കടയപ്പ്രം തെരുവിൻറെ കഥ
കൈത്തറി തുണി നയ്യ്ത്തു തകൃതിയായി നടക്കുന്ന കാലം എഴുപതുകളിൽ ആ ണെന്ന് തോന്നുന്നു, കോറ തുണികൾക്ക് വൻ മാർക്കറ്റ് ഉണ്ടായിരുന്നു. നയ്യ്ത്തു
കുല തൊഴിൽ ആക്കിയ ചാലിയ സമുദായക്കാർ കൂട്ടമായി ഒരേ സ്ഥലത്ത് താമ സ്സിക്കുക പതിവായിരുന്നു.ഒരിക്കലും കൂട്ടം വിട്ടു പുറത്തു പോയി താമസ്സിക്കു ന്ന പതിവ് ആ കാലങ്ങളിൽ ചാലിയ സമുദായക്കാർക്കില്ലായിരുന്നു. കഠിന അ അധ്വാനവും സത്യസന്ധരും ആയിരുന്നു ചാലിയ സമുദായക്കാർ. കടയപ്പ്രം തെരുവ് (മൊകേരി), തെരുവണ തെരുവ് (അഞ്ചാം മൈൽ ), കൊട്ടിയോടി തെരു വ്‌ഇങ്ങിനെയുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന തെരുവ്‌കളിൽ കൂടി കോറ നയ്യ്ത്തിൻറെ കാലങ്ങളിൽ രണ്ടു പേർ പരസ്പ്പരം സംസാരിച്ചുകൊണ്ട് പോ കാൻ പറ്റില്ലായിരുന്നു, ഒരാൾ പറയുന്നത് മറ്റേ ആൾക്ക് കേൾക്കാൻ പറ്റില്ല. എല്ലാ വീടുകളിൽ നിന്നും തുണി നയ്യുമ്പോൾ മഘത്തിൽ നിന്നും ഉ ണ്ടാവുന്ന ഒച്ച കൊണ്ട് എപ്പോഴും ശബ്ദ മുഖരിതമായിരുന്നു തെരുവ്‌കൾ. (മഘം എന്നാൽ കൈത്തറി നയ്യുന്ന മെഷീൻ). വിഘ്നേശ്വരൻ ആയിരുന്നു ചാലിയ സമുദായ ക്കാരുടെ ഇഷ്ട ദൈവം, എല്ലാ തെരുവ്കളിലും ഗണപതി ക്ഷേത്രം ഉണ്ടാവും, ശിവരാത്രിക്കും, ധനു പത്തിനും പ്രതേക പൂജകളും ഉത്സവങ്ങളും നടക്കും.
കോറയുടെ സുവർണ്ണ കാലം തെരുവ്‌കളുടെയും കൈത്തറി നൈത്തുകാരുടെ യും സുവർണ്ണകാലമായിരുന്നു. നൈത്തുകാരുടെ ജീവിത നിലവാരം നല്ല നില യിൽ ഉയർന്നു, അതോടെ തെരുവിനു പുറത്തും, അതു പോലെ മറ്റു സമുദായ ക്കാരും നൈത്തിലേക്ക് തിരിഞ്ഞു. തൊഴിൽ ഇല്ലാത്തവർക്കു കൂടുതൽ ഒന്നും ആലോചിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. പെട്ടന്ന് തന്നെ നൈത്തു പഠിച്ചു ഒരു മഘവും വാങ്ങി വീട്ടിൽ തന്നെ നൈത്തു തുടങ്ങും.
എന്തു സംഭവിച്ചു എന്നോന്നും എനിക്കു അറിയില്ല, പെട്ടന്ന് തന്നെ കൊറക്കും കൈത്തറിക്കും ഉണ്ടായിരുന്ന നല്ല കാലം അസ്തമിച്ചു. എല്ലാ ചെറുകിട വ്യ വസായത്തെയും പോലെ കൈത്തറിക്കും വന്നുചേർന്ന ദു ർഗതി തെരുവ്‌ക ളുടെയും അവിടെ ജീവിക്കുന്നവരേയും തീരാ ദുരിതത്തിൽ ആഴ്ത്തി. മുഴുപ്പ ട്ടിണിയിലും ദുരിതത്തിലുമായ അവർ കുല തൊഴിലിൽ നിന്നും പതുക്കെ മറ്റു തൊഴിലുകളിലേക്ക് ചുവടു മാറ്റുകയും ചെയ്തു. അതു അവരുടെ നിലനിൽ പ്പിൻറെയും പ്രശ്നമായിരുന്നു.
അടുത്ത കാലത്ത് ഞാൻ സുഹുർത്ത്മൊത്ത് കടയപ്പ്രം തെരുവിൽ കൂടി പാറേ മ്മലിലേക്കു പോകുമ്പോൾ തെരുവിൻറെ മാറ്റം എനിക്ക് വിശ്വസ്സിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു. വല്ലാത്ത ഒരു മൂകത പോലെ എനിക്കു തോന്നി. ഒച്ചയും അനക്കവും ഇല്ല, എവിടയും മഘത്തിൻറെ ഒച്ചയില്ല. വല്ലാത്ത നിശബ്ധത. കൂട്ട് കുടുംബം അവസാനിച്ചപ്പോൾ തെരുവിന് പുറത്തും അവർ താമസിക്കാനും തുടങ്ങി, കൂടാതെ കുല തോഴിലിൽ നിന്നും പുതിയ തല മുറ മറ്റു പല തോഴിലിലും സജീവമായി ഇറങ്ങിയിരി ക്കുന്നു.
കൈത്തറിയും കോറയുമെല്ലാം കേരളത്തിൽ നിന്നും നാട് നീങ്ങിയെങ്കിലും മഹാരാഷ്ട്രയിലെ മാലേഗാവ്, മൻമ്മാഡു ഭാഗങ്ങളിൽ സജീവമായി തന്നെ ഇ പ്പോഴും നിലനിൽക്കുന്നു, എല്ലാം പവർ ലൂമിൽ ആണെന്ന് മാത്രം. ഇനിയും എന്തല്ലാം, വരും, കാണും?? ഞാൻ വീണ്ടും നടന്നു, തപ്ത സ്മൃതികളുടെ തടവു കാരൻ ആയി.
ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ
oormmakal marikkathe
ReplyDelete