കേരളത്തിന് പുറത്തുള്ള പ്രവാസ്സികൾ അവധിക്കു നാട്ടിലേക്ക് പോകുന്നത് കൂ ടുതലും ഓണം, വിഷു, അല്ലെങ്കിൽ കുടുംബത്തിൽ നടക്കുന്ന കല്ല്യാണം തുടങ്ങി യ ആഘോഷവേളകളിലായിരുന്നു. എന്നാൽ ഒന്നാമതായി നാട്ടിലേക്ക് പോകു മ്പോൾ കൂടുതൽ പേരും ഇതൊന്നും പരിഗണിക്കുകയില്ല. ഒന്നാമത്തെ യാത്ര പ ലപ്പോഴും നാലും അഞ്ചും, ചിലപ്പോൾ അതിലും കൂടുതൽ വർഷങ്ങൾക്കോ ശേ ഷമായിരിക്കും. ഗൾഫ് നാടുകളിലുള്ളവർ പലപ്പോഴും വളരെ താമസിച്ചായി രിക്കും. കാരണം പുതിയതായി നേടിയ ജോലി, അല്ലെങ്കിൽ യാത്രക്ക് ചിലവായ പണം, മറ്റു സാമ്പത്തീക ബാധ്യത, കൂടാതെ മറ്റു പല കുടുംബ പ്രാരാബ്ധങ്ങളും കൊണ്ടായിരിക്കും. അത് കൊണ്ട് തന്നെ വീട് വിട്ട ശേഷമുള്ള ഒന്നാമത്തെ യാത്ര പലപ്പോഴും അവിസ്മരണീയ അനുഭവങ്ങളുമായിരിക്കും.
വർഷമോ, ദിവസ്സമോ ഒന്നും ഓർമയിലില്ല എങ്കിലും ഞാൻ നന്നായി ഓർക്കു ന്നു, അത് ഒരു ഓണക്കാലം ആയിരുന്നുവെന്ന കാര്യം. ഞാനും കേരളം വിട്ട് പല വർഷങ്ങൾക്ക് ശേഷമാണ് ഒന്നാമതായി ബോംബയിൽ നിന്നും നാട്ടിൽ എത്തിയ ത്. ബോംബയിൽ നിന്നുള്ള ബള്ളാൽ ടൂറിസ്റ്റ് ബസ്സ് തലശ്ശേരിയിൽ എത്തുമ്പോൾ വൈകുന്നേരം ആറു മണി. ആറ് മണിക്ക് ശേഷം തലശ്ശേരിയിൽ നിന്നും പല ഭാഗ ങ്ങളിലേക്കും ബസ്സ് ഉണ്ടാകാറില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ വളരെ അപൂർവ്വ മായും, അകലങ്ങളിലുമുള്ള സ്റ്റോപ്പ് വരേ മാത്രം പോകുന്നവയുമായിരിക്കും. ഇറങ്ങിയാൽ നടക്കുവാൻ വളരെ ദൂരവുമുണ്ടാകും.
എത്ര ദൂരം നടക്കേണ്ടി വന്നാലും ഇന്നത്തെ പോലെ ഓട്ടോ പിടിച്ചൊന്നും കൂടു തൽ ആരും പോകാറില്ല, സാമ്പ ത്തികം തന്നെ കാരണം കൂരാറ വായന ശാല വ ഴി ബസ്സ് ഇല്ലാത്ത കാലമായിരുന്നു, ഒന്നുകിൽ താഴേ ച മ്പാട് ഇറങ്ങി നടക്കണം, അല്ലെങ്കിൽ പാത്തിപ്പാലം ഇറങ്ങി നടക്കണം. ചമ്പാട് വഴിയാണെങ്കിൽ ആറ്റുപു റത്തെത്താൻ ഏതാണ്ട് രണ്ടര കിലോ മീറ്റർ നടക്കണം. പാത്തിപ്പാലമാണെങ്കിൽ ഒന്നര കിലോ മീറ്ററും. തലശ്ശേരി പൂക്കോട് പാത്തിപ്പാലം വഴി പാനൂരിലേക്ക് പോകുന്ന ബസ്സാണ് എനിക്ക് കിട്ടിയത്. പാത്തിപ്പാലം ഇറങ്ങിയപ്പോൾ സമയം രാത്രി ഏഴര കഴിഞ്ഞിരുന്നു. എങ്ങും നല്ല ഇരു ട്ടു പരന്നിരുന്നു. ബാഗും കഴു ത്തിൽ തൂക്കിയിട്ടു ഞാൻ നടന്നു.
മുൻ കാലങ്ങളിൽ നടന്നു പോയ ഓർമ്മ വച്ച് സുലൈമാനിക്കയുടെ കടയുടെ പി റകിലേക്കിറങ്ങി ഞാൻ നടക്കാൻ തുടങ്ങി. അത് വഴി റോഡ് ഇല്ലാതിരുന്ന കാ ലം, വാഴത്തോട്ടങ്ങൾക്ക് നടുവിൽ കൂടി നടന്നു പോകാൻ ചെറു വരമ്പുകളായി രുന്നു ആശ്രയം. വരമ്പിൽ കുറുച്ചു ദൂരം നടന്നപ്പോൾ തന്നെ എനിക്ക് വഴി മാ റിയോ എന്ന് ഒരു സംശയം. തോട്ടത്തിൻറെ നടുവിൽ കൂടിയുള്ള ഒറ്റ വ ഴി പാത യിൽ നിന്നും വരമ്പ് മാറി നടന്ന ഞാൻ ശരിയായ വഴിയിൽ നിന്നും വളരെ ദൂ രം മാറിപ്പോയിരുന്നു. കയ്യിൽ വെളിച്ചവുമില്ല, ആരേയും കാണാനുമില്ല, എ ങ്ങും ഇരുട്ട് മാത്രം.
ആരെങ്കിലും ടോർച്ചുള്ളവർ വരുമെന്നുള്ള പ്രതീക്ഷയിൽ കുറെ നേരം വരമ്പി ൽ തന്നെ കാത്തിരുന്നു. ഭയം എന്നെ കീഴ്പ്പെടുത്തുകയും ചെയ്തിരുന്നു. വരമ്പു കളും രണ്ടു താരമുണ്ടായിരുന്നു, ഒന്ന് ആളുകൾ വഴി നടക്കാൻ ഉപയോഗിക്കു ന്നത്, മറ്റൊന്ന് പരസ്പ്പരം അതിരുകൾ തിരിക്കാൻ വേണ്ടിയുള്ളതും. ഞാൻ എ ത്തിപ്പെട്ടത്അതിരു തിരിക്കാൻ വേണ്ടിയുള്ള വരമ്പിലായിരുന്നു. അതുകൊ ണ്ടു വഴി യാത്രക്കാർ ആരും ഞാൻ നിൽക്കുന്ന വരമ്പ് വഴി വന്നതുമില്ല. ഇരുട്ടി ൻറെ കാഠിന്യം കൂടിക്കൂടി വന്നു, എങ്ങോട്ട് തിരിയണമെന്നോ എന്ത് ചെയ്യണ മെന്നോ അറിയാതെ ഞാൻ വല്ലാതെ വലഞ്ഞു. കുറെ നേരം വാഴത്തോട്ടത്തി ൻറെ നടുക്ക് തന്നെ കാത്തിരുന്നു, ടോർച്ചുമായി പോകുന്ന ആരെങ്കിലും വഴി പോക്കർ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ, എന്നാൽ എൻറെ പ്രതീക്ഷകൾ തീർത്തും അസ്തമിക്കുകയും, കാത്ത് നിൽപ്പ് കാരണം സമയം വളരെ വൈകുകയും ചെ യ്തിരുന്നു.
ഇനിയും ഇങ്ങിനെ നിൽക്കുന്നത് അബദ്ധമായിരിക്കുമെന്ന തിരിച്ചറിവിൽ ഞാ ൻ വരമ്പിൽ കൂടി വീണ്ടും നടക്കാൻ തുടങ്ങി, ഇടയ്ക്കു വരമ്പിൽ നിന്നും തെന്നി താഴേക്ക് പോകും, വീണ്ടും വരമ്പിൽ കയറും. നാട്ടിൽ രാഷ്ട്രിയ സംഘട്ടനങ്ങൾ നടക്കുന്ന കാലമായിരുന്നതിനാൽ ജനങ്ങൾ നേരത്തെ തന്നെ വീടുകളിൽ എത്തു ക പതിവായിരുന്നു. നേരം ഇരുട്ടുന്നതിനു മുമ്പ് വീടെത്തുകയും, സന്ധ്യ കഴി ഞ്ഞാൽ പുറത്തിറങ്ങാതിരിക്കുകയും കാരണം രാത്രിയി ലെ വഴിയാത്രക്കാർ ആരും ഇല്ലാതെ വന്നതാണ് എൻറെ ബുദ്ധിമുട്ട് വർദ്ധിപ്പിച്ചത്. തപ്പിയും തട ഞ്ഞും കുറെ നടന്നപ്പോൾ കുറുച്ചു ദൂരെ വാഴത്തോട്ടത്തിനു നടുക്കായി ഒരു വീ ട്ടിൽ തൂക്കിയിട്ട ഒരു വിളക്കിൻറെ അരണ്ട വെളിച്ചം കാണാൻ സാധിച്ചു. എ ന്നാൽ വെളിച്ചമില്ലാത്ത അത്രയും ദൂരം എത്തുക പ്രയാസ്സമായിരുന്നു പിന്നെ ഒന്നും ആലോചിച്ചില്ല, ഉച്ചത്തിൽ കൂവി വിളിക്കുവാൻ തുടങ്ങി.
ആരാ, എന്ന ഉച്ചത്തിലുള്ള ചോദ്യത്തോടെ ഉമ്മറ വാതിൽ പാളി പകുതി തുറ ന്നു ഒരാൾ പുറത്തേക്ക് നോക്കി. എനിക്കയാളെ കാണാൻ പറ്റുമെങ്കിലും ആളെ തിരിച്ചറിയുക പ്രയാസ്സമായിരുന്നു. അത് പോലെ ഇരുട്ടി ൽ അത്രയും ദൂരെ നി ൽക്കുന്ന എൻറെ ശബ്ദം കേൾക്കാമെങ്കിലും കാണുക പ്രയാസ്സമായിരുന്നു. ഞാൻ വരമ്പ് മാറി വഴി തെറ്റിയ കാര്യം പറഞ്ഞു, എൻറെ ഉത്തരം അയാളിൽ ഒരു പ രിഭ്രാന്തി ഉണ്ടാക്കിയതായി എനിക്ക് തോന്നി. ഈ നാട്ടിൽ രാത്രി സമയത്ത് വഴി യറിയാത്ത ആൾക്ക് എന്ത് കാര്യമെന്ന് ആലോചിച്ചായിരിക്കാം ഭയം തോന്നി യിരിക്കുക. പകുതി തുറന്ന വാതിൽ പാളിയിൽ കൂടി എവിടെ പോകാനാ, എ ന്ന് ചോദിച്ചു.
എനിക്ക് വാച്ചാക്കൽ ഗംഗൻറെ വീട്ടിലേക്കാണ് പോകേണ്ടത്, ഞാൻ ഗംഗൻറെ അനുജൻ എന്ന് പറഞ്ഞപ്പോൾ, സ്വന്തം വീട് അറിയില്ലേ എന്ന് ചോദിച്ചു കൊ ണ്ട് ഒരു കൈയിൽ ചിമ്മിണി വിളക്കുമായി ഒരാൾ ഇറങ്ങി ഇരുട്ടിൽ നിൽക്കു ന്ന എൻറെ അടുത്തേക്ക് വന്നു, വിളക്കിനെ മുകളിലേക്കുയർത്തി മുഖമൊന്ന് ശ്ര ദ്ധിച്ചു. വിളക്കിൻറെ വെളിച്ചത്തിലാണ് ഞങ്ങൾ ഇരുവരും പരസ്പ്പരം തിരിച്ച റിഞ്ഞത്, വൈദ്യരുപറമ്പത്ത് വാസ്സുചേട്ടനായിരുന്നു അത്. എന്നെയും കൊണ്ട് വീട്ടിലേക്ക് കയറി, വേഗം തന്നെ ഒരു ഓലച്ചുട്ടും കെട്ടി, കത്തിച്ച ചൂട്ടും വീശി ക്കൊണ്ടു വാസ്സുയേട്ടൻ മുന്നിലും ഞാൻ പിറകിലുമായി നടന്നു. എന്നെ വീട്ടിലെ ത്തിച്ച ശേഷം വാസ്സു ചേട്ടൻ തിരിച്ചു പോയി.
കുട്ടിക്കാലത്ത് നിത്യവുമെന്നോണം സുലൈമാനിക്കയുടെ പീടികയിലും, പത്താ യക്കുന്നിലും കൊട്ടയോടിയിലുമെല്ലാം നടന്നു പോകാറുള്ള വഴി എനിക്ക് അ ന്യമായിപോയത് ഒരു അത്ഭുതമായിരുന്നു. ഞാൻ ഓടിച്ചാടിയും, പാള വണ്ടി യും, തൊണ്ട് കൊണ്ടും, ടയർ വണ്ടിയും ഓട്ടി നടന്ന എൻറെ സ്വന്തം നാടിൽ വ ഴി തെറ്റിയത് ജാള്യത കാരണം എനി ക്ക് ആരോടും പറയാൻ തോന്നിയില്ല, എ ങ്കിലും അമ്മയും, വാസ്സു ചേട്ടനും പറഞ്ഞു കുറേ പേരൊക്കെ അറിഞ്ഞിരുന്നു. അത്തപൂവ് പറിക്കാനും, ആടിനെ തീറ്റാനുമായി ഞാൻ രാപ്പകൽ ഓടിച്ചാടി നട ന്ന എൻറെ നാട്ടിൽ എനിക്ക് വഴി തെറ്റിയത് ഓർത്ത് പലപ്പോഴും ഞാൻ സ്വയം ചിരിക്കാറുണ്ട്.
മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച്ച എൻറെ നാട് എനിക്കെന്നുമൊരു ആവേശ മായിരുന്നു. ചിങ്ങ മാസ്സത്തിൽ അത്തത്തിൻറെ തലേ ദിവസ്സം കോറോത്ത് കു ഞ്ഞാപ്പു ചേട്ടൻറെ അടുത്ത് ചെന്ന് കൊമ്മയെന്ന പേരിൽ അറിയപ്പെടുന്ന പൂ ക്കൊട്ട മടഞ്ഞു വാങ്ങും, കുരുത്തോല കൊണ്ടാണ് കൊമ്മ മടയുക. ഒരു നാരിൽ കോർത്ത കൊമ്മയുമായി കൊങ്കച്ചി കുന്നു മുതൽ മുതുവന പാറവരെയുള്ള പുഴക്കരയിലുള്ള കാടും മേടും കയറി ഇറങ്ങി പൂക്കൾ പറിച്ചെടുക്കും. അത്ത ദിവസ്സം തന്നെ പത്തു മുതൽ പതിനഞ്ചു വരി വരെ പൂ ക്കൾ ഇടും. പൂക്കാലത്ത് ഏറ്റവും കൂടുതൽ പൂവ് ഉണ്ടായിരുന്നത് എൻറെ വീട്ടിലായിരുന്നു. രാവിലെ ആറു മണിയാകുമ്പോഴേക്കും പൂക്കളെല്ലാം പറിച്ചെടുക്കും.
ജാനകി ടീച്ചറുടെ വീട്ടു പറമ്പിൽ തെക്കേ കിളക്കു മുകളിലുള്ള ഉള്ള ചെമ്പരത്തി പൂക്കൾ അഞ്ചു മണിക്ക് തന്നെ പറിച്ചെടുക്കണം, ഇല്ലെങ്കിൽ മുല്ലോളി രോഹി ണി ചേച്ചിയുടെ മകൻ വിജയൻ പറിച്ചെടുക്കും. അയൽവാസ്സികൾക്ക് ആർ ക്കും അവസ്സരം കൊടുക്കാതെ പരമാവധി പൂക്കൾ ഞാൻ പറിച്ചെടുക്കും. ആർ ക്ക് വേണ്ടിയും ഒട്ടും ബാക്കി വയ്ക്കാറുമില്ല. അയൽ വാസ്സികളായ കുട്ടികളെ ല്ലാം എൻറെ ശല്യം കാരണം പൊറുതി മുട്ടും, പേരിന് നാല് പൂക്കളും, കുറെ ക ളർ ചെടിയുടെ ഇലകളും മുറിച്ചെടുത്താണ് അവരൊക്കെ പൂക്കളം ഉണ്ടാക്കി യിരുന്നത്. കൂട്ടത്തിൽ കുറെ പൊട്ടിയരിയും, ശീവോതിയും, അത് തന്നെ കിട്ടുന്ന ത് ഞാൻ പൂക്കളത്തിൽ ഇത് രണ്ടും ഉപയോഗിക്കാത്തത് കൊണ്ട് മാത്രം.!!!!
ഒരിക്കൽ പൂവ് തേടി കൊങ്കച്ചി കുന്നിൽ നടന്നു കൊണ്ടിരിക്കുമ്പോൾ കാട്ടിനു ന ടുവിൽ നിന്നും കടുത്ത പുക ഉയരുന്നത് കണ്ടു, കാട്ടിനു തീ പിടിച്ചതാവാമെന്നു കരുതി ഞാൻ കൂവി വിളിച്ചു. അപ്പോൾ ആരെടായെന്നൊരു ചോദ്യം കേട്ട്. പേ ടി കൊണ്ട് കാൽ മുട്ടുകൾ കൂട്ടി മുട്ടാൻ തുടങ്ങി, വല്ല ഭൂതമോ, പിശാചോ ആയി രിക്കാമെന്നു കരുതി, അപ്പോൾ രണ്ടു പേർ പരസ്പ്പരം സംസാരിക്കുന്നത് കേട്ട്, എന്തായാലും പ്രേതമല്ലെന്നു മനസ്സിലായി, ധൈരം സംഭരിച്ചു സംഭവം പോയി നോക്കാമെന്നു വിചാരിച്ചു, കുറച്ചു നടന്നപ്പോൾ പുകയുടെ ഉറവിടം കണ്ടെ ത്തി. കാട്ടിനു നടുവിൽ ഒരു കലത്തിനു മുകളി ൽ മറ്റൊരു കലവും, കലത്തിനു ന ടുക്കുള്ള ദ്വാരത്തിൽ ഒരു പൈപ്പും ഘടിപ്പി ച്ചു, അടുപ്പിനു മുകളിൽ വച്ചു തീ ആളി കത്തിക്കുന്നു.
പൈപ്പിൽ നിന്നും തുള്ളിയായി എന്തോ ഒരു കുപ്പിയിലേക്ക് വീണു കൊണ്ടുമി രിക്കുന്നു, എന്നെ കണ്ട പാടെ രണ്ടു പേരും ഒന്നിച്ചു എന്നെ വിരട്ടി, ഓടെടാ പോ ലിസ് വന്നാൽ നിന്നെയും പിടിച്ചു കൊണ്ട് പോകും, പോലീസ് എന്ന് കേട്ടതു മാ ത്രമേ ഓർമ്മയുള്ളൂ, ഞാൻ ജീവനും കൊണ്ട് ഓടി. വീട്ടിൽ എത്തിയപ്പോൾ എ ൻറെ വെപ്രാളവും, കിതപ്പും കണ്ടപ്പോൾ ചേട്ടൻ കാരണം തിരക്കി. ഉണ്ടായ സംഭവം പറഞ്ഞപ്പോളാണ, അവിടെ കള്ളചാരായം വാറ്റുകയാണെന്നും, മേലാ ൽ കൊങ്കച്ചി കുന്നിൽ പൂവ് പറിക്കാൻ പോകരുതെന്നും, പോലീസ് പിടിച്ചു കൊണ്ട് പോയാൽ അകത്തു കിടക്കേണ്ടി വരുമെന്നും പറഞ്ഞു. അന്ന് നിർത്തി യതാണ് കൊങ്കച്ചിക്കുന്നിലെ പൂവ് പറിക്കൽ.
കാലം കുറെ കടന്നു പോയി പല ഓണവും കടന്നു പോയി, കൊങ്കച്ചിക്കുന്നിൽ അയിരാണിയും, അരിപ്പൂവും പലവട്ടം പൂവണിഞ്ഞിട്ടുണ്ടാവും. കഴിഞ്ഞ മു പ്പത്തി ഏഴു വർഷത്തിനിടക്ക് ഒരു ഓണം മാത്രമാണ് ഞാൻ എൻറെ വീട്ടിൽ അമ്മയോടൊപ്പം ആഘോഷിച്ചത്. ഇപ്പോൾ പൂ പറിക്കാൻ ആരും കാട് തേടി പോകാറില്ല, കാടും ഇല്ല എന്ന് തന്നെ പറയാം, തമിൾ നാട്ടിൽ നിന്നും അത്തം മു തൽ ധാരാളം പൂക്കൾ വന്നിറങ്ങും. ചൈനയിൽ നിന്നുള്ള റെഡിമെയിഡു പൂ ക്കളും മലയാളിയുടെ മുറ്റത്തെ വർണ്ണാഭമാക്കുന്നു.
കൂരാറ വായനശാല വഴി ബസ്സുകൾ തലങ്ങും വി ലങ്ങും ഓടുന്നു. നേരിട്ട് ബസ്സ് ഉള്ളത് കൊണ്ട് പാത്തിപ്പാലത്തോ, ചമ്പാടോ ഇറങ്ങി നടക്കേണ്ട ആവശ്യമില്ല, അസ്സമയത്താണെങ്കിൽ ഓട്ടോയുമുണ്ട്. ചമ്പാട് നിന്നും, പാത്തിപ്പാലത്ത് നിന്നും നടന്നു വന്നിരുന്ന ഞാൻ കോഴിക്കോട് വിമാനത്താവളം മുതൽ വീട്ട് പടിക്കൽ വരെ ടാക്സിയിൽ വന്നുവെന്നതും യാഥാർഥ്യം. വാഴ തോട്ടങ്ങൾ റോഡായി മാ റിയത് കൊണ്ടും നടക്കാൻ ആളില്ലാത്തത് കൊണ്ടും വ ഴി തെറ്റിപോകാൻ സാ ധ്യതയും ഇല്ല. കാലം മാറിയപ്പോൾ നാടും മാ റി, തലമുറയും, നാട്ടുകാരും മാ റി. കൊമ്മ മടയാൻ കോറോത്ത് കുഞ്ഞാപ്പു ചേട്ടനുമില്ല, അതിൻറെ ആവശ്യ വുമില്ല. കടയിൽ നിന്നുള്ള പൂക്കൾ വാങ്ങാൻ പ്ലാ സ്റ്റിക് സഞ്ചികളുള്ളത് കൊ ണ്ട് കൊമ്മയുടെ ആവശ്യവുമില്ല. സദ്യ ഒരുക്കാൻ അമ്മയും ഇല്ല, സദ്യകൾ വി പണികളിൽ സുലഭമായതു കൊണ്ട് ബുദ്ധിമുട്ടി സദ്യയുണ്ടാക്കേണ്ട ആവശ്യവു മില്ല............
മറ്റു പല ആഘോഷങ്ങളും കേട്ടറിവ് മാത്രമായി മാറിയത് പോലെ ഓണവും ചിലപ്പോൾ കാലപ്പഴക്കത്താൽ കേട്ടറിവായി മാറിയേക്കാം. എല്ലാം അന്യമായി ക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തിലേക്കാണ് നമ്മുടെ യാത്ര നീളുന്നത്, കാല ത്തിനനുസ്സരിച്ചു മാറ്റങ്ങളും അനിവാര്യമാണ്, നല്ലതുമാണ്, എന്നാൽ നമ്മുടെ സംസ്കാരങ്ങളെ തച്ചുടച്ചു കൊണ്ടും, സംസ്കാരങ്ങളുടെ കടക്കൽ കൈക്കോടാ ലി വച്ചുകൊണ്ടുമാകരുതെന്നു മാത്രം. ഓണം വീണ്ടും വരുമ്പോഴും അമ്മയില്ലാ ത്ത വീട്ടിലേക്ക് പോകാൻ പഴയ പോലെ ഓണക്കാലത്ത് ആഗ്രഹങ്ങളൊ ന്നും ഉ ണ്ടാകാറില്ല.......... പഴയ കുറെ നല്ല ഓർമ്മ കൾ മാത്രം ബാക്കി. വീട്ടിലേക്കുള്ള വഴി തെറ്റാൻ സാധ്യത വളരെ കുറവാണെങ്കിലും ജീവിതത്തിൽ വഴി തെറ്റാൻ സാധ്യത വളരെ കൂടുതലുമായ കാലവുമാ ണ്.. .. ..........
ജയരാജൻ കൂട്ടായി
ഒരു നല്ല ഓര്മ്മക്കുറിപ്പ്.വായിച്ചപ്പോള് സന്തോഷത്തിനപ്പുറം ദുഃഖമാണ് അനുഭവപ്പെട്ടത്.നമ്മുടെ മക്കള്ക്ക് ഇതൊന്നും അനുഭവിക്കാനാവില്ലല്ലോ എന്നോര്ക്കുമ്പോഴാണ് ആപഴയകാലത്തിന്റെ വില നാം തിരിച്ചറിയുന്നത്.
ReplyDeleteറാക്ക് കാച്ചല് ഒരു കാലഘട്ടത്തില് നമ്മുടെ നാടിന്റെ സംസ്കാരമായിരുന്നു. നല്ല റാക്കുകള്ക്ക് ഔഷധഗുണവുമുണ്ടായിരുന്നു ഇനി ആക്കാലം നമുക്ക് ഒരിക്കലും തിരിച്ചു വരില്ല.മധുരിക്കുന്ന ഓര്മ്മകള് മാത്രം.