Saturday, 9 August 2014

അച്ഛാച്ചൻറെ കാ ക്ക

                         അച്ഛാച്ചൻറെ കാ ക്ക

കുറച്ചു ദിവസങ്ങളായി പുതിയതായൊന്നും എഴുതാത്തത്, എന്ത് എഴുതണമെ ന്നറിയാതെ ഇരുമ്പ് കട്ടിലിൻറെ കൊത്ത് പണികളുള്ള ഭാഗത്ത് തല ചായ്ച്ചു ക ണ്ണുമടച്ചു ചെറുതായൊന്നു മയങ്ങി കിടന്നു. മിഥ്യാ ലോകത്തിൽ നിന്ന് ഉണരാൻ എൻറെ കണ്ണുകൾ വ്യഗ്രത പൂ ണ്ടു. ശിരസ്സ് ഇടവും വലവും തിരിയുന്നതോടൊ പ്പം മനസ്സിൽ വിഷയം തെളിയുകയും, അതോടെ മയക്കം വിട്ടുമാറുകയും കട്ടി ലിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്തു. ഇന്നത്തെ വിഷയം അച്ഛാച്ചൻറെ കാ ക്കയാവട്ടെ എന്ന് തീരുമാനിച്ചു. അച്ചാച്ചൻ എന്നാൽ ഗോപി മതിയമ്പത്ത്, (ഗോ പി ഡ്രൈവർ) ഏലപ്പ ള്ളി, പഞ്ചാര മുക്ക്, ചുണ്ടങ്ങാപ്പൊയിൽ. ഭാര്യാപിതാ വിനെ എൻറെ മക്കൾ അച്ചാച്ചൻ എന്നാണ് വിളിച്ചിരുന്നത്, അത് കൊണ്ട് തന്നെ മക്കൾ വിളിക്കുന്ന അച്ചാച്ചൻ എന്ന പേര് തന്നെ ഞാനും ഇവിടെ കഥയിൽ എ ഴുതാം. ഒരു കാക്കയും അച്ചാച്ചനും തമ്മിലുണ്ടായിരുന്ന രസകരമായ ആ കഥ ഇതാ ......

കാക്കയുടെ ആയുസ്സ് എത്രയെന്നു അറിയാമോ, ചിലർ പറയുന്നു അപകട മര ണമല്ലാതെ കാക്കയ്ക്ക് മരണമില്ല എന്നും നൂറു വയസ്സ് തികയുമ്പോൾ പഴയ ചി റകുകളിൽ ഉള്ള തൂവൽ  കൊഴിഞ്ഞു പോകും, തുടർന്ന് പുതിയവമുളച്ചു വ രും, കാക്ക വീണ്ടും കുഞ്ഞു കാക്കയായി മാറും എന്നൊക്കെ. എന്നാൽ ഇതി ലൊക്കെ എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന കാര്യം അറിയില്ല. മറ്റു ജീവിക ളെ പോലെ കാക്കയും മരിക്കുന്നുണ്ടാവാം. എന്നാൽ വളരെ വർഷങ്ങൾ കാക്ക ജീവി ക്കുന്നു എന്നത് ഒരു യാഥാർഥ്യം തന്നെ. അങ്ങിനെ വർഷങ്ങൾ ജീവിച്ച ഇ പ്പോഴും ജീവിച്ചിരിക്കുന്നോ അതോ മരിച്ചോ എന്നറിയാത്ത ഒരു ഞൊണ്ടി കാ ക്കയായിരുന്നു അച്ഛാച്ചൻറെ കാക്ക.

അച്ഛാച്ചൻറെ വീട്ട് വരാന്ത, വരാന്തയുടെ മുഖം പടിഞ്ഞാറോട്ടാണ്. ഉറങ്ങുമ്പോ ൾ തല വയ്ക്കുന്നതിനും, വിളക്ക് കാണുന്നതിനും, കണി കാണുന്നതിനുമൊക്കെ നിശ്ചിത ദിക്കുകളുണ്ട്. "പശ്ചിമേ മനോ ദുഃഖേ, ദക്ഷിണേ ഭക്ഷണം ന, എന്നൊ ക്കെയാണ് വിളക്ക് കാണുന്നതിൻറെ പിറ്റേ ദിവസത്തെ ഫലങ്ങളെ ചൊല്ലിയു ള്ള വിശ്വാസ്സങ്ങൾ. എന്നാൽ  ഇപ്പോൾ ഇതൊന്നും വിഷയമല്ല, കാരണം ഇപ്പോ ൾ നേരം, സന്ധ്യയോ, രാത്രിയോ അല്ല, നട്ടുച്ചയാണ്.

ഉച്ചഭക്ഷണം കഴിച്ചു ഇടം കയ്യിൽ ഒരു പിടിച്ചോറുള്ള പാത്രവുമായി എഴുപ തു കഴിഞ്ഞ അച്ചാച്ചൻ വരാന്തയിലെത്തി. ചോറ് അദ്ദേഹത്തിൻറെ "ഓമനക്കു ള്ളതാണ്"ഓമനയെന്നു കേട്ട് തെറ്റിദ്ധരിക്കേണ്ട, മനുഷ്യനോ, വളർത്ത് മൃഗമോ അല്ല. അത് അദ്ദേഹത്തിൻറെ വാൽസല്യ ഭജനമായ ഞൊണ്ടി കാക്കയാണ് ഒരു കാൽ മുടന്തി നടക്കുന്നത് കൊണ്ട് അച്ചാച്ചൻ തന്നെ വിളിച്ച പേരായിരുന്നു ഞൊ ണ്ടി കാക്കയെന്നത്. നടയിൽ ഇല വിരിച്ചു ചോറ് ഇലക്കകത്ത് വിളമ്പും, മുക ളിലോട്ടു നോക്കി നീട്ടി വിളിക്കും, ആ ആ ആ, വിളി കേൾക്കേണ്ട താമസം ഞൊ ണ്ടി എങ്ങുനിന്നോ ഓടി എത്തും.   നിത്യവും നാല് നേരവും പരിചരിക്കാൻ രേവതിയെന്നു പേരായ ഒരു പശുവും, രാവിലെ, ഉച്ച, വൈകുന്നേരം, അങ്ങിനെ മൂന്ന് നേരം പരിചരിക്കാൻ ഞൊണ്ടിയും. ഇതായിരുന്നു അച്ഛാച്ചൻറെ ദിനച ര്യകളും ഇഷ്ട വിനോദവും.

ഒരിക്കൽ ഞാൻ അദ്ദേഹത്തോട് കാക്കയുമായുള്ള സ്നേഹത്തെ കുറിച്ച് ചോദി ച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു മറുപടി. എന്താണെന്നറിയില്ല ഈ കാക്ക ഞാൻ പോകുന്ന വഴികളിലെല്ലാം എന്നെ പിന്തുടരുന്നു. ഇനി മുജ്ജന്മത്തിൽ ഈ കാക്കയ്ക്ക് ഞാനുമായി എന്തെങ്കിലും ബന്ധം ഉണ്ടാവാം, അല്ലെങ്കിൽ ചിലപ്പോ ൾ ഈ കാക്കയിൽ എൻറെ അമ്മയുടെ ആത്മാവുണ്ടായിരിക്കാം.  വീണ്ടും ചിരി ച്ചു കൊണ്ട് ഞൊണ്ടിയായത് കൊണ്ടുള്ള സഹതാപമാണ് കാക്കയെ പരിപാലി ക്കാൻ കാരണമെന്നു പറഞ്ഞു.  

അച്ചാച്ചൻ ഒരു പാട് കാലം സർക്കസ്സിൽ ഡ്രൈവറായിരുന്നു, പിന്നീട് ജയഷീല ഡോക്ടറുടെയും റോഷ്‌നി പവനൻ ഡോക്ടറുടെയും ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. വാർദ്ധഖ്യം അവശനാക്കിയ അച്ചാച്ചനെ വീട്ടുകാർക്കും, അടു ത്ത ബന്ധുക്കൾക്കും, തൊട്ടടുത്തുള്ള അയവാസികൾക്കുമല്ലാതെ മറ്റാർക്കും ക ണ്ടാൽ തിരിച്ചറിയാൻ പറ്റാറില്ല.  അച്ചാച്ചന് തിരിച്ചും അങ്ങിനെ തന്നെയായി രുന്നു. അറിഞ്ഞാലും ചിലർ അറിഞ്ഞ ഭാവം നടിക്കാറുമില്ല. എന്നാൽ നരച്ചു വെളുത്ത പഞ്ഞി പോലുള്ള മുടിയും, ചുളിവാർന്ന പതുപതുത്ത ശരീരവുമു ള്ള അച്ചാച്ചനെ ഏതു വേഷത്തിലും, ഏതു ഭാവത്തിലും, ഏതു രൂപത്തിലും തിരിച്ചറിയുന്ന രണ്ട് ജീവികളായിരുന്നു രേവതിയും, ഞൊണ്ടിയും.

വാർദ്ധഖ്യം ഓർമ്മ ശക്തിയെ ബാധിക്കുകയും, അകാരണമായി എല്ലാവരോ ടും ദേഷ്യപ്പെടുകയുമെല്ലാം ചെയ്യുമ്പോഴും രേവതിയേയും ഞൊണ്ടിയേയും പരിചരിക്കുന്ന കാര്യത്തിൽ ഒരു കുറവും വരാറില്ല. അകലെ നിന്ന് അച്ഛാച്ച ൻറെ ഒച്ചയോ, ചുമയോ കേൾക്കുമ്പോൾ കരഞ്ഞു സ്നേഹം പ്രകടിപ്പിക്കുന്ന  രേവതിയും, വീട്ടു പറമ്പിലും പോകുന്ന മറ്റു വഴികളിലുമെല്ലാം പലപ്പോഴും പിന്തുടരുന്ന ഞൊണ്ടിക്കാക്കയും ഞങ്ങൾക്കെല്ലാം അത്ഭുതമായിരുന്നു. ഇട യ്ക്കിടെ അച്ചാച്ചൻ ചിരിച്ചു കൊണ്ട് പറയും, എൻറെ കാക്കയെ നോക്കൂ, അത് എന്നെക്കാൾ ഉയരത്തിലാണ് പറക്കുന്നത്, രേവതിക്കും എന്നെക്കാൾ ഉയരത്തി ൽ വളരാനാണിഷ്ടം. രേവതിയേയും ഞൊണ്ടിയേയും പോലെ അച്ചാച്ചൻ നട്ടു വളർത്തിയ കൊന്നത്തെങ്ങിനും അച്ഛാച്ചനേക്കാൾ ഉയരത്തിൽ വളർന്നതിലു ള്ള സന്തോഷമായിരുന്നെന്നു തോന്നുന്നു.

അത്താഴത്തിനു ശേഷം മക്കൾ അച്ഛാച്ചൻറെ തെക്കേ മുറിയിൽ ചെന്നിരിക്കും. കാക്കയുടെ കഥകൾ ചോദിക്കും, അപ്പോൾ അച്ചാച്ചൻ പറയും ഇരുപത്തിയ ഞ്ചു കൊല്ലമായി എനിക്ക് ഞൊണ്ടിയടക്കം ഏഴു കാക്കകൾ ഉണ്ടായിരുന്നു. അ വയിൽ ഒന്ന്, രണ്ടെണ്ണത്തിനെ പലരും കല്ലെറിഞ്ഞു കൊന്നു, മറ്റുള്ളവയെ കാ ണാതായി, ഇപ്പോൾ എനിക്ക് ഞൊണ്ടി മാത്രമേ ബാക്കിയുള്ളൂ.  പിന്നീട് അച്ചാ ച്ചൻ പാട്ട് പാടാൻ തുടങ്ങും. " കർക്കടമാസ്സമൊരാറാം തിയ്യതി, ദുർഘടമായൊ രു കോള് പിടിച്ചു, ശർക്കര വിൽക്കാൻ പോയൊരു പെണ്ണ്, അന്തി മയങ്ങിയും വന്നതുമില്ല. മക്കൾ മയക്കത്തിലേക്ക് നീങ്ങുമ്പോൾ അച്ചാച്ചനും പാട്ട് നിർത്തി കിടക്കയിലേക്ക് ചായും.    

മക്കളുടെ വിവാഹം പോലുള്ള പല ആഘോഷങ്ങളും വീട്ടിൽ നടക്കുമ്പോൾ ക്ഷ ണിക്കാത്ത അഥിതിയായി ഞൊണ്ടികാക്കയും മുറ്റത്ത്‌ എത്തുക പതിവായിരു ന്നു. പക്ഷി മൃഗാദികളെ അളവറ്റു സ്നേഹിച്ചിരുന്ന ആളായിരുന്നു അച്ചാച്ചൻ. ഞൊണ്ടിയോടെന്ന പോലെ വളർത്തു മൃഗമായ രേവതി പശു, പൂച്ച, കോഴിക ളോടോക്കെയും വർത്തമാനം പറയുകയും പരിചരിക്കുകയും ചെയ്യും, രാത്രി ഉറങ്ങുന്നത് വരെ രേവതി പശുവിൻറെ അടുത്ത് നിന്നു കൊതുകുകളെയും മറ്റു പ്രാണികളെയും ഓടിച്ചു വിടും. അച്ചാച്ചന് പനിയോ അസുഖമൊ വന്നു ഒരു ദിവസ്സം പുറത്തു വന്നില്ലായെങ്കിൽ രേവതിയുടെ വെപ്രാളവും, പ്രയാസങ്ങ ളും കാണേണ്ട കാഴ്ചയായിരുന്നു. അച്ചാച്ചൻ പറയുന്ന ഭാഷ പശുവിനും മറ്റു ജീവികൾക്കും മനസ്സിലാകുന്നുണ്ടോ എന്നൊന്നും അ റിയില്ല,

രണ്ടായിരത്തി ആറു ഓഗസ്റ്റ്‌ മാസ്സം പന്ദ്രണ്ടാം തിയ്യതി അച്ചാച്ചൻ മരിച്ചു, മര ണ വാർത്ത‍ അറിഞ്ഞു നാട്ടുകാരും ബന്ധുക്കളും വീട്ടിൽ തടിച്ചുകൂടിയപ്പോൾ വീട്ടിൽ എന്തോ വിശേഷം നടക്കുന്നുവെന്നു കരുതിയാവാം ഞൊണ്ടികാക്കയും പ്ലാവിൻ മുകളിലും പറമ്പിലുമായി പറന്നു നടന്നു. അച്ചാച്ചൻറെ മരണ ശേഷം വീട്ടുകാർ കുറച്ചു കാലങ്ങൾ ഞൊണ്ടിയെ ഭക്ഷണവും വെള്ളവും കൊടുത്ത് പ രിപാലിച്ചു. എന്നാൽ പല ജോലിയും തിരക്കുമായി, പകൽ സമയങ്ങളിൽ തനി ച്ചു വീട്ടിലുള്ള അമ്മുമ്മക്ക് (അമ്മയുടെ അമ്മയെ മക്കൾ അമ്മുമ്മയെന്നു വിളി ക്കും) കാക്കയെ നോക്കാൻ പറ്റാതാവുകയും വല്ലപ്പൊഴുമായി കാക്കയുടെ ഭക്ഷ ണം വിളമ്പൽ ചുരുങ്ങാനും പിന്നെ പാടെ നിലക്കുകയും ചെയ്തു


കുറെ നാൾ മുറ്റത്തും പറമ്പിലുമായി പറന്നു നടന്ന കാക്ക ചോറ് കിട്ടാതായ പ്പോൾ പതിയെ പതിയെ  മുറ്റത്ത്‌ വരുന്നതും പോകുന്നതും വല്ലപ്പോഴുമായി ചുരുങ്ങുകയും പിന്നെ തീർത്തും ഇല്ലാതാവുകയും ചെയ്തു. അനാഥത്വം വീട്ടു കാരെ പോലെ കാക്കയേയും ബാധിച്ചിരിക്കാം. അച്ചാച്ചൻറെ മരണ ശേഷം അ ഞ്ചാറ് മാസ്സങ്ങൾ ഞൊണ്ടിയെ കണ്ടിരുന്നതായി വീട്ടുകാർ ഓർക്കുന്നു, ഇപ്പോ ൾ പല വർഷങ്ങളായി ഞൊണ്ടി കാക്കയെ ആരും കണ്ടിട്ടില്ല. ചിലപ്പോൾ മറ്റു വീട് തേടി പോയതാവാം, അല്ലെങ്കിൽ അച്ഛാച്ചനില്ലാത്ത വീട്ടിലേക്ക് വരാനുള്ള വിഷമമായിരിക്കാം. അതുമല്ലെങ്കിൽ അമ്മയുടെ ആത്മാവാണെന്നു അച്ചാച്ചൻ വിശ്വസ്സിക്കുന്നത് പോലെ, കാക്കയുടെ മരണ ശേഷം ആത്മാവ് മറ്റേതെങ്കിലും ജീവികളിൽ കൂടു മാറിയതായിരിക്കാം.

മനുഷ്യനുമായി ഇണങ്ങാത്ത ഏത് ജീവിയായാലും നിത്യവും കാണുകയും, ഭ ക്ഷണമടക്കമുള്ള പരിചരണങ്ങളും ലഭിക്കുമ്പോൾ അങ്ങിനെയുള്ള ജീവികളി ലും ഒരു മാറ്റം സംഭവിക്കുന്നുണ്ടെന്ന് ഞൊണ്ടി കാക്കയുടെ പ്രവർത്തികളിൽ നിന്നും കാണുവാൻ കഴിയുമായിരുന്നു. ചില ദിവസ്സങ്ങളിൽ ചോറുമായി അ ച്ചാച്ചൻ ഇറങ്ങുമ്പോൾ തന്നെ യാതൊരു ഭയവുമില്ലാതെ തൊട്ടുരുമ്മിയെന്ന പോലെ അച്ചാച്ചൻറെ പിറകിൽ ചാടിച്ചാടി ഞൊണ്ടിയും വരാറുണ്ട്. അച്ഛാ ച്ഛനിൽ നിന്ന് കിട്ടിയ പരിചരണത്തിൽ നിന്നും കാക്കയിലും ഒരു സുരക്ഷിതത്വ ബോധം ഉടലെടുത്തിരിക്കാം.

 മക്കളുടെ അച്ചാച്ചൻ വളർത്തിയ ഞൊണ്ടി  കാക്കയുടെ അത്ഭുത കഥ.



ജയരാജൻ കൂട്ടായി








No comments:

Post a Comment