Saturday, 26 July 2014

ഓർമ്മക്കായി

വാച്ചക്കൽ കൂട്ടായി ജാനകി - പതിമൂന്നാം ചരമ വാർഷികം, ഓഗസ്റ്റ്‌ മുപ്പത് രണ്ടായിരത്തി പതിനെട്ടു .

ഓർമ്മക്കായി

പല വിശേഷ ദിവസ്സങ്ങളും ഇത്രയും കാലത്തിനിടയിൽ  ആഘോഷിച്ചിട്ടു ണ്ടെങ്കിലും അതൊന്നും മനസ്സിൽ തങ്ങി നിൽക്കുന്നതല്ല, എല്ലാ വർഷങ്ങളി ലും വരുകയും പോകുകയും ചെയ്യുന്നവ തന്നെ.രണ്ടായിരം  ഒക്ടോബർ പതി നാറു ജീവിതത്തിൽ മറക്കാൻ ആവാത്ത ആഘോഷ ദിവസ്സമായിരുന്നു, കൂടാ തെ വീണ്ടുമൊരിക്കൽ വരാത്തതുമായ ആഘോഷ ദിവസ്സവുമായിരുന്നു. നീ ണ്ട ഇരുപത്തി മൂന്ന്  വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അന്നാണ് ഞങ്ങൾ അമ്മയും, അമ്മയുടെ എല്ലാ മക്കളും, മരുമക്കളും, പേരക്കുട്ടികളും ഒന്നിച്ചത്. അമ്മയുടെ മക്കൾ, അവരുടെ മക്കൾ, അവരുടെ മക്കൾ അങ്ങിനെ അമ്മക്ക് ശേഷം മൂന്ന് തലമുറ ഒത്തു കൂടുക എന്ന അപൂർവമായ മഹാഭാഗ്യം അമ്മക്ക് കൈ വരിച്ച ആ ദിവസ്സം, അന്നാണ് എൻറെ സ്വന്തം വീട്ടിൽ ഗൃഹപ്രവേശം നട ന്നത്. പൊന്ന്യം പാലത്തിനടുത്തുള്ള സായികൃപ എന്ന എൻറെ പുതിയ വീട് എല്ലാവർക്കും ഒത്തു കൂടാൻ ഉള്ള വേദിയായതു മുൻ തീരുമാനപ്രകാരം ആയിരുന്നില്ല.

അവിചാരിതമായും, അപ്രതീക്ഷിതമായും എല്ലാവരും നാട്ടിൽ ഉണ്ടാവുകയാ ൽ എൻറെ ചേച്ചിയായ മൈഥിലിയുടെ ഭർത്താവായ ശ്രീനി ചേട്ടനാണ് അങ്ങി നെ ഒരു അഭിപ്രായം പറഞ്ഞത്, "പണി തീരാത്ത വീടാണെന്നത് കാര്യമാക്കേ ണ്ട, ഇങ്ങിനെയൊരവസ്സരം ഇനി കിട്ടിയെന്നു വരില്ല, നമുക്ക് ഗൃഹ പ്രവേശം നടത്താം". നല്ല അഭിപ്രായം തന്നെ പക്ഷെ പല പണികളും ബാക്കി. എന്നാലും എല്ലാവരും ഒത്ത് കൂടിയ ഇത് പോലൊരു അവസ്സരം ഇതിനു മുമ്പ് ഉണ്ടായിട്ടു മില്ല. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു. പണി തീരാത്ത വീട് ആയിരുന്നെങ്കിലും പെട്ടന്ന് തന്നെ എല്ലാവരേയും വിളിച്ചു ചേർത്ത് വെ റും ഏഴു ദിവസ്സത്തിനുള്ളിൽ ഗൃഹപ്രവേശം നടത്തുകയായിരുന്നു.

രണ്ടു ദിവസങ്ങൾക്ക് മുമ്പ് കിണ്ണത്തപ്പം ഉണ്ടാക്കാൻ തീരുമാനിച്ചു, അയൽ വാ സ്സികളായ രണ്ടു മൂന്നു ചെറുപ്പക്കാർ ആവശ്യമുള്ള സാധങ്ങളുടെ പട്ടിക ഉ ണ്ടാക്കി,  അതനുസരിച്ചു അരി പൊടിയാക്കി, പച്ച തേങ്ങയും, വെല്ലവും, ആ വശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി, സന്ധ്യയോടെ ചെറുപ്പക്കാർ എത്തി അ പ്പത്തിനുള്ള തേങ്ങ പിഴിഞ്ഞ്, വെല്ലം ഉ രുക്കി അരിപ്പൊടിയിൽ തേങ്ങ പാൽ ചേർത്തു അപ്പം അടുപ്പിൽ വച്ച്, ഏതാണ്ട് രാത്രി ഒരു മണിയായി അപ്പം കിണ്ണ ങ്ങളിൽ നിറച്ച ശേഷമേ എല്ലാവരും അത്താഴം കഴിച്ചുള്ളൂ.

തലേ ദിവസ്സം ഗണപതി ഹോമം നടന്നു, അര മണിക്കൂർ കഴിഞ്ഞപ്പോൾ തകർ ത്തു മഴ പെയ്യാൻ തുടങ്ങി, അമ്മക്ക് വലിയ സന്തോഷം. ഹോമം കഴിഞ്ഞാൽ മഴ പെയ്യുന്നത് ഗണപതി ഭഗവാൻ പ്രസന്നൻ ആയതിൻറെ ലക്ഷണം ആണെ ന്നാണ് നിലവിലുള്ള വിശ്വാസ്സം. എല്ലാവരും ഒന്നിക്കാൻ കിട്ടിയ അവസരം ആയ തിനാൽ ചടങ്ങ് ഒരു സംഭവം ആക്കി മാറ്റാൻ ഞാനും തീരുമാനിച്ചു. ചു രുങ്ങിയ സമയം കൊണ്ട് തന്നെ കുടുംബങ്ങളെയും അയൽ വാസ്സികളെയു മെല്ലാം ക്ഷണിച്ചു, അങ്ങിനെ വളരെ ഗംഭീരമായി തന്നെ ആഘോഷങ്ങൾ ന ടന്നു. ചേച്ചിയും കുടും ബവും അ ന്ന് തന്നെ വൈകീട്ട് കൊടുങ്ങല്ലുരിലെക്ക് തിരിച്ചു പോയി.

ആഘോഷങ്ങൾ രാത്രി പത്തു മണി വരെ നീണ്ടു നിന്നു. ആളുകൾ പിരിഞ്ഞു പോയ ശേഷം  ഞങ്ങൾ അമ്മയുമായി പല കുശലങ്ങളും പറയാൻ തുടങ്ങി. ചിരിയും, കളിയുമായി കുറെ സമയം കഴിഞ്ഞു. നിശബ്ദയായിരിക്കുന്ന അമ്മ യെ നോക്കുമ്പോൾ അമ്മ കരയുകയായിരുന്നു. കാരണം തിരക്കിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറി, പിന്നെ നിർബന്ധിച്ചപ്പോൾ ഇനി ഒരിക്കലും ഇങ്ങിനെ എല്ലാവരുടേയും ഒത്തു കൂടൽ ഉണ്ടാവുകയില്ല, ഇനിയുള്ള ഒത്തു കൂടലിനു ഞാൻ ഉണ്ടാവില്ല, എന്ന് പറഞ്ഞു കൊണ്ടാണ് അമ്മ കരഞ്ഞിരുന്നത്. പത്തു ദി വസ്സത്തിനു ശേഷം ഞാൻ ഷാർജയിലേക്ക് തിരിച്ചു പോകു മ്പോൾ അമ്മ പ റഞ്ഞു, അടുത്ത നിൻറെ വരവിനു ഞാൻ ഉണ്ടാകുകയില്ല. കുറ ച്ചു പ്രായമൊ ക്കെയുള്ള എല്ലാ അമ്മമാരും മക്കൾ പോകുമ്പോൾ പറയാറുള്ള സ്ഥിരം കാ ര്യമാണ് ഇത്.

തുടർന്ന് ഞാൻ രണ്ടായിരത്തി ഒന്നിലും, രണ്ടായിരത്തി രണ്ടിലും, രണ്ടായിര ത്തി മൂന്നിലും , നാട്ടിൽ വന്നു തിരിച്ചു പോകുമ്പോൾ അമ്മ ഇത് തന്നെ പറ ഞ്ഞു. വീണ്ടും രണ്ടായിരത്തി നാലിൽ അമ്മ ഇത് തന്നെ പറഞ്ഞപ്പോൾ, കുറെ വർഷമായി അമ്മ ഇത് തന്നെ പറയുന്നു, അമ്മ ഇനിയും പത്തിരുപത്തി അ ഞ്ചു കൊല്ലം ജീവിക്കും, എനിക്കിനിയും അമ്മയെ കുറേക്കാലം കാണണം  എന്നും പറഞ്ഞു ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു. അമ്മ പതിവി ല്ലാത്ത ഒരു ചിരിയോടെ പറഞ്ഞു. ഇപ്പോൾ ഞാൻ തീർത്തും അവശയാണ് മോനെ, അത് കൊണ്ട് ഇപ്പോൾ ഈ പറഞ്ഞത് വെറു വാക്കല്ലെടാ മോനെ. അത് നിനക്ക് താ മസിയാതെ ബോധ്യമാകും.

അമ്മ പറഞ്ഞത് തികച്ചും ശരിയായിരുന്നു, അടുത്ത വരവിനു അമ്മ ഉണ്ടായി രുന്നെങ്കിലും, അതീവ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ആയി രുന്നു. വിവരം കിട്ടി ഞാൻ നാട്ടിൽ വന്നു, ആശുപതിയിലെത്തിയ എൻറെ  ശ ബ്ദം കേട്ട് പതുക്കെ കണ്ണ് തുറന്നു, എന്നെ കണ്ടപ്പോൾ നീ എപ്പോൾ വന്നു എ ന്നു പതുക്കെ ഒന്നു ഞരങ്ങിയിരുന്നു, പിന്നെ ഒരു ചെറിയ ചിരിയും പിറ്റേ ദിവ സ്സം മുതൽ പൂർണ്ണമായും അബോധാവസ്ഥയിലുമായി. എന്നെ കാണാൻ വേ ണ്ടി മാത്രം കണ്ണ് തുറന്ന പിന്നീടൊരിക്കലും കണ്ണ് തുറന്നില്ല, ഒരു വാക്കും മി ണ്ടിയതുമില്ല, കിടന്ന കിടപ്പിൽ പത്താം നാൾ ഭൂമിയിലെ യാത്ര അവസാനി പ്പിച്ചു കൊണ്ട് അമ്മ യാത്രയായി....................

ഭൂമിയിലെ യാത്ര അവസാനിച്ച അമ്മ പരലോകത്തേക്കും, ലീവ് തീർന്ന ഞാ ൻ ജീവിത യാത്രയിലേക്കും തിരിച്ചു പോകുമ്പോൾ പിറകിൽ നിന്ന് വിളിവ ന്നു "മോനേ" സ്ഥലകാല ബോധം മറന്നു ഞാൻ തിരിഞ്ഞു നോക്കി, അമ്മ വി ളിച്ചത് ഞാൻ ശരിക്കും കേട്ടു,  തിരിഞ്ഞു നോക്കി, കണ്ടില്ല, മുന്നോട്ട് നടന്ന എന്നെ വീണ്ടും വിളിച്ചോ എന്നൊരു തോന്നൽ ആറിയാതെ ഞാൻ വീണ്ടും  തിരിഞ്ഞു നോക്കി, പുറകിൽ അമ്മ ഇല്ല എന്ന സത്യം, അത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. വണ്ടിയിൽ കയറുമ്പോൾ അമ്മ ചെവിയിൽ മന്ദ്രിക്കുന്ന ത് ഞാൻ ശരിക്കും കേട്ട്. ഇനി നീ വരുമ്പോൾ ഒരിക്കലും ഞാൻ ഉണ്ടാകില്ലെടാ മോനേ....................

അതേ "ഇത് പോലെ ഒരവസ്സരം ഇനി ഉണ്ടായെന്നു വരില്ല" രണ്ടായിരം ഒക്ടോ ബർ പതിനാറിന് പണി തീരാത്ത വീട്ടിൽ ഗൃഹ പ്രവേശം നടത്താൻ പറഞ്ഞ വാക്ക് ഒരു നിമിത്തമായിരുന്നു. ഗൃഹ പ്രവേശം, വിവാഹമടക്കമുള്ള പല ആ ഘോഷങ്ങളിലും പ്രവാസ്സികൾക്ക് കുടുംബത്തോടോപ്പോം പങ്കെടുക്കുകയെ ന്നു ള്ളത് അസാദ്ധ്യമായ കാര്യങ്ങളാണ്. പത്തു മാസ്സം കഴിയുമ്പോൾ ചേച്ചി യും അമ്മയുടെ വഴിയിലേക്ക്‌ യാത്രയായി,  ചേച്ചിയുടെ വഴിയേ ഭർത്താവായ ശ്രീനി വാസ്സനും, ഏറ്റവും അവസ്സാനമായി രണ്ടായിരത്തി പതിനഞ്ചു നവമ്പർ ഇരുപത്തി ഏഴിന് ചേട്ടനും ഓർമ്മയായി, അതേ  ഗൃഹ പ്രവേശത്തിൻറെ എ ല്ലാവരു ടേയും ഒത്തുകൂടൽ അവസ്സാനത്തേതായിരുന്നു. ഇനിയൊരിക്കലുമു ണ്ടാകാത്ത ഒത്തു ചേരൽ.

ഇപ്പോഴും ഇടയ്ക്കിടെ സ്വപ്നങ്ങൾ കാണുന്നൂ, 'അമ്മ വിളമ്പുന്നതും, ഒന്നിച്ചി രുന്ന് കഴിക്കുന്നതും, എല്ലാവരും കൂടി കുശലങ്ങൾ പങ്ക് വയ്ക്കുന്നതും അ ങ്ങിനെ പലതും, അപ്പോൾ 'അമ്മ പറയുന്നൂ, എല്ലാം നിൻറെ തോന്ന ലാണെടാ മോനെ .............. " ഇനി ഒരിക്കലും നിൻറെ വഴികളിൽ വരാൻ എനിക്കാകില്ലെ ടാ മോനേ.................. യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തുമ്പോൾ കണ്ടതെല്ലാം  സ്വപ്നമായിരുന്നെന്നറിയുമ്പോൾ വല്ലാത്ത ഒരു അനാഥത്വം അനുഭവപ്പെടു ന്നു. അമ്മ, പ കരം വെക്കാൻ ഇല്ലാത്ത വാക്ക്, ലോകത്തിൽ മക്കൾ ഏറ്റവും കൂടു തൽ ഉച്ചരിച്ച വാക്ക്, അമ്മ, അമ്മ, അമ്മ

ഓഗസ്റ്റ് മുപ്പതു എൻറെ അമ്മയുടെ പതിമൂന്നാം ചരമ വാർഷികം. അമ്മയുടെ വേർപാടിൽ ദുഖിക്കുന്ന എല്ലാ മക്കൾക്കുമായി സമർപ്പിക്കുന്നു.

 "ഓർമ്മക്കായി"

ജയരാജൻ കൂട്ടായി

No comments:

Post a Comment