ഇലയില്ലാത്താളി (സീതത്താളി) - ആചാരങ്ങളും വിശ്വാസ്സങ്ങളും
ഷാമ്പുവും കണ്ടിഷണറും ഇല്ലാത്ത കാലം, സ്ത്രികളുടെ മുടി അന്നും ഇന്നത്തെ ക്കാൾ സമൃദവും അഴകുള്ളതും തന്നെയായിരുന്നു. തലക്കും, ആരോഘ്യത്തി നും ഹാനികരമായ പലതരം രാസവസ്തുക്കൾ അടങ്ങിയ പലതരം ഷാമ്പുവും പല പേരുകളിൽ ഇന്ന് ലഭ്യമാണ്. ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് തികച്ചും പരിശുദ്ധവും, പ്രകൃതിയുടെ വരദാനവുമായിരുന്ന പല തരം താളികളാണ് ന മ്മുടെ നാട്ടിൽ മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്.
ചെമ്പരത്തി, കറ്റാർ വാഴ, പാട്ടത്താളി, ഇലയില്ലാത്താളി അഥവാ സീതത്താളി ഇങ്ങിനെ പലതരം പ്രകൃതി ദത്തമായ താളികൾ അന്നും, ഇന്നും സുലഭമാണ്, എന്നാൽ ഉപയോഗിക്കുന്നവർ ഇന്ന് വളരെ അപൂർവ്വവും. എന്നാൽ പണ്ട് കാ ലങ്ങളിൽ ഓരോ ദിവസ്സവും ഓരോ താളി വീതം മാറി മാറിയാണ് ജനങ്ങൾ ഉ പയോഗിച്ചിരുന്നത്.
ഇതിൽ സീതത്താളി മാത്രമാണ് സ്ത്രികൾ കൂടുതലും ഉപയോഗിച്ചിരുന്നത്. മുടി യുടെ വളർച്ചയും, ഉറപ്പും കൂടാതെ ആയുരാരോഘ്യവും പ്രദാനം ചെയ്യുവാൻ സീതത്താളിക്ക് കഴിവുണ്ടെന്ന് വിശ്വാസ്സം. സീതാ ദേവിയുടെ മുടിയാണ് സീത ത്താളി, അഥവാ ഇലയില്ലാത്താളിയായി മാറിയതെന്ന് വിശ്വാസ്സം.
ഇതിൻറെ പിറകിലുള്ള ഐതിഹ്യം ഇങ്ങിനെ, ലങ്കയിൽ രാവണൻറെ തടവിൽ നിന്നും തിരിച്ചു വന്ന സീത ദേവിയുടെ ചാരിത്ര്യത്തിൽ പ്രജകൾക്കുണ്ടായ സംശ യങ്ങൾ ദൂരികരിക്കാൻ വേണ്ടി അയോധ്യ രാജാവായ ശ്രീരാമൻ തീരുമാനിക്കു ന്നു. അങ്ങിനെ ഭാര്യയായ സീതാദേവിയെ വനത്തിൽ ഉപേക്ഷിക്കുന്നു. പ്രജകളി ൽ നിന്നുള്ള അപവാദപ്രചരണത്തിൽ മനം നൊന്ത സീതാ ദേവി അമ്മയായ ഭൂ മിദേവിയോട് കണ്ണീരോടെ വിലപിക്കുകയും രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്നു.
"എൻറെ അമ്മേ ഞാൻ പരിശുദ്ധിയുള്ളവളാണെന്ന് അമ്മക്ക് തോന്നുന്നുവെങ്കി ൽ എന്നെ തിരിച്ചു വിളിക്കൂ, അമ്മയുടെ മടിത്തട്ടിൽ എനിക്ക് ഇടം തരൂ, മകളു ടെ കണ്ണീരു കണ്ടു മനം നൊന്ത ഭൂമി ദേവി മകളെ തിരിച്ചെടുക്കാൻ തീരുമാനി ക്കുന്നു. പെട്ടന്ന് ആകാശത്തിൽ കൊള്ളിയാൻ മിന്നുകയും ഇടിവെട്ടുകയും ചെ യ്തു. വലിയ ശബ്ദത്തോടെ ഭൂമി നടുകെ പിളരുകയും സീതാദേവി ഭൂമിക്കടിയി ലേക്ക് താഴു്ന്നു പോകുകയും ചെയ്യുമ്പോൾ ഓടി വന്നു പിടിക്കാൻ നോക്കിയ ശ്രീ രാമൻറെ കയ്യിൽ തലമുടിയാണ് അകപ്പെട്ടത്. തല മുടിയിൽ പിടിച്ചു വലി ച്ചു മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുമ്പോൾ മുടി തലയിൽ നിന്നും വേർപെട്ടു രാമൻറെ കയ്യിൽ കിടക്കുകയും, സീതാ ദേവി ഭൂമിയിലേക്ക് താഴ്ന്നു പോകുക യും ചെയ്യുന്നു. വർദ്ധിച്ച ദുഖത്തോടെ കയ്യിൽ കിട്ടിയ മുടി ദൂരേക്ക് വലിച്ചെറി യുന്നു.
ശ്രീ രാമൻ വലിച്ചെറിഞ്ഞ സീതാ ദേവിയുടെ മുടിയാണ് ഇലകളില്ലാതെ മുടി പോലെ കാണപ്പെടുന്ന ഇലയില്ലാത്താളി, അഥവാ സീതത്താളി എന്ന് അറിയ പ്പെടുന്നതെന്ന് വിശ്വാസ്സം. (ഒരു കാലത്ത് നമ്മുടെ നാട്ടിൽ സുലഭമായും, തഴച്ചും വളരുമായിരുന്നു ഇലയില്ലാത്താളി.) അത് കൊണ്ട് തന്നെ താളികളുടെ കൂട്ടത്തി ൽ ഇലയി ല്ലാത്താളിക്ക് പ്രഥമ സ്ഥാനവും പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്നു.
ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.
ജയരാജൻ കൂട്ടായി
No comments:
Post a Comment