മാസ്സത്തിലൊന്നെന്ന കണക്കിൽ വിശേഷദിവസ്സങ്ങളുണ്ടായിരുന്ന നാടായിരുന്നു നമ്മുടെ കേരളം. ഓരോ വിശേഷ ദിവസ്സങ്ങുളുമായി ബന്ധപ്പെട്ടു ഓരോ വിശ്വാ സ്സങ്ങളും ഐതിഹ്യങ്ങളുമുണ്ടായിരുന്നു. അങ്ങിനെയുള്ള ഒരു ആഘോഷമാ യിരുന്നു ഒരു പാട് മധുരിക്കുന്ന ഓർമ്മകൾ നൽകുന്നതും, വിശഷങ്ങളിൽ വി ശേഷപ്പെട്ടതായി കരുതപ്പെട്ടിരുന്നതുമായ കർക്കടക വാവ്. പ്രത്യേകിച്ച് , വട ക്കേ മലബാറിൽ വളരെ വിശേഷപ്പെ ട്ട ആഘോഷമായിട്ടായിരുന്നു കർക്കടക വാവ് കണക്കാക്കിയിരുന്നത്.
പ്രായമായ ആളുകൾ ഉള്ള വീട്ടിൽ പ്രത്യേകി ച്ചും. വാവ് അടുക്കുമ്പോൾ വീ ടുകൾ അടിച്ചു തളിച്ച് ശുദ്ധം വരുത്തും. വാവിൻറെ രണ്ടു ദി വസ്സം മുമ്പ് മുതൽ മത്സ്യ, മാംസാദികൾ വീടുകളിൽ പാകം ചെയ്യുകയോ, ഭക്ഷിക്കുകയോ പതിവി ല്ലായിരുന്നു. പിതൃക്കൾക്ക് ബലിയിടുന്ന ആൾ വാവിൻറെ തലേ ദിവസ്സം രാവി ലെ തന്നെ ഒരിക്കലെടുക്കും. ഉച്ചയ്ക്ക് ഒരു നേരം മാത്രം സസ്യാഹാരം കഴിക്കു ന്നതിനാൽ "ഒരിക്ക ൽ എടുക്കൽ" എന്നാണ് അറിയപ്പെട്ടിരുന്നത്. കാലത്തെ കുളി ച്ചു വൃത്തിയായി പ്രാതൽ ഒന്നും കഴിക്കാതെയും, ഉച്ചക്ക് മാത്രം ചോറും പച്ച ക്കറികളും കൂട്ടിയുള്ള ഭക്ഷണവും, രാത്രിയിൽ കപ്പ, അല്ലെങ്കിൽ മധുര കിഴ ങ്ങു പുഴുങ്ങിയതോ, മറ്റു എന്തെങ്കിലുമൊക്കെ ലഘുവായി കഴിക്കും.
വ്രതം എടുത്ത ആളെ പരിചരിക്കാൻ വീട്ടമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വ്രതം തെറ്റിയാൽ കാക്ക ബലി എടുക്കുകയില്ല, ആത്മാക്കൾക്ക് ശാന്തി കിട്ടില്ല എന്നൊ ക്കെയായിരുന്നു വിശ്വാസ്സങ്ങൾ. വാവിൻറെ തലേ ദിവസ്സം, കുടുംബ ത്തിൽ മരി ച്ചവരുടെ പേരും, ബന്ധവും വ്രതമെടുത്ത ആൾക്ക് പറഞ്ഞു കൊടു ക്കും. ആർ ക്കൊക്കെ വേണ്ടിയാണ് ബലിയിടുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കും. മാതാപി താക്കളോ, അപ്പൂപ്പൻ, അമ്മൂമ്മമാരോ, സഹോദരി, സഹോദരന്മാർ, മറ്റു ബ ന്ധുക്കൾ, ഇങ്ങിനെ വലിയനിര തന്നെ ഉണ്ടാകും. മരണപ്പെട്ട ബന്ധുക്കളുടെ ആ ത്മാക്കളുടെ മോക്ഷ പ്രാപ്തിയാണ് തർപ്പണത്തിന് പിറകിലുള്ള വിശ്വാസ്സം.
കണ്ണൂർ ജില്ലയിൽ, തലശ്ശേരി ഭാഗങ്ങളിൽ പ്രത്യേകിച്ചും, വീടുകളിലായിരുന്നു ബലി തർപ്പണങ്ങൾ നടന്നിരുന്നത്. എന്നാൽ കുറെ വർഷങ്ങളായി മരിച്ചവരുടെ ആത്മാക്കളെ ജഗന്നാഥ ക്ഷേത്രം, അല്ലെങ്കിൽ തിരുനെല്ലിയിൽ എത്തിക്കുന്ന പതി വ് തുടങ്ങി. അതിൽപ്പിന്നെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലും, തിരുനെല്ലി ക്ഷേ ത്രത്തിലും ബലികർമ്മങ്ങൾ നടക്കാറുണ്ട്. എങ്കിലും പഴയ തലമുറയിലുള്ളവർ കൂടുതൽ പേരും വീട്ടിൽ തന്നെ കർ മ്മങ്ങൽ ചെയ്യും. വ്രതം എടുത്ത ആൾ രാവി ലെ തന്നെ കുളിച്ചു ഈറൻ ഉടുത്തു കറുക പുല്ലു മോതിരം വിരലിലണിയും, മൂ ന്ന് കല്ലുകൾ കൊണ്ട് മുറ്റത്ത് തെക്ക് കിഴക്കേ മൂലയിൽ അടുപ്പു കൂട്ടും. അരി യും തേങ്ങയും ചേർത്ത് ബലിച്ചോർ ഉണ്ടാക്കും. മുറിച്ചെടുത്ത നാക്കിലയിൽ ചോറ് വിളമ്പി തേങ്ങയും, എള്ളും ചേർത്ത്, കിണ്ടിയിൽ നിന്നും വെള്ളം കയ്യി ലൊഴിച്ചു ബലി ചോറു വിളമ്പിയ ഇലയെ ചുറ്റി മൂന്ന് പ്രാവശ്യം ഒ ഴിക്കും. തെക്കോട്ട് നോക്കി നനഞ്ഞ കൈ മുകളിലേക്ക് ഉയർത്തി കൈ കൊട്ടി കാക്കയെ വിളിക്കും, കൈ കൊട്ട് കേട്ടാൽ കാക്ക വന്നു ബലി എടുക്കുമെന്നതു വിശ്വാസ്സം.
രണ്ടായിരത്തി പതിനാലു ജൂലൈയിൽ ഞാൻ നാട്ടിൽ വന്നപ്പോൾ കർക്കടക വാ വ് ആയിരുന്നു. അമ്മയ്ക്കും, അമ്മുമ്മക്കും അച്ഛനും വേണ്ടി ബലി ഇടണം എ ന്നു എനിക്കു ആഗ്രഹം തോന്നുകയും വ്രതം എടുക്കുകയും ചെയ്തു. കാലത്ത് തന്നെ അവരുടെ അന്ത്യവിശ്രമ സ്ഥലമായ എൻറെ തറവാട് വീട്ടിൽ എത്തി, കു ളി കഴിഞ്ഞു ഈറൻ ഉടുത്തു വന്ന എനിക്ക് വിശ്വാസ്സിയല്ലാത്ത അനുജൻ ചന്ദ്രൻ ബലിക്കുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തുതന്നു. കറുക പുല്ലു തേടി കുറെ നടന്നു. വളരെ നേരത്തെ ശ്രമത്തിനൊടുവിൽ അടുത്തയാളുടെ വീട്ടു പറമ്പിൽ നിന്നും വെറും രണ്ടു തണ്ടു പുല്ലു മാത്രമാണ് കിട്ടിയത്, ഒരു കാലത്ത് വീട്ടു പറമ്പിൽ സുലഭമായി കിട്ടിയിരുന്ന ദർഭയെന്ന കറുക പുല്ലും മറ്റു പല ചെടികളെപ്പോ ലെ അപ്രത്യക്ഷമാവുകയാണെന്ന് തോന്നുന്നു. (ഇംഗ്ലീഷ് ഭാഷയിൽ ഹൽഫാ ഗ്രാ സ്സ് എന്ന പേരിൽ അറിയപ്പെടുന്ന കറുകയുടെ ശാസ്‌ത്രീയ നാമം ഡെസ്‌മോസ്റ്റാ ച്ചിയ ബിപിന്നട്ട യെന്നത്രെ.)
ജീവിതത്തിൽ ഒരിക്കലും ബലി ഇട്ടിട്ടില്ലാത്ത ഞാൻ അനുജനോട് എങ്ങിനെയാ ണ് ബലി ഇടുകയെന്നു ചോദിച്ചു, അനുജനും വലിയ നിശ്ചയം ഒന്നും ഇല്ലായിരു ന്നു, എന്നാലും എനിക്കറിയാവുന്ന വിധത്തിൽ ചെയ്തു. ബലി കഴിഞ്ഞു കുറെ മണിക്കുറുകൾ കഴിഞ്ഞിട്ടും കാക്ക വരുകയോ ബലി ചോറ് കഴിക്കുകയോ ചെ യ്തില്ല. എൻറെ വ്രതം തെറ്റിയതോ, അല്ലെങ്കിൽ ബലി ഇട്ടതിൽ വന്ന തെറ്റോ,എ ന്തോ ഞാൻ തിരിച്ചു പോരുന്നത് വരെ കാക്ക വരുകയോ ബലിച്ചോറു ഭക്ഷിക്കു കയോ ചെയ്തില്ല.
ഒരു കാലത്ത് കൂട്ട് കുടുമ്പമായി താമസിക്കുമ്പോൾ വീട് നിറയെ ആളും, കുറെ കുട്ടികളും ഒക്കെയുള്ളപ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ മുറ്റത്തും പറമ്പിലുമൊ ക്കെ ആവശ്യം പോലെ കിട്ടുമായിരുന്നു. കൊയ്തു കഴിഞ്ഞു മുറ്റത്ത് നെല്ല് ഉ ണക്കുമ്പോഴും, കാക്കകൾ എപ്പോഴും ഇഷ്ടം പോലെ കൊത്തി ഭക്ഷിക്കും, ഇന്നാ ണെങ്കിൽ വീട്ടിൽ ആളും കുറവ്, കുട്ടികളും ഇല്ല, നെൽകൃഷിയും, കൊയ്തും ഇ ല്ലാതായതോടെ കാക്കകൾക്ക് വീട്ടു മുറ്റത്ത് ഭക്ഷിക്കാൻ ഒന്നും തന്നെ കിട്ടാതാ യി. അതു കൊണ്ട് തന്നെ കാക്കകൾ മുറ്റത്ത് വരാതേയുമായി. വർഷത്തിൽ ഒരു ദിവസ്സം മുറ്റത്ത് ബലി ചോറ് ഉള്ള വിവരം കാക്കകൾക്ക് അറിയാത്തതുമായി രിക്കാം.
വിശ്വാസ്സങ്ങൾ ശരിയോ, തെറ്റോ ആകട്ടെ, നമുക്ക് വേണ്ടി പല ത്യാഗങ്ങളും സ ഹിച്ചു വളർത്തി വലുതാക്കിയ, മണ്‍ മറഞ്ഞ മാതാപിതാക്കളുടെയും, അപ്പൂ പ്പൻ, അമ്മൂമ്മമാരുടെയും പേരിൽ, അവരെ സ്മരിക്കാൻ ഒരു ദിവസ്സം ഉണ്ടാ യിരിക്കുന്നത് തീർച്ചയായും നല്ലതു തന്നെ. അവരുടെ പേരിൽ കാക്കയ്ക്ക് കൊ ടുക്കുന്ന ഭക്ഷണം തീർച്ചയായും ഒരു പുണ്യം തന്നെ. പലപ്പോഴും കാക്കയ്ക്ക് കൊടുക്കുന്ന ചോറ് കാക്കയേക്കാൾ മുമ്പായി മൈനയോ, പ്രാവ്കളോ, അല്ലെ ങ്കിൽ മറ്റു കിളികളോ ആയിരിക്കും ഭക്ഷിക്കുന്നത്.
ബലി കഴിഞ്ഞാൽ അടുത്ത ചടങ്ങ് ''കൊടുക്ക'' ആണ്. ചക്കക്കറി , കടലക്കറി, കായക്കറി, ഉണക്ക കഞ്ഞി ഇങ്ങിനെ പലതരം പായസം ഉണ്ടാക്കും. പഴുത്ത ചക്ക ചുള അരിമാവ് കലക്കി തേങ്ങാപാലും, ശർക്കരയും ചേർത്തു ഉണ്ടാക്കു ന്നതാണ് ചക്കക്കറി എന്നു പറയുന്നത്. കൊയ്ത്ത് കഴിഞ്ഞു ഉണക്കി വെച്ച നെ ല്ല് ഉരലിൽ കുത്തി എടുക്കുന്ന പച്ചയരിയിൽ നാളികേരപ്പാൽ ചേർത്ത് വെള്ളം വറ്റിച്ചു ഉണ്ടാക്കുന്നതാണ് ഉണക്കക്കഞ്ഞി. കൊടുക്കക്കുള്ള വിഭവങ്ങൾ തയ്യാ റാവുമ്പോൾ പടിഞ്ഞിറ്റയിൽ പലകൾ നിരത്തും.
ഓരോ പലകകക്കും മുമ്പിലും ഇല വിരിച്ചു പായസ്സങ്ങൾ വിളമ്പും, രണ്ടു ഇ ലകളി ൽ കൊട്ടതേങ്ങ, കദളിപ്പഴം, അവിൽ, മലർ, കൽക്കണ്ടം, ചക്കപ്പഴം, ഇള നീർ എന്നിവയെല്ലാം വയ്ക്കും. നിലവിളക്കും, കിണ്ടിയിൽ വെള്ളവും വച്ചു വാതിൽ പുറത്തു നിന്നും ചാരി വയ്ക്കും. കുറച്ചു സമയം കഴിഞ്ഞു മുറി തുറ ന്നു ഇലകൾ പുറത്തു എടുക്കും, ആദ്യം കൊടുക്ക ഇല കളിൽ നിന്നും അൽപ്പമാ യെടുത്തു എല്ലാവരും ഭക്ഷിക്കും. അതിനു ശേഷം ബാക്കിയുള്ള വിഭവങ്ങൾ വിളമ്പി എല്ലാവരും കഴിക്കും.
ഒരു വീട്ടിൽ മരണം കഴിഞ്ഞാൽ പന്ത്രണ്ട് ദിവസ്സത്തിനുള്ളിൽ കണിശൻറെയടു ത്ത് പോയി മരണാനന്തരം ചെയ്യണ്ട കർമ്മങ്ങൾ എന്തൊക്കെയെന്നു അറിയും ചിലപ്പോൾ തിരുനെല്ലി അല്ലെങ്കിൽ ജഗന്നാഥ ക്ഷേത്രം പോലുള്ള സ്ഥലങ്ങളിൽ ആത്മാക്കളെ കൊണ്ട് പോയി നിർത്താൻ പറയും. അങ്ങിനെ നിർത്തുന്ന ആ ത്മാക്കൾ വീടുകളിൽ വേവിച്ചു ഉണ്ടാക്കുന്ന പായസം പോലുള്ളവ കഴിക്കു കയില്ല, അവർക്ക് വേണ്ടിയാണ് മേൽപ്പറഞ്ഞ രണ്ടു ഇലകളിൽ അവിലും മറ്റു വിഭവങ്ങളും, ഇള നീരും വിളമ്പുന്നത്. ആത്മാക്കൾ പിണങ്ങിയാൽ അനർത്ഥം എന്നു വിശ്വസ്സിച്ചിരുന്നത് കൊണ്ട് ആളുകൾക്ക് ഭയവും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ അന്നത്തെ വിശ്വാസ്സങ്ങളും ആചാരങ്ങളും തെറ്റുകൾ ചെയ്യുന്ന തിൽ നിന്നും ഒരു അളവ് വരെ മനുഷ്യരെ അകറ്റി നിർത്തിയിരുന്നു.
മറ്റു ഭാഗങ്ങളിൽ, വർക്കല പാപനാശം കടപ്പുറം, ശംഖും മുഖം, പരശുരാമ ക്ഷേത്രം, അരുവിക്കര, ത്രിവിക്രമംഗലം, ആലുവ (പെരിയാർ), തിരുനാവായ (ഭാരതപ്പുഴ), കോഴിക്കോട് കടപ്പുറം, കൂടാതെ ചെറുതും വലുതുമായ അനേകം ക്ഷേത്രങ്ങളിലും, നദികരകളിലും കർക്കടക വാവ് ബലി തർപ്പണം നടക്കുന്നു. അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ ആടി അമാവാസ്സിയെന്ന പേരിലാണ് കർ ക്കിടക വാവും, ബലി കർമ്മങ്ങളും നടക്കുന്നത്.
ആത്മാക്കൾ ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം, പക്ഷെ മാതാപിതാക്കളോടും കാരണവർമാരോടും ഉണ്ടായിരുന്ന സ്നേഹവും, ബഹുമാനവും, അവരുടെ മരണശേഷവും തുടരുവാനുള്ള ഒരു അവസരമായിരുന്നു വാവും, ബലിയും കൊടുക്കയും എല്ലാം. ഇന്നു ജീവിച്ചിരിക്കുമ്പോൾ പോലും പലതരം പീഡന ങ്ങളും, യാതനകളും, അനുഭവിക്കുന്ന മാതാപിതാക്കൾ സമൂഹത്തിൽ എത്ര യോ കൂടുതലാണ്.
വിശേഷ ദിവസ്സങ്ങൾക്ക് പണ്ട് കാലത്ത് വളരെ പ്രസക്തിയുണ്ടായിരുന്നു, കാര ണം മിക്കവാറും വീടുകളിൽ മിക്ക ദിവസ്സങ്ങളിലും, പട്ടിണിയോ, അല്ലെങ്കിൽ അര വയറോ മാത്രമേ ഭക്ഷണം ഉണ്ടാകാറുള്ളൂ, എന്നാൽ എത്ര കടമായാലും വിശേഷ ദിവസ്സങ്ങളിൽ വയർ നിറച്ചും മതി വരുവോളവും എല്ലാവർക്കും നല്ല ഭക്ഷണം കിട്ടുമായിരുന്നു. അതിനു വിശേഷ ദിവസ്സങ്ങൾ ഒരു നിമിത്തവു മായിരുന്നു. അടുപ്പിൽ തീ പുകയാത്ത പഞ്ഞ കർക്കിടകത്തിലും ഒരു ആഘോ ഷം, അതായിരുന്നു കർക്കിടക വാവ്. എന്നാൽ നാട്ടിൽ പട്ടിണി മാറിയതോടെ കർക്കിടക വാവ് അടക്കമുള്ള ആഘോഷങ്ങൾക്ക് പ്രസക്തിയില്ലാതെയുമായി യെന്നതും ഒരു യാഥാർത്യമാണ്.
ജയരാജൻ കൂട്ടായി
No comments:
Post a Comment