Saturday, 23 April 2016

പൊന്ന്യത്തങ്കം


                                                        പൊന്ന്യത്തങ്കം

 1191 കുംഭം 11നു ഏഴരക്കണ്ടത്തിൽ നടന്ന പൊന്ന്യത്തങ്കത്തെ ക്കുറിച്ച്.....

പൊന്ന്യം, തലശ്ശേരിയുടെ ചരിത്രത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ  ഗ്രാ മം, നെൽ വയലുകളും, പൊന്ന്യം പുഴയും, ചാല വയലിലെ കോപ്പാടികുളം മു തൽ, ചെറുതും വലുതുമായ കുളങ്ങളും അനേകം തണ്ണീർ തടങ്ങളും, കൊണ്ട് സ മ്പുഷ്ടമായിരുന്ന ഗ്രാമം, ചാല വയലും, കടമ്പിൽ വയലും, പൊന്ന്യം വയലും പൊന്ന്യത്തിനു മാത്രം സ്വ ന്തമായിരുന്നു. തലശ്ശേരി പച്ചക്കറി ചന്തയിൽ കടമ്പി ൽ വയലിലെ പച്ചക്കറിക്ക് പ്രഥമ സ്ഥാനം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരു ന്നു.

ഏപ്രിൽ മാസത്തിൽ വിഷു കഴിഞ്ഞു എല്ലാവരും വിത്തും കൈക്കോട്ടുമായി കണ്ടത്തിലേക്കിറങ്ങുന്നു. മെയ്‌ പകുതിയാകുമ്പോഴെക്കും വിത്ത് വിതച്ചു കഴി യും. അതോടെ ഇട വിട്ടുള്ള ദിവസ്സങ്ങളിൽ മഴയും പെയ്യും. മഴ പെയ്താൽ വി ത്ത്‌ മുളക്കാനും തുടങ്ങും. പിന്നീട് എപ്പോഴും വയലുകളിൽ തിരക്ക് തന്നെയാ യിരിക്കും. നെല്ലിനിടയിലുള്ള പാഴ് പുല്ലുകളും,കളകളും പറിച്ചു മാറ്റുക, ഞാ റു പറിച്ചു നടുക, വളം ചേർക്കുക, അങ്ങിനെ പകലന്തിയോളം വയലുകൾ ഉ ണർന്നിരി ക്കും.

വയലുകളിൽ വെള്ളം നിറഞ്ഞു കഴിയുമ്പോൾ കൊച്ചയും, കുളക്കോഴിയും, മീ ൻ കള്ളിപക്ഷിയും സജീവമാകും. കണ്ടത്തിന് നടുക്ക് നെൽ ചെടിയുടെ ഇലകൾ മടക്കി കൂടുണ്ടാക്കി കുളക്കോഴികൾ മുട്ടയിടും. കൊക്കുയർത്തി പരൽ മീനിനെ കൊത്തിയെടുക്കുന്ന വെള്ള കൊച്ചയും, മണ്ണട്ടയെന്ന നാടൻ പേരിലറിയപ്പെട്ടി രുന്ന വലിയ തവളകളും, ചെറിയ പരൽ മീൻ മുതൽ കടുങ്ങാലിയും, മുഴു, നു ള്ളിക്കോട്ടി, ആരൽ, മെലിഞ്ഞിൽ, കയിച്ചൽ( ബ്രാൽ) അങ്ങിനെ നാടൻ പേരുക ളിലറിയപ്പെടുന്ന പല തരത്തിലും പെട്ട നൂറു കണക്കിന് മീനുകളും സ്വൈര വി ഹാരം നടത്തിയിരുന്ന കണ്ടങ്ങൾ, എല്ലാം പൊന്ന്യത്തിനു സ്വന്തമാ യുണ്ടായിരു ന്നു.

തവള പിടുത്തക്കാർ മണ്ണട്ട തവളകളുടെ വംശം തന്നെ ഇല്ലാതാക്കുകയും, രാസ വളങ്ങളും, കീട നാശിനികളുടെയും  പ്രയോഗവും കാരണം കൊടിയ വിഷം വെള്ളത്തിൽ കലരുകയും നിത്യ സംഭവങ്ങൾ ആയി മാറിയപ്പോൾ പരൽ മീനു കളടക്കമുള്ള എല്ലാ തരം മീൻ വർഗങ്ങൾക്കും, മറ്റു ജല ജീവികൾക്കും വംശ നാശം സംഭവിച്ചു. വിഷ വെള്ളത്തിലെ മീനുകളേയും മറ്റു ജല ജീവികളേയും കഴിച്ച കൊച്ചയും, കൊറ്റിയും, മീൻ കള്ളിയുമെല്ലാം ചത്തൊടുങ്ങി. കൂട്ടത്തിൽ വയൽ തന്നെ ഇല്ലാതാവുകയും ചെയ്തതോടെ, ഇപ്പോൾ അപൂർവമായി മാത്ര മേ ഇവകളെയെല്ലാം കാണാനുള്ളൂ.

നവമ്പർ മാസ്സത്തോടെ വയലുകളിൽ കൊയ്ത്തു കഴിയുന്നു, കുറച്ചു നാളുകൾ കണ്ടത്തിൽ വെള്ളം കെട്ടിക്കിടക്കും. അങ്ങിനെയുള്ള സമയങ്ങളിൽ വയലിൽ കാര്യമായ തിരക്കോ, ബഹളമോ ഉണ്ടാകില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും കണ്ടങ്ങളുടെ നടുക്കുള്ള കുളങ്ങളിൽ നിന്നും കുട്ടികളും, മുതിർന്നവരും ചൂണ്ടയിട്ടും,  വല വീശിയും മീൻ പിടിക്കും. മഴക്കാലമായാൽ എല്ലാ വീടുകളി ലും പുഴ മീൻ കറിയുണ്ടാകും. വെള്ളം വറ്റിതുടങ്ങുമ്പോൾ താറാവ് വളർത്തു കാർ ആയിരക്കണക്കിന് താറാവുകളുമായി കക്കറ, കതിരൂർ ഭാഗങ്ങളിൽ നി ന്നും മേയ്ക്കാൻ കൊണ്ട് വരും, രാവിലെ താറാവിൻ കൂട്ടങ്ങളുമായി വയലിൽ ഇറങ്ങുകയും, വെയിൽ കനക്കുന്നതോടെ തിരിച്ചും പോകും, വൈകീട്ട് വെയി ലിന് ശക്തി കുറയുമ്പോൾ വീണ്ടും വരും.

കണ്ടത്തിൽ വെള്ളം വറ്റിയാൽ മൂരി വയ്ക്കും (കാളകളെ കൊണ്ട് നിലം ഉഴുതു മറിക്കും, ഇതിനു മൂരി വയ്ക്കുക എന്ന് പറയുമായിരുന്നു) മൂരി വച്ച് കഴി ഞ്ഞാൽ കട്ട ഉടക്കുകയും പിന്നെ ചെറു കുഴികളുണ്ടാക്കി പച്ചക്കറി വിത്തുകൾ നട്ടു തുടങ്ങും. ചുവന്ന ചീര, പച്ച ചീര, മത്തൻ കുമ്പളം, ഇളവൻ കുമ്പളം, വെ ള്ളരി കുമ്പളം, പൊട്ടിക്ക, കയ്പ്പക്ക, വെണ്ടയ്ക്ക, പടവലം, അങ്ങിനെ പല തരം പച്ചക്കറികൾ, എല്ലാ വയലുകളിലും നിറയെ പച്ചക്കറി കൃഷിയുണ്ടാകും. രാ വിലേയും വൈകുന്നേരങ്ങളിലും കുളങ്ങളിൽ നിന്നും കുടങ്ങളിൽ കോരിയെടു ത്തു വെള്ളം നനയ്ക്കും, എപ്പോഴും വയൽ തിരക്കും, ബഹളമയമായും ഇരി ക്കും.

പച്ചക്കറി പാകമായി കഴിയുമ്പോൾ സ്ത്രീകൾ കാലത്ത് തന്നെ കുളുത്തതും ക ഴിച്ചു (പഴം ചോറ്) വലിയ കൊട്ടയുമായി വയലിലെത്തും, പല തരം പച്ചക്ക റികൾ പറിച്ചെടുത്തു കൊട്ടകളിൽ നിറച്ചു തല ചുമടായി വരി വരിയായി നട ന്നു തലശ്ശേരിയിലേക്ക് പോകും, പച്ചക്കറികൾ വിറ്റു, വീട്ടാവശ്യത്തിനുള്ള പല വ്യഞ്ജനങ്ങ ളും, കൃഷിക്കുള്ള വളങ്ങളുമെല്ലാമായി തിരിച്ചു നടന്നു തന്നെ വീ ട്ടിലേക്കു വ രും. പച്ചക്കറി ഏതാണ്ട് തീരാറാകുമ്പോൾ, ഫിബ്രവരി മാസ്സത്തിൽ ഉച്ചാൽ ദിവസ്സം ഉച്ചക്ക് വെള്ളരി നടും, ഭൂമി ദേവി ഋതുമതിയാകുന്ന ദിവസ്സമാ ണ്‌ ഉച്ചാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്, ആ ദിവസ്സം കൃഷിയിറക്കുന്നത് വിളവിൽ നൂറു മേനി എന്ന് വിശ്വാസ്സമായിരുന്നു. ഉച്ചാൽ ഉച്ചക്ക് വെള്ളരി നട്ടു വിഷു ഉച്ചക്ക് വെള്ളരി പറിക്കുകയെന്നതായിരുന്നു ആചാരം. വിൽപ്പന കഴി ഞ്ഞു ബാക്കി വീട്ടാവശ്യത്തിനായി സൂക്ഷിക്കും. വെള്ളരിക്ക കർക്കിടകത്തിലെ പഞ്ഞ കാലത്ത് ചക്കക്കുരുവും ചേർത്തു കറിയാക്കും. ഇതെല്ലാം ആ കാലങ്ങ ളിലെ ജീവിത ശൈലിയായിരുന്നു.

എല്ലാ വയലുകളിലും ഒന്നോ രണ്ടോ കണ്ടങ്ങൾ പച്ചക്കറി കൃഷിയില്ലാതെ ഒഴി ഞ്ഞിരിക്കും. ഇങ്ങിനെയുള്ള വയലുകളിൽ കുട്ടികൾ, ചുള്ളി കളി, ആട്ട കളി, ബോള് കളി, തൊടാൻ ഓടിക്കളി അങ്ങിനെ പല തരം കളികൾ കളിക്കും. എല്ലാ വർക്കും അവരറിയാതെ തന്നെ ആവശ്യത്തിനുള്ള വ്യായാമവും കിട്ടും. ഫുട് ബോളും, ക്രിക്കറ്റും പ്രശസ്തമായി കഴിഞ്ഞപ്പോൾ പിന്നെ നാടൻ കളികളെല്ലാം വഴി മാറി, സ്കൂൾ അല്ലെങ്കിൽ കോളേജു വിട്ടു വീട്ടിലെത്തിയാൽ കുട്ടികളെ ല്ലാം വയലുകളിലായിരിക്കും. ഒഴിഞ്ഞ കണ്ടങ്ങളിലും, പറമ്പ്കളുടെ മൂലയി ലും അങ്ങിനെ എവിടെ നോക്കിയാലും കുട്ടികൾ കളിയിലായിരുന്നു. ഇത് കൂടാ തെ കലാ പരിപാടികൾ, വാർഷിക ആഘോഷങ്ങൾ, മറ്റു മൽസ്സരങ്ങ ൾ പലതും വേനൽ കാലങ്ങളിൽ വയലുകളിലെ ഒഴിഞ്ഞ കണ്ടത്തിൽ നടക്കുമായിരുന്നു. നാട്ടിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും കളരികളുമുണ്ടായിരുന്നു. കുട്ടികൾ രാവിലെയും വൈകുന്നേരങ്ങളിലും കളരിയിൽ പോയി അഭ്യാസ്സങ്ങളും മറ്റു കളരി മുറകളും പഠിച്ചിരുന്നു.

വടക്കൻ കേരളത്തിലെ കളരി പയറ്റിനും, പരിശീലനത്തിനും നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്‌. ചരിത്രത്തിൽ ഇടം പിടിച്ച കതിരൂർ ഗുരിക്കളും, തച്ചോ ളി ഒതേനനും പയ്യം വെള്ളി ചന്തുവടക്കം പല ചേകവ വീരന്മാരും അങ്കം വെട്ടുകയും മരിച്ചു വീഴുകയും ചെയ്ത ചരിത്രം വടക്കേ മലബാറിന് മാത്രം സ്വന്തം. വടക രയിലെ പടക്കുറുപ്പ്‌ കുടുംബത്തിലായിരുന്നു മേപ്പയിൽ തച്ചോളി മാണിക്കോ ത്ത് കോവിലകത്തു കുഞ്ഞി ഒതേന കുറുപ്പ് എന്ന ഒതേനൻറെ ജനനം. (ഉദയന കുറുപ്പ് എന്നും പേരുണ്ടായിരുന്നു). വടകര തലസ്ഥാനമായുള്ള മുപ്പതു കൂട്ടം കുറുംബ്രനാട് (കടത്തനാട്) രാജ കുടുംബത്തിൽ ഒന്നായിരുന്നു കുറുംബ്ര സ്വരൂ പം എന്ന തച്ചോളി മാണിക്കോത്ത് കോവിലകം. അച്ഛൻ കൊട്ടക്കാട് കോവിലക ത്തു പുതുപ്പനാട്ടു മൂപ്പിൽ വാഴുന്നോർ.


ഒതേനൻറെ ഗുരുവായിരുന്നു കതിരൂർ ഗുരുക്കൾ (മതിലൂർ ഗുരുക്കൾ) എല്ലാ അടവുകളും ആയോധന കലകളും മറ്റു ശിഷ്യന്മാരെയെന്ന പോലെ ഒതേനനെ യും ഗുരുക്കൾ പഠിപ്പിച്ചിരുന്നു. ആയോധന കലയിലും അഭ്യാസ്സ മുറകളിലും മറ്റുള്ളവരേയെല്ലാം വളരെ പിന്നിലാക്കിയ ഒതേനൻ, തൻറെ കഴിവിൽ ഒരു പാട് അഹങ്കരിക്കുകയും ചെയ്തിരുന്നെന്ന് പറയപ്പെടുന്നു. വടക്കേ മലബാറി ൽ പരക്കെ അറിയപ്പെടുന്നയാളും, എല്ലാവരും ആദരിക്കുകയും, ബഹുമാനി ക്കുകയും ചെയ്തിരുന്ന യോധാവുവായിരുന്ന ചിണ്ടൻ നമ്പിയാരുമായി അങ്കം കുറിച്ചതും അതെ അഹങ്കരത്താലായിരുന്നുവെന്നും പറയപ്പെടുന്നു. ഒതേന ൻറെ ഉറ്റ മിത്രമാരിരുന്നു പയ്യം വെള്ളി ചന്തു. ചിണ്ടൻ നമ്പിയാരുടെ കഴിവ് നന്നായി അറിയാമായിരുന്ന പയ്യം വെള്ളി ചന്തു, നമ്പിയാരുമായുള്ള അങ്കത്തി ൽ നിന്ന് ഒതേനനെ പിൻ തിരിപ്പിക്കാൻ നടത്തിയ ശ്രമം വിഫലമായി.

അങ്കത്തി ൽ തൻറെ ആത്മ മിത്രമായ ഒതേനന് അപകട സാധ്യത മണത്തറിഞ്ഞ      പയ്യം വെള്ളി ചന്തു മനസ്സില്ലാ മനസ്സോടെ ഒതേനനെ പൂഴിക്കടകൻ പഠിപ്പിക്കു വാൻ തീരുമാനിച്ചു. കളരിയിൽ നിഷിദ്ധമായ അടവാണ് ചതി പ്രയോഗമായ പൂഴികടകൻ. അത് കൊണ്ട് തന്നെ ഗുരുക്കന്മാരാരും ശിഷ്യരെ പൂഴി കടകൻ  പഠിപ്പിക്കുവാൻ മുതിരാറുമില്ല. മറ്റു നിർവാഹമില്ലാത്ത അവസ്ഥയിൽ ഒരി ക്കലും ദുരുപയോഗം ചെയ്യുകയോ, സ്വന്തം ജീവരക്ഷക്ക് വേണ്ടിയല്ലാതെ പ്ര യോഗിക്കുകയില്ലെന്നും ഒതേനനെ കൊണ്ട് കളരി പരമ്പര ദൈവങ്ങളുടെ പേരി ൽ സത്യം ചെയ്യിക്കുകയും ചെയ്ത ശേഷം പൂഴി കടകൻ പഠിപ്പിക്കുന്നു. വാൾ പയറ്റിനിടയിൽ കാൽ പാദം കൊണ്ട് മണ്ണ് കോരി എതിരാളിയുടെ കണ്ണിലടിക്കു കയും, കണ്ണ് മൂടിപ്പോകുന്ന അവസ്ഥയിൽ എതിരാളിയെ വെട്ടി വീഴ്ത്തുകയും ചെയ്യുന്നതാണ് പൂഴി കടകൻ. സ്വന്തം ജീവന് ആപത്തു ഒന്നും ഇല്ലായിരുന്നി ട്ടും, ചിണ്ടൻ നമ്പിയാരെ തോൽപ്പിക്കാൻ പറ്റാത്ത അവസ്ഥയിലും പരാജയം സ മ്മതിച്ചു പിൻ വാങ്ങുന്നതിന് പകരം, കൊലച്ചതിയായി അറിയപ്പെടുന്ന പൂഴി ക്കടകൻ പ്രയോഗിച്ചു വീഴ്ത്തുകയും നമ്പിയാരുടെ ശിരച്ചേദം നടത്തുകയും ചെയ്യുന്നു. പിന്നീട് ഒരിക്കലും ചെയ്ത സത്യം പാലിക്കാതിരുന്ന ഒതേനൻ പു ന്നോറ കേളപ്പനും, പരുമല നമ്പിക്കുറുപ്പുമടക്കം പല വീരന്മാ രേയും പൂഴി ക ടകൻ പ്രായോ ഗിച്ചു കീഴ്പ്പെടുത്തി വധിച്ചുവെന്നതും ചരിത്രം.

ദിവസ്സം കഴിയുംതോറും ഒതേനൻറെ പേരും പ്രശസ്തിയും വർദ്ധിച്ചു കൊണ്ടി രുന്നു. ഒതേനൻറെ കഴിവുകളിലും, ആയോധന കലകളിലും, സാഹസീകതയി ലും ആകൃഷ്ടരായി സാമൂതിരി രാജാക്കന്മാർ പോലും ആദരിക്കുവാനും ബഹു മാനിക്കുവാനും തുടങ്ങി. എന്നാൽ ഗുരുവായ കതിരൂർ ഗുരുക്കളുമായി വാ ഗ്വാദങ്ങളിൽ ഏർപ്പെടുകയെന്നത് സ്ഥിരം പതിവുമായിരുന്നു. ഒരു ദിവസ്സം പ്രഭാതത്തിൽ ഒതേനൻ കാക്കാടൻ എന്ന് പേരായ മൂത്ത ഗുരുവുമായി കളരി പന്തലിൽ നടക്കുകയായിരുന്നു, അപ്പോൾ ഗുരുവായ കതിരൂർ ഗുരുക്കൾ പ രിശീലനവും കഴിഞ്ഞു ശിഷ്യന്മാരുമായി എതിരേ വരികയുമായിരുന്നു. ഉടനെ ഒതേനൻ കാക്കാടൻ മൂത്ത ഗുരുക്കളോട് പരിഹാസ്സ രൂപത്തിൽ "കതിരൂർ ഗു രുക്കൾ വരുന്നുണ്ടല്ലോ"യെന്നു വിളിച്ചു പറയുന്നു.  മറുപടിയായി കാക്കാടൻ മൂത്ത ഗുരുക്കൾ, "തച്ചോളി ഒതേനാ കുഞ്ഞി ഒതേന, ഗുരുക്കളോട് നിൻറെ കളി വെക്കരുതേ, പതിനായിരത്തിനും ഗുരുക്കളല്ലേ, നിൻറെയും, എൻറെയും ഗുരുക്കളല്ലേ" എന്ന് ഉപദേശിക്കുന്നു. "മറുപടിയായി ഒതേനൻ "പതിനായിരം ശിഷ്യന്മാരുണ്ടെന്നാലും, എൻറെ ഗുരുക്കളുമാണെങ്കിലും കുഞ്ചാരനല്ലേ കുലമവനും, എൻറെ തല മണ്ണിൽ കുത്തുവോളം, കുഞ്ചാരനാചാരം ചെയ്യൂല്ല ഞാൻ.

 കുലപ്പേര് വിളിച്ചു ശിഷ്യന്മാർക്ക് മുന്നിൽ വെച്ച് അപമാനിക്കപ്പെടുകയാൽ വ്രണിത ഹൃദയനായ കതിരൂർ ഗുരുക്കൾ ഒതേനനുമായി വാക്ക് പോരിൽ ഏർ പ്പെടുകയും രണ്ടു പേരും പരസ്പ്പരം വെല്ലുവിളിക്കുകയും ചെയ്യുന്നു, ഗുരുക്ക ളുടെ നാടായ ചുണ്ടാങ്ങാപ്പോയിലിൽ വച്ച് തന്നെ അദ്ദേഹത്തെ അങ്കത്തിൽ പ രാജയപ്പെടുത്തുമെന്നു വെല്ലു വിളിക്കുന്നു. "കുഞ്ചാരനായ എന്നാൽ പോരുന്ന തും പോരാത്തതും പോന്നിയത്തരയാക്കൂന്നാട്ടെ ഒതെനാ" യെന്നു ഗുരുക്കളും മറുപടി കൊടുക്കുന്നു. പൊന്ന്യം അരയാൽ മുതൽ അങ്ങോട്ട്‌ ആ കാലങ്ങളിൽ ഏഴരക്കണ്ടമായിരുന്നു. പിന്നീടാണ് കുറെ ഭാഗം കരപ്പറമ്പായി മാറിയത്. ശത്രു ക്കളോടു ദയയില്ലാത്തവനും, മിത്ര ങ്ങളുടെ ആത്മ മിത്രവുമായിരുന്നു ഒതേനൻ.


അങ്ങിനെയാണ് തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊന്ന്യത്തെ ഏഴര ക്കണ്ടം അങ്കത്തിനായി തിരഞ്ഞെടുത്തത്. ഏതാണ്ട് അഞ്ഞൂറോളം വർഷങ്ങൾ ക്കു മുൻപ്, പതിനാറാം നൂറ്റാണ്ടിൽ (കൊല്ല വർഷം അറുന്നൂറ്റി തൊണ്ണൂറ്റി ഒ ന്നിലാണെന്നാണ് നിഗമനം, കൃത്യമായ വർഷം ലഭ്യമല്ല) കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കം വെട്ടി മരിച്ചു വീണ സ്ഥലമാണ് പൊന്ന്യം ഏഴരക്ക ണ്ടം. ആയോധനകലയിൽ ഗുരുസ്ഥാനീയനും പന്തീരായിരത്തിനു മുകളിൽ ധീര രായ ആയോധന കലാ അഭ്യാസ്സികളും സ്വന്തമായുള്ള കതിരൂർ ഗുരുക്കളെ കോ ട്ടയം നാട് വാഴി തമ്പൂരാനടക്കം എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുക യും ചെയ്തിരുന്നു. എനിക്കൊപ്പോം പ്രമാണിയായി മറ്റൊരാളും വേണ്ടെന്ന ചിന്തയാവാം ഗുരുക്കളെ വകവരുത്തുവാൻ ഒതേനന് പ്രേരണയായത്.

കുംഭ മാസ്സം പത്തിനും, പതിനൊന്നിനുമായി അങ്കം കുറിക്കുവാൻ തീരുമാനി ക്കുകയും, ഒൻപതാം തിയ്യതി ജേഷ്ടനായ കുഞ്ഞിരാമനും, ഒതേനൻറെ പ്രവൃ ത്തികളുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന സഹായിയുമായ കണ്ടാച്ചേരി ചാപ്പനുമായി പൊന്ന്യത്ത് എത്തുകയും, ഏഴരക്കണ്ടത്തിൽ അ ങ്കത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുവെന്നുമാണ് ചരിത്രം. പത്തിന് അങ്കം തുടങ്ങുകയും, ഇ ടയ്ക്കു പൊന്ന്യം അരയാലിൻറെ കീഴിലായി വിശ്രമിക്കുകയും ഭക്ഷണം കഴി ക്കുയും ചെയ്തെന്നുമൊക്കെ പഴമക്കാർ അവരുടെ പൂർവ്വികർ തലമുറകളാ യി കൈമാറിയിരുന്ന വിവരം വച്ചു പറയുമായിരുന്നു. (പൊന്ന്യം പാലത്തി നടുത്ത് ഇപ്പോഴത്തെ ഓട്ടോ സ്റ്റാന്ടിനു എതിർ വശമായിരുന്നു പ്രസിദ്ധമായ പൊന്ന്യം അരയാലെന്നും കേട്ടിട്ടുണ്ട്. ഇപ്പോൾ പൊന്ന്യം അരയാൽ നിലവിലി ല്ല )

തുല്ല്യ ശക്തികളായ രണ്ടു പേരുടെ അങ്കത്തിൽ ആരും തോൽക്കാതെയും, ആരും ജയിക്കാതെയും അങ്കം തുടർന്നു കൊണ്ടിരുന്നു. അങ്കത്തിൻറെ ശക്തി കൊണ്ട് കാറ്റിനു പോലും വേഗത വർദ്ധിച്ചു കൊടും കാറ്റായി മാറിയെന്നുമൊക്കെ വി ശ്വാസ്സം നിലവിലുണ്ടായിരുന്നു. (എൻറെ കുട്ടിക്കാലങ്ങളിൽ കുംഭം പത്തിനും, പതി നൊന്നിനും വാഴക്ക്‌ വെള്ളം നനക്കുകയോ, പുര കെട്ടാനുള്ള ഓല മടയു കയോ ചെയ്യാറില്ല, കാറ്റിൽ വാഴ നിലം പൊത്തുമെന്നും, വീടുകളുടെ മേൽക്കൂ ര കാറ്റിൽ തകരുമെന്നുമൊക്കെയുള്ള വിശ്വാസ്സങ്ങളായിരുന്നു കാരണം.

അന്തമില്ലാതെ തുടരുന്ന അങ്കത്തിൽ എല്ലാ ആയുധങ്ങളും പ്രയോഗിച്ചുവെങ്കി ലും  നിഷ്ഫലമാവുകയായിരുന്നു. ഒതേനനു അങ്കത്തിൽ വിജയം അനിവാര്യമാ യിരുന്നു, സ്വന്തം അഭിമാനം രക്ഷിക്കുകയെന്നതിനപ്പുറം വേറെ ഒന്നും മനസ്സി ലുമില്ലായിരുന്നു. സ്വന്തം ജീവന് ഭീഷണിയൊന്നും ഇല്ലായിരുന്നിട്ടു കൂടി, ചെ യ്ത സത്യം ഒരിക്കൽ കൂടി വിസ്മരിക്കുകയും, പൂഴി കടകൻ തന്നെ പ്രയോഗി ക്കുകയും, തച്ചോളി ഒതേനനെ വീരശൂര പരാക്രമിയായ കടത്തനാട് വീരനാക്കി മാറ്റിയ കതിരൂർ ഗുരുക്കളുടെ കഴുത്ത് വെട്ടി വീഴ്ത്തുകയും അങ്ങിനെ അങ്ക ത്തിനു സമാപ്തിയാകുകയും ചെയ്തു.   അങ്കം കഴിഞ്ഞു തിരിച്ചു പോകുമ്പോ ൾ പകുതി വഴിയെത്തിയപ്പോഴാണ് മടിയായുധം അങ്കക്കളത്തിൽ നഷ്ടമായ കാ ര്യം ഓർമ്മയിൽ വന്നത്. മടിയായുധം എടുക്കാനായി തിരിച്ചു പോകാൻ തുട ങ്ങിയ ഒതേനനെ ജേഷ്ടനായ കുഞ്ഞിരാമ ൻ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. മടിയാ യുധം വേറെയും വീട്ടിലുണ്ടെന്നും,കളരി നിയമ പ്രകാരം അങ്കം കഴിഞ്ഞു എതി രാളി മരിച്ചു വീണ പോർക്കളത്തിൽ തിരിച്ചു പോകുന്നത് അപകടമുണ്ടാക്കും എന്നുമായിരുന്നു കളരി നിയമത്തിലെ വിശ്വാസ്സങ്ങൾ.

പേരുകേട്ട ധീരനായ പോരാളി പടയ്ക്ക് പോയിട്ട് ആയുധവും ഉപേക്ഷിച്ചു ഓ ടിയെന്ന ദുഷ് പേര് വരുമെന്ന് പറഞ്ഞു, ജേഷ്ഠൻറെ എതിർപ്പ് വക വെക്കാതെ ഒതേനൻ വീണ്ടും ഏഴരക്കണ്ടത്തിലേക്ക് തിരിച്ചു. പോർക്കളത്തിൽ ഒതേനൻറെ മടിയായുധം വീണു കിടക്കുന്നത് കതിരൂർ ഗുരുക്കളുടെ ശിഷ്യനായ പരുന്തുങ്ക ൽ എമ്മൻ പണിക്കർ കാണുന്നു, അഭിമാനിയായ ഒതേനൻ മടിയായുധം തേടി തിരിച്ചു വരുമെന്ന് കണക്കു കൂട്ടിയ എമ്മൻ പണിക്കർ ചുണ്ടങ്ങാപ്പൊയിലിലെ  മായിൻ കുട്ടിയെ നാടൻ തോക്കുമായി ഏഴരക്കണ്ടത്തിലേക്കയക്കുന്നു. ഒതേന ൻ ഏഴരക്കണ്ടത്തിൽ എത്തി ആയുധം എടുക്കുവാൻ തുടങ്ങുമ്പോൾ വരമ്പിൽ മറഞ്ഞു നിന്നിരുന്ന മായിൻ കുട്ടി നാടൻ തോക്ക് കൊണ്ട് വെടി വെക്കുന്നു. ഉന്നം തെറ്റാതെയുള്ള വെടിയുണ്ട ഒതേനൻറെ മാറിടത്തിൽ തന്നെ തുളച്ചു കയറി.
(വെടി കൊണ്ട ഒതേനൻ നാലുഭാഗത്തും തിരിഞ്ഞു നോക്കിയെന്നും, ഓടി രക്ഷ പ്പെടാൻ ശ്രമിച്ച മായിൻ കുട്ടിയെ കയ്യിലുണ്ടായിരുന്ന ആയുധം വലിച്ചെറിഞ്ഞു കൊന്നു വെന്നുമുള്ള വിശ്വാസ്സവും നിലവിലുണ്ട്)

വെടിയേറ്റ ശേഷം  ഏഴരക്കണ്ടത്തിൽ നിന്നും പൊന്ന്യം അരയാലിൻറെ കീഴിൽ വരെ നടന്നു പോവുകയും അവിടെ വച്ചു തുണി കൊണ്ട് മാറിടത്തിൽ കെട്ടുക യും  കുറച്ചു വിശ്രമിച്ച ശേഷം, വടകരയിലെ വീട്ടിലെത്തി എല്ലാവരുമായി അ വസാനമായി സംസ്സാരിക്കുകയും, ആർക്കൊക്കെ എന്തൊക്കെ കൊടുക്കണമെ ന്ന് പറയുകയും  ചാപ്പനെ കൊണ്ട് മാറിടത്തിലെ കെട്ട് അഴിപ്പിച്ച ശേഷം മരി ച്ചുവെന്നുമാണ് ചരിത്രം. അങ്ങിനെ മുപ്പത്തി രണ്ടാം വയസ്സിൽ കടത്തനാടി ൻറെ വീര പുത്രനായ തച്ചോളി ഒതേനൻ ഈ ലോകത്തോട്‌ വിട പറഞ്ഞു. മുപ്പ ത്തി രണ്ടു വയസ്സിനിടക്ക്‌ അറുപത്തി നാല് അങ്കങ്ങൾ ജയിച്ച വീരനായകനെന്ന ഖ്യാതിയുമായി ഒതേന യുഗം അവസാനിച്ചു.

 മരിക്കാൻ നേരം എല്ലാവരുടേയും കാര്യങ്ങൾ പറയുന്നതിനിടയിൽ ചാപ്പൻറെ പേര് മാത്രം പരാമർശിച്ചില്ല, അങ്ങിനെ ചാപ്പൻ തന്നെ ഒതേനനോട് ചോദിക്കു ന്നു "തച്ചോളി ഇളയ കുറുപ്പെന്നോരെ എല്ലാരെക്കൊണ്ടും പറഞ്ഞു നിങ്ങൾ, എ ന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോ" മറുപടിയായി ഒതേനൻ "ചപ്പനോടല്ലേ പറ യുന്നത്, കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ, നിനക്ക് തരാനേതുമില്ല ചാപ്പാ, കെട്ടിയ കെട്ടങ്ങഴിച്ചോ ചാപ്പാ, കെട്ടങ്ങ ഴിച്ചോരു നേരത്തില്,കിടന്നു മരിച്ചല്ലോ കുഞ്ഞി ഒതേനൻ". കൊണ്ട് പോയി കൊല്ലിച്ചതും നീയെ ചാപ്പായെന്ന അവസ്സാന വാക്കിൽ ഒരു ദുരൂഹത അവശേ ഷിപ്പിക്കുന്നു. ഒതേനൻറെ അങ്കങ്ങളിൽ തന്ത്രങ്ങൾ മെനയുന്നവനും, ആയുധങ്ങ ളുടെ സൂക്ഷിപ്പ്കാരനുമായിരുന്നു കണ്ടാച്ചേരി ചാപ്പൻ, അങ്ങിനെയുള്ള ആ ളുടെ സാന്നിദ്ധ്യത്തിൽ മടിയായുധം എങ്ങിനെ അങ്കത്തട്ടിൽ നഷ്ടമായിയെന്നതു ദുരൂഹമാണ്. ഇവിടെ ചാപ്പൻറെ ചോദ്യത്തിലും, ഒതേനൻറെ ഉത്തരത്തിലും ര ണ്ടു സൂചനകൾ ഉള്ളതായി കാണാം. "എന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോയെ ന്നതിൽ, എൻറെ അശ്രദ്ധയിൽ ഒതേനനു വിഷമമുണ്ടോയെന്നുമാവാം, അല്ലെ ങ്കിൽ ചതി ചെയ്തതാണെങ്കിൽ ഒതേനൻറെ മനസ്സിൽ എന്തെങ്കിലും സംശയം ഉണ്ടോയെന്നു അറിയുകയുമാവാം. ഒതേനൻറെ മറുപടിയിൽ "കൊണ്ട് പോയി കൊല്ലി ച്ചോം നീയേ ചാപ്പാ"എന്നതിൽ നിൻറെ അശ്രദ്ധ മൂലം എനിക്കീ ഗതി വ ന്നു, അല്ലെങ്കിൽ നിൻറെ ചതി എനിക്ക് മനസ്സിലായിയെന്നു ബോധ്യപ്പെടുത്തുക യുമാവാം.

തച്ചോളി മാണിക്കോത്ത് മന ഇപ്പോൾ ക്ഷേത്രമാണ്, അവിടെ കുംഭം പത്താം തി യ്യതി ഒതേനൻറെ തെയ്യം കെട്ടിയാടുന്നു. ലോകനാർ കാവിലമ്മ ഒതേനൻറെ ഇഷ്ട ദേവതയായിരുന്നു. ശിവൻറെയും, ഭഗവതിയുടെയും, വിഷ്ണുവിൻറെയും പ്ര തിഷ്ഠകളാണ് ലോകനാർ കാവിലുള്ളത് അറുപത്തി നാല് അങ്കങ്ങൾക്കും പുറ പ്പെടുന്നതിനു മുമ്പായി ലോകനാർ കാവിലമ്മയുടെ  അനുഗ്രഹം തേടിയിരുന്ന തായും, വിശ്വാസ്സം. പൂഴി കടകൻ ദുരുപയോഗം ചെയ്യില്ലെന്ന സത്യം പാലിക്കാ തിരുന്നതാവം വെടി കൊണ്ടുള്ള മരണമെന്ന് വിശ്വസ്സിക്കുന്നവരും ധാരാളം. ഗു രുവിനു നേരേ ചതി പ്രയോഗമായ പൂഴിക്കടകൻ പ്രയോഗിക്കുകവഴി ശാപം ഏറ്റെന്ന് വിശ്വസ്സിക്കുന്നവരും ധാരാളം. (എന്ത് വിശ്വസ്സിക്കണമെന്ന് വായിക്കു ന്നവർക്കും തീരുമാനിക്കാം)

കതിരൂർ ഗുരുക്കളുടെ ഇന്നത്തെ തലമുറയിൽ പെട്ടവർ പൊന്ന്യം കക്കറയിൽ ഇന്നും ഉണ്ട്. ഗുരുക്കൾ വീടിൻറെ ചുരുക്കപ്പേരായ ജി വി ഹൌസ് എന്ന വീടാ ണ് അത്. ഗുരുക്കളുടെ തൊഴു കളരിയും ഇപ്പോഴും നിലവിലുണ്ട്, തൊഴു കള രിയിൽ അങ്കമൊ, മൽസ്സരങ്ങളോ നടക്കാറില്ല, അങ്ങിനെയുള്ള കാര്യങ്ങൾക്കു പോകുന്നതിനു മുമ്പായി തൊഴു കളരിയിൽ തൊഴുതു അനുഗ്രഹം തേടി പോകു ക മാത്രമാണ് പതിവ്. മായിൻ കുട്ടിയുടെ തലമുറയിലുള്ളവർ ചുണ്ടങ്ങാ പോ യിൽ എന്നതി ൻറെ ചുരുക്കപ്പേരായ സി പി ഹൗസ് എന്ന വീട്ടിലും താമസ്സിക്കു ന്നു.

ഒരു നാടിൻറെ പൈതൃകം തേടിയുള്ള യാത്രയിൽ, പൊന്ന്യം പുല്ലോടിയിലെ ശ്രി പാട്ട്യം ഗോപാലൻ സ്മാരക വായന ശാലയാണ് അതേ ഏഴരക്കണ്ടത്തിൽ ഈ വർഷം കുംഭം പതിനൊന്നാം തിയ്യതി (ഫിബ്രവരി ഇരുപത്തി നാല് 2016)  പൊ ന്ന്യത്തങ്കം എന്ന പേരിൽ കളരി പയറ്റും, നാടൻ പാട്ടുകളുമടങ്ങുന്ന കലാപരി പാടികളും മറ്റു അഭ്യാസ്സ പ്രകടനങ്ങളും സംഘടിപ്പിച്ചത്. അങ്കം തുടങ്ങുന്നതി നു മുമ്പായി പുല്ലോടി ചൂള റോഡിൽ നിന്നും എഴരക്കണ്ടം വരെ ഇടവും വല വും എരിയുന്ന പന്തങ്ങൾ കുത്തിയിറക്കി നിർത്തിയിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നടന്ന അങ്കത്തിനു മൂക സാക്ഷിയായി നിന്ന പകലോന് മടങ്ങാൻ വല്ലാത്ത മടിയായിരുന്നു. പഴയ കാഴ്ച കാണുവാനുള്ള തത്രപ്പാട് കൊണ്ടാവാം ആകാശ പാന്തൻ പോകാൻ കൂട്ടാക്കാതിരുന്നത്. പടിഞ്ഞാറൻ ച ക്രവാളം പതിവിൽ കൂ ടുതൽ ചുവന്നിരുന്നു. പറവകളും, കിളികളും കൂടണയാൻ മടിച്ചുവോ എന്നൊ രു തോന്നൽ!!!!!!. നാട്ടി പാട്ടും, കളരിപ്പയറ്റിലെ വൈവിധ്യമാർന്ന അഭ്യാസ്സ പ്രക ടനങ്ങളും കൊണ്ട് അരങ്ങു തകർത്ത കുറെ മണിക്കൂറുകൾ.!!!!!!. പോക്ക് വെയി ലിനൊപ്പൊം ഇടിക്കിടെ ചൂള മടിച്ചെത്തുന്ന ഇളം കാറ്റിനും പറയാനുണ്ടാവം നൂറ്റാണ്ടുകൾ മുമ്പ് നടന്ന അങ്കത്തിൻറെ വീര കഥ.

പൈതൃകമായി നമുക്ക് ലഭിച്ച പല നാടൻ ആയോധന കലകളും, കഴിവുകളും  ആചാരങ്ങളും നമുക്കുണ്ടായിരുന്നു. പല കാരണങ്ങൾ പറഞ്ഞു ഇതിൻറെ യെ ല്ലാം കടക്കൽ കൈക്കോടാലി വയ്ക്കുന്ന പ്രവണത വർദ്ധിച്ചു വരുന്ന ഈ കാല ഘട്ടത്തിൽ പാട്ട്യം ഗോപാലൻ സ്മാരക വായന ശാല നടത്തിയ ഈ ഉദ്യമം തീർ ച്ചയായും പ്രശംസ്സനീയമാണ്. കളരിയെ കൂടാതെ കോൽക്കളി, പൂരക്കളി അ ങ്ങിനെ പലതും കൊയ്ത്തു കഴിഞ്ഞ കണ്ടങ്ങളിൽ പണ്ട് കാലങ്ങളിൽ അര ങ്ങേ റിയിട്ടുണ്ട്. ഇതിനെയെല്ലാം തിരിച്ചു കൊണ്ട് വന്നു നമ്മുടെ നഷ്ട പ്രതാപങ്ങളെ വീണ്ടും പരിപോഷിപ്പിക്കാൻ പാട്ട്യം ഗോപാലൻ സ്മാരക വായനശാ ല ശ്രമി ക്കുമെന്ന് നമുക്ക് ആശിക്കാം.

ഒരു കാലത്ത് പ്രശസ്ഥമായിരുന്ന കളരി മർമ്മ ചികിൽസ്സ പേരു മാറ്റി ഫിസി യോ തെറാപ്പിയായപ്പോൾ സ്വീകരിക്കുവാൻ നമ്മൾ തയ്യാറായിയെന്നതു പോ ലെ പൈതൃകമായി കിട്ടിയ പലതും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മു ടെ സംസ്കാരത്തെ തച്ചുടക്കുവാനുള്ള പ്രവണത പല ഭാഗങ്ങളിൽ നിന്നും ഉ ണ്ടാവുന്നു. വയലുകളിലെ കൃഷിയും, കളരിയും, കൊൽക്കളിയും, പൂരക്കളി യും പോലെ, ആട്ട കളിയും, ചുള്ളികളിയും, ബോൾകളി, ക്രിക്കറ്റ്, ഫുട് ബോൾ എല്ലാം അന്യമാകുകയും, മൊബൈൽ ഫോണും കുത്തിപ്പിടിച്ചു ഇരുട്ട് മൂലയി ൽ ഇരുന്നു സമയം പാഴാക്കുന്ന പുതു തലമുറയിലെ ഒരു വിഭാഗം മുഖ്യ ധാര യിൽ നിന്ന് വ്യതിചലിക്കുന്ന പ്രവണത തീർത്തും അപകടകരമാണ്. പാട്ട്യം ഗോ പാലൻ സ്മാരക വായനശാല പോലെ മറ്റു വായന ശാലകളും മുൻ കയ്യെടുത്ത് നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

അങ്കം കഴിഞ്ഞപ്പോൾ പാതി രാത്രിയായിരുന്നു, ടോർച്ചും കത്തിച്ചു തിടുക്ക ത്തിൽ നടക്കുമ്പോൾ ആരോ ഇങ്ങിനെ പാടിയോയെന്നൊരു സംശയം,
"അന്നേരം ചാപ്പനല്ലോ ചോദിക്കുന്നു, എല്ലെരേക്കൊണ്ടും പറഞ്ഞു നിങ്ങൾ"
"എന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോ, ആ വാക്ക് കേട്ടുള്ള കുഞ്ഞി ഒതേനൻ"
"ചാപ്പനോടല്ലേ പറയുന്നത്"
"കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചോം നീയേ ചാപ്പാ"
"നിനക്ക് തരാനേതുമില്ല ചാപ്പാ, കെട്ടിയ കെട്ടങ്ങഴിച്ചോ ചാപ്പാ"
"കെട്ടങ്ങഴിച്ചോരു നേരത്തില്, കിടന്നു മരിച്ചല്ലോ കുഞ്ഞിയോതേനൻ"

ഇടവും വലവും തിരിഞ്ഞും മറിഞ്ഞും, നോക്കി, മുകളിലായി ഏഴരക്കണ്ടം മു തൽ എന്നെ അനുഗമിക്കുന്ന രാത്രിജ്ഞരനൊഴികെ ആരെയും കണ്ടില്ല, വെറു തെ തോന്നിയതാവാം, കഴിഞ്ഞു പോയ ഒരു നല്ല കാലത്തിൻറെ ഓർമ്മയിൽ ഞാൻ വേഗം നടന്നു.

കുട്ടിയായിരുന്ന കാലത്ത് കല്ല്യാണ വീടുകളിൽ കറിക്കരക്കുന്ന പെണ്ണുങ്ങളും, കണ്ടങ്ങളിൽ നാട്ടി നടുന്ന പെണ്ണുങ്ങളും പാടി കേട്ട തച്ചോളി ഒതേനൻ പാട്ടിൽ എനിക്ക് ഓർമ്മയിലുള്ള കാര്യങ്ങളും കുറച്ചു വരികളുമാണ് ഇത്രയും എഴു തുവാൻ പ്രേരണയായത്‌. വരികൾ ശരിയായിക്കൊള്ളണമെന്നില്ല കുറ്റങ്ങളും, കുറവുകളും ഒരുപാടുണ്ടെങ്കിലും എല്ലാ വരും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോൾ എല്ലാ വർഷങ്ങളിലും വിവിധ നാടൻ കലാ രൂപങ്ങൾ ഉൾപ്പെടുത്തി പൊന്ന്യത്തങ്കം ആഘോഷിക്കപ്പെടുന്നു.

ജയരാജൻ കൂട്ടായി


തച്ചോളി ഒതേനൻ.
--------------------------------
AD_1600-നോടടുത്ത്.
വടകരയിൽ നിന്നും ഒരു കിലോമീറ്ററകലെയുള്ള തച്ചോളി മാണിക്കോത്ത് വീട്ടിലെ 32 കാരനായ ഒതേനക്കുറുപ്പ് കുടുംബ ക്ഷേത്രത്തിലെ ഉൽസവത്തിനുള്ള പന്തൽപണി വിലയിരുത്താൻ 3 കിലോമീറ്റർ അകലെയുള്ള ലോകനാർ കാവിലെത്തി. അപ്പോഴാണ് മതിലൂർ ഗുരുക്കളും പരിവാരവും അങ്ങോട്ട് ചെന്നു കയറിയത്.
ഭൂമിയിലെ ഏറ്റവും മികച്ച ആയോധന കലയായ കളരിപ്പയറ്റ് അഭ്യാസികളായിരുന്നു രണ്ടുപേരും . 64 ദ്വന്ദയുദ്ധങ്ങൾ നടത്തിയ ഒതേനൻ, 64-ലിലും ജയിച്ച് എതിരാളികളെ യമപുരിക്കയച്ച പടക്കുറുപ്പാണ്. ഒതേനനോട് ''പൊയ്ത്ത്'' നടത്തിയാൽ ഏത് കളരിപ്പയറ്റ് ഗുരുക്കളും കൊല്ലപ്പെടും എന്നത് മലയാളദേശം മുഴുവൻ പ്രസിദ്ധമായിരുന്നു.
മതിലൂർ ഗുരുക്കൾ പഴശ്ശി രാജാവിൻറെ പൂർവ്വികനായ കോട്ടയം തമ്പുരാൻറെ 10000- നായർ പടയാളികളുടെയും 2100- മുസ്ലിം മാപ്പിള യോദ്ധാക്കളുടെയും ഗുരുവായിരുന്നു. കോട്ടയം കോവിലകത്തെ രാജകുമാരൻമാർക്കും ഇദ്ദേഹം ഗുരു തന്നെ.
ക്ഷേത്രമുറ്റത്തേക്ക് കയറി വന്ന ഇദ്ദേഹം തൻറെ തോക്ക് അവിടെയുള്ള ഒരു പ്ലാവിൻമേൽ ചാരിവെച്ചു. ഒതേനൻ അപ്പോൾ പരിഹാസത്തോടെ ചോദിച്ചു;
''പൊൻകുന്തം ചാരും പിലാവുമ്മല്,
മൺകുന്തം ചാരീയതാരാണെടോ''?
ഇതേത്തുടർന്ന് രണ്ടുപേരും വാക്കേറ്റമായി. അവസാനം മതിലൂർ ഗുരുക്കൾ ഒതേനനെ പോരിനു വെല്ലുവിളിച്ചു.
അടുത്ത കുംഭമാസം 9, 10, 11- തിയ്യതികളിൽ പൊന്നിയം ഏഴരക്കണ്ടം വയലിൽ വെച്ച് പൊയ്ത്ത് നടത്താൻ തീരുമാനിക്കപ്പെട്ടു.
പതിവ് ആചാരം അനുസരിച്ച് കടത്തനാട് രാജാവിനോടും രാജാവിൻറ്റെ കീഴിലുള്ള നാലു നാടുവാഴികളോടും സാമൂതിരിയുടെ നാവികസേനാ തലവനായ കോട്ടക്കൽ കുഞ്ഞാലി മരക്കാരോടും മുസ്ലിം സിദ്ധനായ ചീനിയംവീട്ടിൽ തങ്ങളോടും അനുവാദം വാങ്ങിയ ശേഷം ഒതേനൻ ആയുധം എടുത്തു.
കുംഭമാസം 9-ന് സന്തത സഹചാരികളായ കണ്ടാച്ചേരി ചാപ്പൻ, പയ്യംവെള്ളി ചന്തു എന്നിവരുടേയും കടത്തനാട്ട് രാജാവിൻറെ നായർ പടയാളികളുടെയും അകമ്പടിയോടെ ഒതേനൻ തലശ്ശേരി യിൽ നിന്നും 6 കിലോമീറ്റർ കിഴക്ക് കൂത്തുപറമ്പ് പാതയിലുള്ള പൊന്നിയം ഗ്രാമത്തിലെത്തി. ഇപ്പോഴത്തെ ചൂള എന്ന ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള സ്ഥലമായിരുന്നു പട നിശ്ചയിക്കപ്പട്ട ഏഴരക്കണ്ടം.
പരുന്തുങ്ങൽ എമ്മൻ പണിക്കരുടെയും കോട്ടയം തമ്പുരാൻറെ പടയാളികളുടെയും അകമ്പടിയോടെ മതിലൂർ ഗുരുക്കൾ പടക്കളത്തിലിറങ്ങിയപ്പോൾ കോട്ടയം സേന ആയിരം തോക്കുകൾ കൊണ്ട് ആചാരവെടി മുഴക്കി. ഒതേനൻ ഇറങ്ങുമ്പോൾ കടത്തനാടൻ നായർ പടയും ആയിരം ആചാരവെടിയുതിർത്തു,
മൂന്ന് ദിവസം പൊരുതിയിട്ടും രണ്ടുപേർക്കും ജയിക്കാനായില്ല. അവസാനം മതിലൂർ ഗുരുക്കൾ കള്ളച്ചുവട് വെച്ച് ഒതേനനെ ചുരിക കൊണ്ട് കുത്തി. കുത്ത് പരിചകൊണ്ട് തടുത്ത ഒതേനൻ പ്രസിദ്ധമായ ''പൂഴിക്കടകൻ'' എന്ന ചതിപ്രയോഗം തന്നെ പുറത്തെടുത്തു. കാൽപാദം കൊണ്ട് മണൽ കോരി മതിലൂർ ഗുരുക്കളുടെ കണ്ണുകളിലിടാൻ ഒതേനന് നിമിഷാർദ്ധമേ വേണ്ടി വന്നുള്ളൂ. ഗുരുക്കൾ കൊല്ലപ്പെട്ടു.
പട ജയിച്ച് തിരിച്ചു പോവുകയായിരുന്ന ഒതേനനെ ഗുരുക്കളുടെ ശിഷ്യനായ ചുണ്ടങ്ങാപ്പൊയിലിലെ മായൻകുട്ടി എന്നയാൾ പതിയിരുന്ന് വെടി വെച്ചു. ഗുരുക്കളെ കൊന്ന അതേ ചുരിക ചുഴറ്റിയെറിഞ്ഞ് മായൻകുട്ടിയേയും ഒതേനൻ കൊന്നു.
ജ്യേഷ്ടനായ കോമക്കുറുപ്പിനോട് ദീർഘനേരം ഒതേനൻ സംസാരിച്ചു. ചീനിയംവീട്ടിൽ തങ്ങൾ കൊടുത്ത ഉറുക്കിന് വെടിയുണ്ടയെ തടുക്കാനുള്ള കഴിവുണ്ടന്ന് ഒതേനൻ വിശ്വസിച്ചിരുന്നു. സംഭവദിവസം ഉറുക്ക് കാണാതായതിനു പിന്നിൽ ഉറ്റ മിത്രം ചാപ്പനാണെന്ന് അവസാന നിമിഷങ്ങളിൽ ഒതേനൻ കരുതി. ഒതേനൻ ആവശ്യപ്പെട്ടത് പ്രകാരം പയ്യംവെള്ളി ചന്തു നെറ്റിയിൽ നിന്നും വെടിയുണ്ട കടിച്ചൂരിയെടുത്തു. അതോടെ കേരളീയ പൗരുഷത്തിൻറെയും പൈതൃകത്തിൻറയും ചിഹ്നനക്ഷത്രം അസ്തമിച്ചു.
വടകരയിലെ ഇദ്ദഹത്തിൻറെ വീടിൻറെ ഒരു അറ മാത്രം ഭദ്രമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. ഒതേനൻറെ വാളും കസേരയും ജ്യേഷ്ടനായ കുഞ്ഞിരാമൻ എന്ന കോമക്കുറുപ്പിൻറെ കട്ടിലും ഇവിടെയുണ്ട്. എല്ലാ വർഷവും കുംഭമാസം പത്താം തിയ്യതി പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മലയാള പൈതൃക അഭിമാനികളും യൂറോപ്പിലേയും പൂർവ്വേഷ്യയിലേയും കളരിപ്പയറ്റ് വിദ്യാർത്ഥികളും ഒരു തീർത്ഥാടനം പോലെ ഈ ഗ്രാമം സന്ദർശിക്കുന്നു.
                  കടപ്പാട്.watsap





  












Thursday, 19 November 2015

അഹോയി അഷ്ടമി - ആചാരങ്ങളും വിശ്വാസ്സങ്ങളും


അഹോയി അഷ്ടമി - ആചാരങ്ങളും വിശ്വാസ്സങ്ങളും

അമ്മമാരായ സ്ത്രീകൾ മക്കളുടെ ക്ഷേമത്തിനായും, ദീർഘായുസ്സിനും, അവരു ടെ ജീവിതം സ ന്തോഷ ഭരിതമാക്കാനും വേണ്ടി അനുഷ്ടിക്കുന്ന വ്രതമാണ് അ ഹോയി അഷ്ടമി വ്രതം. കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സ മാണ്‌ അഹോയി അഷ്ടമിയായി ആചരിക്കുന്നത്. ഇത് ദിവാളിയുടെ ഏതാണ്ട് എട്ടു ദിവ സ്സങ്ങൾക്ക് മുമ്പാണ്, അഷ്ടമി ദിവസ്സം അതി രാവിലെ തുടങ്ങുന്ന ഉപ വാസ്സം വൈകുന്നേരം ആകാശത്തിൽ നക്ഷത്രങ്ങൾ ഉദിക്കുന്നതോടെ അവസ്സാനി പ്പി ക്കുന്നു. ഉപവാസ്സ സമയത്ത് നിരാഹാരമിരിക്കുകയും, വെള്ളമോ ഭക്ഷണ മോ കഴിക്കുവാൻ പാടില്ല.

ചുമരിൽ അഷ്ട കോണാകൃതിയിൽ അഹോയി ഭഗവതിയുടെ പടം വരക്കുക യും (അഷ്ടമിയുമായി ബന്ധപ്പെട്ടതു കൊണ്ടാണ് അഷ്ട കോണാ കൃതിയിൽ വര ക്കുന്നത്). അഷ്ടമി ഭഗവതിയുടെ പടത്തിനരുകിലായി കുറുക്കൻറെയും കുട്ടിക ളുടെയും പടവും വരയ്ക്കുന്നു. നിലത്തു വരച്ച കൊലത്തിനകത്തു കലശവും, കലശത്തിന് മുകളിലായി ഒരു ചെറു മണ്‍ പാത്രത്തിൽ വെള്ളവും കറുക പു ല്ലും വയ്ക്കണം. പ്രസാദമായി എട്ടു പൂരിയും, എട്ടു കഷണം ഹൽവ, അല്ലെങ്കി ൽ മറ്റു മധുര പലഹാരവും (എന്ത് പലഹാരമായാലും എട്ടു എണ്ണമാണ് വേണ്ട ത്), ഒപ്പം തന്നെ വീട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് പൂരി അല്ലെങ്കിൽ മ ധുര പലഹാരവും ഒരു ചെറു തുക പണവും കൊടുക്കണം. വ്രതാനുഷ്ടാനവും പൂജയും  സ്ത്രീകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ് അഹോയി അഷ്ടമി യുടെ പ്രത്യേകത. സന്ധ്യ സമയത്ത് അഹോയി ഭഗവതിയുടെ പടത്തിനു മുന്നി ൽ വെള്ളി കൊണ്ടുള്ള ഗ്ലാസിൽ ജലവും, പാൽ പഴങ്ങൾ എല്ലാം നൈവേദ്യമാ യി സമർപ്പിക്കുന്നു.  പൂജകൾക്ക് ശേഷം, കയ്യിൽ ഏഴു മണി ഗോതമ്പ് പിടിച്ചു അഹോയി ഭഗവതിയുടെ കഥ വായിക്കുകയും, വായനക്ക് ശേഷം പൂജയിലെ നൈവേദ്യം അമ്മായിയമ്മയെ ഊട്ടുകയും തുടർന്ന് ആകാശത്തു നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെ ട്ടന്നു ഉറപ്പു വരുത്തിയ ശേഷം വെള്ളി ഗ്ലാസിലെ വെള്ളം കുടിച്ചു വ്രതം അവസ്സാനിപ്പിക്കുന്നതുമാണ് അഹോയി അഷ്ടമിയുടെ ആചാരങ്ങൾ.

അഹോയി അഷ്ടമിയുടെ പികളിലുള്ള ഐതിഹ്യം ഇങ്ങിനെ, പുരാതന കാല ത്ത് ഒരു നഗരത്തിൽ ഒരു ഗ്രാമീണ ദമ്പതികൾ താമസ്സിച്ചിരുന്നു. അവർക്ക് ഏഴു പുത്രന്മാരായിരുന്നു. ദിവാളി അടുത്തതിനാൽ, വീടും, മുറ്റവും നന്നാക്കാൻ വേ ണ്ടി മണ്ണെടുക്കാൻ ഗ്രാമീണൻറെ ഭാര്യ കാട്ടിലേക്ക് പോയി. ഒരു കുറുക്കൻറെ കൂടിനടുത്ത് കൂന്താലി കൊണ്ട് മണ്ണ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ കൂന്താലി കയ്യിൽ നിന്നും അബദ്ധത്തിൽ തെന്നുകയും കുറുക്കൻറെ കൂടിനു മുകളിൽ വീ ഴുകയും കൂട്ടിലുണ്ടായിരുന്ന കുറുക്കൻറെ കുട്ടികൾ മരിക്കുകയും ചെയ്തു. ഈ കാഴ്ചയിൽ മനം നൊന്ത ഗ്രാമണി കുഴിച്ചെടുത്ത മണ്ണും അവിടെ ഉപേക്ഷി ച്ചു കൊണ്ട് തിരിച്ചു പോയി.

കുറച്ചു നാളുകൾക്കു ശേഷം അവരുടെ ഏഴു പുത്രന്മാരും ഒന്നൊന്നായി ഒരു വ ർഷത്തിനിടയിൽ മരണമടഞ്ഞു. ഒരു ദിവസ്സം അവർ അവരുടെ ഗ്രാമത്തിലെ വൃദ്ധ സ്ത്രികളോട് അവരുടെ പുത്രമരണത്തിൻറെ കഥന കഥ പറ യുന്നു. ഒരു തെറ്റും ചെയ്യാത്ത തങ്ങൾക്കു എന്ത് കൊണ്ട് ഇങ്ങിനെയൊരു ദുർ വിധി വന്ന തെന്നറിയില്ലായെന്നും പറഞ്ഞു കൊണ്ട് ഹൃദയം പോട്ടുമാറ് വിലപിക്കുന്നു. പിന്നീട് അറിയാതേയും അബദ്ധത്തിലും സംഭവിച്ച കുട്ടി കുറുക്കന്മാരുടെ മര ണത്തിൻറെ കഥയും വിവരിക്കുന്നു. ഉപായം ഒന്നും പറയാൻ പറ്റാതെ അവരെ ല്ലാവരും ഭഗവതിയെ പ്രാർത്തിക്കൻ നിർദ്ദേശിക്കുന്നു.

ജീവിതത്തിൽ എല്ലാം നഷ്ടമായ ദമ്പതികൾ എതെങ്കിലും പുണ്യ സ്ഥലത്ത് ചെന്ന് ജീവിതം അവസ്സാനിപ്പിക്കാൻ തീരുമാനിക്കുന്നു. വീട് വിട്ടിറങ്ങി ഭക്ഷണമോ വെള്ളമോയില്ലാതെ കൊടും വെയിലേറ്റു ദിവസ്സം മുഴുവൻ നടക്കുകയാൽ  അ വശരായ രണ്ടു പേരും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഒരു അശരീരി കേട്ടാണു രണ്ടു പേരും മയക്കമുണർന്നത്. കുട്ടിക്കുറു ക്കൻറെ മരണത്തിലുള്ള പാപമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും പ്രധിവി ധിയായി കുട്ടികുറുക്കൻറെ മുഖം വ രച്ച ഒരു ചിത്രവുമായി, കാർത്തിക കൃ ഷ്ണ അഷ്ടമി ദിവസ്സം ഭഗവതിയുടെ മുന്നിൽ പ്രായശ്ചിത്തം ചെയ്തു, അറിയാ തെ ചെയ്തു പോയ അപരാധം പൊറുക്കുവാൻ മനസ്സലിഞ്ഞു പ്രാർത്ഥിക്കുവാ നും, നിർദ്ദേശിക്കുന്നു. കൂടാതെ എല്ലാ ജീവ ജാലങ്ങളോടും സ്നേഹത്തോടും, ദയയോടും കൂടി മാത്രം സമീപിക്കാനും, എന്ത് പ്രവർത്തി ചെയ്യുമ്പോഴും അ ന്യ ജീവികളുടെ സുരക്ഷയും ഉറപ്പാക്കണ മെന്നും നിർദ്ദേശിക്കുന്നു.

നിർദ്ദേശം സ്വീകരിച്ചു ദമ്പതികൾ വ്രതം അനുഷ്ടിക്കുകയും, അവരുടെ വ്രത ശുദ്ധിയിലും ഭക്തിയിലും ആകൃഷ്ടയായ അഷ്ടമി ഭഗവതി പാപം പൊറുക്കു കയും അനുഗ്രഹവും, സർവ്വ ഔശര്യവും നൽകുന്നു. അങ്ങിനെ മരണമടഞ്ഞ അവരുടെ മക്കൾക്ക്‌ പകരമായി അവർ വീണ്ടും ഏഴു മക്കളെ പ്രസ്സവിക്കുക യും അവരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കയ് വന്നുവെന്നും വിശ്വാസ്സം.

ദമ്പതികളോടൊപ്പം  വൃദ്ധ സ്ത്രീകളും ഉപവാസ്സത്തിൽ പങ്കു ചേർന്നെന്നും പി ന്നീട് തുടർച്ചയായി എല്ലാ വർഷ ങ്ങളിലും ഉപവാസവും, വ്രതവും തുടങ്ങിയെ ന്നും, അങ്ങിനെ അത് നാട്ടിലെ ഒരു ആ ചാരമായി മാറിയെന്നും വിശ്വാസ്സം. അ ന്യ ജീവികളോടുള്ള സഹാനുഭൂതി എല്ലാ കാലത്തും ഭാരതത്തിൽ നില നിന്നിരു ന്നെന്നതിനുള്ള തെളിവ് കൂടിയാണ് അഹോയി അഷ്ടമി ആഘോഷത്തിലെ ആ ചാരങ്ങളും വിശ്വാസ്സങ്ങളും.


അന്ന് മുതൽ എല്ലാ വർഷവും വിശ്വാസ്സികളായ അമ്മമാർ മക്കളുടെ ധീർഘാ യുസ്സിനും, ഔശര്യത്തിനുമായി അഹോയി അഷ്ടമി വ്രതം അനുഷ്ടിക്കാനും തുട ങ്ങിയെന്നും ഐതിഹ്യം. 

ലോകത്തിലെ എല്ലാ അമ്മമാരുടെ മക്കളും, ധീർഘായുസ്സും, സമൃദ്ധിയും, ഔ ശര്യത്തോടും കൂടി ജീവിക്കാൻ അഹൊയി ഭഗവതി അനുഗ്രഹിക്കട്ടേ.

നവംബർ മൂന്ന് രാവിലെ അഞ്ചു മണി മുതലാണ്‌ ഈ വർഷത്തെ അഹോയി അഷ്ടമി വ്രതം ആരംഭിക്കുന്നത്.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി

നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും


നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

കാർത്തിക മാസ്സത്തിലെ കൃഷ്ണ പക്ഷ ദിവസ്സമാണ്‌ നരക ചതുർദശി അഥവാ കാർത്തിക കൃഷ്ണ പക്ഷ ചതുർദശിയായി ആഘോഷി ക്കുന്നത്. ചന്ദ്ര മാസ്സ പ്ര കാരം ഇരുപത്തിയെട്ടു ദിവസ്സങ്ങളാണുള്ളത്. അതിൽ രണ്ടു പക്ഷങ്ങളുമാണു ള്ളത്, പതിനാലു ദിവസ്സം ശുക്ല പക്ഷ ദിവസ്സങ്ങളും (പൌർണ്ണമി), ബാക്കി പതി നാലു ദിവസ്സം കൃഷ്ണ പക്ഷദിവസ്സങ്ങളുമാണ്. (അമാവാസി)   കാളി ചൌതാ സ് എന്ന പേരിലും അറിയപ്പെടുന്ന ഈ ദിവസ്സമാണ്‌ ശ്രി കൃഷ്ണനും സത്യഭാമ യും ചേർന്ന് കാലി ചൌതാസ്സിൽ (കാലി എന്നാൽ കറുപ്പ്, ചൌതാസ് എന്നാൽ പതിനാലാം നാൾ) നരകാസ്സുരനെ വധിച്ചതെന്ന് വിശ്വാസ്സം. അ ഞ്ചു ദിവസ്സങ്ങ ളിലായുള്ള ദിവാളി ആഘോഷങ്ങളുടെ രണ്ടാം ദിവസ്സമാണ്‌ നരക ചതുർദശി അല്ലെ ങ്കിൽ കാളി ചൌതാസ് ആഘോഷിക്കുന്നത്. ( രൂപ്‌ ചതുർദശി, ചോട്ടി ദി വാളി എന്ന പേരുകളിലും അറിയപ്പെടുന്നു) നരക ചതുർദശിയോടനുബന്ധിച്ചു ള്ള  എ ല്ലാ ആചാരങ്ങളും, ചടങ്ങുകളും അതി രാവിലെ തന്നെ ആരംഭിക്കുന്നു.

ദാനവ രാജാവായിരുന്ന ഘടകാസ്സുരനെ അട്ടിമറിച്ചു കൊണ്ട് ബാണാസ്സുരൻറെ സഹായത്തോടെ നരകാസ്സുരൻ പ്രഗ്ജ്യോതിഷയിലെ (ഇന്നത്തെ ആസ്സാം സ്റ്റേറ്റ്, ഗുവാഹത്തി) രാജ്യത്തിൻറെ ഭരണം പി ടിച്ചെടുത്തെന്നും, അധികാര ഗർവ്വും, തനിക്കു ലഭിച്ച വരവും വച്ചു എല്ലാ രാജ്യങ്ങളെയും സ്വന്തം നിയന്ത്രത്തിൻ കീ ഴിലാക്കി, പിന്നീട് സ്വർഗലോകത്തേയും വരുതിയിലാക്കുകയും അധികാര മ ത്ത് തലയ്ക്കു പിടിച്ചതിനാൽ അളവറ്റ ധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു കൊള്ളയടിക്കുന്ന കൂട്ടത്തിൽ പല ദേശങ്ങളിൽ നിന്നായി പതിനാറായിരത്തിൽ പ്പരം കന്യകകളെ ബന്ധനസ്ഥരാക്കി തടവിൽ പാർപ്പിച്ചിരുന്നു.

നരകാസ്സുരൻറെ അക്രമത്തിൽ പൊറുതി മുട്ടിയ ദേവന്മാർ ഇന്ദ്ര ഭഗവാൻറെ നേതൃത്വത്തിൽ വിഷ്ണു ഭഗവാനെ സമീപിക്കുകയും നരകാസ്സുരൻറെ ക്രൂരത കളിൽ നിന്നും രക്ഷിക്കുവാനും അപേക്ഷിക്കുന്നു. അപേക്ഷ സ്വീകരിച്ച വി ഷ്ണു ഭഗവാൻ കൃഷ്ണാവതാരം എടുക്കുകയും പത്നിയായ സത്യഭാമയുമാ യി ചേർന്ന് ഗരുഡ വാഹനത്തിൽ നരകാസ്സുരനുമായി യുദ്ധം തുടങ്ങുന്നു. യുദ്ധ ത്തിൽ നരകാസ്സുരൻറെ ജനറൽ ആയ അഞ്ചു തലകളോട് കൂടിയ മുരായെ വധി ക്കുന്നു, അങ്ങിനെ കൃഷ്ണ ഭഗവാനു മുരാരിയെന്നും പേര് വന്നു (മുരയുടെ ശ ത്രു). കനത്ത യുദ്ധത്തിനൊടുവിൽ കൃഷ്ണ ഭഗവാൻ സുദർശന ചക്രം ഉപയോ ഗിച്ചു നരകാസുരൻറെ ശിരച്ചേതം നടത്തുന്നു.

അവസ്സാന ശ്വാസ്സ സമയത്ത് നര കാസുരന് പശ്ചാത്താപമുണ്ടാകുകയും തൻറെ തെറ്റുകൾ പൊറുക്കാനും, പാ പത്തിൽ നിന്നും മോചിപ്പികാനും, തൻറെ മരണ ദിവസ്സം ഒരു പുതു യുഗത്തി ൻറെ പിറവിയായും ഭൂമിയിലെ എല്ലാവരും ആ ഘോഷിക്കണമെന്ന് വരം ചോ ദിക്കുന്നു. അങ്ങിനെ കൃഷ്ണ ഭഗവാൻ കൊടുത്ത വരമാണ് നരക ചതുർദശിയായി ആചരിക്കുന്നത്. നരകാസുര വധത്തോടെ പൈശാചീകത അവസ്സാനിക്കു കയും സന്തോഷവും, ഔശര്യവും ഉണ്ടാവുക യും ചെയ്തു. പിറ്റേ ദിവസ്സം മുതൽ എല്ലാവരും പടക്കം പൊട്ടിച്ചും, രഗോളി വരച്ചും, വർണ്ണ വിളക്കുകൾ കത്തിച്ചും, മധുര പലഹാരങ്ങൾ ഉണ്ടാക്കിയും ആഘോഷിച്ചു. അങ്ങിനെ ദിവാളി ആഘോഷമായി മാറി.

നരകാസ്സുരനെ വധിച്ചതിൽ പിന്നെ കൃഷ്ണ ഭഗവാൻ കന്യകമാരെ ബന്ധനത്തി ൽ നിന്നും വിമുക്തരാക്കി. അപ്പോൾ ഒരു പുതിയ പ്രശ്നം ഉണ്ടായി. തടവറയി ൽ നിന്നും രക്ഷപ്പെട്ട കന്യകമാരെ സ്വീകരിക്കാൻ അവരുടെ കുടുംബാഗങ്ങളും, സമൂഹവും വിമുഖത കാട്ടി. കന്യകമാർ ഭഗവാനോട് തങ്ങൾക്കു പോകാൻ വേ റെ ഇടമില്ലെന്നും ഈ വിഷമ സന്ധിയിൽ നിന്നും രക്ഷിക്കണമെന്നും അപേക്ഷി ക്കുന്നു. ആശ്രിത വത്സലനായ ഭഗവാൻ അവരെയെല്ലാം കൂടെ കൊ ണ്ട് പോകു കയും, പാർപ്പിടസൌകര്യവും, ഭക്ഷണവും, വസ്ത്രങ്ങളും നൽകുകയും അവ രുടെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നതുമായാണ് ഐ തിഹ്യം.

എന്നാൽ ഈ ഐതിഹ്യത്തെ ഓരോ ആളുകൾ അവരുടെ സൌകര്യത്തിനനു സ്സരിച്ചു പ ല വിധത്തിൽ വ്യാഖ്യാനിക്കുകയും അങ്ങിനെയുണ്ടായതാണ് ശ്രീ കൃഷ്ണനു പതിനാറായിരത്തിയെട്ടു ഭാര്യമാർ ഉണ്ടായിരുന്നുവെന്ന വാദങ്ങ ളും.

 നരക ചദുർദശി ദിവസ്സം വിശ്വാസ്സികൾ സുര്യോദയത്തിനു മുമ്പായി  ഉണരുക യും, നരകാസ്സുരൻറെ കോലം കത്തിക്കുകയും, തുടർന്ന് ദേഹത്തി ൽ വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്യുന്നു. അഭ്യങ്ങ് സ്നാനം എന്ന പേരിൽ അ റിയപ്പെടുന്ന ഈ കുളി സൂര്യോദയത്തിനു മുമ്പായി ചെയ്താൽ നരക യാതനക ൾ അനുഭവിക്കേണ്ടി വരില്ലായെന്നും, അകാല മൃത്യു ഒഴിവാ കുമെന്നും വിശ്വാ സ്സം. സൂര്യ പ്രകാശം ഭൂമിയിൽ പരക്കുന്നതിനു മുമ്പ് അഭ്യങ്ങ് സ്നാനം നടക്കണ മെന്നത് വിശ്വാസ്സം, ഇതിനും മുഹൂർത്ത സമയങ്ങൾ ഉണ്ട്, ഈ വർഷത്തെ മു ഹൂർത്തം രാവിലെ അഞ്ചു ഇരുപത്തി രണ്ടു മുതൽ ആറ് നാൽപ്പത്തി ആറ് വ രേയാണ്. നരകാസുര വധം കഴിഞ്ഞു കൃഷ്ണ ഭഗവാൻ ചദുർദശി ദിവസ്സം അ തി രാവിലെ കൊട്ടാരത്തിൽ തിരിച്ചെത്തുകയും ദേഹ ശുദ്ധിക്കായി വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്തുവെന്നും ഐതിഹ്യം, ഇതാണ് അഭ്യങ്ങ് സ്നാനമായി മാറിയത്.


അഭ്യങ്ങ് സ്നാനം  കഴിഞ്ഞു, കണ്ണിൽ മഷിയിടുകയും, ചിഞ്ചുഡ ഇല തലയിൽ ചൂടി പ്രത്യേക മന്ത്രങ്ങൾ ചൊല്ലുന്നു. ദൈവ പൂജയും, യമ പൂജ യും നടത്തു ന്നു. പൂജയിൽ എണ്ണയും, പൂക്കളും ച ന്ദനവും ഉപയോഗിക്കുന്നു. അവിലും, തേങ്ങയും, ശർക്കരയും, പശുവിൻ നെ യ്യും ചേ ർത്ത് കുഴച്ച പ്രസാദവും നൈ വേദ്യമായി ഉപയോഗിക്കുന്നു.വൈകുന്നേരങ്ങളിൽ വീടുകളിൽ വർണ്ണ വിള ക്കുകളും, ദീപാലങ്കാരവും നടത്തുന്നു.


പൂജക്ക്‌ ശേഷം കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഘംഭീരമായ പ്ര ഭാത ഭക്ഷണവും നടത്തുകയെന്നത് ഈ ദിവസ്സത്തിൻറെ ആഘോഷത്തിൻറെ ഭാഗമാണ്. സന്ധ്യ മുതൽ അലങ്കാര ദീപങ്ങളും, നെയ്‌ വിളക്കുകളും കൊണ്ട് വിസ്മയം തീർക്കുകയും രാത്രി മുഴുവൻ പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യു ന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നരകാസുരൻറെ കോലം ഉണ്ടാക്കുകയും, കോലത്തിനുള്ളിൽ പടക്കങ്ങൾ നിറച്ചു തീ കൊളുത്തുകയും ചെയ്യുന്നു.

നവംബർ മാസ്സം പത്താം തിയ്യതിയാണ് ഈ വർഷത്തെ നരക ചതുർദശി ആ ഘോഷം, തുടർന്ന് പതിനഞ്ചാം തിയ്യതി വരെ ദിവാളി ആഘോഷങ്ങളുമാണ്.

എല്ലാവർക്കും ദിവാളി ആശംസ്സകളും, നൻമ്മകൾ നിറഞ്ഞ നല്ല നാളുകളും  നേരുന്നു.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി.

       

Sunday, 25 October 2015

വാല്മീകി മഹർഷി ജയന്തി


വാല്മീകി മഹർഷി ജയന്തി

അശ്വിൻ മാസ്സത്തിലെ പൌർണമി ദിവസ്സം ആദി കവിയായ വാല്മീകി മഹർ ഷിയുടെ ജന്മ ദിവസ്സമായി ആചരിക്കുന്നു. ജന്മ ദിവസ്സത്തെ കുറിച്ച് കൃത്യമാ യ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഒന്നാം നൂറ്റാണ്ടിലാണ് (ഫസ്റ്റ് മില്ലേനിയം ബി സി ഇ) മഹർഷി ജീവിച്ചിരുന്നതെന്നാണ്‌ അനുമാനം. അശ്വിൻ മാസ്സത്തിലെ പൗർണ്ണമി ദിവസ്സം കൂടുതലായും ഒക്ടോബർ മാസമാണ്  വന്നു ചേരുന്നത് ഇഗ്ലീഷ് കലണ്ടർ പ്രകാരം കൃത്യമായൊരു തയ്യതി വാൽമീകി ജയന്തിയായി കണക്കാക്കാൻ പറ്റില്ല. അതുകൊണ്ട് അശ്വിൻ മാസ്സ പൗർണമി  മഹർഷിയു ടെ ജൻമ്മ ദിവസ്സമായി മാറ്റമില്ലാതെ ആചരിക്കുന്നു. പ്രാചീന കാലത്തെ മ ഹാ മുനിവര്യന്മാരുടെ കൂട്ടത്തിലെ ഏറ്റവും ശ്രേഷ്ടനായി വാല്മീകി മഹർഷി യെ കണക്കാക്കുന്നു. മഹത് ഗ്രന്ഥമായ രാമായണത്തിൻറെ രചനയിലൂടെ മാ നവരാശിയുടെ ജീവിതത്തിൽ ആചരിക്കേണ്ട കടമകളേയും കർത്തവ്യങ്ങ ളേയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു.

പിടിച്ചു പറിയും, മോഷണവും നടത്തി കുടുംബം പുലർത്തി വന്ന ആളായി രുന്നു സുമാലിയുടെ പുത്രനായ രത്നാകരൻ. ഒരിക്കൽ വനത്തിൽ വച്ചു നാര ദ മുനിയുടെ വസ്തു വകകൾ അപഹരിക്കാൻ ശ്രമം നടത്തുകയും, എന്തിനു വേണ്ടിയും, ആർക്കു വേണ്ടിയുമാണ് ഈ ദുഷ് കർമ്മങ്ങൾ ചെയ്യുന്നതെന്ന് മ ഹർഷി ചോദിക്കുന്നു. കുടുംബത്തെ പുലർത്താനെന്ന മറുപടി കൊടുക്കു ന്നു, അങ്ങിനെയെങ്കിൽ ഈ ചെയ്യുന്നതിൻറെ പാപഭാരം അവർ കൂടി പങ്കു വ യ്ക്കുമോ എന്ന് നാരദ മുനി ആരായുന്നു. ഉത്തരമറിയാതെ രത്നാകരൻ ചി ന്താകുലനാകുന്നു. ഉത്തരം തേടി വീട്ടിലേക്കു ചെന്നപ്പോ ൾ കിട്ടിയ മറുപടി അപ്രതീക്ഷിതമായിരുന്നു. "അവനവൻ ചെയ്യുന്ന കർമ്മങ്ങളുടെ പാപ ഭാരം അവനവൻ തന്നെ അനുഭവിക്കണമെന്ന മറുപടിയാണ് വീട്ടിൽ നിന്നും കിട്ടി യത്. തിരിച്ചെത്തിയ രത്നാകരൻ നാരദ മുനിയുടെ കാൽക്കൽ വീണു ക്ഷമ ചോദിക്കുകയും, മേലിൽ ദുഷ് കർമ്മങ്ങൾ ചെയ്യുകയില്ലെന്ന ശപഥവും ചെ യ്യുന്നു

നാരദ മുനിയുടെ നിർദേശം അനുസ്സരിച്ച് പരമ പവിത്രമായ രാമ നാമം ജപി ക്കുവാൻ തുടങ്ങുകയും, എന്നാൽ ദുഷ് കർമ്മ ഫലത്താൽ രാമ, രാമ എന്ന പ രമ പവിത്രമായ ജപത്തിൻറെ ഉച്ചാരണം സാധ്യമാകാതെ വരുകയും ചെയ്യു ന്നു. മുനിയുടെ ഉപായ പ്രകാരം മരാ, മരാ എന്ന് വേഗത്തിൽ  ജപിക്കുകയും, നിരന്തരമായ ജപത്താൽ ശ്രി രാമൻറെ അനുഗ്രഹത്താൽ രാമ, രാമ എന്ന നാ മോച്ചാരണം സാധ്യമാകുകയും, അതോടെ സർവ്വ പാപങ്ങളിൽ നിന്നും മോ ചനവും കിട്ടുന്നു. പിന്നീട് നാരദ മുനിയുടെ നിർദേശ പ്രകാരം തപസ്സ നുഷ്ടി ക്കുന്നു. പല വർഷങ്ങൾ നീണ്ട കൊടും തപസ്സിനിടയിൽ ശരീരം ചിതൽ പുറ്റി നാൽ മൂടപ്പെടുന്നു. തപശക്തിയാൽ മോക്ഷം കിട്ടുകയും ദൈവീക അശരീ രി ഉണ്ടാവുകയും, പുറ്റിൽ നിന്ന് പുറത്തു വരുകയും ചെയ്യു ന്നു. "ചിതൽ / ഉറു മ്പ് പുറ്റിൽ നിന്ന് പുറത്തു വന്നതിനാൽ വാല്മീകി എന്ന പേര് ലഭിക്കുകയും ചെയ്തു. (വാല്മീ കം എന്നാൽ സംസ്കൃതത്തിൽ ഉറുമ്പ് കുന്നിൽ നിന്ന് വന്നവൻ എന്ന് അർത്ഥം)

ഒരിക്കൽ മഹർഷി പ്രഭാത കർമ്മങ്ങൾക്കായി ഗംഗ നദിയിലേക്ക് പോകുക യായിരുന്നു.അനുയായിയായ ഭാർദ്വാജ് വസ്ത്രങ്ങളുമായി മഹർഷിയെ അനു ഗമിക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ താമസ്സാ നദിക്കരയിലെത്തു ന്നു. നദിയിലെ നിർമ്മലമായ ജലം കണ്ടു അത്യ ന്തം സന്തോഷം തോന്നിയ മ ഹർഷി ഇപ്രകാരം അരുളിചെയ്തു, "നോക്കൂ എത്ര നിർമ്മലമാണ് ഈ നദിയി ലെ തെളിനീർ, ഒരു നല്ല മനസ്സുള്ള മനുഷ്യനെ പോലെ, ഞാൻ ഇന്ന് ഈ നദി യിലാണ് കുളിക്കുന്നത്" കുളിക്കാൻ തമസ്സയിൽ സൗകര്യ പ്രദമായ ഒരു സ്ഥ ലം തേടുന്നതിനിടയിൽ പ്രണയ സല്ലാപത്തിലേർപ്പെട്ട രണ്ടു ഇണ കുരുവിക ളെ കാണുന്നു. കുരുവികളുടെ ചൈതന്യം കണ്ടു സന്തോഷിച്ചു നിൽക്കുമ്പോ ൾ തീർത്തും അപ്രതീക്ഷിതമായി ഒരു വേടൻ എയ്തു വിട്ട അ മ്പു കൊണ്ട് ആ ണ്‍ പക്ഷി മരിച്ചു വീഴുന്നു. ഈ കാഴ്ച കണ്ടു വാവിട്ടു നിലവി ളിച്ച പെണ്‍ പ ക്ഷിയും ദുരന്ത ദുഖത്തിൻറെ ആഘാതത്താൽ വാവിട്ട് നിലവിളിച്ചു ഹൃദയം പൊട്ടി മരിക്കുന്നു.

ദാരുണമായ കാഴ്ച കണ്ട മഹർഷി ആരാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നറി യാൻ നാലുഭാഗത്തും തിരിഞ്ഞു നോക്കുന്നു. അമ്പും വില്ലുമേന്തിയ ഒരു വേട ൻ മരണമടഞ്ഞ തൻറെ വേട്ട പക്ഷിയെ എടുക്കുവാൻ ശ്രമിക്കുകയായിരുന്നു. സങ്കടവും ക്രോധവും അടക്കാൻ കഴിയാതെ മഹർഷി വേടനെ ശകാരിക്കു ന്നു,  മ നുഷ്യരെ മാത്രമല്ല, ഒരു മൃഗത്തേയോ, പക്ഷികളെയോ, പ്രപഞ്ചത്തി ലെ ഒരു ജീവിയേയും ആക്രമിക്കുവാനോ കൊല്ലാനോ പാടുള്ള തല്ല,  പ്രത്യേ  കിച്ചും അവ പരസ്പ്പരം സല്ലപിച്ചും തത്തി കളിച്ചുമിരിക്കുമ്പോൾ, നീ ഒരു കൊടും പാപകർമ്മമാണ് ചെയ്തത്, പാവം പക്ഷിയുടെ ജീവനെടുക്കാൻ ആരാ ണ് നിനക്ക് അധികാരം തന്നത്, വീണ്ടും മഹർഷിയുടെ ചുണ്ടിൽ നിന്നും ഇ പ്രകാരം ശ്ലോകങ്ങൾ പുറത്തേക്കു വന്നു

"മാനിഷാദ പ്രതിസ്താം ത്വമഗം സസ്വതി സമാ, യത് ക്രൗഞ്ചമിധുനാകം അവ ധി ഹ കാമമോഹിതം" (മലയാളത്തിലെഴുതിയപ്പോൾ അക്ഷര തെറ്റുണ്ടാ വാം, സദയം ക്ഷമിക്കുക)

ഹൃദയ ഭേതകമായ സംഭവത്തിൽ വേടനു കൊടുത്ത ശാപമാണ് ആദി കവി യുടെ ആദ്യ വാക്യം, ഇതാണ് ഒന്നാമത്തെ ശ്ലോകമായി കണക്കാക്കുന്നത് (പര സ്പ്പ രം സ്നേഹിച്ചു കഴിയുകയായിരുന്ന ഇണപ്പക്ഷികളിൽ ഒന്നിനെ  തിക ച്ചും അപ്രതീക്ഷിതമായി കൊല ചെയ്ത നീ ജീവിതാവസാനം വരേയും ഒരിക്ക ലും വിശ്രമമില്ലാത്തവനായിരിക്കും.)

 ആശ്രമത്തിൽ തിരിച്ചെത്തിയ മഹർഷി ബ്രഹ്മാവിൻറെ നിർദ്ദേശ പ്രകാര വും, അനുഗ്രഹത്താലും, ദൈവ നിയോഗത്താലും രാമായണം എഴുതുവാൻ തുടങ്ങുന്നു. അങ്ങിനെ എഴുതപ്പെട്ട ആദി കവിയുടെ ആദ്യ കാവ്യമായ രാമാ യണ ത്തിലെ ആദ്യ ശ്ലോകമാണ് മാനിഷാദ ........... ഏഴു കാണ്ടങ്ങളിലായി ഇരു പത്തി മൂന്നായിരം ശോള്കങ്ങളും (ബാല കാണ്ട, അയോധ്യ കാണ്ട, ആരണ്യ കാ ണ്ട, കിഷ്കിന്ദ കാണ്ട, സുന്ദര കാണ്ട, യുദ്ധ കാണ്ട, ഉത്തര കാണ്ട) നാലുലക്ഷ ത്തി എണ്‍പതിനായിരത്തി രണ്ടു വാക്കുകളും അടങ്ങിയതാണ്.  ഇന്ന് കാണു ന്ന ഒരു വിധ സാങ്കേതീക വിദ്യയും ഇല്ലാതിരുന്ന കാലത്ത് എഴുത്താണിയും, പനയോലയുമുപയോഗിച്ചു ഇത്രയും മഹത്തായ ഒരു കാവ്യം രചിക്കുവാൻ ദൈവാനുഗ്രഹമില്ലാതെ സാധ്യമാകുമോ?

ശ്രീരാമൻ ജീവിച്ചിരുന്ന കാലത്താണ് വാൽമീകി മഹർഷിയും ജീവിച്ചിരുന്ന തെന്നും ശ്രീ രാമൻറെ വനവാസ്സ കാലത്ത് പരസ്പ്പരം കാണുകയും, സംവദി ച്ചിരുന്നതായും വിശ്വാസ്സം. പിന്നീട് മഹർഷിയുടെ ആശ്രമത്തിൽ  സീതാ ദേ വിക്ക് അഭയം നൽകുകയും, ആശ്രമത്തിൽ വച്ച് സീതാദേവി ലവകുശന്മാരെ പ്രസ്സവിക്കുകയും, മഹർഷി ലവകുശന്മാർക്ക് രാമായണം വായിച്ചു കേൾപ്പി ക്കുകയും  ചെയ്തുവെന്നും വിശ്വാസ്സം.

പ്രേമത്തിൻറെയും, ത്യാഗത്തിൻറെയും, തപസ്സി ൻറെയും, യശസ്സിൻറെയും മ ഹത്വം നമുക്ക് നൽകുകയും മാനവ രാശിക്ക് സഞ്ചരിക്കാൻ സൻ മാർഗത്തി ൻറെ വഴി കാണിക്കുകയും ചെയ്യുന്ന മഹത്തായ കാവ്യമാണ് രാമായണം. മ ഹർഷിയുടെ ആശ്രമത്തിൽ സീതാ ദേവി അഭയം തേടിയ കാലത്ത് അവിടെ ജനിച്ചു വളർന്ന ലവകുശന്മാരേയാണ് ആദ്യമായി രാമായണം പഠിപ്പിച്ചതെ ന്നും വിശ്വാസ്സം.

ഇന്ത്യയിൽ ഒട്ടു മിക്ക ഭാഗങ്ങളിലും വളരെ ഉത്സാഹപൂർവമാണ് വാല്മീകി ജ യന്തി ആഘോഷിക്കുന്നത്. വാല്മീകി ക്ഷേത്രങ്ങളിൽ പൂജകളും, അർച്ചനയും ശോഭാ യാത്രകളും സംഘടിപ്പിക്കുന്നു. ശോഭാ യാത്രകൾ കടന്നു പോകുന്ന വ ഴികളിലെല്ലാം ഭക്തർ അത്യധികം ഉത്സാഹത്തോടു കൂടി യാത്രയെ വരവേ ൽക്കുകയും രാമ, രാമ ജപിച്ചു കൊണ്ട് അനുഗമിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ മുപ്പത്തി ആറോളം വാല്മീകി ആശ്രമങ്ങളുണ്ടെന്നാണ് വിവരം, ഇ വയിൽ ഏറ്റവും പ്രശസ്തമായത് പതിനൊന്നെണ്ണമാണ്. ഭഗവാൻ വാല്മീകി തി റാത്ത് അമൃതസ്സർ, ഭഗവാൻ വാല്മീകി ആശ്രമം ചിത്രകൂട് മധ്യപ്രദേശ്‌, ഭഗവാ ൻ വാല്മീകി ആശ്രമം ബൈത്തൂർ, ഭഗവാൻ വാല്മീകി ആശ്രമം പഞ്ചകുയ്യ ഡ ൽഹി, ഭഗവാൻ വാല്മീകി ആശ്രമം ഉത്തർ പ്രദേശ്‌, ഭഗവാൻ വാല്മീകി ആശ്ര മം കുരുക്ഷേത്ര, ഭഗവാൻ വാല്മീകി ആശ്രമം കൻഖാൽ  ഹരിദ്വാർ, ഭഗവാൻ വാല്മീകി ആശ്രമം ചണ്ടിഗഡ്, ഭഗവാൻ വാല്മീകി ചൌക്ക് ഫത്തേബാദ് ഹരി യാന, ഭഗവാൻ വാല്മീകി ചൌക്ക് ഹിസ്സാർ, ഭഗവാൻ വാല്മീകി ഭവൻ സന്നോർ പാട്യാല. കൂടാതെ ഇന്ത്യക്ക് പുറമേ നേപ്പാൾ, യു കെ, യു എസ് എ, അട ക്കം അനേകം രാജ്യങ്ങളിലും  ആശ്രമങ്ങൾ ഉണ്ട്.

വാല്മീകി ക്ഷേത്രങ്ങൾ ആശ്രമങ്ങളെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങി നെയുള്ള ആശ്രമങ്ങളിലെല്ലാം രാമായണം പഠിപ്പിക്കുന്നു. ആശ്രമങ്ങൾക്ക് മു കളിലായി എപ്പോഴും ഒരു കൊടി പറക്കുന്നു, ഇതിനെ നിഷാൻ സാഹിബ്‌ എ ന്ന പേരിൽ അറിയപ്പെടുന്നു. വിശാലമായ പഠന മുറികളും ഭക്ഷണ ശാലക ളും രാമായണം ബുക്ക്‌കൾ സൂക്ഷിക്കുന്ന വലിയ സ്റ്റോർ റൂമും ആശ്രമങ്ങളി ൽ കാണാവുന്നതാണ്. വലുപ്പ ചെറുപ്പ വ്യതസ്തമില്ലാതെ എത്ര ഉന്നതനായാ ലും എല്ലാവരും നിലത്തിരുന്നാണ്‌ പഠനവും, പ്രാർത്ഥനകളും നടത്തേണ്ടത്, ദൈവത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നുള്ള സന്ദേശമാണ് ഇത് നൽകുന്നത്.

വാല്മീകി മഹർഷി വിഭാവനം ചെയ്ത സദ്‌ഭാവന സിദ്ധാന്തം എന്നെന്നും നിലനിൽക്കട്ടെയെന്നു നമുക്കും പ്രാർത്ഥിക്കാം.

ആശംസ്സകൾ

ജയരാജൻ കൂട്ടായി


           

Sunday, 18 October 2015

തുമ്പയും മുക്കുറ്റിയും - ഓർമ്മയിലെ ഓണക്കാലം


                 

 
                 
തുമ്പയും മുക്കുറ്റിയും - ഓർമ്മയിലെ ഓണക്കാലം

ഒരു പാട് ആശകളും, ഒരു പാട് നിരാശകളുമായി വീണ്ടുമൊരു പൊന്നോണം കൂടി വരവായി. എന്നാൽ ഒന്നുമില്ലാതിരുന്ന കാലത്തെ ഓണത്തിൻറെ സുഖം അത് വിവരിക്കുവാൻ സാധ്യമല്ല. ഇന്ന് ഓണമടക്കമുള്ള ആഘോഷങ്ങൾ ഒരു ഫാഷനായി മാറിയെങ്കിലും, പോരായ്മകളും, സങ്കടങ്ങളും മാറ്റി വച്ച് പഴയ ഓണത്തിൻറെ ഓർമ്മയിൽ നമുക്കും ആഘോഷിക്കാം.

കർക്കിടകത്തിൻറെ വറുതിയിൽ പൊറുതി മുട്ടിയ ജനങ്ങൾക്ക്‌ ആശ്വാസ്സത്തി ൻറെ നിശ്വാസ്സങ്ങളുമായാണ് ചിങ്ങം പുലരുന്നത്. ഞങ്ങൾ കുട്ടികൾക്ക് ചിങ്ങം തുടങ്ങിയാൽ ഓണം തുടങ്ങിയ പ്രതീതിയായിരുന്നു. എല്ലാ ദിവസ്സവും വിരലി ൽ കണക്കു കൂട്ടും, "ഇനി ഓണത്തിനു പത്തു നാൾ, പിറ്റേ ദിവസ്സം പറയും ഇനി ഒൻപതു നാൾ", അങ്ങിനെ ഒന്നാം ഓണമായാൽ സങ്കടം തുടങ്ങും, നാളെ കഴി ഞ്ഞാൽ ഓണം തീരുമല്ലോയെന്ന വിഷമം. (വടക്കേ മലബാറിൽ ഉത്രാടവും, തി രുവോണവുമായി രണ്ടു ദിവസ്സമായിരുന്നു മുഖ്യമായ ആഘോഷം).

ചിങ്ങ മാസ്സമായാൽ പ്രകൃതിക്ക് പോലും ഒരു അഴകായിരുന്നു. മനം കുളിരു ന്ന ഓണ വെയിലും, പൂത്ത് നിൽക്കുന്ന കാടും മലയും, ഓണത്തെ വരവേൽ ക്കാൻ സ്വയം ഒരുങ്ങിയത് പോലെ തോന്നുമായിരുന്നു. വീട്ടുകാരും, നാട്ടുകാ രും പല ഒരുക്കങ്ങളും നടത്തും. വീട് ചാണകം മെഴുകും, മഴയാൽ മുറ്റത്ത് ഉണ്ടാകുന്ന ചെറിയ കുഴികളിലെല്ലാം മണ്ണിട്ട് നിരപ്പാക്കും, മുറ്റത്തുള്ള ചെറു പുല്ലുകളും, പാഴ്ച്ചെടികളും പിഴുതു വൃത്തിയാക്കും. മുറ്റത്ത്‌ മണ്ണ് കൊണ്ട് വലിയ പൂത്തറ ഉണ്ടാക്കും.

പുത്തനുടുപ്പിനുള്ള തുണി വാങ്ങാൻ കടകളിൽ വൻ തിരക്കായിരിക്കും, ഇന്ന ത്തെ പോലെ റെഡി മെയിഡ് ഉടുപ്പുകൾ ഉണ്ടായിരുന്നില്ല. തുണി വാങ്ങി അള വിനനുസ്സരിച്ചു തയ്യൽക്കാരനെക്കൊണ്ട് തയ്പ്പിക്കും, തയ്യൽ കടകളിലും വൻ തിരക്കായിരിക്കും. രാവും പകലും തയ്യൽക്കാർ പണിയെടുക്കും. പുത്തനുടു പ്പിട്ട് ഒരു ഓണം ആഘോഷിക്കുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ടായി രുന്നു, പക്ഷെ എൻറെ പതിനെട്ടാം വയസ്സിലാണ് ജീവിതത്തിൽ ആദ്യമായി ഓ ണത്തിനു എനിക്കൊരു പുത്തൻ ഷർട്ട്‌ കിട്ടുന്നത്. അത് എൻറെ കസിനും വില്ലേ ജ് ഓഫീസ്സറുമായിരുന്ന മുകുന്ദേട്ടൻ സമ്മാനിച്ചതായിരുന്നു. എന്നാൽ വീട്ടിലു ള്ള മറ്റുള്ളവർക്ക് പുത്തനുടുപ്പില്ലാത്തതിനാൽ ഞാൻ മാത്രമായി അണിയുവാ ൻ എൻറെ മനസ്സ് അനുവദിച്ചില്ല. ഞാനും ഓണ ദിവസ്സം മറ്റുള്ളവരെപ്പോലെ പ ഴയ ഉടുപ്പ് തന്നെയണിഞ്ഞു.

പിന്നീട് വളരെ വർഷങ്ങൾ ഞാൻ ബോംബയിൽ തുണി മില്ലിൽ ജോലി ചെയ്തു, വിവിധ തരത്തിലും ഫാഷനുകളിലുമുള്ള പല തരം തുണികൾ കൈകാര്യം ചെ യ്തുവെങ്കിലും, പിന്നീട് ഗൾഫിൽ നിന്നും പല തരം വസ്ത്രങ്ങളും വാങ്ങിയെ ങ്കിലും ആഗ്രഹിച്ച കാലത്ത് കിട്ടാത്തതിൻറെ നൊമ്പരം കാരണം ഒരിക്കലും ഓ ണത്തിനു ഞാൻ പുതു വസ്ത്രങ്ങൾ ധരിച്ചി ട്ടില്ല ...............ഇനിയും അങ്ങിനെ ത ന്നെയായിരിക്കണമെന്നും പ്രാർഥിക്കുന്നു................

അത്തത്തിനു മുമ്പ് തന്നെ അപ്പൂപ്പന്മാർ തെങ്ങോല കൊണ്ട് കൊമ്മ മടഞ്ഞു ത രും. (പൂക്കൊട്ട) തുമ്പയും, മുക്കുറ്റിയുമില്ലാത്ത ഓണപ്പൂക്കളം ആ കാലങ്ങളിൽ ഇല്ലായിരുന്നു ഞങ്ങൾ കാടായ കാടും നാടായ നാടും, കുന്നുകളിലും, പൂ തേടി ന ടക്കും, രണ്ടു മണിക്കൂറുകൾ കൊണ്ട് ആവശ്യമുള്ളത്രയും വിവിധ തരം പൂവു കൾ ശേഖരിക്കും. തുമ്പ, മുക്കുറ്റി, അരിപ്പൂ, കോഴിപ്പൂ, ഐരാണി, കാട്ടു ചെ ത്തി, തുടങ്ങിയവ കാടുകളിൽ നിന്നും ശേഖരിക്കും. കൃഷ്ണ കിരീടം, (പഗോഡ, വടക്കേ മലബാർ), കാശി തുമ്പ, ചെമ്പരത്തി, കോളാമ്പിപൂവ്, മല്ലിക, വാടാ മ ല്ലി, ശീവോതി, മന്ദാരം, അശോകം, തുട ങ്ങിയവ വീട്ടിൽ വളർത്തുന്ന ചെടികളി ൽ നിന്നും പറിച്ചെടുക്കും. പൊട്ടിയരിയും, കാക്കപ്പൂവും വയലുകളിൽ നിന്നും ശേഖരി ക്കും. അങ്ങിനെ എൻറെതടക്കമുള്ള നാട്ടിലെ വീട്ടു മുറ്റങ്ങളിൽ നാടൻ പൂവുക ൾ കൊണ്ട് തന്നെ അത്തം മുതൽ തിരുവോണം വരെ വർണ്ണ ശബളമായ പൂക്കളങ്ങൾ ഒരുക്കും.

ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പൂക്കൾ സുലഭമാ ണ്. തമിൾ നാടടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും മാരക വിഷമുള്ള, കീടനാശി നിയടങ്ങിയ പൂവുകൾ കൈകാര്യം ചെയ്യുക വഴി ഗുരുതരമായ ആരോഗ്യ പ്ര ശ്നങ്ങൾക്ക് വഴി തുറക്കും, പച്ചക്കറിയുടെ കാര്യവും വ്യത്യസ്ഥമല്ല, സർവത്ര വിഷമയം തന്നെ.

നാടൻ പൂവ്കൾ കൊണ്ടുള്ള പൂക്കളത്തിനു ഒരു പ്രത്യേക ശാലീനതയുണ്ടായി രുന്നു. പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ നാട്ടിലേയും കാട്ടിലേയും പൂക്കൾ കൊണ്ടുള്ള പൂക്കളവും,വീടുകളിൽ നട്ടുണ്ടാക്കുന്ന പച്ചക്കറി കൊണ്ടു ള്ള കറികളും നമുക്ക് നഷ്ടമായി, ഓണത്തിനു പോലും പഴയ പ്രസക്തിയുമില്ല.
പുതിയ തലമുറയ്ക്ക് ഇതിലൊന്നും വലിയ താൽപ്പര്യങ്ങളുമില്ല, ബുദ്ധിമുട്ടറി യാതെയും ആവശ്യം പോലെയും ഭക്ഷണവും, വസ്ത്രങ്ങളും ഉള്ളപ്പോൾ ഓണ ത്തിനു അവരൊന്നും വലിയ താൽപ്പര്യവും കാണിക്കുന്നില്ല.

അമ്മുമ്മ, അച്ഛൻ, അമ്മ, മക്കൾ, പേരക്കുട്ടികൾ അവരെല്ലാം ഒന്നായി ചേർന്നു ള്ള ഓണാഘോഷം, അത് അനുഭവിച്ചറിയേണ്ട ഒരു അനുഭൂതി തന്നെയാണ്, ചെ റിയ വീടും, കുറെ ആളുകളും, ഒന്നിച്ചു പലക വച്ചിരുന്നു ഓണം ഉണ്ണുക, അതി ൻറെ രുചി അനിർവചനീയം, രാത്രിയിൽ കിടക്കാൻ പോലും സ്ഥലം ഉണ്ടാകില്ല കട്ടിലിനടിയിലും, മേശക്കടിയിലും ചുരുണ്ട് കിടന്നുള്ള ഉറക്കം ഇതെല്ലാം അനു ഭവിക്കുന്നത് ഒരു വല്ലാത്ത സുഖം തന്നെയാണ്.

മധുരിക്കുന്ന ഓർമ്മകൾ ബാക്കി വച്ചു കൊണ്ട് പഴയ ആ കാലങ്ങളെല്ലാം പോ യി, ആർക്കും ഇനി അത് അനുഭവിക്കാൻ സാധ്യമല്ല, ഒരിക്കലും തിരിച്ചു വരാ നും പോകുന്നില്ല, എന്നിരുന്നാലും അതെല്ലാം അനുഭവിക്കാൻ അവസ്സരം കിട്ടി യവർ തീർച്ചയായും ഭഗ്യവാൻമ്മാരാണ്. നാൽപ്പതു കൊല്ലങ്ങൾക്ക് മുമ്പ് അ ച്ചനു മൊത്തുള്ള ഓണവും, പത്തു വർഷങ്ങൾക്കു മുമ്പ് അമ്മയുമൊത്തുള്ള ഓണവും അവസ്സാനിച്ചു. ദരിദ്ര ജീവിതം, രാജയോഗത്തേക്കാൾ സുഖപ്രദമെന്നു അന്നും, ഇന്നും ഞാൻ വിശ്വസ്സിക്കുന്നു.........................

എല്ലാവർക്കും നന്മ നിറഞ്ഞതും, ഔശര്യപൂർണ്ണവുമായ ഓണാശംസ്സകൾ


ജയരാജൻ കൂട്ടായി

    



      

Saturday, 22 August 2015

നാഗ പഞ്ചമി - ആചാരങ്ങളും വിശ്വാസ്സങ്ങളും



നാഗ പഞ്ചമി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഭാരതത്തിൽ നിലവിലുള്ള എല്ലാ ആഘോഷങ്ങൾക്കുമെന്നപോലെ നാഗ പ ഞ്ചമിക്ക് പിറകിലും ഉണ്ട് രസകരമായ ഒരു കഥ. എന്നാൽ ഇങ്ങിനെയുള്ള ക ഥകൾ, അല്ലെങ്കിൽ ഐതിഹ്യങ്ങൾ അറിയാവുന്നവർ വളരെ ചുരുക്കമാ ണെ ന്നു മാത്രം. പല കഥകളും കേട്ടുകേൾവികളോ, കെട്ടുകഥകളോ ആയിരി ക്കാം. എന്നാലും രസകരങ്ങളായ ഇത്തരം കഥകളിൽ പലതിലും പലപ്പോഴും പലതരം ഗുണപാഠങ്ങൾ നൽകാനുമുണ്ടായിരിക്കും. അങ്ങിനെയുള്ള ഒരു ആഘോഷമാണ് നാഗപഞ്ചമി. ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ പഞ്ചമിയാ ണ് നാഗ പഞ്ചമിയായി ആചരിക്കുന്നത്.


സ്ത്രികൾ നാഗ ദേവതയെ പൂജിക്കുകയും, നാഗങ്ങൾക്ക് പാല് കൊടുക്കുകയും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്. പല സംസ്ഥാനങ്ങളിലും ജീവനുള്ള നാഗങ്ങ ളെ തന്നെയാണ് പാൽ കുടിപ്പിക്കാനും, മറ്റു പൂജ കർമ്മങ്ങൾ നടത്താനും വേ ണ്ടി ഉപയോഗിക്കുന്നത്. അതും വിഷപ്പല്ലുകൾ പോലും നീക്കം ചെയ്യാത്ത പാ മ്പുകൾ തന്നെ. സ്വന്തം കുടുംബത്തിൻറെ ആയുരാരോഗ്യത്തോടോപ്പം  നാഗ ങ്ങളുടെയും മറ്റു ഇഴ ജീവികളുടേയും ആരോഘ്യപൂർണ്ണ മായ ജീവിതം പ്രദാ നം ചെയ്യുകയാണ് പൂജയുടെയും, മറ്റു ചടങ്ങ്കളുടെയും ഉദ്ദേശം. നാഗ പഞ്ചമി ദിവസ്സം നാഗങ്ങൾ കടിക്കില്ലെന്നും, കൂടാതെ ഈ ദിവസ്സം ചെയ്യുന്ന പൂജകൾ നേരിട്ട് സർപ്പ ദേവതയിൽ എത്തിച്ചേരുന്നുവെന്നുമൊക്കെയാണ് വിശ്വാസ്സ ങ്ങൾ. ഇതേ ദിവസ്സം തന്നെയാണ് നാഗങ്ങളുടെ മുഖ്യ ശത്രുവായി കരുതപ്പെ ടുന്ന പ ക്ഷി രാജനായ ഗരുഡൻറെ പഞ്ചമിയും ഗരുഡ പഞ്ചമി എന്ന പേരിൽ ആചരി ക്കുന്നത്.

 ഈ ദിവസ്സം ഗരുഡനെ പ്രീതിപ്പെടുത്തിയാൽ നാഗങ്ങളുമായുള്ള ശത്രുത കു റയുമെന്നും അങ്ങിനെ നാഗങ്ങളുടെ വംശം സംരക്ഷിക്കപ്പെടുമെന്നും വി ശ്വാസ്സം. പൂജയിൽ ചൊല്ലുന്ന മന്ത്രങ്ങളിൽ സകല ലോകത്തിലേയും, ഭൂമിയി ലേയും, ആകാശത്തിലേയും, തടാകങ്ങളിലേയും  കുളങ്ങൾ, കിണറുകൾ മ റ്റു ജലാശയങ്ങളിലെല്ലാമുള്ള നാഗങ്ങൾക്കു മംഗളം ഭവിക്കട്ടേയെന്നു പ്രാർ ത്ഥിക്കുന്നു. വിശ്വാസ്സം ഇവിടെ പാമ്പുകൾക്കും മറ്റു ഇഴ ജീവികൾക്കും ര ക്ഷാ കവചമായി മാറുന്നു, വിശ്വാസ്സിയായ ആൾ പാമ്പുക ളെ കൊല്ലുവാൻ ഭ യപ്പെടുന്നു. വിശ്വാസ്സങ്ങൾ നശിച്ചപ്പോൾ ഇവിടേയും വന്യ ജീവി സംരക്ഷണ നിയമം അനിവാര്യമായി വന്നു. എന്നാലും നിയമങ്ങൾ കൊണ്ടും ജീവജാല ങ്ങളുടെ സംരക്ഷണം പൂർണ്ണമാകുകയുമില്ല. രാത്രി നേരത്ത് വീട്ടിനകത്ത് അ കപ്പെട്ട വിഷപ്പാമ്പിനെ കൊല്ലേണ്ട അവസ്ഥ ഗ്രാമപ്രദേശങ്ങളിൽ സർവ്വ സാ ധാരണമാണ്. ഇത് പോലുള്ള വിശ്വാസ്സങ്ങൾ പലപ്പോഴും സഹ ജീവികൾക്ക് രക്ഷാ കവചമാകുന്നു


യമുനാ നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം നേടിയ ദിവസ്സം കൂടിയാണ് നാഗ പഞ്ചമിയായി വിശ്വാസ്സികൾ. ആച രിക്കുന്നത്. മഴക്കാലമായാൽ പാമ്പിൻ പൊത്തുകളും, മാളങ്ങളുമെല്ലാം വെ ള്ളം നിറയുകയുകയാൽ പാമ്പുകൾ കൂട് വിട്ടു പുറത്തിറങ്ങുന്നു. അത് കൊ ണ്ട് തന്നെ ഗ്രാമങ്ങളിലും, വയൽ ഭാഗങ്ങളിലും പാമ്പ് കടിച്ചുള്ള മരണങ്ങൾ മറ്റ് കാലങ്ങളെ അപേക്ഷിച്ചു വർഷ കാലത്ത് കൂടുതലായിരുന്നു. സർപ്പ ദേ വതയെ പ്രീതിപ്പെടുത്തിയാൽ പാമ്പ് കടിയിൽ നിന്നും രക്ഷപ്പെടാമെന്ന വി ശ്വാസ്സവും ഈ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

തക്ഷകൻറെ കടിയേറ്റു പരീക്ഷിത്തു കൊല്ലപ്പെടുകയാൽ കലി പൂണ്ട മകൻ ജന മേജയൻ പ്രപഞ്ചത്തിലുള്ള നാഗ വർഗ്ഗങ്ങളെ ഉന്മൂലനം ചെയ്യുവാൻ വേ ണ്ടി സർപ്പ സത്ര യാഗം ചെയ്യുന്നു. യാഗത്തിലെ തീ കുണ്ടത്തിൽ  കോടാനു കോടി നാഗങ്ങളെ എരിയിക്കുന്നു. എന്നാൽ അസ്തികൻ ഇടപെട്ടു യാഗത്തിലെ തീ അണക്കുകയും, തക്ഷകനടക്കം ബാക്കിയുള്ള നാഗങ്ങളെ വംശ നാശത്തി ൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ഇത് സംഭവിച്ച ദിവസ്സം ശ്രാ വണ ശുക്ല പക്ഷ പഞ്ചമി ആയിരുന്നുവെന്നും അത് കൊണ്ട് തന്നെ അന്ന് മു തൽ നാഗങ്ങളുടെ ക്ഷേമത്തിനായി നാഗ പഞ്ചമി ആഘോഷിക്കുന്നുവെന്നും വിശ്വാസ്സം നിലവി ലുണ്ട്.


അനന്ത, വാസ്സുകി, ശേഷ, പദ്മ, കമ്പാല, കാർക്കോടക, ആശ്വതാര, ദ്രിതരാഷ്ട്ര, ശങ്കപാല, കാളിയ, തക്ഷക, പിൻഗാല എന്നീ പന്ദ്രണ്ട് നാഗ ദേവതകളെയാണ് നാഗ പഞ്ചമി ദിവസ്സം പൂജിക്കുകയും ഉപചരിക്കുകയും ചെയ്യുന്നത്. രാവിലെ മുത ൽ രാത്രി വരേയും നാഗ ദേവതകളുടെ പേര് വിളിച്ചു നാമം ജപിക്കുന്നു. നാഗ പഞ്ചമിയുടെ തലേ ദിവസ്സമായ നാഗ ചതുർത്തി ദിവസ്സമാണ്‌ വിശ്വാസ്സി കൾ വ്ര തമനുഷ്ടിക്കുന്നത്. പ്രപഞ്ചത്തിൽ ജീവിക്കുന്ന എല്ലാ പാമ്പ്കളുടേയും അധിപ ദേവതകളേയും ഈ ദിവസ്സം ആരാധിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യ തസ്ത മായി ഗുജറാത്തിൽ ശ്രാവണ കൃഷ്ണ പക്ഷ പഞ്ചമി ദിവസ്സമാ ണ്‌ നാഗ പഞ്ചമിയായി ആചരിക്കുന്നത്, ഇത് ശുക്ല പക്ഷ പഞ്ചമി കഴിഞ്ഞു പ തിനഞ്ചു ദിവസ്സ ങ്ങൾക്ക് ശേഷമാണ്.

നാഗപഞ്ചമി ആഘോഷങ്ങളുടെ ഭാഗമായി മംഗലാപുരത്ത് നടക്കുന്ന പൂജയും ചടങ്ങുകളും പ്രശസ്ഥമാണ്. കല്ലുകളിൽ തീർത്ത നാഗ പ്രതിമകളിൽ ഇളനീ ർ വെള്ളവും, മഞ്ഞളും, നൂറും, പാലും, അഭിഷേകം ചെയ്യുന്നു. ഹൃദ്യമായ സു ഗന്ധമുള്ള പല തരം പുഷ്പ്പങ്ങൾ, ദേവതാരു, ചെമ്പകം, പനമരപ്പൂക്കൾ തുട ങ്ങിയവ കൊണ്ട് പുഷ്പ്പാർച്ചനയും നടത്തുന്നു. പൂജകൾക്കായി നാഗ ക്ഷേത്ര ങ്ങളെ, അല്ലെങ്കിൽ നാഗ പ്രതിമകൾ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളെ തിരഞ്ഞെ ടുക്കുന്നു. നാഗ പഞ്ചമി ദിവസ്സം മംഗലാപുരം നഗരത്തിൻറെ നാനാ ഭാഗങ്ങളി ലും പാമ്പാട്ടി മാർ നൂറു കണക്കിൽ പാമ്പുകളുമായി അണി നിരക്കുന്നു. വി ശ്വാസ്സികൾ പാമ്പാട്ടിമാരെ സമീപിച്ചു പാമ്പിനെ പാലൂട്ടിക്കുന്നു.

മംഗലാപുരം നിവാസ്സികൾക്ക് നാഗപഞ്ചമി ദിവസ്സം മൂർഖനും, രാജവെമ്പാല യടക്കമുള്ള പാമ്പുകളെ അടുത്ത് നിന്ന് നേരിൽ കാണുവാൻ പിലിക്കുള പാർ ക്കിൽ അവസരമുണ്ട്‌. നഗരത്തിൽ നിന്നും ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യു ന്ന പ്രകൃതിയാൽ ഉണ്ടാക്കപ്പെട്ട പിലിക്കുള പാർക്കിൽ നൂറു കണക്കിൽ രാജ വെ മ്പാലകളെ അടുത്തു നിന്ന് കൊണ്ട് നേരിൽ കാണുവാൻ അവസരമുണ്ട്‌. സർക്കാർ സംരക്ഷിച്ചു പോരുന്ന ഈ പാർക്കിൽ പാമ്പുകൾക്ക് പുറത്തേക്ക് കടക്കുവാൻ സാധ്യമല്ലാത്തതിനാൽ കാഴ്ചക്കാരും, സഞ്ചാരികളും നൂറു ശത മാനവും സുരക്ഷിതരുമായിരിക്കും. ഇത്രയും അധികം രാജവെമ്പാലകളെ സംരക്ഷിക്കുന്ന മറ്റൊരു ഉദ്യാനവും ഭാരതത്തിൽ വേറേയില്ല.

നാഗ പഞ്ചമിയുമായി ബന്ധപ്പെട്ട പല തരം കഥകൾ നിലവിലുണ്ട്, അതിൽ പ്രാചീന കാലത്ത് നിലവിലിരുന്ന ഒരു കഥ ഇങ്ങിനെ, ഒരു ഗ്രാമ പ്രമുഖിന്  ഏ ഴു പുത്രന്മാരുണ്ടായിരുന്നു. ഏഴു പേരുടെയും വിവാഹവും കഴിഞ്ഞിരുന്നു, ഏ ഴു പേരുടെ ഭാര്യമാരിൽ ഏഴാമത്തെ പുത്ര ഭാര്യയായിയുന്നു ഏറ്റവും ശ്രേഷ്ഠ യായവളും സുശീലയും. എന്നാൽ അവർക്ക് സ്വന്തമായി സഹോദരൻന്മാരി ല്ലായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസ്സം മൂത്ത പുത്ര ഭാര്യ വീട് മെഴുകാ ൻ മണ്ണെടുക്കാൻ വേണ്ടി മറ്റു ആറുപേരുമായി കാട്ടിലേക്ക് പോകുന്നു. കാട്ടിൽ കൈക്കോട്ടും, പിക്കാസ്സുമായി തകൃതിയായി മണ്ണ് കുഴിക്കുകയായിരുന്നു. അ പ്പോൾ മണ്ണിനടിയിലുള്ള പുറ്റിൽ  നിന്നും ഒരു സർപ്പം പുറത്തേക്ക് ചാടുന്നു.

മൂത്ത പുത്ര ഭാര്യ പിക്കാസ്സു കൊണ്ട് സർപ്പത്തെ കൊല്ലാൻ ശ്രമിക്കുന്നു, എ ന്നാൽ ഏഴാമത്തേയും, കൂട്ടത്തിൽ ഇളയവളുമായവൾ തടസ്സം നിൽക്കുന്നു. നിരപരാധിയായ ഈ സാധു ജീവിയെ വെറുതെ വിടൂ എന്നും അപേക്ഷിക്കു ന്നു. ഇളയവളുടെ അപേക്ഷ മാനിച്ചു സർപ്പത്തെ കൊല്ലാതെ വെറുതെ വിടു ന്നു, സർപ്പം കുറച്ചുമാറി മറ്റൊരു സ്ഥലത്ത് ഇഴഞ്ഞു പോയി ഇരിക്കുന്നു. മണ്ണ് കുട്ടകൾ നിറഞ്ഞപ്പോൾ തലയിലേറ്റി ഏഴുപേരും യാത്രയാകുന്ന സമയത്ത് ഇളയവൾ സർപ്പത്തോട് അപേക്ഷിക്കുന്നു, ഞങ്ങൾ കൊട്ടകളിലുള്ള മണ്ണ് വീ ട്ടിലെത്തിച്ചു തിരിച്ചു വരുന്നത് വരെ അവിടെ കാത്തിരിക്കുവാനും പറയു ന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ മറ്റു പല തിരക്കുകളിലും പെട്ട് സർപ്പ ത്തോടു കാത്തിരിക്കാൻ പറഞ്ഞ കാര്യം മറന്നു പോകുന്നു.

പിറ്റേ ദിവസ്സം വീട്ടിൽ പല പണികളും ചെയ്തു കൊണ്ടിരിക്കുമ്പോൾ തലേ ദി വസ്സം സർപ്പത്തോടു കാത്തിരിക്കാൻ പറഞ്ഞ കാര്യം ഓർമ്മ വരുന്നു. ഉടനെ ഇളയവൾ മറ്റു ആറു പേരേയും കൂട്ടി കാട്ടിലേക്ക് ഓടി ചെല്ലുന്നു. അപ്പോഴും സ ർപ്പം കാത്തു നിൽക്കുന്നത് കണ്ടു കുറ്റബോധത്തോടെ സർപ്പ സഹോദരാ നമസ്ക്കാരം എന്ന് അഭിവാദ്യം ചെയ്യുന്നു, സഹോദരാ എന്ന വിളി കേട്ട സർ പ്പം കോപം ശമിപ്പിച്ചു കൊണ്ട് പറയുന്നു, സഹോദരാ എന്ന് വിളിച്ചത് കൊണ്ട് മാത്രം ഞാൻ ക്ഷമിക്കുന്നു, ഇല്ലായിരുന്നെങ്കിൽ വാക്ക് പാലിക്കാത്ത നിന്നെ  ഇപ്പോൾ തന്നെ ഞാൻ കൊല്ലുമായിരുന്നു.

 എൻറെ  തെറ്റ് ക്ഷമിക്കൂ സഹോദരാ തെറ്റ് പറ്റിപ്പോയിയെന്നു പറഞ്ഞു അവ ൾ കുറ്റ സമ്മതം നടത്തുന്നു. ആദ്യമായി ഒരാൾ സഹോദരായെന്നു വിളിച്ച പ്പോൾ സർപ്പം അത്യന്തം സന്തോഷിക്കുന്നു. അങ്ങിനെ അവർ സഹോദരി സഹോദരന്മാരാകുന്നു. സഹോദരിയുടെ എന്ത് കാര്യവും നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണെന്നും അതുകൊണ്ടു എന്ത് വേണമെങ്കിലും ആവശ്യപ്പെടാ നും പറയുന്നു. എന്നാൽ സഹോദരനില്ലാതിരുന്ന എനിക്ക് നീ സഹോദരനാ യില്ലേ, അത് മാത്രം മതിയെന്ന് അവൾ പറയുന്നു.അങ്ങിനെ സർപ്പവും ഇളയ വളും സഹോദരി സഹോദരൻമ്മാരാകുന്നു.

കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം സർപ്പം മുനുഷ്യ രൂപം കൈക്കൊണ്ടു അവരു ടെ വീട്ടിലേക്കു ചെല്ലുകയും സഹോദരിയെ രണ്ട് ദിവസത്തേക്ക് കൂടെ അയ ക്കാനും പറയുന്നു, ഇവൾക്ക് സഹോദരന്മാരില്ലെന്നു പറഞ്ഞു വീട്ടുകാർ മനു ഷ്യ രൂപിയായ സർപ്പത്തോട് തിരിച്ചു പോകാൻ പറയുന്നു, ഞാൻ അകന്ന ബ ന്ധത്തിലുള്ള ഇവളുടെ സഹോദരനാണെന്നും, ഇവൾ കുട്ടിയായിരിക്കുമ്പോ ൾ ഞാൻ വേറെ ഭാഗത്തേക്ക്  പോയതാണെന്നും, പിന്നെ ഇപ്പോഴാണ് ഇവളെ കാണാ ൻ പറ്റിയതെന്നും പറയുന്നു. അയാളുടെ വാക്കുകൾ വിശ്വസ്സിച്ചു സ ഹോദരിയെ കൂടെ അയ ക്കുന്നു.

വഴിയിൽ വച്ച് താൻ അവളുടെ സർപ്പ സഹോദരനാണെന്നുള്ള സത്യം തുറ ന്നു പറയുകയും, എവിടെയെങ്കിലും യാത്ര ദുഷ്കരമായി തോന്നുകയാണെങ്കി ൽ എൻറെ വാലിൽ പിടിച്ചാൽ മതിയെന്നും അപ്പോൾ യാത്ര എളുപ്പമാകുമ ന്നും പറയുന്നു. അങ്ങിനെ കുറെ നേരം  യാത്ര ചെയ്തു അവർ സർപ്പത്തിൻറെ വീട്ടിലെത്തുന്നു. അവിടെ കണ്ട അളവറ്റ ധനവും, സമ്പത്തും  കണ്ടു അവൾ അമ്പരക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വൈഡൂര്യങ്ങളും, നാഗമണികളും നിറഞ്ഞ തായിരുന്നു നാഗത്തിൻറെ വാസ്സസ്ഥാനം.

അങ്ങിനെ അവിടുത്തെ താമസ്സത്തിനിടക്ക് ഒരു ദിവസ്സം സർപ്പമാതാവ് എ ന്തോ കാര്യവുമായി പുറത്തേക്ക് പോകുകയും, മകന് നന്നായി തണുപ്പിച്ച പാ ൽ കൊടുക്കാൻ അവളെ ഏർപ്പാടാക്കുകയും ചെയ്യുന്നു. എപ്പോഴും ചൂട് പാലു കുടിച്ചു ശീലമുണ്ടായിരുന്ന അവൾ സർപ്പത്തിനും ചൂടുള്ള പാൽ കൊടുക്കു ന്നു. ചൂട് പാലിൽ മുഖം കുത്തുകയും സർപ്പത്തിൻറെ മുഖമാസ്സകലം പൊള്ളു കയും ചെയ്യുന്നു. തിരിച്ചെത്തിയ അമ്മ മകൻറെ മുഖം കണ്ടു അത്യന്തം ക്രോ ധത്താൽ അവളെ ശകാരിക്കുന്നു. എന്നാൽ അറിയാതെ പറ്റിയ അബദ്ധമാക യാൽ എല്ലാവരും ക്ഷമിക്കുന്നു. അവളെ അത്യ അപൂർവ്വ വൈഡൂര്യങ്ങളും, നാഗമണികളും, സ്വർണ്ണമടക്കം അളവറ്റ ധനങ്ങളുമായി സ്വന്തം വീട്ടിലേക്കു യാത്രയാക്കുന്നു .

ഇത്രയും ധനം കണ്ടപ്പോൾ അത്യാഗ്രഹിയായ മൂത്തവൾ നിനക്ക് ഇനിയും കു റെ സ്വത്തുക്കൾ കൊണ്ട് വരാമായിരുന്നില്ലേയെന്നു പറഞ്ഞു ഈർഷ്യയോടെ ശകാരിക്കാൻ തുടങ്ങി. വിവരമറിഞ്ഞ സർപ്പ സഹോദരൻ വീണ്ടും കുറെ ധ നം കൂടി വീട്ടിലെത്തിക്കുന്നു. ആർത്തി മൂത്തപ്പോൾ ചൂലും, മറ്റു ഗൃഹോപ കരണങ്ങളും സ്വർണ്ണം കൊണ്ടുള്ളതു തന്നെ വേണമെന്നായി, അങ്ങിനെ എ ല്ലാ ഉപകരണങ്ങളോടൊപ്പം സ്വർണ്ണ ചൂലും നാഗ സഹോദരൻ എത്തിച്ചു കൊ ടുത്തു.

കൊടുത്ത സമ്മാനങ്ങളുടെ കൂട്ടത്തിൽ അഴകുള്ളതും, ദിവ്യ പ്രകാശം പര ത്തുന്നതും, അത്ഭുത ശക്തിയുള്ളതുമായ നാഗ മാണിക്യ മാലയും ഉണ്ടായിരു ന്നു. അത്ഭുത സിദ്ധികളുള്ള നാഗ മാണിക്യ മാലയുടെ ഭംഗിയും വർണ്ണനയും നാട് മുഴു വൻ പരക്കാൻ തുടങ്ങി. അങ്ങിനെ വിവരം നാട്ടിലെ രാജാവിൻറെ ഭാര്യയുടെ കാതിലുമെത്തി .രാജാവിൻറെ ഭാര്യക്ക്‌ അതിൽ മോഹം ഉദിക്കു കയും ആ മാല സ്വന്തമായി കിട്ടിയേ തീരൂ എന്ന് വാശിയും പിടിക്കുന്നു. വിവ രമറിഞ്ഞ രാജാവ് നാഗ മാണിക്യ മാല കൊട്ടാരത്തിലെത്തിക്കാൻ ആജ്ഞാപി ക്കുന്നു. മാല വാങ്ങി വരുവാനായി മന്ത്രിയേയും പരിവാരങ്ങളെയും ഗ്രാമ മു ഖ്യൻറെ വീട്ടിലേക്കയക്കുന്നു. ഭയന്ന് പോയ ഗ്രാമ മുഖ്യൻ മരുമകളിൽ നി ന്നും മാല വാങ്ങി മന്ത്രിയുടെ കയ്യിലേൽപ്പിക്കുന്നു.

ഏറ്റവും കൂടുതൽ ഇഷ്ടമായിരുന്ന മാണിക്യമാല നഷ്ടമായത് ആവൾക്ക് സ ഹിക്കാവുന്നതിലും അപ്പുറമായിരുന്നു.സങ്കടം സഹിക്ക വയ്യാതെ അവർ സ ഹോദരനായ സർപ്പത്തെ പ്രാർത്ഥിക്കുന്നു, തുടർന്ന് മുന്നിൽ സർപ്പ സഹോദ രൻ പ്രക്ത്യക്ഷപ്പെടുന്നു. സർപ്പത്തോട് സഹോദരി സങ്കടം ഉണർത്തിക്കുക യും ചെയ്യുന്നു. സഹോദരിയുടെ നിർദ്ദേശ പ്രകാരം സർപ്പം രാജാവിൻറെ വീ ട്ടിലെത്തുകയും, മാലയിൽ കയറിയിരിക്കുകയും ചെയ്യുന്നു. ഊരി വച്ച മാല  റാണി കഴുത്തിൽ അണിഞ്ഞയുടനെ മാണിക്യ മാല  സർപ്പമാലയായി മാറുക യും ചെയ്യുന്നു. ഇത് കണ്ടുപരി ഭ്രമിച്ചു പോയ റാണി ആർത്തലച്ചു നിലവിളി ക്കുന്നു. കാര്യങ്ങൾ ഗ്രഹിച്ച രാ ജാവ് ഗ്രാമ മുഖ്യൻറെ മരുമകളെ കൊട്ടാര ത്തിലെക്കയക്കാൻ കൽപ്പിക്കുന്നു. ഭയന്ന് വിറച്ച ഗ്രാമ മുഖ്യൻ  മരുമകളുമാ യി കൊട്ടരത്തിലെത്തുന്നു.

മന്ത്ര വാദം നടത്തി മാല കൊടുത്തയച്ച കുറ്റം ചുമത്തി ശിക്ഷിക്കാൻ തുടങ്ങി യ പ്പോൾ അവൾ രാജാവിനോട് പറയുന്നു. "മഹാരാജൻ ക്ഷമിച്ചാലും, ഈ മാല അത്ഭുത സിദ്ധിയുള്ളതാണു, അത് എൻറെ കഴുത്തിൽ മാത്രമേ മാണിക്യമാ കുയുള്ളൂ, മറ്റു ആര് അണിഞ്ഞാലും അത് സർപ്പമായി മാറും. എങ്കിൽ നീ കഴു ത്തിൽ അണിയൂ എന്ന് രാജാവ് കൽപ്പിക്കുന്നു, മാല തിരിച്ചു വാങ്ങി സ്വന്തം കഴുത്തിലണിഞ്ഞതും ഉടനെ അത് ഒരു മാണിക്യ മാലയായി മാറുന്നു. പ്രജക ളുടെ സംരക്ഷണം ഉറപ്പാക്കേണ്ട രാജാവ് കേവലം ഒ രു മാലക്ക് വേണ്ടി രാജ നീതി മറന്നതിൽ രാജാവിന് പശ്ചാത്താപം ഉണ്ടാകുന്നു.

അർഹതയില്ലാത്തതും മറ്റുള്ളവർക്കവകാശപ്പെട്ടതുമായ വസ്തുക്കൾ  കൈക്ക ലാക്കുന്നത് രാജ നീതിക്ക് ചേർന്നതല്ലെന്ന സത്യം മനസ്സിലാക്കിയ രാജാവ് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കുകയും അളവറ്റ സമ്മാനങ്ങളും മറ്റുമായി അവരെ വീട്ടിലേക്കു പരിവാര സമേതം അയക്കുന്നു. വീണ്ടും ഇത്രയും ധന വുമായി വന്നവളെക്കണ്ട് അസൂയ തോന്നിയ മൂത്ത ഭാര്യ ഇളയവളുടെ ഭർ ത്താവിനോട് ഭാര്യയെ പറ്റി അപവാദം പറയുന്നു. അവൾ ഇത്രയും ധനം എ ങ്ങിയെയുണ്ടാക്കിയെന്നു അന്വേഷിച്ചുവോയെന്നും മറ്റു പല തരം ദുഷ്പ്രച രണവും നടത്തു ന്നു. ഏട്ടത്തിയുടെ വാക്കുകൾ കേട്ട് വിചാരണ തുടങ്ങിയ ഭർത്താവിൻറെ മുമ്പിൽ നാഗ മാണിക്യ മാല സർപ്പമാകുകയും നടന്ന സംഭ വങ്ങൾ വിവരിക്കുകയും, എൻറെ സഹോദരിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ എല്ലാവരേയും കടിച്ചു കൊല്ലുമെന്നും നാഗം ആക്രോശിക്കുന്നു.

അത്യധികം സന്തോഷവാനായ ഭർത്താവ് ഭാര്യയോട്‌ എല്ലാ കാലങ്ങളിലും നാഗ ദേവതകളെ പൂജിക്കുവാനും, പാലും, നൂറും നൽകാനും പറയുകയും , അങ്ങിനെ അന്ന് മുതൽ എല്ലാ സ്ത്രീകളും സർപ്പത്തെ അവരുടെ സഹോദര നായി കരുതി പൂജ ചെയ്യാനും തുടങ്ങിയെന്നു വിശ്വാസ്സം. ആദ്യമായി പൂജ ചെയ്തത് കാളീയ മർദ്ദനം നടന്ന ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ പഞ്ചമി ദി വസ്സമായിരു ന്നുവെന്നും മറ്റൊരു വിശ്വാസ്സം

കേരളത്തിൽ ശ്രി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ശേഷ നാഗത്തിൻറെ മടിയി ൽ വിഷ്ണു ഭഗവാൻ ശയിക്കുന്നുവെന്ന് വിശ്വാസ്സം. ഭഗവാൻ പരശുരാമനാൽ അ നുഗ്രഹിക്കപ്പെട്ടതെന്നു വിശ്വസ്സിക്കുന്ന ഹരിപ്പാടുള്ള മണ്ണാറശാല നാഗ ദേവ ത ക്ഷേത്രവും കേരളത്തിൽ പ്രശസ്ഥമാണ്. ഇവിടെ ഒരേ സർപ്പം പല കാല ങ്ങളായി ക്ഷേത്രത്തിൻറെ എല്ലാ ഭാഗങ്ങളിലും ഭജനയും, പ്രാർത്ഥനയും നട ക്കുമ്പോൾ ചുറ്റിത്തിരിയുന്നത് നിത്യ സംഭവമാണ്. സ്ത്രീ പൂജാരിയുള്ള ഇന്ത്യ യിലെ അപൂർവങ്ങളിൽ അപൂർവമായ ക്ഷേത്രം കൂടിയാണ് മണ്ണാറ ശാല. വലിയമ്മയെന്നറിയപ്പെടുന്ന അമ്മയാണ് ഇവിടുത്തെ മുഖ്യ പൂജാരി.

മാളയിലുള്ള പാമ്പും മേക്കാട്ട്‌ മനയിലും നാഗ ദേവതകളെയാണ് ആരാധി ക്കുന്ന ത്. അവിടുത്തെ കിഴക്കിനിയിൽ വാസ്സുകിയും, നാഗ യക്ഷിയും കുടി കൊള്ളുന്നുവെന്നും വിശ്വാസ്സം. അഞ്ചു കാവുകളാണ് പാമ്പും മേക്കാട്ട്‌ മന യിലുള്ളത്. പല നൂറു വർഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന കെടാ വിള ക്കിലെ എണ്ണ ദേഹത്തിലുള്ള മാറ രോഗങ്ങളായ പല തരം വ്രണങ്ങളെയും  സുഖപ്പെടുത്തുന്നു, ഇങ്ങിനെയുള്ള വ്രണങ്ങൾ പാമ്പിൻ ശാപത്താലുണ്ടാവു ന്നതാണെന്നും വിശ്വാസ്സം. നാഗ പഞ്ചമി ദിവസ്സം നാഗപൂജയും, നാഗത്തിനു പാലൂട്ടുകയും ചെയ്താ ൽ ജന്മാന്തരങ്ങളായുള്ള നാഗ ശാപങ്ങൾ എല്ലാം തീരു ന്നുവെന്നും വിശ്വാസ്സം.

നാഗ പഞ്ചമി യുമായി ബന്ധപ്പെട്ടു വേറെയും പല തരം വിശ്വാസ്സങ്ങളും, ഐ തിഹ്യങ്ങളും നിലവിലുണ്ട്. ഇതെല്ലാം കെട്ടുകഥകളായിരിക്കാം. ഇവിടെ കഥ യിൽ കൂടി രാജധർമ്മവും, ഭരണാധികാരികൾ പ്രജകളു ടെ സമ്പാദ്യം കവർ ന്നെടുക്കാൻ പാടില്ലെന്ന സന്ദേശവും, അത്യാഗ്രഹത്തിനും, അസൂയക്കും നി ലനിൽപ്പില്ലെന്നും, സത്യം എന്നും നിലനിൽക്കുമെന്നും ബോധ്യപ്പെടുത്തു ന്നു. പ്രാചീന കാലങ്ങളിൽ ജനങ്ങൾ നേരിൻറെ വഴിയിൽ സഞ്ചരിക്കുവാൻ വേണ്ടിയായിരിക്കാം ദീർഘദൃഷ്ടിയുള്ള പൂർവ്വികർ ഇത്തരം കഥകളും ഉണ്ടാ ക്കുകയും വിശ്വാസ്സത്തിൻറെ പിൻ ബലം ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്ത തെന്ന് അനുമാനിക്കാം.


അതോടൊപ്പം പാമ്പ്കകളടക്കം പല ജീവജാലങ്ങളുടേയും നിലനിൽപ്പിനുള്ള  ഭീഷണി വിശ്വാസ്സത്തിൻറെ പേരിൽ ഇല്ലാതാവുകയും, മറ്റു ജീവികൾ സംര ക്ഷിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ  ഭാരതത്തിൽ നിലവിലുള്ള പല ആ ചാരങ്ങളുടേയും പിറകിൽ ഇങ്ങിനെയുള്ള ഒരു യുക്തി എപ്പോഴും കാണുവാ ൻ സാധിക്കും.  ഇത്തരം കഥകളും പഴയ തലമുറയിലുള്ളവർ ബുദ്ധിപൂർവ്വം ഉ ണ്ടാക്കിയതായിരിക്കാം. അത് വഴി ജീവജാലങ്ങളുടെ സുരക്ഷ പലപ്പോഴും ഉ റപ്പാക്കാറുമുണ്ട്. അങ്ങിനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തു വാൻ പല വിശ്വാസ്സങ്ങളും ഐതിഹ്യങ്ങളും സഹായകമായിട്ടുമുണ്ട്. അഥ വാ പണികൾക്കിടയിൽ അബദ്ധത്തിൽ പാമ്പുകൾക്കോ ഇഴജീവികൾക്കോ മുറിപ്പെട്ടാലോ എന്ന കാരണത്താൽ ഇന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാഗ പഞ്ചമി ദിവസ്സം കൃഷിപ്പണിക്കർ ജോലി ചെയ്യാറില്ല.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ആശംസ്സകൾ

ജയരാജൻ കൂട്ടായി

Monday, 17 August 2015

ശ്രാവണ പുത്രാട ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും



ശ്രാവണ പുത്രാട ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ശ്രാവണ മാസ്സത്തിലെ പതിനൊന്നാം ദിവസ്സമാണ്‌ ശ്രാവണ പുത്രാട ഏകാദശി അഥവാ പവിത്രോപാന ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നത്. വർഷത്തി ൽ രണ്ടു പുത്രാട ഏകാദശികളാണുള്ളത്. ഒന്ന് ശ്രാവണ പുത്രാട ഏകാദശിയും, (ശ്രാവണ ശുക്ല ഏകാദശി) മറ്റൊന്ന് പൌഷ പുത്രാട ഏകാദശിയും. മറ്റു എല്ലാ ഏകാദശിയും പോലെ വ്ര തങ്ങളും, വിഷ്ണു പൂജയും, പ്രാർത്ഥനയുമായാണ്‌ പുത്രാട ഏകാദശിയും ആ ചരിക്കുന്നത്. മോക്ഷവും, വിഷ്ണു പ്രീതിയും സമ്പാ ദിക്കുന്നതോടോപ്പോം മ ക്കളുടെ ആയുരാരോഘ്യവും ക്ഷേമവുമാണ് വ്രതത്തി ൻറെ ഉദ്ദേശം. മറ്റു ഏകാദശിയിൽ നിന്നും  തികച്ചും വ്യത്യസ്ഥമാണ് പുത്രാട ഏ കാദശി. വിവാഹം കഴി ഞ്ഞു വളരെ വർഷങ്ങളായിട്ടും സന്താനങ്ങളില്ലാത്തവ രാണ് കൂടുതലായും പു ത്രാട ഏകാദശി വ്രതമെടുക്കുന്നത്. അനന്തരാവകാശി കൾ ഇല്ലാത്തവരും മര ണാനന്തര കർമ്മങ്ങൾ ചെയ്യുവാനും, ശ്രാദ്ധ കർമ്മങ്ങള ടക്കം വാർഷിക ചടങ്ങുകൾ നടത്തുവാനും ആളില്ലാതെ വരുന്നവരും പുത്രാട ഏകാദശി വ്രതമനുഷ്ടി ച്ചാൽ സന്താന സൌഭാഗ്യം ലഭിക്കുമെന്ന് വിശ്വാസ്സം. അ ങ്ങിനെയാണ് ഈ ഏകാദശിക്ക്പുത്രാട ഏകാദശിയെന്നു പേരുവന്നത്.

പുത്രാട ഏകാദശിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ പറയുന്ന കഥ ഇങ്ങി നെ. ദ്വാപര യുഗാരഭത്തിൽ മഹിഷ്മതി രാജ്യത്തിലെ കരുത്തനും, പരോപകാ രിയും, പരമ കാരുണീ കനുമായ രാജാവായിരുന്നു മഹിജിത്. മക്കളില്ലാതിരു ന്ന മഹിജിത് വളരെ ദു ഖിതനായിരുന്നു. എല്ലാ കാലത്തും നല്ല കാര്യങ്ങൾ മാ ത്രം ചെയ്തിട്ടും ഉണ്ടായ ഈ ദുർവിധിയിൽ മനം നൊന്ത രാജാവ്  മന്ത്രി സഭയു ടെയും, പ്രജകളുടെയും, യോഗം വിളിക്കുകയും യോഗത്തിൽ ഋഷിമാരേയും, മുനിമാരെയും, പൂജാരിമാരേയും ക്ഷണിക്കുകയും ചെയ്യുന്നു.

രാജ്യ ഭരണത്തിൽ എന്തെങ്കിലും പോരായ്മകളോ, ആരെങ്കിലും എതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടോ എന്നും ആരായുന്നു. എ ന്നാൽ പ്രജകളെല്ലാം വളരെ സന്തുഷ്ടരാണെന്നും, രാജാവിൻറെ ദുർവിധിയിൽ അവരുടെ ദുഖവും അറിയിക്കുന്നു. പിന്നീട് ഋഷിമാരുടെയും, മുനിമാരുടേയും, പ്രഗൽഭരായ സന്യാസ്സിമാരുടെയും ഉപദേശം തേടുകയും ചെയ്തു. ദാനധർമ്മാ ദികളടക്കം പല ചടങ്ങുകളും, ആചാരങ്ങളും നടത്തിയെങ്കിലും എ ല്ലാം വിഫല മാവുകയായിരുന്നു. അങ്ങിനെ രാജാവും, മന്ത്രിമാരും, പ്രജകളും, മുനിവര്യൻ മ്മാരും ചേർന്ന് ആരാധ്യനും, വന്ദ്യ വയൊധികനുമായ ലോമേഷ് മഹർഷിയെ സമീപിക്കുന്നു, രാജാവും പരിവാരങ്ങളും അവരുടെ സങ്കടങ്ങളെ മഹർഷി യോട് വിവരിക്കുന്നു. കുറച്ചു സമയം കണ്ണടച്ച് ധ്യാനനിരതനായ മഹർഷി രാ ജാവിൻറെ ധുഖത്തിനുള്ള കാരണം കണ്ടു പിടിക്കുന്നു. മഹിജിത് രാജാവ് മു ജന്മത്തിൽ ചെയ്ത ഒരു കർമ്മ ഫലമാണ് ഇപ്പോൾ അനുഭ വിക്കുന്നതെന്ന് മഹ ർഷിയുടെ ജ്ഞാനദൃ ഷ്ടിയിൽ തെളിയുന്നു.

മുജന്മത്തിൽ ഒരു കച്ചവടക്കാരനായിരുന്ന മഹിജിത് കച്ചവടവുമായി ബന്ധ പ്പെട്ടുള്ള യാത്രക്കിടയിൽ അസഹ്യമായ ദാഹം അനുഭവപ്പെടുന്നു. ജ്യേഷ്ഠ ശു ക്ല പക്ഷ ഏകാദശി വ്രതം എടുത്തു രണ്ടു നാൾ വെള്ളമോ, ഭക്ഷണമോ കഴിച്ചി രുന്നില്ല,കുറെ നടന്നപ്പോൾ ഒരു നീർത്തടം കാണുന്നു, അവിടെ ഒരു പശുവും കിടാവും വെള്ളം കുടി ക്കാൻ തുടങ്ങുകയായിരുന്നു. ദാഹത്താൽ വലഞ്ഞ ക ച്ചവടക്കാരൻ പശുവിനെയും, കിടാവിനേയും വെള്ളം കുടിക്കാൻ അനുവദി ക്കാതെ ഓടിക്കുകയും, സ്വ ന്തം ദാഹം ശമിപ്പിക്കുകയും ചെയ്തു. മുജന്മത്തിൽ ചെയ്ത വ്രതത്തിൻറെയും, കാരുണ്യ പ്രവർ ത്തനങ്ങളുടെയും ഫലമായി പിന്നീ ട് രാജയോഗം ഉണ്ടാവുകയും രാജകുടുംബത്തിൽ ജനിക്കുകയും, രാജാവാകു കയും ചെയ്തു , എന്നാലും ദാഹിച്ചു വലഞ്ഞ പശുവിനേയും, കിടാവിനേയും ഓടിച്ചുവിട്ടതിൻറെ പാപം തലയിൽ ഏറുകയും ചെയ്തു. ഈ പാപങ്ങളിൽ നിന്നും മുക്തി നേടാൻ ശ്രാവണ മാസ്സത്തിലെ പവിത്രോപാന ഏകാദശി വ്രത മെടുക്കാൻ മഹർഷി ഉപദേശിക്കുന്നു.    

മഹർഷിയുടെ ഉപദേശ പ്രകാരം രാജാവും, പത്നിയും, രാജ്യത്തിലെ മൊത്തം പ്രജകളും വ്രതമനുഷ്ടിക്കുകയും, പൂജകളും, ആരാധനയും, ഭജനയുമായി നെയ്‌ ദീപവുമായി രാത്രി മുഴുവൻ വിഷ്ണു നാമം ഉച്ചരിച്ചു കൊണ്ട് ഉറങ്ങാതിരു ന്നു. കൂട്ടത്തിൽ അഗതികൾക്കും, അനാഥർക്കും, ഋഷിമാർക്കും, മറ്റും ഭക്ഷണ വും വസ്ത്രവും, സമ്മാനങ്ങളും നൽകുന്നു. അങ്ങിനെ അവർക്ക് തേജസ്വിയും, സുന്ദരനുമായ ഒരു മകൻ പിറക്കുകയും രാജ്യത്തിന്‌ അനന്തരാവകാശി ഉണ്ടാ കുകയും ചെയ്യുന്നു.

വ്രത ശക്തിയാൽ പുത്രനുണ്ടാവുകയാൽ അന്ന് മുതൽ പവിത്രോപാന ഏകാദ ശി പുത്രാട ഏകാദശി എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. ശ്രാവണ മാസ്സ ത്തിൽ വരുന്ന പുത്രാട ഏകാദശി ശ്രാവണ പുത്രാട ഏകാദശിയും, പൌഷ മാ സ്സത്തിലെ ഏകാദശി പൌഷ പുത്രാട ഏകാദശിയുമായി മാറിയെന്നും ഐതി ഹ്യം. എല്ലാ ഏകാദശി വ്രതങ്ങളിലും മഹാ വിഷ്ണുവാണ് ആരാധനാ മൂർ ത്തി. വ്രതത്തിൻറെ അനുഷ്ടാന രീതിയിലും വ്യത്യാസ്സമില്ല.   

അറിയാതെയുള്ള മുജന്മ പാപങ്ങളുണ്ടെങ്കിൽ നീങ്ങുമെന്ന വിശ്വാസ്സമാണ് വ്രത മെടുക്കുന്ന ഭക്തർക്കുള്ളത്. 

ആഗസ്റ്റ്‌ മാസ്സം ഇരുപത്തി ആറിനാണ് ഈ വർഷത്തെ ശ്രാവണ പുത്രാട ഏകാദ ശി, ആഗസ്റ്റ്‌ മാസ്സം ഇരുപത്തി അഞ്ചാം തിയ്യതി ഉച്ചക്ക് ഒരു മണിക്ക് ഏകാദശി തുടങ്ങുന്നു, ഇരുപത്തി ആറാം തിയ്യതി പകൽ പതിനൊന്നു മണിയോടെ ഏകാ ദശി തീരുന്നു. എന്നാൽ പിറ്റേ ദിവസ്സം ദ്വാദശി ദിവസ്സം (ഇരുപത്തി ഏഴാം തിയ്യ തി) രാവിലെ ആറര മണിക്ക് ശേഷം മാത്രമേ, അതായത് സൂര്യോദയത്തിനു ശേ ഷം വ്രതം അവസ്സാനിപ്പിക്കാൻ പാടുള്ളൂ.

രണ്ടു വിധത്തിലുള്ള വ്രതാനുഷ്ടാനമാണ് നിലവിലുള്ളത്, ആരോഘ്യം കുറഞ്ഞ വരും, പ്രായം കൂടിയവരും, രോഗികളായവരും പഴങ്ങളും, വെള്ളവും മാത്രം കുടിക്കുന്നു ഒരു കാരണവശാലും ധാന്യങ്ങൾ കഴിക്കുവാൻ പാടുള്ളതല്ല, കർശ ന വ്രതമെടുക്കുന്നവർ നിർജ്ജല ഏകാദശി വ്രതം അനുഷ്ടിക്കുന്നു, ഭക്ഷണമോ, വെള്ളമോ നിഷിദ്ധമാണെന്നതാണ് നിർജ്ജല ഏകാദശി വ്രതത്തിൻറെ പ്രത്യേക ത. വളരെ ദൈർഘ്യമുള്ള വ്രതമാകയാൽ ഏതു വിധത്തിലുള്ള വ്രതം അനുഷ്ടി ക്കണമെന്ന് മുൻ കൂട്ടി തീരുമാനിക്കണം. ഇടയ്ക്കു വച്ച് വ്രതം അവസ്സാനിപ്പി ക്കുന്നത് ഉചിതമല്ലയെന്നും, വിശ്വാസ്സം

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ജയരാജൻ കൂട്ടായി