ഹരിയാലി തീജ് - ആചാരങ്ങളും വിശ്വാസ്സങ്ങളും
ഇന്ന് ഹർത്താലിക തീജ്
ഉത്തരേന്ത്യയിലെ സ്ത്രീകളുടെ വിശേഷപ്പെട്ട ആഘോഷമാണ് തീജ് ഉൽസ്സവം, പ്രത്യേകിച്ചും ബീഹാർ, ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് തീജ് ആഘോഷിക്കുന്നത്. തീജ് ഉൽ സ്സവങ്ങൽ പല മാസ്സങ്ങളിലും ഉണ്ടെങ്കിലും ശ്രാവണ മാസ്സത്തിലും, ബാദ്രപാ ദ മാസ്സങ്ങളിലുമായി നടക്കുന്ന മൂന്നു തീജ് ഉൽസ്സവങ്ങളാണ് ഏറ്റവും മഹ ത്തായതായി കരുത്തപ്പെടുന്നതും, പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്ന തും. ഹരിയാലി തീജ്, കജാരി തീ ജ്, ഹർതാലികാ തീജ് എന്നീ പേരുകളിലാ ണ് ഈ മൂന്ന് തീജ് ഉൽസ്സവങ്ങൾ അറി യപ്പെടുന്നത്. വർഷകാല ആഘോഷ മായ ഇതിനെ മണ്‍സൂണ്‍ തീജ് എന്ന പേരി ലും അറിയപ്പെടുന്നു.
ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ തൃദീയ ദിവസ്സം, അതായത് നാഗ പഞ്ചമി ക്ക് രണ്ടു ദിവസ്സങ്ങൾക്ക് മുമ്പായി വരുന്നതാണ് ഹരിയാലി തീജ്. പരമശിവ ൻറെയും ശ്രി പാർവതിയുടെയും പുനഃസമാഗമവുമായി ബന്ധപ്പെട്ട കഥയാ ണ് തീജ് ആഘോഷങ്ങളുടെ പിറകിലുള്ള ഐതിഹ്യം. പരമ ശിവ പ്രീതിയും അനുഗ്രഹങ്ങളും നേടാൻ വേണ്ടിയാണ് പുണ്ണ്യ മാസ്സമായ ശ്രാവണ മാസ്സത്തി ലെ ഈ തീജ് ആഘോഷവും വ്രതങ്ങളും കൊണ്ടു ള്ള ഉദ്ദേശം. ഇന്ത്യയുടെ ഒ ട്ടുമിക്ക ഭാഗങ്ങളിലും വിശ്വാസ്സികൾ ഏറ്റവും കൂടുതൽ വ്രതാനുഷ്ടാനങ്ങ ളും പൂജക ളും ചെയ്യുന്നത് ശ്രാവണ മാസ്സത്തിലാണ്, ശ്രാവണമാസ്സത്തിൽ വ്ര തമില്ലാത്ത ദിവസ്സങ്ങളിലും വിശ്വാസ്സികൾ സസ്യാഹാരം മാത്രമെ കഴിക്കു കയുള്ളൂ.
വിവാഹം കഴിയാത്ത യുവതികൾ നല്ല വരനെ കിട്ടുവാനും, വിവാഹിതരായ വർ സന്തുഷ്ട കുടുംബ ജീവിതത്തിനും വേണ്ടിയാണ് തീജ് വ്രതം അനുഷ്ടിക്കു ന്ന ത്. തീജ് ദിവസ്സം വിവാഹിതരായ സ്ത്രീകൾ അവരുടെ മാതാപിതാക്കളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു. പച്ച സാരി അല്ലെങ്കിൽ പച്ച നിറത്തിലുള്ള വസ്ത്ര ങ്ങൾ മാത്രമേ ധരിക്കാവൂ. ഇരു കൈകളിലും പല വർണ്ണങ്ങളിലുള്ള വളക ളും ധ രിച്ചു തീജ് പാട്ടുകളും, കീർത്തനങ്ങളും പാടി ഊഞ്ഞാലാടുകയും ചെ യ്യുന്നു. പല വർണ്ണളിലുള്ള പട്ടുകൾ കൊണ്ടും, പൂക്കൾ കൊണ്ടും അലങ്കരിച്ച ഊഞ്ഞാലി ൽ ആടുകയെന്നുള്ളത് തീജ് ആഘോഷത്തിൻറെ ഒഴിച്ചു കൂടാൻ പറ്റാത്ത ആചാരത്തിൻറെ ഭാഗമാണ്.
തിരിച്ചു ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ മാതാപിതാക്കൾ ഒരു സമ്മാന കൊട്ട കൂടെ കൊടുത്തയക്കുന്നു. വീട്ടിലുണ്ടാക്കിയ പലതരം മധുര പലഹാര ങ്ങൾ, കച്ചോരി, മധരമുള്ള പൂരി, ലഡ്ഡു, നാലുതരം പഴങ്ങൾ, ചെറിയ തുക പ ണം അഞ്ചു രൂപ മുതൽ ഇരുപതു രൂപ വരെ, കൂടാതെ അമാവിയമ്മക്ക് മൈ ലാഞ്ചിയും, പല നിറത്തിലുള്ള വളകളും അടങ്ങുന്നതാണ് സമ്മാന കൊട്ട. ഈ സമ്മാന പൊതിയെ, അല്ലെങ്കിൽ കൂടയെ സിന്ദാരയെന്ന പേരിൽ അറിയ പ്പെടു ന്നു. അത് കൊണ്ട് തന്നെ ഹരിയാലി തീജ് സിന്ദാര തീജ് എന്ന പേരിലും അറിയ പ്പെടുന്നു. ചോട്ടി തീജ്, സ്രാവണ്‍ തീജ് എന്ന പേരിലും ഹരിയാലി തീ ജ് അറിയപ്പെടുന്നു. നിർജ്ജല വ്രതമാണ് ഹരിയാലി തീജ് വ്രതത്തിൻറെ പ്ര ത്യേകത.വെള്ളമോ ഭക്ഷണമോ വ്രതം തീരുന്നത് വരെ കഴിക്കുവാൻ പാടി ല്ലായെന്നതാണ് തീജ് വ്രതത്തിൻറെ നിയമം.
ഹരിയാലി തീജ് കഴിഞ്ഞു പതിനഞ്ചു ദിവസ്സങ്ങൾക്ക് ശേഷമാണ് കജാരി തീ ജ്. ഇതിനെ ബാദി തീജ് എന്നപേരിലും അറിയപ്പെടുന്നു. പുണ്ണ്യ മാസ്സമായ ശ്രാ വണത്തിനു ശേഷം ബാദ്ര പാദത്തിലെ കൃഷ്ണ പക്ഷത്തിൻറെ മൂന്നാം ദിവസ്സ മാണ് കജാരി തീജ്. രക്ഷാ ബന്ധൻ കഴിഞ്ഞു മൂന്നാം ദിവസ്സവും, കൃഷ്ണ ജന്മാ ഷ്ടമിക്ക് അഞ്ചു ദിവസ്സങ്ങൾക്ക് മുമ്പായിട്ടുമാണ് കജാരി തീജ്. തീജ് ആഘോ ഷങ്ങളിൽ മുഖ്യമായ ഇനമാണ് ഊഞ്ഞാൽ ആട്ടം. അത് കൊണ്ട് എല്ലാ തീജ് ആഘോഷവും ഊഞ്ഞാൽ ഉൽസ്സവമെന്ന പേരിലും അറിയപ്പെടുന്നു. എല്ലാ തീജും ഭാരതത്തിൻറെ വിലമതിക്കാനാകാത്ത സംസ്കരാത്തിൻറെയും പരമ്പ രാഗത ആഘോഷങ്ങളുടെയും ഭാഗമാണ്. കൊടും ചൂട് കാലം കഴിഞ്ഞു, മഴ യും കുളിരും തുടങ്ങുന്നതിൻറെ സന്തോഷത്തിൻറെ ഭാഗം കൂടിയാണ് തീജ് ഉത്സവങ്ങൾ. കജാരി തീജിന് വളരെ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ ബണ്ടി ജില്ല. തീജിൻറെ ദേവതയായ ശ്രി പാർവതി ഈ ദിവ സ്സം ഇവിടെ നേരിട്ട് പ്രത്യക്ഷപ്പെടുന്നെന്നും വിശ്വാസ്സം.
ഉൽസ്സവങ്ങളുടെയും, ആഘോഷങ്ങളുടെയും നാടായറിയപ്പെടുന്ന രാജസ്ഥാ നിലെ ജയ്‌പൂരിൽ പ്രശസ്‌തമാണ് തീജ് ഘോഷയാത്ര. അത് പോലെ കജാരീ തീജ് ഉ ൽസ്സവ ദിവസ്സം രാജസ്ഥാനിലെ ബണ്ടി ജില്ലയിൽ നടക്കുന്ന ഘോഷ യാത്രയിൽ ഏതോ മാന്ദ്രിക വലയത്തിൽ പെട്ട പോലെ സ്വദേശികളോടോ പ്പം ലോകത്തിൻറെ നാനാ ഭാഗത്ത് നിന്നുമുള്ള പല ലക്ഷം വിദേശികൾ പ ങ്കെടുക്കുന്നു. സ്വദേശികളോടോപ്പോം ചേർന്ന് വിദേശികളും വ്രതമനുഷ്ഠി ക്കുകയും, നൃത്തം ചെ യ്യുകയും ചെയ്തു തീജ് ആഘോഷം അവിസ്മരണീയമാ ക്കുന്നു. ബണ്ടിയിലെ തീജ് ആഘോഷം സ്വയം മറന്ന് ആസ്വദിച്ചും ആടിപ്പാ ടിയുമാണ് വിദേശികൾ ആഘോഷിക്കുന്നത്. കൃത്യമായ തിയ്യതികളിൽ ത ന്നെ ആഘോഷങ്ങൾക്ക് വിദേശികൾ മുടക്കം കൂടാതെ എത്തി ചേരുന്നു. !!!!!!
തീജ് ദിവസ്സം പാർവ്വതി ദേവിയുടെ അലങ്കരിച്ച വിഗ്രഹവുമായി ബണ്ടിയി ലെ എല്ലാ സ്ഥലങ്ങളിലും പ്രദക്ഷിണം നടത്തുന്നു. ലക്ഷോപലക്ഷം വിശ്വാ സ്സികളായ സഞ്ചാരികൾ ആർപ്പു വിളികളോടെ അനുഗമിക്കുന്നു. പുതുപു ത്തൻ വസ്ത്രങ്ങളണിഞ്ഞു, ആടയാഭരണ വിഭൂഷിതയായി അലങ്കരിച്ച പല്ലക്കി ൽ ശ്രി പാർവതി എഴുന്നെള്ളുന്നു.ഭജനയും, കീർത്തനങ്ങളും, പാർവതി ശ്ലോ കങ്ങളും പാടി വിശ്വാസ്സികൾ അനുഗമിക്കുന്നു. വിവിധ വർണ്ണ ങ്ങളോട് കൂടി യ പലതരം പട്ടുകളും ആഭരങ്ങളുമണിഞ്ഞ ആനകളും, ഒട്ടകങ്ങളും, കുതിര കളും, വാദ്യക്കാർ, മേളക്കാർ തുടങ്ങിയവർ യാത്രയിൽ അനുഗമിക്കുകയും യാത്രക്ക് മാറ്റു കൂട്ടുകയും ചെയ്യുന്നു.
യാത്ര തുടരവേ ബണ്ടിയിലെ അസാദ് പാർക്കിൽ കുറെ സമയം നിർത്തുക യും പല ചടങ്ങുകളും, ആചാരങ്ങളും നടത്തപ്പെടുകയും ചെയ്യുന്നു. ശിവ ഭഗ വാനും പാർവതി ദേവിക്കും പൂജകളും അഭിഷേകങ്ങളും നടക്കുന്നു. സഹ ജീ വികളോടുള്ള ആദര സൂചകമായി പശുവിനെ കുളിപ്പിക്കുകയും മധുര പല ഹാരമടക്കം പല തരം ഭക്ഷണവും വെള്ളവും നൽകുന്നു. ബനാറസ്സിലും, മിർ സ്സാപ്പൂരിലും തത്തുല്യമായ ഘോഷ യാത്രകൾ നടക്കുന്നു. പരമ്പരാഗത നൃത്യ നൃത്യങ്ങൾ, രാജസ്ഥാനി ഫോൾക്ക്, ഗൂമാർ, കൽബേലിയ, ബാവിയ, ട്രപീസ്, കയർ നൃത്തം, അങ്ങിനെ മറ്റനേകം കലാരൂപങ്ങൾ യാ ത്രക്ക് മാറ്റു കൂട്ടുന്നു. തീജ് ഉത്സവ ഘോഷയാത്ര കാരണം നമ്മുടെ കലാ രൂപങ്ങളും, സംസ്കാരീക ഉൽസ്സവങ്ങളും വിദേശ സഞ്ചാരികളുടെ മനസ്സിൽ മറക്കാ ത്ത മധുര സ്മരണ കൾ സമ്മാനിക്കുന്നു. അവരുടെ പ്രശംസ്സയോടോപ്പോം അവരും നമ്മുടെ ക ലാ രൂപങ്ങൾ പഠിക്കുകയും, അന്താരാഷ്ട്ര തലത്തിൽ മാന്യതയും നമ്മുടെ രാ ജ്യത്തിന് അഭിമാനവും കൈവരുകയും ചെയ്യുന്നു.
അനുഷ്ടിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാണ് കജാരി തീജ് വ്രതം, ഇരുപത്തിനാ ലു മണിക്കൂർ ഭക്ഷണമോ, വെള്ളമോ കഴിക്കാതെയും, രാത്രി മുഴുവൻ ഉറക്ക മുണർന്നും ഇരിക്കണം. നിർജ്ജല വ്രതമെന്നാണ് തീജ് വ്രതങ്ങൾ അറിയപ്പെ ടുന്നത്. എന്നാൽ രോഗികളും മരുന്ന് കഴിക്കുന്നവരുമാണെങ്കിൽ അവരുടെ ആരോഗ്യ സ്ഥിതിക്കനുസ്സരിച്ചു പഴങ്ങളും, പാലും വെള്ളവും കഴിക്കാവുന്ന താണ്. മൂന്നു തീജ് വ്രതങ്ങൾക്കിടയിലും ഒരു നെയ് വിളക്ക് കൊളുത്തി രാ ത്രി മുഴുവൻ വിളക്ക് അണഞ്ഞു പോകാതെ കാവലിരിക്കണം. കെടാവിള ക്കെന്ന പേരിൽ ഇത് അറിയപ്പെടുന്നു.
വിളക്ക് അണയുകയെന്നാൽ ദുശ്ശകുനമെന്നു വിശ്വാസ്സം. ഇരുപത്തി നാലുമ ണിക്കൂർ തികയുമ്പോൾ വ്രതമെടുത്ത സ്ത്രീകൾ കൂട്ട ത്തോടെയിരുന്നു പാർ വ്വതി ദേവിയുടെ തീജ് വ്രത കഥകൾ പറഞ്ഞു കേൾപ്പിക്കുന്നു. കഥകൾ കേട്ട് കഴിഞ്ഞാ ൽ പ്രസാദം കഴിച്ചു കൊണ്ട് വ്രതം അവസ്സാനിപ്പിക്കുന്നു. തുടർന്ന് ഭർത്താക്കൻമ്മാർ കഠിന വ്രതത്തിലിരുന്ന ഭാ ര്യമാരെ ഭക്ഷണം ഊട്ടിക്കുന്നു. കഠിന വ്രതത്തി ൽ ആകൃഷ്ടരാകുന്ന ഭർത്താവി നു ഭാര്യയോടുള്ള സ്നേഹ വും ആദരവും കൂടുകയും അവരുടെ ബന്ധം കൂടു തൽ ദൃഡമാകുന്നുവെ ന്നും വിശ്വാസ്സം.
ബാദ്രപാദ മാസ്സത്തിലെ ശുക്ലപക്ഷ തൃദീയ ദിവസ്സമാണ് മൂന്നാമത്തെതായ ഹർ താലിക തീജ്. ഹർതാലിക തീജ് പൂജ ചെയ്യുവാൻ പ്രഭാതകാലമാണ് ഏറ്റ വും അഭികാമ്യമെന്നു വിശ്വാസ്സം, എതെങ്കിലും ഒഴിച്ചുകൂടാൻ പറ്റാത്ത സാഹ ചര്യങ്ങളിൽ മാത്രം വിശ്വാസ്സികൾക്കു പ്രദോഷ സമയവും അനുവദനീയമാ ണ്. മണലിൽ തീർത്ത ശിവ പാർവതി രൂപങ്ങളെയാണ് ഈ ദിവസത്തിൽ പൂ ജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്.
കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗൌരി ഹബ്ബയെ ന്ന പേരിലാണ് ഹർതാലിക തീജ് അറിയപ്പെടുന്നത്. സ്ത്രീകൾ സ്വർണ്ണ ഗൌരി വ്രതമെന്ന പേരിലുള്ള വ്രതം അനുഷ്ട്ടിക്കുന്നു. ഇവിടെയും വിശ്വാസ്സം ഒന്ന് തന്നെ, ഇഷ്ട പുരുഷനെ ലഭിക്കുക, അല്ലെങ്കിൽ ഭർത്താവിൻറെ ആയുരാരോ ഘ്യവും, ഔശ ര്യവും തന്നെ. ഭദ്രമായ കുടുംബ ജീവിതം ലഭിക്കുമെന്നുള്ള താണ് തീജ് വ്രതങ്ങളുടെ പരമമായ ലക്ഷ്യമായി കരുതുന്നത്.
തീജ് വ്രതവുമായി നിലവിലുള്ള വിശ്വാസ്സം ഇങ്ങിനെ, പരമ ശിവനിൽ ആ കൃഷ്ടയായ പാർവതി ദേവിക്ക് പരമ ശിവനെ ഭർത്താവായി ലഭിക്കാൻ പല കടുത്ത പരീക്ഷണങ്ങളും നേരിടേണ്ടി വന്നു, ഭക്തിയോ ടും, വിശ്വാസ്സത്തോ ടും കൂടിയതും പരിശുദ്ധവുമായ പല വ്രതങ്ങളും അനുഷ്ടിച്ചു. പൂർവ്വ ജൻമ്മ ത്തിൽ ഒരിക്കൽ പർവ്വത രാജനായ ഹിമാലയത്തിൽ ഗംഗനദി തടത്തിൽ കൊടും തപസ്സും തുടങ്ങി. അന്നാഹാരങ്ങൾ ഉപേക്ഷിക്കു കയും, മരങ്ങ ളുടെ ഉണങ്ങിയ ഇലകൾ മാത്രം കഴിച്ചും കുറെ കാലം കഴിച്ചു, പിന്നീട് ഇല കഴി ക്കുന്നതും നിർത്തി, വായു മാത്രം ഭക്ഷിച്ചു കുറെ കാലം കഴിച്ചു കൂട്ടി. എന്തി നെന്നറിയാതെയുള്ള ഈ കൊടും തപസ്സിൽ നിന്നും പിന്തി രിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ മകളുടെ ഈ അവസ്ഥയിൽ പിതാവ് അതീവ ദുഖിതനാകുന്നു.
അതിനിടക്ക് നാരദ മുനി പാർവതിക്ക് വേണ്ടി വിഷ്ണു ഭാഗവാനുമായുള്ള വി വാഹ ആലോചനയുമായി പിതാവിനെ സമീപിക്കുന്നു. എന്നാൽ മകളെ തപ സ്സിൽ നിന്നും ഉണർത്താൻ ആവാതെ പിതാവ് വിഷമ വൃത്തത്തിലാകുന്നു. വിവരമറിഞ്ഞ പാർവതി ദേവി ദുഖിതയായി പൊട്ടി പൊട്ടി കരയുന്നു. കൂട്ടു കാരിയായ സഖി ദുഖത്തിൻറെ കാരണം അന്വേഷിക്കുന്നു. ഭഗവാൻ ശിവനെ സ്വന്തമാക്കാനാണ് ഈ കൊടും തപസ്സു ചെയ്യുന്നതെന്നും അറിയിക്കുന്നു. തു ടർന്ന് സഖിയുടെ നിർദ്ദേശ പ്രകാരം ആർക്കും എത്തിപ്പെടാൻ പറ്റാത്ത കൊ ടും വനത്തിലുള്ള ഒരു ഗുഹയിൽ വീണ്ടും ശിവ ആരാധനയും, തപസ്സുമായി കഴിയുന്നു. ഗുഹക്കകത്ത് ബാദ്രപാദ മാസ്സത്തിലെ ശുക്ല പക്ഷ തൃദീയ ദിവ സ്സം ശിവ വിഗ്രഹം കൈവശമില്ലാത്തതിനാൽ കുറെ മണൽ വാരിയെടുക്കു കയും മണലിൽ ശിവ രൂപം വരക്കുകയും ചെയ്യുന്നു. മണലിൽ തീർത്ത ശിവ നെ പൂജിക്കുകയും വ്രതം അനുഷ്ടിക്കുകയും ചെയ്തെന്നും വിശ്വാസ്സം.
മകളുടെ ദുഃഖ കാരണം അറിഞ്ഞ പിതാവ് ശിവനുമായുള്ള പാർവ്വതിയുടെ വിവാഹത്തിന് സമ്മതം നൽകുന്നു. പാർവ്വതിയുടെ കൊടും തപസ്സിലും വ്ര തത്തിലും അതീവ സന്തുഷ്ടനും പ്രസന്നനും ആയി തീർന്ന ഭഗവാൻ ശിവൻ പാർവതിയെ വധുവായി സ്വീകരിക്കുകയും അവരുടെ ആഗ്രഹം പൂർത്തിക രിക്കുകയും ചെയ്യുന്നു. ഭൂമിയിൽ നൂറ്റി ഏഴു ജൻമ്മങ്ങൾ എടുത്തിട്ടും പരമ ശിവനെ സ്വന്തമാക്കാൻ കഴിയാതിരുന്ന പാർവതി ദേവിക്ക് അങ്ങിനെ അവ രുടെ നൂറ്റിയെട്ടാമത്തെ ജൻമ്മത്തിൽ ആഗ്രഹം സഫലമാകുന്നുവെന്നും വി ശ്വാസ്സം.
പാർവ്വതിയെ അവരുടെ ഈ മുജ്ജന്മ തപസ്സിൻറെ കഥകളെല്ലാം പറഞ്ഞു കേ ൾപ്പിച്ച ഭഗവാൻ ശിവൻ, ഏതൊരു കുമാരിമാർ ഇഷ്ട്ട മാഗല്ല്യത്തിനായി തീജ് വ്രതം അനുഷ്ടിക്കുന്നുവോ, അവരുടെ ആഗ്രഹങ്ങൾ സഫലീകൃതമാകുമെ ന്ന വരവും നൽകുന്നു. അന്ന് മുതൽ ദേവിയുടെ വ്രതത്തിൻറെ പാത പിന്തുട ർന്നാണ് വിവാഹിതരായ സ്ത്രീകൾ അവരുടെ പുരുഷൻറെ ദീർഘായുസ്സിനും, കുടുംബ ഔശര്യ ത്തിനും വേണ്ടിയും, അവിവാഹിതരായ യുവതികൾ ഇഷ്ട വരനെ അല്ലെങ്കിൽ മനസ്സിനിണങ്ങിയ വരനെ സ്വന്തമാക്കാൻ തീജ് വ്രതങ്ങ ൾ അനുഷ്ടിക്കുന്നതെന്നും ഐതിഹ്യം.
ആരെല്ലാം ബണ്ടിയിലെ തീജ് ഘോഷയാത്ര കണ്ടിട്ടുണ്ടോ, അവരെല്ലാം തീർ ച്ചയായും ഭാഗ്യവാൻമ്മാരാണ്. തീർച്ചയായും ഇത് പോലൊരു ദൃശ്യ വിരുന്നു ഇതിനു മുമ്പ് കാണുവാനോ, അനുഭവിച്ചിരിക്കാനോ ഉള്ള സാധ്യത കുറവാ ണ്. ഏതോ ഒരു മാന്ത്രിക ലോകത്തിലെത്തിയ പോലെ, അറിയാതെ മനം നി റയും, വിശപ്പോ ദാഹമോ അറിയില്ല. ഘോഷയാത്രയുടെ അനുഭൂതി അനുഭ വിച്ചു തന്നെ അറിയണം, അത് പറഞ്ഞറിയിക്കുക പ്രയാസ്സമുള്ള കാര്യവുമാ ണ്.
ആഗസ്റ്റ് പതിമൂന്നിനാണ് ഈ വർഷത്തെ ഹരിയാലി തീജ് ആഘോഷം.തുട ർന്ന് ആഗസ്ത് ഇരുപത്തി ഒൻപതിന് കജാരി തീജ് ആഘോഷവും, സപ്തംബർ പന്ത്രണ്ടിന് ഹർത്താലിക തീജ് ആഘോഷവും നടക്കും. തീജ് പോലെ കേരള ക്കാർക്ക് കേട്ട് കേൾവി പോലുമില്ലാത്ത ഒരുപാട് ജന പ്രിയമായ സാംസ്കാരി ക ആഘോഷങ്ങൾ വടക്കേ ഇന്ത്യയിൽ നിലവിലുണ്ട്. യാത്രകൾ ഇഷ്ടപ്പെടു ന്നവരും, അതിനുള്ള സൗകര്യം ഉള്ളവരും തീർച്ചയായും നേരിൽ പോയി ക ണ്ട് അനുഭവിച്ചറിയേണ്ട മഹാ വിസ്‌മയം തന്നെയാണ് ബണ്ടിയിലെ തീജ് ഘോഷയാത്ര.
ആശംസ്സകൾ
ജയരാജൻ കൂട്ടായി
No comments:
Post a Comment