Wednesday, 4 February 2015

ശ്രി കടമ്പിൽ കുട്ടിചാത്തൻ

                                              ശ്രി കടമ്പിൽ കുട്ടിചാത്തൻ


മകരം ഇരുപതു, ഇരുപത്തി ഒന്ന്, ഇരുപത്തി രണ്ടു, ശ്രി കടമ്പിൽ ക്ഷേത്രത്തി ൽ തിറ മഹൊൽസ്സവം.  മൂന്നു നാൾ നാട്ടിന് ഉൽസ്സവത്തി ൻറെ നാളുകൾ, പ്ര ത്യേകിച്ചും, ചുണ്ടങ്ങാപ്പോയിൽ, പൊന്ന്യം, കക്കറ, കൂറാര നിവാസികളുടെ നാടിൻറെ ഉൽസ്സവം. കുട്ടിച്ചാത്തൻ, കാരണവർ, ഗുളികൻ, വസൂരമാല, കണ്ട കർണ്ണൻ, ഇങ്ങിനെ അഞ്ചു തരം തെയ്യങ്ങളായിരുന്നു പണ്ട് കാലങ്ങളിൽ കട മ്പിൽ ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. ഒന്നാം ദിവസ്സം ചെറിയ നില യിലുള്ള കെ ട്ടിയാട്ടം മാത്രം നടക്കും, രണ്ടാം ദിവസ്സം അതായത് മകര മാസ്സം ഇ രുപത്തി ഒ ന്നിന് വൈകുന്നേരം നാനാഭാഗത്ത്‌ നിന്നുമുള്ള അടിയറ എന്ന് അറി യപ്പെടുന്ന വർണ്ണ ശബള ഘോഷ യാത്രയോട് കൂടിയാണ് തെയ്യം മ ഹൊൽസ്സവത്തിൻറെ പ്രധാന ചടങ്ങുകൾ തുടങ്ങുന്നത്.  

എനിക്ക് അഞ്ച് വയസ്സുള്ള കാലം, ഞങ്ങൾ കീരങ്ങാട്ടിൽ വടക്കയിൽ നമ്പിയാ രുടെ വാടക വീട്ടിൽ താമസിക്കുന്ന കാലത്ത് എൻറെ ചേട്ടൻറെ കൂടെ ഒരു പ്രാ വശ്യം മാത്രം തിറ കാ ണുവാൻ പോയിട്ടുണ്ട്. ആദ്യം കതിരൂർ ജ്യോതിയിൽ ആ ന വളർത്തിയ വാനം പാടി എന്ന പടം കണ്ടു, ആദ്യമായി പടം കാണുന്ന ഞാൻ, എന്താണ് നടക്കുന്നതെന്നൊന്നും എനിക്ക് മനസ്സിലായില്ല. ഒരു വെള്ളത്തുണിയി ൽ ആരൊക്കെയോ എന്തൊക്കെ യോ ചെയ്യുന്ന പോലെയാണ് പടം കണ്ടപ്പോൾ തോന്നിയത്. അന്ന് ആദ്യമായി പോകുന്ന വഴിയിൽ ബസ്സ്‌ കാണുക യും അതി ൻറെ ഒച്ചയിൽ കാറി വിളിച്ചു കരഞ്ഞതും എല്ലാം പഴയ കാലത്തെ മറക്കാത്ത ഓർമ്മകൾ തന്നെ.

കടമ്പി ൽ ക്ഷേത്രത്തിലെത്തി തെയ്യത്തെ കണ്ടിട്ടും  അന്ന് പേടിച്ചു നിലവിളിച്ച ഓർമ്മ ഇന്നും മനസ്സിൽ തെളിയുന്നു. പിന്നീട് ഞങ്ങൾ ആറ്റുപുറത്തേക്ക് താമ സ്സം മാറ്റി. അതിൽ പിന്നെ എനിക്ക് പത്തു വയസ്സുള്ള കാലം, ആറ്റു പുറത്ത് നി ന്നും ഞാൻ കടമ്പിൽ തിറ കാണുവാൻ വേണ്ടി എൻറെ കസ്സിനായ ഇരഞ്ഞിപ്പു റത്ത് നാരായണിയുടെ പൊന്ന്യം പുല്ല്യോടിയിലെ വീട്ടിൽ പോയി താമസ്സിക്കും അവിടെ തിറ പ്രമാണിച്ച് വലിയ ആഘോഷങ്ങ ൾ ഉണ്ടാകും. വിഭവ സമൃ ദ്ധമായ സദ്യയോടൊപ്പം സ്പഷ്യൽ മത്തങ്ങാ പായസ്സവും ഉണ്ടാകും. ഇന്ന് ടി വി ചാനലു കളിൽ വലിയ കാര്യമായി കാണിക്കുന്ന മത്തങ്ങാപ്പായസ്സം വളരെ മുമ്പ് തന്നെ നാട്ടിലെ ഗ്രാമങ്ങളിലെ അന്നത്തെ വിശേഷപ്പെട്ട വിഭവമായിരുന്നു.

അന്ന് കഴിക്കാറുള്ള വിഭവങ്ങൾക്കെല്ലാം പറഞ്ഞറിയി ക്കാൻ സാദ്ധ്യമല്ലാത്ത രുചിയായിരുന്നു. അന്ന് കഴിച്ച മത്തങ്ങപ്പായസ്സത്തി ൻറെ ഓർമ്മയിൽ ഞാൻ പല പ്രാവശ്യം മത്തങ്ങാ പായസ്സം ഉണ്ടാക്കി നോക്കിയെങ്കിലും ഒരിക്കലും പഴ യ രുചി കിട്ടിയതുമില്ല. നല്ല ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കുന്ന ഞാൻ എത്ര പരി ശ്രമിച്ചിട്ടും നാരായണി ചേച്ചി ഉണ്ടാക്കുന്ന മത്തങ്ങാ പായസ്സത്തിൻറെ നാലയ ലത്ത് പോലും എത്തിയില്ല. ഇന്നും അതിൻറെ രഹസ്യം പിടികിട്ടിയതുമില്ല.

പൊന്ന്യം വയലിന് നടുക്കായിരുന്നു നാരായണി ചേച്ചിയുടെ വീട്. രാത്രി ഭക്ഷ ണം കഴിഞ്ഞു ഞാനും നാരായണി ചേച്ചിയുടെ മക്കളായ ചന്ദ്രനും, നന്ദനനും, അ വരുടെ അയൽവാസ്സിയും, അമ്മാവനായ കുമാരൻറെ ഭാര്യാ സഹോദരനുമാ യ പീടികക്കണ്ടിയിൽ സുരേഷുമായി തിറ കാണുവാൻ പോകും.  വലിയ ഓല ചൂട്ടും കത്തിച്ചു വീശിക്കൊണ്ട് പൊന്ന്യം വയൽ കടന്ന്, കടമ്പിൽ വയലിൽ വ ഴി പല വർത്തമാനങ്ങളും പറഞ്ഞു നടക്കും. പച്ചക്കറി പൂക്കളുടെ ഹരം പിടി പ്പിക്കുന്ന മണം, പൊന്ന്യം വയലും, കടമ്പിൽ വയലും പച്ചക്കറിക്ക് വളരെ പ്രശ സ്ഥമായിരുന്ന കാലമായിരുന്നു അത്.

കൊയ്ത്തു കഴിഞ്ഞ ഉടനെ വയലുകളിൽ മുഴുവൻ പച്ചക്കറി നടും, കുളത്തിൽ കുടവുമായി ഇറങ്ങി വെള്ളം കോരി നനയ്ക്കും, പാകമാകു മ്പോൾ പറിച്ചെടു ത്തു വലിയ കുട്ടകളിൽ തലയിൽ ചുമന്നു തലശ്ശേരി മാർക്കറ്റിൽ എത്തിക്കും. ത ലശ്ശേരി മാർക്കെറ്റിൽ തന്നെ പൊന്ന്യം  പച്ചക്കറിക്ക് പഴയ കാലത്ത് വലിയ സ്ഥാനമായിരുന്നു. ചൂട്ടും വീശിക്കൊണ്ട് വയലിൻറെ നടുക്കുള്ള ചെറിയ വര മ്പിൽ കൂടെ ഞങ്ങൾ സൊറ പറഞ്ഞു നടക്കും, ചിലപ്പോൾ മഴ ചാറും, ചൂട്ടു ന നഞ്ഞു തീ അണഞ്ഞു  പോകും, പിന്നെ വെളിച്ചമില്ലാതെ തപ്പി തടഞ്ഞു ഞങ്ങൾ നടക്കും. അന്ന് വെളിച്ചമില്ലാതെ രാത്രിയിൽ എത്ര ദൂരവും ആളുകൾ നടന്നു പോകാറുണ്ട്. ടോർച്ചുള്ളവർ നൂറിൽ  ഒരാൾ മാത്രം. അങ്ങിനെയുള്ളവരുടെ കയ്യിലുള്ള എവറെഡി ടോർച് ഞങ്ങൾ അത്ഭുതത്തോടെ നോക്കും. ഞാൻ നാട് വിടുന്നത് വരെ ഞങ്ങളുടെ സൌഹൃദവും രാത്രിയി ലുള്ള തിറക്ക് പോക്കും തുടർന്നു കൊണ്ടുമിരുന്നു.

എന്നെപ്പോലെ സുരേഷും നാട് വിട്ടു, ഗൾഫിൽ നിന്നും അവധിക്കു നാട്ടിൽ വന്ന സുരേഷ് കല്ല്യാണവും കഴിച്ചു, പക്ഷെ കല്ല്യാണം കഴിഞ്ഞു പത്തു ദിവസ്സത്തി നകം, അതായത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടു മാർച്ച്‌ മാസ്സ ത്തിൽ സുരേഷ് ഹൃദയ സ്തംഭനം വന്നു മരിക്കുകയും ചെയ്തു. എൻറെ വി വാഹ നിശ്ചയം കഴിഞ്ഞ സമയത്തായിരുന്നു സുരേഷിൻറെ മരണം. നാട്ടിലു ണ്ടായിരുന്ന ഞാൻ അമ്മുയുമൊത്ത് സുരേഷിൻറെ ശവ സംസ്കാരത്തിൽ പ ങ്കെടുക്കാൻ പോയി.  കടമ്പിൽ വയലും, പൊന്ന്യം വയലും വഴി നടന്നപ്പോൾ സുരേഷുമായി രാത്രിയിൽ തിറ കാണാൻ പോയ കാര്യങ്ങൾ അമ്മയുമായി പ ങ്ക് വച്ചു, തുടർന്ന് ഞാൻ വല്ലാതെ വീർപ്പു മുട്ടി.പിന്നീടുള്ള എ ല്ലാ വർഷങ്ങളി ലും കടമ്പിൽ തിറ വരുമ്പോഴെല്ലാം നീറുന്ന ഒരു നൊമ്പരമായി സുരേഷ് മനസ്സി ൽ കടന്നു വരാറുമുണ്ട്.
   

ചുണ്ടങ്ങാപ്പോയിലിൽ  നിന്നും ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടു മെയ്‌ മാസ്സം എട്ടാം തിയ്യത്തി ഞാൻ കല്ല്യാണം കഴിച്ചെങ്കിലും, രണ്ടായിരത്തി പ ത്തിലാണ് കടമ്പിൽ തിറയിൽ പങ്കെടുക്കുവാൻ അവസ്സരം കിട്ടിയത്. തിറ തുട ങ്ങിതീരുന്നത് വരേയുള്ള മൂന്ന് ദിവസങ്ങളിലും എന്നെ അസ്വസ്ഥനാക്കിയ സം ഭവമായിരുന്നു സുരേഷിൻറെ ഓർമ്മകൾ    

ഇന്ന് തിറയുടെ ശൈലിയിലും നടത്തിപ്പിലും വളരെ മാറ്റങ്ങൾ വന്നു. എല്ലാ വ ർഷവും ഭക്ത ജനങ്ങൾക്ക്‌ തിറ ദിവസ്സം അന്ന ദാനവും നടത്തി വരുന്നു. അടുത്ത കാലത്ത്, ചില വർഷങ്ങൾക്കു മുമ്പ് കടമ്പിൽ ക്ഷേത്രത്തിൽ നടത്തിയ ദേവ പ്ര ശ്നത്തിൽ തെളിയുകയാൽ രണ്ടു തെയ്യങ്ങൾ കൂടി പുതിയതായി ഉണ്ടായി. "പോർക്കലി ഭഗവതിയും, നാഗ കന്ന്യകയും." പൊർക്കലി ഭഗവതി ചാടാലപ്പു ഴയിൽ ലക്ഷം വീടിനടുത്ത് കുളിക്കാൻ വരുന്നതും,  കുളികഴിഞ്ഞു മേലേരി ചു റ്റി തിരി ച്ചു പോകുന്ന വഴിയിലുള്ള വീടുകൾ വിളക്ക് കൊളുത്തി സ്വീകരിക്കു ന്നതും, പാനീയം കുടിക്കാൻ കൊടുക്കുന്നതുമെല്ലാം പുതിയ ചട ങ്ങുകളും, ആ ചാരങ്ങളുമാണ്.

കൂടാതെ നേർച്ചയായി കുറെ തെയ്യങ്ങൾ എല്ലാ വർഷവും കൂടുതൽ കൂടുതൽ വരുകയും ചെയ്യുന്നു. ചില വർഷങ്ങളിൽ  മുപ്പ തിന് മുകളിൽ കുട്ടിച്ചാത്തനും ഡസ്സൻ കണക്കിൽ ഗുളികനും ഉണ്ടാകാറുമുണ്ട് ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാ ര സ്മരണക്കായി നാട്ടുകാർ നടത്തുന്ന നേർച്ച തിറയാൽ നാട്ടിനും നാട്ടുകാർ ക്കും ക്ഷേമവും, സമൃദ്ധിയും ഉണ്ടാവട്ടെ. സുരേഷിനും, ഞാൻ അറിയുന്ന മണ്‍ മറഞ്ഞ പഴയ കോമരമായിരുന്ന കുഞ്ഞിരാമൻ ചേട്ടനും ആദരാഞ്ജലി കൾ  അർപ്പിച്ചും കൊണ്ട് .........


ജയരാജൻ കൂട്ടായി


No comments:

Post a Comment