Saturday, 23 August 2014

നെല്ലു കയറ്റൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

 
       
നെല്ലു കയറ്റൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

നെൽ കൃഷിയാലും, കാർഷിക സമൃദ്ധിയാലും നാട് സമ്പുഷ്ടമായിരുന്ന കാലത്ത് വടക്കേ മലബാറിൽ കൃഷിയുമായി ബന്ധപ്പെട്ട പല ആചാരങ്ങളും വിശ്വാസ്സ  ങ്ങളും നില വിലിരുന്നു. തികച്ചും വിചിത്രമെന്നു തോന്നുന്ന ആചാരങ്ങളും വി ശ്വാസ്സങ്ങളുമെല്ലാം അന്നത്തെ ജീവിത ശൈലികളുടെ ഭാഗവുമായിരുന്നു. അരി യും നെല്ലുമടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കാലുകൊണ്ട് തൊട്ടു പോയാൽ തൊട്ട് നിറുകയിൽ വയ്ക്കുക, നെല്ലിനടുത്ത് നിൽക്കുമ്പോൾ ചൂലെന്ന വാക്ക് ഉച്ചരി ക്കുവാൻ പാടില്ല, തുടങ്ങി പല തരം വിശ്വാസ്സങ്ങൾ. കറ്റ മെതിക്കുന്നതിനിടയി ൽ നെല്ലിനെ അടിച്ചു കൂട്ടി വയ്ക്കാൻ ചൂൽ ആവശ്യമായി വന്നാൽ ചൂലെടുത്ത് വാ എന്ന് പറയില്ല, പകരം അടിക്കുന്നതെടുത്ത് വാ എന്നാണ് പറയുക. കാർ ഷിക സമൃദ്ധിയുടെ കാലത്ത് വടക്കൻ കേരളത്തിൽ എല്ലായിടത്തും നിലവിലി രുന്ന ആചാരമായിരുന്നു നെല്ല് കയ റ്റൽ.

മേടം അവസ്സാനവും, ഇടവ  മാസ്സം തുടക്കത്തിലുമാണ്‌ കൂടുതലും വയലുകളി ൽ നെൽ വിത്ത് വിതക്കുന്നത്. പുന്നെല്ലു കൊണ്ട് ഓണം ഉണ്ണുകയെന്ന ഉദ്ദേശ ത്തോടെ ഓണത്തിന് മുമ്പ് കൊയ്തെടുക്കാൻ പാകത്തിൽ വിളയുന്ന പല തരം നെൽ വിത്തുകൾ ആ കാലങ്ങളിൽ നിലവിലിരുന്നു. അതിൽ മുഖ്യമായ നെൽ വിത്ത് തൊണ്ണൂറാൻ ആയിരുന്നു. ഒന്നോ രണ്ടോ കണ്ടങ്ങളിൽ തൊണ്ണൂറാൻ കൃ ഷി ചെയ്യും. തൊണ്ണൂറു ദിവസ്സം കൊണ്ട് വിളയുന്ന നെല്ലായത് കൊണ്ട് തൊണ്ണൂ റാൻ എന്ന് പേരു വന്നു. മറ്റു കണ്ടങ്ങളിൽ മസൂരി, ഐ ആർ എട്ടു, മുത്തു ചമ്പ, ചിറ്റേനി, മുണ്ടോൻ, എന്നിങ്ങനെ പല തരം നെല്ലുകളും കൃഷി ചെയ്യുമായിരു ന്നു.

രണ്ടു പ്രാവശ്യം കൃഷിയിറക്കുന്നതിനുള്ള ചെലവ് കുറയ്ക്കുവാൻ വേണ്ടി നൂ റ്റി ഇരുപത് ദിവസ്സങ്ങൾകൊണ്ട് കതിർ വന്ന് വിളയുന്ന മസൂരി, അല്ലെങ്കിൽ മു ത്തുച്ചമ്പ പോലുള്ള വിത്തിനൊപ്പം ഇരുന്നൂറ്റി മുപ്പത് ദിവസ്സങ്ങൾ കൊണ്ട് പാ കമാകുന്ന മുണ്ടോൻ നെല്ലും ചേർത്ത് മിക്സ് ചെയ്ത് കൃഷിയിറക്കും. ഒറ്റ പ്രാ വശ്യം ചെയ്യുന്ന കൃഷിയിൽ ഒന്നാം വിളയായി നൂറ്റിയിരുപത് ദിവസ്സം കൊണ്ട് വിളഞ്ഞ നെല്ലും, കൂട്ടത്തിൽ കതിർ വരാത്ത പച്ചയിലയായി നിൽക്കുന്ന മു ണ്ടോനും അരിഞ്ഞെടുക്കും. തുടർന്ന് ചാണകവും വെണ്ണീറും കമ്പോസ്റ്റും കണ്ട ത്തിൽ വളമായി ചേർക്കും. അരിഞ്ഞെടുത്ത കുറ്റിയിൽ നിന്നും മുണ്ടോൻ കിളി ർത്തു വന്നു തഴച്ചു വളരാൻ തുടങ്ങുന്നു. വിളവെടുത്ത നെല്ലിൻറെ കുറ്റി മു ണ്ടോൻ നെല്ലിന് വളമാകുകയും ചെയ്യും.

ഏതാണ്ട് ഇരുന്നൂറ്റി മുപ്പത് ദിവസ്സങ്ങളാകുമ്പോൾ കതിർ വന്ന് മുണ്ടോൻ കൊ യ്ത്തിനു പാകമാകുന്നു. ഇത് രണ്ടാം വിളയെന്ന പേരിലറിയപ്പെട്ടിരുന്നു. എ പ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന കുഴിക്കണ്ടങ്ങളാണ് മുണ്ടോൻ കൃഷിക്ക് അ നുയോജ്യം. കൊയ്യുന്ന സമയം വരെ വെള്ളം കെട്ടിക്കിടന്നാൽ മാത്രമേ മുണ്ടോ ൻ കൃഷിയിൽ നിന്നും ഉദ്ദേശിച്ച തരത്തിലുള്ള വിളവ് കിട്ടുകയുള്ളൂ.

ആയുർവേദ മരുന്നാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വളരെ വില കൂടിയ നെല്ലിനമായിരുന്നു നവര നെല്ല്. അപൂർവം ചിലർ കുറച്ചു കണ്ടങ്ങളിൽ നവര നെല്ലും കൃഷി ചെയ്യുക പതിവായിരുന്നു. പലതരം കളകളും കാട്ടു പുല്ലുകളും വരി നെല്ലും വയലിൽ നെൽ കൃഷിക്കിടയിൽ മുളച്ചു കടന്നു വരും. നെൽ കൃഷി ക്കിടുന്ന വളവും മറ്റും വ ലിച്ചെടുത്തു നെൽ ചെടിയുടെ വളർച്ച മുരടിക്കും. ഉ ദ്ദേശിച്ച വിളവ് കിട്ടാതെ വരും. അതിനായി ചുവന്ന ഇലയു ള്ള ഒരു തരം നെ ല്ലും ഇറങ്ങി.

വിത്ത് മുളച്ചു ഞാറായി വരുമ്പോൾ തന്നെ കടും ചുവപ്പ് നിറത്തിൽ ഇലയുള്ള നെല്ലിനെ ഒഴിവാക്കി ബാക്കിയുള്ളത് പിഴുതു മാറ്റും, അതോടെ എല്ലാ കാട്ടുപു ല്ലുകളും കണ്ടങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാകും, മൂന്നു, നാലു വർഷത്തേ ക്കെങ്കിലും പിന്നെ കളകളുടെയോ കാട്ടു പുല്ലുകളുടെയോ ശല്യം ഉണ്ടാവുക യില്ല. നാല് അഞ്ചു വർഷങ്ങളിലൊരിക്കൽ ചുവന്ന നെല്ല് നട്ടു കള ശല്ല്യം ഒഴി വാക്കും. മറ്റു നെല്ലിനെ അപേക്ഷിച്ചു ചുവന്ന നെല്ലിന് വിളവ് കുറവായിരി ക്കും, മറ്റു അരിയുടെ രുചിയും ഉണ്ടാവില്ല. അത് കൊണ്ട് സ്ഥിരം ചുവന്ന നെല്ല് കൃഷിയിറക്കുന്നതും ഗുണകരമല്ല.


കർക്കിടകം അവസ്സാനമാകുമ്പോഴെക്കും തൊണ്ണൂറാൻ പഴുത്തു തുടങ്ങും, ആ സമയങ്ങളിൽ വയൽ കാണേണ്ട കാഴ്ച തന്നെയാണ്. സ്വർണ്ണം പൂശിയതും, പൂ ശാറായതുമായ കതിരുകൾക്കൊപ്പം, പച്ച നെല്ലും എല്ലാം കൂടി വയൽ ഭംഗി അ വർണ്ണനീയം. ചിങ്ങം പിറന്നാൽ വീടുകൾ ചാണകം തേച്ചു വൃത്തിയാക്കും, മുറ്റ ത്തെല്ലാം ചാണക വെള്ളം തളിച്ചു ശുദ്ധി വരുത്തും. രണ്ടു കോടി  മുണ്ടുകളും  തോർത്ത്‌ മുണ്ടും വാങ്ങും, കലണ്ടറിൽ നെല്ല് കയറ്റാനുള്ള നല്ല ദിവസ്സവും, സമ യവും,  മുഹൂർത്തവും നോക്കി നെല്ല് കയറ്റൽ ദിവസ്സം തീരുമാനിക്കും.

കാലത്ത് ഉണർന്നു അകവും പുറവും മുറ്റവും അടിച്ചു വാരി വൃത്തിയാക്കി ശുദ്ധം വരുത്തും. മുറ്റത്ത് ചാണക വെള്ളം തളിക്കും, ഗൃഹനായിക കുളിച്ചു പു ത്തൻ ഉടുപ്പുമണിഞ്ഞു പടിഞ്ഞിറ്റയിൽ കിണ്ടിയിൽ വെള്ളവും, ഇലയിൽ അ വിലും പഴവും വച്ചു നില വിളക്കു കൊളുത്തും, ഒരു പലകയിൽ കോടി മുണ്ട് മടക്കി വിരിക്കും, മുണ്ടിനു മുകളിൽ തൂശനില വിരിക്കും, വേറോരു പുതിയ മുണ്ട് മടക്കി തലയിൽ ഇട്ടു വയലിലേക്കു നെല്ല് പറിക്കാൻപോകും.

വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ചു വരുന്നത് വരെ വഴിയിൽ ആരേക്കണ്ടാ ലും സംസ്സാരിക്കുകയില്ല. വയലിൽ എത്തി വിളഞ്ഞു  നിൽക്കുന്ന തൊണ്ണൂറാൻ നെല്ലിൽ നിന്നും അഞ്ചു കതിർ പറിച്ചെടുക്കും. കതിരുകൾ ഒന്നായി കൂട്ടികെട്ടി ത ലയിൽ  കോടി മുണ്ടിനു മുകളിൽ വച്ചു, തോർത്ത് മുണ്ട് കൊണ്ട് പുതപ്പിച്ചു തി രിച്ചു വീട്ടിലേക്ക് വരും. പ ലകയിലെ തൂശനിലയിൽ നെൽക്കതിർ കെട്ട് വച്ചു ചന്ദനത്തിരിയും കൊളുത്തി കുറച്ചു നേരം വാതിൽ അടച്ചു വയ്ക്കും. ഈ ആ ചാരം നെല്ല് കയറ്റൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

ചിങ്ങമാസ്സത്തിൽ ഓണത്തിനു മുമ്പായി ഈ ചടങ്ങുകൾ നടക്കും, അന്നു രാത്രി അരികൊണ്ടുള്ള പായസ്സം ഉണ്ടാക്കും. നെല്ല് കയറ്റൽ ചടങ്ങ് വഴി വീട്ടിൽ ആ ദ്യമായി കയറ്റിയ നെൽക്കതിരിൽ നിന്നുള്ള കുറച്ചു നെല്ലു പൊളിച്ചു  അരിയെ ടുത്തു പായസ്സത്തിൽ ചേർക്കും. പായസ്സത്തെ കൂടാതെ വിഭവ സമൃദ്ധമായ സ ദ്യയും ഉണ്ടാകും. പായസ്സവും, മറ്റു ഭക്ഷണ പദാർത്ഥങ്ങളും  മരിച്ചുപോയവ ർക്കായി അകത്തു വയ്ക്കും. തുടർന്ന് എല്ലാവരും സദ്യയും കഴിക്കും. ഒന്നാമ തായി വീട്ടിൽ ആദരപൂർവ്വം നെല്ല് കയറ്റുന്നത് ആ വർഷത്തെ കൊയ്ത്തിൽ നി ന്നുമുള്ള വിളവ് നന്നായിരിക്കുമെന്നും, കാർഷിക സമൃദ്ധി നിലനിൽക്കുമെ ന്നും വിശ്വാസ്സം. പഴയ തലമുറ നെല്ലടക്കമുള്ള കൃഷിയെ എത്രമാത്രം ഇഷ്ട്ടപ്പെ ട്ടിരുന്നെന്ന് ഈ ചടങ്ങിൽ നിന്നും മനസ്സിലാകുമല്ലോ.

നെല്ല് കയറ്റൽ ചടങ്ങ് കഴിഞ്ഞാൽ മാത്രമേ തൊണ്ണൂറാൻ കൊയ്യുകയുള്ളൂ, അ തും ഓണത്തിനു മുമ്പായി തന്നെ നടക്കും. കൊയ്തെടുത്ത നെല്ല് പുഴുങ്ങി വെ യിലിൽ ഉണക്കി ഉരലിൽ കുത്തി അരിയാക്കും. കുത്തിയെടുത്ത നെല്ലരി കൊ ണ്ട് പുത്തരി സദ്യയുണ്ടാക്കും, അടുത്ത ബന്ധുക്കളെയും അയൽ വാസ്സികളേ യും ക്ഷണിക്കും. പുതു നെല്ലിൻറെ അരികൊണ്ടുള്ള പായസ്സവും, ചോറും, പ പ്പടവും പിന്നെ പലതരം കറികൾ. പകൽ സമയങ്ങളിൽ വയലിൽ തിരക്കിലാ കുകയാൽ പുത്തരി ആഘോഷം കൂടുതലും രാത്രിയിലാണ് ആഘോഷിച്ചിരു ന്നത്.

ഓണ ദിവസ്സത്തെ സദ്യ തൊണ്ണൂറാൻ, അല്ലെങ്കിൽ പുതുനെല്ലിൻറെ അരി കൊ ണ്ടായിരിക്കണം എന്നത് നിർബന്ധമായിരുന്നു. ഓണം കഴിഞ്ഞേ മറ്റു നെല്ലുകൾ കൊയ്തു തുടങ്ങുകയുള്ളൂ. കൊയ്യാൻ നെല്ലോ, കൃഷിക്ക് വയലോ ഇല്ലാതായ തോടെ നെല്ല് കയറ്റലും, നെല്ലുമായി ബന്ധപ്പെട്ട പുത്തരി ആഘോഷം അടക്കമു ള്ള മറ്റു ആചാരങ്ങളും ഇല്ലാതായി. ഇതെല്ലാം അറിയാവുന്നവരും ഇല്ലാതായി ക്കൊണ്ടുമിരിക്കുന്നു. എന്നാൽ കർക്കടക മാസ്സം സമാഗതമാകു മ്പോഴേല്ലാം, കു ട്ടിക്കാലത്ത് ഞാൻ നേരിൽ കണ്ട നെല്ല് കയറ്റലും പുത്തരി സദ്യയുമെല്ലാം  ഓർ  മ്മയിലെത്തും.

എല്ലാം ഒരു കാലത്തിൻറെ മധുരിക്കുന്ന ഓർമ്മകൾ, വയലും നെല്ലും ഇല്ലാതാ യപ്പോൾ നെല്ല് കയറ്റലും, പുത്തരിയുമെല്ലാം പഴയ തലമുറയുടെ ഓർമ്മകളാ യി മാറി, എവിടെയെങ്കിലും അൽപ്പം വയൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ അതി ലെല്ലാം പേരറിയാത്ത കാട്ടു പുല്ലുകൾ വളർന്ന് വിഷജീവികളുടെ വിഹാരരം ഗമായി മാറിയിരിക്കുന്നു. ഒരു കാലത്ത് രാത്രിയെന്നോ പകലെന്നോ വെയിലെ ന്നോ മഴയെന്നോ വ്യത്യാസ്സമില്ലാതെ വയൽ വരമ്പുകളിൽ കൂടി ജനങ്ങൾ നടന്നു പോയിരുന്നു. രാത്രിയാണെങ്കിൽ ഓല ചൂട്ടും കത്തിച്ചു നടന്ന് പോകും. ഇനി ഒ രിക്കലും തിരിച്ചു വരാത്ത ചടങ്ങുകളുടേയും, ആചാരങ്ങളുടേമെല്ലാം നല്ല ഓർമ്മകളും  കുറച്ചു കാലം കൂടി കഴിയുമ്പോൾ ആരും അറിയാതെ പോകും.

എല്ലാവർക്കും കാർഷിക സമൃദ്ധിയുടെ കാലത്തെ നല്ല ഓർമ്മകൾ പങ്ക് വ യ്ക്കുന്നു.



ജയരാജൻ കൂട്ടായി







Friday, 22 August 2014

കൂരാറയുടെ കറുത്ത വെള്ളിയാഴ്ച

 കൂരാറയുടെ കറുത്ത വെള്ളിയാഴ്ച

പതിവിലും വളരെ വൈകിയാണ് അന്ന് സൂര്യൻ ഉണർന്നത്. ആകാശം കാർമേ ഘാവൃതമായിരുന്നു. പറവകളും കിളികളും ഉണരാൻ മടിച്ചു നിന്നു. എന്തോ ദുരന്തം നടക്കാൻ പോകുന്ന പ്രതീതി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി   ആറു ഓഗസ്റ്റ്‌ മാസം ഇരുപത്തി മൂന്ന് വെള്ളിയാഴ്ച കൂരാറക്ക്‌ കറുത്ത വെ ള്ളിയായിരുന്നു. മൂടികെട്ടിയ ആകാശം, അങ്ങിങ്ങായി ചോരച്ച മേഘ തുണ്ടുക ൾ. കാലൻ കോഴികൾ നീട്ടി കൂവിക്കൊണ്ടിരുന്നു. മുത്തശ്ശിമാർ അടക്കം പറ ഞ്ഞു, അരുതാത്തത്‌ കേൾക്കാൻ പോകുന്നു. കാലൻ കോഴി കൂവിയാൽ മരണ വാർത്ത‍ കേൾക്കുക ഉറപ്പാണ്‌, എല്ലാവർക്കും ആധിയായി, ആരായിരിക്കും?

 പതിവ് സമയമായിട്ടും ശ്രീധരൻ ചേട്ടൻ ജോലി കഴിഞ്ഞു തിരിച്ചെത്തിയില്ല രാ ത്രി വളരെ വൈകിയിരുന്നു. (പാറയുള്ളതിൽ ശ്രീധരൻ) ഭാര്യയും മക്കളും വഴി  യിലേക്ക് കണ്ണും നട്ടു കാത്തിരുന്നു. വല്ലയിടത്തും പോകാനുണ്ടെങ്കിൽ കാലത്ത് പറഞ്ഞിട്ട് പോകുക പതിവുള്ളതാണ്.

കുറെ കഴിഞ്ഞപ്പോൾ വിവരം എത്തി ബസ്സ്‌ അപകടത്തിൽ പരിക്ക് പറ്റി ആശു പത്രിയിലാണ്. വീട്ടുകാരെ ഇങ്ങിനെ വിശ്വസ്സിപ്പിച്ചെങ്കിലും നാട്ടുകാരോടും അ യൽവാസ്സികളോടും ആ ദുരന്ത വാർത്ത‍ അറിയിച്ചിരുന്നു.  ബസ്സ്‌ കണ്ടക്ടറായി ജോലി നോക്കിയിരുന്ന  ശ്രീധരൻ ചേട്ടൻ അബദ്ധത്തിൽ ബസ്സിൽ നിന്നും താഴേക്ക് വീണു മരണം സംഭവിക്കുകയായിരുന്നു.

ഭാര്യയും മക്കളും ഉറങ്ങാതെ വിങ്ങുന്ന മനസ്സുമായി പിറ്റേ ദിവസ്സത്തിനായി  കാത്തിരുന്നു. കാത്തിരിപ്പിനൊടുവിൽ ശ്രീധരൻ ചേട്ടൻ എത്തി, എത്തിയത് പക്ഷെ  ആമ്പുലൻസിൽ വെള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു.

വെറ്റില മുറുക്കുന്നതിനിടയിൽ മുത്തശ്ശിമാർ വീണ്ടും അടക്കം പറഞ്ഞു, സന്ധ്യ ക്ക്‌ പട്ടികൾ നിർത്താതെ ഓരിയിട്ടിരുന്നു, കാലൻ കോഴികൾ കൂവിയ കഥ മ റ്റൊരാൾ. ഇങ്ങിനെ സംഭവിച്ചാൽ മരണ വാർത്ത ഉറപ്പാണെന്ന് അവർ വിശ്വ സ്സിക്കുന്നു.  ഞാൻ നാട്ടിൽ ഉണ്ടാവുന്ന പല അവസരങ്ങളിലും രാത്രികളിൽ കാലൻ കോഴി കൂവുന്നത്‌ കേട്ടാൽ പിന്നെ എനിക്ക് ഉറക്കം വരാറില്ല.

വിനയവും നിഷ്കളങ്കതയും മാത്രം കൈ മുതലായുള്ള ആളായിരുന്നു ശ്രീധരൻ ചേട്ടൻ. എപ്പോൾ എവിടെ കണ്ടാലും സ്വതസിദ്ധമായ ചിരിയോടെ കുശലങ്ങൾ ചോദിക്കാറുള്ള ശ്രീധരൻ ചെട്ടൻറെ ചിരി ഇന്നും എൻറെ ഓർമ്മയിൽ മായാ ത്ത ഒരു അനുഭവമാണ്. അത് പോലെ കൂരാറയിലെ ജനമനസ്സിലും. ശ്രീധരൻ ചേ  ട്ടൻറെ ജീവൻ എടുക്കാൻ വിധിക്ക് സാധിച്ചിരിക്കാം, പക്ഷെ കൂരാറയിലെ ജന മനസ്സുകളിൽ ഒരിക്കലും ആൾക്ക് മരണമില്ല.

ഇന്ന് ശ്രീധരൻ ചേട്ടൻറെ പതിനെട്ടാം ചരമ വാർഷികം. "ആത്മാവിനു നിത്യശാ ന്തി നേരുന്നു"

ജയരാജൻ കൂട്ടായി
അജ്മാൻ -  യു ഏ ഈ

Tuesday, 12 August 2014

കടയപ്പ്രം തെരുവിൻറെ കഥ

   
                                            കടയപ്പ്രം തെരുവിൻറെ കഥ

കൈത്തറി തുണി നയ്യ്ത്തു തകൃതിയായി നടക്കുന്ന കാലം എഴുപതുകളിൽ ആ ണെന്ന് തോന്നുന്നു, കോറ തുണികൾക്ക് വൻ മാർക്കറ്റ്‌ ഉണ്ടായിരുന്നു. നയ്യ്ത്തു
കുല തൊഴിൽ ആക്കിയ ചാലിയ സമുദായക്കാർ കൂട്ടമായി ഒരേ സ്ഥലത്ത് താമ സ്സിക്കുക പതിവായിരുന്നു.ഒരിക്കലും കൂട്ടം വിട്ടു പുറത്തു പോയി താമസ്സിക്കു  ന്ന പതിവ് ആ കാലങ്ങളിൽ ചാലിയ സമുദായക്കാർക്കില്ലായിരുന്നു. കഠിന അ  അധ്വാനവും സത്യസന്ധരും ആയിരുന്നു ചാലിയ സമുദായക്കാർ. കടയപ്പ്രം തെരുവ്‌ (മൊകേരി), തെരുവണ തെരുവ് (അഞ്ചാം മൈൽ ), കൊട്ടിയോടി തെരു വ്‌ഇങ്ങിനെയുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന തെരുവ്‌കളിൽ കൂടി കോറ നയ്യ്ത്തിൻറെ കാലങ്ങളിൽ രണ്ടു പേർ പരസ്പ്പരം സംസാരിച്ചുകൊണ്ട് പോ കാൻ പറ്റില്ലായിരുന്നു, ഒരാൾ പറയുന്നത് മറ്റേ ആൾക്ക് കേൾക്കാൻ പറ്റില്ല.  എല്ലാ വീടുകളിൽ നിന്നും തുണി നയ്യുമ്പോൾ മഘത്തിൽ നിന്നും ഉ ണ്ടാവുന്ന ഒച്ച  കൊണ്ട് എപ്പോഴും ശബ്ദ മുഖരിതമായിരുന്നു തെരുവ്‌കൾ. (മഘം എന്നാൽ കൈത്തറി നയ്യുന്ന മെഷീൻ). വിഘ്നേശ്വരൻ ആയിരുന്നു ചാലിയ സമുദായ ക്കാരുടെ ഇഷ്ട ദൈവം, എല്ലാ തെരുവ്കളിലും ഗണപതി ക്ഷേത്രം ഉണ്ടാവും, ശിവരാത്രിക്കും, ധനു പത്തിനും പ്രതേക പൂജകളും ഉത്സവങ്ങളും നടക്കും.

കോറയുടെ സുവർണ്ണ കാലം തെരുവ്‌കളുടെയും കൈത്തറി നൈത്തുകാരുടെ യും സുവർണ്ണകാലമായിരുന്നു. നൈത്തുകാരുടെ ജീവിത നിലവാരം നല്ല നില യിൽ ഉയർന്നു, അതോടെ തെരുവിനു പുറത്തും, അതു പോലെ മറ്റു സമുദായ ക്കാരും  നൈത്തിലേക്ക് തിരിഞ്ഞു. തൊഴിൽ ഇല്ലാത്തവർക്കു കൂടുതൽ ഒന്നും ആലോചിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. പെട്ടന്ന് തന്നെ നൈത്തു പഠിച്ചു ഒരു മഘവും  വാങ്ങി വീട്ടിൽ തന്നെ നൈത്തു തുടങ്ങും.

എന്തു സംഭവിച്ചു എന്നോന്നും എനിക്കു അറിയില്ല, പെട്ടന്ന് തന്നെ കൊറക്കും  കൈത്തറിക്കും ഉണ്ടായിരുന്ന നല്ല കാലം അസ്തമിച്ചു. എല്ലാ ചെറുകിട വ്യ വസായത്തെയും പോലെ കൈത്തറിക്കും വന്നുചേർന്ന ദു ർഗതി തെരുവ്‌ക ളുടെയും അവിടെ ജീവിക്കുന്നവരേയും തീരാ ദുരിതത്തിൽ ആഴ്ത്തി. മുഴുപ്പ ട്ടിണിയിലും ദുരിതത്തിലുമായ അവർ കുല തൊഴിലിൽ നിന്നും പതുക്കെ മറ്റു തൊഴിലുകളിലേക്ക് ചുവടു മാറ്റുകയും ചെയ്തു. അതു അവരുടെ നിലനിൽ പ്പിൻറെയും പ്രശ്നമായിരുന്നു.

അടുത്ത കാലത്ത് ഞാൻ സുഹുർത്ത്മൊത്ത് കടയപ്പ്രം തെരുവിൽ കൂടി പാറേ മ്മലിലേക്കു പോകുമ്പോൾ തെരുവിൻറെ  മാറ്റം എനിക്ക് വിശ്വസ്സിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു. വല്ലാത്ത ഒരു മൂകത പോലെ എനിക്കു തോന്നി. ഒച്ചയും അനക്കവും ഇല്ല, എവിടയും മഘത്തിൻറെ ഒച്ചയില്ല. വല്ലാത്ത നിശബ്ധത. കൂട്ട് കുടുംബം അവസാനിച്ചപ്പോൾ  തെരുവിന് പുറത്തും അവർ താമസിക്കാനും തുടങ്ങി, കൂടാതെ കുല തോഴിലിൽ നിന്നും പുതിയ തല മുറ മറ്റു പല തോഴിലിലും സജീവമായി ഇറങ്ങിയിരി ക്കുന്നു.

കൈത്തറിയും കോറയുമെല്ലാം കേരളത്തിൽ നിന്നും നാട് നീങ്ങിയെങ്കിലും മഹാരാഷ്ട്രയിലെ മാലേഗാവ്, മൻമ്മാഡു ഭാഗങ്ങളിൽ സജീവമായി തന്നെ ഇ പ്പോഴും നിലനിൽക്കുന്നു, എല്ലാം പവർ ലൂമിൽ ആണെന്ന് മാത്രം. ഇനിയും എന്തല്ലാം, വരും, കാണും?? ഞാൻ വീണ്ടും നടന്നു, തപ്ത സ്മൃതികളുടെ തടവു കാരൻ ആയി.

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ




Saturday, 9 August 2014

അച്ഛാച്ചൻറെ കാ ക്ക

                         അച്ഛാച്ചൻറെ കാ ക്ക

കുറച്ചു ദിവസങ്ങളായി പുതിയതായൊന്നും എഴുതാത്തത്, എന്ത് എഴുതണമെ ന്നറിയാതെ ഇരുമ്പ് കട്ടിലിൻറെ കൊത്ത് പണികളുള്ള ഭാഗത്ത് തല ചായ്ച്ചു ക ണ്ണുമടച്ചു ചെറുതായൊന്നു മയങ്ങി കിടന്നു. മിഥ്യാ ലോകത്തിൽ നിന്ന് ഉണരാൻ എൻറെ കണ്ണുകൾ വ്യഗ്രത പൂ ണ്ടു. ശിരസ്സ് ഇടവും വലവും തിരിയുന്നതോടൊ പ്പം മനസ്സിൽ വിഷയം തെളിയുകയും, അതോടെ മയക്കം വിട്ടുമാറുകയും കട്ടി ലിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്തു. ഇന്നത്തെ വിഷയം അച്ഛാച്ചൻറെ കാ ക്കയാവട്ടെ എന്ന് തീരുമാനിച്ചു. അച്ചാച്ചൻ എന്നാൽ ഗോപി മതിയമ്പത്ത്, (ഗോ പി ഡ്രൈവർ) ഏലപ്പ ള്ളി, പഞ്ചാര മുക്ക്, ചുണ്ടങ്ങാപ്പൊയിൽ. ഭാര്യാപിതാ വിനെ എൻറെ മക്കൾ അച്ചാച്ചൻ എന്നാണ് വിളിച്ചിരുന്നത്, അത് കൊണ്ട് തന്നെ മക്കൾ വിളിക്കുന്ന അച്ചാച്ചൻ എന്ന പേര് തന്നെ ഞാനും ഇവിടെ കഥയിൽ എ ഴുതാം. ഒരു കാക്കയും അച്ചാച്ചനും തമ്മിലുണ്ടായിരുന്ന രസകരമായ ആ കഥ ഇതാ ......

കാക്കയുടെ ആയുസ്സ് എത്രയെന്നു അറിയാമോ, ചിലർ പറയുന്നു അപകട മര ണമല്ലാതെ കാക്കയ്ക്ക് മരണമില്ല എന്നും നൂറു വയസ്സ് തികയുമ്പോൾ പഴയ ചി റകുകളിൽ ഉള്ള തൂവൽ  കൊഴിഞ്ഞു പോകും, തുടർന്ന് പുതിയവമുളച്ചു വ രും, കാക്ക വീണ്ടും കുഞ്ഞു കാക്കയായി മാറും എന്നൊക്കെ. എന്നാൽ ഇതി ലൊക്കെ എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന കാര്യം അറിയില്ല. മറ്റു ജീവിക ളെ പോലെ കാക്കയും മരിക്കുന്നുണ്ടാവാം. എന്നാൽ വളരെ വർഷങ്ങൾ കാക്ക ജീവി ക്കുന്നു എന്നത് ഒരു യാഥാർഥ്യം തന്നെ. അങ്ങിനെ വർഷങ്ങൾ ജീവിച്ച ഇ പ്പോഴും ജീവിച്ചിരിക്കുന്നോ അതോ മരിച്ചോ എന്നറിയാത്ത ഒരു ഞൊണ്ടി കാ ക്കയായിരുന്നു അച്ഛാച്ചൻറെ കാക്ക.

അച്ഛാച്ചൻറെ വീട്ട് വരാന്ത, വരാന്തയുടെ മുഖം പടിഞ്ഞാറോട്ടാണ്. ഉറങ്ങുമ്പോ ൾ തല വയ്ക്കുന്നതിനും, വിളക്ക് കാണുന്നതിനും, കണി കാണുന്നതിനുമൊക്കെ നിശ്ചിത ദിക്കുകളുണ്ട്. "പശ്ചിമേ മനോ ദുഃഖേ, ദക്ഷിണേ ഭക്ഷണം ന, എന്നൊ ക്കെയാണ് വിളക്ക് കാണുന്നതിൻറെ പിറ്റേ ദിവസത്തെ ഫലങ്ങളെ ചൊല്ലിയു ള്ള വിശ്വാസ്സങ്ങൾ. എന്നാൽ  ഇപ്പോൾ ഇതൊന്നും വിഷയമല്ല, കാരണം ഇപ്പോ ൾ നേരം, സന്ധ്യയോ, രാത്രിയോ അല്ല, നട്ടുച്ചയാണ്.

ഉച്ചഭക്ഷണം കഴിച്ചു ഇടം കയ്യിൽ ഒരു പിടിച്ചോറുള്ള പാത്രവുമായി എഴുപ തു കഴിഞ്ഞ അച്ചാച്ചൻ വരാന്തയിലെത്തി. ചോറ് അദ്ദേഹത്തിൻറെ "ഓമനക്കു ള്ളതാണ്"ഓമനയെന്നു കേട്ട് തെറ്റിദ്ധരിക്കേണ്ട, മനുഷ്യനോ, വളർത്ത് മൃഗമോ അല്ല. അത് അദ്ദേഹത്തിൻറെ വാൽസല്യ ഭജനമായ ഞൊണ്ടി കാക്കയാണ് ഒരു കാൽ മുടന്തി നടക്കുന്നത് കൊണ്ട് അച്ചാച്ചൻ തന്നെ വിളിച്ച പേരായിരുന്നു ഞൊ ണ്ടി കാക്കയെന്നത്. നടയിൽ ഇല വിരിച്ചു ചോറ് ഇലക്കകത്ത് വിളമ്പും, മുക ളിലോട്ടു നോക്കി നീട്ടി വിളിക്കും, ആ ആ ആ, വിളി കേൾക്കേണ്ട താമസം ഞൊ ണ്ടി എങ്ങുനിന്നോ ഓടി എത്തും.   നിത്യവും നാല് നേരവും പരിചരിക്കാൻ രേവതിയെന്നു പേരായ ഒരു പശുവും, രാവിലെ, ഉച്ച, വൈകുന്നേരം, അങ്ങിനെ മൂന്ന് നേരം പരിചരിക്കാൻ ഞൊണ്ടിയും. ഇതായിരുന്നു അച്ഛാച്ചൻറെ ദിനച ര്യകളും ഇഷ്ട വിനോദവും.

ഒരിക്കൽ ഞാൻ അദ്ദേഹത്തോട് കാക്കയുമായുള്ള സ്നേഹത്തെ കുറിച്ച് ചോദി ച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു മറുപടി. എന്താണെന്നറിയില്ല ഈ കാക്ക ഞാൻ പോകുന്ന വഴികളിലെല്ലാം എന്നെ പിന്തുടരുന്നു. ഇനി മുജ്ജന്മത്തിൽ ഈ കാക്കയ്ക്ക് ഞാനുമായി എന്തെങ്കിലും ബന്ധം ഉണ്ടാവാം, അല്ലെങ്കിൽ ചിലപ്പോ ൾ ഈ കാക്കയിൽ എൻറെ അമ്മയുടെ ആത്മാവുണ്ടായിരിക്കാം.  വീണ്ടും ചിരി ച്ചു കൊണ്ട് ഞൊണ്ടിയായത് കൊണ്ടുള്ള സഹതാപമാണ് കാക്കയെ പരിപാലി ക്കാൻ കാരണമെന്നു പറഞ്ഞു.  

അച്ചാച്ചൻ ഒരു പാട് കാലം സർക്കസ്സിൽ ഡ്രൈവറായിരുന്നു, പിന്നീട് ജയഷീല ഡോക്ടറുടെയും റോഷ്‌നി പവനൻ ഡോക്ടറുടെയും ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. വാർദ്ധഖ്യം അവശനാക്കിയ അച്ചാച്ചനെ വീട്ടുകാർക്കും, അടു ത്ത ബന്ധുക്കൾക്കും, തൊട്ടടുത്തുള്ള അയവാസികൾക്കുമല്ലാതെ മറ്റാർക്കും ക ണ്ടാൽ തിരിച്ചറിയാൻ പറ്റാറില്ല.  അച്ചാച്ചന് തിരിച്ചും അങ്ങിനെ തന്നെയായി രുന്നു. അറിഞ്ഞാലും ചിലർ അറിഞ്ഞ ഭാവം നടിക്കാറുമില്ല. എന്നാൽ നരച്ചു വെളുത്ത പഞ്ഞി പോലുള്ള മുടിയും, ചുളിവാർന്ന പതുപതുത്ത ശരീരവുമു ള്ള അച്ചാച്ചനെ ഏതു വേഷത്തിലും, ഏതു ഭാവത്തിലും, ഏതു രൂപത്തിലും തിരിച്ചറിയുന്ന രണ്ട് ജീവികളായിരുന്നു രേവതിയും, ഞൊണ്ടിയും.

വാർദ്ധഖ്യം ഓർമ്മ ശക്തിയെ ബാധിക്കുകയും, അകാരണമായി എല്ലാവരോ ടും ദേഷ്യപ്പെടുകയുമെല്ലാം ചെയ്യുമ്പോഴും രേവതിയേയും ഞൊണ്ടിയേയും പരിചരിക്കുന്ന കാര്യത്തിൽ ഒരു കുറവും വരാറില്ല. അകലെ നിന്ന് അച്ഛാച്ച ൻറെ ഒച്ചയോ, ചുമയോ കേൾക്കുമ്പോൾ കരഞ്ഞു സ്നേഹം പ്രകടിപ്പിക്കുന്ന  രേവതിയും, വീട്ടു പറമ്പിലും പോകുന്ന മറ്റു വഴികളിലുമെല്ലാം പലപ്പോഴും പിന്തുടരുന്ന ഞൊണ്ടിക്കാക്കയും ഞങ്ങൾക്കെല്ലാം അത്ഭുതമായിരുന്നു. ഇട യ്ക്കിടെ അച്ചാച്ചൻ ചിരിച്ചു കൊണ്ട് പറയും, എൻറെ കാക്കയെ നോക്കൂ, അത് എന്നെക്കാൾ ഉയരത്തിലാണ് പറക്കുന്നത്, രേവതിക്കും എന്നെക്കാൾ ഉയരത്തി ൽ വളരാനാണിഷ്ടം. രേവതിയേയും ഞൊണ്ടിയേയും പോലെ അച്ചാച്ചൻ നട്ടു വളർത്തിയ കൊന്നത്തെങ്ങിനും അച്ഛാച്ചനേക്കാൾ ഉയരത്തിൽ വളർന്നതിലു ള്ള സന്തോഷമായിരുന്നെന്നു തോന്നുന്നു.

അത്താഴത്തിനു ശേഷം മക്കൾ അച്ഛാച്ചൻറെ തെക്കേ മുറിയിൽ ചെന്നിരിക്കും. കാക്കയുടെ കഥകൾ ചോദിക്കും, അപ്പോൾ അച്ചാച്ചൻ പറയും ഇരുപത്തിയ ഞ്ചു കൊല്ലമായി എനിക്ക് ഞൊണ്ടിയടക്കം ഏഴു കാക്കകൾ ഉണ്ടായിരുന്നു. അ വയിൽ ഒന്ന്, രണ്ടെണ്ണത്തിനെ പലരും കല്ലെറിഞ്ഞു കൊന്നു, മറ്റുള്ളവയെ കാ ണാതായി, ഇപ്പോൾ എനിക്ക് ഞൊണ്ടി മാത്രമേ ബാക്കിയുള്ളൂ.  പിന്നീട് അച്ചാ ച്ചൻ പാട്ട് പാടാൻ തുടങ്ങും. " കർക്കടമാസ്സമൊരാറാം തിയ്യതി, ദുർഘടമായൊ രു കോള് പിടിച്ചു, ശർക്കര വിൽക്കാൻ പോയൊരു പെണ്ണ്, അന്തി മയങ്ങിയും വന്നതുമില്ല. മക്കൾ മയക്കത്തിലേക്ക് നീങ്ങുമ്പോൾ അച്ചാച്ചനും പാട്ട് നിർത്തി കിടക്കയിലേക്ക് ചായും.    

മക്കളുടെ വിവാഹം പോലുള്ള പല ആഘോഷങ്ങളും വീട്ടിൽ നടക്കുമ്പോൾ ക്ഷ ണിക്കാത്ത അഥിതിയായി ഞൊണ്ടികാക്കയും മുറ്റത്ത്‌ എത്തുക പതിവായിരു ന്നു. പക്ഷി മൃഗാദികളെ അളവറ്റു സ്നേഹിച്ചിരുന്ന ആളായിരുന്നു അച്ചാച്ചൻ. ഞൊണ്ടിയോടെന്ന പോലെ വളർത്തു മൃഗമായ രേവതി പശു, പൂച്ച, കോഴിക ളോടോക്കെയും വർത്തമാനം പറയുകയും പരിചരിക്കുകയും ചെയ്യും, രാത്രി ഉറങ്ങുന്നത് വരെ രേവതി പശുവിൻറെ അടുത്ത് നിന്നു കൊതുകുകളെയും മറ്റു പ്രാണികളെയും ഓടിച്ചു വിടും. അച്ചാച്ചന് പനിയോ അസുഖമൊ വന്നു ഒരു ദിവസ്സം പുറത്തു വന്നില്ലായെങ്കിൽ രേവതിയുടെ വെപ്രാളവും, പ്രയാസങ്ങ ളും കാണേണ്ട കാഴ്ചയായിരുന്നു. അച്ചാച്ചൻ പറയുന്ന ഭാഷ പശുവിനും മറ്റു ജീവികൾക്കും മനസ്സിലാകുന്നുണ്ടോ എന്നൊന്നും അ റിയില്ല,

രണ്ടായിരത്തി ആറു ഓഗസ്റ്റ്‌ മാസ്സം പന്ദ്രണ്ടാം തിയ്യതി അച്ചാച്ചൻ മരിച്ചു, മര ണ വാർത്ത‍ അറിഞ്ഞു നാട്ടുകാരും ബന്ധുക്കളും വീട്ടിൽ തടിച്ചുകൂടിയപ്പോൾ വീട്ടിൽ എന്തോ വിശേഷം നടക്കുന്നുവെന്നു കരുതിയാവാം ഞൊണ്ടികാക്കയും പ്ലാവിൻ മുകളിലും പറമ്പിലുമായി പറന്നു നടന്നു. അച്ചാച്ചൻറെ മരണ ശേഷം വീട്ടുകാർ കുറച്ചു കാലങ്ങൾ ഞൊണ്ടിയെ ഭക്ഷണവും വെള്ളവും കൊടുത്ത് പ രിപാലിച്ചു. എന്നാൽ പല ജോലിയും തിരക്കുമായി, പകൽ സമയങ്ങളിൽ തനി ച്ചു വീട്ടിലുള്ള അമ്മുമ്മക്ക് (അമ്മയുടെ അമ്മയെ മക്കൾ അമ്മുമ്മയെന്നു വിളി ക്കും) കാക്കയെ നോക്കാൻ പറ്റാതാവുകയും വല്ലപ്പൊഴുമായി കാക്കയുടെ ഭക്ഷ ണം വിളമ്പൽ ചുരുങ്ങാനും പിന്നെ പാടെ നിലക്കുകയും ചെയ്തു


കുറെ നാൾ മുറ്റത്തും പറമ്പിലുമായി പറന്നു നടന്ന കാക്ക ചോറ് കിട്ടാതായ പ്പോൾ പതിയെ പതിയെ  മുറ്റത്ത്‌ വരുന്നതും പോകുന്നതും വല്ലപ്പോഴുമായി ചുരുങ്ങുകയും പിന്നെ തീർത്തും ഇല്ലാതാവുകയും ചെയ്തു. അനാഥത്വം വീട്ടു കാരെ പോലെ കാക്കയേയും ബാധിച്ചിരിക്കാം. അച്ചാച്ചൻറെ മരണ ശേഷം അ ഞ്ചാറ് മാസ്സങ്ങൾ ഞൊണ്ടിയെ കണ്ടിരുന്നതായി വീട്ടുകാർ ഓർക്കുന്നു, ഇപ്പോ ൾ പല വർഷങ്ങളായി ഞൊണ്ടി കാക്കയെ ആരും കണ്ടിട്ടില്ല. ചിലപ്പോൾ മറ്റു വീട് തേടി പോയതാവാം, അല്ലെങ്കിൽ അച്ഛാച്ചനില്ലാത്ത വീട്ടിലേക്ക് വരാനുള്ള വിഷമമായിരിക്കാം. അതുമല്ലെങ്കിൽ അമ്മയുടെ ആത്മാവാണെന്നു അച്ചാച്ചൻ വിശ്വസ്സിക്കുന്നത് പോലെ, കാക്കയുടെ മരണ ശേഷം ആത്മാവ് മറ്റേതെങ്കിലും ജീവികളിൽ കൂടു മാറിയതായിരിക്കാം.

മനുഷ്യനുമായി ഇണങ്ങാത്ത ഏത് ജീവിയായാലും നിത്യവും കാണുകയും, ഭ ക്ഷണമടക്കമുള്ള പരിചരണങ്ങളും ലഭിക്കുമ്പോൾ അങ്ങിനെയുള്ള ജീവികളി ലും ഒരു മാറ്റം സംഭവിക്കുന്നുണ്ടെന്ന് ഞൊണ്ടി കാക്കയുടെ പ്രവർത്തികളിൽ നിന്നും കാണുവാൻ കഴിയുമായിരുന്നു. ചില ദിവസ്സങ്ങളിൽ ചോറുമായി അ ച്ചാച്ചൻ ഇറങ്ങുമ്പോൾ തന്നെ യാതൊരു ഭയവുമില്ലാതെ തൊട്ടുരുമ്മിയെന്ന പോലെ അച്ചാച്ചൻറെ പിറകിൽ ചാടിച്ചാടി ഞൊണ്ടിയും വരാറുണ്ട്. അച്ഛാ ച്ഛനിൽ നിന്ന് കിട്ടിയ പരിചരണത്തിൽ നിന്നും കാക്കയിലും ഒരു സുരക്ഷിതത്വ ബോധം ഉടലെടുത്തിരിക്കാം.

 മക്കളുടെ അച്ചാച്ചൻ വളർത്തിയ ഞൊണ്ടി  കാക്കയുടെ അത്ഭുത കഥ.



ജയരാജൻ കൂട്ടായി