Wednesday, 25 February 2015

ശാന്തി വിധാൻ പൂജ - ജൈന മതം - ആചാരങ്ങളും വിശ്വാസ്സങ്ങളും


   
ശാന്തി വിധാൻ പൂജ - ജൈന മതം - ആ ചാരങ്ങളും വിശ്വാസ്സങ്ങളും

ആയിരത്തി തൊള്ളായിരത്തി തൊ ണ്ണൂറ്റി രണ്ടു വരെ ബോംബെയിൽ താ മസ്സിച്ചിരുന്ന കാലത്ത് അടുത്ത വീട്ടിൽ താമസ്സിച്ചിരുന്ന ജൈന മത വിശ്വാസ്സി കളിൽ നിന്നും കിട്ടിയിരുന്ന അറിവാ ണ്, ആചാരങ്ങളിലും വിശ്വാസ്സങ്ങളി ലും പല മാറ്റങ്ങളും വന്നിട്ടുണ്ടാവാം.

ഓരോ ജൈന മത വിശ്വാസ്സിയും, വർ ഷത്തിൽ, അല്ലെങ്കിൽ ഒന്നര വർഷത്തി ൽ ഒരിക്കൽ നിർബന്ധമായും നടത്തി യിരിക്കേണ്ട പൂജയാണ് ശാന്തി വിധാ ൻ പൂജ. ശാന്തി നാഥ ഭഗവാനെ പ്രീതി പ്പെടുത്തുകയാണ് പൂജയുടെ ഉദ്ദേശം കൂടാതെ പുതിയ വീടുകളുടെ ഗൃഹ പ്രവേശം, അല്ലെങ്കിൽ, വീട് നവീകര ണം, പുതിയ മുറികൾ എടുത്താൽ, അങ്ങിനെ വീടുകളുമായി ബന്ധപ്പെട്ട എല്ലാ ജോലികൾക്കും ശേഷം ശാന്തി വിധാൻ പൂജ നിർബന്ധമാണ്. ഏതാണ്ട് ആറു മ ണിക്കൂർ ദൈർഘ്യമുള്ളതാണ് ശാന്തി വിധാൻ പൂജ. നമോകാർ മന്ത്രോച്ചാ രണ വും, അഖണ്ട ഭക്തമാർ എന്ന സ്തോത്ര ഗാനങ്ങളും ആലപിക്കുന്നു. പൂജ ക്ക്‌ ശേഷം സന്യാസ്സിമാർക്ക് ആഹാര ദാനവും നടത്തുന്നു.

പല തരം വസ്തുക്കൾ ഉപയോഗിച്ചുള്ള വ്യത്യസ്ഥമായതും പല പേരോടു കൂ ടിയതുമായ പൂജകൾ ജൈന മത വിശ്വാസ്സികൾ നടത്തി വരുന്നു, അതിൽ ചിലത് മാത്രം ഇവിടെ കൊടുക്കുന്നു. ഒന്നാമത്തേത് ദ്രവ്യ പൂജയാണ്. പല തരം ദ്രവ്യ ങ്ങൾ ഉപയോഗിച്ചു നടത്തുന്ന പൂജ ദ്രവ്യ പൂജ എന്ന പേരിൽ അറിയപ്പെടുന്നു. ദ്രവ്യ പൂജയിൽ ഒന്നാമത്തേത് അക്ഷത പൂജ, വേവിക്കാത്ത അരിയാണ് ഇവി ടെ ദ്രവ്യമായി ഉപയോഗിക്കുന്നത്. രണ്ടാമത്തെതു ചന്ദന പൂജയാണ്, അരച്ചെടു ത്ത ചന്ദന കുഴമ്പ് ദ്രവ്യമായി ഉപയോഗിക്കുന്നു. ച ന്ദന കുഴമ്പ് വിഗ്രഹത്തിൽ തേച്ചുകൊണ്ടുള്ള പൂജയാണ് ചന്ദന പൂജ, പരിശുദ്ധതയാണ് ഈ പൂജയുടെ ഫ ലം. അടുത്തത്‌ വിളക്ക് പൂജയാണ്, ഇതിൽ വിളക്കാ ണ് ദ്രവ്യം. അടുത്തത്‌ ധൂപ പൂജ, ഇതിൽ ചന്ദനത്തിരികളാണ് ദ്രവ്യം. അടുത്തത്‌ ഫല പൂജയാണ്, ഇവിടെ പഴ വർഘങ്ങളാണ് ദ്രവ്യം, മോക്ഷപ്രാപ്തിയാണ് ഈ  പൂജ കൊണ്ടുള്ള ഗുണം അടുത്തത്‌ ജല പൂജ, ഇവിടെ ദ്രവ്യമായി പാൽ, നെയ്യ്, തൈര്, ചന്ദനകുഴമ്പ്, വെ ള്ളം, എന്നിവ കൊണ്ടുള്ള മിശ്രിതം കൊണ്ട് വിഗ്രഹത്തെ അഭിഷേഖവും, പി ന്നെ വിഗ്രഹത്തിനു മുമ്പിൽ പാത്രത്തിൽ നിറച്ചും വെക്കുകയും ചെയ്യുന്നു. വൃ ത്തി വരുത്തുകയാണ് ജല പൂജയുടെ ഉദ്ദേശം. അടുത്തത്‌ നൈവേദ്യ പൂജ, ഇവി ടെ മധുര പലഹാരങ്ങളാണ് ദ്രവ്യം. അടുത്തത്‌ പുഷ്പ്പ പൂജയാണ്, ഇവിടെ പ ലതരം പൂവുകളാണ് ദ്രവ്യം. വിഗ്രഹത്തിൽ പുഷ്പ്പങ്ങൾ ചാർത്തി നടത്തുന്ന പൂജയാണ് പുഷ്പ്പ പൂജ വികാരങ്ങളെ നിയന്ത്രിക്കുകയാണ് ഈ പൂജയുടെ ഫ ലം.    

അടുത്തത്‌ ഭവ പൂജയാണ്, ഭവ പൂജയെന്നാൽ പല തരം ഭാവങ്ങളിൽ നടത്ത പ്പെടുന്നു, ഉദാഹരണമായി യോഗ പോലെയുള്ള പലതരം ഭാവങ്ങളിലും നിന്നു കൊണ്ടുള്ള പ്രാർത്ഥനകളാണ്, ഈ പ്രാർത്ഥനകളുടെ എണ്ണവും ഇത്ര പ്രാവശ്യം എന്ന് തിട്ടപ്പെടുത്തിയിട്ടുമുണ്ട്. ചൈത്യ വന്ദന എന്ന പേരിലും ഈ പൂജ അറി യപ്പെടുന്നു.

അടുത്തത്‌ ആരതിയും, മംഗൾ ദേവോ പൂജയുമാണ്, ഇത് നിറഞ്ഞു കത്തുന്ന വിളക്കിനെ കയ്യിലെടുത്തു വിഗ്രഹത്തെ ചുറ്റി ആരതി ഉഴിയലാണ്. വിളക്ക് അറിവിനെ പ്രദാനം ചെയ്യുന്നുവെന്നു വിശ്വാസ്സം. എല്ലാ ജൈന ക്ഷേത്രങ്ങളി ലും രാത്രി സമയങ്ങളിൽ നിർബന്ധമായും നടത്തേണ്ട പൂജയാണ് ആരതിയും മംഗൾ ദേവോ പൂജയും.

പ്രത്യേകമായ വിശേഷ ദിവസ്സങ്ങളിൽ മറ്റു പലതരം ആചാരങ്ങളും പൂജകളും നടത്തി വരുന്നു, അതിൽ ചിലത് മാത്രം ഇവിടെ കുറിക്കുന്നു. പഞ്ച കല്ല്യാണക എന്ന പേരിൽ അറിയപ്പെടുന്ന ഈ ആചാരത്തിലും പല തരം കർമ്മങ്ങൾ ഉണ്ട്  അതിൽ ഒന്നാണ് അഞ്ജന ശലക എന്ന ചടങ്ങ്, പുതിയ വിഗ്രഹം പ്രതിഷ്ടിക്കു കയും പുരോഹിതൻ പഞ്ചകല്ല്യാണക മന്ത്രങ്ങൾ ഉരുവിടുകയും, ഒരു പ്രത്യേക തരം പേസ്റ്റ് വിഗ്രഹത്തിൻറെ കണ്ണുകളിൽ തേക്കുകയും ചെയ്യുന്നു, പിന്നീട് ഈ വിഗ്രഹത്തിൽ ആരാധന നടത്തുന്നു. സ്നാട്ര പൂജ, അധര അഭിഷേക പൂജ, അ ന്തരായ കർമ്മ പൂജ, അരിഹന്ത മഹാപൂജൻ, അത്തതായി മഹൊൽസ്സവ പൂജ  ശാന്തി സ്നാട്ര പൂജ, സിദ്ധ ചക്ര പൂജ ഇങ്ങിനെ ഇനിയും പലതരം പേരുകളിൽ  പലതരം പൂജകളും ആചാരങ്ങളും അടങ്ങുന്നതാണ് ഈ ആചാരങ്ങൾ. ഇതെ ല്ലാം വിസ്തരിച്ചു എഴുതുകയെന്നാൽ അതൊരു ശ്രമകരമായ ജോലിയാണ്.                 

ജൈന മത വിശ്വാസ്സപ്രകാരം മരണം സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ആ ശരീ രത്തിന് വേണ്ടിയോ ആത്മാവിനു വേണ്ടിയോ ഒന്നും ചെയ്യുവാനില്ല യെന്നതു വിശ്വാസ്സം, ശരീരമില്ലാത്ത ആത്മാവിനു ഒന്നും ചെയ്തിട്ടു പ്രയോജനവും ഇല്ല. മതപരമായ ഒരു ചടങ്ങോ, മറ്റു മന്ത്ര, തന്ത്രങ്ങളോ ഇല്ലാതെ മൃത ശരീരം ദഹി പ്പിക്കുന്നു. പ്രായത്തിൽ മൂത്ത മകൻ ചിതക്ക്‌ തീ കൊളുത്തുന്നു. മരണം സംഭവി ച്ചു കുറച്ചു ദിവസ്സങ്ങൾക്കുള്ളിൽ വീടുകളിൽ ശാന്തി വിധാൻ പൂജ നടത്തുന്നു. മരണത്തോടെ അശുദ്ധമാകുന്ന വീടിൻറെ ശുദ്ധികരണവും അതോടോപ്പോം വീ ട്ടിലെ മറ്റു അംഗങ്ങളുടെ മാനസീകമായ വിഷമതകൾ മാറ്റി അവരെ ദൈനം ദിന ജീവിതം പഴയ നിലയിലാക്കുകയും ആണ് പൂജയുടെ ഉദ്ദേശം. പൂജയിൽ മരിച്ച ആളുടെ പേരിൽ യാതൊരു വിധമായ ചടങ്ങുകളോ, ആചാരങ്ങളോ ഉണ്ടാവു കയില്ല, ആൾ ചെയ്ത കർമ്മ ഫലം അനുസ്സരിച്ച് ആത്മാവിൻറെ കാര്യങ്ങൾ ന ടന്നു കൊള്ളും, അതിൽ ജീവിച്ചിരിക്കുന്ന ബന്ധുക്കൾക്ക്‌ ഒന്നും ചെയ്യുവാനുമി ല്ല. അത് കൊണ്ട് തന്നെ മരിച്ച ആളുടെ പേരിൽ  ശ്രാദ്ധമോ, തർപ്പണമോ അടക്ക മുള്ള ഒരു വിധ കർമ്മങ്ങളും നടത്തുകയുമില്ല,

മധ്യ പ്രദേശ്‌ അടക്കം ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കുറെക്കാലങ്ങളായി മൃ ത്യു ഭോജൻ എന്ന പേരിൽ മരിച്ച ആളുടെ പേരിൽ അന്ന ദാനം നടത്തുന്നു, ഇത് മത ആചാരത്തിനു എതിരും, മത നിയമത്തിനു വിരുദ്ധവുമാണെന്നാണ് ഭൂരി ഭാഗം വിശ്വാസ്സികളുടെയും, മത ആചാര്യന്മാരുടെയും അഭിപ്രായം.

മംഗലാപുരത്തു സ്ഥിതി ചെയ്യുന്ന,ആയിരം തൂണുകളോട് കൂടിയ ബാസാദി ജൈന അമ്പലം വിശ്വപ്രശസ്ഥമാണ്. വിജയ നഗര രാജാവ് സൗജന്യമായി നൽ കിയ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരത്തി നാനൂറ്റി മുപ്പ തിൽ സ്ഥാപിതമായി എന്നും വിശ്വസ്സിക്കപ്പെടുന്നു. നിർമ്മാണം കൊണ്ട് അത്ഭു തകരമായ ഡിസൈനോട് കൂടിയ ഈ ക്ഷേത്രം ജൈന മതസ്ഥരുടെ ക്ഷേത്രങ്ങളിൽ തന്നെ വളരെ പ്രശസ്ഥവുമാണ്. എല്ലാ മതസ്ഥർക്കും സമ്മതനായിരുന്ന വിജയ നഗര ഭരണ കാലത്താണ്  ജൈന മതം  മംഗലാപുരത്തു ഉണ്ടായതെന്ന് വിശ്വസ്സി ക്കുന്നു. മംഗലാപുരത്ത് ജൈന മതസ്ഥരുടെ ആസ്ഥാനമായ ജെയിൻ മുട്ട് സ്ഥിതി ചെയ്യുന്നു. ചാരുകീർത്തി സ്വാമിജിയാണ് ആസ്ഥാനത്തിൻറെ തലവൻ.

ജയരാജൻ കൂട്ടായി

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.


Saturday, 21 February 2015

ഹോളികാ ദഹനം - ആചാരങ്ങളും വിശ്വാസ്സങ്ങളും


ഹോളികാ ദഹനം - ആചാരങ്ങളും വിശ്വാസ്സങ്ങളും

കേരളം ഒഴികെയുള്ള എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും മാർച്ച്‌ അഞ്ചിനും, ആ റിനും നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുകയാണ്. രണ്ടു ദിവസ്സ മായി വ്യത്യസ്ഥ ആചാരങ്ങളുമായി നടക്കുന്ന ഉൽസ്സവത്തെ വരവേൽക്കാൻ എല്ലാവരും വളരെ ആവേശത്തിലുമാണ്.

ക്രിസ്തുവിനും പല നൂറ്റാണ്ട്കൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഹോളി ഉൽസ്സവം ആഘോഷിച്ചതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്യന്മാരുടെ വ രവോടെയാണ് ഇന്ത്യയിൽ ഹോളി ആഘോഷം തുടങ്ങിയതെന്നും പറയപ്പെടു ന്നു. വിവാഹിതരായ സ്ത്രീകൾ വ്രതാനുഷ്ടാനത്തോട് കൂടി ഹോളി ആഘോഷ ത്തിൽ പങ്കെടുക്കണമെന്നത് നിർബന്ധം, അതോടെ അവരുടെ ജീവിതം സന്തോ ഷപ്രദമായിമാറുമെന്നും വിശ്വാസ്സം. വ്രതമനുഷ്ടിക്കു ന്നതോടോപ്പോം  സ്ത്രി ക ൾ പൂർണ്ണ ചന്ദ്രനെ ദർശിക്കുകയും ചെയ്യുന്നു. വർഷാ വസ്സാന ദിവസ്സമായ ഫാ ൽഗുന പൂർണ്ണിമ ദിവസ്സമാണ്‌ ഒന്നാം ഹോളിയെന്ന ഹോളികാ ദഹനം, പിറ്റേ ദി വസ്സം മുതൽ പുതു വർ ഷമായ വസന്ത ഋതു (സ്പ്രിംഗ് സീസണ്‍) ആരംഭവുമാ ണ്. ഹോളിയെന്നും, വസന്ത മഹോത്സവമെന്നും, കാമ മഹോത്സവമെന്നും പല പേരുകളിലായി ഈ ഉൽസ്സവം അറിയപ്പെടുന്നു.

ക്രിസ്തുവിനു മുന്നൂറു വർഷങ്ങൾക്കു മുമ്പ് വിന്ദ്യ പർവതനിരയിൽ കാണ പ്പെട്ട ഒരു കല്ലുമായി ഹോളി ആഘോഷത്തിനു ബന്ധമുണ്ടെന്നും ഒരു കഥയുണ്ട് ആദ്യ കാലങ്ങളിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഹോളി ആഘോഷിച്ചതായും പ റയുന്നു. ഹർഷ രാജാവിൻറെ കാലത്ത് ഹോളി ആഘോഷിച്ചിരുന്നതായി അൽ ബാറുനിയുടെ സഞ്ചാര വിവരണത്തിൽ പറയുന്നു.

ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ചൈതന്യ മഹാപ്രഭുവിൻറെ ജന്മ ദിവസ്സമായും  ആഘോഷിക്കുന്നു. തൻറെ നാട്ടിലെ പ്രജകളെല്ലാം തന്നെ മാത്രമേ ആരാധിക്കാ നും ബഹുമാനിക്കാനും പാടുള്ളുവെന്നു അസ്സുര രാജാവായ ഹിരണ്യകശ്യപ് കൽപ്പിക്കു ന്നു. (ഹിരണ്യക ശിപു എന്നും ചില സ്ഥലങ്ങളിൽ പറയുന്നു, സ്വർ ണ്ണ വസ്ത്രത്താൽ പൊതിയപ്പെട്ടവൻ) എന്നാൽ സ്വന്തം മകനായ പ്രഹ്ലാദൻ ത ൻറെ പിതാവിൻറെ ക ൽപ്പനയെ ധി ഖരിക്കുകയും മഹാവിഷ്ണുവിനെ ആരാ ധിക്കുകയും ചെയ്യുന്നു. പിൻതിരി പ്പിക്കാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോ ൾ ക്രോധാകുലനായ ഹിരണ്യകശ്യപ് മകനെ കൊല്ലു വാൻ തീരുമാനിക്കുന്നു. ഹിരണ്യകശ്യപിൻറെ സഹോദരിയായ ഹോളികക്ക് തീ പൊള്ളൽ എല്ക്കാതി രിക്കാനുള്ള ഒരു വരം ഉണ്ടായിരുന്നു. പ്രഹ്ലാദനെ യും ഉദരത്തിലെടുത്തു ഹോ ളികയോട് ആളിക്കത്തുന്ന തീയിലേക്ക് ഇരിക്കുവാ ൻ ഹിരണ്യകശ്യപ് കൽപ്പി ക്കുന്നു. എന്നാൽ ഹോളികക്കുള്ള വരം തീയിൽ ഒ റ്റയ്ക്ക് പ്രവേശിക്കാനുള്ള തായിരുന്നു. ഈ കഥയറിയാതെ ഹോളിക പ്രഹ്ലാദ നുമായി ആളിക്കത്തുന്ന തീ യിലേക്ക് പ്രവേശിക്കുന്നു. അഗ്നി ജ്വാലയിൽ ഹോളി കയും അതോടൊപ്പം പൈ ശാചീകതയും ചമ്പലാവുകയും, മഹാ വിഷ്ണു ഭക്ത നായ പ്രഹ്ലാദൻ രക്ഷപ്പെ ടുകയും ചെ യ്യുന്നു.(മഹാ വിഷ്ണു രക്ഷപ്പെടുത്തുന്നു) ഇന്ത്യയുടെ ചില ഭാഗ ങ്ങളിൽ ഹോളിയുമായി ബന്ധപ്പെട്ടു വേറെ ചില ഐതിഹ്യം പറയപ്പെടുന്നു വെങ്കി ലും, ഹോളിക ദഹനത്തോടെ പൈശാചീക ശക്തികൾ ചാമ്പലാവുന്നു, നന്മയുടെ നാളുകൾ ആരംഭിക്കുന്നു എന്ന വിശ്വാസ്സത്തിൽ മാറ്റമൊന്നുമില്ല.  നല്ല നാളിനു നാന്ദി കുറിച്ച്കൊണ്ട് പിറ്റേ ദിവസ്സം തുടങ്ങുന്നുവെന്നതും വിശ്വാസ്സം

പൈശാചീകതക്ക് മുകളിലുള്ള നന്മയുടെ വിജയം കൂടിയാണ് ഹോളി ആഘോ ഷം. ശ്രീ കൃഷ്ണ ഭഗവാനും രാധയുടെയും ഗോപികമാരുടെയും മുഖത്ത് വർ ണ്ണങ്ങൾ തേച്ചു ആഘോഷിചിരുന്നെന്നും വിശ്വാസ്സം.

ഈ വർഷത്തെ ഹോളിക ദഹനത്തിൻറെ മുഹൂർത്തം മാർച്ച്‌ അഞ്ചാം തിയ്യതി പൌർണമി ദിവസ്സം, പ്രദോഷ കാലം അതായത് വൈകുന്നേരം ആറു മണി ക ഴിഞ്ഞു നാൽപ്പത്തി ഒന്ന് മിനിറ്റ് മുതൽ ഒൻപതു മ ണി കഴിഞ്ഞു ഒൻപതു മിനി റ്റ് വരെയാണ് അതായത് രണ്ടു മണിക്കൂറും ഇരുപത്തി ഏഴു മിനിട്ടിനുമകം ദ ഹനം കഴിഞ്ഞിരിക്കണം. സുര്യ അസ്തമയം തുടങ്ങുന്ന നേരത്താണ് ഹോളിക ദഹനം നടക്കുക. മുഹൂർ ത്തം വളരെ കൃത്യമായി നോക്കി മാത്രമേ അഗ്നി തെ ളിക്കുകയുള്ളൂ. മുഹൂർത്തം തെറ്റി  അഗ്നി തെളിച്ചാൽ തെളിക്കുന്ന ആൾക്കും, ആളുടെ കുടുംബത്തിനും മാത്രമല്ല മുഴുവൻ രാജ്യത്തിനും വർഷങ്ങൾ മുഴുവ ൻ ദോഷമെന്നത് വിശ്വാസ്സം. അത് കൊണ്ട് തന്നെ സമയം  ഗണിച്ചു മുഹൂർത്തം കുറിക്കുകയെന്നതു വിശ്വാസ്സികളെയും, ഗണി ക്കുന്നവരേയും  സംബന്ധിച്ചു വ ളരെ  ശ്രമകരമായ ജോലിയാണ്. മറ്റു ആഘോഷങ്ങളുടെയും പൂജയുടെയും മു ഹൂർത്തം തെറ്റിയാൽ പൂജയുടെ ഫലം കിട്ടുകയില്ലയെന്ന പ്രശ്നമേയുള്ളു, എ ന്നാൽ ഹോളിക ദഹന പൂജ മുഹൂർത്തം തെറ്റിയാൽ ഒരു പാട് ബുദ്ധിമുട്ടു ക ളും പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുമെന്നതും വിശ്വാസ്സം.

അഗ്നികുണ്ഡത്തിൽ വീട്ടിലെ പഴയ തുണികളും, മറ്റു പഴയതും പൊളിഞ്ഞതു  മായ ബെഞ്ച്, കസേര, മറ്റു പാഴ് വസ്തുക്കളെല്ലാം കത്തിക്കും, എല്ലാ തരം പൈശാചീകതയും, ക്രൂരകൃത്യങ്ങളും തീയിൽ എരിഞ്ഞൊടുങ്ങുന്നുവെന്നും, പിറ്റേ ദി വസ്സം, മുതൽ പുതിയതും നല്ലതുമായ കാര്യങ്ങൾ നടക്കുകയും, അതി ൻറെ ഭാ ഗമായി ഹോളി ദുലാണ്ടി എന്ന വർണ്ണങ്ങളുടെ ഉൽസ്സവം കൊണ്ടാടു ന്നു. മുഖ ത്തും ദേഹത്തും പലതരം വർണ്ണപ്പൊടികൾ തേക്കുകയും, പലതരം വർണ്ണം കലക്കിയ വെള്ളം ദേഹത്ത് തളിക്കുകയും,മറ്റുള്ളവ രെയും വർണ്ണ പ്പൊടികളാലും, വെള്ളത്തിലും  അഭിഷേകവും ചെയ്യുന്നു. പരസ്പ്പരമുള്ള വെ റുപ്പും വൈരാഗ്യവുമെല്ലാം ഹോളി ദുലാണ്ടിയോടെ അവസ്സാനിക്കുകയും ആ ശംസ്സകൾ കൈമാറുകയും, മിത്രങ്ങളായി മാറുകയും ചെയ്യുന്നു.

നമ്മുടെ നാട്ടിലെ പൈശാചീകതകളും ക്രൂരതകളും അവസ്സാനിക്കാൻ എത്ര ഹോളിക ദഹനം നടത്തിയാലും മതിയാവുകയില്ല. എന്നാലും ഈ വർഷത്തെ ഹോളിക ദഹനത്തോടെ നമ്മുടെ നാട്ടിലും ഔശര്യവും സമൃദ്ധിയും, ശാന്തിയും ഉണ്ടാവാൻ പ്രാർത്തിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞതും ഔശര്യപൂ ർണ്ണവുമായ ഹോളി ആശംസ്സ കൾ.

ജയരാജൻ കൂട്ടായി.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.                                


Thursday, 19 February 2015

ഫുലേറാ ദൂജ് - ആചാരങ്ങളും വിശ്വാസ്സങ്ങളും


ഫുലേറാ ദൂജ് - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഉത്തർ പ്രദേശിലെ ബ്രജ് ഭൂമി എന്ന പ്രദേശത്തിലെ വളരെ വിശേഷപ്പെട്ട ഒരു ദി വസ്സമാണ്‌ ഫുലേറാ ദൂജ്. ബ്രജ് ഭൂമി എന്ന പ്രദേശം മധുരയെയും, കാശിയെയും ചുറ്റപ്പെട്ട നിലയിൽ കിടക്കുന്നു.

ഹിന്ദു കലണ്ടർ പ്രകാരം ഫാഗുണ്‍ മാസ്സം ശുക്ല പക്ഷ ദ്വിതീയ ദിവസ്സമാണ്‌ വി ശേഷങ്ങളിൽ വിശേഷപ്പെട്ടതെന്നു വിശ്വസ്സിക്കുന്ന ഫുലേറാ ദൂജ് എന്ന ദിവസ്സം. വസ്സന്ത പഞ്ചമി കഴിഞ്ഞു  ഹോളിആഘോഷത്തിനു മുമ്പായി വരുന്ന ഈ ആ ഘോഷം ശ്രീ കൃ ഷ്ണ കഥയുമായി ബന്ദപ്പെട്ടതിനാൽ ശ്രീ കൃഷ്ണക്ഷേ ത്രങ്ങളി ലാണ് കൂടുതലായും കൊണ്ടാടുന്നത്. മധുരയിലും, വൃന്ദാവനം ശ്രീ കൃഷ്ണ ക്ഷേത്രത്തിലും, മറ്റു ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിലും വിവിധ ആഘോഷങ്ങളോടെ യാണ് ഫുലേറാ ദൂജ് ആഘോഷം നടക്കുന്നത്, വർണ്ണ ശഭലമായ പൂക്കളാൽ ക്ഷേ ത്രത്തെ അലങ്കരിക്കുന്നു. നിറങ്ങളുടെ ഉൽസ്സവമായ ഹോളിയുടെ വരവറിയി ക്കുന്ന ഉൽസ്സവം കൂടിയാണ് ഫുലേറാ ദൂജ്. അതിൻറെ ഭാഗമായി ശ്രീകൃഷ്ണ വിഗ്രഹത്തിൽ പല വർണങ്ങളിലുള്ള സിന്ദൂരം തേക്കുന്നു. ഭക്തർ വിവിധ  തരം പൂക്കളാൽ ക ളിച്ചു കൊണ്ടാണ് ഈ ദിവസ്സം ആഘോഷിക്കുന്നത്. (ഫൂൽ എന്നാൽ പൂവ്, പൂവിൽ നിന്നും ഫുലേറാ എന്ന് പേര് വന്നുവെന്നും വിശ്വാസ്സം.

ഉത്തരേന്ത്യയിൽ കൊണ്ടാടുന്ന ഈ ദിവസ്സത്തിൻറെ പ്രത്യേകത എന്തെന്നാൽ ഇരുപത്തി നാലു മണിക്കൂറും, ദിവസ്സം മുഴുവനും ദോഷ മുക്തമാണ് എന്നത് തന്നെ. ഏതു വിശേഷപ്പെട്ട കാര്യങ്ങൾക്കും ഇത്രയും ഉത്തമമായ വേറെ ഒരു ദിവസ്സം ഹൈന്തവരുടെ ഇടയിൽ ഇല്ലായെന്നതും വിശ്വാസ്സം.

ഉത്തരേന്ത്യയിൽ മുഹൂർത്തം പോലും നോക്കാതെ കല്ല്യാണം, ഗൃഹ പ്രവേശം അടക്കമുള്ള സൽക്കർമ്മങ്ങൾ നടത്തുന്ന ഒരേ ഒരു ദിവസ്സമാണ്‌ ഫുലേറാ ദൂജ്. ഈ വർഷത്തെ ഫുലേറാ ദൂജ് ആഘോഷം ഫിബ്രവരി ഇരുപതിനാണ്.

ഈ വർഷം ഇതേ ദിവസ്സം തന്നെയാണ് ഉത്തരേന്ത്യക്കാർ ചന്ദ്ര ദർശനവും ആ ഘോഷിക്കുന്നത്. പുതിയ ചന്ദ്ര ദിവസ്സം എന്നറിയപ്പെടുന്ന അമാവാസ്സി കഴി ഞ്ഞു ഒന്നാം ദിവസ്സം കാണുന്ന ചന്ദ്രനെ കാണുന്നതാണ്  ചന്ദ്ര ദർശനം എന്ന പേ രിൽ അറിയപ്പെടുന്നത്. വളരെ കുറച്ചു നേരം മാത്രം ദൃശ്യമാകുന്ന ചന്ദ്രനെ കാ ണാൻ ഭക്തർ ശ്രദ്ധയോടെ കാത്തു നിൽക്കുക പതിവാണ്.അമാവാസ്സി ദിവസ്സം മുഴുവൻ വ്രതമെടുക്കുക യും വളരെ വിശേഷമെന്നു വിശ്വസ്സിക്കുന്ന ചന്ദ്രദർ ശനം കണ്ടു വ്രതം മുറിക്കുകയുമാണ് ആചാരം.  

എല്ലാവർക്കും ഫുലേറാ ദൂജ് ആശംസ്സകൾ

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി 

Wednesday, 18 February 2015

ശ്രിരാമകൃഷ്ണ പരമഹംസ ജയന്തി



ശ്രിരാമകൃഷ്ണ പരമഹംസ്സ  ജയന്തി

ഫിബ്രവരി പതിനെട്ടു രണ്ടായിരത്തി പതിനഞ്ചു, ശ്രീ രാമകൃഷ്ണ പരമഹംസ്സരുടെ നൂറ്റി എഴുപ ത്തി ഒൻപതാമത് ജനന ദിവസ്സം.  ആയിരത്തി എ ണ്ണൂറ്റി മുപ്പത്തി ആറു ഫിബ്രവരി പതിനെട്ടിനാണ് സ്വാമിജിയുടെ ജനനമെങ്കിലും, ഹിന്ദു കലണ്ടർ പ്ര കാരം, ദ്വിതീയ ഫാൽഗുന ശുക്ല പക്ഷത്തിൻറെ (വി ക്രം സംവാത്ത് കലണ്ടർ പ്രകാരം) രണ്ടാം ദിവസ്സ മാണ്‌ ജയന്തി ആഘോഷങ്ങൾ നടക്കുക, അത് കൊ ണ്ട് തന്നെ പല വർഷങ്ങളിലും, ജയന്തി ആഘോഷ ദിവസ്സങ്ങൾ മാറി, മാറി വരുക പതിവാണ്. ഈ വർഷത്തെ ആഘോഷം ഫിബ്രവരി ഇരുപതിനാ ണ്.

 പത്തൊൻപതാം നൂറ്റാണ്ടി ൽ പശ്ചിമ ബംഗാളിൽ, ഹുഗ്ലിയി ലെ കമർപുകുർ വില്ലേജിലെ ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ പതിനെട്ടു ഫിബ്രവരി ആ യിരത്തി എണ്ണൂറ്റി മുപ്പത്തി ആറിൽ ജനിച്ചു. ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിലെ പൂജാരിയായി ജീവിതം ആരംഭിച്ചു. കാളി ദേവിയാൽ നേരിട്ട് അനുഗ്രഹിക്ക പ്പെട്ടുവെന്നും വിശ്വാസ്സം, എല്ലാ മതാനുഷ്ടാനങ്ങളും അനുഷ്ടിച്ചു പരീക്ഷിച്ച യോഗി വര്യനാണ് ശ്രീ രാമകൃഷ്ണ പരമഹംസ്സർ. സേവനമാണ് ഏറ്റവും വ ലിയ ദൈവ പൂജയെന്നു വിശ്വസ്സിച്ചിരുന്നു. പിന്നീട് ശാരദ ദേവിയെ ക ല്ല്യാണം കഴിച്ചു. ശ്രീ രാമകൃഷ്ണ പരമഹംസരുടെ എല്ലാ ആത്മീയ കാര്യങ്ങളിലും ശാ രദ ദേവി സജീവ സാന്നിധ്യവുമായിരുന്നു. രാമകൃഷ്ണ പരമ ഹം സരുടെ ശി ഷ്യന്മാരിൽ ഒന്നാമനായിരുന്നു സ്വാമി വിവേകാനന്ദനായി മാറിയ നരേന്ദ്രനാഥ ദത്ത. ഗുരുവായ ശ്രിരാമകൃഷ്ണ പരമഹംസ്സരുടെ വിശ്വാസ്സപ്രമാണങ്ങളിൽ ആകൃഷ്ടനായി ആയിരത്തി എണ്ണൂറ്റി എണ്‍പത്തി എഴിൽ സന്ന്യാസ്സം സ്വീകരി ച്ചതിൽ പിന്നെയാണ് സ്വാമി വിവേകാന്ദനായത്.

ഗുരുവായ പരമഹംസ്സരോടുള്ള ആദര സൂചകമായാണ്സ്വാമി വിവേകാനന്ദൻ ശ്രിരാമ കൃഷ്ണ മഠം സ്ഥാപിച്ചത്. ഗ്രാമത്തിലുള്ള പട്ടിണിപ്പാവങ്ങളുടെയും, അടിച്ചമർത്തപ്പെട്ടവരുടെയും, വിശപ്പ്‌ മാറ്റാനും, അവശ്യമായ വിദ്യാഭ്യാസ്സം കൊടുക്കകയും, അവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുവാനും ലക്ഷ്യമിട്ടാ ണ് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഏഴു മെയ്‌ ഒന്നിന് ശ്രിരാമകൃഷ്ണ മഠം സ്ഥാപിച്ചത് ഇന്ന് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും, മറ്റു പല വിദേശ രാ ജ്യങ്ങളിലും പടർന്നു കിടക്കുന്നു. പാവങ്ങളുടെയും ആശരണരായവരുടെയം ഉന്നമനത്തോടോപ്പോം മതങ്ങൾ തമ്മിലുള്ള ഐക്യം വളർത്തുകയുമായിരുന്നു  മഠത്തിൻറെ ലക്ഷ്യത്തിൽ പ്രധാനം. ലോകം മുഴുവൻ പടർന്നു കിട ക്കുന്ന രാമ കൃഷ്ണ മിഷൻറെ ആസ്ഥാന കേന്ദ്രമായ ബേലൂർ മഠം സ്ഥിതി ചെയ്യുന്നത് വെ സ്റ്റ് ബംഗാളിലെ ഹൌറയിലാണ്.

എല്ലാ മതങ്ങളും ഒന്നാണെന്നും, പല പേരുകളിൽ അറിയപ്പെടുന്ന എല്ലാ ദൈവ ങ്ങളും തുല്ല്യ ശക്തിയോട് കൂടിയ ഒറ്റ ദൈവം തന്നെയെന്നും, അത് കൊണ്ട് മത ത്തിൻറെയും ദൈവത്തിൻറെയും പേരിൽ പരസ്പ്പരം സ്പർധയും ശത്രു തയും വളർത്തരുതെന്നും തൻറെ വിശ്വാസ്സികളെ ഉപദേശിച്ചു.

നോർത്ത് കൊൽക്കൊത്തയിലെ കൊസ്സിപോർ എന്ന സ്ഥലത്ത് വച്ചു അമ്പതാം വയസ്സിൽ അതായതു ആയിരത്തി എണ്ണൂറ്റി എണ്‍പത്തി ആറു ഓഗസ്റ്റ്‌ പാതിനാ റിനായിരുന്നു അദ്ദേ ഹത്തിൻറെ അന്ത്യം. മരിച്ചു ഇത്രയും വർഷങ്ങൾ ആയെ ങ്കിലും, ഇന്നും എന്നും നി റം മങ്ങാതെ ജനമനസ്സുകളിൽ ജീവിക്കുന്ന സാമൂഹ്യ പരിഷ്ക്കർത്താവാണ് സ്വാമിജി.

ജയരാജൻ കൂട്ടായി

     

Monday, 16 February 2015

പാറുവമ്മയുടെ ശിവരാത്രി

       
  പാറുവമ്മയുടെ ശിവരാത്രി

മനസ്സിൽ ഒരുപാട് നന്മകൾ ഉണ്ടായിരുന്ന ഒരു പാട് പേർ ഗ്രാമ പ്രദേശങ്ങളിൽ മുൻ കാലങ്ങളിൽ ജീവിച്ചിരുന്നു. ആരും അറിയപ്പെടാതെപോയ അവരുടെ ചി ല പ്രവർത്തികൾ ഇന്ന് പലർക്കും നിസ്സാരമെന്നു തോന്നിയേക്കാം, എന്നാൽ ദാ രിദ്യത്തിൻറെയും, പട്ടിണിയുടേയും ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് അവ രുടെ പ്രവർത്തികൾ എന്നും മധുരമുള്ള ഓർമ്മകളായി അവശേഷിക്കുന്നു. അ ങ്ങിനെയുള്ളവരുടെ മനസ്സുകളിൽ ഈ വ്യക്തികൾ എന്നുമെന്നും ജീവിക്കുക യും ചെയ്യുന്നു. അങ്ങിനെയുള്ളവരിൽ ഒരാളായിരുന്നു പാറുവമ്മ, അവിവാഹിതയായ പാറുവമ്മയുടെ ചേച്ചിയായ നാണിയമ്മയും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത് 

കനത്ത ജോലികളൊന്നും ചെയ്യാൻ പറ്റാത്ത പാറുവമ്മ വാഗ്ദേവി വിലാസ്സം എൽ പി സ്‌കൂളിൽ കുട്ടികൾക്കുള്ള ഗോതമ്പ് ഉപ്പുമാവും, തരി കാച്ചിയതും ഉണ്ടാക്കുന്ന ജോലി  ചെയ്താണ് ജീവിച്ചുരുന്നത്. മൂന്ന് രൂപയായിരുന്നു ദിവസക്കൂലിയെന്നാണ് ഓർമ്മ. താമസ്സിക്കുന്ന പുരയിടത്തിൽ ഒരു ചെറിയ ഓല വീടും, എട്ട് പത്ത് തെങ്ങുകളും ഉണ്ടായിരുന്നു. തെങ്ങുകളിൽ നിന്നുള്ള നിസ്സാരവരുമാനവും, സ്‌കൂളിൽ നിന്നുള്ള കൂലിയും കൊണ്ട് രണ്ട് പേരുടേയും, പന്ത്രണ്ട് മക്കളുടേയും ജീവിത ചിലവ് തികക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മക്കളെന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട, പന്ത്രണ്ട് പൂച്ചകളായിരുന്നു അവരുടെ മക്കൾ. മീൻ കൂട്ടിയുള്ള ചോറ് മാത്രമേ പന്ത്രണ്ടു മക്കളും കഴിക്കാറുള്ളൂ. മക്കൾക്ക് വേണ്ടി ഒന്നിട വിട്ട ദിവസ്സങ്ങളിൽ ആറ് പൈസ്സക്ക് മത്തി വാങ്ങും.

പകുതി മത്തിയുടെ തലയും വാലും പിറ്റേന്നേക്കു തിളപ്പിച്ച് വയ്ക്കും, ബാക്കി യുള്ള മത്തിയുടെ തലയും, വാലും മുളക് ചേർത്ത് ചാറുണ്ടാക്കി ചോറിൽ കൂ ട്ടി കുഴച്ചു പന്ത്രണ്ട് പങ്ക് വയ്ക്കും. തുടർന്ന് നീട്ടി വിളിക്കും, "മാതൂട്ടീ, ചിരൂട്ടീ, പാഞ്ചൂട്ടീ, കീരാച്ചി, അത്രയും പേര് വിളിക്കുമ്പോഴേക്കും എല്ലാവരും ഓടിയെ ത്തും, വിളമ്പിയ ഓരോ പങ്ക് കഴിക്കും. തികഞ്ഞ അനുസ്സരണയായിരുന്നു മക്ക ൾക്കെല്ലാവർക്കും. വീട് അശുദ്ധമാക്കുകയോ പരസ്പ്പര വാഴക്കോയില്ലാത്തവ രും, തികഞ്ഞ അച്ചടക്കത്തോടും കൂടി ജീവിക്കുന്നവരായിരുന്നു പന്ത്രണ്ട് പേ രും. പുറത്തേക്ക് പോയാലും സന്ധ്യക്ക് മുമ്പ് വീട്ടിലെത്തി അടുക്കള മൂലയിൽ ചടഞ്ഞു കൂടി ഉറക്കം തുടങ്ങും. സ്ഥിരമായുള്ള പരിശീലനം കൊണ്ട് ഏത് ജീവി കളേയും അച്ചടക്കമുള്ളവ രാക്കാമെന്നു പാറുവമ്മയുടെ മക്കളെ കാണുമ്പോൾ തോന്നാറുണ്ട്.

സ്‌കൂളിൽ നിന്നും ബാക്കി വരുന്ന ഉപ്പ്മാവും, തരികാച്ചിയതും ദാരിദ്ര്യമുള്ള വീടുകളിലെ കുട്ടികൾക്ക് കൊണ്ട് പോയി കൊടുത്ത ശേഷമേ പാറുവമ്മ വീട്ടി ലേക്കു പോകാറുള്ളൂ. ചിലപ്പോൾ കുട്ടികൾ കഴിച്ചു തീരുന്നതു വരെ കാത്തിരി ക്കും. അങ്ങിനെ സ്‌കൂളിലെ നൂറോളം കുട്ടികൾക്കും, ബാക്കി വരുന്നത് കൊണ്ട് പോയി കൊടുക്കാറുള്ള പട്ടിണിയുള്ള വീട്ടിലെ കുട്ടികൾക്കും പാറുവമ്മ വേ ണ്ടപ്പെട്ടവരായിരുന്നു. അവർ ഇപ്പോൾ ഏത് നാട്ടിലായാലും, ഏത് സാഹചര്യ ത്തിൽ ജീവിക്കുന്നവരായാലും പാറുവമ്മയുടെ ഉപ്പുമാവും തരിയും കഴിച്ചവ ർ ഒരി ക്കലും അവരെ മറക്കാൻ ഇടയില്ല. ചെറുപ്പ കാലത്തെ വിശപ്പിൻറെ വി ളി അനുഭവിച്ചവർക്ക് പാറുവമ്മ സ്വന്തം അമ്മയായിരുന്നു.

ശിവരാത്രി വ്രതവും, ഏകാദശി വ്രതവുമെല്ലാമെടുക്കുന്ന രണ്ടേ രണ്ട് പേരാണ് ആറ്റുപുറത്ത് ഉണ്ടായിരുന്നത്.  ശിവരാത്രിയോ അത്പോലുള്ള മറ്റു ആചാരങ്ങ ളേയും, ആഘോഷങ്ങളെപ്പറ്റിയുമൊന്നും അന്നത്തെ കുട്ടികൾക്ക് അറിവും ഇല്ലാതിരുന്ന കാലം. ആ കാലത്തും ശിവരാത്രി വ്രതം എടുക്കുന്നത് പാറുവമ്മയും, നാണിയമ്മയു മായിരുന്നു, ഇരുവരും ആറ്റു പുറത്തെ  പഴയ തലമുറക്ക്‌ സുപരിചിതരാണ്, അവരിൽ നിന്നാണ് ശിവരാത്രി വ്രതത്തേയും ഏകാദശി പോലുള്ള മറ്റ് വ്രതങ്ങളെ കുറിച്ച് കേൾക്കുന്നതും, അറി യുന്നതും. ആറ്റു പുറത്തു വാഗ്ദേവി വിലാസ്സം സ്‌കൂളിന് സമീപം ഞങ്ങളുടെ വീടിൻറെ പിറകു വശത്തായിരുന്നു അവിവാഹിതകളായിരുന്ന പാറുവമ്മ യുടേയും നാണിയമ്മയുടേയും താമസ്സം.

ശിവരാത്രി വ്രതമെടുക്കുന്ന ആറ്റുപുറത്തെ ഒരേ ഒരു വീട് പാറുവമ്മയുടെതാ യിരുന്നു. അങ്ങിനെയാണ് ഇങ്ങിനെയൊരു ആചാരം ഉണ്ടെന്ന് കുട്ടികളായിരു ന്ന ഞങ്ങൾ അറിയുന്നത് തന്നെ. ശിവരാത്രി അടുക്കാറാകുമ്പോൾ പാറുവമ്മ ചാണകം മെഴുകി വീടും മുറ്റവുമെല്ലാം വെടിപ്പാക്കും. നാണിയമ്മ പ്രായാധി ഖ്യം കാരണം കൂനിക്കൂടിയാണ് നടക്കുക, ജോലികളൊന്നും ചെയ്യുവാൻ അവ ർക്ക് പറ്റുകയുമില്ല. വീട് വൃത്തിയാക്കലും ശിവരാത്രിക്ക് ആവശ്യമായ ഗോത മ്പ് കഴുകി ഉണക്കി സൂക്ഷിക്കലുമെല്ലാം പാറുവമ്മ ഒറ്റയ്ക്ക് തന്നെ ചെയ്യും.

ശിവരാത്രിക്ക് രണ്ടു ദി വസ്സം മുമ്പ് ഗോതമ്പ് വറുത്തു ശർക്കരയും കൂട്ടി ഇടിച്ചു പൊടിയാക്കും. തലേ ദിവസ്സം ഞങ്ങളെയെല്ലാം ക്ഷണിക്കാൻ വരും. ശിവരാത്രി ദിവസ്സം കുട്ടികളായിരുന്ന ഞങ്ങളെല്ലാം വീട്ടിൽ രാത്രി ഭക്ഷണവും കഴിച്ചു ഓല ചൂട്ടും കത്തിച്ചു പാറുവമ്മയുടെ വീട്ടിലേക്കു പോകും. എല്ലാവരും കൂടിയിരു ന്നു പലതരം കഥകൾ പറയും. ഞങ്ങൾ ഉറക്കം തൂങ്ങാൻ തുടങ്ങുമ്പോൾ വറു ത്തിടിച്ച പൊടിയും ഇളനീരും തരും വീണ്ടും കുറെ കഥകൾ പറയും, ഉറക്കം വ രുമ്പോൾ വീണ്ടും പാറുവമ്മ പൊടി പ്രയോഗം നടത്തും, നേരം വെളുക്കുന്നത്‌ വരെ ഇടവിട്ട്‌ തുടരുന്ന പൊടി പ്രയോഗം ....... വ്രതമെ ടുത്താൽ അവർ രണ്ടു പേരും ഭക്ഷണമൊന്നും കഴിക്കില്ല. കരിക്കിൻ വെള്ളം മാത്രമേ കഴിക്കുകയു ള്ളൂ. (ഇളനീർ വെള്ളം ). ഞങ്ങൾ ഉറങ്ങാതിരിക്കാൻ വേണ്ടിയാണ് ഇടയ്ക്കിടെ യുള്ള പൊടിപ്രയോഗം നടത്തിയിരുന്നത്.

ഞങ്ങൾ ഉറങ്ങാതിരിക്കാൻ ശിവരാത്രിയുടെ കഥകൾ പറഞ്ഞു തരും, പാറുവ മ്മ പറഞ്ഞ ചില കഥകൾ ഇങ്ങിനെ........ വർഷത്തിലെ പന്ത്രണ്ടു മാസ്സത്തിലും ശിവ രാത്രി വരും, പക്ഷെ വ്രതമെടുക്കാനും, തർപ്പണം ചെയ്യുവാനും വിശേഷ പ്പെട്ടത് മഹാശിവരാത്രി തന്നെ.  ഒരു മഹാശിവരാത്രി വ്രതം എടുത്താൽ ഒരു അശ്വമേധയാഗം നടത്തുന്നതിന് തുല്യമായ ഗുണം ലഭിക്കുമെന്നത്‌ വിശ്വാസ്സം. ഭ ഗവാൻ ശിവനും പാർവതിയും തമ്മിലുള്ള വിവാഹം കഴിച്ച ദിവസ്സം കൂടി യാണ് ശിവരാത്രി.(ശിവയും ശക്തിയും ) മാഘ മാസ്സത്തിലെ കൃ ഷ്ണപക്ഷ ചതു ർദശി ദിവസ്സമാണ്‌ ശിവരാത്രി ആഘോഷിക്കുന്നത്. സ്വയംഭൂവായി ലിങ്കരൂപ ത്തിലാണ് ശിവൻ ഭൂമിയിൽ അവതരിച്ചതെന്നും വിശ്വാസ്സം.

അഭിഷേകപ്രിയനായ ശിവനെ പ്രീതിപ്പെടുത്താൻ വ്രതമെടുത്ത് ശിവലിങ്കത്തി ൽ വെള്ളം, പാല്, തേനു എന്നിവ കൊണ്ട് അഭിഷേകവും നടത്തുന്നു. നിയമപ്ര കാരം ആയിരം കലത്തിലുള്ള വെള്ളം കൊണ്ട് അഭിഷേകം നടത്തണമെന്നും വി ശ്വാസ്സം, ഇതിനെ സഹശ്രകലശാഭിഷേകം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അ ഭിഷേകത്തിനു ശേഷം കൂവളയില സമർപ്പിക്കുകയും, പുഷ്പമാല ചാർത്തുക യും ചെയ്യുന്നു, ചെറുപ്രായത്തിൽ പാറുവമ്മയും, നാണിയമ്മയും ഈ ചടങ്ങു കൾ ചെയ്തിട്ടുണ്ട്. എന്നാൽ അവർ ആറ്റുപുറത്തു വന്നതിൽ പിന്നെ പല പരി മിതികളും കാരണം വ്രതം മാ ത്രമേ എടുക്കാറൂള്ളൂ. ചില അവസ്സരങ്ങളിൽ മാ ത്രം കടയപ്പ്രത്തെ ഗണപതി അമ്പലത്തിൽ പോയി ദർശനവും നടത്തും. രാത്രി മു ഴുവൻ ഉറങ്ങാതെ ''ഓം നമ ശിവായ'' മന്ത്രവും "മഹാ മൃത്യുഞ്ജയ മന്ത്രവും" ഉരുവിട്ട് കൊണ്ടിരിക്കും

ഞങ്ങൾ ഉറക്കത്തിലേക്കു വീഴുമ്പോൾ വീണ്ടും ഉണർത്താൻ വേണ്ടി വീണ്ടു  ശി വരാത്രിയുമായി ബന്ധപ്പെട്ട കഥകൾ പറയും. സമുദ്രമഥനം കഴിഞ്ഞപ്പോൾ കി ട്ടിയ കാളകൂടമെന്ന കൊടും വിഷം ലോകത്തെ തന്നെ മൊത്തമായി നശിപ്പിക്കാ ൻ വേണ്ടത്ര ശക്തിയുള്ളതായിരുന്നു. എല്ലാവരും ശിവൻറെയടുത്തു ഓടിച്ചെന്ന് സങ്കടമുണർത്തിക്കുകയും ലോകത്തെ രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയ്യു ന്നു. പരമ ശിവൻ വിഷത്തെ ഏറ്റെടുത്തു കുടിക്കുകയും, വിഷം വയറ്റിലേക്ക് പോകാതെ കഴുത്തിൽ തന്നെ കട്ടിയാവുകയും ചെയ്തു  കട്ടിയായ വിഷം കടും നീല നിറത്തിലുമായിരുന്നു. നീലക്കഴുത്തോട് കൂടിയ ശിവന് നീലകണ്ടൻ എന്ന പേരും വന്നു. അങ്ങിനെ ലോകത്തെ മഹാ വിപത്തിൽ നിന്നും രക്ഷിച്ചതിൻറെ ഓർമ്മക്കായി മഹാശിവരാത്രി ആ ഘോഷിക്കുന്നു എന്നും വിശ്വാസ്സം .

ഇതെല്ലാം പാറുവമ്മയുടെയും നാണിയമ്മയുടെയും വിശ്വാസ്സം, എന്നാൽ നേ പ്പാൾകാരായ എൻറെ സുഹൃത്തുക്കൾ അവരുടെ വ്രതാനുഷ്ടാനത്തെപ്പറ്റിപ്പറ ഞ്ഞത്‌ കേൾക്കുക, വ്രതം എടുത്താൽ പ്രായമായവർ ഇരുപത്തിനാല് മണിക്കൂ റും വെള്ളം പോലും കുടിക്കുകയില്ല, ഭക്തിയോടും വിശ്വാസ്സത്തോടും കൂടി വ്ര തം അനുഷ്ടിച്ചാൽ രെജസ്, തമസ്സ് ഗുണങ്ങൾ നിയന്ത്രിക്കപ്പെടുന്നുവെന്നും പറ യുന്നു. കൂടാതെ ജനന, മരണ ചക്രത്തിൽ നിന്നും മോചിതരാവുകയും മോക്ഷ പ്രാപ്തി ലഭിക്കുകയും ചെയ്യുന്നുവെന്നും അവരുടെ വിശ്വാസ്സങ്ങൾ.

കറുപ്പ് എള്ള് ചേർത്തു തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അതി രാവിലെ കുളിക്കു കയും, പുതു വസ്ത്രങ്ങൾ അണിയുകയും അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോ യി ശിവലിങ്കത്തിൽ വെള്ളവും, പാലും, തേനും കൊണ്ട് ഇപ്രകാരം പ്രാർഥിച്ചു കൊണ്ട് അഭിഷേകവും നടത്തുന്നു, "അല്ലയോ ഭഗവാനെ ഞാൻ അങ്ങയെ അഭി ഷേകം ചെയ്യുന്നു, അത് പോലെ അങ്ങ് എന്നെയും അഭിഷേകം ചെയ്തു എൻറെ പാപങ്ങളെ കഴുകിക്കളയണമേ".... പിന്നീട് ശിവ ലിങ്കത്തിൽ മഞ്ഞളും കുങ്കുമ വും ചാർത്തുകയും, കൂവളയിലയും താമരപ്പുമാലയും അണിയിക്കുകയും ചെയ്യുന്നു.

ലഘു ഭക്ഷണം മാത്രം കഴിച്ചു വ്രതം അനുഷ്ടിക്കുന്നവരാണെങ്കിൽ  കറുപ്പ് നിറ മുള്ള ധാന്യങ്ങളായ കറുപ്പ് പയർ, ഉഴുന്ന് മുതലായവയും, പഴ വ ർഘങ്ങൾ, പാൽ, പഴ ചാർ എന്നിവ കഴിക്കുകയും ചെയ്യുന്നു. പിറ്റേ ദിവസ്സം കാലത്ത് ശി വ പൂജയുടെ പ്രസാദം കഴിച്ചു കൊണ്ട് വ്രതം അവസ്സാനിപ്പിക്കു കയും, സൂര്യ ൻ അസ്തമിച്ച ശേഷം മാത്രം ഉറങ്ങുകയും ചെയ്യുന്നു. ഭാരതത്തിലെന്ന പോലെ നേപ്പാളിലും  വളരെ വിശേഷപ്പെട്ട ആഘോഷമാ ണ് മഹാ ശിവരാത്രി. അന്യ രാ ജ്യങ്ങളിലെ ശിവരാത്രി ആഘോഷങ്ങൾ പറഞ്ഞു കൊടുക്കാൻ പാറുവമ്മയും, നാണിയമ്മയും ജീവിച്ചിരിപ്പില്ല.   


 പ്രായം കൊണ്ട് മൂത്തവരായിരുന്ന നാണിയമ്മ മരിക്കുകയും, തനിച്ചായ പാ റുവമ്മ ഒറ്റപ്പെടലിൻറെ വേദനയും പേറി കുറച്ചു കാലം തനിച്ചു താമസ്സിച്ചു വെങ്കിലും വ്രതമെടുക്കാനുള്ള ആരോഘ്യസ്ഥിതിയിലായിരുന്നില്ല. മക്കളുടെ കാര്യങ്ങൾ നോക്കാനും ശേഷിയില്ലാതെയായി. മക്കളെല്ലാം പല വഴിയിലുമാ യി, പലതിനേയും കുറുക്കനും മറ്റു ക്ഷുദ്ര ജീവികളും ഭക്ഷണമാക്കി. അതിനിട ക്ക് ഞാൻ നാടു വിട്ടു പോകുകയും ചെയ്തു. പിന്നീട് അറിയാൻ കഴിഞ്ഞ കാ ര്യം,  ഒറ്റപ്പെടലും പ്രായത്തിൻറെ അവശതയും  പാറുവമ്മയെ വല്ലാതെ തളർ ത്തുകയും തനിച്ചുള്ള താമസ്സം അസാധ്യമാകുകയും ചെയ്തു.

സ്വന്തമായി മക്കളോ മരുമക്കളോ മറ്റു ബന്ധുക്കളോ ഇല്ലാതിരുന്ന പാറുവമ്മ യേയും, നാണിയമ്മയേയും കുറെ വർഷങ്ങളായി അവർക്കു ആവശ്യമുള്ള  അ ത്യാവശ്യം ചെറിയ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നത് നടമ്മൽ രാ മേട്ടനായിരുന്നു. തുടർന്ന് രാമേട്ടൻറെ വീട്ടിലേക്കു താമസ്സം മാറ്റുകയും അവിടെ വച്ചു വാർധക്യ സഹജമായ അസുഖം മൂർച്ചിച്ചു മരിക്കുകയും ചെയ്തുവെ ന്നുമാണ്. ജീവിത യാത്രക്കിടയിൽ ശ്രദ്ധിക്കാൻ പറ്റാതെപോയ പാറുവമ്മയും നാണിയമ്മയും, മക്കളും മരണമില്ലാത്തവരായി ഹൃദയകർണ്ണികാ പദത്തിൽ ഇന്നും ജീവിക്കുന്നു.

 പൊടിയും ഇളനീർ വെള്ളവും തരാൻ പാറുവമ്മയില്ലെങ്കിലും എല്ലാ വർഷ വും ശിവരാത്രി വരുമ്പോൾ എനിക്ക് പാറുവമ്മയുടേയും, നാണിയമ്മയുടേ യും ശിവരാത്രി വ്രതവും പറഞ്ഞു തരാറുള്ള കഥകളും ഓർമ്മ വരാറുണ്ട്. പാ റുവമ്മക്കും നാണിയമ്മക്കും വേണ്ടി മറ്റൊന്നും ചെയ്യുവാനില്ലാത്തതു കൊണ്ട് ശിവകഥയും  ശിവരാത്രി വ്രതത്തിൻറെ മഹത്വവും എനിക്ക് പറഞ്ഞു തന്നു പ ഠിപ്പിച്ച പാറുവമ്മയുടേയും, നാണിയമ്മയുടേയും ഓർമ്മക്കായി ഈ കഥ സമ ർപ്പിക്കുന്നു. എന്നെപ്പോലെ കുറെയധികം പേരുടെ മനസ്സുകളിൽ ഇന്നും പാറു വമ്മയും നാണിയമ്മയും ജീവിക്കുന്നു................. ,പാറുവമ്മയോടുള്ള ആദരസൂ ചകമായും, അവരിൽ നിന്ന് കിട്ടിയ ഊർജ്വവും കാരണം മുടങ്ങാതെ എല്ലാ വർ ഷങ്ങളിലും ഞാൻ ശിവരാ ത്രി വ്രതവും അനുഷ്ഠിക്കുന്നു.


ജയരജാൻ കൂട്ടായി

Wednesday, 11 February 2015

അരിക്കാടി


അരിക്കാടി

പിസ്സായും കെ എഫ് സിയും ബർഗറും ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ന്യൂ ജന റേഷന് ആലോചിക്കാൻ പറ്റുമോ, ഉറപ്പായും ഇല്ല. മേൽപ്പറഞ്ഞ സ്ഥാപന ങ്ങൾക്ക് മുന്നിൽ കൂടി രാവിലെയും, വൈകീട്ടും, രാത്രിയും ഭക്ഷണ സമയങ്ങളിൽ വഴി നടക്കാൻ പോലും സ്ഥലം കിട്ടുകയില്ല. കാലത്ത് ജോലിക്ക് പോകുന്നതിനു മുമ്പ് ഓടി വന്നു ക്യു നിന്ന്കഴിക്കും, ഉച്ച ഭക്ഷണ സമയത്തും സ്ഥിതിയിൽ മാറ്റമില്ല. ജോലി കഴിഞ്ഞു വീട്ടിലെത്തി യാൽ ഭാര്യയും ഭർത്താവും കുഞ്ഞുമായി വന്നു ക്യു നിൽക്കും. രാത്രിയിൽ ചിലപ്പോൾ മ ണിക്കൂറുകൾ നിന്നാലേ കഴിക്കുവാൻ പറ്റുകയു ള്ളു. "വീട്ടിൽ വേവിച്ചു കഴിക്കുകയെന്ന ദുശീലങ്ങൾ ഒന്നും ആർക്കും ഇല്ല".  അതിനൊന്നും ആർക്കും നേരവുമില്ല, ഇത് നഗരങ്ങളിലെ കഥ.

എന്നാൽ ഇതൊന്നും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. മക്കളുടെ പട്ടിണി മാ റ്റാൻ നെട്ടോട്ടമോടുന്ന അച്ഛനമ്മമാർ. ജീവിക്കാനും പട്ടിണി മാറ്റാനുമായി അന്ന് പല വഴികളും തേടിയിരുന്നു. അതിലൊന്നായിരുന്നു അരിക്കാടി. ഇതിനെപ്പറ്റി അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ എന്ന കാര്യവും സംശയമാണ്. നെ ല്ലു വീട്ടി ൽ പുഴുങ്ങിയെടുത്ത് വെയിലത്തിട്ടു ഉണക്കി ഉരലിൽ കുത്തിയാണ് അരിയാക്കിയിരുന്നതു. ഇങ്ങിനെയുള്ള അരി കഴുകുമ്പോൾ വെള്ളം ഭദ്രമായി ഊറ്റി വയ്ക്കും, ഈ വെള്ളത്തെ കുറെ നേരം ഊറാൻ വയ്ക്കും. ഊറിക്കഴി ഞ്ഞാൽ തെളിഞ്ഞ വെള്ളം ഒഴിച്ച് മാറ്റും, അടിയിൽ കിടക്കുന്ന വെള്ള ത്തിൽ (നല്ല  മറൂണ്‍ നിറമായിരിക്കും) കുറച്ചു തേങ്ങയും, അരിയും  ചേർത്തു നന്നായി  വേ വിച്ചു നല്ല ചൂടോടെ എല്ലാവർക്കും വിളമ്പും. വൈകുന്നേരങ്ങളി ലെ ഇട സമയങ്ങളിൽ ഈ അരിക്കാടിയായിരുന്നു മിക്കവാറും വീടുകളിൽ വിശപ്പ്‌ മാ റ്റാൻ കുട്ടികൾക്ക് കൊടുത്തിരുന്നത്. വലിയ രുചിയോ, ചിലവൊ ഇല്ലെങ്കിലും നല്ല പോഷ ക സമൃദ്ധമായിരുന്നു അരിക്കാടി എന്ന് വിളിക്കുന്ന ഈ വിഭവം.

അത് പോലെ നെല്ല് കുത്തുമ്പോൾ കിട്ടുന്ന തവിട് ശർക്കരയും കൂട്ടി കുഴച്ചു എല്ലാ കുട്ടികൾക്കും കൊടുക്കുമായിരുന്നു. ഒരു ചിലവുമില്ലാതെ കിട്ടുന്ന ന ല്ലൊരു പോഷക ആഹാരമായിരുന്നു അരി തവിട്. ഈന്ത് കായ പൊളിച്ചെടു ത്ത് വെയിലത്ത് ഉണക്കിയെടുക്കും (പൊളിച്ച ഈന്ത് കായ മൂന്നു അമാവാസി കഴിയുന്നത്‌ വരെ വെയിലിൽ ഉണക്കണം, ഇല്ലെങ്കിൽ ചർദ്ദിക്കും). ഇങ്ങിനെ ഉ ണക്കിയെടുത്ത ഈന്ത് കായ വെള്ളത്തിൽ കുതിർത്തു അരച്ചെടുത്ത് തേങ്ങാ യും ചേർത്തു അടയുണ്ടാക്കും, അല്ലെങ്കിൽ ശർക്കരയും തേങ്ങയും ചേർത്തു കുറുക്കു ഉണ്ടാക്കിയും കഴിക്കുമായിരുന്നു. ഈന്ത് മരത്തിൻറെ ഇല കൊണ്ടാ ണ് പണ്ടത്തെക്കാലത്ത് കല്ല്യാണ പന്തലുകൾ (മണ്ഡപം) ഉണ്ടാക്കിയിരുന്നത്. അന്നെല്ലാം വീടുകളിൽ വച്ചാണ് കല്ല്യാണം നടത്തിയിരുന്നത്.

കൂവ്വ ചെടിയുടെ കിഴങ്ങ് പറിച്ചെടുത്തു അരച്ചു വെള്ളത്തിൽ കലക്കി, ഓരോ രണ്ടു മണിക്കൂറിലും വെള്ളം അരിച്ചു മാറ്റും, അങ്ങിനെ അഞ്ചു പ്രാവശ്യം വെ ള്ളം അരിച്ചു മാറ്റിയാൽ കയ്പ്പ് മാറി നല്ല ചുണ്ണാമ്പ് പരുവമാകും ഈ ചുണ്ണാ മ്പ് വെയിലിൽ ഉണക്കിയെടുക്കുന്നതാണ് കൂവ്വപ്പൊടി (ഏറോറൂട്ട് പൌ ഡർ), വയറിളക്കത്തിനു കണ്‍ കണ്ട ഔഷധം കൂടിയാണ്. ഈ കൂവ്വപ്പൊടി കൊണ്ടും കുറുക്കുണ്ടാക്കി കഴിക്കും. ഓലപ്പന മരം കുലച്ചു കഴിഞ്ഞാൽ ആ മരത്തി ൻറെ ആയുസ്സ് തീരുന്നു. (ഏതാണ്ട് എണ്‍പത് വർഷം വരെയെന്നാണ് പറഞ്ഞു കേട്ടി രുന്നത്, നാട്ടിൽ പല ഭാഗങ്ങളിലും ഒരു കാലത്ത് കാണാറുള്ള മരമായിരുന്നു) കുലച്ചു കഴിഞ്ഞാൽ ഈ മരത്തെ കീറി  ഉള്ളിലുള്ള ചവർ വെട്ടി യെടുത്തു വെ യിലത്തിട്ട് ഉണക്കി ഉരലിൽ ഇടിച്ചു പൊടിയാക്കും ഈ പൊടി കൊണ്ടുള്ള കുറുക്കു രുചികരവും പല തരം അസുഖങ്ങൾക്കുമുള്ള ഒരു സിദ്ധ ഔഷധം കൂടിയാണ്. ഈ മരത്തിൻറെ ഓല കൊണ്ടാണ് പണ്ട് കാലത്ത് കുട ഉണ്ടാക്കി യിരുന്നത്. മുള കൊണ്ടുള്ള കാലുള്ള പനയോലക്കുടയാണ് സ്കൂളിൽ പോകുന്ന കുട്ടികൾ ഉപയോഗിച്ചിരുന്നത്. വയലിൽ പണിയെടുക്കുന്ന പുരുഷന്മാർ  മഴ ക്കാലത്ത് തലയിൽ ചൂടുന്ന തലക്കുട, നാട്ടി നടുന്ന സ്ത്രികൾ (ഞാറു നടുന്ന ) ദേ ഹം നനയാതെ മറക്കുന്ന "പിരിയോല" ഇതെല്ലാം ഓലപ്പന മരത്തിൻറെ സംഭാ വനകൾ ആയിരുന്നു.  ഏപ്രിൽ മാസ്സം ആദ്യത്തിൽ പനയിൽ നിന്നും ഓല വെട്ടി യെടുക്കും, പിന്നെ വെയിലിൽ ഉണക്കും, ആവശ്യക്കാർ ധാരാളവും നല്ല വില യും കിട്ടും. സ്ത്രികൾ ഓല വാങ്ങി നീളത്തിൽ തുന്നിയെടുക്കും, വയലിൽ എത്ര വലിയ മഴയിലും നനയാതെ പണിയെടുക്കാം, ദേഹം മു ഴുവനും മൂടി നിൽ ക്കും.

മഴക്കാലത്ത് വാഴയിലയും ചൂടി പകുതി നനഞ്ഞു സ്കൂളിൽ പോകുമ്പോൾ മറ്റു കുട്ടികൾ കാൽക്കുട എന്ന് പേരുള്ള ഓലക്കുടയും ചൂടി നടക്കുമ്പോൾ അ ൽപ്പം അസൂയയോട്  കൂടിയാണ് അവരെ നോക്കി കണ്ടിരുന്നത്‌, എനിക്കും ഒന്ന് കിട്ടിയെങ്കിൽ എന്ന് ആശിച്ചിട്ടുമുണ്ട്.

വീട്ടു പറമ്പിൽ എവിടെയും സ്ഥലം വെറുതെയിടില്ല, കാണുന്നയിടത്തൊക്കെ മുത്താ റി (പഞ്ഞിപ്പുല്ലു - തെക്കൻ കേരളത്തിൽ), ചാമ, തിന അങ്ങിനെ പല ത രം നാടൻ കൃഷികളും ചെയ്യും, ഇതെല്ലാം കുറുക്കും, അല്ലെങ്കിൽ അടയും ഉണ്ടാ ക്കുവാ ൻ ഉപയോഗിക്കുമായിരുന്നു. പട്ടിണിയും മാറും, എല്ലാവരും നല്ല ആ രോഘ്യത്തോടും കൂടിയിരുന്നു.

ഒരു വാഴക്കുല മൂപ്പായി വെട്ടിയെടുത്താൽ അതിൻറെ കണ്ട, കാമ്പ്, കൂമ്പ് അ ങ്ങിനെ എല്ലാം ഭക്ഷണത്തിൻറെ ഭാഗമാക്കുമായിരുന്നു. ചക്കക്കുരുവും തോര നുണ്ടാക്കാൻ വളരെ വിശേഷപ്പെട്ടതായിരുന്നു. പഴ മാങ്ങാ കഴിച്ചാൽ മാങ്ങയ ണ്ടി വെയിലിൽ ഉണക്കി രണ്ടായി പിളർന്നു ഉണക്കി വയ്ക്കും. ചിലപ്പോൾ ക ഴിക്കാൻ മ റ്റൊന്നും ഇല്ലാത്ത അവസ്സരങ്ങളിൽ ഇതിൽ നിന്നും കുറച്ചെടുത്തു ഇ ടിച്ചു വെ ള്ളത്തിൽ കലക്കി വയ്ക്കും. അഞ്ചു പ്രാവശ്യം വെള്ളം അരിച്ചു മാറ്റിയാൽ കയ്പ്പ് രുചി മാറും, പിന്നെ അരച്ചെടുത്ത് കുറുക്കുണ്ടാക്കിയാൽ വളരെ നല്ല സ്വാധിഷ്ടമായ ഒരു വിഭവമായിരുന്നു.

എന്തെല്ലാം ആഹാരങ്ങൾ പണ്ട് കാലങ്ങളിൽ നിലവിലുണ്ടായിരുന്നു, ആ കാല ങ്ങളിൽ പ്രമേഹമെന്നോ, രക്ത സമ്മർധമെന്നോ,കൊളസ്ട്രോളെന്നോ ഒരിക്കലും ഞാൻ കേട്ടിട്ടുപോലും ഇല്ലായിരുന്നു.     

മുൻ കാലങ്ങളിൽ കറിക്കരക്കാനും, ചമ്മന്തിയരക്കാനും, ദോശമാവ്, അട, എ ല്ലാം ഉണ്ടാക്കാനുള്ള അരി  അരക്കാൻ ഉപയോഗിച്ചിരുന്ന അര കല്ല്‌ (അമ്മി) അ ടുക്കളക്കകത്തായിരുന്നു വളരെ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചിരുന്ന ത്. ഓരോ ദിവസ്സത്തേയും ആവശ്യമുള്ള സാധങ്ങൾ അരച്ചു കഴിഞ്ഞാൽ നന്നാ യി കഴുകി തുടച്ചു ഒരു തുണി കൊണ്ട് പൊതിഞ്ഞു വയ്ക്കും. എന്നാൽ അടുത്ത കാലത്ത് നാട്ടിൽ പോയപ്പോൾ ഒരു സുഹൃത്തിൻറെ വീട്ടിലെ അമ്മി കണ്ടത് കോഴിക്കൂടിൻറെ തിണ്ണയിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോഴികൾ അമ്മിയിൽ കയറി നിന്ന് വിസ്സർജിച്ചു വൃത്തികേടാക്കിയിരുന്നു.  കോഴിക്കൂ ടിൻറെ വാതിലിനെ ഉറപ്പിക്കാൻ (കീരിയും കുറുക്കനും കോഴിക്കൂടിൻറെ വാ തിൽ തുറക്കാതിരിക്കാൻ) മുൻ കാലങ്ങളിൽ നെല്ലു കുത്താനും അരി ഇടിക്കാ നും  ഉപയോഗിച്ചിരുന്ന ഉരലും ചാരി നിർത്തിയിരുന്നു. എന്നെ വല്ലാതെ സങ്കട പ്പെടുത്തിയ ഒരു കാഴ്ചയായിരുന്നു അത്. എനിക്ക് പതിനാറു വയസ്സുള്ളപ്പോ ൾ ഇരുപത്തിയഞ്ചു ഇടങ്ങഴി നെല്ലു ഞാൻ ഉരലിൽ കുത്തി അരിയാക്കിയിട്ടു ണ്ട്, രാവിലെ എട്ടു മണിക്ക് തുടങ്ങി ഒരു മണി വരെ സമയമെടുത്തു.

പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്, ഇത് പഴയ കഥ, നിർമ്മാണ പ്രവർത്തനത്തിനായി മരങ്ങൾ വെട്ടിമാറ്റുകയാൽ ആകാശത്തിൽ പറവകൾ ക്കിടമില്ലാതായി, മലയും മണ്ണും ഇടിച്ചു നിരത്തിയപ്പോൾ പാമ്പിന് മാളവുമി ല്ലാതായി. ഇടിച്ചെടുത്ത മണ്ണോടൊപ്പം നാടുകടത്തപ്പെടുന്ന പാമ്പുകൾ വെപ്പ്രാള ത്തിൽ തലങ്ങും വിലങ്ങും ഓടുകയും ഒടുവിൽ ജനങ്ങളുടെ വടിക്കിരയാകുക യും ചെയ്യുന്നു.

എല്ലാ മേഖലകളെയും ബാധിച്ച വലിച്ചെറിയൽ സംസ്കാരം മാനവ രാശിയുടെ നിലനിൽപ്പ്‌ പോലും അപകട ഭീഷണിയിലാക്കി. വർദ്ധിച്ചു വരുന്ന ജന സംഖ്യ യും  പാർപ്പിട പ്രശ്നവും മുതെലെടുക്കാൻ അരയും തലയും മുറുക്കി കാത്തി രിക്കുന്ന റിയൽ എസ്റ്റേറ്റ്‌ മാഫിയ, അവരെ സഹായിക്കാൻ പരസ്സ്പ്പരം മൽസ്സ രിക്കുന്ന മന്ത്രിമാരും, ഉദ്യോഗസ്ഥ വൃന്ദവും, എവിടെ നോക്കിയാലും കോഴ യും കോഴക്കഥകളും, ഇതിൽ നിന്നെല്ലാം മുതലെടുപ്പ് നടത്താനും അരാജകത്വം സൃഷ്ടിക്കാനും കച്ചകെട്ടിയിറങ്ങിയ പല തരം ക്രിമിനൽ, മാഫിയ സംഘങ്ങൾ പല പുതിയ പേരുകളിൽ വിലസ്സുന്നു. ഇതാണ് നമ്മുടെ നാടിൻറെ ഇന്നത്തെ അവസ്ഥ.

കാലം വല്ലാതെ മാറി, മാറ്റം കുറെയൊക്കെ നല്ലതിനും, എന്നാൽ കൂടുതലും ദോ ഷമായും ഭാവിക്കുന്ന കാഴ്ചയാണ് കാണുന്നത്. 

നടക്കില്ലായെന്നറിയാമെങ്കിലും നമുക്ക് പ്രാർത്തിക്കാം, നാടിൻറെ നഷ്ടപ്രതാപ വും പഴയ നല്ല കാലവും തിരിച്ചു വരാൻ വേണ്ടി.!!!!!!!!!!!!

ജയരാജൻ കൂട്ടായി



                                           

Sunday, 8 February 2015

അണ്ടല്ലൂരിനു ഇനി ഉൽസ്സവ നാളുകൾ



അണ്ടല്ലൂരിനു ഇനി ഉൽസ്സവ നാളുകൾ

തലശ്ശേരിക്കാർ  ഇപ്പോൾ വളരെ തി രക്കിലാണ്‌, നാട്ടിൽ ഉൽസ്സ വത്തി ൻറെ കാ ലം. കുംഭം ഒന്നിന് (ഫിബ്ര വരി പതിമൂന്നിന്) അണ്ടല്ലൂർ കാവി ൽ കൊടിയേറ്റം, കാട്ടിൽ അടൂട മടപ്പുര തിറ മഹോൽസവം, പൊന്ന്യം മലാൽ മഠപ്പുര ഉൽസ്സവം, കൂടാതെ പല ക്ഷേത്രങ്ങളിലും തെയ്യങ്ങളുടെ കാലം, തുടർന്ന് മാർച്ചിൽ ജഗന്നാഥ ക്ഷേത്ര ഉൽസ്സവം. ഏപ്രിൽ പതിമൂന്നിന് തലശ്ശേരി തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്ര ഉൽസ്സവം അങ്ങിനെ ഉത്സവങ്ങളുടെ മാമാങ്കം തന്നെ. തുലാം പത്തിന് വ ടക്കൻ കേരളത്തിൽ തെയ്യക്കാവുകൾ ഉണരുന്നു, മേടമാസ്സം വരെ പിന്നെ തെയ്യ ങ്ങളുടെയും ഉൽസ്സവങ്ങളുടെയും കാലം.

തെയ്യങ്ങളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടത് ധർമ്മടം വില്ലേജിലെ അണ്ട ല്ലൂർ ശ്രീ രാമ ക്ഷേത്ര ഉൽസ്സവം തന്നെ. താഴെക്കാവും മേലേക്കാവും ചേർന്ന താണ് അണ്ടല്ലൂർ ശ്രീ രാമ ക്ഷേത്രം. കുംഭം ഒന്ന് മുതൽ ഏഴു വരെ (ഫിബ്ര വരി പതിമൂന്ന് മുതൽ ഇരുപതുവരെ) ഉൽസ്സവത്തിൻറെ നാളുകൾ പാലയാട്, അ ണ്ടല്ലൂർ, ധർമ്മടം, മേലൂർ  എന്നീ സ്ഥലക്കാരാണ് ഉൽസ്സവപ്രമാ ണിമാർ. (ദേശ ക്കാർ) പണ്ട് കാലങ്ങളിൽ വീടുകളെല്ലാം ചുണ്ണാമ്പ് തേച്ചു വെടി പ്പാക്കും. വീടി ൻറെ അകവും പുറവും ചാണകം മെഴു കി വൃ ത്തിയാക്കും. (ടൈൽ പാകിയ ഇ ന്നത്തെ വീടുക ൾക്ക്  ചാണകം മെഴുകാൻ പറ്റില്ല). ഉൽസവാഘോഷങ്ങൾക്കു ആവശ്യമായ അവിലും മലരും  ഉണ്ടാക്കും, (പഴയ കാലങ്ങ ളിൽ വീടുകളി ൽ തന്നെയാണ് അവി ലും മലരും  ഉണ്ടാ ക്കിയിരുന്നത്) വാഴക്കുലകൾ പഴുക്കാ ൻ വേണ്ടി പുക വയ്ക്കും. പുതിയ ചട്ടിയും കലവും വാങ്ങും (ഉൽസ്സവ കാലങ്ങ ളിൽ പുതിയ കലങ്ങളിൽ മാത്രമേ പാകം ചെയ്യാറു ള്ളു) അടുത്തും അകലങ്ങ ളിലുമുള്ള എല്ലാ ബന്ധു വീടുകളിലും ഉൽസ്സവം ക്ഷണിക്കണം.

ഉൽസ്സവം പ്രമാണിച്ച് വീട്ടിൽ വരുന്ന അഥിതികൾക്ക് അവിലും, മലരും വാഴ പ്പഴവുമാണ് ആദ്യം കഴിക്കുവാൻ കൊടുക്കുക. ഇത് ദൈവത്താറീശ്വരൻറെ പ്ര സാദമാണ്, അതിനു ശേഷമേ മറ്റു ആഹാരങ്ങൾ വിളമ്പുകയുള്ളൂ. ഉൽസ്സവം തീ രുന്നതിനു മുമ്പ് തന്നെ എല്ലാ ബന്ധു വീടുകളിലും പ്രസാദമായ അവിലും മലരും എത്തിക്കണം. ഉൽസ്സവം തുടങ്ങുന്ന അന്ന് മുതൽ പാലയാട്, അണ്ടല്ലൂർ, ധർമ്മ ടം, മേലൂർ പ്രദേശങ്ങളിൽ മത്സ്യ, മാംസാദികൾ വിൽക്കാനോ വീടുക ളിൽ വേ വിക്കുവാനോ പാടില്ല.

കുംഭം ഒന്നിന് നടക്കുന്ന "ചക്ക കൊത്തിനു" ശേഷമേ ഈ പ്രദേശങ്ങളിലെ ആളു കൾ ചക്ക കഴിക്കുവാൻ പാടുള്ളൂ. ക്ഷേത്രത്തിൽ കൊത്തിയ ചക്ക കഷണങ്ങൾ  മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും എത്തിക്കും. ക്ഷേത്രത്തിൽ നിന്ന് വന്ന ചക്ക വീടുകളിൽ വേവിച്ചു കഴിച്ചതിനു ശേഷമേ നാട്ടുകാർ ആ വ ർഷം ചക്ക കഴിക്കുവാൻ തുടങ്ങുകയുള്ളൂ.        

പല തരം ആചാരങ്ങളും ചടങ്ങുകളുമാണ് ഉൽസ്സവത്തിൻറെ ഭാഗമായി നടക്കു ന്നത്. ഇത്രയും കൂടുതൽ ചടങ്ങുകളും ആചാരങ്ങളുമുള്ള മറ്റൊരു ഉൽസ്സവം കേരള ത്തിൽ ഉണ്ടോ എന്ന കാര്യവും സംശയമാണ്.  ചക്ക കൊത്തു, തേങ്ങ താ ക്കൽ, ദേശക്കാർ നടത്തുന്ന മെയ്യാൽ കൂടൽ, തടപൊളിച്ചു പാച്ചൽ, തറമമൽ തി ക്ക്, വില്ലുവാരു കുട്ടികൾ, വില്ലൊപ്പിക്കൽ, ബാലി സുഗ്രീവ യുദ്ധം , ആട്ടം എ ന്നിവയെല്ലാം അതി ൽ ചിലത് മാത്രം. വ്രത മെടുത്ത ദേശക്കാർ ഒന്നായി ഒരേ വേഷത്തി ൽ (വെള്ള തോർത്തും ബനിയനും) ദൈവത്താർ ഇശ്വരന് സമർപ്പിച്ചു ഒത്തു കൂടുന്ന ചട ങ്ങാണ് മെയ്യാലുകൂടൽ എന്ന പേരിൽ അറിയ പ്പെടുന്നത്. മെ യ്യലു കാർ സാക്ഷാ ൽ ദൈവത്താർ ഇശ്വ രൻറെ മക്കളാണെന്നു വിശ്വാസ്സം. അത് പോലെ കൈകൾ പരസ്പ്പരം പിറകിൽ കോർത്തു പിടിച്ചു വട്ടത്തിൽ നിന്ന് കൊണ്ട് പരസ്പ്പരം തള്ളുന്നതാണ് തറമ്മൽ തിക്ക്, വെള്ള തോർത്തു മുണ്ടാണ് അവരുടെ വേഷം. ചടങ്ങുകളുടെയും ആചാരങ്ങളുടെയും പിറകിലുള്ള ഐതിഹ്യം എന്താണെ ന്ന് എനിക്ക് അറിയില്ല.

എല്ലാ ജാതി മതക്കാർക്കും കാവുമായി ബന്ധപ്പെടാൻ ഓരോ ജാതി വഴക്കം സൃ ഷ്ടിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് മുസ്ലിം തറവാടായ അറക്കൽക്കാരു ടെ ശക്തി ജന്യ ബന്ധമാണ്. അത് പോലെ ഓരോ ജാതിക്കാർക്കും കാവുമായി ബന്ധപ്പെട്ടു ഓരോ ജാതി വഴക്കവും സൃഷ്ടിച്ചിട്ടുണ്ട്. എല്ലാവരും തുല്യരാണെ ന്നു തെളിയിച്ചു കൊണ്ട് അവരുടെതായ ഭാഗം വിജയകരമായി നിർവഹിക്കു ന്നു. അതിൽ ചിലത് മാത്രം ഇവിടെ കുറിക്കുന്നു. തന്ത്രി ബ്രാമ്മണൻ, എംബ്രാൻ തിയ്യൻ, കീഴാള അടിയറ പുലയൻ, പടിപ്പുര എഴുന്നള്ളൽ നായർ, നല്ലെണ്ണ വാ ണിയൻ, കൊടിമരം തച്ചൻ, മണ്‍ പാത്ര സമർപ്പണം കുശവൻ, പൊൻമുടി തട്ടാൻ അങ്ങിനെ എല്ലാവരെയും തുല്ല്യമായി പരിഗണിക്കുന്ന അപൂർവ്വം ക്ഷേത്രം എ ന്ന ബഹുമതിയും അണ്ടല്ലൂരിനു മാത്രം സ്വന്തം.

അങ്കക്കാരനും ബപ്പൂരനും, ദൈവത്താറീശ്വരൻ, വേട്ടക്കൊരു മകൻ, ബാലി സു ഗ്രീവൻ, സീ തയും മക്കളും, അങ്ങിനെ ഏഴു ദിവസ്സങ്ങളിലായി എത്രയെത്ര തെ യ്യങ്ങൾ നാടിനു ഔശര്യമേകാൻ വേണ്ടി ആടി തിമിർക്കുന്നു.

ക്ഷേത്രത്തിൽ കാണുന്ന ചെമ്പക മരം വളരെ വർഷങ്ങളായി മാറ്റമൊന്നും ഇല്ലാ തെ തന്നെയിരിക്കുന്നു. എൻറെ അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവർക്ക് പത്തു വയസ്സുള്ളപ്പോഴും, അമ്പതാം വയസ്സിൽ ഉൽസ്സവത്തിനു പോയപ്പോഴും ചെമ്പ ക മരം ഒരു മാറ്റവും ഇല്ലാതെ പഴയ പോലെ കണ്ടുവെന്ന്.

ഓരോ ദേശക്കാരുടെ വകയായി ഓരോ ദിവസ്സങ്ങളിൽ നടക്കുന്ന കരിമരുന്നു പ്രയോഗം കാണേണ്ട കാഴ്ച തന്നെ, എല്ലാം ഒന്നിനൊന്നു മെച്ചം.

അണ്ടല്ലൂർ മഹാത്മ്യം വിവരിക്കുവാൻ ഞാൻ ആരുമല്ല, കാരണം എനിക്ക് കൂ ടുതൽ ഒന്നും അറിയില്ല, വിവരിച്ചാലോ തീരുകയുമില്ല, ഇനി അറിയുന്നവരാ യാലും വർണ്ണനാതീതമായ കാര്യ വുമാണ്. ഉൽസ്സവങ്ങലുടെ ഉൽസ്സവം, മേളക ളുടെ മേള, പൂരങ്ങളുടെ പൂരം, ഈ ഉൽസ്സവം നേരിട്ട് ക ണ്ടു നിർവൃതി കൊ ള്ളുക എന്നത് മഹാ ഭാ ഗ്യമാണ്. ചെറിയ പ്രായത്തിൽ അ തായത് മുപ്പത്തി എട്ടു കൊല്ലങ്ങൾക്ക് മുമ്പാ ണ് ഞാൻ അവസ്സാനമായി അണ്ടല്ലൂർ ഉൽസ്സവ ത്തിനു പോയത്. പിന്നെ കുട്ടി ക്കാലത്ത് എൻറെ അമ്മുമ്മ യിൽ നിന്നും കേട്ടറി ഞ്ഞ കാര്യങ്ങളാണ് എഴുതി യത്. ഇതിൽ ഉണ്ടായ പോരായ്മ്മകൾ സദയം ക്ഷമിക്കുക. കൂടുതൽ വിവര ങ്ങൾ അറിയാവുന്നവർ ദയവായി അറിയിക്കുക.

മറ്റു ജില്ലക്കാരായ പ്രവാസ്സികളായ എൻറെ സുഹൃത്തുക്കളെ, അഥവാ നിങ്ങൾ അവധിയിൽ നാട്ടിലുണ്ടെങ്കിൽ തീർച്ചയായും നേരിൽ പോയി ഈ അതുഭ്ത കാ ഴു്ച്ച കാണൂ, അനുഭവിച്ചറയു, അവർണ്ണനീയമായ ദൃശ്യ വിരുന്നും ഒപ്പം ദൈവ ത്താറീശ്വരൻറെ അനുഗ്രഹങ്ങളും, എന്നിട്ട് തീരുമാനിക്കൂ, ഇതു പോലെ ഒരു അനുഭവം മുമ്പ് ഉണ്ടാ യിട്ടുണ്ടോ എന്ന്. തീർച്ചയായും ഉണ്ടാവുകയില്ല, കാര ണം പകരം വെക്കാൻ വേറെ ഇല്ല എന്നത് തന്നെ.      

ജയരാജൻ കൂട്ടായി      

               

Wednesday, 4 February 2015

ശ്രി കടമ്പിൽ കുട്ടിചാത്തൻ

                                              ശ്രി കടമ്പിൽ കുട്ടിചാത്തൻ


മകരം ഇരുപതു, ഇരുപത്തി ഒന്ന്, ഇരുപത്തി രണ്ടു, ശ്രി കടമ്പിൽ ക്ഷേത്രത്തി ൽ തിറ മഹൊൽസ്സവം.  മൂന്നു നാൾ നാട്ടിന് ഉൽസ്സവത്തി ൻറെ നാളുകൾ, പ്ര ത്യേകിച്ചും, ചുണ്ടങ്ങാപ്പോയിൽ, പൊന്ന്യം, കക്കറ, കൂറാര നിവാസികളുടെ നാടിൻറെ ഉൽസ്സവം. കുട്ടിച്ചാത്തൻ, കാരണവർ, ഗുളികൻ, വസൂരമാല, കണ്ട കർണ്ണൻ, ഇങ്ങിനെ അഞ്ചു തരം തെയ്യങ്ങളായിരുന്നു പണ്ട് കാലങ്ങളിൽ കട മ്പിൽ ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. ഒന്നാം ദിവസ്സം ചെറിയ നില യിലുള്ള കെ ട്ടിയാട്ടം മാത്രം നടക്കും, രണ്ടാം ദിവസ്സം അതായത് മകര മാസ്സം ഇ രുപത്തി ഒ ന്നിന് വൈകുന്നേരം നാനാഭാഗത്ത്‌ നിന്നുമുള്ള അടിയറ എന്ന് അറി യപ്പെടുന്ന വർണ്ണ ശബള ഘോഷ യാത്രയോട് കൂടിയാണ് തെയ്യം മ ഹൊൽസ്സവത്തിൻറെ പ്രധാന ചടങ്ങുകൾ തുടങ്ങുന്നത്.  

എനിക്ക് അഞ്ച് വയസ്സുള്ള കാലം, ഞങ്ങൾ കീരങ്ങാട്ടിൽ വടക്കയിൽ നമ്പിയാ രുടെ വാടക വീട്ടിൽ താമസിക്കുന്ന കാലത്ത് എൻറെ ചേട്ടൻറെ കൂടെ ഒരു പ്രാ വശ്യം മാത്രം തിറ കാ ണുവാൻ പോയിട്ടുണ്ട്. ആദ്യം കതിരൂർ ജ്യോതിയിൽ ആ ന വളർത്തിയ വാനം പാടി എന്ന പടം കണ്ടു, ആദ്യമായി പടം കാണുന്ന ഞാൻ, എന്താണ് നടക്കുന്നതെന്നൊന്നും എനിക്ക് മനസ്സിലായില്ല. ഒരു വെള്ളത്തുണിയി ൽ ആരൊക്കെയോ എന്തൊക്കെ യോ ചെയ്യുന്ന പോലെയാണ് പടം കണ്ടപ്പോൾ തോന്നിയത്. അന്ന് ആദ്യമായി പോകുന്ന വഴിയിൽ ബസ്സ്‌ കാണുക യും അതി ൻറെ ഒച്ചയിൽ കാറി വിളിച്ചു കരഞ്ഞതും എല്ലാം പഴയ കാലത്തെ മറക്കാത്ത ഓർമ്മകൾ തന്നെ.

കടമ്പി ൽ ക്ഷേത്രത്തിലെത്തി തെയ്യത്തെ കണ്ടിട്ടും  അന്ന് പേടിച്ചു നിലവിളിച്ച ഓർമ്മ ഇന്നും മനസ്സിൽ തെളിയുന്നു. പിന്നീട് ഞങ്ങൾ ആറ്റുപുറത്തേക്ക് താമ സ്സം മാറ്റി. അതിൽ പിന്നെ എനിക്ക് പത്തു വയസ്സുള്ള കാലം, ആറ്റു പുറത്ത് നി ന്നും ഞാൻ കടമ്പിൽ തിറ കാണുവാൻ വേണ്ടി എൻറെ കസ്സിനായ ഇരഞ്ഞിപ്പു റത്ത് നാരായണിയുടെ പൊന്ന്യം പുല്ല്യോടിയിലെ വീട്ടിൽ പോയി താമസ്സിക്കും അവിടെ തിറ പ്രമാണിച്ച് വലിയ ആഘോഷങ്ങ ൾ ഉണ്ടാകും. വിഭവ സമൃ ദ്ധമായ സദ്യയോടൊപ്പം സ്പഷ്യൽ മത്തങ്ങാ പായസ്സവും ഉണ്ടാകും. ഇന്ന് ടി വി ചാനലു കളിൽ വലിയ കാര്യമായി കാണിക്കുന്ന മത്തങ്ങാപ്പായസ്സം വളരെ മുമ്പ് തന്നെ നാട്ടിലെ ഗ്രാമങ്ങളിലെ അന്നത്തെ വിശേഷപ്പെട്ട വിഭവമായിരുന്നു.

അന്ന് കഴിക്കാറുള്ള വിഭവങ്ങൾക്കെല്ലാം പറഞ്ഞറിയി ക്കാൻ സാദ്ധ്യമല്ലാത്ത രുചിയായിരുന്നു. അന്ന് കഴിച്ച മത്തങ്ങപ്പായസ്സത്തി ൻറെ ഓർമ്മയിൽ ഞാൻ പല പ്രാവശ്യം മത്തങ്ങാ പായസ്സം ഉണ്ടാക്കി നോക്കിയെങ്കിലും ഒരിക്കലും പഴ യ രുചി കിട്ടിയതുമില്ല. നല്ല ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കുന്ന ഞാൻ എത്ര പരി ശ്രമിച്ചിട്ടും നാരായണി ചേച്ചി ഉണ്ടാക്കുന്ന മത്തങ്ങാ പായസ്സത്തിൻറെ നാലയ ലത്ത് പോലും എത്തിയില്ല. ഇന്നും അതിൻറെ രഹസ്യം പിടികിട്ടിയതുമില്ല.

പൊന്ന്യം വയലിന് നടുക്കായിരുന്നു നാരായണി ചേച്ചിയുടെ വീട്. രാത്രി ഭക്ഷ ണം കഴിഞ്ഞു ഞാനും നാരായണി ചേച്ചിയുടെ മക്കളായ ചന്ദ്രനും, നന്ദനനും, അ വരുടെ അയൽവാസ്സിയും, അമ്മാവനായ കുമാരൻറെ ഭാര്യാ സഹോദരനുമാ യ പീടികക്കണ്ടിയിൽ സുരേഷുമായി തിറ കാണുവാൻ പോകും.  വലിയ ഓല ചൂട്ടും കത്തിച്ചു വീശിക്കൊണ്ട് പൊന്ന്യം വയൽ കടന്ന്, കടമ്പിൽ വയലിൽ വ ഴി പല വർത്തമാനങ്ങളും പറഞ്ഞു നടക്കും. പച്ചക്കറി പൂക്കളുടെ ഹരം പിടി പ്പിക്കുന്ന മണം, പൊന്ന്യം വയലും, കടമ്പിൽ വയലും പച്ചക്കറിക്ക് വളരെ പ്രശ സ്ഥമായിരുന്ന കാലമായിരുന്നു അത്.

കൊയ്ത്തു കഴിഞ്ഞ ഉടനെ വയലുകളിൽ മുഴുവൻ പച്ചക്കറി നടും, കുളത്തിൽ കുടവുമായി ഇറങ്ങി വെള്ളം കോരി നനയ്ക്കും, പാകമാകു മ്പോൾ പറിച്ചെടു ത്തു വലിയ കുട്ടകളിൽ തലയിൽ ചുമന്നു തലശ്ശേരി മാർക്കറ്റിൽ എത്തിക്കും. ത ലശ്ശേരി മാർക്കെറ്റിൽ തന്നെ പൊന്ന്യം  പച്ചക്കറിക്ക് പഴയ കാലത്ത് വലിയ സ്ഥാനമായിരുന്നു. ചൂട്ടും വീശിക്കൊണ്ട് വയലിൻറെ നടുക്കുള്ള ചെറിയ വര മ്പിൽ കൂടെ ഞങ്ങൾ സൊറ പറഞ്ഞു നടക്കും, ചിലപ്പോൾ മഴ ചാറും, ചൂട്ടു ന നഞ്ഞു തീ അണഞ്ഞു  പോകും, പിന്നെ വെളിച്ചമില്ലാതെ തപ്പി തടഞ്ഞു ഞങ്ങൾ നടക്കും. അന്ന് വെളിച്ചമില്ലാതെ രാത്രിയിൽ എത്ര ദൂരവും ആളുകൾ നടന്നു പോകാറുണ്ട്. ടോർച്ചുള്ളവർ നൂറിൽ  ഒരാൾ മാത്രം. അങ്ങിനെയുള്ളവരുടെ കയ്യിലുള്ള എവറെഡി ടോർച് ഞങ്ങൾ അത്ഭുതത്തോടെ നോക്കും. ഞാൻ നാട് വിടുന്നത് വരെ ഞങ്ങളുടെ സൌഹൃദവും രാത്രിയി ലുള്ള തിറക്ക് പോക്കും തുടർന്നു കൊണ്ടുമിരുന്നു.

എന്നെപ്പോലെ സുരേഷും നാട് വിട്ടു, ഗൾഫിൽ നിന്നും അവധിക്കു നാട്ടിൽ വന്ന സുരേഷ് കല്ല്യാണവും കഴിച്ചു, പക്ഷെ കല്ല്യാണം കഴിഞ്ഞു പത്തു ദിവസ്സത്തി നകം, അതായത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടു മാർച്ച്‌ മാസ്സ ത്തിൽ സുരേഷ് ഹൃദയ സ്തംഭനം വന്നു മരിക്കുകയും ചെയ്തു. എൻറെ വി വാഹ നിശ്ചയം കഴിഞ്ഞ സമയത്തായിരുന്നു സുരേഷിൻറെ മരണം. നാട്ടിലു ണ്ടായിരുന്ന ഞാൻ അമ്മുയുമൊത്ത് സുരേഷിൻറെ ശവ സംസ്കാരത്തിൽ പ ങ്കെടുക്കാൻ പോയി.  കടമ്പിൽ വയലും, പൊന്ന്യം വയലും വഴി നടന്നപ്പോൾ സുരേഷുമായി രാത്രിയിൽ തിറ കാണാൻ പോയ കാര്യങ്ങൾ അമ്മയുമായി പ ങ്ക് വച്ചു, തുടർന്ന് ഞാൻ വല്ലാതെ വീർപ്പു മുട്ടി.പിന്നീടുള്ള എ ല്ലാ വർഷങ്ങളി ലും കടമ്പിൽ തിറ വരുമ്പോഴെല്ലാം നീറുന്ന ഒരു നൊമ്പരമായി സുരേഷ് മനസ്സി ൽ കടന്നു വരാറുമുണ്ട്.
   

ചുണ്ടങ്ങാപ്പോയിലിൽ  നിന്നും ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടു മെയ്‌ മാസ്സം എട്ടാം തിയ്യത്തി ഞാൻ കല്ല്യാണം കഴിച്ചെങ്കിലും, രണ്ടായിരത്തി പ ത്തിലാണ് കടമ്പിൽ തിറയിൽ പങ്കെടുക്കുവാൻ അവസ്സരം കിട്ടിയത്. തിറ തുട ങ്ങിതീരുന്നത് വരേയുള്ള മൂന്ന് ദിവസങ്ങളിലും എന്നെ അസ്വസ്ഥനാക്കിയ സം ഭവമായിരുന്നു സുരേഷിൻറെ ഓർമ്മകൾ    

ഇന്ന് തിറയുടെ ശൈലിയിലും നടത്തിപ്പിലും വളരെ മാറ്റങ്ങൾ വന്നു. എല്ലാ വ ർഷവും ഭക്ത ജനങ്ങൾക്ക്‌ തിറ ദിവസ്സം അന്ന ദാനവും നടത്തി വരുന്നു. അടുത്ത കാലത്ത്, ചില വർഷങ്ങൾക്കു മുമ്പ് കടമ്പിൽ ക്ഷേത്രത്തിൽ നടത്തിയ ദേവ പ്ര ശ്നത്തിൽ തെളിയുകയാൽ രണ്ടു തെയ്യങ്ങൾ കൂടി പുതിയതായി ഉണ്ടായി. "പോർക്കലി ഭഗവതിയും, നാഗ കന്ന്യകയും." പൊർക്കലി ഭഗവതി ചാടാലപ്പു ഴയിൽ ലക്ഷം വീടിനടുത്ത് കുളിക്കാൻ വരുന്നതും,  കുളികഴിഞ്ഞു മേലേരി ചു റ്റി തിരി ച്ചു പോകുന്ന വഴിയിലുള്ള വീടുകൾ വിളക്ക് കൊളുത്തി സ്വീകരിക്കു ന്നതും, പാനീയം കുടിക്കാൻ കൊടുക്കുന്നതുമെല്ലാം പുതിയ ചട ങ്ങുകളും, ആ ചാരങ്ങളുമാണ്.

കൂടാതെ നേർച്ചയായി കുറെ തെയ്യങ്ങൾ എല്ലാ വർഷവും കൂടുതൽ കൂടുതൽ വരുകയും ചെയ്യുന്നു. ചില വർഷങ്ങളിൽ  മുപ്പ തിന് മുകളിൽ കുട്ടിച്ചാത്തനും ഡസ്സൻ കണക്കിൽ ഗുളികനും ഉണ്ടാകാറുമുണ്ട് ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാ ര സ്മരണക്കായി നാട്ടുകാർ നടത്തുന്ന നേർച്ച തിറയാൽ നാട്ടിനും നാട്ടുകാർ ക്കും ക്ഷേമവും, സമൃദ്ധിയും ഉണ്ടാവട്ടെ. സുരേഷിനും, ഞാൻ അറിയുന്ന മണ്‍ മറഞ്ഞ പഴയ കോമരമായിരുന്ന കുഞ്ഞിരാമൻ ചേട്ടനും ആദരാഞ്ജലി കൾ  അർപ്പിച്ചും കൊണ്ട് .........


ജയരാജൻ കൂട്ടായി