അറിയപ്പെടാത്ത പൊയിലൂർ
പൊയിലൂർ, കണ്ണൂർ ജില്ലയിൽ നിന്നും നാൽപ്പത്തി ഒന്നര കിലോ മീറ്റർ ദൂരത്തി ലും, തലശ്ശേരിയിൽ നിന്നും ഇരുപതേ കാൽ കിലോമീറ്റർ ദൂരത്തിലുമായി സ്ഥി തി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലം. നാൽപ്പത് വർഷങ്ങൾക്കു മുമ്പ് പാ നൂരിൽ നിന്നും ബസ്സിൽ പൊയിലൂരിലേക്കു യാത്ര ചെയ്യുമ്പോൾ കണ്ണിനു കുളി രേകുന്ന കാഴ്ചകളായിരുന്നു. ഇടവും വലവും നിബിഡ വനങ്ങളായിരുന്നു. ഏ തു കാലാവസ്ഥയിലും നല്ല കുളിരേകുന്ന നാടായിരുന്നു പൊയിലൂർ. ഇവിടെ അറിയപ്പെടാത്ത പൊയിലൂർ എന്ന് എഴുതിയതിൽ തെറ്റിദ്ധരിക്കാതിരിക്കുക, തീർച്ചയായും പൊയിലൂർ അറിയപ്പെടുന്ന നാട് തന്നെ, എന്നാൽ ഇന്നത്തെ തല മുറയ്ക്ക് അറിയാത്ത ഒരു പാട് കാര്യങ്ങളും കഥകളും പൊയിലൂരിന് മാത്രം സ്വന്തമായിട്ടുണ്ട്. അതിൽ എനിക്കറിയാവുന്ന ചിലത് മാത്രം ചുരുക്കമായി വി വരിക്കട്ടെ.
എൻറെ അമ്മുമ്മയുടെ ചേച്ചിമാരിൽ ഒരാളായ വാച്ചാക്കൽ കൂട്ടായി ചിരുത യെ കല്ല്യാണം കഴിച്ചത് പൊയിലൂരിലുള്ള മൊട്ടെമ്മെൽ കുഞ്ഞിരാമൻ വൈ ദ്യരായിരുന്നു. പാരമ്പര്യ വൈദ്യന്മാരുടെ കുടുംബവുമായിരുന്ന മൊട്ടേമ്മൽ കുടുംബാംഗങ്ങൾ ആ കാലത്ത് നാട്ടിലെ മുടിചൂടാമന്നന്മാരുമായിരുന്നു. അറു ന്നൂറോളം ഏക്കർ കരപ്പറമ്പും, അത്രയും കണ്ടങ്ങളും, കൂടാതെ പല ഏക്കർ കൃ ഷി ഭൂമി കുടിയാന്മാരുടെ കൈവശവും മൊട്ടേമ്മൽ കുഞ്ഞിരാമൻ വൈദ്യർ ക്ക് സ്വന്തമായുണ്ടായിരുന്നു.
മൊട്ടേമ്മൽ വീട്ടിൽ കൊയ്ത് കഴിഞ്ഞാൽ നെല്ല് നിറച്ചു സൂക്ഷിക്കുവാൻ പന്ത്ര ണ്ടോളം പത്തായങ്ങളും, പത്തായപ്പുരകളും, കറ്റ മെതിക്കാനും തൂറ്റാനുമുള്ള നെൽപ്പുരകളും ഉണ്ടായിരുന്നു. (നെല്ലും പുല്ലും, തൂളിയും വേർതിരിക്കുന്നതി നു തൂറ്റുകയെന്നു പറയും ) കുരുമുളക് സൂക്ഷിക്കുവാൻ മാത്രം രണ്ടു പത്തായ ങ്ങളും ഉണ്ടായിരുന്നു. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കൃഷി ഭൂമി യും, ഒരു നാട് മുഴുവൻ സ്വന്തമായും കൊണ്ട് നടന്നിരുന്ന കുഞ്ഞിരാമൻ വൈദ്യ രുടെ മക്കളെല്ലാവരും പ്രതാപശാലികളുമായിരുന്നു.
ചിരുത അ മ്മൂമ്മക്ക് ആറ് ആൺ മക്കളും മൂന്ന് പെൺമക്കളുമായി രുന്നു. (മൊ ട്ടേമ്മൽ കുഞ്ഞാപ്പു വൈദ്യർ, മൊട്ടേമ്മൽ ചന്തു വൈദ്യർ, മൊട്ടേമ്മൽ ചീരു, മൊട്ടേമ്മൽ ഗോവിന്ദൻ വൈദ്യർ, മൊട്ടേമ്മൽ കുഞ്ഞിയെന്നു വിളിക്കുന്ന ജാന കി, മൊട്ടേമ്മൽ ശങ്കരൻ വൈദ്യർ, മൊട്ടേമ്മൽ കുഞ്ചിര, മൊട്ടേമ്മൽ കൃഷ്ണൻ, മൊട്ടേമ്മൽ ദാമു.) മക്കളിൽ ആറാമനായ മൊട്ടെമ്മൽ ശങ്കരൻ വൈദ്യർ, കുറേ ക്കാലം അമ്മയുടെ തറവാടായ കൂരാറ കടയപ്ര ത്തെ വാച്ചാക്കൽ വീട്ടിലായി രുന്നു താമസ്സിച്ചിരുന്നത്. അത് കൊണ്ട് തന്നെ പൊയിലൂ ർ ഭാഗങ്ങളിൽ മൊട്ടേ മ്മൽ ശങ്കരൻ വൈദ്യർ എന്നും, കൂരാറ മൊകേരി ആറ്റു പുറം ഭാഗങ്ങളിൽ വാ ച്ചാക്കൽ ശങ്കരൻ വൈദ്യർ എന്നും അറിയപ്പെട്ടിരുന്നു
അറിയപ്പെടുന്ന ആയുർവ്വേദ, മർമ്മ ചികിൽസ്സകനായിരുന്ന ശങ്കരൻ വൈദ്യർ ക്ക് പൊയിലൂരിലോ, മൊകേരി, കൂരാറ ഭാഗങ്ങളിലോ പകരക്കാരനായി ആരു മില്ലായിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം ക ഴിവിൽ അൽപ്പം ഗർവ്വും ഉണ്ടാ യിരുന്നു. ആരുടെ മുന്നിലും തലയുയർത്തി നിൽക്കണമെന്ന വാശിക്കാരനുമാ യിരുന്നു. ജീവൻ പോയാലും പറയുന്ന വാക്കിലും പ്രവർത്തിയിലും ഉറച്ചു നി ൽക്കുമായിരുന്നു. വല്ല അസുഖങ്ങൾ വന്നാൽ പോലും ആരെയും അ റിയിക്കാ തെയും, അന്നന്നത്തെ കാര്യങ്ങൾ മുടക്കം കൂടാതെയും ചെയ്യുകയെന്നതും ഒരു വാശിയായിരുന്നു, കാരണം ശങ്കരൻ വൈദ്യർക്ക് അസുഖം വരില്ലെന്നത് ജനങ്ങ ളിൽ ഉണ്ടായിരുന്ന ഒരു ദൃഢ വിശ്വാസ്സമായിരുന്നു.
ഒരിക്കൽ കലശലായ പനി കാരണം എഴുന്നേൽക്കാൻ പോലും പറ്റാത്ത അവ സ്ഥയിലും തലേ ദിവസ്സത്തെ തീരുമാന പ്രകാരമുള്ള ഒരു രോഗിയുടെ വീട്ടിൽ ചികിൽസ്സക്കു പോയി. ചികിൽസ്സ കഴിഞ്ഞു തിരിച്ചു വരുന്ന വഴിയിൽ പനി യുടെ കടുപ്പം കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥയിലായി. മുന്നോട്ട് നടക്കാൻ പറ്റാത്ത അവസ്ഥയിലും ഏതെങ്കിലും വീട്ടിൽ കയറി വെള്ളം ചോദിക്കാനോ, വിശ്രമിക്കാനോ മിനക്കെട്ടില്ല, അവിടേയും സ്വന്തം അഭിമാനം വ്രണപ്പെടുമോ എന്ന ചിന്തയായിരുന്നു. ക്ഷീണം തീർക്കാൻ അടുത്തു കണ്ട മരത്തണലിൽ അൽ പ്പം വിശ്രമിക്കാനിരുന്നു, കൂട്ടത്തിൽ ചെറുതായൊന്നു മയങ്ങുകയും ചെയ്തു. അപ്പോൾ അത് വഴി വന്ന ഒരു പരിചയക്കാരൻ വൈദ്യരുടെ ഇരിപ്പ് കണ്ടു എ ന്തോ പന്തി കേടു പോലെ തോന്നുകയും "അയ്യോ എന്താ വൈദ്യരും ഇരുന്നു പോയോ" എന്ന് ചോ ദിച്ചു.
ചോദ്യത്തിൽ ഒരു പരിഹാസ്സച്ചുവ മണത്തറിഞ്ഞ വൈദ്യർ "ആ നീ എൻറെ ക യ്യൊന്നു പിടിച്ചേ" എന്ന് പറഞ്ഞു. കൈ പിടി ച്ചുയർത്തിയത് മാത്രമേ അയാൾ ക്ക് ഓർമ്മയുള്ളൂ. കൈ പിടിച്ചുയർത്തിയ പരിചയക്കാരൻ കുനിഞ്ഞു നിന്ന നിൽപ്പിൽ നിന്നും അനങ്ങാൻ പറ്റാതെ അവിടെ തന്നെ നിൽപ്പായി. "ഞാൻ വൈ കീട്ട് വരുന്നത് വരെ നീ ഇവിടെ നിന്നാൽ മതി എന്ന് പറഞ്ഞു കൊണ്ട് വൈദ്യർ നടന്നു പോയി. എന്നാൽ പിന്നീട് കുറച്ചു നേരത്തിനു ശേഷം മനസ്സലിയുകയും തിരിച്ചു വന്നു ആളുടെ കയ്യിൽ പിടിച്ചു വീണ്ടും ഒന്ന് ഉയർത്തിയതിൽ പിന്നെ യാണ് ആയാൾക്ക് അനങ്ങാനോ, തിരിച്ചു നടന്നു പോകാനോ പറ്റിയുള്ളൂ.
പോകുന്ന പോക്കിൽ മേലിൽ ശങ്കരൻ വൈദ്യരെ കളിയാക്കരുതെന്ന താക്കീതും നൽകി വൈദ്യരും തിരിച്ചു പോയി. മർമ്മ സ്ഥാനങ്ങൾ കൃത്യമായി അറിയാ വുന്ന വൈദ്യർ നടത്തിയ ഏതോ ഒരു പ്രയോഗമായിരുന്നു അത്. അതിൽ പി ന്നെ ശങ്കരൻ വൈദ്യരെ നാട്ടുകാർക്ക് ഭയമായിരുന്നു, എല്ലാം എൻറെ അമ്മുമ്മ യും, അമ്മയും, വാച്ചാക്കൽ വീടിൻറെ അയൽ വാസ്സികളായ ഇല്ലത്ത് ബിയ്യാ ത്തുമ്മയും, കൊച്ചേൻറെവിട നബീസ്സയിത്തയും പറഞ്ഞു കേട്ട കഥകളാണ്. ഞാ ൻ കുട്ടിയായിരുന്നതിനാൽ എനിക്ക് കൂടുതൽ അറിയാമായിരുന്നില്ല. എന്നാൽ എൻറെ കുട്ടിക്കാലത്തും വാച്ചാക്കൽ ശങ്കരൻ വൈദ്യരുടെ വീര കഥകൾ അന്ന ത്തെ പഴയ തലമുറയിൽ നിന്നും ധാരാളം കേട്ടിട്ടുമുണ്ട്. പാവപ്പെട്ടവർക്ക് സൗജ ന്യമായി ചികിൽസ്സ നൽകുകയായാൽ ജനങ്ങൾക്ക് ഭയമുണ്ടായിരുന്നെങ്കിലും എല്ലാവർക്കും ശങ്കരൻ വൈദ്യർ പ്രിയങ്കരനായിരുന്നു.
ഈ കാലങ്ങളിൽ ഞങ്ങൾ ചുണ്ടങ്ങാപ്പൊയിലിലെ കീരങ്ങാട്ടിലുള്ള വടക്കയിൽ നമ്പ്യാരുടെ വാടക വീട്ടിലായിരുന്നു താമസ്സം. വാച്ചാക്കൽ വീടിൻറെ കിഴക്ക് വ ശത്തായി എൻറെ അമ്മക്ക് വേണ്ടി അമ്മയുടെ അച്ഛനായ "പടിക്കോത്താൻ" എ ന്ന പേരിലറിയപ്പെടുന്ന പടിക്കോത്ത് നടമ്മൽ കുഞ്ഞിമ്മന്നൻ സ്ഥലം വാങ്ങിയി രുന്നു. (ഫ്രഞ്ച് ഭരണ കാലത്ത് പന്തക്കലിലെ അഡ്മിനിസ്ട്രേറ്റർ പദവി വഹിച്ച ആളായിരുന്നു പടിക്കോത്താൻ). മരിച്ചു വർഷങ്ങൾ അൻപത് കഴിഞ്ഞെങ്കി ലും ഇന്നും പന്തക്കൽ ഭാഗങ്ങളിൽ പടിക്കോത്താൻറെ പേരും, പടിക്കൊത്ത് വീ ടും അറിയാത്തവർ ആരുമില്ല. പറമ്പിലെ കാര്യങ്ങൾ നോക്കാൻ എൻറെ അച്ഛ നായ കുഞ്ഞാപ്പു വൈദ്യർ ഇടയ്ക്കിടെ വാച്ചാക്കൽ കിഴക്കയിൽ പറമ്പിൽ പോകും.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസ്സങ്ങൾ കാരണം ശങ്കരൻ വൈദ്യർ എൻറെ അച്ഛനോട് മിണ്ടാറില്ലായിരുന്നു. ആയിടക്ക് ശങ്കരൻ വൈദ്യർ കലശലായ അ
സുഖത്താൽ കിടപ്പിലായി, എഴുന്നേൽക്കാനോ നടക്കാനോ പറ്റാതെ തീർത്തും അവശനായി ശങ്കരൻ വൈദ്യർ കിടപ്പിലായപ്പോഴാണ് ശങ്കരൻ വൈദ്യർക്കും അസുഖം വരുമെന്ന് നാട്ടുകാർക്ക് മനസ്സിലായത്. ആയുർവേദ വിദഗ്ധനായി രുന്ന എൻറെ അച്ഛനും ഇടയ്ക്കിടെ പറയുമായിരുന്നു ശങ്കരൻ വൈദ്യർക്കും അസുഖം വരുമെന്ന കാര്യം ഉൾക്കൊള്ളാനാകുന്നില്ലായെന്നു. (ആയിരത്തി തൊ ള്ളായിരത്തി അൻപത്തി നാലിൽ ആയുർവേദത്തിൽ ഡിപ്ലോമയും, ആയുർവേ ദത്തിൻറെ മൂലഗ്രന്ഥമാ യ അഷ്ടാംഗഹൃദയവും മനഃപാഠമായിരുന്ന എൻറെ അച്ഛനായിരുന്നു ചൂര്യൻ കു ഞ്ഞാപ്പു വൈദ്യർ (പാട്ട്യം കൊട്ടയോടിയായിരു ന്നു അച്ഛ ൻറെ സ്വദേശവും ജൻമ്മ നാടും). (ആൾ ഇന്ത്യ മെഡിക്കൽ കോളേജ് മ ലബാർ ഡിസ്ട്രിക്ട്, ഇപ്പോൾ ഈ മെഡിക്കൽ കോളേജ് നിലവിലില്ല) "വൈദ്യ രത്‌നം" എന്ന പേരിലായിരുന്നു ബിരുദ സട്ടിഫിക്കറ്റ്. ഇങ്ങിനെയുള്ള എൻറെ അച്ഛനും വിശ്വസ്സിക്കാൻ പ്രയാസ്സമായിരുന്നു ശങ്കരൻ വൈദ്യർക്ക് അസുഖം വരുമെന്ന കാര്യം. അത്രയ്ക്കും അതികായനായിരുന്നു ശങ്കരൻ വൈദ്യർ.
പതിവ് പോലെ വാച്ചാക്കൽ കിഴക്കേ പറമ്പിലെ കാര്യങ്ങൾ നോക്കാൻ എൻറെ അച്ഛൻ ഒരു ദിവസ്സം പോയതായിരുന്നു. വാച്ചാക്കൽ വീട്ടിൽ നിന്നും കിടന്ന കിട പ്പിൽ ശങ്കരൻ വൈദ്യർ അച്ഛനെ കാണുകയും എത്രയോ വർഷങ്ങൾക്കു ശേഷം അടുത്തേക്ക് വിളിക്കുകയും ചെയ്തു. അച്ഛൻ അടുത്തെത്തിയ ഉടനെ കയ്യിൽ ക യറി പിടിച്ചു വിതുമ്പി കൊണ്ട് " ഞാൻ നിന്നോട് ഒരു പാട് തെറ്റുകൾ ചെയ്യുക യും, അനാവശ്യമായി ചീത്ത വിളിക്കുകയും ചെയ്തിട്ടുണ്ട്, എന്നാലും നീ എ ന്നോട് ഒരിക്കലും തിരിച്ചു പറയുകയോ, പ്രവർത്തിക്കുകയോ ചെയ്തില്ല, നീ എന്നോട് ക്ഷമിക്കണമെന്നും അഥവാ ക്ഷമിച്ചെങ്കിൽ ഒരു ഗ്ലാസ്സ് വെള്ളം നിൻറെ കൈകൊണ്ടു എനിക്ക് തരണമെന്നും പറഞ്ഞു. അച്ഛൻ ഗ്ലാസ്സിലെടുത്ത് വായിലേ ക്കൊഴിച്ചു കൊടുത്ത വെള്ളം പകുതി കുടിക്കുമ്പോഴേക്കും ദീർഘമായി ഒരു ശ്വാസ്സം എടുക്കുകയും കണ്ണുകൾ അടയുകയും ചെയ്തു. അച്ഛന് രണ്ടു വാക്ക് പറയാനുള്ള അവസ്സരം പോലും കൊടുക്കാതെ ശങ്കരൻ വൈദ്യരുടെ ഭൂമിയി ലെ യാത്ര അവിടെ അവസാനിക്കുകയായിരുന്നു. അച്ഛനോടോപ്പോം പൊയിലൂ രിലും, മൊകേരി, കൂരാറ, ആറ്റുപുറം ഭാഗങ്ങളിലുമുള്ള ജനങ്ങളെ കണ്ണീരിലാ ഴ്ത്തിയാണ് ശങ്കരൻ വൈദ്യർ വിടവാങ്ങിയത്.
മക്കളിൽ മൂന്നാമത്തെയാളായ ചീരുവിനെ കല്യാണം കഴിച്ചത് ചൊക്ലിയിലെ പ്രശസ്തരായ ഊരാച്ചേരി ഗുരുനാഥന്മാരുടെ വീട്ടിലായിരുന്നു. ഊരാച്ചേരി അച്യുതനായിരുന്നു ചീരു അമ്മുമ്മയുടെ ഭർത്താവ്. ചൊക്ളിയിൽ പൊതു വെ തന്നെ പ്രശസ്തരായിരുന്ന ഊരാച്ചേരി ഗുരുനാഥന്മാർ ഡോക്ടർ ഹെർമൻ ഗുണ്ടർട്ടിനെ സംസ്കൃതവും, മലയാളവും പഠിപ്പിക്കുകവഴി കേരള ചരിത്ര ത്തിൽ തന്നെ ഇടം പിടിക്കുകയും ചെയ്തു.
കുഞ്ഞിയെന്ന ജാനകിയെ കല്ല്യാണം കഴിച്ചത് എരഞ്ഞോളിയിലെ പ്രശസ്തമാ യ അമ്പലത്തുംകണ്ടി കൃഷ്ണൻ ഗുരുക്കളായിരുന്നു. തലശ്ശേരി നാട്ടിലെ അറിയ പ്പെടുന്ന തടവൽ, തിരുമ്മ്, മർമ്മ ചികിത്സ വിദഗ്ധനായിരുന്നു ഗുരുക്കൾ. മൊ ട്ടേമ്മൽ കുഞ്ചിരയെ വിവാഹം കഴിച്ചത് പത്തായ കുന്നിലെ മരുതി ഗോവിന്ദൻ മാസ്റ്ററായിരു ന്നു. മൊട്ടേമ്മൽ കൃഷ്ണൻ ചെറുപ്രായത്തിൽ തന്നെ സിംഗപ്പൂരി ലേക്ക് പോകുകയും, അവിടെ പൗരതം സ്വീകരിക്കുകയും, സിംഗപ്പൂർ സ്വദേശി യെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീടൊരിക്കലും നാട്ടിലേക്ക് വരുക യും ചെ യ്തില്ല. വർഷങ്ങൾക്ക് മുമ്പ് സിംഗപ്പൂരിൽ വച്ച് തന്നെ മരണമടയുക യും ചെയ്തു. മക്കൾക്കോ മരുമക്കൾക്കോ ഇന്ത്യയിൽ ആരുമായും പരസ്പര ബന്ധമൊ, പരിചയമോയില്ല, അവർ ഇപ്പോഴും സിംഗപ്പൂരിൽ ജീവിക്കുന്നു.
മക്കളിൽ ഇളയവനായ മൊട്ടേമ്മൽ ദാമു വിവാഹം കഴിച്ചത് തലശ്ശേരിയിൽ അന്നും ഇന്നും പ്രശസ്തമായ പുല്ലമ്പിൽ വീട്ടിലായിരുന്നു. കുറച്ചു വർഷങ്ങ ൾക്കു മുമ്പ് പുല്ലമ്പിൽ വീട്ടിൽ വച്ച് തന്നെ മരണമടഞ്ഞതായി അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. മക്കൾ കോഴിക്കോട് ജില്ലയിൽ താമസ്സമുണ്ടെ ന്നും അറിയാൻ കഴിഞ്ഞു.
മക്കളിൽ നാലാമനായിരുന്നു ഏറ്റവും കൂടുതൽ പ്രശസ്തനായിരുന്ന മൊട്ടെ മ്മെൽ ഗോവിന്ദൻ വൈദ്യർ. ഒരു കാലത്ത് പോയിലൂരിലും, പാനൂരിലും രാ ഷ്ട്രിയ, സാംസ്കാരിക രംഗത്ത് വളരെ സജീവമായിരുന്ന ഗോവിന്ദൻ വൈദ്യർ പാനൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി ആർ കുറുപ്പിനു എതിരായി മൽസ്സ രിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണിയപ്പോൾ പി ആർ കുറുപ്പ് വിജയിക്കുക യും ചെയ്തു എതിർ സ്ഥാനാർത്തി മൊട്ടമ്മെൽ ഗോവിന്ദൻ വൈദ്യർക്കു കിട്ടി യത് അറുപത്തി ഒൻപതു വോട്ടായി രുന്നു.
രാഷ്ട്രിയ പ്രവർത്തനത്തി ൻറെ ഭാഗമായി പലപ്പോഴും പല കേസ്സുകളും ഉണ്ടാ വുകയും ചെയ്തിരുന്നു. ആ കാലങ്ങളിൽ തലശ്ശേരിയിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന ജ സ്റ്റീസ് വി ആർ കൃഷ്ണ അയ്യരാണ് ഗോവിന്ദൻ വൈദ്യരുടെ എ ല്ലാ കേസ്സുകളും വാദിച്ചിരുന്നത്. സ്വന്തം സഹോദരന് തുല്യമായിരുന്നു കൃഷ്ണ യ്യരും, ഗോവിന്ദൻ വൈദ്യരും തമ്മിലുള്ള സൗഹൃദം. പല ആപൽ ഘട്ടങ്ങളി ലും കൃഷ്ണയ്യരായിരുന്നു ഗോവിന്ദൻ വൈദ്യരെ രക്ഷിച്ചിരുന്നത്. ഒരിക്കൽ കോഴിക്കോട് നിന്നും തലശ്ശേരിക്കു വരുന്ന വഴിയിൽ തലശ്ശേരി വണ്ടിയിറങ്ങു മ്പോൾ വൈദ്യരെ ആക്രമിക്കാൻ പ്രതിയോഗികൾ തീരുമാനിക്കുകയും, ആ കാ ര്യങ്ങൾ മുൻ കൂട്ടി അറിഞ്ഞ കൃഷ്ണയ്യർ വൈദ്യരെ വടകര സ്റ്റേഷനിൽ ഇറക്കി രക്ഷപ്പെടുത്തുകയും ചെയ്തു. മൊട്ടെമ്മെൽ ഗോവി ന്ദൻ വൈദ്യരും ജസ്റ്റിസ് കൃ ഷ്ണ അയ്യരും ആ കാലത്ത് വളരെ നല്ല സുഹൃത്തു ക്കളായിരു ന്നു.
എന്നാൽ പിന്നീടൊരിക്കൽ പ്രതിയോഗികൾ ഒരുക്കിയ ഒരു പദ്ധതിയുടെ ഭാഗ മായി പോയിലൂരിൽ വച്ചു ഇരുപത്തി അഞ്ചു പേരടങ്ങുന്ന ഒരു സംഘം മർദ്ദി ക്കുകയും അതോടെ രണ്ടു ചെവികളുടെ കേൾവിയും നഷ്ടമാവുകയും, കണ്ണിനേ റ്റ പരിക്ക് കാരണം കാഴ്ച ശക്തി കുറയുകയും ചെയ്തു. എന്നാലും ഇരുപ ത്തിയഞ്ചിൽ പതിനെട്ട് പേരെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷമാണ് ഗോവിന്ദൻ വൈദ്യർ അവശനായതും വീണു പോയതും. മർദ്ദനത്തെ തുടർന്ന് പലതരം ശാ രീരികമായ അവശതകളും ഉണ്ടാവുകയും ചെയ്തു.അതോടെ പൊതു പ്രവർ ത്തനം അവസ്സാനിപ്പിക്കുകയും, ജീവിതത്തിൽ ഒരു തരം അലസ്സത ബാധിക്കുക യും ചെയ്തു, അതിൽ പിന്നെ അവിവാഹിതനായി വയസ്സായ അമ്മയെ പരിച രിച്ചും കഴിഞ്ഞു പോന്നു. അമ്മ കൂടി മരിച്ച പ്പോൾ കുറച്ചു കാലം എരഞ്ഞോ ളിയിലുള്ള സഹോദരിയായ കുഞ്ഞി എന്ന് വിളിക്കുന്ന ജാനകിയുടെ വീട്ടിൽ കഴിഞ്ഞു. (എരഞ്ഞോളിയിലുള്ള അമ്പലത്തുംകണ്ടി കൃഷ്ണൻ ഗുരു ക്കളുടെ വീട്ടിൽ) ഗോവിന്ദൻ വൈദ്യർക്ക് ഭാഗം വച്ച് കിട്ടിയ അളവറ്റ സ്വത്തു ക്കൾ ഉ ണ്ടായിരുന്നെങ്കിലും അവസ്സാന കാലമായപ്പോൾ എല്ലാത്തിനോടും ഒരു തരം നിസ്സംഗതയായിരുന്നു. (അവസ്സാന കാലത്ത് നാൽപ്പത് ഏക്കർ ഭൂമി സ്വന്ത മായു ണ്ടായിരുന്നു)
തുടർന്ന് ലൌകീക ജീവിതത്തോട് മടുപ്പ് തോന്നുകയും സന്യാസ്സം സ്വീകരിക്കു കയും ശിവാനന്ദ സ്വാമികൾ എന്ന പേര് സ്വീകരി ക്കുകയും ചെയ്തു. സ്വത്ത് വ കകൾ എല്ലാം വിൽക്കുകയും തലശ്ശേരി ജഗന്നാഥ ക്ഷേ ത്രത്തിൻറെ പേരിൽ ബാ ങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. വർഷത്തിൽ കിട്ടുന്ന പലിശപ്പണം കൊണ്ട് ആൾ ജീവിച്ചിരിക്കുന്ന അത്രയും കാലം ശ്രീ നാരായണ ജയന്തി ദിവസ്സം അമ്പല ത്തിൽ അന്ന ദാനം നടത്താനും അമ്പലവുമായി കരാറുണ്ടാക്കി. അമ്പലത്തിൽ ത ന്നെ ശിവാനന്ദ സ്വാമികളുടെ പേരിൽ ഒരു മുറിയും പണിതുണ്ടാക്കി. അതിൽ കഴിഞ്ഞു പോന്ന ശിവാനന്ദ സ്വാമിക ൾ എന്ന ഗോവിന്ദൻ വൈദ്യരെ ആ കാല ത്ത് ഞാൻ പലപ്പോഴും കാണാൻ പോയിട്ടുണ്ട്. അപ്പോഴെല്ലാം വൈദ്യനാഥപു രം രാമകൃഷ്ണ അയ്യർ എന്ന വി ആർ കൃഷ്ണ അയ്യരുമായുണ്ടായിരുന്ന ഗാഡ മായ സൌഹൃദത്തെ പറ്റി വാതോരാതെ സംസ്സാരിക്കുകയും പഴയ കാര്യങ്ങ ൾ പറഞ്ഞു വീർപ്പു മുട്ടുന്നതും കാണാമായിരുന്നു.
ഞാൻ കാണാൻ ചെല്ലുമ്പോഴെല്ലാം എനിക്ക് രണ്ടു രൂപ തരും, ആദ്യമെല്ലാം ര ണ്ടു രൂപ മോഹിച്ചായിരുന്നു എൻറെ കൂടിക്കാഴ്ചകൾ, അത് മനസ്സിലാക്കിയ ശിവാനന്ദ സ്വാമികൾ പിന്നെ ഞാൻ ചെല്ലുമ്പോൾ ചോദിക്കും, "എന്താടാ നിന ക്ക് രണ്ടു രൂപ വേണമായിരിക്കും അല്ലേയെന്നു" ചോദിച്ചുകൊണ്ട് ചിരിക്കാൻ തുടങ്ങും, എന്നാൽ പിന്നീട് എനിക്ക് രണ്ടു രൂപയായിരുന്നില്ല വേണ്ടിയിരുന്നത് അദ്ദേഹം പറയു ന്ന അനുഭവകഥകൾ കേൾക്കാൻ എനിക്ക് താൽപര്യമായിരു ന്നു, അത് എനിക്ക് ഒരു ആവേശവുമായിരുന്നു. ആ ആവേശമായിരിക്കാം ഇ ന്നും പഴയ കാര്യങ്ങളും, കുടുംബ ബന്ധങ്ങളും അന്വേഷിച്ചുകൊണ്ട് വേരുകൾ തേടിയുള്ള എൻറെ യാത്രകളും.
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴിൽ ഞാൻ തുടർ പഠനത്തിനും ജോലിക്കുമായി എൻറെ ചേട്ടൻറെയടുത്ത് ബോംബയിൽ പോയി. കുറച്ചു കാല ങ്ങൾക്ക് ശേഷം, വർഷം ഓർമ്മയില്ല, അമ്മയുടെ ഒരു കത്ത് കിട്ടിയപ്പോൾ അതി ലുള്ള മുഖ്യ വാർത്ത ഗോവിന്ദൻ വൈദ്യരുടെ മരണത്തെക്കുറിച്ചായിരുന്നു. വാർദ്ധക്യ സഹജമായി, ഗുരുതരമായ രോഗബാധിതനായ ശിവാനന്ദ സ്വാമിക ളെ ക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടിലേക്കു മാറ്റുകയും അവിടെ വച്ചു മരിക്കു കയുമായിരുന്നു. മരണ വർത്തയറിഞ്ഞു മൊട്ടേമ്മൽ കുടുംബാംഗങ്ങൾ എത്തു കയും ശവ ശരീരം തറവാടായ പൊയിലൂരിലെ മൊട്ടമ്മലിൽ കൊണ്ട് പോയി സംസ്കരിക്കുകയും ചെയ്തു.
വിശ്വാസ്സപരമായി ക്ഷേത്രത്തിൽ വച്ചു മരിക്കാൻ പാടില്ലാത്തതിനാൽ അന്ത്യ നാളുകളിലായിരുന്നു ക്ഷേത്രത്തിൽ നിന്നും മാറ്റിയത്. ഇത്രയെല്ലാം സ്വത്തും സ മ്പാദ്യങ്ങളുമുണ്ടായിരുന്നിട്ടും അവസ്സാന കാല ജീവിതം തീർത്തും ദുരിതപൂ ർണ്ണമായിരുന്നു. ശിവാനന്ദ സ്വാമികളുടെ (ഗോവിന്ദൻ വൈദ്യരുടെ) മരണശേ ഷം നാട്ടിലില്ലാത്തതിനാൽ ജഗന്നാഥ ക്ഷേത്ര ഉൽസ്സവത്തിനു പോകുവാൻ എനി ക്ക് നീണ്ട കുറെ വർഷങ്ങൾ അവസ്സരം ഉ ണ്ടായിരുന്നില്ല. പിന്നീട് രണ്ടായിരത്തി പതിനഞ്ചിലെ ഉൽസ്സവത്തിനാണ് എനി ക്ക് അതിനുള്ള അവസ്സരം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന കുടുംബാഗങ്ങളെ ഒരു ഭാഗത്തു ഇരുത്തി ഞാൻ മുമ്പ് ശി വാനന്ദ സ്വാമികൾ ഉപയോഗിച്ചിരുന്ന മുറിയുടെ മുന്നിലേക്ക് പോയി, അവി ടെ അൽപ്പനേരം നിന്നു, പിന്നെ കണ്ണുകൾ നി റയുകയും, വിതുമ്പാനും തുടങ്ങി യപ്പോൾ തിരിച്ചൊരു ഓട്ടമായിരുന്നു. കുടും ബാഗങ്ങളുടെ മുന്നിൽ തിരിച്ചെ ത്തി കുറെ മണിക്കൂറുകൾക്കു ശേഷമാണ് എനിക്ക് വായ തുറക്കാനും എന്തെ ങ്കിലും സംസ്സാരിക്കുവാനും പറ്റിയുള്ളൂ.
പൊയിലൂരിൻറെ പൈതൃകം തേടിയുള്ള യാത്രയിൽ വേദവ്യാസ്സ സാഹിത്യ സ മാജം ഞാനുമായി ബന്ധപ്പെടുകയും ഞാൻ എനിക്കറിയാവുന്ന കാര്യങ്ങൾ എ ഴുതുകയും ചെയ്തെങ്കിലും മൊട്ടേമ്മൽ വീട്ടിലെ ഇന്നത്തെ അവകാശി ആരെ ന്നും, വീടിൻറെ അവസ്ഥ എന്തെന്നും അറിയാനുള്ള ആകാംക്ഷ കാരണം വേദ വ്യാസ്സയുടെ പ്രവർത്തക സമിതി അംഗങ്ങളുമായി ഞാൻ എൻറെ ചേട്ടൻ പറ ഞ്ഞു തന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ മൊട്ടേമ്മൽ വീട് തേടി പുറപ്പെട്ടു. കല്ലിക്കണ്ടി ബസ്സിറങ്ങി, പലരോടും വഴി ചോദിച്ചു കൊണ്ട് കാറിൽ വേദ വ്യാ സ്സ അംഗങ്ങളോടോപ്പോം ഓട്ടാനി പ്പുഴയുടെ പാലവും കടന്നു മൊട്ടേമ്മൽ എ ത്തി, ഇന്നത്തെ പാലത്തിൻറെ സ്ഥാന ത്ത് പണ്ട് കാലത്ത് ഓട്ടാനി പുഴക്ക് കുറു കെ ഒരു ചെറിയ അണക്കെട്ടായിരുന്നു. കല്ലിക്കണ്ടിയും തൂവ്വക്കുന്നുമെല്ലാം ആ കാലങ്ങളിൽ പൊയിലൂരിൻറെ ഭാഗം തന്നെയായിരുന്നു.
ഭാഗം വെച്ചപ്പോൾ മൊട്ടേമ്മൽ തറവാടും പറമ്പും കിട്ടിയത് ചൊക്ലിയിലെ ചീ രു അമ്മുമ്മക്കായിരുന്നു. ചീരു അമ്മുമ്മയിൽ നിന്നും ഭാഗം കിട്ടിയതു മകനായ കുഞ്ഞിരാമൻ മാസ്റ്റർക്കുമായിരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ മുപ്പത്തിയഞ്ചു വർ ഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ഇപ്പോൾ മകനായ ശരത് മാസ്റ്ററാണ് വീടിൻറെ അ വകാശി. വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്, വാടകക്കാരുടെ അനുവാദം വാങ്ങി ഞാൻ വീടിൻറെ മുറികളിലെല്ലാം കയറി ഇറങ്ങി. ശരത് മാസ്റ്ററുടെ ഫോൺ നമ്പറും വാങ്ങി തിരിച്ചിറങ്ങി.
ഗഥ കാല സ്മരണയിൽ ഞാൻ വീർപ്പുമുട്ടുകയായിരുന്നു, സർവ്വ വിധ ഔശര്യ ങ്ങളും നിറഞ്ഞു നിന്നിരുന്ന തറവാട്, ഭാരതം മുഴുവൻ ആദരിക്കുകയും ബഹു മാനിക്കുകയും ചെയ്തിരുന്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവി വരെ എത്തിയ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെ പോലെ പ്രഗത്ഭരായവർ കയറി ഇറങ്ങിയ മൊ ട്ടേമ്മൽ വീട് വിട്ടിറങ്ങുമ്പോൾ എൻറെ കാലുകൾക്കു വല്ലാത്ത തളർച്ച തോന്നി. എങ്ങും ശൂന്യത പോലെ തോന്നി, കണ്ണിൽ രണ്ടു തുള്ളി ജലകണങ്ങൾ പൊടിഞ്ഞ ത് ആരും കാണാതെ ഒപ്പിയെടുത്തു. അവിടെ ഞാൻ എങ്ങോ വഴിതെറ്റിയ ഒരു യാത്രക്കാരനാവുകയായിരുന്നു.
അടുത്തതായി ശരത് മാസ്റ്ററുടെ വീട്ടിലേക്കായിരുന്നു, ശരത് മാസ്റ്റർ മകളുടെ പ ഠിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി തൃശൂരിൽ ആയിരുന്നു. അമ്മയായ ര തി ചേച്ചിയും, ഭാര്യയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഞാൻ എന്നെ പരിച യപ്പെടുത്തിയപ്പോൾ സന്തോഷവും, സങ്കടവും എല്ലാം കൂടി ഒരു വീർപ്പ് മുട്ടലി ൻറെ അവസ്ഥയിലുമായി. പഴയ ഓർമ്മകളും, ചെറുപ്രായത്തിൽ എൻറെ 'അ മ്മ വാച്ചാക്കൽ ജാനകിയുമായുണ്ടായിരുന്ന സൗഹൃദങ്ങളും രണ്ടു പേരും കൊ ങ്കച്ചി പുഴയിൽ കുളിക്കാൻ പോകാറുള്ള കാര്യങ്ങളും മറ്റു പല പഴയ കാര്യ ങ്ങളും പങ്ക് വച്ച്, പിന്നെ പലപ്പോഴും ആ കണ്ണുകൾ നിറയുകയും ചെയ്തു കൊണ്ടിരുന്നു. യാത്ര പറഞ്ഞു ഞങ്ങൾ കണ്ണിൽ നിന്നും മായുന്നത് വരെ ഞങ്ങൾ പോയ ഭാഗം നോക്കി കൈ വീശ്ശി കാണിക്കുന്നുമുണ്ടായിരുന്നു.
ശരത് മാസ്റ്ററുടെ വീട്ടിൽ നിന്നും കുഞ്ഞിരാമൻ മാസ്റ്ററുടെ അനുജനായ ഡോക്ട ർ രാഘവൻറെ ഫോൺ നമ്പർ വാങ്ങി, പിറ്റേ ദിവസ്സം അദ്ദേഹത്തെ തേടി തൃക്ക ടാരിപ്പൊയിലിലേക്കു യാത്രയായി. ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമി ച്ച എൺപത്തി എട്ടുകാരനായിരുന്നു ഡോക്ടർ. രണ്ടു, ഇന്ത്യ പാക്കിസ്ഥാൻ യുദ്ധങ്ങളിലും, ഇന്ത്യ ചൈന യുദ്ധത്തിലുമടക്കം മൂന്ന് യുദ്ധങ്ങളിൽ പങ്കെടു ത്ത ഓർമ്മകൾ വിവരിച്ചു. ജോലിയിരിരിക്കുമ്പോൾ തന്നെ ഹോമിയോപ്പതി യിൽ ഡിപ്ലോമാ നേടിയിരുന്നു വിരമിച്ച ശേഷം തലശ്ശേരിയിൽ പ്രാക്ടീസ് ചെ യ്തിരുന്നു. മക്കളില്ലാതിരുന്നു. ഡോക്ടറുടെ ഭാര്യ പത്ത് വർഷങ്ങൾക്കു മുമ്പ് മരിച്ചപ്പോൾ അമ്മയുടെ അനുജത്തിയായിരുന്ന കുഞ്ചിരയുടെ മകൻ പത്തായ ക്കുന്നിലെ പ്രഭാകരൻറെ മകൻ ഷാനിത്തിനേയും കുടുംബത്തേയും സഹായ ത്തിനു കൂടെ താമസ്സിപ്പി ക്കുകയായിരുന്നു. ഇപ്പോൾ വീട്ടിൽ രോഗികൾക്ക് സൗ ജന്യ ചികിൽസ നൽകി വരുന്നു.
ഇന്നത്തേതിനേക്കാൾ സുന്ദരസുരഭിലമായ ഒരു കാലം പൊയിലൂരിനുണ്ടായി രുന്നു. സമ്പത് സമൃദ്ധമായിരുന്ന കാർഷിക രംഗവും, ജനങ്ങൾ സമാധാന പര മായ ജീവിതവും നയിച്ചിരുന്നു.പൊയിലൂരിൻറെ കഥയോ ചരിത്രമോ ഇത്രയും കൊണ്ട് തീരുന്നതല്ല, അത് എഴുതി തീർക്കാനുള്ള ത്രാണിയും എനിക്കില്ല, എ ന്നാൽ എനിക്കറിയാവുന്നത് ആധികാരികമായി എഴുതിയെന്ന് മാത്രം.
മഴക്കാലത്ത് ഓട്ടാനിപ്പുഴ വീണ്ടും സകല പ്രതാപങ്ങളും കാട്ടി കരകവിഞ്ഞൊ ഴുകിയേക്കാം, കാലം കര വിരുത് തെളിയിച്ചു കൊണ്ട് സൃഷ്ട്ടികൾ വിപുലപ്പെ ടുത്തുമ്പോഴും എന്നോ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ട്ടമായ അവ സ്ഥയുമായി, തപ്ത സ്മൃതികളുടെ തടവുകാരനായി ഞാൻ നടന്നു. വേനലിൽ വരണ്ടുണങ്ങിയ ഓട്ടാനിപ്പുഴയെ പോലെ .............
ഇതു ഒരു കാലഘട്ടത്തിൻറെ കഥയാണ്, ഇനിയും ഭാവിയിൽ പല പുതിയ കഥ കളും പൊയിലൂരിനും, മറ്റു നാടിനുമുണ്ടാവും, എന്നാലും ഇനിയൊരിക്കലും ഇങ്ങിനെയൊരു കഥ വരില്ല, കാരണം ഇത് നാട് നീങ്ങിയ ഒരു കാലത്തിൻറെ പ ഴയ ഏടുകളിൽ നിന്ന് ചികഞ്ഞെടുത്തതാണ്.എഴുതിയതിൽ ഒരുപാട് തെറ്റുക ളും കുറ്റങ്ങളും ഉണ്ടാവാം, പൊറുക്കുക.
ജയരാജൻ കൂട്ടായി (വാച്ചാക്കൽ, കൂരാറ)
സായി കൃപ
പൊന്ന്യം ഈസ്റ്റ്
jayarajankottayi@gmail.com