ഉത്തർ പ്രദേശിലെ ബ്രജ് ഭൂമി എന്ന പ്രദേശത്തിലെ വളരെ വിശേഷപ്പെട്ട ഒരു ദി വസ്സമാണ് ഫുലേറാ ദൂജ്. ബ്രജ് ഭൂമി എന്ന പ്രദേശം മധുരയെയും, കാശിയെയും ചുറ്റപ്പെട്ട നിലയിൽ കിടക്കുന്നു.
ഹിന്ദു കലണ്ടർ പ്രകാരം ഫാഗുണ്‍ മാസ്സം ശുക്ല പക്ഷ ദ്വിതീയ ദിവസ്സമാണ് വി ശേഷങ്ങളിൽ വിശേഷപ്പെട്ടതെന്നു വിശ്വസ്സിക്കുന്ന ഫുലേറാ ദൂജ് എന്ന ദിവസ്സം. വസ്സന്ത പഞ്ചമി കഴിഞ്ഞു ഹോളിആഘോഷത്തിനു മുമ്പായി വരുന്ന ഈ ആ ഘോഷം ശ്രീ കൃ ഷ്ണ കഥയുമായി ബന്ദപ്പെട്ടതിനാൽ ശ്രീ കൃഷ്ണക്ഷേ ത്രങ്ങളി ലാണ് കൂടുതലായും കൊണ്ടാടുന്നത്. മധുരയിലും, വൃന്ദാവനം ശ്രീ കൃഷ്ണ ക്ഷേത്രത്തിലും, മറ്റു ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിലും വിവിധ ആഘോഷങ്ങളോടെ യാണ് ഫുലേറാ ദൂജ് ആഘോഷം നടക്കുന്നത്, വർണ്ണ ശഭലമായ പൂക്കളാൽ ക്ഷേ ത്രത്തെ അലങ്കരിക്കുന്നു. നിറങ്ങളുടെ ഉൽസ്സവമായ ഹോളിയുടെ വരവറിയി ക്കുന്ന ഉൽസ്സവം കൂടിയാണ് ഫുലേറാ ദൂജ്. അതിൻറെ ഭാഗമായി ശ്രീകൃഷ്ണ വിഗ്രഹത്തിൽ പല വർണങ്ങളിലുള്ള സിന്ദൂരം തേക്കുന്നു. ഭക്തർ വിവിധ തരം പൂക്കളാൽ ക ളിച്ചു കൊണ്ടാണ് ഈ ദിവസ്സം ആഘോഷിക്കുന്നത്. (ഫൂൽ എന്നാൽ പൂവ്, പൂവിൽ നിന്നും ഫുലേറാ എന്ന് പേര് വന്നുവെന്നും വിശ്വാസ്സം.
ഉത്തരേന്ത്യയിൽ കൊണ്ടാടുന്ന ഈ ദിവസ്സത്തിൻറെ പ്രത്യേകത എന്തെന്നാൽ ഇരുപത്തി നാലു മണിക്കൂറും, ദിവസ്സം മുഴുവനും ദോഷ മുക്തമാണ് എന്നത് തന്നെ. ഏതു വിശേഷപ്പെട്ട കാര്യങ്ങൾക്കും ഇത്രയും ഉത്തമമായ വേറെ ഒരു ദിവസ്സം ഹൈന്തവരുടെ ഇടയിൽ ഇല്ലായെന്നതും വിശ്വാസ്സം.
ഉത്തരേന്ത്യയിൽ മുഹൂർത്തം പോലും നോക്കാതെ കല്ല്യാണം, ഗൃഹ പ്രവേശം അടക്കമുള്ള സൽക്കർമ്മങ്ങൾ നടത്തുന്ന ഒരേ ഒരു ദിവസ്സമാണ് ഫുലേറാ ദൂജ്. ഈ വർഷത്തെ ഫുലേറാ ദൂജ് ആഘോഷം ഫിബ്രവരി ഇരുപതിനാണ്.
ഈ വർഷം ഇതേ ദിവസ്സം തന്നെയാണ് ഉത്തരേന്ത്യക്കാർ ചന്ദ്ര ദർശനവും ആ ഘോഷിക്കുന്നത്. പുതിയ ചന്ദ്ര ദിവസ്സം എന്നറിയപ്പെടുന്ന അമാവാസ്സി കഴി ഞ്ഞു ഒന്നാം ദിവസ്സം കാണുന്ന ചന്ദ്രനെ കാണുന്നതാണ് ചന്ദ്ര ദർശനം എന്ന പേ രിൽ അറിയപ്പെടുന്നത്. വളരെ കുറച്ചു നേരം മാത്രം ദൃശ്യമാകുന്ന ചന്ദ്രനെ കാ ണാൻ ഭക്തർ ശ്രദ്ധയോടെ കാത്തു നിൽക്കുക പതിവാണ്.അമാവാസ്സി ദിവസ്സം മുഴുവൻ വ്രതമെടുക്കുക യും വളരെ വിശേഷമെന്നു വിശ്വസ്സിക്കുന്ന ചന്ദ്രദർ ശനം കണ്ടു വ്രതം മുറിക്കുകയുമാണ് ആചാരം.
എല്ലാവർക്കും ഫുലേറാ ദൂജ് ആശംസ്സകൾ
ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും
ജയരാജൻ കൂട്ടായി
No comments:
Post a Comment