Friday, 14 December 2012

രാധാകൃഷ്ണന്‍ പറവൂര്‍ ഭൂതകുളം

                                            രാധാകൃഷ്ണന്‍ പറവൂര്‍ ഭൂതകുളം
                                                                  നര്‍മ്മ കഥ

രാധാകൃഷ്ണന്‍ ഷാര്‍ജയില്‍ എത്തി ഒരാഴ്ചയെ ആയുള്ളൂ, ഭാഷ ഒന്നും അറിയില്ലായിരുന്നു. എങ്കിലും കമ്പനിയില്‍ കൂടുതലും മലയാളികളായതു കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ കഴിഞ്ഞു പോയികൊണ്ടിരുന്നു. കൊല്ലത്തിനു പുറത്തും പല സ്ഥലങ്ങളും ഉണ്ടെന്നു അറിയുന്നത് ഷാര്‍ജയില്‍ വന്നതിനു ശേഷമാണു. അതിനു മുന്‍പ് ഒരിക്കല്‍ പുള്ളി ഒന്ന് ഡല്‍ഹി കാണാന്‍ പോയി. ഡല്‍ഹിയില്‍ ട്രെയിന്‍  ഇറങ്ങിയപ്പോള്‍ എല്ലാവരും ഓടുന്ന കാഴ്ച യാണ് കണ്ടത്. കൂടെ രാധാകൃഷ്ണനും ഓടാന്‍ തുടങ്ങി.  കുറെ ദൂരം ഓടി കഴിഞ്ഞ പ്പോള്‍ ദാഹവും ക്ഷീണവും തോന്നി, അപ്പോഴാണ് എന്തിനാണ് എല്ലാവരും ഓടുന്നത് എന്ന് ചിന്തിച്ചത്. അതോടൊപ്പം ഓട്ടത്തിന്‍റെ വേഗത കുറയുകയും ചെയ്തു. മുന്നിലേക്ക് നോക്കിയപ്പോള്‍ ഓടിയവരെ ഒന്നും കാണാനുമില്ല, തിരിഞ്ഞു നോക്കിയപ്പോള്‍ പിറകിലായി ഓടിയവെരെയും കാണാനില്ല. തിരക്കേറിയ ജീവിതത്തിനിടയില്‍ സിറ്റിയില്‍ നടക്കാന്‍ ആര്‍ക്കും സമയമില്ല, ജോലി സ്ഥലത്തേക്ക് സമയത്തിന് എത്താന്‍ വേണ്ടി ആളുകള്‍ ഓടുന്നതാണ്‌ എന്ന കാര്യം പുള്ളിക്കാരന് അറിയില്ലായിരുന്നു.  ആകെ പരവശനായ രാധാകൃഷ്ണന്‍ തിരിച്ചു ഓടാന്‍ തുടങ്ങി. ഓടി കിതച്ചു റെയില്‍ വെസ്റ്റേഷനില്‍ എത്തിയപ്പോള്‍ വന്ന ട്രെയിന്‍ തിരിച്ചു പോകുവാന്‍ തുടങ്ങുകയായിരുന്നു. പിന്നെ മടിച്ചു നിന്നില്ല ഓടി കയറി തിരിച്ചു പോയി. കൊല്ലത്ത് തിരിച്ചു എത്തിയപ്പോള്‍ സുഹുര്‍ത്ത്ക്കള്‍ ചോദിച്ചു, ഡല്‍ഹിയില്‍ എന്ത്ണ്ട് വിശേഷങ്ങള്‍ എന്ന്. "അവിടെ എല്ലാവരും ഓടുന്നുണ്ട്, കൂടെ കുറെ നേരം ഞാനും ഓടി, അതാണ് ഡല്‍ഹി.

ഒരു ദിവസ്സം ജെ എം ബി യില്‍ നിന്നും ഷാര്‍ജ പോസ്റ്റ്‌ ഓഫീസിനടുത്തു വരെ പോകേണ്ടേ ആവശ്യം ഉണ്ടായി. ഒരു ഷെയര്‍ ടാക്സിയില്‍ കയറി. ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ ഹിന്ദി ഭാഷ വശമില്ല എങ്കിലും അറിയാവുന്ന ഭാഷയില്‍ പറഞ്ഞു. "മൈ ഇതര്‍ ഗിരേഗ " ( ഞാന്‍ ഇവിടെ വീഴും ). പരിബ്രാന്ത നായ ഡ്രൈവര്‍ ഡോര്‍ നോക്കിയപ്പോള്‍ അടഞ്ഞു തന്നെ കിടക്കുന്നുമുണ്ട്, നഹി ഗിരേഗ, ബൈട്ട് ജായോ എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ പുള്ളി ബഹളം വച്ച് കൊണ്ടിരുന്നു. കോപം വന്ന ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി വന്നു കോളറില്‍ പിടിച്ചു വലിച്ചു പുറത്തേക് തള്ളി. അതിയായ  സന്തോഷത്തോടെ കൂലിയും കൊടുത്തു ഡ്രൈവര്‍ക്ക് നന്ദിയും പറഞ്ഞു നടക്കുമ്പോള്‍ ഡ്രൈവര്‍ പിറുപിറുത്തു "പാഗല്‍ ഹൈ സാല "

സ്റ്റോര്‍റൂമിന്‍റെ മുകളില്‍ ഒരു സാധനം എടുക്കുവാന്‍ വേണ്ടി ഫോര്‍മെന്‍ രാധാകൃഷ്ണനെ മുകളില്‍ കയറ്റി, കയറിയ പാടെ പുള്ളിക്കാരന്‍ തിരയുവാന്‍ തുടങ്ങി, ഏതാണ്ട് അര മണിക്കൂര്‍ പരിശ്രമിച്ചപ്പോള്‍ ഇവിടെ കാണാനില്ല എന്നായി, വീണ്ടും തിരഞ്ഞു ഒരു മണിക്കൂര്‍ എന്നിട്ടും കണ്ടു കിട്ടിയില്ല, നന്നായി നോക്കാന്‍ ഫോര്‍മെന്‍ വീണ്ടും പറഞ്ഞു, പക്ഷെ കണ്ടു കിട്ടിയില്ല എന്ന് മാത്രമല്ല ആകെ ക്ഷീണിതനുമായി, അപ്പോഴാണ് എന്താണ് വേണ്ടിയി രുന്നതെന്ന് ചോതിക്കാത്ത കാര്യം ഓര്‍ത്തത്‌.

ഉച്ചക്ക് ഒരു ദിവസ്സം മെസ്സ് ഭക്ഷണം വേണ്ടാന്ന് വച്ച് പാകിസ്ഥാനി ഹോട്ടലില്‍ ഉണ്ണുവാന്‍ പോയി പോകുമ്പോള്‍, ചോറും കറിയും എന്ന് എങ്ങിനെ പറയ ണമെന്ന് മറ്റുള്ളവരോട് ചോദിച്ചു വച്ചിരുന്നു "ചാവല്‍ ഔര്‍ സാലന്‍""'' എന്ന് പറഞ്ഞും കൊടുത്തിരുന്നു. ഹോട്ടലില്‍ എത്തുമ്പോഴെക്കും സാലന്‍ മാത്രമേ ഓര്‍മയില്‍ ഉണ്ടായിരുന്നുള്ളൂ , എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വന്നതുമില്ല , ഹോട്ടലില്‍ എത്തി ഇരുന്നപ്പോള്‍ വെയ്റ്റര്‍ വന്നു "ഖ്യാ മങ്ങ്ത്താ ഹൈ " എന്ന് ചോദിച്ചു " ചോര്‍ സാല " എന്ന് മറുപടി പറഞ്ഞു , ക്ഷുഭിതനായ വെയ്റ്റര്‍ ചോര്‍ തുമാര ബാപ്പ് ഹൈ, എന്നും പറഞ്ഞു ഹോട്ടലിനു ഉള്ളിലേക്ക് പോയി ഒന്നും കാര്യ മാക്കാതെ തന്നെ  പിന്നെയും ചോര്‍ സാല, ചോര്‍ സാല പറഞ്ഞു കൊണ്ടുമിരുന്നു, ഹോട്ടലില്‍ ഉള്ളവര്‍ എല്ലാ വരും ഒന്നിച്ചു ഇറങ്ങി വന്നു. പിന്നെ സംഭവിച്ചത് എന്താണ് എന്ന് പറയേണ്ടതില്ലല്ലോ.

ഭാഷ അല്‍പ്പ സ്വല്‍പ്പമായി പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസ്സം കൂടെ  ജോലി ചെയ്യുന്ന ലാല്‍ജി യാദവുമായി എന്തോ കാര്യത്തിന് ഒന്ന് പിണങ്ങി, പരസ്പ്പരം വാക്ക് തര്‍ക്കങ്ങള്‍ നടന്നു കൊണ്ടിരുന്നു, അങ്ങോ ട്ടും ഇങ്ങോട്ടും ചീത്ത പറയാനും തുടങ്ങി, ദേഷ്യം വന്ന രാധ "അഭി മൈ മറേഗ" എന്ന് പറഞ്ഞു, ഭയന്ന് വിറച്ചു പോയ ലാല്‍ജി കരഞ്ഞു കൊണ്ട് കാല്‍ പിടിച്ചു കൊണ്ട് "മാഫ് കരോ ആപ് നഹി മറോ മൈ ബാല്‍ ബച്ച വാല ഹൈ, മേരേ സാത്ത് ജഖട കര്‍ക്കെ ആപ് മരേഗാത്തു പോലീസ് മുജെ പക്ടുകര്‍ ലേ ജായേഗ.(ഇപ്പോള്‍ ഞാന്‍ നിന്നെ അടിക്കും എന്നായിരുന്നു പറയാന്‍ ഉദ്ദേശിച്ചത്, പറഞ്ഞു വന്നപ്പോള്‍ അര്‍ഥം മാറി, ഞാന്‍ ഇപ്പോള്‍ മരിക്കും എന്നായി, പേടി ച്ചു പോ യ ലാല്‍ജി ,ഞാനുമായി വഴക്ക് ഉണ്ടായി നീ മരിച്ചാല്‍ പോലിസ് എന്നെ പിടിച്ചു കൊണ്ടുപോകും , ഞാന്‍ കുടുംബം പുലര്‍ത്തേണ്ടവാനാണ് എന്നും പറഞ്ഞു കരയുവാനും തുടങ്ങി.

ഒരിക്കല്‍ സി ബി സൂപ്പര്‍ മാര്‍ക്കെട്ടില്‍ പോയി ഷാമ്പുവാണ് എന്ന് കരുതി ബോഡി ലോഷന്‍ വാങ്ങി വന്നു, കുളിക്കാന്‍ കയറി, എത്ര ഒഴിച്ച് തേച്ചിട്ടും പതയുന്നില്ല, കടക്കാരനെ ചീത്ത വിളിച്ചു കൊണ്ട് കുളി കഴിഞ്ഞു ഇറങ്ങിയ പ്പോള്‍ മറ്റുള്ളവര്‍ കാര്യം തിരക്കി പതിനഞ്ചു ദിര്‍ഹം കൊടുത്തു വാങ്ങിയ ഷാമ്പു പതയുന്നുമില്ല, ഡുപ്ലിക്കേട്ട് ആണ് എന്നും ഇന്ന് ഞാന്‍  അവന്‍റെ കട പൂ ട്ടിക്കുമെന്നും പറഞ്ഞു കലി തുള്ളി നില്‍ക്കുമ്പോള്‍ കൂടെയുള്ളവര്‍ വാങ്ങി നോക്കി പേര് വായിച്ചു "ഹിമാലയ ഹെര്‍ബല്‍ ബോഡി ലോഷന്‍"''

ഇപ്പോള്‍ രാധാകൃഷ്ണന്‍ നന്നായി ഭാഷ പഠിച്ചുആരെങ്കിലും '' തുമാര നാം ഖ്യാ ഹൈ എന്ന് ചോദിച്ചാല്‍ ഉടനെ മറുപടി പറയും.

                          '' രാധാകൃഷ്ണന്‍ പറവൂര്‍ ഭൂതകുളം''    



Monday, 10 December 2012

നാഗ മാണിക്ക്യം


                                                             നാഗ മാണിക്ക്യം

                                                 വിസ്വശിച്ചാലും ഇല്ലെങ്കിലും


കേശുഭായ് രമണ്‍ലാല്‍ പട്ടേല്‍ വല്‍സാട് ജില്ലയിലെ ഭിലാട് സ്വദേശിയാണ്. ഈന്ത പന മരത്തില്‍ നിന്നും കള്ള് എടുത്തു വില്‍ക്കുകയാണ് ജോലി. ദിവസവും രാവിലെയും വൈകുന്നേരവും കള്ള് എടുത്തു ചെറിയ കുറെ മടുക്കകളിലാക്കി വീടിനോട് ചേര്‍ന്നുള്ള പുല്‍ പന്തലില്‍ വച്ച് കാത്തിരിക്കും. പന ഓല മടഞ്ഞു ഉണ്ടാക്കിയ പായ നിലത്തു വിരിച്ചിരിക്കും. കോഴിയും, മുട്ടയും കറി വച്ചതും പിന്നെ കുറുച്ചു ചക്ക്ളി (മുറുക്ക്) ഒരു ഭരണിയില്‍ വച്ച്ഏഴ് മണി മുതല്‍ കുടിയന്‍ മാരെയും കാത്തു ഇരിക്കും. ഒരു മടുക്ക കള്ളിന് അഞ്ചു രൂപയും, കോഴി കറിക്ക് നാല് രൂപയുമാണ്‌ വില. ഒരു പതിനഞ്ചു സ്ഥിരം പറ്റു കാരും പിന്നെ ഒരു പത്തു പതിനഞ്ചു പേര്‍ അല്ലാതെയും കസ്റ്റമര്‍ ആയി ദിവസവും വരും. സാരിഗാം ഇണ്ടസ്ട്രിയല്‍ എസ്റ്റേറ്റ്‌ സമീപത്തായതിനാല്‍ മറ്റു സംസ്ഥാനക്കാരായ ആളുകളാണ് കസ്റ്റമര്‍ കൂടുതലും. കറിയോ മുറുക്കോ വേണ്ടാത്തവര്‍ക്ക് ഒരു പച്ച മുളക് കള്ളിന്‍റെ കൂടെ കൊടുക്കും. രാത്രി കുടിച്ചു പാട്ടും പാടി ചൂട്ടും കത്തിച്ചു ആളുകള്‍ വീട്ടിലേക് നടക്കും. ദിവസ്സത്തില്‍ ഒരു നൂറ്റി ഇരുപത്തിയഞ്ചു രൂപ ലാഭമായി കിട്ടും. അത് കൊണ്ട് നാല് മക്കളടക്കം ഏഴു പേര്‍ അടങ്ങുന്ന കുടുംബം കഴി ഞ്ഞു പോന്നു.

രമണ്‍ ലാല്‍ പട്ടേലിന്‍റെ മകന്‍ രമേഷ് പട്ടേല്‍ സാരിഗാമിലുള്ള മഹാജന്‍ പ്രൊ സസെറസ് പ്രൈവറ്റ് ലിമിറ്റെഡ്ല്‍ ജോലി ആണ്. ദിവസം പതിനെട്ടു രൂപ കണക്കില്‍ മാസ ശമ്പളം കിട്ടും. രമേഷ് പട്ടേലിന്‍റെ വിവാഹത്തിന് കമ്പനിയില്‍ ഉള്ള എല്ലാവരെയും ക്ഷണിച്ചിരുന്നു. അങ്ങിനെ രാവിലെ ഒന്‍പതര മണിക്ക് ഞങ്ങള്‍ രമേഷിന്‍റെ വീട്ടില്‍ എത്തി. ചെന്നു കയറിയ പാടെ നിലത്തു വിരിച്ച പായയില്‍ ഇരുത്തി. അപ്പോഴേക്കും ഒരു മടുക്കയില്‍ കള്ളും, ഒരു പ്ലേറ്റില്‍ കോഴിക്കറിയും മുന്നില്‍ എത്തി. രണ്ടും കഴിക്കാത്ത ഞാന്‍ ഒന്ന് അമ്പരന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങിയ എന്നെ സഹായിക്കാന്‍ കൂടെ ഉണ്ടായിരുന്ന  എന്‍റെ സുഹുര്‍ത്ത് കണ്ണന്‍ മുന്നില്‍ എത്തി കള്ളും കോഴി കറിയും എടുത്തു കൊണ്ട് പോയി. പിന്നെ എനിക്ക് ചായയും,  പലഹാര ങ്ങളും എത്തി. കഴിച്ചു കഴിഞ്ഞപ്പോഴേക്കും, പെണ്‍ വീട്ടിലേക്ക് പുറപ്പെടാന്‍ സമയമായി. ആളുകള്‍ ഒന്നൊന്നായി ഇറങ്ങി തുടങ്ങി. അങ്ങിനെ ഞങ്ങള്‍ പെണ്‍ വീട്ടിലേക്ക്‌ പുറപ്പെട്ടു, വീട്ടിന്‍റെ പടി കയറാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ ഓടി വന്നു എല്ലാവരെയും തടുത്തു നിര്‍ത്തി, പിന്നെ രമേഷിനെ മാറ്റി നിര്‍ത്തി എന്തോ ചെവിയില്‍ മന്ദ്രിച്ചു. ഒരു ചെറു ചിരിയോടെയും വര്‍ദ്ധിച്ച സന്തോഷ ത്തോടെയും രമേഷ് താലി കെട്ടു മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു എന്നും പറഞ്ഞു എല്ലാവരെയും കൂട്ടി തിരിച്ചു പോന്നു. എന്താണ് കാരണം എന്ന് തിരക്കിയപ്പോള്‍ കിട്ടിയ മറുപടി വിചിത്രമായിരുന്നു. രമേഷ് കെട്ടാന്‍ പോകുന്ന പെണ്ണ് പ്രസവിച്ചിരിക്കുന്നു. അത് കൊണ്ട് ഇനി നാല്‍പ്പതു ദിവസം കഴിഞ്ഞേ താലി കെട്ടു പാടുള്ളൂ.!!!!!!!!!!!!!!!.

ഭിലാഡില്‍ ആദിവാസി സമുദായത്തില്‍ വിവാഹത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പെണ്ണും ചെറുക്കനും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തി വയ്ക്കും. പിന്നെ അവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കും, രണ്ടു പിള്ളേര്‍ ഉണ്ടായതിനു ശേഷം താലി കെട്ട് നടത്തുന്നതും സര്‍വ സാധാരണം. പന്നാലാല്‍ യാദവ് എന്ന ഉത്തര്‍ പ്രദേശ്‌ കാരന്‍ വിവരിച്ചത് കേട്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ അമ്പരന്നു. പിന്നെ നാല്‍പ്പതു ദിവസം കഴിഞ്ഞു വീണ്ടും ഞങ്ങള്‍ രമേഷിന്‍റെ വിവാഹത്തിന് പോയി. സാരിഗാമില്‍ പിന്നെ അധിക കാലം ഇല്ലാതിരുന്നത് കൊണ്ട് രമണ്‍ലാല്‍ പട്ടേലിന്‍റെ വിവരവും ഒന്നും ഇല്ലായിരുന്നു. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി.  അടുത്ത കാലത്ത് അന്ന് കൂടെ ജോലി ചെയ്തിരുന്ന കണ്ണന്‍ എന്ന  ഒരു സുഹുര്‍ത്തിനെ കണ്ടപ്പോള്‍ കേട്ട കഥ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

ഇന്ന് കേശു ഭായ് പട്ടേല്‍ സാരിഗാമിലെ ഒരേ ഒരു കോടിശ്വരന്‍ ആണ് കൊടിശ്വരന്‍ എന്നാല്‍ പല കോടികളുടെ ഉടമ , നാട് നീളെ കടകളും സ്ഥലവും പിന്നെ ഫ്ലാറ്റ്കളും വാങ്ങി കൂട്ടുന്നു. സ്വന്തം പേര് പോലും എഴുതുവാന്‍ അറിയാത്ത കേശു ഭായ് എങ്ങിനെ ഇത്ര വലിയ പണക്കാരന്‍ ആയി ?, ടൂ ജി ത്രീ ജിയെ പറ്റിയൊന്നും ആശാന് വലിയ വിവരം ഒന്നും ഇല്ല, രാഷ്ട്രീയക്കരനുമല്ല, ആകെ അറിയാവുന്ന ജി പണക്കാരന്‍ ആയതിനു ശേഷം നാട്ടുകാര്‍ വിളിക്കുന്ന രമണ്‍ലാല്‍ ജി എന്ന സ്വന്തം പേര്‍ മാത്രമാണ്.  കേശുഭായ് രമണ്‍ലാല്‍ പട്ടേല്‍ പണക്കാരന്‍ ആയതിന്‍റെ പിറകിലെ കഥ ഇങ്ങിനെ.

ഒരു ദിവസം അതി രാവിലെ കേശു ഭായ് പന കള്ള് ശേകരിക്കാന്‍ പോകുക ആയിരുന്നു. ഒരു ചൂട്ടും കത്തിച്ചു അതി വേഗം നടന്നു പോകുമ്പോള്‍ ശക്തമായ ഒരു സീല്‍ക്കാരവും, ചീറ്റലും കേട്ട്. നാലും ഭാഗവും തുറിച്ചു നോക്കിയ കേശുഭായ് പേടിച്ചു പിന്നിലേക്ക്‌ ഒഴിഞ്ഞു മാറി. ഒരു രാജ നാഗവും അതിനെ ചുറ്റി ഒരു കീരിയും പരസ്പരം ആക്രമിക്കാന്‍ കോപ്പ് കൂട്ടുകയാണ്. ഓടി പുറകിലോട്ട് മാറിയ രമണ്‍ലാല്‍ജി ഒരു വടി എടുത്തു ചുഴറ്റി എറിഞ്ഞു. നിറുകയില്‍ തന്നെ വടി വന്നു വീണപ്പോള്‍ കീരി ജീവനും കൊണ്ട് ഓടി മറിഞ്ഞു. കുറുച്ചു സമയം ചുറ്റിപ്പറ്റി നിന്ന രാജനാഗം മെല്ലെ അടുത്തുള്ള പോത്തിലേക്ക്  വലിഞ്ഞു. ഏതാണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞു കള്ളുമായി തിരിച്ചു വരുന്ന കേശു ഭായ് കുറുച്ചു മുന്നിലായി നേരത്തെ കണ്ട രാജ നാഗം ഇഴഞ്ഞു പോകുന്നത് കണ്ടു. അല്‍പ്പം ഭയത്തോടെയാണെങ്കിലും പിന്നാലെ നടന്നു പോയിക്കൊണ്ടിരുന്നു. നാഗം തന്‍റെ വഴിയെ തന്നെ മുന്നോട്ടു പോകുന്നത്  കണ്ടു അത്ഭുതവും ഭയവും കൊണ്ട് കേശുഭായ് ചകിതനായി. നഗമാണെങ്കില്‍ നല്ല വേഗത്തില്‍ ഇഴയാനും തുടങ്ങിയിരുന്നു. പിന്നെ അടുത്ത് കണ്ട കാഞ്ഞിരമ രത്തില്‍ നിന്നും ഒരു ഇല കടിച്ചു പിടുങ്ങി ഏടുത്തു, അതുമായി കേശുഭായിയു
ടെ മുന്നിലായി വഴി മുടക്കി കൊണ്ട് ഫണം വിടര്‍ത്തി നിന്നു, പിന്നെ വായില്‍ നിന്നും ശക്തിയായി പുറത്തേക്കു തുപ്പി, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ പുറത്തേക്കു വന്ന സാധനം കാഞ്ഞിരയിലയില്‍ ഭദ്രമായി വച്ച് അതി വേഗം ഓടി എങ്ങോ മറഞ്ഞു. കൈയില്‍ എടുത്തു നോക്കിയ കേശു ഭായ് തന്‍റെ അപ്പന്‍ അപ്പുപ്പന്മാര്‍ പറഞ്ഞിരുന്ന നാഗമാണിക്യത്തിന്‍റെ കഥ ഓര്‍ത്തു. കിട്ടിയത് അത് തന്നെ എന്നു മനസ്സിലാക്കിയ കേശുഭായ് നേരെ വീട്ടിലേക്ക് പോയി പെട്ടിയില്‍ വച്ചു. അന്ന് മുതല്‍ കേശുഭായ്ക്ക് പണം പലഭാഗത്തു നിന്നുമായി വന്നു കൊണ്ടിരുന്നു. ഇതില്‍ ഒന്നും വിശ്വാസമില്ലാത്തവര്‍ പരുന്നത്, കള്ളക്കടത്ത് കാര്‍ ഒളിച്ചു വച്ചിരുന്ന സ്വര്‍ണ്ണക്കട്ടി കേശു ഭായിക്ക് കിട്ടയതാണ് എന്നുമാണ്. സത്യം എന്താണ് എന്നു കേശുഭായിജിക്ക് മാത്രമേ അറിയാവു.!!!!!!!!!!!!!!!!!!! കൊടിശ്വരനായ കേശുഭായിജി ഒന്നിലും കുലുങ്ങാതേ വീണ്ടും വീണ്ടും തന്‍റെ സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരിക്കുന്നു  !!!!!



ജയരാജന്‍ കോട്ടായി
സായി കൃപ, ഈസ്റ്റ്‌ പൊന്നിയം പോസ്റ്റ്‌
തലശ്ശേരി 

Friday, 30 November 2012

പാഴ്ജന്മ്മങ്ങള്‍

                                                                          പാഴ്ജന്മ്മങ്ങള്‍

ആര്‍ക്കോ വേണ്ടി ജീവിക്കുന്ന എങ്ങോ വഴി തെറ്റിയ ഒരു കൂട്ടം പ്രവാസിക ളുടെ കഥ (കഥ പ്രസിദ്ധീകരിക്കുവാന്‍ ശിവരാജന്റെ അനുവാദം വാങ്ങിയി ട്ടുണ്ട്.)

ഗള്‍ഫില്‍ എത്തിയപ്പോള്‍ ശിവരാജന് ആയിരം മോഹങ്ങള്‍ ആയിരുന്നു, വിലാസിനിയെ കെട്ടിക്കണം, നന്ദനയെ പഠിപ്പിച്ചു എഞ്ചിനീയര്‍ ആക്കണം ഹെമന്തിനെ ഡോക്ടര്‍ ആക്കണം, ഇങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത ആഗ്രഹങ്ങള്‍.... ഗള്‍ഫില്‍, എത്താന്‍ ഏജന്ടിനു എഴുപതിനായിരം രൂപ കൊടുക്കുവാന്‍ പണയം വച്ച  അമ്മയുടെ താലി വേഗം തിരിച്ചെടുക്കണം. ആയിരത്തി തൊള്ളായിരത്തി എണ്‍പത് സെപ്റ്റംബര്‍ ഇരുപത്തി രണ്ടിന് കാത്തെ പസിഫിക് എയര്‍ലൈന്‍സ്‌നു ദുബായിയില്‍ വന്നു ഇറങ്ങുമ്പോള്‍ ശിവരാജന് വയസ്സ് ഇരുപതു മാത്രം. അന്ന് മുതല്‍ പതിനാലും പതിനഞ്ചു മണിക്കൂര്‍ ജോലി ചെയ്തു , കുബ്ബുസും വാഴ പഴവും പൈപ്പ് വെള്ളവും കുടിച്ചു ചിലവു ചുരുക്കി, രാത്രി മാത്രം കരിമ്ക്കയുടെ മെസ്സില്‍ ഭക്ഷണം കഴിക്കും, അന്ന് രണ്ടു ദിര്‍ഹം കൊടുത്താല്‍ ഒരു നേരത്തെ ഭക്ഷണം കിട്ടുമായിരുന്നു. ആറു മാസം കൊണ്ട് പണയം തിരിച്ചു എടുത്തു, പിന്നീട് അങ്ങോട്ട് വിലാസിനിയെ കെട്ടിക്കുവാന്‍ വേണ്ടി രാപ്പകല്‍ പണി എടുത്തു, ആയിടക്കു കൊള്ളാവുന്ന ഒരു പയ്യന്‍ കല്ലിയാണം ആലോചിച്ചു വന്നു , ബോംബയില്‍ ബിസിനസ്‌മാന്‍ ആയിരുന്നു. ഏതാണ്ട് രണ്ടര വര്‍ഷം കൊണ്ട് കെട്ടിക്കുവാന്‍ വേണ്ട അത്യാവശ്യ സ്വര്‍ണവും പോക്കറ്റ്‌ മണിയും ഒപ്പിച്ചു, വച്ചിരുന്നു പിന്നെ തിടുക്കപെട്ട് ചെറുക്കന്‍റെ വീട്ടുകാരെ കണ്ടു  കല്ലിയാണം  ഉറപ്പിച്ചു, പങ്കെടുക്കുവാന്‍ പറ്റിയില്ലെങ്കിലും പ്രതീക്ഷിച്ചതിലും ഭംഗി ആയി തന്നെ കല്ലിയാണം നടത്തി. നന്ദനയുടെ പഠിപ്പും ബുദ്ധിമുട്ടിയാണ് എങ്കിലും നടന്നു കൊണ്ടിരുന്നു. അവള്‍ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് സെക്കണ്ട് ഇയര്‍ എത്തിയിരുന്നു.

ഹേമന്ത് ആയിടക്കു ബി ഡി എസ് നും ചേര്‍ന്നിരുന്നു. അതിനും ഭീമമായ തുക മാസാമാസം കണ്ടെത്തെണമായിരുന്നു. എല്ലാം കൂടി എല്ല് മുറിയും വരെ പണി, വയര്‍ എന്നും പകുതി മാത്രമേ നിറയാറ്ള്ളൂ, നാടും ബന്ധുക്കളും ഒന്നും ഇല്ലാതായി എന്ന് പറയാം, നാട് കാണാന്‍ മോഹം ഉണ്ട്, എങ്കിലും നാട്ടില്‍ പോകുന്നതിനെ പറ്റി ആലോചിക്കുവാന്‍ പോലും പറ്റില്ലായിരുന്നു. വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞു പോയി, നന്ദന ബി ടെക് കഴിഞ്ഞു, കല്ലിയാണ ആലോചനകളും തകൃതിയായി നടുക്കുന്നുണ്ടായിരുന്നു. നാട്ടില്‍ നിന്നും അമ്മയുടെ എഴുത്ത് വന്നു, പറ്റിയ ഒരു ആലോചന വന്നിട്ടുണ്ട്, പയ്യന്‍ യു എസില്‍ ആണ് ഒരു എഴുപത്തിയഞ്ച് പവന്‍ എങ്കിലും കൊടുക്കണം, ഒന്നും ഇല്ലെങ്കിലും അവള്‍ ഒരു എഞ്ചിനീയര്‍ അല്ലേ !!., എഴുത്ത് വായിച്ചപ്പോള്‍ തലയില്‍ ഇടിത്തീ വീണ പോലെ ആയി, എഴുത്തും പിടിച്ചു എത്ര നേരം ഇരുന്നു എന്ന് അറിയില്ല.

വീടും താമസിക്കുന്ന മുപ്പതു സെന്റും പണയം വച്ച് പിന്നെ വേറെയും കുറെ കടം വാങ്ങി, എങ്ങിനെ എന്ന് അറിയില്ല നന്ദനയുടെ കല്ലിയാണവും നടത്തി, പറഞ്ഞ പൊന്നും കൊടുത്തു, നാനുറു പേര്‍ക്ക് സദ്യയും കൊടുത്തു, ആഗ്രഹം ഉണ്ടായിരുന്നെകിലും കല്ലിയാണത്തിനു പങ്കുചേരാന്‍ പറ്റിയില്ല. എല്ലാ കാരിയവും അമ്മ തന്നെ ഭംഗിയായി നടത്തി, മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അവളും യു എസ്സിലേക്ക് പോയി, അപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു ചാരിതാ ര്‍ത്യം തോന്നി. ഞാന്‍ കഷ്ട്ട പെട്ടിട്ടായാലും അവള്‍ ഒരു നല്ല നിലയില്‍ എത്തിയല്ലോ എന്നതില്‍ അതിയായ സന്തോഷം തോന്നി.

പിന്നീട് അങ്ങോട്ട് കൂനിന്‍മ്മേല്‍ കുരു എന്ന പോലെ ആയി അവസ്ഥ, പണയത്തിന്‍റെ പലിശ ഒരു വലിയ തുക തന്നെ വരുമായിരുന്നു, കൂട്ടത്തില്‍ ഹേമന്തിന്റെ ഫീസും, നാട്ടില്‍ ഉള്ള വീട്ടു ചിലവും എല്ലാം കൂടി ഭ്രാന്തു പിടിക്കുമെന്ന അവസ്ഥയില്‍ ആയി.ഉണ്ണാതേയും, ഉറങ്ങാതെയും പണി എടുത്തു, വീണ്ടും ഒരു നാല് വര്‍ഷം കഴിഞ്ഞു, ഹേമന്ത് ബി ഡി എസ്കഴിഞ്ഞു ഇനി ഒരു വര്‍ഷം പ്രാക്ടീസ് കൂടി കഴിഞ്ഞാല്‍ അവനും ഒരു നിലയില്‍ എത്തും, കഷടത്തിന്റെയും പ്രയാസത്തിന്റെയും നടുവില്‍ നില്‍ക്കുമ്പോള്‍ പോലും മനസ്സിന് അറിയാതെ ഒരു കുളിര്‍ കോരിയിടുന്ന പ്രതീതിയായിരുന്നു. ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് കിട്ടിയെന്നു പറഞ്ഞു അമ്മയുടെ കത്ത് വന്നു, ഉടനെ കുറുച്ചു പണം കടം ചോദിച്ചു നന്ദനയ്ക്ക് കത്ത് എഴുതി, അവനവന്‍ ഉണ്ടാക്കി വച്ച കടം അവനവന്‍ തന്നെ വീടണം എന്ന മറുപടിയും കിട്ടി !!!!!!! വിലാസിനിയോട് കുറുച്ചു പണം ചോദിച്ചപ്പോള്‍ ചേട്ടന് ബിസിനസ്‌ തീരെ കുറവാണുഞാന്‍ അങ്ങോട്ട് കുറുച്ചു പണം ചോദിക്കുവാന്‍ ഇരിക്കുകയായിരുന്നു എന്ന മറുപടിയാണ് കിട്ടിയത്, പാപി ചെല്ലുന്നിടം പാതാളം എന്ന പോലെയായി കാരിയങ്ങള്‍. പല സുഹുര്‍ത്ത്ക്കളുടെയും കാല്‍ പിടിച്ചു കിട്ടാവുന്ന അത്ര കടം വാങ്ങി ജെപ്തി നോട്ടീസില്‍ പറയുന്ന തുക സമയത്ത് തന്നെ അടച്ചു.

വീണ്ടും മൂന്ന്, നാല് വര്‍ഷം കടന്നു പോയി, വയസ്സായ അമ്മയെ ഒന്ന് കാണണം എന്ന് അതിയായ മോഹം മനസ്സില്‍ കുറുച്ചു നാള്‍ ആയി കൊണ്ട് നടക്കുക ആയിരുന്നു, അപ്പോഴേക്കും കടം ഏതാണ്ട്‌ കഴിയാറായിരുന്നു. വരുന്നിടത്ത് വച്ച് കാണാമെന്ന തീരുമാനത്തോടെ നാട്ടില്‍ പോക്ക് ഉറപ്പിച്ചു പതിനാല് വര്‍ഷത്തിനു ശേഷം ആദ്യമായി നാട്ടില്‍ പോകുകയല്ലേ, വെറും കൈയോടെ എങ്ങിനെ പോകും, അതിനും വാങ്ങി വീണ്ടും കുറെ കടം. അറുപത്തി ഒന്‍പതു കിലോ  ലെഗജുമായി സെപ്റ്റംബര്‍ പതിനാലാം തിയ്യതി എയര്‍ ഇന്ത്യക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കു തിരിച്ചു. യന്ത്രതകരാറും മോശം കാലാവസ്ഥയും കാരണം പല സ്ഥലത്തും ഇറക്കേണ്ടി വന്ന ഫ്ലൈറ്റ് പതിനാല് മണിക്കുറിനു ശേഷമാണെങ്കിലും തിരുവനന്തപുരത്ത് ഭദ്രമായി ഇറങ്ങിയത് കണ്ണില്‍ എണ്ണ ഒഴിച്ച് ഇരിക്കുന്ന അമ്മയുടെ മഹാഭാഗ്യം കൊണ്ടായിരിക്കാം

എയര്‍പോര്‍ട്ടില്‍ ബോംബയിലുള്ള സഹോദരിയും ഭര്‍ത്താവും, കുട്ടികളും പിന്നെ കുറുച്ചു ബന്ധുക്കളും ഉണ്ടായിരുന്നു, കാറില്‍ വീട്ടിലേക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ അപരിചിതമായ സ്ഥലം കണ്ടപ്പോള്‍ അത്ഭുതം തോന്നി സ്വന്തം നാട് തന്നെ ആണ് എന്ന് വിശ്വസിക്കുവാന്‍ പ്രയാസമായിരുന്നു നീണ്ട പതിനാലു വര്‍ഷം നാട്ടില്‍ ഉണ്ടായ മാറ്റം അവിശ്വസനീയമായിരുന്നു, സന്തോഷം കൊണ്ട് കരയണമോ, അതോ ചിരിക്കണോ എന്ന് അറിയാതെ കണ്ണീര്‍ പൊഴിക്കുന്ന അമ്മയുടെ മുഖം, പിന്നെ വാരി പിടിച്ചു നെഞ്ചോടു ചേര്‍ത്ത് വിങ്ങി പൊട്ടാനും തുടങ്ങി .വികാരനിര്‍ഭരമായ നിമിഷങ്ങള്‍ കണ്ടു നിന്നവരുടെയും കണ്ണ് നിറച്ചു.

അമ്മക്ക് മൂന്ന് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു, കേട്ട് കഴിഞ്ഞപ്പോള്‍ഞെട്ടിപ്പോയി താമസിക്കുന്ന വീടിനു ചേര്‍ന്ന് അമ്മയുടെ സഹോദരിയുടെ അറുപതു സെന്‍റ് സ്ഥലം വില്പനയ്ക്ക് വച്ചിട്ടുണ്ട്, അത് മറ്റു ആര്‍ക്കും കൊടുക്കുവാന്‍ പാടില്ല, ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്‍റെ അച്ഛന്‍ ഉണ്ടാക്കിയ മണ്ണില്‍ മറ്റു ഒരാള്‍ കാലു കുത്തുന്നത് എനിക്ക് ആലോചിക്കുവാന്‍ പറ്റാത്തതാണ്. അത് കൊണ്ട് അത് വാങ്ങണം, പിന്നെ പഴയ വീട് ഒന്ന് പൊളിച്ചു പണിയണം, പിന്നെ കല്ലിയാണവും കഴിക്കണം, എന്നിട്ട് വേണം എനിക്ക് കണ്ണ് അടക്കുവാന്‍.., അറുപത് സെന്‍റ് സ്ഥലത്തിന്‍റെ വില മുപ്പതു ലക്ഷം വരും, വീട് പുതുക്കി പണിയുവാന്‍ വേറെയും ഒരു പതിനഞ്ചു ലക്ഷം വരും ഇത്രയും പണം എങ്ങിനെ ഉണ്ടാക്കും എന്നുള്ളതായി അടുത്ത പ്രശ്നം, നാട്ടില്‍ വരേണ്ടിയിരുന്നില്ല എന്ന് തോന്നി, എന്തായാലും അമ്മയുടെ ആഗ്രഹം അല്ലെ ഒന്ന് ശ്രമിക്കാന്‍ തന്നെ തീരുമാനിച്ചു. വീടും പുരയിടവും വീണ്ടും പണയപെടുത്തി കിട്ടാവുന്ന അത്ര പണം ഉണ്ടാക്കി സ്ഥലത്തിന് പകുതി പണം കൊടുത്തു ബാക്കി ആറു മാസത്തിനുള്ളില്‍ അടച്ചു രജിസ്റ്റര്‍ ചെയ്യാമെന്ന വ്യവസ്ഥയില്‍ എഗ്രിമെന്റ് എഴുതി, ഒരു കരാറുകാരനെ വീട്ടിന്‍റെ പണിയും ഏല്‍പ്പിച്ചു എട്ടു മാസം കൊണ്ട് പണി തീര്‍ക്കാം എന്ന വിധത്തില്‍ പതിനെട്ടു ലക്ഷത്തിനു  കരാര്‍ ഉറപ്പിച്ചു.

അടുത്ത വര്‍ഷം വീണ്ടും വന്നു കല്ലിയാണം നടത്താമെന്ന് അമ്മക്ക് വാക്കും കൊടുത്തു ഇരുപത്തി എട്ടു ദിവസത്തിന് ശേഷം തിരിച്ചു പോയി. കമ്പനിയില്‍ എത്തിയപ്പോള്‍ കേട്ട വാര്‍ത്ത‍ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതായിരുന്നു. ഫാക്ടറിയില്‍ ചായ കൊടുത്തു കൊണ്ടിരുന്ന ബീഹാര്‍ കാരനായ ഹോസ് ലാ പ്രസാദ്‌ ഹരിദയാറാം യാദവ് ഉറക്കത്തില്‍ അറ്റാക്ക്‌ വന്നു മരിച്ചു, പതിനൊന്നു വര്‍ഷമായി നാട്ടിലേക്ക് പോകാതിരുന്ന അയാളുടെ ഭാര്യ മറ്റു ഒരാളുടെ കൂടെ ഒളിച്ചോടി, ആ വിഷമത്തില്‍ കരഞ്ഞു കൊണ്ട് ഉറങ്ങുവാന്‍ കിടന്ന ഹോസ് ല പിന്നെ ഉണര്‍ന്നില്ല, നാട്ടിലേക്ക് പോകുമ്പോള്‍ ഒരു കപ്പ് ചായ കൊടുത്തു കൊണ്ട് വിഷമത്തോടെ പാവം പറഞ്ഞിരുന്നു "സാബ് അഗര്‍ നസീബ് ഹൈ തു ആഗല സാല്‍ മൈ ബി ഗാവ് ജായേഗ" ആഗ്രഹിച്ചത്‌ പോലെ അടുത്ത വര്‍ഷം നാട്ടില്‍ പോകുവാന്‍ ഹോസ് ല പ്രസാദിന് വിധി ഇല്ലായിരുന്നു. സ്വന്തം കഷടങ്ങളും പ്രയാസങ്ങളും ഭൂമിയില്‍ ഉപേക്ഷിച്ചു പ്രയാസങ്ങള്‍ ഇല്ലാത്ത ലോകത്തിലെക്ക് ഹോസ് ല പ്രസാദ്‌ പറന്നു പോയി അടുത്ത വര്‍ഷത്തിനു കാത്തു നില്‍ക്കാതെ തന്നെ ഹോസ് ല നാട്ടില്‍ എത്തി വെളുത്ത, കാറ്റു കടക്കാത്ത, സുന്ദരമായ പെട്ടിക്കകത്താണെന്ന് മാത്രം.

പറഞ്ഞ സമയത്തിന് പണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടം വീണ്ടും തുടങ്ങി. യുനയിറ്റെഡ് അറബ് ബാങ്കില്‍ നിന്നും കിട്ടാവുന്നത്ര ലോണ്‍ സങ്കടിപ്പിച്ചു, ജക്ക സയെദ്ന്‍റെ കയ്യില്‍ നിന്നും ബ്ലേഡ്നും പണം വാങ്ങി, പിന്നെ ഓവര്‍ ടൈം അടക്കം പതിനാല് മണിക്കൂര്‍ ജോലിയും ചെയ്തു, ഫ്രണ്ട്സിന്‍റെ കയ്യില്‍ നിന്നും കുറെ കടം വാങ്ങി അമ്മയുടെ പേരില്‍ സ്ഥലം രജിസ്ട്രഷന്‍ പറഞ്ഞ സമയത്ത് തന്നെ നടത്തി . വീട്ടു പണിയും നടന്നു കൊണ്ടിരുന്നു അമ്മയോട് പറഞ്ഞ ഒരു വര്‍ഷം അപ്പോഴേക്കും കഴിഞ്ഞിരുന്നു. പിന്നെ നിത്യവും വിളിയായിരുന്നു, അങ്ങിനെ നില്‍ക്കക്കള്ളിയില്ലതായപ്പോള്‍ പെണ്ണ് കാണുവാന്‍ അമ്മയെ വിളിച്ചു പറഞ്ഞു. അമ്മയും ബന്ധുക്കളും കൂടി രണ്ടു മൂന്ന് പെണ്ണിനെ കണ്ടു വച്ചു. ഡിസംബര്‍ രണ്ടാം തിയതി നാട്ടിലേക്കു പോകുവാന്‍ ലീവിന് അപേക്ഷിച്ച്. പിന്നീട് നാട്ടിലേക്കുള്ള അത്യാവശ സാധനങള്‍ വാങ്ങി തുടങ്ങി. ഒരു വെള്ളിയാഴ്ച റോളയില്‍ സാദനങ്ങള്‍ വാങ്ങികൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു, ഫ്രൈഡേ ഓവര്‍ടൈം ഡ്യൂട്ടി ക്ക് പോയ കൂടെ താമസിക്കുന്ന കാണി നൈന മുഹമ്മദ്‌ അപകടത്തില്‍ മരിച്ചു. സൈറ്റ് ഡ്യൂട്ടിയില്‍ ആയിരുന്ന ആള്‍ ക്രടലില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീണു മരിക്കുകയായിരുന്നു. പതിനെട്ടു നിലകള്‍ക്ക് മുകളില്‍ നിന്നും താഴേക്ക് വീണ മുഹമ്മദ്‌ ചിന്നി ചിതറി പോയിരുന്നു. കല്യാണം കഴിഞ്ഞു വന്നിട്ട് പതിമൂന്ന് മാസമേ ആയിരുന്നുള്ളു. ഒരു കുഞ്ഞും ഉണ്ടായിരുന്നു.

ഡിസംബര്‍ രണ്ടാം തിയതി രാത്രി തന്നെ നാട്ടില്‍ എത്തി, മൂന്നാം തിയതി തന്നെ അമ്മ കണ്ടു വച്ചിരുന്ന പെണ്‍ കുട്ടികളെ കാണുവാന്‍ പോയി. അമ്പലപ്പുഴ തകഴിയില്‍ ഉള്ള തയ്പറമ്പത്ത് ഉദയന്‍ മകള്‍ സുമയെയാണ് ഇഷ്ടമായതു. പിന്നെ വേഗം തന്നെ വാക്ക് കൊടുക്കലും, നിശ്ചയവും നടന്നു. ഡിസംബര്‍  ഇരുപത്തി ഒന്‍പതാം തിയ്യതി കല്യാണവും നടന്നു. രണ്ടു മാസത്തെ ലീവ് തീര്‍ന്നപ്പോള്‍ വീണ്ടും ഒരു മാസത്തെ എക്സ്റ്റന്‍ഷന്‍ ചോദിച്ചു. കമ്പനിക്കു വര്‍ക്ക്‌ കുറവായിരുന്നതിനാല്‍ ലീവ് കിട്ടുകയും ചെയ്തു. ലീവ് തീരുന്നതിന്‍റെ രണ്ടു  ദിവസ്സം മുമ്പ് തന്നെയുള്ള ടിക്കറ്റ്‌ ബുക്ക്‌ചെയ്തിരുന്നു. ഹേമന്ത് ടിക്കെറ്റ് എടുത്തു തന്നിരുന്നു, അമ്മയോടും മറ്റും യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ എന്തോ ഒരു വല്ലാത്ത മടുപ്പായിരുന്നു.

 സമയത്തിന് തന്നെ ഫ്ലൈറ്റ് ദുബായ് എത്തി. മുന്‍കൂട്ടി അറിയിച്ചത് കൊണ്ട് കമ്പനി ഡ്രൈവര്‍ അര്‍ഷാദ് ഖാന്‍ വണ്ടിയുമായി വന്നിരുന്നു. സ്വതവേ വായാടിയായ അര്‍ഷാദ് എന്ത് കൊണ്ടോ ഒരു വല്ലാത്ത മൌനത്തില്‍ ആയിരുന്നു. ഷാര്‍ജയില്‍ കമ്പനി ക്യാമ്പില്‍ എത്തുന്നത്‌ വരെ ഒന്നും തന്നെ സംസാരിച്ചില്ല. റൂമില്‍ എത്തിയപ്പോള്‍ കൂടെ താമസിക്കുന്നവരും മൌനത്തില്‍ ആയിരുന്നു. എല്ലാവരിലും എന്തോ ഒരു പന്തി കേടു തോന്നി. സഹികെട്ടപ്പോള്‍ അല്‍പ്പം കോപത്തില്‍ തന്നെ എല്ലാവര്ക്കും എന്തു പറ്റിയെന്നു ചോദിക്കുകയും ചെയ്തു. ഹെമന്തിനെ ഉടനെ  വിളിക്കണമെന്ന മറുപടിയാണ് കിട്ടിയത്. പിരിമുരുക്കത്തോടെയാണ് വിളിച്ചത്, കേട്ട പാടെ ഫോണ്‍ കയ്യില്‍ നിന്നും താഴെ വീണു. അമ്മ മരിച്ചിരിക്കുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ വിഷമത്തോടെ അമ്മ കുറുച്ചു കഞ്ഞിയും കഴിച്ചു കിടക്കാന്‍ പോയതാണ്. രാവിലെ ഉണരാത്തതിനാല്‍ വിളിക്കാന്‍ പോയ ഹേമന്ത് മരിച്ചു കിടക്കുന്ന അമ്മയെയാണ് കണ്ടത്. ആരും അറിയാതെ വന്ന ഒരു അറ്റാക്ക്‌അമ്മയുടെ ജീവനും കൊണ്ടാണ് പോയത്.  അമ്മ വാക്ക് പാലിച്ചു, ''സ്ഥലം വാങ്ങി വീട് പുതുക്കി പണിതു നിന്‍റെ കല്യാണവും കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാന്‍:"""'' എല്ലാ കാര്യത്തിലും കണിശക്കാരിയായിരുന്ന അമ്മ പറഞ്ഞ ഈ വക്കും പാലിച്ചു.


ഒരാഴ്ച ജോലിക്ക് പോയില്ല, അമ്മയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല, വരാന്‍ നേരത്ത് നിറുകയില്‍ ചുംബിച്ചു കൊണ്ട് വിങ്ങി പൊട്ടുന്നുണ്ടായി    രുന്നു. ചിലപ്പോള്‍ അവസാനത്തെ യാത്ര മൊഴിയായത്‌ കൊണ്ടാവാം അമ്മ പതിവില്‍ കൂടുതല്‍ വിഷമത്തില്‍ ആയിരുന്നു. കടവും പലിശയും കൂടി നല്ല ഒരു തുക മാസം ഉണ്ടാക്കണം, നീറുന്ന മനസ്സുമായി ജോലിക്ക് പോയി തുടങ്ങി നാട്ടിലെ കടം കുറുച്ചു ഹേമന്ത് അടക്കുന്ന്തിനാല്‍ കുറുച്ചു ആശ്വാസമായി. അമ്പലപ്പുഴയില്‍ പ്രൈവറ്റ് ആശുപത്രിയില്‍ ഡണ്ടിസ്സ്റ്റായി ജോലി കിട്ടിയത് ഒരു ആശ്വാസമായിരുന്നു. വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കുറുച്ചു മാസങ്ങള്‍ കടന്നു പോയി.

സുമ ഒരു പെണ്‍ കുഞ്ഞിനെ പ്രസവിച്ചു, പ്രസവസമയത്ത് നാട്ടില്‍ ഉണ്ടാകണ മെന്നു അവള്‍ എപ്പോഴും പറയുമായിരുന്നു. പക്ഷെ കടം തീരാതെ ഇനിയും നാട്ടിലേക് പോകുന്നത് അപകടകരമാണെന്ന തിരിച്ചറിവ് കൊണ്ട് എല്ലാ ആഗ്രഹവും മനസ്സില്‍ ഒതുക്കി. പ്രസവരക്ഷക്കുള്ള പണം അയക്കുവാന്‍ സുന്ദരേശനോട് പലിശക്ക് രണ്ടായിരം ദിര്‍ഹം വാങ്ങി, ഇരുപത്തി അയ്യാ യിരം രൂപ നാട്ടിലേക് അയച്ചു കൊടുത്തു. ഒന്നാമത്തെ മാസം നൂറ്റി നാല്‍പതു ദിര്‍ഹം പലിശ സുന്ദരേശന് കൊടുത്തു. രണ്ടാം മാസം ശമ്പളത്തിന്റെ തലേ നാള്‍ സുന്ദരേശന്‍ വിഷം കഴിച്ചു മരിച്ചു. പലരില്‍ നിന്നും നാല് ദിര്‍ഹം മാസ പലിശക്ക് വാങ്ങി ഏഴു ദിര്‍ഹം മാസ പലിശക്ക് മറിച്ചു കൊടുക്കുന്ന സുന്ദരേശനെ ആരോ ഏഴു ലക്ഷം ദിര്‍ഹം കടം വാങ്ങി തിരിച്ചു കൊടുക്കാതെ പറ്റിച്ചു, ശമ്പളത്തിന്റെ പിറ്റേ ദിവസം പലര്‍ക്കുമായി രണ്ടു ലക്ഷത്തോളം ദിര്‍ഹം കൊടുക്കണമായിരുന്നു. അതില്‍ നിന്നും രക്ഷ പെടാന്‍ വഴി കാണാതെ സുന്ദരേശന്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ജീവിത പ്രാരബ്ദ് ധത്തിനിടക്ക് വര്‍ഷങ്ങള്‍ കടന്നു പോയത് അറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ അങ്ങിനെ നടിച്ചു. മകള്‍ക്ക് ഏഴു വയസ്സായിരുന്നു. കടങ്ങള്‍ ഒക്കെ ഏതാണ്ട് അവസാനിച്ചിരുന്നു. മകളെ കാണണമെന്ന ആഗ്രഹം കുറെക്കാലമാ യി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു. ഓണത്തിന് വരാം, വിഷുവിനു വരാം എന്ന് പറഞ്ഞു പലപ്പോഴായി ഭാര്യയെ പറ്റിച്ചുകൊണ്ടുമിരുന്നു. ഇപ്പോള്‍ അവള്‍ നാട്ടില്‍ എപ്പോള്‍ വരുമെന്ന് ചോദിക്കാറുമില്ല. അങ്ങിനെ മുന്‍ തീരുമാനമില്ലാതെ ഒരു നാട്ടില്‍ പോക്ക് ഉണ്ടായി, രാത്രി കിടക്കുമ്പോള്‍ പോകണം എന്ന് തോന്നി നാലാം നാള്‍ ചില്ലറ ചില സാധനങ്ങളും വാങ്ങി നാട്ടില്‍ അറിയിക്കാതെ യാത്ര പുറപ്പെട്ടു.

ബാഗും തൂക്കി വീട്ടു മുറ്റത്ത്‌ എത്തുമ്പോള്‍ ഒരു പെണ്‍ കുഞ്ഞു മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുന്നു, അമ്മാ തുണിക്കച്ചവടക്കാരന്‍ അണ്ണാച്ചി വന്നു എന്ന് പറഞ്ഞു കൊണ്ട് അവള്‍ അകത്തേയ്ക്ക് ഓടി കയറി. മകളുടെ കൈയ്യും പിടിച്ചു പുറത്തേക്കു ഇറങ്ങി വന്ന അമ്മ കണ്ടത് മകളുടെ അച്ഛനെയായി രുന്നു. സ്വന്തം കുഞ്ഞിനേയും ഭാര്യയെയും നോക്കാതെ ആര്‍ക്കോ വേണ്ടി ജീവിച്ചാല്‍ കുഞ്ഞു പോലും  അച്ഛനെ തിരിച്ചറിയാതാവുമെന്ന പരിഭവ വാക്കുകളോടെ അവര്‍ ഭര്‍ത്താവിന്‍റെ കൈയ്യില്‍ പിടിച്ചു അകത്തേക്ക് പോയി. കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിയുമ്പോള്‍ പോയതാണ്. മകള്‍ക്ക് ഏഴു വയസ്സായപ്പോളാണ് വീണ്ടും കാണുന്നത്, ഇതിനിടക്ക്‌ എത്ര മാനസീക പ്രശ്നങ്ങള്‍ അവര്‍ അനുഭവിചിട്ടുണ്ടാകാം??

നാട്ടിലെത്തിയ വിവരം അറിഞ്ഞു വിലാസിനിയും നന്ദനയും നാട്ടില്‍ എത്തി, സ്വത്തു ഭാഗം വയ്ക്കണം, വീട് എടുക്കുന്ന ആള്‍ പണം കെട്ടണം, കഷ്ടപെട്ട് കടം വാങ്ങി അമ്മയുടെ പേരില്‍ വാങ്ങിയ സ്ഥലം അടക്കം മൊത്തം നാലായി പങ്കു വച്ചേ തീരു എന്നായി രണ്ടു പേരും. അങ്ങിനെ സ്ഥലം നാലായി ഭാഗിച്ചു. വീടിനു പതിനാറു ലക്ഷം വില നിശ്ചയിച്ചു, നാലു ലക്ഷം വീതം നന്ദനക്കും, വിലാസിനിക്കും ഒരു വര്‍ഷത്തിനകം നല്‍കാമെന്ന അഗ്രീമെന്റും എഴുതി രജിസ്റ്റര്‍ ചെയ്തു. ഹേമന്ത് മാത്രം വീടിന്‍റെ പങ്കു വേണ്ടന്നു പറഞ്ഞു. പിന്നെ വിലാസിനിയുടെ നാല് ലക്ഷം രൂപ കൊടുത്തു കൊള്ളാം എന്നും ഉറപ്പു നല്‍കി .
അനുവദിക്കപ്പെട്ട ലീവ് തീരുന്ന ദിവസം തന്നെ തിരിച്ചു പോയി, മനസ്സിന് വല്ലാത്ത ഭാരമായിരുന്നു, വിലസിനിയുടെയും, നന്ദനയുടെയും ഭാഗത്ത്‌ നിന്ന് ഇങ്ങിനെ ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും വര്‍ഷത്തില്‍ ആദ്യമായി മനസ്സില്‍ ഒരു ചോദ്യം ഉദിച്ചു. ഞാന്‍ ആര്‍ക്കു വേണ്ടി ജീവിച്ചു ?? ജോലി ചെയ്യുവാനോ, ഭക്ഷണം കഴിക്കാനോ മനസ്സ് ഇല്ലായിരുന്നു, വല്ലാത്ത ഒരു മരവിപ്പ് മനസിനെ ബാധിച്ചിരുന്നു. പിന്നെ ബീ പീ യും കൊളസ്ട്രോളും ഷുഗര്‍ ഇങ്ങിനെ എല്ലാ വിധ അസുഖങ്ങളും വന്നു പെട്ട്, ഒരു കാലത്ത് ഇല്ലായിമ്മ കൊണ്ട് നല്ല ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല, ഇപ്പോള്‍ വയ്യായ്മ്മ കൊണ്ടും കഴിക്കാന്‍ പറ്റാതായി.

കമ്പനിക്ക് പുതിയ പ്രൊജക്റ്റ്‌ കിട്ടിയതിനാല്‍ കുറെ പുതിയ വിസയും ഉണ്ടായിരുന്നു. അയല്‍വാസിയായ തോമന്‍ ചേട്ടന്‍ ജീവിക്കാന്‍ വല്ലാത്ത പ്രയാസ്സത്തില്‍ ആയിരുന്നു. പറ്റിയാല്‍ മകന് ഒരു വിസ തരപ്പെടുത്തി തരണമെന്നും പറഞ്ഞു പാസ്പോര്‍ട്ട്‌ കോപ്പിയും തന്നു വിട്ടിരുന്നു. കോപ്പി കൊടുത്തപ്പോള്‍ കൂടുതല്‍ ഒന്നും ചോദിക്കാതെ വാങ്ങുകയും ഒരാഴ്ച കൊണ്ട് വിസ കിട്ടുകയും ചെയ്തു. വിസ കിട്ടുമ്പോള്‍ എന്തോ അസുഖമായി പയ്യന്‍ ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജ് ആയി ഒരാഴ്ചക്ക് ശേഷം സെബാസ്റ്റ്യന്‍ കളരിക്കല്‍ തോമന്‍ ദുബായില്‍ വന്നിറങ്ങി. കമ്പനിയില്‍ വന്നു പിറ്റേ ദിവസ്സം തന്നെ ജോലിയില്‍ കയറി, വിസ അടിക്കുവാന്‍ വേണ്ടി മെഡിക്കല്‍ ചെക്ക്‌ അപ്പ്‌ കഴിഞ്ഞു, അപ്പോഴേക്കും നാട്ടില്‍ നിന്നും വന്നു ഇരുപതു ദിവസ്സമേ ആയിരുന്നുള്ളു. ഒരു ദിവസ്സം ജോലി ചെയ്തു കൊണ്ടിരി ക്കുമ്പോള്‍ എന്തോ അസ്വസ്ത്ഥത തോന്നുകയാല്‍ കൂടെ ജോലി ചെയ്യുന്നവര്‍ അടുത്തുള്ള ഗോപി മെഡിക്കല്‍ ക്ലിനിക്കില്‍ കൊണ്ട്പോയി, പരിശോധനക്ക് ശേഷം ധൃതിയില്‍  ഡോക്ടര്‍ ബിജു സ്വന്തം വണ്ടിയില്‍ തന്നെ സെബാസ്റ്റ്യന്‍ നെയും കൊണ്ട് കുവൈറ്റ്‌ ആശുപത്രിയില്‍ കൊണ്ട് പോയി. അവിടെ ഐ സീ യു വില്‍ പ്രവേശിപ്പിച്ചു. നാട്ടില്‍ ഹൃദയ ശാസ്ത്ര ക്രിയ കഴിഞ്ഞ കാര്യം ഒളിച്ചു വച്ചാണ് വിസയില്‍ എത്തിയിരുന്നത്. ആറു മാസത്തെ  വിശ്രമം ആയിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. മുറിവ് ഉണങ്ങുന്നതിന് മുമ്പ് ജോലി ചെയ്തതാണ് പ്രശനമായത്. പിറ്റേ ദിവസം രാവിലെ സെബാസ്റ്റ്യന്‍ കളരിക്കല്‍ തോമന്‍റെ മരണ വാര്‍ത്ത‍  കേട്ടാണ് കമ്പനി ക്യാമ്പില്‍ എല്ലാവരും ഉണര്‍ന്നത്.

പോലിസ് ക്ലിയറന്‍സും കൌണ്‍സുലേറ്റ് ക്ലിയറന്‍സും കഴിഞ്ഞു ഒരാഴ്ച കൊണ്ട് ബോഡി കിട്ടി, അയല്‍ വാസ്സിയായതിനാല്‍ ബോഡിയുടെ കൂടെ പോകണമെന്ന് കമ്പനി ആവശ്യപ്പെട്ടു. മരണ വാര്‍ത്ത സെബാസ്റ്റ്യന്‍റെ വീട്ടില്‍ അറിയിച്ചിരുന്നില്ല. രണ്ടു സഹോദരി ഭര്‍ത്താക്കന്മാരെ മാത്രമേ അറിയിച്ചി രുന്നുള്ളൂ. അവര്‍ അവിചാരിതമായി വീട്ടില്‍ കുടുംബ സമേതം താമസിക്കു വാന്‍ വരുന്ന പോലെ തലേ ദിവസം വൈകീട്ട് വീട്ടില്‍ എത്തിയിരുന്നു. മക്കളും ഭര്‍ത്താവും പേരക്കുട്ടി കളും വന്ന സന്തോഷത്തില്‍ ത്രേസ്യാമ്മയും തോമന്‍ ചേട്ടനും വലിയ സന്തോഷത്തില്‍ ആയിരുന്നു.

രാവിലെ ഉണര്‍ന്ന ത്രേസ്യാമ്മ അടയുണ്ടാക്കുവാന്‍ വാഴയില പറിക്കുക യായിരുന്നു. വീടിനു മുന്നിലെ റോഡില്‍ ഒരു ആംബുലന്‍സ് വരുന്നത് കണ്ടു ആകാംക്ഷയോടെ മുന്നിലേക്ക് വന്നു, നോക്കുമ്പോള്‍ സ്വന്തം വീട്ടു മുറ്റത്തേക്ക് തന്നെ ആംബുലന്‍സ് വന്നു നിന്ന്. ഒരു നിമിഷം പരിബ്രമിച്ച അവര്‍ സമാധാ നിച്ച്, മക്കളും പേരക്കുട്ടികളും മറ്റുള്ളവര്‍ എല്ലാം വീട്ടില്‍ തന്നെ ഉണ്ട്. അപ്പോള്‍ വഴി തെറ്റിയോ മറ്റോ വന്നതായിരിക്കാം. നോക്കി നില്‍ക്കെ ഒരു കോഫ്ഫിന്‍ അയല്‍ വാസ്സികള്‍ എല്ലാം ചേര്‍ന്ന് പുറത്തേക്കു എടുത്തു. പെട്ടന്ന് അവരുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി, ഒരു ആര്‍ത്തനാദത്തോടെ അവര്‍ പുറകിലേക്ക് മറിഞ്ഞു.

" സമയമാം രഥത്തില്‍ നാം സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു" ബോധം തെളിയുബോള്‍ പുരോഹിതന്‍റെ പ്രാര്‍ത്ഥന നടക്കുകയായിരുന്നു. ചാടി എഴുന്നേല്‍ക്കുമ്പോള്‍ മറ്റു രണ്ടു മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് താങ്ങി പിടിച്ചു കൊണ്ട് വന്നു ബോഡി യുടെ പുതപ്പു മാറ്റി മുഖം കാണിച്ചു. ഒരു ആര്‍ത നാദത്തോടെ വീണ്ടും അവര്‍ ബോധരഹിതയായി. പിന്നെ ഒരിക്കലും അവര്‍ക്ക് ബോധം തിരിച്ചു കിട്ടിയില്ല, ഒരു മാസത്തിനു ശേഷം തോമന്‍ ചേട്ടനെ തനിച്ചാക്കി അവരും മകന്‍റെ അടുത്തേക്ക് യാത്രയായി.

ബോഡിയുടെ കൂടെ പോകുവാന്‍ കമ്പനി അനുവദിച്ച ഒരാഴ്ച ലീവ് കഴിഞ്ഞു, ശിവരാജന്‍ വീണ്ടും തിരിച്ചു പോയി, പ്രായവും,രോഗവും, പ്രയാസങ്ങളുമാ യി, ഇപ്പോഴും ജോലി ചെയ്യുന്നു. മടക്കം എങ്ങിനെ എന്ന് നിശ്ചയമില്ലാതേ, ഒരു കാര്യം ഉറപ്പാണ്‌, നാട്ടില്‍ തന്നെ എത്തുമെന്നുള്ളതില്‍, ചിലപ്പോള്‍ പെട്ടിക്കക ത്തായിരിക്കുമെന്നു മാത്രം .........................................






















Sunday, 4 November 2012

മസാല മില്‍ക്ക്

                                                                     മസാല മില്‍ക്ക്
ഞാന്‍ പയ്യന്‍ ആയിരിക്കുമ്പോള്‍ തന്നെ ബോംബെയില്‍ എത്തിയിരുന്നു, വിശദമായി പറഞ്ഞാല്‍ മൂന്നാം ക്ലാസ് വരെ ചുണ്ടങ്ങാപോയില്‍ ചാലവയല്‍ സ്കൂളിലും, (ഞാന്‍ ജനിച്ചത്‌ ചുണ്ടാങ്ങപോയില്‍ കീരങ്ങാട്ടില്‍ എന്ന സ്ഥലത്തെ  ഒറ്റ മുറിയുള്ള ഒരു ഓല വീട്ടില്‍ ആയിരുന്നു, വടക്കയില്‍ നമ്പിയാര്‍ വാടക ഇല്ലാതെ എന്‍റെ അച്ഛന് അനുവദിച്ച വീട്ടില്‍ ആയിരുന്നു )  നാലു മുതല്‍ അഞ്ചാം ക്ലാസ് വരെ വാഗ്ദേവി വിലാസം എല്‍ പീ യിലും, ആറും ഏഴും ക്ലാസ് മൊകേരി ഈസ്റ്റ്‌ യു പീ യിലും ഏട്ടു മുതല്‍ പത്തു വരെ പാനൂര്‍ ഹൈ സ്കൂളിലും ആണ് പഠിച്ചത്, പത്തു കഴിഞ്ഞപ്പോള്‍ ആറു  മാസത്തോളം ബാംഗ്ലൂരില്‍ ആയിരുന്നു, പിന്നെ ബോംബയ്ക്ക് പോയി അവിടെ ആയിരുന്നു തുടര്‍ന്നുള്ള പടിപ്പു. ബോംബയില്‍ ചേട്ടന്മാര്‍ രണ്ടു പേരും പിന്നെ മലപ്പുറം പരപ്പനങ്ങാടിയില്‍ ഉള്ള വേലായുധന്‍ ചേട്ടനും ഞാനും പിന്നെ രണ്ടു പേരും ഒന്നിച്ചു ഒരു റൂമില്‍ ആയിരുന്നു താമസം.  ബോംബയില്‍ എത്തി മൂന്നാം നാള്‍ ഹോളി ആയിരുന്നു, ഹോളി ദിവസം അതി രാവിലെ തന്നെ വേലായുധന്‍ ചേട്ടന്‍ എന്നെ വിളിച്ചു ബയില്‍ ബജാറില്‍ ഉള്ള എരുമ തബലയില്‍ പോയി എട്ടു ലിറ്റര്‍ പാല്‍ വാങ്ങി വരാന്‍ പറഞ്ഞു. ഞാന്‍ ആകെ അമ്പരന്നു പോയി ഇത്ര അധികം പാല്‍ ഏന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ അത് പിന്നെ പറയമെന്നു പറഞ്ഞു എന്നെ പെട്ടന്ന് തബെലയിലേക്ക് അയച്ചു .പാലുമായി എത്തുമ്പോഴേക്കും 2 കിലോ പഞ്ചസാരയുമായി വേലായുധന്‍ ചേട്ടനും എത്തി. പിന്നെ ഒരു കിലോ ബദാം, ഒരു കിലോ പിസ്ത, ഒരു കിലോ കശുവണ്ടി എന്നിവ എല്ലാം അരക്കുവാന്‍ തുടങ്ങി, എല്ലാ ചേരുവകളും കൂടി ഒരു വലിയ ഉരുളിയില്‍ ഇട്ടു പാലും ഒഴിച്ച് പഞ്ചസാരയും ചേര്‍ത്ത് ഇളക്കുവാന്‍ തുടങ്ങി, കൂട്ടത്തില്‍ ഒരു തരം പൊടിയും ചേര്‍ത്ത് ഇളക്കി മണിക്കുറുകള്‍ക്ക് ശേഷം കുറുച്ചു ബര്‍ഫിയും ചേര്‍ത്ത് ഇളക്കി ഭദ്രമായി മൂടി വച്ച്. ഒരു മണിക്കൂര്‍ കഴിഞ്ഞു ഗ്ലാസില്‍ ഒഴിച്ച് മസാല മില്‍ക്ക് എന്ന് പറഞ്ഞു എനിക്ക് കുടിക്കുവാന്‍ തന്നു, ലോകം എന്ത് എന്ന് അറിയാത്ത ഞാന്‍ മസാല പാലിന്‍റെ രുചി കണ്ടു വീണ്ടും, വീണ്ടും വാങ്ങി കുടിച്ചു കൊണ്ടുമിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, എന്‍റെ രണ്ടു ചേട്ടന്മാര്‍ അടക്കം, ഞങ്ങള്‍ ഏട്ടു പേര്‍ ഭക്ഷണം ഒന്നുച്ചു ഉണ്ടാക്കിയാണ്  കഴിക്കുക. ഞാന്‍ പച്ചക്കറി വാങ്ങുവാന്‍ മാര്‍ക്കറ്റില്‍ പോയി നൂറു ഗ്രാം വെണ്ടയ്ക്കയാണ് എട്ടു പേര്‍ക്ക് കറി വയ്ക്കാന്‍ വാങ്ങിയത് !!!!!!. വീട്ടിലേക്കു തിരിച്ചു വരുന്ന എനിക്ക് ഒരു പന്തി കേടു എന്താണെന്നു പറഞ്ഞു അറിയിക്കാന്‍ വയ്യാത്ത ഒരു അസ്വസ്ഥത അനുഭവപെട്ടു, വഴിയില്‍ വച്ച് ചേട്ടനെ കണ്ടു "നീ ഏവിടെ പോയി വരുന്നു എന്ന് എന്നോടെ ചോദിച്ചു, പച്ചക്കറിക്ക് പോയി എന്ന് പറഞ്ഞു, എന്നിട്ട് എന്താ വാങ്ങിയില്ലേ എന്ന് ചോദിച്ചു, ഞാന്‍ നൂറു ഗ്രാം വെണ്ടയ്ക്ക ഉയര്‍ത്തി കാണിച്ചു. അത്ഭുതത്തോടെ എന്നെ സൂക്ഷിച്ചു നോക്കിയ ചേട്ടന്‍ വേലായുധന്‍റെ മസാല പാല്‍ കുടിച്ചോ എന്ന് ചോദിച്ചു, അത് കുടിച്ചത് മുതെല്‍ ഞാന്‍ ഒരു ഉറുംബിനെകാള്‍ ചെറുതായ്പോയി, അത് കൊണ്ട് എനിക്ക് അധികം കനം എടുക്കുവാന്‍ പറ്റുന്നില്ല, അത് കൊണ്ട് നൂറു ഗ്രാം പച്ചക്കറി വാങ്ങി എന്നും പറഞ്ഞു, അപ്പോള്‍ ചേട്ടന്‍ ആ പാല്‍ കുടിക്കല്ലേ എന്ന് പറയാന്‍ മറന്നു പോയതാണ് എന്നും, ഇനി വേഗം കട്ടിലില്‍ കയറി കിടക്കുവാനും പറഞ്ഞു. ബാംഗ് എന്ന അതി ശക്തിയുള്ള ഒരു ഇലയുടെ പോടീ ഇട്ടതു കൊണ്ടാണ് ഇത്രയും ലഹരി ഉണ്ടായത്.

കട്ടിലില്‍ കയറി  കിടന്ന എനിക്ക് പിന്നെ ഭയം തോന്നി തുടങ്ങി കാരണം എന്‍റെ ദേഹത്ത് ഈച്ച വന്നു ഇരിക്കുന്നു, ഈച്ചയുടെ ഘനം  കൊണ്ട് ഞാന്‍ അമര്‍ന്നു പോകുമോ എന്നതായിരുന്നു എന്റെ ഭയം, ഞാന്‍ വല്ലാതെ ചെറുതായി എന്ന് എനിക്ക് തോന്നി , അതായതു ഉറുമ്പിനെകാള്‍ ചെറുത്‌ ആയി ആരെങ്കിലും ശ്വാസം എടുക്കുമ്പോള്‍ പഞ്ഞി പോലുള്ള ഞാന്‍ അവരുടെ മൂക്കിലേക്ക് വലിഞ്ഞു പോകുമോ എന്നും ഞാന്‍ ഭയന്ന്. ഏതാണ്ട് ഇരുപത്തിനാല്മണിക്കൂര്‍ എന്റെ അവസ്ഥ ഇങ്ങിനെ തന്നെ ഇരുന്നു. പിറ്റേന്ന് ഉണര്‍ന്ന എനിക്ക് വല്ലാത്ത ഒരു ഭീതി തോന്നി, ഇത്രയും വൃത്തികെട്ടതാണ് ലഹരി  എങ്കില്‍ എന്തിനു അതിന്‍റെ പിറകെ പോകണം എന്ന ഒരു തോന്നല്‍ എന്‍റെ മനസ്സില്‍ ഉണ്ടായി. അത് എന്റെ ലൈഫില്‍ ഒരു വഴിത്തിരിവ് ആയിരുന്നു. ജീവിതത്തില്‍ ഒന്നാമതായി ഉണ്ടായതായ ലഹരി അനുഭവം ഒരു പാഠം ആയിരുന്നു എനിക്ക്. പിന്നെ പലപ്പോളും പല സുഹുര്‍ത്ത്ക്കളും നടത്തുന്ന പാര്‍ട്ടിയില്‍ പങ്ക്ചേരും എങ്കിലും ഏവിടയും ഞാന്‍ ലഹരി കഴിച്ചിട്ടില്ല, അന്ന് കാജുപ്പാടയില്‍ കശു മാവിന്‍ കാട്ടില്‍ പട്ട ചാരായം വാറ്റുന്ന സ്ഥലത്ത് എന്‍റെ സുഹുര്‍ത്തുക്കള്‍ കുടിക്കുവാന്‍ പോകുമ്പോള്‍ എന്നെയും വിളിക്കും, അപ്പോള്‍ ഞാനും കൂട്ടത്തില്‍ പോകും, പക്ഷെ ഒരിക്കലും ഞാന്‍ കുടിച്ചിട്ടില്ല. അവിടെ ഒന്ന് മിനുങ്ങാന്‍ വരുന്ന കാര്‍ണവര്മാര്‍ എന്നെയും കാണും, അപ്പോള്‍ ഓ ............. ഇത് എന്ന് തുടങ്ങി എന്ന് ചോദിച്ചിട്ടുണ്ട്, ആ ................ കുറുച്ചു കാലമായി എന്ന് ഞാന്‍ മറുപടിയും പറയും, ഒരിക്കല്‍ വളരെ അടുത്ത ഒരു ബന്ധു ഗോവക്കാരി ആന്റിയുടെ ചാരയകടയില്‍ എന്നെ കണ്ടു ഓ ........ഇത്രയും ചെറുപ്പത്തില്‍ ഇതും തുടങ്ങിയോ എന്ന് ചോദിച്ചു ആ .............. എന്ന് ഞാന്‍ മറുപടിയും പറഞ്ഞു.

വല്ല അസുഖമോ മറ്റോ വന്നാല്‍ ആദ്യമെല്ലാം ആളുകള്‍ ഇന്നെലെ, കൂടി പോയിരിക്കും. അതാണ് അസുഖം വന്നത് എന്ന് പറയുമായിരുന്നു . അങ്ങിനെ ധരിച്ചാല്‍ അത് അവരുടെ കുറ്റമല്ല, കാരണം തലേന്ന് രാത്രി പട്ട ഷോപ്പില്‍ കണ്ടവര്‍ക്ക് അങ്ങിനെയേ തോന്നുകയുള്ളൂ ഒരിക്കലും ആരെങ്കിലും കണ്ടാല്‍ എന്ത് ധരിക്കും എന്ന് എനിക്ക് തോനിയിട്ടില്ല. ആരെയും ബോധിപ്പിക്കാന്‍ ഒരു  കാര്യവും ഞാന്‍ ചെയ്യാറുമില്ല, ആര് എന്ത് ധരിക്കുന്നു എന്നതല്ല ഞാന്‍ എന്ത് ചെയ്യുന്നു എന്നതാണ് എല്ലാ  കാലത്തും ഞാന്‍ നോക്കിയിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും. എന്നാല്‍ ഇന്ന് ഞാന്‍ കുടിക്കുവാന്‍ വേണ്ടി ഷാപ്പില്‍ കയറിയാലും ഞാന്‍ കുടിച്ചു എന്ന് എന്നെ അറിയുന്നവര്‍ ആരും പറയില്ല !!!!!!!!!!!!!!!!

എന്തായാലും വേലായുധ ചേട്ടന്‍റെ  മസാല മില്‍ക്ക് എല്ലാ കാലവും നന്ദിയോടെ സ്മരിക്കുന്ന ഒരാള്‍ ഉണ്ട് അത് എന്‍റെ ഭാര്യ പ്രതീപയാണ്. അന്ന് ആ ബുദ്ധി വേലായുധ ചേട്ടന് ദൈവം തോന്നിച്ചതാണ് എന്ന് ഈ കഥ എഴുതുമ്പോളും ആള്‍  പറയുകയാണ്.

ജയരാജന്‍ കോട്ടായി
സായി കൃപ
പോന്നിം ഈസ്റ്റ്‌ പോസ്റ്റ്‌
തലശ്ശേരി

Saturday, 3 November 2012

കടിച്ചാല്‍ മരിക്കണം

                                                   കടിച്ചാല്‍ മരിക്കണം
നേരമ്പോക്കിന് മാത്രം

പല ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അതായതു ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടാകുന്നതിനും മുമ്പ് ഉറുമ്പുകള്‍ ഭൂമിയെ ഭരിച്ചിരുന്നു.  എല്ലാ കാരിയങ്ങള്‍കും മറ്റു ജീവികള്‍ ഉറുമ്പുകള്ടെ അനുവാദം വാങ്ങണമായിരുന്നു . ഈച്ച മുതല്‍ പൂച്ച വരെയും കാക്ക മുതല്‍ ഗരുഡന്‍ വരെയും ആന മുതല്‍ അണ്ണാന്‍ വരെയും അനുവാദമില്ലാതെ ഒരു കാരിയവും ചെയ്യാന്‍ പാടില്ലായിരുന്നു, അഥവാ ആരെങ്കിലും അങ്ങിനെ ചെയ്താല്‍ അവര്‍ക്ക് ഊര് വിലക്ക് കല്പിക്കുമായിരുന്നു. അങ്ങിനെ ഇരിക്കെ പ്രതീക്ഷികാതെ ഭൂമിയില്‍ മനുഷ്യരാശി ഉടെലെടുത്തു. അന്ന് തുടങ്ങി ഉറുമ്പ് വര്‍ഗത്തിന്‍റെ കഷ്ട കാലവും  ഒരു കാര്യത്തിനും അനുവാദം വാങ്ങില്ല എന്ന് മാത്രമല്ല ഉറുമ്പ് വര്‍ഗത്തെ ദ്രോഹിക്കാനും തുടങ്ങി, പലപ്പോള്‍ ആയി സഹികെട്ട ഉറുമ്പ്കള്‍ ഹര്‍ത്താല്‍, ബന്ത് തുടങ്ങിയ സമരമുറയും, പിന്നെ നിരാഹാര സമരം വരെ നടത്തി നോക്കി . പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല, പന്തം കൊളുത്തി പ്രകടനം മുതല്‍ ഉറുമ്പ് ചങ്ങല വരെ  നടത്തി, പക്ഷെ നിരാശ മാത്രമായിരുന്നു ഫലം.

അങ്ങിനെ ഇരിക്കെ കുനിയെന്‍ ഉറുമ്പ് ഒരു യുനിയെന്‍ ഉണ്ടാക്കി സഘടന ഇല്ലാത്തതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന് മനസ്സിലാക്കിയ ചോണന്‍ ഉറുമ്പും ഒരു സഘടന ഉണ്ടാക്കി, പിന്നെ ഒട്ടും താമസിച്ചില്ല കട്ടുരുമ്പിനും വന്നു സഘടന, പിന്നെ,നെയി ഉറുബും  , പാമ്പ് ഉറുമ്പും, സകലമാന ഉറുമ്പുകള്‍ക്കും വന്നു സഘടന.വീണ്ടും ഒരു കുഴപ്പം, പല ഗ്രൂപ്പ്‌ ആയി നില്‍ക്കുന്ന ഉറുമ്പുകള്‍ പരസ്പരം തമ്മില്‍ അടിക്കാന്‍ തുടങ്ങി. മനുഷ്യര്‍ ഊറി ചിരിച്ചു കൊണ്ടുമിരുന്നു. അങ്ങിനെ ഇരിക്കെ കുനിയ്ന്‍ ഉറുമ്പിനു ഒരു ബുദ്ധി തോന്നി, ഒരു ഏകോപന സമ്മിതി അനിവാരിയമാണ് എന്ന് മനസ്സിലാക്കി മറ്റു ഉറുമ്പുകളുമായി ആലോചിച്ചു ഒരു പൊതു സമ്മേളനം സഘടിപ്പിച്ചു , പാമ്പിന്‍ കാട് മൈദാനിയില്‍ രാത്രി മുപ്പത്തി മൂന്ന് മണിക്ക് സമ്മേളനം ആരംഭിച്ചു. നേതാവ് ആയി പാമ്പ് ഉറുമ്പിനെ തെരഞെടുത്തു, കട്ടുറുമ്പ് സത്യ വാചകം ചൊല്ലി കൊടുത്തു. അന്ന് മുതല്‍ എല്ലാ കാരിയവും പാമ്പ് ഉറുമ്പ് തീരുമാനിക്കാന്‍ തുടങ്ങി.

ഉറുമ്പ്കളുടെ ഐക്യം ഏറ്റവും കൂടു തെല്‍ ആലോസരപ്പെടുത്തിയതു മനുഷ്യരെ ആയിരുന്നു. അവരും വെറുതെ ഇരുന്നില്ല, അവര്‍ കുത്തിത്തിരുപ്പു ണ്ടാക്കി, കുനിയന്‍ ഉറുമ്പ് രണ്ടായി പിളര്‍ന്നു, കു ഗ്രൂപ്പും കീ ഗ്രൂപ്പും ഉണ്ടായി, ഒട്ടും താമസിച്ചില്ല ചോണന്‍ ഉറുമ്പിലും ഗ്രൂപ്പ്‌ സജീവമായി അത് നാലായി പിളര്‍ന്നു പീ, മീ,നീ, ടീ  എന്നീ  ഗ്രൂപ്പ്‌ രൂപമെടുത്തു, താമസിയാതെ മറ്റു ഉറുമ്പ്കളിലും ഇതേ അവസ്ഥ ഉണ്ടായി നെയ്‌ ഉറുമ്പ് ഡെമോക്രാറ്റുഉം, സോഷ്യല്‍ ഉം ഉണ്ടായി. എല്ലാം കണ്ടു പാമ്പ് ഉറുമ്പ് മാത്രം സങ്കടപ്പെട്ടു. നമ്മള്‍ തമ്മില്‍ അടിച്ചാല്‍ അതില്‍ നിന്ന് മറ്റുള്ളവര്‍ മുതലെടുപ്പ് നടത്തുമെന്ന് പറഞ്ഞു പാമ്പ് ഉറുമ്പ് ഒരു അനുരഞ്ജന സമ്മേളനം വിളിച്ചു കൂട്ടി, സമ്മേളനം തുടങ്ങി അധ്യക്ഷ പ്രസംഗം പകുതി ആകുമ്പോള്‍ അങ്ങും ഇങ്ങും ചെറിയ പോട്ടെലും ചീറ്റലും തുടങ്ങി, പിന്നെ ഏവിടെ നിന്ന് എന്ന് അറിങ്ങില്ല, ഒരു കല്ല്‌ അധ്യക്ഷന്‍റെ തലയില്‍ പതിച്ചു ,പിന്നെ പല ഗ്രൂപ്പിന്‍റെയും നേതാക്കള്‍ക്ക് ഉടുമുണ്ട് നഷ്ടമായി, കൂട്ടത്തില്‍ കേരള രമ പത്രാധിപര്‍ക്കും കിട്ടി പൊരിഞ്ഞ തല്ലു. പലരും മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ ഈ അവസരം മുതെലെടുത്തു .

ഭാവി പരിപാടി തീരുമാനിക്കാന്‍ പാമ്പ് ഉറുമ്പ് അവരുടെ യോഗം ചേര്‍ന്ന്,ഉചിതമായ തീരുമാനം എടുക്കുവാന്‍ അവരുടെ നേതാവിനെ ചുമതലപ്പെടുത്തി  അങ്ങിനെ വളരെ സുദീര്‍ഘമായ ആലോചനക്ക് ശേഷം നേതാവിന് ഒരു അഭിപ്രായം ഉണ്ടായി, അത് അറിയിക്കുവാന്‍ വീണ്ടും ഒരു കമ്മിറ്റി മീറ്റിംഗ് ചേര്‍ന്ന്. അവിടെ വച്ച് നേതാവ് തന്‍റെ അഭിപ്രായം പറയാന്‍ തുടങ്ങി, അത് ഇപ്രകാരം ആയിരുന്നു. അടുത്ത ആഴ്ച മുതെല്‍ നേതാവ് ബ്രഹ്മാവിന്‍റെ അടുത്ത് തപസു ചെയ്യുവാനും,രണ്ടു വരം ചോദിക്കുവാനും തീരുമാനിച്ചു, ഒന്ന് - ഉറുമ്പുകളുടെ ഗ്രൂപ്പ്‌ ഇല്ലാതാക്കി തരുക, രണ്ടു -നമ്മുടെ സര്‍വാദിപത്യം ഇല്ലാതാക്കിയ മനുഷ്യനെ കടിച്ചാല്‍ മരിക്കുവാന്‍ ഉള്ള വരം ചോദിക്കുക. നേതാവിന്‍റെ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി, അങ്ങിനെ അടുത്ത ദിവസം തന്നെ നേതാവ് മാവിന്‍ മുകളില്‍ ഇലക് താഴെ തപസ്സു തുടങ്ങി.

തപസു തുടങ്ങിയ വിവരം സര്‍വവ്യാപിയായ ബ്രഹ്മാവിന് അപ്പോള്‍ തന്നെ മനസ്സിലായി, അദ്ദേഹം തപസ്സു മുടക്കുവാന്‍ ഉള്ള ഐഡിയയും തുടങ്ങി, ആദ്യമായി കനത്ത കാറ്റായി വന്നു മാവിന്‍റെ ഇല കാറ്റില്‍ ഇളകി ആടി, അപ്പോള്‍ ഇലയില്‍ കടിച്ചു പിടിച്ചു കൊണ്ട് തപസു തുടര്‍ന്ന്, പിന്നെ കനത്ത കാറ്റും പേമാരിയുമായി എത്തി, അപ്പോള്‍ ഇലയുടെ അടിയില്‍ കടിച്ചു തൂങ്ങി ഇരുന്നു കൊണ്ട് തപസ്സു തുടര്‍ന്ന്, പിന്നെ വരള്‍ച്ചയുടെ രൂപത്തിലും മറ്റു പല ഭാവത്തിലും തപസ്സു മുടക്കുവാന്‍ ശ്രമം ഉണ്ടായി, പക്ഷെ നിരാശ മാത്രമായിരുന്നു ഫലം. ഒടുവില്‍ തന്‍റെ ഭക്തന്‍റെ കൊടും തപസ്സില്‍ സന്തുഷട്ടനായ ബ്രഹ്മാവ്‌ പ്രക്ത്യഷപ്പെട്ടു തനിക്കു നല്‍കുവാന്‍ പറ്റുന്ന രണ്ടു വരം ചോദിച്ചു കൊള്ളുവാന്‍ കല്പിച്ചു. ഉടനെ നേതാവ് ഉറുമ്പുകളുടെ കുടിപ്പക തീര്‍ത്തു, ഗ്രൂപ്പിസം ഇല്ലാതാക്കി തരുവാന്‍ ഉള്ള വരം ചോദിച്ചു. ക്രുദ്ധനായ ബ്രഹ്മാവ്‌ പറഞ്ഞു ഞാന്‍ ആദ്യമേ പറഞ്ഞതാണ്‌ എനിക്ക് നല്‍കുവാന്‍ പറ്റുന്നത് മാത്രമേ ചൊദിക്കവൂ എന്ന്, പറ്റാത്ത വരം ചോദിച്ചു ഒരു വരം നഷ്ടമാക്കി, ഇനി അടുത്ത വരം ചോദിച്ചു കോള്‍വാന്‍ പറഞ്ഞു. ഉടനെ നേതാവ് അടുത്ത വരം ചോദിച്ചു. സന്തോഷത്തോടെ നേതാവ് ചോദിച്ചു, ഞാന്‍ കടിച്ചാല്‍ ഉടനെ മരിക്കണം, ഒന്ന് നടുങ്ങിയ ബ്രഹ്മാവ്‌ പെട്ടുന്നു തന്നെ ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് വരവും നല്‍കി " ഇന്ന് മുതല്‍ നീ കടിച്ചാല്‍ ഉടനെ മരിക്കും ", വരം ചോദിച്ചതില്‍ ഉണ്ടായ ടെങ്ങ് സ്ലിപ് ഉറുമ്പിനു വിന ആയി . അന്ന് മുതല്‍ പാമ്പ് ഉറുമ്പ് കടിച്ചാല്‍ ഉടനെ മരിച്ചു പോകും.


ജയരാജന്‍ കോട്ടായി
സായി കൃപ
പോന്നിം ഈസ്റ്റ്‌ പോസ്റ്റ്‌
തലശ്ശേരി


Wednesday, 31 October 2012

ഇര

                                                                              ഇര



അഞ്ചരയുടെ വണ്ടി കൃഷ്ണ സ്റ്റേഷനില്‍ എത്തി , സാജിത ബീഗം പതിവ് പോലെ ഓടി പ്ളേറ്റ് ഫോം കവാടത്തില്‍ നിലയുറപ്പിച്ചു ടി ടി ര്‍ നെ പോലെ , കടന്നു പോകുന്ന ഓരോ യാത്ര കാരനെ യും വീക്ഷിക്കും, എല്ലാവരും പോയി കഴിഞ്ഞാല്‍ കണ്ണ് തുടച്ച് കൊണ്ട് തിരിച്ചു വീട്ടിലേക്ക് ഓടുകയായി നാളെ എത്തുമായിരിക്കുമെന്നെ പ്രതീക്ഷയോടെ നീണ്ട ഇരുപത്തിയാറ് വര്‍ഷമായി മുടങ്ങാതെ തുടരുന്ന പതിവ് .വസന്തവും, ഗ്രീഷമവും പലപ്പോള്‍ ആയി മാറി മറിഞ്ഞു കൊണ്ടിരുന്നു. കൃഷ്ണ സ്റ്റേഷനില്‍ കൂടി ലക്ഷക്കണക്കിന്‌ വണ്ടികള്‍ ഈ കാലത്തിനു ഇടയ്ക്കു വന്നും പോയും ഇരുന്നു പക്ഷെ സാജിത കാത്തു നില്‍ക്കുന്ന വണ്ടി മാത്രം വന്നില്ല . മാനം കറുത്തിരുണ്ട് , ഇടിയും മിന്നെലും കടുത്ത കാറ്റും ഒപ്പം മഴയും തുടങ്ങിയിരുന്നു.  ഇത്  ഒന്നും തന്നെ സാജിത അറിയുന്നുടായിരുന്നില്ല .

ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ വോയ്യുരു എന്ന സ്ഥലമാണ്‌ സാജിതയുടെ സ്വദേശം. പതിനാല് വയസ്സ് പ്രായം.  ഒരു പൂത്തുമ്പിയെ പോലെ തുള്ളിച്ചാടി കളിച്ചിരുന്ന സാജിത വോയ്യുരു ഗ്രാമക്കാരുടെ കണ്ണിലുണ്ണിയായിരുന്നു.പ്രായമായവര്‍ രാവിലെ ഉറക്കമുണര്‍ന്നാല്‍ കണ്ണ് അടച്ചു പിടിച്ചു വന്നു സാജിതയുടെ പേര്‍ വിളിക്കും, സാജിത മുന്നിലെത്തിയാല്‍ മാത്രമെ കണ്ണ് തുറക്കു, അവളെ കണി കണ്ടാല്‍ അന്ന് ഔശ്വര്യമുണ്ടാകുമെന്നായിരുന്നു അവരുടെ വിശ്വാസം. ഹൈദരാബാദ് കല്യാണം പൊടിപൊടിക്കുന്ന കാലം .അറബ് നാട്ടില്‍ നിന്നും പണക്കാരായ കിഴവന്‍  അറബികള്‍  ഹൈദരാബാദില്‍ വന്നു പെണ്ണ് കെട്ടുമായിരുന്നു. എഴുപത്തി ഏഴു കാരനായ അമീര്‍ അലിക്ക് സ്വന്തം മകളെ കെട്ടിച്ചു കൊടുത്താല്‍  തന്‍റെ എല്ലാ പ്രയാസങ്ങളും തീരും എന്ന് ധരിച്ച മോയിദീന്‍ തന്‍റെ ഇറച്ചി ക്കടയും പൂട്ടി കൂടുതല്‍ ഒന്നും ആലോചിക്കാതെ മകളെയും  കൂട്ടി ഏജന്റ്  കരിം  ഭായിയുമായി ബോംബെക്ക്വണ്ടി  കയറി, എവിടെയോ കാലന്‍ കോഴി ഭീതിയോടെ മുറവിളി കൂട്ടി. വണ്ടി കാച്ചിക്കുടയില്‍ എത്തിയപ്പോള്‍ സാജിത ഉറങ്ങുന്ന തക്കം നോക്കി കരിംഭായ് മോയ്ദീനെ തള്ളി താഴെ ഇട്ടു ഇരമ്പി പായുന്ന വണ്ടിയുടെ കര്‍ണ്ണ കഠോര ശബ്ദത്തില്‍ മോയ്ദീന്റെ ഞരക്കം ആരും കേട്ടില്ല . കില്ല പട്ടി കള്‍ നീട്ടി വലിച്ചു ഓരിയിട്ടു  ചീവീടും പെപ്പുള്ള്കളും ചിലച്ചു കൊണ്ടിരുന്നു . ആത്മാര്‍ത്തത ഇല്ലാത്ത ലോകത്തിലാണല്ലോ ജീവിക്കുന്നത് എന്ന വിഷമം കൊണ്ടാവാം അവറ്റകള്‍ ബഹളം വൈക്കുന്നത് .

കിഴക്ക് വെള്ള കീറാന്‍ തുടങ്ങുന്ന നേരം, കലപില കൂട്ടി പ്രഭാതത്തെ വരവേല്‍കാന്‍  കുരുവികളും കിളികളും മത്സരിക്കുന്നു.  ബഹളമായമായ അന്ദരീക്ഷം സാജിതയുടെ ഉറക്കത്തിനു വിഗ്നം വരുത്തി. മയക്കത്തില്‍ നിന്ന് ഉണര്‍ന്ന സാജിത പിതാവിനെ തേടിയപ്പോള്‍ ,നീ ഉറങ്ങുന്ന സമയത്ത് നിന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു എന്നും, പേടിക്കേണ്ട  കാരിയം ഇല്ല,ഞാന്‍ നിന്‍റെ ബാപ്പയുടെ സ്ഥാനത്തു നിന്ന് കൊണ്ട് നിക്കാഹ് നടത്തുമെന്നും പറഞ്ഞു സമാധാനിപ്പിച്ചു. അങ്ങിനെ ജെന്മം നല്‍കിയ പിതാവിനെ പ്രാകി കൊണ്ട് സാജിത കരിം ഭയിയുമായ് യാത്ര തുടര്‍ന്ന്.

ആറര മണി ആയപ്പോള്‍ ട്രെയിന്‍ ബോംബെയില്‍ എത്തി. വോയ്യുരിനു പുറത്തു ഇങ്ങിനെ ഒരു ലോകം ഉണ്ടെന്നു സാജിതക്ക് അന്നാണ് മനസ്സിലായത് എങ്ങും ബഹളവും ആള്‍ക്കാരുടെ നെട്ടോട്ടവും. വീ ട്ടി യില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ ആമിര്‍ അലി സ്റ്റേഷനില്‍ കാത്തു നിന്നിരുന്നു ഭാവി വരനെ കാണാനുള്ള ആകാംക്ഷയില്‍ പുറത്തേക്കു ഇറങ്ങിയ സാജിത നാലുപാടും തിരിഞ്ഞു നോക്കിയപ്പോള്‍ മൂത്ത് നരച്ച ഒരു കിഴവന്‍ വന്നു കയില്‍ പിടിച്ചു, പരിബ്രമിച്ചു പോയ സാജിത ചിലപ്പോള്‍ കെട്ടാന്‍ പോകുന്ന പയ്യന്‍റെ അച്ചനായിരിക്കുമെന്നു സമാദാനിച്ചു, മൂന്നു പേരും കൂടി കാറില്‍ കയറി ജോഗേശ്വരിയിലീക്ക് പോയി . കരോണ ഷു കമ്പന്യ്ക്കടുത്തുള്ള ഒരു ഭേദപെട്ട ഫ്ല്ളാട്ടിന്റെ താഴെ കാര്‍ നിര്‍ത്തി അഞ്ചാം നിലയില്‍ അഞ്ഞുറ്റി അഞ്ചാം നമ്പര്‍ മുറി തുറന്നു സാജിതയെ ഇറക്കി, കുളിച്ചു  ക്ഷീണം തീര്‍ക്കുവാന്‍ പറഞ്ഞു രണ്ടു പേരും പുറത്തേക്കു പോയി , എന്താണ് നടക്കുന്നത് എന്ന് അറിയാതെ പരിഭ്രമിച്ചു പോയ സാജിത കരയാന്‍ തുടങ്ങി .കുറെ സമയം ഇരുന്നു കരഞ്ഞു ഇടയ്ക്കു പിതാവിനെ ശപിക്കുകയും വീണ്ടും കരയുകയും ചെയ്യും. വാതിലില്‍ മുട്ട് കേട്ട് തുറന്നു നോക്കിയപ്പോള്‍ പ്രഭാത ഭക്ഷണത്തിന്റെ പൊതിയുമായി രണ്ടു പേരും നില്‍ക്കുന്നു, പരിബ്രമവും ക്ഷീണവും കാരണം വിശപ്പ്‌ തീരെ ഇല്ലായിരുന്നു . പിന്നെ ആകെ ഉണ്ടായിരുന്നത് പിതാവിന്‍റെ ആത്മാര്‍ത്ഥ മിത്രമായ കരിംഭായ് കൂടെ ഉണ്ട് എന്ന സമാദാനം മാത്രമായിരുന്നു.

രാത്രിയായിട്ടും ഭാവി വരനെ കാണാന്‍ പറ്റാതെ ക്ഷമ കെട്ടു കരിം ഭായ് യോട് ചോദിച്ചപ്പോള്‍ വയികുന്നേരം വരും എന്ന് പറഞ്ഞു , പിന്നെ രണ്ടു പേരും വീണ്ടും പുറത്തേക്കു പോയി രാത്രി പതിനൊന്നു മണിയായപ്പോള്‍ അമീര്‍ അലി ഒറ്റയ്ക്ക് തിരിച്ചു വന്നു . ആങ്ങിയ ഭാഷയില്‍ കരിം ഭായ് ഏവിടെ എന്ന് ചോദിച്ചപ്പോള്‍ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. പന്ധികേട്‌  തോന്ന്നിയ സാജിത ഉറക്കെ നിലവിളിക്കാനും തുടങ്ങി, പ്രതീക്ഷിക്കാതെ ഉണ്ടായ ബഹളത്തില്‍ അല്‍പ സമയം വിരണ്ടു പോയ അമീര്‍ അലിയുടെ ശ്രദ്ധ തന്നില്‍ ഇല്ല എന്ന് മനസ്സിലാക്കിയ അവള്‍ പെട്ടന്ന് വാതില്‍ വലിച്ചു തുറന്നു പുറത്തേക്കു ധൃതിയില്‍ കോണി പടികള്‍ ഇറങ്ങി ഓടി . തിരിഞ്ഞു നോക്കിയപ്പോള്‍ വാതിലില്‍ കൂടി അമീര്‍ അലിയും ഓടി ഇറങ്ങു ന്നത് കണ്ടു. കൂടുതല്‍ സമയം മുന്നില്‍ ഇല്ല എന്ന് മനസിലാക്കിയ അവള്‍ വെളിച്ചം കണ്ട മുറിയുടെ മുന്നില്‍ പോയി വീണു . ഒച്ചയും ബഹളവും കേട്ട് വാതില്‍ തുറന്ന ചെറുപ്പക്കാരന്‍എന്തോ പന്ദികേടു  ഉണ്ട് എന്ന് തോന്നുക യാല്‍ പെട്ടന്നു സാജിതയെ അകത്തേക്ക് വലിച്ചിട്ടു വാതില്‍ വലിച്ചു അടച്ചു . ഒച്ചയും ബഹളവും കേട്ട് എല്ലാ മുറികളിലും ലൈറ്റ് തെളിഞ്ഞു വാതില്‍ തുറന്നു ആളുകള്‍ ഒന്നൊന്നായി പുറത്തേക്കു വന്നു തുടങ്ങി . കാര്യം പന്തിയല്ല എന്ന് മനസ്സിലാക്കിയ അമീര്‍ അലി തിരിച്ചു സ്വന്തം മുറിയിലേക്ക് പോയി.

മലയാളിയായ  അര്‍ജു മൂന്ന് ദിവസത്തേക്ക് സാജിതയെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, പക്ഷെ കൂടുതല്‍ ദിവസ്സം പരിചയം ഇല്ലാത്ത ഒരു പെണ്‍ കുട്ടിയെ കൂടെ താമസ്സിപ്പിക്കുന്നതിലുള്ള അപകടവും പിന്നെ കരിം ഭായിയും  അമീര്‍ അലിയും തിരിച്ചു വന്നാല്‍ ഉള്ള അവസ്ഥയും അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. നാലാം ദിവസ്സം സാജിതയെ അകത്തു നിര്‍ത്തി വെളിയില്‍ നിന്ന് മുറി പൂട്ടി അര്‍ജു പുറത്തേക്കു പോയി. തനിച്ചായപ്പോള്‍ നാല് ദിവസം ആ മുറിയില്‍ ഒരു പരിചയവും ഇല്ലാത്ത ചെറുപ്പക്കാരന്റെ കൂടെ താന്‍ കഴിച്ചുകൂട്ടിയ കാരിയം ഓര്‍ത്തു . അയാളുടെ മാന്യ മായ പെരുമാറ്റം അവളെ അമ്പരപ്പിക്കുക തന്നെ ചെയ്തു. രാത്രി വളരെ വൈകിയാണ് അര്‍ജു തിരിച്ചു വന്നത് വരുമ്പോള്‍ രാത്രി ഭക്ഷണവും കൂടെ കൊണ്ടുവന്നിരുന്നു. നാല് ദിവസ്സം കൊണ്ട് അവളുടെ എല്ലാ കാരിയവും അയാള്‍ ചോദിച്ചറിഞ്ഞിരുന്നു. ഈ അവസ്ഥയില്‍ അവളെ പെരുവഴിയില്‍ ഇറക്കി വിടാനും മനസ്സ് അനുവദിച്ചിരുന്നില്ല. രണ്ടു പേരും ഒന്നിച്ചിരുന്നു പാര്‍സല്‍ ആയി കൊണ്ട് വന്ന ചപ്പാത്തിയും ഇറച്ചിയും കഴിച്ചു , കഴിക്കുമ്പോള്‍ കാലത്തെ അവിടെ നിന്നും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുന്ന കാരിയവും തീരുമാനിച്ചു . പിറ്റേന്ന് അതി രാവിലെ രണ്ടു പേരും ഉണര്‍ന്നു കുളിച്ചു റെഡിയായി അര്‍ജുവിന്റെ വണ്ടിയില്‍ കയറി . ഏതാണ്ട് പതിനൊന്നു മണിക്ക് അവര്‍ ഭീവണ്ടിയില്‍ എത്തി. അവിടെ അര്‍ജുവിന്റെ ഫ്രണ്ട് പുതുതായി വാങ്ങിയ  ഫ്ലാറ്റില്‍ താമസം തുടങ്ങി.പിറ്റേന്ന് ഈദ് ആയിരുന്നു, ഒരു പുതിയ സാരിയും അയാള്‍ അവള്‍ക്കു വേണ്ടി വാങ്ങിയിരുന്നു. അതോടൊപ്പം  അവര്‍ പരസ്പരം അകലാന്‍ പറ്റാത്ത തരത്തിലുള്ള ഒരു അടുപ്പവും ഉണ്ടായി തുടങ്ങിയിരുന്നു.

ഏതാണ്ട് ഒരു വര്ഷം ആയപ്പോള്‍ സാജിതക്ക് സ്വന്തം അമ്മയെ കാണുവാന്‍ ആഗ്രഹം തോന്നി, സാജിതയുടെ ജീവിതം മാറ്റി മറിച്ച ആഗ്രഹം ആയിരുന്നു അത്. അല്ലെങ്കിലും വിധിയെ നടക്കു, കൊതിച്ചത് നടക്കില്ലല്ലോ. അങ്ങിനെ അര്‍ജുവുമായി തീരുമാനിച്ചു സ്വന്തം സഹോദരന്മാരായ സാദിക്കിനും ഫറൂകിനും ഓരോ ഏഴുത്തുകള്‍ ഏഴുതി പോസ്റ്റ്‌ ചെയ്തു. നാലാം നാള്‍ നാട്ടില്‍ നിന്നും ഫോണ്‍ വിളിയും ഉണ്ടായി . അടുത്ത ദിവസ്സം തന്നെ സഹോദരന്‍മാര്‍ രണ്ടു പേരും വന്നു ചേര്‍ന്ന് . സഹോദരി ജീവിച്ചിരിക്കുന്നു എന്നതിനെക്കള്‍ ഒരു കാഫറിന്റെ കൂടെയുള്ള താമസമാണ് അവര്‍ക്ക് സഹിക്കാന്‍ പറ്റാതെ പോയത് ,പക്ഷെ രണ്ടു പേരും പുറമേ ഒന്നും കാണിച്ചില്ല. വളരെ സ്നേഹം ഭാവിച്ചു കൂടെ കൂടി അര്‍ജുവിന്റെ വിശ്വാസം പിടിച്ചു പറ്റി . സിനിമ കാണാനും പാര്‍ക്കിലും എല്ലാം ഒന്നായി പോയി ഒന്നിച്ചിരുന്നു ഉണ്ണുകയും നാട്ടിലെ കഥ പറയുകയും, അവരുടെ കല്യാണം കഴിഞ്ഞാല്‍ ഗള്‍ഫിലേക്ക് അയക്കാം എന്നൊക്കെ പറഞ്ഞു അയാളെ മയക്കി എടുത്തു. ഒരു ദിവസ്സം അര്‍ജു പുറത്തു പോയ സമയത്ത് സാജിതയെ ബലമായി പിടിച്ചു കൊണ്ട് പോയി, അന്ന് തന്നെയുള്ള രാത്രി വണ്ടിയില്‍ നാട്ടിലേക്ക് കൊണ്ട് പോയി.  പിന്നെ പെട്ടന്ന്  ആയിരുന്നു കാരിയംഒക്കെ നടന്നത് . പിറ്റേ ദിവസം രാവിലെ തന്നെ രണ്ടു ചെറുപ്പക്കാര്‍ വന്നു പെണ്ണ് കണ്ടു , ചെറുക്കന് സാജിതയെ ഇഷ്ടമായി അന്നും ഇന്നും പെണ്ണിന്റെ ഇഷ്ടാനിഷ്ട ങ്ങള്‍ അവിടെ ആരും ചോദിക്കാറില്ല ,  തമിള്‍ നാട്ടുകാരനായ സലിമുമായി മൂനാം നാള്‍ സജിതയുടെ നിക്കാഹ് നടത്തി . അല്‍പ്പം ബലപ്രോയോഗവും വേണ്ടി വന്നു.

പ്രതീക്ഷിച്ച പോലെ അടുത്ത ആഴ്ചയില്‍ അര്‍ജു കൃഷ്ണ സ്റ്റേഷനില്‍ വന്നിറങ്ങി, അവിടെ ആളുടെ വരവും കാത്തു രണ്ടു പേരും ചില ശിങ്കടികളും സദാ കാവല്‍ ഉണ്ടായിരുന്നു. എല്ലാവരും കൂടി ആളെ സ്വീകരിച്ചു കൊണ്ട് സമീപത്തുള്ള ഭാരത് ലോഡ്ജില്‍ കൊണ്ടുപോയി. സാജിതയുമായുള്ള വിവാഹം നടത്താന്‍ സമ്മതമാണ് എന്നും പക്ഷെ ആറു മാസത്തിനു ശേഷമേ നടക്കു എന്നും പറഞ്ഞു, എന്തായാലും അത് വരെ ഗള്‍ഫില്‍ പോകുന്നതാണ് നല്ലത് എന്നും പറഞ്ഞു, പിന്നെ എല്ലാം വളരെ വേഗമായിരുന്നു കാര്യങ്ങള്‍ നടന്നത് റിയാസ് ഭായ് എന്നാ ആള്‍ വന്നു പാസ്പോര്‍ട്ട്‌ വാങ്ങിയിട്ട് പോയി അഞ്ചാം നാള്‍ വിസയും ടിക്കെറ്റും കൊണ്ട് വന്നു, അടുത്ത  നാള്‍ ബോംബയ്ക്ക് എല്ലാവരും പുറപ്പെട്ടു.

ബാന്ദ്ര ടെര്‍മിനലില്‍ ഇറങ്ങിയപ്പോള്‍ കാറുമായി ഇബ്രാഹിം എന്ന ആള്‍ വന്നു, എല്ലാവരും കൂടി കാറില്‍ കയറി യാത്രയായി. നേരം അര്‍ദ്ധരാത്രി ആയിരുന്നു ഇരുട്ടിന്‍റെ കാടിന്യത്തില്‍ ഒന്നും കാണുവാന്‍ പറ്റുന്നില്ലായിരുന്നു. കുറെ ഓടിയപ്പോള്‍ സംശയം തോന്നിയ അര്‍ജു നമ്മള്‍ എങ്ങോട്ട് പോകുന്നു എന്ന് ചോദിച്ചു, ഗള്‍ഫില്‍ എന്ന് മറുപടിയും കിട്ടി, പക്ഷെ കൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് കാര്‍ അതിവേഗം ചീറി പാഞ്ഞു കൊണ്ടിരുന്നു. താന ക്രീകില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി എല്ലാവരും ചേര്‍ന്ന് അര്‍ജുവേ വലിച്ചു പുറത്തെടുത്തു ഏന്തു സംഭവിക്കുന്നു എന്ന് മനസ്സിലാകാതെ ഭയന്ന് പോയ പാവം നോക്കി നില്‍ക്കെ റോഡിലുള്ള ചേംബരിന്റെ മൂടി വലിച്ചു തുറന്നു ആളെ തൂക്കി എടുത്തു ഉള്ളിലെക്കിട്ടു, വീണ്ടും മൂടി വലിച്ചടച്ചു. കടലിലേക്ക് പോകുന്ന ഡ്രൈനേജൂ പൈപ്പില്‍ അതിശക്തമായ കുത്തോഴുക്കില്‍ ആള്‍ക്ക് ഏന്തു സംഭവിച്ചിരിക്കുമെന്നു പറയേണ്ടതില്ലോ. പുറം ലോകം അറിയാതെ കാര്യം ഭംഗിയായി നടന്നതില്‍ എല്ലാവരും സന്തോഷിച്ചു.

വളരെ ചെറിയ വയസ്സില്‍ ഇത്രയും കൈപ്പു ഏറിയ അനുഭവം താങ്ങാനുള്ള കരുത്തു സാജിതക്ക് ഉണ്ടായിരുന്നില്ല, മാനസികമായി തകര്‍ന്ന അവളുടെ സമനില തെറ്റിയിരുന്നു, മാനസിക വിബ്രാന്തി  പ്രകടിപ്പിച്ച  അവളെ സലിം മൊഴി ചൊല്ലി.  ഈദ് വരുന്നതോ പെരുന്നാള്‍ വന്നതോ, മഴയോ തണുപ്പോ അവള്‍ അറിയാറില്ല. പക്ഷെ മുടങ്ങാതെ  തുടരുന്ന പതിവാണ് ഭീവണ്ടിയില്‍ നിന്നും കൃഷ്ണ സ്റ്റേഷന്‍ വഴി പോകുന്ന അഞ്ചരയുടെ വണ്ടിയും കാത്തുള്ള നില്‍പ്പ്. അന്ന് അയാള്‍ വാങ്ങിച്ച് കൊടുത്ത സാരിയും പൊതിഞ്ഞു കൈയില്‍ പിടിച്ചു കൊണ്ടാണ് നടപ്പ്. എന്നെങ്കിലം ആള്‍ വന്നെത്തുമെന്ന വിശ്വാസം വീണ്ടും ജീവിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു.  പ്രതീക്ഷ വിടാതെ അവള്‍ കാത്തിരിക്കുന്നു. സൂരിയന്‍ അസ്തമിക്കുന്നതോ, മാനത്ത് ചന്ദ്ര പ്രഭ നിറയുന്നതോ അവള്‍ അറിയാറില്ല. അവള്‍ കാത്തിരുക്കുന്നു................ മഴയെ കാത്തിരിക്കുന്ന വേഴാമ്പല്‍ പക്ഷിയെ പോലെ............ചിലപ്പോള്‍ ഒരു രണ്ടാം ജെന്മ്മം ഉണ്ടെങ്കില്‍ അവര്‍ ഒന്നിക്കട്ടെയെന്നു നമുക്ക് പ്രാര്‍ത്ഥിക്കാം..........

എന്‍റെ ഒരു ഹൈദരബാദു സുഹൃത്തിന്റെ ഓര്‍മ കുറിപ് ഈ കഥയ്ക്ക് ആധാരം. 19980 ല്‍ നടന്ന കഥ

ജയരാജന്‍ കോട്ടായി
സായ് കൃപ
പോസ്റ്റ്‌ - പൊന്നിയം ഈസ്റ്റ്‌
തലശ്ശേരി 670641

Friday, 26 October 2012

തേങ്ങപുണ്ണാക്ക്

                                                                    തേങ്ങപുണ്ണാക്ക്

എന്‍റെ കുട്ടിക്കാലത്ത് കടയിൽ പോയി വീട്ട് ആവശ്യത്തിനുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങുക എൻറെ ജോലി ആയിരുന്നു. അത്  ചെരുപ്പ് അറ്റ മൂല യിലെ ദാമു ചേട്ടന്‍റെ കടയില്‍ ആയിരുന്നു. ചായയും പുട്ടും കടലക്കറിയും മറ്റു പലഹാരങ്ങളും പിന്നെ ആരിയും പല വ്യെഞ്ഞനങ്ങളും ഉള്ള കട ആയിരുന്ന തിനാല്‍ ഏപ്പോഴും നല്ല തിരക്ക് ഉണ്ടാവുമായിരുന്നു. പല ആവശ്യങ്ങൾക്കായി  ദിവസ്സത്തിൽ പത്തു തവണ എങ്കിലും ഞാൻ പോയി വരും. അമ്പതു വെളിച്ചെ ണ്ണ,ഇരുപത്തിയഞ്ച് ഗ്രാം ചായ പൊടി, അമ്പതു ഗ്രാം പഞ്ചസാര രണ്ടു കിലോ കോളിയാടന്‍ കിഴങ്ങ് ഇങ്ങിനെ പോകുന്നു എന്റെ ലിസ്റ്റില്‍ ഉള്ള സാധനങ്ങള്‍. പണത്തിനു നല്ല പഞ്ഞം ഉള്ള കാലം ആയിരുന്നു. നാട്ടില്‍ ഏവിടെയും പട്ടിണിയായിരുന്നു, വാങ്ങുന്ന സാധനങ്ങളുടെ അളവ് കണ്ടാല്‍ തന്നെ അത് ബോധ്യമാകുമല്ലോ. കടയില്‍ ചെന്ന് കഴിഞ്ഞാല്‍ എനിക്ക് തിന്നുവാന്‍ രണ്ടു കഷണം തേങ്ങപുണ്ണാക്ക് എല്ലാ ദിവസ്സവും വേണമായിരുന്നു. എലിയുണ്ട്  എങ്കിലും എലിപ്പനിയോ, പക്ഷികള്‍ ഉണ്ടങ്കിലും പക്ഷി പനിയോ ഇല്ലാതിരുന്ന കാലമായതിനാല്‍ തേങ്ങപുണ്ണാക്ക്  തിന്നുന്നതിന് ഭയക്കേണ്ട കാര്യവും  ഇല്ലാ യിരുന്നു, പിന്നെ ചൂടുള്ള തേങ്ങപുണ്ണാക്ക് തിന്നുവാന്‍ നല്ല രുചിയുമായിരുന്നു. കടയില്‍ എത്തിയാല്‍ ദാമു ചേട്ടന്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും, അപ്പോ ള്‍ ഞാന്‍ സാധനങ്ങളുടെ പേരും എനിക്ക് തിന്നുവാന്‍ രണ്ടു കഷണം  തേങ്ങപു ണ്ണാക്കും എന്ന് പറയും . ഒരു ദിവസ്സം ദാമു ചേട്ടന്‍ എന്നോട് പറഞ്ഞു, നാളെ മുതല്‍ ലിസ്റ്റില്‍ തേങ്ങപുണ്ണാക്ക് ചേര്‍ക്കണ്ട, ആവശ്യമുള്ളത്ര എടുത്തു കഴിച്ചു കൊള്ളു എന്നോട് അനുവാദവും ചോദിക്കേണ്ടതില്ല എന്ന് . അന്ന് ഒരു ലോട്ടറി  അടിച്ച സന്തോഷമായിരുന്നു എനിക്ക്.

കൂരാറ വയലില്‍ നാട്ടി (ഞാറു പറിച്ച്  നടുന്നതിന് നാട്ടി എന്നു പറയുമായി രുന്നു) നടക്കുന്ന സമയം ഇടക്ക് കുനിയിലെ ദേവി ഏടത്തിയും (വാസു ചേട്ടന്‍റെ അമ്മ) കുഞ്ഞിക്കണ്ടി മന്നി ഏടത്തിയും ദാമുവേട്ടന്റെ കടയില്‍ ചായ കുടിക്കാന്‍ എത്തിയിരുന്നു, അപ്പോള്‍ നടമ്മേല്‍ രാമേട്ടനും ഉതിരുമ്മേല്‍ കുഞ്ഞിരാമന്‍ നായരും കൂടി രസകരമായ ഒരു കഥ പറയുകയുണ്ടായി. വെള്ളക്കാരുടെ ഭരണ  കാലത്ത് സായിപ്പ് കുതിരപ്പുറത്ത് പോകുമ്പോള്‍ മാവില്‍ നിന്നും ഒരു വലിയ മാമ്പഴം മുന്നില്‍ വീണു, ഉടനെ അത് എടുക്കുവാന്‍ കുതിരപ്പുറത്ത്  നിന്ന്  ചാടി ഇറങ്ങിയ സായിപ്പിന്‍റെ ചെരിപ്പിന്‍റെ വള്ളി അറ്റുപോയി എന്നും അന്ന് മുതല്‍ അവിടം ചെരുപ്പ്അറ്റ മൂല എന്ന് അറിയപെടാന്‍ തുടങ്ങി എന്നുമായിരുന്നു ആ കഥ. എന്തായാലും കഥക്ക് ആധികാരികമായ തെളിവ്കള്‍ ഒന്നും ഇല്ലായിരുന്നു .

മണ്ടോളയില്‍ തിറ നടക്കുന്ന കാലം, ദാമുവേട്ടനും കടയില്‍ പന്തൽ കെട്ടി കോഴിഇറച്ചിയും പുട്ട് കറിയും എല്ലാം ഉണ്ടാക്കും,വെളുക്കുന്നത്‌വരെ കടയില്‍ തകൃതിയായി കച്ചവടം നടക്കും, തിറ പ്രമാണിച്ച് കൂരാറ വയലില്‍ ചീട്ടു കളിയും നടക്കും. വെളുക്കും വരെ ആളുകൾ പോയും വന്നും കൊണ്ടി രിക്കും.

ഒരിക്കല്‍ ബോംബയില്‍ നിന്നും നാട്ടില്‍ എത്തിയ ഞാന്‍ എന്‍റെ കസിന്‍ആയ മുകുന്ദന്‍ ചേട്ടനുമായി (അന്ന് ആള്‍ വില്ലേജ്ഓഫി സര്‍ ആയിരുന്നു) മണ്ടോള യില്‍ തിറക്ക്‌ പോയി വളരെ വൈകിയാണ് ഞങ്ങള്‍ തിരിച്ചു വരാന്‍ ഇറങ്ങി യത് , കൂരാറ വയലിന്‍റെ നടുക്ക് എത്തിയ ഞങ്ങള്‍ വഴി തെറ്റി, ആറ്റു പുറത്തു വരേണ്ട ഞങ്ങള്‍ കടയപ്രം തെരുവിലാണ് എത്തിയത്. പിന്നെ വളരെ ബുദ്ധിമു ട്ടിയും വിഷമിച്ചുമാണ് ഞങ്ങൾ വീട്ടിൽ തിരിച്ചു എത്തിയത്. വീട്ടില്‍ എത്തിയപ്പോൾ എല്ലാവർക്കും വലിയ അത്ഭുതമായി, മുകുന്ദൻ ചേട്ടൻ സ്ഥിരമായി പോകുന്ന കൂരാറ വയലിൽ വഴി തെറ്റുക എന്നത് എലാവർക്കും  അമ്പരപ്പും, അത്ഭുതവും ഉണ്ടാക്കി. അപ്പോൾ അമ്മുമ്മ പറഞ്ഞു , ഞാന്‍ എ പ്പൊഴും പറയാറുണ്ട്  അസമയത്ത് ഇങ്ങിനെ കൂരാറ വയലിൽ ഇറങ്ങി നട ക്കരുത് പല ദുഷ്ട ശക്തികളും രാത്രി കാലങ്ങളില്‍ വയലില്‍ ഇറങ്ങാറുണ്ട്‌ അ തിന്റെ ദൃഷ്‌ട്ടിയില്‍ പെട്ട് പോയാല്‍ ഇങ്ങിനെ ഒക്കെ സംഭവിക്കും, ഭാഗ്യം ഉ ള്ളത് കൊണ്ട് മാത്രമാണ് ആപത്തു ഒന്നും സംഭവിക്കാതെ ജീവനോടെ രക്ഷപ്പെ ട്ടത്.

പിന്നെ അദൃശ്യ ശക്തികളുടെ വരവിനെ കുറിച്ചുള്ള വിവരണം ആണ്. ചെട്ട്യ  ൻറെ പറമ്പത്ത് നിന്നും സന്ധ്യ സമയത്ത് യാത്രക്കു ഇറങ്ങുന്ന വരവ് വാച്ചാ ക്കൽ കോണിയില്‍ വന്നു ഇരഞ്ഞി  മരത്തിന്‍റെ താഴെ കുറെ നേരം ഇരിക്കും. (കുട്ടികൾ ആയ ഞങ്ങൾ കളിക്കുമ്പോൾ വാച്ചാക്കൽ കോണിയിൽ ഇരുന്നാൽ അമ്മുമ്മ ഓടിച്ചു വിടുമായിരുന്നു) കുറച്ചു ഇരുന്നു കഴിഞ്ഞാൽ വരവ്  അവിടെ നിന്നും ഇറങ്ങി കാലാടി ആനന്ദട്ടന്റെയും  ഗോവിന്ദന്‍ നായരുടെയും കാവില്‍ വന്നു കുറെ നേരം ഇരിക്കും. പിന്നെ നേരെ വയലില്‍ ഇറങ്ങി കൂരാറ ഇല്ലത്തേക്ക് പോകും. ഇത്രയുമാണ് വരവിനെ പറ്റി അമ്മുമ്മ ക്ക് പറയുവാന്‍ ഉണ്ടായിരുന്നത്.

വാച്ചാക്കൽ  അയല്‍ വാസികളായിരുന്ന ഇല്ലത്ത് ബിയ്യാത്തു ഉമ്മക്കും, കൊച്ചെ  ൻറെവിട നബീസു ഉമ്മക്കും, അങ്ങേവീട്ടില്‍ കദീശ ഉമ്മക്കും ഇനിയും കുറെ കൂടുതല്‍ പറയുവാന്‍ ഉണ്ടായിരുന്നു. അതായതു രാത്രിയുടെ യാമങ്ങ ളില്‍ ആർപ്പുവിളികളും, അട്ടഹാസ്സങ്ങളും കേട്ട്  ഉണര്‍ന്നു ജനലില്‍ കൂടി വാച്ചാക്കെ ലേക്ക് നോക്കിയാല്‍, അവിടെ നടക്കുന്നതു ഭയാനകവും  അവിശ്വ സനിയവുമാ യ കാര്യങ്ങൾ  ആണ്. ആളി കത്തുന്ന തീയെ വട്ടം ചുറ്റി പല തരം വികൃത സത്വങ്ങള്‍ ആടി തിമിര്‍ക്കുന്നു, ആര്‍ത്തു അട്ടഹസിക്കുന്നു, കടുത്ത ഭയത്താല്‍ രാത്രിയാല്‍ അവര്‍ എന്ത് ആവശ്യം ഉണ്ടായാലും പുറത്തു ഇറങ്ങാറില്ല. വീട്ടി നകത്തു കോളാമ്പി വച്ചാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നടത്താറ് (ആ കാലത്ത് വീട്ടിനു വെളിയില്‍ ആയിരുന്നു ടോയിലേറ്റ്കള്‍ ഉണ്ടായിരുന്നത് ) നിരീശ്വര വാദിയായിരുന്ന എന്റെ അച്ഛന്‍ പറഞ്ഞിരുന്നത് വാച്ചാക്കൽ പ റമ്പിൽ മണ്ണിൽ ഗന്ധകത്തിൻറെ അളവ് വളരെ കൂടുതൽ ആണ്, പകല്‍ സമയ ത്ത് ചൂട് പിടിച്ചു  നില്‍ക്കുന്ന ഗന്ധകം രാത്രിയാവുമ്പോള്‍ സ്വയം കത്തുന്നതാ ണ് എന്നാണ് .

ഇതൊക്കെ വാഗ്ദേവി വിലാസത്തില്‍ അഞ്ചാം ക്ളാസ്സില്‍ എത്തുമ്പോള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പുവാന്‍  ഞാന്‍ സമര്‍ത്ഥന്‍ ആയിരുന്നു. നല്ലാക്കൻ  രാജുവാണ് എന്‍റെ തൊട്ടടുത് ഇരിക്കുക. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആള്‍ക്ക് കൂളിചൂട്ടയുടെ കഥയാണ് പറയുവാന്‍ ഉണ്ടാവുക. രാജുവിന്‍റെ അച്ഛന്‍ ഗോവിന്ദൻ ചേട്ടൻ  ഒരിക്കല്‍ വടകരയില്‍ പോയി വരുമ്പോള്‍ ബസ്‌ കേടുവന്നതിനാല്‍ രാത്രി വളെരെ വൈകി വരുകയായിരുന്നു. കടയപ്രം പ ള്ളിയുടെ മുന്നിലുള്ള ഇട വഴിയില്‍ കൂടി നടക്കുമ്പോള്‍ പെട്ടന്ന് മുന്നില്‍ ഒരു ചൂട്ടു പ്രത്യക്ഷപെട്ട്, ചൂട്ടു തനിയെ വീശിക്കൊണ്ട് ഇരിക്കുന്നു, പിന്നെ വീണ്ടും തനിയെ കത്തുകയും അണയുകയും ചെയ്യുന്നു, പിന്നെ അപ്രത്യക്ഷമാകുന്നു, ഇങ്ങിനെ പല ആവര്‍ത്തി ചൂട്ടു കത്തുകയും പോവുകയും ചെയ്തു കൊണ്ടി രുന്നു. ഭയന്ന്‍ പോയ ഗോവിന്ദന്‍ ചേട്ടന്‍ ആളുടെ അപ്പുപ്പന്‍ പറഞ്ഞു കൊടുത്ത പൊടികൈ പ്രയോഗിച്ചു, പെട്ടുന്നു തന്നെ മൂത്രമൊഴിച്ചു ചളി കുഴച്ചു ഉരുട്ടി ഒരു ഉരുള കൈയില്‍ എടുത്തു അത്ഭുതമെന്നു പറയട്ടെ ചൂട്ടു  അപ്രത്യക്ഷമായി. എല്ലാ അദൃശ്യ ശക്തികളെയും അകറ്റുവാന്‍ മൂത്രവും മണ്ണും നാട്ടില്‍ സുലഭമാ യി ഉള്ളത് മലയാളീയുടെ മഹാഭാഗ്യം.

മീന്‍ കറിയില്‍ ഇടാന്‍ മാങ്ങ പറിക്കാന്‍ വേണ്ടിയായിരുന്നു കാലാടി ഗോവിന്ദ ൻ ചേട്ടൻ കാവില്‍ പോയത്.  നേരം സന്ധ്യ മയങ്ങിയിരുന്നു, കാവിൽ നിന്നും  നി ലവിളി കേട്ട് എല്ലാവരും ഓടാന്‍ തുടങ്ങി കൂട്ടത്തില്‍ ഞാനും ഓടി കാവില്‍ എ ത്തി, നോക്കുമ്പോള്‍ ഗോവിന്ദന്‍ ചേട്ടന്‍ മാവില്‍ നിന്നും താഴെ വീണു കിടക്കുന്ന താണ് കണ്ടത് . എല്ലാവരും കൂടി പിടിച്ചു എഴുന്നേല്‍പ്പിച്ചു പിന്നെ ആള്‍ നടന്നു തന്നെ യാണ് വീട്ടില്‍ വന്നത്, പിറ്റേ ദിവസ്സം ഡോക്ടറെ കാണിച്ചു പ്രശ്നം ഒ ന്നും ഇല്ലെന്നും പറഞ്ഞു. രണ്ടു ദിവസ്സം ഒരു പ്രശനവും ഇല്ലായിരുന്നു. മൂന്നാം നാള്‍ സന്ധ്യക്ക്‌ പെട്ടുന്നു ഗോവിന്ദൻ ചേട്ടൻ മരിച്ചു, അദൃശ്യ ശക്തിയു ടെ വര വില്‍ പെട്ട് പോയതാണ് എന്ന കാര്യത്തില്‍ എന്‍റെ അമ്മുമ്മക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല.

മുല്ലോളി ബാലൻ ചേട്ടനു പത്തായക്കുന്നില്‍ തയ്യല്‍ തൊഴില്‍ ആയിരുന്നു, എന്നും രാത്രി വളെരെ വൈകി മാത്രെമേ വരുകയുള്ളു. ഒരിക്കല്‍ ഞാന്‍ രാത്രിയില്‍ മൂത്രമൊഴിക്കാന്‍ മുറ്റത്ത്‌ ഇറങ്ങിയതായിരുന്നു , കൊടുങ്കാറ്റി ൻറെ  വേഗത്തില്‍ ഒരാള്‍ ഓടി വരുന്നത് കണ്ടു, ഭയന്ന ഞാന്‍ എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തില്‍ അട്ടഹസിച്ചു കൊണ്ട് ഉമ്മറത്തേക്ക് ഓടി കയറി, ബഹളം കേട്ട് അച്ഛൻ വന്നു നോക്കിയപ്പോള്‍ ഓടി വന്നത് ബാലൻ ചേട്ടൻ  ആയിരുന്നു. മുതുവന പാറക്കടുത്ത് ഉള്ള കാഞ്ഞിര മരത്തിന്‍റെ താഴെ മുടി അഴിച്ചിട്ട ഒരു സ്ത്രീ ഇരിക്കുന്നു, ബാലേട്ടനെ കണ്ടപ്പോള്‍ ചിരിച്ചു കൊണ്ട് ഏഴുന്നെറ്റു നടക്കുവാന്‍ തുടങ്ങി, പക്ഷെ നിലം തൊടാതെ നടക്കുന്ന അത് ഒരു സാധാരണ സ്ത്രീ അല്ലാ എന്ന് മനസ്സിലാക്കി ഭയം തോനി ഓടി വന്നതാണ്‌ എന്നുമാണ് എന്റെ അച്ഛനോട് പറഞ്ഞിരുന്നത് . അച്ഛന്‍ അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു, ബാലട്ടന്‍ പോയപ്പോള്‍ അച്ഛന്‍ പറഞ്ഞ അഭിപ്രായം ഇതായിരുന്നു "രാത്രി അസമയത്ത് വരുമ്പോള്‍ ഉള്ളില്‍ ഉള്ള ഭയത്താല്‍ തോനിയതാണ്", പക്ഷെ അത് ഒരു മറുതയാണ് എന്ന കാര്യത്തി ൽ  എന്‍റെ അമ്മുമ്മക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല.

കൂലം കുത്തി കുതിക്കുന്ന കാലത്തിന്‍റെ കുത്തൊഴുക്കില്‍ കാവും മറുതയും കൂളി ചൂട്ടയും ഒക്കെ ഏവിടയോ പോയി മറഞ്ഞു , ചിലപ്പോള്‍ പ്രവാസത്തി ലായിരിക്കാം. കാലാടി അനന്തൻ ചേട്ടൻറെ കാവ് ഇരുന്ന സ്ഥലത്ത്  ഇപ്പോള്‍  രണ്ടു വീട്കള്‍ ഉണ്ട് , വീട്ടില്‍ വരവിൻറെ, അല്ലെങ്കിൽ അദൃശ്യ ശക്തിയുടെ യൊ ശല്യം ഉള്ളതായി ആരും പറഞ്ഞു കേട്ടില്ല, അത് പോലെ കൂരാറ ഇല്ലത്തും ഏത്രയോ വീട്കള്‍ വന്നു അവിടെയും വരവിന്‍റെ കഥകള്‍ ഒന്നും ആരും പറ ഞ്ഞു കേട്ടില്ല. കൂട്ട് കുടുംബ വ്യവസ്ഥ മാറുകയും, നിറയെ  വീടുകള്‍ ഉണ്ടായ പ്പോള്‍ വരവിനു നടന്നു പോകാന്‍ വഴി ഇല്ലാത്തതു കൊണ്ട്  യാത്ര വേണ്ട എന്ന് വച്ചതാണോ എന്ന കാര്യവും, അദൃശ്യ ശക്തിക്കും വരവിനും മാത്രമറിയാം. അത് അവര്‍ക്ക് തന്നെ വിട്ടു കൊടുക്കുന്നു.

ഈ കഥയില്‍ പറയുന്ന കാര്യങ്ങൾ എല്ലാം ആ കാലങ്ങളില്‍ ഞാന്‍ കേട്ടതും ചി ലത് കണ്ടതുമാണ് , പിന്നെ പല വിശ്വാസങ്ങളും ആചാരങ്ങളും നാട്ടില്‍ നില നിന്നിരുന്നു, അത് പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇതു ഏഴുതുവാന്‍ പ്രേരിപ്പിച്ച വികാരം

ജയരാജന്‍ കോട്ടായി (വാച്ചാക്കേല്‍ )
സായി കൃപ
പൊന്നിയം ഈസ്റ്റ്‌
തലശ്ശേരി

അജ്മാന്‍ , യു ഏ ഈ


Tuesday, 23 October 2012

ആദ്യാക്ഷരം

                                                                        ആദ്യാക്ഷരം

സരസ്സ്വതി നമ സ്തുഭ്യം
വരദെ കാമ രൂപിണി
വിദ്യാരംഭം കരിഷ്യാമി
ശ്രിധിർ ഭവതുമേ സദ

ക്ഷേത്രങ്ങളിലും, പത്രസ്ഥാപനങ്ങളിലുമൊന്നും ഹരിശ്രീ കുറിക്കുന്ന സമ്പ്രദാ യം നിലവിലില്ലാതിരുന്ന കാലങ്ങളിൽ ലോവർ പ്രൈമറി സ്‌കൂളുകളിലായിരു ന്നു കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചിരുന്നത്. നവരാത്രിയുടെ അവസ്സാനമായ വിജയ ദശമി വിദ്യാരംഭ ദിവസ്സമായിരുന്നു ആദ്യാക്ഷരം കുറിച്ചിരുന്നത്. വി ദ്യാരംഭത്തിനു കൂരാറയിലും, ആറ്റു പുറത്തുമുള്ള കുരുന്നുകൾക്ക് ആദ്യാക്ഷ രം കുറിക്കാറുള്ളത് കുറുപ്പ് മാഷായിരുന്നു. നാടിൻറെ സ്വന്തമായ, ജനങ്ങളുടെ സ്വന്തമായ  കൃഷ്ണ കുറുപ്പ് മാഷ്. കൂരാറയുടെ പഴയ തലമുറയിലെ ഭൂരിഭാ ഗം പേർക്കും അറിവിൻറെ ആദ്യാക്ഷരം പകര്‍ന്നു കൊടുത്ത കൂരാറയുടെ കു റുപ്പ് മാഷില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്വം പലരേയും നല്ല നിലയില്‍ എത്തിച്ചു. നാടിനകത്തും പുറത്തുമായി പല നിലയി ലും പ്രശസ്തരായ പലരേയും വാര്‍ ത്തെടുക്കുവാന്‍ കുറുപ്പ് മാഷിൻറെ കൈകൾക്ക് സാധിച്ചു എന്നത് നാടിൻറെ മഹാഭാഗ്യം തന്നെ.

ആയുധ പൂജയുടെ ഭാഗമായി സ്‌കൂളുകളിൽ ഗ്രന്ഥം വയ്പ്പ് നടക്കും, സ്‌കൂളു കളിൽ രാവിലേയും വൈകുന്നേരങ്ങളിലും ഗ്രന്ഥ പൂജയും നടക്കും. ഗ്രന്ഥം വെ പ്പു കഴിഞ്ഞാല്‍ കുറുപ്പ് മാഷ് രാവിലേയും വൈകീട്ടും കുളിച്ചു കുറി തൊട്ടു വാഗ്ദേവി വിലാസം എല്‍ പീ സ്കൂളില്‍ എത്തി ഗ്രന്ഥ പൂജ തുടങ്ങും. കലാ ദേ വതയായ സരസ്വതി ദേവിയുടെ മുന്നിൽ അവിലും മലരും ഇളനീരും ചെമ്പര ത്തി പൂവും സമർപ്പിക്കും, നിലവിളക്ക് കൊളുത്തി ചന്ദന തിരിയും കത്തിച്ചു ചമ്രം പടിഞ്ഞു ഇരുന്നു പൂജ ചെയ്യും. പൂജയിൽ കുട്ടികളായി ഞങ്ങൾ എട്ട്, പ ത്ത് പേരെങ്കിലുമുണ്ടാകും.

ആറ്റുപുറത്തെ എന്‍റെ തറവാട് മുറ്റത്ത്‌ ഇറങ്ങി നിന്ന് തെക്കോട്ട്‌ നോക്കിയാല്‍ കൂരാറ വയലില്‍ നടമ്മേല്‍ കിട്ടന്‍ ചേട്ടന്‍റെ വീടിനു മുന്നില്‍ കൂടി കുറുപ്പ് മാഷ് വയലില്‍ വന്നു ഇറങ്ങുന്നത് കാണാമായിരുന്നു. പിന്നെ ഞാന്‍ ഒരു ഓട്ടമായി രുന്നു. കൈ കൊണ്ട് ഇടവും വലവും സ്റ്റിയറിങ്ങ് തിരിച്ചു ഇടയ്ക്കിടെ പീ പീ എന്ന് ഹോണ്‍ അടിച്ചു എന്‍റെ വണ്ടി ട്രാഫിക്‌ സിഗ്ന്നെലിനൊന്നും കാത്തു നി ല്‍ക്കാതെ ഓടിച്ചു പോകും. വാഗ്ദേവി വിലാസത്തില്‍ പാര്‍ക്ക്‌ ചെയ്ത എന്‍റെ വണ്ടി പൂജ കഴിഞ്ഞാല്‍ കുറുപ്പ് മാഷ് തരുന്ന പ്രസാദവും വാങ്ങി തിരിച്ചു വീ ട്ടിലേക്കു വരുമ്പോള്‍ ഇരുട്ട് ആയിരിക്കും.

ഉള്ളില്‍ നേരിയ ഭയവും ഉണ്ടാകും, സ്കൂളിൻറെ പറമ്പിൽ അനന്തൻ മാസ്റ്ററുടെ തേങ്ങ സൂക്ഷിക്കുന്നതും ആൾ താമസ്സമില്ലാത്തതുമായ പൂട്ടിയിട്ട വീട്ടു പരിസ്സ രം എപ്പോഴും ഇരുട്ടായിരിക്കും. കൂട്ടത്തിൽ  പഴയ ആളുകള്‍ പറയാറുണ്ടായി രുന്നു സന്ധ്യ നേരത്ത് അദൃശ്യ  ശക്തികളുടെ വരവ് ഉണ്ടാകും എന്നും അതില്‍ പെട്ട് പോയാല്‍ വണ്ണാത്തി പുഴയില്‍,അല്ലെങ്കിൽ കൊങ്കച്ചി പുഴയിലെ തിരി പ്പും കുഴിയിൽ കൊണ്ട് പോയി മുക്കി കൊല്ലും എന്നൊക്കെയുള്ള കഥകൾ.  ഇ ന്ന് അതൊക്കെ ആലോചിക്കുമ്പോള്‍ ഞാന്‍ തനിയെ ഇരുന്നു ചിരിക്കാറുണ്ട്‌ .

വിദ്യാരംഭ ദിവസം കുറുപ്പ് മാഷ് രാവിലെ തന്നെ സ്കൂളില്‍ എത്തും, കുട്ടിക ളും എല്ലാവരും ഇളനീരും ദക്ഷിണയുമായി സ്കൂളില്‍ എത്തും. ചക്ക്യാറത്തു  അനന്ദന്‍ മാസ്റ്ററും, മാതു ടീച്ചറും, ജാനകി ടീച്ചറും, രാമ കൃഷ്ണൻ മാസ്റ്ററും, സ രോജിനി ടീച്ചറും സ്കൂളില്‍ എത്തുന്ന രക്ഷിതാക്കളെ സ്വീകരിച്ചു ഇരുത്തും. തു ടർന്ന് സരസ്വതീ പൂജയും അരിയിലെഴുത്തും തുടുങ്ങും. ഓരോരോ കുട്ടികളെ യായി എഴുതിച്ചു മാറ്റി ഇരുത്തും. ഇംഗ്ലീഷ് മീഡിയം ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് അറിയിലെഴുതാൻ നല്ല തിരക്കായിരുന്നു ഏതാണ്ട് രണ്ടര മണിയോടെ എഴുത്ത് തീരും, പ്രസാദവും വാങ്ങി രക്ഷി താവിന്‍റെ കൈയും പിടിച്ചു വീട്ടി ലേക്ക് പോകും, പലപ്പോഴും മഴ പെയ്യും, അപ്പോള്‍ വാഴയില്‍ നിന്നും ഒരു ഇല അല്ലെങ്കിൽ  ചേമ്പിൻറെ ഇല മുറിച്ചു തലയില്‍ ചൂടി കൊണ്ട് നടക്കും.

ആ കാലങ്ങളെല്ലാം പോയി, ഒരു പാട് മാറ്റങ്ങളും ഉണ്ടായി. ഇന്നത്തെ അരിയി ലെഴുത്തും, ആചാരങ്ങളും എല്ലാം മാറി, സ്കൂളുകളിൽ ഇപ്പോൾ ഗ്രന്ഥം വെ പ്പോ, ഗ്രന്ഥ പൂജയോ അരിയിലെഴുത്തോ ഇല്ല. ഗ്രന്ഥ പൂജക്കുള്ള ആളുകളും ഇ ല്ല. കാലം വളരെ മാറിയെങ്കിലും ജന ഹൃദയങ്ങളിൽ ഇടം പിടിച്ച കുറുപ്പ് മാ ഷോടുണ്ടായിരുന്ന ആദരവ് ഇന്നും എന്നും നിലനിൽക്കും, പുതു തലമുറയിൽ പെട്ടവർക്ക് കുറുപ്പ് മാഷെ അറിയില്ലെങ്കിലും, ഈ കഥ വായിക്കുക വഴി കുറുപ്പ് മാഷ് എന്നും അവരുടെ മനസ്സുകളിലും ജീവിക്കട്ടെ.

കുറുപ്പ് മാഷ് നാടിനു സമ്മാനിച്ച മധുരിക്കുന്ന ഒരു പാട് ഓർമ്മകൾ ഇന്നും മ നസ്സിൽ നിന്നും മായുന്നില്ല. ചി ലപ്പോള്‍ അദൃശ്യമായ ഏതോ സ്ഥലത്ത് ഇരുന്നു കുറുപ്പ് മാഷ് കാലത്തിനോടൊപ്പം, കൂരാറയുടേയും ഇന്നത്തെ മാറ്റവും  പുതി യ തല മുറയുടെ എഴുത്തിനിരുത്ത്‌ ശൈലിയും വീക്ഷിക്കുന്നുണ്ടാവാം. കാലം ആരേയും കാത്തു നിൽക്കാതെ മുന്നോട്ട് കുതിക്കുന്നു, അടുത്ത മാറ്റങ്ങൾക്കായി, നമ്മളെല്ലാം പോയാലും ഇനിയും മാറിക്കൊണ്ടേയിരിക്കും, എല്ലാം, അരിയി ലെഴുത്തും, വിദ്യാരംഭവുമടക്കമുള്ള എല്ലാ രീതികളും. 

ഭൂമിയിലെ യാത്ര അവസാനിച്ചപ്പോള്‍ എങ്ങോ വിസ്മൃതിയിലേക്ക് മറഞ്ഞു പോയ കുറുപ്പ് മാഷെ എല്ലാ വര്‍ഷവും വിദ്യാരംഭ ദിവസ്സം എത്തുമ്പോള്‍ ഞാ ന്‍ സ്മരിക്കാരുണ്ട്. നാടിനും നാട്ടുകാര്‍ക്കും നന്മയുടെ ഹരിശ്രീ കുറിച്ച കുറുപ്പ് മാഷിന് എന്‍റെ ദക്ഷിണ ആയി ഞാന്‍ ഈ ബാല്യകാല സ്മൃതി സമര്‍പ്പിക്കുന്നു. കുറുപ്പ് മാഷിന് അശ്രുവില്‍ കുതിര്‍ന്ന പുഷ്പാഞ്ജലിയോടെ, കുറുപ്പ്  മാഷി ന്‍റെ കുടുംബത്തിനു നല്ലത് വരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്.........................


ജയരാജന്‍ കൂട്ടായി




Friday, 31 August 2012

കാന്ദാരി

                                                                    കാന്ദാരി

ഇത് മനോഹരൻറെ കഥ , കഥ എന്നാല്‍ സംഭവ കഥ . ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം . ചുണ്ടാങ്ങാപോയിലില്‍ ചാലവയല്‍ സ്കൂളില്‍ പഠിക്കുന്നു (ചുണ്ടാങ്ങപോയിൽ നോർത്ത് എൽ പി സ്കൂൾ )എന്‍റെ മുന്നിലുള്ള ബെഞ്ചില്‍ മനോഹരന്‍ ഇരിക്കുന്നു . സദാ കുറച്ചു വികൃതി കൂടുതല്‍ ഉള്ള കൂട്ടത്തില്‍ ആയിരുന്നു മനോഹരന്‍. ഒരു ദിവസം ഒരു സഹാപാടിയുമായി വഴക്ക് ഉണ്ടാവുകയും സഹപാടിക്ക് നല്ല രണ്ടു പൂശു കൊടുക്കുകയും ചെയ്തു . പിറ്റേ ദിവസ്സം സഹപാഠിയുടെ വീട്ടുകാര്‍ സ്കൂളില്‍ പരാതിയുമായി വന്നു ക്ലാസ്സ്‌ ടീച്ചര്‍ കൊല്ലേരി മാതു ടീച്ചര്‍ മനോഹരനെ വിളിപ്പിച്ചു വിവരം തിര ക്കുകയും മനോ ഹരൻറെ മറുപടിയിൽ തൃപ്ത്ത ആകാതെ,പുറത്തിറങ്ങി പോയ ടീച്ചര്‍ രണ്ടു കാന്ദരി മുളകും ഒരു ചൂരൽ വടിയുമായി തിരിച്ചു  വരു കയും മനോഹരനെ പിടിച്ചു കയറില്‍ കെട്ടി കാന്ദാരി മുളക് ഉടച്ചു കണ്ണില്‍ തേക്കുകയുംചൂരൽ കൊണ്ട് നന്നായി പെരുമാറുകയും ചെയ്തു . മനോഹരൻറെ  നിലവിളി കേട്ട് പലരും എത്തി നോക്കിയെങ്കിലും മാതു ടീച്ചറുടെ മുന്നില്‍ വരാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല . ഭീതിയും മനോഹരനോട് ഉള്ള സഹതാപവും  മനസ്സില്‍ ഒതുക്കി ഞാന്‍ മിണ്ടാതെ ഇരുന്നു . അന്ന് തന്നെ വൈകീട്ട് മനോഹരന്‍ സ്കൂൾ വിട്ടു വരുന്ന വഴിയിൽ കാത്തു നിന്ന് വീണ്ടും കക്ഷിയെ പിടികൂടുകയും  ന ന്നായി പെരുമാറുകയും ചെയ്തു. പിന്നെ നാല് ദിവസത്തേക്ക് മനോഹരന്‍ സ്കൂളില്‍ വന്നില്ല . മാതു ടീച്ചര്‍ എല്ലാദിവസവും കയറും മുളകുമായി വരും, വന്ന പോലെ തിരിച്ചും പോകും. അഞ്ചാം ദിവസം മനോഹരന്‍ സ്കൂളില്‍ എത്തി  എന്നാല്‍ അന്ന് മാതു ടീച്ചര്‍ കയറും പച്ച കാന്ദരി യും കൊണ്ട് വന്നി രുന്നില്ല . ഒന്നും മിണ്ടാതെ പുറത്തിറങ്ങി പോയ മാതു ടീച്ചര്‍ കൂടുതല്‍ വീര്യം   ഉള്ള കാന്ദരിയും കയറുമായി ഏത്തി മനോഹരനെ പിടിച്ചു കെട്ടി മുളക് കണ്ണില്‍ തേച്ചു. ഒരു മണിക്കൂര്‍ നേരെമെങ്കിലും മനോഹരന്‍ കരഞ്ഞു കാണും പിന്നെ കെട്ടു അഴിച്ചു വിട്ടു.  അന്ന് സ്കൂളില്‍ നിന്ന് ഇറങ്ങിപോയ മനോഹ രനെ പിന്നെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല . വടക്കയില്‍ നമ്പ്യാർ  ഔദാര്യമായി നൽകിയ ഒരു ചെറിയ വീട്ടിലായിരുന്നു അന്ന് ഞാന്‍ താമസിച്ചിരുന്നത് . അടുത്ത വര്‍ഷം ആറ്റുപുറ ത്തു അച്ഛന്‍ സ്വന്തമായി ഒരു ചെറിയ വീട് തട്ടിക്കുട്ടുകയും ഞങ്ങള്‍ അവിടേക്ക് താമസം മാറ്റുകയും ചെയ്തു ഞാന്‍ കൂരാ റയില്‍ ഉള്ള വാഗ്ദേവി വിലാസം എല്‍ എല്‍ പീ സ്കൂളില്‍ ചേരുകയും ചെയ്തു . പിന്നെ മൊകേരി ഈസ്റ്റ്‌ യു പീ യും പാനൂര്‍ ഹൈ സ്കൂളില്‍ലുമായി എന്‍റെ പടിപ്പു പോയിക്കൊണ്ടിരുന്നു.  പിന്നെ ബോംബയും ഗള്‍ഫും  ഒക്കെയായി എന്‍റെ ലോകം മാറി . ഞാന്‍ ചുണ്ടാങ്ങപോയില്‍ നിന്ന് തന്നെ കല്യാ ണവും കഴിച്ചു എങ്കിലും നാട്ടിൽ ഇല്ലാത്തതിനാൽ കൂടുതൽ ഒന്നും  അറിയാനും പറ്റിയില്ല.പല വര്‍ഷ ത്തിനു ശേഷം ഞാന്‍ 2011 ജനുവരി ഒന്നിന് എന്‍റെ വൈഫ്‌ വീടായ എലപ്പള്ളിയിൽ  നിന്നും തേര്‍പാന്‍ കോട്ടം ശിവ ക്ഷേത്രത്തിലേക്ക് നടന്നു പോകുമ്പോള്‍ മനോ ഹരന്‍ താമസിച്ചിരുന്ന വീടു നിന്നിരുന്ന സ്ഥലത്ത് എത്തി. പണ്ടെന്നോ മറന്ന ആ  പഴയ കഥ ഓര്‍മ വരുകയും തിരിഞ്ഞു നോക്കുകയും ചെയ്തു.  മനോഹ രന്‍ താമസിച്ചിരുന്ന വീട് ഇരുന്ന സ്ഥലത്ത്  മുമ്പ് ഒരു വീട് ഇരുന്ന ലക്ഷണം പോലും ഇല്ലായിയുന്നു . പറമ്പ് മുഴുവൻ  കാട് പിടിച്ചു കിടക്കുന്ന  കാഴ്ചയാ ണ് ഞാന്‍ കണ്ടത് . കുറച്ചു സമയം ഇടം, വലം നോക്കി നിന്ന്, വീണ്ടും നടക്കാൻ തുടങ്ങി. അപ്പോള്‍ അത് വഴി വന്ന ഒരാളോട് മനോഹരന്‍ എന്ന് പേരായ ഒരാള്‍ താമസിച്ചിരുന്ന ഒരു വീട് ഇവിടെ ഉണ്ടായിരുന്നത് അറി യുമോ എന്നു തിരക്കി , എന്നാൽ അയാള്‍ ഈ നാട്ടുകാരൻ അല്ല എന്നും, ഇവിടെ അടുത്തുള്ള വടക്കയി ൽ വീട്ടിൽ നിന്നും കല്ല്യാണം കഴിച്ചതാണ്‌, അതു കൊണ്ട് ആള്‍ക്ക് ഈ നാട്ടുകാ രെ ആരെയും കൂടുതൽ അറിയില്ല എന്നും പറഞ്ഞു . അങ്ങിനെ മനോഹരനെ പറ്റി  അറിയുവാനുള്ള എന്‍റെ ആകാംക്ഷ  അവിടെ അവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ എവിടെയോ അറിയാ തെ ഒരു വിങ്ങല്‍ തോന്നി . ഈ കഥ മനോഹര നോ മനോഹരനെ അറിയുന്നവരൊ വായിക്കുവാന്‍ ഇടയായാല്‍ ഞാന്‍ ധന്ന്യനായി എന്ന് പറയാം . പിന്നെ വാടകയില്ലാതെ കുറേക്കാലം താമസിക്കാന്‍ ഞങ്ങള്‍ക്ക് വീട് തന്ന വടക്കയില്‍ നമ്പിയാര്‍ കുടുംബത്തോട് ഉള്ള നന്നിയും ആവട്ടെ ഈ കഥ.


ജയരാജന്‍ കൂട്ടായി
അജ്മാൻ - യു ഏ ഈ