാര ശേഷം ലഘുവായി പലഹാരങ്ങൾ കഴിക്കും. രാത്രി ലഘുവായ ഭക്ഷണവുമായിരുന്നു അന്നത്തെ നോമ്പ് കാലത്തെ ഭക്ഷണ രീതി. കാലത്തിൻറെ മാറ്റങ്ങൾക്കനുസ്സരിച്ചു, ഇന്ന് നോമ്പ് തുറയുടെ രീതിയെല്ലാം മാറി. വിഭവ സമൃദ്ധമായ പലഹാരങ്ങളും, ആ ഹാരങ്ങളുമായി നോമ്പ് തുറയും മാറി.


നബീസ ഇത്താക്ക് ഒരു സഹോദരനും രണ്ടു മക്കളുമായിരുന്നു, സഹോദരൻ മൊയിദീൻ, മൂത്ത മകൻ യൂസഫ്, രണ്ടാമൻ മുസ്തഫ. മൂന്ന് പേരും ഒരുമിച്ചാ ണ് താമസ്സിച്ചിരുന്നത്. മക്കൾ രണ്ടു പേരും സഹോദരൻ മൊയ്തീനും ബാംഗ്ലൂ രിൽ ആയിരുന്നു, പ്രായവും, രോഗവും കാരണം സഹോദരൻ മൊയിദീൻ ബാം ഗ്ലൂർ ജോലി മതിയാക്കി നാട്ടിൽ ഇത്തയുടെ കൂടെ തന്നെ താമസ്സമായി. മക്കൾ ഗ ൾഫിലും പോയി, എല്ലാ വർഷവും ഞാൻ നാട്ടിൽ എത്തിയാൽ ഇത്തയെ കാ ണുവാൻ പോകും. പൂച്ചയെ വിളിച്ചപ്പോൾ ഓടിയെത്തിയ കഥകൾ ഞാൻ തന്നെ ഓർമ്മിപ്പിക്കും, ഇത്തയും, മൊയിതീൻക്കയും, ഞാനും ചിരിക്കും. 

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു മാർച്ചിൽ ഞാൻ നാട്ടിൽ എത്തിയപ്പോൾ യൂ സഫ് ഹൃദയസ്തംഭനം വന്നു മരിച്ച വിവരം അറിയാൻ കഴിഞ്ഞു. അത് കൊ ണ്ട് തന്നെ ഇത്തയുടെ വീട്ടിൽ പോകുവാനോ അവരെ കാണുവാനോ എനിക്ക് തോന്നിയില്ല, കാരണം ഇത്തയെ കാണുമ്പോൾ, തീർച്ചയായും അവരുടെ വിഷ മം അണ പൊട്ടും, അപ്പോൾ എനിക്കും സഹിക്കാൻ പറ്റില്ല. രണ്ടായിരത്തി പ തിനഞ്ചിൽ മൊയ്തീൻക്കയും പ്രായാധിഖ്യവും അസുഖവും കാരണം ഈ ലോ കത്തിൽ നിന്നും യാത്രയായി. അതിൽ പിന്നെയൊരിക്കലും ഞാൻ ഇത്തയെ കാ ണാൻ പോയിട്ടുമില്ല.


വീണ്ടുമൊരു നോമ്പിൻറെയും, പെരുന്നാളിൻറെയും ആഘോഷങ്ങൾ നടക്കു മ്പോൾ മധുരിക്കുന്ന പഴയ നോമ്പിൻറെ ഓർമ്മകൾ ഒരു നൊമ്പരമായി ഹൃദയ ത്തിൽ തങ്ങി നിൽക്കുന്നു. എൻറെ വാച്ചാക്കൽ വീട്ടിലെ അന്തി ഉറക്കവും ഇത്ത തരാറുള്ള പലഹാരങ്ങളും, എല്ലാം ഇന്നലെ എന്ന പോലെ, മറക്കാൻ പറ്റാത്ത ഓർമ്മകൾ. വാച്ചാക്കൽ പറമ്പിലുണ്ടായിരുന്ന ഞാൻ അന്തിയുറക്കത്തിന് പോ കാറുള്ള ഞങ്ങളുടെ വീടും കാലപ്പഴക്കത്താൽ തകർന്നു പോയി, വീണ്ടുമൊരു നോമ്പ് കാലം വന്നെത്തുമ്പോൾ, വർദ്ധഖ്യം കാരണം പുറത്തിറങ്ങാൻ പറ്റാതെ കട്ടിലിൽ ചുരുണ്ടു കൂടുന്ന നബീസയിത്തയും, ഒരു കാലത്ത് സർവ്വവിധ ഔശ ര്യങ്ങളും തകർത്താടിയ വാച്ചാക്കൽ വീടിൻറെ തകർന്ന് വീണ മൺ കൂനയും ഒരു കാലഘട്ടത്തിൻറെ കഥയായി അവശേഷിക്കുന്നു.

ജയരാജൻ കൂട്ടായി

Sunday, 13 July 2014

ശ്രാവണ സ്മൃതി

               
         ശ്രാവണ സ്മൃതി

കേരളത്തിന് പുറത്തുള്ള പ്രവാസ്സികൾ അവധിക്കു നാട്ടിലേക്ക് പോകുന്നത് കൂ ടുതലും ഓണം, വിഷു, അല്ലെങ്കിൽ കുടുംബത്തിൽ നടക്കുന്ന കല്ല്യാണം തുടങ്ങി യ ആഘോഷവേളകളിലായിരുന്നു. എന്നാൽ ഒന്നാമതായി നാട്ടിലേക്ക് പോകു മ്പോൾ കൂടുതൽ പേരും ഇതൊന്നും പരിഗണിക്കുകയില്ല. ഒന്നാമത്തെ യാത്ര പ ലപ്പോഴും നാലും അഞ്ചും, ചിലപ്പോൾ അതിലും കൂടുതൽ വർഷങ്ങൾക്കോ ശേ ഷമായിരിക്കും. ഗൾഫ് നാടുകളിലുള്ളവർ പലപ്പോഴും വളരെ താമസിച്ചായി രിക്കും. കാരണം പുതിയതായി നേടിയ ജോലി, അല്ലെങ്കിൽ യാത്രക്ക് ചിലവായ പണം, മറ്റു സാമ്പത്തീക ബാധ്യത, കൂടാതെ  മറ്റു പല കുടുംബ പ്രാരാബ്ധങ്ങളും കൊണ്ടായിരിക്കും. അത് കൊണ്ട് തന്നെ വീട് വിട്ട ശേഷമുള്ള ഒന്നാമത്തെ യാത്ര പലപ്പോഴും അവിസ്മരണീയ അനുഭവങ്ങളുമായിരിക്കും.


വർഷമോ, ദിവസ്സമോ ഒന്നും ഓർമയിലില്ല എങ്കിലും ഞാൻ നന്നായി ഓർക്കു ന്നു, അത് ഒരു ഓണക്കാലം ആയിരുന്നുവെന്ന കാര്യം. ഞാനും കേരളം വിട്ട് പല വർഷങ്ങൾക്ക് ശേഷമാണ് ഒന്നാമതായി ബോംബയിൽ നിന്നും നാട്ടിൽ എത്തിയ ത്. ബോംബയിൽ നിന്നുള്ള ബള്ളാൽ ടൂറിസ്റ്റ് ബസ്സ്‌ തലശ്ശേരിയിൽ എത്തുമ്പോൾ വൈകുന്നേരം ആറു മണി. ആറ് മണിക്ക് ശേഷം തലശ്ശേരിയിൽ നിന്നും പല ഭാഗ ങ്ങളിലേക്കും ബസ്സ് ഉണ്ടാകാറില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ വളരെ അപൂർവ്വ മായും, അകലങ്ങളിലുമുള്ള സ്റ്റോപ്പ് വരേ മാത്രം പോകുന്നവയുമായിരിക്കും. ഇറങ്ങിയാൽ നടക്കുവാൻ വളരെ ദൂരവുമുണ്ടാകും.

എത്ര ദൂരം നടക്കേണ്ടി വന്നാലും ഇന്നത്തെ പോലെ ഓട്ടോ പിടിച്ചൊന്നും കൂടു തൽ ആരും പോകാറില്ല, സാമ്പ ത്തികം തന്നെ കാരണം കൂരാറ വായന ശാല വ ഴി ബസ്സ്‌ ഇല്ലാത്ത കാലമായിരുന്നു, ഒന്നുകിൽ താഴേ ച മ്പാട് ഇറങ്ങി നടക്കണം, അല്ലെങ്കിൽ പാത്തിപ്പാലം ഇറങ്ങി നടക്കണം. ചമ്പാട് വഴിയാണെങ്കിൽ ആറ്റുപു റത്തെത്താൻ ഏതാണ്ട് രണ്ടര കിലോ മീറ്റർ നടക്കണം. പാത്തിപ്പാലമാണെങ്കിൽ ഒന്നര കിലോ മീറ്ററും. തലശ്ശേരി പൂക്കോട് പാത്തിപ്പാലം വഴി പാനൂരിലേക്ക് പോകുന്ന ബസ്സാണ് എനിക്ക് കിട്ടിയത്. പാത്തിപ്പാലം ഇറങ്ങിയപ്പോൾ സമയം രാത്രി ഏഴര കഴിഞ്ഞിരുന്നു. എങ്ങും നല്ല ഇരു ട്ടു പരന്നിരുന്നു. ബാഗും കഴു ത്തിൽ തൂക്കിയിട്ടു ഞാൻ നടന്നു.

മുൻ കാലങ്ങളിൽ നടന്നു പോയ ഓർമ്മ വച്ച് സുലൈമാനിക്കയുടെ കടയുടെ പി റകിലേക്കിറങ്ങി ഞാൻ നടക്കാൻ തുടങ്ങി.  അത് വഴി റോഡ് ഇല്ലാതിരുന്ന കാ ലം, വാഴത്തോട്ടങ്ങൾക്ക് നടുവിൽ കൂടി നടന്നു പോകാൻ ചെറു വരമ്പുകളായി രുന്നു ആശ്രയം. വരമ്പിൽ കുറുച്ചു ദൂരം നടന്നപ്പോൾ തന്നെ എനിക്ക് വഴി മാ റിയോ എന്ന് ഒരു സംശയം. തോട്ടത്തിൻറെ നടുവിൽ കൂടിയുള്ള ഒറ്റ വ ഴി പാത യിൽ നിന്നും വരമ്പ് മാറി നടന്ന ഞാൻ ശരിയായ വഴിയിൽ നിന്നും വളരെ ദൂ രം മാറിപ്പോയിരുന്നു. കയ്യിൽ വെളിച്ചവുമില്ല, ആരേയും കാണാനുമില്ല, എ ങ്ങും ഇരുട്ട് മാത്രം.

ആരെങ്കിലും ടോർച്ചുള്ളവർ വരുമെന്നുള്ള പ്രതീക്ഷയിൽ കുറെ നേരം വരമ്പി ൽ തന്നെ കാത്തിരുന്നു. ഭയം എന്നെ കീഴ്പ്പെടുത്തുകയും ചെയ്തിരുന്നു. വരമ്പു കളും രണ്ടു താരമുണ്ടായിരുന്നു, ഒന്ന് ആളുകൾ വഴി നടക്കാൻ ഉപയോഗിക്കു ന്നത്, മറ്റൊന്ന് പരസ്പ്പരം അതിരുകൾ തിരിക്കാൻ വേണ്ടിയുള്ളതും. ഞാൻ എ ത്തിപ്പെട്ടത്അതിരു തിരിക്കാൻ വേണ്ടിയുള്ള വരമ്പിലായിരുന്നു. അതുകൊ ണ്ടു വഴി യാത്രക്കാർ ആരും ഞാൻ നിൽക്കുന്ന വരമ്പ് വഴി വന്നതുമില്ല.  ഇരുട്ടി ൻറെ കാഠിന്യം കൂടിക്കൂടി വന്നു, എങ്ങോട്ട് തിരിയണമെന്നോ എന്ത് ചെയ്യണ മെന്നോ അറിയാതെ ഞാൻ വല്ലാതെ വലഞ്ഞു. കുറെ നേരം വാഴത്തോട്ടത്തി ൻറെ നടുക്ക് തന്നെ കാത്തിരുന്നു, ടോർച്ചുമായി പോകുന്ന ആരെങ്കിലും വഴി പോക്കർ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ, എന്നാൽ എൻറെ പ്രതീക്ഷകൾ തീർത്തും അസ്തമിക്കുകയും, കാത്ത് നിൽപ്പ് കാരണം സമയം വളരെ വൈകുകയും ചെ യ്തിരുന്നു.

ഇനിയും ഇങ്ങിനെ നിൽക്കുന്നത് അബദ്ധമായിരിക്കുമെന്ന തിരിച്ചറിവിൽ ഞാ ൻ വരമ്പിൽ കൂടി വീണ്ടും നടക്കാൻ തുടങ്ങി, ഇടയ്ക്കു വരമ്പിൽ നിന്നും തെന്നി താഴേക്ക് പോകും, വീണ്ടും വരമ്പിൽ കയറും. നാട്ടിൽ രാഷ്ട്രിയ സംഘട്ടനങ്ങൾ നടക്കുന്ന കാലമായിരുന്നതിനാൽ ജനങ്ങൾ നേരത്തെ തന്നെ വീടുകളിൽ എത്തു ക പതിവായിരുന്നു. നേരം ഇരുട്ടുന്നതിനു മുമ്പ് വീടെത്തുകയും, സന്ധ്യ കഴി ഞ്ഞാൽ പുറത്തിറങ്ങാതിരിക്കുകയും കാരണം രാത്രിയി ലെ വഴിയാത്രക്കാർ ആരും ഇല്ലാതെ വന്നതാണ് എൻറെ ബുദ്ധിമുട്ട് വർദ്ധിപ്പിച്ചത്. തപ്പിയും തട ഞ്ഞും കുറെ നടന്നപ്പോൾ കുറുച്ചു ദൂരെ വാഴത്തോട്ടത്തിനു നടുക്കായി ഒരു വീ ട്ടിൽ തൂക്കിയിട്ട ഒരു വിളക്കിൻറെ അരണ്ട വെളിച്ചം കാണാൻ സാധിച്ചു.  എ ന്നാൽ വെളിച്ചമില്ലാത്ത അത്രയും ദൂരം എത്തുക പ്രയാസ്സമായിരുന്നു പിന്നെ ഒന്നും ആലോചിച്ചില്ല, ഉച്ചത്തിൽ കൂവി വിളിക്കുവാൻ തുടങ്ങി.

ആരാ, എന്ന ഉച്ചത്തിലുള്ള ചോദ്യത്തോടെ ഉമ്മറ വാതിൽ പാളി പകുതി  തുറ ന്നു ഒരാൾ പുറത്തേക്ക് നോക്കി. എനിക്കയാളെ കാണാൻ പറ്റുമെങ്കിലും ആളെ തിരിച്ചറിയുക പ്രയാസ്സമായിരുന്നു.  അത് പോലെ ഇരുട്ടി ൽ അത്രയും ദൂരെ നി ൽക്കുന്ന എൻറെ ശബ്ദം കേൾക്കാമെങ്കിലും കാണുക പ്രയാസ്സമായിരുന്നു. ഞാൻ വരമ്പ് മാറി വഴി തെറ്റിയ കാര്യം പറഞ്ഞു, എൻറെ ഉത്തരം അയാളിൽ ഒരു പ രിഭ്രാന്തി ഉണ്ടാക്കിയതായി എനിക്ക് തോന്നി. ഈ നാട്ടിൽ രാത്രി സമയത്ത് വഴി യറിയാത്ത ആൾക്ക് എന്ത് കാര്യമെന്ന് ആലോചിച്ചായിരിക്കാം ഭയം തോന്നി യിരിക്കുക. പകുതി തുറന്ന വാതിൽ പാളിയിൽ കൂടി എവിടെ പോകാനാ, എ ന്ന് ചോദിച്ചു.

 എനിക്ക് വാച്ചാക്കൽ ഗംഗൻറെ വീട്ടിലേക്കാണ് പോകേണ്ടത്, ഞാൻ ഗംഗൻറെ അനുജൻ എന്ന് പറഞ്ഞപ്പോൾ, സ്വന്തം വീട് അറിയില്ലേ എന്ന് ചോദിച്ചു കൊ ണ്ട് ഒരു കൈയിൽ ചിമ്മിണി വിളക്കുമായി ഒരാൾ ഇറങ്ങി ഇരുട്ടിൽ നിൽക്കു ന്ന എൻറെ അടുത്തേക്ക് വന്നു, വിളക്കിനെ മുകളിലേക്കുയർത്തി മുഖമൊന്ന് ശ്ര ദ്ധിച്ചു. വിളക്കിൻറെ വെളിച്ചത്തിലാണ് ഞങ്ങൾ ഇരുവരും പരസ്പ്പരം തിരിച്ച റിഞ്ഞത്, വൈദ്യരുപറമ്പത്ത് വാസ്സുചേട്ടനായിരുന്നു അത്. എന്നെയും കൊണ്ട് വീട്ടിലേക്ക് കയറി, വേഗം തന്നെ ഒരു ഓലച്ചുട്ടും കെട്ടി, കത്തിച്ച ചൂട്ടും വീശി ക്കൊണ്ടു വാസ്സുയേട്ടൻ മുന്നിലും ഞാൻ പിറകിലുമായി നടന്നു. എന്നെ വീട്ടിലെ ത്തിച്ച ശേഷം വാസ്സു ചേട്ടൻ തിരിച്ചു പോയി.

കുട്ടിക്കാലത്ത് നിത്യവുമെന്നോണം സുലൈമാനിക്കയുടെ പീടികയിലും, പത്താ യക്കുന്നിലും കൊട്ടയോടിയിലുമെല്ലാം നടന്നു പോകാറുള്ള വഴി എനിക്ക് അ ന്യമായിപോയത് ഒരു അത്ഭുതമായിരുന്നു. ഞാൻ ഓടിച്ചാടിയും, പാള വണ്ടി യും, തൊണ്ട് കൊണ്ടും, ടയർ വണ്ടിയും ഓട്ടി നടന്ന എൻറെ സ്വന്തം നാടിൽ വ ഴി തെറ്റിയത് ജാള്യത കാരണം എനി ക്ക് ആരോടും പറയാൻ തോന്നിയില്ല, എ ങ്കിലും അമ്മയും, വാസ്സു ചേട്ടനും പറഞ്ഞു കുറേ പേരൊക്കെ അറിഞ്ഞിരുന്നു. അത്തപൂവ് പറിക്കാനും, ആടിനെ തീറ്റാനുമായി ഞാൻ രാപ്പകൽ ഓടിച്ചാടി നട ന്ന എൻറെ നാട്ടിൽ എനിക്ക് വഴി തെറ്റിയത് ഓർത്ത് പലപ്പോഴും ഞാൻ സ്വയം ചിരിക്കാറുണ്ട്.

മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച്ച എൻറെ നാട് എനിക്കെന്നുമൊരു ആവേശ മായിരുന്നു. ചിങ്ങ മാസ്സത്തിൽ അത്തത്തിൻറെ തലേ ദിവസ്സം കോറോത്ത് കു ഞ്ഞാപ്പു ചേട്ടൻറെ അടുത്ത് ചെന്ന് കൊമ്മയെന്ന പേരിൽ അറിയപ്പെടുന്ന പൂ ക്കൊട്ട മടഞ്ഞു വാങ്ങും, കുരുത്തോല കൊണ്ടാണ് കൊമ്മ മടയുക. ഒരു നാരിൽ കോർത്ത കൊമ്മയുമായി കൊങ്കച്ചി കുന്നു മുതൽ മുതുവന പാറവരെയുള്ള പുഴക്കരയിലുള്ള കാടും മേടും കയറി ഇറങ്ങി പൂക്കൾ പറിച്ചെടുക്കും. അത്ത ദിവസ്സം തന്നെ പത്തു മുതൽ പതിനഞ്ചു വരി വരെ പൂ ക്കൾ ഇടും. പൂക്കാലത്ത് ഏറ്റവും കൂടുതൽ പൂവ് ഉണ്ടായിരുന്നത് എൻറെ വീട്ടിലായിരുന്നു. രാവിലെ ആറു മണിയാകുമ്പോഴേക്കും പൂക്കളെല്ലാം പറിച്ചെടുക്കും.


ജാനകി ടീച്ചറുടെ വീട്ടു പറമ്പിൽ തെക്കേ കിളക്കു മുകളിലുള്ള ഉള്ള ചെമ്പരത്തി പൂക്കൾ അഞ്ചു മണിക്ക് തന്നെ പറിച്ചെടുക്കണം, ഇല്ലെങ്കിൽ മുല്ലോളി രോഹി ണി ചേച്ചിയുടെ മകൻ വിജയൻ പറിച്ചെടുക്കും. അയൽവാസ്സികൾക്ക് ആർ ക്കും അവസ്സരം കൊടുക്കാതെ പരമാവധി പൂക്കൾ ഞാൻ പറിച്ചെടുക്കും. ആർ ക്ക് വേണ്ടിയും ഒട്ടും ബാക്കി വയ്ക്കാറുമില്ല. അയൽ വാസ്സികളായ കുട്ടികളെ ല്ലാം എൻറെ ശല്യം കാരണം പൊറുതി മുട്ടും, പേരിന് നാല് പൂക്കളും, കുറെ ക ളർ ചെടിയുടെ ഇലകളും മുറിച്ചെടുത്താണ് അവരൊക്കെ പൂക്കളം ഉണ്ടാക്കി യിരുന്നത്. കൂട്ടത്തിൽ കുറെ പൊട്ടിയരിയും, ശീവോതിയും, അത് തന്നെ കിട്ടുന്ന ത് ഞാൻ പൂക്കളത്തിൽ ഇത് രണ്ടും ഉപയോഗിക്കാത്തത് കൊണ്ട് മാത്രം.!!!!

ഒരിക്കൽ പൂവ് തേടി കൊങ്കച്ചി കുന്നിൽ നടന്നു കൊണ്ടിരിക്കുമ്പോൾ കാട്ടിനു ന ടുവിൽ നിന്നും കടുത്ത പുക ഉയരുന്നത് കണ്ടു, കാട്ടിനു തീ പിടിച്ചതാവാമെന്നു   കരുതി ഞാൻ കൂവി വിളിച്ചു. അപ്പോൾ ആരെടായെന്നൊരു ചോദ്യം കേട്ട്. പേ ടി കൊണ്ട് കാൽ മുട്ടുകൾ കൂട്ടി മുട്ടാൻ തുടങ്ങി, വല്ല ഭൂതമോ, പിശാചോ ആയി രിക്കാമെന്നു കരുതി, അപ്പോൾ  രണ്ടു പേർ പരസ്പ്പരം സംസാരിക്കുന്നത് കേട്ട്, എന്തായാലും പ്രേതമല്ലെന്നു മനസ്സിലായി, ധൈരം സംഭരിച്ചു സംഭവം പോയി നോക്കാമെന്നു വിചാരിച്ചു, കുറച്ചു നടന്നപ്പോൾ പുകയുടെ ഉറവിടം കണ്ടെ ത്തി. കാട്ടിനു നടുവിൽ ഒരു കലത്തിനു മുകളി ൽ മറ്റൊരു കലവും, കലത്തിനു ന ടുക്കുള്ള ദ്വാരത്തിൽ ഒരു പൈപ്പും ഘടിപ്പി ച്ചു, അടുപ്പിനു മുകളിൽ വച്ചു തീ ആളി കത്തിക്കുന്നു.

 പൈപ്പിൽ നിന്നും തുള്ളിയായി എന്തോ ഒരു കുപ്പിയിലേക്ക് വീണു കൊണ്ടുമി രിക്കുന്നു, എന്നെ കണ്ട പാടെ രണ്ടു പേരും ഒന്നിച്ചു എന്നെ വിരട്ടി, ഓടെടാ പോ ലിസ് വന്നാൽ നിന്നെയും പിടിച്ചു കൊണ്ട് പോകും, പോലീസ് എന്ന് കേട്ടതു മാ ത്രമേ ഓർമ്മയുള്ളൂ, ഞാൻ ജീവനും കൊണ്ട് ഓടി. വീട്ടിൽ എത്തിയപ്പോൾ എ ൻറെ വെപ്രാളവും, കിതപ്പും കണ്ടപ്പോൾ ചേട്ടൻ കാരണം തിരക്കി. ഉണ്ടായ സംഭവം പറഞ്ഞപ്പോളാണ, അവിടെ കള്ളചാരായം വാറ്റുകയാണെന്നും, മേലാ ൽ കൊങ്കച്ചി കുന്നിൽ പൂവ് പറിക്കാൻ പോകരുതെന്നും, പോലീസ് പിടിച്ചു കൊണ്ട് പോയാൽ അകത്തു കിടക്കേണ്ടി വരുമെന്നും പറഞ്ഞു. അന്ന് നിർത്തി യതാണ് കൊങ്കച്ചിക്കുന്നിലെ പൂവ് പറിക്കൽ.

കാലം കുറെ കടന്നു പോയി പല ഓണവും കടന്നു പോയി, കൊങ്കച്ചിക്കുന്നിൽ അയിരാണിയും, അരിപ്പൂവും പലവട്ടം പൂവണിഞ്ഞിട്ടുണ്ടാവും. കഴിഞ്ഞ മു പ്പത്തി ഏഴു വർഷത്തിനിടക്ക് ഒരു ഓണം മാത്രമാണ് ഞാൻ എൻറെ വീട്ടിൽ അമ്മയോടൊപ്പം ആഘോഷിച്ചത്. ഇപ്പോൾ പൂ പറിക്കാൻ ആരും കാട് തേടി പോകാറില്ല, കാടും ഇല്ല എന്ന് തന്നെ പറയാം, തമിൾ നാട്ടിൽ നിന്നും അത്തം മു തൽ ധാരാളം പൂക്കൾ വന്നിറങ്ങും. ചൈനയിൽ നിന്നുള്ള  റെഡിമെയിഡു പൂ ക്കളും മലയാളിയുടെ മുറ്റത്തെ വർണ്ണാഭമാക്കുന്നു.

കൂരാറ വായനശാല വഴി ബസ്സുകൾ തലങ്ങും വി ലങ്ങും ഓടുന്നു. നേരിട്ട് ബസ്സ് ഉള്ളത് കൊണ്ട് പാത്തിപ്പാലത്തോ, ചമ്പാടോ ഇറങ്ങി നടക്കേണ്ട ആവശ്യമില്ല, അസ്സമയത്താണെങ്കിൽ ഓട്ടോയുമുണ്ട്. ചമ്പാട് നിന്നും, പാത്തിപ്പാലത്ത് നിന്നും നടന്നു വന്നിരുന്ന ഞാൻ കോഴിക്കോട് വിമാനത്താവളം മുതൽ വീട്ട് പടിക്കൽ വരെ ടാക്സിയിൽ വന്നുവെന്നതും യാഥാർഥ്യം. വാഴ തോട്ടങ്ങൾ റോഡായി മാ റിയത് കൊണ്ടും നടക്കാൻ ആളില്ലാത്തത് കൊണ്ടും വ ഴി തെറ്റിപോകാൻ സാ ധ്യതയും ഇല്ല. കാലം മാറിയപ്പോൾ നാടും മാ റി, തലമുറയും, നാട്ടുകാരും മാ റി. കൊമ്മ മടയാൻ കോറോത്ത് കുഞ്ഞാപ്പു ചേട്ടനുമില്ല, അതിൻറെ ആവശ്യ വുമില്ല. കടയിൽ നിന്നുള്ള പൂക്കൾ വാങ്ങാൻ പ്ലാ സ്റ്റിക് സഞ്ചികളുള്ളത് കൊ ണ്ട് കൊമ്മയുടെ ആവശ്യവുമില്ല. സദ്യ ഒരുക്കാൻ അമ്മയും ഇല്ല, സദ്യകൾ വി പണികളിൽ സുലഭമായതു കൊണ്ട് ബുദ്ധിമുട്ടി സദ്യയുണ്ടാക്കേണ്ട ആവശ്യവു മില്ല............


മറ്റു പല ആഘോഷങ്ങളും കേട്ടറിവ് മാത്രമായി മാറിയത് പോലെ ഓണവും ചിലപ്പോൾ കാലപ്പഴക്കത്താൽ കേട്ടറിവായി മാറിയേക്കാം. എല്ലാം അന്യമായി ക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തിലേക്കാണ് നമ്മുടെ യാത്ര നീളുന്നത്, കാല ത്തിനനുസ്സരിച്ചു മാറ്റങ്ങളും അനിവാര്യമാണ്, നല്ലതുമാണ്, എന്നാൽ നമ്മുടെ സംസ്കാരങ്ങളെ തച്ചുടച്ചു കൊണ്ടും, സംസ്കാരങ്ങളുടെ കടക്കൽ കൈക്കോടാ ലി വച്ചുകൊണ്ടുമാകരുതെന്നു മാത്രം. ഓണം വീണ്ടും വരുമ്പോഴും അമ്മയില്ലാ ത്ത വീട്ടിലേക്ക് പോകാൻ പഴയ പോലെ ഓണക്കാലത്ത് ആഗ്രഹങ്ങളൊ ന്നും ഉ ണ്ടാകാറില്ല.......... പഴയ കുറെ നല്ല ഓർമ്മ കൾ മാത്രം ബാക്കി. വീട്ടിലേക്കുള്ള വഴി തെറ്റാൻ സാധ്യത  വളരെ കുറവാണെങ്കിലും ജീവിതത്തിൽ വഴി തെറ്റാൻ സാധ്യത വളരെ കൂടുതലുമായ കാലവുമാ ണ്‌.. .. ..........


ജയരാജൻ കൂട്ടായി