ശ്രിരാമകൃഷ്ണ പരമഹംസ്സ ജയന്തി
ഫിബ്രവരി പതിനെട്ടു രണ്ടായിരത്തി പതിനഞ്ചു, ശ്രീ രാമകൃഷ്ണ പരമഹംസ്സരുടെ നൂറ്റി എഴുപ ത്തി ഒൻപതാമത് ജനന ദിവസ്സം. ആയിരത്തി എ ണ്ണൂറ്റി മുപ്പത്തി ആറു ഫിബ്രവരി പതിനെട്ടിനാണ് സ്വാമിജിയുടെ ജനനമെങ്കിലും, ഹിന്ദു കലണ്ടർ പ്ര കാരം, ദ്വിതീയ ഫാൽഗുന ശുക്ല പക്ഷത്തിൻറെ (വി ക്രം സംവാത്ത് കലണ്ടർ പ്രകാരം) രണ്ടാം ദിവസ്സ മാണ് ജയന്തി ആഘോഷങ്ങൾ നടക്കുക, അത് കൊ ണ്ട് തന്നെ പല വർഷങ്ങളിലും, ജയന്തി ആഘോഷ ദിവസ്സങ്ങൾ മാറി, മാറി വരുക പതിവാണ്. ഈ വർഷത്തെ ആഘോഷം ഫിബ്രവരി ഇരുപതിനാ ണ്.
പത്തൊൻപതാം നൂറ്റാണ്ടി ൽ പശ്ചിമ ബംഗാളിൽ, ഹുഗ്ലിയി ലെ കമർപുകുർ വില്ലേജിലെ ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ പതിനെട്ടു ഫിബ്രവരി ആ യിരത്തി എണ്ണൂറ്റി മുപ്പത്തി ആറിൽ ജനിച്ചു. ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിലെ പൂജാരിയായി ജീവിതം ആരംഭിച്ചു. കാളി ദേവിയാൽ നേരിട്ട് അനുഗ്രഹിക്ക പ്പെട്ടുവെന്നും വിശ്വാസ്സം, എല്ലാ മതാനുഷ്ടാനങ്ങളും അനുഷ്ടിച്ചു പരീക്ഷിച്ച യോഗി വര്യനാണ് ശ്രീ രാമകൃഷ്ണ പരമഹംസ്സർ. സേവനമാണ് ഏറ്റവും വ ലിയ ദൈവ പൂജയെന്നു വിശ്വസ്സിച്ചിരുന്നു. പിന്നീട് ശാരദ ദേവിയെ ക ല്ല്യാണം കഴിച്ചു. ശ്രീ രാമകൃഷ്ണ പരമഹംസരുടെ എല്ലാ ആത്മീയ കാര്യങ്ങളിലും ശാ രദ ദേവി സജീവ സാന്നിധ്യവുമായിരുന്നു. രാമകൃഷ്ണ പരമ ഹം സരുടെ ശി ഷ്യന്മാരിൽ ഒന്നാമനായിരുന്നു സ്വാമി വിവേകാനന്ദനായി മാറിയ നരേന്ദ്രനാഥ ദത്ത. ഗുരുവായ ശ്രിരാമകൃഷ്ണ പരമഹംസ്സരുടെ വിശ്വാസ്സപ്രമാണങ്ങളിൽ ആകൃഷ്ടനായി ആയിരത്തി എണ്ണൂറ്റി എണ്‍പത്തി എഴിൽ സന്ന്യാസ്സം സ്വീകരി ച്ചതിൽ പിന്നെയാണ് സ്വാമി വിവേകാന്ദനായത്.
ഗുരുവായ പരമഹംസ്സരോടുള്ള ആദര സൂചകമായാണ്സ്വാമി വിവേകാനന്ദൻ ശ്രിരാമ കൃഷ്ണ മഠം സ്ഥാപിച്ചത്. ഗ്രാമത്തിലുള്ള പട്ടിണിപ്പാവങ്ങളുടെയും, അടിച്ചമർത്തപ്പെട്ടവരുടെയും, വിശപ്പ് മാറ്റാനും, അവശ്യമായ വിദ്യാഭ്യാസ്സം കൊടുക്കകയും, അവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുവാനും ലക്ഷ്യമിട്ടാ ണ് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഏഴു മെയ് ഒന്നിന് ശ്രിരാമകൃഷ്ണ മഠം സ്ഥാപിച്ചത് ഇന്ന് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും, മറ്റു പല വിദേശ രാ ജ്യങ്ങളിലും പടർന്നു കിടക്കുന്നു. പാവങ്ങളുടെയും ആശരണരായവരുടെയം ഉന്നമനത്തോടോപ്പോം മതങ്ങൾ തമ്മിലുള്ള ഐക്യം വളർത്തുകയുമായിരുന്നു മഠത്തിൻറെ ലക്ഷ്യത്തിൽ പ്രധാനം. ലോകം മുഴുവൻ പടർന്നു കിട ക്കുന്ന രാമ കൃഷ്ണ മിഷൻറെ ആസ്ഥാന കേന്ദ്രമായ ബേലൂർ മഠം സ്ഥിതി ചെയ്യുന്നത് വെ സ്റ്റ് ബംഗാളിലെ ഹൌറയിലാണ്.
എല്ലാ മതങ്ങളും ഒന്നാണെന്നും, പല പേരുകളിൽ അറിയപ്പെടുന്ന എല്ലാ ദൈവ ങ്ങളും തുല്ല്യ ശക്തിയോട് കൂടിയ ഒറ്റ ദൈവം തന്നെയെന്നും, അത് കൊണ്ട് മത ത്തിൻറെയും ദൈവത്തിൻറെയും പേരിൽ പരസ്പ്പരം സ്പർധയും ശത്രു തയും വളർത്തരുതെന്നും തൻറെ വിശ്വാസ്സികളെ ഉപദേശിച്ചു.
നോർത്ത് കൊൽക്കൊത്തയിലെ കൊസ്സിപോർ എന്ന സ്ഥലത്ത് വച്ചു അമ്പതാം വയസ്സിൽ അതായതു ആയിരത്തി എണ്ണൂറ്റി എണ്‍പത്തി ആറു ഓഗസ്റ്റ് പാതിനാ റിനായിരുന്നു അദ്ദേ ഹത്തിൻറെ അന്ത്യം. മരിച്ചു ഇത്രയും വർഷങ്ങൾ ആയെ ങ്കിലും, ഇന്നും എന്നും നി റം മങ്ങാതെ ജനമനസ്സുകളിൽ ജീവിക്കുന്ന സാമൂഹ്യ പരിഷ്ക്കർത്താവാണ് സ്വാമിജി.
ജയരാജൻ കൂട്ടായി
No comments:
Post a Comment