Tuesday, 11 November 2014

കൂവളം കെട്ടയിടം നാഥനില്ലാത്തിടം - ആചാരങ്ങളും വിശ്വാസ്സങ്ങളും


കൂവളം കെട്ടയിടം നാഥനില്ലാത്തിടം - ആചാരങ്ങളും വിശ്വാസ്സങ്ങളും

നാട്ടിൽ മിക്ക വീടു കളിലും എല്ലാ കാ ലവും അടുക്കളയുടെ ഭാഗത്തായി നി ത്യവും ഉപയോഗിക്കുന്ന കറി വേപ്പും മുരിങ്ങയും, പപ്പായയും, ഇരുമ്പൻ പുളിയും (ബിലുംബി) നട്ടു വളർത്തു ക പതിവാണ്.  എന്നാൽ അത്രയും തന്നെ പ്രാധാന്യമുള്ള, അധികം വള മോ മറ്റു പരിചരണമോ ആവശ്യമി ല്ലാതെ വളരുന്ന ചെറു നാരങ്ങ അ ടക്കമുള്ള നാരകം (നാരങ്ങ ചെടി) ആരും അധികമായി നട്ടു വളർത്താറില്ല. ഇതിൻറെ പിറകിലും ഒരു വിശ്വാസ്സപരമായ കഥയുണ്ട്.

വിശ്വാസ്സപരമായി മരങ്ങളെ രണ്ടു ഗണമായി തരം തിരിച്ചിട്ടുണ്ട്. മനുഷ്യ മര മെന്നും, ദൈവ മരമെന്നുമാണ് അവരണ്ടും. മനുഷ്യ ഗണങ്ങളിൽ കുറെയധികം മരങ്ങളുണ്ട്. ദൈവ ഗണങ്ങളിൽ പെട്ട മരങ്ങളിൽ പാല, ചെമ്പകം, കൂവളം, ഇ ലഞ്ഞി, ആൽ അങ്ങിനെ പലതരം മരങ്ങളുമുണ്ട്. രണ്ടു ഗണങ്ങളി ലും പെടാത്ത
തും ഉപയോഗശൂന്യവുമായ വേറെയും മരങ്ങളുമുണ്ട്. മുരിക്കു, കരിമുരിക്ക് അങ്ങിനെ ചില മുള്ളുള്ള മരങ്ങൾ ഈ ഗണത്തിൽ പെടും. ഇതിൽ കരിമുരിക്ക് നല്ല ഉറപ്പുള്ള മരമാണ്, എന്നാൽ വീട്ടാവശ്യത്തിന് ഈ മരം ഉപയോഗിക്കാറി ല്ല. മുൾ മരത്തടി കൊണ്ടുള്ള വീടോ, വീട്ടുപകരണമോ ഉണ്ടായാൽ വീട്ടിൽ സമാ ധാനം ഉണ്ടാവില്ല, എപ്പോഴും മുള്ള് കുത്തുന്ന പോലെ കുത്തിക്കൊണ്ടിരിക്കു മെന്നും വിശ്വാസ്സം. (കുടുംബ വഴക്കുണ്ടാകുമെന്നു) അത് കൊണ്ട് പഴയ കാല ങ്ങളിൽ ആരും മുൾ മരം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ല.

"നാരകം നട്ട ഇടം നാരി ഇരിപ്പിടം  കൂവളം കെട്ടയിടം നാഥനില്ലാത്തിടം" ഇതു പഴം ചൊല്ല്. പണ്ട് കാലത്ത്  പറഞ്ഞു കേട്ട ഈ പഴം ചൊല്ലിൽ പതിരുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ വീട്ടിലോ മുറ്റത്തോ ഒരു നാരകം മുളച്ചു കണ്ടാൽ വേരോടെ പിഴുതു കളയുക സ്വഭാവീകമായിരുന്നു. എൻറെ അമ്മുമ്മ യോടു കാരണം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടിയായിരുന്നു  ഈ പഴം ചൊ ല്ല്.  നാരകം വളർന്ന, അല്ലെങ്കിൽ നട്ടു വളർത്തിയ വീടുകളിലെല്ലാം നാരി ഭരണ മാണെന്നും, ആണ്‍ തരി ഇല്ലാതാവുമെന്നും വിശ്വാസ്സം നില വിലുണ്ടായിരുന്നു. അതിനു തെളിവുകളുമായി പുരുഷൻമ്മാർ ഇല്ലാത്ത പല  വീടുകളും എടുത്തു പറയും. നല്ല ആരോഘ്യത്തോടെ കഴിഞ്ഞിരുന്ന ആളായിരുന്നു അവിടുത്തെ ...... ആൾ. പൊട്ട ബുദ്ധിക്കു കൊണ്ട് പോയി വീട്ടിൽ നാരകം  നട്ടു, നാരകം മുളച്ചു അധികം കഴിഞ്ഞില്ല അവൻ പോയി. പിന്നെ അവിടെ  നാരി ഭരണമാണ്.!!!!!!!!!


എന്നാൽ നാരകത്തിൻറെ കാര്യത്തിൽ മറ്റൊരു സത്യവുമുണ്ട്. നാരങ്ങ പഴുപ്പാ കുമ്പോൾ നാരക മരത്തിൻറെ ഇലകൾ മൊത്തമായും കൊഴിഞ്ഞു പോകും. പി ന്നെ തുറിച്ചു നിൽക്കുന്ന, വളരെ കടുപ്പമുള്ള മുള്ളുകളുള്ള നാരക മരത്തിൽ നാ രങ്ങ പറിക്കാൻ കയറിയാ ൽ നരകമാണെന്ന് പ റയും, കാരണം ദേഹത്തിൽ നാ രക മുള്ളുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങാൻ വ ളരെ ബുദ്ധിമുട്ടാണെന്നും ജീവി തം നരക തുല്യം ആകുമെന്നതും കാരണം. വൈദ്യ ശാസ്ത്രം ഇന്നത്തെയത്ര പു രോഗമിക്കാത്ത കാലവുമാ യിരുന്നല്ലോ.

ദൈവ ഗണത്തിൽ പെട്ട വൃക്ഷങ്ങൾ വളരുന്ന സ്ഥലം അശുദ്ധമോ, അഴുക്കോ ഇ ല്ലാതേയും പാവനമായും സൂക്ഷിക്കണമെന്നും വിശ്വാസ്സം നിലവിലുള്ളത് കൊ ണ്ട് ഇങ്ങിനെയുള്ള മരങ്ങൾ പഴയ കാലങ്ങളിൽ ആരും അധികം നട്ടു വളർത്താറില്ല  

ദൈവ ഗണത്തിൽ പെട്ട ഇലഞ്ഞി വീടുകളിൽ കിഴക്ക് ഭാഗത്തായി കണി കാണും വിധം നാട്ടു വളർത്തുന്നത് നല്ലതാണെന്ന വിശ്വാസ്സം നിലവിലുണ്ടെങ്കിലും (ഇര ഞ്ഞി, വടക്കേ മലബാർ) ഇതിൻറെ തടി വീട്ടാവശ്യ ങ്ങൾക്ക് ഉപയോഗിക്കാറില്ല. ക്ഷേത്രങ്ങൾക്കുള്ള മേൽക്കൂര, കഴുക്കോൽ, പീഠം തുടങ്ങിയവയെല്ലാം ഉണ്ടാ ക്കിയിരുന്നത് ഇലഞ്ഞി മരം കൊണ്ടായിരുന്നു. ഇലഞ്ഞി മരത്തടി ഉപയോഗി ച്ചുള്ള വീട് മനുഷ്യ വാസ്സത്തിനു നല്ലതല്ലെന്നും വീട്ടിൽ അനർത്ഥങ്ങൾ ഭവിക്കു മെന്നും വിശ്വാസ്സം. ഇലഞ്ഞി മരത്തടി വീട്ടിൽ സൂക്ഷിക്കുകയാൽ ജോലിക്കിട യിൽ മരത്തിൽ നിന്ന് വീണു അപകടം പറ്റിയ കഥകളൊക്കെ പഴമക്കാർ പറ ഞ്ഞു കേട്ടിട്ടുണ്ട്. എല്ലാം ഒരു കാലത്തെ വിശ്വാസ്സങ്ങൾ.!!!!!!

ദൈവ ഗണത്തിൽ പെട്ട മറ്റൊരു മരമായ കൂവള മരത്തിൻറെത്തിൻറെ കാര്യം ശിവ ക്ഷേത്രങ്ങ ളിലെ പൂജയിൽ മുഖ്യ സ്ഥാനമാണല്ലോ കൂവളയിലക്കുള്ളത്. ശിവ പ്രീതിക്ക് ശനിയാഴ്ചകളിൽ ശിവ ക്ഷേത്രങ്ങളിൽ കൂവലയില മാല സമ ർപ്പിക്കുന്നത് വളരെ നല്ലതെന്ന് വിശ്വാസ്സം. അത് പോലെ ഗണപതി ഹോമം അ ടക്കമുള്ള പല തരം പൂജകളിലും കൂവളത്തിന് പ്രഥമസ്ഥാനവും, ഒഴിവാക്കാൻ പറ്റാത്തതുമാണ്. വളരെ വലിയ ഔഷധ ഗുണമുള്ളതാ ണെങ്കിലും വാടുകളിൽ വളർത്തുന്നത് നല്ലതാണെങ്കിലും അധികം  ആരും നട്ടു വളർത്തുകയില്ല. കാര ണം ദൈവ ഗണ വൃക്ഷമായ കൂവളം നട്ടാൽ വളരെ സൂക്ഷിക്കുകയും  പരിപാ ലിക്കുകയും വേണം എന്നൊരു വി ശ്വാസ്സം നിലവിലുള്ളത് തന്നെ. എതെങ്കിലും കാരണ വശാൽ  കൂവള മരം ഉണ ങ്ങുകയോ ശുഷു്ക്കിക്കുകയോ ചെയ്താൽ അവിടം നാഥനി ല്ലാതെ പോകുമെ ന്നും വിശ്വാസ്സം. അങ്ങിനെ അനാഥമായ വീടു കൾ ഉദാഹരണമായി കാട്ടുവാ ൻ ഒന്നോ, രണ്ടോ എവിടെയെങ്കിലും കാണുക യും ചെയ്യും. പലപ്പോഴും അനാഥത്വത്തിനു കാരണം വേറെ എന്തെങ്കിലുമാ വാം. പക്ഷെ ഇവിടെ പ്രശ്നം വിശ്വാസ്സത്തിൻറെതാണല്ലോ.


എൻറെ കുട്ടിക്കാലം മുതൽ ഞങ്ങളുടെ തറവാടായ വാച്ചക്കൽ വീട്ടിൽ ഒരു കൂ വള മരം ഉണ്ട്. അമ്മുമ്മ പറയുന്നു അവർക്ക് ഓർമ്മ വച്ച നാൾ മുതൽ കൂവ ളം ഇതേ അവസ്ഥയിൽ കാണുന്നു എന്ന്. ജീവനില്ലാത്ത പോലെയും ശോഷിച്ച അവസ്ഥയിലും  ഞാൻ പണ്ട് മുതൽ കാണുന്ന കൂവള മരം അന്നും ഇന്നും ഒരേ പോലെയിരിക്കുന്നു. അമ്മുമ്മ മരി ക്കുന്നത് വരെ പറയുമായിരുന്നു കൂവളം കെട്ടതു കൊണ്ടാണ് ഇവിടം അനാഥമായതെന്നു. പല തലമുറകൾ കണ്ട കൂവള മരം നാൽപ്പത്തിയഞ്ചൊളം വർഷങ്ങളായി ഞാനും കാണുന്നു......... മാറ്റമേതുമി ല്ലാതെ.

മരുമക്കത്തായ സമ്പ്രതായ പ്രകാരം രേഖയുള്ള പറമ്പായതിനാൽ പല ഭാഗങ്ങ ളിലായി ചിതറി കിടക്കുന്ന നൂറോളം അവകാശികളുള്ളതിനാലും എല്ലാവരെ യും ഒരുമിപ്പിച്ചു തേടിയെടുക്കുവാനുള്ള പ്രയാസ്സങ്ങളും കാരണം ഭാഗം വപ്പു അനന്തമായി നീളുകയും ചെയ്യുന്നതിനാൽ തറവാട് അനാഥമായ അവസ്ഥയിലു മാണെന്ന കാര്യം സത്യവുമാണ്. പക്ഷെ പറയുന്നവർക്ക് കൂവളം ഒരു കാരണ മായെന്ന് മാത്രം. എൻറെ തറവാടിൻറെ ഇന്നത്തെ അവസ്ഥയിൽ ഞാൻ തീർ ത്തും അസ്വസ്ഥനാണ്. അന്ധ വിശ്വാസ്സി അല്ലെങ്കിലും അപൂർവ്വം ചില നിമിഷ ങ്ങളിൽ ഞാനും എൻറെ തറവാടിൻറെ അവസ്ഥയുടെയും അതോടൊപ്പം  അ സ്വസ്ഥതയുടെയും കാരണം ചികയാറുണ്ട്‌  . അപ്പോഴെല്ലാം എൻറെ മുന്നിൽ ഒരു ചോദ്യ ചിഹ്നം അവ്യക്തമായിട്ടാണെങ്കിലും തെളിയാറുണ്ടു ...................

              "കൂവളം കെട്ടയിടം നാഥനില്ലാത്തിടം??? "


               

2 comments:

  1. എന്തെല്ലാം വിശ്വാസങ്ങളാ!!!

    ReplyDelete
  2. ഇതൊക്ക തലമുറകൾ കൈമാറുന്ന അമൂല്യമായ അറിവുകൾ

    ReplyDelete