വംശം
വംശ നാശ ഭീഷണി നേരിടുന്ന ഒരു പഴയ കാല വീട്ടു ഉപകരണം
പറയുന്ന ആത്മ കഥ
ഓണം, വിഷു, പെരുന്നാൾ, തുടങ്ങി മറ്റു എല്ലാ വിശേഷ ദിവസ്സങ്ങളിലും സദ്യ ഒരുക്കണമെങ്കിൽ എൻറെ സാന്നിധ്യം അത്യാവശ്യമായിരുന്നു. അങ്ങിനെയുള്ള ദിവസ്സങ്ങൾ എനിക്ക് വിശ്രമമില്ലാത്തതായിരുന്നു. കാലത്തെ തുടങ്ങുന്ന അരപ്പ് ഏതാണ്ട് ഒരു മണി വരെ തുടരും. വീട്ടുകാർ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ മാ ത്രം എനിക്ക് കുറച്ചു വിശ്രമം കിട്ടും. അത് കഴിഞ്ഞാൽ അഞ്ചു മണിക്ക് വീണ്ടും തുടങ്ങും. രാത്രി ഏഴു മണി വരെയും വിശ്രമമില്ലാതെയുള്ള പണി തന്നെ. എ ന്നാലും എനിക്ക് പരിഭവമില്ലായിരുന്നു. വയർ നിറച്ചു ഭക്ഷണം കഴിച്ച ശേഷം വീട്ടുകാർ വിടുന്ന ഏമ്പക്കം കേട്ടാൽ തന്നെ എൻറെ എല്ലാ ക്ഷീണവും മാറും, അ തു കേൾക്കുമ്പോൾ ഞാൻ അനുഭവിച്ചിരുന്ന ആത്മ സംതൃപ്തി വിവരണാതീ തമായിരുന്നു. രാത്രിയാകുമ്പോൾ എന്നെ കുളിപ്പിച്ച് തുടച്ചു നല്ല വൃത്തിയുള്ള തുണി കൊണ്ട് പൊടിയോ തണുപ്പോ ഏൽക്കാതെ പുതപ്പിക്കുമായിരുന്നു.
വിരുന്നുകാർ വന്നാൽ കാലത്തുതന്നെ അരിയരക്കാൻ തുടങ്ങും, ഒറട്ടി, പത്തി രി, അട, നെയ്യപ്പം ഇങ്ങിനെ എന്തെല്ലാം പേരുകളിലും, രുചി വ്യത്യാസ്സത്തിലും ഉണ്ടാക്കു ന്ന പല തരം പലഹാരങ്ങൾ, എല്ലാത്തിനും ഞാൻ അത്യാവശ്യമായി രുന്നു. അത് പോലെ ചമ്മന്തി, സാംബാർ, ഇറച്ചിക്കറി, മീൻ കറി , പച്ചടി തുട ങ്ങി വിവിധ തരം കറികൾ. എല്ലാം എൻറെ സുവർണ്ണ കാലത്തെ സംഭാവനക ളായിരുന്നു.
ഒരു പുതിയ വീട് വച്ചാൽ ഗൃഹ പ്രവേശത്തിനു മുമ്പായി എല്ലാ വീടുകളിലും വാങ്ങുന്ന നാല് സാധനങ്ങൾ ഉണ്ടായിരുന്നു. അമ്മി, നിലവിളക്ക്, കിണ്ടി, നാഴി. നിറഞ്ഞു കത്തുന്ന നിലവിളക്കും, കിണ്ടിയിൽ വെള്ളവും, നാഴിയിൽ നിറച്ചു അരിയും, ഗൃഹ പ്രവേശത്തിന് അത്യാവശ്യം. ഉച്ച സദ്യക്ക് കറിക്കരക്കുവാൻ ഞാനും. നാട്ടിൽ നടക്കുന്ന കല്യാണങ്ങൾ ഞങ്ങളുടെ കുടുംബ സംഗമം കൂടിയാ യിരുന്നു. അടുത്തുള്ള എല്ലാ വീടുകളിൽ നിന്നും കൂടി കുറഞ്ഞത് ഇരുപത്തി അഞ്ചോളം അമ്മി കൊണ്ട് വരും. മൂന്ന് ദിവസ്സങ്ങളിലെ ആഘോഷങ്ങളിൽ നി ർത്താതെയുള്ള അരപ്പ് നടക്കും. അരക്കുന്നതിനിടയിൽ പെണ്ണുങ്ങൾ വടക്കൻ പാട്ടുകൾ പാടും. അങ്ങിനെ നാട്ടിലെ കല്യാണത്തോടൊപ്പം ഞങ്ങളുടെ കുടുംബ സംഗമവും ഭംഗിയായി നടക്കും. ആഘോഷങ്ങൾ കഴിഞ്ഞു സ്വന്തം വീടുകളിലേ ക്ക് തിരിച്ചു പോകുമ്പോൾ ഞങ്ങൾക്ക് വല്ലാത്ത സങ്കടമായിരുന്നു.
കുറെ നാൾ അരച്ചു കഴിയുമ്പോൾ പിന്നെ അരയുവാൻ സമയം കുറെ എടു ക്കും, അപ്പോൾ വീട്ടുകാർ വഴിയിലേക്ക് കണ്ണും നട്ടിരിക്കും, ഒന്നോ രണ്ടോ ദിവസ്സങ്ങൾ കാത്തിരുന്നാൽ മതി. 'അമ്മി കൊത്താനുണ്ടോ" എന്ന വിളിയു മായി ആൾ പോകും, ആളെ വിളിച്ചു വരുത്തും. എന്നെ ചുറ്റികയും, ഉളിയും കൊണ്ട് ക്രൂരമായി കുത്തി മുറിവേൽപ്പിക്കും. എന്നാലും എൻറെ വീട്ടുകാർ ക്ക് വേണ്ടി ഞാൻ എല്ലാം സഹിക്കും.
എന്നാൽ തീർത്തും അപ്രതീക്ഷിതമായാണ് എൻറെയും ഞങ്ങളുടെ വംശത്തി ൻറെയും നില നിൽപ്പ് അപകടത്തിലായത്. പട്ടണത്തിൽ ജോലിയുള്ള എൻറെ ഗൃഹനാഥൻ അവധിക്കു വന്നപ്പോൾ വലിയ ഒരു പെട്ടിയും ചുമന്നാണ് വന്നത് ഞാൻ വിചാരിച്ചു ഇന്ന് എനിക്ക് വളരെ തിരക്കായിരിക്കുമെന്നു. അത് കൊണ്ട് തന്നെ ഞാൻ അതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. എന്നാൽ ഗൃഹ നാഥൻ പെ ട്ടി തുറന്നു ഒരു വലിയ സാധനം പുറത്തേക്കെടുക്കുന്നു, മേശയിൽ വച്ചു അതി ലുള്ള ഒരു ജാറിൽ തേങ്ങയും, മുളകും, മഞ്ഞളുമെല്ലാം ചേർത്തു, അരക്കാനും തുടങ്ങി. കർണ്ണ കഠോരമായ ശബ്ദത്തിൽ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി, ഞാൻ നോക്കി നിൽക്കെ അഞ്ചു മിനുട്ടിനുള്ളിൽ അരപ്പ് തീർന്നു. എൻറെ സപ്ത നാഡികളും തളർന്നു പോയി. ഇനി എനിക്ക് ഈ വീട്ടിലുള്ള സ്ഥാനം എന്തായി രിക്കുമെന്നും എത്ര നാൾ എന്നുമുള്ള ആധിയാൽ ഞാൻ ആകെ തകർന്നു പോയി
അടുത്ത ദിവസ്സം രാവിലെ ഗൃഹ നാഥനും ഭാര്യയും കാറിൽ കയറി എങ്ങോ ട്ടോ യാത്ര പോയി. വൈകുന്നേരമാണ് തിരിച്ചെത്തിയത്. കാറിൽ നിന്നും ഇറ ങ്ങിയ ഗൃഹ നാഥയെ കണ്ടു ഞാൻ ഞെട്ടി. മാറോടണച്ചു പിടിച്ച നിലയിൽ ഒരു പോമേറെനിയൻ പട്ടിയും കൂടെയുണ്ടായിരുന്നു. അതിനെ നിലത്തിറക്കിയയുട നെ തന്നെ വീട്ടിലുണ്ടായിരുന്ന പട്ടി ചാടിക്കുരച്ചു കൊണ്ട് മുന്നിലെത്തി. തൻറെ സാമ്രാജ്യത്തിലേക്കുള്ള പോമേറെനിയൻറെ കടന്നു വരവ് ക്ഷമിക്കാവുന്നതി നും അപ്പുറമായിരുന്നു. വീട്ടുകാർ എല്ലാവരും ഒന്നായി ഓടിയെത്തി പോമേറെ നിയനെ രക്ഷിക്കുകയും, പഴയ പട്ടിയെ വലിച്ചു കൊണ്ട് പോയി കോഴിക്കൂടി നടുത്തുള്ള തൂണിൽ ചങ്ങലയാൽ ബന്ധിക്കുകയും, അടുക്കളയിൽ നിന്നും വിറ കു കൊള്ളിയുമായി വന്നു കലി അടങ്ങുന്നത് വരെ പ്രഹരിക്കുകയും ചെയ്തു.
കടുത്ത വേദന കൊണ്ട് പുളയുമ്പോളും എന്തിനാണ് മർധിക്കുന്നതെന്നു ആ പാ വം മിണ്ടാപ്രാണിക്കറിയില്ലായിരുന്നു. അന്ന് ഭക്ഷണം ഒന്നും കൊടുത്തില്ല. പി റ്റേ ദിവസ്സം രാവിലെ തലേ ദിവസ്സത്തെ എച്ചിൽ കൊണ്ട് വന്നു മുന്നിലിട്ടു. അത് പോലെ എൻറെ കഥയും വ്യത്യസ്തമായിരുന്നില്ല, അരക്കാനൊ, എന്നെ ഒന്ന് തിരിഞ്ഞു നോക്കാനോ ആരും മിനക്കേട്ടില്ല, പോമേറെനിയനാണെകിൽ ചൂടുള്ള പാലും, ഇറച്ചിയും, പലതരം ബിസ്ക്കറ്റ്കളും കൊടുക്കുന്നു. കാറിൽ പോമേ റെനിയനു ഇരിക്കാൻ സ്ഥലം കുറവായതിനാൽ പിറ്റേ ദിവസ്സം തന്നെ പുതിയ കാറും വാങ്ങി. കിടക്കാനാണെങ്കിൽ പട്ടു മെത്തയും, വീട്ടിനകത്ത് തന്നെ ഒരു മുറിയും. വിശപ്പും ഒപ്പം അവഗനനയിലുള്ള സങ്കടവും സഹികാനാകാതെ പാവം പട്ടി രാത്രി മുഴുവൻ കിടന്നു ഓളിയിട്ടു.
പിറ്റേ ദിവസ്സം രാവിലെ തന്നെ വീട്ടിലുള്ളവരെല്ലാം ചേർന്ന് എന്നെ ചുമന്നെടു ത്തു കോഴിക്കൂടിൻറെ തിണ്ണയിൽ തള്ളി, എൻറെ പുതപ്പും എടുത്തു മാറ്റി. കോ ഴി കൂട് തുറന്നപ്പോൾ കോഴികൾ കൂട്ടത്തോടെ പുറത്തിറങ്ങി, എൻറെ ദേഹത്ത് കയറി വിസർജനവും നടത്തി. പട്ടിയെ കെട്ടഴിച്ചു അടിച്ചും, തള്ളിയും ഓടിക്കാ ൻ ശ്രമിച്ചു, "പൊകൂ ആശ്രീകരമേ" എന്ന് ആക്രോശിച്ചു, പിന്നെ വായിൽ വന്ന തെല്ലാം വിളിച്ചു കൂവി. അടിയുടെ വേദന സഹിക്ക വയ്യാതെ പട്ടി വിലപിച്ചു കൊണ്ട് ഓടി മാറി. എന്നിട്ടും രാത്രിയിലെ ഭക്ഷണ സമയത്ത് ഓടി വന്നു നോ ക്കി, എന്നാൽ എച്ചിലെങ്കിലും കൊടുക്കുവാനുള്ള സൻമ്മനസ്സു വീട്ടുകാർ കാട്ടി യില്ല. ഭക്ഷണ സമയങ്ങളിൽ പല ദിവസ്സങ്ങളിലും ഓടി എത്തുക പതിവായിരു ന്നു, അപ്പോളെല്ലാം വടിയുമായി വീടുകാർ പിന്നാലെ ഓടും. പിന്നെ പിന്നെ രാ ത്രി കാലങ്ങളിൽ എല്ലാവരും ഉറങ്ങിയാൽ എൻറെയടുത്തു വന്നിരിക്കും. അടി പേടിച്ചു പുലരുന്നതിനു മുമ്പ് തന്നെ ഓടി പോകും. എല്ലും തോലുമായി കുറെ നാൾ ഇടക്ക് വന്നു നോക്കും, വടിയുമായി വീട്ടുകാർ പിന്നാലെ ഓടും, പിന്നെ പിന്നെ കാണാതെയുമായി.
തണുപ്പും, മഴയും, വെയിലുമേറ്റ് അവശയായ ഞാൻ ഇന്നും ഒരു ശാപമായി കോഴിക്കൂടിൻറെ തിണ്ണയിൽ കഴിഞ്ഞു കൂടുന്നു. എന്നെ പോലെ കേരളത്തിലെ പഴയ കാല വീടുകളിൽ കുപ്പക്കുള്ളിൽ, അല്ലെങ്കിൽ കോഴിക്കൂടിൻറെ തിണ്ണയി ൽ, അല്ലെങ്കിൽ പശു തൊഴുത്തിൽ എൻറെ വംശത്തിൽ പെട്ടവർ നരക യാതന അനുഭവിക്കുന്നു. ഞങ്ങളുടെ വംശത്തിൻറെ നാശത്തിൽ സഹതാപിക്കാനോ സങ്കടപ്പെടാനോ, കൊടിപിടിക്കാനോ ആരുമില്ല......
ജയരാജൻ കൂട്ടായി
No comments:
Post a Comment