ശ്രാവണ മാസ്സ വ്രതം - ആചാരങ്ങളും വിശ്വാസ്സങ്ങളും
ഉത്തരേന്ത്യയിൽ എല്ലായിടത്തും, കേരളത്തിലെ ചില ഭാഗങ്ങളിലും മറ്റു എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഏറ്റവും പുണ്ണ്യമായി കരുതപ്പെടുന്ന മാസ്സ മാണ് ശാക വർഷത്തിലെ ശ്രാവണ മാസ്സം. ശിവ ശക്തിയുടെ മാസ്സമായാണ് ശ്രാ വണ മാസ്സത്തെ കണക്കാക്കുന്നത്. ശ്രാവണ മാസ്സത്തിലെ തിങ്കളാഴ്ച വ്രതം വള രെ പുണ്ണ്യമായതായി കണക്കാക്കുന്നു. പകൽ മുഴുവൻ ആഹാരമോ, ജലപാന മോയില്ലാതെ സുര്യാസ്ഥമയത്തിനു ശേഷം ഒന്നര മണിക്കൂറുകൾ കഴിഞ്ഞു മാ ത്രം ആഹാരം കഴിക്കുന്നതാണ് വ്രതത്തിൻറെ രീതി. ഇതിനെ നിരാഹാര വ്രത മെന്നറിയപ്പെടുന്നു.
ശ്രാവണ മാസ്സ ത്തിലെ ഒന്നാമത്തെ തിങ്കളാഴ്ച്ച മുതൽ തുടർച്ചയായി വ്രതമെടു ക്കുന്നു. അതായത് ഓഗസ്റ്റ് പതിനേഴു തിങ്കൾ മുതൽ സ പ്തംബർ പതിനാലു തി ങ്കൾ വരെ അഞ്ചു തിങ്കളാഴ്ച വ്രതങ്ങളാണ് ഈ വർഷം ശ്രാവണ മാസ്സത്തിൽ അനുഷ്ടിക്കേണ്ടത്. എല്ലാ കഷ്ടങ്ങളും, ദുഖങ്ങളും അകലുമെന്നും ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരുമെന്നും വിശ്വാസ്സം. എന്നാൽ പതിനാറു തി ങ്കളാഴ്ചകൾ തുടർച്ചയായി വ്രതമെടുക്കുന്നവരും ഉണ്ട്. വ്രതമെടുത്താൽ പല തരം ചടങ്ങുകളും ആചാരങ്ങളും ഈ പുണ്ണ്യ മാസ്സത്തിൽ നടത്തപ്പെടുന്നു. ശ്രാ വണ മാസ്സത്തിലെ എല്ലാ ദിവസ്സങ്ങളും വളരെ ശ്രേഷ്ഠമെന്നത് വിശ്വാസ്സം.
തിങ്കളാഴ്ച വ്രതത്തോടോപ്പോം ചൊവ്വാഴ്ചകളിൽ വിവാഹിതരായ സ്ത്രീകൾ മംഗള ഗൌരി വ്രതവും അനുഷ്ടിക്കുന്നു. വിവാഹം കഴിഞ്ഞ ആദ്യത്തെ അഞ്ചു വർഷങ്ങളിലാണ് വ്രതം അനുഷ്ടിക്കേണ്ടത്. വിവാഹം കഴിഞ്ഞ ഒന്നാം വർഷം ഒന്നാം ശ്രാവണ തിങ്കളിൽ മാതാപിതാക്കളുടെ വീട്ടിലും, രണ്ടാം തിങ്കൾ ഭർതൃ വീട്ടിലും, പിന്നെ ഒന്നിടവിട്ട് രണ്ടു വീടുകളിലുമായി വ്രതം അനുഷ്ടിക്കണം, നാ ലു വർഷങ്ങൾ ഇങ്ങിനെ തുടരണം, അഞ്ചാം വർഷം ബന്ധുക്കളുടെ വീടുകളിൽ പോയി വ്രതം അനുഷ്ടിക്കണം.
വ്രതമെടുത്തവർ കേദാർ നാഥ്, കാശി, ബാബാ ധാം, ത്രംബകേശ്വർ, ഗോകർണ്ണ എന്നീ പുണ്ണ്യ സ്ഥലങ്ങളിൽ ദർശനം നടത്തുന്നു. എല്ലാ തിങ്കളാഴ്ചകളും, ഇല്ലെ ങ്കിൽ ഏതെങ്കിലും ഒരു തിങ്കളാഴ്ച ദർശനം നടത്തുന്നവരുമുണ്ട്. ശ്രാവണ മാസ്സ ത്തിലെ നാലാം തിങ്കൾ ക്ഷേത്രത്തിൽ അഗതികൾക്ക് അന്നദാനം നടത്തുന്നത് വള രെ വിശേഷം. സ്ത്രീകൾ പൂജകളിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ലോഹ ഗ്ലാസ്സ്, ലോഹ പ്ലേറ്റ്, കറിക്കരിയുന്ന കത്തി, ചന്ദന കുഴമ്പ്, അരി, പാൽ, ഗോതമ്പ് കൂവളയില, നെയ് വിളക്ക് ചന്ദന തിരി, വെറ്റില, അടക്ക എന്നിവയെല്ലാം നിർ ബന്ധമായും സമർപ്പിക്കണം.
ഭഗവാൻ പരമശിവൻറെ പ്രീതി സമ്പാദിക്കുവാനും, ഉദ്ദിഷ്ടകാര്യ സാധ്യത്തി നുമായാണ് വ്രതം അനുഷ്ടിക്കുന്നത്. മാസ്സം മുഴുവനും, പകൽ ഭക്ഷണമോ വെ ള്ളമോ കുടിക്കാതെ വ്രതമെടുക്കുന്നവരും ധാരളമുണ്ട്. ശിവ ക്ഷേത്രങ്ങളിൽ പൂ ക്കളും, നൈവെദ്യവുമായി ദർശനം നടത്തുകയും, നൂറ്റി എട്ടു കൂവള ഇലകൾ ശിവ ഭഗവാനു സമർപ്പിക്കുകയും, പൂജയും, ഭജനയും, ആരതി ഉഴിയലുമായി ദിവസ്സം മുഴുവൻ കഴിച്ചു കൂട്ടുന്നു.
ശ്രാവണ മാസ്സത്തിലാണ് സമുദ്ര മഥനം നടന്നതെന്ന് ഐതിഹ്യം. സമുദ്ര മഥനം കഴിഞ്ഞു പുറത്തു വന്ന വിഷം ശിവ ഭഗവാൻ സ്വന്തം തൊണ്ടയിൽ സൂക്ഷിക്കു കയും, അങ്ങിനെ നീലകണ്ഠൻ എന്ന പേരു വന്നുവെന്നും വിശ്വാസ്സം. കണ്ഠ ത്തിൽ സൂക്ഷിക്കുന്ന വിഷത്തിൻറെ കടുപ്പം കുറക്കുവാനായി അർ ദ്ധ ചന്ദ്രനെ ശിരസ്സിലേറ്റിയെന്നും, ദേവന്മാരും മനുഷ്യരും ഗംഗ ജലം കൊണ്ട് ശിവ ഭഗവാ നേ അഭിഷേകം ചെയ്യുന്നുവെന്നും അങ്ങിനെ വിഷത്തിനു ശക്തി കുറയുന്നുവെ ന്നും വിശ്വാസ്സം.
ഭക്തി പൂർവ്വം വ്രതമെടുത്താൽ അസാധ്യമായതെല്ലാം സധ്യമാകുമെന്ന് വിശ്വാ സ്സികൾ കരുതുന്നു. ഇതിനെ സാധൂകരിക്കാൻ ഐതിഹ്യത്തിൽ പറയുന്ന ഒരു കഥ ഇങ്ങിനെ. അമർപൂർ നഗരത്തിൽ ധനികനും, വളരെ ദയാലുവുമായ ഒരു വ്യാപാരി ഉ ണ്ടായിരുന്നു. പല ഭാഗങ്ങളിലും വ്യവസായം വളരുകയാലും, വ ളരെ മാന്യനും, പരോപകാരിയുമാകയാൽ എല്ലാവരും അദ്ദേഹത്തെ വളരെ ബ ഹുമാനിച്ചിരുന്നു. എല്ലാമുണ്ടായിരുന്നിട്ടും സന്താനമില്ലാത്തതിനാൽ വ്യാപാരി വളരെ ദുഖിതനായിരുന്നു. അളവറ്റ സ്വത്തിനും, സമ്പാദ്യത്തിനും അവകാശിയി ല്ലാത്തതിനാൽ രാവിലും, പകലിലും, ഊണിലും, ഉറക്കത്തിലുമെല്ലാം ചിന്തകൾ വ്യാപാരിയെ അലട്ടിക്കൊണ്ടിരുന്നു. സന്താന ലബ്ധിക്കായി പല തരം പൂജകളും വ്രതവും അനുഷ്ടിച്ചു. സന്താന ലബ്ധി വരെ മുടങ്ങാതെ എല്ലാ തികളാഴ്ചകളി ലും വ്രതമനുഷ്ടിക്കുമെന്നു ശപഥം ചെയ്യുന്നു. അങ്ങിനെ ശ്രാവണ തിങ്കൾ മുതൽ വ്രതം തുടങ്ങുകയും, വൈകുന്നേരങ്ങളിൽ ശിവ ക്ഷേത്രത്തിൽ പൂജകളും, നെയ് വിളക്ക് ആരതിയും നടത്തുകയും, യജ്ഞവും അന്നദാനവുമടക്കം പല പുണ്ണ്യ കാര്യങ്ങളും നടത്താനും തുടങ്ങുന്നു.
വ്യാപാരിയുടെ ഭക്തിയിൽ ആകൃഷ്ടയായ പാർവതി ദേവി ഭക്തൻറെ ദുഖം അ കറ്റുവാൻ പരമ ശിവനോട് അപേക്ഷിക്കുന്നു. വർഷങ്ങളായി വ്രതവും ഭക്തി യുമായി കഴിയുന്ന വ്യാപാരിയുടെ അഭിലാഷം സഫലീകരിക്കാനും അഭ്യർഥി ക്കുന്നു. ഈ ലോകത്തിൽ ഓരോ ആളും അവരുടെ കർമ്മ ഫലം അനുഭവിക്കുന്ന തിൽ നിന്നും അവരെ ഒഴിവാക്കുക പ്രയാസ്സമെന്നു പറഞ്ഞു ഭഗവാൻ കയ്യൊഴി യുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ പാർവതി ഭഗവാനോട് വീ ണ്ടും വീണ്ടും ഭക്തൻറെ ആഗ്രഹം പൂർത്തികരിക്കാൻ ആവശ്യപ്പെടുന്നു.
പാർവതിയുടെ നിരന്തരമായ ആഗ്രഹപ്രകാരം ഭഗവാൻ വ്യാപാരിയെ അനു ഗ്രഹിക്കാമെന്നു വാക്ക് നൽകുന്നു , എന്നാൽ ജനിക്കുന്ന മകന് പതിനാറു വയസ്സ് വരെ മാത്ര മേ ആയുസ്സുണ്ടാകുകയുള്ളുവെന്നും പ്രവചിക്കുന്നു. അന്ന് രാത്രി യിൽ ഭഗവാൻ ശിവൻ സ്വപ്ന ദർശനത്തിൽ, ഭക്തനായ വ്യാപാരിക്ക് വരം നൽ കി അനുഗ്രഹിക്കുന്നു. മകൻ പതിനാറു വയസ്സ് വരെയേ ജീവിക്കുകയുള്ളൂവെ ന്ന സത്യവും അറിയിക്കുന്നു. സന്തോഷത്തോടൊപ്പം മകൻറെ അൽപ്പായുസ്സിൽ ദുഖവും വ്യാപാരിയെ അലട്ടുകയാൽ വീണ്ടും തിങ്കളാഴ്ച വ്രതം തുടരുവാൻ തീരുമാനിക്കുന്നു. ആഗ്രഹപ്രകാരം വ്യാപാരിക്ക് സുന്ദരനും, സുമുഖനുമായ മ കൻ ജനിക്കുന്നു. സന്തോഷത്തിൽ മതി മറന്ന കുടുംബാഗങ്ങൾ, പൂജകളും, പ്രാ ർത്ഥനയും, അന്ന ദാനവും നടത്തി മകൻറെ ജനനം ആഘോഷിക്കുന്നു.
വിദ്വാൻമ്മാരും, പണ്ഡിറ്റ്മാരും ചേർന്ന് കുഞ്ഞിനു അമർ എന്ന് പേര് വിളിക്കു ന്നു. അലപ്പായുസ്സായ മകൻറെ ജന്മത്തിൽ വ്യാപാരി അധികമൊന്നും സന്തോഷി ച്ചില്ല. അമറിനു പന്ദ്രണ്ട് വയസ്സായപ്പോൾ വിധ്യാഭ്യാസ്സത്തിനായി വാരാണസ്സി യിലേക്ക് അയക്കുവാൻ തീരുമാനിക്കുന്നു. അമ്മാവനായ ദീപ്ചന്ദുമൊത്തു വാ രാണസ്സിയിലേക്ക് യാത്ര തിരിക്കുന്നു. വഴിയിൽ രാത്രി വിശ്രമത്തിനായി മുനി മാരുടെ ആശ്രമങ്ങളിൽ തങ്ങുകയും, അവിടെ വച്ച് യജ്ഞങ്ങൾ നടത്തുകയും മു നിമാർക്ക് ഭക്ഷണവും, വസ്ത്രങ്ങളും നൽകുകയും ചെയ്യുന്നു.
കാട്ടിൽ കൂടിയുള്ള ദീർഘ നാളത്തെ യാത്രകൾക്കൊടുവിൽ അവർ ഒരു നഗര ത്തിൽ എത്തിച്ചേരുന്നു. അവിടുത്തെ രാജാവിൻറെ മകളുടെ വിവാഹം അടു ത്തിരിക്കുകയാൽ നാടെങ്ങും ആഘോഷങ്ങളും, സദ്യയും, എവിടെയും ഉൽസ്സ വ പ്രതീതിയുമായിരുന്നു. ബാരാത്ത് തുടങ്ങുവാൻ സമയമായപ്പോൾ വരൻറെ പിതാവിന് വല്ലാത്ത ആധിയായിരുന്നു. മകൻറെ കോങ്കണ്ണിൻറെ രഹസ്യം മ റ ച്ചു വച്ചാണ് രാജകുമാരിയുമായുള്ള വിവാഹം തീരുമാനിച്ചിരുന്നത്. പിടിക്ക പ്പെട്ടാൽ വിവാഹം മുടങ്ങുകയും, മാനഹാനിയും, ഒപ്പം ശിക്ഷയും കിട്ടുമെന്നു ള്ള ഭയം അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
അവിചാരിതമായാണ് വരൻറെ അച്ഛൻ അമറിനെ കാണുന്നത്, സുന്ദരനായ അ മറിനെ വരനാക്കി അഭിനയിപ്പിച്ചു വിവാഹം നടത്തിക്കാനും, വിവാഹ ശേ ഷം ആവശ്യമുള്ള പണം നൽകാമെന്നും വധുവിനെ വിട്ടുതരണമെന്നുമുള്ള വ്യ വസ്ഥയിൽ അമ്മാമനായ ദീപ്ചന്ദുമായി രഹസ്യ ഉടമ്പടി ഉണ്ടാക്കുന്നു . അമറി നെ നവ വരൻറെ വസ്ത്രമണിയിച്ചു ബാരാത്ത് തുടങ്ങുന്നു. (വിവാഹ ഘോഷ യാത്ര ബാരാത്ത് എന്ന പേരിൽ അറിയപ്പെടുന്നു) വരനേയും കൂട്ടരേയും വിവാ ഹ പന്തലിലേക്ക് ആനയിക്കുകയും രാജ കുമാരിയായ ചന്ദ്രികയുമായി വിവാ ഹം നടത്തുകയും ചെയ്യുന്നു. അളവറ്റ സ്വർണ്ണവും, ധനവും നൽകി രാജാവ് ച ന്ദികയെയും സംഘത്തെയും യാത്രയാക്കുന്നു.
യാത്രക്കിടയിൽ അമർ ചന്ദ്രികയോടു നടന്ന സംഭവങ്ങൾ വിവരിക്കുകയും കോ ങ്കണ്ണനാണ് യഥാർത്ഥ വരനെന്നുള്ള സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. കോങ്കണ്ണനെ സ്വീകരിക്കാൻ വിസ്സമ്മതിച്ച ചന്ദ്രിക പിതാവിൻറെ വീട്ടിലേക്കും, അമർ വാരണസ്സിയിലേക്കും യാത്ര തിരിക്കുകയും, അവിടെ അമർ ഗുരുകുല ത്തിൽ പഠനം തുട ങ്ങുകയും ചെയ്യുന്നു.
അമറിന് പതിനാറു വയസ്സ് തികയുന്ന ദിവസ്സം സമാഗതമായി, ജന്മ ദിനം പ്രമാ ണിച്ചു യജ്ഞവും, വിദ്വാൻമ്മാർക്കും, പണ്ഡിറ്റ്കൾക്കും ഭോജനവും പുതു വ സ്ത്രങ്ങളും നൽകുന്നു. രാത്രി ഭക്ഷണവും കഴിഞ്ഞു ഉറങ്ങാൻ കിടന്ന അമർ പ തിവ് പോലെ കാലത്ത് ഉണർന്നില്ല, കാരണം തിരക്കി ചെന്ന ദീപ ചന്ദ് മരുമകൻ കിടക്കപായയി ൽ തന്നെ മരിച്ചു കിടക്കുന്നതാണ് കണ്ടത്. വലിയ വായിൽ നില വിളിച്ചു കൊണ്ട് ദീപ ചന്ദ് കുഴഞ്ഞു വീണു, കൂടി നിന്നവരും, കണ്ടു നിന്നവരു മെല്ലാം വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി.
കൂട്ട നിലവിളി കേട്ട് ഭഗവാൻ ശിവനും പാർവതിയും കാരണം തിരക്കാൻ വ ന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന അമറിനെ കാണുന്നു. ഈ സങ്കടം കാണു വാനും സഹിക്കുവാനും എനിക്ക് ശേഷിയില്ലെന്ന് പറഞ്ഞു പാർവതിയും വി ലപിക്കുകയും, ഭഗവാനോട് ഭക്തനായ വ്യാപാരിയുടെ പുത്രന് പുനർജന്മം ന ൽകുവാൻ അപേക്ഷിക്കുന്നു. പാർവതിയുടെ അപേക്ഷയോടോപ്പോം, വ്യാപാ രിയുടെ കഠിന വ്രതത്തിലും സംപ്രീതനായ ഭഗവാൻ അമറിനു പുനർ ജന്മം നൽ കുന്നു.
പഠിപ്പ് മുഴുമിപ്പിച്ചു അമറും, അമ്മാവനും നാട്ടിലേക്കു തിരിക്കുന്നു, വഴിയിൽ വീണ്ടും യജ്ഞവും, ഭോജനവും നടത്തുന്നു, യജ്ഞ പന്തലിൽ അവിചാരിതമാ യി ചന്ദ്രി കയുടെ പിതാവ് വന്നു ചേരുന്നു . അമറിനെ മനസ്സിലാക്കിയ രാജാവ് അവരെ കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ട് പോകുകയും കുറച്ചു ദിവസ്സങ്ങൾ അ വിടെ പരിചരിക്കുകയും തിരിച്ചു പോകുന്ന വഴിയിൽ ചന്ദ്രികയെയും സുര ക്ഷക്കാ യി സൈന്യത്തെയും, പരിവാരങ്ങളെയും കൂടെ അയക്കുന്നു. കൂട്ടത്തിൽ വില പിടിപ്പുള്ള സമ്മാനങ്ങളും, പണവും മറ്റും നൽകുന്നു.
വിധി പ്രകാരം മകൻറെ മരണം ഉടനെ നടക്കുമെന്ന് വിശ്വസിച്ച വ്യാപാരിയും ഭാര്യയും ജീവൻ ത്യജിക്കാൻ വേണ്ടി പട്ടിണി കിടക്കുകയായിരുന്നു. തിരിച്ചു വരവറിയിച്ചു കൊണ്ട് അമർ അച്ഛന് സന്ദേശം അയക്കുന്നു. മകൻറെ തിരിച്ചു വരവിൻറെ വിവരം കിട്ടിയ വ്യാപാരിയും ഭാര്യയും വിശ്വസ്സികാനാവാതെ നാടിൻറെ അതിർത്തിയിലേക്ക് പരിവാര സമേതം എത്തുന്നു. മരുമകളെയും മ കനേയും ആചാര പൂർവ്വം ആദരിക്കുകയും വീട്ടിലേക്കു ആനയിക്കുകയും ചെ യ്യുന്നു. അന്ന് രാത്രിയിൽ വ്യാപാരിക്ക് സ്വപ്ന ദർശനം ഉണ്ടാവുന്നു. ഭഗവാൻ ശിവൻ ഇപ്രകാരം അരുളി ചെയ്തു "ഹേ ശ്രേഷ്ഠനായ ഭക്താ, ഞാൻ നിൻറെ വ്രതത്തിൽ സംപ്രീതനാവുകയും നിൻറെ മകന് പുനർജന്മം നൽകുകയും ചെ യ്തിരിക്കുന്നു"
പൌരണീക ശാസ്ത്ര പ്രകാരം സ്ത്രീ പുരുഷന്മാർ ശ്രാവണ തിങ്കൾ വ്രതമെടുക്കു കയും, വ്രത കഥകൾ കേൾക്കുകയും ചെയ്താൽ ജീവിത ക്ലേശമോ, ദുഖമോ ഇ ല്ലാത്ത ജീവിതം നയിക്കാമെന്നും വിശ്വാസ്സം.
ആഗസ്റ്റ് പതിനഞ്ചിനാണ് ഈ വർഷം ശ്രാവണ മാസ്സം തുടങ്ങുന്നത്.
ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും
ജയരാജൻ കൂട്ടായി
No comments:
Post a Comment