Friday, 30 January 2015

അങ്കക്കാരൻ - ഓർമ്മയിലെ മണ്ടോളയിൽ തിറ



                          അങ്കക്കാരൻ - ഓർമ്മയിലെ മണ്ടോളയിൽ തിറ

തുലാം പത്തോടു കൂടിയാണ് വടക്കൻ കേരളത്തിൽ തെയ്യക്കാലത്തിനു തുട ക്കമാകുന്നത്. ജനങ്ങൾ നന്നായി ആസ്വദിക്കുന്ന തെയ്യം ഗ്രാമീണ ജനതയുടെ ആഘോഷമാണ്. ജീവിത ശൈലിയുടെ ഭാഗമാണ്. ആറ്റുപുറത്തിൻറെ, കൂ രാറയുടെ, മൊകേരിയുടെ, തലശ്ശേരിയുടെ ഉൽസ്സവമാണ്, കേരളത്തിൻറെ തന്നെ ഉത്സവമാണ് തെയ്യം. ചെണ്ട മേളങ്ങളും, തെയ്യക്കോലങ്ങളും, തോറ്റം പാട്ടുകളുമായാണ് കൂരാറയു ടെ തെയ്യക്കാലം തുടങ്ങുന്നത്. മുൻ കാലങ്ങളി ൽ നിന്നും വ്യത്യസ്തമായി ആ ഘോഷങ്ങൾക്ക് പകിട്ട് കൂടി വരികയാണ്. മുൻ പൊക്കെ മധ്യവയസ്സിലുള്ളവരായിരുന്നു ചെണ്ട മേളത്തിന് മുൻനിരയിൽ നി ന്ന് നേതൃത്വം വഹിച്ചിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ വളരെ ചെറു പ്രായത്തിലുള്ളവരുടെ താളച്ചുവടുകളോട് കൂടിയ ചെണ്ടമേളം തീർത്തും പു തിയ അനുഭവങ്ങളാണ് നൽകുന്നത്.

കാഴ്ചയുടെ വിസ്മയമാണ് ഈ ചെറുപ്പക്കാർ അവതരിപ്പിക്കുന്നത്. ധനു പന്ത്ര ണ്ടു, പതിമൂന്ന്, പതിനാല്  തിയ്യതികളിലായി കൂരാറ ശ്രീ രക്ത ചാമുണ്ഡേശ്വ രി ക്ഷേത്ര ഉൽസ്സവവും, മകരം പതിനഞ്ചു, പതിനാറ്, പതിനേഴ് തിയ്യതികളി ലായി മണ്ടോളയിൽ തെയ്യം തിറയും നടക്കുന്നു. കഴുങ്ങും വെള്ളി പൊന്നമ്പ ത്ത് ക്ഷേത്രത്തിലും മകരം ഇരുപത്തി അഞ്ചു, ഇരുപത്തി ആറു, ഇരുപത്തി ഏഴു തിയ്യതികളിൽ തെയ്യം തിറ നടക്കുന്നു. കൂരാറയോടൊപ്പം അയൽ പ്രദേ ശമായ ചമ്പാട് മുതുവനായി മഠപ്പുര തെയ്യവും വൃശ്ചികം ഇരുപത്, ഇരുപത്തി ഒന്ന്, ഇരുപത്തി രണ്ട് തിയ്യതികളിലാണ്. ചുണ്ടങ്ങാപ്പൊയിൽ ശ്രീ തേനിശ്ശേരി മനപ്പാട്ടി ദേവി ക്ഷേത്രത്തിൽ ധനു പതിമൂന്ന്, പതിനാല്, പതിനഞ്ച് തിയ്യതി കളിലും, കക്കറ അന്തോളി കാവിൽ മകരം പന്ത്രണ്ടു, പതിമൂന്ന്, പതിനാല് തിയ്യതികളിലുമാണ്  തിറയുൽസവം ,

ആറ്റുപുറത്തിൻറെ അയൽ പ്രദേശമായ കൊങ്കച്ചി ഭഗവതി ക്ഷേത്രത്തിൽ  മ കരം പത്തൊൻപത്, ഇരുപത്, ഇരുപത്തി ഒന്ന് തിയ്യതികളിലുമായി ഉൽസ്സവം നടക്കുന്നു. മണ്ടോളയിൽ തിറ കഴിഞ്ഞാൽ കൂരാറക്കാർ അടക്കമുള്ള നാട്ടു കാർ പങ്കെടുക്കുന്ന മറ്റൊരു പ്രശസ്തമായ ഉൽസ്സവമാണ് മകരം ഇരുപത്, ഇരുപ ത്തി ഒന്ന് ഇരുപത്തി രണ്ട് തിയ്യതികളിൽ നടക്കുന്ന  ശ്രീ കടമ്പിൽ ക്ഷേത്ര തിറ ഉൽസ്സവം അങ്ങിനെ തീർത്തും കാഴ്ചയുടെ വസന്തകാലത്തിനാണ് തെയ്യ ക്കാലത്തോടെ തുടക്കമാകുന്നത്.

അങ്കക്കാരനാണ് മണ്ടോളയിലെ പ്രധാന തെയ്യം. മണ്ടോളയിൽ തിറയുൽസ്സവ വിശേഷങ്ങളിലേക്ക് കടക്കുന്നതിന് മുമ്പായി അങ്കക്കാരൻ തിറയും,തോറ്റം പാട്ടുമായി ബന്ധപ്പെട്ട കഥകൾ പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നു തോനുന്നു. കടത്തനാട്ട് സ്വരൂപത്തിൽ പെട്ട പ്രദേശങ്ങളിലാണ് സാധാരണ യായി അങ്കക്കാരൻ കെട്ടിയാടുന്നത്. മുൻ കാലങ്ങളിൽ മുന്നൂറ്റൻമാർ എന്ന റിയപ്പെടുന്ന വി ഭാഗക്കാർ മാത്രമായിരുന്നു അങ്കക്കാരൻ തെയ്യം കെട്ടിയാടാ നുള്ള അവകാശികൾ. രാമായണ കഥയിലെ ശ്രീ രാമ സഹോദരനായ ലക്ഷ്മ ണനാണ് യുദ്ധ പരാക്രമിയായ അങ്കക്കാരനിലൂടെ കെട്ടിയാടപ്പെടുന്നത്. വെ ള്ളിയിലുള്ള മുടിയും, രൗദ്ര ഭാവവും, കടും കറുപ്പിലുള്ള മുഖത്തെഴുത്തുമാ ണ് അങ്കക്കാരൻറെ വേഷ രൂപങ്ങൾ.

തിൻമ്മകൾക്കെതിരെ പോര് നയിക്കുന്നവനായതിനാലാണ് യുദ്ധം നയിക്കു ന്നവനെന്ന് അർത്ഥം വരുന്ന അങ്കക്കാരൻ എന്ന പേര് വന്നത്. മറ്റ് എല്ലാ തെയ്യ ങ്ങളിലുമുള്ളത് പോലെ തന്നെ ഇടക്ക് തോറ്റം പാട്ട് നടക്കുന്നു. ദൈവത്തെ സ്തു തിക്കുവാൻ വേണ്ടിയുള്ള സ്തോത്രമാണ് തോറ്റം പാട്ട്. ദൈവ ചരിത്രം വർണ്ണി ച്ചു കൊണ്ട് ദൈവത്തെ വിളിച്ചു വരുത്തുകയാണ് തോറ്റം പാട്ട് കൊണ്ട് ഉദ്ദേ ശിക്കുന്നത്. തോറ്റം പാട്ട് തീരുന്നതോടെ തെയ്യം കെട്ടിയ ആളുടെ ദേഹത്തി ൽ ദൈവം പ്രവേശിക്കുന്നുവെന്ന് വിശ്വാസം, ദൈവമായി എഴുന്നെള്ളിക്ക പ്പെടുന്നതോടെ  തുടർന്നുള്ള ആട്ടവും, മറ്റു കാര്യങ്ങളുമെല്ലാം ദൈവം നേരി ട്ട് ചെയ്യുന്നതാണെന്നും വിശ്വാസ്സങ്ങൾ. ഇതിൻറെ ഭാഗമാണ് തെയ്യങ്ങളുടെ അനുഗ്രഹങ്ങളും പ്രസാദം നൽകലുമെല്ലാം. തെയ്യത്തിൻറെ മുടി, അല്ലെങ്കി ൽ വേഷം അഴിക്കുന്നതോടെ ദൈവം ദേഹത്തിൽ നിന്നും വിട്ടുമാറുന്നുവെ ന്നും വിശ്വാസ്സം.

തെയ്യങ്ങളെപ്പോലെപ്പോലെ തന്നെ മറ്റു പല കലകളുടെയും അനുഷ്ടാന പാട്ടു കളാണ് തോറ്റം പാട്ടെന്ന പേരിൽ അറിയപ്പെടുന്നത്. പെരുവണ്ണാൻ, വണ്ണാൻ, അഞ്ഞൂറ്റാൻ, മലയൻ, മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിൻറെ അവകാശികളാ യ സമുദായങ്ങളുടെ വംശീയമായ അനുഷ്ടാനപ്പാട്ടുകളാണ് തോറ്റം. ഉറച്ചിൽ തോറ്റം, മൂലത്തോറ്റം, അഞ്ചടി തോറ്റം, വരവിളി തോറ്റം, പൊലിച്ചു പാട്ടു തോ റ്റം, സ്തുതി തോറ്റം, മുമ്പ് സ്ഥാന തോറ്റം, കുല സ്ഥാന തോറ്റം അങ്ങിനെ വിവി ധ വേഷങ്ങൾക്ക് വ്യത്യസ്തമായ തോറ്റം പാട്ടുകളാണ് നിലവിലുള്ളത്. വിവിധ വേഷങ്ങൾ കെട്ടി ആടിക്കൊണ്ട് ചെണ്ടയും കൊട്ടി ഒൻപതും പത്തും ദിവസ്സ ങ്ങൾ നീണ്ടു നിൽക്കുന്ന തോറ്റം പാട്ടുകളും തെക്കൻ കേരളത്തിൽ നിലവിലു ണ്ട്.

 പഴയ കാല മണ്ടോള തിറയുമായി ബന്ധപ്പെട്ട കഥകൾ നോക്കാം, മകര മാ സ്സം ഒന്നാം തിയ്യതി മണ്ടോളയിൽ തിറ നിശ്ചയവും പുത്തരി കൊടുക്ക ആ ഘോഷവും നടക്കും, പുതിയ നെല്ല് കൊണ്ട് അരിയാക്കി നൈവേദ്യമുണ്ടാ ക്കി ദൈവങ്ങൾക്ക് സമർപ്പിക്കുന്ന ചടങ്ങാണ് പുത്തരി കൊടുക്ക എന്ന പേ രിൽ അറിയപ്പെട്ടിരുന്നത്. വർഷത്തിൽ രണ്ട് പുത്തരി കൊടുക്കയാണ് നട ക്കുക, ഒന്ന് കന്നി ക്കൊയ്ത്ത് കഴിഞ്ഞു തുലാ മാസ്സത്തിലും, മറ്റൊന്ന് മകര ക്കൊയ്ത്ത് കഴിഞ്ഞു മകരത്തിലുമാണ്. പുത്തരി കൊടുക്കയും തിറയുമടു ക്കുമ്പോൾ എംബ്രാൻ കുമാരേട്ടൻ എപ്പോഴും വളരെ തിരക്കായിരിക്കും.

നാട്ടുകാരേയും, അവകാശികളേയും ക്ഷണിച്ചു കൊണ്ടുള്ള ആഘോഷമാണ് പുത്തരി കൊടുക്ക. മണ്ടോള ക്ഷേത്രത്തിനു സ്വന്തമായി കൂരാറ വയലിൽ  നെൽപ്പാടവും ഉണ്ടായിരുന്നു, ക്ഷേത്രം വക കണ്ടത്തിൽ കൃഷി ചെയ്ത നെല്ല് കൊണ്ടാണ് ദൈവങ്ങൾക്ക് നൈവേദ്യം ഉണ്ടാക്കിയിരുന്നത്. തിറ നടത്താനാ വശ്യമായ വരുമാനവും കണ്ടത്തിലെ നെൽകൃഷിയിൽ നിന്നും കണ്ടെത്തി യിരുന്ന കാലങ്ങളും ഉണ്ടായിരുന്നു. കണ്ടങ്ങൾ ഇന്നും ക്ഷേത്രത്തിൻറെ പേരി ൽ തന്നെയാണ്. പക്ഷെ തിറ നടത്താനോ മറ്റ് ഒന്നിനുമുള്ള വരുമാനങ്ങളൊ ന്നും കണ്ടങ്ങളിൽ നിന്നും ഇല്ല. തിറ നിശ്ചയം കഴിയുന്ന  അന്ന് മുതൽ തയാ റെടുപ്പുകളും തുടങ്ങും. ക്ഷേത്ര പറമ്പിലെ കാടും പുല്ലും വെട്ടി വൃത്തിയാ ക്കും. ചാണകം മെഴുകി ക്ഷേത്ര മുറ്റവും ഗുളികൻ തറയും പരിസ്സരങ്ങളും  ശു ദ്ധം വരുത്തും. ചുമരുകളിൽ വെള്ളവലിക്കും.

ക്ഷേത്രത്തിലെ പോലെ തന്നെ നാട്ടുകാരും തിരക്കിലായിരിക്കും, വീടും പുര യിടവും വൃത്തിയാക്കും. വീട്ടിൻറെ അകവും പുറവും മുറ്റവുമെല്ലാം ചാണ കം മെഴുകും. പെൺ മക്കളുടെ ഭർതൃ വീട്ടിൽ, അല്ലെങ്കിൽ മകൻറെ ഭാര്യാ വീട്ടിൽ  നേരത്തെ തന്നെ ക്ഷണിക്കാൻ പോകും. അത് പോലെ മറ്റു ബന്ധു വീടുകളിലും ക്ഷണിക്കും. കൂറാര വയലിൽ നിറയെ പച്ചക്കറി കൃഷിയുണ്ടാ കും. പച്ചക്കറി കൃഷിയുടെ സീസണ്‍ തിറ നടക്കുന്ന സമയങ്ങളിൽ തന്നെ ആയിരുന്നു. കുട്ടികൾ തിറക്കുള്ള വട്ട ചിലവുകൾക്ക് വേണ്ടി  പച്ചക്കറി പ്ര ത്യേകം കൃഷി ചെയ്യും. പാകമായ പച്ചക്കറി പാനൂരിൽ കൊണ്ട് പോയി വിൽ ക്കും. പൊട്ടിക്കാക്ക് കിലോ നാൽപതു പൈസയും,കൈപ്പക്കാക്ക് അറുപതു പൈസയും, വെണ്ടക്കക്ക്കിലോ എണ്‍പത് പൈസയും വില കിട്ടും.

ചെരുപ്പറ്റ മൂലയിൽ ദാമുഏട്ടൻ കടയുടെ മുന്നിൽ വലിയ പന്തൽ കെട്ടും, വെ ള്ളാട്ട ദിവസ്സം വൈകുന്നേരം കോഴിക്കറിയും, മട്ടൻ കറിയും, പുട്ടും, പോറാ ട്ടായും, കാപ്പിയും, ചായയും എല്ലാം രാത്രി മുഴുവനും ലഭ്യമാകും. ക്ഷേത്രത്തി ൽ പോകുകയും, വരുകയും ചെയ്യുന്നവർ ദാമു ഏട്ടൻറെ കടയിൽ ആവശ്യമു ള്ളത് കഴിക്കും. രാത്രിയിൽ നല്ല തിരക്കും കച്ചവടവും ഉ ണ്ടാകും. ക്ഷേത്ര പറ മ്പിലും വലിയ ചന്തകെട്ടും, ചന്തയെ ലേലം ചെയ്യും, ലേലം പിടിക്കുന്ന ആൾ തിറ  ദിവസ്സങ്ങളിൽ ക്ഷേത്ര പറമ്പിലെ ചന്തയിൽ പലതരം വിഭവങ്ങളും  ഉ ണ്ടാക്കും. മിട്ടായി കച്ചവടക്കാർ, നാരങ്ങ, കടല, കപ്പലണ്ടി, ഐസ് മിട്ടായി, കുട്ടികൾക്കായി വള, പൊട്ട്, ചാന്ത്, കണ്മഷി, കിലുക്കിട്ട, വിസിൽ  അങ്ങിനെ പല തരം സാധനങ്ങളും ക്ഷേത്ര പറമ്പിൽ വാങ്ങുവാൻ കിട്ടും. അന്നത്തെ കു ട്ടികൾ വർഷത്തിൽ ഒരു ദിവസ്സമാണ്‌ മധുര നാരങ്ങ കഴിക്കാറുള്ളൂ, അത് മ ണ്ടോളയിൽ തിറക്കാണ്. ഇല്ലായ്‌മകൾക്കിടയിൽ ആര് മധുര നാരങ്ങാ വാ ങ്ങി തരാൻ?

തിറയുടെ രണ്ടാം ദിവസ്സം അതായതു മകര മാസ്സം പതിനാറാം തിയ്യതിയാണ് വീടുകളിൽ കൂടുതലും ആഘോഷം നടക്കുക. മക്കൾ ഭർത്താക്കന്മ്മാരോടും മറ്റു കുടുംബാഗങ്ങളുമായി നേരത്തെ എത്തും. അവർക്കും വീട്ടിലുള്ള മറ്റു ള്ളവർക്കും പുത്തനുടുപ്പും വാങ്ങി വയ്ക്കും. ചിറമ്മൽ അബ്ദുള്ളയിക്ക ആടി നെ വെട്ടി ഇറച്ചിയാക്കും. എല്ലാ വീട്ടുകാരും ഇറച്ചി വാങ്ങും. ഇറച്ചിയും പുട്ടും, പായസ്സത്തോട് കൂടിയ വിഭവ സമൃദമായ സദ്യയും ഒരുക്കും രാത്രി മു ഴുവൻ ആളുകൾ ഇടവും വലവും പോയും വന്നും ഇരിക്കും. വളരെ ദൂരെ നിന്ന് വരെ ആളുകൾ തിറ കാണാനും ആഘോഷിക്കാനും വരാറുണ്ട്.

ആറ്റുപുറം, കടയപ്പ്രം, മൊകേരി,കഴുങ്ങുംവെള്ളി  ഭാഗങ്ങളിൽ നിന്നെല്ലാം അടിയറ ഉണ്ടാവും, താലപ്പൊലിയേന്തിയ ബാലികമാരും, ചെണ്ട മേളക്കാരും, വർണ്ണ ശലഭമായ കലശങ്ങൾ അങ്ങിനെ പ്രൌഡ ഗംഭീരമായ ഘോഷ യാത്ര യാണ് അടിയറ. അടിയറയുള്ള സ്ഥലങ്ങളിൽ രാവിലെ മുതൽ ചെണ്ട കൊട്ടി ആളുകളെ അറിയിക്കും. വൈകുന്നേരം കുട്ടികൾ, സ്ത്രീകൾ തുടങ്ങി നാട്ടു കാരും, വീട്ടുകാരും ഒത്തുകൂടി ഘോഷയാത്രയായി, ആർപ്പുവിളികളും ആ ഘോഷങ്ങളുമായി, ആടിയും പാടിയും, പടക്കങ്ങൾ പൊട്ടിച്ചും ക്ഷേത്രത്തി ലേക്ക് ഘോഷയാത്രയായി ഇടവും വലവും നിൽക്കുന്ന കാഴ്ചക്കാരുടെ ഇടയി ലൂടെ യാത്രയാകും.

പ്രവാസത്തിനിടയിൽ വളരെ വർഷത്തെ ഇടവേളയ്ക്കു ശേഷം ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ആറിലാണ് തിറക്ക്‌ പങ്കെടുക്കുവാൻ എനിക്ക് അവസരമുണ്ടായത്. ഞാനും എൻറെ കസ്സിനും പാട്ട്യം പഞ്ചായത്ത്‌ അധികാ രിയുമായിരുന്ന പൂക്കണ്ടി കുനിയിൽ മുകുന്ദനും കൂടി രാത്രി ഭക്ഷ ണവും ക ഴിച്ചു ഏതാണ്ട് ഒൻപതു മണിയോടെ തിറ കാണു വാൻ പോയി. ഉറക്കം ഒഴി യുകയാൽ ആലസ്യവും ക്ഷീണവും തോന്നുകയും രാത്രി  ഏതാണ്ട് ഒന്നര മ ണിയായപ്പോൾ ഞങ്ങൾ വീട്ടിലേക്കു തിരിച്ചു പോരാൻ തുടങ്ങി. ക്ഷേത്രത്തി ൽ നിന്നുമിറങ്ങിയ ഞങ്ങൾ അങ്ങേപ്പീടിക വീട്ടിൻറെ മുന്നിലുള്ള  ഇട വഴി യിൽ കൂടി കൂരാറ വയലിൽ വന്നിറങ്ങി. നല്ല നിലാവുള്ള രാത്രിയായിരുന്നത് കൊണ്ട് വഴി നടക്കാൻ ബുദ്ധിമുട്ടും ഇല്ലായിരുന്നു.

ഞങ്ങൾ വലിയ വായിൽ കുശലവും പറഞ്ഞു നടക്കാൻ തുടങ്ങി. നടപ്പിനിട യിൽ ഇടയ്ക്കു വയലിൽ വരമ്പ് മാറി വഴി തെറ്റി നടന്ന കാര്യം ഞങ്ങൾ ഇരു വരും അറിഞ്ഞതോ ശ്രദ്ധയിൽ പെട്ടതോ ഇല്ല.  നടന്നു നടന്നു ഞങ്ങൾ വയലി ൻറെ കിഴക്കേ കരയിലുള്ള വലിയ കുനിയിൽ ഗോപാലേട്ടൻറെ വീട്ടു കോ ണിയുടെ താഴെ എത്തുകയും മുന്നിൽ കോണി കണ്ടതിൽ പിന്നെയാണ് ഞ ങ്ങൾക്ക് വഴി തെറ്റിയ കാര്യവും അബദ്ധവും മനസ്സിലായുള്ളൂ. പകച്ചു പോയ ഞങ്ങൾ തിരിച്ചു നടന്നു ഞങ്ങളുടെ ശരിയായ വഴിയിൽ വന്നെത്തുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ ചിരിച്ചും കൊണ്ട് വഴി തെറ്റിയ കാര്യം പറഞ്ഞ പ്പോൾ വീട്ടിലുള്ളവരെല്ലാം കളിയാക്കി ചിരിച്ചു. എന്നാൽ എൻറെ അമ്മുമ്മ ക്കു മാത്രം ആകെ ഭയവും വെപ്രാളവുമായിരുന്നു,

ആരോ ചെയ്ത പുണ്യം കൊണ്ട് മാത്രമാണ് അപകടമൊന്നും പറ്റാതെ വീടെ ത്താൻ പറ്റിയതെന്നും, വളരെ കാലങ്ങളായി വയലിൽ പകലെന്നോ രാത്രിയെ ന്നോ വ്യതാസമില്ലാതെ വഴി തെറ്റിക്കുന്ന അദൃശ്യ ശക്തികൾ ഉണ്ടെന്നും, ശ ക്തികളുടെ വരവിൽ പെട്ടത് കൊണ്ടാണ് ഞങ്ങൾക്ക് വഴി തെറ്റിയതെന്നുമാ യിരുന്നു അമ്മുമ്മയുടെ വിശ്വാ സ്സം. അങ്ങിനെ വരവിൽ പെട്ടു പോകുന്നവ രെ കൊങ്കച്ചി പുഴയിലെ തിരിപ്പ് കുഴിയിൽ, അല്ലെങ്കിൽ ചാടാലപ്പുഴയിലെ കല്ലാടത്തും കുഴിയിൽ മുക്കി കൊല്ലുമെ ന്നൊക്കെ അമ്മുമ്മയും, അവരെ പ്പോലെ പ്രായമായ പഴയ ആളുകളും വിശ്വസ്സിച്ചിരുന്നു. ഉറക്ക ചടവും, വർ ത്തമാനം പറയുന്നതിനിടയിൽ സംഭവിച്ച ശ്രദ്ധ കുറവുമാകാം വഴി തെറ്റിയ തിനുള്ള കാരണം. എന്തായാലും നിത്യവും വയൽ വഴി ഇടം, വലം പോകാറു ള്ള മുകുന്ദേട്ടനു പറ്റിയ ഈ അബദ്ധം ഞങ്ങൾക്ക് ഇന്നും ഒരു അത്ഭുതമായി അവശേഷിക്കുന്നു.

അങ്കക്കാരൻ, കാരണവർ, ചാമുണ്ഡി, പോതി, ഗുളികൻ, വസൂരമാല തുടങ്ങി യ തെയ്യങ്ങളാണ് മണ്ടോളയിൽ കെട്ടിയാടുന്നത്. ആഘോഷങ്ങളിലും നട ത്തിപ്പിലുമെല്ലാം കാര്യമായ പല മാറ്റങ്ങളുമുണ്ടാവുകയും ആഘോഷങ്ങൾ ക്ക് പകിട്ട് കൂടുകയും ചെയ്തു, എങ്കിലും ക്ഷേത്ര ആചാരങ്ങളിലും, ചടങ്ങുക ളിലും കാര്യമായ മാറ്റങ്ങൾ ഇല്ല. നാടിനും, ജനങ്ങൾക്കും ഔശ്യര്യമേകാൻ വേണ്ടി തെയ്യക്കോലങ്ങൾ പല കാലങ്ങളായി മാറ്റമൊന്നും ഇല്ലാതെ ആടി തിമിർക്കുന്നു. ഈ കാലയളവിൽ എമ്പ്രാന്മാരും, തെയ്യം കെട്ടുകാരും, എത്ര യോ പേർ മാറി മാറി വരുകയും പോകുകയും ചെയ്തു,


കുമാരൻ എംബ്രാനും, തുടർന്ന് വന്ന കുഞ്ഞിക്കണ്ണൻ എംബ്രാനും ഇപ്പോൾ ഓ ർമ്മയായി മാറി. കുഞ്ഞിക്കണ്ണൻ എംബ്രാന് ശേഷം ഇപ്പോൾ സുകുമാരൻ എം ബ്രാനാണ് ചുമതല. കുമാരൻ എംബ്രാനേയും കുഞ്ഞിക്കണ്ണൻ എംബ്രാനേ യും പോലെ നാട്ടുകാരും ഒരുപാട് പേർ യാത്രയായി. പഴയവർ പുതുതലമുറ ക്ക് വഴി മാറുന്നു. കാലവും ഒരുപാട് മാറുന്നു. കഥയൊന്നുമറിയാത്ത കാലം വീണ്ടും, വീണ്ടും കരവിരുത് തെളിയിച്ചു കൊണ്ട് സൃഷ്ട്ടികൾ വിപുലപ്പെ ടുത്തുന്നു. വീണ്ടുമൊരു തെയ്യക്കാലം വരുമ്പോൾ ആഘോഷങ്ങൾക്കൊപ്പം നമുക്ക്  സ്മരിക്കാം നാട് നീങ്ങിയ നൻമ്മകളെയും, പോയ് മറഞ്ഞ നല്ല നാളുക ളേയും..........

Tuesday, 20 January 2015

വംശം


                                                            വംശം

        വംശ നാശ ഭീഷണി നേരിടുന്ന ഒരു പഴയ കാല വീട്ടു ഉപകരണം
                                                    പറയുന്ന ആത്മ കഥ

എന്നെ ഓർമ്മയുണ്ടോ? പലർക്കും അറിയില്ലായിരിക്കാം, അറിയാവുന്ന ചുരു ക്കം പേരെങ്കിലും ഉണ്ടാവാം. അറിയാത്തവർക്ക് വേണ്ടി ഞാൻ എന്നെ പരിച യപ്പെടുത്താം. എൻറെ പേർ "അമ്മി" അഥവാ അരകല്ലു. കാസർകോട്‌ മുതൽ ക ന്ന്യാകുമാരിവരെയും, പിന്നെ ഇന്ത്യയിലെ മറ്റു എല്ലാ സംസ്ഥാനങ്ങളിലും എ ല്ലാ വീടുകളിലും ഞാൻ ഉണ്ടായിരുന്നു. ജാതി, മത കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ എല്ലാ വീടുകളിലും എനിക്ക് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു.

ഓണം, വിഷു, പെരുന്നാൾ, തുടങ്ങി മറ്റു എല്ലാ വിശേഷ ദിവസ്സങ്ങളിലും സദ്യ  ഒരുക്കണമെങ്കിൽ എൻറെ സാന്നിധ്യം അത്യാവശ്യമായിരുന്നു. അങ്ങിനെയുള്ള ദിവസ്സങ്ങൾ എനിക്ക് വിശ്രമമില്ലാത്തതായിരുന്നു. കാലത്തെ തുടങ്ങുന്ന അരപ്പ് ഏതാണ്ട് ഒരു മണി വരെ തുടരും. വീട്ടുകാർ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ മാ ത്രം എനിക്ക് കുറച്ചു വിശ്രമം കിട്ടും. അത് കഴിഞ്ഞാൽ അഞ്ചു മണിക്ക് വീണ്ടും  തുടങ്ങും. രാത്രി ഏഴു മണി വരെയും വിശ്രമമില്ലാതെയുള്ള പണി തന്നെ. എ ന്നാലും എനിക്ക് പരിഭവമില്ലായിരുന്നു. വയർ നിറച്ചു ഭക്ഷണം കഴിച്ച ശേഷം വീട്ടുകാർ വിടുന്ന ഏമ്പക്കം കേട്ടാൽ തന്നെ എൻറെ എല്ലാ ക്ഷീണവും മാറും, അ തു കേൾക്കുമ്പോൾ ഞാൻ അനുഭവിച്ചിരുന്ന ആത്മ സംതൃപ്തി വിവരണാതീ  തമായിരുന്നു. രാത്രിയാകുമ്പോൾ എന്നെ കുളിപ്പിച്ച് തുടച്ചു നല്ല വൃത്തിയുള്ള തുണി കൊണ്ട് പൊടിയോ തണുപ്പോ ഏൽക്കാതെ പുതപ്പിക്കുമായിരുന്നു.

വിരുന്നുകാർ വന്നാൽ കാലത്തുതന്നെ അരിയരക്കാൻ തുടങ്ങും, ഒറട്ടി, പത്തി രി, അട, നെയ്യപ്പം ഇങ്ങിനെ എന്തെല്ലാം പേരുകളിലും, രുചി വ്യത്യാസ്സത്തിലും ഉണ്ടാക്കു ന്ന പല തരം പലഹാരങ്ങൾ, എല്ലാത്തിനും ഞാൻ അത്യാവശ്യമായി രുന്നു. അത് പോലെ ചമ്മന്തി, സാംബാർ, ഇറച്ചിക്കറി, മീൻ കറി , പച്ചടി തുട ങ്ങി വിവിധ തരം കറികൾ. എല്ലാം എൻറെ സുവർണ്ണ കാലത്തെ സംഭാവനക ളായിരുന്നു.

ഒരു പുതിയ വീട് വച്ചാൽ ഗൃഹ പ്രവേശത്തിനു മുമ്പായി എല്ലാ വീടുകളിലും വാങ്ങുന്ന നാല് സാധനങ്ങൾ ഉണ്ടായിരുന്നു. അമ്മി, നിലവിളക്ക്, കിണ്ടി, നാഴി. നിറഞ്ഞു കത്തുന്ന നിലവിളക്കും, കിണ്ടിയിൽ വെള്ളവും, നാഴിയിൽ നിറച്ചു അരിയും, ഗൃഹ പ്രവേശത്തിന് അത്യാവശ്യം. ഉച്ച സദ്യക്ക് കറിക്കരക്കുവാൻ ഞാനും. നാട്ടിൽ നടക്കുന്ന കല്യാണങ്ങൾ ഞങ്ങളുടെ കുടുംബ സംഗമം കൂടിയാ യിരുന്നു. അടുത്തുള്ള എല്ലാ വീടുകളിൽ നിന്നും കൂടി കുറഞ്ഞത്‌ ഇരുപത്തി അഞ്ചോളം അമ്മി കൊണ്ട് വരും. മൂന്ന് ദിവസ്സങ്ങളിലെ ആഘോഷങ്ങളിൽ നി ർത്താതെയുള്ള അരപ്പ് നടക്കും. അരക്കുന്നതിനിടയിൽ പെണ്ണുങ്ങൾ വടക്കൻ പാട്ടുകൾ പാടും. അങ്ങിനെ നാട്ടിലെ കല്യാണത്തോടൊപ്പം ഞങ്ങളുടെ കുടുംബ സംഗമവും ഭംഗിയായി നടക്കും. ആഘോഷങ്ങൾ കഴിഞ്ഞു സ്വന്തം വീടുകളിലേ ക്ക് തിരിച്ചു പോകുമ്പോൾ ഞങ്ങൾക്ക് വല്ലാത്ത സങ്കടമായിരുന്നു.

കുറെ നാൾ അരച്ചു കഴിയുമ്പോൾ പിന്നെ അരയുവാൻ സമയം കുറെ എടു ക്കും, അപ്പോൾ വീട്ടുകാർ വഴിയിലേക്ക് കണ്ണും നട്ടിരിക്കും, ഒന്നോ രണ്ടോ ദിവസ്സങ്ങൾ കാത്തിരുന്നാൽ മതി. 'അമ്മി കൊത്താനുണ്ടോ" എന്ന വിളിയു മായി ആൾ പോകും, ആളെ വിളിച്ചു വരുത്തും. എന്നെ ചുറ്റികയും, ഉളിയും കൊണ്ട് ക്രൂരമായി കുത്തി മുറിവേൽപ്പിക്കും. എന്നാലും എൻറെ വീട്ടുകാർ ക്ക് വേണ്ടി ഞാൻ എല്ലാം സഹിക്കും. 

എന്നാൽ തീർത്തും അപ്രതീക്ഷിതമായാണ് എൻറെയും ഞങ്ങളുടെ വംശത്തി ൻറെയും നില നിൽപ്പ് അപകടത്തിലായത്. പട്ടണത്തിൽ ജോലിയുള്ള  എൻറെ ഗൃഹനാഥൻ അവധിക്കു വന്നപ്പോൾ വലിയ ഒരു പെട്ടിയും ചുമന്നാണ് വന്നത് ഞാൻ വിചാരിച്ചു ഇന്ന് എനിക്ക് വളരെ തിരക്കായിരിക്കുമെന്നു. അത് കൊണ്ട് തന്നെ ഞാൻ അതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. എന്നാൽ ഗൃഹ നാഥൻ പെ ട്ടി തുറന്നു ഒരു വലിയ സാധനം പുറത്തേക്കെടുക്കുന്നു, മേശയിൽ വച്ചു അതി ലുള്ള ഒരു ജാറിൽ തേങ്ങയും, മുളകും, മഞ്ഞളുമെല്ലാം ചേർത്തു, അരക്കാനും തുടങ്ങി. കർണ്ണ കഠോരമായ ശബ്ദത്തിൽ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി, ഞാൻ നോക്കി നിൽക്കെ അഞ്ചു മിനുട്ടിനുള്ളിൽ അരപ്പ് തീർന്നു. എൻറെ സപ്ത നാഡികളും തളർന്നു പോയി. ഇനി എനിക്ക് ഈ വീട്ടിലുള്ള സ്ഥാനം എന്തായി രിക്കുമെന്നും എത്ര നാൾ എന്നുമുള്ള ആധിയാൽ ഞാൻ ആകെ തകർന്നു പോയി    

അടുത്ത ദിവസ്സം രാവിലെ ഗൃഹ നാഥനും ഭാര്യയും കാറിൽ കയറി എങ്ങോ ട്ടോ യാത്ര പോയി. വൈകുന്നേരമാണ് തിരിച്ചെത്തിയത്‌. കാറിൽ നിന്നും ഇറ ങ്ങിയ ഗൃഹ നാഥയെ കണ്ടു ഞാൻ ഞെട്ടി. മാറോടണച്ചു പിടിച്ച നിലയിൽ ഒരു പോമേറെനിയൻ പട്ടിയും കൂടെയുണ്ടായിരുന്നു. അതിനെ നിലത്തിറക്കിയയുട നെ തന്നെ വീട്ടിലുണ്ടായിരുന്ന പട്ടി ചാടിക്കുരച്ചു കൊണ്ട് മുന്നിലെത്തി. തൻറെ സാമ്രാജ്യത്തിലേക്കുള്ള പോമേറെനിയൻറെ കടന്നു വരവ് ക്ഷമിക്കാവുന്നതി നും അപ്പുറമായിരുന്നു. വീട്ടുകാർ എല്ലാവരും ഒന്നായി ഓടിയെത്തി പോമേറെ നിയനെ രക്ഷിക്കുകയും, പഴയ പട്ടിയെ വലിച്ചു കൊണ്ട് പോയി കോഴിക്കൂടി നടുത്തുള്ള തൂണിൽ ചങ്ങലയാൽ ബന്ധിക്കുകയും, അടുക്കളയിൽ നിന്നും വിറ കു കൊള്ളിയുമായി വന്നു കലി അടങ്ങുന്നത് വരെ പ്രഹരിക്കുകയും ചെയ്തു.
കടുത്ത വേദന കൊണ്ട് പുളയുമ്പോളും എന്തിനാണ് മർധിക്കുന്നതെന്നു ആ പാ വം മിണ്ടാപ്രാണിക്കറിയില്ലായിരുന്നു. അന്ന് ഭക്ഷണം ഒന്നും കൊടുത്തില്ല. പി റ്റേ ദിവസ്സം രാവിലെ തലേ ദിവസ്സത്തെ എച്ചിൽ കൊണ്ട് വന്നു മുന്നിലിട്ടു. അത് പോലെ എൻറെ കഥയും വ്യത്യസ്തമായിരുന്നില്ല, അരക്കാനൊ, എന്നെ ഒന്ന് തിരിഞ്ഞു നോക്കാനോ ആരും മിനക്കേട്ടില്ല, പോമേറെനിയനാണെകിൽ ചൂടുള്ള പാലും, ഇറച്ചിയും, പലതരം ബിസ്ക്കറ്റ്കളും കൊടുക്കുന്നു. കാറിൽ പോമേ റെനിയനു ഇരിക്കാൻ സ്ഥലം കുറവായതിനാൽ പിറ്റേ ദിവസ്സം തന്നെ പുതിയ കാറും വാങ്ങി. കിടക്കാനാണെങ്കിൽ പട്ടു മെത്തയും, വീട്ടിനകത്ത് തന്നെ ഒരു മുറിയും. വിശപ്പും ഒപ്പം അവഗനനയിലുള്ള സങ്കടവും സഹികാനാകാതെ പാവം പട്ടി രാത്രി മുഴുവൻ കിടന്നു ഓളിയിട്ടു.  

പിറ്റേ ദിവസ്സം രാവിലെ തന്നെ വീട്ടിലുള്ളവരെല്ലാം ചേർന്ന് എന്നെ ചുമന്നെടു ത്തു കോഴിക്കൂടിൻറെ തിണ്ണയിൽ തള്ളി, എൻറെ പുതപ്പും എടുത്തു മാറ്റി. കോ ഴി കൂട് തുറന്നപ്പോൾ കോഴികൾ കൂട്ടത്തോടെ പുറത്തിറങ്ങി, എൻറെ ദേഹത്ത് കയറി വിസർജനവും നടത്തി. പട്ടിയെ കെട്ടഴിച്ചു അടിച്ചും, തള്ളിയും ഓടിക്കാ ൻ ശ്രമിച്ചു, "പൊകൂ ആശ്രീകരമേ" എന്ന് ആക്രോശിച്ചു, പിന്നെ വായിൽ വന്ന തെല്ലാം വിളിച്ചു കൂവി. അടിയുടെ വേദന സഹിക്ക വയ്യാതെ പട്ടി വിലപിച്ചു കൊണ്ട് ഓടി മാറി. എന്നിട്ടും രാത്രിയിലെ ഭക്ഷണ സമയത്ത് ഓടി വന്നു നോ ക്കി, എന്നാൽ എച്ചിലെങ്കിലും കൊടുക്കുവാനുള്ള സൻമ്മനസ്സു വീട്ടുകാർ കാട്ടി യില്ല. ഭക്ഷണ സമയങ്ങളിൽ പല ദിവസ്സങ്ങളിലും ഓടി എത്തുക പതിവായിരു ന്നു, അപ്പോളെല്ലാം വടിയുമായി വീടുകാർ പിന്നാലെ ഓടും. പിന്നെ പിന്നെ രാ ത്രി കാലങ്ങളിൽ എല്ലാവരും ഉറങ്ങിയാൽ എൻറെയടുത്തു വന്നിരിക്കും.  അടി പേടിച്ചു പുലരുന്നതിനു മുമ്പ് തന്നെ ഓടി പോകും. എല്ലും തോലുമായി കുറെ നാൾ ഇടക്ക് വന്നു നോക്കും, വടിയുമായി വീട്ടുകാർ പിന്നാലെ ഓടും, പിന്നെ  പിന്നെ  കാണാതെയുമായി.

തണുപ്പും, മഴയും, വെയിലുമേറ്റ് അവശയായ ഞാൻ ഇന്നും ഒരു ശാപമായി കോഴിക്കൂടിൻറെ തിണ്ണയിൽ കഴിഞ്ഞു കൂടുന്നു. എന്നെ പോലെ കേരളത്തിലെ പഴയ കാല വീടുകളിൽ കുപ്പക്കുള്ളിൽ, അല്ലെങ്കിൽ കോഴിക്കൂടിൻറെ തിണ്ണയി ൽ, അല്ലെങ്കിൽ പശു തൊഴുത്തിൽ എൻറെ വംശത്തിൽ പെട്ടവർ നരക യാതന അനുഭവിക്കുന്നു. ഞങ്ങളുടെ വംശത്തിൻറെ നാശത്തിൽ സഹതാപിക്കാനോ സങ്കടപ്പെടാനോ, കൊടിപിടിക്കാനോ ആരുമില്ല......

ജയരാജൻ കൂട്ടായി

              

Wednesday, 14 January 2015

ശനി ഷിങ്ങ്നാപ്പുർ ക്ഷേത്രവും വാതിലുകളില്ലാത്ത വീടുകളും - ആചാരങ്ങളും വിശ്വാസ്സങ്ങളും


ശനി ഷിങ്ങ്നാപ്പുർ ക്ഷേത്രവും വാതിലുക ളില്ലാത്ത വീടുകളും  - ആചാരങ്ങളും വിശ്വാ സ്സങ്ങളും

മഹാരാഷ്ട്ര സംസ്ഥാനത്തിലെ അഹമ്മദ് നഗർ ജില്ലയിലെ (അഹമ്മദ്‌ നഗർ സിറ്റി യിൽ നിന്നും മുപ്പത്തിയഞ്ചു കിലോ മീറ്റർ ദൂരം) നെവാസ താലുക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ഥമായ ഒരു ക്ഷേത്രമാണ്ശനി ഷിങ്ങ്നാപ്പുർ. ലോകത്തിലെ തന്നെ വാതിലുകളില്ലാത്ത വീടുകൾ ഉള്ള ഒരേ ഒരു വില്ലേജ്കൂടിയാണ് ശനി ഷിങ്ങ്നാപ്പുർ. ക്ഷേത്രത്തിൻറെ പഴക്കത്തെക്കുറിച്ചോ, സ്ഥാപി തമായ വർഷത്തെക്കുറി ച്ചോ ആർക്കും വ്യക്ത മായ ധാരണയൊന്നും ഇല്ല, ഷിങ്ങ്നാപ്പുർ ഗ്രാമ വാസികൾ വളരെ വള രെ വർഷങ്ങളായി പല തലമുറകളായി ക്ഷേത്രത്തിൽ ആരാധന നടത്തി വരുകയും ആത്മ നിർവൃ തി അനുഭവിക്കുകയും ചെയ്യുന്നു .

സദാ ജാഗൃതയിലുള്ള, എപ്പോഴും ഉണർന്നിരിക്കുന്ന, സ്വയംഭൂവായ ശനീശ്വരൻ ഗ്രാമത്തെ കള്ളൻമ്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിച്ചു കൊ ള്ളുമെന്നതാണ് ഗ്രാമ വാസ്സി  കളുടെ വിശ്വാസ്സം. "സ്വയംഭൂ" എന്നാൽ ഭൂമിയിൽ നിന്നും സ്വയം രൂപപ്പെട്ടതെ ന്നു അർത്ഥം. ഷിങ്ങ്നാപ്പുരിൽ ശനി ഭഗവാൻ എത്തിയതിനെക്കുറിച്ച് നാട്ടുകാരുടെ ഇടയിലുള്ള വിശ്വാസ്സം ഇങ്ങിനെ, ആരുമാരും അറിയപ്പെടാതെ കിടന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഷിങ്ങനാപ്പൂർ. ഒരു വർഷക്കാലത്ത് നിർത്താതെ മഴ പെയ്യുവാൻ തുടങ്ങി. രാപ്പകലും, പല ദിവസ്സങ്ങളും ഇടതടവില്ലാതെയും പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ വീട് വിട്ടിറങ്ങാനും പറ്റാത്ത അവസ്ഥയിൽ ജനങ്ങൾ വളഞ്ഞു. പിന്നീട് ഒരു വൻ പ്രളയം ഉണ്ടാവുകയും, സമീപ പ്രദേശങ്ങളായ, ഗോഡെ ഗാവും, നെവാസ്സെയും വെള്ളത്തിനടിയിലാവുകയം ചെയ്തു.  നാലു ഭാഗങ്ങളും വെള്ളത്തിനടിയിലായി, എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയിൽ ഭയ വിഹ്വലരായ ജനങ്ങൾ മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലുമായി. എന്നാൽ തികച്ചും അപ്രതീക്ഷിതമായി പെട്ടന്നു മഴ ശമിക്കുകയും, വെയിൽ പരക്കുകയും, കൂട്ടത്തിൽ വളരെ പെട്ടന്ന് തന്നെ വെള്ളം ഇറങ്ങാനും തുടങ്ങി. ഇത്രയും വലിയ പ്രളയമുണ്ടായിട്ടും, ജനങ്ങൾക്കോ, അവരുടെ കൃഷിക്കോ, വളർത്തു മൃഗങ്ങൾക്കോ ഒരു ആപത്തും വരാത്തത് ജനങ്ങളെ അത്ഭുതപ്പെ ടുത്തി.
കലിയു ഗ ത്തിൻറെ ആരംഭത്തിൽ നടന്നതെന്നു  ഗ്രമാവാസ്സികൾ വിശ്വസ്സിക്കുകയും, ആ വിശ്വാസ്സം തലമുറകളായി വരുന്ന  പുതു തലമുറകൾക്ക് കൈമാറുകയും ചെയ്യുന്നു.


വെള്ളം മുഴുവനായും ഇറങ്ങി കഴിഞ്ഞപ്പോൾ കറുപ്പ് നിറത്തോടു കൂടിയ ഒരു അത്ഭുത വസ്തു കാണുവാൻ ഇടയായി. ആട്ടിടയമ്മാരാണ് ആദ്യമായി സ്വയംഭൂ കാണുന്നത്, എന്താണെന്നറിയാൻ വേണ്ടി ഒരു കമ്പി ഉപ യോഗി ച്ച് മെല്ലെ ഒന്ന് തോണ്ടി നോക്കുമ്പോൾ സ്വയംഭൂവിൽ നിന്നും രക്തം ധാരയായി ഒഴുകാൻ തുടങ്ങി. അവിശ്വസ്സനീയമായ ഈ കാഴ്ചയാൽ അവർ ഒന്നടങ്കം ഒച്ചയും ബഹളവുമുണ്ടാക്കി. നിമിഷങ്ങൾക്കകം നാട്ടുകാർ എല്ലാവ രും ഓടിക്കൂടു കയും, കണ്മുന്നിൽ കണ്ട അവിശ്വസ്സനീ യമായ കാഴ്ച അവരെ അമ്പരപ്പിക്കു കയും ചെയ്തു. അന്ന് രാത്രിയിൽ ഇടയൻ മ്മാരിൽ ഏറ്റവും കൂ ടുതൽ ദൈവ വിശ്വാസ്സമുള്ള ആൾക്ക് രാത്രിയിൽ ഒരു സ്വപ്നമുണ്ടായി, സ്വപ്ന ത്തിൽ ഇ ങ്ങിനെ പറയുന്നതും കേട്ടു "ഞാൻ സ്വയംഭൂവായ ശനി ഈശ്വരനാണ് ഞാൻ ഇവിടെ കുടികൊള്ളുകയാണ്" അപ്പോ ൾ വർധിച്ച ഭക്തിയോടും വിശ്വാ സ്സത്തോടും കൂടി ഇടയൻ ചോദിച്ചു" പ്രഭോ  ഞാൻ അങ്ങേക്ക് എവിടെയാണ് ക്ഷേത്രം ഉണ്ടാക്കേണ്ടതെന്നു അരുളിചെയ്താലും" അപ്പോൾ ശനി ദേവൻ ഇപ്ര കാരം മറുപടി നൽകി. എനിക്ക് ഒരു മേൽക്കൂരയോ വാതിലുക ളോ ആവശ്യ മില്ല, ആകാശം മുഴുവനും എൻറെ മേൽക്കൂരയാണ്, തുറസ്സായ സ്ഥലത്തുള്ള എന്നെ എല്ലാ ദിവസ്സവും പൂജ ചെയ്യൂ, പിന്നെ ശനിയാഴ്ചകളിൽ  തൈലാഭി ഷേകവും മുടങ്ങാതെ നടത്തു, ആരും ഇവിടെ വന്നു ഒരു വിധത്തിലു ള്ള അ ന്ന്യായമോ അക്രമമോ നടത്തുകയില്ല. കൊള്ളക്കാരിൽ നിന്നും അക്രമിക ളിൽ നിന്നും ഞാൻ ഈ ഗ്രാമത്തെയും ജനങ്ങളെയും കാത്ത് കൊള്ളും. അങ്ങിനെ
ഷിങ്ങ്നാപ്പുർ എന്ന കുഗ്രാമം ശനി ഷിങ്ങ്നാപ്പുരായി മാറി

രണ്ടാ യിരത്തി പതിനൊന്നു ജനുവരി മാസ്സത്തിൽ യൂക്കോ ബാങ്ക് ശനി ഷിങ്ങ്നാപ്പുരി ൽ അവരുടെ ഒരു ബ്രാഞ്ച് തുറന്നു. ഇതിൻറെ പ്രത്യെകത, ലോകത്തിലെ തന്നെ  വാതിലുകളില്ലാത്ത ഒന്നാമത്തെ ബാങ്ക് എന്നതാണ്. ഗോഡേ ഗാവ് മുതൽ ശനി ഷിങ്ങ്നാപ്പുർ വരേയുള്ള അഞ്ചു കിലോ മീറ്റർ ദൂരത്തിലും, മറുഭാഗത്ത് ശനി ഷിങ്ങ്നാപ്പുർ മുതൽ റൌളിക്ക് പോകുന്ന വഴിയിൽ ആറു കിലോ മീറ്റർ ദൂരത്തിലും ഒരു വീടിനു പോലും വാതിലുകളോ പൂട്ടോ കാണുവാൻ കഴിഞ്ഞില്ല. ശനി ഷിങ്ങ്നാപ്പുരിൽ വ ന്നു മോഷണം നടത്തുവാൻ ഒരു കള്ളൻമ്മാർക്കും ധൈര്യം ഇല്ലായെന്നും വി ശ്വാസ്സം. അങ്ങിനെ മോഷണം നടത്തുവാൻ വന്നവർ പലരും ഗ്രാമ അതിർത്തി കടക്കുന്നതിനു മുമ്പേ തന്നെ, രക്തം ചർദ്ദിച്ചു മരിക്കുകയോ, ഭ്രാന്തു പിടിക്കുക യോ അല്ലെങ്കിൽ കുരുടനോ, ഞൊണ്ടിയോ, അതുമല്ലെങ്കിൽ മറ്റു വികലാംഗനോ ആയി മാറി ഗ്രാമം വിട്ടു പോകാൻ പറ്റാതെ ഭി ക്ഷയാചിക്കുന്ന കാഴ്ച്ച അവിട ങ്ങളിൽ കാണാം. (അവിടങ്ങളിലുള്ള  അനേകം ഭിക്ഷക്കാരെക്കുറിച്ച് ഗ്രാമവാ സ്സികൾ പറഞ്ഞു തരുന്നതും അവർ വി ശ്വസ്സി ക്കുന്നതുമായ കാര്യമാണ് ഇത്).


സ്വപ്ന ദർശന പ്രകാരവും ശനി ഈശ്വരൻറെ ആഗ്രഹ പ്രകാരവും സർവ്വ ശ ക്തനായ ശനി ഈശ്വരൻ മേൽക്കൂരയോ, ചുമരുകളോ, വാതിലുകളോ ഇല്ലാതെ യും സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് തന്നെ കുടികൊള്ളുകയും, ഇന്നും നാട്ടുകാർക്കും, ഭക്ത ജനങ്ങൾക്കും  അനുഗ്രഹം നൽകുകയും ചെയ്യുന്നു. ദർശനത്തിനു പ്രത്യേക സമയമോ, നിയന്ത്രണങ്ങളോ ഇല്ല, ഇരുപത്തി നാല് മണിക്കൂറും ദർശനം നടത്താം എന്നതാണ് ഇവിടുത്തെ പ്രത്യേകത.

ശനി ഷിങ്ങ്നാപ്പുരിലുള്ള അമ്പലങ്ങൾക്കോ, പോസ്റ്റ്‌ ഓഫീസിനോ, കടകൾ ക്കോ, ഹോട്ടലുകൾ ക്കോ, വീടുകൾക്കോ, എന്തിനു ഏറെ ബാങ്കിന് പോലും വാതിലുകളോ, പൂട്ടോ ഇല്ലായെന്നത് ഈ ഗ്രാമത്തി ൻറെ മാത്രം സവിശേഷതയാണ്.

ദിവസ്സം തോറും ലക്ഷക്കണക്കിൽ ഭക്തർ ദർശനം നടത്തുന്ന ഈ ക്ഷേത്രത്തിൽ ശ നിയാഴ്ചകളിൽ വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെടുന്നത്. വർഷത്തിൽ സാദാരണയായി ഒരു ദിവസ്സം മാത്രം അമാവാസ്സി യും ശനിയാഴ്ചയും ഒന്നിച്ചു വരുന്നു. ഈ ദിവസം  ശനീഷ്ച്ചാരി  അമാവാസ്സി എന്ന പേരിൽ അറിയപ്പെടുന്നു, ശനി ദേവൻറെയും അമാവാസ്സിയുടെയും നിറം കറുപ്പാകയാൽ ഈ ദിവസ്സ ങ്ങൾ ശനി ഈശ്വരൻറെ വളരെ വിശേഷപ്പെട്ട ദിവസ്സമാണെന്നും വിശ്വാസ്സം. ശനി ദശ ബാധിച്ചവർ ഈ ദിവസ്സം ശനി ഷിങ്ങ്നാപ്പുർ ക്ഷേത്രത്തിൽ അഭിഷേകവും പൂ ജയും നടത്തിയാൽ അവരുടെ ശനി ദിശ മാറുന്നുവെന്നു വിശ്വാസ്സം. ക്ഷേത്രത്തി ൽ നടക്കുന്ന മഹാ പൂജയിൽ കുറഞ്ഞത്‌ പത്തു ലക്ഷം പേർ പങ്കെടുക്കുന്നുവെ ന്നതു തന്നെ ഈ ദിവസ്സത്തിൻറെ മഹത്വം വെളിവാക്കുന്നു. കൂടാതെ ഇരുപത്തി നാല് മണിക്കൂറും സ്തോത്രങ്ങളും ഭജനയും നടക്കുന്നു.  ഭക്തർ സ്വയം ഭൂവിനെ വെള്ളം കൊണ്ട് കുളിപ്പിക്കുകയും എണ്ണയും പുഷ്പങ്ങളും  കൊണ്ട് അഭിഷേ കവും നടത്തി വ രുന്നു. അവരുടെ എല്ലാ വിഷമങ്ങളും ദുഃഖ ങ്ങളും തീർത്ത്‌ ശനി ഈശ്വരൻ അവരെ സംരക്ഷിക്കുന്നുവെന്നും വിശ്വാസ്സം.

ക്ഷേത്ര ദർശനത്തിനു എത്തുന്നവർക്ക് ഗോഡേ ഗാവാണ്‌ അടുത്തുള്ള ബസ്സ്‌ സ്റ്റോപ്പ്‌. ബസ്സിറങ്ങിയാൽ അഞ്ചു കിലോ മീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ള ത്. ഷെയർ ഓട്ടോ ഒരാൾക്ക്‌ പത്തു രൂപയാണ് വാങ്ങുന്നത്, ശനി ദേവനേ ദർശിക്കാൻ വരുന്നവരോട്‌ കൂടുതൽ തുക വാങ്ങുവാൻ ഓട്ടോക്കാർക്ക് ധൈര്യമില്ല. ദേവസ്ഥാനം ട്രസ്റ്റ്‌ ഗസ്റ്റ് ഹൗസ്സിനു വാതിലും പൂട്ടും ഇല്ല, ദർശനത്തിനു പോയ എനിക്ക് എൻറെ ബാഗെജിൻറെ സുരക്ഷിതത്വത്തിൽ ഉണ്ടായ സംശയം  ഗസ്റ്റ് ഹൗസ്സ് ഭാരവാഹിയോട് അറിയിച്ചപ്പോൾ ഒരു അത്ഭുത ജീവിയെ നോക്കുന്ന പോലെ എന്നെ നോക്കുകയും, ധൈര്യ മായി  പോകുവാനും, ആരും ഒന്നും തൊടുകപോലും ഇല്ല, എല്ലാം ശനിശ്വരൻ കാത്തു കൊള്ളും എന്നും പറഞ്ഞു. ദർശനം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞു തിരി ച്ചെത്തുമ്പോഴേക്കും ഞങ്ങളുടെ മുറിയും പരിസ്സരവും വൃത്തിയാക്കിയിരുന്നു. ഭാരവാഹി പറഞ്ഞത് പോലെ ഞങ്ങളുടെ ബാഗേജു ആരും ഒന്നും ചെയ്തില്ല, ഒന്നും നഷ്ടപ്പെട്ടതുമില്ല, എല്ലാം ശനിശ്വരൻ കാത്തിരുന്നു. !!!!!!!!

പോലീസ് സ്റ്റേഷൻ ഉണ്ടെങ്കിലും, ജോലിയില്ലാത്ത പോലീസുകാരെ കാണാണമെ ങ്കിൽ ശനി ഷിങ്ങ്നാപ്പുരിൽ പോയാൽ മതി. അതാണ്‌ ജന മനസ്സുകളിൽ ആഴ ത്തിൽ വേരോടിയതും, ആർക്കും മാറ്റാൻ പറ്റാത്തതുമായ വിശ്വാസ്സം, അച്ചട ക്കം എന്താണെന്ന് ശനി ഷിങ്ങ്നാപ്പുരിലെ ഗ്രാമ വാസ്സികൾ നമ്മെ പഠിപ്പിക്കു ന്നു. പ്രവേശന കവാടത്തിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു "സർവ്വ മത്", സ്വയംഭൂവിനടുത്തെത്തുന്നത് വരെ  കുറഞ്ഞത്‌ പത്തിടത്തെങ്കി ലും ഇതേ പോലെ "സർവ്വ മത്" എന്ന ബോർഡ്‌ കാണാം. അതേ പോലെ എ ന്നെ അത്ഭുത പ്പെടുത്തിയ മറ്റൊരു കാര്യം, അന്ന്യ മതസ്ഥർ ഭക്തി, ബഹുമാന പുരസ്സരം ശനി ശ്വരനെ വണങ്ങുന്ന കാഴ്ചയാണ്. ഞാൻ ഇത്രയും വർഷത്തിനിടക്ക് ആദ്യമാ യാണ് ഇങ്ങിനെയൊരു കാഴ്ച കാണുന്നത്. !!!!!!!!!!!!!


നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലുകളിൽ നെല്ല്, പയർ വർ ഘങ്ങൽ, ഉഴുന്ന്, കപ്പലണ്ടി, അങ്ങിനെ പലതരം കൃഷിയും കാണാം. ഇത്രയും വിസ്ഥാരമായി പരന്നു കിടക്കുന്ന വയൽ  നിര ഞാൻ അടുത്ത കാലത്തൊന്നും എവിടെയും കണ്ടിട്ടില്ല. വയലുകളുടെ നടുക്ക് അങ്ങിങ്ങായി ഒറ്റപ്പെട്ടതും, മ നോഹരമായതുമായ വാതിലുകളില്ലാത്ത വീടുകളും കാണാം.


 ഇരുപതു രൂപ കൊടുത്തു കൂപ്പണ്‍ വാങ്ങിയാൽ  സ്വാധിഷ്ഠമായതും, വിഭവ സമൃദ്ധവുമായ ഭക്ഷണം പ്രസാദാലയത്തിൽ നിന്നും ലഭിക്കും. ചോറ്, ചപ്പാത്തി രുചികരമായ രണ്ടു തരം കറികൾ, പശുവിൻ നെയ്യും, റവയും, പഞ്ചസ്സാരയും ചേർത്തുണ്ടാക്കുന്ന ക്ഷീരയും എല്ലാം ആവശ്യം പോലെയും, ഇഷ്ടാനുസ്സരണ വും കഴിക്കാം.

ഷിങ്ങ്നാപ്പുരിൻറെ ഔശര്യ ദേവനും അധിപനുമായ ശ്രി ശനീശ്വരൻ എല്ലാ വാ യനക്കാർക്കും ഔശര്യവും സമാധാനവും നൽകട്ടെ .....................

"ജയ് ശനി ദേവ്"

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി
jayarajankottayi@gmail.com                 

Friday, 9 January 2015

കടാങ്കോട്ട് മാക്കം തെയ്യം - ആചാരങ്ങളും വിശ്വാസ്സങ്ങളും


കടാങ്കോട്ട് മാക്കം തെയ്യം - ആചാരങ്ങളും വിശ്വാസ്സങ്ങളും

മാക്കവും മക്കളും - തെയ്യങ്ങളുടെ നാടായ വടക്കേ മലബാറിന് സ്വന്തമായ ഒരു തെയ്യക്കോലമാണ് മാക്കവും മക്കളും. ഒരു കാലത്ത് വടക്കേ മലബാറിലെ പല സ്ഥലങ്ങളിലും നേർച്ചയായി ഈ തെയ്യം നടത്താറുണ്ട്‌. കല്ല്യാണം കഴിഞ്ഞു കു റെക്കാലങ്ങൾക്ക് ശേഷവും മക്കൾ ഉണ്ടാകാത്ത ദമ്പതികളാണ് നേർച്ചയായി മാ ക്കവും മക്കളും തെയ്യം തിറ നടത്തി വന്നിരുന്നത്.

മാക്കവും മക്കളും തെയ്യത്തിൻറെ പിറകിലുള്ള വിശ്വാസ്സം (ഞാൻകേട്ടറിഞ്ഞ ത്) ഇങ്ങിനെ. ഉണ്ണിച്ചേരിക്കു പതിമൂന്നു മക്കളായിരുന്നു. പണ്ട്രണ്ടു ആണും ഒ രേ ഒരു പെണ്ണും. പണ്ട്രണ്ടു സഹോദരന്മാരുടെ ഒരേ ഒരു സഹോദരിയായിരു ന്നു കടാങ്കോട്ട് മാക്കം. മാക്കം ജനിച്ചതിൽ പിന്നെ കുടുംബത്തിനു പല ഔശ്വര്യ ങ്ങളും വന്നു ഭവിക്കുകയും ചെയ്തു, അതോടൊപ്പം അമാനുഷീകമായ പല ക ഴിവുക ളും പ്രകടിപ്പിക്കുകയും ചെയ്തു വന്ന മാക്കത്തെ വീട്ടുകാർക്കും നാട്ടു കാർ ക്കും വളരെ ഇഷ്ടവുമായിരുന്നു. പണ്ട്രണ്ടു സഹൊദരൻമ്മാരും മാക്ക ത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചു. അവർ മാക്കത്തെ ന ന്നായി പഠി പ്പിക്കുകയും ആവശ്യമുള്ളതെല്ലാം നൽകുവാൻ പരസ്പ്പരം മൽ സ്സരിക്കുകയും ചെയ്തു. വിവാഹ പ്രായമായപ്പോൾ ബന്ധത്തിൽ തന്നെയുള്ള ഒരു വരനെ കണ്ടു പിടിച്ചു വിവാഹവും നടത്തി. അവർക്ക് രണ്ടു മക്കളും പി റന്നു, "ചാത്തുവും, ചീരുവും"

 എന്നാൽ മാക്കത്തിന് കൊടുക്കുന്ന പരിഗണയും സൌകര്യങ്ങളും നാത്തൂൻ മ്മാർക്കു (സഹോദരഭാര്യമാർക്കു) സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരു ന്നു. അസൂയ മൂത്ത അവർ മാക്കത്തെ ചതിക്കുവാൻ തക്കം പാർത്തിരിക്കുക യുമായിരുന്നു. ആയിടക്ക് രണ്ടു നാട്ടു രാജ്യങ്ങൾ തമ്മിൽ പരസ്പ്പരം യുദ്ധം ഉണ്ടാവുകയും, യുദ്ധത്തിൽ പങ്കെടുക്കാൻ സഹോദരർ പണ്ട്രണ്ടു പേരും വീട് വിട്ടു പോകുകയും ചെയ്തു. ഈ അവസ്സരം മുതലെടുക്കുവാൻ തീരുമാനിച്ച നാത്തൂൻമ്മാരിൽ പതിനൊന്നു പേർ മാക്കത്തിനെതിരെ അപവാദ കഥകൾ പ റഞ്ഞുണ്ടാക്കി. പന്ദ്രണ്ടാമത്തെ നാത്തൂൻ മാത്രം എതിരായി നിന്നെങ്കിലും അവ രുടെ ഭാഗം ആരും അങ്ങീകരിച്ചില്ല. യുദ്ധം ജയിച്ചു ആഹ്ലാദഭരിതരായി തിരി ച്ചെത്തിയ സഹോദരന്മാരോട് അവർ മാക്കത്തിൻറെ പേരിൽ ഇല്ലാക്കഥകൾ പറഞ്ഞു വിശ്വസ്സിപ്പിച്ചു. അടുത്തുള്ള വീട്ടിലെ അന്ന്യ ജാതിയിൽ പെട്ടവനുമാ യി മാക്കത്തിന് അവിഹി ത ബന്ധമുണ്ടെന്നും അതു കാരണം കുടുംബത്തിനു മാനക്കേടായിയെന്നും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാണെ ന്നും പറഞ്ഞു വിശ്വസ്സിപ്പിച്ചു   എന്നാൽ പന്ദ്രണ്ടാമൻ മാത്രം സ്വന്തം ഭാര്യ പറഞ്ഞത് വിശ്വസ്സിച്ചു. ആൾ മാക്ക ത്തിന് ഒപ്പമായിരുന്നു.

പതിനൊന്നു പേരും ചേർന്ന് മാക്കത്തെ കൊല്ലുവാനും അത് വഴി കുടുംബത്തി നുണ്ടായ അപമാനം തീർക്കാനും തീരുമാനിക്കുന്നു. അവർ മാക്കവും മക്കളുമാ യി ഒരു യാത്ര പോകുവാൻ തീരുമാനിക്കുന്നു. വളരെ അകലെയുള്ള ഒരു കിണ റ്റിനകത്ത് ഒരു അത്ഭുദശക്തിയുള്ള മാന്ദ്രിക വിളക്കുണ്ടെന്നും അത് കാണുവാ നാണ് യാ ത്രയെന്നും വിശ്വസിപ്പിക്കുന്നു.

വളരെ നേരം തുടർച്ചയായി  യാത്ര ചെയ്യുകയാൽ കുട്ടികളായ ചാത്തുവിനും, ചീരുവിനും കലശലായ വിശപ്പും, ദാഹവും ഉണ്ടായി, അമ്മയായ മാക്കം ഒരു വീട്ടിൽ കയറി കുട്ടികൾക്ക് വേണ്ടി കുറച്ചു വെള്ളം  ചോദിക്കുന്നു. ആ വീട്ടി ൻറെ പേരാണ് "ചാല പുതിയ വീട്ടിൽ". വീട്ടുടമസ്ഥയാ യ സ്ത്രീ കുട്ടികൾക്ക് വയർ നിറച്ചു കാച്ചിയ പാൽ കൊടുക്കുന്നു. മക്കളുടെ വി ശപ്പ്‌ മാറ്റിയ വീട്ടു കാരോട് നന്ദി പറഞ്ഞു കൊണ്ട് അണിഞ്ഞിരുന്ന ആഭരണങ്ങ ൾ എല്ലാം അഴി ച്ചെടുത്തു വീട്ടുകാരെ ഏൽപ്പിക്കുന്നു, ഞാൻ തിരിച്ചു വരുന്ന വ ഴിയിൽ ആഭ രണങ്ങൾ തിരിച്ചെടുക്കാമെന്നും പറഞ്ഞു വീണ്ടും യാത്ര തുടരുന്നു.

വീണ്ടും കുറെ യാത്ര ചെയ്തപ്പോൾ കുട്ടികൾക്ക് വിശപ്പും ദാഹവും തുടങ്ങുക യും അവർ നിലവിളിക്കാനും തുടങ്ങി. എത്തേണ്ട സ്ഥലം അടുത്താണെന്നും, കു റച്ചു കൂടി പോയാൽ മതിയെന്നു പറ ഞ്ഞു സഹോദരമ്മാർ സമാധാനിപ്പിക്കു ന്നു. അങ്ങിനെ അവർ ഒരു കിണറ്റുകരയിൽ എത്തുന്നു, കിണറ്റിലേക്ക് നോക്കു, അതിലുള്ള അത്ഭുത മാന്ദ്രിക വിളക്ക് കണ്ടാൽ കുട്ടികളുടെ വിശപ്പും ദാഹവും മാറുകയും മറ്റു എല്ലാത്തിനും പരി ഹാരമാകുമെന്നും പറയുന്നു. കിണറ്റിലേ ക്ക് എത്തി നോക്കാൻ തുടങ്ങിയ മാക്കത്തെയും, മക്കളേയും വെട്ടു കത്തിയാൽ  കഴുത്തിൽ വെട്ടി കിണറ്റിലേക്ക്  തള്ളുന്നു.

അതോടെ കഷ്ട കാലം തുടങ്ങുകയായി. പരസ്പ്പര ഐക്യം ഇല്ലാതാവുകയും  പല കാരണങ്ങൾ പറഞ്ഞു സഹോ ദരമ്മാർ പരസ്പ്പരം വഴക്കടിക്കുകയും ചെയ്തു, കലഹവും പ്രശ്നങ്ങളും മൂർഛിക്കുകയും എല്ലാവരും അന്യോന്ന്യം തമ്മിൽ കുത്തി മരിക്കുകയും ചെയ്യുന്നു. അതോടൊപ്പം കടാങ്കോട്ട്  തറവാടിനു തീ പിടിക്കുകയും പതിനൊന്നു പേരുടെ ഭാര്യമാരും തീയിൽ വെന്തു  മരിക്കുക യും ചെ യ്യുന്നു. കുട്ടികൾക്ക് പാൽ കൊടുത്ത ചാല പുതിയ വീട്ടിൽ പല ഔശ്യ ര്യങ്ങളും വന്നു ഭവിക്കുകയും, നാൾക്കു നാൾ പ്രതാപം വർദ്ധിക്കുകയും, തറ വാട് വളരെ പ്ര ശസ്ഥമാവുകയും അഭി വൃദ്ധിയുണ്ടാവുകയും ചെയ്തു. തിരി ച്ചു വരുന്ന വഴിയിൽ ആഭരണങ്ങൾ തി രിച്ചു വാങ്ങാമെന്നു പറഞ്ഞു പോയ മാക്കം  തിരിച്ചു വന്നതുമില്ല. മാക്ക ത്തിൻറെയും മക്കളുടെയും ദൈവീക ശക്തി തിരിച്ചറിഞ്ഞ ചാല  പുതിയ വീട്ടുകാർ എല്ലാ വർഷവും മാക്കവും മക്കളും തെയ്യം നടത്തുവാൻ തീരുമാനിക്കുന്നു.

മേടമാസ്സം രണ്ടും മൂന്നും തിയ്യതികളിൽ മുടങ്ങാതെ നടത്തിവരുന്ന മാക്കവും മക്കളും തെയ്യം വടക്കൻ കേരളത്തിൽ വളരെ പ്രശസ്ഥമാണ്. ദൈവീക ശക്തിയു ള്ള മാക്കവും മക്കളും നാടിനു ഔശ്യര്യം എന്നത് നാട്ടുകാരുടെ വിശ്വാസ്സം. കു ടുംബത്തിൽ വന്നു ഭവിക്കുന്ന പല തരം അനർത്ഥങ്ങൾക്കും പരിഹാരമായും, കുടുമ്പത്തിൻറെ അഭിവൃധിക്കും വേണ്ടി  മാക്കവും മക്കളും തെയ്യം പഴയ കാ ലങ്ങളിൽ പല വീടുകളിലും നേർച്ചയായും നടത്തി വന്നിരു ന്നു.          

ജയരാജൻ കൂട്ടായി