കടാങ്കോട്ട് മാക്കം തെയ്യം - ആചാരങ്ങളും വിശ്വാസ്സങ്ങളും
മാക്കവും മക്കളും - തെയ്യങ്ങളുടെ നാടായ വടക്കേ മലബാറിന് സ്വന്തമായ ഒരു തെയ്യക്കോലമാണ് മാക്കവും മക്കളും. ഒരു കാലത്ത് വടക്കേ മലബാറിലെ പല സ്ഥലങ്ങളിലും നേർച്ചയായി ഈ തെയ്യം നടത്താറുണ്ട്. കല്ല്യാണം കഴിഞ്ഞു കു റെക്കാലങ്ങൾക്ക് ശേഷവും മക്കൾ ഉണ്ടാകാത്ത ദമ്പതികളാണ് നേർച്ചയായി മാ ക്കവും മക്കളും തെയ്യം തിറ നടത്തി വന്നിരുന്നത്.
മാക്കവും മക്കളും തെയ്യത്തിൻറെ പിറകിലുള്ള വിശ്വാസ്സം (ഞാൻകേട്ടറിഞ്ഞ ത്) ഇങ്ങിനെ. ഉണ്ണിച്ചേരിക്കു പതിമൂന്നു മക്കളായിരുന്നു. പണ്ട്രണ്ടു ആണും ഒ രേ ഒരു പെണ്ണും. പണ്ട്രണ്ടു സഹോദരന്മാരുടെ ഒരേ ഒരു സഹോദരിയായിരു ന്നു കടാങ്കോട്ട് മാക്കം. മാക്കം ജനിച്ചതിൽ പിന്നെ കുടുംബത്തിനു പല ഔശ്വര്യ ങ്ങളും വന്നു ഭവിക്കുകയും ചെയ്തു, അതോടൊപ്പം അമാനുഷീകമായ പല ക ഴിവുക ളും പ്രകടിപ്പിക്കുകയും ചെയ്തു വന്ന മാക്കത്തെ വീട്ടുകാർക്കും നാട്ടു കാർ ക്കും വളരെ ഇഷ്ടവുമായിരുന്നു. പണ്ട്രണ്ടു സഹൊദരൻമ്മാരും മാക്ക ത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചു. അവർ മാക്കത്തെ ന ന്നായി പഠി പ്പിക്കുകയും ആവശ്യമുള്ളതെല്ലാം നൽകുവാൻ പരസ്പ്പരം മൽ സ്സരിക്കുകയും ചെയ്തു. വിവാഹ പ്രായമായപ്പോൾ ബന്ധത്തിൽ തന്നെയുള്ള ഒരു വരനെ കണ്ടു പിടിച്ചു വിവാഹവും നടത്തി. അവർക്ക് രണ്ടു മക്കളും പി റന്നു, "ചാത്തുവും, ചീരുവും"
എന്നാൽ മാക്കത്തിന് കൊടുക്കുന്ന പരിഗണയും സൌകര്യങ്ങളും നാത്തൂൻ മ്മാർക്കു (സഹോദരഭാര്യമാർക്കു) സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരു ന്നു. അസൂയ മൂത്ത അവർ മാക്കത്തെ ചതിക്കുവാൻ തക്കം പാർത്തിരിക്കുക യുമായിരുന്നു. ആയിടക്ക് രണ്ടു നാട്ടു രാജ്യങ്ങൾ തമ്മിൽ പരസ്പ്പരം യുദ്ധം ഉണ്ടാവുകയും, യുദ്ധത്തിൽ പങ്കെടുക്കാൻ സഹോദരർ പണ്ട്രണ്ടു പേരും വീട് വിട്ടു പോകുകയും ചെയ്തു. ഈ അവസ്സരം മുതലെടുക്കുവാൻ തീരുമാനിച്ച നാത്തൂൻമ്മാരിൽ പതിനൊന്നു പേർ മാക്കത്തിനെതിരെ അപവാദ കഥകൾ പ റഞ്ഞുണ്ടാക്കി. പന്ദ്രണ്ടാമത്തെ നാത്തൂൻ മാത്രം എതിരായി നിന്നെങ്കിലും അവ രുടെ ഭാഗം ആരും അങ്ങീകരിച്ചില്ല. യുദ്ധം ജയിച്ചു ആഹ്ലാദഭരിതരായി തിരി ച്ചെത്തിയ സഹോദരന്മാരോട് അവർ മാക്കത്തിൻറെ പേരിൽ ഇല്ലാക്കഥകൾ പറഞ്ഞു വിശ്വസ്സിപ്പിച്ചു. അടുത്തുള്ള വീട്ടിലെ അന്ന്യ ജാതിയിൽ പെട്ടവനുമാ യി മാക്കത്തിന് അവിഹി ത ബന്ധമുണ്ടെന്നും അതു കാരണം കുടുംബത്തിനു മാനക്കേടായിയെന്നും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാണെ ന്നും പറഞ്ഞു വിശ്വസ്സിപ്പിച്ചു എന്നാൽ പന്ദ്രണ്ടാമൻ മാത്രം സ്വന്തം ഭാര്യ പറഞ്ഞത് വിശ്വസ്സിച്ചു. ആൾ മാക്ക ത്തിന് ഒപ്പമായിരുന്നു.
പതിനൊന്നു പേരും ചേർന്ന് മാക്കത്തെ കൊല്ലുവാനും അത് വഴി കുടുംബത്തി നുണ്ടായ അപമാനം തീർക്കാനും തീരുമാനിക്കുന്നു. അവർ മാക്കവും മക്കളുമാ യി ഒരു യാത്ര പോകുവാൻ തീരുമാനിക്കുന്നു. വളരെ അകലെയുള്ള ഒരു കിണ റ്റിനകത്ത് ഒരു അത്ഭുദശക്തിയുള്ള മാന്ദ്രിക വിളക്കുണ്ടെന്നും അത് കാണുവാ നാണ് യാ ത്രയെന്നും വിശ്വസിപ്പിക്കുന്നു.
വളരെ നേരം തുടർച്ചയായി യാത്ര ചെയ്യുകയാൽ കുട്ടികളായ ചാത്തുവിനും, ചീരുവിനും കലശലായ വിശപ്പും, ദാഹവും ഉണ്ടായി, അമ്മയായ മാക്കം ഒരു വീട്ടിൽ കയറി കുട്ടികൾക്ക് വേണ്ടി കുറച്ചു വെള്ളം ചോദിക്കുന്നു. ആ വീട്ടി ൻറെ പേരാണ് "ചാല പുതിയ വീട്ടിൽ". വീട്ടുടമസ്ഥയാ യ സ്ത്രീ കുട്ടികൾക്ക് വയർ നിറച്ചു കാച്ചിയ പാൽ കൊടുക്കുന്നു. മക്കളുടെ വി ശപ്പ് മാറ്റിയ വീട്ടു കാരോട് നന്ദി പറഞ്ഞു കൊണ്ട് അണിഞ്ഞിരുന്ന ആഭരണങ്ങ ൾ എല്ലാം അഴി ച്ചെടുത്തു വീട്ടുകാരെ ഏൽപ്പിക്കുന്നു, ഞാൻ തിരിച്ചു വരുന്ന വ ഴിയിൽ ആഭ രണങ്ങൾ തിരിച്ചെടുക്കാമെന്നും പറഞ്ഞു വീണ്ടും യാത്ര തുടരുന്നു.
വീണ്ടും കുറെ യാത്ര ചെയ്തപ്പോൾ കുട്ടികൾക്ക് വിശപ്പും ദാഹവും തുടങ്ങുക യും അവർ നിലവിളിക്കാനും തുടങ്ങി. എത്തേണ്ട സ്ഥലം അടുത്താണെന്നും, കു റച്ചു കൂടി പോയാൽ മതിയെന്നു പറ ഞ്ഞു സഹോദരമ്മാർ സമാധാനിപ്പിക്കു ന്നു. അങ്ങിനെ അവർ ഒരു കിണറ്റുകരയിൽ എത്തുന്നു, കിണറ്റിലേക്ക് നോക്കു, അതിലുള്ള അത്ഭുത മാന്ദ്രിക വിളക്ക് കണ്ടാൽ കുട്ടികളുടെ വിശപ്പും ദാഹവും മാറുകയും മറ്റു എല്ലാത്തിനും പരി ഹാരമാകുമെന്നും പറയുന്നു. കിണറ്റിലേ ക്ക് എത്തി നോക്കാൻ തുടങ്ങിയ മാക്കത്തെയും, മക്കളേയും വെട്ടു കത്തിയാൽ കഴുത്തിൽ വെട്ടി കിണറ്റിലേക്ക് തള്ളുന്നു.
അതോടെ കഷ്ട കാലം തുടങ്ങുകയായി. പരസ്പ്പര ഐക്യം ഇല്ലാതാവുകയും പല കാരണങ്ങൾ പറഞ്ഞു സഹോ ദരമ്മാർ പരസ്പ്പരം വഴക്കടിക്കുകയും ചെയ്തു, കലഹവും പ്രശ്നങ്ങളും മൂർഛിക്കുകയും എല്ലാവരും അന്യോന്ന്യം തമ്മിൽ കുത്തി മരിക്കുകയും ചെയ്യുന്നു. അതോടൊപ്പം കടാങ്കോട്ട് തറവാടിനു തീ പിടിക്കുകയും പതിനൊന്നു പേരുടെ ഭാര്യമാരും തീയിൽ വെന്തു മരിക്കുക യും ചെ യ്യുന്നു. കുട്ടികൾക്ക് പാൽ കൊടുത്ത ചാല പുതിയ വീട്ടിൽ പല ഔശ്യ ര്യങ്ങളും വന്നു ഭവിക്കുകയും, നാൾക്കു നാൾ പ്രതാപം വർദ്ധിക്കുകയും, തറ വാട് വളരെ പ്ര ശസ്ഥമാവുകയും അഭി വൃദ്ധിയുണ്ടാവുകയും ചെയ്തു. തിരി ച്ചു വരുന്ന വഴിയിൽ ആഭരണങ്ങൾ തി രിച്ചു വാങ്ങാമെന്നു പറഞ്ഞു പോയ മാക്കം തിരിച്ചു വന്നതുമില്ല. മാക്ക ത്തിൻറെയും മക്കളുടെയും ദൈവീക ശക്തി തിരിച്ചറിഞ്ഞ ചാല പുതിയ വീട്ടുകാർ എല്ലാ വർഷവും മാക്കവും മക്കളും തെയ്യം നടത്തുവാൻ തീരുമാനിക്കുന്നു.
മേടമാസ്സം രണ്ടും മൂന്നും തിയ്യതികളിൽ മുടങ്ങാതെ നടത്തിവരുന്ന മാക്കവും മക്കളും തെയ്യം വടക്കൻ കേരളത്തിൽ വളരെ പ്രശസ്ഥമാണ്. ദൈവീക ശക്തിയു ള്ള മാക്കവും മക്കളും നാടിനു ഔശ്യര്യം എന്നത് നാട്ടുകാരുടെ വിശ്വാസ്സം. കു ടുംബത്തിൽ വന്നു ഭവിക്കുന്ന പല തരം അനർത്ഥങ്ങൾക്കും പരിഹാരമായും, കുടുമ്പത്തിൻറെ അഭിവൃധിക്കും വേണ്ടി മാക്കവും മക്കളും തെയ്യം പഴയ കാ ലങ്ങളിൽ പല വീടുകളിലും നേർച്ചയായും നടത്തി വന്നിരു ന്നു.
ജയരാജൻ കൂട്ടായി
No comments:
Post a Comment