ഒറ്റ മൈനയെ കണ്ടാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും
മൈന, കാക്ക, പ്രാവ്, കുരുവി, കിളികൾ അങ്ങിനെ പല തരം പക്ഷികളും സ്ഥി രമായി നമ്മുടെ വീട്ടു മുറ്റങ്ങളിലും, പറമ്പിലുമെല്ലാം ഓടി നടക്കുകയും കൂട്
കൂട്ടുന്നതുമെല്ലാം സർവ്വ സാധാരണമാണല്ലോ. വീട്ടിന് മുകൾ ഭാഗത്തുള്ള ഓടു കൾക്കടിയിൽ വരെ കൂട് കൂട്ടുകയും കൂട്ടിനകത്ത് മുട്ടകൾ വിരിയിക്കുന്നതും, കുഞ്ഞു പക്ഷികളുമായി പറന്ന് മുറ്റങ്ങളിൽ കളിക്കുന്നതുമെല്ലാം നമ്മൾ നിത്യ വും കാണുന്ന മനോഹരമായ കാഴ്ചകൾ തന്നെ.
ഇവിടെ ഇപ്പോൾ മൈനയുമായി ബന്ധപ്പെട്ടതാണ് കഥ. വീട്ടിൻറെ മുറ്റത്തും, പറ മ്പിലുമെല്ലാം എപ്പോഴും തത്തിക്കളിച്ചു നടക്കുന്ന കൊച്ചു പക്ഷിയാണല്ലോ മൈ ന. കാണുവാൻ നല്ല അഴകും, നിരുപദ്രവകാരിയുമായ മൈന ഒരിക്കലും മനു ഷ്യനുമായി ഇണങ്ങാറില്ല. എത്ര വർഷം കൂട്ടിലിട്ടു ഭക്ഷണം കൊടുത്തു വളർ ത്തിയാലും അവസ്സരം കിട്ടിയാൽ പറന്നു പോകുമെന്നുള്ളതാണ് മൈനയുടെ പ്ര ത്യേകത. എന്നാൽ അണ്ണാനോ, തത്തയോ പ്രാവുകളൊക്കെയാണെങ്കിൽ രണ്ടോ മൂന്നോ ദിവസ്സങ്ങൾ കൊണ്ട് മനുഷ്യനുമാ നന്നായി ഇണങ്ങും, അണ്ണാനാണെ കിൽ അവസ്സരങ്ങൾ ഉണ്ടായാലും പിന്നെ ഒരിക്കലും വീട് വിട്ടു പോകുകയു മില്ല.
വർഷങ്ങൾക്കു മുമ്പ് കാക്കയുടെ അക്രമത്തിൽ സാരമായ മുറിവേറ്റ ഒരു അ ണ്ണാൻ മുറ്റത്തെ തൈ തെങ്ങിൽ നിന്നും ഞങ്ങളുടെ വീടിൻറെ ഞാലിയിൽ വീണു. അന്ന് ഞങ്ങളുടെ വീട് ഓല മേഞ്ഞതായിരുന്നു. കൂടാതെ മഴക്കാലവും, മഴ നന ഞ്ഞു ഓല വീട് കുതിരുകയാൽ നല്ല മൃദുലവുമായിരുന്നത് കൊണ്ടും തെങ്ങിന് ഉയരം കുറവായിരുന്നത് കൊണ്ടും അണ്ണാനു വീഴ്ച്ചയിൽ കാര്യമായ പരു ക്കൊന്നും പറ്റിയില്ല. എന്നാലും ഓടാനും മരം കയറാനും പറ്റാതിരുന്ന അണ്ണാ നെ ഞങ്ങൾ എലിപ്പെട്ടിക്കകത്ത് കൂടൊരുക്കി. പാലും പഴവും കഴിപ്പിച്ചു.
പച്ച മഞ്ഞളും കരിനൊച്ചിലിൻറെ ഇലയും കൂട്ടിയരച്ചു ദേഹത്തുണ്ടായിരുന്ന ചെറു മുറിവിൽ പുരട്ടുകയും ചെയ്തു. മ നുഷ്യ സ്പർശമേറ്റാൽ അണ്ണാനു ഒരു തരം പനി വരും.മൂന്ന് ദിവസ്സം കഴിഞ്ഞേ പനി മാറുകയുള്ളൂ, ചിലപ്പോൾ പനി യോടെ മരിച്ചും പോകും. എന്തായാലും എൻറെ മരുന്ന് അണ്ണാനു ഫലിക്കുക യും, അണ്ണാൻറെ മുറിവു ഉണങ്ങുകയും ചെ യ്തു. അതോടൊപ്പം പനിയും മാ റി. ആ അണ്ണാൻ എത്രയോ കാലം ഞങ്ങളുടെ വീട്ടിനകത്തും പുറത്തുമായി ഓടി നടന്നു. കയ്യിൽ കയറിയിരുന്നു ഭക്ഷണം വാങ്ങി കഴിക്കുകയും, ദേഹത്തും തല യിലും കയറിയിറങ്ങിയും കളിക്കും.
ഇടക്കൊന്ന് പുറത്തേക്ക് പോയാലും ഇടക്കിടെ വീട്ടിലേക്കോടി വന്നു തൻറെ സാന്നിധ്യം അറിയിക്കുകയും, അഥവാ കുറച്ചു കൂടുതൽ നേരം കാണാതിരുന്നാ ൽ ഞാൻ സ്ഥിരമായി വിളിക്കാൻ ഉപയോഗിക്കുന്ന ഒച്ചയുണ്ടാക്കും, അപ്പോൾ ഓടി വീട്ടിലെത്തു കയും ചെയ്യുമായിരുന്നു. എവിടെ പോയാലും സന്ധ്യ മയ ങ്ങുന്നതിനു മുമ്പ് എലിപ്പെട്ടി കൂട്ടിൽ കയറി ഉറക്കവും തുടങ്ങുമായിരുന്നു. ഒരു ദിവസ്സം പതിവ് പോലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയ അണ്ണാൻ സന്ധ്യയാ യിട്ടും തിരിച്ചു വന്നില്ല. ഞാൻ മുറ്റത്തും പറമ്പിലുമെല്ലാം ഓടി നടന്നു ഒച്ച വ ച്ചും കരഞ്ഞും നടന്നു.
പക്ഷെ പിന്നീട് ഒരി ക്കലും അണ്ണാൻ തിരിച്ചു വന്നില്ലായെന്നു മാത്രമല്ല, ഞാൻ ഒരിക്കലും മുറ്റത്തോ, പറമ്പിലോ കണ്ടിട്ടുമില്ല. എവിടെ കണ്ടാലും എനിക്കതി നെ തിരിച്ചറിയാനും പറ്റുമായിരുന്നു, അത് പോലെ തിരിച്ചും, എന്നെ കണ്ടാ ലും അടുത്ത പറമ്പിൽ നിന്നൊക്കെ ഓടി വന്നിട്ടുണ്ട്. രണ്ടു ദിവസ്സത്തോളം ഞാ ൻ അണ്ണാനെ തേടി കരഞ്ഞു നടന്നു. പിന്നെ എനിക്ക് ഉറപ്പായി, അതിനെ വല്ല പൂച്ചയോ, കീരിയോ ആഹാരമാക്കിയിട്ടുണ്ടാകാം. അങ്ങിനെ ഞാൻ തിരച്ചി ലും അവസ്സാനിപ്പിച്ചു.
ഇവിടെ നമ്മുടെ കക്ഷി അണ്ണാനോ, തത്തയോ അല്ല, മൈനയാണ്, എന്നാലും മൈ നയുടെ കഥ എഴുതുമ്പോൾ എൻറെ പഴയ അണ്ണാനെ ഓർമ്മ വന്നു. അത് കൊ ണ്ട് എഴുതിയെന്നു മാത്രം. ഒരിക്കലും ഒറ്റയ്ക്ക് നടക്കാത്ത പക്ഷിയാണ് മൈന, എപ്പോഴും ഇണയും കൂടെ യുണ്ടാകും. അഥവാ മുറ്റത്തോ പറമ്പിലോ ഒറ്റയ്ക്ക് കണ്ടെങ്കിൽ അതിൻറെ ഇണ മരിച്ചെന്നായിരുന്നു ആളുകളുടെ വിശ്വാസ്സം. വി വാഹിതരായ ഭാര്യ, ഭർത്താക്കന്മാർ ഒറ്റ മൈനയെക്കണ്ടാൽ അവരിൽ ഒരു ഭ യം ഉടലെടുക്കുമായിരുന്നു.
"ഒറ്റ മൈനയെ കണ്ടാൽ ഒറ്റപ്പെടുമെന്നൊരു വിശ്വാസ്സം'' നിലവിലുണ്ടായിരുന്നു. പ്രത്യേകിച്ചും വിവാഹിതരായ സ്ത്രികൾ ഒറ്റ മൈനയെ കാണുന്നത് അനർത്ഥ മുണ്ടാക്കുമെന്നും വൈധവ്യം സംഭവിക്കുമെന്നുമൊക്കെയായിരുന്നു വിശ്വാസ്സ ങ്ങൾ. വീട്ടിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ മുറ്റത്തോ, വഴിയിലോ ഒറ്റ
മൈനയെ കണ്ടെങ്കിൽ പിന്നെ പരിസ്സരത്തോക്കെ ഇണയെയും തേടും. വീണ്ടു മൊന്നിനെ കണ്ടാൽ മാത്രമേ സമാധാനമുണ്ടാവുകയുള്ളൂ. അഥവാ കണ്ടില്ലാ യെങ്കിൽ അന്നത്തെ ദിവസ്സം മുഴുവനും, ചിലപ്പോൾ ആഴ്ചകളും, മാസ്സങ്ങളും വല്ലാത്ത വിഷമത്തിലുമായിരിക്കും. കാരണം പറഞ്ഞു കേട്ട കഥകളും, വിശ്വാ സ്സങ്ങളും തന്നെ, "ഒറ്റ മൈനയെ കണ്ടാൽ ഭർതൃ വിരഹം - അല്ലെങ്കിൽ ഭാര്യാ വിരഹം "ഒറ്റപ്പെടൽ"
മനുഷ്യനുമായി ഇണങ്ങില്ലായെങ്കിലും, മനുഷ്യനെ ഭയമില്ലാത്തത് കൊണ്ടായി രിക്കാം നിത്യവും മുറ്റത്തും പറമ്പിലുമെല്ലാം തത്തിക്കളിക്കുവാനും, ആഹാരം തേടുവാനും മൈനകൾക്ക് ഭയമില്ലാത്തത്. വിശ്വാസ്സങ്ങൾ ശരിയോ തെറ്റോ ആ കട്ടെ, എല്ലാം പണ്ട് കാലങ്ങളിൽ ജനങ്ങളിൽ നിലവിലുണ്ടായിരുന്ന രസകരമാ യ വെറും കഥകൾ മാത്രം, വായനക്കാർ ഇതിനെ വെറുമൊരു പക്ഷി കഥയായി മാത്രം കാണുക.
ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും
ജയരാജൻ കൂട്ടായി
Very good
ReplyDelete