Wednesday, 14 January 2015

ശനി ഷിങ്ങ്നാപ്പുർ ക്ഷേത്രവും വാതിലുകളില്ലാത്ത വീടുകളും - ആചാരങ്ങളും വിശ്വാസ്സങ്ങളും


ശനി ഷിങ്ങ്നാപ്പുർ ക്ഷേത്രവും വാതിലുക ളില്ലാത്ത വീടുകളും  - ആചാരങ്ങളും വിശ്വാ സ്സങ്ങളും

മഹാരാഷ്ട്ര സംസ്ഥാനത്തിലെ അഹമ്മദ് നഗർ ജില്ലയിലെ (അഹമ്മദ്‌ നഗർ സിറ്റി യിൽ നിന്നും മുപ്പത്തിയഞ്ചു കിലോ മീറ്റർ ദൂരം) നെവാസ താലുക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ഥമായ ഒരു ക്ഷേത്രമാണ്ശനി ഷിങ്ങ്നാപ്പുർ. ലോകത്തിലെ തന്നെ വാതിലുകളില്ലാത്ത വീടുകൾ ഉള്ള ഒരേ ഒരു വില്ലേജ്കൂടിയാണ് ശനി ഷിങ്ങ്നാപ്പുർ. ക്ഷേത്രത്തിൻറെ പഴക്കത്തെക്കുറിച്ചോ, സ്ഥാപി തമായ വർഷത്തെക്കുറി ച്ചോ ആർക്കും വ്യക്ത മായ ധാരണയൊന്നും ഇല്ല, ഷിങ്ങ്നാപ്പുർ ഗ്രാമ വാസികൾ വളരെ വള രെ വർഷങ്ങളായി പല തലമുറകളായി ക്ഷേത്രത്തിൽ ആരാധന നടത്തി വരുകയും ആത്മ നിർവൃ തി അനുഭവിക്കുകയും ചെയ്യുന്നു .

സദാ ജാഗൃതയിലുള്ള, എപ്പോഴും ഉണർന്നിരിക്കുന്ന, സ്വയംഭൂവായ ശനീശ്വരൻ ഗ്രാമത്തെ കള്ളൻമ്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിച്ചു കൊ ള്ളുമെന്നതാണ് ഗ്രാമ വാസ്സി  കളുടെ വിശ്വാസ്സം. "സ്വയംഭൂ" എന്നാൽ ഭൂമിയിൽ നിന്നും സ്വയം രൂപപ്പെട്ടതെ ന്നു അർത്ഥം. ഷിങ്ങ്നാപ്പുരിൽ ശനി ഭഗവാൻ എത്തിയതിനെക്കുറിച്ച് നാട്ടുകാരുടെ ഇടയിലുള്ള വിശ്വാസ്സം ഇങ്ങിനെ, ആരുമാരും അറിയപ്പെടാതെ കിടന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഷിങ്ങനാപ്പൂർ. ഒരു വർഷക്കാലത്ത് നിർത്താതെ മഴ പെയ്യുവാൻ തുടങ്ങി. രാപ്പകലും, പല ദിവസ്സങ്ങളും ഇടതടവില്ലാതെയും പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ വീട് വിട്ടിറങ്ങാനും പറ്റാത്ത അവസ്ഥയിൽ ജനങ്ങൾ വളഞ്ഞു. പിന്നീട് ഒരു വൻ പ്രളയം ഉണ്ടാവുകയും, സമീപ പ്രദേശങ്ങളായ, ഗോഡെ ഗാവും, നെവാസ്സെയും വെള്ളത്തിനടിയിലാവുകയം ചെയ്തു.  നാലു ഭാഗങ്ങളും വെള്ളത്തിനടിയിലായി, എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയിൽ ഭയ വിഹ്വലരായ ജനങ്ങൾ മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലുമായി. എന്നാൽ തികച്ചും അപ്രതീക്ഷിതമായി പെട്ടന്നു മഴ ശമിക്കുകയും, വെയിൽ പരക്കുകയും, കൂട്ടത്തിൽ വളരെ പെട്ടന്ന് തന്നെ വെള്ളം ഇറങ്ങാനും തുടങ്ങി. ഇത്രയും വലിയ പ്രളയമുണ്ടായിട്ടും, ജനങ്ങൾക്കോ, അവരുടെ കൃഷിക്കോ, വളർത്തു മൃഗങ്ങൾക്കോ ഒരു ആപത്തും വരാത്തത് ജനങ്ങളെ അത്ഭുതപ്പെ ടുത്തി.
കലിയു ഗ ത്തിൻറെ ആരംഭത്തിൽ നടന്നതെന്നു  ഗ്രമാവാസ്സികൾ വിശ്വസ്സിക്കുകയും, ആ വിശ്വാസ്സം തലമുറകളായി വരുന്ന  പുതു തലമുറകൾക്ക് കൈമാറുകയും ചെയ്യുന്നു.


വെള്ളം മുഴുവനായും ഇറങ്ങി കഴിഞ്ഞപ്പോൾ കറുപ്പ് നിറത്തോടു കൂടിയ ഒരു അത്ഭുത വസ്തു കാണുവാൻ ഇടയായി. ആട്ടിടയമ്മാരാണ് ആദ്യമായി സ്വയംഭൂ കാണുന്നത്, എന്താണെന്നറിയാൻ വേണ്ടി ഒരു കമ്പി ഉപ യോഗി ച്ച് മെല്ലെ ഒന്ന് തോണ്ടി നോക്കുമ്പോൾ സ്വയംഭൂവിൽ നിന്നും രക്തം ധാരയായി ഒഴുകാൻ തുടങ്ങി. അവിശ്വസ്സനീയമായ ഈ കാഴ്ചയാൽ അവർ ഒന്നടങ്കം ഒച്ചയും ബഹളവുമുണ്ടാക്കി. നിമിഷങ്ങൾക്കകം നാട്ടുകാർ എല്ലാവ രും ഓടിക്കൂടു കയും, കണ്മുന്നിൽ കണ്ട അവിശ്വസ്സനീ യമായ കാഴ്ച അവരെ അമ്പരപ്പിക്കു കയും ചെയ്തു. അന്ന് രാത്രിയിൽ ഇടയൻ മ്മാരിൽ ഏറ്റവും കൂ ടുതൽ ദൈവ വിശ്വാസ്സമുള്ള ആൾക്ക് രാത്രിയിൽ ഒരു സ്വപ്നമുണ്ടായി, സ്വപ്ന ത്തിൽ ഇ ങ്ങിനെ പറയുന്നതും കേട്ടു "ഞാൻ സ്വയംഭൂവായ ശനി ഈശ്വരനാണ് ഞാൻ ഇവിടെ കുടികൊള്ളുകയാണ്" അപ്പോ ൾ വർധിച്ച ഭക്തിയോടും വിശ്വാ സ്സത്തോടും കൂടി ഇടയൻ ചോദിച്ചു" പ്രഭോ  ഞാൻ അങ്ങേക്ക് എവിടെയാണ് ക്ഷേത്രം ഉണ്ടാക്കേണ്ടതെന്നു അരുളിചെയ്താലും" അപ്പോൾ ശനി ദേവൻ ഇപ്ര കാരം മറുപടി നൽകി. എനിക്ക് ഒരു മേൽക്കൂരയോ വാതിലുക ളോ ആവശ്യ മില്ല, ആകാശം മുഴുവനും എൻറെ മേൽക്കൂരയാണ്, തുറസ്സായ സ്ഥലത്തുള്ള എന്നെ എല്ലാ ദിവസ്സവും പൂജ ചെയ്യൂ, പിന്നെ ശനിയാഴ്ചകളിൽ  തൈലാഭി ഷേകവും മുടങ്ങാതെ നടത്തു, ആരും ഇവിടെ വന്നു ഒരു വിധത്തിലു ള്ള അ ന്ന്യായമോ അക്രമമോ നടത്തുകയില്ല. കൊള്ളക്കാരിൽ നിന്നും അക്രമിക ളിൽ നിന്നും ഞാൻ ഈ ഗ്രാമത്തെയും ജനങ്ങളെയും കാത്ത് കൊള്ളും. അങ്ങിനെ
ഷിങ്ങ്നാപ്പുർ എന്ന കുഗ്രാമം ശനി ഷിങ്ങ്നാപ്പുരായി മാറി

രണ്ടാ യിരത്തി പതിനൊന്നു ജനുവരി മാസ്സത്തിൽ യൂക്കോ ബാങ്ക് ശനി ഷിങ്ങ്നാപ്പുരി ൽ അവരുടെ ഒരു ബ്രാഞ്ച് തുറന്നു. ഇതിൻറെ പ്രത്യെകത, ലോകത്തിലെ തന്നെ  വാതിലുകളില്ലാത്ത ഒന്നാമത്തെ ബാങ്ക് എന്നതാണ്. ഗോഡേ ഗാവ് മുതൽ ശനി ഷിങ്ങ്നാപ്പുർ വരേയുള്ള അഞ്ചു കിലോ മീറ്റർ ദൂരത്തിലും, മറുഭാഗത്ത് ശനി ഷിങ്ങ്നാപ്പുർ മുതൽ റൌളിക്ക് പോകുന്ന വഴിയിൽ ആറു കിലോ മീറ്റർ ദൂരത്തിലും ഒരു വീടിനു പോലും വാതിലുകളോ പൂട്ടോ കാണുവാൻ കഴിഞ്ഞില്ല. ശനി ഷിങ്ങ്നാപ്പുരിൽ വ ന്നു മോഷണം നടത്തുവാൻ ഒരു കള്ളൻമ്മാർക്കും ധൈര്യം ഇല്ലായെന്നും വി ശ്വാസ്സം. അങ്ങിനെ മോഷണം നടത്തുവാൻ വന്നവർ പലരും ഗ്രാമ അതിർത്തി കടക്കുന്നതിനു മുമ്പേ തന്നെ, രക്തം ചർദ്ദിച്ചു മരിക്കുകയോ, ഭ്രാന്തു പിടിക്കുക യോ അല്ലെങ്കിൽ കുരുടനോ, ഞൊണ്ടിയോ, അതുമല്ലെങ്കിൽ മറ്റു വികലാംഗനോ ആയി മാറി ഗ്രാമം വിട്ടു പോകാൻ പറ്റാതെ ഭി ക്ഷയാചിക്കുന്ന കാഴ്ച്ച അവിട ങ്ങളിൽ കാണാം. (അവിടങ്ങളിലുള്ള  അനേകം ഭിക്ഷക്കാരെക്കുറിച്ച് ഗ്രാമവാ സ്സികൾ പറഞ്ഞു തരുന്നതും അവർ വി ശ്വസ്സി ക്കുന്നതുമായ കാര്യമാണ് ഇത്).


സ്വപ്ന ദർശന പ്രകാരവും ശനി ഈശ്വരൻറെ ആഗ്രഹ പ്രകാരവും സർവ്വ ശ ക്തനായ ശനി ഈശ്വരൻ മേൽക്കൂരയോ, ചുമരുകളോ, വാതിലുകളോ ഇല്ലാതെ യും സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് തന്നെ കുടികൊള്ളുകയും, ഇന്നും നാട്ടുകാർക്കും, ഭക്ത ജനങ്ങൾക്കും  അനുഗ്രഹം നൽകുകയും ചെയ്യുന്നു. ദർശനത്തിനു പ്രത്യേക സമയമോ, നിയന്ത്രണങ്ങളോ ഇല്ല, ഇരുപത്തി നാല് മണിക്കൂറും ദർശനം നടത്താം എന്നതാണ് ഇവിടുത്തെ പ്രത്യേകത.

ശനി ഷിങ്ങ്നാപ്പുരിലുള്ള അമ്പലങ്ങൾക്കോ, പോസ്റ്റ്‌ ഓഫീസിനോ, കടകൾ ക്കോ, ഹോട്ടലുകൾ ക്കോ, വീടുകൾക്കോ, എന്തിനു ഏറെ ബാങ്കിന് പോലും വാതിലുകളോ, പൂട്ടോ ഇല്ലായെന്നത് ഈ ഗ്രാമത്തി ൻറെ മാത്രം സവിശേഷതയാണ്.

ദിവസ്സം തോറും ലക്ഷക്കണക്കിൽ ഭക്തർ ദർശനം നടത്തുന്ന ഈ ക്ഷേത്രത്തിൽ ശ നിയാഴ്ചകളിൽ വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെടുന്നത്. വർഷത്തിൽ സാദാരണയായി ഒരു ദിവസ്സം മാത്രം അമാവാസ്സി യും ശനിയാഴ്ചയും ഒന്നിച്ചു വരുന്നു. ഈ ദിവസം  ശനീഷ്ച്ചാരി  അമാവാസ്സി എന്ന പേരിൽ അറിയപ്പെടുന്നു, ശനി ദേവൻറെയും അമാവാസ്സിയുടെയും നിറം കറുപ്പാകയാൽ ഈ ദിവസ്സ ങ്ങൾ ശനി ഈശ്വരൻറെ വളരെ വിശേഷപ്പെട്ട ദിവസ്സമാണെന്നും വിശ്വാസ്സം. ശനി ദശ ബാധിച്ചവർ ഈ ദിവസ്സം ശനി ഷിങ്ങ്നാപ്പുർ ക്ഷേത്രത്തിൽ അഭിഷേകവും പൂ ജയും നടത്തിയാൽ അവരുടെ ശനി ദിശ മാറുന്നുവെന്നു വിശ്വാസ്സം. ക്ഷേത്രത്തി ൽ നടക്കുന്ന മഹാ പൂജയിൽ കുറഞ്ഞത്‌ പത്തു ലക്ഷം പേർ പങ്കെടുക്കുന്നുവെ ന്നതു തന്നെ ഈ ദിവസ്സത്തിൻറെ മഹത്വം വെളിവാക്കുന്നു. കൂടാതെ ഇരുപത്തി നാല് മണിക്കൂറും സ്തോത്രങ്ങളും ഭജനയും നടക്കുന്നു.  ഭക്തർ സ്വയം ഭൂവിനെ വെള്ളം കൊണ്ട് കുളിപ്പിക്കുകയും എണ്ണയും പുഷ്പങ്ങളും  കൊണ്ട് അഭിഷേ കവും നടത്തി വ രുന്നു. അവരുടെ എല്ലാ വിഷമങ്ങളും ദുഃഖ ങ്ങളും തീർത്ത്‌ ശനി ഈശ്വരൻ അവരെ സംരക്ഷിക്കുന്നുവെന്നും വിശ്വാസ്സം.

ക്ഷേത്ര ദർശനത്തിനു എത്തുന്നവർക്ക് ഗോഡേ ഗാവാണ്‌ അടുത്തുള്ള ബസ്സ്‌ സ്റ്റോപ്പ്‌. ബസ്സിറങ്ങിയാൽ അഞ്ചു കിലോ മീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ള ത്. ഷെയർ ഓട്ടോ ഒരാൾക്ക്‌ പത്തു രൂപയാണ് വാങ്ങുന്നത്, ശനി ദേവനേ ദർശിക്കാൻ വരുന്നവരോട്‌ കൂടുതൽ തുക വാങ്ങുവാൻ ഓട്ടോക്കാർക്ക് ധൈര്യമില്ല. ദേവസ്ഥാനം ട്രസ്റ്റ്‌ ഗസ്റ്റ് ഹൗസ്സിനു വാതിലും പൂട്ടും ഇല്ല, ദർശനത്തിനു പോയ എനിക്ക് എൻറെ ബാഗെജിൻറെ സുരക്ഷിതത്വത്തിൽ ഉണ്ടായ സംശയം  ഗസ്റ്റ് ഹൗസ്സ് ഭാരവാഹിയോട് അറിയിച്ചപ്പോൾ ഒരു അത്ഭുത ജീവിയെ നോക്കുന്ന പോലെ എന്നെ നോക്കുകയും, ധൈര്യ മായി  പോകുവാനും, ആരും ഒന്നും തൊടുകപോലും ഇല്ല, എല്ലാം ശനിശ്വരൻ കാത്തു കൊള്ളും എന്നും പറഞ്ഞു. ദർശനം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞു തിരി ച്ചെത്തുമ്പോഴേക്കും ഞങ്ങളുടെ മുറിയും പരിസ്സരവും വൃത്തിയാക്കിയിരുന്നു. ഭാരവാഹി പറഞ്ഞത് പോലെ ഞങ്ങളുടെ ബാഗേജു ആരും ഒന്നും ചെയ്തില്ല, ഒന്നും നഷ്ടപ്പെട്ടതുമില്ല, എല്ലാം ശനിശ്വരൻ കാത്തിരുന്നു. !!!!!!!!

പോലീസ് സ്റ്റേഷൻ ഉണ്ടെങ്കിലും, ജോലിയില്ലാത്ത പോലീസുകാരെ കാണാണമെ ങ്കിൽ ശനി ഷിങ്ങ്നാപ്പുരിൽ പോയാൽ മതി. അതാണ്‌ ജന മനസ്സുകളിൽ ആഴ ത്തിൽ വേരോടിയതും, ആർക്കും മാറ്റാൻ പറ്റാത്തതുമായ വിശ്വാസ്സം, അച്ചട ക്കം എന്താണെന്ന് ശനി ഷിങ്ങ്നാപ്പുരിലെ ഗ്രാമ വാസ്സികൾ നമ്മെ പഠിപ്പിക്കു ന്നു. പ്രവേശന കവാടത്തിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു "സർവ്വ മത്", സ്വയംഭൂവിനടുത്തെത്തുന്നത് വരെ  കുറഞ്ഞത്‌ പത്തിടത്തെങ്കി ലും ഇതേ പോലെ "സർവ്വ മത്" എന്ന ബോർഡ്‌ കാണാം. അതേ പോലെ എ ന്നെ അത്ഭുത പ്പെടുത്തിയ മറ്റൊരു കാര്യം, അന്ന്യ മതസ്ഥർ ഭക്തി, ബഹുമാന പുരസ്സരം ശനി ശ്വരനെ വണങ്ങുന്ന കാഴ്ചയാണ്. ഞാൻ ഇത്രയും വർഷത്തിനിടക്ക് ആദ്യമാ യാണ് ഇങ്ങിനെയൊരു കാഴ്ച കാണുന്നത്. !!!!!!!!!!!!!


നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലുകളിൽ നെല്ല്, പയർ വർ ഘങ്ങൽ, ഉഴുന്ന്, കപ്പലണ്ടി, അങ്ങിനെ പലതരം കൃഷിയും കാണാം. ഇത്രയും വിസ്ഥാരമായി പരന്നു കിടക്കുന്ന വയൽ  നിര ഞാൻ അടുത്ത കാലത്തൊന്നും എവിടെയും കണ്ടിട്ടില്ല. വയലുകളുടെ നടുക്ക് അങ്ങിങ്ങായി ഒറ്റപ്പെട്ടതും, മ നോഹരമായതുമായ വാതിലുകളില്ലാത്ത വീടുകളും കാണാം.


 ഇരുപതു രൂപ കൊടുത്തു കൂപ്പണ്‍ വാങ്ങിയാൽ  സ്വാധിഷ്ഠമായതും, വിഭവ സമൃദ്ധവുമായ ഭക്ഷണം പ്രസാദാലയത്തിൽ നിന്നും ലഭിക്കും. ചോറ്, ചപ്പാത്തി രുചികരമായ രണ്ടു തരം കറികൾ, പശുവിൻ നെയ്യും, റവയും, പഞ്ചസ്സാരയും ചേർത്തുണ്ടാക്കുന്ന ക്ഷീരയും എല്ലാം ആവശ്യം പോലെയും, ഇഷ്ടാനുസ്സരണ വും കഴിക്കാം.

ഷിങ്ങ്നാപ്പുരിൻറെ ഔശര്യ ദേവനും അധിപനുമായ ശ്രി ശനീശ്വരൻ എല്ലാ വാ യനക്കാർക്കും ഔശര്യവും സമാധാനവും നൽകട്ടെ .....................

"ജയ് ശനി ദേവ്"

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി
jayarajankottayi@gmail.com                 

No comments:

Post a Comment