Wednesday, 29 June 2016

പന്തർ പൂർ പാൽകി യാത്ര

പന്തർ പൂർ പാൽകി യാത്ര

ഇന്ന് ആഷാടി ഏകാദശി (ദേവ ശയന ഏകാദശി)

മഹാരാഷ്ട്രയിലെ ചരിത്ര പ്രസ്സിദ്ധമായ പന്തർ പൂർ പാൽക്കി യാത്ര എല്ലാ വർ ഷങ്ങളിലും ജൂൺ മൂന്നാമത്തെ ആഴ്ച മുതൽ, ജൂലൈ ആദ്യ ആഴ്ചകൾക്കിടയി ലാണ് തുടക്കമാകുക . ദേവശയന ഏകാദശിയുടെ  (ആഷാഢ ഏകാദശി) തലേ ദി വസ്സം യാത്ര പന്തർപൂർ വിത്തോബ ക്ഷേത്രത്തിൽ എത്തി ചേരുന്നു. മഹാരാഷ്ട്ര യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചെറുതും, വലുതുമായ ആയിരക്കണക്കിൽ പാൽകി യാത്രകൾ ഉണ്ടെങ്കിലും, യാത്രകളിൽ ഏറ്റവും പ്രശസ്തമായതും രജി സ്റ്റർ ചെയ്യപ്പെട്ടതുമായ യാത്രകൾ പുണെയിലെ ആലൻഡിയിൽ നിന്നുള്ള സന്ത്‌ ജ്ഞാനേശ്വർ പാൽക്കിയും, ദെഹൂ ഗാവി ൽ നിന്നുള്ള സന്ത്‌ തുക്കാറാം പാൽ ക്കിയുമാണ്.

കൂടാതെ ബോംബെയടക്കം മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി വിശ്വാസ്സികൾ യാത്രയുടെ പരമ്പരാഗതമായ തൂവെള്ള വസ്ത്രങ്ങളുമണിഞ്ഞു, (വെള്ള പൈജാമ, ജുബ്ബ, വെള്ള തൊപ്പി) പതാകകളും കൈകളിലേന്തി വിത്തോ ബക്ക് ജയ് വിളിച്ചു കൊണ്ട് വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആരംഭിക്കുന്ന ചെ റു യാത്രകളും വഴിയിൽ വച്ചു അനേകം ചെറു ഗ്രൂപ്പ്കളുടെ പാൽക്കിയും ഒ ത്തു ചേരുന്നു. എല്ലാ യാത്രകളും കാൽ നടയായി മാത്രമേ നടക്കുകയുള്ളൂവെ ന്നതാണ് പാൽക്കി യാത്രയുടെ പ്രത്യേകത.

പൂനെയിൽ നിന്നും ഇരുന്നൂറ്റി പത്ത് കിലോ മീറ്റർ കാൽ നടയായാണ് ഭക്തർ ഷോലാപൂർ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ പന്തർപൂർ വിത്തോബ ക്ഷേത്ര ത്തിൽ എത്തിച്ചേരുന്നത്. ഏതാണ്ട് ഇരുപത്തിയൊന്ന് ദിവസ്സമാണ്‌ കാൽ നട യാത്ര. തുടർന്ന് ദേവശയനി ഏകാദശി ആഘോഷങ്ങളിൽ പങ്കെടുക്കുകയും, അ ങ്ങിനെ ദർശന സൗഭാഗ്യം കൈവരിക്കുകയും ചെയ്യുന്നു. മു ൻ കാലങ്ങളിൽ ജീ വിച്ചിരുന്ന യോഗിമാരുടെയും, അവതാര പുരുഷൻമാരുടേ യും, സന്യാസ്സി മാ രുടേയും പാദുകകളും (മെതിയടി), ഫോട്ടോ അല്ലെങ്കിൽ പ്രതിമകളും പല്ലക്കിൽ ചുമന്നു കൊണ്ടുള്ള യാത്രയാണ് പന്തർ പൂർ പാൽക്കി യാത്രയെന്ന പേരിലറി യപ്പെടുന്നത്. (പാൽക്കിയെന്നാൽ പല്ലക്കെന്നർത്ഥം) മഴക്കാലമായതിനാൽ കാൽ നട യാത്ര വളരെ ദുഷ്ക്കരമാണ്. കൊടും തണുപ്പും, കനത്ത മഴയും കണക്കാ ക്കാതെ മഴയത്ത് നനഞ്ഞും, അല്ലാത്തപ്പോൾ വെയിലു കൊണ്ടുമാണ് യാത്ര, മഴ യിൽ നനഞ്ഞു കിടക്കുന്ന ചെങ്കുത്തായ വൻ മല നിരകളും അനേകം ചുരങ്ങ ളും താണ്ടിയാണ് ദുഷ്‌കരമായ കാൽ നട തീർത്ഥ യാത്ര പന്തർപൂരിലെത്തുന്നത്.

വിഷ്ണു ഭഗവാൻറെ അവതാരാപുരുഷന്മാരായി കണക്കാക്കപ്പെടുന്ന അലാ ണ്ടിയിലെ  ജ്ഞാനെശ്വർ മഹാരാജ് ഉപയോഗിച്ചതെന്ന് വിശ്വസ്സിക്കപ്പെടുന്ന പാ ദുകയും പല്ലക്കിലേറ്റി ഭക്തർ ജാഥയായി യാത്ര തിരിക്കുന്നു, കൂടാതെ ദെഹുവി ൽ നിന്നുള്ള തുക്കാറാം മഹാരാ ജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, നർസി യിൽ നിന്നുള്ള നാംദേവ് മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, പൈതാ നിൽ നിന്നുള്ള ഏകനാഥ്‌ മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, ത്രംമ്പ കേശ്വറിലെ നിവൃത്തി നാഥ് മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, മു ക്തി നഗറിലെ മുക്താ ഭായ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, സസ് വാടിലെ സോപാൻ ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, ഷേ ഗോണിൽ നിന്നു ള്ള ഗജാനൻ മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുക യാത്രയും ഒന്നായി സംഗമിക്കുകയും യാത്ര തുടരുക യും ചെയ്യുന്നു. പാൽകി യാത്രികർ വർക്കരികൾ (തീർത്ഥാടക ർ) എന്ന പേരിലും, യാത്രയെ ഡിണ്ടി യാത്രയെന്ന പേരിലും അറിയപ്പെടുന്നു.

 പകൽ മുഴുവൻ നടന്നു വൈകുന്നേരമാകുമ്പോൾ മുൻകൂട്ടി തീരു മാനിച്ച പ്ര കാരം പലയിടങ്ങളിലായി ആഞ്ഞുറോളം പേരടങ്ങുന്ന ഗ്രൂപ്പ്കളാക്കി തിരി ക്കുകയും, വിശ്വാസ്സികളും സ്ഥല വാസ്സികളും ഒരുക്കിയ സ്ഥലങ്ങളിൽ വിശ്ര മത്തിനും അന്തിയുറക്കത്തിനുമായി തങ്ങുന്നു. ഡിണ്ടി യാത്രികരെ പരിചരി ക്കുവാൻ സ്ഥല വാസ്സികളും വിശ്വാസ്സികളും പരസ്പ്പരം മൽസരിക്കുന്ന കാ ഴ്ച കാണേണ്ടത് തന്നെ.  രാത്രി വിശ്രമിക്കുന്ന സ്ഥലങ്ങളിൽ പരിസരവാസ്സിക ളും നാട്ടുകാരും ചേർന്നു സമാജ് ആരതിയെന്ന പൂജകളും നടത്തുന്നു. തുടർന്നു യാത്രികരുടെ നഷ്ടപ്പെട്ടതും, കളഞ്ഞു കിട്ടിയതുമായ സാധനങ്ങൾ പ്രദർശിപ്പി ക്കുന്നു.

അനുവദിക്കപ്പെട്ടയിടങ്ങളിൽ വരിവരിയായി വിരിച്ചു കിടന്നുറങ്ങുന്നു. രാ വിലെ വീണ്ടും യാത്ര തുടരും, കുതിരകൾ, വാദ്യക്കാർ, ഗായകർ, താള മേളക്കാ ർ, നൃത്തക്കാർ അങ്ങിനെ എല്ലാവരും ചേർന്നു ആടിയും, പാടിയും വിത്തലേ ക്ക് ജയ് വിളിച്ചുമാണ് യാത്ര. പോകുന്ന വഴികളിലെല്ലാം അശരണർക്കും, അഗ തികൾക്കും സഹായവും, രോഗികൾക്കുള്ള ശുശ്രുഷകളുമടക്കം പല തരം സേ വകൾ നടത്തുന്നു. ഇതിനു വർക്കറി സേവാ സംഘം എന്ന പേരിൽ ഒരു പ്രത്യേ ക സംഘം തന്നെയുണ്ട്. കർണാടക സംസ്ഥാനത്ത് നിന്നുള്ള ഭക്തൻമ്മാർ ഭഗവൽ കീർത്തനങ്ങൾ പാടി യാത്രയെ ഭക്തി സാന്ദ്രമാക്കുന്നു. ഇവരെ ഹരി ദാസ്സൻമ്മാ രെന്ന പേരിൽ അറിയപ്പെടുന്നു. യാത്രയിലെ നിയന്ത്രിക്കാൻ പറ്റാത്ത തിരക്ക് കാരണം പാൽക്കി യാത്ര പോകുന്ന വഴികളിൽ അതാതു സ്ഥലത്തെ ജില്ലാ ക ലക്ടർ ആ ദിവസ്സങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നു.

യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം ഗ്രാമ വാസ്സികൾ കോലം വരച്ചും (രം ഗോളി), പണ്ടിയെന്ന പേരിൽ അറിയപ്പെടുന്ന മൺ ചട്ടി ദീപങ്ങൾ കൊളുത്തി യും പടക്കം പൊട്ടിച്ചും യാത്രയെ വരവേൽക്കുന്നു, ചിലർ ഭക്ഷണം നൽകുന്നു, മറ്റു ചിലർ വെള്ളവും മറ്റു പാനീയങ്ങളും നൽകുന്നു. ചിലർ വിശ്രമിക്കാനും കിടക്കാനുമുള്ള സൌകര്യങ്ങൾ ഒരുക്കുന്നു. കുളിക്കാനുള്ള സൗകര്യങ്ങൾ ചെ യ്യുവാൻ വേറെ ചിലർ അങ്ങിനെ ഭക്തർക്ക് സേവ ചെയ്യുക വഴി പുണ്ണ്യം ലഭി ക്കുമെന്നുള്ള വിശ്വാസ്സത്തിൽ ഗ്രാമീണർ എല്ലാം മറന്നു കൊണ്ട് ചെയ്യുന്ന സേവ കൾ സ്തുത്യർഹമെന്നു പറയാതെ വയ്യ.

ദേവൻ ശയിക്കാൻ പോകുന്ന ദിവസ്സം, ദേവശയനി ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ആഷാട ശുക്ലപക്ഷ ഏകാദശി എന്ന് കൂടി അറിയപ്പെടുന്ന ഈ ദിവസ്സം വിഷ്ണു ഭഗവാൻ ക്ഷീര സാഗറിൽ ശേഷ നാഗശയ്യയിൽ, (പാലാഴി യിൽ, ആയിരം തലയോട് കൂടിയ നാഗമാണ് ശേഷ നാഗമെന്നറിയപ്പെടുന്നത്) ഉ റങ്ങാൻ പോകുന്ന ദിവസ്സമായി മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും  വൈ ഷ്ണവർ (വിഷ്ണു ഭക്തൻമ്മാർ) വിശ്വസ്സിക്കുന്നു. വിഷ്ണു പൂജയടക്കം പല തരം ആചാരങ്ങളോടും വിശ്വാസ്സങ്ങളോടും, വ്രതങ്ങളോടും കൂടിയാണ് ഈ ദി വസ്സം ആഘോഷിക്കുന്നത്. ദേവശയനി ഏകാദശി ദിവസ്സം ഉറങ്ങാൻ തുടങ്ങുന്ന വിഷ്ണു ഭഗവാൻ നാലു മാസ്സങ്ങൾക്കുശേഷം കാർത്തിക മാസ്സത്തിലെ പ്രഭോ ധിനി ഏകാദശി ദിവസ്സം ഉറക്കം ഉണരുന്നുവെന്നും ഭക്തരുടെ വിശ്വാസ്സം. ഈ നാലു മാസ്സങ്ങളും നിത്യവും വ്രതമനുഷ്ടിക്കുന്ന പല വിശ്വാസ്സികളും മഹാരാ ഷ്ട്രയിലും  വടക്കേയിന്ത്യയിലും ഉണ്ട്.   ഇത് ചതുർ മാസ്സവൃതമെന്ന പേരിൽ അറിയപ്പെ ടുന്നു.

 ദേവശയനി ഏകാദശി ദിവസ്സം  പന്തർപൂരിലുള്ള ഭീമ നദിയിൽ (ചന്ദ്രഭാഗ പുഴ യെന്നും പേര്, അർദ്ധ ചന്ദ്രൻറെ ആകൃതിയിലുള്ള പുഴയായത് കൊണ്ടാണ് ച ന്ദ്രഭാഗ നദിയെന്നു പേര് വന്നത്.) പല്ലക്കുകളിൽ നിന്നും പാദുകകളെ പുറത്തെ ടുക്കുകയും കുളിപ്പിക്കുകയും, ഒപ്പം തീർത്ഥാടകരും, അനേകം വിശ്വാസ്സികളും തീർത്ഥ സ്നാനവും നടത്തുന്നു, അതിനു ശേഷം പല്ലക്കിലേറ്റിയ പാദുകകളുമാ യി പന്തർ പൂർ പട്ടണത്തിൻറെ എല്ലാ ഭാഗങ്ങളിലും നഗര പ്രദക്ഷിണം നടത്തു ന്നു. ഈ യാത്രകളിലെല്ലാം വഴിയിൽ നിന്നും ലക്ഷക്കണക്കിന്‌ ആളുകൾ ഒന്നി ക്കുകയും യാത്ര പന്തർ പൂർ വിത്തോബ ക്ഷേത്രത്തിൽ എത്തുന്നതോടെ ക്ഷേത്രം ഒരു മനുഷ്യ സാഗരമായി മാറുകയും ചെയ്യുന്നു. യാത്ര വിത്തോബ ക്ഷേത്രത്തി ൽ എത്തി ചില ചടങ്ങുകൾക്കും ആചാരങ്ങൾക്കും ശേഷം ഭക്തർ ദർശനം നട ത്തുകയും തിരിച്ചുള്ള യാത്രയും ആരംഭിക്കുന്നു. ഭക്തർ അവരവരുടെ വീടുക ളിലേക്ക് പോകുന്നതോടെ  പാൽക്കി യാത്ര അവസ്സാനിക്കുന്നു.


ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കാൽനട യാത്രയായി ഒരേ സമയം ഒന്നി ച്ചു കൂടി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ തീർത്ഥയാത്രയാണ് പന്തർ പൂർ പാൽക്കി യാത്ര. രജിസ്റ്റർ ചെയ്യപ്പെട്ട അഞ്ചു ലക്ഷത്തോളം വിശ്വാസ്സികൾ, കൂടാ തെ വഴിയിൽ നിന്നു വന്നു ചേരുന്ന ഭക്തർ അടക്കം ഏതാണ്ട് ക്ഷേത്രത്തിൽ എ ത്തുമ്പോഴേക്കും പത്തു ലക്ഷം കവിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്ന ത്. ഇരുന്നൂറ്റി പത്ത് കിലോ മീറ്ററോളം ദൂരം, ഏതാണ്ട് ഇരുപത്തി ഒന്നോളം ദി വസ്സങ്ങൾ കാൽ നടയായി യാത്ര ചെയ്താണ് പാൽക്കി യാത്ര ക്ഷേത്രത്തിൽ എത്തുന്ന ത്. അത് കൊണ്ട് തന്നെ മഹാരാഷ്ടയുടെ ഈ പരമ്പരാഗത സാംസ്കാരീക ഉൽസ്സ വം ഗിന്നസ്സ് ബുക്കിൽ ഇടം നേടിയിട്ടുമുണ്ട്. ജാതി വർണ്ണ വ്യത്യാസ്സങ്ങളോ, ലിം ഗ ഭേദമോയില്ലാതെ സ്ത്രീകളും കുട്ടികളും യാത്രയിൽ പങ്കെടുക്കുന്നുവെന്നതും ഈ യാത്രയുടെ സവിശേഷത യാണ്.

ക്ഷേത്രത്തിൽ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ, പാരമ്പര്യമായി എണ്ണൂ റു വർഷങ്ങളായി മുടക്കം കൂടാതെ നടത്തി വരുന്ന ഒരു ആചാരമാണ് പാൽക്കി യാത്ര. എന്നാൽ യാത്രയുടെ തുടക്കം ആയിരം വർഷങ്ങൾക്കു മുമ്പ് മുതൽ നില വിലിരുന്നെന്ന് തലമുറകൾ കൈമാറിയ വിശ്വാസ്സങ്ങളും, പതിമൂന്നാം നൂറ്റാ ണ്ടു മുതൽ യാത്ര നടന്ന് വരുന്നുവെന്നും വിശ്വാസ്സങ്ങൾ നിലവിലുണ്ട്. ആയിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന യോഗി വര്യൻമ്മാർ നടത്തി വന്നിരുന്ന യാ ത്രയെ അവരുടെ പിൻഗാമികളും വിശ്വാസ്സികളും തുടർന്നും മുടക്കം കൂടാതെ നടത്തി വരുന്നു. എന്നാൽ ഇന്നത്തെ പോലെ എല്ലാ യാത്രകളും ഒന്നിച്ചും ഏ കോപിപ്പിച്ചുമായിരുന്നില്ലായെന്നു മാത്രം. എല്ലാ യാത്രകളും വേവ്വെറെയായി ട്ടാണ് നടത്തിയിരുന്നത്. പല യുദ്ധങ്ങളും, ഭൂകമ്പം, വെള്ളപ്പൊക്കമടക്കമുള്ള ഭീ കരമായ പല തരം പ്രകൃതി ദുരന്തങ്ങളും, മാരക രോഗങ്ങളും, പകർച്ച വ്യാധി കളും  ഉണ്ടായിയെങ്കിലും അതൊന്നും ഇത്രയും കാലങ്ങളായി നടന്നു വരുന്ന  പാൽക്കി യാത്രയെ ബാധിച്ചില്ല.


ഇപ്പോഴത്തെ പാൽക്കി യാത്രയുടെ ചുമതലക്കാരൻ ഹൈബത്ത്(haibat baba) ബാ ബയെന്നു പേരായി  ഗ്വാളിയോറിൽ നിന്നുള്ള ഒരു റിട്ടയേർഡ്‌ മിലിട്ടറി കമാണ്ട ർ ആണ്. സംഘാടക പാഠവത്തിൽ അദ്ദേഹത്തിനുള്ള കഴിവ് മനസ്സിലാകണമെ ങ്കിൽ ഒരേ ഒരു പാൽക്കി യാത്രയിൽ പങ്കെടുത്താൽ, അല്ലെങ്കിൽ നേരിട്ട് കണ്ടാൽ മതിയാകും.  വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യതസ്തരായ സ്വഭാവങ്ങളുള്ള, വ്യത്യസ്ത ഭാഷകൾ സംസ്സാരിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകൾ, പല സംസ്ഥാ നക്കാർ, അവരുടെ ഭക്ഷണം, ഉറക്കം സംരക്ഷണം, ഇവരെയെല്ലാം ഏകോപിപ്പി ക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാം  എത്ര അനായാസ്സമായാണ് അദ്ദേഹം കൈകാ ര്യം ചെയ്യുന്നത്?  ഒരു മാനേജുമെൻറ് വിദ്യാർഥിക്ക്  എങ്ങിനെ അച്ചടക്കവും, സംഘാടക പാഠങ്ങളും പഠിക്കണമെന്ന് ഒരേ ഒരു പാൽക്കി യാത്രയിൽ മാത്രം പങ്കെടുത്താൽ മതിയാകും. പല ഭാഗങ്ങളിൽ നിന്നുള്ള യാത്രകളെയും ഏകോ പിപ്പി ക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും, സഹായങ്ങളും നൽകുകയും, ഒരു വിധത്തിലുമുള്ള  അപശബ്ദമോ, ദുരനുഭവങ്ങളോ ഉണ്ടായതായി ഇന്ന് വരെ കേട്ടിട്ടുമില്ല.

വിഷ്ണു ഭഗവാൻറെ അവതാരമായി കരുതപ്പെടുന്ന പന്തർപൂർ വിത്തോബ പ ന്തർപൂർ വിറ്റലെയെന്നും, പന്തർപൂർ പാണ്ടുരംഗൻ എന്ന പേരിലും അറിയ പ്പെടുന്നു. രുക്മിണി ദേവിയെയും വിത്തലിനോടോപ്പോം പ്രതിഷ്ടിച്ചിരിക്കുന്നു മഹാരാഷ്ട്രക്ക് പുറമേ കർണാടക, ഗോവ, തെലുഗാന, ആന്ധ്ര പ്രദേശ്‌, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നും ഭക്തൻമ്മാർ കൂട്ടത്തോടെ ദേവശയനി ഏകാദശി ദിവ സ്സം പാൽക്കി യാത്രയോടോപ്പോം പന്തർപൂർ വിത്തോബ ക്ഷേത്രത്തിൽ എത്തു ന്നു.

ഈ ക്ഷേത്രത്തിൽ ദർശനം നട ത്തുന്ന ഭക്തൻമ്മാർക്കു അതോടോപ്പോം അധികം അകലെയല്ലാത്ത പതിനേഴോളം പ്രശസ്തമായ ക്ഷേത്രങ്ങളും ദർശിക്കാം. രു ക്മിണി നാഥ്‌ ക്ഷേത്രം, പുണ്ടലിക ക്ഷേത്രം, ലഖു ഭായ് ക്ഷേത്രം, അംബ ഭായ് ക്ഷേത്രം, വ്യാസ ക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, പഞ്ച മുഖി മാരുതി ക്ഷേ ത്രം, കാല ഭൈരവ ക്ഷേത്രം, ശങ്കബരി ക്ഷേത്രം, മല്ലികാർജ്ജുന ക്ഷേത്രം, ദ്വാരകാ ധീശ് ക്ഷേത്രം, കാലാ മാരുതി ക്ഷേത്രം, ഗോപാല കൃഷ്ണ ക്ഷേത്രം, ശ്രീധർ സ്വാമി സമാധി ക്ഷേത്രവും, കൂടാതെ കുറച്ചു അകലത്തായുള്ള ദത്താത്രേയ അവതാര മെന്ന് വിശ്വസ്സിക്കപ്പെടുന്ന അക്കൽക്കോട്ട് സ്വാമി സമർഥ ക്ഷേത്രവും, ചത്രപതി ശിവാജി മഹാരാജിൻറെ കുല ദൈവമായ തുലജഭവാനി ക്ഷേത്രവും ദർശി ക്കാം. പന്തർപൂർ ക്ഷേത്രത്തിലെ പൂജകൾക്കാവശ്യമായ പാലും മറ്റു സാധന ങ്ങളും ഉൽപ്പാദിപ്പിക്കുന്ന നാഗോരിയ മഠത്തിലെ കേശവ ഗോശാലയും പന്തർ പൂരിനടുത്തായി സ്ഥിതി ചെയ്യുന്നു.

വർഷത്തിൽ എല്ലാ ദിവസ്സവും ദർശനം നടത്താമെങ്കിലും ഏറ്റവും കൂടുതൽ ഭ ക്തർ ദർശനത്തിനു എത്തുന്നത്‌ ഉൽസ്സവകാലങ്ങളിലാണ്. കാൽ നട യാത്രയോട് കൂടിയ നാല് വ്യത്യസ്ഥ ഉൽസ്സവങ്ങളാണ് പന്തർപൂരിൽ നടക്കുന്നത്. അതിൽ ഏറ്റവും പ്രശസ്തമായത്‌ ആഷാഡ ഏകാദശിയെന്ന പേരിലറിയപ്പെടുന്ന ദേവ ശയനി ഏകാദശി ഉൽസ്സവമാണ്.  കാർത്തിക മാസ്സത്തിലും, മാഘമാസ്സത്തിലും, ശ്രാവണ മാസ്സത്തിലുമാണ് മറ്റു ഉൽസ്സവങ്ങൾ നടക്കുന്നത് .

പാൽക്കി യാത്രയെ കുറിച്ചും, വിത്തലെ എന്ന പേരിൽ വിഷ്ണു ഭഗവാൻ പന്ത ർപൂരിൽ എത്തിയതിനും പിറകിൽ ഉള്ള ഐതിഹ്യം ഇങ്ങിനെ, വിഷ്ണു ഭഗ വാനാൽ അനുഗ്രഹീതനായ ജാനുദേവിൻറെയും സത്യവതിയുടെയും മകനായി രുന്നു പുണ്ടലീക്. മാതാപിതാക്കളോടോപ്പം പുണ്ടലീകും  ധണ്ടിർ വനമെന്ന ഒരു കാട്ടിലാണ് വസ്സിച്ചിരുന്ന ത്. മാതാപിതാക്കളോട് വളരെ സ്നേഹമുള്ളവനായി രുന്നു പുണ്ടലീക്, എന്നാൽ വിവാഹ ശേഷം, സ്വന്തം കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുകയും വൃദ്ധ  മാതാ പിതാക്കളോട് വളരെ ക്രൂരമായും പരുക്കനായും പെരുമാറുകയും ആവശ്യ ത്തിനു ഭക്ഷണമോ, വിശ്രമമോ പ്രായമായവർക്ക് വേണ്ടുന്ന മറ്റു യാതൊരു പ രിഗണയോ, പരിചരണമോ  കൊടുക്കാറുമില്ല. സ്വാർത്ഥതയോടൊപ്പം മാതാപിതാക്ക ൾക്ക് തന്നാലാവുന്നത്രയും ശല്ല്യം മാത്രം ചെയ്യുകയെന്നുള്ളതും   പുണ്ടലീകി ൻറെ ഇഷ്ട വിനോദങ്ങൾ ആയി മാറുകയും ചെയ്തു.

മകൻറെ പ്രവർത്തിയിൽ മനം മടുത്ത മാതാപിതാക്കൾ ചാർ ധാം തീർത്ത യാത്ര ക്ക് പുറപ്പെടുന്നു. കുടുംബ ജീവിതം ഉപേക്ഷിച്ചു തങ്ങളുടെ ശിഷ്ടകാലം ക്ഷേത്ര ങ്ങളിൽ കഴിക്കുവാൻ തീരുമാനിക്കുന്നു ചാർ ധാം എന്നാൽ യമുനോത്രി, ഗം ഗോത്രി, കേദാർ നാഥ്, ബദ്രി നാഥ്, (ഉത്തരാ ഖണ്ടിലെ ഗരവാൾ എന്ന സ്ഥലം, ഹി മാലയ യാത്ര). വിവരമറിഞ്ഞ പുണ്ടലീകും ഭാര്യയും വിഷമവൃത്തത്തിലാകു ന്നു, മാതാപിതാക്കൾ വീട് വിട്ട് പോയാൽ അവരെ ശല്യം ചെയ്യുവാൻ അവസ്സരം കിട്ടില്ലല്ലോയെ ന്നുള്ള വിഷമത്താൽ പുണ്ടലീകും ഭാര്യയും ചിന്താകുലരാകുന്നു. അങ്ങിനെ അ വരെ ശല്യം ചെയ്യുകയെന്ന ഉദ്ദേശത്തോടെ യാത്രയിൽ കൂടെ അനുഗമിക്കാൻ തീ രുമാനിക്കുകയും കൂടെ കൂടുകയും ചെയ്യുന്നു

നാലുപേരും ഒന്നായി തീർത്ഥ യാത്രക്കിറങ്ങുന്നു, യാത്ര തുടങ്ങിയത് മുതൽ പു ണ്ടലീകും, ഭാര്യയും മാതാപിതാക്കളോടുള്ള ക്രൂരതയും അവഗണനയും തുടർ ന്ന് കൊണ്ടിരുന്നു. മഴയിലും, വെയിലിലും, കാടുകളും, മലകളും താണ്ടി അവ രെ നടത്തിച്ചും, പുണ്ടലീകും ഭാര്യയും കുതിരപ്പുറത്തുമായാണ് യാത്ര തുടർ ന്നിരുന്നത്, ആവശ്യത്തിനുള്ള ഭക്ഷണം നൽകാതേയും ഓരോ ദിവസ്സത്തെ വിശ്ര മ സമയത്ത് പോലും മാതാ പിതാക്കളെ കൊണ്ട് തങ്ങളുടെ വസ്ത്രങ്ങൾ കഴു കിക്കുകയും, കുതിരകളെ കുളിപ്പിക്കാനും, ഭക്ഷണം കൊടുക്കാനും, വൃത്തിയാ ക്കാനും നിർബ ന്ധിക്കുകയും ചെയ്യും.

യാത്ര തുടരവേ വല്ലാതെ ക്ഷീണിതരായ യാത്രക്കാർ വന്ദ്യ വയോധികനും ഗുരു തുല്ല്യനും മഹർഷിയുമായ കുക്കുടു മഹർഷിയുടെ  ആശ്രമത്തിൽ എത്തുന്നു. കടു ത്ത ക്ഷീണവും ആലസ്യവും മാറ്റുവാനായി അവിടെ രണ്ടു മൂന്നു ദിവസ്സങ്ങൾ വിശ്രമിക്കാൻ തീരുമാനിക്കുന്നു. അന്ന് രാത്രിയിൽ എല്ലാവരും നല്ല ഉറക്കമാ യിരുന്ന സമയത്ത് എന്തോ ശബ്ദം കേട്ട പുണ്ടലീക് ഞെട്ടി ഉണരുന്നു, അദ്ദേഹം ക ണ്ണ് തുറന്നു നോക്കുമ്പോൾ മണ്ണും ചളിയും പുരണ്ട വസ്ത്രങ്ങൾ ധരിച്ച കുറെ സുന്ദരികളായ യുവതികൾ ആശ്രമത്തിലേക്കു പ്രവേശിക്കുന്നു.

വന്നയുടനെ അവർ ആശ്രമം തൂത്തു വാരുകയും, വെള്ളമൊഴിച്ചു കഴുകുക യും, കുക്കുടു മഹർഷിയുടെ വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കുകയും ചെയ്തു. അതി നു ശേഷം അവർ ആശ്രമത്തിലെ പ്രാർത്ഥനാമുറിയിലേക്ക് പ്ര വേശിക്കുകയും ചെയ്യുന്നു. പ്രാർത്ഥനക്ക് ശേഷം പുറത്തിറങ്ങിയ അവരുടെ വ സ്ത്രങ്ങളെല്ലാം വൃത്തിയായും വെടിപ്പായും ഉണങ്ങിയും ഇരിക്കുന്നത് കണ്ടു. അത്ഭുതകരമാം വിധം കുറഞ്ഞ സമയം കൊണ്ട് അവരുടെ വസ്ത്രങ്ങിലുണ്ടാ യിരുന്ന അഴുക്കുകളും ചളിയുമെല്ലാം അപ്രത്യക്ഷവുമായിരുന്നു. നല്ല വൃത്തി യുള്ള തൂവെള്ള വസ്ത്രമായിരുന്നു എല്ലാവരും ധരിച്ചിരുന്നത്.

താൻ കാണുന്നതൊരു സ്വപ്നമല്ലെന്നു തിരിച്ചറിഞ്ഞ പുണ്ടലീക് വല്ലാത്ത അ ത്ഭുതത്തോടും അതിശയത്തോടും കൂടി സുന്ദരികളായ യുവതികളെ സമീപി ക്കുകയും അവരുടെ വസ്ത്രത്തിലെ അഴുക്കൾ മാറിയതിൻറെ രഹസ്യം ആരാ യുകയും ചെയ്യുന്നു. അവർ ഇപ്രകാരം മറുപടി നൽകുന്നു "അവർ ഗംഗയും യ മുനയും ഭാരതത്തിലെ മറ്റു പുണ്ണ്യ നദികളുമാണ്‌. അവരുടെ പരിശുദ്ധതയും, പിതൃ തുല്യ നായ മഹർഷിയുടെ വസ്ത്രങ്ങൾ വൃത്തിയാക്കുകയും, അദ്ദേഹത്തോടുള്ള ആദരവും കാരണം ഞങ്ങളുടെ വസ്ത്രത്തിലുള്ള അഴുക്കൾ മാഞ്ഞു പോയി, കൂടാതെ ഞങ്ങൾ പരിശുദ്ധരാവുകയും ചെയ്തു.

ഇതു പോലെ ഏതൊരു ഭക്തൻ തൻറെ തെറ്റുകൾ തിരുത്തി ഞങ്ങളെപ്പോലുള്ള പു ണ്ണ്യ നദികളിൽ സ്നാനം ചെയ്യുന്നുവോ, അല്ലെങ്കിൽ മാതാപിതാക്കൾക്കും ഗുരു ജനങ്ങൾക്കും ആവശ്യമായ സേവ ചെയ്യുന്നുവോ അതെല്ലാം മഹത്തായ പുണ്ണ്യ കർമ്മങ്ങൾ ആകുന്നു.  അവരുടെ പാപാങ്ങളെല്ലാം വസ്ത്രത്തിലെ അഴു ക്കു പോലെ കഴുകി പോകുന്നു. "പക്ഷെ ഓ, പുണ്ടലീക് നീ അകവും പുറവും തീർത്തും അഴുക്കുകളിൽ മുങ്ങിയിരിക്കുന്നു. നിന്നിൽ നിന്നും വമിക്കുന്ന ദുർഗ ന്ധം അസഹ്യമാണ്. ആയതിനാൽ നിന്നിലുള്ള അഴുക്കുകളെ നീക്കുവാൻ, രോ ഗികളായ നിൻറെ വൃദ്ധ മാതാപിതാക്കളെ വേണ്ട പോലെ സംരക്ഷിക്കൂ, അതാ ണ്‌ നിന്നിലുള്ള അഴുക്കുകളേയും, ദുർഗന്ധത്തേയും കളയുവാനുള്ള ഏറ്റവും പുണ്ണ്യമായ സ്നാനം". ഇത്രയും പറഞ്ഞുകൊണ്ട് യുവതികൾ അപ്രത്യക്ഷരാ യി. ഇത് കേട്ടതോടെ സ്തബ്ദനായ പുണ്ടലീക് പശ്ചാത്തപി ക്കുകയും പ്രായശ്ചി ത്തം ചെയ്യുവാനും തീരുമാനിക്കുന്നു.

 പുണ്ടലീകിൻറെ മനം മാറ്റത്തിലും, യഥാർത്ഥമായ മാതാപിതാ, ഗുരു സേവയി ലും പ്രീതനായ വിഷ്ണു ഭഗവാൻ അദ്ദേഹത്തെ അനുഗ്രഹിക്കാൻ തീരുമാനി ക്കുന്നു. വൈകുണ്ടത്തിൽ നിന്നും പുണ്ടലീകിനെ അനുഗ്രഹിക്കാൻ നേരിട്ട് വി ഷ്ണു ഭഗവാൻ ആശ്രമത്തിൽ എത്തുകയും വാതിലിൽ മുട്ടുകയും ചെയ്യുന്നു. എന്നാൽ മാതാപിതാക്കളുടെ പാദങ്ങൾ തിരുമ്മുകയും, ശ്രുഷിക്കുകയും,സേവ ചെയ്യുന്ന തിരക്കിലുമാകയാൽ വിഷ്ണു  ഭഗവാനേ ശ്രദ്ധിക്കുവാനോ ആദരി ക്കുവാനോ കൂട്ടാക്കിയില്ല. ഭഗവാൻ വിഷ്ണുവാണ് വാതിലിൽ നിൽക്കുന്നതെ ന്നറിഞ്ഞിട്ടും പരിഗണിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യാതെ തൻറെ ശുശ്രുഷകൾ ചെ യ്തു കൊണ്ടുമിരുന്നു.

വീണ്ടും വീണ്ടും വാതിലിൽ മുട്ടിയപ്പോൾ തൻറെ ശുശ്രു ഷകൾക്കു ഭംഗം വരു ത്താൻ ശ്രമിച്ച വിഷ്ണു ഭഗവാനു നേർക്ക്‌ എല്ലാം മറന്നു കൊണ്ട് ഒരു ഇഷ്ട്ടിക വലിച്ചെറിയുകയും  മാതാപിതാക്കളുടെ ശുശ്രുഷകൾ തീരുന്നത് വരെ ഇഷ്ട്ടിക യുടെ മുകളിൽ നിൽക്കാനും കൽപ്പിക്കുന്നു. മാതാപിതാക്കൾക്കുള്ള സേവയെ മാധവ സേവയായി കണക്കായിയ ഭഗവാൻ കൃഷ്ണൻ അതീവ സന്തുഷ്ടനാകു കയും പുണ്ടലീകിൻറെ സേവകൾ സ്വയം അനുഭവിച്ചു പരിസ്സരം മറന്ന് ആന ന്ദം കൊള്ളാനും തുടങ്ങി.

ഭക്തൻറെ ഭക്തിയിലും മാതാപിതാക്കളോടുള്ള ശ്രദ്ധയിലും ആകൃഷ്ടനായ ഭഗ വാൻ വിഷ്ണു പുണ്ടലീകിൻറെ കൽപ്പന മാനിച്ചു ഇഷ്ട്ടിക കഷ്ണത്തിൻറെ മുകളിൽ കാത്തു നിൽക്കാനും തുടങ്ങി. മാതാപിതാക്കളുടെ പരിചരണം തീർന്ന പ്പോൾ ഭഗവാനോട് കാണിച്ച അനാദരവിൽ മനം നൊന്ത പുണ്ടലീക് ഭഗവാ ൻറെ കാലുകളിൽ വീഴുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂടാതെ തിരി ച്ചു വൈകുണ്ടത്തിലേക്ക് പോകാതെ അവിടെ തന്നെ കുടികൊള്ളുവാനും അഭ്യ ർത്തിക്കുന്നു. ഭക്തൻറെ അഭ്യർത്ഥന മാനിച്ച ഭഗവാൻ ഇഷ്ട്ടികയുടെ മുകളിൽ തന്നെ വിറ്റലയെന്ന (വിത്തോഭ) പേരിൽ പുതിയ ഒരു അവതാരമായി നിലകൊ ള്ളുകയും ചെയ്തു. വിറ്റ്‌ എന്നാൽ മറാത്തി ഭാഷയിൽ ഇഷ്ട്ടിക, വിറ്റലെയെ ന്നാൽ ഇഷ്ടികയുടെ മുകളിൽ നിൽക്കുന്നവൻ എന്ന് പേരും വന്നു. അവിടെ മ ഹാവിഷ്ണുവിന് ഉയർന്ന ക്ഷേത്രമാണ് ചരിത്ര പ്രസിദ്ധമായ പന്തർപൂർ വിറ്റ ലെ (വിത്തോബ) ക്ഷേത്രമെന്ന് വിശ്വാസ്സം.

ഇരുപത്തിയെട്ടു യുഗങ്ങളായി ഭഗവാൻ വിഷ്ണു പുണ്ടലീകയുടെ ആഗ്രഹ പ്ര കാരം ഇഷ്ട്ടികയുടെ മുകളിൽ നിൽക്കുന്നുവെന്നും വിശ്വാസ്സം. വിത്തോഭയെ പ ന്തർപൂരിലെത്തിച്ചതിന് കാരണക്കാരനായ പുണ്ടലീകിനെ ഭക്തർ എല്ലാ കാല വും നന്ദിയോടെ സ്മരിക്കുന്നു. ഇന്നും മഹാരാഷ്ട്രയിൽ ശ്രീ കൃഷ്ണ ഭജൻ അ ല്ലെങ്കി ൽ കീർത്തനങ്ങൾ നടക്കുമ്പോൾ തുടക്കത്തിൽ വിളിക്കുന്നത്‌ പുണ്ടലീക യുടെ പേരാണ്. "ബോലേ പുണ്ടലീക് വർദെ ഹരി വിത്തലെ ശ്രീ ധ്യാൻ ദേവ് തുക്കാറാം പണ്ടരീനാഥ് മഹാരാജ് കി ജയ്" ആദ്യം പുണ്ടലീകിനും  പിന്നീട് വി ത്തലെയായ പണ്ടരിനാഥ്‌ മഹാരാജിനുമാണ് (ഭഗവാൻ വിത്തോഭ)  ജയം നേ രുന്നത്.

ചാർ ധാം യാത്രക്കിടെ പുണ്ടലീക് വിശ്രമിക്കാൻ തിരഞ്ഞെടുത്ത ആശ്രമ സ്ഥ ലമാണ് പന്തർപൂറായത്. പുണ്ടലീകിൻറെ ചാർ ധാം യാത്രയുടെയും മാതാപി താക്കളുടെ പാദസേവയുടെയും ഓർമ്മക്കായി പാദുകകളുമായുള്ള പാൽകി യാത്ര ആരംഭിച്ചെന്നു വിശ്വാസ്സം. പാദ സേവയുടെ ഓർമ്മക്കായി എല്ലാ ഭക്തർ ക്കും വിത്തലെ പ്രതിഷ്ഠയുടെ പാദം സ്പർശിക്കാനും അനുവാദമുണ്ട്. ഭഗവാ ൻ വിഷ്ണു (വിത്തോഭ) ക്ഷീര സാഗറിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പായി ദ ർശനം നടത്തുന്നത് വളരെ ശ്രേഷ്ഠമെന്നും ഭക്തർ വിശ്വസ്സിക്കുന്നു.

പുരോഹിത ജോലികൾക്ക് സ്ത്രികളെയും അവർണ്ണരെയും അനുവദിച്ച ഇന്ത്യ യിലെ ഒന്നാമത്തെ ക്ഷേത്രം കൂടിയാണ് പന്തർപൂർ വിത്തോബ ക്ഷേത്രം.ആഷാ ഢ ഏകാദശി, ദേവശയനി ഏകാദശി, ഹരി ശയനി ഏകാദശി, ഇങ്ങിനെ പല പേരുകളിലാണ് പ്രസി ദ്ധമായ ഈ ആഘോഷം അറിയപ്പെടുന്നത്.

"ബോലേ പുണ്ടലീക് വർദെ ഹരി വിത്തലെ ശ്രീ ധ്യാൻ ദേവ് തുക്കാറാം പണ്ട രീനാഥ് മഹാരാജ് കി ജയ്"



ജയരാജൻ കൂട്ടായി

Sunday, 5 June 2016

വേട്ടയ്ക്കൊരു മകൻ - ആചാരങ്ങളും വിശ്വാസ്സങ്ങളും

വേട്ടയ്ക്കൊരു മകൻ - ആചാരങ്ങളും വിശ്വാസ്സങ്ങളും

തെക്കൻ കേരളത്തിൻറെ ചില ഭാഗങ്ങളിലും കണ്ണൂർ, കാസർഗോഡ്‌ ജില്ലകളി ലും, കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലുമുള്ള തെയ്യ കാവുകളിൽ കെട്ടി യാടുന്ന തെയ്യ കോലമാണ് വേട്ടയ്ക്കൊരു മകൻ. വേട്ടയുടെ അരചൻ, അല്ലെങ്കി ൽ നായാട്ട് രാജാവ് എന്നൊക്കെയാണ് വേട്ടയ്ക്കൊരു മകൻ എന്ന പേരിന് അർ ത്ഥം. തേങ്ങയുടക്കൽ ചടങ്ങാണ് തെ യ്യത്തിൻറെ പ്രധാന ചടങ്ങ്. പന്തീരായിരം തേങ്ങ ഒറ്റ ഇരുപ്പിൽ ഉടച്ചു തീർക്കു ന്നതാണ് തേങ്ങ ഉടക്കൽ എന്ന പേരിൽ അ റിയപ്പെടുന്ന ഈ ആചാരം. വേട്ട യ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ പ്രത്യേക സമയങ്ങളിൽ നടത്തപ്പെടുന്ന പാട്ടു ൽസ്സവവും കളമെഴുത്തും പ്രശസ്ഥമാ ണ്. വടക്കൻ കേരളത്തിലെ തെയ്യം പാടി നമ്പ്യാർമാരാണ് പാട്ടുൽസ്സവത്തിൻറെ യും, കളമെഴുത്തിൻറെയും അവകാശി കളായി അറിയപ്പെടുന്നവർ.

ശിവ പാർവതിമാരുടെ പുത്രനാണ് വേട്ടയ്ക്കൊരു മകൻ എന്ന പേരിൽ അറിയ പ്പെടുന്നത്. തപസ്സനുഷ്ടിക്കുന്ന അർജുനനെ പരീക്ഷിക്കാൻ വേണ്ടി ശിവ പാർവ തിമാർ കിരാത വേഷം അണിയുകയും, കിരാത മൂർത്തിയായ വേട്ടക്കാരുടെ വേഷം ധരിച്ചിരിക്കുമ്പോൾ ജന്മമെടുത്ത കുട്ടിയായത് കൊണ്ട് കിരാത സുനു എന്നും വേട്ടയ്ക്കൊരു മകൻ എന്നും പേര് വന്നുവെന്നും ഐതിഹ്യം. ബുദ്ധി ശക്തിയിലും, സാഹസീക തയിലും, വളരെ മുന്നിലായിരുന്ന വേട്ടയ്ക്കൊരു മകനെ ദേവന്മാർക്ക് പോലും ഭയമായിരുന്നെന്നും, ഭയം അകറ്റാൻ വേട്ടയ്ക്കൊരു മകനെ ഭൂമിയിലേക്കയ ക്കാൻ ദേവന്മാർ അപേക്ഷിക്കുന്നു. അങ്ങിനെ ദേവന്മാരുടെ അപേക്ഷ പ്രകാരം പരമശിവൻ വേട്ടയ്ക്കൊരു മകനെ ഭൂമിയിലേക്കയക്കുന്നു. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരു മകൻ കുറുംബ്രനാട് വന്നു (കടത്തനാട്, ഇന്നത്തെ കോഴിക്കോട് ജില്ല) പ്രശസ്ഥമായ കാറകൂറ തറവാട്ടിൽ നിന്ന് ക ല്ല്യാണം കഴിക്കുകയും അവി ടെ സ്ഥിര താമസ്സം തുടങ്ങുകയും ചെയ്തു. അവർക്ക് ഒരു പുത്രനും ജനിക്കുന്നു.

കാറകൂറ തറവാട്ട്കാർക്ക് സ്വന്തമായിരുന്ന കോട്ട കുറുംബ്രനാട്ടു വാഴുന്നോർ (കുറുംബ്രാ തിരിമാർ) അന്യായമായി കയ്യടക്കി വച്ചിരിക്കുകയായിരുന്നു. കോ ട്ട വിട്ടു നൽകണമെന്ന്  വേട്ടയ്ക്കൊരു മകൻ ആവശ്യപ്പെടുന്നു, മറ്റു വഴികളി ല്ലാതെ കുറുംബ്രനാട്ടു വാഴുന്നോർ കോട്ട വിട്ടു കൊടുക്കാൻ തയ്യാറാവുന്നു. തൻ റെ ഏഴു വയസ്സായ മകനുമൊത്ത് വേട്ടയ്ക്കൊരു മകൻ കോട്ട ഏറ്റെടുക്കാൻ യാത്ര പുറപ്പെടുന്നു. വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുംബ്രാതിരിമാർ വഴി നീളെ നിരവധി തടസ്സങ്ങൾ ഉണ്ടാ ക്കി വയ്ക്കുന്നു. കൂട്ടത്തിൽ പന്തീരായി രം തേങ്ങയും കൂട്ടി വച്ചു വഴി മുടക്കു ന്നു. എല്ലാ തടസ്സങ്ങളും നിഷ്പ്രയാസ്സം   നീക്കുകയും, ഏഴു വയസ്സ് പ്രായമുള്ള മകനെക്കൊണ്ട് പന്തീരായിരം തേങ്ങക ൾ ഉടച്ചു മാറ്റി വഴി ഉണ്ടാക്കുകയും വേട്ടക്കൊരുമകൻറെ ദിവ്യത്വം ബോധ്യമാ വുകയും കോട്ട തിരിച്ചേൽപ്പിച്ചുവെന്നും ഐതിഹ്യം.

വേട്ടയ്ക്കൊരു മകൻറെയും കുട്ടിയുടേയും അമാനുഷീക ശക്തി കണ്ടു പരിഭ്ര മിച്ചുപോയ കുറുംബ്രാതിരിമാർ, അവരുടെ ദൈവീക ശക്തി തിരിച്ചറിയുക യും, അവർക്ക് സ്ഥാന മാനങ്ങൾ നൽകി ആദരിക്കുകയും ക്ഷേത്രം പണിത് കുടിയിരുത്തുകയും ചെയ്തെന്നും വിശ്വാസ്സം. അങ്ങിനെയാണ് വേട്ടയ്ക്കൊരു മകൻ തെയ്യ ത്തിൻറെ ഉത്ഭവം എന്നും ഐതിഹ്യം. പന്തീരായിരം തേങ്ങ ഉടക്ക ൽ ചടങ്ങും   അങ്ങിനെ ഉണ്ടായതെന്നാണ് വിശ്വാസ്സം.

മഹാ വിഷ്ണു സമ്മാനിച്ച പൊൻ ചുരികയും, വെട്ടക്കാരൻറെ അമ്പും വില്ലു മാണ്‌ വേട്ടയ്ക്കൊരു മകൻറെ ആയുധങ്ങൾ. 



ജയരാജൻ കൂട്ടായി


  

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം - പരിസ്ഥിതി ദിന സന്ദേശം


പരിസ്ഥിതി സംരക്ഷിക്കൂവാൻ സ്വച്ഛഭാരത് അഭിയാൻ പദ്ധതി വിജയിപ്പി ക്കുക, സഹകരിക്കുക, നല്ല നാളേക്കായി, വരും തലമുറക്കായി


ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം - പരിസ്ഥിതി ദിന സന്ദേശം



വെട്ടിപ്പിടിക്കലിൻറെയും, വലിച്ചെറിയലിൻറെയും സംസ്കാരത്തിനിടയിൽ വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി. നില നിൽപ്പ് അതീവ അപകടാവസ്ഥയിൽ എത്തിനിൽക്കുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രസക്തി വളരെ വലുതാണ്. ആവശ്യമായ സഹായങ്ങളും സഹകരണങ്ങളും നൽകുന്ന കാര്യ ത്തിൽ സർക്കാർ ഭാഗത്ത് നിന്നും നല്ല സഹകരവും ഉണ്ട്. എന്നാൽ അത് വേണ്ട പോലെ വിനിയോഗിക്കുന്നുണ്ടോ, പ്രതീക്ഷകൾക്കനുസ്സരിച്ചു നടക്കുന്നുണ്ടോ എന്ന കാര്യം സംശയ മാണ്.


ഏറ്റവും അവസ്സാനമായി  ലഭ്യമായ കണക്കനുസ്സരിച്ചു ഭൂമി ഇന്ന് താങ്ങുന്നത്  7.5  ബില്ലിയൻ (750 കോടി) ജനങ്ങളെയാണ്. കഴിഞ്ഞ കാലങ്ങളി ലെ ശരാശരി യുടെ അടിസ്ഥാനത്തി ൽ ഈ നൂറ്റാണ്ടിൻറെ അവസ്സാനത്തോ ടെ 10 ബില്ല്യൻ ആ കുമെന്നാണ് കണക്ക്. ഓരോ വർഷവും കൃഷി ഭൂ മി കയ്യടക്കുകയും മണ്ണിട്ട് മൂ ടുകയും ബഹു നില കെട്ടിടങ്ങളും വ്യാ പാര സമുച്ചയങ്ങളും നിർമ്മിക്കുക  വഴി കൃഷി സ്ഥലം ചു രുങ്ങി, ചുരുങ്ങി ഇല്ലാതായിക്കൊണ്ടുമിരിക്കുന്നു. വ യലുകളും തണ്ണീർ തടങ്ങ ളും മണ്ണിട്ട് മൂടുകയാൽ ജല ദൗർബല്യം മുമ്പെങ്ങും ഇല്ലാത്ത വിധം ഭീകരാവസ്ഥയിലുമാണ്. ഭൂമിയുടെ വലിപ്പം കൂടുന്നില്ലെന്നുള്ള യാഥാർത്ഥ്യം ആരും ഉൾ ക്കൊള്ളാൻ തയ്യാറുമില്ല.

യാതൊരു തത്വദീക്ഷയുമില്ലാതെ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ നെട്ടോട്ട മോ ടുന്നവർ റോഡും, വഴിയോരവും, കായലും, നദിതടങ്ങളും കയ്യടക്കി വച്ചിരി ക്കുന്നു. ഒരു വശത്ത് ഓരോ വർഷവും വർദ്ധിച്ചു വരുന്ന ജനസംഖ്യക്കനുസ്സരി ച്ച് ബഹു നില കെട്ടിടങ്ങൾ ഉയരുന്നു, മറുവശത്ത്‌ ആവശ്യമായ ഭക്ഷണം, ഊർ ജ്വം, വെള്ളം തുടങ്ങിയവ വർദ്ധിക്കുന്നുമില്ല. ആഗോള താപം സർവ്വ കാല റി ക്കാർഡിലെത്തി നിൽക്കുന്നു. ഇതെല്ലാം മനുഷ്യനാൽ ഉണ്ടാക്കപ്പെട്ട പ്രവണത യാണ്. ഓരോ വീട്ടിലും ഒരാൾക്കൊന്നെന്ന കണക്കിൽ നാലും,അഞ്ചും  വാഹന ങ്ങൾ കാരണം ഇന്ധന നഷ്ടവും, അന്തരീക്ഷ മലിനീകരണവും, ക്രമാധീതമായി ഉയരുന്നതോടോപ്പോം വഴി നടക്കാനും പറ്റാത്ത അവസ്ഥയുമാണ്.

ആവശ്യക്കാർ കൂടുന്നതിനനുസ്സരിച്ച് ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള കുറുക്കു വഴി തേടുന്നവർ രാസ്സ വളങ്ങളും, കീട നാശിനികളും വൻ തോതിൽ പ്രയോഗി ക്കുന്നു, വിഷമില്ലാത്ത ഭക്ഷണം എവിടെയും കിട്ടാനുമില്ല. എവിടെ നോക്കിയാ ലും സർവത്ര വിഷമാണ്. മണ്ണും, വിണ്ണും, വായുവും, വെള്ളവും വിഷമാണ്. പാലിൽ വിഷം, പച്ചക്കറിയിൽ വിഷം, മീനിൽ വിഷം, ഇറച്ചിയിൽ വിഷം. മുട്ട വിരിഞ്ഞാൽ വെറും ഒരാഴ്ച കൊണ്ടാണ് ഒരു കോഴി ഇറച്ചി പാകമാകുന്നതു, പല തരം മരുന്നുകളും, ഹോർമോണുകളും കുത്തി വച്ചു പാകപ്പെടുത്തുന്ന ഇറച്ചി മാർക്കറ്റിൽ സുലഭമാണ്. ഇത് മനുഷ്യരിൽ ഉണ്ടാക്കുന്നതോ മാരകമായ രോഗങ്ങളും. ഗ്രാമങ്ങളിൽ നിന്ന് വിട്ടു പട്ടണത്തിലേക്ക് പോയാൽ വീട്ടിൽ വേ വിച്ചുണ്ടാക്കുകയെന്ന "ദുശ്ശീലങ്ങളൊന്നും" പലർക്കും ഇല്ല, ആണും പെണ്ണും, കുട്ടികളും കൂട്ടത്തോടെ നേരെ ഫാസ്റ്റ് ഫുഡ്‌ കടയിലേക്ക് പോകുന്നു, ഒട്ടും ബു ദ്ധി മുട്ടാൻ ആരും തയ്യാറുമല്ല. ഓരോ വർഷവും പുതിയ പുതിയ പേരുകളിൽ പുതിയ പുതിയ രോഗങ്ങൾ ഉടലെടുക്കുന്നു. പക്ഷിപ്പനി, പന്നിപ്പനി, എലിപ്പനി, അങ്ങിനെ എല്ലാ ജീവികളുടെ പേരിലുമുള്ള വിവിധ തരം പനി, കാൻസർ അട ക്കമുള്ള മാരക രോഗങ്ങൾ സർവ്വ സാധാരണമായിരിക്കുന്നു.

കാൻസർ രോഗ ബാധിധരുടെ എണ്ണത്തിലും, മരണത്തിലും ലോകവ്യാപകമാ യി ഓരോ വർഷവും വൻ വർദ്ധനവും ഉണ്ടായിരിക്കുന്നു. ലഭ്യമായ കണക്കു കളുടെ അടിസ്ഥാനത്തിൽ ഒരു ദിവസ്സം ഇന്ത്യയിൽ ആയിരത്തി മുന്നൂറു പേർ കാൻസർ ബാധിച്ചു മരിക്കുന്നുണ്ട്. കഴിഞ്ഞ പല വർഷങ്ങളായി കാൻസർ മ രണങ്ങൾ ക്രമാധീതമായി വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഭക്ഷ്യ വസ്തുക്കൾ വഴി വയറ്റിലെത്തുന്ന പല തരം വിഷാംശങ്ങളും, പുകയിലയുടേയും, ആൾ ക്കഹാളിൻറെയും ഉപയോഗത്തോടോപ്പോം ജീവിത ശൈലിയിൽ ഉണ്ടായ മാ റ്റവും കാരണമാണ് രോഗികളുടെയും മരണ സംഖ്യാ നിരക്കും ഉയരുന്നത്. അ ലസ്സത ബാധിക്കുക കാരണം അഞ്ചു മിനുട്ട് ദൂരം പോലും നടന്നു യാത്ര ചെയ്യു വാൻ തയാറല്ലത്ത ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. നടക്കാൻ തയ്യാറ ല്ല, എന്നാൽ വൻ തുക ചിലവഴിച്ചു ജിംനേഷ്യത്തിൽ പോയി വ്യായാമം ചെയ്യു വാനും, ഡോക്ടറെ കണ്ട് മരുന്നുകൾ വാങ്ങി കഴിക്കുവാനും അവർ തയ്യാറു മാണ്.

രണ്ടു വർഷങ്ങൾക്ക് മുമ്പ് തലശ്ശേരിയിലെ പൊന്ന്യം പുല്ലോടിയിൽ നടന്ന ഒരു സംഭവം, വീട്ടിൽ വളർത്തുന്ന ഒരു മുയൽ നിത്യവും പറമ്പിലുള്ള മരങ്ങളുടെ ഇലകൾ ഭ ക്ഷിച്ചാണ് വളർന്നിരുന്നത്.  തുടർച്ചയായി മഴ പെയ്യുകയാൽ രണ്ട് മൂന്ന് ദിവസ്സം പച്ചക്കറി കടയിൽ നിന്നും വാങ്ങിയ കാബേജ് മുയലിനു ഭക്ഷണ മായി കൊടുക്കുകയും നാലാം ദിവസ്സം രാവിലെ കൂട് തുറന്നപ്പോൾ മുയൽ മരി ച്ചു കിടക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് വീട്ടു പറമ്പ്കളിലും, മറ്റു ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും  പരമാവധി പ്രയോജനപ്പെടുത്തി പച്ചക്ക റി കൃഷി ചെയ്തും, ആവശ്യമായ വ്യയാമങ്ങളും ചെയ്താൽ ഒരളവ് വരെ ന മുക്ക് രോഗങ്ങളെ പ്രധിരോധിക്കാൻ കഴിയും.

പ്ലാസ്റ്റിക്‌ ബാഗ്കളും, മറ്റു പ്ലാസ്റ്റിക്‌ മാലിന്യങ്ങളും അശ്രദ്ധയോടെ വലിച്ചെറി യുക വഴി കടൽ വെള്ളത്തിൽ ജല ജീവികളുടെ ജീവിതവും ദുസ്സഹമായിക്കൊ ണ്ടിരിക്കുന്നു. തോടുകൾ വഴിയും, പുഴകൾ വഴിയും കടലിലെത്തുന്ന പ്ലാസ്റ്റിക്‌ മാലിന്യത്തിൽ ലോകത്തിൽ മുൻ നിരയിൽ നിൽക്കുന്ന ഇരുപതു രാജ്യങ്ങളിൽ ഇന്ത്യക്ക് പന്ത്രണ്ടാം സ്ഥാനമാണ്.!!!!!!. ചെറിയ ചുയിഗം കവർ, കോള, വെള്ള ക്കുപ്പികൾ, പ്ലാസ്റ്റിക്‌ ബാഗുകൾ തുടങ്ങിയവയാണ് കൂടുതലായും കടലിലെത്തു ന്നത്. മറ്റു മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക വഴി പല തരം അണു ക്കളും, കൊതുകുകളും ഉണ്ടാവുകയും, പല തരം പകർച്ച വ്യാധികളും ഉണ്ടാ വുകയും ജീവിതം ദുരിതത്തിലാവുകയും ചെയ്യുന്നു.

രണ്ടായിരത്തി പത്തിൽ മാത്രം നൂറ്റി തൊണ്ണൂറ്റി രണ്ടു രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറ്റി എഴുപത്തിയഞ്ചു മില്യൺ മെട്രിക് ടൺ (ഒരു മില്യൺ എന്നാൽ പ ത്തു ലക്ഷം) പ്ലാസ്റ്റിക്‌ മാലിന്യം പുറന്തള്ളിയതായിട്ടാണ് കണക്കു, അതിൽ 8 . 8 മില്യൺ മെട്രിക് ടൺ മാലിന്യം കടലിലാണ് എത്തി ചേർന്നത്‌. ഇതിൽ അറുപതു ശതമാനവും വെറും അഞ്ചു രാജ്യങ്ങളിൽ നിന്നുമാണ്, ചൈന, ഇന്തോനേഷ്യ, ഫിലിപ്പയിൻസ്, തായ്‌ലാണ്ട്, വിയറ്റ്നാം എന്നിവയാണ് ആ അഞ്ചു രാജ്യങ്ങ ൾ.!!!!! ഇന്ത്യയിൽ ശരാശരി ഒരാൾ ഒരു ദിവസ്സം 0 .34 കിലോ പ്ലാസ്റ്റിക്‌ മാലിന്യം പുറന്തള്ളുന്നു വെന്നാണ് കണക്കു, ഗ്രാമങ്ങളിൽ ഇത് കുറവാണെങ്കിലും, ബോം ബെ, കൽക്കത്തയടക്കമുള്ള നഗരങ്ങളിൽ വളരെ കൂടുതലായതു കൊണ്ടാണ് ശ രാശരി കണക്കിൽ ഇത്രയും വർദ്ധനവുണ്ടായത്. മത്സ്യ മാംസ്സാദികൾ വാങ്ങുന്ന പ്ലാസ്റ്റിക് കവറുകൾ കഴുകി ഉണക്കി പിറ്റേ ദിവസ്സം വീണ്ടും അത് തന്നെ ഉപ യോഗിക്കാവുന്നതാണ്. 510 .1 മില്യൺ കിലോ മീറ്റർ മാ ത്രം വിസ്താരമുള്ള ഭൂ മിയിൽ ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഇങ്ങിനെ വലിച്ചെറി യുക വഴി കരയും, പുഴകളും, കടലുമെല്ലാം നിറയാൻ തു ടങ്ങിയാൽ ഭൂമി ജീവ ജാലങ്ങൾക്ക് വാസ്സയോഗ്യമല്ലാതായി തീരുകയും, അതോടോപ്പോം നില നിൽപ്പ് അപകടത്തിലേക്ക് നീങ്ങുന്ന കാലം വിദൂരമല്ല.

ഒരു മനുഷ്യൻ ഒരു ദിവസ്സം 4.4 പൌണ്ട് (1.99581 കിലോ) പല തരത്തിലുമുള്ള മാ ലിന്യം വലിച്ചെറിയുന്നതായിട്ടാണ് കണക്ക്. നമ്മൾ ഓരോരുത്തരും ശ്രമിച്ചാൽ ഇങ്ങിനെയുള്ള മാലിന്യങ്ങളെ അലക്ഷ്യമായി വലിച്ചെറിയാതെ വേണ്ട പോലെ യും അനുവദനീയമായ വിധത്തിലും നിക്ഷേപിക്കാൻ സാധിക്കും. പഞ്ചായത്ത്‌ തലത്തിൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിക്കുവാൻ ഇപ്പോൾ സംവിധാനങ്ങൾ ഉണ്ട്. നമ്മൾ കൃത്യമായും അനുവദനീയ സ്ഥലങ്ങളിലും മാത്രം നിക്ഷേപിക്കുക, മറ്റുള്ളവയിൽ അഴുകുന്നവയാണെങ്കിൽ കുഴിച്ചു മൂടുകയും, കത്തിച്ചു കളയേ ണ്ടവ കത്തിക്കുകയും ചെയ്താൽ ഒരു പരിധി വരെ നിയന്ത്രണം സാധ്യമാണ്. . അത് വഴി ഒരു പരിധി വരെ പല രോഗങ്ങളും വരാതേയും സൂക്ഷിക്കാം.

മനുഷ്യനോടോപ്പോം, വനവും വന്യ ജീവികളും, ജലാശയങ്ങളും ജല ജീവിക ളേയും സംരക്ഷിക്കുകയും അത് വഴി ഭൂമിയുടെ സന്തുലിതാവസ്ഥയെ സംരക്ഷി ക്കുകയും ചെയ്തില്ലെങ്കിൽ ഭൂമി, ജീവ ജാലങ്ങൾക്ക് വാസ്സയോഗ്യമല്ലാതായി തീ രുന്ന കാലം വിദൂരമല്ല. ഒരു കാലത്ത് നമ്മുടെ പുഴയോരങ്ങളും, വയൽക്കരയു മെല്ലാം ഒരു പാട് പറവകൾ ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും വന്ന് തമ്പ ടിക്കാറുണ്ട്. പരൽ മീനുകളും, പല തരം ജല ജീവികളുമായിരുന്നു ഇവറ്റകളു ടെ ഭക്ഷണം.  കീട നാശിനികളുടെ അമിത ഉപയോഗം കാരണം ജലാശയങ്ങളി ലും, വയൽ വെള്ളത്തിലും കാണാറുള്ള പരൽ മീനുകൾ നശിക്കുകയും, മറ്റു പ ല വിധ പ്രതികൂല സാഹചര്യങ്ങളാൽ പല തരം പക്ഷികൾക്കും വംശ നാശം സംഭവി ക്കുകയാൽ ഇന്ന് വളരെ അപൂർവ്വമായി മാത്രമേ ഇത്തരം ദേശാടന പക്ഷികളെ കാണാറുള്ളൂ.

അപകടകരമായ ഈ പ്രവണതകൾ അവസ്സാനിപ്പിക്കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. നാം ഉടനെ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ജലാശയങ്ങളെ പര മാവധി മലിനമാക്കാതെ സൂക്ഷിക്കുകയും, വെള്ളം പാഴാവാതെയും സൂക്ഷി ക്കുകയും, ആവശ്യമില്ലാത്ത സമയങ്ങളിൽ വൈദ്യുതി ഉപകരണങ്ങൾ ഓഫ്‌ ചെയ്യുകയും, വാഹനങ്ങൾ ആവശ്യത്തിൽ കൂടുതൽ വാങ്ങുകയും ഉപയോഗി ക്കുകയും ചെയ്യാതിരിക്കുക, അത് വഴി അന്തരീക്ഷ മലിനീകരണവും, താപവും  കുറയ്ക്കാ നും, ഇന്ധന ലാഭവും സാധ്യമാണ്. ഓരോരുത്തരും അവനവനാൽ ആവും വി ധം പരിശ്രമിച്ചാൽ തീർച്ചയായും ഒരു മാറ്റം സാധ്യമാണ്. ഭക്ഷണ ത്തിൻറെയും, വെള്ളത്തിൻറെയും, ഊർജ്വത്തിൻറെയും ഉപയോഗം കൂടുതലും ലഭ്യത കുറവുമാണ് ഇന്ന് നമ്മൾ നേരിടുന്ന പ്രതിസന്ധി, ഇതിനു പരിഹാരം കാണുവാൻ നമ്മൾ നമ്മളിൽ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

ഈ അപകടം മുന്നിൽ കണ്ടാണ് ദീർഘ ദർശിയായ ബഹുമാന്യയായ നമ്മുടെ പ്രധാന മന്ത്രി സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. വീടും പ രിസ്സരവും, റോഡും, വഴിയോരങ്ങളും മാത്രമല്ല ഭൂമിയെന്ന ഗ്രഹം തന്നെ നമ്മു ടെ സ്വന്തം സമ്പത്താണ്. അതിനെ സംരക്ഷിക്കേണ്ട ചുമതല നമ്മൾക്ക് എല്ലാവർ ക്കും ഉണ്ട്. ഇതിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുന്ന ഒരു സർക്കാരാ ണ് ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത്. മരങ്ങൾ മുറിക്കാതിരിക്കുകയും കുളങ്ങ ളും തോടുകളും മണ്ണിട്ട് മൂടാതേയും മഴ വെള്ള സംഭരണികൾ വീടുകളിൽ നിർ മ്മിച്ചും, മലകളേയും കുന്നുകളേയും സംരക്ഷിക്കുകയും, നിത്യവും നമ്മൾ ക ഴിക്കുന്ന മാമ്പഴം, ചക്കപ്പഴം, അടക്കം പലതരം പഴങ്ങളുടെയും, വെറുതെ കിട്ടു ന്ന  അത്രയും മരങ്ങളുടേയും വിത്തുകൾ ഉണക്കി നമ്മുടെ ട്രെയിൻ, ബസ്സ് യാത്ര കൾക്കിടയിൽ കാണുന്ന പറമ്പുകളിലും, കാടുകളിലും, കുന്നുകളിലും വലിച്ചെ റിയുക. മഴക്കാലത്ത് അതിൽ കുറെ എങ്കിലും മരമായി മാറാതിരിക്കില്ല. അ ങ്ങിനെ നമുക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ ഈ ഭൂമിയെ മനോഹരമാ ക്കാം, കാത്ത് സൂക്ഷിക്കാം ഈ ഭൂമിയെ വരും തലമുറക്കായി.

ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ അങ്ങിനെ ഒരു തുടക്കം നമുക്കും ആക വുന്നതല്ലേ?? എല്ലാവരും ചേർന്ന് ഒന്ന് ശ്രമിച്ചു കൂടേ? അങ്ങിനെ ഒരു ചെറിയ സംഭാവന നമ്മളാൽ ചെയ്യുവാൻ സാധ്യമായാൽ അതും ഈ ഭൂമിയോടും ജീവ ജാലങ്ങളോടും, വരും തലമുറക്ക് വേണ്ടിയും ചെയ്യാൻ പറ്റാവുന്ന ഒരു മഹാ കാര്യമല്ലേ? വീട് വൃത്തിയാക്കുന്ന നമ്മൾക്ക്, നമ്മൾ  വസ്സിക്കുന്ന ഭൂമിയെ സംര ക്ഷിക്കുവാനുള്ള ബാധ്യത ഇല്ലേ ?????. എല്ലാവരും ചേർന്ന് പരിശ്രമിച്ചാൽ തീർ ച്ചയായും ഒരു മാറ്റം സാധ്യമാണ്.


ഇതാവട്ടെ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.


ആശംസ്സകൾ

ജയരാജൻ കൂട്ടായി

  

Monday, 9 May 2016

താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ നിലവിലില്ല


താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ നിലവിലില്ല


 പ്രയോജനമുണ്ടാവുകയില്ലായെന്നറിഞ്ഞു കൊണ്ട് തന്നെ പതിവ് പോലെ ഇ ന്നും ഞാൻ എൻറെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു, ************, കുറച്ചു നേ രം ശ്രദ്ധിക്കും, പിന്നീട് സ്ഥിരം പല്ലവി, താങ്ക ൾ വിളിക്കാൻ ശ്രമിക്കു ന്ന നമ്പർ ഇപ്പോൾ നിലവിലില്ല. ഈ മറുപടി കേൾക്കാൻ തുടങ്ങിയിട്ട് വർഷ ങ്ങൾ പ തിനൊന്നായി, എന്നാലും സമയമാകുമ്പോൾ ഡയൽ ചെയ്തു പോകു ന്നു.

ഇതായിരുന്നു ഞങ്ങളുടെ തറവാട് വീടായ എകരത്ത് വീട്ടിലെ നമ്പർ, എല്ലാ ദി വസ്സവും ഉച്ച ഭക്ഷണം കഴിഞ്ഞാൽ അമ്മയുമായി സംസ്സാരിക്കുവാൻ വേണ്ടി വിളിക്കാറുള്ള നമ്പർ. പതിവ് ദിവസ്സങ്ങളിൽ വേഗം തന്നെ സംസ്സാരം അവസ്സാ നിപ്പിക്കും. ഓണം, വിഷു, അതുപോലുള്ള മറ്റു വിശേഷ ദിവസ്സങ്ങളിൽ മാത്രം കൂടുതൽ നേരം സംസ്സാരിക്കും. അമ്മയുമായി സംസ്സാരിച്ചു കഴിയുമ്പോൾ മാത്ര മേ ഭക്ഷണം കഴിച്ചുവെന്ന തോന്നൽ ഉണ്ടാവുകയുള്ളൂ. വിശേഷ ദിവസ്സങ്ങളിൽ പ്രത്യേകമായി സദ്യയെപ്പറ്റിയുള്ള വിവരങ്ങൾ എടുത്തു ചോദിക്കും. വിശപ്പ ടക്കാൻ വല്ലതുമാണ് കഴിക്കുകയെങ്കിലും ഉണ്ണാത്ത സദ്യയെപ്പറ്റി അമ്മയോട് വർണ്ണിക്കും, പായസ്സം, പപ്പടം, അവിയൽ, സാമ്പാർ, പച്ചടി, കേട്ട് കഴിയുമ്പോൾ അമ്മക്ക് സന്തോഷമാകും, സന്തോഷത്തോടെ മറുപടിയും പറയും, "നീ നല്ല സദ്യ ഉണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് വയർ നിറഞ്ഞു,ഇനി ഇന്ന് ഒന്നും വേണമെന്നില്ല


രണ്ടായിരത്തി അഞ്ചു ആഗസ്റ്റ്‌ മുപ്പതിന് അമ്മ മരിച്ചതിൽ പിന്നെ പല കാരണ ങ്ങളാൽ തറവാട് വീട്ടിലെ ഫോൺ നമ്പർ ക്യാൻസൽ ആവുകയും പുതിയ നമ്പർ എടുക്കുകയും ചെയ്തു എങ്കിലും ആ പഴയ നമ്പരിൽ വിളിക്കാനാണെനിക്കി ഷ്ടം. റിംഗ് ആവാൻ തുടങ്ങുമ്പോൾ ഒരു നിമിഷം ശ്രദ്ധിക്കും, അമ്മയുടെ ഹലോ വിളി വരുമോ യെന്നു, പിന്നെ സ്വയം എന്നോട് തന്നെ പിറുപിറുക്കും" മൂഠൻ നിനക്ക് വട്ടാണോ, ഇനിയൊരിക്കലും അമ്മയുടെ ഹലോ വിളി കേൾക്കില്ല, ഈ നമ്പർ നില വിലില്ല. എന്നാലും മുടങ്ങാതെ ഞാൻ വിളിച്ചുകൊണ്ടിരിക്കുന്നു, പ ല വർഷങ്ങൾ അമ്മയുമായി വിശേഷങ്ങൾ പങ്ക് വെക്കാറുള്ള ആ പഴയ നമ്പറി ൽ വിളി ക്കാനും ഒരു പ്രത്യേക സുഖമുണ്ട്. അതിനെ വർണ്ണിക്കുക അസാധ്യമാ ണ്.......

ഇത് ലോക മാതൃ ദിനത്തിൻറെ കഥ, ബി സി ഇരുന്നൂറ്റി അമ്പതിൽ ഗ്രീക്ക്കാരും, റോമൻകാറുമാണ് മാതൃ ദിനത്തിന് തുട ക്കം കുറിച്ചത് എന്നത് ചരിത്രം. എന്നാ ൽ കൂടുതൽ പ്രചാരത്തിലായത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ഇന്ന് ലോക ത്തിൽ നാൽപ്പത്തിയാറ് രാ ജ്യങ്ങളിൽ മാതൃ ദിനം ആഘോഷിക്കുന്നുവെന്നാണ്‌ കണക്ക്.

ലോകത്തിൻറെ പല ഭാഗങ്ങളിൽ മാതൃ ദിനത്തിൻറെ ആരംഭത്തിൻറെ കാര്യ ത്തിൽ വ്യത്യസ്ഥങ്ങളായ പല തരം കഥകൾ നിലവിലുണ്ട്. അവരവരുടെ വി ശ്വാസ്സങ്ങൾക്കും, സംസ്കാരങ്ങൾക്കും അനുസ്സരിച്ചു ഓരോ കഥകൾ ഉണ്ടാക്കു ന്നു. അതിൽ ഇന്ത്യയുടെ സംസ്കാരങ്ങളുമായി ബന്ധപ്പെട്ട കഥ ഇവിടെ കുറി ക്കുന്നു. വളരെ പ്രാചീന കാലത്ത് വിശ്വാസ്സത്തിലിരുന്ന ഒരു കഥയാണ്‌ ഇതിനു ആധാരം. ഒരു കുഞ്ഞു ജനിക്കാനിരിക്കുന്നതിനും അൽപ്പം മുമ്പായി ഭഗവാനോ ട് ചോദിക്കുന്നു. ഞാൻ ഇത്രയും ചെറുതാണ്, സ്വന്തമായി ഒരു കാര്യം ഒറ്റയ്ക്ക് എന്നെക്കൊണ്ട് ചെയ്യുവാനും പറ്റില്ല, അങ്ങിനെയുള്ള അവസ്ഥയിൽ എന്നെ ഭൂ മിയിലേക്കയക്കരുത്, ഹേ ഭഗവാൻ എന്നെ താങ്കളുടെ കൂടെ സ്വർഗ്ഗലോകത്തിൽ തന്നെ കഴിയുവാൻ അനുവദിച്ചാ ലും.

മറുപടിയായി ഭഗവാൻ നീ ഒറ്റക്കല്ല, എൻറെ കൂടെയുള്ള അനേകം മാലാഖമാ രിൽ ഒരാളെ ഞാൻ നിൻറെ സംരക്ഷണത്തിനായി അയക്കുന്നുണ്ട്. ആ മാലാഖ നിൻറെ കാര്യങ്ങൾ നോക്കുകയും ആവശ്യമായ പരിചരണവും ഭക്ഷണവും ത ന്നു നിന്നെ സംരക്ഷിച്ചു കൊള്ളും. എന്നെ കൊണ്ടു പോലും നൽകാൻ അസാദ്ധ്യ മായത്രയും പരിചരണമാണ് ആ മാലാഖയിൽ നിന്നും നിനക്ക് ലഭിക്കാൻ പോ കുന്നത്. അപ്പോഴും സംശയം തീരാതെ കുഞ്ഞു ചോദിക്കുന്നു, ഈ സ്വർഗ്ഗ ലോക ത്തിൽ ഒന്നും ചെയ്യാതെ തന്നെ ഞാൻ അത്യന്തം സന്തോഷവാനാണ്, ഞാൻ ഇവി ടെ ആടിപ്പാടിയും ഉല്ലസ്സിച്ചും കഴിയുകയാണ്, അങ്ങിനെയു ള്ള എന്നെ എന്തി നാണ് ഇവിടം വിട്ടു ഭൂമിയിലേക്കയക്കുന്നത്??

ഭഗവാൻ പറയുന്നു, ഇവിടെയുള്ളതിൽ കൂടുതൽ സന്തോഷം നിൻറെ മാലാഖ നിനക്ക് തരും, നിന്നെ പാടിയും ആടിയും താലോലിക്കുകയും ഉറക്കുകയും ചെ യ്യും. അങ്ങിനെ നിനക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും ആനന്ദം ലഭിക്കും. നിൻറെ ദാഹവും, വിശപ്പും, ഉറക്കവും തുടങ്ങി എല്ലാ ദൈനംദിന ആവശ്യങ്ങ ളും മുൻ കൂട്ടി അറിഞ്ഞു പരിഹരിക്കാൻ ആ മാലാഖക്കു മാത്രമേ സാധ്യമാകൂ. വീണ്ടും കുഞ്ഞിനു സംശയമായി ഞാൻ അവിടെയുള്ളവരുടെ ഭാഷ അറിയില്ല, എനിക്ക് അവരുമായി സംവാദിക്കാൻ എന്താണ് വഴി, ഞാൻ പറയുന്നത് അവ ർക്ക് മനസ്സിലാകുകയുമില്ല, അവർ പറയുന്നത് എനിക്കും.

വീ ണ്ടും ഭഗവാൻ കുഞ്ഞിൻറെ സംശയം ദൂരികരിക്കുന്നു. നിൻറെ മാലാഖ അ തി മധുരമായതും സ്നേഹമുള്ളതുമായ ശബ്ദത്തിൽ സംസ്സാരിക്കും, ആ ശബ്ദം നി നക്ക് സ്വർഗ്ഗത്തിലെന്നല്ല, മറ്റു ഒരു ലോകത്തിലും കിട്ടുകയുമില്ല, അങ്ങിനെ നീ നിൻറെ മലാഖയിൽ നിന്ന് എല്ലാ പാഠങ്ങളും പഠിക്കുകയും മറ്റുള്ളവരുമായി സംവാദിക്കുവാൻ നിനക്ക് അവസ്സരമുണ്ടാക്കുകയും ചെയ്യും. സംശയം തീരാ തെ കുഞ്ഞു വീണ്ടും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.

 ഹേ ഭഗവാൻ എനിക്ക് അങ്ങയോടു സംസ്സാരിക്കാനും, അങ്ങയെ പ്രാർത്ഥിക്കാ നും എങ്ങിനെ പറ്റും, " നിൻറെ മാലാഖ കൈകൾ കൂപ്പി പ്രാർത്തിക്കുവാൻ പ ഠിപ്പിക്കും, ഞാൻ നിൻറെ പ്രാർത്ഥനകൾ കേൾക്കുകയും അങ്ങിനെ നിനക്ക് ഞാ നുമായി സംസ്സാരിക്കുവാനും സാധ്യമാകും. എന്നാലും ഭൂമിയിൽ മോശമായ ധാരാളം മനുഷ്യരും ഉണ്ടെന്നാണല്ലോ അറിവ്, അവരിൽ നിന്നും ആര് എന്നെ ര ക്ഷിക്കും?? " നിൻറെ മാലാഖ സ്വന്തം ശരീരത്തിൽ ജീവൻ ഉള്ളത്രയും കാലം നി ന്നെ അവരിൽ നിന്നും, മറ്റു എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കും.

 എന്നാലും ഞാൻ ഒരിക്കലും സന്തോഷത്തോടെ ഇരിക്കില്ല, കാരണം ഹേ ഭഗവാ ൻ എനിക്ക് താങ്കളെ നേരിൽ കാണാൻ പറ്റില്ലല്ലോ???. പുഞ്ചിരി തൂകി കൊണ്ട് ഭ ഗവാൻ പറയുന്നു " നീ ഇത്രയും ചിന്താകുലനാകേണ്ട ആവശ്യം ഇല്ല, കാണണ മെന്ന് തോന്നുമ്പോഴൊക്കെയും എന്നെ കാ ണാനുള്ള വഴിയും, തിരിച്ചു സ്ഥിര മായി എന്നിലേക്ക്‌ തന്നെ എത്താനുള്ള വഴിയും മാലാഖ നിനക്ക് പറഞ്ഞു ത രും".

ഇത്രയുമായപ്പോഴേക്കും കുഞ്ഞിനു പോകാനുള്ള സമയമായിരുന്നു, വലിയ വായിൽ കരഞ്ഞു കൊണ്ട് കുഞ്ഞു ചോദിക്കുന്നു, ഹേ ഭഗവാൻ എനിക്ക് പോ കാൻ സമയമായി, ദയവു ചെയ്തു ആ മാലാഖയുടെ പേര് പറഞ്ഞു തരു, പൊ ട്ടിച്ചിരി ച്ചും കൊണ്ട് ഭഗവാൻ പറയുന്നു, നീ ആ മാലാഖയെ അമ്മയെന്ന് വിളി ക്കും.... ..................................

അതെ ആ മാലാഖയാണ് അമ്മ, അങ്ങിനെ രണ്ടക്ഷരത്തിലൊതുങ്ങുന്നതല്ല അ മ്മ. ഭൂമിയിലെ മാലാഖയാണ് 'അമ്മ. പതിവ് പോലെ കൃത്യ സമയത്ത് ഇന്നും ഞാൻ ഡയൽ ചെയ്തു ************, ദ്ര്ർ ദ്ര്ർ, ദ്ര്ർ, താങ്കൾ വിളിക്കുന്ന ന മ്പർ ഇപ്പോൾ നിലവിലില്ല, അതെ ആ നമ്പർ ഇനി ഒരിക്കലും നിലവിലുണ്ടാവി ല്ല, എന്നാലും ഞാൻ വിളിച്ചു കൊണ്ടേയിരി ക്കും, ഞാനെന്ന നമ്പർ നിലവിലു ള്ളിടത്തോളം കാലം. .......................

മാതൃ വിരഹ ദുഃഖം അനുഭവിക്കുന്ന എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വേണ്ടി സമർപ്പിക്കു ന്നു...............

ജയരാജൻ കൂട്ടായി            

Saturday, 23 April 2016

പൊന്ന്യത്തങ്കം


                                                        പൊന്ന്യത്തങ്കം

 1191 കുംഭം 11നു ഏഴരക്കണ്ടത്തിൽ നടന്ന പൊന്ന്യത്തങ്കത്തെ ക്കുറിച്ച്.....

പൊന്ന്യം, തലശ്ശേരിയുടെ ചരിത്രത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ  ഗ്രാ മം, നെൽ വയലുകളും, പൊന്ന്യം പുഴയും, ചാല വയലിലെ കോപ്പാടികുളം മു തൽ, ചെറുതും വലുതുമായ കുളങ്ങളും അനേകം തണ്ണീർ തടങ്ങളും, കൊണ്ട് സ മ്പുഷ്ടമായിരുന്ന ഗ്രാമം, ചാല വയലും, കടമ്പിൽ വയലും, പൊന്ന്യം വയലും പൊന്ന്യത്തിനു മാത്രം സ്വ ന്തമായിരുന്നു. തലശ്ശേരി പച്ചക്കറി ചന്തയിൽ കടമ്പി ൽ വയലിലെ പച്ചക്കറിക്ക് പ്രഥമ സ്ഥാനം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരു ന്നു.

ഏപ്രിൽ മാസത്തിൽ വിഷു കഴിഞ്ഞു എല്ലാവരും വിത്തും കൈക്കോട്ടുമായി കണ്ടത്തിലേക്കിറങ്ങുന്നു. മെയ്‌ പകുതിയാകുമ്പോഴെക്കും വിത്ത് വിതച്ചു കഴി യും. അതോടെ ഇട വിട്ടുള്ള ദിവസ്സങ്ങളിൽ മഴയും പെയ്യും. മഴ പെയ്താൽ വി ത്ത്‌ മുളക്കാനും തുടങ്ങും. പിന്നീട് എപ്പോഴും വയലുകളിൽ തിരക്ക് തന്നെയാ യിരിക്കും. നെല്ലിനിടയിലുള്ള പാഴ് പുല്ലുകളും,കളകളും പറിച്ചു മാറ്റുക, ഞാ റു പറിച്ചു നടുക, വളം ചേർക്കുക, അങ്ങിനെ പകലന്തിയോളം വയലുകൾ ഉ ണർന്നിരി ക്കും.

വയലുകളിൽ വെള്ളം നിറഞ്ഞു കഴിയുമ്പോൾ കൊച്ചയും, കുളക്കോഴിയും, മീ ൻ കള്ളിപക്ഷിയും സജീവമാകും. കണ്ടത്തിന് നടുക്ക് നെൽ ചെടിയുടെ ഇലകൾ മടക്കി കൂടുണ്ടാക്കി കുളക്കോഴികൾ മുട്ടയിടും. കൊക്കുയർത്തി പരൽ മീനിനെ കൊത്തിയെടുക്കുന്ന വെള്ള കൊച്ചയും, മണ്ണട്ടയെന്ന നാടൻ പേരിലറിയപ്പെട്ടി രുന്ന വലിയ തവളകളും, ചെറിയ പരൽ മീൻ മുതൽ കടുങ്ങാലിയും, മുഴു, നു ള്ളിക്കോട്ടി, ആരൽ, മെലിഞ്ഞിൽ, കയിച്ചൽ( ബ്രാൽ) അങ്ങിനെ നാടൻ പേരുക ളിലറിയപ്പെടുന്ന പല തരത്തിലും പെട്ട നൂറു കണക്കിന് മീനുകളും സ്വൈര വി ഹാരം നടത്തിയിരുന്ന കണ്ടങ്ങൾ, എല്ലാം പൊന്ന്യത്തിനു സ്വന്തമാ യുണ്ടായിരു ന്നു.

തവള പിടുത്തക്കാർ മണ്ണട്ട തവളകളുടെ വംശം തന്നെ ഇല്ലാതാക്കുകയും, രാസ വളങ്ങളും, കീട നാശിനികളുടെയും  പ്രയോഗവും കാരണം കൊടിയ വിഷം വെള്ളത്തിൽ കലരുകയും നിത്യ സംഭവങ്ങൾ ആയി മാറിയപ്പോൾ പരൽ മീനു കളടക്കമുള്ള എല്ലാ തരം മീൻ വർഗങ്ങൾക്കും, മറ്റു ജല ജീവികൾക്കും വംശ നാശം സംഭവിച്ചു. വിഷ വെള്ളത്തിലെ മീനുകളേയും മറ്റു ജല ജീവികളേയും കഴിച്ച കൊച്ചയും, കൊറ്റിയും, മീൻ കള്ളിയുമെല്ലാം ചത്തൊടുങ്ങി. കൂട്ടത്തിൽ വയൽ തന്നെ ഇല്ലാതാവുകയും ചെയ്തതോടെ, ഇപ്പോൾ അപൂർവമായി മാത്ര മേ ഇവകളെയെല്ലാം കാണാനുള്ളൂ.

നവമ്പർ മാസ്സത്തോടെ വയലുകളിൽ കൊയ്ത്തു കഴിയുന്നു, കുറച്ചു നാളുകൾ കണ്ടത്തിൽ വെള്ളം കെട്ടിക്കിടക്കും. അങ്ങിനെയുള്ള സമയങ്ങളിൽ വയലിൽ കാര്യമായ തിരക്കോ, ബഹളമോ ഉണ്ടാകില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും കണ്ടങ്ങളുടെ നടുക്കുള്ള കുളങ്ങളിൽ നിന്നും കുട്ടികളും, മുതിർന്നവരും ചൂണ്ടയിട്ടും,  വല വീശിയും മീൻ പിടിക്കും. മഴക്കാലമായാൽ എല്ലാ വീടുകളി ലും പുഴ മീൻ കറിയുണ്ടാകും. വെള്ളം വറ്റിതുടങ്ങുമ്പോൾ താറാവ് വളർത്തു കാർ ആയിരക്കണക്കിന് താറാവുകളുമായി കക്കറ, കതിരൂർ ഭാഗങ്ങളിൽ നി ന്നും മേയ്ക്കാൻ കൊണ്ട് വരും, രാവിലെ താറാവിൻ കൂട്ടങ്ങളുമായി വയലിൽ ഇറങ്ങുകയും, വെയിൽ കനക്കുന്നതോടെ തിരിച്ചും പോകും, വൈകീട്ട് വെയി ലിന് ശക്തി കുറയുമ്പോൾ വീണ്ടും വരും.

കണ്ടത്തിൽ വെള്ളം വറ്റിയാൽ മൂരി വയ്ക്കും (കാളകളെ കൊണ്ട് നിലം ഉഴുതു മറിക്കും, ഇതിനു മൂരി വയ്ക്കുക എന്ന് പറയുമായിരുന്നു) മൂരി വച്ച് കഴി ഞ്ഞാൽ കട്ട ഉടക്കുകയും പിന്നെ ചെറു കുഴികളുണ്ടാക്കി പച്ചക്കറി വിത്തുകൾ നട്ടു തുടങ്ങും. ചുവന്ന ചീര, പച്ച ചീര, മത്തൻ കുമ്പളം, ഇളവൻ കുമ്പളം, വെ ള്ളരി കുമ്പളം, പൊട്ടിക്ക, കയ്പ്പക്ക, വെണ്ടയ്ക്ക, പടവലം, അങ്ങിനെ പല തരം പച്ചക്കറികൾ, എല്ലാ വയലുകളിലും നിറയെ പച്ചക്കറി കൃഷിയുണ്ടാകും. രാ വിലേയും വൈകുന്നേരങ്ങളിലും കുളങ്ങളിൽ നിന്നും കുടങ്ങളിൽ കോരിയെടു ത്തു വെള്ളം നനയ്ക്കും, എപ്പോഴും വയൽ തിരക്കും, ബഹളമയമായും ഇരി ക്കും.

പച്ചക്കറി പാകമായി കഴിയുമ്പോൾ സ്ത്രീകൾ കാലത്ത് തന്നെ കുളുത്തതും ക ഴിച്ചു (പഴം ചോറ്) വലിയ കൊട്ടയുമായി വയലിലെത്തും, പല തരം പച്ചക്ക റികൾ പറിച്ചെടുത്തു കൊട്ടകളിൽ നിറച്ചു തല ചുമടായി വരി വരിയായി നട ന്നു തലശ്ശേരിയിലേക്ക് പോകും, പച്ചക്കറികൾ വിറ്റു, വീട്ടാവശ്യത്തിനുള്ള പല വ്യഞ്ജനങ്ങ ളും, കൃഷിക്കുള്ള വളങ്ങളുമെല്ലാമായി തിരിച്ചു നടന്നു തന്നെ വീ ട്ടിലേക്കു വ രും. പച്ചക്കറി ഏതാണ്ട് തീരാറാകുമ്പോൾ, ഫിബ്രവരി മാസ്സത്തിൽ ഉച്ചാൽ ദിവസ്സം ഉച്ചക്ക് വെള്ളരി നടും, ഭൂമി ദേവി ഋതുമതിയാകുന്ന ദിവസ്സമാ ണ്‌ ഉച്ചാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്, ആ ദിവസ്സം കൃഷിയിറക്കുന്നത് വിളവിൽ നൂറു മേനി എന്ന് വിശ്വാസ്സമായിരുന്നു. ഉച്ചാൽ ഉച്ചക്ക് വെള്ളരി നട്ടു വിഷു ഉച്ചക്ക് വെള്ളരി പറിക്കുകയെന്നതായിരുന്നു ആചാരം. വിൽപ്പന കഴി ഞ്ഞു ബാക്കി വീട്ടാവശ്യത്തിനായി സൂക്ഷിക്കും. വെള്ളരിക്ക കർക്കിടകത്തിലെ പഞ്ഞ കാലത്ത് ചക്കക്കുരുവും ചേർത്തു കറിയാക്കും. ഇതെല്ലാം ആ കാലങ്ങ ളിലെ ജീവിത ശൈലിയായിരുന്നു.

എല്ലാ വയലുകളിലും ഒന്നോ രണ്ടോ കണ്ടങ്ങൾ പച്ചക്കറി കൃഷിയില്ലാതെ ഒഴി ഞ്ഞിരിക്കും. ഇങ്ങിനെയുള്ള വയലുകളിൽ കുട്ടികൾ, ചുള്ളി കളി, ആട്ട കളി, ബോള് കളി, തൊടാൻ ഓടിക്കളി അങ്ങിനെ പല തരം കളികൾ കളിക്കും. എല്ലാ വർക്കും അവരറിയാതെ തന്നെ ആവശ്യത്തിനുള്ള വ്യായാമവും കിട്ടും. ഫുട് ബോളും, ക്രിക്കറ്റും പ്രശസ്തമായി കഴിഞ്ഞപ്പോൾ പിന്നെ നാടൻ കളികളെല്ലാം വഴി മാറി, സ്കൂൾ അല്ലെങ്കിൽ കോളേജു വിട്ടു വീട്ടിലെത്തിയാൽ കുട്ടികളെ ല്ലാം വയലുകളിലായിരിക്കും. ഒഴിഞ്ഞ കണ്ടങ്ങളിലും, പറമ്പ്കളുടെ മൂലയി ലും അങ്ങിനെ എവിടെ നോക്കിയാലും കുട്ടികൾ കളിയിലായിരുന്നു. ഇത് കൂടാ തെ കലാ പരിപാടികൾ, വാർഷിക ആഘോഷങ്ങൾ, മറ്റു മൽസ്സരങ്ങ ൾ പലതും വേനൽ കാലങ്ങളിൽ വയലുകളിലെ ഒഴിഞ്ഞ കണ്ടത്തിൽ നടക്കുമായിരുന്നു. നാട്ടിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും കളരികളുമുണ്ടായിരുന്നു. കുട്ടികൾ രാവിലെയും വൈകുന്നേരങ്ങളിലും കളരിയിൽ പോയി അഭ്യാസ്സങ്ങളും മറ്റു കളരി മുറകളും പഠിച്ചിരുന്നു.

വടക്കൻ കേരളത്തിലെ കളരി പയറ്റിനും, പരിശീലനത്തിനും നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്‌. ചരിത്രത്തിൽ ഇടം പിടിച്ച കതിരൂർ ഗുരിക്കളും, തച്ചോ ളി ഒതേനനും പയ്യം വെള്ളി ചന്തുവടക്കം പല ചേകവ വീരന്മാരും അങ്കം വെട്ടുകയും മരിച്ചു വീഴുകയും ചെയ്ത ചരിത്രം വടക്കേ മലബാറിന് മാത്രം സ്വന്തം. വടക രയിലെ പടക്കുറുപ്പ്‌ കുടുംബത്തിലായിരുന്നു മേപ്പയിൽ തച്ചോളി മാണിക്കോ ത്ത് കോവിലകത്തു കുഞ്ഞി ഒതേന കുറുപ്പ് എന്ന ഒതേനൻറെ ജനനം. (ഉദയന കുറുപ്പ് എന്നും പേരുണ്ടായിരുന്നു). വടകര തലസ്ഥാനമായുള്ള മുപ്പതു കൂട്ടം കുറുംബ്രനാട് (കടത്തനാട്) രാജ കുടുംബത്തിൽ ഒന്നായിരുന്നു കുറുംബ്ര സ്വരൂ പം എന്ന തച്ചോളി മാണിക്കോത്ത് കോവിലകം. അച്ഛൻ കൊട്ടക്കാട് കോവിലക ത്തു പുതുപ്പനാട്ടു മൂപ്പിൽ വാഴുന്നോർ.


ഒതേനൻറെ ഗുരുവായിരുന്നു കതിരൂർ ഗുരുക്കൾ (മതിലൂർ ഗുരുക്കൾ) എല്ലാ അടവുകളും ആയോധന കലകളും മറ്റു ശിഷ്യന്മാരെയെന്ന പോലെ ഒതേനനെ യും ഗുരുക്കൾ പഠിപ്പിച്ചിരുന്നു. ആയോധന കലയിലും അഭ്യാസ്സ മുറകളിലും മറ്റുള്ളവരേയെല്ലാം വളരെ പിന്നിലാക്കിയ ഒതേനൻ, തൻറെ കഴിവിൽ ഒരു പാട് അഹങ്കരിക്കുകയും ചെയ്തിരുന്നെന്ന് പറയപ്പെടുന്നു. വടക്കേ മലബാറി ൽ പരക്കെ അറിയപ്പെടുന്നയാളും, എല്ലാവരും ആദരിക്കുകയും, ബഹുമാനി ക്കുകയും ചെയ്തിരുന്ന യോധാവുവായിരുന്ന ചിണ്ടൻ നമ്പിയാരുമായി അങ്കം കുറിച്ചതും അതെ അഹങ്കരത്താലായിരുന്നുവെന്നും പറയപ്പെടുന്നു. ഒതേന ൻറെ ഉറ്റ മിത്രമാരിരുന്നു പയ്യം വെള്ളി ചന്തു. ചിണ്ടൻ നമ്പിയാരുടെ കഴിവ് നന്നായി അറിയാമായിരുന്ന പയ്യം വെള്ളി ചന്തു, നമ്പിയാരുമായുള്ള അങ്കത്തി ൽ നിന്ന് ഒതേനനെ പിൻ തിരിപ്പിക്കാൻ നടത്തിയ ശ്രമം വിഫലമായി.

അങ്കത്തി ൽ തൻറെ ആത്മ മിത്രമായ ഒതേനന് അപകട സാധ്യത മണത്തറിഞ്ഞ      പയ്യം വെള്ളി ചന്തു മനസ്സില്ലാ മനസ്സോടെ ഒതേനനെ പൂഴിക്കടകൻ പഠിപ്പിക്കു വാൻ തീരുമാനിച്ചു. കളരിയിൽ നിഷിദ്ധമായ അടവാണ് ചതി പ്രയോഗമായ പൂഴികടകൻ. അത് കൊണ്ട് തന്നെ ഗുരുക്കന്മാരാരും ശിഷ്യരെ പൂഴി കടകൻ  പഠിപ്പിക്കുവാൻ മുതിരാറുമില്ല. മറ്റു നിർവാഹമില്ലാത്ത അവസ്ഥയിൽ ഒരി ക്കലും ദുരുപയോഗം ചെയ്യുകയോ, സ്വന്തം ജീവരക്ഷക്ക് വേണ്ടിയല്ലാതെ പ്ര യോഗിക്കുകയില്ലെന്നും ഒതേനനെ കൊണ്ട് കളരി പരമ്പര ദൈവങ്ങളുടെ പേരി ൽ സത്യം ചെയ്യിക്കുകയും ചെയ്ത ശേഷം പൂഴി കടകൻ പഠിപ്പിക്കുന്നു. വാൾ പയറ്റിനിടയിൽ കാൽ പാദം കൊണ്ട് മണ്ണ് കോരി എതിരാളിയുടെ കണ്ണിലടിക്കു കയും, കണ്ണ് മൂടിപ്പോകുന്ന അവസ്ഥയിൽ എതിരാളിയെ വെട്ടി വീഴ്ത്തുകയും ചെയ്യുന്നതാണ് പൂഴി കടകൻ. സ്വന്തം ജീവന് ആപത്തു ഒന്നും ഇല്ലായിരുന്നി ട്ടും, ചിണ്ടൻ നമ്പിയാരെ തോൽപ്പിക്കാൻ പറ്റാത്ത അവസ്ഥയിലും പരാജയം സ മ്മതിച്ചു പിൻ വാങ്ങുന്നതിന് പകരം, കൊലച്ചതിയായി അറിയപ്പെടുന്ന പൂഴി ക്കടകൻ പ്രയോഗിച്ചു വീഴ്ത്തുകയും നമ്പിയാരുടെ ശിരച്ചേദം നടത്തുകയും ചെയ്യുന്നു. പിന്നീട് ഒരിക്കലും ചെയ്ത സത്യം പാലിക്കാതിരുന്ന ഒതേനൻ പു ന്നോറ കേളപ്പനും, പരുമല നമ്പിക്കുറുപ്പുമടക്കം പല വീരന്മാ രേയും പൂഴി ക ടകൻ പ്രായോ ഗിച്ചു കീഴ്പ്പെടുത്തി വധിച്ചുവെന്നതും ചരിത്രം.

ദിവസ്സം കഴിയുംതോറും ഒതേനൻറെ പേരും പ്രശസ്തിയും വർദ്ധിച്ചു കൊണ്ടി രുന്നു. ഒതേനൻറെ കഴിവുകളിലും, ആയോധന കലകളിലും, സാഹസീകതയി ലും ആകൃഷ്ടരായി സാമൂതിരി രാജാക്കന്മാർ പോലും ആദരിക്കുവാനും ബഹു മാനിക്കുവാനും തുടങ്ങി. എന്നാൽ ഗുരുവായ കതിരൂർ ഗുരുക്കളുമായി വാ ഗ്വാദങ്ങളിൽ ഏർപ്പെടുകയെന്നത് സ്ഥിരം പതിവുമായിരുന്നു. ഒരു ദിവസ്സം പ്രഭാതത്തിൽ ഒതേനൻ കാക്കാടൻ എന്ന് പേരായ മൂത്ത ഗുരുവുമായി കളരി പന്തലിൽ നടക്കുകയായിരുന്നു, അപ്പോൾ ഗുരുവായ കതിരൂർ ഗുരുക്കൾ പ രിശീലനവും കഴിഞ്ഞു ശിഷ്യന്മാരുമായി എതിരേ വരികയുമായിരുന്നു. ഉടനെ ഒതേനൻ കാക്കാടൻ മൂത്ത ഗുരുക്കളോട് പരിഹാസ്സ രൂപത്തിൽ "കതിരൂർ ഗു രുക്കൾ വരുന്നുണ്ടല്ലോ"യെന്നു വിളിച്ചു പറയുന്നു.  മറുപടിയായി കാക്കാടൻ മൂത്ത ഗുരുക്കൾ, "തച്ചോളി ഒതേനാ കുഞ്ഞി ഒതേന, ഗുരുക്കളോട് നിൻറെ കളി വെക്കരുതേ, പതിനായിരത്തിനും ഗുരുക്കളല്ലേ, നിൻറെയും, എൻറെയും ഗുരുക്കളല്ലേ" എന്ന് ഉപദേശിക്കുന്നു. "മറുപടിയായി ഒതേനൻ "പതിനായിരം ശിഷ്യന്മാരുണ്ടെന്നാലും, എൻറെ ഗുരുക്കളുമാണെങ്കിലും കുഞ്ചാരനല്ലേ കുലമവനും, എൻറെ തല മണ്ണിൽ കുത്തുവോളം, കുഞ്ചാരനാചാരം ചെയ്യൂല്ല ഞാൻ.

 കുലപ്പേര് വിളിച്ചു ശിഷ്യന്മാർക്ക് മുന്നിൽ വെച്ച് അപമാനിക്കപ്പെടുകയാൽ വ്രണിത ഹൃദയനായ കതിരൂർ ഗുരുക്കൾ ഒതേനനുമായി വാക്ക് പോരിൽ ഏർ പ്പെടുകയും രണ്ടു പേരും പരസ്പ്പരം വെല്ലുവിളിക്കുകയും ചെയ്യുന്നു, ഗുരുക്ക ളുടെ നാടായ ചുണ്ടാങ്ങാപ്പോയിലിൽ വച്ച് തന്നെ അദ്ദേഹത്തെ അങ്കത്തിൽ പ രാജയപ്പെടുത്തുമെന്നു വെല്ലു വിളിക്കുന്നു. "കുഞ്ചാരനായ എന്നാൽ പോരുന്ന തും പോരാത്തതും പോന്നിയത്തരയാക്കൂന്നാട്ടെ ഒതെനാ" യെന്നു ഗുരുക്കളും മറുപടി കൊടുക്കുന്നു. പൊന്ന്യം അരയാൽ മുതൽ അങ്ങോട്ട്‌ ആ കാലങ്ങളിൽ ഏഴരക്കണ്ടമായിരുന്നു. പിന്നീടാണ് കുറെ ഭാഗം കരപ്പറമ്പായി മാറിയത്. ശത്രു ക്കളോടു ദയയില്ലാത്തവനും, മിത്ര ങ്ങളുടെ ആത്മ മിത്രവുമായിരുന്നു ഒതേനൻ.


അങ്ങിനെയാണ് തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊന്ന്യത്തെ ഏഴര ക്കണ്ടം അങ്കത്തിനായി തിരഞ്ഞെടുത്തത്. ഏതാണ്ട് അഞ്ഞൂറോളം വർഷങ്ങൾ ക്കു മുൻപ്, പതിനാറാം നൂറ്റാണ്ടിൽ (കൊല്ല വർഷം അറുന്നൂറ്റി തൊണ്ണൂറ്റി ഒ ന്നിലാണെന്നാണ് നിഗമനം, കൃത്യമായ വർഷം ലഭ്യമല്ല) കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കം വെട്ടി മരിച്ചു വീണ സ്ഥലമാണ് പൊന്ന്യം ഏഴരക്ക ണ്ടം. ആയോധനകലയിൽ ഗുരുസ്ഥാനീയനും പന്തീരായിരത്തിനു മുകളിൽ ധീര രായ ആയോധന കലാ അഭ്യാസ്സികളും സ്വന്തമായുള്ള കതിരൂർ ഗുരുക്കളെ കോ ട്ടയം നാട് വാഴി തമ്പൂരാനടക്കം എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുക യും ചെയ്തിരുന്നു. എനിക്കൊപ്പോം പ്രമാണിയായി മറ്റൊരാളും വേണ്ടെന്ന ചിന്തയാവാം ഗുരുക്കളെ വകവരുത്തുവാൻ ഒതേനന് പ്രേരണയായത്.

കുംഭ മാസ്സം പത്തിനും, പതിനൊന്നിനുമായി അങ്കം കുറിക്കുവാൻ തീരുമാനി ക്കുകയും, ഒൻപതാം തിയ്യതി ജേഷ്ടനായ കുഞ്ഞിരാമനും, ഒതേനൻറെ പ്രവൃ ത്തികളുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന സഹായിയുമായ കണ്ടാച്ചേരി ചാപ്പനുമായി പൊന്ന്യത്ത് എത്തുകയും, ഏഴരക്കണ്ടത്തിൽ അ ങ്കത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുവെന്നുമാണ് ചരിത്രം. പത്തിന് അങ്കം തുടങ്ങുകയും, ഇ ടയ്ക്കു പൊന്ന്യം അരയാലിൻറെ കീഴിലായി വിശ്രമിക്കുകയും ഭക്ഷണം കഴി ക്കുയും ചെയ്തെന്നുമൊക്കെ പഴമക്കാർ അവരുടെ പൂർവ്വികർ തലമുറകളാ യി കൈമാറിയിരുന്ന വിവരം വച്ചു പറയുമായിരുന്നു. (പൊന്ന്യം പാലത്തി നടുത്ത് ഇപ്പോഴത്തെ ഓട്ടോ സ്റ്റാന്ടിനു എതിർ വശമായിരുന്നു പ്രസിദ്ധമായ പൊന്ന്യം അരയാലെന്നും കേട്ടിട്ടുണ്ട്. ഇപ്പോൾ പൊന്ന്യം അരയാൽ നിലവിലി ല്ല )

തുല്ല്യ ശക്തികളായ രണ്ടു പേരുടെ അങ്കത്തിൽ ആരും തോൽക്കാതെയും, ആരും ജയിക്കാതെയും അങ്കം തുടർന്നു കൊണ്ടിരുന്നു. അങ്കത്തിൻറെ ശക്തി കൊണ്ട് കാറ്റിനു പോലും വേഗത വർദ്ധിച്ചു കൊടും കാറ്റായി മാറിയെന്നുമൊക്കെ വി ശ്വാസ്സം നിലവിലുണ്ടായിരുന്നു. (എൻറെ കുട്ടിക്കാലങ്ങളിൽ കുംഭം പത്തിനും, പതി നൊന്നിനും വാഴക്ക്‌ വെള്ളം നനക്കുകയോ, പുര കെട്ടാനുള്ള ഓല മടയു കയോ ചെയ്യാറില്ല, കാറ്റിൽ വാഴ നിലം പൊത്തുമെന്നും, വീടുകളുടെ മേൽക്കൂ ര കാറ്റിൽ തകരുമെന്നുമൊക്കെയുള്ള വിശ്വാസ്സങ്ങളായിരുന്നു കാരണം.

അന്തമില്ലാതെ തുടരുന്ന അങ്കത്തിൽ എല്ലാ ആയുധങ്ങളും പ്രയോഗിച്ചുവെങ്കി ലും  നിഷ്ഫലമാവുകയായിരുന്നു. ഒതേനനു അങ്കത്തിൽ വിജയം അനിവാര്യമാ യിരുന്നു, സ്വന്തം അഭിമാനം രക്ഷിക്കുകയെന്നതിനപ്പുറം വേറെ ഒന്നും മനസ്സി ലുമില്ലായിരുന്നു. സ്വന്തം ജീവന് ഭീഷണിയൊന്നും ഇല്ലായിരുന്നിട്ടു കൂടി, ചെ യ്ത സത്യം ഒരിക്കൽ കൂടി വിസ്മരിക്കുകയും, പൂഴി കടകൻ തന്നെ പ്രയോഗി ക്കുകയും, തച്ചോളി ഒതേനനെ വീരശൂര പരാക്രമിയായ കടത്തനാട് വീരനാക്കി മാറ്റിയ കതിരൂർ ഗുരുക്കളുടെ കഴുത്ത് വെട്ടി വീഴ്ത്തുകയും അങ്ങിനെ അങ്ക ത്തിനു സമാപ്തിയാകുകയും ചെയ്തു.   അങ്കം കഴിഞ്ഞു തിരിച്ചു പോകുമ്പോ ൾ പകുതി വഴിയെത്തിയപ്പോഴാണ് മടിയായുധം അങ്കക്കളത്തിൽ നഷ്ടമായ കാ ര്യം ഓർമ്മയിൽ വന്നത്. മടിയായുധം എടുക്കാനായി തിരിച്ചു പോകാൻ തുട ങ്ങിയ ഒതേനനെ ജേഷ്ടനായ കുഞ്ഞിരാമ ൻ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. മടിയാ യുധം വേറെയും വീട്ടിലുണ്ടെന്നും,കളരി നിയമ പ്രകാരം അങ്കം കഴിഞ്ഞു എതി രാളി മരിച്ചു വീണ പോർക്കളത്തിൽ തിരിച്ചു പോകുന്നത് അപകടമുണ്ടാക്കും എന്നുമായിരുന്നു കളരി നിയമത്തിലെ വിശ്വാസ്സങ്ങൾ.

പേരുകേട്ട ധീരനായ പോരാളി പടയ്ക്ക് പോയിട്ട് ആയുധവും ഉപേക്ഷിച്ചു ഓ ടിയെന്ന ദുഷ് പേര് വരുമെന്ന് പറഞ്ഞു, ജേഷ്ഠൻറെ എതിർപ്പ് വക വെക്കാതെ ഒതേനൻ വീണ്ടും ഏഴരക്കണ്ടത്തിലേക്ക് തിരിച്ചു. പോർക്കളത്തിൽ ഒതേനൻറെ മടിയായുധം വീണു കിടക്കുന്നത് കതിരൂർ ഗുരുക്കളുടെ ശിഷ്യനായ പരുന്തുങ്ക ൽ എമ്മൻ പണിക്കർ കാണുന്നു, അഭിമാനിയായ ഒതേനൻ മടിയായുധം തേടി തിരിച്ചു വരുമെന്ന് കണക്കു കൂട്ടിയ എമ്മൻ പണിക്കർ ചുണ്ടങ്ങാപ്പൊയിലിലെ  മായിൻ കുട്ടിയെ നാടൻ തോക്കുമായി ഏഴരക്കണ്ടത്തിലേക്കയക്കുന്നു. ഒതേന ൻ ഏഴരക്കണ്ടത്തിൽ എത്തി ആയുധം എടുക്കുവാൻ തുടങ്ങുമ്പോൾ വരമ്പിൽ മറഞ്ഞു നിന്നിരുന്ന മായിൻ കുട്ടി നാടൻ തോക്ക് കൊണ്ട് വെടി വെക്കുന്നു. ഉന്നം തെറ്റാതെയുള്ള വെടിയുണ്ട ഒതേനൻറെ മാറിടത്തിൽ തന്നെ തുളച്ചു കയറി.
(വെടി കൊണ്ട ഒതേനൻ നാലുഭാഗത്തും തിരിഞ്ഞു നോക്കിയെന്നും, ഓടി രക്ഷ പ്പെടാൻ ശ്രമിച്ച മായിൻ കുട്ടിയെ കയ്യിലുണ്ടായിരുന്ന ആയുധം വലിച്ചെറിഞ്ഞു കൊന്നു വെന്നുമുള്ള വിശ്വാസ്സവും നിലവിലുണ്ട്)

വെടിയേറ്റ ശേഷം  ഏഴരക്കണ്ടത്തിൽ നിന്നും പൊന്ന്യം അരയാലിൻറെ കീഴിൽ വരെ നടന്നു പോവുകയും അവിടെ വച്ചു തുണി കൊണ്ട് മാറിടത്തിൽ കെട്ടുക യും  കുറച്ചു വിശ്രമിച്ച ശേഷം, വടകരയിലെ വീട്ടിലെത്തി എല്ലാവരുമായി അ വസാനമായി സംസ്സാരിക്കുകയും, ആർക്കൊക്കെ എന്തൊക്കെ കൊടുക്കണമെ ന്ന് പറയുകയും  ചാപ്പനെ കൊണ്ട് മാറിടത്തിലെ കെട്ട് അഴിപ്പിച്ച ശേഷം മരി ച്ചുവെന്നുമാണ് ചരിത്രം. അങ്ങിനെ മുപ്പത്തി രണ്ടാം വയസ്സിൽ കടത്തനാടി ൻറെ വീര പുത്രനായ തച്ചോളി ഒതേനൻ ഈ ലോകത്തോട്‌ വിട പറഞ്ഞു. മുപ്പ ത്തി രണ്ടു വയസ്സിനിടക്ക്‌ അറുപത്തി നാല് അങ്കങ്ങൾ ജയിച്ച വീരനായകനെന്ന ഖ്യാതിയുമായി ഒതേന യുഗം അവസാനിച്ചു.

 മരിക്കാൻ നേരം എല്ലാവരുടേയും കാര്യങ്ങൾ പറയുന്നതിനിടയിൽ ചാപ്പൻറെ പേര് മാത്രം പരാമർശിച്ചില്ല, അങ്ങിനെ ചാപ്പൻ തന്നെ ഒതേനനോട് ചോദിക്കു ന്നു "തച്ചോളി ഇളയ കുറുപ്പെന്നോരെ എല്ലാരെക്കൊണ്ടും പറഞ്ഞു നിങ്ങൾ, എ ന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോ" മറുപടിയായി ഒതേനൻ "ചപ്പനോടല്ലേ പറ യുന്നത്, കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ, നിനക്ക് തരാനേതുമില്ല ചാപ്പാ, കെട്ടിയ കെട്ടങ്ങഴിച്ചോ ചാപ്പാ, കെട്ടങ്ങ ഴിച്ചോരു നേരത്തില്,കിടന്നു മരിച്ചല്ലോ കുഞ്ഞി ഒതേനൻ". കൊണ്ട് പോയി കൊല്ലിച്ചതും നീയെ ചാപ്പായെന്ന അവസ്സാന വാക്കിൽ ഒരു ദുരൂഹത അവശേ ഷിപ്പിക്കുന്നു. ഒതേനൻറെ അങ്കങ്ങളിൽ തന്ത്രങ്ങൾ മെനയുന്നവനും, ആയുധങ്ങ ളുടെ സൂക്ഷിപ്പ്കാരനുമായിരുന്നു കണ്ടാച്ചേരി ചാപ്പൻ, അങ്ങിനെയുള്ള ആ ളുടെ സാന്നിദ്ധ്യത്തിൽ മടിയായുധം എങ്ങിനെ അങ്കത്തട്ടിൽ നഷ്ടമായിയെന്നതു ദുരൂഹമാണ്. ഇവിടെ ചാപ്പൻറെ ചോദ്യത്തിലും, ഒതേനൻറെ ഉത്തരത്തിലും ര ണ്ടു സൂചനകൾ ഉള്ളതായി കാണാം. "എന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോയെ ന്നതിൽ, എൻറെ അശ്രദ്ധയിൽ ഒതേനനു വിഷമമുണ്ടോയെന്നുമാവാം, അല്ലെ ങ്കിൽ ചതി ചെയ്തതാണെങ്കിൽ ഒതേനൻറെ മനസ്സിൽ എന്തെങ്കിലും സംശയം ഉണ്ടോയെന്നു അറിയുകയുമാവാം. ഒതേനൻറെ മറുപടിയിൽ "കൊണ്ട് പോയി കൊല്ലി ച്ചോം നീയേ ചാപ്പാ"എന്നതിൽ നിൻറെ അശ്രദ്ധ മൂലം എനിക്കീ ഗതി വ ന്നു, അല്ലെങ്കിൽ നിൻറെ ചതി എനിക്ക് മനസ്സിലായിയെന്നു ബോധ്യപ്പെടുത്തുക യുമാവാം.

തച്ചോളി മാണിക്കോത്ത് മന ഇപ്പോൾ ക്ഷേത്രമാണ്, അവിടെ കുംഭം പത്താം തി യ്യതി ഒതേനൻറെ തെയ്യം കെട്ടിയാടുന്നു. ലോകനാർ കാവിലമ്മ ഒതേനൻറെ ഇഷ്ട ദേവതയായിരുന്നു. ശിവൻറെയും, ഭഗവതിയുടെയും, വിഷ്ണുവിൻറെയും പ്ര തിഷ്ഠകളാണ് ലോകനാർ കാവിലുള്ളത് അറുപത്തി നാല് അങ്കങ്ങൾക്കും പുറ പ്പെടുന്നതിനു മുമ്പായി ലോകനാർ കാവിലമ്മയുടെ  അനുഗ്രഹം തേടിയിരുന്ന തായും, വിശ്വാസ്സം. പൂഴി കടകൻ ദുരുപയോഗം ചെയ്യില്ലെന്ന സത്യം പാലിക്കാ തിരുന്നതാവം വെടി കൊണ്ടുള്ള മരണമെന്ന് വിശ്വസ്സിക്കുന്നവരും ധാരാളം. ഗു രുവിനു നേരേ ചതി പ്രയോഗമായ പൂഴിക്കടകൻ പ്രയോഗിക്കുകവഴി ശാപം ഏറ്റെന്ന് വിശ്വസ്സിക്കുന്നവരും ധാരാളം. (എന്ത് വിശ്വസ്സിക്കണമെന്ന് വായിക്കു ന്നവർക്കും തീരുമാനിക്കാം)

കതിരൂർ ഗുരുക്കളുടെ ഇന്നത്തെ തലമുറയിൽ പെട്ടവർ പൊന്ന്യം കക്കറയിൽ ഇന്നും ഉണ്ട്. ഗുരുക്കൾ വീടിൻറെ ചുരുക്കപ്പേരായ ജി വി ഹൌസ് എന്ന വീടാ ണ് അത്. ഗുരുക്കളുടെ തൊഴു കളരിയും ഇപ്പോഴും നിലവിലുണ്ട്, തൊഴു കള രിയിൽ അങ്കമൊ, മൽസ്സരങ്ങളോ നടക്കാറില്ല, അങ്ങിനെയുള്ള കാര്യങ്ങൾക്കു പോകുന്നതിനു മുമ്പായി തൊഴു കളരിയിൽ തൊഴുതു അനുഗ്രഹം തേടി പോകു ക മാത്രമാണ് പതിവ്. മായിൻ കുട്ടിയുടെ തലമുറയിലുള്ളവർ ചുണ്ടങ്ങാ പോ യിൽ എന്നതി ൻറെ ചുരുക്കപ്പേരായ സി പി ഹൗസ് എന്ന വീട്ടിലും താമസ്സിക്കു ന്നു.

ഒരു നാടിൻറെ പൈതൃകം തേടിയുള്ള യാത്രയിൽ, പൊന്ന്യം പുല്ലോടിയിലെ ശ്രി പാട്ട്യം ഗോപാലൻ സ്മാരക വായന ശാലയാണ് അതേ ഏഴരക്കണ്ടത്തിൽ ഈ വർഷം കുംഭം പതിനൊന്നാം തിയ്യതി (ഫിബ്രവരി ഇരുപത്തി നാല് 2016)  പൊ ന്ന്യത്തങ്കം എന്ന പേരിൽ കളരി പയറ്റും, നാടൻ പാട്ടുകളുമടങ്ങുന്ന കലാപരി പാടികളും മറ്റു അഭ്യാസ്സ പ്രകടനങ്ങളും സംഘടിപ്പിച്ചത്. അങ്കം തുടങ്ങുന്നതി നു മുമ്പായി പുല്ലോടി ചൂള റോഡിൽ നിന്നും എഴരക്കണ്ടം വരെ ഇടവും വല വും എരിയുന്ന പന്തങ്ങൾ കുത്തിയിറക്കി നിർത്തിയിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നടന്ന അങ്കത്തിനു മൂക സാക്ഷിയായി നിന്ന പകലോന് മടങ്ങാൻ വല്ലാത്ത മടിയായിരുന്നു. പഴയ കാഴ്ച കാണുവാനുള്ള തത്രപ്പാട് കൊണ്ടാവാം ആകാശ പാന്തൻ പോകാൻ കൂട്ടാക്കാതിരുന്നത്. പടിഞ്ഞാറൻ ച ക്രവാളം പതിവിൽ കൂ ടുതൽ ചുവന്നിരുന്നു. പറവകളും, കിളികളും കൂടണയാൻ മടിച്ചുവോ എന്നൊ രു തോന്നൽ!!!!!!. നാട്ടി പാട്ടും, കളരിപ്പയറ്റിലെ വൈവിധ്യമാർന്ന അഭ്യാസ്സ പ്രക ടനങ്ങളും കൊണ്ട് അരങ്ങു തകർത്ത കുറെ മണിക്കൂറുകൾ.!!!!!!. പോക്ക് വെയി ലിനൊപ്പൊം ഇടിക്കിടെ ചൂള മടിച്ചെത്തുന്ന ഇളം കാറ്റിനും പറയാനുണ്ടാവം നൂറ്റാണ്ടുകൾ മുമ്പ് നടന്ന അങ്കത്തിൻറെ വീര കഥ.

പൈതൃകമായി നമുക്ക് ലഭിച്ച പല നാടൻ ആയോധന കലകളും, കഴിവുകളും  ആചാരങ്ങളും നമുക്കുണ്ടായിരുന്നു. പല കാരണങ്ങൾ പറഞ്ഞു ഇതിൻറെ യെ ല്ലാം കടക്കൽ കൈക്കോടാലി വയ്ക്കുന്ന പ്രവണത വർദ്ധിച്ചു വരുന്ന ഈ കാല ഘട്ടത്തിൽ പാട്ട്യം ഗോപാലൻ സ്മാരക വായന ശാല നടത്തിയ ഈ ഉദ്യമം തീർ ച്ചയായും പ്രശംസ്സനീയമാണ്. കളരിയെ കൂടാതെ കോൽക്കളി, പൂരക്കളി അ ങ്ങിനെ പലതും കൊയ്ത്തു കഴിഞ്ഞ കണ്ടങ്ങളിൽ പണ്ട് കാലങ്ങളിൽ അര ങ്ങേ റിയിട്ടുണ്ട്. ഇതിനെയെല്ലാം തിരിച്ചു കൊണ്ട് വന്നു നമ്മുടെ നഷ്ട പ്രതാപങ്ങളെ വീണ്ടും പരിപോഷിപ്പിക്കാൻ പാട്ട്യം ഗോപാലൻ സ്മാരക വായനശാ ല ശ്രമി ക്കുമെന്ന് നമുക്ക് ആശിക്കാം.

ഒരു കാലത്ത് പ്രശസ്ഥമായിരുന്ന കളരി മർമ്മ ചികിൽസ്സ പേരു മാറ്റി ഫിസി യോ തെറാപ്പിയായപ്പോൾ സ്വീകരിക്കുവാൻ നമ്മൾ തയ്യാറായിയെന്നതു പോ ലെ പൈതൃകമായി കിട്ടിയ പലതും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മു ടെ സംസ്കാരത്തെ തച്ചുടക്കുവാനുള്ള പ്രവണത പല ഭാഗങ്ങളിൽ നിന്നും ഉ ണ്ടാവുന്നു. വയലുകളിലെ കൃഷിയും, കളരിയും, കൊൽക്കളിയും, പൂരക്കളി യും പോലെ, ആട്ട കളിയും, ചുള്ളികളിയും, ബോൾകളി, ക്രിക്കറ്റ്, ഫുട് ബോൾ എല്ലാം അന്യമാകുകയും, മൊബൈൽ ഫോണും കുത്തിപ്പിടിച്ചു ഇരുട്ട് മൂലയി ൽ ഇരുന്നു സമയം പാഴാക്കുന്ന പുതു തലമുറയിലെ ഒരു വിഭാഗം മുഖ്യ ധാര യിൽ നിന്ന് വ്യതിചലിക്കുന്ന പ്രവണത തീർത്തും അപകടകരമാണ്. പാട്ട്യം ഗോ പാലൻ സ്മാരക വായനശാല പോലെ മറ്റു വായന ശാലകളും മുൻ കയ്യെടുത്ത് നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

അങ്കം കഴിഞ്ഞപ്പോൾ പാതി രാത്രിയായിരുന്നു, ടോർച്ചും കത്തിച്ചു തിടുക്ക ത്തിൽ നടക്കുമ്പോൾ ആരോ ഇങ്ങിനെ പാടിയോയെന്നൊരു സംശയം,
"അന്നേരം ചാപ്പനല്ലോ ചോദിക്കുന്നു, എല്ലെരേക്കൊണ്ടും പറഞ്ഞു നിങ്ങൾ"
"എന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോ, ആ വാക്ക് കേട്ടുള്ള കുഞ്ഞി ഒതേനൻ"
"ചാപ്പനോടല്ലേ പറയുന്നത്"
"കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചോം നീയേ ചാപ്പാ"
"നിനക്ക് തരാനേതുമില്ല ചാപ്പാ, കെട്ടിയ കെട്ടങ്ങഴിച്ചോ ചാപ്പാ"
"കെട്ടങ്ങഴിച്ചോരു നേരത്തില്, കിടന്നു മരിച്ചല്ലോ കുഞ്ഞിയോതേനൻ"

ഇടവും വലവും തിരിഞ്ഞും മറിഞ്ഞും, നോക്കി, മുകളിലായി ഏഴരക്കണ്ടം മു തൽ എന്നെ അനുഗമിക്കുന്ന രാത്രിജ്ഞരനൊഴികെ ആരെയും കണ്ടില്ല, വെറു തെ തോന്നിയതാവാം, കഴിഞ്ഞു പോയ ഒരു നല്ല കാലത്തിൻറെ ഓർമ്മയിൽ ഞാൻ വേഗം നടന്നു.

കുട്ടിയായിരുന്ന കാലത്ത് കല്ല്യാണ വീടുകളിൽ കറിക്കരക്കുന്ന പെണ്ണുങ്ങളും, കണ്ടങ്ങളിൽ നാട്ടി നടുന്ന പെണ്ണുങ്ങളും പാടി കേട്ട തച്ചോളി ഒതേനൻ പാട്ടിൽ എനിക്ക് ഓർമ്മയിലുള്ള കാര്യങ്ങളും കുറച്ചു വരികളുമാണ് ഇത്രയും എഴു തുവാൻ പ്രേരണയായത്‌. വരികൾ ശരിയായിക്കൊള്ളണമെന്നില്ല കുറ്റങ്ങളും, കുറവുകളും ഒരുപാടുണ്ടെങ്കിലും എല്ലാ വരും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോൾ എല്ലാ വർഷങ്ങളിലും വിവിധ നാടൻ കലാ രൂപങ്ങൾ ഉൾപ്പെടുത്തി പൊന്ന്യത്തങ്കം ആഘോഷിക്കപ്പെടുന്നു.

ജയരാജൻ കൂട്ടായി


തച്ചോളി ഒതേനൻ.
--------------------------------
AD_1600-നോടടുത്ത്.
വടകരയിൽ നിന്നും ഒരു കിലോമീറ്ററകലെയുള്ള തച്ചോളി മാണിക്കോത്ത് വീട്ടിലെ 32 കാരനായ ഒതേനക്കുറുപ്പ് കുടുംബ ക്ഷേത്രത്തിലെ ഉൽസവത്തിനുള്ള പന്തൽപണി വിലയിരുത്താൻ 3 കിലോമീറ്റർ അകലെയുള്ള ലോകനാർ കാവിലെത്തി. അപ്പോഴാണ് മതിലൂർ ഗുരുക്കളും പരിവാരവും അങ്ങോട്ട് ചെന്നു കയറിയത്.
ഭൂമിയിലെ ഏറ്റവും മികച്ച ആയോധന കലയായ കളരിപ്പയറ്റ് അഭ്യാസികളായിരുന്നു രണ്ടുപേരും . 64 ദ്വന്ദയുദ്ധങ്ങൾ നടത്തിയ ഒതേനൻ, 64-ലിലും ജയിച്ച് എതിരാളികളെ യമപുരിക്കയച്ച പടക്കുറുപ്പാണ്. ഒതേനനോട് ''പൊയ്ത്ത്'' നടത്തിയാൽ ഏത് കളരിപ്പയറ്റ് ഗുരുക്കളും കൊല്ലപ്പെടും എന്നത് മലയാളദേശം മുഴുവൻ പ്രസിദ്ധമായിരുന്നു.
മതിലൂർ ഗുരുക്കൾ പഴശ്ശി രാജാവിൻറെ പൂർവ്വികനായ കോട്ടയം തമ്പുരാൻറെ 10000- നായർ പടയാളികളുടെയും 2100- മുസ്ലിം മാപ്പിള യോദ്ധാക്കളുടെയും ഗുരുവായിരുന്നു. കോട്ടയം കോവിലകത്തെ രാജകുമാരൻമാർക്കും ഇദ്ദേഹം ഗുരു തന്നെ.
ക്ഷേത്രമുറ്റത്തേക്ക് കയറി വന്ന ഇദ്ദേഹം തൻറെ തോക്ക് അവിടെയുള്ള ഒരു പ്ലാവിൻമേൽ ചാരിവെച്ചു. ഒതേനൻ അപ്പോൾ പരിഹാസത്തോടെ ചോദിച്ചു;
''പൊൻകുന്തം ചാരും പിലാവുമ്മല്,
മൺകുന്തം ചാരീയതാരാണെടോ''?
ഇതേത്തുടർന്ന് രണ്ടുപേരും വാക്കേറ്റമായി. അവസാനം മതിലൂർ ഗുരുക്കൾ ഒതേനനെ പോരിനു വെല്ലുവിളിച്ചു.
അടുത്ത കുംഭമാസം 9, 10, 11- തിയ്യതികളിൽ പൊന്നിയം ഏഴരക്കണ്ടം വയലിൽ വെച്ച് പൊയ്ത്ത് നടത്താൻ തീരുമാനിക്കപ്പെട്ടു.
പതിവ് ആചാരം അനുസരിച്ച് കടത്തനാട് രാജാവിനോടും രാജാവിൻറ്റെ കീഴിലുള്ള നാലു നാടുവാഴികളോടും സാമൂതിരിയുടെ നാവികസേനാ തലവനായ കോട്ടക്കൽ കുഞ്ഞാലി മരക്കാരോടും മുസ്ലിം സിദ്ധനായ ചീനിയംവീട്ടിൽ തങ്ങളോടും അനുവാദം വാങ്ങിയ ശേഷം ഒതേനൻ ആയുധം എടുത്തു.
കുംഭമാസം 9-ന് സന്തത സഹചാരികളായ കണ്ടാച്ചേരി ചാപ്പൻ, പയ്യംവെള്ളി ചന്തു എന്നിവരുടേയും കടത്തനാട്ട് രാജാവിൻറെ നായർ പടയാളികളുടെയും അകമ്പടിയോടെ ഒതേനൻ തലശ്ശേരി യിൽ നിന്നും 6 കിലോമീറ്റർ കിഴക്ക് കൂത്തുപറമ്പ് പാതയിലുള്ള പൊന്നിയം ഗ്രാമത്തിലെത്തി. ഇപ്പോഴത്തെ ചൂള എന്ന ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള സ്ഥലമായിരുന്നു പട നിശ്ചയിക്കപ്പട്ട ഏഴരക്കണ്ടം.
പരുന്തുങ്ങൽ എമ്മൻ പണിക്കരുടെയും കോട്ടയം തമ്പുരാൻറെ പടയാളികളുടെയും അകമ്പടിയോടെ മതിലൂർ ഗുരുക്കൾ പടക്കളത്തിലിറങ്ങിയപ്പോൾ കോട്ടയം സേന ആയിരം തോക്കുകൾ കൊണ്ട് ആചാരവെടി മുഴക്കി. ഒതേനൻ ഇറങ്ങുമ്പോൾ കടത്തനാടൻ നായർ പടയും ആയിരം ആചാരവെടിയുതിർത്തു,
മൂന്ന് ദിവസം പൊരുതിയിട്ടും രണ്ടുപേർക്കും ജയിക്കാനായില്ല. അവസാനം മതിലൂർ ഗുരുക്കൾ കള്ളച്ചുവട് വെച്ച് ഒതേനനെ ചുരിക കൊണ്ട് കുത്തി. കുത്ത് പരിചകൊണ്ട് തടുത്ത ഒതേനൻ പ്രസിദ്ധമായ ''പൂഴിക്കടകൻ'' എന്ന ചതിപ്രയോഗം തന്നെ പുറത്തെടുത്തു. കാൽപാദം കൊണ്ട് മണൽ കോരി മതിലൂർ ഗുരുക്കളുടെ കണ്ണുകളിലിടാൻ ഒതേനന് നിമിഷാർദ്ധമേ വേണ്ടി വന്നുള്ളൂ. ഗുരുക്കൾ കൊല്ലപ്പെട്ടു.
പട ജയിച്ച് തിരിച്ചു പോവുകയായിരുന്ന ഒതേനനെ ഗുരുക്കളുടെ ശിഷ്യനായ ചുണ്ടങ്ങാപ്പൊയിലിലെ മായൻകുട്ടി എന്നയാൾ പതിയിരുന്ന് വെടി വെച്ചു. ഗുരുക്കളെ കൊന്ന അതേ ചുരിക ചുഴറ്റിയെറിഞ്ഞ് മായൻകുട്ടിയേയും ഒതേനൻ കൊന്നു.
ജ്യേഷ്ടനായ കോമക്കുറുപ്പിനോട് ദീർഘനേരം ഒതേനൻ സംസാരിച്ചു. ചീനിയംവീട്ടിൽ തങ്ങൾ കൊടുത്ത ഉറുക്കിന് വെടിയുണ്ടയെ തടുക്കാനുള്ള കഴിവുണ്ടന്ന് ഒതേനൻ വിശ്വസിച്ചിരുന്നു. സംഭവദിവസം ഉറുക്ക് കാണാതായതിനു പിന്നിൽ ഉറ്റ മിത്രം ചാപ്പനാണെന്ന് അവസാന നിമിഷങ്ങളിൽ ഒതേനൻ കരുതി. ഒതേനൻ ആവശ്യപ്പെട്ടത് പ്രകാരം പയ്യംവെള്ളി ചന്തു നെറ്റിയിൽ നിന്നും വെടിയുണ്ട കടിച്ചൂരിയെടുത്തു. അതോടെ കേരളീയ പൗരുഷത്തിൻറെയും പൈതൃകത്തിൻറയും ചിഹ്നനക്ഷത്രം അസ്തമിച്ചു.
വടകരയിലെ ഇദ്ദഹത്തിൻറെ വീടിൻറെ ഒരു അറ മാത്രം ഭദ്രമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. ഒതേനൻറെ വാളും കസേരയും ജ്യേഷ്ടനായ കുഞ്ഞിരാമൻ എന്ന കോമക്കുറുപ്പിൻറെ കട്ടിലും ഇവിടെയുണ്ട്. എല്ലാ വർഷവും കുംഭമാസം പത്താം തിയ്യതി പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മലയാള പൈതൃക അഭിമാനികളും യൂറോപ്പിലേയും പൂർവ്വേഷ്യയിലേയും കളരിപ്പയറ്റ് വിദ്യാർത്ഥികളും ഒരു തീർത്ഥാടനം പോലെ ഈ ഗ്രാമം സന്ദർശിക്കുന്നു.
                  കടപ്പാട്.watsap





  












Thursday, 19 November 2015

അഹോയി അഷ്ടമി - ആചാരങ്ങളും വിശ്വാസ്സങ്ങളും


അഹോയി അഷ്ടമി - ആചാരങ്ങളും വിശ്വാസ്സങ്ങളും

അമ്മമാരായ സ്ത്രീകൾ മക്കളുടെ ക്ഷേമത്തിനായും, ദീർഘായുസ്സിനും, അവരു ടെ ജീവിതം സ ന്തോഷ ഭരിതമാക്കാനും വേണ്ടി അനുഷ്ടിക്കുന്ന വ്രതമാണ് അ ഹോയി അഷ്ടമി വ്രതം. കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സ മാണ്‌ അഹോയി അഷ്ടമിയായി ആചരിക്കുന്നത്. ഇത് ദിവാളിയുടെ ഏതാണ്ട് എട്ടു ദിവ സ്സങ്ങൾക്ക് മുമ്പാണ്, അഷ്ടമി ദിവസ്സം അതി രാവിലെ തുടങ്ങുന്ന ഉപ വാസ്സം വൈകുന്നേരം ആകാശത്തിൽ നക്ഷത്രങ്ങൾ ഉദിക്കുന്നതോടെ അവസ്സാനി പ്പി ക്കുന്നു. ഉപവാസ്സ സമയത്ത് നിരാഹാരമിരിക്കുകയും, വെള്ളമോ ഭക്ഷണ മോ കഴിക്കുവാൻ പാടില്ല.

ചുമരിൽ അഷ്ട കോണാകൃതിയിൽ അഹോയി ഭഗവതിയുടെ പടം വരക്കുക യും (അഷ്ടമിയുമായി ബന്ധപ്പെട്ടതു കൊണ്ടാണ് അഷ്ട കോണാ കൃതിയിൽ വര ക്കുന്നത്). അഷ്ടമി ഭഗവതിയുടെ പടത്തിനരുകിലായി കുറുക്കൻറെയും കുട്ടിക ളുടെയും പടവും വരയ്ക്കുന്നു. നിലത്തു വരച്ച കൊലത്തിനകത്തു കലശവും, കലശത്തിന് മുകളിലായി ഒരു ചെറു മണ്‍ പാത്രത്തിൽ വെള്ളവും കറുക പു ല്ലും വയ്ക്കണം. പ്രസാദമായി എട്ടു പൂരിയും, എട്ടു കഷണം ഹൽവ, അല്ലെങ്കി ൽ മറ്റു മധുര പലഹാരവും (എന്ത് പലഹാരമായാലും എട്ടു എണ്ണമാണ് വേണ്ട ത്), ഒപ്പം തന്നെ വീട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് പൂരി അല്ലെങ്കിൽ മ ധുര പലഹാരവും ഒരു ചെറു തുക പണവും കൊടുക്കണം. വ്രതാനുഷ്ടാനവും പൂജയും  സ്ത്രീകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ് അഹോയി അഷ്ടമി യുടെ പ്രത്യേകത. സന്ധ്യ സമയത്ത് അഹോയി ഭഗവതിയുടെ പടത്തിനു മുന്നി ൽ വെള്ളി കൊണ്ടുള്ള ഗ്ലാസിൽ ജലവും, പാൽ പഴങ്ങൾ എല്ലാം നൈവേദ്യമാ യി സമർപ്പിക്കുന്നു.  പൂജകൾക്ക് ശേഷം, കയ്യിൽ ഏഴു മണി ഗോതമ്പ് പിടിച്ചു അഹോയി ഭഗവതിയുടെ കഥ വായിക്കുകയും, വായനക്ക് ശേഷം പൂജയിലെ നൈവേദ്യം അമ്മായിയമ്മയെ ഊട്ടുകയും തുടർന്ന് ആകാശത്തു നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെ ട്ടന്നു ഉറപ്പു വരുത്തിയ ശേഷം വെള്ളി ഗ്ലാസിലെ വെള്ളം കുടിച്ചു വ്രതം അവസ്സാനിപ്പിക്കുന്നതുമാണ് അഹോയി അഷ്ടമിയുടെ ആചാരങ്ങൾ.

അഹോയി അഷ്ടമിയുടെ പികളിലുള്ള ഐതിഹ്യം ഇങ്ങിനെ, പുരാതന കാല ത്ത് ഒരു നഗരത്തിൽ ഒരു ഗ്രാമീണ ദമ്പതികൾ താമസ്സിച്ചിരുന്നു. അവർക്ക് ഏഴു പുത്രന്മാരായിരുന്നു. ദിവാളി അടുത്തതിനാൽ, വീടും, മുറ്റവും നന്നാക്കാൻ വേ ണ്ടി മണ്ണെടുക്കാൻ ഗ്രാമീണൻറെ ഭാര്യ കാട്ടിലേക്ക് പോയി. ഒരു കുറുക്കൻറെ കൂടിനടുത്ത് കൂന്താലി കൊണ്ട് മണ്ണ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ കൂന്താലി കയ്യിൽ നിന്നും അബദ്ധത്തിൽ തെന്നുകയും കുറുക്കൻറെ കൂടിനു മുകളിൽ വീ ഴുകയും കൂട്ടിലുണ്ടായിരുന്ന കുറുക്കൻറെ കുട്ടികൾ മരിക്കുകയും ചെയ്തു. ഈ കാഴ്ചയിൽ മനം നൊന്ത ഗ്രാമണി കുഴിച്ചെടുത്ത മണ്ണും അവിടെ ഉപേക്ഷി ച്ചു കൊണ്ട് തിരിച്ചു പോയി.

കുറച്ചു നാളുകൾക്കു ശേഷം അവരുടെ ഏഴു പുത്രന്മാരും ഒന്നൊന്നായി ഒരു വ ർഷത്തിനിടയിൽ മരണമടഞ്ഞു. ഒരു ദിവസ്സം അവർ അവരുടെ ഗ്രാമത്തിലെ വൃദ്ധ സ്ത്രികളോട് അവരുടെ പുത്രമരണത്തിൻറെ കഥന കഥ പറ യുന്നു. ഒരു തെറ്റും ചെയ്യാത്ത തങ്ങൾക്കു എന്ത് കൊണ്ട് ഇങ്ങിനെയൊരു ദുർ വിധി വന്ന തെന്നറിയില്ലായെന്നും പറഞ്ഞു കൊണ്ട് ഹൃദയം പോട്ടുമാറ് വിലപിക്കുന്നു. പിന്നീട് അറിയാതേയും അബദ്ധത്തിലും സംഭവിച്ച കുട്ടി കുറുക്കന്മാരുടെ മര ണത്തിൻറെ കഥയും വിവരിക്കുന്നു. ഉപായം ഒന്നും പറയാൻ പറ്റാതെ അവരെ ല്ലാവരും ഭഗവതിയെ പ്രാർത്തിക്കൻ നിർദ്ദേശിക്കുന്നു.

ജീവിതത്തിൽ എല്ലാം നഷ്ടമായ ദമ്പതികൾ എതെങ്കിലും പുണ്യ സ്ഥലത്ത് ചെന്ന് ജീവിതം അവസ്സാനിപ്പിക്കാൻ തീരുമാനിക്കുന്നു. വീട് വിട്ടിറങ്ങി ഭക്ഷണമോ വെള്ളമോയില്ലാതെ കൊടും വെയിലേറ്റു ദിവസ്സം മുഴുവൻ നടക്കുകയാൽ  അ വശരായ രണ്ടു പേരും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഒരു അശരീരി കേട്ടാണു രണ്ടു പേരും മയക്കമുണർന്നത്. കുട്ടിക്കുറു ക്കൻറെ മരണത്തിലുള്ള പാപമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും പ്രധിവി ധിയായി കുട്ടികുറുക്കൻറെ മുഖം വ രച്ച ഒരു ചിത്രവുമായി, കാർത്തിക കൃ ഷ്ണ അഷ്ടമി ദിവസ്സം ഭഗവതിയുടെ മുന്നിൽ പ്രായശ്ചിത്തം ചെയ്തു, അറിയാ തെ ചെയ്തു പോയ അപരാധം പൊറുക്കുവാൻ മനസ്സലിഞ്ഞു പ്രാർത്ഥിക്കുവാ നും, നിർദ്ദേശിക്കുന്നു. കൂടാതെ എല്ലാ ജീവ ജാലങ്ങളോടും സ്നേഹത്തോടും, ദയയോടും കൂടി മാത്രം സമീപിക്കാനും, എന്ത് പ്രവർത്തി ചെയ്യുമ്പോഴും അ ന്യ ജീവികളുടെ സുരക്ഷയും ഉറപ്പാക്കണ മെന്നും നിർദ്ദേശിക്കുന്നു.

നിർദ്ദേശം സ്വീകരിച്ചു ദമ്പതികൾ വ്രതം അനുഷ്ടിക്കുകയും, അവരുടെ വ്രത ശുദ്ധിയിലും ഭക്തിയിലും ആകൃഷ്ടയായ അഷ്ടമി ഭഗവതി പാപം പൊറുക്കു കയും അനുഗ്രഹവും, സർവ്വ ഔശര്യവും നൽകുന്നു. അങ്ങിനെ മരണമടഞ്ഞ അവരുടെ മക്കൾക്ക്‌ പകരമായി അവർ വീണ്ടും ഏഴു മക്കളെ പ്രസ്സവിക്കുക യും അവരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കയ് വന്നുവെന്നും വിശ്വാസ്സം.

ദമ്പതികളോടൊപ്പം  വൃദ്ധ സ്ത്രീകളും ഉപവാസ്സത്തിൽ പങ്കു ചേർന്നെന്നും പി ന്നീട് തുടർച്ചയായി എല്ലാ വർഷ ങ്ങളിലും ഉപവാസവും, വ്രതവും തുടങ്ങിയെ ന്നും, അങ്ങിനെ അത് നാട്ടിലെ ഒരു ആ ചാരമായി മാറിയെന്നും വിശ്വാസ്സം. അ ന്യ ജീവികളോടുള്ള സഹാനുഭൂതി എല്ലാ കാലത്തും ഭാരതത്തിൽ നില നിന്നിരു ന്നെന്നതിനുള്ള തെളിവ് കൂടിയാണ് അഹോയി അഷ്ടമി ആഘോഷത്തിലെ ആ ചാരങ്ങളും വിശ്വാസ്സങ്ങളും.


അന്ന് മുതൽ എല്ലാ വർഷവും വിശ്വാസ്സികളായ അമ്മമാർ മക്കളുടെ ധീർഘാ യുസ്സിനും, ഔശര്യത്തിനുമായി അഹോയി അഷ്ടമി വ്രതം അനുഷ്ടിക്കാനും തുട ങ്ങിയെന്നും ഐതിഹ്യം. 

ലോകത്തിലെ എല്ലാ അമ്മമാരുടെ മക്കളും, ധീർഘായുസ്സും, സമൃദ്ധിയും, ഔ ശര്യത്തോടും കൂടി ജീവിക്കാൻ അഹൊയി ഭഗവതി അനുഗ്രഹിക്കട്ടേ.

നവംബർ മൂന്ന് രാവിലെ അഞ്ചു മണി മുതലാണ്‌ ഈ വർഷത്തെ അഹോയി അഷ്ടമി വ്രതം ആരംഭിക്കുന്നത്.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി

നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും


നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

കാർത്തിക മാസ്സത്തിലെ കൃഷ്ണ പക്ഷ ദിവസ്സമാണ്‌ നരക ചതുർദശി അഥവാ കാർത്തിക കൃഷ്ണ പക്ഷ ചതുർദശിയായി ആഘോഷി ക്കുന്നത്. ചന്ദ്ര മാസ്സ പ്ര കാരം ഇരുപത്തിയെട്ടു ദിവസ്സങ്ങളാണുള്ളത്. അതിൽ രണ്ടു പക്ഷങ്ങളുമാണു ള്ളത്, പതിനാലു ദിവസ്സം ശുക്ല പക്ഷ ദിവസ്സങ്ങളും (പൌർണ്ണമി), ബാക്കി പതി നാലു ദിവസ്സം കൃഷ്ണ പക്ഷദിവസ്സങ്ങളുമാണ്. (അമാവാസി)   കാളി ചൌതാ സ് എന്ന പേരിലും അറിയപ്പെടുന്ന ഈ ദിവസ്സമാണ്‌ ശ്രി കൃഷ്ണനും സത്യഭാമ യും ചേർന്ന് കാലി ചൌതാസ്സിൽ (കാലി എന്നാൽ കറുപ്പ്, ചൌതാസ് എന്നാൽ പതിനാലാം നാൾ) നരകാസ്സുരനെ വധിച്ചതെന്ന് വിശ്വാസ്സം. അ ഞ്ചു ദിവസ്സങ്ങ ളിലായുള്ള ദിവാളി ആഘോഷങ്ങളുടെ രണ്ടാം ദിവസ്സമാണ്‌ നരക ചതുർദശി അല്ലെ ങ്കിൽ കാളി ചൌതാസ് ആഘോഷിക്കുന്നത്. ( രൂപ്‌ ചതുർദശി, ചോട്ടി ദി വാളി എന്ന പേരുകളിലും അറിയപ്പെടുന്നു) നരക ചതുർദശിയോടനുബന്ധിച്ചു ള്ള  എ ല്ലാ ആചാരങ്ങളും, ചടങ്ങുകളും അതി രാവിലെ തന്നെ ആരംഭിക്കുന്നു.

ദാനവ രാജാവായിരുന്ന ഘടകാസ്സുരനെ അട്ടിമറിച്ചു കൊണ്ട് ബാണാസ്സുരൻറെ സഹായത്തോടെ നരകാസ്സുരൻ പ്രഗ്ജ്യോതിഷയിലെ (ഇന്നത്തെ ആസ്സാം സ്റ്റേറ്റ്, ഗുവാഹത്തി) രാജ്യത്തിൻറെ ഭരണം പി ടിച്ചെടുത്തെന്നും, അധികാര ഗർവ്വും, തനിക്കു ലഭിച്ച വരവും വച്ചു എല്ലാ രാജ്യങ്ങളെയും സ്വന്തം നിയന്ത്രത്തിൻ കീ ഴിലാക്കി, പിന്നീട് സ്വർഗലോകത്തേയും വരുതിയിലാക്കുകയും അധികാര മ ത്ത് തലയ്ക്കു പിടിച്ചതിനാൽ അളവറ്റ ധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു കൊള്ളയടിക്കുന്ന കൂട്ടത്തിൽ പല ദേശങ്ങളിൽ നിന്നായി പതിനാറായിരത്തിൽ പ്പരം കന്യകകളെ ബന്ധനസ്ഥരാക്കി തടവിൽ പാർപ്പിച്ചിരുന്നു.

നരകാസ്സുരൻറെ അക്രമത്തിൽ പൊറുതി മുട്ടിയ ദേവന്മാർ ഇന്ദ്ര ഭഗവാൻറെ നേതൃത്വത്തിൽ വിഷ്ണു ഭഗവാനെ സമീപിക്കുകയും നരകാസ്സുരൻറെ ക്രൂരത കളിൽ നിന്നും രക്ഷിക്കുവാനും അപേക്ഷിക്കുന്നു. അപേക്ഷ സ്വീകരിച്ച വി ഷ്ണു ഭഗവാൻ കൃഷ്ണാവതാരം എടുക്കുകയും പത്നിയായ സത്യഭാമയുമാ യി ചേർന്ന് ഗരുഡ വാഹനത്തിൽ നരകാസ്സുരനുമായി യുദ്ധം തുടങ്ങുന്നു. യുദ്ധ ത്തിൽ നരകാസ്സുരൻറെ ജനറൽ ആയ അഞ്ചു തലകളോട് കൂടിയ മുരായെ വധി ക്കുന്നു, അങ്ങിനെ കൃഷ്ണ ഭഗവാനു മുരാരിയെന്നും പേര് വന്നു (മുരയുടെ ശ ത്രു). കനത്ത യുദ്ധത്തിനൊടുവിൽ കൃഷ്ണ ഭഗവാൻ സുദർശന ചക്രം ഉപയോ ഗിച്ചു നരകാസുരൻറെ ശിരച്ചേതം നടത്തുന്നു.

അവസ്സാന ശ്വാസ്സ സമയത്ത് നര കാസുരന് പശ്ചാത്താപമുണ്ടാകുകയും തൻറെ തെറ്റുകൾ പൊറുക്കാനും, പാ പത്തിൽ നിന്നും മോചിപ്പികാനും, തൻറെ മരണ ദിവസ്സം ഒരു പുതു യുഗത്തി ൻറെ പിറവിയായും ഭൂമിയിലെ എല്ലാവരും ആ ഘോഷിക്കണമെന്ന് വരം ചോ ദിക്കുന്നു. അങ്ങിനെ കൃഷ്ണ ഭഗവാൻ കൊടുത്ത വരമാണ് നരക ചതുർദശിയായി ആചരിക്കുന്നത്. നരകാസുര വധത്തോടെ പൈശാചീകത അവസ്സാനിക്കു കയും സന്തോഷവും, ഔശര്യവും ഉണ്ടാവുക യും ചെയ്തു. പിറ്റേ ദിവസ്സം മുതൽ എല്ലാവരും പടക്കം പൊട്ടിച്ചും, രഗോളി വരച്ചും, വർണ്ണ വിളക്കുകൾ കത്തിച്ചും, മധുര പലഹാരങ്ങൾ ഉണ്ടാക്കിയും ആഘോഷിച്ചു. അങ്ങിനെ ദിവാളി ആഘോഷമായി മാറി.

നരകാസ്സുരനെ വധിച്ചതിൽ പിന്നെ കൃഷ്ണ ഭഗവാൻ കന്യകമാരെ ബന്ധനത്തി ൽ നിന്നും വിമുക്തരാക്കി. അപ്പോൾ ഒരു പുതിയ പ്രശ്നം ഉണ്ടായി. തടവറയി ൽ നിന്നും രക്ഷപ്പെട്ട കന്യകമാരെ സ്വീകരിക്കാൻ അവരുടെ കുടുംബാഗങ്ങളും, സമൂഹവും വിമുഖത കാട്ടി. കന്യകമാർ ഭഗവാനോട് തങ്ങൾക്കു പോകാൻ വേ റെ ഇടമില്ലെന്നും ഈ വിഷമ സന്ധിയിൽ നിന്നും രക്ഷിക്കണമെന്നും അപേക്ഷി ക്കുന്നു. ആശ്രിത വത്സലനായ ഭഗവാൻ അവരെയെല്ലാം കൂടെ കൊ ണ്ട് പോകു കയും, പാർപ്പിടസൌകര്യവും, ഭക്ഷണവും, വസ്ത്രങ്ങളും നൽകുകയും അവ രുടെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നതുമായാണ് ഐ തിഹ്യം.

എന്നാൽ ഈ ഐതിഹ്യത്തെ ഓരോ ആളുകൾ അവരുടെ സൌകര്യത്തിനനു സ്സരിച്ചു പ ല വിധത്തിൽ വ്യാഖ്യാനിക്കുകയും അങ്ങിനെയുണ്ടായതാണ് ശ്രീ കൃഷ്ണനു പതിനാറായിരത്തിയെട്ടു ഭാര്യമാർ ഉണ്ടായിരുന്നുവെന്ന വാദങ്ങ ളും.

 നരക ചദുർദശി ദിവസ്സം വിശ്വാസ്സികൾ സുര്യോദയത്തിനു മുമ്പായി  ഉണരുക യും, നരകാസ്സുരൻറെ കോലം കത്തിക്കുകയും, തുടർന്ന് ദേഹത്തി ൽ വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്യുന്നു. അഭ്യങ്ങ് സ്നാനം എന്ന പേരിൽ അ റിയപ്പെടുന്ന ഈ കുളി സൂര്യോദയത്തിനു മുമ്പായി ചെയ്താൽ നരക യാതനക ൾ അനുഭവിക്കേണ്ടി വരില്ലായെന്നും, അകാല മൃത്യു ഒഴിവാ കുമെന്നും വിശ്വാ സ്സം. സൂര്യ പ്രകാശം ഭൂമിയിൽ പരക്കുന്നതിനു മുമ്പ് അഭ്യങ്ങ് സ്നാനം നടക്കണ മെന്നത് വിശ്വാസ്സം, ഇതിനും മുഹൂർത്ത സമയങ്ങൾ ഉണ്ട്, ഈ വർഷത്തെ മു ഹൂർത്തം രാവിലെ അഞ്ചു ഇരുപത്തി രണ്ടു മുതൽ ആറ് നാൽപ്പത്തി ആറ് വ രേയാണ്. നരകാസുര വധം കഴിഞ്ഞു കൃഷ്ണ ഭഗവാൻ ചദുർദശി ദിവസ്സം അ തി രാവിലെ കൊട്ടാരത്തിൽ തിരിച്ചെത്തുകയും ദേഹ ശുദ്ധിക്കായി വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്തുവെന്നും ഐതിഹ്യം, ഇതാണ് അഭ്യങ്ങ് സ്നാനമായി മാറിയത്.


അഭ്യങ്ങ് സ്നാനം  കഴിഞ്ഞു, കണ്ണിൽ മഷിയിടുകയും, ചിഞ്ചുഡ ഇല തലയിൽ ചൂടി പ്രത്യേക മന്ത്രങ്ങൾ ചൊല്ലുന്നു. ദൈവ പൂജയും, യമ പൂജ യും നടത്തു ന്നു. പൂജയിൽ എണ്ണയും, പൂക്കളും ച ന്ദനവും ഉപയോഗിക്കുന്നു. അവിലും, തേങ്ങയും, ശർക്കരയും, പശുവിൻ നെ യ്യും ചേ ർത്ത് കുഴച്ച പ്രസാദവും നൈ വേദ്യമായി ഉപയോഗിക്കുന്നു.വൈകുന്നേരങ്ങളിൽ വീടുകളിൽ വർണ്ണ വിള ക്കുകളും, ദീപാലങ്കാരവും നടത്തുന്നു.


പൂജക്ക്‌ ശേഷം കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഘംഭീരമായ പ്ര ഭാത ഭക്ഷണവും നടത്തുകയെന്നത് ഈ ദിവസ്സത്തിൻറെ ആഘോഷത്തിൻറെ ഭാഗമാണ്. സന്ധ്യ മുതൽ അലങ്കാര ദീപങ്ങളും, നെയ്‌ വിളക്കുകളും കൊണ്ട് വിസ്മയം തീർക്കുകയും രാത്രി മുഴുവൻ പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യു ന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നരകാസുരൻറെ കോലം ഉണ്ടാക്കുകയും, കോലത്തിനുള്ളിൽ പടക്കങ്ങൾ നിറച്ചു തീ കൊളുത്തുകയും ചെയ്യുന്നു.

നവംബർ മാസ്സം പത്താം തിയ്യതിയാണ് ഈ വർഷത്തെ നരക ചതുർദശി ആ ഘോഷം, തുടർന്ന് പതിനഞ്ചാം തിയ്യതി വരെ ദിവാളി ആഘോഷങ്ങളുമാണ്.

എല്ലാവർക്കും ദിവാളി ആശംസ്സകളും, നൻമ്മകൾ നിറഞ്ഞ നല്ല നാളുകളും  നേരുന്നു.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി.