കൂരാറയുടെ കറുത്ത വെള്ളിയാഴ്ച
പതിവിലും വളരെ വൈകിയാണ് അന്ന് സൂര്യൻ ഉണർന്നത്. ആകാശം കാർമേ ഘാവൃതമായിരുന്നു. പറവകളും കിളികളും ഉണരാൻ മടിച്ചു നിന്നു. എന്തോ ദുരന്തം നടക്കാൻ പോകുന്ന പ്രതീതി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറു ഓഗസ്റ്റ് മാസം ഇരുപത്തി മൂന്ന് വെള്ളിയാഴ്ച കൂരാറക്ക് കറുത്ത വെ ള്ളിയായിരുന്നു. മൂടികെട്ടിയ ആകാശം, അങ്ങിങ്ങായി ചോരച്ച മേഘ തുണ്ടുക ൾ. കാലൻ കോഴികൾ നീട്ടി കൂവിക്കൊണ്ടിരുന്നു. മുത്തശ്ശിമാർ അടക്കം പറ ഞ്ഞു, അരുതാത്തത് കേൾക്കാൻ പോകുന്നു. കാലൻ കോഴി കൂവിയാൽ മരണ വാർത്ത കേൾക്കുക ഉറപ്പാണ്, എല്ലാവർക്കും ആധിയായി, ആരായിരിക്കും?
പതിവ് സമയമായിട്ടും ശ്രീധരൻ ചേട്ടൻ ജോലി കഴിഞ്ഞു തിരിച്ചെത്തിയില്ല രാ ത്രി വളരെ വൈകിയിരുന്നു. (പാറയുള്ളതിൽ ശ്രീധരൻ) ഭാര്യയും മക്കളും വഴി യിലേക്ക് കണ്ണും നട്ടു കാത്തിരുന്നു. വല്ലയിടത്തും പോകാനുണ്ടെങ്കിൽ കാലത്ത് പറഞ്ഞിട്ട് പോകുക പതിവുള്ളതാണ്.
കുറെ കഴിഞ്ഞപ്പോൾ വിവരം എത്തി ബസ്സ് അപകടത്തിൽ പരിക്ക് പറ്റി ആശു പത്രിയിലാണ്. വീട്ടുകാരെ ഇങ്ങിനെ വിശ്വസ്സിപ്പിച്ചെങ്കിലും നാട്ടുകാരോടും അ യൽവാസ്സികളോടും ആ ദുരന്ത വാർത്ത അറിയിച്ചിരുന്നു. ബസ്സ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന ശ്രീധരൻ ചേട്ടൻ അബദ്ധത്തിൽ ബസ്സിൽ നിന്നും താഴേക്ക് വീണു മരണം സംഭവിക്കുകയായിരുന്നു.
ഭാര്യയും മക്കളും ഉറങ്ങാതെ വിങ്ങുന്ന മനസ്സുമായി പിറ്റേ ദിവസ്സത്തിനായി കാത്തിരുന്നു. കാത്തിരിപ്പിനൊടുവിൽ ശ്രീധരൻ ചേട്ടൻ എത്തി, എത്തിയത് പക്ഷെ ആമ്പുലൻസിൽ വെള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു.
വെറ്റില മുറുക്കുന്നതിനിടയിൽ മുത്തശ്ശിമാർ വീണ്ടും അടക്കം പറഞ്ഞു, സന്ധ്യ ക്ക് പട്ടികൾ നിർത്താതെ ഓരിയിട്ടിരുന്നു, കാലൻ കോഴികൾ കൂവിയ കഥ മ റ്റൊരാൾ. ഇങ്ങിനെ സംഭവിച്ചാൽ മരണ വാർത്ത ഉറപ്പാണെന്ന് അവർ വിശ്വ സ്സിക്കുന്നു. ഞാൻ നാട്ടിൽ ഉണ്ടാവുന്ന പല അവസരങ്ങളിലും രാത്രികളിൽ കാലൻ കോഴി കൂവുന്നത് കേട്ടാൽ പിന്നെ എനിക്ക് ഉറക്കം വരാറില്ല.
വിനയവും നിഷ്കളങ്കതയും മാത്രം കൈ മുതലായുള്ള ആളായിരുന്നു ശ്രീധരൻ ചേട്ടൻ. എപ്പോൾ എവിടെ കണ്ടാലും സ്വതസിദ്ധമായ ചിരിയോടെ കുശലങ്ങൾ ചോദിക്കാറുള്ള ശ്രീധരൻ ചെട്ടൻറെ ചിരി ഇന്നും എൻറെ ഓർമ്മയിൽ മായാ ത്ത ഒരു അനുഭവമാണ്. അത് പോലെ കൂരാറയിലെ ജനമനസ്സിലും. ശ്രീധരൻ ചേ ട്ടൻറെ ജീവൻ എടുക്കാൻ വിധിക്ക് സാധിച്ചിരിക്കാം, പക്ഷെ കൂരാറയിലെ ജന മനസ്സുകളിൽ ഒരിക്കലും ആൾക്ക് മരണമില്ല.
ഇന്ന് ശ്രീധരൻ ചേട്ടൻറെ പതിനെട്ടാം ചരമ വാർഷികം. "ആത്മാവിനു നിത്യശാ ന്തി നേരുന്നു"
ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ

No comments:
Post a Comment