Saturday, 19 July 2014

നബീസ ഇത്തയുടെ നോമ്പ് തുറ

നബീസ ഇത്തയുടെ നോമ്പ് തുറ

പണ്ട് പണ്ട് എന്ന് പറഞ്ഞാൽ വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു നോമ്പ് തുറയുടെ കഥയാണ് നബീസ ഇത്തയുടെ നോമ്പ് തുറ. നബീസ ഇത്ത എന്നാൽ കോച്ചേൻറെവിട നബീസ ഇത്ത. എനിക്ക് പത്തു വയസ്സ് പ്രായം ഉ ള്ളപ്പോൾ നടന്നത്. എന്താണ് നോമ്പെന്നോ, എന്തിനു വേണ്ടിയെന്നോയുള്ള വകതിരിവൊ ന്നും എനിക്കില്ലാതിരുന്ന കാലം. ആ കാലത്ത് ഞാൻ എൻറെ കൂരാറയുള്ള വീ ട്ടിൽ നിന്ന് വൈകുന്നേരം അഞ്ചു മണി ആകുമ്പോൾ വാച്ചാക്കൽ വീട്ടിൽ എ ത്തും, എൻറെ വയസ്സായ അമ്മുമ്മ വാച്ചാക്കൽ എന്ന ഞങ്ങളുടെ തറവാട്ട് വീ ട്ടിൽ ഒറ്റക്ക് ആണ് താമസ്സം, നിത്യവും വൈകുന്നേരങ്ങളിൽ ഞാൻ അവിടെ എത്തും.

രാത്രിയിൽ അമ്മുമ്മയുടെ പേടി മാറ്റാനാണ് ഞാൻ അവിടെ എത്തുന്നത്, എന്നാ ൽ രാത്രി സമയത്ത് ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്കു പോകാൻ ഭയമുള്ള ആളാണ് ഞാൻ എന്നത് മറ്റൊരു കാര്യം. രാത്രി അവിടെ താമസിച്ചു കാലത്ത് തിരിച്ചു പോരും. രാത്രി ഭക്ഷണ ശേഷം നിത്യവും വടക്കേ വാതിൽ തുറന്നു അ മ്മുമ്മ പുറത്തിറങ്ങും, എന്നിട്ട് നീട്ടി വിളിക്കും "നബീസാ, നബീസാ ചോറ് ബൈ ച്ചോ" ഉട നെ മറുപടി വരും, ഹാ ചെമ്മരത്തി, ഇപ്പൊ ബയിച്ചതേ ഉള്ളൂ. പേടി തീർക്കാൻ വേണ്ടിയുള്ള ഒരു പരിപാടിയായിരുന്നു ഇത്. മുതിർന്ന പുരുഷന്മാ രില്ലാതിരുന്ന രണ്ടു വീട്ടുകാരും പരസ്പ്പരം വിളിക്കുമ്പോൾ വല്ല കള്ളന്മാരും ഒരിച്ചിരി പ്പുണ്ടെങ്കിളിൽ ഓടി പോകുമെന്നായിരുന്നു അവരുടെ രണ്ടു പേരുടെ യും വിശ്വാസ്സങ്ങൾ.   

എല്ലാ വർഷവും നോമ്പ് ദിവസ്സങ്ങളിൽ നോമ്പ് തുറ കഴിഞ്ഞാൽ ഇത്ത എന്നെ വിളിക്കും, രാജാ, രാജാ, കേൾക്കണ്ട താമസം ഞാൻ ഓടും. അവിടെ എനിക്ക് വേണ്ടിയും ഒരു പ്ലേറ്റിൽ കുറച്ചു പലഹാരങ്ങൾ മാറ്റി വച്ചിട്ടുണ്ടാകും. പല ഹാരങ്ങളെന്നാൽ ഇന്നത്തെ പോലെ കുറേയധികമൊന്നും ഉണ്ടാകില്ല. രണ്ടു ക ഷ്ണം ഈന്തപ്പഴം പൊരിച്ചത്, ഒരു കഷ്ണം പഴം പൊരി, ഒരു കഷ്ണം നെയ്യ പ്പം, അല്ലെങ്കിൽ രണ്ടു കാരയിൽ ചുട്ടത്, രണ്ടു കാരക്ക. ഞാൻ കഴിച്ചു കഴിഞ്ഞാ ൽ ഇത്ത നിസ്ക്കാരം തുടങ്ങും, കുട്ടിയായ മുസ്‌തഫ നിസ്‌ക്കാരത്തണയുടെ മുക ളിൽ ഇരുന്നു ഉച്ചത്തിൽ പാടും, ലായി ലാഹായില്ലള്ള.

നിത്യവും സന്ധ്യയാകുമ്പോൾ ഞാൻ നബീസത്തായുടെ വിളിക്ക് വേണ്ടി കാതോ ർത്തിരിക്കും, എന്തെങ്കിലും തിരക്ക് കാരണം ചിലപ്പോൾ വിളിക്കാൻ താമസ്സി ക്കും, നിസ്‌ക്കാരത്തിനു ശേഷമായിരിക്കും ചില ദിവസ്സങ്ങളിൽ എൻറെ പങ്ക് തരുക. കുറേ നേരത്തേക്ക് വിളിയൊന്നും കാണാതിരുന്നാൽ എനിക്ക് വെപ്രാള മാകും. ഇനി ഇന്ന് എനിക്കില്ലായിരിക്കുമോ എന്ന്. ഒരിക്കൽ ഒരു നോമ്പ് ദിവ സ്സത്തിൽ ഇത്ത വിളിച്ചതായി തോന്നിയ ഞാൻ ഓടി ഇത്തയുടെ വീട്ടിൽ എത്തി, അവിടെ എത്തിയപ്പോൾ ആണ് മനസ്സിലായത്‌ എന്നെ വിളിച്ചതല്ല പൂച്ചയെ ഓ ടിച്ചുവിട്ട ഒച്ചയാണ് ഞാൻ കേട്ടതെന്നു. ജാള്യത മറക്കാൻ എൻറെ കയ്യിൽ വഴി യൊന്നും ഇല്ലായിരുന്നു. ഇങ്ങിനെയുള്ള അബദ്ധങ്ങൾ പലപ്പോഴും സംഭവിച്ചി ട്ടുമുണ്ട്.

ചിമ്മിണി വിളക്കിൻറെ അരണ്ട വെളിച്ചത്തിൽ പലഹാരങ്ങൾ ഉണ്ടാക്കുക ബു ദ്ധിമുട്ടായതു കൊണ്ട് വൈകുന്നേരം ഇരുട്ടുന്നതിനു മുമ്പ് തന്നെ നബീസയിത്ത പ ലഹാരങ്ങൾ ഉണ്ടാക്കും. തുടർന്ന് നോമ്പ് തുറക്കുള്ള സമയമറിയിച്ചു കൊണ്ടു ള്ള മമ്മു സീതിയുടെ ബാങ്ക് വിളിക്ക് കാതോർക്കും. ബാങ്ക് വിളിച്ചാൽ കാരക്ക യും തിന്ന് വെള്ളവും കുടിച്ചു നോമ്പ് തുറക്കും. നിസ്കാര ശേഷം ലഘുവായി പലഹാരങ്ങൾ കഴിക്കും. രാത്രി ലഘുവായ ഭക്ഷണവുമായിരുന്നു അന്നത്തെ നോമ്പ് കാലത്തെ ഭക്ഷണ രീതി. കാലത്തിൻറെ മാറ്റങ്ങൾക്കനുസ്സരിച്ചു, ഇന്ന് നോമ്പ് തുറയുടെ രീതിയെല്ലാം മാറി. വിഭവ സമൃദ്ധമായ പലഹാരങ്ങളും, ആ ഹാരങ്ങളുമായി നോമ്പ് തുറയും മാറി.


നബീസ ഇത്താക്ക് ഒരു സഹോദരനും രണ്ടു മക്കളുമായിരുന്നു, സഹോദരൻ മൊയിദീൻ, മൂത്ത മകൻ യൂസഫ്, രണ്ടാമൻ മുസ്തഫ. മൂന്ന് പേരും ഒരുമിച്ചാ ണ് താമസ്സിച്ചിരുന്നത്. മക്കൾ രണ്ടു പേരും സഹോദരൻ മൊയ്തീനും ബാംഗ്ലൂ രിൽ ആയിരുന്നു, പ്രായവും, രോഗവും കാരണം സഹോദരൻ മൊയിദീൻ ബാം ഗ്ലൂർ ജോലി മതിയാക്കി നാട്ടിൽ ഇത്തയുടെ കൂടെ തന്നെ താമസ്സമായി. മക്കൾ ഗ ൾഫിലും പോയി, എല്ലാ വർഷവും ഞാൻ നാട്ടിൽ എത്തിയാൽ ഇത്തയെ കാ ണുവാൻ പോകും. പൂച്ചയെ വിളിച്ചപ്പോൾ ഓടിയെത്തിയ കഥകൾ ഞാൻ തന്നെ ഓർമ്മിപ്പിക്കും, ഇത്തയും, മൊയിതീൻക്കയും, ഞാനും ചിരിക്കും. 

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു മാർച്ചിൽ ഞാൻ നാട്ടിൽ എത്തിയപ്പോൾ യൂ സഫ് ഹൃദയസ്തംഭനം വന്നു മരിച്ച വിവരം അറിയാൻ കഴിഞ്ഞു. അത് കൊ ണ്ട് തന്നെ ഇത്തയുടെ വീട്ടിൽ പോകുവാനോ അവരെ കാണുവാനോ എനിക്ക് തോന്നിയില്ല, കാരണം ഇത്തയെ കാണുമ്പോൾ, തീർച്ചയായും അവരുടെ വിഷ മം അണ പൊട്ടും, അപ്പോൾ എനിക്കും സഹിക്കാൻ പറ്റില്ല. രണ്ടായിരത്തി പ തിനഞ്ചിൽ മൊയ്തീൻക്കയും പ്രായാധിഖ്യവും അസുഖവും കാരണം ഈ ലോ കത്തിൽ നിന്നും യാത്രയായി. അതിൽ പിന്നെയൊരിക്കലും ഞാൻ ഇത്തയെ കാ ണാൻ പോയിട്ടുമില്ല.


വീണ്ടുമൊരു നോമ്പിൻറെയും, പെരുന്നാളിൻറെയും ആഘോഷങ്ങൾ നടക്കു മ്പോൾ മധുരിക്കുന്ന പഴയ നോമ്പിൻറെ ഓർമ്മകൾ ഒരു നൊമ്പരമായി ഹൃദയ ത്തിൽ തങ്ങി നിൽക്കുന്നു. എൻറെ വാച്ചാക്കൽ വീട്ടിലെ അന്തി ഉറക്കവും ഇത്ത തരാറുള്ള പലഹാരങ്ങളും, എല്ലാം ഇന്നലെ എന്ന പോലെ, മറക്കാൻ പറ്റാത്ത ഓർമ്മകൾ. വാച്ചാക്കൽ പറമ്പിലുണ്ടായിരുന്ന ഞാൻ അന്തിയുറക്കത്തിന് പോ കാറുള്ള ഞങ്ങളുടെ വീടും കാലപ്പഴക്കത്താൽ തകർന്നു പോയി, വീണ്ടുമൊരു നോമ്പ് കാലം വന്നെത്തുമ്പോൾ, വർദ്ധഖ്യം കാരണം പുറത്തിറങ്ങാൻ പറ്റാതെ കട്ടിലിൽ ചുരുണ്ടു കൂടുന്ന നബീസയിത്തയും, ഒരു കാലത്ത് സർവ്വവിധ ഔശ ര്യങ്ങളും തകർത്താടിയ വാച്ചാക്കൽ വീടിൻറെ തകർന്ന് വീണ മൺ കൂനയും ഒരു കാലഘട്ടത്തിൻറെ കഥയായി അവശേഷിക്കുന്നു.

ജയരാജൻ കൂട്ടായി

No comments:

Post a Comment