അങ്കക്കാരൻ - ഓർമ്മയിലെ മണ്ടോളയിൽ തിറ
തുലാം പത്തോടു കൂടിയാണ് വടക്കൻ കേരളത്തിൽ തെയ്യക്കാലത്തിനു തുട ക്കമാകുന്നത്. ജനങ്ങൾ നന്നായി ആസ്വദിക്കുന്ന തെയ്യം ഗ്രാമീണ ജനതയുടെ ആഘോഷമാണ്. ജീവിത ശൈലിയുടെ ഭാഗമാണ്. ആറ്റുപുറത്തിൻറെ, കൂ രാറയുടെ, മൊകേരിയുടെ, തലശ്ശേരിയുടെ ഉൽസ്സവമാണ്, കേരളത്തിൻറെ തന്നെ ഉത്സവമാണ് തെയ്യം. ചെണ്ട മേളങ്ങളും, തെയ്യക്കോലങ്ങളും, തോറ്റം പാട്ടുകളുമായാണ് കൂരാറയു ടെ തെയ്യക്കാലം തുടങ്ങുന്നത്. മുൻ കാലങ്ങളി ൽ നിന്നും വ്യത്യസ്തമായി ആ ഘോഷങ്ങൾക്ക് പകിട്ട് കൂടി വരികയാണ്. മുൻ പൊക്കെ മധ്യവയസ്സിലുള്ളവരായിരുന്നു ചെണ്ട മേളത്തിന് മുൻനിരയിൽ നി ന്ന് നേതൃത്വം വഹിച്ചിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ വളരെ ചെറു പ്രായത്തിലുള്ളവരുടെ താളച്ചുവടുകളോട് കൂടിയ ചെണ്ടമേളം തീർത്തും പു തിയ അനുഭവങ്ങളാണ് നൽകുന്നത്.
കാഴ്ചയുടെ വിസ്മയമാണ് ഈ ചെറുപ്പക്കാർ അവതരിപ്പിക്കുന്നത്. ധനു പന്ത്ര ണ്ടു, പതിമൂന്ന്, പതിനാല് തിയ്യതികളിലായി കൂരാറ ശ്രീ രക്ത ചാമുണ്ഡേശ്വ രി ക്ഷേത്ര ഉൽസ്സവവും, മകരം പതിനഞ്ചു, പതിനാറ്, പതിനേഴ് തിയ്യതികളി ലായി മണ്ടോളയിൽ തെയ്യം തിറയും നടക്കുന്നു. കഴുങ്ങും വെള്ളി പൊന്നമ്പ ത്ത് ക്ഷേത്രത്തിലും മകരം ഇരുപത്തി അഞ്ചു, ഇരുപത്തി ആറു, ഇരുപത്തി ഏഴു തിയ്യതികളിൽ തെയ്യം തിറ നടക്കുന്നു. കൂരാറയോടൊപ്പം അയൽ പ്രദേ ശമായ ചമ്പാട് മുതുവനായി മഠപ്പുര തെയ്യവും വൃശ്ചികം ഇരുപത്, ഇരുപത്തി ഒന്ന്, ഇരുപത്തി രണ്ട് തിയ്യതികളിലാണ്. ചുണ്ടങ്ങാപ്പൊയിൽ ശ്രീ തേനിശ്ശേരി മനപ്പാട്ടി ദേവി ക്ഷേത്രത്തിൽ ധനു പതിമൂന്ന്, പതിനാല്, പതിനഞ്ച് തിയ്യതി കളിലും, കക്കറ അന്തോളി കാവിൽ മകരം പന്ത്രണ്ടു, പതിമൂന്ന്, പതിനാല് തിയ്യതികളിലുമാണ് തിറയുൽസവം ,
ആറ്റുപുറത്തിൻറെ അയൽ പ്രദേശമായ കൊങ്കച്ചി ഭഗവതി ക്ഷേത്രത്തിൽ മ കരം പത്തൊൻപത്, ഇരുപത്, ഇരുപത്തി ഒന്ന് തിയ്യതികളിലുമായി ഉൽസ്സവം നടക്കുന്നു. മണ്ടോളയിൽ തിറ കഴിഞ്ഞാൽ കൂരാറക്കാർ അടക്കമുള്ള നാട്ടു കാർ പങ്കെടുക്കുന്ന മറ്റൊരു പ്രശസ്തമായ ഉൽസ്സവമാണ് മകരം ഇരുപത്, ഇരുപ ത്തി ഒന്ന് ഇരുപത്തി രണ്ട് തിയ്യതികളിൽ നടക്കുന്ന ശ്രീ കടമ്പിൽ ക്ഷേത്ര തിറ ഉൽസ്സവം അങ്ങിനെ തീർത്തും കാഴ്ചയുടെ വസന്തകാലത്തിനാണ് തെയ്യ ക്കാലത്തോടെ തുടക്കമാകുന്നത്.
അങ്കക്കാരനാണ് മണ്ടോളയിലെ പ്രധാന തെയ്യം. മണ്ടോളയിൽ തിറയുൽസ്സവ വിശേഷങ്ങളിലേക്ക് കടക്കുന്നതിന് മുമ്പായി അങ്കക്കാരൻ തിറയും,തോറ്റം പാട്ടുമായി ബന്ധപ്പെട്ട കഥകൾ പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നു തോനുന്നു. കടത്തനാട്ട് സ്വരൂപത്തിൽ പെട്ട പ്രദേശങ്ങളിലാണ് സാധാരണ യായി അങ്കക്കാരൻ കെട്ടിയാടുന്നത്. മുൻ കാലങ്ങളിൽ മുന്നൂറ്റൻമാർ എന്ന റിയപ്പെടുന്ന വി ഭാഗക്കാർ മാത്രമായിരുന്നു അങ്കക്കാരൻ തെയ്യം കെട്ടിയാടാ നുള്ള അവകാശികൾ. രാമായണ കഥയിലെ ശ്രീ രാമ സഹോദരനായ ലക്ഷ്മ ണനാണ് യുദ്ധ പരാക്രമിയായ അങ്കക്കാരനിലൂടെ കെട്ടിയാടപ്പെടുന്നത്. വെ ള്ളിയിലുള്ള മുടിയും, രൗദ്ര ഭാവവും, കടും കറുപ്പിലുള്ള മുഖത്തെഴുത്തുമാ ണ് അങ്കക്കാരൻറെ വേഷ രൂപങ്ങൾ.
തിൻമ്മകൾക്കെതിരെ പോര് നയിക്കുന്നവനായതിനാലാണ് യുദ്ധം നയിക്കു ന്നവനെന്ന് അർത്ഥം വരുന്ന അങ്കക്കാരൻ എന്ന പേര് വന്നത്. മറ്റ് എല്ലാ തെയ്യ ങ്ങളിലുമുള്ളത് പോലെ തന്നെ ഇടക്ക് തോറ്റം പാട്ട് നടക്കുന്നു. ദൈവത്തെ സ്തു തിക്കുവാൻ വേണ്ടിയുള്ള സ്തോത്രമാണ് തോറ്റം പാട്ട്. ദൈവ ചരിത്രം വർണ്ണി ച്ചു കൊണ്ട് ദൈവത്തെ വിളിച്ചു വരുത്തുകയാണ് തോറ്റം പാട്ട് കൊണ്ട് ഉദ്ദേ ശിക്കുന്നത്. തോറ്റം പാട്ട് തീരുന്നതോടെ തെയ്യം കെട്ടിയ ആളുടെ ദേഹത്തി ൽ ദൈവം പ്രവേശിക്കുന്നുവെന്ന് വിശ്വാസം, ദൈവമായി എഴുന്നെള്ളിക്ക പ്പെടുന്നതോടെ തുടർന്നുള്ള ആട്ടവും, മറ്റു കാര്യങ്ങളുമെല്ലാം ദൈവം നേരി ട്ട് ചെയ്യുന്നതാണെന്നും വിശ്വാസ്സങ്ങൾ. ഇതിൻറെ ഭാഗമാണ് തെയ്യങ്ങളുടെ അനുഗ്രഹങ്ങളും പ്രസാദം നൽകലുമെല്ലാം. തെയ്യത്തിൻറെ മുടി, അല്ലെങ്കി ൽ വേഷം അഴിക്കുന്നതോടെ ദൈവം ദേഹത്തിൽ നിന്നും വിട്ടുമാറുന്നുവെ ന്നും വിശ്വാസ്സം.
തെയ്യങ്ങളെപ്പോലെപ്പോലെ തന്നെ മറ്റു പല കലകളുടെയും അനുഷ്ടാന പാട്ടു കളാണ് തോറ്റം പാട്ടെന്ന പേരിൽ അറിയപ്പെടുന്നത്. പെരുവണ്ണാൻ, വണ്ണാൻ, അഞ്ഞൂറ്റാൻ, മലയൻ, മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിൻറെ അവകാശികളാ യ സമുദായങ്ങളുടെ വംശീയമായ അനുഷ്ടാനപ്പാട്ടുകളാണ് തോറ്റം. ഉറച്ചിൽ തോറ്റം, മൂലത്തോറ്റം, അഞ്ചടി തോറ്റം, വരവിളി തോറ്റം, പൊലിച്ചു പാട്ടു തോ റ്റം, സ്തുതി തോറ്റം, മുമ്പ് സ്ഥാന തോറ്റം, കുല സ്ഥാന തോറ്റം അങ്ങിനെ വിവി ധ വേഷങ്ങൾക്ക് വ്യത്യസ്തമായ തോറ്റം പാട്ടുകളാണ് നിലവിലുള്ളത്. വിവിധ വേഷങ്ങൾ കെട്ടി ആടിക്കൊണ്ട് ചെണ്ടയും കൊട്ടി ഒൻപതും പത്തും ദിവസ്സ ങ്ങൾ നീണ്ടു നിൽക്കുന്ന തോറ്റം പാട്ടുകളും തെക്കൻ കേരളത്തിൽ നിലവിലു ണ്ട്.
പഴയ കാല മണ്ടോള തിറയുമായി ബന്ധപ്പെട്ട കഥകൾ നോക്കാം, മകര മാ സ്സം ഒന്നാം തിയ്യതി മണ്ടോളയിൽ തിറ നിശ്ചയവും പുത്തരി കൊടുക്ക ആ ഘോഷവും നടക്കും, പുതിയ നെല്ല് കൊണ്ട് അരിയാക്കി നൈവേദ്യമുണ്ടാ ക്കി ദൈവങ്ങൾക്ക് സമർപ്പിക്കുന്ന ചടങ്ങാണ് പുത്തരി കൊടുക്ക എന്ന പേ രിൽ അറിയപ്പെട്ടിരുന്നത്. വർഷത്തിൽ രണ്ട് പുത്തരി കൊടുക്കയാണ് നട ക്കുക, ഒന്ന് കന്നി ക്കൊയ്ത്ത് കഴിഞ്ഞു തുലാ മാസ്സത്തിലും, മറ്റൊന്ന് മകര ക്കൊയ്ത്ത് കഴിഞ്ഞു മകരത്തിലുമാണ്. പുത്തരി കൊടുക്കയും തിറയുമടു ക്കുമ്പോൾ എംബ്രാൻ കുമാരേട്ടൻ എപ്പോഴും വളരെ തിരക്കായിരിക്കും.
നാട്ടുകാരേയും, അവകാശികളേയും ക്ഷണിച്ചു കൊണ്ടുള്ള ആഘോഷമാണ് പുത്തരി കൊടുക്ക. മണ്ടോള ക്ഷേത്രത്തിനു സ്വന്തമായി കൂരാറ വയലിൽ നെൽപ്പാടവും ഉണ്ടായിരുന്നു, ക്ഷേത്രം വക കണ്ടത്തിൽ കൃഷി ചെയ്ത നെല്ല് കൊണ്ടാണ് ദൈവങ്ങൾക്ക് നൈവേദ്യം ഉണ്ടാക്കിയിരുന്നത്. തിറ നടത്താനാ വശ്യമായ വരുമാനവും കണ്ടത്തിലെ നെൽകൃഷിയിൽ നിന്നും കണ്ടെത്തി യിരുന്ന കാലങ്ങളും ഉണ്ടായിരുന്നു. കണ്ടങ്ങൾ ഇന്നും ക്ഷേത്രത്തിൻറെ പേരി ൽ തന്നെയാണ്. പക്ഷെ തിറ നടത്താനോ മറ്റ് ഒന്നിനുമുള്ള വരുമാനങ്ങളൊ ന്നും കണ്ടങ്ങളിൽ നിന്നും ഇല്ല. തിറ നിശ്ചയം കഴിയുന്ന അന്ന് മുതൽ തയാ റെടുപ്പുകളും തുടങ്ങും. ക്ഷേത്ര പറമ്പിലെ കാടും പുല്ലും വെട്ടി വൃത്തിയാ ക്കും. ചാണകം മെഴുകി ക്ഷേത്ര മുറ്റവും ഗുളികൻ തറയും പരിസ്സരങ്ങളും ശു ദ്ധം വരുത്തും. ചുമരുകളിൽ വെള്ളവലിക്കും.
ക്ഷേത്രത്തിലെ പോലെ തന്നെ നാട്ടുകാരും തിരക്കിലായിരിക്കും, വീടും പുര യിടവും വൃത്തിയാക്കും. വീട്ടിൻറെ അകവും പുറവും മുറ്റവുമെല്ലാം ചാണ കം മെഴുകും. പെൺ മക്കളുടെ ഭർതൃ വീട്ടിൽ, അല്ലെങ്കിൽ മകൻറെ ഭാര്യാ വീട്ടിൽ നേരത്തെ തന്നെ ക്ഷണിക്കാൻ പോകും. അത് പോലെ മറ്റു ബന്ധു വീടുകളിലും ക്ഷണിക്കും. കൂറാര വയലിൽ നിറയെ പച്ചക്കറി കൃഷിയുണ്ടാ കും. പച്ചക്കറി കൃഷിയുടെ സീസണ്‍ തിറ നടക്കുന്ന സമയങ്ങളിൽ തന്നെ ആയിരുന്നു. കുട്ടികൾ തിറക്കുള്ള വട്ട ചിലവുകൾക്ക് വേണ്ടി പച്ചക്കറി പ്ര ത്യേകം കൃഷി ചെയ്യും. പാകമായ പച്ചക്കറി പാനൂരിൽ കൊണ്ട് പോയി വിൽ ക്കും. പൊട്ടിക്കാക്ക് കിലോ നാൽപതു പൈസയും,കൈപ്പക്കാക്ക് അറുപതു പൈസയും, വെണ്ടക്കക്ക്കിലോ എണ്‍പത് പൈസയും വില കിട്ടും.
ചെരുപ്പറ്റ മൂലയിൽ ദാമുഏട്ടൻ കടയുടെ മുന്നിൽ വലിയ പന്തൽ കെട്ടും, വെ ള്ളാട്ട ദിവസ്സം വൈകുന്നേരം കോഴിക്കറിയും, മട്ടൻ കറിയും, പുട്ടും, പോറാ ട്ടായും, കാപ്പിയും, ചായയും എല്ലാം രാത്രി മുഴുവനും ലഭ്യമാകും. ക്ഷേത്രത്തി ൽ പോകുകയും, വരുകയും ചെയ്യുന്നവർ ദാമു ഏട്ടൻറെ കടയിൽ ആവശ്യമു ള്ളത് കഴിക്കും. രാത്രിയിൽ നല്ല തിരക്കും കച്ചവടവും ഉ ണ്ടാകും. ക്ഷേത്ര പറ മ്പിലും വലിയ ചന്തകെട്ടും, ചന്തയെ ലേലം ചെയ്യും, ലേലം പിടിക്കുന്ന ആൾ തിറ ദിവസ്സങ്ങളിൽ ക്ഷേത്ര പറമ്പിലെ ചന്തയിൽ പലതരം വിഭവങ്ങളും ഉ ണ്ടാക്കും. മിട്ടായി കച്ചവടക്കാർ, നാരങ്ങ, കടല, കപ്പലണ്ടി, ഐസ് മിട്ടായി, കുട്ടികൾക്കായി വള, പൊട്ട്, ചാന്ത്, കണ്മഷി, കിലുക്കിട്ട, വിസിൽ അങ്ങിനെ പല തരം സാധനങ്ങളും ക്ഷേത്ര പറമ്പിൽ വാങ്ങുവാൻ കിട്ടും. അന്നത്തെ കു ട്ടികൾ വർഷത്തിൽ ഒരു ദിവസ്സമാണ് മധുര നാരങ്ങ കഴിക്കാറുള്ളൂ, അത് മ ണ്ടോളയിൽ തിറക്കാണ്. ഇല്ലായ്‌മകൾക്കിടയിൽ ആര് മധുര നാരങ്ങാ വാ ങ്ങി തരാൻ?
തിറയുടെ രണ്ടാം ദിവസ്സം അതായതു മകര മാസ്സം പതിനാറാം തിയ്യതിയാണ് വീടുകളിൽ കൂടുതലും ആഘോഷം നടക്കുക. മക്കൾ ഭർത്താക്കന്മ്മാരോടും മറ്റു കുടുംബാഗങ്ങളുമായി നേരത്തെ എത്തും. അവർക്കും വീട്ടിലുള്ള മറ്റു ള്ളവർക്കും പുത്തനുടുപ്പും വാങ്ങി വയ്ക്കും. ചിറമ്മൽ അബ്ദുള്ളയിക്ക ആടി നെ വെട്ടി ഇറച്ചിയാക്കും. എല്ലാ വീട്ടുകാരും ഇറച്ചി വാങ്ങും. ഇറച്ചിയും പുട്ടും, പായസ്സത്തോട് കൂടിയ വിഭവ സമൃദമായ സദ്യയും ഒരുക്കും രാത്രി മു ഴുവൻ ആളുകൾ ഇടവും വലവും പോയും വന്നും ഇരിക്കും. വളരെ ദൂരെ നിന്ന് വരെ ആളുകൾ തിറ കാണാനും ആഘോഷിക്കാനും വരാറുണ്ട്.
ആറ്റുപുറം, കടയപ്പ്രം, മൊകേരി,കഴുങ്ങുംവെള്ളി ഭാഗങ്ങളിൽ നിന്നെല്ലാം അടിയറ ഉണ്ടാവും, താലപ്പൊലിയേന്തിയ ബാലികമാരും, ചെണ്ട മേളക്കാരും, വർണ്ണ ശലഭമായ കലശങ്ങൾ അങ്ങിനെ പ്രൌഡ ഗംഭീരമായ ഘോഷ യാത്ര യാണ് അടിയറ. അടിയറയുള്ള സ്ഥലങ്ങളിൽ രാവിലെ മുതൽ ചെണ്ട കൊട്ടി ആളുകളെ അറിയിക്കും. വൈകുന്നേരം കുട്ടികൾ, സ്ത്രീകൾ തുടങ്ങി നാട്ടു കാരും, വീട്ടുകാരും ഒത്തുകൂടി ഘോഷയാത്രയായി, ആർപ്പുവിളികളും ആ ഘോഷങ്ങളുമായി, ആടിയും പാടിയും, പടക്കങ്ങൾ പൊട്ടിച്ചും ക്ഷേത്രത്തി ലേക്ക് ഘോഷയാത്രയായി ഇടവും വലവും നിൽക്കുന്ന കാഴ്ചക്കാരുടെ ഇടയി ലൂടെ യാത്രയാകും.
പ്രവാസത്തിനിടയിൽ വളരെ വർഷത്തെ ഇടവേളയ്ക്കു ശേഷം ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ആറിലാണ് തിറക്ക് പങ്കെടുക്കുവാൻ എനിക്ക് അവസരമുണ്ടായത്. ഞാനും എൻറെ കസ്സിനും പാട്ട്യം പഞ്ചായത്ത് അധികാ രിയുമായിരുന്ന പൂക്കണ്ടി കുനിയിൽ മുകുന്ദനും കൂടി രാത്രി ഭക്ഷ ണവും ക ഴിച്ചു ഏതാണ്ട് ഒൻപതു മണിയോടെ തിറ കാണു വാൻ പോയി. ഉറക്കം ഒഴി യുകയാൽ ആലസ്യവും ക്ഷീണവും തോന്നുകയും രാത്രി ഏതാണ്ട് ഒന്നര മ ണിയായപ്പോൾ ഞങ്ങൾ വീട്ടിലേക്കു തിരിച്ചു പോരാൻ തുടങ്ങി. ക്ഷേത്രത്തി ൽ നിന്നുമിറങ്ങിയ ഞങ്ങൾ അങ്ങേപ്പീടിക വീട്ടിൻറെ മുന്നിലുള്ള ഇട വഴി യിൽ കൂടി കൂരാറ വയലിൽ വന്നിറങ്ങി. നല്ല നിലാവുള്ള രാത്രിയായിരുന്നത് കൊണ്ട് വഴി നടക്കാൻ ബുദ്ധിമുട്ടും ഇല്ലായിരുന്നു.
ഞങ്ങൾ വലിയ വായിൽ കുശലവും പറഞ്ഞു നടക്കാൻ തുടങ്ങി. നടപ്പിനിട യിൽ ഇടയ്ക്കു വയലിൽ വരമ്പ് മാറി വഴി തെറ്റി നടന്ന കാര്യം ഞങ്ങൾ ഇരു വരും അറിഞ്ഞതോ ശ്രദ്ധയിൽ പെട്ടതോ ഇല്ല. നടന്നു നടന്നു ഞങ്ങൾ വയലി ൻറെ കിഴക്കേ കരയിലുള്ള വലിയ കുനിയിൽ ഗോപാലേട്ടൻറെ വീട്ടു കോ ണിയുടെ താഴെ എത്തുകയും മുന്നിൽ കോണി കണ്ടതിൽ പിന്നെയാണ് ഞ ങ്ങൾക്ക് വഴി തെറ്റിയ കാര്യവും അബദ്ധവും മനസ്സിലായുള്ളൂ. പകച്ചു പോയ ഞങ്ങൾ തിരിച്ചു നടന്നു ഞങ്ങളുടെ ശരിയായ വഴിയിൽ വന്നെത്തുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ ചിരിച്ചും കൊണ്ട് വഴി തെറ്റിയ കാര്യം പറഞ്ഞ പ്പോൾ വീട്ടിലുള്ളവരെല്ലാം കളിയാക്കി ചിരിച്ചു. എന്നാൽ എൻറെ അമ്മുമ്മ ക്കു മാത്രം ആകെ ഭയവും വെപ്രാളവുമായിരുന്നു,
ആരോ ചെയ്ത പുണ്യം കൊണ്ട് മാത്രമാണ് അപകടമൊന്നും പറ്റാതെ വീടെ ത്താൻ പറ്റിയതെന്നും, വളരെ കാലങ്ങളായി വയലിൽ പകലെന്നോ രാത്രിയെ ന്നോ വ്യതാസമില്ലാതെ വഴി തെറ്റിക്കുന്ന അദൃശ്യ ശക്തികൾ ഉണ്ടെന്നും, ശ ക്തികളുടെ വരവിൽ പെട്ടത് കൊണ്ടാണ് ഞങ്ങൾക്ക് വഴി തെറ്റിയതെന്നുമാ യിരുന്നു അമ്മുമ്മയുടെ വിശ്വാ സ്സം. അങ്ങിനെ വരവിൽ പെട്ടു പോകുന്നവ രെ കൊങ്കച്ചി പുഴയിലെ തിരിപ്പ് കുഴിയിൽ, അല്ലെങ്കിൽ ചാടാലപ്പുഴയിലെ കല്ലാടത്തും കുഴിയിൽ മുക്കി കൊല്ലുമെ ന്നൊക്കെ അമ്മുമ്മയും, അവരെ പ്പോലെ പ്രായമായ പഴയ ആളുകളും വിശ്വസ്സിച്ചിരുന്നു. ഉറക്ക ചടവും, വർ ത്തമാനം പറയുന്നതിനിടയിൽ സംഭവിച്ച ശ്രദ്ധ കുറവുമാകാം വഴി തെറ്റിയ തിനുള്ള കാരണം. എന്തായാലും നിത്യവും വയൽ വഴി ഇടം, വലം പോകാറു ള്ള മുകുന്ദേട്ടനു പറ്റിയ ഈ അബദ്ധം ഞങ്ങൾക്ക് ഇന്നും ഒരു അത്ഭുതമായി അവശേഷിക്കുന്നു.
അങ്കക്കാരൻ, കാരണവർ, ചാമുണ്ഡി, പോതി, ഗുളികൻ, വസൂരമാല തുടങ്ങി യ തെയ്യങ്ങളാണ് മണ്ടോളയിൽ കെട്ടിയാടുന്നത്. ആഘോഷങ്ങളിലും നട ത്തിപ്പിലുമെല്ലാം കാര്യമായ പല മാറ്റങ്ങളുമുണ്ടാവുകയും ആഘോഷങ്ങൾ ക്ക് പകിട്ട് കൂടുകയും ചെയ്തു, എങ്കിലും ക്ഷേത്ര ആചാരങ്ങളിലും, ചടങ്ങുക ളിലും കാര്യമായ മാറ്റങ്ങൾ ഇല്ല. നാടിനും, ജനങ്ങൾക്കും ഔശ്യര്യമേകാൻ വേണ്ടി തെയ്യക്കോലങ്ങൾ പല കാലങ്ങളായി മാറ്റമൊന്നും ഇല്ലാതെ ആടി തിമിർക്കുന്നു. ഈ കാലയളവിൽ എമ്പ്രാന്മാരും, തെയ്യം കെട്ടുകാരും, എത്ര യോ പേർ മാറി മാറി വരുകയും പോകുകയും ചെയ്തു,
കുമാരൻ എംബ്രാനും, തുടർന്ന് വന്ന കുഞ്ഞിക്കണ്ണൻ എംബ്രാനും ഇപ്പോൾ ഓ ർമ്മയായി മാറി. കുഞ്ഞിക്കണ്ണൻ എംബ്രാന് ശേഷം ഇപ്പോൾ സുകുമാരൻ എം ബ്രാനാണ് ചുമതല. കുമാരൻ എംബ്രാനേയും കുഞ്ഞിക്കണ്ണൻ എംബ്രാനേ യും പോലെ നാട്ടുകാരും ഒരുപാട് പേർ യാത്രയായി. പഴയവർ പുതുതലമുറ ക്ക് വഴി മാറുന്നു. കാലവും ഒരുപാട് മാറുന്നു. കഥയൊന്നുമറിയാത്ത കാലം വീണ്ടും, വീണ്ടും കരവിരുത് തെളിയിച്ചു കൊണ്ട് സൃഷ്ട്ടികൾ വിപുലപ്പെ ടുത്തുന്നു. വീണ്ടുമൊരു തെയ്യക്കാലം വരുമ്പോൾ ആഘോഷങ്ങൾക്കൊപ്പം നമുക്ക് സ്മരിക്കാം നാട് നീങ്ങിയ നൻമ്മകളെയും, പോയ് മറഞ്ഞ നല്ല നാളുക ളേയും..........
No comments:
Post a Comment