Saturday, 23 August 2014

നെല്ലു കയറ്റൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

 
       
നെല്ലു കയറ്റൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

നെൽ കൃഷിയാലും, കാർഷിക സമൃദ്ധിയാലും നാട് സമ്പുഷ്ടമായിരുന്ന കാലത്ത് വടക്കേ മലബാറിൽ കൃഷിയുമായി ബന്ധപ്പെട്ട പല ആചാരങ്ങളും വിശ്വാസ്സ  ങ്ങളും നില വിലിരുന്നു. തികച്ചും വിചിത്രമെന്നു തോന്നുന്ന ആചാരങ്ങളും വി ശ്വാസ്സങ്ങളുമെല്ലാം അന്നത്തെ ജീവിത ശൈലികളുടെ ഭാഗവുമായിരുന്നു. അരി യും നെല്ലുമടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കാലുകൊണ്ട് തൊട്ടു പോയാൽ തൊട്ട് നിറുകയിൽ വയ്ക്കുക, നെല്ലിനടുത്ത് നിൽക്കുമ്പോൾ ചൂലെന്ന വാക്ക് ഉച്ചരി ക്കുവാൻ പാടില്ല, തുടങ്ങി പല തരം വിശ്വാസ്സങ്ങൾ. കറ്റ മെതിക്കുന്നതിനിടയി ൽ നെല്ലിനെ അടിച്ചു കൂട്ടി വയ്ക്കാൻ ചൂൽ ആവശ്യമായി വന്നാൽ ചൂലെടുത്ത് വാ എന്ന് പറയില്ല, പകരം അടിക്കുന്നതെടുത്ത് വാ എന്നാണ് പറയുക. കാർ ഷിക സമൃദ്ധിയുടെ കാലത്ത് വടക്കൻ കേരളത്തിൽ എല്ലായിടത്തും നിലവിലി രുന്ന ആചാരമായിരുന്നു നെല്ല് കയ റ്റൽ.

മേടം അവസ്സാനവും, ഇടവ  മാസ്സം തുടക്കത്തിലുമാണ്‌ കൂടുതലും വയലുകളി ൽ നെൽ വിത്ത് വിതക്കുന്നത്. പുന്നെല്ലു കൊണ്ട് ഓണം ഉണ്ണുകയെന്ന ഉദ്ദേശ ത്തോടെ ഓണത്തിന് മുമ്പ് കൊയ്തെടുക്കാൻ പാകത്തിൽ വിളയുന്ന പല തരം നെൽ വിത്തുകൾ ആ കാലങ്ങളിൽ നിലവിലിരുന്നു. അതിൽ മുഖ്യമായ നെൽ വിത്ത് തൊണ്ണൂറാൻ ആയിരുന്നു. ഒന്നോ രണ്ടോ കണ്ടങ്ങളിൽ തൊണ്ണൂറാൻ കൃ ഷി ചെയ്യും. തൊണ്ണൂറു ദിവസ്സം കൊണ്ട് വിളയുന്ന നെല്ലായത് കൊണ്ട് തൊണ്ണൂ റാൻ എന്ന് പേരു വന്നു. മറ്റു കണ്ടങ്ങളിൽ മസൂരി, ഐ ആർ എട്ടു, മുത്തു ചമ്പ, ചിറ്റേനി, മുണ്ടോൻ, എന്നിങ്ങനെ പല തരം നെല്ലുകളും കൃഷി ചെയ്യുമായിരു ന്നു.

രണ്ടു പ്രാവശ്യം കൃഷിയിറക്കുന്നതിനുള്ള ചെലവ് കുറയ്ക്കുവാൻ വേണ്ടി നൂ റ്റി ഇരുപത് ദിവസ്സങ്ങൾകൊണ്ട് കതിർ വന്ന് വിളയുന്ന മസൂരി, അല്ലെങ്കിൽ മു ത്തുച്ചമ്പ പോലുള്ള വിത്തിനൊപ്പം ഇരുന്നൂറ്റി മുപ്പത് ദിവസ്സങ്ങൾ കൊണ്ട് പാ കമാകുന്ന മുണ്ടോൻ നെല്ലും ചേർത്ത് മിക്സ് ചെയ്ത് കൃഷിയിറക്കും. ഒറ്റ പ്രാ വശ്യം ചെയ്യുന്ന കൃഷിയിൽ ഒന്നാം വിളയായി നൂറ്റിയിരുപത് ദിവസ്സം കൊണ്ട് വിളഞ്ഞ നെല്ലും, കൂട്ടത്തിൽ കതിർ വരാത്ത പച്ചയിലയായി നിൽക്കുന്ന മു ണ്ടോനും അരിഞ്ഞെടുക്കും. തുടർന്ന് ചാണകവും വെണ്ണീറും കമ്പോസ്റ്റും കണ്ട ത്തിൽ വളമായി ചേർക്കും. അരിഞ്ഞെടുത്ത കുറ്റിയിൽ നിന്നും മുണ്ടോൻ കിളി ർത്തു വന്നു തഴച്ചു വളരാൻ തുടങ്ങുന്നു. വിളവെടുത്ത നെല്ലിൻറെ കുറ്റി മു ണ്ടോൻ നെല്ലിന് വളമാകുകയും ചെയ്യും.

ഏതാണ്ട് ഇരുന്നൂറ്റി മുപ്പത് ദിവസ്സങ്ങളാകുമ്പോൾ കതിർ വന്ന് മുണ്ടോൻ കൊ യ്ത്തിനു പാകമാകുന്നു. ഇത് രണ്ടാം വിളയെന്ന പേരിലറിയപ്പെട്ടിരുന്നു. എ പ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന കുഴിക്കണ്ടങ്ങളാണ് മുണ്ടോൻ കൃഷിക്ക് അ നുയോജ്യം. കൊയ്യുന്ന സമയം വരെ വെള്ളം കെട്ടിക്കിടന്നാൽ മാത്രമേ മുണ്ടോ ൻ കൃഷിയിൽ നിന്നും ഉദ്ദേശിച്ച തരത്തിലുള്ള വിളവ് കിട്ടുകയുള്ളൂ.

ആയുർവേദ മരുന്നാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വളരെ വില കൂടിയ നെല്ലിനമായിരുന്നു നവര നെല്ല്. അപൂർവം ചിലർ കുറച്ചു കണ്ടങ്ങളിൽ നവര നെല്ലും കൃഷി ചെയ്യുക പതിവായിരുന്നു. പലതരം കളകളും കാട്ടു പുല്ലുകളും വരി നെല്ലും വയലിൽ നെൽ കൃഷിക്കിടയിൽ മുളച്ചു കടന്നു വരും. നെൽ കൃഷി ക്കിടുന്ന വളവും മറ്റും വ ലിച്ചെടുത്തു നെൽ ചെടിയുടെ വളർച്ച മുരടിക്കും. ഉ ദ്ദേശിച്ച വിളവ് കിട്ടാതെ വരും. അതിനായി ചുവന്ന ഇലയു ള്ള ഒരു തരം നെ ല്ലും ഇറങ്ങി.

വിത്ത് മുളച്ചു ഞാറായി വരുമ്പോൾ തന്നെ കടും ചുവപ്പ് നിറത്തിൽ ഇലയുള്ള നെല്ലിനെ ഒഴിവാക്കി ബാക്കിയുള്ളത് പിഴുതു മാറ്റും, അതോടെ എല്ലാ കാട്ടുപു ല്ലുകളും കണ്ടങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാകും, മൂന്നു, നാലു വർഷത്തേ ക്കെങ്കിലും പിന്നെ കളകളുടെയോ കാട്ടു പുല്ലുകളുടെയോ ശല്യം ഉണ്ടാവുക യില്ല. നാല് അഞ്ചു വർഷങ്ങളിലൊരിക്കൽ ചുവന്ന നെല്ല് നട്ടു കള ശല്ല്യം ഒഴി വാക്കും. മറ്റു നെല്ലിനെ അപേക്ഷിച്ചു ചുവന്ന നെല്ലിന് വിളവ് കുറവായിരി ക്കും, മറ്റു അരിയുടെ രുചിയും ഉണ്ടാവില്ല. അത് കൊണ്ട് സ്ഥിരം ചുവന്ന നെല്ല് കൃഷിയിറക്കുന്നതും ഗുണകരമല്ല.


കർക്കിടകം അവസ്സാനമാകുമ്പോഴെക്കും തൊണ്ണൂറാൻ പഴുത്തു തുടങ്ങും, ആ സമയങ്ങളിൽ വയൽ കാണേണ്ട കാഴ്ച തന്നെയാണ്. സ്വർണ്ണം പൂശിയതും, പൂ ശാറായതുമായ കതിരുകൾക്കൊപ്പം, പച്ച നെല്ലും എല്ലാം കൂടി വയൽ ഭംഗി അ വർണ്ണനീയം. ചിങ്ങം പിറന്നാൽ വീടുകൾ ചാണകം തേച്ചു വൃത്തിയാക്കും, മുറ്റ ത്തെല്ലാം ചാണക വെള്ളം തളിച്ചു ശുദ്ധി വരുത്തും. രണ്ടു കോടി  മുണ്ടുകളും  തോർത്ത്‌ മുണ്ടും വാങ്ങും, കലണ്ടറിൽ നെല്ല് കയറ്റാനുള്ള നല്ല ദിവസ്സവും, സമ യവും,  മുഹൂർത്തവും നോക്കി നെല്ല് കയറ്റൽ ദിവസ്സം തീരുമാനിക്കും.

കാലത്ത് ഉണർന്നു അകവും പുറവും മുറ്റവും അടിച്ചു വാരി വൃത്തിയാക്കി ശുദ്ധം വരുത്തും. മുറ്റത്ത് ചാണക വെള്ളം തളിക്കും, ഗൃഹനായിക കുളിച്ചു പു ത്തൻ ഉടുപ്പുമണിഞ്ഞു പടിഞ്ഞിറ്റയിൽ കിണ്ടിയിൽ വെള്ളവും, ഇലയിൽ അ വിലും പഴവും വച്ചു നില വിളക്കു കൊളുത്തും, ഒരു പലകയിൽ കോടി മുണ്ട് മടക്കി വിരിക്കും, മുണ്ടിനു മുകളിൽ തൂശനില വിരിക്കും, വേറോരു പുതിയ മുണ്ട് മടക്കി തലയിൽ ഇട്ടു വയലിലേക്കു നെല്ല് പറിക്കാൻപോകും.

വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ചു വരുന്നത് വരെ വഴിയിൽ ആരേക്കണ്ടാ ലും സംസ്സാരിക്കുകയില്ല. വയലിൽ എത്തി വിളഞ്ഞു  നിൽക്കുന്ന തൊണ്ണൂറാൻ നെല്ലിൽ നിന്നും അഞ്ചു കതിർ പറിച്ചെടുക്കും. കതിരുകൾ ഒന്നായി കൂട്ടികെട്ടി ത ലയിൽ  കോടി മുണ്ടിനു മുകളിൽ വച്ചു, തോർത്ത് മുണ്ട് കൊണ്ട് പുതപ്പിച്ചു തി രിച്ചു വീട്ടിലേക്ക് വരും. പ ലകയിലെ തൂശനിലയിൽ നെൽക്കതിർ കെട്ട് വച്ചു ചന്ദനത്തിരിയും കൊളുത്തി കുറച്ചു നേരം വാതിൽ അടച്ചു വയ്ക്കും. ഈ ആ ചാരം നെല്ല് കയറ്റൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

ചിങ്ങമാസ്സത്തിൽ ഓണത്തിനു മുമ്പായി ഈ ചടങ്ങുകൾ നടക്കും, അന്നു രാത്രി അരികൊണ്ടുള്ള പായസ്സം ഉണ്ടാക്കും. നെല്ല് കയറ്റൽ ചടങ്ങ് വഴി വീട്ടിൽ ആ ദ്യമായി കയറ്റിയ നെൽക്കതിരിൽ നിന്നുള്ള കുറച്ചു നെല്ലു പൊളിച്ചു  അരിയെ ടുത്തു പായസ്സത്തിൽ ചേർക്കും. പായസ്സത്തെ കൂടാതെ വിഭവ സമൃദ്ധമായ സ ദ്യയും ഉണ്ടാകും. പായസ്സവും, മറ്റു ഭക്ഷണ പദാർത്ഥങ്ങളും  മരിച്ചുപോയവ ർക്കായി അകത്തു വയ്ക്കും. തുടർന്ന് എല്ലാവരും സദ്യയും കഴിക്കും. ഒന്നാമ തായി വീട്ടിൽ ആദരപൂർവ്വം നെല്ല് കയറ്റുന്നത് ആ വർഷത്തെ കൊയ്ത്തിൽ നി ന്നുമുള്ള വിളവ് നന്നായിരിക്കുമെന്നും, കാർഷിക സമൃദ്ധി നിലനിൽക്കുമെ ന്നും വിശ്വാസ്സം. പഴയ തലമുറ നെല്ലടക്കമുള്ള കൃഷിയെ എത്രമാത്രം ഇഷ്ട്ടപ്പെ ട്ടിരുന്നെന്ന് ഈ ചടങ്ങിൽ നിന്നും മനസ്സിലാകുമല്ലോ.

നെല്ല് കയറ്റൽ ചടങ്ങ് കഴിഞ്ഞാൽ മാത്രമേ തൊണ്ണൂറാൻ കൊയ്യുകയുള്ളൂ, അ തും ഓണത്തിനു മുമ്പായി തന്നെ നടക്കും. കൊയ്തെടുത്ത നെല്ല് പുഴുങ്ങി വെ യിലിൽ ഉണക്കി ഉരലിൽ കുത്തി അരിയാക്കും. കുത്തിയെടുത്ത നെല്ലരി കൊ ണ്ട് പുത്തരി സദ്യയുണ്ടാക്കും, അടുത്ത ബന്ധുക്കളെയും അയൽ വാസ്സികളേ യും ക്ഷണിക്കും. പുതു നെല്ലിൻറെ അരികൊണ്ടുള്ള പായസ്സവും, ചോറും, പ പ്പടവും പിന്നെ പലതരം കറികൾ. പകൽ സമയങ്ങളിൽ വയലിൽ തിരക്കിലാ കുകയാൽ പുത്തരി ആഘോഷം കൂടുതലും രാത്രിയിലാണ് ആഘോഷിച്ചിരു ന്നത്.

ഓണ ദിവസ്സത്തെ സദ്യ തൊണ്ണൂറാൻ, അല്ലെങ്കിൽ പുതുനെല്ലിൻറെ അരി കൊ ണ്ടായിരിക്കണം എന്നത് നിർബന്ധമായിരുന്നു. ഓണം കഴിഞ്ഞേ മറ്റു നെല്ലുകൾ കൊയ്തു തുടങ്ങുകയുള്ളൂ. കൊയ്യാൻ നെല്ലോ, കൃഷിക്ക് വയലോ ഇല്ലാതായ തോടെ നെല്ല് കയറ്റലും, നെല്ലുമായി ബന്ധപ്പെട്ട പുത്തരി ആഘോഷം അടക്കമു ള്ള മറ്റു ആചാരങ്ങളും ഇല്ലാതായി. ഇതെല്ലാം അറിയാവുന്നവരും ഇല്ലാതായി ക്കൊണ്ടുമിരിക്കുന്നു. എന്നാൽ കർക്കടക മാസ്സം സമാഗതമാകു മ്പോഴേല്ലാം, കു ട്ടിക്കാലത്ത് ഞാൻ നേരിൽ കണ്ട നെല്ല് കയറ്റലും പുത്തരി സദ്യയുമെല്ലാം  ഓർ  മ്മയിലെത്തും.

എല്ലാം ഒരു കാലത്തിൻറെ മധുരിക്കുന്ന ഓർമ്മകൾ, വയലും നെല്ലും ഇല്ലാതാ യപ്പോൾ നെല്ല് കയറ്റലും, പുത്തരിയുമെല്ലാം പഴയ തലമുറയുടെ ഓർമ്മകളാ യി മാറി, എവിടെയെങ്കിലും അൽപ്പം വയൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ അതി ലെല്ലാം പേരറിയാത്ത കാട്ടു പുല്ലുകൾ വളർന്ന് വിഷജീവികളുടെ വിഹാരരം ഗമായി മാറിയിരിക്കുന്നു. ഒരു കാലത്ത് രാത്രിയെന്നോ പകലെന്നോ വെയിലെ ന്നോ മഴയെന്നോ വ്യത്യാസ്സമില്ലാതെ വയൽ വരമ്പുകളിൽ കൂടി ജനങ്ങൾ നടന്നു പോയിരുന്നു. രാത്രിയാണെങ്കിൽ ഓല ചൂട്ടും കത്തിച്ചു നടന്ന് പോകും. ഇനി ഒ രിക്കലും തിരിച്ചു വരാത്ത ചടങ്ങുകളുടേയും, ആചാരങ്ങളുടേമെല്ലാം നല്ല ഓർമ്മകളും  കുറച്ചു കാലം കൂടി കഴിയുമ്പോൾ ആരും അറിയാതെ പോകും.

എല്ലാവർക്കും കാർഷിക സമൃദ്ധിയുടെ കാലത്തെ നല്ല ഓർമ്മകൾ പങ്ക് വ യ്ക്കുന്നു.



ജയരാജൻ കൂട്ടായി







No comments:

Post a Comment