Tuesday, 21 April 2015

അക്ഷയ തൃതീയ - ആചാരങ്ങളും വിശ്വാസ്സങ്ങളും


അക്ഷയ തൃതീയ - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഹൈന്ദവരുടെയും, ജൈനരുടേയും വളരെ പ്രാധാന്യമുള്ള ഒരു വിശേഷമാണ് അക്ഷയ തൃതീയ. ഭാഗ്യവും, പ്രവൃത്തികളിൽ വിജയവും പ്രധാനം ചെയ്യുന്ന ദിവസ്സമായി അക്ഷയ തൃതീയയെ കണക്കാക്കുന്നു. ദാന ധർമ്മാദികൾ ചെയ്യു വാൻ ഏറ്റവും മംഗളകരമായ ദിവസ്സം, ഏതൊരു പുതിയ സംരംഭവും തുടങ്ങു വാൻ ഇത്രയും വിശേഷപ്പെട്ട വേറെ ദിവസ്സം ഇല്ലെന്നതും വിശ്വാസ്സം. ത്രേതായു ഗം തുടങ്ങിയതും, ഗംഗ നദി സ്വർഗത്തിൽ നിന്ന് ഉൽഭവിച്ചു ഭൂമിയിലേക്ക്‌ ഒഴു കിയ ദിവസ്സം, അന്നപൂർണ്ണ ദേവിയുടെ ജന്മ ദിവസ്സം, ലക്ഷ്മി ദേവി കുബേരന് ഔശര്യവും സമൃദ്ധിയും നൽകിയ ദിവസ്സം, സുധാമാവ്‌ കൃഷ്ണ ഭഗവാനെ അ വിൽ പൊതിയുമായി കണ്ട ദിവസ്സം, അങ്ങിനെ പലതരം വിശ്വാസ്സങ്ങൾ ഈ ദി വസ്സവുമായി ബന്ധപ്പെട്ടു വിശ്വാസ്സികളുടെ ഇടയിൽ നിലവിലുണ്ട്. വീടും സ്ഥ ലവും വാങ്ങൽ, ആഭരണങ്ങൾ വാങ്ങൽ, വ്യാപാരം, വിവാഹം, മറ്റു എല്ലാ പു തു സംരംഭങ്ങൾക്കും ഇ ത്രയും വിശേഷപ്പെട്ട മറ്റൊരു ദിവസ്സമില്ലായെന്നതും വിശ്വാസ്സം

വ്രതമെദുക്കുകയും പുണ്ണ്യ കർമ്മങ്ങളായ ജപം, തപം, ദാനം, സ്നാനം, ഹവനം, ഹോമം, ഉപനയനം, അങ്ങിനെ പല ആചാരങ്ങളോടും  കൂടിയാണ് വിശ്വാസ്സിക ൾ അക്ഷയ തൃതീയ ആഘോഷിക്കുന്നത്.

സപ്തർഷി ജമദാഗ്നി  മഹർഷിയുടെ യും രേണുകയുടെയും മകനായ പരശുരാ മ മഹർഷി യുടെ ജന്മ ദിനമാണ് അക്ഷയ തൃദീയ ദിനമായി ആചരിക്കു ന്നത്. ഉ ത്തരപ്രദേ ശിലെ ഷാജഹാൻ പൂർ ജില്ലയിലെ ജലാലബാദിലാണെന്നു മഹർഷി യുടെ ജന്മ മെങ്കിലും ജോണ്‍പൂർ ജില്ലയിലെ ആദി ഗംഗ ഗോമതി നദി തീ രത്തെ ജ മയ്യ എന്ന സ്ഥലമാണ് കർമ്മ ഭൂമിയായി തിരഞ്ഞെടുത്തത്. ഈ സ്ഥലം ജമദാഗ്നി  പുരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പിന്നീടാണ് ജോണ്‍ പൂർ ആയി മാറിയ ത്. (മുള്ളഗി ക്ക് ലോക പ്രശസ്തമാണു ജോണ്‍ പൂർ, ഇത്രയും വലുപ്പമുള്ള മുള്ള ഗി മറ്റെവിടെയും കാണാൻ പറ്റില്ല) മഹർഷി യുടെ പിതാവായ ജമദാഗ്നി മഹർ ഷിയുടെ ആശ്രമം ഇന്നും അവിടെ നിലവിലുണ്ടു.  മഹാ വി ഷ്ണുവി ൻറെ ആ റാം അവതാരമാണ് പരശുരാമനെന്നു പുരാണ കഥകളിൽ പ റയുന്നു. അവതാര ദിവസ്സ ത്തെ ആസ്പതമാക്കിയാണ് പുതു വർഷം തുടങ്ങിയതെന്നും ഐതി ഹ്യം. വേദ വ്യാസ്സ മഹർഷി ഗണപതി ഭഗവാൻറെ അനുഗ്രഹവും, ആശിർവാ ദവും വാങ്ങി  മഹാ ഭാരത കഥ എഴുതു വാൻ തുടങ്ങിയ ദിവസ്സം കൂടിയാണ് വൈശാഖ മാസ്സത്തിലെ അക്ഷയ തൃതീയയെന്നതും വിശ്വാസ്സം.

പിതാവി ൻറെ ആഞ്ജ്യക്കാണ് മാതാവിനെക്കാൾ പ്രാധാന്യം കൽപ്പി ച്ചിരുന്ന തെന്നതാണ് പരശു രാമ മഹർഷിയുടെ പ്രത്യേകത. മകനെ പരീക്ഷിക്കാൻ തീരു മാനിച്ച ജമദാഗ്നി മഹർഷി അമ്മയുടെ തല വെട്ടിയെടുക്കാൻ ആഞ്ജാപിക്കു ന്നു. പിതാവി ൻറെ  ആഞ്ജ്യ അനുസ്സരിക്കാൻ മാതാവിൻറെ ശിരസ്സ്‌ വെട്ടിയെ ടുത്തെന്നും ഒരു കഥയുണ്ട്. മകൻറെ പ്രവർത്തിയിൽ പ്രീതനായ മഹർഷി മക നോട്‌ വരം ആവശ്യപ്പെട്ടുകൊള്ളാൻ പറയുന്നു. ഒട്ടും ആലോചിക്കാതെ അ മ്മ ക്ക് വീണ്ടും ജീവൻ നൽകുവാനുള്ള വരം ആവശ്യപ്പെടുന്നു. മകൻറെ ആഗ്രഹ പ്രകാരം വീണ്ടും രേണുകക്കു ജീവൻ നൽകുന്നു. ജീവൻ തിരിച്ചു കിട്ടിയ രേണു ക ഇപ്രകാരം പറഞ്ഞു കൊണ്ട് മകനെ ആശിർവദിക്കുന്നു, "നീ നിൻറെ അമ്മയു ടെ മുലപ്പാലിൻറെ കടമ നിറവേറ്റി".

പരശുരാമ മഹർഷിയുടെ ഗുരുവായിരുന്നു പരമശിവൻ. ജമദാഗ്നി മഹർഷി ജമയ്യയിലെ ആശ്രമത്തിൽ തപസ്സു ചെയ്യുകയായിരുന്നു. അസ്സുര രാജാവായിരു ന്ന കീർത്തി വീരൻ തപസ്സിനു ഭംഗം വരുത്തിക്കൊണ്ടിരുന്നു. സഹികെട്ട മഹർ ഷി തമസ്സ നദിയുടെ കരയിലുള്ള ബ്രുഗ് മഹർഷിയുടെ ആശ്രമത്തിലെത്തി സങ്ക ടം ബോധിപ്പിക്കുന്നു. അദ്ദേഹത്തിൻറെ നിർദ്ദേശ പ്രകാരം അയോധ്യയിലെത്തി ദശരഥ മഹാരാജാവിനോട്‌ രാമ ലക്ഷ്മണന്മാരെ സഹായത്തിനായി അയക്കാൻ ആവശ്യപ്പെടുന്നു. അങ്ങിനെ രാമ ലക്ഷ്മണന്മാർ ജമയ്യയിലെത്തി അസുര രാജാ വായ കീർത്തി വീരനെ വധിക്കുകയും തമസ്സ നദിയിൽ കുളിച്ചു ശുദ്ധി വരുത്തു കയും ചെയ്തു, അന്ന് മുതൽ ഈ നദിയും പ്രദേശവും രാം ഘാട്ട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പരശു രാമ മഹർഷിയും രാം ഘാട്ടിൽ അസുരന്മാരെ നിഗ്രഹിചിരുന്നതായും ഐതിഹ്യം. ജോണ്‍ പൂരിലെ ജമയ്യയിൽ ഇന്നും പരശു രാമ മഹർഷിയുടെ അമ്മയായിരുന്ന രേണുക ദേവിയുടെ ക്ഷേത്രം ഉണ്ട്. അക്ഷ യ തൃദീയ ദിവസ്സം തമസ്സ നദിയിൽ സ്നാനം ചെയ്തു ഭക്തർ രേണുക ക്ഷേത്ര ത്തിൽ പൂജയും അർച്ചനയും ചെയ്തു വരുന്നു.           

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി 

Friday, 10 April 2015

ബൈശാഖി - വിഷു ആചാരങ്ങളും വിശ്വാസ്സങ്ങളും

 
 വിഷു - ബൈശാഖി  ആചാരങ്ങളും വിശ്വാസ്സങ്ങളും.

ഉൽസ്സവങ്ങളുടെയും ആഘോഷങ്ങളുടേയും നാടായാണ് ഭാരതം അറിയപ്പെടു ന്നത്. വിവിധ ധർമ്മങ്ങളുടെയും, അവരുടേതായ ആഘോഷങ്ങളും വിശ്വാസ്സ ങ്ങളും, കൂടാതെ ഭാഷ അടിസ്ഥാനത്തിലുള്ള പല തരം ആഘോഷങ്ങളും കൂടി വൈവിധ്യമാർന്ന ഇത്രയും ഉൽസ്സവങ്ങൾ എല്ലാ കാലങ്ങളിലുമായി നടക്കുന്ന മറ്റൊരു രാജ്യം ഇല്ലെന്നു തന്നെ പറയാം. ഏതാനും ചില ഉൽസ്സവങ്ങളും ആ ഘോഷങ്ങളുമൊഴിച്ചാൽ ബാക്കിയെല്ലാം ഏതെങ്കിലും സംസ്ഥാനങ്ങളിൽ മാത്രം നടക്കുന്ന പ്രാദേശിക ഉൽസ്സവങ്ങളാണ്.

എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും, ആഘോഷി ക്കുന്ന ഒരു ദേശീയ ഉൽസ്സവ മാണ് വിഷു (ബൈശാഖി.)  ദേശ വ്യത്യാസ്സത്തിനനുസ്സരിച്ചു പേരിലും, ആചാ രങ്ങളിലും അൽപ്പം വ്യത്യാസ്സം ഉണ്ടെന്നു മാത്രം. ഉദാഹരണത്തിന് കേരളത്തി ൽ വിഷു, പ ഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ   ബൈശാഖി, ആസ്സാമിൽ ബി ഹു, വടക്കു കിഴക്കൻ  ഇന്ത്യയിൽ ബിസാകു, കർണാടകയിൽ ബിസ്സു ചങ്ക്രാന്ദി, ഒറിസ്സയിൽ മഹാ വിഷുവ സംക്രാ ന്തി, ബംഗാ ളിൽ പോഹേല ബോയിസാക്, തമിൾ നാടിൽ പുത്താണ്ട്, കൂടാതെ ആന്ധ്രാ പ്ര ദേശിലും, ഉത്തരേന്ത്യൻ സംസ്ഥാ നങ്ങളിലും, ബർമ്മ, കമ്പോഡിയ, ലാവോസ്, നേപ്പാൾ, ശ്രീലങ്ക, തായ്‌ലാൻഡ്‌ എ ന്നി രാജ്യങ്ങളി ലും വിഷു മറ്റു പല പേരുക ളിലും, ആചാരങ്ങളോടും കൂടി  ആ ഘോഷിക്കുന്നു.


സൂര്യൻ മേഷ രാശിയിൽ പ്രവേശിക്കുന്ന ദിവസ്സത്തെ അടിസ്ഥാനമാക്കിയാണ് സാധാരണയായി വിഷു ആഘോഷിക്കുന്നത്. മീനം മുപ്പത്തി ഒന്നിനും, മേടം ഒ ന്നിനുമാണ് വിഷു ആഘോഷം. ഇംഗ്ലീഷ് മാസ്സം ഏപ്രിൽ പതിമൂന്നു, പതിനാലി നാലു തിയ്യതികളിലാണ് കൂടുതലും, എന്നാൽ പത്രണ്ട്, പതിമൂന്നു വർഷത്തിൽ ഒരിക്കലോ, രണ്ടു  പ്രാവശ്യമോ ഏപ്രിൽ പതിനാലും പതിനഞ്ചുമായി വിഷു ആഘോഷം വരാറു ണ്ട്. ഭൂമി ശാസ്‌ത്രപരമായി സൂര്യൻ ഭൂമദ്ധ്യ രേഖക്ക് മുക ളിൽ എത്തുന്ന ദിവസ്സമാണ്‌ വിഷു. ഈ ദിവസ്സം ഭൂമിയിലെ ഏതു ഭാഗത്തുള്ള വർക്കും രാവിനും, പകലിനും തുല്യ ദൈർഘ്യമായിരിക്കും അനുഭവപ്പെടുക.

ഡൽഹിയിലേയും പഞ്ചാബിലേയും ബൈശാഖി ആഘോഷം വളരെ പ്രശസ്ത മാണ്. പഞ്ചാബിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു അമൃതസറിലെ ആഘോഷ ങ്ങളിൽ വിദേശികളും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി  വളരെയ ധികം സഞ്ചാരികൾ എത്തുന്ന സമയവുമാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാന ങ്ങളിൽ ഗോതമ്പ് വിളയുന്ന സമയം കൂടിയാണ് അത് കൊണ്ട് തന്നെ അവിടങ്ങ ളിൽ വിളവെടുപ്പ് ഉൽസ്സവമായും ബൈശാഖി ആഘോഷിക്കുന്നു.

പാകമായി കിടക്കുന്ന ഗോതമ്പ് വയൽ കാണുവാൻ തന്നെ പ്രത്യേക അനുഭൂതി യാണ്, എവിടെ നോക്കിയാലും സ്വർണ്ണ മയമായ വയലുകൾ, സ്വർണ്ണ പരവതാ നി വിരിച്ച പോലെ കണ്ണിനും മനസ്സിനും ഒരു പോലെ കുളിരേകും. സൂര്യൻ മേ ഷ രാശിയിൽ പ്രവേശിക്കുന്ന വിശേഷ ദിവസ്സമാകയാൽ സിഖ്കാരുടെ പത്താ മത്തെ ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങ് ആയിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി ഒ ൻപതിൽ ഖാൽസ്സ പദവി ഏറ്റെടുക്കുവാൻ ഈ ദിവസ്സം തന്നെ തിരഞ്ഞെടുക്കു കയായിരുന്നു. അന്ന് മുതൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ആഘോഷ ങ്ങൾക്ക് തിളക്കം വർദ്ധിക്കുകയും ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമു ള്ള സഞ്ചാരികൾ എത്തുവാനും തുടങ്ങി.

ഖാൽസ്സാ പദവി ഏറ്റെടുക്കുവാൻ പഞ്ചാബിലെ അനന്തപൂർ സാഹിബ് മൈതാ നത്തിൽ ഒത്ത് ചേർന്ന ജനങ്ങളുടെ ഇടയിൽ വച്ച് ഗോബിന്ദ് റായ് എന്ന ഗുരു ഗോബിന്ദ് സിങ്ങ് ജനങ്ങളെ പരീക്ഷിക്കുവാൻ തീരുമാനിക്കുന്നു. സ്വന്തം ഉറയി ലുള്ള വാൾ വലിച്ചെടുക്കുകയും എനിക്ക് തല സമർപ്പിക്കുവാൻ തയ്യാറുള്ളവ ർ മുന്നോട്ട് വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ആശ്ചര്യ ഭരിതരായ ജനങ്ങ ൾക്കിടയിൽ നിന്നും ലാഹോർ സ്വദേശിയായ ദയാറാം എന്ന ആൾ മുന്നോട്ട് വരു കയും തല കുനിച്ചു നിൽക്കുകയും ചെയ്യുന്നു. ദയാറാമുമായി ഗോബിന്ദ് റായ് സ്റ്റേജിനു പിറകിലേ ക്ക് പോകുന്നു.

അൽപ്പ സമയത്തിനകം രക്തം പുറത്തേക്കൊഴുകുന്നു. തുടർന്ന് പുറത്ത് വന്ന ഗോബിന്ദ് റായ് ഇനിയും തല വേണമെന്നു പറയുന്നു. സഹാറൻ പൂർ സ്വദേശി യായ ധർമ്മദാസ് എന്ന ആൾ മുന്നോട്ട് വരുകയും ഗോബിന്ദ് റായ് സ്റ്റേജിനു പിറ കിലേക്ക് കൊണ്ട് പോകുകയും രക്തം ഒഴുകുകയും ചെയ്യുന്നു. തു ടർന്ന് മൂന്ന് പ്രാവശ്യമായി ഇതേ നടപടികൾ ആവർത്തിക്കുകയും ജഗന്നാഥ് നി വാസ്സിയാ യ ഹിമ്മത് റായ്, ദ്വാരക സ്വദേശിയായ മോഹക് ചന്ദ്, ബിദർ സ്വദേ ശിയായ സാഹിബ് ചന്ദ് എന്നിവർ സ്വന്തം തല ഗുരുവിന് സമർപ്പിക്കുകയും ചെയ്യുന്നു. ധാരയായി ഒഴുകുന്ന രക്തത്തിനു നടുവിൽ കൂടി അൽപ്പ സമയത്തിനകം അ ഞ്ചു പേരുമായി പുഞ്ചിരിച്ചു കൊണ്ട് ഗോബിന്ദ് റായ് പുറത്തേക്കു വരുകയും ജനങ്ങളെ പരീക്ഷിക്കുകയായിരുന്നുവെന്ന സത്യം ബോധ്യപ്പെടുത്തു കയും ചെ യ്യുന്നു.

അനുയായികളുടെ പ്രവർത്തിയിൽ സംപ്രീതനായ ഗോബിന്ദ് റായ് അഞ്ചുപേ രെയും ശിഷ്യന്മാരാക്കുകയും, അമൃത് പാനം ചെയ്യിക്കുകയും, ഇനി മുതൽ എ ല്ലാ സിഖ്കാരും പേരിനൊപ്പോം സിങ്ങ് എന്ന പേർ ചേർത്ത് അറിയെപ്പെടുമെ ന്നും പ്രഖ്യാപിക്കുന്നു. സിങ്ങ് ആകുന്ന സിഖ്‌കാർ താടിയും മുടിയും വളർത്തു കയും, മുടി ഒതുക്കുവാൻ തലയിൽ കെട്ട് കെട്ടുവാനും, സ്വരക്ഷക്കായി കിർപാ ൺ ധരിക്കുവാനും, കൈകളിൽ വള ധരിക്കുവാനും ഉപദേശിക്കുകയും സ്വന്തം പേരിനോട് സിങ്ങ് ചേർത്ത് ഗോബിന്ദ് സിങ്ങ് ആയി മാറു കയും ചെയ്തെന്നും ചരിത്രം.

സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കിയതോടോപ്പോം ജാതി, മത ഭേദമില്ലാ തെ ധർമ്മത്തിനും, നീതിക്കും വേണ്ടി പ്രവർത്തിക്കുവാൻ ജനങ്ങളെ ഉപദേശി ക്കുകയും ചെയ്ത ഗുരുവായിരുന്നു ഗുരു ഗോബിന്ദ് സിംഗ്. ആകാശത്തു വിശാ ഖ നക്ഷത്രം ഏറ്റവും കൂടുതൽ ശോഭയോടെ ഉദിച്ചു നിൽക്കുന്ന സമയം കൂടി യാണ് ബൈശാഖി അഥവാ വിഷു. സിഖുകാരുടെ പ്രഥമ ഗുരുവായിരുന്ന ഗുരു നാനാക്ക് ബൈശാഖി ആഘോഷത്തിൻറെ പ്രാധാന്യം വിശ്വാസ്സികളെ ഓർമ്മി പ്പിച്ചിരുന്നുവെന്നു സിഖു മത വിശ്വാസ്സികൾ പറയുന്നു.

ഉത്തരേന്ത്യയിൽ ബൈശാഖി ആഘോഷ ഐതിഹ്യം മഹാഭാരത കഥയിൽ പാ ണ്ഡവരുമായി ബന്ധപ്പെട്ടു കിടക്കുന്നു. വനവാസ്സ കാലത്ത് പഞ്ചാബിലെത്തിയ പാണ്ഡവ സഹോദരന്മാർ കലശലായ ദാഹത്താൽ വലയുകയും യുധിഷ്ഠരനെ വിശ്രമിക്കാൻ നിർത്തി മറ്റു നാല് പേർ ജലം തേടി നടന്നു. ഇടയ്ക്കു കണ്ട ജലാശ യത്തിൽ വെള്ളം കുടിക്കുവാൻ തുടങ്ങുമ്പോൾ യക്ഷൻ തടയുകയും തൻറെ സമ സ്സ്യകളുടെ ഉത്തരം നൽകിയാൽ മാത്രമേ വെള്ളം കുടിക്കുവാൻ പാടുള്ളൂവെ ന്നു കൽപ്പിക്കുകയും ചെയ്യുന്നു.

യക്ഷനെ വകവെക്കാതെ നാലുപേരും വെള്ളം കുടിക്കുകയും ജലാശയത്തിനടു ത്ത് തന്നെ മരിച്ചു വീഴുകയും ചെയ്യുന്നു. സഹോദരങ്ങളായ നാൽവർ സംഘ ത്തെ തേടി നടന്ന യുധിഷ്ഠരൻ ജലാശയം കാണുകയും വെള്ളം കുടിക്കാൻ തുട ങ്ങുകയും, തുടർന്ന് യക്ഷൻ പ്രത്യക്ഷപ്പെട്ട് തൻറെ സമസ്സ്യക്ക് ഉത്തരം നൽകാ തെ വെള്ളം കുടിക്കരുതെന്നും  ആജ്ഞ ധിക്കരിച്ച നാലു പാണ്ഡവ സ ഹോദര ങ്ങൾ മരണപ്പെട്ട വിവരവും അറിയിക്കുന്നു.

 തുടർന്ന് യക്ഷൻ ചോദ്യങ്ങൾ ചോദിക്കുവാനും, യുധിഷ്ഠിരൻ ഉത്തരങ്ങൾ ന ൽകുവാനും തുടങ്ങി. എല്ലാ പ്രശ്നങ്ങൾക്കും തൃപ്തികരമായ ഉത്തരം ലഭിക്കു കയാൽ യക്ഷൻ അതീവ പ്രസന്നനാവുന്നു, തുടർന്ന് സഹോദരന്മാരിൽ ഒരാളെ മാത്രം പുനർ ജീവിപ്പിക്കാമെന്നും വാക്ക് നൽകുന്നു. സഹദേവനെ പുനർജീവി പ്പിക്കാൻ യുധിഷ്ഠിരൻ ആവശ്യപ്പെടുമ്പോൾ യക്ഷൻ ആശ്ചര്യ ഭരിതനാവുക യും സഹദേവനെ തിരഞ്ഞെടുക്കുവാനുള്ള കാരണം തിരക്കുകയും ചെയ്യുന്നു. കുന്തി മാതാവിൻറെ ഒരു പുത്രൻ ജീവിച്ചിരിക്കുമ്പോൾ മാദ്രി മാതാവിനും ഒരു പുത്രൻ ജീവിച്ചിരിക്കട്ടെ, അങ്ങനെയാവുമ്പോൾ മാദ്രി മാതാവിൻറെ മനോ വ്യ ഥ കുറയുമെന്നും മറുപടി നൽകുന്നു.

യുധിഷ്ഠിരൻറെ ധർമ്മ നിഷ്ഠയിൽ പ്രസ ന്നമായ യക്ഷൻ എല്ലാവർക്കും പുന ർജന്മം നൽകുന്നു. സന്തോഷം ആഘോഷിക്കാൻ അന്ന് ആ ജലാശയത്തിൻറെ കര യിൽ മേളയും, ഘോഷയാത്രയും നടക്കുകയും, പിന്നീട് എല്ലാ വർഷങ്ങളിലും അതേ ദിവസ്സം ആഘോഷങ്ങൾ നടക്കാൻ തുടങ്ങിയെന്നും അത് ബൈശാഖി ആ യി മാറിയെന്നും ഐതിഹ്യം.

ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ പർവ്വതങ്ങളുടെ മുകളിലുള്ള ദേവി ക്ഷേ ത്രങ്ങളിൽ പൂജയോടു കൂടിയാണ് ബൈശാഖി ആഘോഷം തുടങ്ങുന്നത്. പുതു വസ്ത്രം ധരിച്ചു, ആടിയും, പാട്ടു പാടിയും, ഡാൻസ് കളിച്ചും, പടക്കം പൊട്ടി ച്ചും,  പ രസ്പ്പരം ആശംസ്സകൾ നേർന്നും ആഘോഷം ഘംഭീരമാക്കുന്നു. കൂടാ തെ അതി രാവിലെ പുണ്ണ്യ നദികളിൽ സ്നാനം ചെയ്യുന്നത് വളരെ പുണ്ണ്യമാ യും വിശ്വാസ്സികളുടെ ധർമ്മമായും  കരുതപ്പെടുന്നു.


കേരളത്തിൽ പച്ചക്കറി കൃഷിയിൽ നിന്നുള്ള വിളവെടുപ്പുൽസ്സവമായാണ് വി ഷു ആഘോഷിച്ചിരുന്നത്. ഒരു കാലത്ത് കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നിറ യെ പലതരം പച്ചക്കറികൾ ആയിരുന്നു. വരാനിരിക്കുന്ന ഒരു വർഷത്തെ ഫല ത്തെയാണ് വിഷു ദിവസ്സം ആചരിക്കുന്നത്. വർഷാരംഭമായാണ് മറ്റു സംസ്ഥാ നങ്ങളിലെന്ന പോലെ കേരളത്തിലും വിഷുവിനെ കാണുന്നത്. രാത്രിയും പക ലും തുല്യമായി വരുന്ന ദിവസമാണ് മേടം ഒന്ന്. വിഷുവെന്ന വാക്കിന് സമാസ്സ മം, തുല്യമായത് എന്നൊക്കെ അർത്ഥമുണ്ട്. തുലാമാസ്സം ഒന്നിന് തുലാ വിഷു വും ഉണ്ട്. എന്നാൽ വിഷുവെന്ന പേരിലല്ല മറ്റു പേരിലാണ് ഈ ദിവസ്സം ആ ഘോഷിക്കുന്നതെന്ന് മാ ത്രം

വിഷുവുമായി ബന്ധപ്പെട്ടു കേരളത്തിൽ പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീ കൃഷ്ണ ഭഗവാനാൽ നരകാസുരൻ വധിക്കപ്പെട്ട ദിവസ്സമെന്നും, തൻറെ കൊ ട്ടാരത്തിനുള്ളിൽ കടന്നു വരുന്ന സൂര്യനെ രാവണൻ നേരെ ഉദിക്കാൻ അനുവ ദിക്കാതെ ദിശ മാറ്റിയെന്നും, ശ്രീ രാമനാൽ നടന്ന രാവണ നിഗ്രഹത്തോടെ സ്വത ന്ത്രനായ സൂര്യൻ നേർദിശയിൽ ഉദിച്ച ദിവസ്സം വിഷുവായി ആഘോഷിക്കുന്നു വെന്നുമൊക്കെയാണ് അതിൽ ചിലത്. ധനവും, ധാന്യങ്ങളും, ഫലങ്ങളും, കൊ ന്ന പൂവും, നില വിളക്കും, കസവ് മുണ്ടും, വെള്ളം നിറച്ച കിണ്ടി, പലഹാര ങ്ങൾ, കൂട്ടത്തിൽ ശ്രീ കൃഷ്ണ വിഗ്രഹവും കണിയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത താണ്.

കണി കണ്ടുണരുന്നവർ ഐശ്വര്യ പൂർണ്ണമായ നല്ല നാളേയുടെ നാന്ദി മു ന്നിൽ കാണുന്നു. മനുഷ്യനോടൊപ്പം, മരങ്ങളും, വളർത്ത് മൃഗങ്ങളും, പ്രകൃതിയും വിഷു ദിവസ്സം കണി കണ്ടുണരണമെന്നത് വിശ്വാസ്സം. മാനവ രാശിയുടെയും, മറ്റു ജീവജാലങ്ങുടെയും നിനനിൽപ്പിനു പ്രകൃതിയെ സംരക്ഷിക്കണമെന്ന തിരി ച്ചറിവാണ് വിഷു കണിയുടെ ആചാരങ്ങളിൽ നിലനിന്നിരുന്നത്. കണി കണ്ട ശേ ഷം സമ്പൽ സമൃദ്ധവും ഔശര്യ പൂർണ്ണമായതുമായ നല്ല നാളെകൾ ആശംസ്സി ച്ചു കൊണ്ട് ഗൃഹ നാഥൻ എല്ലാവർക്കും വിഷു കൈ നീട്ടം നൽകുകയും വളർ ത്തു മൃഗങ്ങൾക്ക് മധുര പലഹാരങ്ങൾ നൽകുകയും ചെയ്യുന്നു. വിഷുവിനെ വരവേൽക്കാനെന്ന പോലെ കേരളത്തിൽ എല്ലായിടത്തും പൂത്ത് നിൽക്കുന്ന കൊന്ന മരം, മറ്റു സംസ്ഥാനങ്ങളിലും ഇതേ സമയങ്ങളിലാണ് പുഷ്പ്പിക്കുന്നത്. വിഷുവിനു മുമ്പ് ഉഴുത് ഒരുക്കി നിർത്തിയ വയലുകളിൽ വിഷുവിന് ശേഷം വിത്തിടൽ തുടങ്ങുന്നു.

ഋതു രാജനായ വസന്തകാലത്തെ വരവേൽക്കലാണ് വിഷു. പൂത്തുലഞ്ഞ കൊ ന്നയും, ചക്ക, മാങ്ങയടക്കം ഫല സമൃദ്ധമായ മരങ്ങൾ, വെള്ളരിയും മറ്റു പച്ച ക്കറികളും കൊണ്ട് സമൃദ്ധമായ വയലുകൾ, നീട്ടി പാടുന്ന വിഷു പക്ഷികൾ, പ്ര സന്നവദനനായി  ഉദിച്ചുയരുന്ന പകലോൻ ഇതെല്ലാം വിഷു കാലത്ത് മാത്രം കാ ണുന്ന പ്രത്യേക കാഴ്ചകൾ.  

വിഷു കേരളീയരുടെ മാത്രം ഉൽസ്സവമൊ, ആഘോഷമോ അല്ല, മറിച്ചു, ഇന്ത്യ യിലെ എല്ലാ സംസ്ഥാനങ്ങളിലും, ലോകത്തിൻറെ പല ഭാഗങ്ങളിലും ആഘോ ഷിക്കുന്ന ഉൽസ്സവം കൂടിയാണ്. എന്നാൽ ആഘോഷങ്ങൾക്ക് പല തരം ആചാര ങ്ങളും വിശ്വാസ്സങ്ങളുമാണെന്ന് മാത്രം.

നമുക്കും നമ്മുടെ ഈ ദേശീയ ഉൽസ്സവത്തെ വരവേൽക്കാം, ഭംഗിയായും, ഉ ത്സാഹപൂർവ്വവും ആ ഘോഷിക്കാം. കൊന്നയും, കണിയും, പടക്കവും, പല ഹാരങ്ങളുമായി  നമുക്കും  വിഷുവിനെ ആഘോഷ ഭരിതമാക്കാം .




ജയരാജൻ കൂട്ടായി.




Wednesday, 25 February 2015

ശാന്തി വിധാൻ പൂജ - ജൈന മതം - ആചാരങ്ങളും വിശ്വാസ്സങ്ങളും


   
ശാന്തി വിധാൻ പൂജ - ജൈന മതം - ആ ചാരങ്ങളും വിശ്വാസ്സങ്ങളും

ആയിരത്തി തൊള്ളായിരത്തി തൊ ണ്ണൂറ്റി രണ്ടു വരെ ബോംബെയിൽ താ മസ്സിച്ചിരുന്ന കാലത്ത് അടുത്ത വീട്ടിൽ താമസ്സിച്ചിരുന്ന ജൈന മത വിശ്വാസ്സി കളിൽ നിന്നും കിട്ടിയിരുന്ന അറിവാ ണ്, ആചാരങ്ങളിലും വിശ്വാസ്സങ്ങളി ലും പല മാറ്റങ്ങളും വന്നിട്ടുണ്ടാവാം.

ഓരോ ജൈന മത വിശ്വാസ്സിയും, വർ ഷത്തിൽ, അല്ലെങ്കിൽ ഒന്നര വർഷത്തി ൽ ഒരിക്കൽ നിർബന്ധമായും നടത്തി യിരിക്കേണ്ട പൂജയാണ് ശാന്തി വിധാ ൻ പൂജ. ശാന്തി നാഥ ഭഗവാനെ പ്രീതി പ്പെടുത്തുകയാണ് പൂജയുടെ ഉദ്ദേശം കൂടാതെ പുതിയ വീടുകളുടെ ഗൃഹ പ്രവേശം, അല്ലെങ്കിൽ, വീട് നവീകര ണം, പുതിയ മുറികൾ എടുത്താൽ, അങ്ങിനെ വീടുകളുമായി ബന്ധപ്പെട്ട എല്ലാ ജോലികൾക്കും ശേഷം ശാന്തി വിധാൻ പൂജ നിർബന്ധമാണ്. ഏതാണ്ട് ആറു മ ണിക്കൂർ ദൈർഘ്യമുള്ളതാണ് ശാന്തി വിധാൻ പൂജ. നമോകാർ മന്ത്രോച്ചാ രണ വും, അഖണ്ട ഭക്തമാർ എന്ന സ്തോത്ര ഗാനങ്ങളും ആലപിക്കുന്നു. പൂജ ക്ക്‌ ശേഷം സന്യാസ്സിമാർക്ക് ആഹാര ദാനവും നടത്തുന്നു.

പല തരം വസ്തുക്കൾ ഉപയോഗിച്ചുള്ള വ്യത്യസ്ഥമായതും പല പേരോടു കൂ ടിയതുമായ പൂജകൾ ജൈന മത വിശ്വാസ്സികൾ നടത്തി വരുന്നു, അതിൽ ചിലത് മാത്രം ഇവിടെ കൊടുക്കുന്നു. ഒന്നാമത്തേത് ദ്രവ്യ പൂജയാണ്. പല തരം ദ്രവ്യ ങ്ങൾ ഉപയോഗിച്ചു നടത്തുന്ന പൂജ ദ്രവ്യ പൂജ എന്ന പേരിൽ അറിയപ്പെടുന്നു. ദ്രവ്യ പൂജയിൽ ഒന്നാമത്തേത് അക്ഷത പൂജ, വേവിക്കാത്ത അരിയാണ് ഇവി ടെ ദ്രവ്യമായി ഉപയോഗിക്കുന്നത്. രണ്ടാമത്തെതു ചന്ദന പൂജയാണ്, അരച്ചെടു ത്ത ചന്ദന കുഴമ്പ് ദ്രവ്യമായി ഉപയോഗിക്കുന്നു. ച ന്ദന കുഴമ്പ് വിഗ്രഹത്തിൽ തേച്ചുകൊണ്ടുള്ള പൂജയാണ് ചന്ദന പൂജ, പരിശുദ്ധതയാണ് ഈ പൂജയുടെ ഫ ലം. അടുത്തത്‌ വിളക്ക് പൂജയാണ്, ഇതിൽ വിളക്കാ ണ് ദ്രവ്യം. അടുത്തത്‌ ധൂപ പൂജ, ഇതിൽ ചന്ദനത്തിരികളാണ് ദ്രവ്യം. അടുത്തത്‌ ഫല പൂജയാണ്, ഇവിടെ പഴ വർഘങ്ങളാണ് ദ്രവ്യം, മോക്ഷപ്രാപ്തിയാണ് ഈ  പൂജ കൊണ്ടുള്ള ഗുണം അടുത്തത്‌ ജല പൂജ, ഇവിടെ ദ്രവ്യമായി പാൽ, നെയ്യ്, തൈര്, ചന്ദനകുഴമ്പ്, വെ ള്ളം, എന്നിവ കൊണ്ടുള്ള മിശ്രിതം കൊണ്ട് വിഗ്രഹത്തെ അഭിഷേഖവും, പി ന്നെ വിഗ്രഹത്തിനു മുമ്പിൽ പാത്രത്തിൽ നിറച്ചും വെക്കുകയും ചെയ്യുന്നു. വൃ ത്തി വരുത്തുകയാണ് ജല പൂജയുടെ ഉദ്ദേശം. അടുത്തത്‌ നൈവേദ്യ പൂജ, ഇവി ടെ മധുര പലഹാരങ്ങളാണ് ദ്രവ്യം. അടുത്തത്‌ പുഷ്പ്പ പൂജയാണ്, ഇവിടെ പ ലതരം പൂവുകളാണ് ദ്രവ്യം. വിഗ്രഹത്തിൽ പുഷ്പ്പങ്ങൾ ചാർത്തി നടത്തുന്ന പൂജയാണ് പുഷ്പ്പ പൂജ വികാരങ്ങളെ നിയന്ത്രിക്കുകയാണ് ഈ പൂജയുടെ ഫ ലം.    

അടുത്തത്‌ ഭവ പൂജയാണ്, ഭവ പൂജയെന്നാൽ പല തരം ഭാവങ്ങളിൽ നടത്ത പ്പെടുന്നു, ഉദാഹരണമായി യോഗ പോലെയുള്ള പലതരം ഭാവങ്ങളിലും നിന്നു കൊണ്ടുള്ള പ്രാർത്ഥനകളാണ്, ഈ പ്രാർത്ഥനകളുടെ എണ്ണവും ഇത്ര പ്രാവശ്യം എന്ന് തിട്ടപ്പെടുത്തിയിട്ടുമുണ്ട്. ചൈത്യ വന്ദന എന്ന പേരിലും ഈ പൂജ അറി യപ്പെടുന്നു.

അടുത്തത്‌ ആരതിയും, മംഗൾ ദേവോ പൂജയുമാണ്, ഇത് നിറഞ്ഞു കത്തുന്ന വിളക്കിനെ കയ്യിലെടുത്തു വിഗ്രഹത്തെ ചുറ്റി ആരതി ഉഴിയലാണ്. വിളക്ക് അറിവിനെ പ്രദാനം ചെയ്യുന്നുവെന്നു വിശ്വാസ്സം. എല്ലാ ജൈന ക്ഷേത്രങ്ങളി ലും രാത്രി സമയങ്ങളിൽ നിർബന്ധമായും നടത്തേണ്ട പൂജയാണ് ആരതിയും മംഗൾ ദേവോ പൂജയും.

പ്രത്യേകമായ വിശേഷ ദിവസ്സങ്ങളിൽ മറ്റു പലതരം ആചാരങ്ങളും പൂജകളും നടത്തി വരുന്നു, അതിൽ ചിലത് മാത്രം ഇവിടെ കുറിക്കുന്നു. പഞ്ച കല്ല്യാണക എന്ന പേരിൽ അറിയപ്പെടുന്ന ഈ ആചാരത്തിലും പല തരം കർമ്മങ്ങൾ ഉണ്ട്  അതിൽ ഒന്നാണ് അഞ്ജന ശലക എന്ന ചടങ്ങ്, പുതിയ വിഗ്രഹം പ്രതിഷ്ടിക്കു കയും പുരോഹിതൻ പഞ്ചകല്ല്യാണക മന്ത്രങ്ങൾ ഉരുവിടുകയും, ഒരു പ്രത്യേക തരം പേസ്റ്റ് വിഗ്രഹത്തിൻറെ കണ്ണുകളിൽ തേക്കുകയും ചെയ്യുന്നു, പിന്നീട് ഈ വിഗ്രഹത്തിൽ ആരാധന നടത്തുന്നു. സ്നാട്ര പൂജ, അധര അഭിഷേക പൂജ, അ ന്തരായ കർമ്മ പൂജ, അരിഹന്ത മഹാപൂജൻ, അത്തതായി മഹൊൽസ്സവ പൂജ  ശാന്തി സ്നാട്ര പൂജ, സിദ്ധ ചക്ര പൂജ ഇങ്ങിനെ ഇനിയും പലതരം പേരുകളിൽ  പലതരം പൂജകളും ആചാരങ്ങളും അടങ്ങുന്നതാണ് ഈ ആചാരങ്ങൾ. ഇതെ ല്ലാം വിസ്തരിച്ചു എഴുതുകയെന്നാൽ അതൊരു ശ്രമകരമായ ജോലിയാണ്.                 

ജൈന മത വിശ്വാസ്സപ്രകാരം മരണം സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ആ ശരീ രത്തിന് വേണ്ടിയോ ആത്മാവിനു വേണ്ടിയോ ഒന്നും ചെയ്യുവാനില്ല യെന്നതു വിശ്വാസ്സം, ശരീരമില്ലാത്ത ആത്മാവിനു ഒന്നും ചെയ്തിട്ടു പ്രയോജനവും ഇല്ല. മതപരമായ ഒരു ചടങ്ങോ, മറ്റു മന്ത്ര, തന്ത്രങ്ങളോ ഇല്ലാതെ മൃത ശരീരം ദഹി പ്പിക്കുന്നു. പ്രായത്തിൽ മൂത്ത മകൻ ചിതക്ക്‌ തീ കൊളുത്തുന്നു. മരണം സംഭവി ച്ചു കുറച്ചു ദിവസ്സങ്ങൾക്കുള്ളിൽ വീടുകളിൽ ശാന്തി വിധാൻ പൂജ നടത്തുന്നു. മരണത്തോടെ അശുദ്ധമാകുന്ന വീടിൻറെ ശുദ്ധികരണവും അതോടോപ്പോം വീ ട്ടിലെ മറ്റു അംഗങ്ങളുടെ മാനസീകമായ വിഷമതകൾ മാറ്റി അവരെ ദൈനം ദിന ജീവിതം പഴയ നിലയിലാക്കുകയും ആണ് പൂജയുടെ ഉദ്ദേശം. പൂജയിൽ മരിച്ച ആളുടെ പേരിൽ യാതൊരു വിധമായ ചടങ്ങുകളോ, ആചാരങ്ങളോ ഉണ്ടാവു കയില്ല, ആൾ ചെയ്ത കർമ്മ ഫലം അനുസ്സരിച്ച് ആത്മാവിൻറെ കാര്യങ്ങൾ ന ടന്നു കൊള്ളും, അതിൽ ജീവിച്ചിരിക്കുന്ന ബന്ധുക്കൾക്ക്‌ ഒന്നും ചെയ്യുവാനുമി ല്ല. അത് കൊണ്ട് തന്നെ മരിച്ച ആളുടെ പേരിൽ  ശ്രാദ്ധമോ, തർപ്പണമോ അടക്ക മുള്ള ഒരു വിധ കർമ്മങ്ങളും നടത്തുകയുമില്ല,

മധ്യ പ്രദേശ്‌ അടക്കം ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കുറെക്കാലങ്ങളായി മൃ ത്യു ഭോജൻ എന്ന പേരിൽ മരിച്ച ആളുടെ പേരിൽ അന്ന ദാനം നടത്തുന്നു, ഇത് മത ആചാരത്തിനു എതിരും, മത നിയമത്തിനു വിരുദ്ധവുമാണെന്നാണ് ഭൂരി ഭാഗം വിശ്വാസ്സികളുടെയും, മത ആചാര്യന്മാരുടെയും അഭിപ്രായം.

മംഗലാപുരത്തു സ്ഥിതി ചെയ്യുന്ന,ആയിരം തൂണുകളോട് കൂടിയ ബാസാദി ജൈന അമ്പലം വിശ്വപ്രശസ്ഥമാണ്. വിജയ നഗര രാജാവ് സൗജന്യമായി നൽ കിയ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരത്തി നാനൂറ്റി മുപ്പ തിൽ സ്ഥാപിതമായി എന്നും വിശ്വസ്സിക്കപ്പെടുന്നു. നിർമ്മാണം കൊണ്ട് അത്ഭു തകരമായ ഡിസൈനോട് കൂടിയ ഈ ക്ഷേത്രം ജൈന മതസ്ഥരുടെ ക്ഷേത്രങ്ങളിൽ തന്നെ വളരെ പ്രശസ്ഥവുമാണ്. എല്ലാ മതസ്ഥർക്കും സമ്മതനായിരുന്ന വിജയ നഗര ഭരണ കാലത്താണ്  ജൈന മതം  മംഗലാപുരത്തു ഉണ്ടായതെന്ന് വിശ്വസ്സി ക്കുന്നു. മംഗലാപുരത്ത് ജൈന മതസ്ഥരുടെ ആസ്ഥാനമായ ജെയിൻ മുട്ട് സ്ഥിതി ചെയ്യുന്നു. ചാരുകീർത്തി സ്വാമിജിയാണ് ആസ്ഥാനത്തിൻറെ തലവൻ.

ജയരാജൻ കൂട്ടായി

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.


Saturday, 21 February 2015

ഹോളികാ ദഹനം - ആചാരങ്ങളും വിശ്വാസ്സങ്ങളും


ഹോളികാ ദഹനം - ആചാരങ്ങളും വിശ്വാസ്സങ്ങളും

കേരളം ഒഴികെയുള്ള എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും മാർച്ച്‌ അഞ്ചിനും, ആ റിനും നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുകയാണ്. രണ്ടു ദിവസ്സ മായി വ്യത്യസ്ഥ ആചാരങ്ങളുമായി നടക്കുന്ന ഉൽസ്സവത്തെ വരവേൽക്കാൻ എല്ലാവരും വളരെ ആവേശത്തിലുമാണ്.

ക്രിസ്തുവിനും പല നൂറ്റാണ്ട്കൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഹോളി ഉൽസ്സവം ആഘോഷിച്ചതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്യന്മാരുടെ വ രവോടെയാണ് ഇന്ത്യയിൽ ഹോളി ആഘോഷം തുടങ്ങിയതെന്നും പറയപ്പെടു ന്നു. വിവാഹിതരായ സ്ത്രീകൾ വ്രതാനുഷ്ടാനത്തോട് കൂടി ഹോളി ആഘോഷ ത്തിൽ പങ്കെടുക്കണമെന്നത് നിർബന്ധം, അതോടെ അവരുടെ ജീവിതം സന്തോ ഷപ്രദമായിമാറുമെന്നും വിശ്വാസ്സം. വ്രതമനുഷ്ടിക്കു ന്നതോടോപ്പോം  സ്ത്രി ക ൾ പൂർണ്ണ ചന്ദ്രനെ ദർശിക്കുകയും ചെയ്യുന്നു. വർഷാ വസ്സാന ദിവസ്സമായ ഫാ ൽഗുന പൂർണ്ണിമ ദിവസ്സമാണ്‌ ഒന്നാം ഹോളിയെന്ന ഹോളികാ ദഹനം, പിറ്റേ ദി വസ്സം മുതൽ പുതു വർ ഷമായ വസന്ത ഋതു (സ്പ്രിംഗ് സീസണ്‍) ആരംഭവുമാ ണ്. ഹോളിയെന്നും, വസന്ത മഹോത്സവമെന്നും, കാമ മഹോത്സവമെന്നും പല പേരുകളിലായി ഈ ഉൽസ്സവം അറിയപ്പെടുന്നു.

ക്രിസ്തുവിനു മുന്നൂറു വർഷങ്ങൾക്കു മുമ്പ് വിന്ദ്യ പർവതനിരയിൽ കാണ പ്പെട്ട ഒരു കല്ലുമായി ഹോളി ആഘോഷത്തിനു ബന്ധമുണ്ടെന്നും ഒരു കഥയുണ്ട് ആദ്യ കാലങ്ങളിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഹോളി ആഘോഷിച്ചതായും പ റയുന്നു. ഹർഷ രാജാവിൻറെ കാലത്ത് ഹോളി ആഘോഷിച്ചിരുന്നതായി അൽ ബാറുനിയുടെ സഞ്ചാര വിവരണത്തിൽ പറയുന്നു.

ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ചൈതന്യ മഹാപ്രഭുവിൻറെ ജന്മ ദിവസ്സമായും  ആഘോഷിക്കുന്നു. തൻറെ നാട്ടിലെ പ്രജകളെല്ലാം തന്നെ മാത്രമേ ആരാധിക്കാ നും ബഹുമാനിക്കാനും പാടുള്ളുവെന്നു അസ്സുര രാജാവായ ഹിരണ്യകശ്യപ് കൽപ്പിക്കു ന്നു. (ഹിരണ്യക ശിപു എന്നും ചില സ്ഥലങ്ങളിൽ പറയുന്നു, സ്വർ ണ്ണ വസ്ത്രത്താൽ പൊതിയപ്പെട്ടവൻ) എന്നാൽ സ്വന്തം മകനായ പ്രഹ്ലാദൻ ത ൻറെ പിതാവിൻറെ ക ൽപ്പനയെ ധി ഖരിക്കുകയും മഹാവിഷ്ണുവിനെ ആരാ ധിക്കുകയും ചെയ്യുന്നു. പിൻതിരി പ്പിക്കാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോ ൾ ക്രോധാകുലനായ ഹിരണ്യകശ്യപ് മകനെ കൊല്ലു വാൻ തീരുമാനിക്കുന്നു. ഹിരണ്യകശ്യപിൻറെ സഹോദരിയായ ഹോളികക്ക് തീ പൊള്ളൽ എല്ക്കാതി രിക്കാനുള്ള ഒരു വരം ഉണ്ടായിരുന്നു. പ്രഹ്ലാദനെ യും ഉദരത്തിലെടുത്തു ഹോ ളികയോട് ആളിക്കത്തുന്ന തീയിലേക്ക് ഇരിക്കുവാ ൻ ഹിരണ്യകശ്യപ് കൽപ്പി ക്കുന്നു. എന്നാൽ ഹോളികക്കുള്ള വരം തീയിൽ ഒ റ്റയ്ക്ക് പ്രവേശിക്കാനുള്ള തായിരുന്നു. ഈ കഥയറിയാതെ ഹോളിക പ്രഹ്ലാദ നുമായി ആളിക്കത്തുന്ന തീ യിലേക്ക് പ്രവേശിക്കുന്നു. അഗ്നി ജ്വാലയിൽ ഹോളി കയും അതോടൊപ്പം പൈ ശാചീകതയും ചമ്പലാവുകയും, മഹാ വിഷ്ണു ഭക്ത നായ പ്രഹ്ലാദൻ രക്ഷപ്പെ ടുകയും ചെ യ്യുന്നു.(മഹാ വിഷ്ണു രക്ഷപ്പെടുത്തുന്നു) ഇന്ത്യയുടെ ചില ഭാഗ ങ്ങളിൽ ഹോളിയുമായി ബന്ധപ്പെട്ടു വേറെ ചില ഐതിഹ്യം പറയപ്പെടുന്നു വെങ്കി ലും, ഹോളിക ദഹനത്തോടെ പൈശാചീക ശക്തികൾ ചാമ്പലാവുന്നു, നന്മയുടെ നാളുകൾ ആരംഭിക്കുന്നു എന്ന വിശ്വാസ്സത്തിൽ മാറ്റമൊന്നുമില്ല.  നല്ല നാളിനു നാന്ദി കുറിച്ച്കൊണ്ട് പിറ്റേ ദിവസ്സം തുടങ്ങുന്നുവെന്നതും വിശ്വാസ്സം

പൈശാചീകതക്ക് മുകളിലുള്ള നന്മയുടെ വിജയം കൂടിയാണ് ഹോളി ആഘോ ഷം. ശ്രീ കൃഷ്ണ ഭഗവാനും രാധയുടെയും ഗോപികമാരുടെയും മുഖത്ത് വർ ണ്ണങ്ങൾ തേച്ചു ആഘോഷിചിരുന്നെന്നും വിശ്വാസ്സം.

ഈ വർഷത്തെ ഹോളിക ദഹനത്തിൻറെ മുഹൂർത്തം മാർച്ച്‌ അഞ്ചാം തിയ്യതി പൌർണമി ദിവസ്സം, പ്രദോഷ കാലം അതായത് വൈകുന്നേരം ആറു മണി ക ഴിഞ്ഞു നാൽപ്പത്തി ഒന്ന് മിനിറ്റ് മുതൽ ഒൻപതു മ ണി കഴിഞ്ഞു ഒൻപതു മിനി റ്റ് വരെയാണ് അതായത് രണ്ടു മണിക്കൂറും ഇരുപത്തി ഏഴു മിനിട്ടിനുമകം ദ ഹനം കഴിഞ്ഞിരിക്കണം. സുര്യ അസ്തമയം തുടങ്ങുന്ന നേരത്താണ് ഹോളിക ദഹനം നടക്കുക. മുഹൂർ ത്തം വളരെ കൃത്യമായി നോക്കി മാത്രമേ അഗ്നി തെ ളിക്കുകയുള്ളൂ. മുഹൂർത്തം തെറ്റി  അഗ്നി തെളിച്ചാൽ തെളിക്കുന്ന ആൾക്കും, ആളുടെ കുടുംബത്തിനും മാത്രമല്ല മുഴുവൻ രാജ്യത്തിനും വർഷങ്ങൾ മുഴുവ ൻ ദോഷമെന്നത് വിശ്വാസ്സം. അത് കൊണ്ട് തന്നെ സമയം  ഗണിച്ചു മുഹൂർത്തം കുറിക്കുകയെന്നതു വിശ്വാസ്സികളെയും, ഗണി ക്കുന്നവരേയും  സംബന്ധിച്ചു വ ളരെ  ശ്രമകരമായ ജോലിയാണ്. മറ്റു ആഘോഷങ്ങളുടെയും പൂജയുടെയും മു ഹൂർത്തം തെറ്റിയാൽ പൂജയുടെ ഫലം കിട്ടുകയില്ലയെന്ന പ്രശ്നമേയുള്ളു, എ ന്നാൽ ഹോളിക ദഹന പൂജ മുഹൂർത്തം തെറ്റിയാൽ ഒരു പാട് ബുദ്ധിമുട്ടു ക ളും പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുമെന്നതും വിശ്വാസ്സം.

അഗ്നികുണ്ഡത്തിൽ വീട്ടിലെ പഴയ തുണികളും, മറ്റു പഴയതും പൊളിഞ്ഞതു  മായ ബെഞ്ച്, കസേര, മറ്റു പാഴ് വസ്തുക്കളെല്ലാം കത്തിക്കും, എല്ലാ തരം പൈശാചീകതയും, ക്രൂരകൃത്യങ്ങളും തീയിൽ എരിഞ്ഞൊടുങ്ങുന്നുവെന്നും, പിറ്റേ ദി വസ്സം, മുതൽ പുതിയതും നല്ലതുമായ കാര്യങ്ങൾ നടക്കുകയും, അതി ൻറെ ഭാ ഗമായി ഹോളി ദുലാണ്ടി എന്ന വർണ്ണങ്ങളുടെ ഉൽസ്സവം കൊണ്ടാടു ന്നു. മുഖ ത്തും ദേഹത്തും പലതരം വർണ്ണപ്പൊടികൾ തേക്കുകയും, പലതരം വർണ്ണം കലക്കിയ വെള്ളം ദേഹത്ത് തളിക്കുകയും,മറ്റുള്ളവ രെയും വർണ്ണ പ്പൊടികളാലും, വെള്ളത്തിലും  അഭിഷേകവും ചെയ്യുന്നു. പരസ്പ്പരമുള്ള വെ റുപ്പും വൈരാഗ്യവുമെല്ലാം ഹോളി ദുലാണ്ടിയോടെ അവസ്സാനിക്കുകയും ആ ശംസ്സകൾ കൈമാറുകയും, മിത്രങ്ങളായി മാറുകയും ചെയ്യുന്നു.

നമ്മുടെ നാട്ടിലെ പൈശാചീകതകളും ക്രൂരതകളും അവസ്സാനിക്കാൻ എത്ര ഹോളിക ദഹനം നടത്തിയാലും മതിയാവുകയില്ല. എന്നാലും ഈ വർഷത്തെ ഹോളിക ദഹനത്തോടെ നമ്മുടെ നാട്ടിലും ഔശര്യവും സമൃദ്ധിയും, ശാന്തിയും ഉണ്ടാവാൻ പ്രാർത്തിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞതും ഔശര്യപൂ ർണ്ണവുമായ ഹോളി ആശംസ്സ കൾ.

ജയരാജൻ കൂട്ടായി.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.                                


Thursday, 19 February 2015

ഫുലേറാ ദൂജ് - ആചാരങ്ങളും വിശ്വാസ്സങ്ങളും


ഫുലേറാ ദൂജ് - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഉത്തർ പ്രദേശിലെ ബ്രജ് ഭൂമി എന്ന പ്രദേശത്തിലെ വളരെ വിശേഷപ്പെട്ട ഒരു ദി വസ്സമാണ്‌ ഫുലേറാ ദൂജ്. ബ്രജ് ഭൂമി എന്ന പ്രദേശം മധുരയെയും, കാശിയെയും ചുറ്റപ്പെട്ട നിലയിൽ കിടക്കുന്നു.

ഹിന്ദു കലണ്ടർ പ്രകാരം ഫാഗുണ്‍ മാസ്സം ശുക്ല പക്ഷ ദ്വിതീയ ദിവസ്സമാണ്‌ വി ശേഷങ്ങളിൽ വിശേഷപ്പെട്ടതെന്നു വിശ്വസ്സിക്കുന്ന ഫുലേറാ ദൂജ് എന്ന ദിവസ്സം. വസ്സന്ത പഞ്ചമി കഴിഞ്ഞു  ഹോളിആഘോഷത്തിനു മുമ്പായി വരുന്ന ഈ ആ ഘോഷം ശ്രീ കൃ ഷ്ണ കഥയുമായി ബന്ദപ്പെട്ടതിനാൽ ശ്രീ കൃഷ്ണക്ഷേ ത്രങ്ങളി ലാണ് കൂടുതലായും കൊണ്ടാടുന്നത്. മധുരയിലും, വൃന്ദാവനം ശ്രീ കൃഷ്ണ ക്ഷേത്രത്തിലും, മറ്റു ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിലും വിവിധ ആഘോഷങ്ങളോടെ യാണ് ഫുലേറാ ദൂജ് ആഘോഷം നടക്കുന്നത്, വർണ്ണ ശഭലമായ പൂക്കളാൽ ക്ഷേ ത്രത്തെ അലങ്കരിക്കുന്നു. നിറങ്ങളുടെ ഉൽസ്സവമായ ഹോളിയുടെ വരവറിയി ക്കുന്ന ഉൽസ്സവം കൂടിയാണ് ഫുലേറാ ദൂജ്. അതിൻറെ ഭാഗമായി ശ്രീകൃഷ്ണ വിഗ്രഹത്തിൽ പല വർണങ്ങളിലുള്ള സിന്ദൂരം തേക്കുന്നു. ഭക്തർ വിവിധ  തരം പൂക്കളാൽ ക ളിച്ചു കൊണ്ടാണ് ഈ ദിവസ്സം ആഘോഷിക്കുന്നത്. (ഫൂൽ എന്നാൽ പൂവ്, പൂവിൽ നിന്നും ഫുലേറാ എന്ന് പേര് വന്നുവെന്നും വിശ്വാസ്സം.

ഉത്തരേന്ത്യയിൽ കൊണ്ടാടുന്ന ഈ ദിവസ്സത്തിൻറെ പ്രത്യേകത എന്തെന്നാൽ ഇരുപത്തി നാലു മണിക്കൂറും, ദിവസ്സം മുഴുവനും ദോഷ മുക്തമാണ് എന്നത് തന്നെ. ഏതു വിശേഷപ്പെട്ട കാര്യങ്ങൾക്കും ഇത്രയും ഉത്തമമായ വേറെ ഒരു ദിവസ്സം ഹൈന്തവരുടെ ഇടയിൽ ഇല്ലായെന്നതും വിശ്വാസ്സം.

ഉത്തരേന്ത്യയിൽ മുഹൂർത്തം പോലും നോക്കാതെ കല്ല്യാണം, ഗൃഹ പ്രവേശം അടക്കമുള്ള സൽക്കർമ്മങ്ങൾ നടത്തുന്ന ഒരേ ഒരു ദിവസ്സമാണ്‌ ഫുലേറാ ദൂജ്. ഈ വർഷത്തെ ഫുലേറാ ദൂജ് ആഘോഷം ഫിബ്രവരി ഇരുപതിനാണ്.

ഈ വർഷം ഇതേ ദിവസ്സം തന്നെയാണ് ഉത്തരേന്ത്യക്കാർ ചന്ദ്ര ദർശനവും ആ ഘോഷിക്കുന്നത്. പുതിയ ചന്ദ്ര ദിവസ്സം എന്നറിയപ്പെടുന്ന അമാവാസ്സി കഴി ഞ്ഞു ഒന്നാം ദിവസ്സം കാണുന്ന ചന്ദ്രനെ കാണുന്നതാണ്  ചന്ദ്ര ദർശനം എന്ന പേ രിൽ അറിയപ്പെടുന്നത്. വളരെ കുറച്ചു നേരം മാത്രം ദൃശ്യമാകുന്ന ചന്ദ്രനെ കാ ണാൻ ഭക്തർ ശ്രദ്ധയോടെ കാത്തു നിൽക്കുക പതിവാണ്.അമാവാസ്സി ദിവസ്സം മുഴുവൻ വ്രതമെടുക്കുക യും വളരെ വിശേഷമെന്നു വിശ്വസ്സിക്കുന്ന ചന്ദ്രദർ ശനം കണ്ടു വ്രതം മുറിക്കുകയുമാണ് ആചാരം.  

എല്ലാവർക്കും ഫുലേറാ ദൂജ് ആശംസ്സകൾ

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി 

Wednesday, 18 February 2015

ശ്രിരാമകൃഷ്ണ പരമഹംസ ജയന്തി



ശ്രിരാമകൃഷ്ണ പരമഹംസ്സ  ജയന്തി

ഫിബ്രവരി പതിനെട്ടു രണ്ടായിരത്തി പതിനഞ്ചു, ശ്രീ രാമകൃഷ്ണ പരമഹംസ്സരുടെ നൂറ്റി എഴുപ ത്തി ഒൻപതാമത് ജനന ദിവസ്സം.  ആയിരത്തി എ ണ്ണൂറ്റി മുപ്പത്തി ആറു ഫിബ്രവരി പതിനെട്ടിനാണ് സ്വാമിജിയുടെ ജനനമെങ്കിലും, ഹിന്ദു കലണ്ടർ പ്ര കാരം, ദ്വിതീയ ഫാൽഗുന ശുക്ല പക്ഷത്തിൻറെ (വി ക്രം സംവാത്ത് കലണ്ടർ പ്രകാരം) രണ്ടാം ദിവസ്സ മാണ്‌ ജയന്തി ആഘോഷങ്ങൾ നടക്കുക, അത് കൊ ണ്ട് തന്നെ പല വർഷങ്ങളിലും, ജയന്തി ആഘോഷ ദിവസ്സങ്ങൾ മാറി, മാറി വരുക പതിവാണ്. ഈ വർഷത്തെ ആഘോഷം ഫിബ്രവരി ഇരുപതിനാ ണ്.

 പത്തൊൻപതാം നൂറ്റാണ്ടി ൽ പശ്ചിമ ബംഗാളിൽ, ഹുഗ്ലിയി ലെ കമർപുകുർ വില്ലേജിലെ ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ പതിനെട്ടു ഫിബ്രവരി ആ യിരത്തി എണ്ണൂറ്റി മുപ്പത്തി ആറിൽ ജനിച്ചു. ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിലെ പൂജാരിയായി ജീവിതം ആരംഭിച്ചു. കാളി ദേവിയാൽ നേരിട്ട് അനുഗ്രഹിക്ക പ്പെട്ടുവെന്നും വിശ്വാസ്സം, എല്ലാ മതാനുഷ്ടാനങ്ങളും അനുഷ്ടിച്ചു പരീക്ഷിച്ച യോഗി വര്യനാണ് ശ്രീ രാമകൃഷ്ണ പരമഹംസ്സർ. സേവനമാണ് ഏറ്റവും വ ലിയ ദൈവ പൂജയെന്നു വിശ്വസ്സിച്ചിരുന്നു. പിന്നീട് ശാരദ ദേവിയെ ക ല്ല്യാണം കഴിച്ചു. ശ്രീ രാമകൃഷ്ണ പരമഹംസരുടെ എല്ലാ ആത്മീയ കാര്യങ്ങളിലും ശാ രദ ദേവി സജീവ സാന്നിധ്യവുമായിരുന്നു. രാമകൃഷ്ണ പരമ ഹം സരുടെ ശി ഷ്യന്മാരിൽ ഒന്നാമനായിരുന്നു സ്വാമി വിവേകാനന്ദനായി മാറിയ നരേന്ദ്രനാഥ ദത്ത. ഗുരുവായ ശ്രിരാമകൃഷ്ണ പരമഹംസ്സരുടെ വിശ്വാസ്സപ്രമാണങ്ങളിൽ ആകൃഷ്ടനായി ആയിരത്തി എണ്ണൂറ്റി എണ്‍പത്തി എഴിൽ സന്ന്യാസ്സം സ്വീകരി ച്ചതിൽ പിന്നെയാണ് സ്വാമി വിവേകാന്ദനായത്.

ഗുരുവായ പരമഹംസ്സരോടുള്ള ആദര സൂചകമായാണ്സ്വാമി വിവേകാനന്ദൻ ശ്രിരാമ കൃഷ്ണ മഠം സ്ഥാപിച്ചത്. ഗ്രാമത്തിലുള്ള പട്ടിണിപ്പാവങ്ങളുടെയും, അടിച്ചമർത്തപ്പെട്ടവരുടെയും, വിശപ്പ്‌ മാറ്റാനും, അവശ്യമായ വിദ്യാഭ്യാസ്സം കൊടുക്കകയും, അവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുവാനും ലക്ഷ്യമിട്ടാ ണ് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഏഴു മെയ്‌ ഒന്നിന് ശ്രിരാമകൃഷ്ണ മഠം സ്ഥാപിച്ചത് ഇന്ന് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും, മറ്റു പല വിദേശ രാ ജ്യങ്ങളിലും പടർന്നു കിടക്കുന്നു. പാവങ്ങളുടെയും ആശരണരായവരുടെയം ഉന്നമനത്തോടോപ്പോം മതങ്ങൾ തമ്മിലുള്ള ഐക്യം വളർത്തുകയുമായിരുന്നു  മഠത്തിൻറെ ലക്ഷ്യത്തിൽ പ്രധാനം. ലോകം മുഴുവൻ പടർന്നു കിട ക്കുന്ന രാമ കൃഷ്ണ മിഷൻറെ ആസ്ഥാന കേന്ദ്രമായ ബേലൂർ മഠം സ്ഥിതി ചെയ്യുന്നത് വെ സ്റ്റ് ബംഗാളിലെ ഹൌറയിലാണ്.

എല്ലാ മതങ്ങളും ഒന്നാണെന്നും, പല പേരുകളിൽ അറിയപ്പെടുന്ന എല്ലാ ദൈവ ങ്ങളും തുല്ല്യ ശക്തിയോട് കൂടിയ ഒറ്റ ദൈവം തന്നെയെന്നും, അത് കൊണ്ട് മത ത്തിൻറെയും ദൈവത്തിൻറെയും പേരിൽ പരസ്പ്പരം സ്പർധയും ശത്രു തയും വളർത്തരുതെന്നും തൻറെ വിശ്വാസ്സികളെ ഉപദേശിച്ചു.

നോർത്ത് കൊൽക്കൊത്തയിലെ കൊസ്സിപോർ എന്ന സ്ഥലത്ത് വച്ചു അമ്പതാം വയസ്സിൽ അതായതു ആയിരത്തി എണ്ണൂറ്റി എണ്‍പത്തി ആറു ഓഗസ്റ്റ്‌ പാതിനാ റിനായിരുന്നു അദ്ദേ ഹത്തിൻറെ അന്ത്യം. മരിച്ചു ഇത്രയും വർഷങ്ങൾ ആയെ ങ്കിലും, ഇന്നും എന്നും നി റം മങ്ങാതെ ജനമനസ്സുകളിൽ ജീവിക്കുന്ന സാമൂഹ്യ പരിഷ്ക്കർത്താവാണ് സ്വാമിജി.

ജയരാജൻ കൂട്ടായി

     

Monday, 16 February 2015

പാറുവമ്മയുടെ ശിവരാത്രി

       
  പാറുവമ്മയുടെ ശിവരാത്രി

മനസ്സിൽ ഒരുപാട് നന്മകൾ ഉണ്ടായിരുന്ന ഒരു പാട് പേർ ഗ്രാമ പ്രദേശങ്ങളിൽ മുൻ കാലങ്ങളിൽ ജീവിച്ചിരുന്നു. ആരും അറിയപ്പെടാതെപോയ അവരുടെ ചി ല പ്രവർത്തികൾ ഇന്ന് പലർക്കും നിസ്സാരമെന്നു തോന്നിയേക്കാം, എന്നാൽ ദാ രിദ്യത്തിൻറെയും, പട്ടിണിയുടേയും ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് അവ രുടെ പ്രവർത്തികൾ എന്നും മധുരമുള്ള ഓർമ്മകളായി അവശേഷിക്കുന്നു. അ ങ്ങിനെയുള്ളവരുടെ മനസ്സുകളിൽ ഈ വ്യക്തികൾ എന്നുമെന്നും ജീവിക്കുക യും ചെയ്യുന്നു. അങ്ങിനെയുള്ളവരിൽ ഒരാളായിരുന്നു പാറുവമ്മ, അവിവാഹിതയായ പാറുവമ്മയുടെ ചേച്ചിയായ നാണിയമ്മയും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത് 

കനത്ത ജോലികളൊന്നും ചെയ്യാൻ പറ്റാത്ത പാറുവമ്മ വാഗ്ദേവി വിലാസ്സം എൽ പി സ്‌കൂളിൽ കുട്ടികൾക്കുള്ള ഗോതമ്പ് ഉപ്പുമാവും, തരി കാച്ചിയതും ഉണ്ടാക്കുന്ന ജോലി  ചെയ്താണ് ജീവിച്ചുരുന്നത്. മൂന്ന് രൂപയായിരുന്നു ദിവസക്കൂലിയെന്നാണ് ഓർമ്മ. താമസ്സിക്കുന്ന പുരയിടത്തിൽ ഒരു ചെറിയ ഓല വീടും, എട്ട് പത്ത് തെങ്ങുകളും ഉണ്ടായിരുന്നു. തെങ്ങുകളിൽ നിന്നുള്ള നിസ്സാരവരുമാനവും, സ്‌കൂളിൽ നിന്നുള്ള കൂലിയും കൊണ്ട് രണ്ട് പേരുടേയും, പന്ത്രണ്ട് മക്കളുടേയും ജീവിത ചിലവ് തികക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മക്കളെന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട, പന്ത്രണ്ട് പൂച്ചകളായിരുന്നു അവരുടെ മക്കൾ. മീൻ കൂട്ടിയുള്ള ചോറ് മാത്രമേ പന്ത്രണ്ടു മക്കളും കഴിക്കാറുള്ളൂ. മക്കൾക്ക് വേണ്ടി ഒന്നിട വിട്ട ദിവസ്സങ്ങളിൽ ആറ് പൈസ്സക്ക് മത്തി വാങ്ങും.

പകുതി മത്തിയുടെ തലയും വാലും പിറ്റേന്നേക്കു തിളപ്പിച്ച് വയ്ക്കും, ബാക്കി യുള്ള മത്തിയുടെ തലയും, വാലും മുളക് ചേർത്ത് ചാറുണ്ടാക്കി ചോറിൽ കൂ ട്ടി കുഴച്ചു പന്ത്രണ്ട് പങ്ക് വയ്ക്കും. തുടർന്ന് നീട്ടി വിളിക്കും, "മാതൂട്ടീ, ചിരൂട്ടീ, പാഞ്ചൂട്ടീ, കീരാച്ചി, അത്രയും പേര് വിളിക്കുമ്പോഴേക്കും എല്ലാവരും ഓടിയെ ത്തും, വിളമ്പിയ ഓരോ പങ്ക് കഴിക്കും. തികഞ്ഞ അനുസ്സരണയായിരുന്നു മക്ക ൾക്കെല്ലാവർക്കും. വീട് അശുദ്ധമാക്കുകയോ പരസ്പ്പര വാഴക്കോയില്ലാത്തവ രും, തികഞ്ഞ അച്ചടക്കത്തോടും കൂടി ജീവിക്കുന്നവരായിരുന്നു പന്ത്രണ്ട് പേ രും. പുറത്തേക്ക് പോയാലും സന്ധ്യക്ക് മുമ്പ് വീട്ടിലെത്തി അടുക്കള മൂലയിൽ ചടഞ്ഞു കൂടി ഉറക്കം തുടങ്ങും. സ്ഥിരമായുള്ള പരിശീലനം കൊണ്ട് ഏത് ജീവി കളേയും അച്ചടക്കമുള്ളവ രാക്കാമെന്നു പാറുവമ്മയുടെ മക്കളെ കാണുമ്പോൾ തോന്നാറുണ്ട്.

സ്‌കൂളിൽ നിന്നും ബാക്കി വരുന്ന ഉപ്പ്മാവും, തരികാച്ചിയതും ദാരിദ്ര്യമുള്ള വീടുകളിലെ കുട്ടികൾക്ക് കൊണ്ട് പോയി കൊടുത്ത ശേഷമേ പാറുവമ്മ വീട്ടി ലേക്കു പോകാറുള്ളൂ. ചിലപ്പോൾ കുട്ടികൾ കഴിച്ചു തീരുന്നതു വരെ കാത്തിരി ക്കും. അങ്ങിനെ സ്‌കൂളിലെ നൂറോളം കുട്ടികൾക്കും, ബാക്കി വരുന്നത് കൊണ്ട് പോയി കൊടുക്കാറുള്ള പട്ടിണിയുള്ള വീട്ടിലെ കുട്ടികൾക്കും പാറുവമ്മ വേ ണ്ടപ്പെട്ടവരായിരുന്നു. അവർ ഇപ്പോൾ ഏത് നാട്ടിലായാലും, ഏത് സാഹചര്യ ത്തിൽ ജീവിക്കുന്നവരായാലും പാറുവമ്മയുടെ ഉപ്പുമാവും തരിയും കഴിച്ചവ ർ ഒരി ക്കലും അവരെ മറക്കാൻ ഇടയില്ല. ചെറുപ്പ കാലത്തെ വിശപ്പിൻറെ വി ളി അനുഭവിച്ചവർക്ക് പാറുവമ്മ സ്വന്തം അമ്മയായിരുന്നു.

ശിവരാത്രി വ്രതവും, ഏകാദശി വ്രതവുമെല്ലാമെടുക്കുന്ന രണ്ടേ രണ്ട് പേരാണ് ആറ്റുപുറത്ത് ഉണ്ടായിരുന്നത്.  ശിവരാത്രിയോ അത്പോലുള്ള മറ്റു ആചാരങ്ങ ളേയും, ആഘോഷങ്ങളെപ്പറ്റിയുമൊന്നും അന്നത്തെ കുട്ടികൾക്ക് അറിവും ഇല്ലാതിരുന്ന കാലം. ആ കാലത്തും ശിവരാത്രി വ്രതം എടുക്കുന്നത് പാറുവമ്മയും, നാണിയമ്മയു മായിരുന്നു, ഇരുവരും ആറ്റു പുറത്തെ  പഴയ തലമുറക്ക്‌ സുപരിചിതരാണ്, അവരിൽ നിന്നാണ് ശിവരാത്രി വ്രതത്തേയും ഏകാദശി പോലുള്ള മറ്റ് വ്രതങ്ങളെ കുറിച്ച് കേൾക്കുന്നതും, അറി യുന്നതും. ആറ്റു പുറത്തു വാഗ്ദേവി വിലാസ്സം സ്‌കൂളിന് സമീപം ഞങ്ങളുടെ വീടിൻറെ പിറകു വശത്തായിരുന്നു അവിവാഹിതകളായിരുന്ന പാറുവമ്മ യുടേയും നാണിയമ്മയുടേയും താമസ്സം.

ശിവരാത്രി വ്രതമെടുക്കുന്ന ആറ്റുപുറത്തെ ഒരേ ഒരു വീട് പാറുവമ്മയുടെതാ യിരുന്നു. അങ്ങിനെയാണ് ഇങ്ങിനെയൊരു ആചാരം ഉണ്ടെന്ന് കുട്ടികളായിരു ന്ന ഞങ്ങൾ അറിയുന്നത് തന്നെ. ശിവരാത്രി അടുക്കാറാകുമ്പോൾ പാറുവമ്മ ചാണകം മെഴുകി വീടും മുറ്റവുമെല്ലാം വെടിപ്പാക്കും. നാണിയമ്മ പ്രായാധി ഖ്യം കാരണം കൂനിക്കൂടിയാണ് നടക്കുക, ജോലികളൊന്നും ചെയ്യുവാൻ അവ ർക്ക് പറ്റുകയുമില്ല. വീട് വൃത്തിയാക്കലും ശിവരാത്രിക്ക് ആവശ്യമായ ഗോത മ്പ് കഴുകി ഉണക്കി സൂക്ഷിക്കലുമെല്ലാം പാറുവമ്മ ഒറ്റയ്ക്ക് തന്നെ ചെയ്യും.

ശിവരാത്രിക്ക് രണ്ടു ദി വസ്സം മുമ്പ് ഗോതമ്പ് വറുത്തു ശർക്കരയും കൂട്ടി ഇടിച്ചു പൊടിയാക്കും. തലേ ദിവസ്സം ഞങ്ങളെയെല്ലാം ക്ഷണിക്കാൻ വരും. ശിവരാത്രി ദിവസ്സം കുട്ടികളായിരുന്ന ഞങ്ങളെല്ലാം വീട്ടിൽ രാത്രി ഭക്ഷണവും കഴിച്ചു ഓല ചൂട്ടും കത്തിച്ചു പാറുവമ്മയുടെ വീട്ടിലേക്കു പോകും. എല്ലാവരും കൂടിയിരു ന്നു പലതരം കഥകൾ പറയും. ഞങ്ങൾ ഉറക്കം തൂങ്ങാൻ തുടങ്ങുമ്പോൾ വറു ത്തിടിച്ച പൊടിയും ഇളനീരും തരും വീണ്ടും കുറെ കഥകൾ പറയും, ഉറക്കം വ രുമ്പോൾ വീണ്ടും പാറുവമ്മ പൊടി പ്രയോഗം നടത്തും, നേരം വെളുക്കുന്നത്‌ വരെ ഇടവിട്ട്‌ തുടരുന്ന പൊടി പ്രയോഗം ....... വ്രതമെ ടുത്താൽ അവർ രണ്ടു പേരും ഭക്ഷണമൊന്നും കഴിക്കില്ല. കരിക്കിൻ വെള്ളം മാത്രമേ കഴിക്കുകയു ള്ളൂ. (ഇളനീർ വെള്ളം ). ഞങ്ങൾ ഉറങ്ങാതിരിക്കാൻ വേണ്ടിയാണ് ഇടയ്ക്കിടെ യുള്ള പൊടിപ്രയോഗം നടത്തിയിരുന്നത്.

ഞങ്ങൾ ഉറങ്ങാതിരിക്കാൻ ശിവരാത്രിയുടെ കഥകൾ പറഞ്ഞു തരും, പാറുവ മ്മ പറഞ്ഞ ചില കഥകൾ ഇങ്ങിനെ........ വർഷത്തിലെ പന്ത്രണ്ടു മാസ്സത്തിലും ശിവ രാത്രി വരും, പക്ഷെ വ്രതമെടുക്കാനും, തർപ്പണം ചെയ്യുവാനും വിശേഷ പ്പെട്ടത് മഹാശിവരാത്രി തന്നെ.  ഒരു മഹാശിവരാത്രി വ്രതം എടുത്താൽ ഒരു അശ്വമേധയാഗം നടത്തുന്നതിന് തുല്യമായ ഗുണം ലഭിക്കുമെന്നത്‌ വിശ്വാസ്സം. ഭ ഗവാൻ ശിവനും പാർവതിയും തമ്മിലുള്ള വിവാഹം കഴിച്ച ദിവസ്സം കൂടി യാണ് ശിവരാത്രി.(ശിവയും ശക്തിയും ) മാഘ മാസ്സത്തിലെ കൃ ഷ്ണപക്ഷ ചതു ർദശി ദിവസ്സമാണ്‌ ശിവരാത്രി ആഘോഷിക്കുന്നത്. സ്വയംഭൂവായി ലിങ്കരൂപ ത്തിലാണ് ശിവൻ ഭൂമിയിൽ അവതരിച്ചതെന്നും വിശ്വാസ്സം.

അഭിഷേകപ്രിയനായ ശിവനെ പ്രീതിപ്പെടുത്താൻ വ്രതമെടുത്ത് ശിവലിങ്കത്തി ൽ വെള്ളം, പാല്, തേനു എന്നിവ കൊണ്ട് അഭിഷേകവും നടത്തുന്നു. നിയമപ്ര കാരം ആയിരം കലത്തിലുള്ള വെള്ളം കൊണ്ട് അഭിഷേകം നടത്തണമെന്നും വി ശ്വാസ്സം, ഇതിനെ സഹശ്രകലശാഭിഷേകം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അ ഭിഷേകത്തിനു ശേഷം കൂവളയില സമർപ്പിക്കുകയും, പുഷ്പമാല ചാർത്തുക യും ചെയ്യുന്നു, ചെറുപ്രായത്തിൽ പാറുവമ്മയും, നാണിയമ്മയും ഈ ചടങ്ങു കൾ ചെയ്തിട്ടുണ്ട്. എന്നാൽ അവർ ആറ്റുപുറത്തു വന്നതിൽ പിന്നെ പല പരി മിതികളും കാരണം വ്രതം മാ ത്രമേ എടുക്കാറൂള്ളൂ. ചില അവസ്സരങ്ങളിൽ മാ ത്രം കടയപ്പ്രത്തെ ഗണപതി അമ്പലത്തിൽ പോയി ദർശനവും നടത്തും. രാത്രി മു ഴുവൻ ഉറങ്ങാതെ ''ഓം നമ ശിവായ'' മന്ത്രവും "മഹാ മൃത്യുഞ്ജയ മന്ത്രവും" ഉരുവിട്ട് കൊണ്ടിരിക്കും

ഞങ്ങൾ ഉറക്കത്തിലേക്കു വീഴുമ്പോൾ വീണ്ടും ഉണർത്താൻ വേണ്ടി വീണ്ടു  ശി വരാത്രിയുമായി ബന്ധപ്പെട്ട കഥകൾ പറയും. സമുദ്രമഥനം കഴിഞ്ഞപ്പോൾ കി ട്ടിയ കാളകൂടമെന്ന കൊടും വിഷം ലോകത്തെ തന്നെ മൊത്തമായി നശിപ്പിക്കാ ൻ വേണ്ടത്ര ശക്തിയുള്ളതായിരുന്നു. എല്ലാവരും ശിവൻറെയടുത്തു ഓടിച്ചെന്ന് സങ്കടമുണർത്തിക്കുകയും ലോകത്തെ രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയ്യു ന്നു. പരമ ശിവൻ വിഷത്തെ ഏറ്റെടുത്തു കുടിക്കുകയും, വിഷം വയറ്റിലേക്ക് പോകാതെ കഴുത്തിൽ തന്നെ കട്ടിയാവുകയും ചെയ്തു  കട്ടിയായ വിഷം കടും നീല നിറത്തിലുമായിരുന്നു. നീലക്കഴുത്തോട് കൂടിയ ശിവന് നീലകണ്ടൻ എന്ന പേരും വന്നു. അങ്ങിനെ ലോകത്തെ മഹാ വിപത്തിൽ നിന്നും രക്ഷിച്ചതിൻറെ ഓർമ്മക്കായി മഹാശിവരാത്രി ആ ഘോഷിക്കുന്നു എന്നും വിശ്വാസ്സം .

ഇതെല്ലാം പാറുവമ്മയുടെയും നാണിയമ്മയുടെയും വിശ്വാസ്സം, എന്നാൽ നേ പ്പാൾകാരായ എൻറെ സുഹൃത്തുക്കൾ അവരുടെ വ്രതാനുഷ്ടാനത്തെപ്പറ്റിപ്പറ ഞ്ഞത്‌ കേൾക്കുക, വ്രതം എടുത്താൽ പ്രായമായവർ ഇരുപത്തിനാല് മണിക്കൂ റും വെള്ളം പോലും കുടിക്കുകയില്ല, ഭക്തിയോടും വിശ്വാസ്സത്തോടും കൂടി വ്ര തം അനുഷ്ടിച്ചാൽ രെജസ്, തമസ്സ് ഗുണങ്ങൾ നിയന്ത്രിക്കപ്പെടുന്നുവെന്നും പറ യുന്നു. കൂടാതെ ജനന, മരണ ചക്രത്തിൽ നിന്നും മോചിതരാവുകയും മോക്ഷ പ്രാപ്തി ലഭിക്കുകയും ചെയ്യുന്നുവെന്നും അവരുടെ വിശ്വാസ്സങ്ങൾ.

കറുപ്പ് എള്ള് ചേർത്തു തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അതി രാവിലെ കുളിക്കു കയും, പുതു വസ്ത്രങ്ങൾ അണിയുകയും അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോ യി ശിവലിങ്കത്തിൽ വെള്ളവും, പാലും, തേനും കൊണ്ട് ഇപ്രകാരം പ്രാർഥിച്ചു കൊണ്ട് അഭിഷേകവും നടത്തുന്നു, "അല്ലയോ ഭഗവാനെ ഞാൻ അങ്ങയെ അഭി ഷേകം ചെയ്യുന്നു, അത് പോലെ അങ്ങ് എന്നെയും അഭിഷേകം ചെയ്തു എൻറെ പാപങ്ങളെ കഴുകിക്കളയണമേ".... പിന്നീട് ശിവ ലിങ്കത്തിൽ മഞ്ഞളും കുങ്കുമ വും ചാർത്തുകയും, കൂവളയിലയും താമരപ്പുമാലയും അണിയിക്കുകയും ചെയ്യുന്നു.

ലഘു ഭക്ഷണം മാത്രം കഴിച്ചു വ്രതം അനുഷ്ടിക്കുന്നവരാണെങ്കിൽ  കറുപ്പ് നിറ മുള്ള ധാന്യങ്ങളായ കറുപ്പ് പയർ, ഉഴുന്ന് മുതലായവയും, പഴ വ ർഘങ്ങൾ, പാൽ, പഴ ചാർ എന്നിവ കഴിക്കുകയും ചെയ്യുന്നു. പിറ്റേ ദിവസ്സം കാലത്ത് ശി വ പൂജയുടെ പ്രസാദം കഴിച്ചു കൊണ്ട് വ്രതം അവസ്സാനിപ്പിക്കു കയും, സൂര്യ ൻ അസ്തമിച്ച ശേഷം മാത്രം ഉറങ്ങുകയും ചെയ്യുന്നു. ഭാരതത്തിലെന്ന പോലെ നേപ്പാളിലും  വളരെ വിശേഷപ്പെട്ട ആഘോഷമാ ണ് മഹാ ശിവരാത്രി. അന്യ രാ ജ്യങ്ങളിലെ ശിവരാത്രി ആഘോഷങ്ങൾ പറഞ്ഞു കൊടുക്കാൻ പാറുവമ്മയും, നാണിയമ്മയും ജീവിച്ചിരിപ്പില്ല.   


 പ്രായം കൊണ്ട് മൂത്തവരായിരുന്ന നാണിയമ്മ മരിക്കുകയും, തനിച്ചായ പാ റുവമ്മ ഒറ്റപ്പെടലിൻറെ വേദനയും പേറി കുറച്ചു കാലം തനിച്ചു താമസ്സിച്ചു വെങ്കിലും വ്രതമെടുക്കാനുള്ള ആരോഘ്യസ്ഥിതിയിലായിരുന്നില്ല. മക്കളുടെ കാര്യങ്ങൾ നോക്കാനും ശേഷിയില്ലാതെയായി. മക്കളെല്ലാം പല വഴിയിലുമാ യി, പലതിനേയും കുറുക്കനും മറ്റു ക്ഷുദ്ര ജീവികളും ഭക്ഷണമാക്കി. അതിനിട ക്ക് ഞാൻ നാടു വിട്ടു പോകുകയും ചെയ്തു. പിന്നീട് അറിയാൻ കഴിഞ്ഞ കാ ര്യം,  ഒറ്റപ്പെടലും പ്രായത്തിൻറെ അവശതയും  പാറുവമ്മയെ വല്ലാതെ തളർ ത്തുകയും തനിച്ചുള്ള താമസ്സം അസാധ്യമാകുകയും ചെയ്തു.

സ്വന്തമായി മക്കളോ മരുമക്കളോ മറ്റു ബന്ധുക്കളോ ഇല്ലാതിരുന്ന പാറുവമ്മ യേയും, നാണിയമ്മയേയും കുറെ വർഷങ്ങളായി അവർക്കു ആവശ്യമുള്ള  അ ത്യാവശ്യം ചെറിയ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നത് നടമ്മൽ രാ മേട്ടനായിരുന്നു. തുടർന്ന് രാമേട്ടൻറെ വീട്ടിലേക്കു താമസ്സം മാറ്റുകയും അവിടെ വച്ചു വാർധക്യ സഹജമായ അസുഖം മൂർച്ചിച്ചു മരിക്കുകയും ചെയ്തുവെ ന്നുമാണ്. ജീവിത യാത്രക്കിടയിൽ ശ്രദ്ധിക്കാൻ പറ്റാതെപോയ പാറുവമ്മയും നാണിയമ്മയും, മക്കളും മരണമില്ലാത്തവരായി ഹൃദയകർണ്ണികാ പദത്തിൽ ഇന്നും ജീവിക്കുന്നു.

 പൊടിയും ഇളനീർ വെള്ളവും തരാൻ പാറുവമ്മയില്ലെങ്കിലും എല്ലാ വർഷ വും ശിവരാത്രി വരുമ്പോൾ എനിക്ക് പാറുവമ്മയുടേയും, നാണിയമ്മയുടേ യും ശിവരാത്രി വ്രതവും പറഞ്ഞു തരാറുള്ള കഥകളും ഓർമ്മ വരാറുണ്ട്. പാ റുവമ്മക്കും നാണിയമ്മക്കും വേണ്ടി മറ്റൊന്നും ചെയ്യുവാനില്ലാത്തതു കൊണ്ട് ശിവകഥയും  ശിവരാത്രി വ്രതത്തിൻറെ മഹത്വവും എനിക്ക് പറഞ്ഞു തന്നു പ ഠിപ്പിച്ച പാറുവമ്മയുടേയും, നാണിയമ്മയുടേയും ഓർമ്മക്കായി ഈ കഥ സമ ർപ്പിക്കുന്നു. എന്നെപ്പോലെ കുറെയധികം പേരുടെ മനസ്സുകളിൽ ഇന്നും പാറു വമ്മയും നാണിയമ്മയും ജീവിക്കുന്നു................. ,പാറുവമ്മയോടുള്ള ആദരസൂ ചകമായും, അവരിൽ നിന്ന് കിട്ടിയ ഊർജ്വവും കാരണം മുടങ്ങാതെ എല്ലാ വർ ഷങ്ങളിലും ഞാൻ ശിവരാ ത്രി വ്രതവും അനുഷ്ഠിക്കുന്നു.


ജയരജാൻ കൂട്ടായി