Sunday, 8 February 2015

അണ്ടല്ലൂരിനു ഇനി ഉൽസ്സവ നാളുകൾ



അണ്ടല്ലൂരിനു ഇനി ഉൽസ്സവ നാളുകൾ

തലശ്ശേരിക്കാർ  ഇപ്പോൾ വളരെ തി രക്കിലാണ്‌, നാട്ടിൽ ഉൽസ്സ വത്തി ൻറെ കാ ലം. കുംഭം ഒന്നിന് (ഫിബ്ര വരി പതിമൂന്നിന്) അണ്ടല്ലൂർ കാവി ൽ കൊടിയേറ്റം, കാട്ടിൽ അടൂട മടപ്പുര തിറ മഹോൽസവം, പൊന്ന്യം മലാൽ മഠപ്പുര ഉൽസ്സവം, കൂടാതെ പല ക്ഷേത്രങ്ങളിലും തെയ്യങ്ങളുടെ കാലം, തുടർന്ന് മാർച്ചിൽ ജഗന്നാഥ ക്ഷേത്ര ഉൽസ്സവം. ഏപ്രിൽ പതിമൂന്നിന് തലശ്ശേരി തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്ര ഉൽസ്സവം അങ്ങിനെ ഉത്സവങ്ങളുടെ മാമാങ്കം തന്നെ. തുലാം പത്തിന് വ ടക്കൻ കേരളത്തിൽ തെയ്യക്കാവുകൾ ഉണരുന്നു, മേടമാസ്സം വരെ പിന്നെ തെയ്യ ങ്ങളുടെയും ഉൽസ്സവങ്ങളുടെയും കാലം.

തെയ്യങ്ങളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടത് ധർമ്മടം വില്ലേജിലെ അണ്ട ല്ലൂർ ശ്രീ രാമ ക്ഷേത്ര ഉൽസ്സവം തന്നെ. താഴെക്കാവും മേലേക്കാവും ചേർന്ന താണ് അണ്ടല്ലൂർ ശ്രീ രാമ ക്ഷേത്രം. കുംഭം ഒന്ന് മുതൽ ഏഴു വരെ (ഫിബ്ര വരി പതിമൂന്ന് മുതൽ ഇരുപതുവരെ) ഉൽസ്സവത്തിൻറെ നാളുകൾ പാലയാട്, അ ണ്ടല്ലൂർ, ധർമ്മടം, മേലൂർ  എന്നീ സ്ഥലക്കാരാണ് ഉൽസ്സവപ്രമാ ണിമാർ. (ദേശ ക്കാർ) പണ്ട് കാലങ്ങളിൽ വീടുകളെല്ലാം ചുണ്ണാമ്പ് തേച്ചു വെടി പ്പാക്കും. വീടി ൻറെ അകവും പുറവും ചാണകം മെഴു കി വൃ ത്തിയാക്കും. (ടൈൽ പാകിയ ഇ ന്നത്തെ വീടുക ൾക്ക്  ചാണകം മെഴുകാൻ പറ്റില്ല). ഉൽസവാഘോഷങ്ങൾക്കു ആവശ്യമായ അവിലും മലരും  ഉണ്ടാക്കും, (പഴയ കാലങ്ങ ളിൽ വീടുകളി ൽ തന്നെയാണ് അവി ലും മലരും  ഉണ്ടാ ക്കിയിരുന്നത്) വാഴക്കുലകൾ പഴുക്കാ ൻ വേണ്ടി പുക വയ്ക്കും. പുതിയ ചട്ടിയും കലവും വാങ്ങും (ഉൽസ്സവ കാലങ്ങ ളിൽ പുതിയ കലങ്ങളിൽ മാത്രമേ പാകം ചെയ്യാറു ള്ളു) അടുത്തും അകലങ്ങ ളിലുമുള്ള എല്ലാ ബന്ധു വീടുകളിലും ഉൽസ്സവം ക്ഷണിക്കണം.

ഉൽസ്സവം പ്രമാണിച്ച് വീട്ടിൽ വരുന്ന അഥിതികൾക്ക് അവിലും, മലരും വാഴ പ്പഴവുമാണ് ആദ്യം കഴിക്കുവാൻ കൊടുക്കുക. ഇത് ദൈവത്താറീശ്വരൻറെ പ്ര സാദമാണ്, അതിനു ശേഷമേ മറ്റു ആഹാരങ്ങൾ വിളമ്പുകയുള്ളൂ. ഉൽസ്സവം തീ രുന്നതിനു മുമ്പ് തന്നെ എല്ലാ ബന്ധു വീടുകളിലും പ്രസാദമായ അവിലും മലരും എത്തിക്കണം. ഉൽസ്സവം തുടങ്ങുന്ന അന്ന് മുതൽ പാലയാട്, അണ്ടല്ലൂർ, ധർമ്മ ടം, മേലൂർ പ്രദേശങ്ങളിൽ മത്സ്യ, മാംസാദികൾ വിൽക്കാനോ വീടുക ളിൽ വേ വിക്കുവാനോ പാടില്ല.

കുംഭം ഒന്നിന് നടക്കുന്ന "ചക്ക കൊത്തിനു" ശേഷമേ ഈ പ്രദേശങ്ങളിലെ ആളു കൾ ചക്ക കഴിക്കുവാൻ പാടുള്ളൂ. ക്ഷേത്രത്തിൽ കൊത്തിയ ചക്ക കഷണങ്ങൾ  മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും എത്തിക്കും. ക്ഷേത്രത്തിൽ നിന്ന് വന്ന ചക്ക വീടുകളിൽ വേവിച്ചു കഴിച്ചതിനു ശേഷമേ നാട്ടുകാർ ആ വ ർഷം ചക്ക കഴിക്കുവാൻ തുടങ്ങുകയുള്ളൂ.        

പല തരം ആചാരങ്ങളും ചടങ്ങുകളുമാണ് ഉൽസ്സവത്തിൻറെ ഭാഗമായി നടക്കു ന്നത്. ഇത്രയും കൂടുതൽ ചടങ്ങുകളും ആചാരങ്ങളുമുള്ള മറ്റൊരു ഉൽസ്സവം കേരള ത്തിൽ ഉണ്ടോ എന്ന കാര്യവും സംശയമാണ്.  ചക്ക കൊത്തു, തേങ്ങ താ ക്കൽ, ദേശക്കാർ നടത്തുന്ന മെയ്യാൽ കൂടൽ, തടപൊളിച്ചു പാച്ചൽ, തറമമൽ തി ക്ക്, വില്ലുവാരു കുട്ടികൾ, വില്ലൊപ്പിക്കൽ, ബാലി സുഗ്രീവ യുദ്ധം , ആട്ടം എ ന്നിവയെല്ലാം അതി ൽ ചിലത് മാത്രം. വ്രത മെടുത്ത ദേശക്കാർ ഒന്നായി ഒരേ വേഷത്തി ൽ (വെള്ള തോർത്തും ബനിയനും) ദൈവത്താർ ഇശ്വരന് സമർപ്പിച്ചു ഒത്തു കൂടുന്ന ചട ങ്ങാണ് മെയ്യാലുകൂടൽ എന്ന പേരിൽ അറിയ പ്പെടുന്നത്. മെ യ്യലു കാർ സാക്ഷാ ൽ ദൈവത്താർ ഇശ്വ രൻറെ മക്കളാണെന്നു വിശ്വാസ്സം. അത് പോലെ കൈകൾ പരസ്പ്പരം പിറകിൽ കോർത്തു പിടിച്ചു വട്ടത്തിൽ നിന്ന് കൊണ്ട് പരസ്പ്പരം തള്ളുന്നതാണ് തറമ്മൽ തിക്ക്, വെള്ള തോർത്തു മുണ്ടാണ് അവരുടെ വേഷം. ചടങ്ങുകളുടെയും ആചാരങ്ങളുടെയും പിറകിലുള്ള ഐതിഹ്യം എന്താണെ ന്ന് എനിക്ക് അറിയില്ല.

എല്ലാ ജാതി മതക്കാർക്കും കാവുമായി ബന്ധപ്പെടാൻ ഓരോ ജാതി വഴക്കം സൃ ഷ്ടിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് മുസ്ലിം തറവാടായ അറക്കൽക്കാരു ടെ ശക്തി ജന്യ ബന്ധമാണ്. അത് പോലെ ഓരോ ജാതിക്കാർക്കും കാവുമായി ബന്ധപ്പെട്ടു ഓരോ ജാതി വഴക്കവും സൃഷ്ടിച്ചിട്ടുണ്ട്. എല്ലാവരും തുല്യരാണെ ന്നു തെളിയിച്ചു കൊണ്ട് അവരുടെതായ ഭാഗം വിജയകരമായി നിർവഹിക്കു ന്നു. അതിൽ ചിലത് മാത്രം ഇവിടെ കുറിക്കുന്നു. തന്ത്രി ബ്രാമ്മണൻ, എംബ്രാൻ തിയ്യൻ, കീഴാള അടിയറ പുലയൻ, പടിപ്പുര എഴുന്നള്ളൽ നായർ, നല്ലെണ്ണ വാ ണിയൻ, കൊടിമരം തച്ചൻ, മണ്‍ പാത്ര സമർപ്പണം കുശവൻ, പൊൻമുടി തട്ടാൻ അങ്ങിനെ എല്ലാവരെയും തുല്ല്യമായി പരിഗണിക്കുന്ന അപൂർവ്വം ക്ഷേത്രം എ ന്ന ബഹുമതിയും അണ്ടല്ലൂരിനു മാത്രം സ്വന്തം.

അങ്കക്കാരനും ബപ്പൂരനും, ദൈവത്താറീശ്വരൻ, വേട്ടക്കൊരു മകൻ, ബാലി സു ഗ്രീവൻ, സീ തയും മക്കളും, അങ്ങിനെ ഏഴു ദിവസ്സങ്ങളിലായി എത്രയെത്ര തെ യ്യങ്ങൾ നാടിനു ഔശര്യമേകാൻ വേണ്ടി ആടി തിമിർക്കുന്നു.

ക്ഷേത്രത്തിൽ കാണുന്ന ചെമ്പക മരം വളരെ വർഷങ്ങളായി മാറ്റമൊന്നും ഇല്ലാ തെ തന്നെയിരിക്കുന്നു. എൻറെ അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവർക്ക് പത്തു വയസ്സുള്ളപ്പോഴും, അമ്പതാം വയസ്സിൽ ഉൽസ്സവത്തിനു പോയപ്പോഴും ചെമ്പ ക മരം ഒരു മാറ്റവും ഇല്ലാതെ പഴയ പോലെ കണ്ടുവെന്ന്.

ഓരോ ദേശക്കാരുടെ വകയായി ഓരോ ദിവസ്സങ്ങളിൽ നടക്കുന്ന കരിമരുന്നു പ്രയോഗം കാണേണ്ട കാഴ്ച തന്നെ, എല്ലാം ഒന്നിനൊന്നു മെച്ചം.

അണ്ടല്ലൂർ മഹാത്മ്യം വിവരിക്കുവാൻ ഞാൻ ആരുമല്ല, കാരണം എനിക്ക് കൂ ടുതൽ ഒന്നും അറിയില്ല, വിവരിച്ചാലോ തീരുകയുമില്ല, ഇനി അറിയുന്നവരാ യാലും വർണ്ണനാതീതമായ കാര്യ വുമാണ്. ഉൽസ്സവങ്ങലുടെ ഉൽസ്സവം, മേളക ളുടെ മേള, പൂരങ്ങളുടെ പൂരം, ഈ ഉൽസ്സവം നേരിട്ട് ക ണ്ടു നിർവൃതി കൊ ള്ളുക എന്നത് മഹാ ഭാ ഗ്യമാണ്. ചെറിയ പ്രായത്തിൽ അ തായത് മുപ്പത്തി എട്ടു കൊല്ലങ്ങൾക്ക് മുമ്പാ ണ് ഞാൻ അവസ്സാനമായി അണ്ടല്ലൂർ ഉൽസ്സവ ത്തിനു പോയത്. പിന്നെ കുട്ടി ക്കാലത്ത് എൻറെ അമ്മുമ്മ യിൽ നിന്നും കേട്ടറി ഞ്ഞ കാര്യങ്ങളാണ് എഴുതി യത്. ഇതിൽ ഉണ്ടായ പോരായ്മ്മകൾ സദയം ക്ഷമിക്കുക. കൂടുതൽ വിവര ങ്ങൾ അറിയാവുന്നവർ ദയവായി അറിയിക്കുക.

മറ്റു ജില്ലക്കാരായ പ്രവാസ്സികളായ എൻറെ സുഹൃത്തുക്കളെ, അഥവാ നിങ്ങൾ അവധിയിൽ നാട്ടിലുണ്ടെങ്കിൽ തീർച്ചയായും നേരിൽ പോയി ഈ അതുഭ്ത കാ ഴു്ച്ച കാണൂ, അനുഭവിച്ചറയു, അവർണ്ണനീയമായ ദൃശ്യ വിരുന്നും ഒപ്പം ദൈവ ത്താറീശ്വരൻറെ അനുഗ്രഹങ്ങളും, എന്നിട്ട് തീരുമാനിക്കൂ, ഇതു പോലെ ഒരു അനുഭവം മുമ്പ് ഉണ്ടാ യിട്ടുണ്ടോ എന്ന്. തീർച്ചയായും ഉണ്ടാവുകയില്ല, കാര ണം പകരം വെക്കാൻ വേറെ ഇല്ല എന്നത് തന്നെ.      

ജയരാജൻ കൂട്ടായി      

               

No comments:

Post a Comment