11 / 02 / 2014 ഞാൻ ബ്ലോഗിൽ എഴുതി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഈ കഥ, നീലക്കൊടുവേലി സത്യമോ മിഥ്യയോ എന്ന പേരിൽ ഷാജി പാപ്പൻ എന്ന ആൾ ഏപ്രിൽ 3/ 2017 നു എഴുതിയ സ്വന്തം പോസ്റ്റിൽ ഈ കഥയും അതെ പടി അടിച്ചു മാറ്റി ചേർത്തിട്ടുണ്ട്. കടപ്പാടൊന്നും ഇല്ലാതെ
ചെമ്പോത്ത് വലത്തോട്ടു പറന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും
ദൈവ പക്ഷികളെന്നും, അല്ലാത്തവയെന്നും പക്ഷി വർഗങ്ങളെ തരം തിരിച്ചിട്ടു ണ്ട്, അതിൽ ഏറ്റവും പ്രഥമ സ്ഥാനം ചെമ്പോത്തിനാണ്. പുരാതന കാലം മുത ൽക്കേ പുണ്ണ്യ പക്ഷിയായി കരുതപ്പെടുന്ന പക്ഷിയാണ് ചെമ്പോത്ത്, അഥവാ ചകോരം. ചില ഭാഗങ്ങളിൽ ഉപ്പാൻ എന്നും മറ്റു ചില ഭാഗങ്ങളിൽ ഇശ്വരൻറെ കാക്ക എന്നും അറിയപ്പെടുന്നു.എണ്ണത്തിൽ കുറവാ ണെങ്കിലും വീട്ടു മുറ്റങ്ങളി ലും, പറമ്പുകളിലും അധിക ദിവസ്സങ്ങളിലും ചെമ്പോത്തിനെ കാണാറുണ്ട്. ചെ മ്പോത്തിനെ എവിടെ വച്ചു എപ്പോൾ എങ്ങിനെ കണ്ടാലും വളരെ നല്ലാതാണെ ന്ന വിശ്വാസ്സം ഒരു കാലത്ത്ഭാരതത്തിൽ നിലനിന്നിരുന്നു. കൃഷ്ണ, കുചേല കഥ കളിലും ചകൊരത്തെ പ്രതിപാദിക്കുന്നുണ്ട്. പ ഴയ കാല സുഹുർത്തായ കൃ ഷ്ണനെ കാണാൻ പോകുന്ന സുദാമാവിൻറെ യാ ത്രയിൽ ഉടനീളം ചകോരവും വലത്ത് ഭാഗത്ത് കൂടി അനുഗമിച്ചെന്നും ഐതി ഹ്യം. "ചാലെ വലത്തോട്ടോഴി ഞ്ഞ ചകോരാതി പ ക്ഷിയുടെ കോലാഹലം കേട്ട് കൊണ്ട് വിനിർഗമിച്ചു" എന്ന് കുചേല കഥയിലെ വരികൾ.
നല്ല കാര്യങ്ങൾക്കു യാത്ര തിരിച്ചാൽ വഴിയിൽ ചെമ്പോത്തിനെ കണ്ടാൽ യാത്ര അത്യുത്തമവും മംഗളകാരിയുമായിരിക്കുമെന്നും, അഥവാ വലത്തോട്ടു പറ ന്നു കണ്ടാലോ അതിലും ഉത്തമം, പോകുന്ന കാര്യം ശുഭകരമായി നടക്കുമെന്ന കാര്യത്തിൽ വിശ്വാസ്സികൾക്കു സംശയം ഇല്ലായിരുന്നു.
ചുവന്ന കണ്ണുമായി എപ്പോഴും കാണപ്പെടുന്ന പക്ഷിയാണെങ്കിലും ചെ മ്പോ ത്തിൻറെ വാസ്സസ്ഥലം കണ്ടെത്തുക പ്രയാസ്സമാണ്. മലമുകളിലുള്ള മരങ്ങളി ലാണ് കൂട് വയ്ക്കുക എന്ന് പറയുന്നെങ്കിലും ആരും തന്നെ കൂടു കണ്ടിട്ടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നടക്കാൻ സാദ്ധ്യതയില്ലാത്ത കാര്യം ആരെങ്കിലും പറഞ്ഞാൽ ആളുകൾ പറയുമായിരുന്നു, "ആ അതു നടക്കണമെങ്കിൽ കാക്ക മ ലർന്നു പറക്കണം , അല്ലെങ്കിൽ "ആ ചെമ്പോത്തിൻറെ കൂട് കാണുമ്പോളെ ഇ തൊക്കെ നടക്കൂ എന്ന്.
നീല കൊടുവേലി എന്ന അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണ് കൂട് വയ്ക്കുക എന്നും പറയപ്പെടുന്നു. നീല കൊടുവേലി ഒഴുക്ക് വെള്ളത്തിലി ട്ടാൽ ഒഴുക്കിനെതിരെ നീങ്ങുമെന്നും പറയപ്പെടുന്നു.വൻ വിലപിടിപ്പുള്ള ഔഷ ധച്ചെടിയാണ് നീല കൊടുവേലിയെന്നും അത് കൊണ്ട് ആരെങ്കിലും ചെമ്പോ ത്തിൻറെ കൂട് കണ്ടെത്തിയാൽ ആൾ വലിയ ധനികനാകുമെന്നും വിശ്വാസ്സം നി ലവിലുണ്ടായി രുന്നു. നീലക്കൊടുവേലി നേടാൻ വേണ്ടി ആളുകൾ ചെമ്പോ ത്തിൻറെ കൂടു കണ്ടുപിടിച്ചു കൂട്ടിൽ നിന്നും മുട്ടകളെടുത്ത് നന്നായി കിലുക്കും, എന്നിട്ടു പഴയ പോലെ തിരിച്ചു വയ്ക്കും. കലങ്ങി മറിഞ്ഞ മുട്ടകൾ വിരിയാ താവുമ്പോൾ ചെമ്പോത്ത്, ഔഷധ സസ്യമായ നീലക്കൊടുവേലി കൊണ്ട് വന്ന് മുട്ടകൾ പൊതിയുന്നു, അപ്പോൾ മുട്ടകൾ വിരിയുമെന്നും വിശ്വാസ്സം.
അങ്ങിനെ ചെമ്പോത്ത് കൂട്ടിലില്ലാത്ത സമയം നോക്കി നീലക്കൊടുവേലി കൈവ ശപ്പെടുത്തുമെന്നൊക്കെ പറഞ്ഞു കേട്ട കഥകൾ. എന്നാൽ എന്താണ് നീല കൊടു വേലിയെന്നു ചോദിച്ചാ ൽ ആർക്കും കൃത്യമായ ഉത്തരവുമില്ല. വിശ്വാസ്സം ശരി യാണോ എന്നറിയണമെങ്കിൽ ആരെങ്കിലും ചെമ്പോത്തിൻറെ കൂട് കാണണം. മ നുഷ്യനുമായി ഒരിക്കലും ഇണങ്ങാത്ത ചെമ്പോത്ത്, ചെറിയ ഒച്ച കേൾക്കുമ്പോ ൾ തന്നെ കൂട്ടിൽ നിന്നും പറന്നകലും. പക്ഷിയില്ലാത്ത ഒഴിഞ്ഞ കൂട് കണ്ടാൽ അ ത് ഏതു പക്ഷിയുടെതെന്നു തിരിച്ചറിയുക പ്രയാസ്സം. ആരും ഇന്ന് വരെ ചെ മ്പോത്തിൻറെ കൂട് കാണാത്തതിൻറെ കാരണവും ഇത് തന്നെ.
എന്തായാലും പുണ്ണ്യ പക്ഷിയെന്ന വിശ്വാസ്സം ഉള്ളത് കൊണ്ട് അധികമാരും ചെ മ്പോത്തിനെ ഉപദ്രവിക്കാനോ ഭക്ഷണമാക്കാനൊ മിനക്കെടാറില്ല. അത് കൊ ണ്ടായിരിക്കാം ഇന്നും നാട്ടിൻ പുറങ്ങളിലെല്ലാം ചെമ്പോത്തിനെ കാണാൻ കഴി യുന്നു. ഞാൻ പത്തോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്, അ വിടങ്ങളിലെല്ലാം മിക്കയിടത്തും ചെമ്പോത്തിനെ കണ്ടിട്ടുമുണ്ട്.
ജയരാജൻ കൂട്ടായി
കൊണ്ട്
No comments:
Post a Comment