പ്രസ്സവ രക്ഷ - ആചാരങ്ങളും വിശ്വാസ്സങ്ങളും
പ്രസ്സവം കഴിഞ്ഞാൽ പാലിക്കേണ്ട പല തരം ചടങ്ങുകളും, ആചാരങ്ങളും ഒരു കാലത്ത് വടക്കേ മലബാറിൽ നിലവിലുണ്ടായി രുന്നു. പ്രസ്സവിച്ച സ്ത്രി നാൽപ്പതു ദിവസ്സം വീട്ടിനകത്ത് കിടക്കും. മുറിയിൽ നിന്നും പുറത്തിറങ്ങുകയില്ല. അത് പോലെ മറ്റു വീട്ടുകാർ അവരെ കാണാനും പാടില്ലായിരുന്നു.ഭക്ഷണം പാത്രത്തിൽ നിറച്ചു മൂടിയാണ് കൊടുക്കുക. വീട്ടിലുള്ള മറ്റുള്ളവർ പോലും ഭക്ഷണം കാണുവാൻ പാടില്ലയെന്നതു വി ശ്വാസ്സം. വറുത്ത പപ്പടവും, ഉണക്ക മീനും, വെളുത്തുള്ളി ചമ്മന്തിയും നിർബ ന്തം. തേക്കാൻ കൊടുക്കുന്ന തേങ്ങ വേവിച്ചെടുക്കുന്ന എണ്ണ ജപിച്ചു ഊതിയാണ് കൊടുക്കുക. കുളി ക്കാൻ പല ദിവസ്സങ്ങളിൽ പല തരം മരുന്നുകൾ ഇട്ടു തിളപ്പിച്ചാറ്റിയ വെള്ള മാണ് കൊടുക്കുക. നാൽപ്പാമരം, മാവില, പ്ലാവില, കുമുളക് വള്ളിയി ല, ഇങ്ങി നെ പലതരം ഇലകളും മരുന്നുമുപയോഗിച്ചാണ് വെള്ളം തിളപ്പിക്കുക. കുളിക്കുമ്പോൾ സോപ്പിനു പകരം പലതരം താളികളാണ് മാറി മാറി ഉപ യോഗിക്കുക. ചെമ്പരത്തി താളി, പാട്ടത്താളി, സീതത്താളി (ഇലയില്ലാത്താളി) എന്നിവയെ ല്ലാം ഓരോ ദിവസ്സവും മാറി മാറി ഉപയോഗിക്കണം.
താളികളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായതും, നിർബന്തമായും പ്രസ്സവം കഴിഞ്ഞ സ്ത്രീകൾ ഉപയോഗിക്കേണ്ടതുമാണ് സീതത്താളി എന്നും വിശ്വാസ്സം സീത താളിയുടെ പിറകിലുള്ള ഐതിഹ്യം പറഞ്ഞു കേട്ടിരുന്നത് ഇങ്ങിനെയാ ണ. രാവണൻറെ തടവിലിരു ന്ന സീതാ ദേവിയെ കുറിച്ച് പ്രജകൾ അപവാദം പ റഞ്ഞപ്പോൾ ഭൂമി ദേവി സീതയെ തിരിച്ചു വിളിക്കുന്നു. രണ്ടായി പിളർന്ന ഭൂമി ക്കടിയിലേക്ക് സീതാ ദേവി താഴ്ന്നു പോകുമ്പോൾ ശ്രീ രാമൻ മുടിയിൽ പിടി ച്ചു വലിച്ചുയർത്താൻ ശ്രമിക്കുന്നു. സീതാ ദേവിയുടെ തലയിൽ നിന്നും മുടി വേർപെട്ടു രാമൻറെ കയ്യിൽ കിടക്കുകയും, സീതാ ദേവി ഭൂമിയിലേക്ക് താഴ്ന്നു പോകുകയും ചെയ്യുന്നു. വർധിച്ച ദുഖത്തോടെ കയ്യിൽ കിട്ടിയ മുടി ദൂരേക്ക് വ ലിച്ചെറിയുന്നു. അങ്ങിനെ എറിഞ്ഞ മുടിയാണ് ഇലകളില്ലാതെ കാണപ്പെടുന്ന സീതത്താളി എന്ന ഇലയില്ലാത്താളി എ ന്ന പേരിൽ അറിയപ്പെടുന്നതെന്നും വി ശ്വാസ്സം.ഈ താളി സ്ത്രികൾ, പ്ര ത്യേകി ച്ചു പ്രസ്സവം കഴിഞ്ഞ സ്ത്രീകൾ ഉപ യോഗിക്കുന്നത് വഴി വളരെ ഔശര്യവും ആയുരാരോഘ്യവും ലഭിക്കുമെന്നും വിശ്വാസ്സം.
പ്രസ്സവ രക്ഷയുടെ ഭാഗമായി മരുന്ന് പൊടിയും, വേവിച്ചുണ്ടാക്കിയ മരുന്നും കൊടുക്കും. പ്രസ്സവം കഴിഞ്ഞു പതിനഞ്ചു നാൾ കഴിയുമ്പോൾ മരുന്ന് പൊടി കൊടുക്കാൻ തുടങ്ങും. ഉഴുന്ന്, ഗോതമ്പ്, എള്ള്, ഉലുവ, മഞ്ഞൾ, ആശാളി, ച തുകുപ്പ, തേറ്റാൻ കുരു, ജീരകം, എല്ലാം കൂടി വറുത്തു ഇടിച്ചു ശർക്കര യും ചേർത്ത് ഭരണിയിൽ നിറച്ചു വയ്ക്കും. എന്നിട്ട് ദിവസ്സവും കുറച്ചെടുത്തു കഴിക്കാൻ കൊടുക്കും. മരുന്ന് പൊടി തീർന്നു കഴിയുമ്പോൾ മരുന്ന് ഉണ്ടാക്കും മുകളിലുള്ള അതെ ധാന്യങ്ങളും, മരുന്നുകളും കുതിർത്തു അരച്ചു ഉരുളിക്കക ത്ത് വെളിച്ചെണ്ണയിൽ പാകപ്പെടുത്തി എടുക്കും. ഇത് കൂടി കഴിച്ചു കഴിയുമ്പോ ൾ പ്രസ്സവ സംബന്തമായ ക്ഷീണം മാറുകയും സ്ത്രീകൾ ഉർജ്വസ്വലരാകുകയും ചെയ്യും.
കുഞ്ഞിനെ പരിപാലിക്കുന്നതിലും പല തരം ആചാരങ്ങളും വിശ്വാസ്സങ്ങളും
നിലവിലുണ്ടായിരുന്നു. എണ്ണ തേപ്പിക്കുന്നതോ, കുളിപ്പിക്കുന്നതോ ആരും കാ ണാൻ പാടില്ലായിരുന്നു. കുളിമുറിയൊന്നും അധികം നിലവിലില്ലാതിരുന്ന ആ കാലത്ത് ഓല മടഞ്ഞെടുത്തു മറ കെട്ടിയുണ്ടാക്കിയാണ് കുഞ്ഞിനെ കുളിപ്പിക്കു ക. കുളി കഴിഞ്ഞാൽ കുഞ്ഞിനു പൊട്ടു വയ്ക്കുക നെറ്റിക്ക് നടുക്കായിരുന്നില്ല, നെറ്റിയിൽ എവിടെയെങ്കിലും സ്ഥാനം മാറ്റിയാണ് പൊട്ടു വക്കുക. മറ്റുള്ളവ രുടെ ദൃഷ്ടി കുഞ്ഞിൽ പെടാതെ സ്ഥാനം മാറ്റി കുത്തിയ പൊട്ടിനകത്തു പെടുമെ ന്നും വിശ്വാസ്സം.!!!!!!!
പ്രസ്സവം കഴിഞ്ഞാൽ പത്തു ദിവസ്സത്തിനകം "ഈറ്റിനു കൊണ്ട് വരും" ഭർത്താ വിൻറെ വീട്ടിൽ നിന്ന് പ്രസ്സവ രക്ഷക്കുള്ള പണവുമായി വരുന്ന ചടങ്ങാണ് ഈറ്റിന് കൊടുക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. (വടക്കേ മലബാറിൽ മാത്രമേ ഈ ചടങ്ങുകൾ ഉണ്ടായിരുന്നുള്ളൂ.) ഇരുപത്തി എട്ടു ദിവസ്സം തികയു മ്പോളുള്ള പേര് വിളിയും, ഈറ്റിന് കൊണ്ട് വരലും വലിയ ആഘോഷമായി നടത്താറുമുണ്ട്. ഇന്ന് നാട്ടിൽ ഇങ്ങിനെയുള്ള ആചാരങ്ങൾ നിലവിലുണ്ടോ എ ന്ന കാര്യം എനിക്ക് അറിയില്ല. അത് പോലെ ഈ ആചാരങ്ങളെല്ലാം കേരളത്തി ലെ മറ്റു ഭാഗങ്ങളിൽ നിലവിൽ ഉണ്ടായിരുന്നോ എന്നും എനിക്ക് നിശ്ചയമില്ല.
ആചാരങ്ങളും വിസ്വാസ്സങ്ങളും തുടരും.
ജയരാജൻ കൂട്ടായി
No comments:
Post a Comment