സഹോദരി സഹോദര ബന്ധത്തിൻറെ പ്രതീകമായാണ് രാഖി ബന്ധൻ അഥ വാ രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. ശ്രാവണ മാസ്സത്തിലെ പൂർണ്ണ ചന്ദ്ര ദിവസ്സം വരുന്നതിനാൽ ഈ ആഘോഷത്തെ ശ്രാവണ പൂർണ്ണിമയെന്ന പേരി ലും, രാഖി പൂർണ്ണിമയെന്ന പേരിലും അറിയപ്പെടുന്നു. സഹോദരി സ്വന്തം സ ഹോദരന് രാഖി കെട്ടുന്നത് പോലെ അകന്ന ബന്ധത്തിലുള്ള സഹോദരിമാ രും, പരസ്പ്പരം രക്തബന്ധമില്ലാത്ത സ്ത്രീകളും വളരെ അടുത്ത സുഹൃത്തുക്ക ൾക്ക് രാഖി കെട്ടുകയും അന്ന് മുതൽ സഹോദരനായി അങ്ങീകരിക്കുകയും ചെയ്യുന്നു. സ്നേഹത്തോടും, ഭ ക്തിയോടും, പ്രാർത്ഥനയോടും കൂടി രാഖി കെട്ടുന്നതോ ടെ സഹോദരി, സഹോദര ബന്ധം ദൃഢമാവുകയും, അതോടോ പ്പോം ആയു രാരോഘ്യവും, സർവ്വവിധ ഔശര്യങ്ങളും, അപകടങ്ങളിൽ നിന്നും രക്ഷ ല ഭിക്കുകയും ചെയ്യുന്നുവെന്നു വിശ്വാസ്സം.
രക്ത ബന്ധമുള്ളവരായാലും, ഇല്ലാത്തവരായാലും രാഖി കെട്ടിക്കഴിഞ്ഞാൽ ജീവിച്ചിരിക്കുന്നത്രയും കാലം അവർ പരസ്പ്പരം സഹോദരി, സഹോദര ൻമ്മാരായി കണക്കാക്കുന്നു. സഹോദരിക്ക് ആവശ്യമായ ഏതു വിധ സംര ക്ഷണവും, ഏത് സാഹചര്യങ്ങളിലും നൽകുവാൻ സഹോദരൻ ബാധ്യസ്ഥനു മാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, കേരളം ഒഴികെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ രക്ഷാ ബന്ധൻ ആഘോഷി ച്ചു വരുന്നു. എന്നാൽ കേരളത്തിൽ അടുത്ത കുറച്ചു വർഷങ്ങളായിട്ടാണ് ര ക്ഷാ ബന്ധൻ ആഘോഷങ്ങൾക്ക് കൂടുതൽ പ്രചാരമുണ്ടായത്.
തിളങ്ങുന്നതും വർണ്ണ ശബളവുമായ പലതരം നൂല് കൊണ്ട് സ്വന്തമായി വീ ടുകളിൽ നിർമ്മിക്കുന്ന രാഖിയാണ് മുൻ കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. അയൽ വാസ്സികളായ വീട്ടമ്മമാർ കൂടിയിരുന്നു പല ദിവസ്സങ്ങൾ കൊണ്ടാണ് രാഖി ഉണ്ടാക്കിയിരുന്നത്. എന്നാൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേ ക്ക് കൂപ്പ് കുത്തുന്ന ഇന്നത്തെ സമൂഹത്തിന് വീടുകളിൽ ഭക്ഷണം ഉണ്ടാക്കാ നടക്കം ഒന്നിനും നേരമില്ലാതായി, ഈ അവസ്സരം മുതലാക്കാൻ വിപണിയിൽ മൽസരങ്ങളും തുടങ്ങി. ഇന്ന് ആകർഷകങ്ങളായ പല തരം രാഖികൾ വിപ ണികളിൽ സുലഭമാണ്. അത് കൊണ്ട് തന്നെ സ്വന്തമായി നിർമ്മിച്ചു സമയം കളയാനൊന്നും ആരും മിനക്കെടാറില്ല.
"രക്ഷാ ബന്ധൻ" സംസ്കൃത ഭാഷയിൽ "സംരക്ഷണത്തിൻറെ കെട്ടു" എന്ന് അർ ത്ഥം വരുന്നു. വൈവിധ്യങ്ങളായ പല തരം ആഘോഷങ്ങളോട് കൂടിയാണ് ഭാരതത്തി ൽ എല്ലായിടങ്ങളിലും രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. മാതാ പിതാക്കളും, വീട്ടിലെ മറ്റു അംഗങ്ങളെല്ലാവരും ഒത്തു കൂടി രക്ഷ ബന്ധൻറെ ചടങ്ങുകൾ ആരംഭിക്കുന്നു പുതു വസ്ത്രങ്ങൾ ധരിച്ച സഹോദരി, സഹോദരന മ്മാർ ആദ്യം പ്രാർത്തിക്കുന്നു. പല തരം പുഷ്പ്പങ്ങളും രാഖിയും തളികയിൽ എടുത്തു ഒരു ചെറു നെയ് വിളക്ക് അല്ലെങ്കിൽ കർപ്പുരം കത്തിച്ചു പൂജ മുറിയിൽ ഇഷ്ട ദേവൻറെ മുമ്പിൽ പ്രാർത്തിക്കുകയും ആരതി ഉഴി യുകയും ചെയ്യുന്നു.
ദൈവ പൂജക്ക് ശേഷം തളികയുമായി സഹോദരനെ ആരതി ഉഴിയുന്നു. മൂന്ന് പ്രാവശ്യം ആരതി ഉഴിഞ്ഞ ശേഷം വലതു കയ്യിൽ രാഖി കെട്ടുകയും നെറ്റിയി ൽ സിന്ദൂരം അണിയിക്കുകയും ചെയ്യുന്നു. സഹോദരൻ സമ്മാനങ്ങൾ കൈ മാറുകയും, അനുഗ്രഹിക്കുകയും, ഏതു ഘട്ടത്തിലും, ഏത് വിധത്തിലുള്ള സ ഹായങ്ങളും, സംരക്ഷണങ്ങളും നൽകാമെന്നും ശപഥം ചെയ്യുകയും, തുടർ ന്ന് പരസ്പ്പരം പലതരം മധുര പലഹാരങ്ങളും, പഴങ്ങളും ഊട്ടിക്കുകയും ചെ യ്യുന്നു അതോടെ രക്ഷ ബന്ധൻറെ ആചാരങ്ങളും ചടങ്ങും പൂർത്തിയാകു കയും മറ്റു ആഘോഷങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.
വിവാഹിതയായ പെൺ മക്കൾ ഭർതൃ ഗൃഹത്തിൽ നിന്നും മധുര പലഹാര ങ്ങളും റാഖിയുമായി സ്വന്തം വീടുകളിലെത്തുകയും, സഹോദരന് രാഖി കെ ട്ടുകയും ചെയ്യുന്നു. തുടർന്ന് വീടുകളിലും മധുര പലഹാരങ്ങളും പായസ്സവും മറ്റു പല തരം വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും ഉണ്ടാക്കുന്നു. കുടുംബങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു സദ്യ ഉണ്ണൂകയും വൈകുന്നേരങ്ങളിൽ ക്ഷേത്ര ദർ ശനവും, ഉല്ലാസ യാത്രകളും, കടൽക്കരയിലും മറ്റും ആടിയും പാടിയും വി നോദയാത്രകൾ നടത്തിയും ആഘോഷത്തെ അവിസ്മരണീയമാക്കുന്നു.
എത്ര വർഷങ്ങൾക്കു മുമ്പ് മുതൽ നിലവിലുള്ള ആഘോഷമാണെന്നതിനു വ്യക്തമായ രേഖകളോ, വിവരമോ ലഭ്യമല്ല, എന്നാൽ ഭവിഷ്യ പുരാണത്തി ലും, ഭാഗവത പുരാണത്തിലും, വിഷ്ണു പുരാണത്തിലും രക്ഷാ ബന്ധൻ പ്രതി പാദി ക്കപ്പെടുകയാൽ പല ആയിരം വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ആ ഘോഷവും ആചാരങ്ങളും ഭാരതത്തിൽ നിലവിലുള്ളതായി അനുമാനി ക്കാം. സിഖ് കാരുടെയിടയിൽ ആയിരത്തിൽ കൂടുതൽ വർഷങ്ങൾക്ക് മുമ്പ് മുതൽ ആഘോഷങ്ങ ൾ നടന്ന് വന്നിരുന്നതിൻറെ വിവരങ്ങൾ ലഭ്യമാണെ ന്നാണ് വിവരം.
പല കഥകളും ഐതിഹ്യങ്ങളും രക്ഷാ ബന്ധനുമായി ബന്ധപ്പെട്ടു നിലവിലു ണ്ടെങ്കിലും കൂടുതൽ പ്രചാരത്തിലുള്ളത് ശ്രി കൃഷണനും ദ്രൗപതിയും തമ്മി ലുള്ള സഹോദരി, സഹോദര ബന്ധമാണ്. മൂന്നു കണ്ണും നാലു കൈകളോടും കൂടിയ ശിശുപാലൻറെ ശിരച്ചേധം നടത്തുന്ന സമയത്ത് ഭഗവാൻ ശ്രീ കൃഷ്ണ ൻറെ കൈ വിരലിൽ ആഴത്തിലുള്ള മുറിവുണ്ടാകുന്നു. അടുത്തുണ്ടായിരുന്ന ദ്രൗപതി ഭഗവാൻറെ രക്ഷക്കെത്തുകയും അവരുടെ അഴകുള്ള പുത്തൻ സാ രി കീറിയെടുത്ത് ശ്രി കൃഷ്ണൻറെ വിരലിൽ കെട്ടുകയും രക്ത സ്രാവം ശമിപ്പി ക്കുകയും ചെയ്യുന്നു. ദ്രൗപതിയുടെ ഈ പ്രവർത്തിയിൽ സന്തുഷ്ടനായ ഭഗവാ ൻ കൃഷ്ണൻ ദ്രൗപതിയെ ആശിർവതിക്കുകയും സഹോദരിയായി അങ്ങീകരി ക്കുകയും, ഏത് സാഹചര്യത്തിലും സംരക്ഷിക്കാമെന്ന ശപഥവും ചെയ്യുന്നു. അവസ്സരം വരുമ്പോൾ സാരി കഷണത്തിലെ ഓരോ ഇഴ നൂലിനും പകരമായി തിരിച്ചു ഉപഹാരം നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.
കൗരവ സഭയിൽ ദുര്യോധനൻറെ ആജ്ഞയനുസ്സരിച്ചു ദുശ്ശാസ്സനൻ ദ്രൗപതി യെ വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ശ്രി കൃഷ്ണൻ പ്രത്യക്ഷപ്പെടുകയും സാ രിക്കഷണത്തിലെ ഓരോ നൂലിഴക്കും പകരമായി അഴിച്ചാൽ തീരാത്തത്ര യും സാരി നൽകി സഹോദരിയായ ദ്രൗപതിയുടെ മാനം കാക്കുകയും ചെയ്യു ന്നു. ദ്രൗപതി ഭഗവാൻ കൃഷ്ണൻറെ കയ്യിൽ കെട്ടിയ സാരിക്കഷണമാണ് രാഖി യായി (രക്ഷ) മാറിയതെന്ന് ഐതിഹ്യം. പിന്നീട് മഹാഭാരത യുദ്ധത്തിൽ പ ങ്കെടു ക്കാൻ പോകുന്ന അവസ്സര ത്തിലും ദ്രൗപതി രാഖി കെട്ടി സഹോദരനാ യ ശ്രി കൃഷ്ണൻറെ രക്ഷ ഉറപ്പു വരുത്തിയെന്നും വിശ്വാസ്സം. ഈ വിശ്വാസ്സ വും ആചാരങ്ങളുമാണ് രക്ഷാ ബ ന്ധൻ ആയി മാറിയതെന്ന് ഒരു ഐതി ഹ്യം.
ഉത്തരേന്ത്യയിൽ നിലവിലുള്ള മറ്റൊരു ഐതിഹ്യ കഥ മഹാബലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മഹാബലി വാമനനോട് രണ്ടു ആഗ്രഹങ്ങൾ സഫലീ കരിക്കാനുള്ള അനുവാദം ചോദിക്കുകയും വാമനനായ മഹാവിഷ്ണു അനുവ ദിക്കുകയും ചെയ്തുവെന്നും അതിൽ ഒന്ന് വർഷത്തിലൊരിക്കൽ പ്രജകളെ സന്ദർശിക്കാനുള്ള അനുമതിയും, രണ്ടാമത്തേത് മഹാബലിക്ക് ദിവസ്സവും രാ വും പകലും മഹാവിഷ്ണുവിനെ കണ്ടു കൊണ്ട് ദർശന സൗഭാഗ്യം നേടാൻ അ വസരമുണ്ടാകണമെന്നുമായിരുന്നു. അങ്ങിനെ നിത്യവും കണ്ടിരിക്കാൻ വേ ണ്ടി തൻറെ ദ്വാരപാലകനായിരിക്കാൻ മ ഹാവിഷ്ണുവിനോട് അഭ്യർത്ഥിക്കു ന്നു. വാക്ക് പാലിക്കാൻ ബാധ്യസ്ഥനായ മഹാവിഷ്ണു മഹാബലിയുടെ ദ്വാരപാ ലകനായി ഇരിക്കാനും തുടങ്ങി.
വിഷമ വൃത്തത്തിലായ വിഷ്ണു പത്നിയായ ലക്ഷ്മി നാരദ മുനിയോട് എന്തെങ്കി ലും ഉപായം പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെടുന്നു. നാരദമുനി മഹാ ബലി യെ സഹോദരനായി അംഗീകരിക്കാനും, സ്നേഹോപഹാരമായി വർണ്ണ നൂൽ കയ്യിൽ കെട്ടാനും മധുരം നൽകാനും ഉപദേശിക്കുന്നു. ഉപദേശം സ്വീകരിച്ച ലക്ഷ്മി ദേവി മഹാബലിയുടെ കയ്യിൽ വർണ്ണ ചരട് കെട്ടി സാഹോദര്യ ബന്ധ മുറപ്പിക്കുന്നു. സഹോദരിക്ക് ഉപഹാരമായി എന്ത് വേണമെങ്കിലും ആവശ്യ പ്പെട്ടു കൊള്ളാൻ മഹാബലി കൽപ്പിക്കുന്നു. തൻറെ ഭർത്താവായ മഹാവി ഷ്ണുവിനെ കൂടെ അയക്കുവാൻ ലക്ഷ്മി ദേവി ആഗ്രഹം പ്രകടിപ്പിക്കുകയും സ ഹോദരിയുടെ ഇച്ഛാനുസരണം മഹാവിഷ്ണുവിനെ ദ്വാരപാലക സ്ഥാനത്ത് നിന്നും ഒഴിവാക്കി ലക്ഷ്മി ദേവിയുടെ കൂടെ പറഞ്ഞയച്ചെന്നും കഥ. അത് ഒരു ശ്രാവണ ശുക്ല പക്ഷ പൂർണ്ണിമ ദിവസ്സമായിരുന്നുവെന്നും, അന്ന് മുതലാണ് രക്ഷാ ബന്ധൻ നിലവിൽ വന്നതെന്നും മറ്റൊരു കഥ.
ബി സി മുന്നൂറിൽ അലക്സാണ്ടർ ചക്രവർത്തിയും സൈന്യവും ഇന്ത്യയിലെ ത്തുകയും പോറസ് ചക്രവർത്തിയുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യു ന്നു, പോറസിൻറെ യുദ്ധ വീര്യം കേട്ടറിഞ്ഞ അലക്സാണ്ടർ ചക്രവർത്തിയുടെ ഭാര്യ അസ്വസ്ഥയാവുന്നു. ഈ സന്ദർഭത്തിൽ, അലക്സാണ്ടർ ചക്രവർത്തിയു ടെ ഭാര്യ, യുദ്ധത്തിൽ തൻറെ ഭർത്താവിനെ അപായപ്പെടുത്തരുതെന്ന അപേ ക്ഷയോടോപ്പോം രാഖിയും ചേർത്ത് പോറസി നയച്ചു കൊടുക്കുന്നു. രാഖി യും കെട്ടി യുദ്ധക്കളത്തിലെത്തുന്ന പോറസ്സിനു അലക്സാണ്ടർ ചക്രവർത്തി യുമായി നേരിട്ടു ഏറ്റു മുട്ടലിനുള്ള സന്ദർഭം വരുന്നു. യുദ്ധം തുടങ്ങാൻ കയ്യു യർത്തുമ്പോൾ ഒരു നിമിഷം കയ്യിലുള്ള രാഖിയിൽ ശ്രദ്ധ തിരിയുകയും, സ ഹോദരി വിധവയാകുമെന്ന തിരിച്ചറിവിൽ യുദ്ധ രംഗത്ത് നിന്ന് പിന്മാറുക യും ചെയ്തു, രാഖിയുടെ മഹത്വം മനസ്സിലാക്കിയ അലക്സാണ്ടറും പോറസ്സുമാ യുള്ള ഏ റ്റുമുട്ടലിൽ നിന്നും പിന്മാറിയെന്നുതും ചരിത്രത്തിൽ ഇടം പിടിച്ച കഥ.
മധ്യ കാല യുഗത്തിൽ ചരിത്രത്തിൽ ഇടം പിടിച്ച മറ്റൊരു സംഭവ കഥയും ര ക്ഷാ ബന്ധനുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. മുഗളരും രാജ് പുത്ത്മാരും ത മ്മിൽ യുദ്ധം നടക്കുന്ന കാലം. ചിറ്റോർ രാജാവ് മരണമടയുകയും രാജഞി യായ ക ർണാവതി രാജ്യ ഭരണത്തിലാവുകയും ചെയ്ത അവസ്സരത്തിൽ ഗുജ റാത്ത് സുൽത്താനായിരുന്ന ബഹാദൂർ ഷായുടെ കടന്നു കയറ്റത്തെ ചെറുക്കാ ൻ വഴി കാണാതെ വിഷമ വൃത്തത്തിലാകുകയും, രാഖിയുമായി ഹുമയൂൺ ചക്രവർത്തി യുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് സന്ദേശം അയക്കുക യും അങ്ങിനെ ച ക്രവർത്തി സഹോദരിയായ കർണാവതിയേയും അവരു ടെ രാജ്യത്തേയും സംരക്ഷിച്ചതും ചരിത്രം.
രാജഭരണ കാലങ്ങളിൽ യുദ്ധത്തിനു പുറപ്പെടുന്ന സൈനീകർക്കു രക്ഷാ ക വചമായി സഹോദരിമാർ രാഖി കെട്ടുകയും, വിജയശ്രീലാളിതനായി തിരി ച്ചു വരാൻ അനുഗ്രഹിക്കുകയും ചെയ്തിരുന്നതായി പുരാണങ്ങളിൽ പറയുന്നു. എല്ലാ കാലത്തും ഭാരതം ഉയർത്തിപ്പിടിച്ച മാനവീകതയുടെയും, സഹോദര്യ ത്തിൻറെയും, സമാധാനത്തിൻറെയും പ്രതീകമാണ് നമ്മുടെ പല ആഘോഷ ങ്ങളും, ആചാരങ്ങളും. അങ്ങിനെയുള്ള പല ആഘോഷങ്ങളിൽ ഒന്നാണ് ര ക്ഷാ ബന്ധൻ ആഘോഷവും. തുടർന്നും സഹോദര്യവും, സമാധാന വുമെന്ന നമ്മുടെ സംസ്കാരത്തിൻറെ പവിത്രത കാത്ത് സൂക്ഷിക്കാനും, കളങ്കപ്പെടു ത്താതെ സംരക്ഷിക്കാനും രക്ഷാ ബന്ധനടക്കമുള്ള ആഘോഷങ്ങൾ പ്രചോ തനമാകട്ടെ.
ഇന്ത്യക്ക് പുറമേ മൌറീഷ്യസ്സ്, ഓസ്ട്രേലിയ, യൂറോപ്പിലെ പല രാജ്യങ്ങളിലും നേപ്പാൾ, ബംഗ്ലാദേശിലെ ചില ഭാഗങ്ങളിലും, പാക്കിസ്ഥാനിലെ ചില ഭാഗങ്ങ ളിലും, ഇന്ത്യൻ വംശജർ ഉള്ള മറ്റു എല്ലാ രാജ്യങ്ങളിലും രക്ഷാ ബന്ധൻ ആ ഘോഷിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലോ, വിദേശത്തോ ഉള്ള സഹൊദരൻ മ്മാർക്കും, സഹോദരന്മാരായി കണക്കാക്കുന്നവർക്കും തപാലിൽ രാഖി അയ ക്കുന്നു. പൂജകൾക്ക് ശേഷം സഹോദരി കെട്ടുന്നതായി മനസ്സിൽ സങ്കൽപ്പി ച്ചു കൊണ്ട് രാഖി സ്വന്തം കയ്യിൽ കെട്ടുകയും സഹോദരിക്കുള്ള ഉപഹാരങ്ങ ൾ തപാലിൽ അയച്ചു കൊടുക്കുകയും ചെയ്യുന്നു.
No comments:
Post a Comment