മനസ്സിൽ ഒരുപാട് നന്മകൾ ഉണ്ടായിരുന്ന ഒരു പാട് പേർ ഗ്രാമ പ്രദേശങ്ങളിൽ മുൻ കാലങ്ങളിൽ ജീവിച്ചിരുന്നു. ആരും അറിയപ്പെടാതെപോയ അവരുടെ ചി ല പ്രവർത്തികൾ ഇന്ന് പലർക്കും നിസ്സാരമെന്നു തോന്നിയേക്കാം, എന്നാൽ ദാ രിദ്യത്തിൻറെയും, പട്ടിണിയുടേയും ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് അവ രുടെ പ്രവർത്തികൾ എന്നും മധുരമുള്ള ഓർമ്മകളായി അവശേഷിക്കുന്നു. അ ങ്ങിനെയുള്ളവരുടെ മനസ്സുകളിൽ ഈ വ്യക്തികൾ എന്നുമെന്നും ജീവിക്കുക യും ചെയ്യുന്നു. അങ്ങിനെയുള്ളവരിൽ ഒരാളായിരുന്നു പാറുവമ്മ, അവിവാഹിതയായ പാറുവമ്മയുടെ ചേച്ചിയായ നാണിയമ്മയും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്
കനത്ത ജോലികളൊന്നും ചെയ്യാൻ പറ്റാത്ത പാറുവമ്മ വാഗ്ദേവി വിലാസ്സം എൽ പി സ്‌കൂളിൽ കുട്ടികൾക്കുള്ള ഗോതമ്പ് ഉപ്പുമാവും, തരി കാച്ചിയതും ഉണ്ടാക്കുന്ന ജോലി ചെയ്താണ് ജീവിച്ചുരുന്നത്. മൂന്ന് രൂപയായിരുന്നു ദിവസക്കൂലിയെന്നാണ് ഓർമ്മ. താമസ്സിക്കുന്ന പുരയിടത്തിൽ ഒരു ചെറിയ ഓല വീടും, എട്ട് പത്ത് തെങ്ങുകളും ഉണ്ടായിരുന്നു. തെങ്ങുകളിൽ നിന്നുള്ള നിസ്സാരവരുമാനവും, സ്‌കൂളിൽ നിന്നുള്ള കൂലിയും കൊണ്ട് രണ്ട് പേരുടേയും, പന്ത്രണ്ട് മക്കളുടേയും ജീവിത ചിലവ് തികക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മക്കളെന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട, പന്ത്രണ്ട് പൂച്ചകളായിരുന്നു അവരുടെ മക്കൾ. മീൻ കൂട്ടിയുള്ള ചോറ് മാത്രമേ പന്ത്രണ്ടു മക്കളും കഴിക്കാറുള്ളൂ. മക്കൾക്ക് വേണ്ടി ഒന്നിട വിട്ട ദിവസ്സങ്ങളിൽ ആറ് പൈസ്സക്ക് മത്തി വാങ്ങും.
പകുതി മത്തിയുടെ തലയും വാലും പിറ്റേന്നേക്കു തിളപ്പിച്ച് വയ്ക്കും, ബാക്കി യുള്ള മത്തിയുടെ തലയും, വാലും മുളക് ചേർത്ത് ചാറുണ്ടാക്കി ചോറിൽ കൂ ട്ടി കുഴച്ചു പന്ത്രണ്ട് പങ്ക് വയ്ക്കും. തുടർന്ന് നീട്ടി വിളിക്കും, "മാതൂട്ടീ, ചിരൂട്ടീ, പാഞ്ചൂട്ടീ, കീരാച്ചി, അത്രയും പേര് വിളിക്കുമ്പോഴേക്കും എല്ലാവരും ഓടിയെ ത്തും, വിളമ്പിയ ഓരോ പങ്ക് കഴിക്കും. തികഞ്ഞ അനുസ്സരണയായിരുന്നു മക്ക ൾക്കെല്ലാവർക്കും. വീട് അശുദ്ധമാക്കുകയോ പരസ്പ്പര വാഴക്കോയില്ലാത്തവ രും, തികഞ്ഞ അച്ചടക്കത്തോടും കൂടി ജീവിക്കുന്നവരായിരുന്നു പന്ത്രണ്ട് പേ രും. പുറത്തേക്ക് പോയാലും സന്ധ്യക്ക് മുമ്പ് വീട്ടിലെത്തി അടുക്കള മൂലയിൽ ചടഞ്ഞു കൂടി ഉറക്കം തുടങ്ങും. സ്ഥിരമായുള്ള പരിശീലനം കൊണ്ട് ഏത് ജീവി കളേയും അച്ചടക്കമുള്ളവ രാക്കാമെന്നു പാറുവമ്മയുടെ മക്കളെ കാണുമ്പോൾ തോന്നാറുണ്ട്.
സ്‌കൂളിൽ നിന്നും ബാക്കി വരുന്ന ഉപ്പ്മാവും, തരികാച്ചിയതും ദാരിദ്ര്യമുള്ള വീടുകളിലെ കുട്ടികൾക്ക് കൊണ്ട് പോയി കൊടുത്ത ശേഷമേ പാറുവമ്മ വീട്ടി ലേക്കു പോകാറുള്ളൂ. ചിലപ്പോൾ കുട്ടികൾ കഴിച്ചു തീരുന്നതു വരെ കാത്തിരി ക്കും. അങ്ങിനെ സ്‌കൂളിലെ നൂറോളം കുട്ടികൾക്കും, ബാക്കി വരുന്നത് കൊണ്ട് പോയി കൊടുക്കാറുള്ള പട്ടിണിയുള്ള വീട്ടിലെ കുട്ടികൾക്കും പാറുവമ്മ വേ ണ്ടപ്പെട്ടവരായിരുന്നു. അവർ ഇപ്പോൾ ഏത് നാട്ടിലായാലും, ഏത് സാഹചര്യ ത്തിൽ ജീവിക്കുന്നവരായാലും പാറുവമ്മയുടെ ഉപ്പുമാവും തരിയും കഴിച്ചവ ർ ഒരി ക്കലും അവരെ മറക്കാൻ ഇടയില്ല. ചെറുപ്പ കാലത്തെ വിശപ്പിൻറെ വി ളി അനുഭവിച്ചവർക്ക് പാറുവമ്മ സ്വന്തം അമ്മയായിരുന്നു.
ശിവരാത്രി വ്രതവും, ഏകാദശി വ്രതവുമെല്ലാമെടുക്കുന്ന രണ്ടേ രണ്ട് പേരാണ് ആറ്റുപുറത്ത് ഉണ്ടായിരുന്നത്. ശിവരാത്രിയോ അത്പോലുള്ള മറ്റു ആചാരങ്ങ ളേയും, ആഘോഷങ്ങളെപ്പറ്റിയുമൊന്നും അന്നത്തെ കുട്ടികൾക്ക് അറിവും ഇല്ലാതിരുന്ന കാലം. ആ കാലത്തും ശിവരാത്രി വ്രതം എടുക്കുന്നത് പാറുവമ്മയും, നാണിയമ്മയു മായിരുന്നു, ഇരുവരും ആറ്റു പുറത്തെ പഴയ തലമുറക്ക് സുപരിചിതരാണ്, അവരിൽ നിന്നാണ് ശിവരാത്രി വ്രതത്തേയും ഏകാദശി പോലുള്ള മറ്റ് വ്രതങ്ങളെ കുറിച്ച് കേൾക്കുന്നതും, അറി യുന്നതും. ആറ്റു പുറത്തു വാഗ്ദേവി വിലാസ്സം സ്‌കൂളിന് സമീപം ഞങ്ങളുടെ വീടിൻറെ പിറകു വശത്തായിരുന്നു അവിവാഹിതകളായിരുന്ന പാറുവമ്മ യുടേയും നാണിയമ്മയുടേയും താമസ്സം.
ശിവരാത്രി വ്രതമെടുക്കുന്ന ആറ്റുപുറത്തെ ഒരേ ഒരു വീട് പാറുവമ്മയുടെതാ യിരുന്നു. അങ്ങിനെയാണ് ഇങ്ങിനെയൊരു ആചാരം ഉണ്ടെന്ന് കുട്ടികളായിരു ന്ന ഞങ്ങൾ അറിയുന്നത് തന്നെ. ശിവരാത്രി അടുക്കാറാകുമ്പോൾ പാറുവമ്മ ചാണകം മെഴുകി വീടും മുറ്റവുമെല്ലാം വെടിപ്പാക്കും. നാണിയമ്മ പ്രായാധി ഖ്യം കാരണം കൂനിക്കൂടിയാണ് നടക്കുക, ജോലികളൊന്നും ചെയ്യുവാൻ അവ ർക്ക് പറ്റുകയുമില്ല. വീട് വൃത്തിയാക്കലും ശിവരാത്രിക്ക് ആവശ്യമായ ഗോത മ്പ് കഴുകി ഉണക്കി സൂക്ഷിക്കലുമെല്ലാം പാറുവമ്മ ഒറ്റയ്ക്ക് തന്നെ ചെയ്യും.
ശിവരാത്രിക്ക് രണ്ടു ദി വസ്സം മുമ്പ് ഗോതമ്പ് വറുത്തു ശർക്കരയും കൂട്ടി ഇടിച്ചു പൊടിയാക്കും. തലേ ദിവസ്സം ഞങ്ങളെയെല്ലാം ക്ഷണിക്കാൻ വരും. ശിവരാത്രി ദിവസ്സം കുട്ടികളായിരുന്ന ഞങ്ങളെല്ലാം വീട്ടിൽ രാത്രി ഭക്ഷണവും കഴിച്ചു ഓല ചൂട്ടും കത്തിച്ചു പാറുവമ്മയുടെ വീട്ടിലേക്കു പോകും. എല്ലാവരും കൂടിയിരു ന്നു പലതരം കഥകൾ പറയും. ഞങ്ങൾ ഉറക്കം തൂങ്ങാൻ തുടങ്ങുമ്പോൾ വറു ത്തിടിച്ച പൊടിയും ഇളനീരും തരും വീണ്ടും കുറെ കഥകൾ പറയും, ഉറക്കം വ രുമ്പോൾ വീണ്ടും പാറുവമ്മ പൊടി പ്രയോഗം നടത്തും, നേരം വെളുക്കുന്നത് വരെ ഇടവിട്ട് തുടരുന്ന പൊടി പ്രയോഗം ....... വ്രതമെ ടുത്താൽ അവർ രണ്ടു പേരും ഭക്ഷണമൊന്നും കഴിക്കില്ല. കരിക്കിൻ വെള്ളം മാത്രമേ കഴിക്കുകയു ള്ളൂ. (ഇളനീർ വെള്ളം ). ഞങ്ങൾ ഉറങ്ങാതിരിക്കാൻ വേണ്ടിയാണ് ഇടയ്ക്കിടെ യുള്ള പൊടിപ്രയോഗം നടത്തിയിരുന്നത്.
ഞങ്ങൾ ഉറങ്ങാതിരിക്കാൻ ശിവരാത്രിയുടെ കഥകൾ പറഞ്ഞു തരും, പാറുവ മ്മ പറഞ്ഞ ചില കഥകൾ ഇങ്ങിനെ........ വർഷത്തിലെ പന്ത്രണ്ടു മാസ്സത്തിലും ശിവ രാത്രി വരും, പക്ഷെ വ്രതമെടുക്കാനും, തർപ്പണം ചെയ്യുവാനും വിശേഷ പ്പെട്ടത് മഹാശിവരാത്രി തന്നെ. ഒരു മഹാശിവരാത്രി വ്രതം എടുത്താൽ ഒരു അശ്വമേധയാഗം നടത്തുന്നതിന് തുല്യമായ ഗുണം ലഭിക്കുമെന്നത് വിശ്വാസ്സം. ഭ ഗവാൻ ശിവനും പാർവതിയും തമ്മിലുള്ള വിവാഹം കഴിച്ച ദിവസ്സം കൂടി യാണ് ശിവരാത്രി.(ശിവയും ശക്തിയും ) മാഘ മാസ്സത്തിലെ കൃ ഷ്ണപക്ഷ ചതു ർദശി ദിവസ്സമാണ് ശിവരാത്രി ആഘോഷിക്കുന്നത്. സ്വയംഭൂവായി ലിങ്കരൂപ ത്തിലാണ് ശിവൻ ഭൂമിയിൽ അവതരിച്ചതെന്നും വിശ്വാസ്സം.
അഭിഷേകപ്രിയനായ ശിവനെ പ്രീതിപ്പെടുത്താൻ വ്രതമെടുത്ത് ശിവലിങ്കത്തി ൽ വെള്ളം, പാല്, തേനു എന്നിവ കൊണ്ട് അഭിഷേകവും നടത്തുന്നു. നിയമപ്ര കാരം ആയിരം കലത്തിലുള്ള വെള്ളം കൊണ്ട് അഭിഷേകം നടത്തണമെന്നും വി ശ്വാസ്സം, ഇതിനെ സഹശ്രകലശാഭിഷേകം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അ ഭിഷേകത്തിനു ശേഷം കൂവളയില സമർപ്പിക്കുകയും, പുഷ്പമാല ചാർത്തുക യും ചെയ്യുന്നു, ചെറുപ്രായത്തിൽ പാറുവമ്മയും, നാണിയമ്മയും ഈ ചടങ്ങു കൾ ചെയ്തിട്ടുണ്ട്. എന്നാൽ അവർ ആറ്റുപുറത്തു വന്നതിൽ പിന്നെ പല പരി മിതികളും കാരണം വ്രതം മാ ത്രമേ എടുക്കാറൂള്ളൂ. ചില അവസ്സരങ്ങളിൽ മാ ത്രം കടയപ്പ്രത്തെ ഗണപതി അമ്പലത്തിൽ പോയി ദർശനവും നടത്തും. രാത്രി മു ഴുവൻ ഉറങ്ങാതെ ''ഓം നമ ശിവായ'' മന്ത്രവും "മഹാ മൃത്യുഞ്ജയ മന്ത്രവും" ഉരുവിട്ട് കൊണ്ടിരിക്കും
ഞങ്ങൾ ഉറക്കത്തിലേക്കു വീഴുമ്പോൾ വീണ്ടും ഉണർത്താൻ വേണ്ടി വീണ്ടു ശി വരാത്രിയുമായി ബന്ധപ്പെട്ട കഥകൾ പറയും. സമുദ്രമഥനം കഴിഞ്ഞപ്പോൾ കി ട്ടിയ കാളകൂടമെന്ന കൊടും വിഷം ലോകത്തെ തന്നെ മൊത്തമായി നശിപ്പിക്കാ ൻ വേണ്ടത്ര ശക്തിയുള്ളതായിരുന്നു. എല്ലാവരും ശിവൻറെയടുത്തു ഓടിച്ചെന്ന് സങ്കടമുണർത്തിക്കുകയും ലോകത്തെ രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയ്യു ന്നു. പരമ ശിവൻ വിഷത്തെ ഏറ്റെടുത്തു കുടിക്കുകയും, വിഷം വയറ്റിലേക്ക് പോകാതെ കഴുത്തിൽ തന്നെ കട്ടിയാവുകയും ചെയ്തു കട്ടിയായ വിഷം കടും നീല നിറത്തിലുമായിരുന്നു. നീലക്കഴുത്തോട് കൂടിയ ശിവന് നീലകണ്ടൻ എന്ന പേരും വന്നു. അങ്ങിനെ ലോകത്തെ മഹാ വിപത്തിൽ നിന്നും രക്ഷിച്ചതിൻറെ ഓർമ്മക്കായി മഹാശിവരാത്രി ആ ഘോഷിക്കുന്നു എന്നും വിശ്വാസ്സം .
ഇതെല്ലാം പാറുവമ്മയുടെയും നാണിയമ്മയുടെയും വിശ്വാസ്സം, എന്നാൽ നേ പ്പാൾകാരായ എൻറെ സുഹൃത്തുക്കൾ അവരുടെ വ്രതാനുഷ്ടാനത്തെപ്പറ്റിപ്പറ ഞ്ഞത് കേൾക്കുക, വ്രതം എടുത്താൽ പ്രായമായവർ ഇരുപത്തിനാല് മണിക്കൂ റും വെള്ളം പോലും കുടിക്കുകയില്ല, ഭക്തിയോടും വിശ്വാസ്സത്തോടും കൂടി വ്ര തം അനുഷ്ടിച്ചാൽ രെജസ്, തമസ്സ് ഗുണങ്ങൾ നിയന്ത്രിക്കപ്പെടുന്നുവെന്നും പറ യുന്നു. കൂടാതെ ജനന, മരണ ചക്രത്തിൽ നിന്നും മോചിതരാവുകയും മോക്ഷ പ്രാപ്തി ലഭിക്കുകയും ചെയ്യുന്നുവെന്നും അവരുടെ വിശ്വാസ്സങ്ങൾ.
കറുപ്പ് എള്ള് ചേർത്തു തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അതി രാവിലെ കുളിക്കു കയും, പുതു വസ്ത്രങ്ങൾ അണിയുകയും അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോ യി ശിവലിങ്കത്തിൽ വെള്ളവും, പാലും, തേനും കൊണ്ട് ഇപ്രകാരം പ്രാർഥിച്ചു കൊണ്ട് അഭിഷേകവും നടത്തുന്നു, "അല്ലയോ ഭഗവാനെ ഞാൻ അങ്ങയെ അഭി ഷേകം ചെയ്യുന്നു, അത് പോലെ അങ്ങ് എന്നെയും അഭിഷേകം ചെയ്തു എൻറെ പാപങ്ങളെ കഴുകിക്കളയണമേ".... പിന്നീട് ശിവ ലിങ്കത്തിൽ മഞ്ഞളും കുങ്കുമ വും ചാർത്തുകയും, കൂവളയിലയും താമരപ്പുമാലയും അണിയിക്കുകയും ചെയ്യുന്നു.
ലഘു ഭക്ഷണം മാത്രം കഴിച്ചു വ്രതം അനുഷ്ടിക്കുന്നവരാണെങ്കിൽ കറുപ്പ് നിറ മുള്ള ധാന്യങ്ങളായ കറുപ്പ് പയർ, ഉഴുന്ന് മുതലായവയും, പഴ വ ർഘങ്ങൾ, പാൽ, പഴ ചാർ എന്നിവ കഴിക്കുകയും ചെയ്യുന്നു. പിറ്റേ ദിവസ്സം കാലത്ത് ശി വ പൂജയുടെ പ്രസാദം കഴിച്ചു കൊണ്ട് വ്രതം അവസ്സാനിപ്പിക്കു കയും, സൂര്യ ൻ അസ്തമിച്ച ശേഷം മാത്രം ഉറങ്ങുകയും ചെയ്യുന്നു. ഭാരതത്തിലെന്ന പോലെ നേപ്പാളിലും വളരെ വിശേഷപ്പെട്ട ആഘോഷമാ ണ് മഹാ ശിവരാത്രി. അന്യ രാ ജ്യങ്ങളിലെ ശിവരാത്രി ആഘോഷങ്ങൾ പറഞ്ഞു കൊടുക്കാൻ പാറുവമ്മയും, നാണിയമ്മയും ജീവിച്ചിരിപ്പില്ല.
പ്രായം കൊണ്ട് മൂത്തവരായിരുന്ന നാണിയമ്മ മരിക്കുകയും, തനിച്ചായ പാ റുവമ്മ ഒറ്റപ്പെടലിൻറെ വേദനയും പേറി കുറച്ചു കാലം തനിച്ചു താമസ്സിച്ചു വെങ്കിലും വ്രതമെടുക്കാനുള്ള ആരോഘ്യസ്ഥിതിയിലായിരുന്നില്ല. മക്കളുടെ കാര്യങ്ങൾ നോക്കാനും ശേഷിയില്ലാതെയായി. മക്കളെല്ലാം പല വഴിയിലുമാ യി, പലതിനേയും കുറുക്കനും മറ്റു ക്ഷുദ്ര ജീവികളും ഭക്ഷണമാക്കി. അതിനിട ക്ക് ഞാൻ നാടു വിട്ടു പോകുകയും ചെയ്തു. പിന്നീട് അറിയാൻ കഴിഞ്ഞ കാ ര്യം, ഒറ്റപ്പെടലും പ്രായത്തിൻറെ അവശതയും പാറുവമ്മയെ വല്ലാതെ തളർ ത്തുകയും തനിച്ചുള്ള താമസ്സം അസാധ്യമാകുകയും ചെയ്തു.
സ്വന്തമായി മക്കളോ മരുമക്കളോ മറ്റു ബന്ധുക്കളോ ഇല്ലാതിരുന്ന പാറുവമ്മ യേയും, നാണിയമ്മയേയും കുറെ വർഷങ്ങളായി അവർക്കു ആവശ്യമുള്ള അ ത്യാവശ്യം ചെറിയ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നത് നടമ്മൽ രാ മേട്ടനായിരുന്നു. തുടർന്ന് രാമേട്ടൻറെ വീട്ടിലേക്കു താമസ്സം മാറ്റുകയും അവിടെ വച്ചു വാർധക്യ സഹജമായ അസുഖം മൂർച്ചിച്ചു മരിക്കുകയും ചെയ്തുവെ ന്നുമാണ്. ജീവിത യാത്രക്കിടയിൽ ശ്രദ്ധിക്കാൻ പറ്റാതെപോയ പാറുവമ്മയും നാണിയമ്മയും, മക്കളും മരണമില്ലാത്തവരായി ഹൃദയകർണ്ണികാ പദത്തിൽ ഇന്നും ജീവിക്കുന്നു.
പൊടിയും ഇളനീർ വെള്ളവും തരാൻ പാറുവമ്മയില്ലെങ്കിലും എല്ലാ വർഷ വും ശിവരാത്രി വരുമ്പോൾ എനിക്ക് പാറുവമ്മയുടേയും, നാണിയമ്മയുടേ യും ശിവരാത്രി വ്രതവും പറഞ്ഞു തരാറുള്ള കഥകളും ഓർമ്മ വരാറുണ്ട്. പാ റുവമ്മക്കും നാണിയമ്മക്കും വേണ്ടി മറ്റൊന്നും ചെയ്യുവാനില്ലാത്തതു കൊണ്ട് ശിവകഥയും ശിവരാത്രി വ്രതത്തിൻറെ മഹത്വവും എനിക്ക് പറഞ്ഞു തന്നു പ ഠിപ്പിച്ച പാറുവമ്മയുടേയും, നാണിയമ്മയുടേയും ഓർമ്മക്കായി ഈ കഥ സമ ർപ്പിക്കുന്നു. എന്നെപ്പോലെ കുറെയധികം പേരുടെ മനസ്സുകളിൽ ഇന്നും പാറു വമ്മയും നാണിയമ്മയും ജീവിക്കുന്നു................. ,പാറുവമ്മയോടുള്ള ആദരസൂ ചകമായും, അവരിൽ നിന്ന് കിട്ടിയ ഊർജ്വവും കാരണം മുടങ്ങാതെ എല്ലാ വർ ഷങ്ങളിലും ഞാൻ ശിവരാ ത്രി വ്രതവും അനുഷ്ഠിക്കുന്നു.
ജയരജാൻ കൂട്ടായി

good memories
ReplyDelete