Saturday, 25 October 2014

തുലാം പത്ത് - തിരി വെക്കൽ


തുലാം പത്ത് - തിരി വെക്കൽ

ആചാരങ്ങളിലൂന്നിയ സ്രേഷ്ട മാസ്സമായാണ് തുലാ മാസ്സം കരുതപ്പെടുന്നത്.ഒരു കാലത്ത് വടക്കൻ കേരളത്തിൽ വളരെ പ്രശസ്ഥമായ ഒരു ആഘോഷ മായിരു ന്നു തുലാം പത്ത്. കന്നി കൊയ്ത്തു കഴിഞ്ഞു വീടുകളിൽ പഞ്ഞം മാറുകയും ഔശ്വര്യം നിറയുകയും ചെയ്യുന്ന തുലാമാസ്സത്തിലെ ഈ ആഘോഷത്തിന് ആ യിരത്തിൽ കൂടുതൽ വർഷങ്ങൾ പഴക്കമുണ്ടെന്നാണ് ചരിത്രം. കന്നി മാസ്സം മംഗള കർമ്മ ങ്ങൾക്ക് ശുഭകരമല്ലയെന്ന വിശ്വാസ്സവും നിലവിലുരുന്നതിനാൽ, മഴക്കാലത്ത് നിർത്തി വെക്കാറുള്ള വിവാഹമടക്കമുള്ള പല മംഗള കാര്യങ്ങൾ ക്കും തുലാ മാസ്സം ഒന്ന് മുതൽ ആരംഭമാകും. കന്നി കൊയ്ത്തിനു ശേഷം ര ണ്ടാം വിളയുടെ വിത്തിറക്കുന്നതും തുലാം പത്ത് മുതലാണ്.


വടക്കൻ കേരളത്തിൽ ഇടവമാസ്സത്തോടെ അവസ്സാനിച്ച തെയ്യ കാവ്കൾ  തു ലാം പത്ത് മുതൽ വീണ്ടും ഉണരുകയുമാണ്. നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം കാവിലെ പുത്തരി തെയ്യത്തോടെയാണ് തെയ്യങ്ങൾക്ക് ആരംഭമാകുന്നത്. എ ന്നാൽ കാസർ ഗോഡ് ജില്ലയിലെ ചെറുതും വലുതുമായ കുറെ കാവുകളിലും തുലാം ഒന്നിന് കളിയാട്ടമെന്ന പേരിൽ തെയ്യത്തിനു തുടക്കമാകുന്നു. പയ്യന്നൂ രിൽ തിമിരി വയലിൽ വിത്ത് വിതച്ചു കൊണ്ട് ചാമുണ്ഡി തെയ്യം നടക്കുന്നതും തുലാം ഒന്നാം തിയ്യതിയാണ്. വയലുകളിൽ കൃഷിയിറക്കാനുള്ള നെൽ വിത്ത് ക്ഷേത്ര നടകളിൽ പൂജക്ക്‌ വയ്ക്കുന്നതും തുലാം പത്തിനായിരുന്നു.


തുലാം ഒന്നാം തിയ്യതി മുതൽ പത്താം തിയ്യതി വരെ ഗോദാമൂരി പാട്ടുമായി മല യ സമുദായക്കാർ വീടുകൾ തോറും കയറി മുറ്റങ്ങളിൽ ആടിയും, പാടിയും ഔശ്വര്യദേവതയെ കൊണ്ട് വരും. ചെണ്ട കൊട്ടുകയും, ഗോദാമൂരി എന്ന പേരി ൽ പശു വേഷം കെട്ടിയ ആളും, തെയ്യ വേഷം കെട്ടിയ ആളും അടക്കം നാല് മുതൽ അഞ്ചു വരെ ആളുകൾ ചേർന്നാണു ഗോദാമൂരി പാട്ടിനു വരുക. കന്നു കാലികളുടെ രക്ഷകനായി കാലിച്ചേകോൻ സൂര്യ ഭഗവാനോടോപ്പോം ഭൂ മിയിലെത്തിയത് പത്താമുദയനാളിലാണെന്നും അതിൻറെ അനുസ്മരണമാണ് ഗോദാമൂരിയെന്നും വിശ്വാസ്സം. 


വർഷത്തിലൊരിക്കൽ മാത്രം പൂർണ്ണ സൂര്യൻ ഭൂമിയിൽ ദൃഷ്ഠിനൽകുന്ന ദിവ സ്സമാണ്‌ തുലാം പത്ത്. വരാൻ പോകുന്ന നല്ല നാളുകളുടെ നാന്ദിയുമായി തു ലാം പത്തിന് സൂര്യൻ ഉദിച്ചുയരുമെന്ന വിശ്വാസ്സത്താലാണ് പത്താമുദയം എ ന്നും പേര് വന്നത്. പത്താമുദയ ദിവസ്സം സൂര്യോദയത്തിന് മുമ്പായി തറവാട്ട് കാരണവരും, അമ്മൂമ്മയും കിണ്ടിയും നിറ ദീപവുമായി നടുമുറ്റത്ത് വന്ന് സൂര്യ ഭഗവാനെ വിളക്ക് കാണിക്കുകയും, കിണ്ടിയിൽ നിന്നും വെള്ളം തളിച്ച് നുറുക്കരിയെറിഞ്ഞു സ്വീകരിച്ചു സൂര്യ ഭഗവാനേ പടിഞ്ഞിറ്റയിലേക്ക് ആന യിക്കും. തുടർന്ന്കന്നു കാലികളെ ദീപം കാണിച്ചു ഇഷ്ട്ട ഭക്ഷണം നൽകുക യും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്കളിലൊന്ന്. വടക്കൻ കേരളത്തിൽ തുലാം പത്തിന് പത്താമുദയം ആചരിക്കുമ്പോൾ തെക്കൻ കേരളത്തിൽ മേടം പത്തി നാണ് പത്താമുദയം ആചരിക്കുന്നത്.


സംക്രാന്തി ദിവസ്സമായ കന്നി മാസ്സം മുപ്പതിനും, തുടർന്ന് തുലാ മാസ്സം,  പത്തി നും, പത്തിന് സൗകര്യപ്പെടാത്തവർ തുലാം പതിനൊന്നിനും  വീടുകളിലെ ല്ലാം തിരി വെക്കൽ എന്ന ചടങ്ങു നടത്തും. കൊയ്തു കഴിഞ്ഞ പുത്തൻ നെല്ല് കൊണ്ട് വീട്ടിൽ ഇടിച്ചുണ്ടാക്കുന്ന അവിലായിരുന്നു മുഖ്യ നിവേദ്യം. തലേ ദിവസ്സം നെല്ലു തിളപ്പിച്ചു വയ്ക്കുന്നു, ഈ നെല്ലിനെ രാവിലെ തന്നെ മണ്‍ ചട്ടി ക്കകത്തു വറുത്തു ഉരലിൽ ഇടിക്കും. ഇങ്ങിനെ ഇടിച്ചെടുത്ത അവിലാണ് തിരി വെക്കാൻ ഉപയോഗിക്കുക. തുലാമാസ്സം ഒന്നു മുതൽ പതിനൊന്നു വരെ പെരള ശ്ശേരി അമ്പലത്തിൽ വിശേഷമായ ആഘോഷങ്ങൾ നടക്കും. പെരളശ്ശേരി അപ്പനായ സുബ്രമ്മണ്യ സ്വാമിക്ക് വേണ്ടിയാണ് തിരി വെക്കുന്നതെന്നും, അതല്ല പത്താ മുദയനാളിൽ ഉദിച്ചുയരുന്ന സൂര്യ ഭഗവാനെ വരവേൽക്കാൻ നിറനാഴിയും, നിറദീപവുമായി കാത്തിരിക്കുന്നതാണ് തിരിവെക്കൽ എന്നും രണ്ടു വിധം വിശ്വാസ്സങ്ങൾ നിലവിലിരുന്നു.


എത്ര തിരക്കായാലും തുലാം പത്തിനോ, പതിനൊന്നിനോ പെരളശ്ശേരി ക്ഷേത്ര ദർശ്ശനം നടത്തണമെന്നത് വിശ്വാസ്സം. രാവണൻറെ തടവിൽ കഴിയുന്ന സീതാ ദേവിയുടെ മോചനത്തിനായി ലങ്കയിൽ പോകുന്ന വഴിയിൽ ശ്രി രാമനും, ല ക്ഷ്മണനും രാത്രി വിശ്രമിച്ച അയ്യപ്പൻ കാവായിരുന്നു ഇന്നത്തെ പെരളശ്ശേരി യെന്നു ഐതിഹ്യം. വി ശ്രമത്തിനിടക്ക് ശ്രീ രാമന് ഇവിടെ സുബ്രഹ്മണ്യ സാ ന്നിധ്യം അനുഭവപ്പെടുകയും ഹനുമാനോടും സഹോദരനായ ലക്ഷ്മണനോടും ആലോചിച്ചു അയ്യപ്പ ൻറെ അനുഗ്രഹാശിസ്സുകളോടെ സുബ്രഹ്മണ്യ ക്ഷേത്രമാ ക്കിയെന്നും ഐത ഹ്യം. അയ്യപ്പൻ കാവ് സുബ്രമണ്യ ക്ഷേത്രമായതിനു പിറകി ലും ഒരു ഐതിഹ്യമുണ്ട്.

 ബ്രഹ്മാവിനോട് ഓംകാരത്തിൻറെ പൊരുൾ തേടിയ സുബ്രമണ്യന് തൃപ്തിക രമായ മറുപടി നൽകാൻ ബ്രഹ്മാവിന് സാധ്യമാകാതെ വരുകയും, സുബ്രമണ്യ ൻ ബ്രഹ്മാവിനെ തടവിലാക്കുകയും, ബ്രഹ്മാവ് തടവിലാകുകയാൽ സൃഷ്ട്ടിക്ക്  തടസ്സമുണ്ടാകുകയും പരമശിവൻ ഇടപെട്ടു ബ്രഹ്മാവിനെ മോചിപ്പിക്കുകയും, തുടർന്ന് സുബ്രമണ്യൻ പ്രായശ്ചിത്തമായി അയ്യപ്പൻ കാവിലെ കിണറ്റിൽ അ ജ്ഞാതവാസ്സത്തിൽ ഏർപ്പെടുകയും ചെയ്തു. കിണറ്റിനു മുകളിൽ സർപ്പങ്ങൾ ഫണം വിടർത്തി സുബ്രഹ്മണ്യനെ വെയിലിൽ നിന്നും മഴയിൽ നിന്നും കാത്തു വെന്നും, ശ്രീരാമനാൽ ഈ വിവരങ്ങൾ അറിഞ്ഞ അയ്യപ്പൻ അവിടെ സുബ്രമ ണ്യനെ പ്രതിഷ്ഠിക്കാൻ അനുവാദം നൽകിയെന്നുമാണ് കഥ.


ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താനുള്ള ശില തേടി പോയ ഹനുമാൻ സ്വാമി ശില യുമായി മുഹൂർത്ത സമയത്ത് എത്താതിരിക്കുകയും, മുഹൂർത്തം തെറ്റാതിരി ക്കാൻ ശ്രീ രാമൻ കയ്യിലിരിക്കുന്ന പെരുവള ഊരിയെടുത്ത് ശിലക്ക് പകരമാ യി പ്രതിഷ്ഠിച്ചു, അൽപ്പം കഴിഞ്ഞു ശിലയുമായി ഹനുമാൻ എത്തുകയും വള മാറ്റി ശില പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയും ഒരു സർപ്പം വന്നു വളക്കു മുകളി ലിരുന്ന് അഴിക്കാൻ അനുവദിക്കാതെ തടസ്സം നിൽക്കുകയും, തുടർന്ന് വളക്കു മുകളിൽ തന്നെ ശിലാ ബിംബം  പ്രതിഷ്ഠിക്കുകയും ചെയ്തു. ഭഗവാൻ ശ്രീ രാ മൻ പെരുവള ഊരിയ സ്ഥലം പെരുവളശ്ശേരിയായെന്നും, ക്രമേണ പെരളശ്ശേ രിയായെന്നും വിശ്വാസ്സം.


ഗോദാവരി, കൃഷ്ണ, കാവേരി നദികൾ സം ഗമിക്കുന്ന ദിവസ്സങ്ങളാണ് തുലാം പത്തു എന്ന് ഐതിഹ്യം, ഇങ്ങിനെ സംഗമിക്കുന്ന നദി ജലം തുലാം പത്തിനും പതിനൊന്നിനും പെരളശ്ശേരി ക്ഷേത്രക്കുളത്തിൽ  വരുമെന്നതും വിശ്വാസ്സം. അത് കൊണ്ട് തന്നെ തുലാം പത്തും, പതിനൊന്നിനും പെരളശ്ശേരിയിൽ വിശേഷമാ യ ഉൽസ്സവങ്ങൾ നടക്കും. കൂടാതെ ധനു മാസ്സത്തിലെ ധനു ഉൽസ്സവവും പ്രശ സ്തമാണ്. വടക്കൻ കേരളത്തിലെ അറിയപ്പെടുന്ന നാഗ ക്ഷേത്രവും കൂടിയാണ് പെരളശ്ശേരി. ആയില്യം നാളിൽ വളരെ കൂടുതൽ ഭക്തന്മാർ എത്തിച്ചേരാറുണ്ട്, ഈ ദിവസ്സങ്ങളിൽ നാഗ പൂജയും സർപ്പ ബലിയും, നാഗത്തിനു തേനും നൂറും ന ൽകുന്ന ചടങ്ങും നടക്കുന്നു.


തുലാം പത്തിൻറെ ഭാഗമായുള്ള തിരി വെക്കൽ വീടുകളിൽ അതി രാവിലെ, സൂര്യോദയത്തിനു മുമ്പ്, അതായതു നാലിനും, അഞ്ചിനുമിടയിൽ നടക്കും.  ഉ ണർന്നു കുളിച്ചു ഉ മ്മറ വാതിലിനു മുമ്പിൽ, രണ്ടു പലകകൾ ഇടവും വലവു മായി നിരത്തും, പലകക്ക് മുകളിലായി വാഴയിലയും, വാഴയിലയി ൽ കുരു മുളക് വള്ളിയുടെ ഇലയും വിരിക്കും, തലേ ദിവസ്സം ഇടിച്ചുണ്ടാക്കി വച്ച അ വിൽ നിറയ്ക്കും. അവിലിനു മുകളി ൽ  വാഴപ്പഴവും വ യ്ക്കും. ഇള നീരും, ചന്ദനത്തിരിയും, കിണ്ടിയിൽ വെള്ളവും വച്ചു നില വിളക്കും കൊളുത്തും.


തിരി വച്ച് കഴിഞ്ഞാൽ കുട്ടികൾ വരിയായിരുന്നു കൂവി വിളിക്കും, കൂ, കൂ കൂ. കൂട്ടു കുടുംബ മായി താമസ്സിച്ചിരുന്ന ആ കാലത്ത് ഓരോ വീട്ടിലും നാലും അഞ്ചും, മുതൽ എട്ടും പത്തും വരെ  കുട്ടികൾ ഉണ്ടാകും. ഒരു വീട്ടിൽ നി ന്നും കൂവാൻ തുടങ്ങിയാൽ അടുത്ത വീട്ടിലെ കുട്ടികളും കൂവാൻ തുടങ്ങും. അങ്ങി നെ എല്ലാവീടുകളിൽ നിന്നും പരസ്പ്പരം മൽസ്സരിച്ചുള്ള കൂവി വിളി കേൾക്കാ ൻ നല്ല രസ്സവുമായിരുന്നു.

കൂവി വിളിക്കുന്നതിൻറെ പിറകിൽ പല കഥകൾ പറഞ്ഞു കേട്ടിരുന്നു.  കര നെ ല്ലു നടാൻ  ഒന്നിച്ചു കിഴക്കൻ  മലയിലേക്ക് പോകുന്ന പണിക്കാർ  പരസ്പ്പ രം വിളിച്ചുണർത്താൻ വേണ്ടി കൂവുകയായിരുന്നെന്നും, നായാട്ടിനു തുടക്കം കു റിക്കുന്ന ദിവസ്സം കൂടിയായ ഈ ദിവസ്സം  നായാട്ടിനു പോകുന്നവർ  പരസ്പ്പ രം ഉണർത്താൻ വേണ്ടിയായിരുന്നു കൂവി വിളിച്ചതെന്നും, അതുമല്ല കന്നു കാ ലികളുടെ രക്ഷകനായ കാലിച്ചേ കോനെ വിളിച്ചു വരുത്തുവാനാണ് കൂവിയി രുന്നതെന്നും പല കഥകൾ നിലവിലുണ്ട്.


എന്നാൽ ഈ ഐതിഹ്യം  അറിയാവുന്ന പഴയ തലമു റയിൽപ്പെട്ടവർ അധിക വും നാടു നീങ്ങുകയോ, അല്ലെങ്കിൽ വാർദ്ധക്ക്യത്തിൻറെ അവശതയിൽ പെട്ടവ രോ ആണ്, അത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങ ൾ അറിയുവാൻ നിർവാ ഹമില്ല. എന്നാലും, മറ്റു ജീവികളുടെ സംരക്ഷണത്തോടോപ്പോം പ്രകൃതിയും കൃഷിയും, കാർഷിക സംസ്കൃതിയുടേയും  നിലനിൽപ്പുമായി   ബ ന്ധപ്പെട്ട ഒരു പാട് ആചാരങ്ങളാണ് തു ലാം പത്തിന് നടന്നിരുന്നത്. കാലികളെ ആദരിക്കുന്നതും പ്രകൃതിയുടെ നിലനിൽപ്പിനു ആധാരമായ സൂര്യ ഭഗവാനെ ആദരിക്കുന്ന ചടങ്ങുകളും തന്നെ ഉദാഹരണം.


കേരളത്തിൽ ചില ഭാഗങ്ങളിൽ വേറെ ചില ആചാരങ്ങളും നിലവിലിരുന്നു. ത റവാട്ടു കാരണവരും വീട്ടമ്മയും ചേർന്ന് പത്താമുദയത്തിൽ ഉദിച്ചുയരുന്ന പ കലോനെ നെയ്‌വിളക്ക് കാണിക്കുകയും, നിലവിളക്കു കൊളുത്തി പടിഞ്ഞിറ്റ യിലേക്ക് ആനയിക്കുകയും, അതേ വിളക്കുമായി തൊഴുത്തിലെത്തി കന്നുകാ ലികളെ വിളക്ക് കാണിക്കുകയും തുടർന്ന്  തൊഴുത്തിൻറെ കന്നി മൂലയിൽ അ ടുപ്പുകൂട്ടി, കുത്തിയെടുത്ത പച്ചരി കൊണ്ട് കുട്ടികളെക്കൊണ്ട് പായസ്സം ഉണ്ടാ ക്കിക്കുകയും കുരുമുളകിലയിൽ കൃഷ്ണ ഭഗവാന് നിവേദിക്കുകയും തുടർന്ന് പശുവിനെ ഊട്ടിക്കുകയും, ശേഷം മറ്റുള്ളവർക്കെല്ലാം വിളമ്പുക യുമായിരുന്നു. പത്താമുദയ ദിവസ്സം സൂര്യനെ പടിഞ്ഞിറ്റയിലേക്കു ആനയി ച്ചാൽ പത്ത് ഔശര്യങ്ങൾ നാട്ടിലും വീടുകളിലും നടമാടുമെന്നും വിശ്വാസ്സം.


തിരി വച്ചു കഴിഞ്ഞാലാണ് പെരളശ്ശേരി അമ്പലദർശനം നടത്തുക. നാഗത്തിനു ള്ള കോഴി മുട്ടയുമായി പെരളശ്ശേരി അമ്പലത്തിലെത്തുന്ന ഭക്തർ . കൂട്ടിനക ത്തുള്ള നാഗപ്രതിഷ്ഠയിൽ മുട്ട "ഒപ്പിക്കും " മുട്ട ഒപ്പിച്ചാൽ നാഗ ശാപം, വിഷം തീണ്ടൽ, ഇവയൊന്നും സംഭവിക്കുകയില്ലയെന്നും വിശ്വാസ്സം. സുബ്രമ്മണ്യ പൂജയും സർപ്പ ബലിയുമാണ് മുഖ്യ വഴിപാടുകൾ. പെരളശ്ശേരി അമ്പലത്തിൽ പ്രാർത്തിച്ചാൽ സുബ്രഹ്മണ്യനെ പെരളശ്ശേരിയിൽ പ്രതിഷ്ഠിക്കാൻ കാരണക്കാ രനായ ശ്രീ രാമനേയും വണങ്ങണം. ശ്രീ രാമനെ വണങ്ങാൻ മക്രേരി ആഞ്ജ നേയ ക്ഷേത്രത്തിലും  പ്രാർത്തിക്കണം, എങ്കിൽ  മാത്രമേ പ്രാർത്തനക്കു ഫലം കിട്ടുകയുള്ളൂ എന്നും വിശ്വാസ്സം. ആഞ്ജനേയ ക്ഷേത്ര ദർശനം കൊണ്ട് ഇരട്ട ഫലമാണ്. ഒരേ സമയം ശ്രീ രാമൻറെയും ഹനുമാൻ സ്വാമിയുടെയും അ നുഗ്രഹം ലഭിക്കുമെന്നും വിശ്വാസ്സം.


ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ് മക്രേരി ആഞ്ജനേയ  സ്വാ മി ക്ഷേത്രം. തിരിച്ചു വരുമ്പോൾ പെരളശ്ശേരി അമ്പലത്തിൽ നിന്നും അരി അള ക്കാനുള്ള നാഴി വാ ങ്ങും  നാല് നാഴിയെന്നാൽ ഒരു ഇടങ്ങഴിയാണ്,  പെരളശ്ശേ രി അമ്പലത്തിൽ നിന്നും വാങ്ങുന്ന നാഴി വീടുകളിൽ  എപ്പോഴും നിറനാഴി യായിരിക്കുമെന്നും വിശ്വാസ്സം, അരപ്പട്ടിണിയിൽ കഴി ഞ്ഞിരുന്ന നിഷ്കളങ്ക രായിരുന്ന ഒരു ജനതയുടെ വിശ്വാസ്സമായിരുന്നു ഇതെല്ലാം.     


തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്കും പായസ്സവും പപ്പടവും കൂട്ടിയുള്ള വിഭവ സമൃദമായ സദ്യയുണ്ടാകും. മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി അകത്തു വ ച്ച് കഴിഞ്ഞാൽ മാത്രമേ എല്ലാവരും ഭക്ഷണം കഴിക്കാറുള്ളൂ. വീടുകളിൽ നി ന്നും ആഘോഷങ്ങൾ ഏതാണ്ട് നാട് നീങ്ങിയെങ്കിലും കണ്ണൂർ, കാ സർഗോഡ്  ജില്ലകളിൽ ചില  ഭാഗങ്ങളിൽ ഇപ്പോഴും ചില വീടുക ളിൽ തിരിവെക്കൽ ആ ചാരം നടത്തി വരുന്നുണ്ട്. എന്നാൽ ഇപ്പോഴും മുടക്കം കൂടാതെ എല്ലാ തെയ്യ കാവുകളിലും സൂര്യോദയത്തിനു മുമ്പ് നട തുറന്ന് തുലാം പത്തുമായി ബ ന്ധപ്പെട്ട കർമ്മങ്ങളും പൂജകളും നടത്തുന്നു.


പല വർഷങ്ങൾക്കു മുമ്പ് എന്നെപ്പോലെ കന്നി മുപ്പതും, തുലാം,പത്തും, പതി നൊന്നും ആഘോഷിച്ചവർക്കു ഓർമ്മ പുതുക്കാനും, ഈ ആചാരങ്ങളെപ്പറ്റി അറിയാത്തവർ അറിഞ്ഞിരിക്കാനും വേണ്ടി, ഒരു നാടിൻറെ ജീവിത ശൈലി യുടെ ഭാഗമായിരുന്ന ഈ  ആചാരത്തിൻറെ കഥ  സമർപ്പിക്കുന്നു.

ഒക്ടോബർ ഇരുപത്തി ആറിനാണ് ഈ വർഷത്തെ തുലാം പത്ത്

ആശംസ്സകൾ

ജയരാജൻ കൂട്ടായി


           

1 comment: