Friday, 21 June 2019

മുതുവന പാറ ഇനി ഓർമ്മ

മുതുവന പാറ ഇനി ഓർമ്മ

ചെറുതും വലുതുമായ ഒരുപാട് നദികളും തൊടുകളുമെല്ലാം കൊണ്ട് സമ്പു ഷ്ടമാണ് നമ്മുടെ നാട്. ഒട്ടു മിക്ക നദികളും പ്രകൃതി നിർമ്മിതവുമാണ് ജല സേചന സൗകര്യം കണക്കിലെടുത്ത് മനുഷ്യ നിർമിതമായ തോടുകൾ ഉണ്ടാ വാം. അതെല്ലാം ഗ്രാമങ്ങളിൽ അപൂർവമായി മാത്രം കാണുന്നതാണ്. എന്നാ ൽ ഇന്ന് കാണുന്ന പ്രകൃതി നിർമ്മിത നദികളുടേയും നദിയോടനുബന്ധിച്ചു ള്ള മലകളും, പാറകളുമെല്ലാം സ്വയം രൂപപ്പെട്ടതുമാണ്. എത്ര കാലങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണ് ഇത്തരം മലകളും പാറകളുമൊക്കെ എന്നതിനെ കുറി ച്ചു ആർക്കും കാര്യമായ വിവരമൊന്നും ഉണ്ടാവുകയുമില്ല. തലമുറകളായി വരുന്നവർ നാട്ടിൻ പുറങ്ങളിൽ കൂടി ഒഴുകുന്ന ചെറു പുഴകളുടെ ചരിത്രങ്ങ ൾ ഒന്നും അറിയാനും മിനക്കെടാറില്ല, അതിൻറെ ആവശ്യവും ഇല്ലെന്നതാണ് വസ്തുത.

ഇങ്ങിനെ എത്ര കൊല്ലങ്ങൾക്ക് മുമ്പ് ഉണ്ടായതാണെന്ന കാര്യത്തിൽ യാതൊ രു വിവരവും ലഭ്യമല്ലാത്ത ഒരു ചെറുപുഴയാണ് നമ്മുടെ ആറ്റുപുറത്ത് കൂടി ഒഴുകുന്ന കൊങ്കച്ചി പുഴയും. കണ്ണവം മലയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ വ ള്ള്യായി എത്തുമ്പോൾ വള്ള്യായി പുഴയായും, പാത്തിപ്പുഴയായും, കൊങ്കച്ചി പുഴ, ചാടാല പുഴ, പൊന്ന്യം പുഴ, അങ്ങിനെ തലശ്ശേരി കൊടുവള്ളിയിൽ ക ടലിൽ ചേരുന്നത് വരെ സ്ഥല നാമവും ചേർത്ത് ഒരുപാട് പേരുകളിലാണ് അ റിയപ്പെടുന്നത്. ഓരോ പ്രദേശങ്ങളിലും സ്ഥലം തിരിച്ചറിയാൻ ഒരു അടയാ ളം തീർച്ചയായും ഉണ്ടാവും. കൊങ്കച്ചി പുഴയിൽ അങ്ങിനെയുള്ള അടയാള ങ്ങളിൽ ഒന്നായിരുന്നു ആറ്റു പുറത്തിനടുത്ത് മുതുവന പാറയും, മറ്റൊന്ന് കൊങ്കച്ചി കുന്നും. ചിലപ്പോൾ പ്രപഞ്ചം ഉണ്ടായ കാലം മുതൽ നിലവിലുണ്ടാ യിരുന്നതായിരിക്കാം മുതുവാന പാറയും അതു പോലെ പുഴയുടെ പരിസ്സര ങ്ങളിൽ കാണുന്ന അടയാളങ്ങളും.

വാട്ട്ആപ്പും മറ്റു സോഷ്യൽ മീഡിയകളും സജീവമല്ലാത്ത മുൻ കാലങ്ങളിൽ കുട്ടികളും, മുതിർന്നവരുമെല്ലാം പുഴകളിൽ കുളിച്ചും നീന്താൻ പഠിച്ചുമൊ ക്കെയാണ് സമയം ചിലവഴിച്ചിരുന്നത്. നാട്ടുകാരായ മുതിർന്നവർക്കും കുട്ടി കൾക്കും നീന്തൽ ശരിക്കുമൊരു വ്യായാമവും വിനോദവുമായിരുന്നു തോർ ത്തുമെടുത്ത് പുഴയിൽ പോകുക സുഹൃത്തുക്കളുമായി കുശലം പറയുക, പു ഴയിൽ കുളിക്കുക, മുതുവാന പാറയിൽ തോർത്തും ഉടുമുണ്ടുമെല്ലാം ഉണ ക്കാൻ വിരിക്കുക, പാറമേൽ കുറെ നേരം ഇരുന്നു പരസ്പ്പരം കളിതമാശക ൾ പറഞ്ഞു സമയം തള്ളിനീക്കിയിരുന്നു. അത് കൊണ്ട് തന്നെ മുൻകാലങ്ങ ളിൽ ആൺ  പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും നീന്തൽ വശമായിരു ന്നു. വീടുകളിലുള്ള സ്ത്രീകളും തുണികളെല്ലാം പുഴയിൽ കഴുകി പാറയിൽ വിരിച്ചിട്ട്  ഉണക്കും. അങ്ങിനെ കൊങ്കച്ചി പുഴയും, മുതുവാന പാറയും  ആറ്റു പുറം, കടേപ്രം നിവാസികളുടെ ജീവിതത്തിൻറെ ഭാഗമായിരുന്നു. ഇന്ന് അ തിന് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നത് യാഥാർഥ്യം.

പല വീടുകളും വ്യക്തികളും  മുതുവന എന്ന പേരിൽ അറിയപ്പെട്ടിരുന്നു. മു തുവന ഗോപാലേട്ടൻ, മുതുവന ശങ്കരൻ മാസ്റ്റർ, മുതുവന കുഞ്ഞിരാമൻ മാസ്റ്റ ർ തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലർ ആയിരുന്നു. മുതുവന വീട്ടിനടുത്തു ള്ള പാറയായതു കൊണ്ടാണ് മുതുവന പറയായി മാറിയത്. ഒരുപാട് കുട്ടിക ളും നാട്ടുകാരും നീന്താൻ പഠിച്ചും, ചൂണ്ടയിട്ട് മീൻ പിടിച്ചും സമയം തള്ളി നീ ക്കിയതും, കൂടാതെ കുട്ടി മീറ്റിങ്ങുകളുമെല്ലാം പാറയുടെ മുകളിൽ കൂടിയി രുന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാത്തിനും പുറമെ മുതുവന പാറ ഒരു നാ ടിൻറെ, ഒരു പ്രദേശത്തിൻറെ മായ്ക്കാനാവാത്ത ഒരു അടയാളവുമായിരുന്നു. അങ്ങിനെ നാടിൻറെ ചരിത്രത്തിൻറെ ഭാഗവുമായി മാറിയിരുന്നു.

മഴക്കാലം പുഴ നിറയുമ്പോൾ കിഴക്കൻ മലമുകളിൽ നിന്നും ചെമ്മണ്ണോടു കൂടി  കുത്തിയൊഴുകി വരുന്ന ചായയുടെ നിറമുള്ള വെള്ളത്തിൻറെ കു ത്തൊഴുക്കും അതിൻറെ ഭംഗിയും ആസ്വദിക്കുക പാറയുടെ മുകളിൽ ഇരു ന്നു കൊണ്ടാണ്. നോക്കി നോക്കി ഇരിക്കുന്നതിനിടയിൽ തന്നെ പാറയ്ക്ക് മു കളിലേക്കും വെള്ളം കയറാൻ തുടങ്ങും. വെള്ളം കുത്തിയൊലിക്കാൻ തുട ങ്ങിയാൽ പിന്നെ പാറയിലിരിക്കുക അസാധ്യമാകും. വർഷം രണ്ടും മൂന്നും ചിലപ്പോൾ അഞ്ചും, ആറും തവണ എങ്കിലും പാറയേയും വെള്ളത്തിൽ മു ക്കി കൊണ്ട് പുഴ കരകവിയും. പരിസ്സരങ്ങളിലുള്ള പറമ്പുകളിലെല്ലാം വെ ള്ളം കയറുകയും പതിവായിരുന്നു. മഴക്കാലങ്ങളിൽ അപൂർവം ചിലരൊ ക്കെ പാറക്കു താഴെയായി ഉണ്ടായിരുന്ന കുഴിയിൽ മുങ്ങി മരിച്ചിട്ടും ഉണ്ട്.

 നല്ലതും ചീത്തയുമായ ഒരുപാട് ഓർമ്മകൾ മുതുവന പാറയുമായി ബന്ധപ്പെ ട്ട്  ഓർമ്മയിൽ ഉണ്ട്. നിർത്താതെ പെയ്യുന്ന ഒരു മഴക്കാലം. മാനം കറുത്തിരു ണ്ട്, മഴ തകർത്ത് പെയ്യുന്നു. പാറയ്ക്ക് താഴെ ഒരാൾ മുങ്ങി മരിച്ചിരുന്നു. പാനൂ രിൽ നിന്നും പോലീസ് എത്തി ശവ ശരീരം പാറയ്ക്ക് മുകളിൽ എടുത്ത് കിട ത്തി, ഒരു പോലീസ് കാരനെ കാവലിനായി  നിർത്തി, ഒരു കുടയും ചൂടി ക്കൊണ്ട് കോരി ചൊരിയുന്ന മഴയിൽ പിറ്റേ ദിവസ്സം രാവിലെ വരെ ശവ ശ രീരത്തിനടുത്തായി പാറയ്ക്ക് മുകളിൽ ഒറ്റയ്ക്ക് കാവൽ ഇരുന്ന ആ പോലീ സ് കാരൻറെ ദൈന്യതയാർന്ന മുഖം ഇന്നും ഓർമ്മയിൽ നിന്ന് മായാറില്ല. മഴ ക്കാലങ്ങളിൽ ഇപ്പോൾ പുഴ അപൂർവം ചില വർഷങ്ങളിൽ മാത്രമേ നിറയാ റുള്ളൂ. ഇന്നും മുതുവന പാറയുടെ പരിസരം വഴി പോകുമ്പോഴെല്ലാം ഓർമ്മ യിൽ അന്നത്തെ ആ പാവം പോലീസ് കാരൻറെ മുഖം തെളിയാറുമുണ്ട്.


വർഷ കാലങ്ങളിൽ പുഴയിൽ വെള്ളം ഉയരുമ്പോൾ ഇര തേടി എത്താറുള്ള മീൻ കള്ളിയും, മറ്റു പക്ഷികളും  പാറയിലിരുന്നു ഒഴുക്ക് വെള്ളത്തിലേക്ക് ഒളി കണ്ണിട്ട് നോക്കിയിരിക്കും. ഉന്നം പിഴക്കാതെ തന്നെ ഇരയെ റാഞ്ചിയെടു ത്ത് പറന്നുയരും. മരക്കൊമ്പിലിരുന്ന് വിഴുങ്ങിയ ശേഷം വീണ്ടും വന്നിരി ക്കും. വയർ നിറയുന്നത് വരെ തുടരുന്ന സ്ഥിരം കാഴ്ച. കണ്ടിരിക്കുന്നവർക്കും കുളിരേകുന്ന കാഴ്ചകൾ തന്നെ. നാട്ടുകാർക്കെന്ന പോലെ പുഴയേയും വെള്ള ത്തെയും ആശ്രയിച്ചു ജീവിക്കുന്ന പക്ഷികൾക്കും ഉപകാര പ്രദമായിരുന്നു പ്ര കൃതിയുടെ വരദാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗജ വീരൻറെ തല യെടുപ്പുമായി നില കൊണ്ട മുതുവന പാറ.

അതേ, ഇനി മുതൽ മുതുവന പാറ ഓർമ്മ മാത്രം, ഗെയിൽ പൈപ്പ് ലൈൻ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പ്രവർത്തിയുടെ ഭാഗമായി മുതുവ ന പാറ എന്നന്നേക്കുമായി നീക്കം ചെയ്യപ്പെട്ടു. ആറ്റുപുറത്തിന് ഇനി അടയാ ളമായി മുതുവന പറയില്ല, ആറ്റുപുറത്ത് വീടെവിടെ എന്ന് ചോദിച്ചാൽ മുതു വന പാറക്കടുത്തെന്ന് ആർക്കും ഇനി പറയാൻ പറ്റില്ല. ജനങ്ങളും ജീവിത ശൈലിയും കാലത്തിനൊത്ത് മാറിയേ തീരൂ, നാടിൻറെ വികസ്സനവും  അനി വാര്യമാണ്, കാല ഘട്ടത്തിൻറെ ആവശ്യവുമാണ്. അതിനിടയിൽ വരുന്ന ഇ ത്തരം തടസ്സങ്ങൾ ഒഴിവാക്കിയേ തീരൂ. എന്നിരുന്നാലും നമ്മുടെ നാടിൻറെ അടയാളമായിരുന്ന മുതുവന പാറ ഇല്ലാതായത് ഒരു നൊമ്പരമായി തന്നെ ഹൃ ദയത്തിൽ തങ്ങി നിൽക്കുന്നു. ഒരു പാട് കാലം കുളിച്ചും, കളിച്ചും, ഓടിച്ചാ ടിയും നടന്ന കൊങ്കച്ചി പുഴയും, കുന്നും, മുതുവന പാറയുമെല്ലാം മനസ്സുഖം പകരുന്ന ഗതകാല സ്മരണ തന്നെ.




Monday, 21 January 2019

ശ്രീ വൈരി ഘാതകൻ ക്ഷേത്രം പുനരുദ്ധാരണ മികവിൽ

തേർപ്പാൻ കോട്ടം ശിവ ക്ഷേത്രവും ശ്രീ വൈരിഘാതകൻ ക്ഷേത്രവും 

നൂറ്റാണ്ടുകളോളം തകർന്ന് മണ്ണടിഞ്ഞു കിടന്ന കക്കറയിലെ കീഴാറ്റിൽ ശ്രീ വൈ രി ഘാതക ൻ ക്ഷേത്രം പ്രദേശ വാസ്സികളും നല്ലവരായ ഒരു കൂട്ടം നാട്ടുകാരുടെ അത്യുൽസാഹവും, ശ്രമഫലവും, സർവോപരി ഭഗവാൻറെ കൃപാ കടാക്ഷ ത്താലും പുനരുദ്ധാരണത്തിന് സജ്ജമായിരിക്കുകയാ ണ്. ക്ഷേത്രം സ്ഥാപിത മായ കാലത്തെ കുറിച്ചോ, തകർന്ന് പോകാനുണ്ടായ കാര ണങ്ങളെ കുറിച്ചോ, ഇന്നുള്ളവർക്കു വ്യക്തമായ ധാരണയൊന്നും ഇല്ല. അറിയാവുന്നരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാലും മണ്ണടിഞ്ഞു പോയ ക്ഷേത്രാവശിഷ്ടങ്ങളിൽ നിന്നും, മണ്ണിനടിയിൽ നിന്നും കുഴിച്ചെടുക്കപ്പെട്ട ക്ഷേത്രകുളത്തിൻറെ അവശിഷ്ടങ്ങളും കാണു മ്പോൾ ഒരു കാലത്ത് വളരെ പ്രതാപത്തോടും ഔശര്യത്തോടും നില നി ന്നിരുന്ന ഒരു  ക്ഷേത്രമായിരുന്നെന്ന് അനുമാനിക്കാം.

തകർന്നു പോയൊരു ക്ഷേത്രം പുനരുദ്ധരിക്കാൻ കൈവരുന്ന അവസ്സരം ഒരു മഹാ ഭാഗ്യമാണ് . കാരണം വിശ്വാസ്സപരമായി ഒരു ക്ഷേത്രം പുനരുദ്ധരിച്ചാൽ ഏഴു തലമുറകൾക്കു പുണ്ണ്യവും സുകൃതവുമാണ്. ജീവിതത്തിൽ ഇങ്ങിനെ യൊരു സൗഭാഗ്യം സുകൃതം ചെയ്ത അപൂർവ്വം ജൻമ്മങ്ങൾക്ക് മാത്രമേ കൈ വരികയുള്ളൂ. ക്ഷേത്രത്തിൽ പല മാസ്സങ്ങളും, വർഷങ്ങളും, പല നൂറ്റാണ്ടു കളും വിശ്വാസികൾ പലരും പ്രാർത്ഥിക്കാൻ വരുന്നു. അതിനുള്ള സൗകര്യം ഉണ്ടാക്കിയതിൽ നമ്മളും ഒരു ഭാഗമാകുന്നു, അങ്ങിനെ നമ്മളറിയാതെ തന്നെ  നമ്മളും കാലാകാലങ്ങളോളം പുണ്ണ്യ കർമ്മത്തിൻറെ ഉത്തരവാദിയായി മാറു ന്നു.

ഒരു ദേശത്തെ മൊത്തം ജനതയുടെ ജീവിത ശൈലിയുടെ കേന്ദ്ര ബിന്ദുവായാണ് ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്. താന്ത്രിക ക്രിയകളും, ക്ഷേത്ര വിശ്വാസ്സങ്ങളും, ആചാരങ്ങളും, ഉൽസ്സവങ്ങളും ക്ഷേത്രത്തിൻറെ അഭിവൃദ്ധിയോടൊപ്പം നാടി ൻറെ പുരോഗതിക്കും സർവോപരി ജനങ്ങളുടെ പുരോഗതിക്കും നിദാനമാണ് ധർമ്മച്യുതിയോടൊപ്പം അധർമ്മവും ക്രമാധീതമായി വർദ്ധിച്ചു വരുന്ന കലി കാലത്ത് ക്ഷേത്ര ദർശനത്തോടൊപ്പം, സപ്താഹങ്ങളിലും, സത് സംഘങ്ങളിലും പങ്കെടുക്കുകയും ദാന ധർമ്മാദി കർമ്മങ്ങളിൽ ഭാഗമാകുകയും ചെയ്യുക എന്നു ള്ളതിന് വളരെയധികം പ്രാധാന്യമുണ്ട്.  എങ്കിൽ മാത്രമേ മനുഷ്യ മനസ്സുകളിൽ ഈശ്വര ചിന്ത നിലനിർത്തുവാനും, പരമ ലക്ഷ്യമായ മോക്ഷ പ്രാപ്തി കൈവ രിക്കാനും സാധ്യമാകുകയുള്ളൂ.

മൂല്യ ച്യുതിയിൽ ആണ്ടുകിടക്കുന്ന ഈ കാലത്ത് സാമാന്യ ജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന ദാരിദ്ര്യം, രോഗം തുടങ്ങിയ കഷ്ട, നഷ്ടങ്ങൾക്കും, ദുരിത നിവാരണത്തിനുമായി ഈശ്വരാരാധന നടത്തുന്നതിനായി ട്ടാണ് ക്ഷേത്രങ്ങളും ആരാധന  സമ്പ്രദായവും പൂജാ വിധി കൽപ്പിച്ചു രൂപ കൽപ്പന ചൈതിട്ടുള്ളത്.

വളർന്ന് വരുന്ന പുതു തലമുറയിൽ ഒരു പാട് പേർക്ക് ക്ഷേത്രങ്ങളെ കുറിച്ചോ ആചാരങ്ങളെ കുറിച്ചോ വ്യക്തമായ ധാരണ യൊന്നും ഇല്ലാ. എന്താണ് ശത്രു സംഹാര പൂജാ? ഇൗ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് കാണുവാൻ ഇടയായ ഒരു കമന്റ് ഉണ്ടായിരുന്നു. ക്ഷേത്ര ബോർഡിലെ ശത്രു സംഹാര പൂജയുടെ തുക കണ്ടൂ അയൽ വാസിയായ ശത്രുവിനെ വിളിച്ചു ഒന്നിച്ചിരുന്ന് പരസ്പരം ശത്രുത പറഞ്ഞു തീർത്തൂ, എന്നായിരുന്നു രസകരമായ അ കമന്റ്

ഇവിടെ ആരാണ് ശത്രു? ഒരു മനുഷ്യനിലുള്ള കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം തുടങ്ങിയവയാണ് അയാളുടെ ഏറ്റവും വലിയ ശത്രു, ഇൗ ശത്രുവിനെ സംഹരിക്കാനുള്ള താന്ത്രിക വിധിയാണ് ശത്രു സംഹാര പൂജ കൊണ്ട് ഉദ്ദേശി ക്കുന്നത്, ഇൗ ശത്രുക്കൾ നമ്മിൽ നിന്നും അകന്നാൽ നമ്മുടെ ജീവിതം ധന്യമാകുമെന്നതാണ് വിശ്വാസം. അതോടൊപ്പം ജീവിതം ധന്യമായി പരമമായ മോക്ഷ പ്രാപ്തി ലഭിക്കുമെന്നതും വിശ്വാസം

ആരാണ് വൈരീ ഘാതകൻ?  ആരാണ് വൈരീ? മനുഷ്യ കുലത്തിന്റെ എക്കാലത്തെയും വൈരീകളായ മേൽപ്പറഞ്ഞ അഞ്ചു ശത്രു ക്കൾ തന്നെ, ഇൗ വൈരികളെ നശിപ്പിക്കുവാൻ പ്രപ്തിയുള്ളവനാണ് വൈരീ ഘാതകൻ, സാക്ഷാൽ പരബ്രഹ്മ മായ പരമേശ്വരനെ യാണ് വൈരീ ഘാതകനായി അറിയപ്പെടുന്നത്.

പുനരുദ്ധാരണ പ്രവർത്തനങ്ങലിലും , പൂജാദി കർമ്മങ്ങളിലും ഭാഗമാവുകയും നിത്യ ദർശനവും, പ്രാർത്ഥനയുമായി ക്ഷേത്രം സദാ ഉണർന്നിരിക്കുന്ന അവസ്ഥയിലുമായാൽ ദേശത്തിനും, ദേശവാസികൾക്കും ഊർജ്വസ്വലതയും, സർവ്വ ഐശ്വര്യവും ഭവിക്കുക തന്നെ ചെയ്യും. പരസ്പര ഐക്യവും സഹകരണവും കൊണ്ട് തീർച്ചയായും ക്ഷേത്രത്തെ പഴയ നിലയിലേക്ക് എത്തിക്കാൻ സാധിക്കും. വിശ്വാസികളെ ല്ലാം വൈരീ ഘാതകനാൽ സംരക്ഷിക്കപ്പെടും......

ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുകയും പ്രഭാത കർമ്മങ്ങൾക്ക് ശേഷം സൗകര്യപ്പെടുന്ന ദിവസ്സങ്ങളിലെങ്കിലും അടുത്തുള്ള ക്ഷേത്ര ദർശനം നടത്തുക, ബാഹ്യ ലോകത്തെ സ്വർഗമാക്കൻ വേണ്ടി സമയം കളയാതെ ആന്തരീക ലോകം സ്വർഗമാക്കാൻ പരിശ്രമിക്കുക. ആധി, വ്യാധി തുടങ്ങിയ ദോഷങ്ങളിൽ നിന്നും മുക്തി നേടാനും പരിശ്രമിക്കുക,  നിത്യ ജീവിതത്തിൽ തീർച്ചയായും വിജയം കൈവരിക്കാനാകും, ജീവിതത്തിൽ ലക്ഷ്യ പ്രാപ്തിയും ഉറപ്പാണ്

"കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കർമ്മ ഫലം തരും ഈശ്വരണല്ലോ"

ശ്രീ വൈരീ ഘാതകൻ തുണ.


ജയരാജൻ കൂട്ടായി


Monday, 20 August 2018

ഭഗോറിയ ഉൽസ്സവം - വിചിത്രമായ ആഘോഷങ്ങൾ


ഭഗോറിയ ഉൽസ്സവം - വിചിത്രമായ ആഘോഷങ്ങൾ

വിശ്വാസ്സങ്ങളുടെ ഭാഗമായത് പോലെ തന്നെ, വിശ്വാസ്സങ്ങളുടെ പിന് ബലമി ല്ലാത്തതുമായ ഒരുപാട് ആഘോഷങ്ങൾ ഭാരതത്തിൽ നിലവിലുണ്ട്. അങ്ങി നെ വിശ്വാസ്സങ്ങളുമായി ബന്ധമൊന്നുമില്ലാത്ത ഒരു ആഘോഷമാണ് മധ്യ പ്ര ദേശിലെയും മഹാരാഷ്ട്രയിലെയും മൽവാ ഉൽസ്സവം എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഭഗോറിയ ഉൽസ്സവം (ഭഗോറിയ ഹാത്ത് ഉൽസ്സവം) ബിൽസ് എന്നും, ഭിലാലാസ് എന്നും ബാറെലാസ് എന്നും അറിയപ്പെടുന്ന ഗോത്ര വിഭാ ഗങ്ങളുടെ ഇടയിൽ നിനനിൽക്കുന്ന വിചിത്ര ആഘോഷമാണ്  ഭഗോറിയ ഉ ൽസ്സവം. വീട്ടുകാർ അറിയാതെ പ്രണയിക്കുന്ന യുവതി യുവാക്കളാണ് ആ ഘോഷങ്ങളിൽ കൂടുതലായും പങ്ക് ചേരുന്നത്. വീട്ടുകാർക്ക് എതിർപ്പുള്ള തിനാൽ വെളിപ്പെടുത്താൻ പറ്റാതെ പ്രണയം കൊണ്ട് നടക്കുന്നവർക്ക് ഒരു അനുഗ്രഹം കൂടിയാണ് ഭഗോറിയയുടെ ആചാരങ്ങൾ. അങ്ങിനെ ഒളിച്ചോട്ടം ഇല്ലാതെയും കമിതാക്കളാണെന്നുള്ള വിവരം അറിയാത്ത വീട്ടുകാരുടെ അ നുവാദത്തോടും കൂടി തന്നെ വിവാഹം നടത്തപ്പെടുന്നുവെന്നതാണ് ഭഗോറി യ എന്ന വിചിത്ര ഉൽസ്സവത്തിൻറെ പ്രത്യേകത.

പതിനൊന്നാം നൂറ്റാണ്ടിൽ, ബി സി ആയിരം മുതൽ ആയിരത്തി അൻപത്തി അഞ്ചു വരെ മാൽവ എന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്ന ഭോജ രാജാ വും അദ്ദേഹത്തിൻ്റെ സഹായി ആയിരുന്ന ഭിൽ ബുലാനിയും ചേർന്ന് തുട ക്കം കുറിച്ചതാണ് ഭഗോറിയ ഉൽസ്സവം. ഏഴു ദിവസങ്ങളിലായി നടക്കുന്ന ഉൽസ്സവം ബദ്വാനി, ധാർ, അലിരാജ് പൂർ, ഖാർഗോൺ, ജാബുവ ജില്ലകളിലെ ഗോത്ര വിഭാഗങ്ങൾ താമസിക്കുന്നതിനടുത്തുള്ള എല്ലാ പ്രധാന മാർക്കറ്റ്കൾ ക്കും അടുത്തായിട്ടാണ്  സംഘടിപ്പിക്കുന്നത്. ഉൽസ്സവം തീരുന്ന ഏഴാം നാൾ രാത്രി ഹോളികാ ദഹനവും (ഹോളി കത്തിക്കൽ) നടക്കുന്നു.

മാർച്ച് മാസ്സത്തിൽ ഹോളി ഉൽസ്സവത്തിന് മുമ്പായി നടക്കുന്ന ഭഗോറിയ ഉൽ സ്സവത്തിൻറെ പ്രത്യേകത തീർത്തും വിചിത്രമാണ്. ഈ ഒരു ദിവസ്സം ബിൽ സ്, ഭിലാലാസ്,  ബാറെലാസ് ഗോത്ര വിഭാഗങ്ങളിലെ യുവതി, യുവാക്കൾക്ക് സ്വന്തമായി ഇഷ്ടമുള്ള വധു വരന്മാരെ തിരഞ്ഞെടുക്കുവാൻ അനുവാദമുണ്ട്. ഭാഗോറിയ ഉൽസ്സവത്തിലെ ഒരു പ്രധാന ചടങ്ങാണ് സ്വയംവരമെന്നറിയപ്പെ ടുന്ന ഈ വിവാഹം. കമിതാക്കളെ കൂടാതെ ഒരുപാട് യുവതി യുവാക്കൾ അ വരവരുടെ മാതാ പിതാക്കളോടൊപ്പം മനോഹരമായി അലങ്കരിച്ച കാളവ ണ്ടികളിൽ സ്വയംവരത്തിൽ പങ്കെടുക്കാൻ എത്തി ചേരുന്നു.

 പുത്തൻ സാരിയുടുത്ത്, ആടയാഭരണ വിഭൂഷിതയായി യുവതികൾ സ്വയം വരത്തിൽ പങ്കെടുക്കാൻ സ്വയംവര പന്തലിൻറെ  ഒരു ഭാഗത്ത് ഒത്ത് കൂടുന്നു. മറു ഭാഗത്ത് സ്വയം വരത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരായ യുവാ ക്കളും മറ്റൊരു ഭാഗത്ത് മാതാപിതാക്കളും, ബന്ധുക്കളും പ്രത്യേകം, പ്രത്യേക മായി തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഉപവിഷ്ടരാകും. യുവതി, യുവാക്കൾ  ക യ്യിൽ പലാഷ് മരത്തിൽ നിന്നും ശേഖരിക്കുന്ന ചുവപ്പ് നിറമുള്ള സിന്ദൂര പൊ തി കരുതിയിരിക്കും. സ്വയംവര ഉൽസ്സവത്തിൽ വിവാഹം നടത്താൻ കമി താക്കളെ കൂടാതെ ഒരുപാട് യുവതി യുവാക്കൾ അവരവരുടെ മാതാപിതാക്ക ളോടും ബന്ധുജനങ്ങളോടും കൂടി എത്തി  ചേരുന്നു.


വിവാഹങ്ങളിൽ കാണുന്നത് പോലെ തന്നെ വാദ്യക്കാർ, ഗായകർ, താള മേള ക്കാർ, നൃത്തക്കാർ അങ്ങിനെ സ്വയം വരത്തിനു മാറ്റുകൂട്ടുവാൻ ഒരുപാട് സാംസ്കാരിക കലാപരിപാടികളും നടത്തപ്പെടുന്നു. സ്വയംവര പന്തൽ കൊടി തോരണങ്ങളാൽ അലങ്കരിക്കപ്പെടുന്നു. ഇവിടെ നടക്കുന്ന വിൽപ്പന മേളയി ൽ കര കൗശല വസ്തുക്കൾ, മ്യൂസിക്കൽ ഉപകരണങ്ങൾ, ഹോളി ആഘോഷി ക്കുവാനാവശ്യമായ വിവിധ നിറങ്ങളിലുള്ള സിന്ദൂരങ്ങൾ, ആഹാര പദാർ ത്ഥങ്ങൾ അങ്ങിനെ എല്ലാം കൂടി ഒരു ഉൽസ്സവത്തിൻറെ അല്ലെങ്കിൽ മഹാമാ മാങ്കത്തിൻറെ എല്ലാ പ്രൗഢിയോടും കൂടിയുള്ളതാണ് സ്വയംവര വേദി.

മുഹൂർത്ത സമയമാകുമ്പോൾ യുവാക്കൾ ചുവന്ന സിന്ദൂര പൊതിയുമായി ഓരോ യുവതികളുടേയും മുന്നിലെത്തുന്നു. വാദ്യക്കാരും, ഡോൾ മുട്ടിയും മ ദ്ദളം അടിച്ചും ഹാർമോണിയം വായിച്ചും നൃത്തം ചെയ്‌തും സ്വയം വരത്തി നെത്തിയവർക്ക് ബന്ധുക്കളും നാട്ടുകാരും ഹരം പകരുന്നു. നിരനിരയായി നിൽക്കുന്ന യുവതികളിൽ നിന്നും മനസ്സിനിഷ്ടപ്പെട്ട യുവതിയെ കണ്ടു കഴി യുമ്പോൾ സിന്ദൂരപൊതി തുറന്നു യുവതിയുടെ മുഖത്ത് പൂശുന്നു. നിന്നെ എ നിക്കിഷ്ടമായി എന്നറിയിക്കുന്നതാണ് സിന്ദൂരം പൂശൽ. എന്നാൽ കമിതാക്ക ളല്ലാത്ത യുവാവിന് യുവതിയെ ഇഷ്ടമായാലും,  തിരിച്ചു യുവതിക്ക് യുവാവി നെ ഇഷ്ടമാവണമെന്നില്ല. ഇങ്ങിനെയു ള്ള അവസ്സരങ്ങളിൽ പ്രസ്തുത യുവാവി ന് സ്വയം വര പന്തലിൽ വേറൊരു യുവതിയെ തിരഞ്ഞെടുക്കാൻ അനുവാദ മില്ല.

എന്നാൽ ഇങ്ങിനെയുള്ളവർക്ക് വീണ്ടും ഒരവസ്സരം നൽകുന്നു, അതെ യുവ തിയെ എങ്ങിനെയെല്ലാം ആകർഷിക്കാനും വശീകരിക്കാനും, അവളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാനും പറ്റുമോ അതിനു വേണ്ടി എന്തെല്ലാം അ ടവുകൾ പയറ്റാൻ പറ്റുമോ അതെല്ലാം അനുവദനീയമാണ്. സ്വന്തമായി പല കഴിവുകളുമുള്ളവർ അവനവൻറെ കഴിവ്‌കൾ പ്രദർശിപ്പിക്കുന്നു. എന്നാൽ കൈയേറ്റമോ, ബല പ്രയോഗമോ അനുവദനീയമല്ല,  തീർത്തും മാന്യമായ രീ തിയിലുള്ള വശീകരണം മാത്രമേ അനുവദിക്കുകയുള്ളൂ. സിന്ദൂരം പൂശി പര സ്പ്പരം ഇഷ്ടപ്പെട്ടാൽ വെറ്റിലയിൽ ഉണ്ടാക്കുന്ന ബീഡ ചവക്കുകയും മൈതാ നത്തിൽ നിന്നും രണ്ടു പേരും ഓടി പോകുകയും ചെയ്യുന്നു. വീട്ടിലെത്തുന്ന ജോഡികളെ ആചാരപൂർവം ആരതി ഉഴിഞ്ഞു സ്വീകരിക്കുന്നു, തുടർന്ന് കു ടുംബാംഗങ്ങൾ വിവാഹ നിശ്ചയം നടത്തുന്നു.

യുവതി വശത്തായില്ലെങ്കിൽ യുവാവ് സ്വയം വരത്തിൽ നിന്നും പുറത്താ കും. അടുത്ത വർഷം വീണ്ടും ശ്രമിക്കാവുന്നതുമാണ്. വളരെ കാലങ്ങളായി പ്രണയത്തിലുള്ള ഒരുപാട് യുവതി, യുവാക്കൾ  ഇവിടെ അവസ്സരം മുതലാ ക്കാൻ എത്തിച്ചേരുന്നു, വീട്ടുകാർ അനുവദിക്കില്ലെന്നുറപ്പുള്ള കമിതാക്കൾ പ്രണയം രഹസ്യമാക്കി സൂക്ഷിക്കുകയും, സ്വയംവര ദിവസ്സം മൈതാനത്ത് പ്രത്യക്ഷപ്പെട്ടു തങ്ങളുടെ മുൻ പരിചയം വെളിപ്പെടുത്താതെ പരസ്പ്പരം സി ന്ദൂരം പൂശുന്നു.  സ്വയം വരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവതി, യുവാക്ക ളുടെ വിവാഹം നടത്തുവാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ് എന്നുള്ളത് ഇ വിടുത്തെ ഗോത്ര വിഭാഗങ്ങളിലെ മാറ്റാൻ പറ്റാത്ത നിയമമാണ്. സ്വയം വര ത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ വീണ്ടും വിവാഹ ചടങ്ങുകൾ നടത്തണമെ ന്നൊന്നും ഇല്ല. സ്വയംവരം കഴിഞ്ഞ ഉടനെ ത ന്നെ വരനൊപ്പം പോകാനും, കൂടെ താമസ്സിക്കാനും അനുവാദമുണ്ട്. പല നൂറ്റാണ്ടുകളായി നില നിൽക്കു ന്ന ഈ വിചിത്ര ആചാരം ലോക കമിതാക്കൾ ദിനം ഉണ്ടാകുന്നതിനു മുമ്പ് തന്നെ നിലവിലിരുന്നുവെന്ന് പറയപ്പെടുന്നു.

ഭഗോറിയ ഹാത്ത് ഉൽസ്സവം വിളവെടുപ്പുൽസ്സവമായി കൂടിയാണ് ഗോത്ര വി ഭാഗക്കാർ ആഘോഷിക്കുന്നത്. എന്നാൽ ബിൽസ്, ഭിലാലാസ്, ബാറെലാസ്, ഗോത്രങ്ങളിലെ യുവതി യുവാക്കൾക്ക് ഒളിച്ചോട്ടമില്ലാതെയും വീട്ടുകാരുടെ എതിപ്പുകളില്ലാതെയും ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കാൻ അവസ്സരം കിട്ടു ന്നുവെന്നതാണ് കമിതാക്കളുടെ ഉൽസ്സവമെന്നറിയപ്പെടുന്ന ഭഗോറിയ ഹാ ത്ത്  ഉൽസ്സവത്തിൻറെ ഗുണം. നാട്ടു രാജാക്കന്മാ ർ രാജ്യം ഭരിച്ചിരുന്ന കാല ങ്ങളിൽ രാജ കൊട്ടാരങ്ങളിൽ നിലവിലിരുന്ന സ്വയം വര സമ്പ്രദായം വേ റൊരു രൂപത്തിൽ ഇന്നും മധ്യ പ്രദേശിലെയും, മഹാരാഷ്ട്രയിലേയും ഗോത്ര വിഭാഗങ്ങളിൽ നില നിൽ ക്കുന്നു.

കമിതാക്കളെ സംബന്ധിച്ചു നോക്കിയാൽ എത്ര നല്ല ആചാരങ്ങൾ!!!!!!!!!!. ഇത് പോലൊരു നിയമം എല്ലായിടത്തുമുണ്ടായിരുന്നെങ്കിൽ ഒരു പാട് ഒളി ച്ചോട്ട ങ്ങൾ ഒഴിവാക്കാമായിരുന്നു.!!!!!!!!!!!!!! കല്യാണത്തിന് പെണ്ണ് തേടി അലയേ ണ്ട ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നു.



കമിതാക്കൾക്ക് ആശംസ്സകൾ


ജയരാജൻ കൂട്ടായി







Friday, 27 October 2017

"ഉനക്കോടി" കോടിക്കൊന്നു കുറവ് - ദൈവ രൂപങ്ങൾ



"ഉനക്കോടി" കോടിക്കൊന്നു കുറവ് - ദൈവ രൂപങ്ങൾ


അതിശയിപ്പിക്കുന്ന പല അത്ഭുതങ്ങളുടെയും നാടാണ് ഭാരതം. നമ്മുടെ കണ്ണിൽ പെടാത്തതും, കേട്ടിട്ടില്ലാത്തതുമായ ഒരു പാട് അത്ഭുത സൃഷ്ട്ടികളാണ്  ഭാരത ത്തിൻറെ  പല ഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ ശാസ്ത്ര ലോ കം എത്ര പരിശ്രമിച്ചാലും, എത്രയൊക്കെ ആധുനീക സാങ്കേതീക വിദ്യകളുണ്ടാ യാലും അപ്രാപ്യമായ കരവിരുതിൽ തീർത്ത നിർമ്മാണ പ്രവർത്തനങ്ങളാണ്  അവയിൽ പലതും. അങ്ങിനെയുള്ള അത്ഭുതങ്ങളിൽ ഒന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ  ത്രിപുരയിലെ "ഉനക്കോടി" ജില്ലയിൽ സ്ഥിതി ചെയ്യുന്ന തൊണ്ണൂ റ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊ ണ്ണൂറ്റി ഒൻപത് ദൈവരൂപങ്ങൾ. ഉനക്കോടിയെന്നാൽ ബംഗാളി ഭാഷയിൽ കോ ടിക്കൊന്നു കുറവെന്നർത്ഥം.

ഉനക്കോടി ജില്ലയിലെ കൈലാസ് ശഹർ സബ്ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന പ്ര ശസ്തമായ ഈ ശൈവ തീർത്ഥാടന കേന്ദ്രം ഏഴാം നൂറ്റാണ്ടിനും, ഒൻപതാം നൂ റ്റാണ്ടിനുമിടയിൽ രൂപപ്പെട്ടെതെന്നാണ് വിശ്വാസ്സം. ഉത്ഭവത്തെ കുറിച്ച് വിശ്വാ സ്സികൾക്കിടയിൽ രണ്ട് ഐതിഹ്യങ്ങൾ നിലവിലുണ്ട്. പരമ ശിവൻ തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ദേവന്മാരുമൊത്തു കാശിക്ക് പോകുന്ന വഴിയിൽ ഈ സ്ഥലത്ത് രാത്രി വിശ്രമിക്കാനിരുന്നു. സൂര്യോദയത്തിനു മുമ്പ്  യാത്ര തുടരണമെന്ന പരസ്പ്പര ധാരണയിലായിരുന്നു വിശ്രമം തുടങ്ങിയത്. ശിവൻ ഉണർന്ന് യാത്ര തുടരാൻ ത യ്യാറാവുകയും മറ്റുള്ളവർ ഉണരാതെ നല്ല ഉറക്കത്തിലുമായിരുന്നു. കോപാകു ല നായ ശിവൻ മറ്റുള്ള ദേവി, ദേവന്മാരെ ശിലയായി തീരട്ടെയെന്ന് ശപിക്കുക യും അങ്ങിനെ  തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ദേവന്മാരും ശിലകളായി മാറിയെന്നും  ഒരു കഥ.

രണ്ടാമത്തെ ഐതിഹ്യപ്രകാരമുള്ള കഥ ഇങ്ങിനെ, കല്ലുവെന്നു പേരായ കൊല്ല പ്പണിക്കാരന് ശിവ പാർവ്വതിമാരോടൊത്തു കൈലാസത്തിൽ താമസിക്കണമെ ന്ന് അതിയായ മോഹമുദിക്കുന്നു. ഭക്തജന പ്രിയനായ ഭഗവാൻ ഒരു ഉപാധി യോടു കൂടി അനുവാദം നൽകുന്നു. ഒറ്റ രാത്രി കൊണ്ട് ഒരു കോടി ദൈവ രൂപ ങ്ങൾ നിർമ്മിക്കണമെന്നതായിരുന്നു ഉപാധി. തൻറെ കഴിവിൽ അമിത വിശ്വാ സ്സമുണ്ടായിരുന്ന കൊല്ലൻ ഉപാധി പ്രകാരം ദൈവ രൂപങ്ങളുടെ പണി തുടങ്ങു കയും ചെയ്തു. സമയത്തിന് മുമ്പ് തന്നെ പണി മുഴുമിപ്പിച്ചു കൊല്ലപ്പണിക്കാ രൻ വിശ്രമവും തുടങ്ങി. എന്നാൽ രാവിലെ എണ്ണി നോക്കിയപ്പോഴാണ് കോടി ക്കൊന്നു കുറവാണ് ഉണ്ടാക്കിയതെന്ന് ബോധ്യമായത്. അങ്ങിനെ കൊല്ലൻ കൈ ലാസത്തിൽ താമസ്സിക്കുകയെന്ന ആഗ്രഹത്തിൽ നിന്നും പിന്മാറി. അങ്ങിനെയു ണ്ടായ താണ് തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊ ള്ളാ യിരത്തി തൊണ്ണൂറ്റി ഒൻപത് ദൈവ രൂപങ്ങളെന്നും മറ്റൊരു കഥ.

വലിയ മലയോടു ചേർന്ന് നിൽക്കുന്ന ശിലകളിൽ കൊത്തിയതും, ഒറ്റയായുള്ള ശിലകളിൽ തീർത്തതുമായ രണ്ടു തരം രൂപങ്ങളാണ് ഇവിടെയുള്ളത്. അതിൽ  ഉനകോടിശ്വര കാല ഭൈരവൻ എന്ന പേരിൽ പരമശിവൻറെ ഇരുപത് അടി ഉ യരമുള്ള രൂപമാണ് ഏറ്റവും വലുത്. ഈ ശിലയുടെ തലയ്ക്ക് തന്നെ ഏകദേശം പത്തടിയോളം ഉയരമുണ്ട്. ശിവനോടൊ പ്പം ശ്രീ ഗണേശൻ, ദുർഗ്ഗാ ദേവി, നന്ദി യടക്കം ഹൈന്ദവ വിശ്വാസ്സങ്ങളിൽ പറയുന്ന വളരെയധികം  മനോഹരങ്ങളാ യ ശിലാ രൂപങ്ങൾ ഇവിടെ കാണുവാൻ സാധി ക്കും. വിസ്മയകരമായ ഏ തോ ലോകത്തെത്തി യ അനുഭൂതി പ്രദാനം ചെയ്യുന്നതാണ് കണ്ണിന് കുളിരേകു ന്നതോടൊപ്പം മനം നിറയുന്ന മഹോഹരമായ കാ ഴ്ചകൾ. ശിലകളുടെ കണ്ണുക ളും പല്ലുകളും, ശിരോഭൂഷണങ്ങളും ആസ്ടെക് സംസ്കാരങ്ങളുമാ യി സാ മ്യം കാണാവുന്നതാണ്.

ത്രിപുരയിൽ ഏറ്റവും ജനപ്രിയമായ ഉൽസ്സവമാണ് ഉനക്കോടിയുമായി ബന്ധ മുള്ള അശോകാഷ്ടമി, ഇത്രയും പ്രശസ്തിയും മഹത്വവുമുള്ള മറ്റൊരുൽസ്സവം ഇല്ല, സ്വദേശ സംസ്കാരങ്ങളോടൊപ്പം, വിദേശ സംസ്കാരങ്ങളേയും സമന്വയി പ്പിച്ചുള്ള പരീക്ഷണ ശാലയായാണ് അശോകാഷ്ടമി ഉൽസ്സവം  അറിയപ്പെടുന്ന ത്. ഉൽസ്സവത്തിൽ ആദിവാസ്സികളുടെ കണ്ണഞ്ചിപ്പിക്കുന്ന പല ചടങ്ങുകളുമുണ്ട് ദേവി ദേവന്മാരുടെ രൂപങ്ങളുമായുള്ള ആദിവാസികളുടെ യാത്രയാണ് അതി ൽ പ്രധാനം. ഇത്രയും അൽമവിശ്വാസ്സത്തോടെയും ഊഷ്മളതയോടു കൂടിയുള്ള സാംസ്കാരിക ആഘോഷം ആദിവാസികൾക്കിടയിൽ വേറെയില്ല ,  വിദേശിക ളും, സ്വദേശികളുമായ സർവ ജാതി മതങ്ങളിലും പെട്ടവർ എല്ലാം മറന്ന് ഊ ഷ്മളമായാണ് അശോകാഷ്ടമി ആഘോഷിക്കുന്നത് . അഷ്ടമി കുണ്ഡത്തിലെ പു ണ്ണ്യ സ്നാനമാണ് മേളയിലെ മുഖ്യമായ ചടങ്ങ്. സ്നാനത്താൽ ഭഗവാൻറെ  അ നുഗ്രഹം ലഭിക്കുമെന്ന് വിശ്വാസ്സം. തീർത്ഥാടനത്തിനെത്തുന്ന ഭൂരിഭാഗം വിശ്വാ സ്സികളും സ്നാനത്തിൽ പങ്കാളികളാകുന്നു.

ദേവി ദേവന്മാരുടെ പാറകളിലുള്ള രൂപങ്ങൾ പ്രകൃതിയെ സർവ്വാഭരണ വിഭൂ ഷിതയാക്കിയ പോലെ തോന്നിക്കുന്നു. പ്രകൃതിയാലുണ്ടാക്കപ്പെട്ട സീതാ കു ണ്ഠമെ ന്നും, അഷ്ടമി കുണ്ഠമെന്ന പേരിലും അറിയപ്പെടുന്ന ഓളങ്ങളോട് കൂടി യ ജലാശയം, പരിസ്സരത്തായി സ്ഥിതി ചെയ്യുന്ന രഘുനന്ദൻ പർവ്വതവും വി സ്മയ കാഴ്ച തന്നെ.  മല മുകളിൽ നിന്നും ഓളങ്ങളോട് കൂടി ഒഴുകിയെത്തുന്ന വെള്ളത്താൽ സമൃദ്ധമാണ് സിതാകുണ്ഡം. ഇതിൽ മാഘ സംക്രാന്തി ദിവസ്സം ഭക്തർ തീർത്ഥ സ്നാനം ചെയ്യുന്നു. മലനിരയെ പ്രകൃതി അണിയിച്ചൊരുക്കി യ ചുറ്റുവട്ട കാഴ്ചകളോടൊപ്പം, മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും, പച്ച പ്പുൽപ്പരവതാനി വിരിച്ചതുമായ പ്രദേശങ്ങൾക്കിടയിൽ വനങ്ങൾക്കു നാടുവി ലായിട്ടുമാണ് ഉനക്കോടിയുടെ കിടപ്പ്.

ഉനക്കോടി മേളയെന്നും, അശോകാഷ്ടമി മേളയെന്നുമറിയപ്പെടുന്ന രണ്ട് ഉൽസ്സ വാഘോഷങ്ങളാണ് പ്രധാനമായും നടക്കുന്നത്. വളരെയധികം മഹത്വവും പ്ര ശസ്തിയുമാണ് ഉൽസ്സവത്തിൻറെ പ്രത്യേകത. കൂടാതെ ശിവരാത്രിയുൽസ്സവ വും, മകര സംക്രാന്തിയും വിശേഷപ്പെട്ട ആഘോഷങ്ങൾ തന്നെയാണ് . മാർച്ച് അവസ്സാനമല്ലെങ്കിൽ ഏപ്രിൽ ആദ്യ ആഴ്ചയിലാണ് അശോകാഷ്ടമി ഉൽസ്സവം. ചന്ദ്രമാസ്സ തിയ്യതികളിൽ നടക്കുന്നതിനാലാണ് എല്ലാ വർഷവും ഇംഗ്ലീഷ് മാസ്സം  കൃത്യമായ തിയ്യതിയിൽ വാരാതിരിക്കുന്നത്. ഉനക്കോടി മേള ഫിബ്രവരിയിലാ ണ് നടക്കുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകരും, സഞ്ചാരികളുമാണ് എല്ലാ വർ ഷങ്ങളിലും ഉൽസ്സവ കാലങ്ങളിൽ ഇവിടെ എ ത്തിച്ചേരുന്നത്. ആർക്കിയോള ജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പ്രദേശമാ ണ് ഉണക്കോടി. കൂടാതെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി ഉയ ർത്താനുള്ള പരിഗണനയിലുമാണ്. 

എട്ടാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടങ്ങളിൽ വള രെ പ്രശസ്‌തമായ ശൈവ തീർത്ഥാടന കേന്ദ്രമായിരുന്നു ഉനക്കോടിയെന്ന് ചരിത്ര കാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുൻ കാലത്ത് ബുദ്ധ ഭിക്ഷുക്കളാണ് ഇവിടെ വസിച്ചിരുന്നതെന്നു മറ്റൊരു വാദങ്ങളും നിലവിലുണ്ട്. വിശ്വാസ്സങ്ങ ളെ മാറ്റി നിർത്തി യുക്തി പരമായി ചിന്തിച്ചാലും ഉത്തരമില്ലാത്ത ഒരു സമസ്യ യാണ് ശിലകളിലുള്ള മനോഹരങ്ങളായ കൊത്തു പണികളും, തൊണ്ണൂറ്റി ഒൻ പത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒ ൻപത് ദൈവ രൂപങ്ങളുടേയും കരവിരുത്. പല നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിലപ്പെട്ട സംസ്കാരങ്ങളുടെയും, കര വിരുതുകളുടേയും സ്മരണയായി എല്ലാ കാലങ്ങളിലും "ഉനക്കോടി" നില നിൽ ക്കും.  ഇതെല്ലാം ഇന്നുള്ള ശിൽപ്പികൾക്ക് സാധ്യമാകുന്ന കാര്യമാണോ, അഥവാ ആണെങ്കിൽ തന്നെ എത്ര കാലങ്ങൾ വേണ്ടി വരുമെന്നുള്ളതും ശാസ്ത്ര ലോക ത്തിന് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.!!!!!!!!!!!!! 

അഗർത്തലയിൽ നിന്നും നൂറ്റിയെഴുപ്പത്തിയെട്ട് കിലോ മീറ്റർ അകലെയായിട്ടാ ണ് ഉനക്കോടിയുടെ കിടപ്പ്. പത്തൊൻപതര കിലോ മീറ്റർ അകലത്തിലായി സ്ഥി തി ചെയ്യുന്ന ധരം നഗറാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. കൈലാ സ് ശഹർ സബ്ഡിവിഷനിൽ നിന്നും എട്ട് കിലോ മീറ്റർ റോഡ് മാർഗ്ഗം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. അവസ്സരമുള്ളവർ തീർച്ചയായും പോയി ആസ്വദിക്കേണ്ട അതി മനോഹരമായ കാഴ്ചകൾ തന്നെ "ഉണക്കോടി" . ഒരിക്ക ലും മരണമില്ലാത്ത ആ ശിൽപ്പിയുടെ കരവിരുതിനു മുന്നിൽ ശിരസ്സ് നമിക്കാതെ തിരിച്ചു പോരാൻ നമുക്കാവില്ല. !!!!!!!!!!!!

ജയരാജൻ കൂട്ടായി







Monday, 31 July 2017

ഒരു ലോട്ടറി കഥ

ഒരു ലോട്ടറി കഥ

ഇന്ത്യയിൽ പതിമൂന്ന് സംസ്ഥാനങ്ങളിലാണ് നിയമവിധേയമായി സുപ്രീം കോട തിയുടെ അനുമതിയോടെ ലോട്ടറികൾ നിലവിലുള്ളത്, ബാക്കി സംസ്ഥാനങ്ങൾ ക്ക് ലോട്ടറികൾ നടത്തുവാൻ അനുമതിയില്ല. കേരളം, ഗോവ, മഹാരാഷ്ട്ര, മധ്യ പ്രദേശ്, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ആസ്സാം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, സിക്കിം, നാഗാലാ‌ൻഡ്, മിസോറാം തുടങ്ങിയവയാണ് പതിമൂന്ന് സംസ്ഥാനങ്ങൾ. എന്നാൽ ഇന്ത്യയിൽ തന്നെ കേരള ലോട്ടറി ടിക്കറ്റ്കളാണ് ഏറ്റ വും കൂടുതൽ വിൽപ്പന നടക്കുന്നതെന്ന് തോന്നുന്നൂ. മറ്റു സംസ്ഥാന ലോട്ടറിക ളിൽ നിന്നും വ്യത്യസ്തമായി ഇടക്കൊക്കെ കേരളാ ലോട്ടറി അടിച്ചവരുടെ പേ രും വിവരങ്ങളും പത്രങ്ങളും മറ്റു മാധ്യമങ്ങൾ വഴിയും അറിയാറുമുണ്ട്.

 എന്നാൽ പഞ്ചാബ്, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, ലോട്ടറികളാണ് പ്രശസ്തമായ ആദ്യത്തെ മൂന്ന് ലോട്ടറികൾ, തൊട്ടു പിന്നിൽ കേരളം, മഹാരാഷ്ട്ര, ത്രിപുര ലോ ട്ടറികളുമുണ്ട്. തൊഴിൽ തേടി കേരളത്തിലെത്തിയ വെസ്റ്റ് ബംഗാൾ സ്വദേശിയാ യ മോഹിജുൽ റഹ്മാൻ ഷെയ്ഖ് എന്ന ആൾ നൂറു രൂപയുടെ കേരളാ ലോട്ടറി ടി ക്കറ്റ് എടുക്കുകയും ഒരു കോടി രൂപ സമ്മാനം നേടുകയും ചെയ്തത് രണ്ടായിര ത്തി പതിനാറ് മാർച്ച് മാസ്സത്തിലാണ്. കേരളത്തിൽ വന്നിറങ്ങി നാലാം ദിവസ്സം ഒരു കോടി രൂപ ലോട്ടറിയടിച്ചതു വലിയ വർത്തയുമായിരുന്നു.

പല സംസ്ഥാനങ്ങളിലും പല പേരുകളിൽ അനധികൃത ലോട്ടറികളും നടക്കുന്നു ണ്ട്. അനധികൃത ലോട്ടറികളിൽ ഇന്ത്യയിൽ തന്നെ മഹാരാഷ്ട്ര സംസ്ഥാനമാണ് മുന്നിലെന്നാണ് തോന്നുന്നത്. പല വർഷങ്ങളായി കല്യാൺ മടുക്ക, മുംബൈ മെ യിൻ അങ്ങിനെ പല പേരുകളിൽ നൂറു കണക്കിൽ അനധികൃത ലോട്ടറികൾ നട ക്കുന്നു. നൂറ് വർ ഷങ്ങൾക്ക് മുമ്പ് മുതൽ നടക്കുന്ന ഈ ലോട്ടറികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ കാലാകാലങ്ങളായി നടത്തി വരുന്ന നിയമ വിരുദ്ധ ലോട്ടറി കളാണ്. കല്യാൺ മടുക്ക മാത്രം ഓരോ പതിനഞ്ചു മിനുട്ടുകളിലുമായി ഒരു ദി വസ്സം ആയിരത്തി ഇരുന്നൂറു തവണ നറുക്കെടുക്കുന്നുണ്ട്.!!!!!

ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴിൽ അന്നത്തെ കേരള സർക്കാറാ ണ് ആദ്യമായി ഇന്ത്യയിൽ ലോട്ടറി സ്ഥാപിച്ചത്. അംഗീകാരമോ ലൈസൻസോ ഇല്ലാത്ത കുറെ ലോട്ടറികൾ നിരോധിക്കുകയും സർക്കാർ നേരിട്ട് ലോട്ടറി തുട ങ്ങുകയുമായിരുന്നു. കേരള മാതൃക പിന്തുടർന്ന് മറ്റു സംസ്ഥാനങ്ങളും ലോട്ടറി ആരംഭിക്കുകയും എല്ലാ ലോട്ടറികളും വൻ വിജയമാകുകയും ചെയ്തു. ഇന്ന് സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനമുള്ള രണ്ടു വകുപ്പുകളാണ് ലോട്ട റിയും, മദ്യവും.

എൻറെ പഴയ കാല ഓർമ്മയിൽ നിലനിൽക്കുന്ന രസകരമായ ഒരു ലോട്ടറിക്കഥ യുണ്ട്. ഇൻറ്റർനെറ്റിലോ വെബ് സൈറ്റിലോ ലോട്ടറി റിസൾട്ട് ഇല്ലാത്ത കാലം, നറുക്കെടുപ്പ് കഴിഞ്ഞാൽ ആകാശവാണി വാർത്തകൾക്കിടയിൽ കേരള ലോട്ടറി യുടെ റിസൾട്ട്‌ പറയുക പതിവായിരുന്നു. ഒന്ന് മുതൽ അഞ്ചു വരെയുള്ള സ മ്മാനങ്ങൾ നേടിയ നമ്പരുകളാണ് വാർത്തകൾക്കിടയിൽ വായിക്കുക പതിവ് അങ്ങിനെ ഒരു ദിവസ്സം വാർത്ത വായന കേട്ട എകരത്ത് ദാമോദരൻ ചേട്ടന് ഒരു രസം തോന്നി. ഒന്നാം സമ്മാനം അടിച്ചതായി ആകാശ വാണി വാർത്തയിൽ വാ യിച്ച നമ്പർ ഒരു പേപ്പറിൽ കുറിച്ച് വച്ചു, പി റ്റേ ദിവസ്സം കാലത്ത് നമ്പർ കുറി ച്ച പേപ്പർ തുണ്ട് സുഹൃത്തിനെ ഏൽപ്പിച്ചു, ആരായിരുന്നു ആ സുഹൃത്ത് എ ന്ന  കാര്യം എനിക്കിപ്പോൾ ഓർമ്മയിലില്ല.


ഏൽപ്പിച്ച സുഹൃത്തിനോട് ഇതു എൻറെ ടിക്കറ്റിൻറെ നമ്പറാണെന്നും പത്രം വരുമ്പോൾ റിസൾട്ട് നോക്കണമെന്നും പറഞ്ഞേൽപ്പിച്ചു. വീടുകളിൽ പത്രം വാ ങ്ങുകയെന്ന സമ്പ്രദായമൊന്നും നിലവിലില്ലാതിരുന്ന കാലം. അന്നന്നത്തെ അന്ന ത്തിന് ബുദ്ധിമുട്ടനുഭവിക്കുമ്പോൾ പത്രം വാങ്ങുക സാധ്യമല്ലല്ലോ, പരാധീനത തന്നെയായിരുന്നു കാരണം. ചായക്കടകളിലും, വായന ശാലകളിലുമാണ് ജനങ്ങ ൾ പത്രം വായിച്ചിരുന്നത്. ചെരുപ്പറ്റ മൂലയിൽ ദാമു ചേട്ടൻറെയും വാച്ചാലി നാണു ചേട്ടൻറെ ചായ കടയിലുമാണ് ആറ്റുപുറം ഭാഗങ്ങളിൽ മാതൃഭൂമി പ ത്രം വാങ്ങിയിരുന്നത്. പിറ്റേ ദിവസ്സം രാവിലെ തന്നെ പേപ്പർ തുണ്ടുമായി ദാമു ഏട്ടൻറെ കടയിലെത്തിയ സുഹൃത്തിനു പത്രം നോക്കിയപ്പോൾ സ്വന്തം കണ്ണുക ളെ വിശ്വസ്സിക്കാൻ കഴിഞ്ഞില്ല. ഒന്നാം സമ്മാനമായ ഒൻപതു ലക്ഷം ദാമോദര ൻ ചേട്ടൻറെ ടിക്കറ്റിനു തന്നെ ലഭിച്ചിരിക്കുന്നു !!!!!!!

റിസൾട്ട്നോ ക്കിയ ആൾ പേപ്പറും വലിച്ചെറിഞ്ഞു മുന്നും പിന്നും നോക്കാതെ  ഒരു ഓട്ടമായിരുന്നു, ദാമോദരൻ ചേട്ടൻറെ വീട്ടിലെത്തിയതിനു ശേഷമാണ് ശ്വാ സ്സം പോലും എടുത്തത്. ദാമോദരൻ ചേട്ടൻ വീട്ടിലില്ലായിരുന്നു, അമ്മയായ കൊറമ്പാത്തിയെന്നു വിളിക്കുന്ന മാധവിയേടത്തിയോട് ലോട്ടറി അടിച്ച വിവ രം പറഞ്ഞു. ഫോണോ മൊബയിലോ ഇല്ലാത്ത കാലം കൊറമ്പാത്തിയമ്മ ദാമോ ദരൻ ചേട്ടനെ തേടി ആറ്റുപുറം മുഴുവനും വീടായ വീടുകൾ കയറിയിറങ്ങി, അങ്ങിനെ ഞങ്ങളുടെ വീട്ടിലും എത്തി, "മോനേ ഇഞ്ഞി ദാമോദരനെ കണ്ടോ എന്ന് ചോദിച്ചു. ഇല്ലല്ലോ എന്ത് പറ്റിയെന്നു ചോദിച്ചപ്പോൾ "ഓനുണ്ട്പോലും ഒൻപതു ലക്ഷം ലോട്ടറി അടിച്ചിട്ടു".

പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. കുട്ടിയായി രുന്ന എനിക്ക് കേട്ടപ്പോൾ വലിയ സന്തോഷമായി. കാരണം നാട്ടിൽ അന്നത്തെ കാലത്ത് എല്ലാവരേയും പോലെ കൊറമ്പാത്തിയമ്മയുടെ വീട്ടിലും പട്ടിണി യും, പഞ്ഞവും, പരിവട്ടവുമായിരുന്നു. കുടുംബം രക്ഷപ്പെട്ടല്ലോയെന്ന സന്തോ ഷമായിരുന്നു എനിക്കും വീട്ടുകാർക്കും ഒപ്പം നാട്ടുകാർക്കും. കുറഞ്ഞ സമയം കൊണ്ട് നാട് മുഴുവൻ വാർത്ത പരന്നു. കേട്ടവർ കേട്ടവർ പരസ്പരം പറഞ്ഞു "പാവം കൊറമ്പാത്തിയുടെ കഷ്ടം മാറിയല്ലോ, ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്" എ ങ്ങും ആഹ്ലാദം അലയടിച്ചു.

എന്നാൽ സന്തോഷം അധിക നേരം നിലനിന്നില്ല, വിവരം കേട്ടറിഞ്ഞ ദാമോദര ൻ ചേട്ടൻ ചെരുപ്പെറ്റ മൂലയിലെ കടയിലേക്ക് പാഞ്ഞെത്തി. ഒരു ജാള്യതയോടെ  ഉണ്ടായ നിജ സ്ഥിതി കടയിലിരിക്കുന്നവരോട് വെളിപ്പെടുത്തി. എന്നാൽ ദാമോ ദരൻ ചേട്ടന് വല്ലാത്ത വിഷമമായി, അമ്മ അനുഭവിച്ച ബുദ്ധിമുട്ട് ആലോചിച്ച പ്പോൾ തീർത്തും തകർന്നു പോയി. കൊറമ്പാത്തിയമ്മയാണെങ്കിൽ എല്ലാ പരാ ധീനതകളിൽ നിന്നും മോചനം കിട്ടിയ ആശ്വാസ്സത്തിലുമായിരുന്നു. എന്നാൽ ലോട്ടറി കഥ തമാശയായിരുന്നെന്നറിഞ്ഞപ്പോൾ ആരോടും ഒന്നും മിണ്ടാതെ കു റെ നേരത്തേക്ക് തകർന്ന നിലയിൽ ഒരിരുപ്പായിരുന്നു.

തമാശക്ക് വേണ്ടി ചെയ്ത ഒരു കാര്യം കൊണ്ട് 'അമ്മ അനുഭവിച്ച മാനസീക പ്ര യാസ്സങ്ങൾ ചെറുതായിരുന്നില്ല. ഒരു തമാശ ഇത്രയും വലിയൊരു പുലിവാലി ൽ എത്തിച്ചേരുമെന്നു ദാമോദരൻ ചേട്ടനും പ്രതീക്ഷിച്ചിരുന്നില്ല. ആശ്വസിപ്പി ക്കാൻ വാക്കുകളില്ലാതെ രണ്ട് മൂന്നു ദിവസ്സങ്ങൾ അമ്മയ്ക്ക് മുഖം കൊടുക്കാ തെ മാറി നടന്നു. പിന്നീട് പല വർഷങ്ങൾക്കു ശേഷമാണ് കിലുക്കം പടം ഇറങ്ങി യത്‌, എങ്കിലും ടി വി യി ൽ  കിലുക്കം പടം കാണുമ്പോഴെല്ലാം എനിക്ക് ദാമോദ രൻ ചേട്ടൻറെ ലോട്ടറിക്കഥയും കൊറമ്പാത്തിയമ്മയേയും ഓർമ്മയിൽ വരാറു ണ്ട്. എന്തായാലും ഒൻപത് ലക്ഷമടിക്കാത്ത ദാമോദരൻ ചേട്ടൻ ഇപ്പോൾ കുറെ വർഷങ്ങളായി കൂരാറയിൽ കുന്നോത്ത് മുക്കിൽ ചായ കട നടത്തുന്നു.

എന്നാൽ അന്നത്തെ കാലത്ത് വലിയ തുകയുടെ ലോട്ടറി അടിച്ച കഥയും ആറ്റു പുറത്തിനു സ്വന്തമായുണ്ട്. ഒന്നാമതായി വലിയ തുക ലോട്ടറി അടിക്കുന്നത് കു നിയിൽ കാളയാറമ്പത്ത് ഗോവിന്ദൻ നായരുടെ മകൻ പ്രേമനായിരുന്നു. വൻ കു ടലിനകത്തുള്ള അപൂർവ്വങ്ങളിൽ അപൂർവ്വ മായ ഒരു തരം രോഗത്തിനുടമയാ യിരുന്ന പ്രേമൻ. ഇടയ്ക്കിടെ മണിപ്പാലിൽ ചികിൽസക്ക് പോകണം, ഒരിക്കൽ ചികിൽസ്സ കഴിഞ്ഞു വരുന്ന വഴി തലശ്ശേരിയിൽ നിന്നും എടുത്ത കേരള ലോട്ട റിയുടെ നാന്നുറ്റി അൻപത്തി മൂന്നാമത് സീരിസ് നറുക്കെടുപ്പിൻറെ ഒന്നാം സ മ്മാനമായ ഒൻപതു ലക്ഷം കി ട്ടിയത് പ്രേമൻ എടുത്ത 231849 എന്ന ടിക്കറ്റിനു ആയിരുന്നു.

 20/ 12/ 1990 നായിരുന്നു നറുക്കെടുപ്പ്. ചികിൽസ്സക്കു വക കാണാതെ നട്ടം തിരി യുന്ന സമയം, നാട്ടു കാരും സുഹുർത്തുക്കളും സഹായിക്കുന്നത് കൊണ്ടാണ് ചികിൽസ്സ തുടർന്നിരുന്നത്.  പ്രേമനു ലോട്ടറി കിട്ടിയതറിഞ്ഞു ഏറെ സന്തോഷി ച്ചത്‌ നാട്ടുകാർ ആയിരുന്നു. എല്ലാവർക്കും വലിയ സന്തോഷമായി "ഹോ പ്രേ മൻ രക്ഷപ്പെട്ടല്ലോ" കാരണം അന്നത്തെ കാലത്ത് ഒൻപത് ലക്ഷമെന്നാൽ ഒരു വ ലിയ തുകയാണ്. വേണ്ട പോലെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഫിക്സ് ഡി പ്പോസിറ്റ് ചെയ്താൽ ബാങ്കിൽ നിന്നും കിട്ടുന്ന പലിശ കൊണ്ട് മാസ്സം സുഖമാ യി ജീവിക്കാമായിരുന്നു.

പക്ഷെ ഒൻപതു ആഴ്ച തികഞ്ഞില്ല, പ്രേമൻ വീണ്ടും പഴയ പ്രേമനായി. ഒൻപ തു രൂപ കയ്യിൽ ഇല്ലാത്ത അവസ്ഥ. എന്ത് സംഭവിച്ചു എന്നത് പ്രേമന് മാത്രം അ റിയാവുന്ന കാര്യം. ജീവിതം വഴി മുട്ടിയപ്പോൾ പ്രേമൻ പാനൂരിലുള്ള ദന്ത ഡോക്ടറായ വത്സരാജൻറെയടുത്തു സഹായിയായി. അവിടെ നിന്നും പഠിച്ച കുറെ അറിവുകൾ വച്ച് കുറച്ചു കാലം വീട്ടിൽ സ്വന്തമായി, പല്ല് വേദനയുമാ യി വരുന്നവർക്ക്  ചെറിയ തോതിലുള്ള ചികിൽസ്സകളൊക്കെ ചെയ്തു കൊ ണ്ടിരുന്നു. എന്നാൽ പഴയ അസുഖത്തിൻറെയും, മരുന്നുകളുടെ പാർശ്വ ഫലം കാരണവും ശരീരത്തിന് ഉണ്ടായ വൈകല്യങ്ങളും കാരണം തീർത്തും അവശത യിൽ വീട്ടിൽ കഴിയുന്നു.

പ്രേമനെ കൂടാതെ മൊകേരി പഞ്ചായത്തിൽ വലിയ തുക ലോട്ടറിയടിച്ച കുറെ ആളുകൾ വേറേയുമുണ്ട്, കനിയിൽ ബാലേട്ടന് ഒരു ലക്ഷവും, പാറേമ്മൽ താമ സ്സിക്കുന്ന നാണു എന്ന ആൾക്ക് ഒരു ലക്ഷവും, തുണ്ടിയിൽ മോഹന് അഞ്ചു ല ക്ഷവും, മാരുതികാറും, തുണ്ടിയിൽ പങ്കജാക്ഷന് പത്ത് ലക്ഷവും, അലച്ചങ്കണ്ടി രവി മേസ്ത്രിക്ക് ഒരു ലക്ഷവും ലോട്ടറി സമ്മാനം അടിച്ചിട്ടുണ്ട്, എന്നാൽ കൂരാ റ ഇല്ലത്ത് താമസ്സിക്കുന്ന പാറാട്ട് ശശിയുടെ മകൻ കുട്ടന്  അടുത്ത കാലത്ത് കിട്ടി യ ഒരു കോടി രൂപയാണ് നാട്ടിലെ ഏറ്റവും വലിയ ലോട്ടറിയടിച്ച തുകയായി അറിയപ്പെടു ന്നത്.

പ്രേമൻറെ അച്ഛൻ ഗോവിന്ദൻ നായർ തന്നെ പറയാറുള്ള ഒരു കാര്യമുണ്ട്, എ ത്ര തന്നെ കയ്യിലുണ്ടായാലും വിധിച്ചിട്ടില്ലെങ്കിൽ കയ്യിലിരിക്കില്ല, അത് വന്ന പോലെ പോകുമെന്ന്. പ്രേമൻറെ അവസ്ഥ കാണുമ്പോൾ പലപ്പോഴും ഞാനും സ്വയം ആലോചിക്കാറുണ്ട്, എല്ലാത്തിനും യോഗം വേണം, അങ്ങിനെ ഞാനും ചിലപ്പോഴൊക്കെ വിധിയിലും യോഗത്തിലുമൊക്കെ വിശ്വസ്സിക്കാറുമുണ്ട്. പി ന്നെ തോന്നും വിധി, അല്ലെങ്കിൽ യോഗം എന്ന് പറയുന്നത് കൂടുതലും അവനവ ൻ ഉണ്ടാക്കുന്നത് കൂടിയാണെന്ന്. വിവേക പൂർവ്വം പ്രവർത്തിച്ചാൽ വിധി, അ ല്ലെങ്കിൽ യോഗം പലതും അനുകൂലമാക്കി മാറ്റാൻ നമുക്കും സാധിക്കും.


ജയരാജൻ കൂട്ടായി



Monday, 17 July 2017

ഗട്ടറി അമാവാസ്സി - കർക്കടക വാവ്


ഗട്ടറി അമാവാസ്സി - കർക്കടക വാവ്

ശ്രാവണ മാസ്സത്തിൻറെ വരവേൽപ്പിനു മുന്നോടിയായി ആഷാഢ മാസ്സത്തി ലെ അവസ്സാന ദിവസ്സത്തെ അമാവാസ്സിയാണ് ഗട്ടറി അമാവാസ്സിയെന്ന പേരി ൽ മഹാരാഷ്ട്രയിലും, ഗോവയിലെ മഹാരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലും ആഘോഷി ക്കുന്നത്. ശ്രാവൺ മാസ്സവും, അമാവാസ്സിയും എല്ലാവർക്കും സു പരിചിതമാണെങ്കിലും ഗട്ടറി അമാവാസ്സിയെന്ന ആഘോഷവും ആചാരവും കൂടുതൽ പേരും കേട്ടിരിക്കാനിടയില്ല. ശ്രാവണ മാസ്സം വ്രതത്തിൻറെയും ആ ചാര അനുഷ്ഠാനങ്ങളുടേയും മാസ്സമാണ്‌. ശ്രാവണം തുടങ്ങിയാൽ കൂടുതൽ പേരും വ്രതത്തിലായിരിക്കും. വ്രതം തുടങ്ങുന്നതിനു മുമ്പ്, വ്രതമാസ്സത്തെ വരവേൽക്കാനുള്ളതും, എന്നാൽ വിശ്വാസ്സവുമായി ബന്ധമൊന്നുമില്ലാത്ത തുമായ  വിചിത്രമായ ഒരു ആഘോഷമാണ് കറുത്ത വാവ് ദിവസ്സമായ ഗട്ടറി അമാവാസ്സി.

ഗട്ടറി ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിൽ പുരുഷന്മാർ മാത്രം പ തിവിൽ നിന്നും വ്യത്യസ്ഥമായി കൂടുതൽ അളവിൽ മൽസ്യ, മാംസാദികൾ ഭക്ഷിക്കുകയും, മദ്യം കഴിക്കുന്നവരാണെങ്കിൽ അളവിൽ കൂടുതലും, രാ വും, പകലും മദ്യപിക്കുകയും ചെയ്യുന്നു. മദ്യം കഴി ക്കുന്നതോടൊപ്പം, മദ്യപ ന്മാരായ സുഹൃത്തുക്കളേയും മദ്യം നൽകി സൽക്കരിക്കുകയും, രാത്രി മുഴു വൻ വീട്ടിന് പുറത്തോ,എതെകിലും മൈതാനത്തോ  ഒന്നിച്ചു കൂടി ആടുക യും പാടുകയും ചെയ്യുന്നു. വെളുപ്പാൻ കാലമാകുമ്പോഴേക്കും മദ്യം കഴിച്ച പ ലരും അബോധാവസ്ഥയിൽ വഴിയിലും, ഗട്ടറുകളിലും വീണു കിടക്കുന്ന തും സർവ്വ സാധാരണ കാഴ്ചയായിരുന്നു. അങ്ങിനെ ഗട്ടറിൽ വീണു കിടക്കുന്ന തിൽ നിന്നുമുണ്ടായ പേരാണ് ഗട്ടറി അ മാവാസ്സി. പല നൂറ്റാണ്ടുകളായി നില വിലുള്ളതാണ് ഈ വിചിതമായ ആചാ രം!!!!!!! എന്നാൽ വീടുകളിലുള്ള സ്ത്രീ കളും, മദ്യം കഴിക്കാത്തവരും അമാവാസ്സി വ്രതമനു ഷ്ഠിക്കുകയും ചെയ്യുന്നു .മുൻ കാലങ്ങളെ അപേക്ഷിച്ചു ഇപ്പോൾ ഈ വിചിത്ര ആചാരങ്ങൾ കൊണ്ട് നടക്കുന്നവർ വളരെ കുറവ് മാത്രമേയുള്ളൂ.

കേരളത്തിൽ കർക്കടകം പോലെ ശ്രാവണ മാസ്സം മഴയുടെയും വറുതിയുടേ യും കാലമാണെന്നു ഇവിടങ്ങളിലുള്ള വിശ്വാസ്സം, ശ്രാവൺ മാസ്സത്തിൽ തുട ർച്ചയായി മഴപെയ്യുകയാൽ മഴക്കാല സാംക്രമിക രോഗങ്ങൾ പടരുവാൻ സാ ധ്യതകളും കൂടുതലാണ്, രോഗങ്ങളിൽ നിന്നും രക്ഷ നേടാനും, രോഗം പടരാ തിരിക്കാനുമുള്ള മുൻ കരുതലാണ് മൽസ്യ, മാംസാദികൾ വർജ്ജിച്ചുള്ള മിത ഭക്ഷണവും, മദ്യ പാനികൾ മദ്യവും, മാംസാഹാരങ്ങൾ  ഉപേക്ഷിക്കുന്നതും  കൊണ്ട് ഉദ്ദേശിക്കുന്നത്. ഗട്ടറിയുടെ പിറ്റേ ദിവസ്സം മുതൽ എല്ലാവരും കടു ത്ത വ്രത നിഷ്ടയിലായിരിക്കും, അതിന് വിശ്വാസത്തിൻറെ ബലം കൂടിയാകു മ്പോൾ അനുസ്സരിക്കാനും ആളുകൾ തയ്യാറാവുന്നത് സാധാരണവുമാണല്ലോ. ഗട്ടറി ദിവസ്സം രാ ത്രി വൈകുന്നത് വരേയും കച്ചവടക്കാർ കടകൾ തുറന്ന് വയ്ക്കുകയും രാവിലെ വരെ നല്ല കച്ചവടം നടക്കുന്നതും സർവ്വ സാധാരണ മായ കാഴ്ചയാണ്.

ശ്രവണ മാസ്സം വ്രതം തുടങ്ങിയാൽ തീരുന്നതു വരെ മൽസ്യ മാംസാദികളും, മദ്യവും ഉപയോഗിക്കില്ല, അതിനുള്ള തയ്യാറെടുപ്പാണ് തീറ്റയുടേയും കുടിയു ടേയും പേരിലറിയപ്പെടുന്ന ഗട്ടറി. ശ്രാവണ  വ്രതാനുഷ്ഠാനങ്ങളും പല വിധമു ണ്ട്. ചിലർ ഉള്ളിയും, വെളുത്തുള്ളിയും ഇല്ലാത്ത സസ്സ്യാഹാരം മാത്രം മൂന്ന് നേരവും കഴിക്കുകയും, മറ്റു ചിലർ ഒരു നേരം മാത്രം സസ്സ്യാഹാരം കഴിക്കു കയും ചെയ്യുന്നു. മറ്റു ചിലർ നാല് മാസ്സങ്ങൾക്ക് ശേഷമുള്ള കാർത്തിക മാസ്സ ത്തിലെ ദേവ പ്രബോധിനി ഏകാദശി വരെ വ്രതമെടുക്കുന്നു. ഈ നാല് മാസ്സ ങ്ങളും ഉള്ളിയോ, വെളുത്തുള്ളിയോ ഭക്ഷണത്തിൽ ഉൾപ്പെടുത്തില്ല. സസ്സ്യാ ഹാരങ്ങളിൽ തന്നെ പലതും വർജ്യവുമാണ്, കൂടാതെ അമിത ആഹാരവും വർജ്യമാണ്. നല്ല വാക്കുകൾ മാത്രമേ നിത്യ ജീവിതത്തിൽ ഉപയോഗിക്കാൻ പാടുള്ളൂ, ആരേയും വെറുപ്പിക്കാനോ, ബുദ്ധിമുട്ടിക്കാനോ പാടില്ല, അങ്ങിനെ മറ്റു വ്രതങ്ങളെ അ പേക്ഷിച്ചു കൂടുതൽ കർശനമായതും ഇന്നത്തെ കാലത്ത്  അനുഷ്ഠിക്കുവാൻ ബുദ്ധിമുട്ടുള്ളതുമാണ് ചതുർ മാസ്സ്  വ്രതം.

ചതുർമാസങ്ങളിൽ വിവാഹമടക്കമുള്ള മംഗള കർമ്മങ്ങളൊന്നും ഉത്തരേ ന്ത്യയിൽ നടത്താറില്ല, ആഷാഢ മാസ്സം തീരുന്നതോടെ നിർത്തി വയ്ക്കുന്ന വിവാഹം, അല്ലെങ്കിൽ വിവാഹ നിശ്ചയം പോലുള്ള ആഘോഷങ്ങൾ ദീപാവ ലിക്കു ശേഷം ഏതാണ്ട് മൂന്നാഴ്ച കഴിഞ്ഞു നടക്കുന്ന തുളസി വിവാഹത്തോടെ യാണ് പുനരാരംഭിക്കുന്നത്. ശ്രാവൺ, ഭാദ്രപാദ, അശ്വിനി, കാർത്തിക തുട ങ്ങിയ മാസ്സങ്ങളാണ് ചതുർ മാസ്സമെന്ന പേരിൽ അറിയപ്പെടുന്നത്. ഗുരു പൂർ ണ്ണിമ, കൃഷ്ണ ജന്മാഷ്ടമി, രക്ഷാബന്ധൻ, ഗണേഷ് ചതുർത്ഥി, നവരാത്രി, ദുർഗാ പൂജ, ദിപാവലി, അങ്ങിനെ ഒരുപാട് ആഘോഷങ്ങളാണ് അടുത്തടുത്ത ദിവ സ്സങ്ങളിലായി ചതുർമാസ്സത്തിൽ നടക്കുന്നത്.

ഗട്ടറി അമാവാസ്സി കേരളത്തിൽ കർക്കടകവാവായാണ് ആചരിക്കുന്നത്. കേ രളത്തിലെന്ന പോലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും പിതൃ തർപ്പണവും മറ്റു പൂജാ കർമ്മങ്ങളുമായാണ് അമാവാസ്സി ആചരിക്കുന്നത്. ഉത്തർ പ്രദേശ് സം സ്ഥാനത്ത് പിതൃ തർപ്പണവും, ശ്രാദ്ധ കർമ്മ പൂജയും, കാള സർപ്പ പൂജയുമാ യാണ് ആചരിക്കുന്നത്. കർണ്ണാടകയിലാണെങ്കിൽ ഭീമന അമാവാസ്സിയെന്ന പേരിൽ ആചരിക്കുകയും പിതൃ തർപ്പണത്തോടോപ്പോം ജ്യോതിർ ഭീമേശ്വർ വ്രതവും, പതി സ ഞ്ജീവനി വ്രതവും അനുഷ്ഠിക്കുന്നു, ആന്ധ്രാ പ്രദേശിൽ ചു ക്കലാ അമാവാസ്സി വ്രതമെന്ന പേരിലും ഗുജറാത്ത് സംസ്ഥാനത്ത് ഹരിയാലി അമാവാസ്സിയെന്ന പേരിലുമാണ് അറിയപ്പെടുന്നത്.

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ എല്ലായിടത്തും ആചരിച്ചു വരുന്ന താണ് കർക്കടക വാവ്. ആഗസ്ത് മാസ്സം പതിനൊന്നിനാണ് ഈ വർഷത്തെ ക ർക്കടക വാവ്. കേരളത്തിൽ കർക്കടവാവും, മഹാരാഷ്ട്ര യിലാണെങ്കിൽ ഗ ട്ടറി അമാവാസ്സി,  മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ ആഷാഢ അമാവാസ്സിയാ ഘോഷം. അങ്ങിനെ പല സംസ്ഥാങ്ങളിലും പേരിൽ വ്യതാസമുണ്ട്. മഹാരാ ഷ്ട്രയൊഴികെ മറ്റു സംസ്ഥാനങ്ങളിലെ  ആചാരങ്ങളിലും അനുഷ്ഠാനങ്ങളി ലും ചെറിയ വ്യത്യാസ്സങ്ങൾ ഉണ്ടെന്നതൊ ഴിച്ചാൽ മറ്റു സംസ്ഥാനങ്ങളിൽ  കേരളത്തിലെ ആചാരങ്ങളിൽ നിന്നും വലിയ വ്യതാസ്സങ്ങളൊന്നു മില്ല.

ആശംസ്സകൾ

ജയരാജൻ കൂട്ടായി




     

Wednesday, 28 June 2017

ജഗന്നാഥ് പുരി രഥ യാത്ര

ജഗന്നാഥ് പുരി രഥ യാത്ര

വിശ്വ പ്രശസ്തമായ ഒരു മഹാത്ഭുതമാണ് ഒറീസ്സ സംസ്ഥാനത്തിലെ ധാർമ്മിക നഗരമായി അറിയപ്പെടുന്ന പുരിയിൽ  നടക്കുന്ന ജഗന്നാഥ് പുരി രഥ യാത്ര. ജഗ ന്നാഥ്‌ എന്നാൽ സാക്ഷാൽ ജഗത്തിൻറെ നാഥൻ, അല്ലെങ്കിൽ അധിപനായി അറി യപ്പെടുന്ന മഹാവിഷ്ണു തന്നെ. ഹൈന്ദവ വിശ്വാസ്സങ്ങളിൽ പറയുന്ന ചാർ ധാം യാത്രയിലുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് എത്രയോ വർഷങ്ങൾക്ക് മുമ്പ് നിർ മ്മിച്ച പുരി ജഗന്നാഥ് ക്ഷേത്രം. ബദരീനാഥും, ദ്വാരകയും, രാമേശ്വരവുമാണ് മ റ്റു മൂന്ന് ക്ഷേത്രങ്ങൾ. ഏതൊരു വിശ്വാസ്സിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ചാർ ധാം യാത്ര നടത്തിയാൽ ജീവിതം ധന്യമാകുമെന്നും, മോക്ഷപ്രാപ്തി ലഭി ക്കുമെന്നതും വിശ്വാസ്സം. വർഷാവർഷം നടക്കു ന്ന രഥ യാത്ര പുരിക്ക് പുറമേ, ഭാരതത്തിലും, നേപ്പാളിലും മറ്റ് അനേകം വിദേശ രാജ്യങ്ങളിലും പ്രശസ്ത മാ ണ്.

ഇന്ത്യക്ക് പുറമെ പത്തോളം രാജ്യങ്ങളിൽ നടക്കുന്ന രഥ യാത്രകൾ പ്രശസ്ത മാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴിൽ സാൻ ഫ്രാൻസി സ്കോയിലാണ് ആദ്യമായി തദ്ദേശീയർ രഥ യാത്ര നടത്തിയത്. തുടർന്ന് ചെക് റിപ്പബ്ളിക്കിലെ പ്രാഗിലും, ആയിരത്തി തൊള്ളായിരത്തി എൺപത്തി എട്ട് മുതൽ സൗത്ത് ആഫ്രിക്കയിലെ ഡർബനിലും, ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്ന് മുതൽ ഇറ്റലിയിലെ റോമിലും, പിന്നീട് ഓസ്ട്രേലിയ, മോ സ്കൊ, ഫ്ലോറിഡ (യു എസ് എ) ലണ്ടൻ (ഇംഗ്ലണ്ട് ) ന്യൂസിലാൻഡിലും ആഘോ ഷങ്ങൾ തുടങ്ങി. കൂടാതെ പല ചെറു രാജ്യങ്ങളിലും വലുതും ചെറുതുമായ രഥ യാത്രകൾ വർഷാവർഷങ്ങളിൽ നടക്കുന്നു. എല്ലാ രഥ യാത്രകളുടേയും സംഘാ ടകർ തദ്ദേശീയർ തന്നെ. !!

ഭഗവാൻ ജഗന്നാഥൻ തൻറെ ലീലാ വിലാസ്സങ്ങൾ ആടിയതായി വിശ്വസിക്കപ്പെ ടുന്ന പുരി പുരുഷോത്തം പുരിയെന്ന പേരിലും, ശംഖ് ക്ഷേത്ര, ശ്രീ ക്ഷേത്ര തുട ങ്ങിയ പേരുകളി ലും  അറിയപ്പെടുന്നു. വൈഷ്‌ണ ധർമ്മ വിശ്വാസ്സ പ്രകാരം സ മ്പൂർണ്ണ ജഗത്തിൻറെയും ഉത്ഭവം തുടങ്ങുന്നത് പുരിയിൽ നിന്നാണെന്നാണ്. ഇ വിടുത്തെ മൂർത്തികളിൽ കാണാനാവുന്ന കലകൾ ഭക്തരേയും, മറ്റു യാത്രികരേ യും ഒരു പോലെ ആനന്ദത്തിലാറാടിക്കുന്നു. കൂടാതെ മനോഹരങ്ങളായ കടൽ തീരങ്ങളും, കരവിരുതുകൾക്ക് പകരമില്ലാത്ത കൊണാർക്ക് സൂര്യ ക്ഷേത്രവും, ശ്രീ ബുദ്ധൻറെ മൂർത്തികളും, ഉദയഗിരി, ധോൽഗിരി ഗുഹകളും, ജൈന മുനി മാരുടെ തപസ്ഥലമായിരുന്ന ഖണ്ഡ ഗിരി ഗുഹയും, ചന്ദന തടാകവും, ലിംഗ രാ ജ്, സാക്ഷി ഗോപാൽ, ജഗന്നാഥ് ക്ഷേത്രം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മനോ ഹര ദൃശ്യങ്ങളാണ് പുരിയിലും പരിസ്സരങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്.

ജഗന്നാഥ് പുരി രഥ യാത്ര എല്ലാ വർഷങ്ങളിലും ആഷാഢ മാസ്സത്തിലെ ശുക്ല പ ക്ഷത്തിൻറെ രണ്ടാം ദിവസ്സമാണ് ആരംഭിക്കുന്നത്. പത്ത് ദിവസ്സങ്ങളാണ് രഥ യാത്ര ഉൽസ്സവങ്ങൾ നടക്കുന്നത്. ഈ ദിവസ്സങ്ങളിൽ സ്വദേശികളും, വിദേശിക ളുമടക്കം പല ലക്ഷം ഭക്തന്മാരും, സഞ്ചാരികളുമാണ് യാത്രയിൽ പങ്കെടുക്കാൻ എത്തി ചേരുന്നത്. ഈ ദിവസ്സം ഭഗവാൻ കൃഷ്ണൻ, സഹോദരനായ ബലരാമ നേയും, സഹോദരി സുഭദ്രയേയും മൂന്ന് വ്യത്യസ്ത രഥങ്ങളിലിരുത്തി ഗുഡി ച്ചാ ദേവി ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നു. പരമ പവിത്രമായി അറിയപ്പെ ടുന്ന ഈ രഥങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യാത്രക്ക് പല മാസ്സങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങുന്നു.

രഥയാത്രയുടെ ആരംഭത്തെ കുറിച്ച് പല വിശ്വാസ്സങ്ങളും കഥകളും നിലവിലു ണ്ട്, 'അമ്മ വീട്ടിൽ വരുന്ന ഭഗവാൻ കൃഷ്ണൻറെ സഹോദരി സുഭദ്രക്ക് സഹോ ദരങ്ങളോടോപ്പോം നഗര പ്രദിക്ഷണം നടത്തുവാൻ ആഗ്രഹം തോന്നുകയും, സു ഭദ്രയുടെ ഇച്ഛാനുസരണം എല്ലാവരും രഥങ്ങളിൽ നഗര പ്രദക്ഷിണം നടത്തുക യുണ്ടായിയെന്നും, അങ്ങിനെ തുടങ്ങിയതാണ് രഥ യാത്രയെന്നും ഒരു കഥ. മറ്റൊ രു കഥ പ്രകാരം ഗുഡിച്ചാ ദേവി കൃഷ്ണൻറെ ഇളയമ്മയാണെന്നും, ഇളയമ്മ യുടെ ആ ഗ്രഹ പ്രകാരവും, ക്ഷണപ്രകാരവും അവരുടെ ഭവനത്തിൽ ഒൻപത് ദിവസ്സങ്ങൾ താമസ്സിക്കുവാൻ പോയിയെന്നും മറ്റൊരു കഥ. അമ്മാവനായ കം സ്സൻ കൃഷ്ണനെ മധുരയിലേക്ക് വിളിച്ചുവെന്നും യാത്രക്കായി സാരഥികളോട് കൂടിയ മൂന്ന് രഥങ്ങൾ അയച്ചുവെന്നും, രഥങ്ങളിൽ കൃഷ്ണനെ അനുഗമിച്ചു സഹോദരങ്ങളും മധുരയിൽ എത്തിയെന്നും തുടർന്ന് യുദ്ധത്തിൽ കംസ്സനെ വ ധിച്ചു ഭഗവാൻ പ്രജകൾക്ക് ദർശനം നൽകുവാൻ യാത്ര നടത്തിയെന്നും ഐതി ഹ്യം.

രഥങ്ങളിൽ മൂവരും യാത്ര ചെന്നുന്നതിനിടയിൽ നാരദ മുനി പ്രക്ത്യക്ഷപ്പെടുക യും, കംസ്സ വധം കഴിഞ്ഞു മൂന്ന് പേർ ഒന്നിച്ചു പ്രജകളെ കാണുവാൻ പോകുന്ന യാത്ര കണ്ടു അത്യധികം പ്ര സന്ന വദനനാകുകയും, എല്ലാ വർ ഷങ്ങളിലും ഇ ങ്ങിനെ ഒന്നിച്ചുള്ള യാത്ര നടത്തണമെന്നും, പ്രജകൾക്ക് ദർശനം ന ൽകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും, നാരദ മുനിയുടെ ആഗ്രഹം പൂർത്തികരിക്കാൻ അന്ന് മുതൽ എല്ലാ വർഷങ്ങളിലും മുടക്കം കൂടാതെ രഥ യാത്ര നടത്തി വരുന്നു വെന്നും മറ്റൊരു വിശ്വാസ്സം.

ജഗന്നാഥ ക്ഷേത്രം പുരിയിൽ സ്ഥാപിതമായതിനെ കുറിച്ചും വേറെ കഥകളും വിശ്വാസ്സങ്ങളും നിലവിലുണ്ട്. മൃതുവിന്‌ ശേഷം കൃഷ്ണൻറെ ശരീരം ദ്വാരക യിൽ എത്തിച്ചുവെന്നും, ദുഖിതനായ ബലരാമൻ വിലപിച്ചു കൊണ്ട് കൃഷ്ണ ൻറെ ശരീരവുമായി സമുദ്രത്തിലേക്ക് ചാടിയെന്നും, ബലരാമന് പിറകേ സുഭദ്ര യും കടലിലേക്ക് ചാടിയെന്നും വെള്ളത്തിന് മുകളിൽ മൂവരും ഒഴുകിക്കൊണ്ടി രിക്കുന്ന സമയത്ത് ഭാരതത്തിൻറെ പൂർവ്വ ഭാഗത്തു സ്ഥിതിചെയ്യുന്ന പുരിയി ലെ രാജാവായ ഇന്ദ്രദ്യുമ്നന് സ്വപ്നമുണ്ടാകുന്നു, കടലിൽ ഒഴുകിക്കൊണ്ടിരി ക്കുന്ന ഭഗവാന് വിശാലമായ പ്രതിമയുണ്ടാക്കുകയും, താമസ്സിയാതെ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠയും നടത്തണം. സ്വപ്നത്തിൽ ദേവതകൾ ഇപ്രകാരം അരു ളിച്ചെയ്തു, കൃഷ്ണ പ്രതിമയോടോപ്പോം, ബലരാമൻറെയും, സുഭദ്രയുടെയും പ്രതിമകൾ മരത്തടിയിൽ നിർമ്മിക്കണമെന്നും, കൃഷ്ണൻറെ അസ്ഥി പ്രതിമയു ടെ പിറകിൽ ഘടിപ്പിക്കണമെന്നും, കൃഷ്ണൻറെ അസ്ഥി രാജാവിൻറെ മുന്നിൽ താമസ്സിയാതെ വന്നു ചേരുമെന്നുമായിരുന്നു സ്വപ്നം.

സ്വപ്നത്തിൽ കണ്ട പ്രകാരം രാജാവിന് അസ്ഥി കിട്ടുന്നു, പ്രതിമാ നിർമ്മാണം ആരെ ഏൽപ്പിക്കുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കെ പ്രപഞ്ച സൃഷ്ടാവായ വിശ്വ കർമ്മാവ് ഒരു ശിൽപ്പിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും മൂർത്തിയുടെ പണി ഏറ്റെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പണി തുടങ്ങുന്നതിനു മുമ്പായി ചില നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നു. അടച്ചിട്ട മു റിയിൽ മൂർത്തിയുടെ പണികൾ നടക്കുമ്പോൾ രാജാവടക്കം ആരും അകത്തേ ക്ക് പ്രവേശിക്കാൻ പാടില്ല. അങ്ങിനെ സംഭവിച്ചാൽ പിന്നെ പണി തുടരുകയി ല്ലെന്നുമായിരുന്നു നിബന്ധനകൾ.

പറഞ്ഞ സമയം കഴിഞ്ഞിട്ടും പണി തീരാതേയും അടച്ചിട്ട മുറി തുറക്കാതേയു മായപ്പോൾ ഭക്ഷണമോ വെള്ളമൊയില്ലാതെ ശിൽപ്പിക്ക് ജീവഹാനി സംഭവി ച്ചോയെന്ന ചിന്തയാലും അക്ഷമനായ രാജാവ് മുറി തള്ളി തുറക്കുന്നു. തുറന്ന യുടനെ ശിൽപ്പി അപ്രത്യക്ഷനാകുന്നു, മൂർത്തിയുടെ പണി മുഴുവനായതുമില്ല, പണി പൂർത്തിയാവാത്ത മൂർത്തിയുടെ പിറകിൽ അസ്ഥി (ഇന്ദ്രനീലം) ഘടിപ്പി ച്ചു കൊണ്ട്  രാജാവ് ക്ഷേത്രത്തിനകത്ത് മൂർത്തിയുടെ പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു. ഭാരതത്തിൽ പുരി ക്ഷേത്രത്തിൽ മാത്രമേ കൃഷ്ണൻറെയും, ബലരാമ ൻറെയും, സുഭദ്രയുടേയും മൂർത്തികൾ ഒന്നിച്ചു പ്രതിഷ്ടിച്ചതായിട്ടുള്ളൂ. പന്ത്ര ണ്ട് വർഷത്തിലൊരിക്കൽ മൂർത്തികൾ പുതിയത് നിർമ്മിക്കുകയും, പ്രതിഷ്ഠി ക്കുകയും ചെയ്യുന്നു, പുതിയതായി നിർമ്മിക്കുന്ന മൂർത്തികളും പണി മുഴുവ നാകാതെ അപൂർണ്ണ മായിരിക്കുമെന്നതും പുരിയിൽ മാത്രം കാണാൻ കഴിയു ന്ന സവിശേഷതയാണ്

ക്ഷേത്രവുമായി ബന്ധപ്പെട്ടു മറ്റൊരു കഥയും നിലവിലുണ്ട്, കടൽക്കരയിലെ വീ ട്ടിൽ താമസ്സിക്കുയായിരുന്ന ഇന്ദ്രദ്യുമ്നന് കടൽക്കരയിൽ നിന്നും ഒരു ഇന്ദ്ര നീല മണി കിട്ടുന്നു. ലോകം മുഴുവൻ പ്രകാശം പരത്തുന്നതായിരുന്നു ഇന്ദ്രനീലം. അ ന്ന് രാത്രിയിൽ രാജാവിന് ഇന്ദ്രനീലം കൊണ്ട് മൂർത്തി നിർമ്മിക്കുവാനും, തുടർ ന്ന് ക്ഷേത്രം നിർമ്മിച്ച് മൂർത്തിയുടെ പ്രതിഷ്ട നടത്തുവാനും സ്വപ്നവും, അശ രീരിയും ഉണ്ടാവുന്നു. തുടർന്ന് വിശ്വകർമ്മാവ് ശിൽപ്പിയു ടെ രൂപത്തിൽ വേ ഷം മാറിയെത്തുകയും, തുടർന്നുള്ള കഥകൾ മുകളിൽ പറയുന്നത് പോലെ മാറ്റ മില്ലാതെയുമാണ്.

ഭഗവാൻ ജഗന്നാഥൻറെ രഥം നന്ദി ഘോഷയെന്ന പേരിൽ അറിയപ്പെടുന്നു. ഇതി നു നാൽപ്പത്തിനാലര അടി ഉയരവും (പതിമൂന്നര മീറ്റർ), പതിനാറു ചക്രങ്ങളു മുണ്ട്, എണ്ണൂറ്റി മുപ്പത്തി രണ്ട് മരത്തടികളാണ് കൃഷ്ണ രഥത്തിനായി ഉപയോ ഗിച്ചിരിക്കുന്നത്. ബാലരാമൻറെ രഥം താളധ്വജം എന്ന പേരിൽ അറിയപ്പെടു ന്നു, പതിനാലു ചക്രങ്ങളുള്ള ഈ രഥത്തിനു നാൽപ്പത്തി മൂന്നര അടിയോളം ഉ യരമുണ്ട്. (പതി മൂന്നേകാൽ മീറ്റർ) എഴുന്നൂറ്റി അറുപത്തി മൂന്ന് മരത്തടികളാ ണ് രഥത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സുഭദ്ര രഥം ദേവതാലൻ എന്ന പേരി ൽ അറിയപ്പെടുന്നു. നാൽപ്പത്തി രണ്ടരയോളം  അടി ഉയരവും (പതിമൂന്നോളം മീറ്റർ) പന്ത്രണ്ടു ചക്രങ്ങളും, അഞ്ഞൂറ്റി തൊണ്ണൂറ്റി മൂന്ന് മരത്തടിയും  സുഭദ്ര രഥത്തിനായി ഉപയോഗിച്ചിരിക്കുന്നു. ഓരോ രഥത്തിലും മരത്തടിയിൽ തീർ ത്ത ഒൻപത് പാർശ്വ ദേവതമാരും, നാല് കുതിരകളും, ഓരോ സാരഥി മാരുമു ണ്ടായിരിക്കും. ജഗന്നാഥൻറെ കുതിരകൾ വെള്ള നിറവും, ബലരാമൻറെ കുതി രകൾ കടും നിറവും, സുഭദ്രയുടെ കുതിരകൾ ചുവപ്പ് നിറവുമായി രിക്കും.

രഥയാത്രയിൽ ഉപയോഗിക്കുന്ന രഥങ്ങൾ ഉണ്ടാക്കുന്നതിനും പല തരം ചിട്ടവട്ട ങ്ങൾ ഉണ്ട്. വ്യത്യസ്തമായ മൂന്ന് വനങ്ങളിൽ നിന്നുമുള്ള വേപ്പ് മരത്തിൻറെ ത ടികൾ ഉപയോഗിച്ചാണ് രഥങ്ങൾ നിർമ്മിക്കുന്നത്. മരത്തിൻറെ ഗുണമേൻമ്മ പ രിശോധിക്കാൻ ഒരു വിദഗ്ധ സമ്മിതി തന്നെയുണ്ട്. മരം മുറിക്കാൻ സമ്മിതി പ രിശോധിക്കുന്ന കാര്യങ്ങളിൽ പ്രധാനമായത് ഇങ്ങിനെ, തടിയുടെ ഗുണം, നിറം, കൂടാതെ നാല് വലിയ ശിഖരങ്ങളോട് കൂടിയതായിരിക്കണം, മരം വളരുന്ന കാ ടിനടുത്ത് തടാകം, അല്ലെങ്കിൽ നീർച്ചാലും, കിളികൾ വെള്ളം കുടിക്കുകയും വേ ണം, മരത്തിൻറെ കടയ്ക്കൽ സർപ്പ പുറ്റുകളും, മൂന്ന് മലകൾക്കിടയിൽ വളരു ന്ന മരവുമായിരിക്കണം, മരത്തിൻറെ പരിസ്സരത്ത് കൂവളമരം വളരണം തുട ങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്.

മുൻ രാഞ്ജിയുടെ നാടായ ദാസപ്പള്ളയിൽ നിന്നും രഥ നിർമ്മാണത്തിൻറെ അ വകാശികളായ വിശ്വകർമ്മാക്കൾ മുറിച്ചെടുത്ത വേപ്പ് മരത്തടി മഹാനദിയിൽ ഒഴുക്കുന്നു, ഒഴുകി വരുന്ന തടികൾ പുരിക്കടുത്തു വച്ച് കരക്കടുപ്പിക്കുന്നു. തു ടർന്ന് രഥത്തിൻറെ നിർമ്മാണ പ്ര വർത്തനങ്ങൾക്ക് അക്ഷയ തൃദീയ ദിവസ്സം ആരംഭം കുറിക്കുന്നു. ക്ഷേത്രത്തി ൻറെ സിംഹദ്വാരമെന്നറിയപ്പെടുന്ന പടി ഞ്ഞാറൻ നടയിലാണ് രഥത്തിൻറെ നിർമ്മാണപ്രവൃത്തികൾ നടക്കുന്നത്.

 വ്രത ശുദ്ധിയോടും ഭക്തി, വിശ്വാസ്സത്തോടും കൂടി സർവ്വ വിധ അലങ്കാരങ്ങ ളോടും കൂടി തയ്യാറാക്കുന്ന മൂന്ന് വ്യത്യസ്ത രഥങ്ങളിലായി ഭഗവാൻ ജഗനാ ഥനും, ബലഭദ്രനും, സുഭദ്രയും ഉപവിഷ്ടരാകുന്നു. ഭക്തിയുഗമായി കരുതപ്പെടു ന്ന മധ്യയുഗം മുതൽ രഥ യാത്ര നടന്നു വരുന്നതായി കണക്കാക്കപ്പെടുന്നു. ഭാരത ത്തിലും, ലോകത്തിലേയും തന്നെ ഏറ്റവും പഴക്കം കൂടിയ രഥയാത്രയാണ് ബ്ര ഹ്മ പുരാണത്തിലും, സ്കന്ദപുരാണത്തിലും, പദ്മപുരാണത്തിലും, കപില സം ഹിതയിലും  പ്രതിപാദിക്കപ്പെട്ട ജഗന്നാഥ്‌ പുരി രഥയാത്ര.

പല ആചാരങ്ങളാലും കഥകളാലും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ആഘോഷ മാണ് രഥയാത്ര. യാത്രയിൽ ഇന്നും ജഗന്നാഥ്‌ ഭഗവാൻറെ ദശാവതാര രൂപത്തെ യാണ് പൂജിക്കുന്നത്. കൂട്ടത്തിൽ വിഷ്ണു, കൃഷ്ണൻ, വാമനൻ, ഗൗതം ബുദ്ധൻ തുടങ്ങിയവരേയും പൂജിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. അനേക കഥകളി ൽ നിന്നും, വിശ്വാസ്സങ്ങളിൽ നിന്നും, അനുമാനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധ്യമാകുന്നത് എന്തെന്നാൽ ഭഗവാൻ ജഗന്നാഥ്  വിഭിന്ന മത, ധർമ്മ, വിശ്വാസ്സ ങ്ങളുടെ മൂർത്തി ഭാവമാണ്. അത് കൊണ്ടായിരിക്കാം ദൈനം ദിന പൂജ, ആചാ രങ്ങൾ, വ്യവഹാരങ്ങൾ, രീതി, നീതി, വ്യവസ്ഥകൾ എല്ലാം, ശൈവ, വൈഷ്ണ വ, ബൗദ്ധ, ജൈന, തുടങ്ങിയ വിവിധ വിശ്വാസ്സത്തിൽ പെട്ട തന്ദ്രിമാർ ഒത്തു കൂ ടി നടത്തുന്നതിൻറെ കാരണവും. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് ജഗത്തി ൻറെ നാഥൻ എന്ന ജഗന്നാഥനായതെന്ന് വിശ്വാസ്സികൾ പറയുന്നു.

വർഷാവർഷമുള്ള സന്ദർശനത്തിൻറെ ഭാഗമായി ജഗന്നാഥ ക്ഷേത്രത്തിൽ നി ന്നും സുദർശന ചക്രവുമായി രഥത്തിൽ യാത്ര തിരിക്കുന്ന ഭഗവാൻ ജഗന്നാഥ നും, മറ്റു ദേവന്മാരും ബാലഗണ്ടി ചക്കയിലുള്ള ഇളയമ്മയമ്മ ക്ഷേത്രത്തിലെ ത്തുന്നു. ഇളയമ്മയമ്മ ക്ഷേത്രത്തിൽ ഇഷ്ട്ട പ്രസാദമായ പ്രത്യേകതരം പാൻ കേക്ക് കൊണ്ടുള്ള പ്രസാദ പൂജ നടക്കുന്നു.തുടർന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്തു സന്ധ്യയോടെ ഗുഡിച്ച ദേവി ക്ഷേത്രത്തിൽ എത്തുന്നു. ഗുഡിച്ച ദേവി ക്ഷേത്രത്തിൽ ഈ ദിവസ്സങ്ങളിൽ ആണ്ടപ് ദർശൻ എന്ന പേരിലുള്ള ജഗന്നാഥ ദർശനം നടക്കുന്നു.

ഈ ദിവസങ്ങളിലെ പ്രസാദം മഹാപ്രസാദമെന്നറിയപ്പെടുന്നു. മറ്റു ദിവസ്സങ്ങ ളിലുള്ള പ്രസാദത്തെ സാമാന്യ പ്രസാദമെന്ന പേരിലും അറിയപ്പെടുന്നു.  പിറ്റേ ദിവസ്സം ഭഗവാൻ രഥത്തിൽ നിന്നുമിറങ്ങി ദേവി ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. തുടർന്ന് അവിടെ ഒൻപത് ദിവസ്സങ്ങൾ തങ്ങുന്നു.  പത്താം ദിവസ്സം തിരി ച്ചു വ രുകയും ചെയ്യുന്നു. ഇളയമ്മയമ്മയെ കാണുവാൻ വേണ്ടി പോകുന്നതും തിരി ച്ചു വരുന്നതുമായ യാത്രയാണ് ഇന്ന് പുരി രഥയാത്രയെന്ന പേരിൽ അറിയപ്പെ ടുന്നത്. ഈ ഒരേയൊരു ദിവസ്സം വിദേശികൾക്ക് ക്ഷേത്ര ശ്രീ കോവിൽ പരിസ്സ രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്ന മായി നാനാ മതത്തിൽപ്പെട്ട വിശ്വാസ്സികളേയും സന്ദർശകരേയും നിത്യവും പു രി ജഗന്നാഥ ക്ഷേത്രത്തിൽ കാണാൻ പറ്റുന്നതും ഇവിടുത്തെ മാത്രം സവിശേഷത തന്നെ.

രഥയാത്ര നടക്കുന്ന ദിവസ്സങ്ങളിൽ ലോകത്തിൻറെ നാനാഭാഗങ്ങളിലുമുള്ള പല ആയിരക്കണക്കിന് വിശ്വാസ്സികൾ രഥം കയറുകളാൽ കെട്ടി വലിക്കുന്നതിൽ മ ൽസ്സരിച്ചു പങ്കെടുക്കുന്നു. ഇത് നേരിട്ടും അടുത്ത് നിന്ന് കൊണ്ടും ഭഗവാനെ ദർ ശിക്കാനുള്ള അമൂല്യ അവസ്സരമായി വിശ്വാസ്സികൾ കരുതിപ്പോരുന്നു. ഭക്തി ഗാനങ്ങളും, വാദ്യഘോഷങ്ങ ളും, മ്യൂസിക്കൽ ഉപകരണങ്ങൾ വായിച്ചും, പര മ്പാരാഗത നൃത്തവും, ആട്ടും, പാട്ടുമായി അവിസ്മരണീയമായ ഒരു അനുഭവ മാണ് രഥയാത്രയിൽ പങ്കെടുക്കുകയെന്നത്. എല്ലാ വർഷങ്ങളിലും പുതുതായി ഉണ്ടാക്കുന്നതാണ് രഥങ്ങളെല്ലാം ഒരു വർഷം ഉപയോഗിച്ച രഥം  അടുത്ത വർ ഷത്തെ ഉൽസ്സവ ത്തിന് വീ ണ്ടും ഉപയോഗിക്കുകയില്ല.


തകർന്നു കിടന്നിരുന്ന ക്ഷേത്രത്തെ ആയിരത്തി എഴുപത്തി ഏഴു മുതൽ ആയിര ത്തി ഒരുന്നൂറ്റി അൻപതു വരേയുള്ള കാലത്ത് കലിംഗ രാജ്യത്തിലെ ചോള രാ ജാവായിരുന്ന ആനന്ദ വർമ്മൻ ക്ഷേത്രത്തിൻറെ പുനർ നിർമ്മാണം തുടങ്ങിയെ ങ്കിലും മുഴുമിപ്പിക്കാനായില്ല, തുടർന്ന് ആയിരത്തി ഒരുന്നൂറ്റി എഴുപതു മുതൽ ആയിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി എട്ട് വരേ ഒഡിയ രാജാവായിരുന്ന അനഘ ഭീം ദേവ് പണികൾ മുഴുമിപ്പിച്ചു ക്ഷേത്രത്തെ ഇന്ന് കാണുന്ന നിലയിൽ പണിയു കയായിരുന്നു.  തുടർന്നു ണ്ടായ വിദേശ ആക്രമണങ്ങളിൽ ക്ഷേത്രം ഭാഗീകമായി നശിപ്പിക്കപ്പെട്ടു. പിന്നീ ട് രാമചന്ദ്ര ദേവ് രാജ്യ ഭരണത്തിൽ എത്തിയ ശേഷം ക്ഷേത്രം കേടുപാടുകൾ നീ ക്കി പുനർ പ്രതിഷ്ഠ നടത്തി വീണ്ടും പൂജകളും മറ്റു നടപടികളും ആരംഭി ച്ചു. ആയിരത്തി അഞ്ഞൂറ്റി അൻപത്തി എട്ടിൽ നടന്ന ജഗ ന്നാഥ അർച്ചനയുടെ വിവരങ്ങൾ ക്ഷേത്രത്തിൽ ലഭ്യമാണെന്നും പറയപ്പെടുന്നു.

പുരി ക്ഷേത്രത്തിൻറെ മുകളിൽ പാറിപ്പറക്കുന്ന ജഗന്നാഥൻറെ കൊടിയുടെ സ വിശേഷത എന്തെന്നാൽ എപ്പോഴും കാറ്റിൻറെ വിപരീത ദിശയിലേക്ക് പറക്കു ന്നുവെന്നതാണ്. പകൽ വെളിച്ചത്തിലോ, രാത്രി നിലാവിലോ ക്ഷേത്രത്തിൻറെ നിഴൽ ഭൂമിയിൽ പതിക്കുന്നില്ലെന്നതും ശാത്രലോകത്തിനു ഉത്തരമില്ലാത്ത സമ സ്യ തന്നെ. കൂടാതെ മറ്റൊരു അത്ഭുതം എന്തെന്നാൽ ഈ പ്രദേശത്ത് എല്ലാ കാല ങ്ങളിലും രാത്രിയിലായാലും, പകലായാലും കരയിൽ നിന്നും കടലിലേക്കാണ് കാറ്റ് വീശുന്നത് എന്നുള്ളതാണ്. ക്ഷേത്രത്തിന് മുകളിൽ സ്ഥാപിതമായ കുംഭം രാവും പകലും അദൃശ്യമായിത്തന്നെയിരിക്കും, ക്ഷേത്രത്തിൻറെ മുഖ്യ കവാട ത്തിനു മുകളിലായി സ്ഥാപിച്ചിട്ടുള്ള സുദർശന ചക്രം പുരിയുടെ ഏത്  ഭാഗത്ത് നിന്ന് നോക്കിയാലും നോക്കുന്ന ആൾക്ക് അഭിമുഖമായി കാണുവാൻ കഴിയു ന്നു.

ലോ കത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം കൂടിയായ പുരി ജഗന്നാഥ ക്ഷേ ത്രത്തിൻറെ ഉയരം ഇരുന്നൂറ്റി പതിനാലു അടിയാണ് (അറുപത്തി അഞ്ചേകാൽ മീറ്റർ). നാലുലക്ഷം ചതുരശ്ര അടിയിലാണ് ക്ഷേത്രം പരന്നു കിടക്കുന്നത്. പ്രാവു കളോ, മറ്റു പക്ഷികളോ ക്ഷേത്രത്തിനു മുകളിൽ പറക്കുകയോ കൂടു വയ്ക്കുക യോ ചെയ്യുന്നില്ലെന്നതും പുരി ക്ഷേത്രത്തിന് മാത്രമുള്ള സവിശേഷതകൾ. യാ തൊരു വിധത്തിലുള്ള സാങ്കേതിക വിദ്യകളും നിലവിലില്ലാതിരുന്ന ഒരു കാല ത്ത് ഇത്രയും വലിയൊരു ക്ഷേത്രം ഇത്രയും മനോഹരമായും കരവിരുതുക ളോടും കൂടി നിർമ്മിക്കുകയെന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഊഹി ക്കാമല്ലോ. എല്ലാ അത്ഭുതങ്ങൾക്കും പിറകിൽ ശാസ്ത്രീയമായ കാരണങ്ങൾ ക ണ്ടെത്തുന്ന വൈജ്ഞാനികർക്കു പോലും, അവർ നടത്തിയ നിരവധി പഠനങ്ങ ൾക്കും, സർവ്വേകൾക്കും പുരി ക്ഷേത്രത്തിൻറെ കാര്യത്തിൽ മൗനമാണ്. നിരവ ധി നിർമ്മാണ രഹസ്യങ്ങൾ ഉള്ള ഈ ക്ഷേത്രം ഇന്ന് വരെ ഒരു വൈജ്ഞാനിക നും കാരണം കണ്ടെത്താൻ കഴിയാത്ത ഒരു സമസ്യയാണ്. ഇത് പുരി ജഗന്നാഥ ക്ഷേത്രത്തിൽ മാത്രം കാണുന്ന അത്ഭുതങ്ങളുമാണ്.

കൂടുതൽ വർഷങ്ങളിലും ജൂലൈ മാസ്സം അവസ്സാനമാണ് ആഷാഢ ശുക്ല പക്ഷ ഏകാദശി വന്നു ചേരുക, എന്നാൽ അപൂർവ്വം ചില സന്നർഭങ്ങളിൽ ജൂൺ മാസ്സ ത്തിലും വരാറുണ്ട്, ആഷാഢ ശുക്ല പക്ഷത്തിലെ പതിനൊന്നാം ദിവസ്സമാണ് രഥ യാത്ര ഉൽസ്സവത്തിന് പരിസമാപ്തിയാകുന്നു.

വിശ്വാസ്സങ്ങളേയും ആചാരങ്ങളേയും മാറ്റി നിർത്തുക, വിശ്വസ്സിക്കേണ്ടവർ വിശ്വസ്സിക്കട്ടേ, അല്ലാത്തവർ വിശ്വസ്സിക്കാതേയും ഇരിക്കട്ടെ, എന്നാലും ഒരു കാര്യം പറയാതെ വയ്യ, ഇത്രയും ജനപ്രീതി സമ്പാദിച്ച ഒരു മഹാ മേള, മഹാ മാ മാങ്കം ലോകത്ത് മറ്റൊരിടത്തുമില്ല, ഇനി സമീപ കാലങ്ങളിൽ ഉണ്ടാകുവാനും സാധ്യത കുറവാണ്. ശാസ്ത്ര ലോകത്തിനു അപ്രാപ്യമായ ശിൽപ്പിയുടെ കരവി രുതിനേയും, കഴിവിനേയും ഓർത്ത്നമുക്ക് അഭിമാനിക്കാം. ഇത്രയും കഴിവു കളുള്ളവർ ജീവിച്ച മണ്ണാണ് ഭരതമെന്നോർത്ത് അഹങ്കരിക്കാം............ പുരി ജഗ ന്നാഥ ക്ഷേത്രമെന്ന ഭാരതത്തിൻറെ ഈ മഹാ വിസ്മയത്തെ ഓർത്ത്.


ജയരാജൻ കൂട്ടായി