തുളസ്സി വിവാഹം - ആചാരങ്ങളും വിശ്വാസ്സങ്ങളും
കാർത്തിക മാസ്സത്തിലെ ശുക്ലപക്ഷത്തിൽ പ തിനൊന്നാം ദിവസ്സം, ദേവപ്രഭോദിനി ഏകാദ ശി ദിവസ്സമാ ണ് തുളസ്സി വിവാഹം (ഈ വർ ഷം നവംബർ ഇരുപത്തി മൂന്നിനാണ് ആ ഘോഷം). വിഷ്ണു സ്വരൂപമായ ഷാലി ഗ്രാമും, തുളസ്സിയും തമ്മിലുള്ള വിവാഹം വ ടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും വള രെ പ്രൌഡ ഘംഭീരമായാണ് ആഘോഷിക്കുന്നത്. തുളസ്സിയും, ഷാലി ഗ്രാമും തമ്മിലുള്ള വിവാഹം നടത്തി, വിശ്വാസ്സികൾ കന്യാ ദാനത്തിൻറെ ഫല പ്രാപ്തി നേടുന്നു വെന്ന് വിശ്വാസ്സം. പൌരാണീക കഥ പ്രകാരം ആ ഐതിഹ്യം ഇങ്ങിനെ.
മഹാ വീരനും, പരാക്രമിയുമായ രാക്ഷസ്സ രാജാവായിരുന്നു ജലന്തർ. ഭാര്യയു ടെ കടുത്ത പാതിവ്രത്യ ഫലമായി ജലന്തർ അജയ്യനും, മഹാശക്തി ശാലിയുമാ യി മാറുകയും, ദേവഗണങ്ങളെ ദ്രോഹിക്കാനും, ആക്രമിക്കാനും തുടങ്ങുന്നു. ദേ വ ഗണങ്ങൾ ഒന്നായി മഹാവിഷ്ണുവിനോട് സഹായം ആവശ്യപ്പെടുന്നു. ഭാ ര്യ പതിവ്രതയാണെന്നുള്ള വിശ്വാസ്സം മനസ്സിൽ നിലനിൽക്കുന്ന കാലത്തോളം ജലന്തറിനെ വധിക്കുക അസാധ്യമാണ്. ഈ സത്യം മനസ്സിലാക്കിയ മഹാവി ഷ്ണു, മായയാൽ വൃന്ദയുടെ പാതിവ്രത്യം നഷ്ടമായതായി ജലന്തറിൻറെ മന സ്സിൽ തോന്നലുണ്ടാക്കുന്നു, ചഞ്ചല മനസ്സിനടിമയായ സമയത്ത് ദേവൻമ്മാരു മായി യുദ്ധത്തിലേർപ്പെട്ടിരുന്ന ജലന്തറിനെ മഹാവിഷ്ണു വധിക്കുന്നു. സൃഷ്ടി യുടെ മംഗളകരമായ നിലനിൽപ്പിനു വേണ്ടി ജലന്തറിൻറെ വധം അനിവാര്യ വുമായിരുന്നു. ക്ഷുഭിതയായ വൃന്ദ വിഷ്ണു ഭഗവാനെ ശപിച്ചു കല്ലാക്കി മാറ്റുകയും ജലന്തറിനോടോപ്പോം സതി അനുഷ്ടിച്ചു ജീവ ത്യാഗം ചെയ്യുകയും ചെയ്തു. കല്ലായി മാറിയ വിഷ്ണു ഭഗവാൻ ഷാലി ഗ്രാം എന്ന് അറിയപ്പെടാൻ തുടങ്ങി. (ദേവനാഗരിയിൽ ഷാലിഗ്രാമെന്നാൽ ശിലയെന്നു അർത്ഥം) വിശ്വാ സ്സികൾ കല്ലിലുള്ള നാരായണ മൂർത്തിയായ ഷാലിഗ്രാമിനെ പൂജിക്കുന്നതും അതുകൊണ്ടാണ്.
സതി അനുഷ്ടിച്ച സ്ഥലത്ത് തുളസ്സിയുടെ രൂപത്തിൽ വൃന്ദ പുനർജനിക്കുകയും ഷാലിഗ്രാമിൽ നിന്ന് (കൽ രൂപം) ശാപ മുക്തി കിട്ടാൻ വൃന്ദയുമായി ഒരു
പ്രതീകാത്മക വിവാഹം നടത്തി, വൃന്ദയുടെ വൈധവ്യം അവസ്സാനിപ്പിച്ചു ശാ പ മുക്തി നേടുന്നു. ദീവാളി കഴിഞ്ഞു പതിനഞ്ചു ദിവസ്സത്തിനുള്ളിലാണ് ദേവ പ്രഭോദിനി ഏകാദശി സാധാരണയായി വരുന്നതു. വിവാഹത്തിനു ക്ഷണക്ക ത്തുകൾ അടിക്കുകയും അയൽ വാസ്സികൾക്ക് കത്തുകൾ കൈ മാറുകയും ചെ യ്യുന്നു. തലേ ദിവ സ്സം മുതൽ വീട് വൃത്തിയാക്കുകയും, വർണ്ണ ദീപങ്ങളാൽ അലങ്കരിക്കുകയും ചെയ്യും. വീട്ടിലുള്ളവർ, പ്രതേകിച്ചും സ്ത്രീകൾ ഏകാദ ശി വ്രദവും എടുക്കും വ്രതമെടുക്കുന്നതിലൂടെ സർവ്വ ഔശര്യവും, ഈ ജന്മ ത്തിലും, മുൻ ജൻമ്മത്തി ലുമുള്ള സകല പാപങ്ങളും തീരുന്നുവെന്നും മഹത്താ യ പുണ്ണ്യം കിട്ടുമെന്നും വിശ്വാസ്സം. വിവാഹ ദിവസ്സം രംഗോളി വരക്കുക യും, പണ്ടി കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും മധുര പലഹാരങ്ങളും ഉണ്ടാക്കുകയും ചെയ്യും.
വൈകുന്നേരമുള്ള മുഹൂർത്ത സമയം നോക്കിയാണ് വിവാഹം നടക്കുക. വി വാഹത്തിനു സദ്യയും മധുര പലഹാരങ്ങളും, പായസ്സവും ഉണ്ടാക്കും. തുള സ്സിച്ചെടിയെ വൃന്ദയായി സങ്കൽപ്പിക്കുന്നു (വധു ). തുളസ്സിത്തറക്ക് ചുറ്റും കരി മ്പ് കൊണ്ടുള്ള കതിർ മണ്ഡപം തീർക്കും. തുളസ്സിത്തറയില്ലാത്ത വർ ചട്ടിക്കക ത്തുള്ള തുളസ്സി ചെടിക്ക് ചുറ്റുമാണ് കതിർ മണ്ഡപം തീർക്കുക തുളസ്സിച്ചെടി യെ പുത്തൻ സാരിയുടുപ്പിക്കും. പുത്തനുടുപ്പണിയിച്ച നാരായണ സ്വരൂപ മായ ഷാലിഗ്രാമിനെ തുളസ്സിക്കടുത്തു ആനയിക്കുന്നു. മുഹൂർത്തമാകുമ്പോൾ നാദസ്വരവും, പുരോഹിതൻറെ മന്ത്രോചാരണവും തുടങ്ങുന്നു. തുടർന്ന്പു രോഹിതൻ നൽകുന്ന മംഗല്ല്യ സൂത്രം (താലി) തുളസ്സിയെ അണിയിക്കുന്നു. അ തോടെ വിഷ്ണു ഭഗവാൻ ഷാലിഗ്രാമിൽ നിന്നും ശാപ മുക്തി നേ ടുകയും , സ്വ രൂപം കൈവരിക്കുകയും ചെയ്യുന്നു. വിവാഹ ശേഷം കരിമ്പ് പ്രസാദമായി നൽകുകയും, മധുര പലഹാരങ്ങൾ വിതരണം ചെ യ്യുകയും , വിവാഹ സദ്യ വിളമ്പുകയും ചെയ്യും. തുടർന്ന് വിവാഹ ചടങ്ങുക ൾ അവസ്സാനിച്ചതായി അറിയിക്കുന്ന പടക്കം പൊട്ടിക്കൽ നടക്കും.
വടക്കേ ഇന്ത്യയിൽ നടക്കുന്ന തുളസ്സി വിവാഹം എന്ന ഈ ആചാരത്തെക്കു റിച്ചു കേരളീയർ ക്ക് അറിയില്ലായെന്നു തോന്നുന്നു. മഴക്കാലം കഴിയുകയും തുളസ്സി വിവാഹം കഴിയുകയും ചെയ്യുന്നതോടെ മാത്രമേ ഉത്തരേന്ത്യയിലെ ആ വർഷത്തെ വിവാഹങ്ങ ളുടെ സീസണ്‍ ആരഭിക്കുകയുള്ളൂ. ദിവാളി ആ ഘോഷങ്ങളുടെ പരിസമാപ്തി കൂടിയാണ് തുളസ്സി വിവാഹം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് നവംബർ മാസ്സം പത്തൊൻ പതാം തിയ്യതി ചൊവ്വാഴ്ചയാണ് ഞാൻ അവസ്സാനമായി തുളസ്സി വിവാഹ ത്തിൽ പങ്കെടുത്തത്. ബോംബെ കുർള കാജുപ്പാടയിലെ എൻറെ അയൽവാസ്സി യായ ശങ്കർ നാരായണ്‍ പാട്ടിലിൻറെ വീട്ടിലായിരുന്നു ആ വിവാഹം. അന്ന ത്തെ വിവാഹത്തിനു കാർമ്മികത്വം വഹിച്ച പുരോഹിതനിൽ നിന്നും ചോദി ച്ചറിഞ്ഞ ആചാരങ്ങളാണ് ഇവിടെ കുറിച്ചത്. അന്ന് എനിക്കറിയില്ലായിരുന്നു അടുത്ത വർഷം തുളസ്സി വിവാഹത്തിൽ പങ്കെടുക്കാൻ ഞാൻ ബോംബയിൽ ഉണ്ടാകുകയില്ലയെന്ന കാര്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് സപ്റ്റെംബെർ ഇരുപത്തി ഒന്നിന് ഞാൻ ഗൾഫിൽ പോയി. എങ്കിലും അടുത്ത വർഷം കൂടി മാത്രമേ തുളസ്സി വിവാഹം നടത്തുവാൻ ശ ങ്കർ നാരായണ്‍ പാട്ടി ലിനും യോഗമുണ്ടായുള്ള്. പിറ്റേ വർഷം തുളസ്സി വിവാഹ ത്തിനു കാത്തു നിൽ ക്കാതെ പാട്ടിലിനെയും കൂട്ടി ഹൃദയസ്തംഭനം യാത്ര പോകുകയായിരുന്നു.
വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും നാളെ തുളസ്സി വിവാഹം.
ആശംസ്സകൾ
ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.
ജയരാജൻ കൂട്ടായി
.
No comments:
Post a Comment