Wednesday, 11 February 2015

അരിക്കാടി


അരിക്കാടി

പിസ്സായും കെ എഫ് സിയും ബർഗറും ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ന്യൂ ജന റേഷന് ആലോചിക്കാൻ പറ്റുമോ, ഉറപ്പായും ഇല്ല. മേൽപ്പറഞ്ഞ സ്ഥാപന ങ്ങൾക്ക് മുന്നിൽ കൂടി രാവിലെയും, വൈകീട്ടും, രാത്രിയും ഭക്ഷണ സമയങ്ങളിൽ വഴി നടക്കാൻ പോലും സ്ഥലം കിട്ടുകയില്ല. കാലത്ത് ജോലിക്ക് പോകുന്നതിനു മുമ്പ് ഓടി വന്നു ക്യു നിന്ന്കഴിക്കും, ഉച്ച ഭക്ഷണ സമയത്തും സ്ഥിതിയിൽ മാറ്റമില്ല. ജോലി കഴിഞ്ഞു വീട്ടിലെത്തി യാൽ ഭാര്യയും ഭർത്താവും കുഞ്ഞുമായി വന്നു ക്യു നിൽക്കും. രാത്രിയിൽ ചിലപ്പോൾ മ ണിക്കൂറുകൾ നിന്നാലേ കഴിക്കുവാൻ പറ്റുകയു ള്ളു. "വീട്ടിൽ വേവിച്ചു കഴിക്കുകയെന്ന ദുശീലങ്ങൾ ഒന്നും ആർക്കും ഇല്ല".  അതിനൊന്നും ആർക്കും നേരവുമില്ല, ഇത് നഗരങ്ങളിലെ കഥ.

എന്നാൽ ഇതൊന്നും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. മക്കളുടെ പട്ടിണി മാ റ്റാൻ നെട്ടോട്ടമോടുന്ന അച്ഛനമ്മമാർ. ജീവിക്കാനും പട്ടിണി മാറ്റാനുമായി അന്ന് പല വഴികളും തേടിയിരുന്നു. അതിലൊന്നായിരുന്നു അരിക്കാടി. ഇതിനെപ്പറ്റി അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ എന്ന കാര്യവും സംശയമാണ്. നെ ല്ലു വീട്ടി ൽ പുഴുങ്ങിയെടുത്ത് വെയിലത്തിട്ടു ഉണക്കി ഉരലിൽ കുത്തിയാണ് അരിയാക്കിയിരുന്നതു. ഇങ്ങിനെയുള്ള അരി കഴുകുമ്പോൾ വെള്ളം ഭദ്രമായി ഊറ്റി വയ്ക്കും, ഈ വെള്ളത്തെ കുറെ നേരം ഊറാൻ വയ്ക്കും. ഊറിക്കഴി ഞ്ഞാൽ തെളിഞ്ഞ വെള്ളം ഒഴിച്ച് മാറ്റും, അടിയിൽ കിടക്കുന്ന വെള്ള ത്തിൽ (നല്ല  മറൂണ്‍ നിറമായിരിക്കും) കുറച്ചു തേങ്ങയും, അരിയും  ചേർത്തു നന്നായി  വേ വിച്ചു നല്ല ചൂടോടെ എല്ലാവർക്കും വിളമ്പും. വൈകുന്നേരങ്ങളി ലെ ഇട സമയങ്ങളിൽ ഈ അരിക്കാടിയായിരുന്നു മിക്കവാറും വീടുകളിൽ വിശപ്പ്‌ മാ റ്റാൻ കുട്ടികൾക്ക് കൊടുത്തിരുന്നത്. വലിയ രുചിയോ, ചിലവൊ ഇല്ലെങ്കിലും നല്ല പോഷ ക സമൃദ്ധമായിരുന്നു അരിക്കാടി എന്ന് വിളിക്കുന്ന ഈ വിഭവം.

അത് പോലെ നെല്ല് കുത്തുമ്പോൾ കിട്ടുന്ന തവിട് ശർക്കരയും കൂട്ടി കുഴച്ചു എല്ലാ കുട്ടികൾക്കും കൊടുക്കുമായിരുന്നു. ഒരു ചിലവുമില്ലാതെ കിട്ടുന്ന ന ല്ലൊരു പോഷക ആഹാരമായിരുന്നു അരി തവിട്. ഈന്ത് കായ പൊളിച്ചെടു ത്ത് വെയിലത്ത് ഉണക്കിയെടുക്കും (പൊളിച്ച ഈന്ത് കായ മൂന്നു അമാവാസി കഴിയുന്നത്‌ വരെ വെയിലിൽ ഉണക്കണം, ഇല്ലെങ്കിൽ ചർദ്ദിക്കും). ഇങ്ങിനെ ഉ ണക്കിയെടുത്ത ഈന്ത് കായ വെള്ളത്തിൽ കുതിർത്തു അരച്ചെടുത്ത് തേങ്ങാ യും ചേർത്തു അടയുണ്ടാക്കും, അല്ലെങ്കിൽ ശർക്കരയും തേങ്ങയും ചേർത്തു കുറുക്കു ഉണ്ടാക്കിയും കഴിക്കുമായിരുന്നു. ഈന്ത് മരത്തിൻറെ ഇല കൊണ്ടാ ണ് പണ്ടത്തെക്കാലത്ത് കല്ല്യാണ പന്തലുകൾ (മണ്ഡപം) ഉണ്ടാക്കിയിരുന്നത്. അന്നെല്ലാം വീടുകളിൽ വച്ചാണ് കല്ല്യാണം നടത്തിയിരുന്നത്.

കൂവ്വ ചെടിയുടെ കിഴങ്ങ് പറിച്ചെടുത്തു അരച്ചു വെള്ളത്തിൽ കലക്കി, ഓരോ രണ്ടു മണിക്കൂറിലും വെള്ളം അരിച്ചു മാറ്റും, അങ്ങിനെ അഞ്ചു പ്രാവശ്യം വെ ള്ളം അരിച്ചു മാറ്റിയാൽ കയ്പ്പ് മാറി നല്ല ചുണ്ണാമ്പ് പരുവമാകും ഈ ചുണ്ണാ മ്പ് വെയിലിൽ ഉണക്കിയെടുക്കുന്നതാണ് കൂവ്വപ്പൊടി (ഏറോറൂട്ട് പൌ ഡർ), വയറിളക്കത്തിനു കണ്‍ കണ്ട ഔഷധം കൂടിയാണ്. ഈ കൂവ്വപ്പൊടി കൊണ്ടും കുറുക്കുണ്ടാക്കി കഴിക്കും. ഓലപ്പന മരം കുലച്ചു കഴിഞ്ഞാൽ ആ മരത്തി ൻറെ ആയുസ്സ് തീരുന്നു. (ഏതാണ്ട് എണ്‍പത് വർഷം വരെയെന്നാണ് പറഞ്ഞു കേട്ടി രുന്നത്, നാട്ടിൽ പല ഭാഗങ്ങളിലും ഒരു കാലത്ത് കാണാറുള്ള മരമായിരുന്നു) കുലച്ചു കഴിഞ്ഞാൽ ഈ മരത്തെ കീറി  ഉള്ളിലുള്ള ചവർ വെട്ടി യെടുത്തു വെ യിലത്തിട്ട് ഉണക്കി ഉരലിൽ ഇടിച്ചു പൊടിയാക്കും ഈ പൊടി കൊണ്ടുള്ള കുറുക്കു രുചികരവും പല തരം അസുഖങ്ങൾക്കുമുള്ള ഒരു സിദ്ധ ഔഷധം കൂടിയാണ്. ഈ മരത്തിൻറെ ഓല കൊണ്ടാണ് പണ്ട് കാലത്ത് കുട ഉണ്ടാക്കി യിരുന്നത്. മുള കൊണ്ടുള്ള കാലുള്ള പനയോലക്കുടയാണ് സ്കൂളിൽ പോകുന്ന കുട്ടികൾ ഉപയോഗിച്ചിരുന്നത്. വയലിൽ പണിയെടുക്കുന്ന പുരുഷന്മാർ  മഴ ക്കാലത്ത് തലയിൽ ചൂടുന്ന തലക്കുട, നാട്ടി നടുന്ന സ്ത്രികൾ (ഞാറു നടുന്ന ) ദേ ഹം നനയാതെ മറക്കുന്ന "പിരിയോല" ഇതെല്ലാം ഓലപ്പന മരത്തിൻറെ സംഭാ വനകൾ ആയിരുന്നു.  ഏപ്രിൽ മാസ്സം ആദ്യത്തിൽ പനയിൽ നിന്നും ഓല വെട്ടി യെടുക്കും, പിന്നെ വെയിലിൽ ഉണക്കും, ആവശ്യക്കാർ ധാരാളവും നല്ല വില യും കിട്ടും. സ്ത്രികൾ ഓല വാങ്ങി നീളത്തിൽ തുന്നിയെടുക്കും, വയലിൽ എത്ര വലിയ മഴയിലും നനയാതെ പണിയെടുക്കാം, ദേഹം മു ഴുവനും മൂടി നിൽ ക്കും.

മഴക്കാലത്ത് വാഴയിലയും ചൂടി പകുതി നനഞ്ഞു സ്കൂളിൽ പോകുമ്പോൾ മറ്റു കുട്ടികൾ കാൽക്കുട എന്ന് പേരുള്ള ഓലക്കുടയും ചൂടി നടക്കുമ്പോൾ അ ൽപ്പം അസൂയയോട്  കൂടിയാണ് അവരെ നോക്കി കണ്ടിരുന്നത്‌, എനിക്കും ഒന്ന് കിട്ടിയെങ്കിൽ എന്ന് ആശിച്ചിട്ടുമുണ്ട്.

വീട്ടു പറമ്പിൽ എവിടെയും സ്ഥലം വെറുതെയിടില്ല, കാണുന്നയിടത്തൊക്കെ മുത്താ റി (പഞ്ഞിപ്പുല്ലു - തെക്കൻ കേരളത്തിൽ), ചാമ, തിന അങ്ങിനെ പല ത രം നാടൻ കൃഷികളും ചെയ്യും, ഇതെല്ലാം കുറുക്കും, അല്ലെങ്കിൽ അടയും ഉണ്ടാ ക്കുവാ ൻ ഉപയോഗിക്കുമായിരുന്നു. പട്ടിണിയും മാറും, എല്ലാവരും നല്ല ആ രോഘ്യത്തോടും കൂടിയിരുന്നു.

ഒരു വാഴക്കുല മൂപ്പായി വെട്ടിയെടുത്താൽ അതിൻറെ കണ്ട, കാമ്പ്, കൂമ്പ് അ ങ്ങിനെ എല്ലാം ഭക്ഷണത്തിൻറെ ഭാഗമാക്കുമായിരുന്നു. ചക്കക്കുരുവും തോര നുണ്ടാക്കാൻ വളരെ വിശേഷപ്പെട്ടതായിരുന്നു. പഴ മാങ്ങാ കഴിച്ചാൽ മാങ്ങയ ണ്ടി വെയിലിൽ ഉണക്കി രണ്ടായി പിളർന്നു ഉണക്കി വയ്ക്കും. ചിലപ്പോൾ ക ഴിക്കാൻ മ റ്റൊന്നും ഇല്ലാത്ത അവസ്സരങ്ങളിൽ ഇതിൽ നിന്നും കുറച്ചെടുത്തു ഇ ടിച്ചു വെ ള്ളത്തിൽ കലക്കി വയ്ക്കും. അഞ്ചു പ്രാവശ്യം വെള്ളം അരിച്ചു മാറ്റിയാൽ കയ്പ്പ് രുചി മാറും, പിന്നെ അരച്ചെടുത്ത് കുറുക്കുണ്ടാക്കിയാൽ വളരെ നല്ല സ്വാധിഷ്ടമായ ഒരു വിഭവമായിരുന്നു.

എന്തെല്ലാം ആഹാരങ്ങൾ പണ്ട് കാലങ്ങളിൽ നിലവിലുണ്ടായിരുന്നു, ആ കാല ങ്ങളിൽ പ്രമേഹമെന്നോ, രക്ത സമ്മർധമെന്നോ,കൊളസ്ട്രോളെന്നോ ഒരിക്കലും ഞാൻ കേട്ടിട്ടുപോലും ഇല്ലായിരുന്നു.     

മുൻ കാലങ്ങളിൽ കറിക്കരക്കാനും, ചമ്മന്തിയരക്കാനും, ദോശമാവ്, അട, എ ല്ലാം ഉണ്ടാക്കാനുള്ള അരി  അരക്കാൻ ഉപയോഗിച്ചിരുന്ന അര കല്ല്‌ (അമ്മി) അ ടുക്കളക്കകത്തായിരുന്നു വളരെ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചിരുന്ന ത്. ഓരോ ദിവസ്സത്തേയും ആവശ്യമുള്ള സാധങ്ങൾ അരച്ചു കഴിഞ്ഞാൽ നന്നാ യി കഴുകി തുടച്ചു ഒരു തുണി കൊണ്ട് പൊതിഞ്ഞു വയ്ക്കും. എന്നാൽ അടുത്ത കാലത്ത് നാട്ടിൽ പോയപ്പോൾ ഒരു സുഹൃത്തിൻറെ വീട്ടിലെ അമ്മി കണ്ടത് കോഴിക്കൂടിൻറെ തിണ്ണയിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോഴികൾ അമ്മിയിൽ കയറി നിന്ന് വിസ്സർജിച്ചു വൃത്തികേടാക്കിയിരുന്നു.  കോഴിക്കൂ ടിൻറെ വാതിലിനെ ഉറപ്പിക്കാൻ (കീരിയും കുറുക്കനും കോഴിക്കൂടിൻറെ വാ തിൽ തുറക്കാതിരിക്കാൻ) മുൻ കാലങ്ങളിൽ നെല്ലു കുത്താനും അരി ഇടിക്കാ നും  ഉപയോഗിച്ചിരുന്ന ഉരലും ചാരി നിർത്തിയിരുന്നു. എന്നെ വല്ലാതെ സങ്കട പ്പെടുത്തിയ ഒരു കാഴ്ചയായിരുന്നു അത്. എനിക്ക് പതിനാറു വയസ്സുള്ളപ്പോ ൾ ഇരുപത്തിയഞ്ചു ഇടങ്ങഴി നെല്ലു ഞാൻ ഉരലിൽ കുത്തി അരിയാക്കിയിട്ടു ണ്ട്, രാവിലെ എട്ടു മണിക്ക് തുടങ്ങി ഒരു മണി വരെ സമയമെടുത്തു.

പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്, ഇത് പഴയ കഥ, നിർമ്മാണ പ്രവർത്തനത്തിനായി മരങ്ങൾ വെട്ടിമാറ്റുകയാൽ ആകാശത്തിൽ പറവകൾ ക്കിടമില്ലാതായി, മലയും മണ്ണും ഇടിച്ചു നിരത്തിയപ്പോൾ പാമ്പിന് മാളവുമി ല്ലാതായി. ഇടിച്ചെടുത്ത മണ്ണോടൊപ്പം നാടുകടത്തപ്പെടുന്ന പാമ്പുകൾ വെപ്പ്രാള ത്തിൽ തലങ്ങും വിലങ്ങും ഓടുകയും ഒടുവിൽ ജനങ്ങളുടെ വടിക്കിരയാകുക യും ചെയ്യുന്നു.

എല്ലാ മേഖലകളെയും ബാധിച്ച വലിച്ചെറിയൽ സംസ്കാരം മാനവ രാശിയുടെ നിലനിൽപ്പ്‌ പോലും അപകട ഭീഷണിയിലാക്കി. വർദ്ധിച്ചു വരുന്ന ജന സംഖ്യ യും  പാർപ്പിട പ്രശ്നവും മുതെലെടുക്കാൻ അരയും തലയും മുറുക്കി കാത്തി രിക്കുന്ന റിയൽ എസ്റ്റേറ്റ്‌ മാഫിയ, അവരെ സഹായിക്കാൻ പരസ്സ്പ്പരം മൽസ്സ രിക്കുന്ന മന്ത്രിമാരും, ഉദ്യോഗസ്ഥ വൃന്ദവും, എവിടെ നോക്കിയാലും കോഴ യും കോഴക്കഥകളും, ഇതിൽ നിന്നെല്ലാം മുതലെടുപ്പ് നടത്താനും അരാജകത്വം സൃഷ്ടിക്കാനും കച്ചകെട്ടിയിറങ്ങിയ പല തരം ക്രിമിനൽ, മാഫിയ സംഘങ്ങൾ പല പുതിയ പേരുകളിൽ വിലസ്സുന്നു. ഇതാണ് നമ്മുടെ നാടിൻറെ ഇന്നത്തെ അവസ്ഥ.

കാലം വല്ലാതെ മാറി, മാറ്റം കുറെയൊക്കെ നല്ലതിനും, എന്നാൽ കൂടുതലും ദോ ഷമായും ഭാവിക്കുന്ന കാഴ്ചയാണ് കാണുന്നത്. 

നടക്കില്ലായെന്നറിയാമെങ്കിലും നമുക്ക് പ്രാർത്തിക്കാം, നാടിൻറെ നഷ്ടപ്രതാപ വും പഴയ നല്ല കാലവും തിരിച്ചു വരാൻ വേണ്ടി.!!!!!!!!!!!!

ജയരാജൻ കൂട്ടായി



                                           

No comments:

Post a Comment