Friday, 25 July 2014

ഇനി ഒരു ജൻമ്മം കൂടി

ഇനി ഒരു ജൻമ്മം കൂടി

ജൻമ്മം കൊണ്ട് കേരളീയൻ ആണ് എങ്കിലും വളരെ കുറച്ചു കാലം മാത്രമെ ഞാൻ കേരളത്തിൽ ജീവിച്ചുള്ളു. കുട്ടിക്കാലം കഴിഞ്ഞപ്പോൾ ബോംബയിൽ എത്തി, തുടർന്നുള്ള പഠിപ്പും ജോലിയും എല്ലാം ബോംബയിൽ ആയിരുന്നു, ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴിൾ കജുപാടയിൽ എത്തുമ്പോൾ ഗണേഷ് മൈതാനം കഴിഞ്ഞാൽ ആകാശം മുട്ടി നിൽക്കുന്ന പടുകൂറ്റൻ മലകൾ ആയിരുന്നു. കശുവണ്ടി മരങ്ങളാൽ  നിറഞ്ഞു നിൽക്കുന്ന സ്ഥലമായതിനാൽ കാജുപാട (കാജു എന്നാൽ ഹിന്ദിയിൽ കശുവണ്ടി)എന്നു പേരു വന്നു. കമാനി വഴി വരുമ്പോൾ പൈപ്പ് ലൈനിൻറെ വലതു ഭാഗം വിശാലമായ നെൽ വയൽ ആയിരുന്നു. ക്രിസ്ത്യൻ ഗാവിൽ ഉള്ള ഒരാളുടെ വയൽ ആയിരുന്നു. വിത്ത് വിതക്കുന്നതും, വളമിടുന്നതും, കൊയ് ത്തും ഒക്കെ ഞാൻ കൌതുകത്തോടെയും സന്തോഷത്തോടെയും നോക്കി കാണും.
കമാനി, മുകുന്ദ്, പ്രീമിയെർ എന്നി മൂന്ന് വൻ കമ്പനികൾ അടുത്ത് അടുത്ത് ആയതിനാൽ കജുപാട തിരക്ക് പിടിച്ച സ്ഥലം ആയിരുന്നു. കമാനിക്ക് മൂന്ന് ഡിവിഷൻ ഉണ്ടായിരുന്നു, കമാനി ട്യൂബ്, കമാനി മെറ്റൽ ആൻഡ്‌ ആലോയീസ് കമാനി എഞ്ചിനീയറിംഗ് എന്നിവ ആയിരുന്നു. ആ കാലത്ത് ഗൾഫ്‌ ജോലിയെ ക്കാളും കൂടുതൽ ഡിമാണ്ട് ആയിരുന്നു ഈ കമ്പനികളുടെ ജോലിക്ക്. വളരെ അധികം മലയാളികൾ ഈ കമ്പനികളിൽ ജോലി ചെയ്തിരുന്നു. അതിൽ കൂടുതൽ ആളുകളും കജുപാട, ജെറിമറി, സാകിനാക്ക ഏറിയയിൽ താമസിച്ചിരുന്നു. അരുണ്‍ കുമാർചാൽ, മുൻഷി ചാൽ, ജെയിൻ ചാൽ എന്നിവ യിൽ എല്ലാം ധാരാളം മലയാളികൾ താമസിച്ചിരുന്നു. അരുണ്‍ കുമാർ ചാലിൽ ഇരുപത്തി എട്ടാം നമ്പർ റൂമിൽ തൃശൂർ സ്വദേശി ബാലട്ടൻ (ബി ഇ എസ് ടി ) ഇരുപത്തി ഒൻപതിൽ കൊടുങ്ങല്ലൂർ സ്വദേശി ഭാസ്ക്കരൻ ചേട്ടൻ (മുകുന്ദ്) (ആയിരത്തി തൊള്ളായിരത്തി തോണ്ണൂറിൽ മരണപെട്ടു) മുപ്പതാം നമ്പറിൽ നാരായണൻ നായർ, ഞങ്ങൾ അമ്മാവൻ എന്ന് വിളിക്കും, കമാനിയിൽ ജോലി മുപ്പത്തി ഒന്നിൽ ജോണ്‍ചേട്ടൻ,-മുകുന്ദ്, മുപ്പത്തി രണ്ടിൽ ഞാൻ (എൻറെ ചേട്ട ന്മാർ, പ്രഭാകരനും ദേവദാസനും, പരപ്പനങ്ങാടി സ്വദേശി വേലായുധൻ ചേട്ടനും താമസിച്ചിരുന്നു. ജോണ്‍ ചേട്ടൻറെ കൂടെ തൃശൂർ സ്വദേശി വർഗീസ് ചേട്ടനും, പടിയൂർ സ്വദേശി രാമൻ ചേട്ടനും താമസിച്ചിരുന്നു. ജോലി കഴിഞ്ഞു കുളി കഴിഞ്ഞാൽ ഞങ്ങൾ എല്ലാവരും കൂടി പുറത്ത് ഇറങ്ങി ഇരിക്കും എന്നിട്ട് പല കുശലങ്ങളും പറയും, രാമൻ ചേട്ടനും, ജോണ്‍ ചേട്ടനും നല്ല നല്ല പാട്ടുകൾ പാടും. പാതിര വരെ ഈ പതിവുകൾ തുടരും. കുട്ടികളുടെ ബർത്ത് ഡേ വന്നാൽ മധുസൂധൻ മഹാടിക്കിൻറെ അടുത്ത് നിന്നും ടി വി യും വി ഡി യോ യും വാടകയ്ക്ക് എടുത്തു മൂന്ന് കാസ്സിറ്റ് കൊണ്ട് വന്നു നേരം പുലരുന്നത് വരെ പടം കാണും. മറാത്തി ഫാമിലിയും പടം കാണാൻ കൂടെ ഇരിക്കും
സകിനാക്കയിലെ പ്രോഗ്രസ്സിവ് ആർട്സ് ക്ലബും, ജെറിമറിയിലെ ആശാൻ മെമ്മോറിയൽ ആർട്സ് ക്ലബും, കജുപാടയിലെ ബോംബെ പുരോഗമന യുവ സഭയും ആ കാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. അതു കഴിഞ്ഞാൽ പിന്നെ കുർളയിലെ നെഹ്‌റു നഗർ വെൽഫയർ സെൻറർ ആണു പ്രശസ്ഥമായിരുന്നതു, ആദർശ വിദ്യാലയത്തിലെ രാഘവൻ മാസ്റ്റർ ആയിരുന്നു ദീർഘകാലം പ്രസി  ഡടായിരുന്നത്. വിജയ്‌ മില്ലിൽ ജോലി ചെയ്യുന്ന ഞാൻ സാകിനാക്ക പൈപ്പ് ലൈനിൽ ഉള്ള കൈരളി ഹോട്ടലിൽ നിന്നാണ് ഉച്ച ഭക്ഷണം കഴിച്ചിരുന്നത്. വളരെ നല്ല കേരളീയ ഭക്ഷണം കിട്ടുവാൻ ബാച്ച്ലേര്സ് കൈരളി ഹോട്ടലിൽ വൈകുന്നേരങ്ങളിൽ ഒത്തു കൂടുക പതിവായിരുന്നു. പിന്നെ ഓണം വിഷു സമയങ്ങളിൽ മാട്ടുംഗയിൽ പോയി ഉപ്പേരി, ഏത്തക്ക,നാടൻ പച്ചക്കറി ഒക്കെ വാങ്ങി വരും. കജുപാടയിൽ ബി പി വൈ എസ് സ്ഥാപക അംഗമായ കെ ജി നായർ ഘാട്ടെ ചാലിൽ പച്ചക്കറി കട നടത്തിയിരുന്നു. ബി ഈ എസ് ടി യിലെ ജോലി രാജി വച്ച് പച്ചക്കറി കട തുടങ്ങി എങ്കിലും കഷ്ടിച്ച് ജീവിച്ചു പോകുവാൻ മാത്രമേ വരുമാനം കിട്ടിയിരുന്നുള്ളു (ആളുടെ സഹോദരി മകനാണ് ഗോപാലകൃ ഷ്ണൻ കിഴക്കേപ്പാട്ട്)

പിന്നെ ഈ അവസരത്തിൽ ദുഖത്തോടെ സ്മരിക്കേണ്ട ഒരാൾ ടി എസ് നായർ എന്ന ശിവശങ്കരൻ നായരെ ആണു. ബി പി വൈ എസ് സ്ഥാപക അംഗമായ ആൾ മരിച്ചു  അധികം താമസിയാതെ ഭാര്യയും മരിച്ചു. പിന്നെ കഴിഞ്ഞ വർഷമാണ്‌ ഞാൻ അറിഞ്ഞത്,ആളുടെ അവിവാഹിതരായിരുന്ന രണ്ടു ആണ്‍ മക്കളും ഒരേ ദിവസ്സം മരിച്ചു എന്ന്.

ബി പി വൈ എസ് എല്ലാ വർഷവും ഓണാഘോഷം നടത്താറുണ്ട്‌. മഹാരാഷ്ട്ര മണ്ഡൽ നടത്തുന്ന ഗണേശ ഉത്സവത്തോടനുബന്ധിച്ച് ഗണേഷ് മൈതാനത്തിൽ ഉള്ള അവരുടെ സ്റ്റേജിൽ ഒരു ദിവസ്സം ഓണാഘോഷം നടത്തുകയാണ് പതിവ് ഏറ്റവും കൂടുതൽ ആളുകൾ ജാതി , മത, ഭാഷ ഭേതമന്യേ പങ്കെടുക്കാറുണ്ട്. ആയിരത്തി തൊള്ളായിരത്തി തോന്നുറ്റി രണ്ടു സെപ്റ്റംബർ ഇരുപത്തി രണ്ടി നു ഞാൻ ഗൾഫിൽ പോയി, പിന്നെയുള്ള വിവരങ്ങൾ എനിക്ക് അന്ന്യമാണ്. എന്നാലും ഇന്നത്തെ കജുപാടയിൽ കശുമാവ് ഇല്ല, മലയും ഇല്ല, മല നിന്ന ഭാഗം പോലും തിരിച്ചറിയുക സാധ്യമല്ല. കമാനിയും മുകുന്ദും, പ്രീമിയർ കമ്പനിയും  ബോംബയിൽ നിന്നും എങ്ങോട്ടോ മാറി പോയി.വയലും, നെൽ കൃഷിയും അപ്രത്യക്ഷമായി, വെട്ടിപിടിക്കൽ സംസ്കാരം എല്ലാം നശിപ്പിച്ചിരിക്കുന്നു.മലയിൽ ഉണ്ടായിരുന്ന, പക്ഷികളും, പാമ്പുകളും, കശു മാവിൽ കൂട് കൂട്ടാറുള്ള അണ്ണാനും മൂങ്ങയും കാക്കക്കും  വംശ നാശം വന്നു കഴിഞ്ഞു.

കേരളം വിട്ടു മുപ്പത്തി ഏഴു വർഷം കഴിഞ്ഞപ്പോളും മനസ്സിൽ മായാത്ത ഒരു സിന്ധൂര പൊട്ടായി കജുപാടയിലെ ജീവിതം എന്നും മനസ്സില് നിറഞ്ഞു നിൽക്കുന്നു , എന്നാലും ഈ അവസരത്തിൽ ഒരു കാര്യം പറയാതെ വയ്യ, ഇത്രയും കാലത്തിനു ഇടയ്ക്കു ഇത്രയും, സ്നേഹവും സന്തോഷവും അനുഭവിച്ച ഒരു ജീവിതം ഉണ്ടായിട്ടില്ല. ഇനി ഈ ജീവിത സന്ധ്യയിൽ അതിനുള്ള സാധ്യതയും ഇല്ല.

 ഇനിയും ഒരു ജന്മ്മം കൂടി  കജുപാടയിൽ അമ്മാവനും ജോണ്‍ ചേട്ടനും, ഭാസ്കരൻ ചേട്ടനുമായി ജീവിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. ആ പഴയ കജുപാടയിൽ ഒരു ദിവസ്സം കൂടി താമസ്സിക്കാൻ വല്ലാത്ത മോഹമാണ് മനസ്സിൽ. .............................
ജയരജാൻ കൂട്ടായി
അജ്മാൻ - യു ഏ ഈ




No comments:

Post a Comment