Tuesday, 11 November 2014

പ്രസ്സവ രക്ഷ - ആചാരങ്ങളും വിശ്വാസ്സങ്ങളും




പ്രസ്സവ രക്ഷ - ആചാരങ്ങളും വിശ്വാസ്സങ്ങളും


പ്രസ്സവം കഴിഞ്ഞാൽ പാലിക്കേണ്ട പല തരം ചടങ്ങുകളും, ആചാരങ്ങളും ഒരു കാലത്ത് വടക്കേ മലബാറിൽ നിലവിലുണ്ടായി രുന്നു. പ്രസ്സവിച്ച സ്ത്രി നാൽപ്പതു ദിവസ്സം വീട്ടിനകത്ത് കിടക്കും. മുറിയിൽ നിന്നും പുറത്തിറങ്ങുകയില്ല. അത് പോലെ മറ്റു വീട്ടുകാർ അവരെ കാണാനും പാടില്ലായിരുന്നു.ഭക്ഷണം പാത്രത്തിൽ നിറച്ചു മൂടിയാണ് കൊടുക്കുക. വീട്ടിലുള്ള മറ്റുള്ളവർ പോലും ഭക്ഷണം കാണുവാൻ പാടില്ലയെന്നതു വി ശ്വാസ്സം. വറുത്ത പപ്പടവും, ഉണക്ക മീനും, വെളുത്തുള്ളി ചമ്മന്തിയും നിർബ ന്തം. തേക്കാൻ കൊടുക്കുന്ന തേങ്ങ വേവിച്ചെടുക്കുന്ന എണ്ണ ജപിച്ചു ഊതിയാണ് കൊടുക്കുക. കുളി ക്കാൻ പല ദിവസ്സങ്ങളിൽ പല തരം മരുന്നുകൾ ഇട്ടു തിളപ്പിച്ചാറ്റിയ വെള്ള മാണ് കൊടുക്കുക. നാൽപ്പാമരം, മാവില, പ്ലാവില, കുമുളക് വള്ളിയി ല, ഇങ്ങി നെ പലതരം ഇലകളും മരുന്നുമുപയോഗിച്ചാണ് വെള്ളം തിളപ്പിക്കുക. കുളിക്കുമ്പോൾ സോപ്പിനു പകരം പലതരം താളികളാണ് മാറി മാറി ഉപ യോഗിക്കുക. ചെമ്പരത്തി താളി, പാട്ടത്താളി, സീതത്താളി (ഇലയില്ലാത്താളി) എന്നിവയെ ല്ലാം ഓരോ ദിവസ്സവും മാറി മാറി ഉപയോഗിക്കണം.


താളികളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായതും, നിർബന്തമായും പ്രസ്സവം കഴിഞ്ഞ സ്ത്രീകൾ ഉപയോഗിക്കേണ്ടതുമാണ് സീതത്താളി എന്നും വിശ്വാസ്സം സീത താളിയുടെ പിറകിലുള്ള ഐതിഹ്യം പറഞ്ഞു കേട്ടിരുന്നത് ഇങ്ങിനെയാ ണ. രാവണൻറെ തടവിലിരു ന്ന സീതാ ദേവിയെ കുറിച്ച് പ്രജകൾ അപവാദം പ റഞ്ഞപ്പോൾ ഭൂമി ദേവി സീതയെ തിരിച്ചു വിളിക്കുന്നു. രണ്ടായി പിളർന്ന ഭൂമി ക്കടിയിലേക്ക് സീതാ ദേവി താഴ്ന്നു പോകുമ്പോൾ ശ്രീ രാമൻ മുടിയിൽ പിടി ച്ചു വലിച്ചുയർത്താൻ ശ്രമിക്കുന്നു. സീതാ ദേവിയുടെ തലയിൽ നിന്നും മുടി വേർപെട്ടു രാമൻറെ കയ്യിൽ കിടക്കുകയും, സീതാ ദേവി ഭൂമിയിലേക്ക്‌ താഴ്ന്നു പോകുകയും ചെയ്യുന്നു. വർധിച്ച ദുഖത്തോടെ കയ്യിൽ കിട്ടിയ മുടി ദൂരേക്ക്‌ വ ലിച്ചെറിയുന്നു. അങ്ങിനെ എറിഞ്ഞ മുടിയാണ് ഇലകളില്ലാതെ കാണപ്പെടുന്ന സീതത്താളി എന്ന ഇലയില്ലാത്താളി എ ന്ന പേരിൽ അറിയപ്പെടുന്നതെന്നും വി ശ്വാസ്സം.ഈ താളി സ്ത്രികൾ, പ്ര ത്യേകി ച്ചു പ്രസ്സവം കഴിഞ്ഞ സ്ത്രീകൾ  ഉപ യോഗിക്കുന്നത് വഴി വളരെ ഔശര്യവും ആയുരാരോഘ്യവും ലഭിക്കുമെന്നും വിശ്വാസ്സം.

പ്രസ്സവ രക്ഷയുടെ ഭാഗമായി മരുന്ന് പൊടിയും, വേവിച്ചുണ്ടാക്കിയ മരുന്നും കൊടുക്കും. പ്രസ്സവം കഴിഞ്ഞു പതിനഞ്ചു നാൾ കഴിയുമ്പോൾ മരുന്ന് പൊടി കൊടുക്കാൻ തുടങ്ങും. ഉഴുന്ന്, ഗോതമ്പ്, എള്ള്, ഉലുവ, മഞ്ഞൾ, ആശാളി, ച തുകുപ്പ, തേറ്റാൻ കുരു, ജീരകം, എല്ലാം കൂടി വറുത്തു ഇടിച്ചു ശർക്കര യും ചേർത്ത് ഭരണിയിൽ നിറച്ചു വയ്ക്കും. എന്നിട്ട് ദിവസ്സവും കുറച്ചെടുത്തു കഴിക്കാൻ കൊടുക്കും. മരുന്ന് പൊടി   തീർന്നു കഴിയുമ്പോൾ മരുന്ന് ഉണ്ടാക്കും  മുകളിലുള്ള അതെ  ധാന്യങ്ങളും, മരുന്നുകളും കുതിർത്തു അരച്ചു ഉരുളിക്കക ത്ത് വെളിച്ചെണ്ണയിൽ പാകപ്പെടുത്തി എടുക്കും. ഇത് കൂടി കഴിച്ചു കഴിയുമ്പോ ൾ പ്രസ്സവ സംബന്തമായ ക്ഷീണം മാറുകയും സ്ത്രീകൾ ഉർജ്വസ്വലരാകുകയും  ചെയ്യും.

കുഞ്ഞിനെ പരിപാലിക്കുന്നതിലും പല തരം ആചാരങ്ങളും വിശ്വാസ്സങ്ങളും
നിലവിലുണ്ടായിരുന്നു. എണ്ണ തേപ്പിക്കുന്നതോ, കുളിപ്പിക്കുന്നതോ ആരും കാ ണാൻ പാടില്ലായിരുന്നു. കുളിമുറിയൊന്നും അധികം നിലവിലില്ലാതിരുന്ന ആ കാലത്ത് ഓല മടഞ്ഞെടുത്തു മറ കെട്ടിയുണ്ടാക്കിയാണ് കുഞ്ഞിനെ കുളിപ്പിക്കു ക. കുളി കഴിഞ്ഞാൽ കുഞ്ഞിനു പൊട്ടു വയ്ക്കുക നെറ്റിക്ക് നടുക്കായിരുന്നില്ല, നെറ്റിയിൽ എവിടെയെങ്കിലും സ്ഥാനം മാറ്റിയാണ് പൊട്ടു വക്കുക. മറ്റുള്ളവ രുടെ ദൃഷ്ടി കുഞ്ഞിൽ പെടാതെ സ്ഥാനം മാറ്റി കുത്തിയ പൊട്ടിനകത്തു പെടുമെ  ന്നും വിശ്വാസ്സം.!!!!!!!

 പ്രസ്സവം കഴിഞ്ഞാൽ പത്തു ദിവസ്സത്തിനകം "ഈറ്റിനു കൊണ്ട് വരും" ഭർത്താ വിൻറെ വീട്ടിൽ നിന്ന് പ്രസ്സവ രക്ഷക്കുള്ള  പണവുമായി വരുന്ന ചടങ്ങാണ് ഈറ്റിന്  കൊടുക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. (വടക്കേ മലബാറിൽ മാത്രമേ ഈ ചടങ്ങുകൾ ഉണ്ടായിരുന്നുള്ളൂ.) ഇരുപത്തി എട്ടു ദിവസ്സം തികയു മ്പോളുള്ള പേര് വിളിയും, ഈറ്റിന് കൊണ്ട് വരലും വലിയ ആഘോഷമായി നടത്താറുമുണ്ട്. ഇന്ന് നാട്ടിൽ ഇങ്ങിനെയുള്ള ആചാരങ്ങൾ നിലവിലുണ്ടോ എ ന്ന കാര്യം എനിക്ക് അറിയില്ല. അത് പോലെ ഈ ആചാരങ്ങളെല്ലാം കേരളത്തി ലെ മറ്റു ഭാഗങ്ങളിൽ നിലവിൽ ഉണ്ടായിരുന്നോ എന്നും എനിക്ക് നിശ്ചയമില്ല.

ആചാരങ്ങളും വിസ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി              

കൂവളം കെട്ടയിടം നാഥനില്ലാത്തിടം - ആചാരങ്ങളും വിശ്വാസ്സങ്ങളും


കൂവളം കെട്ടയിടം നാഥനില്ലാത്തിടം - ആചാരങ്ങളും വിശ്വാസ്സങ്ങളും

നാട്ടിൽ മിക്ക വീടു കളിലും എല്ലാ കാ ലവും അടുക്കളയുടെ ഭാഗത്തായി നി ത്യവും ഉപയോഗിക്കുന്ന കറി വേപ്പും മുരിങ്ങയും, പപ്പായയും, ഇരുമ്പൻ പുളിയും (ബിലുംബി) നട്ടു വളർത്തു ക പതിവാണ്.  എന്നാൽ അത്രയും തന്നെ പ്രാധാന്യമുള്ള, അധികം വള മോ മറ്റു പരിചരണമോ ആവശ്യമി ല്ലാതെ വളരുന്ന ചെറു നാരങ്ങ അ ടക്കമുള്ള നാരകം (നാരങ്ങ ചെടി) ആരും അധികമായി നട്ടു വളർത്താറില്ല. ഇതിൻറെ പിറകിലും ഒരു വിശ്വാസ്സപരമായ കഥയുണ്ട്.

വിശ്വാസ്സപരമായി മരങ്ങളെ രണ്ടു ഗണമായി തരം തിരിച്ചിട്ടുണ്ട്. മനുഷ്യ മര മെന്നും, ദൈവ മരമെന്നുമാണ് അവരണ്ടും. മനുഷ്യ ഗണങ്ങളിൽ കുറെയധികം മരങ്ങളുണ്ട്. ദൈവ ഗണങ്ങളിൽ പെട്ട മരങ്ങളിൽ പാല, ചെമ്പകം, കൂവളം, ഇ ലഞ്ഞി, ആൽ അങ്ങിനെ പലതരം മരങ്ങളുമുണ്ട്. രണ്ടു ഗണങ്ങളി ലും പെടാത്ത
തും ഉപയോഗശൂന്യവുമായ വേറെയും മരങ്ങളുമുണ്ട്. മുരിക്കു, കരിമുരിക്ക് അങ്ങിനെ ചില മുള്ളുള്ള മരങ്ങൾ ഈ ഗണത്തിൽ പെടും. ഇതിൽ കരിമുരിക്ക് നല്ല ഉറപ്പുള്ള മരമാണ്, എന്നാൽ വീട്ടാവശ്യത്തിന് ഈ മരം ഉപയോഗിക്കാറി ല്ല. മുൾ മരത്തടി കൊണ്ടുള്ള വീടോ, വീട്ടുപകരണമോ ഉണ്ടായാൽ വീട്ടിൽ സമാ ധാനം ഉണ്ടാവില്ല, എപ്പോഴും മുള്ള് കുത്തുന്ന പോലെ കുത്തിക്കൊണ്ടിരിക്കു മെന്നും വിശ്വാസ്സം. (കുടുംബ വഴക്കുണ്ടാകുമെന്നു) അത് കൊണ്ട് പഴയ കാല ങ്ങളിൽ ആരും മുൾ മരം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ല.

"നാരകം നട്ട ഇടം നാരി ഇരിപ്പിടം  കൂവളം കെട്ടയിടം നാഥനില്ലാത്തിടം" ഇതു പഴം ചൊല്ല്. പണ്ട് കാലത്ത്  പറഞ്ഞു കേട്ട ഈ പഴം ചൊല്ലിൽ പതിരുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ വീട്ടിലോ മുറ്റത്തോ ഒരു നാരകം മുളച്ചു കണ്ടാൽ വേരോടെ പിഴുതു കളയുക സ്വഭാവീകമായിരുന്നു. എൻറെ അമ്മുമ്മ യോടു കാരണം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടിയായിരുന്നു  ഈ പഴം ചൊ ല്ല്.  നാരകം വളർന്ന, അല്ലെങ്കിൽ നട്ടു വളർത്തിയ വീടുകളിലെല്ലാം നാരി ഭരണ മാണെന്നും, ആണ്‍ തരി ഇല്ലാതാവുമെന്നും വിശ്വാസ്സം നില വിലുണ്ടായിരുന്നു. അതിനു തെളിവുകളുമായി പുരുഷൻമ്മാർ ഇല്ലാത്ത പല  വീടുകളും എടുത്തു പറയും. നല്ല ആരോഘ്യത്തോടെ കഴിഞ്ഞിരുന്ന ആളായിരുന്നു അവിടുത്തെ ...... ആൾ. പൊട്ട ബുദ്ധിക്കു കൊണ്ട് പോയി വീട്ടിൽ നാരകം  നട്ടു, നാരകം മുളച്ചു അധികം കഴിഞ്ഞില്ല അവൻ പോയി. പിന്നെ അവിടെ  നാരി ഭരണമാണ്.!!!!!!!!!


എന്നാൽ നാരകത്തിൻറെ കാര്യത്തിൽ മറ്റൊരു സത്യവുമുണ്ട്. നാരങ്ങ പഴുപ്പാ കുമ്പോൾ നാരക മരത്തിൻറെ ഇലകൾ മൊത്തമായും കൊഴിഞ്ഞു പോകും. പി ന്നെ തുറിച്ചു നിൽക്കുന്ന, വളരെ കടുപ്പമുള്ള മുള്ളുകളുള്ള നാരക മരത്തിൽ നാ രങ്ങ പറിക്കാൻ കയറിയാ ൽ നരകമാണെന്ന് പ റയും, കാരണം ദേഹത്തിൽ നാ രക മുള്ളുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങാൻ വ ളരെ ബുദ്ധിമുട്ടാണെന്നും ജീവി തം നരക തുല്യം ആകുമെന്നതും കാരണം. വൈദ്യ ശാസ്ത്രം ഇന്നത്തെയത്ര പു രോഗമിക്കാത്ത കാലവുമാ യിരുന്നല്ലോ.

ദൈവ ഗണത്തിൽ പെട്ട വൃക്ഷങ്ങൾ വളരുന്ന സ്ഥലം അശുദ്ധമോ, അഴുക്കോ ഇ ല്ലാതേയും പാവനമായും സൂക്ഷിക്കണമെന്നും വിശ്വാസ്സം നിലവിലുള്ളത് കൊ ണ്ട് ഇങ്ങിനെയുള്ള മരങ്ങൾ പഴയ കാലങ്ങളിൽ ആരും അധികം നട്ടു വളർത്താറില്ല  

ദൈവ ഗണത്തിൽ പെട്ട ഇലഞ്ഞി വീടുകളിൽ കിഴക്ക് ഭാഗത്തായി കണി കാണും വിധം നാട്ടു വളർത്തുന്നത് നല്ലതാണെന്ന വിശ്വാസ്സം നിലവിലുണ്ടെങ്കിലും (ഇര ഞ്ഞി, വടക്കേ മലബാർ) ഇതിൻറെ തടി വീട്ടാവശ്യ ങ്ങൾക്ക് ഉപയോഗിക്കാറില്ല. ക്ഷേത്രങ്ങൾക്കുള്ള മേൽക്കൂര, കഴുക്കോൽ, പീഠം തുടങ്ങിയവയെല്ലാം ഉണ്ടാ ക്കിയിരുന്നത് ഇലഞ്ഞി മരം കൊണ്ടായിരുന്നു. ഇലഞ്ഞി മരത്തടി ഉപയോഗി ച്ചുള്ള വീട് മനുഷ്യ വാസ്സത്തിനു നല്ലതല്ലെന്നും വീട്ടിൽ അനർത്ഥങ്ങൾ ഭവിക്കു മെന്നും വിശ്വാസ്സം. ഇലഞ്ഞി മരത്തടി വീട്ടിൽ സൂക്ഷിക്കുകയാൽ ജോലിക്കിട യിൽ മരത്തിൽ നിന്ന് വീണു അപകടം പറ്റിയ കഥകളൊക്കെ പഴമക്കാർ പറ ഞ്ഞു കേട്ടിട്ടുണ്ട്. എല്ലാം ഒരു കാലത്തെ വിശ്വാസ്സങ്ങൾ.!!!!!!

ദൈവ ഗണത്തിൽ പെട്ട മറ്റൊരു മരമായ കൂവള മരത്തിൻറെത്തിൻറെ കാര്യം ശിവ ക്ഷേത്രങ്ങ ളിലെ പൂജയിൽ മുഖ്യ സ്ഥാനമാണല്ലോ കൂവളയിലക്കുള്ളത്. ശിവ പ്രീതിക്ക് ശനിയാഴ്ചകളിൽ ശിവ ക്ഷേത്രങ്ങളിൽ കൂവലയില മാല സമ ർപ്പിക്കുന്നത് വളരെ നല്ലതെന്ന് വിശ്വാസ്സം. അത് പോലെ ഗണപതി ഹോമം അ ടക്കമുള്ള പല തരം പൂജകളിലും കൂവളത്തിന് പ്രഥമസ്ഥാനവും, ഒഴിവാക്കാൻ പറ്റാത്തതുമാണ്. വളരെ വലിയ ഔഷധ ഗുണമുള്ളതാ ണെങ്കിലും വാടുകളിൽ വളർത്തുന്നത് നല്ലതാണെങ്കിലും അധികം  ആരും നട്ടു വളർത്തുകയില്ല. കാര ണം ദൈവ ഗണ വൃക്ഷമായ കൂവളം നട്ടാൽ വളരെ സൂക്ഷിക്കുകയും  പരിപാ ലിക്കുകയും വേണം എന്നൊരു വി ശ്വാസ്സം നിലവിലുള്ളത് തന്നെ. എതെങ്കിലും കാരണ വശാൽ  കൂവള മരം ഉണ ങ്ങുകയോ ശുഷു്ക്കിക്കുകയോ ചെയ്താൽ അവിടം നാഥനി ല്ലാതെ പോകുമെ ന്നും വിശ്വാസ്സം. അങ്ങിനെ അനാഥമായ വീടു കൾ ഉദാഹരണമായി കാട്ടുവാ ൻ ഒന്നോ, രണ്ടോ എവിടെയെങ്കിലും കാണുക യും ചെയ്യും. പലപ്പോഴും അനാഥത്വത്തിനു കാരണം വേറെ എന്തെങ്കിലുമാ വാം. പക്ഷെ ഇവിടെ പ്രശ്നം വിശ്വാസ്സത്തിൻറെതാണല്ലോ.


എൻറെ കുട്ടിക്കാലം മുതൽ ഞങ്ങളുടെ തറവാടായ വാച്ചക്കൽ വീട്ടിൽ ഒരു കൂ വള മരം ഉണ്ട്. അമ്മുമ്മ പറയുന്നു അവർക്ക് ഓർമ്മ വച്ച നാൾ മുതൽ കൂവ ളം ഇതേ അവസ്ഥയിൽ കാണുന്നു എന്ന്. ജീവനില്ലാത്ത പോലെയും ശോഷിച്ച അവസ്ഥയിലും  ഞാൻ പണ്ട് മുതൽ കാണുന്ന കൂവള മരം അന്നും ഇന്നും ഒരേ പോലെയിരിക്കുന്നു. അമ്മുമ്മ മരി ക്കുന്നത് വരെ പറയുമായിരുന്നു കൂവളം കെട്ടതു കൊണ്ടാണ് ഇവിടം അനാഥമായതെന്നു. പല തലമുറകൾ കണ്ട കൂവള മരം നാൽപ്പത്തിയഞ്ചൊളം വർഷങ്ങളായി ഞാനും കാണുന്നു......... മാറ്റമേതുമി ല്ലാതെ.

മരുമക്കത്തായ സമ്പ്രതായ പ്രകാരം രേഖയുള്ള പറമ്പായതിനാൽ പല ഭാഗങ്ങ ളിലായി ചിതറി കിടക്കുന്ന നൂറോളം അവകാശികളുള്ളതിനാലും എല്ലാവരെ യും ഒരുമിപ്പിച്ചു തേടിയെടുക്കുവാനുള്ള പ്രയാസ്സങ്ങളും കാരണം ഭാഗം വപ്പു അനന്തമായി നീളുകയും ചെയ്യുന്നതിനാൽ തറവാട് അനാഥമായ അവസ്ഥയിലു മാണെന്ന കാര്യം സത്യവുമാണ്. പക്ഷെ പറയുന്നവർക്ക് കൂവളം ഒരു കാരണ മായെന്ന് മാത്രം. എൻറെ തറവാടിൻറെ ഇന്നത്തെ അവസ്ഥയിൽ ഞാൻ തീർ ത്തും അസ്വസ്ഥനാണ്. അന്ധ വിശ്വാസ്സി അല്ലെങ്കിലും അപൂർവ്വം ചില നിമിഷ ങ്ങളിൽ ഞാനും എൻറെ തറവാടിൻറെ അവസ്ഥയുടെയും അതോടൊപ്പം  അ സ്വസ്ഥതയുടെയും കാരണം ചികയാറുണ്ട്‌  . അപ്പോഴെല്ലാം എൻറെ മുന്നിൽ ഒരു ചോദ്യ ചിഹ്നം അവ്യക്തമായിട്ടാണെങ്കിലും തെളിയാറുണ്ടു ...................

              "കൂവളം കെട്ടയിടം നാഥനില്ലാത്തിടം??? "


               

Thursday, 6 November 2014

ഇലയില്ലാത്താളി (സീതത്താളി) - ആചാരങ്ങളും വിശ്വാസ്സങ്ങളും



ഇലയില്ലാത്താളി (സീതത്താളി)   - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഷാമ്പുവും കണ്ടിഷണറും ഇല്ലാത്ത കാലം, സ്ത്രികളുടെ മുടി അന്നും ഇന്നത്തെ ക്കാൾ സമൃദവും അഴകുള്ളതും തന്നെയായിരുന്നു. തലക്കും, ആരോഘ്യത്തി നും ഹാനികരമായ പലതരം രാസവസ്തുക്കൾ അടങ്ങിയ പലതരം ഷാമ്പുവും പല പേരുകളിൽ ഇന്ന് ലഭ്യമാണ്. ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് തികച്ചും പരിശുദ്ധവും, പ്രകൃതിയുടെ വരദാനവുമായിരുന്ന പല തരം താളികളാണ് ന മ്മുടെ നാട്ടിൽ മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്.

ചെമ്പരത്തി, കറ്റാർ വാഴ, പാട്ടത്താളി, ഇലയില്ലാത്താളി അഥവാ സീതത്താളി ഇങ്ങിനെ പലതരം പ്രകൃതി ദത്തമായ താളികൾ അന്നും, ഇന്നും സുലഭമാണ്, എന്നാൽ ഉപയോഗിക്കുന്നവർ ഇന്ന് വളരെ അപൂർവ്വവും. എന്നാൽ പണ്ട് കാ ലങ്ങളിൽ ഓരോ ദിവസ്സവും ഓരോ താളി വീതം മാറി മാറിയാണ് ജനങ്ങൾ ഉ പയോഗിച്ചിരുന്നത്.

ഇതിൽ സീതത്താളി മാത്രമാണ് സ്ത്രികൾ കൂടുതലും ഉപയോഗിച്ചിരുന്നത്. മുടി യുടെ വളർച്ചയും, ഉറപ്പും കൂടാതെ ആയുരാരോഘ്യവും പ്രദാനം ചെയ്യുവാൻ സീതത്താളിക്ക് കഴിവുണ്ടെന്ന് വിശ്വാസ്സം. സീതാ ദേവിയുടെ മുടിയാണ് സീത ത്താളി, അഥവാ ഇലയില്ലാത്താളിയായി മാറിയതെന്ന് വിശ്വാസ്സം.

ഇതിൻറെ പിറകിലുള്ള ഐതിഹ്യം ഇങ്ങിനെ, ലങ്കയിൽ രാവണൻറെ തടവിൽ നിന്നും തിരിച്ചു വന്ന സീത ദേവിയുടെ ചാരിത്ര്യത്തിൽ പ്രജകൾക്കുണ്ടായ സംശ യങ്ങൾ ദൂരികരിക്കാൻ വേണ്ടി അയോധ്യ രാജാവായ ശ്രീരാമൻ തീരുമാനിക്കു ന്നു. അങ്ങിനെ ഭാര്യയായ സീതാദേവിയെ വനത്തിൽ ഉപേക്ഷിക്കുന്നു. പ്രജകളി ൽ നിന്നുള്ള അപവാദപ്രചരണത്തിൽ മനം നൊന്ത സീതാ ദേവി അമ്മയായ ഭൂ മിദേവിയോട് കണ്ണീരോടെ വിലപിക്കുകയും രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്നു.

"എൻറെ അമ്മേ ഞാൻ പരിശുദ്ധിയുള്ളവളാണെന്ന് അമ്മക്ക് തോന്നുന്നുവെങ്കി ൽ എന്നെ തിരിച്ചു വിളിക്കൂ, അമ്മയുടെ മടിത്തട്ടിൽ എനിക്ക് ഇടം തരൂ, മകളു ടെ കണ്ണീരു കണ്ടു മനം നൊന്ത ഭൂമി ദേവി മകളെ തിരിച്ചെടുക്കാൻ തീരുമാനി ക്കുന്നു. പെട്ടന്ന് ആകാശത്തിൽ കൊള്ളിയാൻ മിന്നുകയും ഇടിവെട്ടുകയും ചെ യ്തു. വലിയ ശബ്ദത്തോടെ ഭൂമി നടുകെ പിളരുകയും സീതാദേവി ഭൂമിക്കടിയി ലേക്ക് താഴു്ന്നു പോകുകയും ചെയ്യുമ്പോൾ ഓടി വന്നു പിടിക്കാൻ നോക്കിയ ശ്രീ രാമൻറെ കയ്യിൽ തലമുടിയാണ് അകപ്പെട്ടത്. തല മുടിയിൽ പിടിച്ചു വലി ച്ചു മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുമ്പോൾ മുടി തലയിൽ നിന്നും വേർപെട്ടു രാമൻറെ കയ്യിൽ കിടക്കുകയും, സീതാ ദേവി ഭൂമിയിലേക്ക് താഴ്ന്നു പോകുക യും ചെയ്യുന്നു. വർദ്ധിച്ച ദുഖത്തോടെ കയ്യിൽ കിട്ടിയ മുടി ദൂരേക്ക്‌ വലിച്ചെറി യുന്നു.

ശ്രീ രാമൻ വലിച്ചെറിഞ്ഞ സീതാ ദേവിയുടെ മുടിയാണ് ഇലകളില്ലാതെ മുടി  പോലെ കാണപ്പെടുന്ന ഇലയില്ലാത്താളി, അഥവാ സീതത്താളി എന്ന് അറിയ പ്പെടുന്നതെന്ന് വിശ്വാസ്സം. (ഒരു കാലത്ത് നമ്മുടെ നാട്ടിൽ സുലഭമായും, തഴച്ചും വളരുമായിരുന്നു ഇലയില്ലാത്താളി.) അത് കൊണ്ട് തന്നെ താളികളുടെ കൂട്ടത്തി ൽ ഇലയി ല്ലാത്താളിക്ക് പ്രഥമ സ്ഥാനവും പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്നു.


ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി                    

    

Tuesday, 4 November 2014

തുളസ്സി വിവാഹം - ആചാരങ്ങളും വിശ്വാസ്സങ്ങളും


തുളസ്സി വിവാഹം - ആചാരങ്ങളും വിശ്വാസ്സങ്ങളും

കാർത്തിക മാസ്സത്തിലെ ശുക്ലപക്ഷത്തിൽ പ തിനൊന്നാം ദിവസ്സം, ദേവപ്രഭോദിനി ഏകാദ ശി ദിവസ്സമാ ണ്‌ തുളസ്സി വിവാഹം (ഈ വർ ഷം നവംബർ ഇരുപത്തി മൂന്നിനാണ് ആ ഘോഷം). വിഷ്ണു സ്വരൂപമായ ഷാലി ഗ്രാമും, തുളസ്സിയും തമ്മിലുള്ള വിവാഹം വ ടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും വള രെ  പ്രൌഡ ഘംഭീരമായാണ് ആഘോഷിക്കുന്നത്. തുളസ്സിയും, ഷാലി ഗ്രാമും തമ്മിലുള്ള വിവാഹം നടത്തി, വിശ്വാസ്സികൾ കന്യാ ദാനത്തിൻറെ ഫല പ്രാപ്തി നേടുന്നു വെന്ന് വിശ്വാസ്സം. പൌരാണീക കഥ പ്രകാരം ആ ഐതിഹ്യം ഇങ്ങിനെ.

മഹാ വീരനും, പരാക്രമിയുമായ രാക്ഷസ്സ രാജാവായിരുന്നു ജലന്തർ. ഭാര്യയു ടെ കടുത്ത പാതിവ്രത്യ ഫലമായി ജലന്തർ അജയ്യനും, മഹാശക്തി ശാലിയുമാ യി മാറുകയും, ദേവഗണങ്ങളെ ദ്രോഹിക്കാനും, ആക്രമിക്കാനും തുടങ്ങുന്നു. ദേ വ ഗണങ്ങൾ ഒന്നായി മഹാവിഷ്ണുവിനോട് സഹായം ആവശ്യപ്പെടുന്നു. ഭാ ര്യ പതിവ്രതയാണെന്നുള്ള വിശ്വാസ്സം മനസ്സിൽ നിലനിൽക്കുന്ന കാലത്തോളം ജലന്തറിനെ വധിക്കുക അസാധ്യമാണ്. ഈ സത്യം മനസ്സിലാക്കിയ മഹാവി ഷ്ണു, മായയാൽ വൃന്ദയുടെ പാതിവ്രത്യം നഷ്ടമായതായി ജലന്തറിൻറെ മന സ്സിൽ തോന്നലുണ്ടാക്കുന്നു, ചഞ്ചല മനസ്സിനടിമയായ  സമയത്ത് ദേവൻമ്മാരു മായി യുദ്ധത്തിലേർപ്പെട്ടിരുന്ന ജലന്തറിനെ മഹാവിഷ്ണു വധിക്കുന്നു. സൃഷ്ടി യുടെ മംഗളകരമായ നിലനിൽപ്പിനു വേണ്ടി ജലന്തറിൻറെ വധം അനിവാര്യ വുമായിരുന്നു. ക്ഷുഭിതയായ വൃന്ദ വിഷ്ണു ഭഗവാനെ ശപിച്ചു കല്ലാക്കി മാറ്റുകയും ജലന്തറിനോടോപ്പോം സതി അനുഷ്ടിച്ചു ജീവ ത്യാഗം ചെയ്യുകയും ചെയ്തു. കല്ലായി മാറിയ വിഷ്ണു ഭഗവാൻ ഷാലി ഗ്രാം എന്ന് അറിയപ്പെടാൻ തുടങ്ങി. (ദേവനാഗരിയിൽ ഷാലിഗ്രാമെന്നാൽ ശിലയെന്നു അർത്ഥം) വിശ്വാ സ്സികൾ കല്ലിലുള്ള നാരായണ മൂർത്തിയായ ഷാലിഗ്രാമിനെ പൂജിക്കുന്നതും അതുകൊണ്ടാണ്.


സതി അനുഷ്ടിച്ച സ്ഥലത്ത് തുളസ്സിയുടെ രൂപത്തിൽ വൃന്ദ പുനർജനിക്കുകയും ഷാലിഗ്രാമിൽ നിന്ന് (കൽ രൂപം) ശാപ മുക്തി കിട്ടാൻ വൃന്ദയുമായി ഒരു
പ്രതീകാത്മക വിവാഹം നടത്തി, വൃന്ദയുടെ വൈധവ്യം അവസ്സാനിപ്പിച്ചു  ശാ പ മുക്തി നേടുന്നു.  ദീവാളി കഴിഞ്ഞു പതിനഞ്ചു ദിവസ്സത്തിനുള്ളിലാണ് ദേവ പ്രഭോദിനി ഏകാദശി സാധാരണയായി വരുന്നതു. വിവാഹത്തിനു ക്ഷണക്ക ത്തുകൾ അടിക്കുകയും അയൽ വാസ്സികൾക്ക് കത്തുകൾ കൈ മാറുകയും ചെ യ്യുന്നു. തലേ ദിവ സ്സം മുതൽ വീട് വൃത്തിയാക്കുകയും, വർണ്ണ ദീപങ്ങളാൽ അലങ്കരിക്കുകയും ചെയ്യും. വീട്ടിലുള്ളവർ, പ്രതേകിച്ചും സ്ത്രീകൾ ഏകാദ ശി  വ്രദവും എടുക്കും വ്രതമെടുക്കുന്നതിലൂടെ സർവ്വ ഔശര്യവും, ഈ ജന്മ ത്തിലും, മുൻ ജൻമ്മത്തി ലുമുള്ള സകല പാപങ്ങളും തീരുന്നുവെന്നും മഹത്താ യ പുണ്ണ്യം  കിട്ടുമെന്നും വിശ്വാസ്സം.  വിവാഹ ദിവസ്സം രംഗോളി വരക്കുക യും, പണ്ടി കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും മധുര പലഹാരങ്ങളും ഉണ്ടാക്കുകയും ചെയ്യും.


വൈകുന്നേരമുള്ള മുഹൂർത്ത സമയം നോക്കിയാണ് വിവാഹം നടക്കുക. വി വാഹത്തിനു സദ്യയും മധുര പലഹാരങ്ങളും, പായസ്സവും ഉണ്ടാക്കും. തുള സ്സിച്ചെടിയെ വൃന്ദയായി സങ്കൽപ്പിക്കുന്നു (വധു ). തുളസ്സിത്തറക്ക് ചുറ്റും കരി മ്പ്‌ കൊണ്ടുള്ള കതിർ  മണ്ഡപം തീർക്കും. തുളസ്സിത്തറയില്ലാത്ത വർ ചട്ടിക്കക ത്തുള്ള തുളസ്സി ചെടിക്ക് ചുറ്റുമാണ് കതിർ മണ്ഡപം തീർക്കുക തുളസ്സിച്ചെടി യെ പുത്തൻ സാരിയുടുപ്പിക്കും. പുത്തനുടുപ്പണിയിച്ച നാരായണ  സ്വരൂപ മായ ഷാലിഗ്രാമിനെ തുളസ്സിക്കടുത്തു ആനയിക്കുന്നു. മുഹൂർത്തമാകുമ്പോൾ നാദസ്വരവും, പുരോഹിതൻറെ മന്ത്രോചാരണവും തുടങ്ങുന്നു. തുടർന്ന്പു രോഹിതൻ നൽകുന്ന മംഗല്ല്യ സൂത്രം (താലി) തുളസ്സിയെ അണിയിക്കുന്നു. അ തോടെ വിഷ്ണു ഭഗവാൻ ഷാലിഗ്രാമിൽ നിന്നും ശാപ മുക്തി നേ ടുകയും , സ്വ രൂപം കൈവരിക്കുകയും ചെയ്യുന്നു. വിവാഹ ശേഷം കരിമ്പ്‌ പ്രസാദമായി നൽകുകയും, മധുര പലഹാരങ്ങൾ വിതരണം ചെ യ്യുകയും , വിവാഹ സദ്യ വിളമ്പുകയും ചെയ്യും. തുടർന്ന് വിവാഹ ചടങ്ങുക ൾ അവസ്സാനിച്ചതായി അറിയിക്കുന്ന പടക്കം പൊട്ടിക്കൽ നടക്കും.

വടക്കേ ഇന്ത്യയിൽ നടക്കുന്ന തുളസ്സി വിവാഹം എന്ന ഈ ആചാരത്തെക്കു റിച്ചു കേരളീയർ ക്ക് അറിയില്ലായെന്നു തോന്നുന്നു. മഴക്കാലം കഴിയുകയും തുളസ്സി വിവാഹം കഴിയുകയും ചെയ്യുന്നതോടെ  മാത്രമേ ഉത്തരേന്ത്യയിലെ  ആ വർഷത്തെ വിവാഹങ്ങ ളുടെ സീസണ്‍ ആരഭിക്കുകയുള്ളൂ. ദിവാളി ആ ഘോഷങ്ങളുടെ പരിസമാപ്തി കൂടിയാണ് തുളസ്സി വിവാഹം.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് നവംബർ മാസ്സം പത്തൊൻ പതാം തിയ്യതി ചൊവ്വാഴ്ചയാണ് ഞാൻ അവസ്സാനമായി തുളസ്സി വിവാഹ ത്തിൽ പങ്കെടുത്തത്. ബോംബെ കുർള കാജുപ്പാടയിലെ എൻറെ അയൽവാസ്സി യായ ശങ്കർ നാരായണ്‍ പാട്ടിലിൻറെ വീട്ടിലായിരുന്നു ആ വിവാഹം. അന്ന ത്തെ വിവാഹത്തിനു കാർമ്മികത്വം വഹിച്ച പുരോഹിതനിൽ നിന്നും ചോദി ച്ചറിഞ്ഞ ആചാരങ്ങളാണ്‌ ഇവിടെ കുറിച്ചത്. അന്ന് എനിക്കറിയില്ലായിരുന്നു അടുത്ത വർഷം തുളസ്സി വിവാഹത്തിൽ പങ്കെടുക്കാൻ ഞാൻ ബോംബയിൽ ഉണ്ടാകുകയില്ലയെന്ന കാര്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് സപ്റ്റെംബെർ ഇരുപത്തി ഒന്നിന് ഞാൻ ഗൾഫിൽ പോയി.  എങ്കിലും അടുത്ത വർഷം കൂടി മാത്രമേ തുളസ്സി വിവാഹം നടത്തുവാൻ ശ ങ്കർ നാരായണ്‍ പാട്ടി ലിനും യോഗമുണ്ടായുള്ള്. പിറ്റേ വർഷം തുളസ്സി വിവാഹ ത്തിനു കാത്തു നിൽ ക്കാതെ പാട്ടിലിനെയും കൂട്ടി ഹൃദയസ്തംഭനം യാത്ര പോകുകയായിരുന്നു.


വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും നാളെ തുളസ്സി വിവാഹം.

ആശംസ്സകൾ

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.


ജയരാജൻ കൂട്ടായി
       .              

Monday, 3 November 2014

ഒറ്റ മൈനയെ കണ്ടാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

കഥകൾ അടിച്ചു മാറ്റുവാൻ പാടില്ല, അങ്ങിനെ ചെയ്താൽ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്, സുധി നാരായണനടക്കം എല്ലാവരോടുമായി പറയുകയാ

ഒറ്റ മൈനയെ കണ്ടാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

മൈന, കാക്ക, പ്രാവ്, കുരുവി, കിളികൾ അങ്ങിനെ പല തരം പക്ഷികളും സ്ഥി രമായി നമ്മുടെ വീട്ടു മുറ്റങ്ങളിലും, പറമ്പിലുമെല്ലാം ഓടി നടക്കുകയും കൂട്
കൂട്ടുന്നതുമെല്ലാം സർവ്വ സാധാരണമാണല്ലോ. വീട്ടിന് മുകൾ ഭാഗത്തുള്ള ഓടു കൾക്കടിയിൽ വരെ കൂട് കൂട്ടുകയും കൂട്ടിനകത്ത് മുട്ടകൾ വിരിയിക്കുന്നതും, കുഞ്ഞു പക്ഷികളുമായി പറന്ന് മുറ്റങ്ങളിൽ കളിക്കുന്നതുമെല്ലാം നമ്മൾ നിത്യ വും കാണുന്ന മനോഹരമായ കാഴ്ചകൾ തന്നെ. 

ഇവിടെ ഇപ്പോൾ മൈനയുമായി ബന്ധപ്പെട്ടതാണ് കഥ. വീട്ടിൻറെ മുറ്റത്തും, പറ മ്പിലുമെല്ലാം എപ്പോഴും തത്തിക്കളിച്ചു നടക്കുന്ന കൊച്ചു പക്ഷിയാണല്ലോ മൈ ന. കാണുവാൻ നല്ല അഴകും, നിരുപദ്രവകാരിയുമായ മൈന ഒരിക്കലും മനു ഷ്യനുമായി ഇണങ്ങാറില്ല. എത്ര വർഷം കൂട്ടിലിട്ടു ഭക്ഷണം കൊടുത്തു വളർ ത്തിയാലും അവസ്സരം കിട്ടിയാൽ പറന്നു പോകുമെന്നുള്ളതാണ് മൈനയുടെ പ്ര ത്യേകത. എന്നാൽ അണ്ണാനോ, തത്തയോ പ്രാവുകളൊക്കെയാണെങ്കിൽ രണ്ടോ മൂന്നോ ദിവസ്സങ്ങൾ കൊണ്ട് മനുഷ്യനുമാ നന്നായി ഇണങ്ങും, അണ്ണാനാണെ കിൽ അവസ്സരങ്ങൾ ഉണ്ടായാലും പിന്നെ ഒരിക്കലും വീട് വിട്ടു പോകുകയു മില്ല.

വർഷങ്ങൾക്കു മുമ്പ് കാക്കയുടെ  അക്രമത്തിൽ സാരമായ മുറിവേറ്റ ഒരു അ ണ്ണാൻ മുറ്റത്തെ തൈ തെങ്ങിൽ നിന്നും ഞങ്ങളുടെ വീടിൻറെ ഞാലിയിൽ വീണു. അന്ന് ഞങ്ങളുടെ വീട്‌ ഓല മേഞ്ഞതായിരുന്നു. കൂടാതെ മഴക്കാലവും, മഴ നന ഞ്ഞു ഓല വീട് കുതിരുകയാൽ നല്ല മൃദുലവുമായിരുന്നത് കൊണ്ടും തെങ്ങിന് ഉയരം കുറവായിരുന്നത് കൊണ്ടും അണ്ണാനു വീഴ്ച്ചയിൽ കാര്യമായ പരു ക്കൊന്നും പറ്റിയില്ല. എന്നാലും ഓടാനും മരം കയറാനും പറ്റാതിരുന്ന അണ്ണാ നെ ഞങ്ങൾ എലിപ്പെട്ടിക്കകത്ത് കൂടൊരുക്കി. പാലും പഴവും കഴിപ്പിച്ചു.

പച്ച മഞ്ഞളും കരിനൊച്ചിലിൻറെ ഇലയും കൂട്ടിയരച്ചു ദേഹത്തുണ്ടായിരുന്ന ചെറു മുറിവിൽ പുരട്ടുകയും ചെയ്തു. മ നുഷ്യ സ്പർശമേറ്റാൽ അണ്ണാനു ഒരു തരം പനി വരും.മൂന്ന് ദിവസ്സം കഴിഞ്ഞേ പനി മാറുകയുള്ളൂ, ചിലപ്പോൾ പനി യോടെ മരിച്ചും പോകും. എന്തായാലും എൻറെ മരുന്ന് അണ്ണാനു ഫലിക്കുക യും, അണ്ണാൻറെ മുറിവു ഉണങ്ങുകയും ചെ യ്തു. അതോടൊപ്പം പനിയും മാ റി. ആ അണ്ണാൻ എത്രയോ കാലം ഞങ്ങളുടെ വീട്ടിനകത്തും പുറത്തുമായി ഓടി നടന്നു. കയ്യിൽ കയറിയിരുന്നു ഭക്ഷണം വാങ്ങി കഴിക്കുകയും, ദേഹത്തും തല യിലും കയറിയിറങ്ങിയും കളിക്കും.

ഇടക്കൊന്ന് പുറത്തേക്ക് പോയാലും ഇടക്കിടെ വീട്ടിലേക്കോടി വന്നു തൻറെ സാന്നിധ്യം അറിയിക്കുകയും, അഥവാ കുറച്ചു കൂടുതൽ നേരം കാണാതിരുന്നാ ൽ ഞാൻ സ്ഥിരമായി വിളിക്കാൻ ഉപയോഗിക്കുന്ന ഒച്ചയുണ്ടാക്കും, അപ്പോൾ ഓടി വീട്ടിലെത്തു കയും ചെയ്യുമായിരുന്നു. എവിടെ പോയാലും സന്ധ്യ മയ ങ്ങുന്നതിനു മുമ്പ് എലിപ്പെട്ടി കൂട്ടിൽ കയറി ഉറക്കവും തുടങ്ങുമായിരുന്നു. ഒരു ദിവസ്സം പതിവ് പോലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയ അണ്ണാൻ സന്ധ്യയാ യിട്ടും തിരിച്ചു വന്നില്ല. ഞാൻ മുറ്റത്തും പറമ്പിലുമെല്ലാം ഓടി നടന്നു ഒച്ച വ ച്ചും കരഞ്ഞും നടന്നു.

പക്ഷെ പിന്നീട് ഒരി ക്കലും അണ്ണാൻ തിരിച്ചു വന്നില്ലായെന്നു മാത്രമല്ല, ഞാൻ ഒരിക്കലും മുറ്റത്തോ, പറമ്പിലോ കണ്ടിട്ടുമില്ല. എവിടെ കണ്ടാലും എനിക്കതി നെ തിരിച്ചറിയാനും പറ്റുമായിരുന്നു, അത് പോലെ തിരിച്ചും, എന്നെ  കണ്ടാ ലും അടുത്ത പറമ്പിൽ നിന്നൊക്കെ ഓടി വന്നിട്ടുണ്ട്. രണ്ടു ദിവസ്സത്തോളം ഞാ ൻ അണ്ണാനെ തേടി കരഞ്ഞു നടന്നു. പിന്നെ എനിക്ക് ഉറപ്പായി, അതിനെ വല്ല പൂച്ചയോ, കീരിയോ ആഹാരമാക്കിയിട്ടുണ്ടാകാം. അങ്ങിനെ ഞാൻ തിരച്ചി ലും അവസ്സാനിപ്പിച്ചു.

ഇവിടെ നമ്മുടെ കക്ഷി അണ്ണാനോ, തത്തയോ അല്ല, മൈനയാണ്, എന്നാലും മൈ നയുടെ കഥ എഴുതുമ്പോൾ എൻറെ പഴയ അണ്ണാനെ  ഓർമ്മ വന്നു. അത് കൊ ണ്ട് എഴുതിയെന്നു മാത്രം. ഒരിക്കലും ഒറ്റയ്ക്ക് നടക്കാത്ത പക്ഷിയാണ് മൈന, എപ്പോഴും ഇണയും കൂടെ യുണ്ടാകും. അഥവാ മുറ്റത്തോ പറമ്പിലോ ഒറ്റയ്ക്ക് കണ്ടെങ്കിൽ അതിൻറെ ഇണ മരിച്ചെന്നായിരുന്നു ആളുകളുടെ വിശ്വാസ്സം. വി വാഹിതരായ ഭാര്യ, ഭർത്താക്കന്മാർ ഒറ്റ മൈനയെക്കണ്ടാൽ അവരിൽ ഒരു ഭ യം ഉടലെടുക്കുമായിരുന്നു.

"ഒറ്റ മൈനയെ കണ്ടാൽ ഒറ്റപ്പെടുമെന്നൊരു വിശ്വാസ്സം'' നിലവിലുണ്ടായിരുന്നു. പ്രത്യേകിച്ചും വിവാഹിതരായ സ്ത്രികൾ ഒറ്റ മൈനയെ കാണുന്നത് അനർത്ഥ മുണ്ടാക്കുമെന്നും വൈധവ്യം സംഭവിക്കുമെന്നുമൊക്കെയായിരുന്നു വിശ്വാസ്സ ങ്ങൾ. വീട്ടിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ മുറ്റത്തോ, വഴിയിലോ ഒറ്റ
മൈനയെ കണ്ടെങ്കിൽ പിന്നെ പരിസ്സരത്തോക്കെ ഇണയെയും തേടും. വീണ്ടു മൊന്നിനെ കണ്ടാൽ മാത്രമേ സമാധാനമുണ്ടാവുകയുള്ളൂ. അഥവാ കണ്ടില്ലാ യെങ്കിൽ അന്നത്തെ ദിവസ്സം മുഴുവനും, ചിലപ്പോൾ ആഴ്ചകളും, മാസ്സങ്ങളും വല്ലാത്ത വിഷമത്തിലുമായിരിക്കും. കാരണം പറഞ്ഞു കേട്ട കഥകളും, വിശ്വാ സ്സങ്ങളും തന്നെ, "ഒറ്റ മൈനയെ കണ്ടാൽ ഭർതൃ വിരഹം - അല്ലെങ്കിൽ ഭാര്യാ വിരഹം "ഒറ്റപ്പെടൽ"

മനുഷ്യനുമായി ഇണങ്ങില്ലായെങ്കിലും, മനുഷ്യനെ ഭയമില്ലാത്തത് കൊണ്ടായി രിക്കാം നിത്യവും മുറ്റത്തും പറമ്പിലുമെല്ലാം തത്തിക്കളിക്കുവാനും, ആഹാരം തേടുവാനും മൈനകൾക്ക് ഭയമില്ലാത്തത്. വിശ്വാസ്സങ്ങൾ ശരിയോ തെറ്റോ ആ കട്ടെ, എല്ലാം പണ്ട് കാലങ്ങളിൽ ജനങ്ങളിൽ നിലവിലുണ്ടായിരുന്ന രസകരമാ യ വെറും കഥകൾ മാത്രം, വായനക്കാർ ഇതിനെ വെറുമൊരു പക്ഷി കഥയായി മാത്രം കാണുക.


ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ജയരാജൻ കൂട്ടായി    

   
     

Sunday, 2 November 2014

ചെമ്പോത്ത് വലത്തോട്ടു പറന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഇത് പോസ്റ്റുകൾ അടിച്ചു മാറ്റലിൻറെ കാലം

11 / 02 / 2014  ഞാൻ ബ്ലോഗിൽ എഴുതി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഈ കഥ, നീലക്കൊടുവേലി സത്യമോ മിഥ്യയോ എന്ന പേരിൽ ഷാജി പാപ്പൻ എന്ന ആൾ ഏപ്രിൽ 3/  2017 നു എഴുതിയ സ്വന്തം പോസ്റ്റിൽ ഈ കഥയും അതെ പടി അടിച്ചു മാറ്റി ചേർത്തിട്ടുണ്ട്. കടപ്പാടൊന്നും ഇല്ലാതെ



ചെമ്പോത്ത് വലത്തോട്ടു പറന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

ദൈവ പക്ഷികളെന്നും, അല്ലാത്തവയെന്നും പക്ഷി വർഗങ്ങളെ തരം തിരിച്ചിട്ടു ണ്ട്, അതിൽ ഏറ്റവും പ്രഥമ സ്ഥാനം ചെമ്പോത്തിനാണ്. പുരാതന കാലം മുത ൽക്കേ പുണ്ണ്യ പക്ഷിയായി കരുതപ്പെടുന്ന പക്ഷിയാണ് ചെമ്പോത്ത്, അഥവാ ചകോരം. ചില ഭാഗങ്ങളിൽ ഉപ്പാൻ എന്നും മറ്റു ചില ഭാഗങ്ങളിൽ ഇശ്വരൻറെ കാക്ക എന്നും അറിയപ്പെടുന്നു.എണ്ണത്തിൽ കുറവാ ണെങ്കിലും വീട്ടു മുറ്റങ്ങളി ലും, പറമ്പുകളിലും അധിക ദിവസ്സങ്ങളിലും ചെമ്പോത്തിനെ കാണാറുണ്ട്‌. ചെ മ്പോത്തിനെ എവിടെ വച്ചു എപ്പോൾ എങ്ങിനെ കണ്ടാലും വളരെ നല്ലാതാണെ ന്ന വിശ്വാസ്സം ഒരു കാലത്ത്ഭാരതത്തിൽ നിലനിന്നിരുന്നു. കൃഷ്ണ, കുചേല കഥ കളിലും ചകൊരത്തെ പ്രതിപാദിക്കുന്നുണ്ട്. പ ഴയ കാല സുഹുർത്തായ കൃ ഷ്ണനെ കാണാൻ പോകുന്ന സുദാമാവിൻറെ യാ ത്രയിൽ ഉടനീളം ചകോരവും വലത്ത് ഭാഗത്ത്‌ കൂടി അനുഗമിച്ചെന്നും ഐതി ഹ്യം. "ചാലെ വലത്തോട്ടോഴി ഞ്ഞ ചകോരാതി പ ക്ഷിയുടെ കോലാഹലം കേട്ട് കൊണ്ട് വിനിർഗമിച്ചു" എന്ന് കുചേല കഥയിലെ വരികൾ.

നല്ല കാര്യങ്ങൾക്കു യാത്ര തിരിച്ചാൽ വഴിയിൽ ചെമ്പോത്തിനെ കണ്ടാൽ യാത്ര അത്യുത്തമവും മംഗളകാരിയുമായിരിക്കുമെന്നും, അഥവാ വലത്തോട്ടു പറ ന്നു കണ്ടാലോ അതിലും ഉത്തമം,  പോകുന്ന കാര്യം ശുഭകരമായി നടക്കുമെന്ന കാര്യത്തിൽ വിശ്വാസ്സികൾക്കു സംശയം ഇല്ലായിരുന്നു.

ചുവന്ന കണ്ണുമായി എപ്പോഴും കാണപ്പെടുന്ന പക്ഷിയാണെങ്കിലും ചെ മ്പോ ത്തിൻറെ വാസ്സസ്ഥലം കണ്ടെത്തുക പ്രയാസ്സമാണ്. മലമുകളിലുള്ള മരങ്ങളി ലാണ് കൂട് വയ്ക്കുക എന്ന് പറയുന്നെങ്കിലും ആരും തന്നെ കൂടു കണ്ടിട്ടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നടക്കാൻ സാദ്ധ്യതയില്ലാത്ത കാര്യം ആരെങ്കിലും പറഞ്ഞാൽ ആളുകൾ പറയുമായിരുന്നു,  "ആ അതു നടക്കണമെങ്കിൽ കാക്ക മ ലർന്നു പറക്കണം , അല്ലെങ്കിൽ "ആ  ചെമ്പോത്തിൻറെ കൂട് കാണുമ്പോളെ ഇ തൊക്കെ നടക്കൂ എന്ന്.

നീല കൊടുവേലി എന്ന അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണ് കൂട് വയ്ക്കുക എന്നും പറയപ്പെടുന്നു. നീല കൊടുവേലി ഒഴുക്ക് വെള്ളത്തിലി ട്ടാൽ ഒഴുക്കിനെതിരെ നീങ്ങുമെന്നും പറയപ്പെടുന്നു.വൻ വിലപിടിപ്പുള്ള ഔഷ ധച്ചെടിയാണ് നീല കൊടുവേലിയെന്നും അത് കൊണ്ട് ആരെങ്കിലും ചെമ്പോ ത്തിൻറെ കൂട് കണ്ടെത്തിയാൽ ആൾ വലിയ ധനികനാകുമെന്നും വിശ്വാസ്സം നി ലവിലുണ്ടായി രുന്നു. നീലക്കൊടുവേലി നേടാൻ വേണ്ടി ആളുകൾ ചെമ്പോ ത്തിൻറെ കൂടു കണ്ടുപിടിച്ചു കൂട്ടിൽ നിന്നും മുട്ടകളെടുത്ത് നന്നായി കിലുക്കും, എന്നിട്ടു പഴയ പോലെ തിരിച്ചു വയ്ക്കും. കലങ്ങി മറിഞ്ഞ മുട്ടകൾ വിരിയാ താവുമ്പോൾ ചെമ്പോത്ത്, ഔഷധ സസ്യമായ നീലക്കൊടുവേലി കൊണ്ട് വന്ന് മുട്ടകൾ പൊതിയുന്നു, അപ്പോൾ മുട്ടകൾ വിരിയുമെന്നും വിശ്വാസ്സം.

അങ്ങിനെ ചെമ്പോത്ത് കൂട്ടിലില്ലാത്ത സമയം നോക്കി നീലക്കൊടുവേലി കൈവ ശപ്പെടുത്തുമെന്നൊക്കെ പറഞ്ഞു കേട്ട കഥകൾ. എന്നാൽ എന്താണ് നീല കൊടു വേലിയെന്നു ചോദിച്ചാ ൽ ആർക്കും കൃത്യമായ ഉത്തരവുമില്ല. വിശ്വാസ്സം ശരി യാണോ എന്നറിയണമെങ്കിൽ ആരെങ്കിലും ചെമ്പോത്തിൻറെ കൂട് കാണണം. മ നുഷ്യനുമായി ഒരിക്കലും ഇണങ്ങാത്ത ചെമ്പോത്ത്, ചെറിയ ഒച്ച കേൾക്കുമ്പോ ൾ തന്നെ കൂട്ടിൽ നിന്നും പറന്നകലും. പക്ഷിയില്ലാത്ത ഒഴിഞ്ഞ കൂട് കണ്ടാൽ അ ത് ഏതു പക്ഷിയുടെതെന്നു തിരിച്ചറിയുക പ്രയാസ്സം. ആരും ഇന്ന് വരെ ചെ മ്പോത്തിൻറെ കൂട് കാണാത്തതിൻറെ കാരണവും ഇത് തന്നെ.

എന്തായാലും പുണ്ണ്യ പക്ഷിയെന്ന വിശ്വാസ്സം ഉള്ളത് കൊണ്ട് അധികമാരും ചെ മ്പോത്തിനെ ഉപദ്രവിക്കാനോ ഭക്ഷണമാക്കാനൊ മിനക്കെടാറില്ല. അത് കൊ ണ്ടായിരിക്കാം ഇന്നും നാട്ടിൻ പുറങ്ങളിലെല്ലാം ചെമ്പോത്തിനെ കാണാൻ കഴി യുന്നു. ഞാൻ പത്തോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്, അ വിടങ്ങളിലെല്ലാം മിക്കയിടത്തും ചെമ്പോത്തിനെ കണ്ടിട്ടുമുണ്ട്.



ജയരാജൻ കൂട്ടായി 





     കൊണ്ട്