Thursday, 19 November 2015

അഹോയി അഷ്ടമി - ആചാരങ്ങളും വിശ്വാസ്സങ്ങളും


അഹോയി അഷ്ടമി - ആചാരങ്ങളും വിശ്വാസ്സങ്ങളും

അമ്മമാരായ സ്ത്രീകൾ മക്കളുടെ ക്ഷേമത്തിനായും, ദീർഘായുസ്സിനും, അവരു ടെ ജീവിതം സ ന്തോഷ ഭരിതമാക്കാനും വേണ്ടി അനുഷ്ടിക്കുന്ന വ്രതമാണ് അ ഹോയി അഷ്ടമി വ്രതം. കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സ മാണ്‌ അഹോയി അഷ്ടമിയായി ആചരിക്കുന്നത്. ഇത് ദിവാളിയുടെ ഏതാണ്ട് എട്ടു ദിവ സ്സങ്ങൾക്ക് മുമ്പാണ്, അഷ്ടമി ദിവസ്സം അതി രാവിലെ തുടങ്ങുന്ന ഉപ വാസ്സം വൈകുന്നേരം ആകാശത്തിൽ നക്ഷത്രങ്ങൾ ഉദിക്കുന്നതോടെ അവസ്സാനി പ്പി ക്കുന്നു. ഉപവാസ്സ സമയത്ത് നിരാഹാരമിരിക്കുകയും, വെള്ളമോ ഭക്ഷണ മോ കഴിക്കുവാൻ പാടില്ല.

ചുമരിൽ അഷ്ട കോണാകൃതിയിൽ അഹോയി ഭഗവതിയുടെ പടം വരക്കുക യും (അഷ്ടമിയുമായി ബന്ധപ്പെട്ടതു കൊണ്ടാണ് അഷ്ട കോണാ കൃതിയിൽ വര ക്കുന്നത്). അഷ്ടമി ഭഗവതിയുടെ പടത്തിനരുകിലായി കുറുക്കൻറെയും കുട്ടിക ളുടെയും പടവും വരയ്ക്കുന്നു. നിലത്തു വരച്ച കൊലത്തിനകത്തു കലശവും, കലശത്തിന് മുകളിലായി ഒരു ചെറു മണ്‍ പാത്രത്തിൽ വെള്ളവും കറുക പു ല്ലും വയ്ക്കണം. പ്രസാദമായി എട്ടു പൂരിയും, എട്ടു കഷണം ഹൽവ, അല്ലെങ്കി ൽ മറ്റു മധുര പലഹാരവും (എന്ത് പലഹാരമായാലും എട്ടു എണ്ണമാണ് വേണ്ട ത്), ഒപ്പം തന്നെ വീട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് പൂരി അല്ലെങ്കിൽ മ ധുര പലഹാരവും ഒരു ചെറു തുക പണവും കൊടുക്കണം. വ്രതാനുഷ്ടാനവും പൂജയും  സ്ത്രീകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ് അഹോയി അഷ്ടമി യുടെ പ്രത്യേകത. സന്ധ്യ സമയത്ത് അഹോയി ഭഗവതിയുടെ പടത്തിനു മുന്നി ൽ വെള്ളി കൊണ്ടുള്ള ഗ്ലാസിൽ ജലവും, പാൽ പഴങ്ങൾ എല്ലാം നൈവേദ്യമാ യി സമർപ്പിക്കുന്നു.  പൂജകൾക്ക് ശേഷം, കയ്യിൽ ഏഴു മണി ഗോതമ്പ് പിടിച്ചു അഹോയി ഭഗവതിയുടെ കഥ വായിക്കുകയും, വായനക്ക് ശേഷം പൂജയിലെ നൈവേദ്യം അമ്മായിയമ്മയെ ഊട്ടുകയും തുടർന്ന് ആകാശത്തു നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെ ട്ടന്നു ഉറപ്പു വരുത്തിയ ശേഷം വെള്ളി ഗ്ലാസിലെ വെള്ളം കുടിച്ചു വ്രതം അവസ്സാനിപ്പിക്കുന്നതുമാണ് അഹോയി അഷ്ടമിയുടെ ആചാരങ്ങൾ.

അഹോയി അഷ്ടമിയുടെ പികളിലുള്ള ഐതിഹ്യം ഇങ്ങിനെ, പുരാതന കാല ത്ത് ഒരു നഗരത്തിൽ ഒരു ഗ്രാമീണ ദമ്പതികൾ താമസ്സിച്ചിരുന്നു. അവർക്ക് ഏഴു പുത്രന്മാരായിരുന്നു. ദിവാളി അടുത്തതിനാൽ, വീടും, മുറ്റവും നന്നാക്കാൻ വേ ണ്ടി മണ്ണെടുക്കാൻ ഗ്രാമീണൻറെ ഭാര്യ കാട്ടിലേക്ക് പോയി. ഒരു കുറുക്കൻറെ കൂടിനടുത്ത് കൂന്താലി കൊണ്ട് മണ്ണ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ കൂന്താലി കയ്യിൽ നിന്നും അബദ്ധത്തിൽ തെന്നുകയും കുറുക്കൻറെ കൂടിനു മുകളിൽ വീ ഴുകയും കൂട്ടിലുണ്ടായിരുന്ന കുറുക്കൻറെ കുട്ടികൾ മരിക്കുകയും ചെയ്തു. ഈ കാഴ്ചയിൽ മനം നൊന്ത ഗ്രാമണി കുഴിച്ചെടുത്ത മണ്ണും അവിടെ ഉപേക്ഷി ച്ചു കൊണ്ട് തിരിച്ചു പോയി.

കുറച്ചു നാളുകൾക്കു ശേഷം അവരുടെ ഏഴു പുത്രന്മാരും ഒന്നൊന്നായി ഒരു വ ർഷത്തിനിടയിൽ മരണമടഞ്ഞു. ഒരു ദിവസ്സം അവർ അവരുടെ ഗ്രാമത്തിലെ വൃദ്ധ സ്ത്രികളോട് അവരുടെ പുത്രമരണത്തിൻറെ കഥന കഥ പറ യുന്നു. ഒരു തെറ്റും ചെയ്യാത്ത തങ്ങൾക്കു എന്ത് കൊണ്ട് ഇങ്ങിനെയൊരു ദുർ വിധി വന്ന തെന്നറിയില്ലായെന്നും പറഞ്ഞു കൊണ്ട് ഹൃദയം പോട്ടുമാറ് വിലപിക്കുന്നു. പിന്നീട് അറിയാതേയും അബദ്ധത്തിലും സംഭവിച്ച കുട്ടി കുറുക്കന്മാരുടെ മര ണത്തിൻറെ കഥയും വിവരിക്കുന്നു. ഉപായം ഒന്നും പറയാൻ പറ്റാതെ അവരെ ല്ലാവരും ഭഗവതിയെ പ്രാർത്തിക്കൻ നിർദ്ദേശിക്കുന്നു.

ജീവിതത്തിൽ എല്ലാം നഷ്ടമായ ദമ്പതികൾ എതെങ്കിലും പുണ്യ സ്ഥലത്ത് ചെന്ന് ജീവിതം അവസ്സാനിപ്പിക്കാൻ തീരുമാനിക്കുന്നു. വീട് വിട്ടിറങ്ങി ഭക്ഷണമോ വെള്ളമോയില്ലാതെ കൊടും വെയിലേറ്റു ദിവസ്സം മുഴുവൻ നടക്കുകയാൽ  അ വശരായ രണ്ടു പേരും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഒരു അശരീരി കേട്ടാണു രണ്ടു പേരും മയക്കമുണർന്നത്. കുട്ടിക്കുറു ക്കൻറെ മരണത്തിലുള്ള പാപമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും പ്രധിവി ധിയായി കുട്ടികുറുക്കൻറെ മുഖം വ രച്ച ഒരു ചിത്രവുമായി, കാർത്തിക കൃ ഷ്ണ അഷ്ടമി ദിവസ്സം ഭഗവതിയുടെ മുന്നിൽ പ്രായശ്ചിത്തം ചെയ്തു, അറിയാ തെ ചെയ്തു പോയ അപരാധം പൊറുക്കുവാൻ മനസ്സലിഞ്ഞു പ്രാർത്ഥിക്കുവാ നും, നിർദ്ദേശിക്കുന്നു. കൂടാതെ എല്ലാ ജീവ ജാലങ്ങളോടും സ്നേഹത്തോടും, ദയയോടും കൂടി മാത്രം സമീപിക്കാനും, എന്ത് പ്രവർത്തി ചെയ്യുമ്പോഴും അ ന്യ ജീവികളുടെ സുരക്ഷയും ഉറപ്പാക്കണ മെന്നും നിർദ്ദേശിക്കുന്നു.

നിർദ്ദേശം സ്വീകരിച്ചു ദമ്പതികൾ വ്രതം അനുഷ്ടിക്കുകയും, അവരുടെ വ്രത ശുദ്ധിയിലും ഭക്തിയിലും ആകൃഷ്ടയായ അഷ്ടമി ഭഗവതി പാപം പൊറുക്കു കയും അനുഗ്രഹവും, സർവ്വ ഔശര്യവും നൽകുന്നു. അങ്ങിനെ മരണമടഞ്ഞ അവരുടെ മക്കൾക്ക്‌ പകരമായി അവർ വീണ്ടും ഏഴു മക്കളെ പ്രസ്സവിക്കുക യും അവരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കയ് വന്നുവെന്നും വിശ്വാസ്സം.

ദമ്പതികളോടൊപ്പം  വൃദ്ധ സ്ത്രീകളും ഉപവാസ്സത്തിൽ പങ്കു ചേർന്നെന്നും പി ന്നീട് തുടർച്ചയായി എല്ലാ വർഷ ങ്ങളിലും ഉപവാസവും, വ്രതവും തുടങ്ങിയെ ന്നും, അങ്ങിനെ അത് നാട്ടിലെ ഒരു ആ ചാരമായി മാറിയെന്നും വിശ്വാസ്സം. അ ന്യ ജീവികളോടുള്ള സഹാനുഭൂതി എല്ലാ കാലത്തും ഭാരതത്തിൽ നില നിന്നിരു ന്നെന്നതിനുള്ള തെളിവ് കൂടിയാണ് അഹോയി അഷ്ടമി ആഘോഷത്തിലെ ആ ചാരങ്ങളും വിശ്വാസ്സങ്ങളും.


അന്ന് മുതൽ എല്ലാ വർഷവും വിശ്വാസ്സികളായ അമ്മമാർ മക്കളുടെ ധീർഘാ യുസ്സിനും, ഔശര്യത്തിനുമായി അഹോയി അഷ്ടമി വ്രതം അനുഷ്ടിക്കാനും തുട ങ്ങിയെന്നും ഐതിഹ്യം. 

ലോകത്തിലെ എല്ലാ അമ്മമാരുടെ മക്കളും, ധീർഘായുസ്സും, സമൃദ്ധിയും, ഔ ശര്യത്തോടും കൂടി ജീവിക്കാൻ അഹൊയി ഭഗവതി അനുഗ്രഹിക്കട്ടേ.

നവംബർ മൂന്ന് രാവിലെ അഞ്ചു മണി മുതലാണ്‌ ഈ വർഷത്തെ അഹോയി അഷ്ടമി വ്രതം ആരംഭിക്കുന്നത്.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി

നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും


നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

കാർത്തിക മാസ്സത്തിലെ കൃഷ്ണ പക്ഷ ദിവസ്സമാണ്‌ നരക ചതുർദശി അഥവാ കാർത്തിക കൃഷ്ണ പക്ഷ ചതുർദശിയായി ആഘോഷി ക്കുന്നത്. ചന്ദ്ര മാസ്സ പ്ര കാരം ഇരുപത്തിയെട്ടു ദിവസ്സങ്ങളാണുള്ളത്. അതിൽ രണ്ടു പക്ഷങ്ങളുമാണു ള്ളത്, പതിനാലു ദിവസ്സം ശുക്ല പക്ഷ ദിവസ്സങ്ങളും (പൌർണ്ണമി), ബാക്കി പതി നാലു ദിവസ്സം കൃഷ്ണ പക്ഷദിവസ്സങ്ങളുമാണ്. (അമാവാസി)   കാളി ചൌതാ സ് എന്ന പേരിലും അറിയപ്പെടുന്ന ഈ ദിവസ്സമാണ്‌ ശ്രി കൃഷ്ണനും സത്യഭാമ യും ചേർന്ന് കാലി ചൌതാസ്സിൽ (കാലി എന്നാൽ കറുപ്പ്, ചൌതാസ് എന്നാൽ പതിനാലാം നാൾ) നരകാസ്സുരനെ വധിച്ചതെന്ന് വിശ്വാസ്സം. അ ഞ്ചു ദിവസ്സങ്ങ ളിലായുള്ള ദിവാളി ആഘോഷങ്ങളുടെ രണ്ടാം ദിവസ്സമാണ്‌ നരക ചതുർദശി അല്ലെ ങ്കിൽ കാളി ചൌതാസ് ആഘോഷിക്കുന്നത്. ( രൂപ്‌ ചതുർദശി, ചോട്ടി ദി വാളി എന്ന പേരുകളിലും അറിയപ്പെടുന്നു) നരക ചതുർദശിയോടനുബന്ധിച്ചു ള്ള  എ ല്ലാ ആചാരങ്ങളും, ചടങ്ങുകളും അതി രാവിലെ തന്നെ ആരംഭിക്കുന്നു.

ദാനവ രാജാവായിരുന്ന ഘടകാസ്സുരനെ അട്ടിമറിച്ചു കൊണ്ട് ബാണാസ്സുരൻറെ സഹായത്തോടെ നരകാസ്സുരൻ പ്രഗ്ജ്യോതിഷയിലെ (ഇന്നത്തെ ആസ്സാം സ്റ്റേറ്റ്, ഗുവാഹത്തി) രാജ്യത്തിൻറെ ഭരണം പി ടിച്ചെടുത്തെന്നും, അധികാര ഗർവ്വും, തനിക്കു ലഭിച്ച വരവും വച്ചു എല്ലാ രാജ്യങ്ങളെയും സ്വന്തം നിയന്ത്രത്തിൻ കീ ഴിലാക്കി, പിന്നീട് സ്വർഗലോകത്തേയും വരുതിയിലാക്കുകയും അധികാര മ ത്ത് തലയ്ക്കു പിടിച്ചതിനാൽ അളവറ്റ ധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു കൊള്ളയടിക്കുന്ന കൂട്ടത്തിൽ പല ദേശങ്ങളിൽ നിന്നായി പതിനാറായിരത്തിൽ പ്പരം കന്യകകളെ ബന്ധനസ്ഥരാക്കി തടവിൽ പാർപ്പിച്ചിരുന്നു.

നരകാസ്സുരൻറെ അക്രമത്തിൽ പൊറുതി മുട്ടിയ ദേവന്മാർ ഇന്ദ്ര ഭഗവാൻറെ നേതൃത്വത്തിൽ വിഷ്ണു ഭഗവാനെ സമീപിക്കുകയും നരകാസ്സുരൻറെ ക്രൂരത കളിൽ നിന്നും രക്ഷിക്കുവാനും അപേക്ഷിക്കുന്നു. അപേക്ഷ സ്വീകരിച്ച വി ഷ്ണു ഭഗവാൻ കൃഷ്ണാവതാരം എടുക്കുകയും പത്നിയായ സത്യഭാമയുമാ യി ചേർന്ന് ഗരുഡ വാഹനത്തിൽ നരകാസ്സുരനുമായി യുദ്ധം തുടങ്ങുന്നു. യുദ്ധ ത്തിൽ നരകാസ്സുരൻറെ ജനറൽ ആയ അഞ്ചു തലകളോട് കൂടിയ മുരായെ വധി ക്കുന്നു, അങ്ങിനെ കൃഷ്ണ ഭഗവാനു മുരാരിയെന്നും പേര് വന്നു (മുരയുടെ ശ ത്രു). കനത്ത യുദ്ധത്തിനൊടുവിൽ കൃഷ്ണ ഭഗവാൻ സുദർശന ചക്രം ഉപയോ ഗിച്ചു നരകാസുരൻറെ ശിരച്ചേതം നടത്തുന്നു.

അവസ്സാന ശ്വാസ്സ സമയത്ത് നര കാസുരന് പശ്ചാത്താപമുണ്ടാകുകയും തൻറെ തെറ്റുകൾ പൊറുക്കാനും, പാ പത്തിൽ നിന്നും മോചിപ്പികാനും, തൻറെ മരണ ദിവസ്സം ഒരു പുതു യുഗത്തി ൻറെ പിറവിയായും ഭൂമിയിലെ എല്ലാവരും ആ ഘോഷിക്കണമെന്ന് വരം ചോ ദിക്കുന്നു. അങ്ങിനെ കൃഷ്ണ ഭഗവാൻ കൊടുത്ത വരമാണ് നരക ചതുർദശിയായി ആചരിക്കുന്നത്. നരകാസുര വധത്തോടെ പൈശാചീകത അവസ്സാനിക്കു കയും സന്തോഷവും, ഔശര്യവും ഉണ്ടാവുക യും ചെയ്തു. പിറ്റേ ദിവസ്സം മുതൽ എല്ലാവരും പടക്കം പൊട്ടിച്ചും, രഗോളി വരച്ചും, വർണ്ണ വിളക്കുകൾ കത്തിച്ചും, മധുര പലഹാരങ്ങൾ ഉണ്ടാക്കിയും ആഘോഷിച്ചു. അങ്ങിനെ ദിവാളി ആഘോഷമായി മാറി.

നരകാസ്സുരനെ വധിച്ചതിൽ പിന്നെ കൃഷ്ണ ഭഗവാൻ കന്യകമാരെ ബന്ധനത്തി ൽ നിന്നും വിമുക്തരാക്കി. അപ്പോൾ ഒരു പുതിയ പ്രശ്നം ഉണ്ടായി. തടവറയി ൽ നിന്നും രക്ഷപ്പെട്ട കന്യകമാരെ സ്വീകരിക്കാൻ അവരുടെ കുടുംബാഗങ്ങളും, സമൂഹവും വിമുഖത കാട്ടി. കന്യകമാർ ഭഗവാനോട് തങ്ങൾക്കു പോകാൻ വേ റെ ഇടമില്ലെന്നും ഈ വിഷമ സന്ധിയിൽ നിന്നും രക്ഷിക്കണമെന്നും അപേക്ഷി ക്കുന്നു. ആശ്രിത വത്സലനായ ഭഗവാൻ അവരെയെല്ലാം കൂടെ കൊ ണ്ട് പോകു കയും, പാർപ്പിടസൌകര്യവും, ഭക്ഷണവും, വസ്ത്രങ്ങളും നൽകുകയും അവ രുടെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നതുമായാണ് ഐ തിഹ്യം.

എന്നാൽ ഈ ഐതിഹ്യത്തെ ഓരോ ആളുകൾ അവരുടെ സൌകര്യത്തിനനു സ്സരിച്ചു പ ല വിധത്തിൽ വ്യാഖ്യാനിക്കുകയും അങ്ങിനെയുണ്ടായതാണ് ശ്രീ കൃഷ്ണനു പതിനാറായിരത്തിയെട്ടു ഭാര്യമാർ ഉണ്ടായിരുന്നുവെന്ന വാദങ്ങ ളും.

 നരക ചദുർദശി ദിവസ്സം വിശ്വാസ്സികൾ സുര്യോദയത്തിനു മുമ്പായി  ഉണരുക യും, നരകാസ്സുരൻറെ കോലം കത്തിക്കുകയും, തുടർന്ന് ദേഹത്തി ൽ വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്യുന്നു. അഭ്യങ്ങ് സ്നാനം എന്ന പേരിൽ അ റിയപ്പെടുന്ന ഈ കുളി സൂര്യോദയത്തിനു മുമ്പായി ചെയ്താൽ നരക യാതനക ൾ അനുഭവിക്കേണ്ടി വരില്ലായെന്നും, അകാല മൃത്യു ഒഴിവാ കുമെന്നും വിശ്വാ സ്സം. സൂര്യ പ്രകാശം ഭൂമിയിൽ പരക്കുന്നതിനു മുമ്പ് അഭ്യങ്ങ് സ്നാനം നടക്കണ മെന്നത് വിശ്വാസ്സം, ഇതിനും മുഹൂർത്ത സമയങ്ങൾ ഉണ്ട്, ഈ വർഷത്തെ മു ഹൂർത്തം രാവിലെ അഞ്ചു ഇരുപത്തി രണ്ടു മുതൽ ആറ് നാൽപ്പത്തി ആറ് വ രേയാണ്. നരകാസുര വധം കഴിഞ്ഞു കൃഷ്ണ ഭഗവാൻ ചദുർദശി ദിവസ്സം അ തി രാവിലെ കൊട്ടാരത്തിൽ തിരിച്ചെത്തുകയും ദേഹ ശുദ്ധിക്കായി വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്തുവെന്നും ഐതിഹ്യം, ഇതാണ് അഭ്യങ്ങ് സ്നാനമായി മാറിയത്.


അഭ്യങ്ങ് സ്നാനം  കഴിഞ്ഞു, കണ്ണിൽ മഷിയിടുകയും, ചിഞ്ചുഡ ഇല തലയിൽ ചൂടി പ്രത്യേക മന്ത്രങ്ങൾ ചൊല്ലുന്നു. ദൈവ പൂജയും, യമ പൂജ യും നടത്തു ന്നു. പൂജയിൽ എണ്ണയും, പൂക്കളും ച ന്ദനവും ഉപയോഗിക്കുന്നു. അവിലും, തേങ്ങയും, ശർക്കരയും, പശുവിൻ നെ യ്യും ചേ ർത്ത് കുഴച്ച പ്രസാദവും നൈ വേദ്യമായി ഉപയോഗിക്കുന്നു.വൈകുന്നേരങ്ങളിൽ വീടുകളിൽ വർണ്ണ വിള ക്കുകളും, ദീപാലങ്കാരവും നടത്തുന്നു.


പൂജക്ക്‌ ശേഷം കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഘംഭീരമായ പ്ര ഭാത ഭക്ഷണവും നടത്തുകയെന്നത് ഈ ദിവസ്സത്തിൻറെ ആഘോഷത്തിൻറെ ഭാഗമാണ്. സന്ധ്യ മുതൽ അലങ്കാര ദീപങ്ങളും, നെയ്‌ വിളക്കുകളും കൊണ്ട് വിസ്മയം തീർക്കുകയും രാത്രി മുഴുവൻ പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യു ന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നരകാസുരൻറെ കോലം ഉണ്ടാക്കുകയും, കോലത്തിനുള്ളിൽ പടക്കങ്ങൾ നിറച്ചു തീ കൊളുത്തുകയും ചെയ്യുന്നു.

നവംബർ മാസ്സം പത്താം തിയ്യതിയാണ് ഈ വർഷത്തെ നരക ചതുർദശി ആ ഘോഷം, തുടർന്ന് പതിനഞ്ചാം തിയ്യതി വരെ ദിവാളി ആഘോഷങ്ങളുമാണ്.

എല്ലാവർക്കും ദിവാളി ആശംസ്സകളും, നൻമ്മകൾ നിറഞ്ഞ നല്ല നാളുകളും  നേരുന്നു.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി.

       

Sunday, 25 October 2015

വാല്മീകി മഹർഷി ജയന്തി


വാല്മീകി മഹർഷി ജയന്തി

അശ്വിൻ മാസ്സത്തിലെ പൌർണമി ദിവസ്സം ആദി കവിയായ വാല്മീകി മഹർ ഷിയുടെ ജന്മ ദിവസ്സമായി ആചരിക്കുന്നു. ജന്മ ദിവസ്സത്തെ കുറിച്ച് കൃത്യമാ യ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഒന്നാം നൂറ്റാണ്ടിലാണ് (ഫസ്റ്റ് മില്ലേനിയം ബി സി ഇ) മഹർഷി ജീവിച്ചിരുന്നതെന്നാണ്‌ അനുമാനം. അശ്വിൻ മാസ്സത്തിലെ പൗർണ്ണമി ദിവസ്സം കൂടുതലായും ഒക്ടോബർ മാസമാണ്  വന്നു ചേരുന്നത് ഇഗ്ലീഷ് കലണ്ടർ പ്രകാരം കൃത്യമായൊരു തയ്യതി വാൽമീകി ജയന്തിയായി കണക്കാക്കാൻ പറ്റില്ല. അതുകൊണ്ട് അശ്വിൻ മാസ്സ പൗർണമി  മഹർഷിയു ടെ ജൻമ്മ ദിവസ്സമായി മാറ്റമില്ലാതെ ആചരിക്കുന്നു. പ്രാചീന കാലത്തെ മ ഹാ മുനിവര്യന്മാരുടെ കൂട്ടത്തിലെ ഏറ്റവും ശ്രേഷ്ടനായി വാല്മീകി മഹർഷി യെ കണക്കാക്കുന്നു. മഹത് ഗ്രന്ഥമായ രാമായണത്തിൻറെ രചനയിലൂടെ മാ നവരാശിയുടെ ജീവിതത്തിൽ ആചരിക്കേണ്ട കടമകളേയും കർത്തവ്യങ്ങ ളേയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു.

പിടിച്ചു പറിയും, മോഷണവും നടത്തി കുടുംബം പുലർത്തി വന്ന ആളായി രുന്നു സുമാലിയുടെ പുത്രനായ രത്നാകരൻ. ഒരിക്കൽ വനത്തിൽ വച്ചു നാര ദ മുനിയുടെ വസ്തു വകകൾ അപഹരിക്കാൻ ശ്രമം നടത്തുകയും, എന്തിനു വേണ്ടിയും, ആർക്കു വേണ്ടിയുമാണ് ഈ ദുഷ് കർമ്മങ്ങൾ ചെയ്യുന്നതെന്ന് മ ഹർഷി ചോദിക്കുന്നു. കുടുംബത്തെ പുലർത്താനെന്ന മറുപടി കൊടുക്കു ന്നു, അങ്ങിനെയെങ്കിൽ ഈ ചെയ്യുന്നതിൻറെ പാപഭാരം അവർ കൂടി പങ്കു വ യ്ക്കുമോ എന്ന് നാരദ മുനി ആരായുന്നു. ഉത്തരമറിയാതെ രത്നാകരൻ ചി ന്താകുലനാകുന്നു. ഉത്തരം തേടി വീട്ടിലേക്കു ചെന്നപ്പോ ൾ കിട്ടിയ മറുപടി അപ്രതീക്ഷിതമായിരുന്നു. "അവനവൻ ചെയ്യുന്ന കർമ്മങ്ങളുടെ പാപ ഭാരം അവനവൻ തന്നെ അനുഭവിക്കണമെന്ന മറുപടിയാണ് വീട്ടിൽ നിന്നും കിട്ടി യത്. തിരിച്ചെത്തിയ രത്നാകരൻ നാരദ മുനിയുടെ കാൽക്കൽ വീണു ക്ഷമ ചോദിക്കുകയും, മേലിൽ ദുഷ് കർമ്മങ്ങൾ ചെയ്യുകയില്ലെന്ന ശപഥവും ചെ യ്യുന്നു

നാരദ മുനിയുടെ നിർദേശം അനുസ്സരിച്ച് പരമ പവിത്രമായ രാമ നാമം ജപി ക്കുവാൻ തുടങ്ങുകയും, എന്നാൽ ദുഷ് കർമ്മ ഫലത്താൽ രാമ, രാമ എന്ന പ രമ പവിത്രമായ ജപത്തിൻറെ ഉച്ചാരണം സാധ്യമാകാതെ വരുകയും ചെയ്യു ന്നു. മുനിയുടെ ഉപായ പ്രകാരം മരാ, മരാ എന്ന് വേഗത്തിൽ  ജപിക്കുകയും, നിരന്തരമായ ജപത്താൽ ശ്രി രാമൻറെ അനുഗ്രഹത്താൽ രാമ, രാമ എന്ന നാ മോച്ചാരണം സാധ്യമാകുകയും, അതോടെ സർവ്വ പാപങ്ങളിൽ നിന്നും മോ ചനവും കിട്ടുന്നു. പിന്നീട് നാരദ മുനിയുടെ നിർദേശ പ്രകാരം തപസ്സ നുഷ്ടി ക്കുന്നു. പല വർഷങ്ങൾ നീണ്ട കൊടും തപസ്സിനിടയിൽ ശരീരം ചിതൽ പുറ്റി നാൽ മൂടപ്പെടുന്നു. തപശക്തിയാൽ മോക്ഷം കിട്ടുകയും ദൈവീക അശരീ രി ഉണ്ടാവുകയും, പുറ്റിൽ നിന്ന് പുറത്തു വരുകയും ചെയ്യു ന്നു. "ചിതൽ / ഉറു മ്പ് പുറ്റിൽ നിന്ന് പുറത്തു വന്നതിനാൽ വാല്മീകി എന്ന പേര് ലഭിക്കുകയും ചെയ്തു. (വാല്മീ കം എന്നാൽ സംസ്കൃതത്തിൽ ഉറുമ്പ് കുന്നിൽ നിന്ന് വന്നവൻ എന്ന് അർത്ഥം)

ഒരിക്കൽ മഹർഷി പ്രഭാത കർമ്മങ്ങൾക്കായി ഗംഗ നദിയിലേക്ക് പോകുക യായിരുന്നു.അനുയായിയായ ഭാർദ്വാജ് വസ്ത്രങ്ങളുമായി മഹർഷിയെ അനു ഗമിക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ താമസ്സാ നദിക്കരയിലെത്തു ന്നു. നദിയിലെ നിർമ്മലമായ ജലം കണ്ടു അത്യ ന്തം സന്തോഷം തോന്നിയ മ ഹർഷി ഇപ്രകാരം അരുളിചെയ്തു, "നോക്കൂ എത്ര നിർമ്മലമാണ് ഈ നദിയി ലെ തെളിനീർ, ഒരു നല്ല മനസ്സുള്ള മനുഷ്യനെ പോലെ, ഞാൻ ഇന്ന് ഈ നദി യിലാണ് കുളിക്കുന്നത്" കുളിക്കാൻ തമസ്സയിൽ സൗകര്യ പ്രദമായ ഒരു സ്ഥ ലം തേടുന്നതിനിടയിൽ പ്രണയ സല്ലാപത്തിലേർപ്പെട്ട രണ്ടു ഇണ കുരുവിക ളെ കാണുന്നു. കുരുവികളുടെ ചൈതന്യം കണ്ടു സന്തോഷിച്ചു നിൽക്കുമ്പോ ൾ തീർത്തും അപ്രതീക്ഷിതമായി ഒരു വേടൻ എയ്തു വിട്ട അ മ്പു കൊണ്ട് ആ ണ്‍ പക്ഷി മരിച്ചു വീഴുന്നു. ഈ കാഴ്ച കണ്ടു വാവിട്ടു നിലവി ളിച്ച പെണ്‍ പ ക്ഷിയും ദുരന്ത ദുഖത്തിൻറെ ആഘാതത്താൽ വാവിട്ട് നിലവിളിച്ചു ഹൃദയം പൊട്ടി മരിക്കുന്നു.

ദാരുണമായ കാഴ്ച കണ്ട മഹർഷി ആരാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നറി യാൻ നാലുഭാഗത്തും തിരിഞ്ഞു നോക്കുന്നു. അമ്പും വില്ലുമേന്തിയ ഒരു വേട ൻ മരണമടഞ്ഞ തൻറെ വേട്ട പക്ഷിയെ എടുക്കുവാൻ ശ്രമിക്കുകയായിരുന്നു. സങ്കടവും ക്രോധവും അടക്കാൻ കഴിയാതെ മഹർഷി വേടനെ ശകാരിക്കു ന്നു,  മ നുഷ്യരെ മാത്രമല്ല, ഒരു മൃഗത്തേയോ, പക്ഷികളെയോ, പ്രപഞ്ചത്തി ലെ ഒരു ജീവിയേയും ആക്രമിക്കുവാനോ കൊല്ലാനോ പാടുള്ള തല്ല,  പ്രത്യേ  കിച്ചും അവ പരസ്പ്പരം സല്ലപിച്ചും തത്തി കളിച്ചുമിരിക്കുമ്പോൾ, നീ ഒരു കൊടും പാപകർമ്മമാണ് ചെയ്തത്, പാവം പക്ഷിയുടെ ജീവനെടുക്കാൻ ആരാ ണ് നിനക്ക് അധികാരം തന്നത്, വീണ്ടും മഹർഷിയുടെ ചുണ്ടിൽ നിന്നും ഇ പ്രകാരം ശ്ലോകങ്ങൾ പുറത്തേക്കു വന്നു

"മാനിഷാദ പ്രതിസ്താം ത്വമഗം സസ്വതി സമാ, യത് ക്രൗഞ്ചമിധുനാകം അവ ധി ഹ കാമമോഹിതം" (മലയാളത്തിലെഴുതിയപ്പോൾ അക്ഷര തെറ്റുണ്ടാ വാം, സദയം ക്ഷമിക്കുക)

ഹൃദയ ഭേതകമായ സംഭവത്തിൽ വേടനു കൊടുത്ത ശാപമാണ് ആദി കവി യുടെ ആദ്യ വാക്യം, ഇതാണ് ഒന്നാമത്തെ ശ്ലോകമായി കണക്കാക്കുന്നത് (പര സ്പ്പ രം സ്നേഹിച്ചു കഴിയുകയായിരുന്ന ഇണപ്പക്ഷികളിൽ ഒന്നിനെ  തിക ച്ചും അപ്രതീക്ഷിതമായി കൊല ചെയ്ത നീ ജീവിതാവസാനം വരേയും ഒരിക്ക ലും വിശ്രമമില്ലാത്തവനായിരിക്കും.)

 ആശ്രമത്തിൽ തിരിച്ചെത്തിയ മഹർഷി ബ്രഹ്മാവിൻറെ നിർദ്ദേശ പ്രകാര വും, അനുഗ്രഹത്താലും, ദൈവ നിയോഗത്താലും രാമായണം എഴുതുവാൻ തുടങ്ങുന്നു. അങ്ങിനെ എഴുതപ്പെട്ട ആദി കവിയുടെ ആദ്യ കാവ്യമായ രാമാ യണ ത്തിലെ ആദ്യ ശ്ലോകമാണ് മാനിഷാദ ........... ഏഴു കാണ്ടങ്ങളിലായി ഇരു പത്തി മൂന്നായിരം ശോള്കങ്ങളും (ബാല കാണ്ട, അയോധ്യ കാണ്ട, ആരണ്യ കാ ണ്ട, കിഷ്കിന്ദ കാണ്ട, സുന്ദര കാണ്ട, യുദ്ധ കാണ്ട, ഉത്തര കാണ്ട) നാലുലക്ഷ ത്തി എണ്‍പതിനായിരത്തി രണ്ടു വാക്കുകളും അടങ്ങിയതാണ്.  ഇന്ന് കാണു ന്ന ഒരു വിധ സാങ്കേതീക വിദ്യയും ഇല്ലാതിരുന്ന കാലത്ത് എഴുത്താണിയും, പനയോലയുമുപയോഗിച്ചു ഇത്രയും മഹത്തായ ഒരു കാവ്യം രചിക്കുവാൻ ദൈവാനുഗ്രഹമില്ലാതെ സാധ്യമാകുമോ?

ശ്രീരാമൻ ജീവിച്ചിരുന്ന കാലത്താണ് വാൽമീകി മഹർഷിയും ജീവിച്ചിരുന്ന തെന്നും ശ്രീ രാമൻറെ വനവാസ്സ കാലത്ത് പരസ്പ്പരം കാണുകയും, സംവദി ച്ചിരുന്നതായും വിശ്വാസ്സം. പിന്നീട് മഹർഷിയുടെ ആശ്രമത്തിൽ  സീതാ ദേ വിക്ക് അഭയം നൽകുകയും, ആശ്രമത്തിൽ വച്ച് സീതാദേവി ലവകുശന്മാരെ പ്രസ്സവിക്കുകയും, മഹർഷി ലവകുശന്മാർക്ക് രാമായണം വായിച്ചു കേൾപ്പി ക്കുകയും  ചെയ്തുവെന്നും വിശ്വാസ്സം.

പ്രേമത്തിൻറെയും, ത്യാഗത്തിൻറെയും, തപസ്സി ൻറെയും, യശസ്സിൻറെയും മ ഹത്വം നമുക്ക് നൽകുകയും മാനവ രാശിക്ക് സഞ്ചരിക്കാൻ സൻ മാർഗത്തി ൻറെ വഴി കാണിക്കുകയും ചെയ്യുന്ന മഹത്തായ കാവ്യമാണ് രാമായണം. മ ഹർഷിയുടെ ആശ്രമത്തിൽ സീതാ ദേവി അഭയം തേടിയ കാലത്ത് അവിടെ ജനിച്ചു വളർന്ന ലവകുശന്മാരേയാണ് ആദ്യമായി രാമായണം പഠിപ്പിച്ചതെ ന്നും വിശ്വാസ്സം.

ഇന്ത്യയിൽ ഒട്ടു മിക്ക ഭാഗങ്ങളിലും വളരെ ഉത്സാഹപൂർവമാണ് വാല്മീകി ജ യന്തി ആഘോഷിക്കുന്നത്. വാല്മീകി ക്ഷേത്രങ്ങളിൽ പൂജകളും, അർച്ചനയും ശോഭാ യാത്രകളും സംഘടിപ്പിക്കുന്നു. ശോഭാ യാത്രകൾ കടന്നു പോകുന്ന വ ഴികളിലെല്ലാം ഭക്തർ അത്യധികം ഉത്സാഹത്തോടു കൂടി യാത്രയെ വരവേ ൽക്കുകയും രാമ, രാമ ജപിച്ചു കൊണ്ട് അനുഗമിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ മുപ്പത്തി ആറോളം വാല്മീകി ആശ്രമങ്ങളുണ്ടെന്നാണ് വിവരം, ഇ വയിൽ ഏറ്റവും പ്രശസ്തമായത് പതിനൊന്നെണ്ണമാണ്. ഭഗവാൻ വാല്മീകി തി റാത്ത് അമൃതസ്സർ, ഭഗവാൻ വാല്മീകി ആശ്രമം ചിത്രകൂട് മധ്യപ്രദേശ്‌, ഭഗവാ ൻ വാല്മീകി ആശ്രമം ബൈത്തൂർ, ഭഗവാൻ വാല്മീകി ആശ്രമം പഞ്ചകുയ്യ ഡ ൽഹി, ഭഗവാൻ വാല്മീകി ആശ്രമം ഉത്തർ പ്രദേശ്‌, ഭഗവാൻ വാല്മീകി ആശ്ര മം കുരുക്ഷേത്ര, ഭഗവാൻ വാല്മീകി ആശ്രമം കൻഖാൽ  ഹരിദ്വാർ, ഭഗവാൻ വാല്മീകി ആശ്രമം ചണ്ടിഗഡ്, ഭഗവാൻ വാല്മീകി ചൌക്ക് ഫത്തേബാദ് ഹരി യാന, ഭഗവാൻ വാല്മീകി ചൌക്ക് ഹിസ്സാർ, ഭഗവാൻ വാല്മീകി ഭവൻ സന്നോർ പാട്യാല. കൂടാതെ ഇന്ത്യക്ക് പുറമേ നേപ്പാൾ, യു കെ, യു എസ് എ, അട ക്കം അനേകം രാജ്യങ്ങളിലും  ആശ്രമങ്ങൾ ഉണ്ട്.

വാല്മീകി ക്ഷേത്രങ്ങൾ ആശ്രമങ്ങളെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങി നെയുള്ള ആശ്രമങ്ങളിലെല്ലാം രാമായണം പഠിപ്പിക്കുന്നു. ആശ്രമങ്ങൾക്ക് മു കളിലായി എപ്പോഴും ഒരു കൊടി പറക്കുന്നു, ഇതിനെ നിഷാൻ സാഹിബ്‌ എ ന്ന പേരിൽ അറിയപ്പെടുന്നു. വിശാലമായ പഠന മുറികളും ഭക്ഷണ ശാലക ളും രാമായണം ബുക്ക്‌കൾ സൂക്ഷിക്കുന്ന വലിയ സ്റ്റോർ റൂമും ആശ്രമങ്ങളി ൽ കാണാവുന്നതാണ്. വലുപ്പ ചെറുപ്പ വ്യതസ്തമില്ലാതെ എത്ര ഉന്നതനായാ ലും എല്ലാവരും നിലത്തിരുന്നാണ്‌ പഠനവും, പ്രാർത്ഥനകളും നടത്തേണ്ടത്, ദൈവത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നുള്ള സന്ദേശമാണ് ഇത് നൽകുന്നത്.

വാല്മീകി മഹർഷി വിഭാവനം ചെയ്ത സദ്‌ഭാവന സിദ്ധാന്തം എന്നെന്നും നിലനിൽക്കട്ടെയെന്നു നമുക്കും പ്രാർത്ഥിക്കാം.

ആശംസ്സകൾ

ജയരാജൻ കൂട്ടായി


           

Sunday, 18 October 2015

തുമ്പയും മുക്കുറ്റിയും - ഓർമ്മയിലെ ഓണക്കാലം


                 

 
                 
തുമ്പയും മുക്കുറ്റിയും - ഓർമ്മയിലെ ഓണക്കാലം

ഒരു പാട് ആശകളും, ഒരു പാട് നിരാശകളുമായി വീണ്ടുമൊരു പൊന്നോണം കൂടി വരവായി. എന്നാൽ ഒന്നുമില്ലാതിരുന്ന കാലത്തെ ഓണത്തിൻറെ സുഖം അത് വിവരിക്കുവാൻ സാധ്യമല്ല. ഇന്ന് ഓണമടക്കമുള്ള ആഘോഷങ്ങൾ ഒരു ഫാഷനായി മാറിയെങ്കിലും, പോരായ്മകളും, സങ്കടങ്ങളും മാറ്റി വച്ച് പഴയ ഓണത്തിൻറെ ഓർമ്മയിൽ നമുക്കും ആഘോഷിക്കാം.

കർക്കിടകത്തിൻറെ വറുതിയിൽ പൊറുതി മുട്ടിയ ജനങ്ങൾക്ക്‌ ആശ്വാസ്സത്തി ൻറെ നിശ്വാസ്സങ്ങളുമായാണ് ചിങ്ങം പുലരുന്നത്. ഞങ്ങൾ കുട്ടികൾക്ക് ചിങ്ങം തുടങ്ങിയാൽ ഓണം തുടങ്ങിയ പ്രതീതിയായിരുന്നു. എല്ലാ ദിവസ്സവും വിരലി ൽ കണക്കു കൂട്ടും, "ഇനി ഓണത്തിനു പത്തു നാൾ, പിറ്റേ ദിവസ്സം പറയും ഇനി ഒൻപതു നാൾ", അങ്ങിനെ ഒന്നാം ഓണമായാൽ സങ്കടം തുടങ്ങും, നാളെ കഴി ഞ്ഞാൽ ഓണം തീരുമല്ലോയെന്ന വിഷമം. (വടക്കേ മലബാറിൽ ഉത്രാടവും, തി രുവോണവുമായി രണ്ടു ദിവസ്സമായിരുന്നു മുഖ്യമായ ആഘോഷം).

ചിങ്ങ മാസ്സമായാൽ പ്രകൃതിക്ക് പോലും ഒരു അഴകായിരുന്നു. മനം കുളിരു ന്ന ഓണ വെയിലും, പൂത്ത് നിൽക്കുന്ന കാടും മലയും, ഓണത്തെ വരവേൽ ക്കാൻ സ്വയം ഒരുങ്ങിയത് പോലെ തോന്നുമായിരുന്നു. വീട്ടുകാരും, നാട്ടുകാ രും പല ഒരുക്കങ്ങളും നടത്തും. വീട് ചാണകം മെഴുകും, മഴയാൽ മുറ്റത്ത് ഉണ്ടാകുന്ന ചെറിയ കുഴികളിലെല്ലാം മണ്ണിട്ട് നിരപ്പാക്കും, മുറ്റത്തുള്ള ചെറു പുല്ലുകളും, പാഴ്ച്ചെടികളും പിഴുതു വൃത്തിയാക്കും. മുറ്റത്ത്‌ മണ്ണ് കൊണ്ട് വലിയ പൂത്തറ ഉണ്ടാക്കും.

പുത്തനുടുപ്പിനുള്ള തുണി വാങ്ങാൻ കടകളിൽ വൻ തിരക്കായിരിക്കും, ഇന്ന ത്തെ പോലെ റെഡി മെയിഡ് ഉടുപ്പുകൾ ഉണ്ടായിരുന്നില്ല. തുണി വാങ്ങി അള വിനനുസ്സരിച്ചു തയ്യൽക്കാരനെക്കൊണ്ട് തയ്പ്പിക്കും, തയ്യൽ കടകളിലും വൻ തിരക്കായിരിക്കും. രാവും പകലും തയ്യൽക്കാർ പണിയെടുക്കും. പുത്തനുടു പ്പിട്ട് ഒരു ഓണം ആഘോഷിക്കുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ടായി രുന്നു, പക്ഷെ എൻറെ പതിനെട്ടാം വയസ്സിലാണ് ജീവിതത്തിൽ ആദ്യമായി ഓ ണത്തിനു എനിക്കൊരു പുത്തൻ ഷർട്ട്‌ കിട്ടുന്നത്. അത് എൻറെ കസിനും വില്ലേ ജ് ഓഫീസ്സറുമായിരുന്ന മുകുന്ദേട്ടൻ സമ്മാനിച്ചതായിരുന്നു. എന്നാൽ വീട്ടിലു ള്ള മറ്റുള്ളവർക്ക് പുത്തനുടുപ്പില്ലാത്തതിനാൽ ഞാൻ മാത്രമായി അണിയുവാ ൻ എൻറെ മനസ്സ് അനുവദിച്ചില്ല. ഞാനും ഓണ ദിവസ്സം മറ്റുള്ളവരെപ്പോലെ പ ഴയ ഉടുപ്പ് തന്നെയണിഞ്ഞു.

പിന്നീട് വളരെ വർഷങ്ങൾ ഞാൻ ബോംബയിൽ തുണി മില്ലിൽ ജോലി ചെയ്തു, വിവിധ തരത്തിലും ഫാഷനുകളിലുമുള്ള പല തരം തുണികൾ കൈകാര്യം ചെ യ്തുവെങ്കിലും, പിന്നീട് ഗൾഫിൽ നിന്നും പല തരം വസ്ത്രങ്ങളും വാങ്ങിയെ ങ്കിലും ആഗ്രഹിച്ച കാലത്ത് കിട്ടാത്തതിൻറെ നൊമ്പരം കാരണം ഒരിക്കലും ഓ ണത്തിനു ഞാൻ പുതു വസ്ത്രങ്ങൾ ധരിച്ചി ട്ടില്ല ...............ഇനിയും അങ്ങിനെ ത ന്നെയായിരിക്കണമെന്നും പ്രാർഥിക്കുന്നു................

അത്തത്തിനു മുമ്പ് തന്നെ അപ്പൂപ്പന്മാർ തെങ്ങോല കൊണ്ട് കൊമ്മ മടഞ്ഞു ത രും. (പൂക്കൊട്ട) തുമ്പയും, മുക്കുറ്റിയുമില്ലാത്ത ഓണപ്പൂക്കളം ആ കാലങ്ങളിൽ ഇല്ലായിരുന്നു ഞങ്ങൾ കാടായ കാടും നാടായ നാടും, കുന്നുകളിലും, പൂ തേടി ന ടക്കും, രണ്ടു മണിക്കൂറുകൾ കൊണ്ട് ആവശ്യമുള്ളത്രയും വിവിധ തരം പൂവു കൾ ശേഖരിക്കും. തുമ്പ, മുക്കുറ്റി, അരിപ്പൂ, കോഴിപ്പൂ, ഐരാണി, കാട്ടു ചെ ത്തി, തുടങ്ങിയവ കാടുകളിൽ നിന്നും ശേഖരിക്കും. കൃഷ്ണ കിരീടം, (പഗോഡ, വടക്കേ മലബാർ), കാശി തുമ്പ, ചെമ്പരത്തി, കോളാമ്പിപൂവ്, മല്ലിക, വാടാ മ ല്ലി, ശീവോതി, മന്ദാരം, അശോകം, തുട ങ്ങിയവ വീട്ടിൽ വളർത്തുന്ന ചെടികളി ൽ നിന്നും പറിച്ചെടുക്കും. പൊട്ടിയരിയും, കാക്കപ്പൂവും വയലുകളിൽ നിന്നും ശേഖരി ക്കും. അങ്ങിനെ എൻറെതടക്കമുള്ള നാട്ടിലെ വീട്ടു മുറ്റങ്ങളിൽ നാടൻ പൂവുക ൾ കൊണ്ട് തന്നെ അത്തം മുതൽ തിരുവോണം വരെ വർണ്ണ ശബളമായ പൂക്കളങ്ങൾ ഒരുക്കും.

ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പൂക്കൾ സുലഭമാ ണ്. തമിൾ നാടടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും മാരക വിഷമുള്ള, കീടനാശി നിയടങ്ങിയ പൂവുകൾ കൈകാര്യം ചെയ്യുക വഴി ഗുരുതരമായ ആരോഗ്യ പ്ര ശ്നങ്ങൾക്ക് വഴി തുറക്കും, പച്ചക്കറിയുടെ കാര്യവും വ്യത്യസ്ഥമല്ല, സർവത്ര വിഷമയം തന്നെ.

നാടൻ പൂവ്കൾ കൊണ്ടുള്ള പൂക്കളത്തിനു ഒരു പ്രത്യേക ശാലീനതയുണ്ടായി രുന്നു. പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ നാട്ടിലേയും കാട്ടിലേയും പൂക്കൾ കൊണ്ടുള്ള പൂക്കളവും,വീടുകളിൽ നട്ടുണ്ടാക്കുന്ന പച്ചക്കറി കൊണ്ടു ള്ള കറികളും നമുക്ക് നഷ്ടമായി, ഓണത്തിനു പോലും പഴയ പ്രസക്തിയുമില്ല.
പുതിയ തലമുറയ്ക്ക് ഇതിലൊന്നും വലിയ താൽപ്പര്യങ്ങളുമില്ല, ബുദ്ധിമുട്ടറി യാതെയും ആവശ്യം പോലെയും ഭക്ഷണവും, വസ്ത്രങ്ങളും ഉള്ളപ്പോൾ ഓണ ത്തിനു അവരൊന്നും വലിയ താൽപ്പര്യവും കാണിക്കുന്നില്ല.

അമ്മുമ്മ, അച്ഛൻ, അമ്മ, മക്കൾ, പേരക്കുട്ടികൾ അവരെല്ലാം ഒന്നായി ചേർന്നു ള്ള ഓണാഘോഷം, അത് അനുഭവിച്ചറിയേണ്ട ഒരു അനുഭൂതി തന്നെയാണ്, ചെ റിയ വീടും, കുറെ ആളുകളും, ഒന്നിച്ചു പലക വച്ചിരുന്നു ഓണം ഉണ്ണുക, അതി ൻറെ രുചി അനിർവചനീയം, രാത്രിയിൽ കിടക്കാൻ പോലും സ്ഥലം ഉണ്ടാകില്ല കട്ടിലിനടിയിലും, മേശക്കടിയിലും ചുരുണ്ട് കിടന്നുള്ള ഉറക്കം ഇതെല്ലാം അനു ഭവിക്കുന്നത് ഒരു വല്ലാത്ത സുഖം തന്നെയാണ്.

മധുരിക്കുന്ന ഓർമ്മകൾ ബാക്കി വച്ചു കൊണ്ട് പഴയ ആ കാലങ്ങളെല്ലാം പോ യി, ആർക്കും ഇനി അത് അനുഭവിക്കാൻ സാധ്യമല്ല, ഒരിക്കലും തിരിച്ചു വരാ നും പോകുന്നില്ല, എന്നിരുന്നാലും അതെല്ലാം അനുഭവിക്കാൻ അവസ്സരം കിട്ടി യവർ തീർച്ചയായും ഭഗ്യവാൻമ്മാരാണ്. നാൽപ്പതു കൊല്ലങ്ങൾക്ക് മുമ്പ് അ ച്ചനു മൊത്തുള്ള ഓണവും, പത്തു വർഷങ്ങൾക്കു മുമ്പ് അമ്മയുമൊത്തുള്ള ഓണവും അവസ്സാനിച്ചു. ദരിദ്ര ജീവിതം, രാജയോഗത്തേക്കാൾ സുഖപ്രദമെന്നു അന്നും, ഇന്നും ഞാൻ വിശ്വസ്സിക്കുന്നു.........................

എല്ലാവർക്കും നന്മ നിറഞ്ഞതും, ഔശര്യപൂർണ്ണവുമായ ഓണാശംസ്സകൾ


ജയരാജൻ കൂട്ടായി

    



      

Saturday, 22 August 2015

നാഗ പഞ്ചമി - ആചാരങ്ങളും വിശ്വാസ്സങ്ങളും



നാഗ പഞ്ചമി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഭാരതത്തിൽ നിലവിലുള്ള എല്ലാ ആഘോഷങ്ങൾക്കുമെന്നപോലെ നാഗ പ ഞ്ചമിക്ക് പിറകിലും ഉണ്ട് രസകരമായ ഒരു കഥ. എന്നാൽ ഇങ്ങിനെയുള്ള ക ഥകൾ, അല്ലെങ്കിൽ ഐതിഹ്യങ്ങൾ അറിയാവുന്നവർ വളരെ ചുരുക്കമാ ണെ ന്നു മാത്രം. പല കഥകളും കേട്ടുകേൾവികളോ, കെട്ടുകഥകളോ ആയിരി ക്കാം. എന്നാലും രസകരങ്ങളായ ഇത്തരം കഥകളിൽ പലതിലും പലപ്പോഴും പലതരം ഗുണപാഠങ്ങൾ നൽകാനുമുണ്ടായിരിക്കും. അങ്ങിനെയുള്ള ഒരു ആഘോഷമാണ് നാഗപഞ്ചമി. ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ പഞ്ചമിയാ ണ് നാഗ പഞ്ചമിയായി ആചരിക്കുന്നത്.


സ്ത്രികൾ നാഗ ദേവതയെ പൂജിക്കുകയും, നാഗങ്ങൾക്ക് പാല് കൊടുക്കുകയും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്. പല സംസ്ഥാനങ്ങളിലും ജീവനുള്ള നാഗങ്ങ ളെ തന്നെയാണ് പാൽ കുടിപ്പിക്കാനും, മറ്റു പൂജ കർമ്മങ്ങൾ നടത്താനും വേ ണ്ടി ഉപയോഗിക്കുന്നത്. അതും വിഷപ്പല്ലുകൾ പോലും നീക്കം ചെയ്യാത്ത പാ മ്പുകൾ തന്നെ. സ്വന്തം കുടുംബത്തിൻറെ ആയുരാരോഗ്യത്തോടോപ്പം  നാഗ ങ്ങളുടെയും മറ്റു ഇഴ ജീവികളുടേയും ആരോഘ്യപൂർണ്ണ മായ ജീവിതം പ്രദാ നം ചെയ്യുകയാണ് പൂജയുടെയും, മറ്റു ചടങ്ങ്കളുടെയും ഉദ്ദേശം. നാഗ പഞ്ചമി ദിവസ്സം നാഗങ്ങൾ കടിക്കില്ലെന്നും, കൂടാതെ ഈ ദിവസ്സം ചെയ്യുന്ന പൂജകൾ നേരിട്ട് സർപ്പ ദേവതയിൽ എത്തിച്ചേരുന്നുവെന്നുമൊക്കെയാണ് വിശ്വാസ്സ ങ്ങൾ. ഇതേ ദിവസ്സം തന്നെയാണ് നാഗങ്ങളുടെ മുഖ്യ ശത്രുവായി കരുതപ്പെ ടുന്ന പ ക്ഷി രാജനായ ഗരുഡൻറെ പഞ്ചമിയും ഗരുഡ പഞ്ചമി എന്ന പേരിൽ ആചരി ക്കുന്നത്.

 ഈ ദിവസ്സം ഗരുഡനെ പ്രീതിപ്പെടുത്തിയാൽ നാഗങ്ങളുമായുള്ള ശത്രുത കു റയുമെന്നും അങ്ങിനെ നാഗങ്ങളുടെ വംശം സംരക്ഷിക്കപ്പെടുമെന്നും വി ശ്വാസ്സം. പൂജയിൽ ചൊല്ലുന്ന മന്ത്രങ്ങളിൽ സകല ലോകത്തിലേയും, ഭൂമിയി ലേയും, ആകാശത്തിലേയും, തടാകങ്ങളിലേയും  കുളങ്ങൾ, കിണറുകൾ മ റ്റു ജലാശയങ്ങളിലെല്ലാമുള്ള നാഗങ്ങൾക്കു മംഗളം ഭവിക്കട്ടേയെന്നു പ്രാർ ത്ഥിക്കുന്നു. വിശ്വാസ്സം ഇവിടെ പാമ്പുകൾക്കും മറ്റു ഇഴ ജീവികൾക്കും ര ക്ഷാ കവചമായി മാറുന്നു, വിശ്വാസ്സിയായ ആൾ പാമ്പുക ളെ കൊല്ലുവാൻ ഭ യപ്പെടുന്നു. വിശ്വാസ്സങ്ങൾ നശിച്ചപ്പോൾ ഇവിടേയും വന്യ ജീവി സംരക്ഷണ നിയമം അനിവാര്യമായി വന്നു. എന്നാലും നിയമങ്ങൾ കൊണ്ടും ജീവജാല ങ്ങളുടെ സംരക്ഷണം പൂർണ്ണമാകുകയുമില്ല. രാത്രി നേരത്ത് വീട്ടിനകത്ത് അ കപ്പെട്ട വിഷപ്പാമ്പിനെ കൊല്ലേണ്ട അവസ്ഥ ഗ്രാമപ്രദേശങ്ങളിൽ സർവ്വ സാ ധാരണമാണ്. ഇത് പോലുള്ള വിശ്വാസ്സങ്ങൾ പലപ്പോഴും സഹ ജീവികൾക്ക് രക്ഷാ കവചമാകുന്നു


യമുനാ നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം നേടിയ ദിവസ്സം കൂടിയാണ് നാഗ പഞ്ചമിയായി വിശ്വാസ്സികൾ. ആച രിക്കുന്നത്. മഴക്കാലമായാൽ പാമ്പിൻ പൊത്തുകളും, മാളങ്ങളുമെല്ലാം വെ ള്ളം നിറയുകയുകയാൽ പാമ്പുകൾ കൂട് വിട്ടു പുറത്തിറങ്ങുന്നു. അത് കൊ ണ്ട് തന്നെ ഗ്രാമങ്ങളിലും, വയൽ ഭാഗങ്ങളിലും പാമ്പ് കടിച്ചുള്ള മരണങ്ങൾ മറ്റ് കാലങ്ങളെ അപേക്ഷിച്ചു വർഷ കാലത്ത് കൂടുതലായിരുന്നു. സർപ്പ ദേ വതയെ പ്രീതിപ്പെടുത്തിയാൽ പാമ്പ് കടിയിൽ നിന്നും രക്ഷപ്പെടാമെന്ന വി ശ്വാസ്സവും ഈ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

തക്ഷകൻറെ കടിയേറ്റു പരീക്ഷിത്തു കൊല്ലപ്പെടുകയാൽ കലി പൂണ്ട മകൻ ജന മേജയൻ പ്രപഞ്ചത്തിലുള്ള നാഗ വർഗ്ഗങ്ങളെ ഉന്മൂലനം ചെയ്യുവാൻ വേ ണ്ടി സർപ്പ സത്ര യാഗം ചെയ്യുന്നു. യാഗത്തിലെ തീ കുണ്ടത്തിൽ  കോടാനു കോടി നാഗങ്ങളെ എരിയിക്കുന്നു. എന്നാൽ അസ്തികൻ ഇടപെട്ടു യാഗത്തിലെ തീ അണക്കുകയും, തക്ഷകനടക്കം ബാക്കിയുള്ള നാഗങ്ങളെ വംശ നാശത്തി ൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ഇത് സംഭവിച്ച ദിവസ്സം ശ്രാ വണ ശുക്ല പക്ഷ പഞ്ചമി ആയിരുന്നുവെന്നും അത് കൊണ്ട് തന്നെ അന്ന് മു തൽ നാഗങ്ങളുടെ ക്ഷേമത്തിനായി നാഗ പഞ്ചമി ആഘോഷിക്കുന്നുവെന്നും വിശ്വാസ്സം നിലവി ലുണ്ട്.


അനന്ത, വാസ്സുകി, ശേഷ, പദ്മ, കമ്പാല, കാർക്കോടക, ആശ്വതാര, ദ്രിതരാഷ്ട്ര, ശങ്കപാല, കാളിയ, തക്ഷക, പിൻഗാല എന്നീ പന്ദ്രണ്ട് നാഗ ദേവതകളെയാണ് നാഗ പഞ്ചമി ദിവസ്സം പൂജിക്കുകയും ഉപചരിക്കുകയും ചെയ്യുന്നത്. രാവിലെ മുത ൽ രാത്രി വരേയും നാഗ ദേവതകളുടെ പേര് വിളിച്ചു നാമം ജപിക്കുന്നു. നാഗ പഞ്ചമിയുടെ തലേ ദിവസ്സമായ നാഗ ചതുർത്തി ദിവസ്സമാണ്‌ വിശ്വാസ്സി കൾ വ്ര തമനുഷ്ടിക്കുന്നത്. പ്രപഞ്ചത്തിൽ ജീവിക്കുന്ന എല്ലാ പാമ്പ്കളുടേയും അധിപ ദേവതകളേയും ഈ ദിവസ്സം ആരാധിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യ തസ്ത മായി ഗുജറാത്തിൽ ശ്രാവണ കൃഷ്ണ പക്ഷ പഞ്ചമി ദിവസ്സമാ ണ്‌ നാഗ പഞ്ചമിയായി ആചരിക്കുന്നത്, ഇത് ശുക്ല പക്ഷ പഞ്ചമി കഴിഞ്ഞു പ തിനഞ്ചു ദിവസ്സ ങ്ങൾക്ക് ശേഷമാണ്.

നാഗപഞ്ചമി ആഘോഷങ്ങളുടെ ഭാഗമായി മംഗലാപുരത്ത് നടക്കുന്ന പൂജയും ചടങ്ങുകളും പ്രശസ്ഥമാണ്. കല്ലുകളിൽ തീർത്ത നാഗ പ്രതിമകളിൽ ഇളനീ ർ വെള്ളവും, മഞ്ഞളും, നൂറും, പാലും, അഭിഷേകം ചെയ്യുന്നു. ഹൃദ്യമായ സു ഗന്ധമുള്ള പല തരം പുഷ്പ്പങ്ങൾ, ദേവതാരു, ചെമ്പകം, പനമരപ്പൂക്കൾ തുട ങ്ങിയവ കൊണ്ട് പുഷ്പ്പാർച്ചനയും നടത്തുന്നു. പൂജകൾക്കായി നാഗ ക്ഷേത്ര ങ്ങളെ, അല്ലെങ്കിൽ നാഗ പ്രതിമകൾ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളെ തിരഞ്ഞെ ടുക്കുന്നു. നാഗ പഞ്ചമി ദിവസ്സം മംഗലാപുരം നഗരത്തിൻറെ നാനാ ഭാഗങ്ങളി ലും പാമ്പാട്ടി മാർ നൂറു കണക്കിൽ പാമ്പുകളുമായി അണി നിരക്കുന്നു. വി ശ്വാസ്സികൾ പാമ്പാട്ടിമാരെ സമീപിച്ചു പാമ്പിനെ പാലൂട്ടിക്കുന്നു.

മംഗലാപുരം നിവാസ്സികൾക്ക് നാഗപഞ്ചമി ദിവസ്സം മൂർഖനും, രാജവെമ്പാല യടക്കമുള്ള പാമ്പുകളെ അടുത്ത് നിന്ന് നേരിൽ കാണുവാൻ പിലിക്കുള പാർ ക്കിൽ അവസരമുണ്ട്‌. നഗരത്തിൽ നിന്നും ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യു ന്ന പ്രകൃതിയാൽ ഉണ്ടാക്കപ്പെട്ട പിലിക്കുള പാർക്കിൽ നൂറു കണക്കിൽ രാജ വെ മ്പാലകളെ അടുത്തു നിന്ന് കൊണ്ട് നേരിൽ കാണുവാൻ അവസരമുണ്ട്‌. സർക്കാർ സംരക്ഷിച്ചു പോരുന്ന ഈ പാർക്കിൽ പാമ്പുകൾക്ക് പുറത്തേക്ക് കടക്കുവാൻ സാധ്യമല്ലാത്തതിനാൽ കാഴ്ചക്കാരും, സഞ്ചാരികളും നൂറു ശത മാനവും സുരക്ഷിതരുമായിരിക്കും. ഇത്രയും അധികം രാജവെമ്പാലകളെ സംരക്ഷിക്കുന്ന മറ്റൊരു ഉദ്യാനവും ഭാരതത്തിൽ വേറേയില്ല.

നാഗ പഞ്ചമിയുമായി ബന്ധപ്പെട്ട പല തരം കഥകൾ നിലവിലുണ്ട്, അതിൽ പ്രാചീന കാലത്ത് നിലവിലിരുന്ന ഒരു കഥ ഇങ്ങിനെ, ഒരു ഗ്രാമ പ്രമുഖിന്  ഏ ഴു പുത്രന്മാരുണ്ടായിരുന്നു. ഏഴു പേരുടെയും വിവാഹവും കഴിഞ്ഞിരുന്നു, ഏ ഴു പേരുടെ ഭാര്യമാരിൽ ഏഴാമത്തെ പുത്ര ഭാര്യയായിയുന്നു ഏറ്റവും ശ്രേഷ്ഠ യായവളും സുശീലയും. എന്നാൽ അവർക്ക് സ്വന്തമായി സഹോദരൻന്മാരി ല്ലായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസ്സം മൂത്ത പുത്ര ഭാര്യ വീട് മെഴുകാ ൻ മണ്ണെടുക്കാൻ വേണ്ടി മറ്റു ആറുപേരുമായി കാട്ടിലേക്ക് പോകുന്നു. കാട്ടിൽ കൈക്കോട്ടും, പിക്കാസ്സുമായി തകൃതിയായി മണ്ണ് കുഴിക്കുകയായിരുന്നു. അ പ്പോൾ മണ്ണിനടിയിലുള്ള പുറ്റിൽ  നിന്നും ഒരു സർപ്പം പുറത്തേക്ക് ചാടുന്നു.

മൂത്ത പുത്ര ഭാര്യ പിക്കാസ്സു കൊണ്ട് സർപ്പത്തെ കൊല്ലാൻ ശ്രമിക്കുന്നു, എ ന്നാൽ ഏഴാമത്തേയും, കൂട്ടത്തിൽ ഇളയവളുമായവൾ തടസ്സം നിൽക്കുന്നു. നിരപരാധിയായ ഈ സാധു ജീവിയെ വെറുതെ വിടൂ എന്നും അപേക്ഷിക്കു ന്നു. ഇളയവളുടെ അപേക്ഷ മാനിച്ചു സർപ്പത്തെ കൊല്ലാതെ വെറുതെ വിടു ന്നു, സർപ്പം കുറച്ചുമാറി മറ്റൊരു സ്ഥലത്ത് ഇഴഞ്ഞു പോയി ഇരിക്കുന്നു. മണ്ണ് കുട്ടകൾ നിറഞ്ഞപ്പോൾ തലയിലേറ്റി ഏഴുപേരും യാത്രയാകുന്ന സമയത്ത് ഇളയവൾ സർപ്പത്തോട് അപേക്ഷിക്കുന്നു, ഞങ്ങൾ കൊട്ടകളിലുള്ള മണ്ണ് വീ ട്ടിലെത്തിച്ചു തിരിച്ചു വരുന്നത് വരെ അവിടെ കാത്തിരിക്കുവാനും പറയു ന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ മറ്റു പല തിരക്കുകളിലും പെട്ട് സർപ്പ ത്തോടു കാത്തിരിക്കാൻ പറഞ്ഞ കാര്യം മറന്നു പോകുന്നു.

പിറ്റേ ദിവസ്സം വീട്ടിൽ പല പണികളും ചെയ്തു കൊണ്ടിരിക്കുമ്പോൾ തലേ ദി വസ്സം സർപ്പത്തോടു കാത്തിരിക്കാൻ പറഞ്ഞ കാര്യം ഓർമ്മ വരുന്നു. ഉടനെ ഇളയവൾ മറ്റു ആറു പേരേയും കൂട്ടി കാട്ടിലേക്ക് ഓടി ചെല്ലുന്നു. അപ്പോഴും സ ർപ്പം കാത്തു നിൽക്കുന്നത് കണ്ടു കുറ്റബോധത്തോടെ സർപ്പ സഹോദരാ നമസ്ക്കാരം എന്ന് അഭിവാദ്യം ചെയ്യുന്നു, സഹോദരാ എന്ന വിളി കേട്ട സർ പ്പം കോപം ശമിപ്പിച്ചു കൊണ്ട് പറയുന്നു, സഹോദരാ എന്ന് വിളിച്ചത് കൊണ്ട് മാത്രം ഞാൻ ക്ഷമിക്കുന്നു, ഇല്ലായിരുന്നെങ്കിൽ വാക്ക് പാലിക്കാത്ത നിന്നെ  ഇപ്പോൾ തന്നെ ഞാൻ കൊല്ലുമായിരുന്നു.

 എൻറെ  തെറ്റ് ക്ഷമിക്കൂ സഹോദരാ തെറ്റ് പറ്റിപ്പോയിയെന്നു പറഞ്ഞു അവ ൾ കുറ്റ സമ്മതം നടത്തുന്നു. ആദ്യമായി ഒരാൾ സഹോദരായെന്നു വിളിച്ച പ്പോൾ സർപ്പം അത്യന്തം സന്തോഷിക്കുന്നു. അങ്ങിനെ അവർ സഹോദരി സഹോദരന്മാരാകുന്നു. സഹോദരിയുടെ എന്ത് കാര്യവും നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണെന്നും അതുകൊണ്ടു എന്ത് വേണമെങ്കിലും ആവശ്യപ്പെടാ നും പറയുന്നു. എന്നാൽ സഹോദരനില്ലാതിരുന്ന എനിക്ക് നീ സഹോദരനാ യില്ലേ, അത് മാത്രം മതിയെന്ന് അവൾ പറയുന്നു.അങ്ങിനെ സർപ്പവും ഇളയ വളും സഹോദരി സഹോദരൻമ്മാരാകുന്നു.

കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം സർപ്പം മുനുഷ്യ രൂപം കൈക്കൊണ്ടു അവരു ടെ വീട്ടിലേക്കു ചെല്ലുകയും സഹോദരിയെ രണ്ട് ദിവസത്തേക്ക് കൂടെ അയ ക്കാനും പറയുന്നു, ഇവൾക്ക് സഹോദരന്മാരില്ലെന്നു പറഞ്ഞു വീട്ടുകാർ മനു ഷ്യ രൂപിയായ സർപ്പത്തോട് തിരിച്ചു പോകാൻ പറയുന്നു, ഞാൻ അകന്ന ബ ന്ധത്തിലുള്ള ഇവളുടെ സഹോദരനാണെന്നും, ഇവൾ കുട്ടിയായിരിക്കുമ്പോ ൾ ഞാൻ വേറെ ഭാഗത്തേക്ക്  പോയതാണെന്നും, പിന്നെ ഇപ്പോഴാണ് ഇവളെ കാണാ ൻ പറ്റിയതെന്നും പറയുന്നു. അയാളുടെ വാക്കുകൾ വിശ്വസ്സിച്ചു സ ഹോദരിയെ കൂടെ അയ ക്കുന്നു.

വഴിയിൽ വച്ച് താൻ അവളുടെ സർപ്പ സഹോദരനാണെന്നുള്ള സത്യം തുറ ന്നു പറയുകയും, എവിടെയെങ്കിലും യാത്ര ദുഷ്കരമായി തോന്നുകയാണെങ്കി ൽ എൻറെ വാലിൽ പിടിച്ചാൽ മതിയെന്നും അപ്പോൾ യാത്ര എളുപ്പമാകുമ ന്നും പറയുന്നു. അങ്ങിനെ കുറെ നേരം  യാത്ര ചെയ്തു അവർ സർപ്പത്തിൻറെ വീട്ടിലെത്തുന്നു. അവിടെ കണ്ട അളവറ്റ ധനവും, സമ്പത്തും  കണ്ടു അവൾ അമ്പരക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വൈഡൂര്യങ്ങളും, നാഗമണികളും നിറഞ്ഞ തായിരുന്നു നാഗത്തിൻറെ വാസ്സസ്ഥാനം.

അങ്ങിനെ അവിടുത്തെ താമസ്സത്തിനിടക്ക് ഒരു ദിവസ്സം സർപ്പമാതാവ് എ ന്തോ കാര്യവുമായി പുറത്തേക്ക് പോകുകയും, മകന് നന്നായി തണുപ്പിച്ച പാ ൽ കൊടുക്കാൻ അവളെ ഏർപ്പാടാക്കുകയും ചെയ്യുന്നു. എപ്പോഴും ചൂട് പാലു കുടിച്ചു ശീലമുണ്ടായിരുന്ന അവൾ സർപ്പത്തിനും ചൂടുള്ള പാൽ കൊടുക്കു ന്നു. ചൂട് പാലിൽ മുഖം കുത്തുകയും സർപ്പത്തിൻറെ മുഖമാസ്സകലം പൊള്ളു കയും ചെയ്യുന്നു. തിരിച്ചെത്തിയ അമ്മ മകൻറെ മുഖം കണ്ടു അത്യന്തം ക്രോ ധത്താൽ അവളെ ശകാരിക്കുന്നു. എന്നാൽ അറിയാതെ പറ്റിയ അബദ്ധമാക യാൽ എല്ലാവരും ക്ഷമിക്കുന്നു. അവളെ അത്യ അപൂർവ്വ വൈഡൂര്യങ്ങളും, നാഗമണികളും, സ്വർണ്ണമടക്കം അളവറ്റ ധനങ്ങളുമായി സ്വന്തം വീട്ടിലേക്കു യാത്രയാക്കുന്നു .

ഇത്രയും ധനം കണ്ടപ്പോൾ അത്യാഗ്രഹിയായ മൂത്തവൾ നിനക്ക് ഇനിയും കു റെ സ്വത്തുക്കൾ കൊണ്ട് വരാമായിരുന്നില്ലേയെന്നു പറഞ്ഞു ഈർഷ്യയോടെ ശകാരിക്കാൻ തുടങ്ങി. വിവരമറിഞ്ഞ സർപ്പ സഹോദരൻ വീണ്ടും കുറെ ധ നം കൂടി വീട്ടിലെത്തിക്കുന്നു. ആർത്തി മൂത്തപ്പോൾ ചൂലും, മറ്റു ഗൃഹോപ കരണങ്ങളും സ്വർണ്ണം കൊണ്ടുള്ളതു തന്നെ വേണമെന്നായി, അങ്ങിനെ എ ല്ലാ ഉപകരണങ്ങളോടൊപ്പം സ്വർണ്ണ ചൂലും നാഗ സഹോദരൻ എത്തിച്ചു കൊ ടുത്തു.

കൊടുത്ത സമ്മാനങ്ങളുടെ കൂട്ടത്തിൽ അഴകുള്ളതും, ദിവ്യ പ്രകാശം പര ത്തുന്നതും, അത്ഭുത ശക്തിയുള്ളതുമായ നാഗ മാണിക്യ മാലയും ഉണ്ടായിരു ന്നു. അത്ഭുത സിദ്ധികളുള്ള നാഗ മാണിക്യ മാലയുടെ ഭംഗിയും വർണ്ണനയും നാട് മുഴു വൻ പരക്കാൻ തുടങ്ങി. അങ്ങിനെ വിവരം നാട്ടിലെ രാജാവിൻറെ ഭാര്യയുടെ കാതിലുമെത്തി .രാജാവിൻറെ ഭാര്യക്ക്‌ അതിൽ മോഹം ഉദിക്കു കയും ആ മാല സ്വന്തമായി കിട്ടിയേ തീരൂ എന്ന് വാശിയും പിടിക്കുന്നു. വിവ രമറിഞ്ഞ രാജാവ് നാഗ മാണിക്യ മാല കൊട്ടാരത്തിലെത്തിക്കാൻ ആജ്ഞാപി ക്കുന്നു. മാല വാങ്ങി വരുവാനായി മന്ത്രിയേയും പരിവാരങ്ങളെയും ഗ്രാമ മു ഖ്യൻറെ വീട്ടിലേക്കയക്കുന്നു. ഭയന്ന് പോയ ഗ്രാമ മുഖ്യൻ മരുമകളിൽ നി ന്നും മാല വാങ്ങി മന്ത്രിയുടെ കയ്യിലേൽപ്പിക്കുന്നു.

ഏറ്റവും കൂടുതൽ ഇഷ്ടമായിരുന്ന മാണിക്യമാല നഷ്ടമായത് ആവൾക്ക് സ ഹിക്കാവുന്നതിലും അപ്പുറമായിരുന്നു.സങ്കടം സഹിക്ക വയ്യാതെ അവർ സ ഹോദരനായ സർപ്പത്തെ പ്രാർത്ഥിക്കുന്നു, തുടർന്ന് മുന്നിൽ സർപ്പ സഹോദ രൻ പ്രക്ത്യക്ഷപ്പെടുന്നു. സർപ്പത്തോട് സഹോദരി സങ്കടം ഉണർത്തിക്കുക യും ചെയ്യുന്നു. സഹോദരിയുടെ നിർദ്ദേശ പ്രകാരം സർപ്പം രാജാവിൻറെ വീ ട്ടിലെത്തുകയും, മാലയിൽ കയറിയിരിക്കുകയും ചെയ്യുന്നു. ഊരി വച്ച മാല  റാണി കഴുത്തിൽ അണിഞ്ഞയുടനെ മാണിക്യ മാല  സർപ്പമാലയായി മാറുക യും ചെയ്യുന്നു. ഇത് കണ്ടുപരി ഭ്രമിച്ചു പോയ റാണി ആർത്തലച്ചു നിലവിളി ക്കുന്നു. കാര്യങ്ങൾ ഗ്രഹിച്ച രാ ജാവ് ഗ്രാമ മുഖ്യൻറെ മരുമകളെ കൊട്ടാര ത്തിലെക്കയക്കാൻ കൽപ്പിക്കുന്നു. ഭയന്ന് വിറച്ച ഗ്രാമ മുഖ്യൻ  മരുമകളുമാ യി കൊട്ടരത്തിലെത്തുന്നു.

മന്ത്ര വാദം നടത്തി മാല കൊടുത്തയച്ച കുറ്റം ചുമത്തി ശിക്ഷിക്കാൻ തുടങ്ങി യ പ്പോൾ അവൾ രാജാവിനോട് പറയുന്നു. "മഹാരാജൻ ക്ഷമിച്ചാലും, ഈ മാല അത്ഭുത സിദ്ധിയുള്ളതാണു, അത് എൻറെ കഴുത്തിൽ മാത്രമേ മാണിക്യമാ കുയുള്ളൂ, മറ്റു ആര് അണിഞ്ഞാലും അത് സർപ്പമായി മാറും. എങ്കിൽ നീ കഴു ത്തിൽ അണിയൂ എന്ന് രാജാവ് കൽപ്പിക്കുന്നു, മാല തിരിച്ചു വാങ്ങി സ്വന്തം കഴുത്തിലണിഞ്ഞതും ഉടനെ അത് ഒരു മാണിക്യ മാലയായി മാറുന്നു. പ്രജക ളുടെ സംരക്ഷണം ഉറപ്പാക്കേണ്ട രാജാവ് കേവലം ഒ രു മാലക്ക് വേണ്ടി രാജ നീതി മറന്നതിൽ രാജാവിന് പശ്ചാത്താപം ഉണ്ടാകുന്നു.

അർഹതയില്ലാത്തതും മറ്റുള്ളവർക്കവകാശപ്പെട്ടതുമായ വസ്തുക്കൾ  കൈക്ക ലാക്കുന്നത് രാജ നീതിക്ക് ചേർന്നതല്ലെന്ന സത്യം മനസ്സിലാക്കിയ രാജാവ് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കുകയും അളവറ്റ സമ്മാനങ്ങളും മറ്റുമായി അവരെ വീട്ടിലേക്കു പരിവാര സമേതം അയക്കുന്നു. വീണ്ടും ഇത്രയും ധന വുമായി വന്നവളെക്കണ്ട് അസൂയ തോന്നിയ മൂത്ത ഭാര്യ ഇളയവളുടെ ഭർ ത്താവിനോട് ഭാര്യയെ പറ്റി അപവാദം പറയുന്നു. അവൾ ഇത്രയും ധനം എ ങ്ങിയെയുണ്ടാക്കിയെന്നു അന്വേഷിച്ചുവോയെന്നും മറ്റു പല തരം ദുഷ്പ്രച രണവും നടത്തു ന്നു. ഏട്ടത്തിയുടെ വാക്കുകൾ കേട്ട് വിചാരണ തുടങ്ങിയ ഭർത്താവിൻറെ മുമ്പിൽ നാഗ മാണിക്യ മാല സർപ്പമാകുകയും നടന്ന സംഭ വങ്ങൾ വിവരിക്കുകയും, എൻറെ സഹോദരിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ എല്ലാവരേയും കടിച്ചു കൊല്ലുമെന്നും നാഗം ആക്രോശിക്കുന്നു.

അത്യധികം സന്തോഷവാനായ ഭർത്താവ് ഭാര്യയോട്‌ എല്ലാ കാലങ്ങളിലും നാഗ ദേവതകളെ പൂജിക്കുവാനും, പാലും, നൂറും നൽകാനും പറയുകയും , അങ്ങിനെ അന്ന് മുതൽ എല്ലാ സ്ത്രീകളും സർപ്പത്തെ അവരുടെ സഹോദര നായി കരുതി പൂജ ചെയ്യാനും തുടങ്ങിയെന്നു വിശ്വാസ്സം. ആദ്യമായി പൂജ ചെയ്തത് കാളീയ മർദ്ദനം നടന്ന ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ പഞ്ചമി ദി വസ്സമായിരു ന്നുവെന്നും മറ്റൊരു വിശ്വാസ്സം

കേരളത്തിൽ ശ്രി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ശേഷ നാഗത്തിൻറെ മടിയി ൽ വിഷ്ണു ഭഗവാൻ ശയിക്കുന്നുവെന്ന് വിശ്വാസ്സം. ഭഗവാൻ പരശുരാമനാൽ അ നുഗ്രഹിക്കപ്പെട്ടതെന്നു വിശ്വസ്സിക്കുന്ന ഹരിപ്പാടുള്ള മണ്ണാറശാല നാഗ ദേവ ത ക്ഷേത്രവും കേരളത്തിൽ പ്രശസ്ഥമാണ്. ഇവിടെ ഒരേ സർപ്പം പല കാല ങ്ങളായി ക്ഷേത്രത്തിൻറെ എല്ലാ ഭാഗങ്ങളിലും ഭജനയും, പ്രാർത്ഥനയും നട ക്കുമ്പോൾ ചുറ്റിത്തിരിയുന്നത് നിത്യ സംഭവമാണ്. സ്ത്രീ പൂജാരിയുള്ള ഇന്ത്യ യിലെ അപൂർവങ്ങളിൽ അപൂർവമായ ക്ഷേത്രം കൂടിയാണ് മണ്ണാറ ശാല. വലിയമ്മയെന്നറിയപ്പെടുന്ന അമ്മയാണ് ഇവിടുത്തെ മുഖ്യ പൂജാരി.

മാളയിലുള്ള പാമ്പും മേക്കാട്ട്‌ മനയിലും നാഗ ദേവതകളെയാണ് ആരാധി ക്കുന്ന ത്. അവിടുത്തെ കിഴക്കിനിയിൽ വാസ്സുകിയും, നാഗ യക്ഷിയും കുടി കൊള്ളുന്നുവെന്നും വിശ്വാസ്സം. അഞ്ചു കാവുകളാണ് പാമ്പും മേക്കാട്ട്‌ മന യിലുള്ളത്. പല നൂറു വർഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന കെടാ വിള ക്കിലെ എണ്ണ ദേഹത്തിലുള്ള മാറ രോഗങ്ങളായ പല തരം വ്രണങ്ങളെയും  സുഖപ്പെടുത്തുന്നു, ഇങ്ങിനെയുള്ള വ്രണങ്ങൾ പാമ്പിൻ ശാപത്താലുണ്ടാവു ന്നതാണെന്നും വിശ്വാസ്സം. നാഗ പഞ്ചമി ദിവസ്സം നാഗപൂജയും, നാഗത്തിനു പാലൂട്ടുകയും ചെയ്താ ൽ ജന്മാന്തരങ്ങളായുള്ള നാഗ ശാപങ്ങൾ എല്ലാം തീരു ന്നുവെന്നും വിശ്വാസ്സം.

നാഗ പഞ്ചമി യുമായി ബന്ധപ്പെട്ടു വേറെയും പല തരം വിശ്വാസ്സങ്ങളും, ഐ തിഹ്യങ്ങളും നിലവിലുണ്ട്. ഇതെല്ലാം കെട്ടുകഥകളായിരിക്കാം. ഇവിടെ കഥ യിൽ കൂടി രാജധർമ്മവും, ഭരണാധികാരികൾ പ്രജകളു ടെ സമ്പാദ്യം കവർ ന്നെടുക്കാൻ പാടില്ലെന്ന സന്ദേശവും, അത്യാഗ്രഹത്തിനും, അസൂയക്കും നി ലനിൽപ്പില്ലെന്നും, സത്യം എന്നും നിലനിൽക്കുമെന്നും ബോധ്യപ്പെടുത്തു ന്നു. പ്രാചീന കാലങ്ങളിൽ ജനങ്ങൾ നേരിൻറെ വഴിയിൽ സഞ്ചരിക്കുവാൻ വേണ്ടിയായിരിക്കാം ദീർഘദൃഷ്ടിയുള്ള പൂർവ്വികർ ഇത്തരം കഥകളും ഉണ്ടാ ക്കുകയും വിശ്വാസ്സത്തിൻറെ പിൻ ബലം ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്ത തെന്ന് അനുമാനിക്കാം.


അതോടൊപ്പം പാമ്പ്കകളടക്കം പല ജീവജാലങ്ങളുടേയും നിലനിൽപ്പിനുള്ള  ഭീഷണി വിശ്വാസ്സത്തിൻറെ പേരിൽ ഇല്ലാതാവുകയും, മറ്റു ജീവികൾ സംര ക്ഷിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ  ഭാരതത്തിൽ നിലവിലുള്ള പല ആ ചാരങ്ങളുടേയും പിറകിൽ ഇങ്ങിനെയുള്ള ഒരു യുക്തി എപ്പോഴും കാണുവാ ൻ സാധിക്കും.  ഇത്തരം കഥകളും പഴയ തലമുറയിലുള്ളവർ ബുദ്ധിപൂർവ്വം ഉ ണ്ടാക്കിയതായിരിക്കാം. അത് വഴി ജീവജാലങ്ങളുടെ സുരക്ഷ പലപ്പോഴും ഉ റപ്പാക്കാറുമുണ്ട്. അങ്ങിനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തു വാൻ പല വിശ്വാസ്സങ്ങളും ഐതിഹ്യങ്ങളും സഹായകമായിട്ടുമുണ്ട്. അഥ വാ പണികൾക്കിടയിൽ അബദ്ധത്തിൽ പാമ്പുകൾക്കോ ഇഴജീവികൾക്കോ മുറിപ്പെട്ടാലോ എന്ന കാരണത്താൽ ഇന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാഗ പഞ്ചമി ദിവസ്സം കൃഷിപ്പണിക്കർ ജോലി ചെയ്യാറില്ല.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ആശംസ്സകൾ

ജയരാജൻ കൂട്ടായി

Monday, 17 August 2015

ശ്രാവണ പുത്രാട ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും



ശ്രാവണ പുത്രാട ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ശ്രാവണ മാസ്സത്തിലെ പതിനൊന്നാം ദിവസ്സമാണ്‌ ശ്രാവണ പുത്രാട ഏകാദശി അഥവാ പവിത്രോപാന ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നത്. വർഷത്തി ൽ രണ്ടു പുത്രാട ഏകാദശികളാണുള്ളത്. ഒന്ന് ശ്രാവണ പുത്രാട ഏകാദശിയും, (ശ്രാവണ ശുക്ല ഏകാദശി) മറ്റൊന്ന് പൌഷ പുത്രാട ഏകാദശിയും. മറ്റു എല്ലാ ഏകാദശിയും പോലെ വ്ര തങ്ങളും, വിഷ്ണു പൂജയും, പ്രാർത്ഥനയുമായാണ്‌ പുത്രാട ഏകാദശിയും ആ ചരിക്കുന്നത്. മോക്ഷവും, വിഷ്ണു പ്രീതിയും സമ്പാ ദിക്കുന്നതോടോപ്പോം മ ക്കളുടെ ആയുരാരോഘ്യവും ക്ഷേമവുമാണ് വ്രതത്തി ൻറെ ഉദ്ദേശം. മറ്റു ഏകാദശിയിൽ നിന്നും  തികച്ചും വ്യത്യസ്ഥമാണ് പുത്രാട ഏ കാദശി. വിവാഹം കഴി ഞ്ഞു വളരെ വർഷങ്ങളായിട്ടും സന്താനങ്ങളില്ലാത്തവ രാണ് കൂടുതലായും പു ത്രാട ഏകാദശി വ്രതമെടുക്കുന്നത്. അനന്തരാവകാശി കൾ ഇല്ലാത്തവരും മര ണാനന്തര കർമ്മങ്ങൾ ചെയ്യുവാനും, ശ്രാദ്ധ കർമ്മങ്ങള ടക്കം വാർഷിക ചടങ്ങുകൾ നടത്തുവാനും ആളില്ലാതെ വരുന്നവരും പുത്രാട ഏകാദശി വ്രതമനുഷ്ടി ച്ചാൽ സന്താന സൌഭാഗ്യം ലഭിക്കുമെന്ന് വിശ്വാസ്സം. അ ങ്ങിനെയാണ് ഈ ഏകാദശിക്ക്പുത്രാട ഏകാദശിയെന്നു പേരുവന്നത്.

പുത്രാട ഏകാദശിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ പറയുന്ന കഥ ഇങ്ങി നെ. ദ്വാപര യുഗാരഭത്തിൽ മഹിഷ്മതി രാജ്യത്തിലെ കരുത്തനും, പരോപകാ രിയും, പരമ കാരുണീ കനുമായ രാജാവായിരുന്നു മഹിജിത്. മക്കളില്ലാതിരു ന്ന മഹിജിത് വളരെ ദു ഖിതനായിരുന്നു. എല്ലാ കാലത്തും നല്ല കാര്യങ്ങൾ മാ ത്രം ചെയ്തിട്ടും ഉണ്ടായ ഈ ദുർവിധിയിൽ മനം നൊന്ത രാജാവ്  മന്ത്രി സഭയു ടെയും, പ്രജകളുടെയും, യോഗം വിളിക്കുകയും യോഗത്തിൽ ഋഷിമാരേയും, മുനിമാരെയും, പൂജാരിമാരേയും ക്ഷണിക്കുകയും ചെയ്യുന്നു.

രാജ്യ ഭരണത്തിൽ എന്തെങ്കിലും പോരായ്മകളോ, ആരെങ്കിലും എതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടോ എന്നും ആരായുന്നു. എ ന്നാൽ പ്രജകളെല്ലാം വളരെ സന്തുഷ്ടരാണെന്നും, രാജാവിൻറെ ദുർവിധിയിൽ അവരുടെ ദുഖവും അറിയിക്കുന്നു. പിന്നീട് ഋഷിമാരുടെയും, മുനിമാരുടേയും, പ്രഗൽഭരായ സന്യാസ്സിമാരുടെയും ഉപദേശം തേടുകയും ചെയ്തു. ദാനധർമ്മാ ദികളടക്കം പല ചടങ്ങുകളും, ആചാരങ്ങളും നടത്തിയെങ്കിലും എ ല്ലാം വിഫല മാവുകയായിരുന്നു. അങ്ങിനെ രാജാവും, മന്ത്രിമാരും, പ്രജകളും, മുനിവര്യൻ മ്മാരും ചേർന്ന് ആരാധ്യനും, വന്ദ്യ വയൊധികനുമായ ലോമേഷ് മഹർഷിയെ സമീപിക്കുന്നു, രാജാവും പരിവാരങ്ങളും അവരുടെ സങ്കടങ്ങളെ മഹർഷി യോട് വിവരിക്കുന്നു. കുറച്ചു സമയം കണ്ണടച്ച് ധ്യാനനിരതനായ മഹർഷി രാ ജാവിൻറെ ധുഖത്തിനുള്ള കാരണം കണ്ടു പിടിക്കുന്നു. മഹിജിത് രാജാവ് മു ജന്മത്തിൽ ചെയ്ത ഒരു കർമ്മ ഫലമാണ് ഇപ്പോൾ അനുഭ വിക്കുന്നതെന്ന് മഹ ർഷിയുടെ ജ്ഞാനദൃ ഷ്ടിയിൽ തെളിയുന്നു.

മുജന്മത്തിൽ ഒരു കച്ചവടക്കാരനായിരുന്ന മഹിജിത് കച്ചവടവുമായി ബന്ധ പ്പെട്ടുള്ള യാത്രക്കിടയിൽ അസഹ്യമായ ദാഹം അനുഭവപ്പെടുന്നു. ജ്യേഷ്ഠ ശു ക്ല പക്ഷ ഏകാദശി വ്രതം എടുത്തു രണ്ടു നാൾ വെള്ളമോ, ഭക്ഷണമോ കഴിച്ചി രുന്നില്ല,കുറെ നടന്നപ്പോൾ ഒരു നീർത്തടം കാണുന്നു, അവിടെ ഒരു പശുവും കിടാവും വെള്ളം കുടി ക്കാൻ തുടങ്ങുകയായിരുന്നു. ദാഹത്താൽ വലഞ്ഞ ക ച്ചവടക്കാരൻ പശുവിനെയും, കിടാവിനേയും വെള്ളം കുടിക്കാൻ അനുവദി ക്കാതെ ഓടിക്കുകയും, സ്വ ന്തം ദാഹം ശമിപ്പിക്കുകയും ചെയ്തു. മുജന്മത്തിൽ ചെയ്ത വ്രതത്തിൻറെയും, കാരുണ്യ പ്രവർ ത്തനങ്ങളുടെയും ഫലമായി പിന്നീ ട് രാജയോഗം ഉണ്ടാവുകയും രാജകുടുംബത്തിൽ ജനിക്കുകയും, രാജാവാകു കയും ചെയ്തു , എന്നാലും ദാഹിച്ചു വലഞ്ഞ പശുവിനേയും, കിടാവിനേയും ഓടിച്ചുവിട്ടതിൻറെ പാപം തലയിൽ ഏറുകയും ചെയ്തു. ഈ പാപങ്ങളിൽ നിന്നും മുക്തി നേടാൻ ശ്രാവണ മാസ്സത്തിലെ പവിത്രോപാന ഏകാദശി വ്രത മെടുക്കാൻ മഹർഷി ഉപദേശിക്കുന്നു.    

മഹർഷിയുടെ ഉപദേശ പ്രകാരം രാജാവും, പത്നിയും, രാജ്യത്തിലെ മൊത്തം പ്രജകളും വ്രതമനുഷ്ടിക്കുകയും, പൂജകളും, ആരാധനയും, ഭജനയുമായി നെയ്‌ ദീപവുമായി രാത്രി മുഴുവൻ വിഷ്ണു നാമം ഉച്ചരിച്ചു കൊണ്ട് ഉറങ്ങാതിരു ന്നു. കൂട്ടത്തിൽ അഗതികൾക്കും, അനാഥർക്കും, ഋഷിമാർക്കും, മറ്റും ഭക്ഷണ വും വസ്ത്രവും, സമ്മാനങ്ങളും നൽകുന്നു. അങ്ങിനെ അവർക്ക് തേജസ്വിയും, സുന്ദരനുമായ ഒരു മകൻ പിറക്കുകയും രാജ്യത്തിന്‌ അനന്തരാവകാശി ഉണ്ടാ കുകയും ചെയ്യുന്നു.

വ്രത ശക്തിയാൽ പുത്രനുണ്ടാവുകയാൽ അന്ന് മുതൽ പവിത്രോപാന ഏകാദ ശി പുത്രാട ഏകാദശി എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. ശ്രാവണ മാസ്സ ത്തിൽ വരുന്ന പുത്രാട ഏകാദശി ശ്രാവണ പുത്രാട ഏകാദശിയും, പൌഷ മാ സ്സത്തിലെ ഏകാദശി പൌഷ പുത്രാട ഏകാദശിയുമായി മാറിയെന്നും ഐതി ഹ്യം. എല്ലാ ഏകാദശി വ്രതങ്ങളിലും മഹാ വിഷ്ണുവാണ് ആരാധനാ മൂർ ത്തി. വ്രതത്തിൻറെ അനുഷ്ടാന രീതിയിലും വ്യത്യാസ്സമില്ല.   

അറിയാതെയുള്ള മുജന്മ പാപങ്ങളുണ്ടെങ്കിൽ നീങ്ങുമെന്ന വിശ്വാസ്സമാണ് വ്രത മെടുക്കുന്ന ഭക്തർക്കുള്ളത്. 

ആഗസ്റ്റ്‌ മാസ്സം ഇരുപത്തി ആറിനാണ് ഈ വർഷത്തെ ശ്രാവണ പുത്രാട ഏകാദ ശി, ആഗസ്റ്റ്‌ മാസ്സം ഇരുപത്തി അഞ്ചാം തിയ്യതി ഉച്ചക്ക് ഒരു മണിക്ക് ഏകാദശി തുടങ്ങുന്നു, ഇരുപത്തി ആറാം തിയ്യതി പകൽ പതിനൊന്നു മണിയോടെ ഏകാ ദശി തീരുന്നു. എന്നാൽ പിറ്റേ ദിവസ്സം ദ്വാദശി ദിവസ്സം (ഇരുപത്തി ഏഴാം തിയ്യ തി) രാവിലെ ആറര മണിക്ക് ശേഷം മാത്രമേ, അതായത് സൂര്യോദയത്തിനു ശേ ഷം വ്രതം അവസ്സാനിപ്പിക്കാൻ പാടുള്ളൂ.

രണ്ടു വിധത്തിലുള്ള വ്രതാനുഷ്ടാനമാണ് നിലവിലുള്ളത്, ആരോഘ്യം കുറഞ്ഞ വരും, പ്രായം കൂടിയവരും, രോഗികളായവരും പഴങ്ങളും, വെള്ളവും മാത്രം കുടിക്കുന്നു ഒരു കാരണവശാലും ധാന്യങ്ങൾ കഴിക്കുവാൻ പാടുള്ളതല്ല, കർശ ന വ്രതമെടുക്കുന്നവർ നിർജ്ജല ഏകാദശി വ്രതം അനുഷ്ടിക്കുന്നു, ഭക്ഷണമോ, വെള്ളമോ നിഷിദ്ധമാണെന്നതാണ് നിർജ്ജല ഏകാദശി വ്രതത്തിൻറെ പ്രത്യേക ത. വളരെ ദൈർഘ്യമുള്ള വ്രതമാകയാൽ ഏതു വിധത്തിലുള്ള വ്രതം അനുഷ്ടി ക്കണമെന്ന് മുൻ കൂട്ടി തീരുമാനിക്കണം. ഇടയ്ക്കു വച്ച് വ്രതം അവസ്സാനിപ്പി ക്കുന്നത് ഉചിതമല്ലയെന്നും, വിശ്വാസ്സം

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ജയരാജൻ കൂട്ടായി

  

Saturday, 15 August 2015

ശ്രാവണ മാസ്സ വ്രതം - ആചാരങ്ങളും വിശ്വാസ്സങ്ങളും


ശ്രാവണ മാസ്സ വ്രതം - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഉത്തരേന്ത്യയിൽ എല്ലായിടത്തും, കേരളത്തിലെ ചില ഭാഗങ്ങളിലും മറ്റു എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഏറ്റവും പുണ്ണ്യമായി കരുതപ്പെടുന്ന മാസ്സ മാണ് ശാക വർഷത്തിലെ ശ്രാവണ മാസ്സം. ശിവ ശക്തിയുടെ മാസ്സമായാണ് ശ്രാ വണ മാസ്സത്തെ കണക്കാക്കുന്നത്. ശ്രാവണ മാസ്സത്തിലെ തിങ്കളാഴ്ച വ്രതം വള രെ പുണ്ണ്യമായതായി കണക്കാക്കുന്നു. പകൽ മുഴുവൻ ആഹാരമോ, ജലപാന മോയില്ലാതെ സുര്യാസ്ഥമയത്തിനു ശേഷം ഒന്നര മണിക്കൂറുകൾ കഴിഞ്ഞു മാ ത്രം ആഹാരം കഴിക്കുന്നതാണ് വ്രതത്തിൻറെ രീതി. ഇതിനെ നിരാഹാര വ്രത മെന്നറിയപ്പെടുന്നു.

ശ്രാവണ മാസ്സ ത്തിലെ ഒന്നാമത്തെ തിങ്കളാഴ്ച്ച മുതൽ തുടർച്ചയായി വ്രതമെടു ക്കുന്നു. അതായത് ഓഗസ്റ്റ്‌ പതിനേഴു തിങ്കൾ മുതൽ സ പ്തംബർ പതിനാലു തി ങ്കൾ വരെ അഞ്ചു തിങ്കളാഴ്ച വ്രതങ്ങളാണ് ഈ വർഷം ശ്രാവണ മാസ്സത്തിൽ അനുഷ്ടിക്കേണ്ടത്. എല്ലാ കഷ്ടങ്ങളും, ദുഖങ്ങളും അകലുമെന്നും ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരുമെന്നും വിശ്വാസ്സം. എന്നാൽ പതിനാറു തി ങ്കളാഴ്ചകൾ തുടർച്ചയായി വ്രതമെടുക്കുന്നവരും ഉണ്ട്. വ്രതമെടുത്താൽ പല തരം ചടങ്ങുകളും ആചാരങ്ങളും ഈ പുണ്ണ്യ മാസ്സത്തിൽ നടത്തപ്പെടുന്നു. ശ്രാ വണ മാസ്സത്തിലെ എല്ലാ ദിവസ്സങ്ങളും വളരെ ശ്രേഷ്ഠമെന്നത് വിശ്വാസ്സം.

തിങ്കളാഴ്ച വ്രതത്തോടോപ്പോം ചൊവ്വാഴ്ചകളിൽ വിവാഹിതരായ സ്ത്രീകൾ മംഗള ഗൌരി വ്രതവും അനുഷ്ടിക്കുന്നു. വിവാഹം കഴിഞ്ഞ ആദ്യത്തെ അഞ്ചു വർഷങ്ങളിലാണ് വ്രതം അനുഷ്ടിക്കേണ്ടത്. വിവാഹം കഴിഞ്ഞ ഒന്നാം വർഷം ഒന്നാം ശ്രാവണ തിങ്കളിൽ മാതാപിതാക്കളുടെ വീട്ടിലും, രണ്ടാം തിങ്കൾ ഭർതൃ വീട്ടിലും, പിന്നെ ഒന്നിടവിട്ട് രണ്ടു വീടുകളിലുമായി വ്രതം അനുഷ്ടിക്കണം, നാ ലു വർഷങ്ങൾ ഇങ്ങിനെ തുടരണം, അഞ്ചാം വർഷം ബന്ധുക്കളുടെ വീടുകളിൽ പോയി വ്രതം അനുഷ്ടിക്കണം.

വ്രതമെടുത്തവർ കേദാർ നാഥ്‌, കാശി, ബാബാ ധാം, ത്രംബകേശ്വർ, ഗോകർണ്ണ എന്നീ പുണ്ണ്യ സ്ഥലങ്ങളിൽ ദർശനം നടത്തുന്നു. എല്ലാ തിങ്കളാഴ്ചകളും, ഇല്ലെ ങ്കിൽ ഏതെങ്കിലും ഒരു തിങ്കളാഴ്ച ദർശനം നടത്തുന്നവരുമുണ്ട്. ശ്രാവണ മാസ്സ ത്തിലെ നാലാം തിങ്കൾ ക്ഷേത്രത്തിൽ അഗതികൾക്ക് അന്നദാനം നടത്തുന്നത് വള രെ വിശേഷം. സ്ത്രീകൾ പൂജകളിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ലോഹ ഗ്ലാസ്സ്, ലോഹ പ്ലേറ്റ്, കറിക്കരിയുന്ന കത്തി, ചന്ദന കുഴമ്പ്, അരി, പാൽ, ഗോതമ്പ് കൂവളയില, നെയ്‌ വിളക്ക് ചന്ദന തിരി, വെറ്റില, അടക്ക എന്നിവയെല്ലാം നിർ ബന്ധമായും സമർപ്പിക്കണം.

ഭഗവാൻ പരമശിവൻറെ പ്രീതി സമ്പാദിക്കുവാനും, ഉദ്ദിഷ്ടകാര്യ സാധ്യത്തി നുമായാണ് വ്രതം അനുഷ്ടിക്കുന്നത്. മാസ്സം മുഴുവനും, പകൽ ഭക്ഷണമോ വെ ള്ളമോ കുടിക്കാതെ വ്രതമെടുക്കുന്നവരും ധാരളമുണ്ട്. ശിവ ക്ഷേത്രങ്ങളിൽ പൂ ക്കളും, നൈവെദ്യവുമായി ദർശനം നടത്തുകയും, നൂറ്റി എട്ടു കൂവള ഇലകൾ ശിവ ഭഗവാനു സമർപ്പിക്കുകയും, പൂജയും, ഭജനയും, ആരതി ഉഴിയലുമായി ദിവസ്സം മുഴുവൻ കഴിച്ചു കൂട്ടുന്നു.

ശ്രാവണ മാസ്സത്തിലാണ് സമുദ്ര മഥനം നടന്നതെന്ന് ഐതിഹ്യം. സമുദ്ര മഥനം കഴിഞ്ഞു പുറത്തു വന്ന വിഷം ശിവ ഭഗവാൻ സ്വന്തം തൊണ്ടയിൽ സൂക്ഷിക്കു കയും, അങ്ങിനെ നീലകണ്ഠൻ എന്ന പേരു വന്നുവെന്നും വിശ്വാസ്സം. കണ്ഠ ത്തിൽ സൂക്ഷിക്കുന്ന വിഷത്തിൻറെ കടുപ്പം കുറക്കുവാനായി അർ ദ്ധ ചന്ദ്രനെ ശിരസ്സിലേറ്റിയെന്നും, ദേവന്മാരും മനുഷ്യരും ഗംഗ ജലം കൊണ്ട് ശിവ ഭഗവാ നേ അഭിഷേകം ചെയ്യുന്നുവെന്നും അങ്ങിനെ വിഷത്തിനു ശക്തി കുറയുന്നുവെ ന്നും വിശ്വാസ്സം.

ഭക്തി പൂർവ്വം വ്രതമെടുത്താൽ അസാധ്യമായതെല്ലാം സധ്യമാകുമെന്ന് വിശ്വാ സ്സികൾ കരുതുന്നു. ഇതിനെ സാധൂകരിക്കാൻ ഐതിഹ്യത്തിൽ പറയുന്ന ഒരു കഥ ഇങ്ങിനെ. അമർപൂർ നഗരത്തിൽ ധനികനും, വളരെ ദയാലുവുമായ ഒരു വ്യാപാരി ഉ ണ്ടായിരുന്നു. പല ഭാഗങ്ങളിലും വ്യവസായം വളരുകയാലും, വ ളരെ മാന്യനും, പരോപകാരിയുമാകയാൽ എല്ലാവരും അദ്ദേഹത്തെ വളരെ ബ ഹുമാനിച്ചിരുന്നു. എല്ലാമുണ്ടായിരുന്നിട്ടും സന്താനമില്ലാത്തതിനാൽ വ്യാപാരി വളരെ ദുഖിതനായിരുന്നു. അളവറ്റ സ്വത്തിനും, സമ്പാദ്യത്തിനും അവകാശിയി ല്ലാത്തതിനാൽ രാവിലും, പകലിലും, ഊണിലും, ഉറക്കത്തിലുമെല്ലാം ചിന്തകൾ വ്യാപാരിയെ അലട്ടിക്കൊണ്ടിരുന്നു. സന്താന ലബ്ധിക്കായി പല തരം പൂജകളും വ്രതവും അനുഷ്ടിച്ചു. സന്താന ലബ്ധി വരെ മുടങ്ങാതെ എല്ലാ തികളാഴ്ചകളി ലും വ്രതമനുഷ്ടിക്കുമെന്നു ശപഥം ചെയ്യുന്നു. അങ്ങിനെ ശ്രാവണ തിങ്കൾ മുതൽ വ്രതം തുടങ്ങുകയും, വൈകുന്നേരങ്ങളിൽ ശിവ ക്ഷേത്രത്തിൽ പൂജകളും, നെയ്‌ വിളക്ക് ആരതിയും നടത്തുകയും, യജ്ഞവും അന്നദാനവുമടക്കം പല പുണ്ണ്യ കാര്യങ്ങളും നടത്താനും തുടങ്ങുന്നു.

വ്യാപാരിയുടെ ഭക്തിയിൽ ആകൃഷ്ടയായ പാർവതി ദേവി ഭക്തൻറെ ദുഖം അ കറ്റുവാൻ പരമ ശിവനോട് അപേക്ഷിക്കുന്നു. വർഷങ്ങളായി വ്രതവും ഭക്തി യുമായി കഴിയുന്ന വ്യാപാരിയുടെ അഭിലാഷം സഫലീകരിക്കാനും അഭ്യർഥി ക്കുന്നു. ഈ ലോകത്തിൽ ഓരോ ആളും അവരുടെ കർമ്മ ഫലം അനുഭവിക്കുന്ന തിൽ നിന്നും അവരെ ഒഴിവാക്കുക പ്രയാസ്സമെന്നു പറഞ്ഞു ഭഗവാൻ കയ്യൊഴി യുന്നു.  എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ പാർവതി ഭഗവാനോട് വീ ണ്ടും വീണ്ടും ഭക്തൻറെ ആഗ്രഹം പൂർത്തികരിക്കാൻ ആവശ്യപ്പെടുന്നു.

പാർവതിയുടെ നിരന്തരമായ ആഗ്രഹപ്രകാരം ഭഗവാൻ വ്യാപാരിയെ അനു ഗ്രഹിക്കാമെന്നു വാക്ക് നൽകുന്നു , എന്നാൽ ജനിക്കുന്ന മകന് പതിനാറു വയസ്സ് വരെ മാത്ര മേ ആയുസ്സുണ്ടാകുകയുള്ളുവെന്നും പ്രവചിക്കുന്നു. അന്ന് രാത്രി യിൽ ഭഗവാൻ ശിവൻ സ്വപ്ന ദർശനത്തിൽ, ഭക്തനായ വ്യാപാരിക്ക് വരം നൽ കി അനുഗ്രഹിക്കുന്നു. മകൻ പതിനാറു വയസ്സ് വരെയേ ജീവിക്കുകയുള്ളൂവെ ന്ന സത്യവും അറിയിക്കുന്നു. സന്തോഷത്തോടൊപ്പം മകൻറെ അൽപ്പായുസ്സിൽ ദുഖവും വ്യാപാരിയെ അലട്ടുകയാൽ വീണ്ടും തിങ്കളാഴ്ച വ്രതം തുടരുവാൻ തീരുമാനിക്കുന്നു. ആഗ്രഹപ്രകാരം വ്യാപാരിക്ക് സുന്ദരനും, സുമുഖനുമായ മ കൻ ജനിക്കുന്നു. സന്തോഷത്തിൽ മതി മറന്ന കുടുംബാഗങ്ങൾ, പൂജകളും, പ്രാ ർത്ഥനയും, അന്ന ദാനവും നടത്തി മകൻറെ ജനനം ആഘോഷിക്കുന്നു.

വിദ്വാൻമ്മാരും, പണ്ഡിറ്റ്മാരും ചേർന്ന് കുഞ്ഞിനു അമർ എന്ന് പേര് വിളിക്കു ന്നു. അലപ്പായുസ്സായ മകൻറെ ജന്മത്തിൽ വ്യാപാരി അധികമൊന്നും സന്തോഷി ച്ചില്ല. അമറിനു പന്ദ്രണ്ട് വയസ്സായപ്പോൾ വിധ്യാഭ്യാസ്സത്തിനായി വാരാണസ്സി യിലേക്ക് അയക്കുവാൻ തീരുമാനിക്കുന്നു. അമ്മാവനായ ദീപ്ചന്ദുമൊത്തു വാ രാണസ്സിയിലേക്ക് യാത്ര തിരിക്കുന്നു. വഴിയിൽ രാത്രി വിശ്രമത്തിനായി മുനി മാരുടെ ആശ്രമങ്ങളിൽ തങ്ങുകയും, അവിടെ വച്ച് യജ്ഞങ്ങൾ നടത്തുകയും മു നിമാർക്ക്‌ ഭക്ഷണവും, വസ്ത്രങ്ങളും നൽകുകയും ചെയ്യുന്നു.

കാട്ടിൽ കൂടിയുള്ള ദീർഘ നാളത്തെ യാത്രകൾക്കൊടുവിൽ അവർ ഒരു നഗര ത്തിൽ എത്തിച്ചേരുന്നു. അവിടുത്തെ രാജാവിൻറെ മകളുടെ വിവാഹം അടു ത്തിരിക്കുകയാൽ നാടെങ്ങും ആഘോഷങ്ങളും, സദ്യയും, എവിടെയും ഉൽസ്സ വ പ്രതീതിയുമായിരുന്നു. ബാരാത്ത് തുടങ്ങുവാൻ സമയമായപ്പോൾ വരൻറെ പിതാവിന് വല്ലാത്ത ആധിയായിരുന്നു. മകൻറെ കോങ്കണ്ണിൻറെ രഹസ്യം മ റ ച്ചു വച്ചാണ് രാജകുമാരിയുമായുള്ള വിവാഹം തീരുമാനിച്ചിരുന്നത്. പിടിക്ക പ്പെട്ടാൽ വിവാഹം മുടങ്ങുകയും, മാനഹാനിയും, ഒപ്പം ശിക്ഷയും കിട്ടുമെന്നു ള്ള ഭയം അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

അവിചാരിതമായാണ് വരൻറെ അച്ഛൻ അമറിനെ കാണുന്നത്, സുന്ദരനായ അ മറിനെ വരനാക്കി അഭിനയിപ്പിച്ചു വിവാഹം നടത്തിക്കാനും, വിവാഹ ശേ ഷം ആവശ്യമുള്ള പണം നൽകാമെന്നും വധുവിനെ വിട്ടുതരണമെന്നുമുള്ള വ്യ വസ്ഥയിൽ അമ്മാമനായ ദീപ്ചന്ദുമായി രഹസ്യ ഉടമ്പടി ഉണ്ടാക്കുന്നു . അമറി നെ നവ വരൻറെ വസ്ത്രമണിയിച്ചു ബാരാത്ത് തുടങ്ങുന്നു. (വിവാഹ ഘോഷ യാത്ര ബാരാത്ത് എന്ന പേരിൽ അറിയപ്പെടുന്നു) വരനേയും കൂട്ടരേയും  വിവാ ഹ പന്തലിലേക്ക് ആനയിക്കുകയും രാജ കുമാരിയായ ചന്ദ്രികയുമായി വിവാ ഹം നടത്തുകയും ചെയ്യുന്നു. അളവറ്റ സ്വർണ്ണവും, ധനവും നൽകി രാജാവ് ച ന്ദികയെയും സംഘത്തെയും യാത്രയാക്കുന്നു.

യാത്രക്കിടയിൽ അമർ ചന്ദ്രികയോടു നടന്ന സംഭവങ്ങൾ വിവരിക്കുകയും കോ ങ്കണ്ണനാണ് യഥാർത്ഥ വരനെന്നുള്ള സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. കോങ്കണ്ണനെ സ്വീകരിക്കാൻ വിസ്സമ്മതിച്ച ചന്ദ്രിക പിതാവിൻറെ വീട്ടിലേക്കും, അമർ വാരണസ്സിയിലേക്കും യാത്ര തിരിക്കുകയും, അവിടെ അമർ ഗുരുകുല ത്തിൽ പഠനം തുട ങ്ങുകയും ചെയ്യുന്നു.

അമറിന് പതിനാറു വയസ്സ് തികയുന്ന ദിവസ്സം സമാഗതമായി, ജന്മ ദിനം പ്രമാ ണിച്ചു യജ്ഞവും, വിദ്വാൻമ്മാർക്കും, പണ്ഡിറ്റ്കൾക്കും ഭോജനവും പുതു വ സ്ത്രങ്ങളും നൽകുന്നു. രാത്രി ഭക്ഷണവും കഴിഞ്ഞു ഉറങ്ങാൻ കിടന്ന അമർ പ തിവ് പോലെ കാലത്ത് ഉണർന്നില്ല, കാരണം തിരക്കി ചെന്ന ദീപ ചന്ദ് മരുമകൻ കിടക്കപായയി ൽ തന്നെ മരിച്ചു കിടക്കുന്നതാണ് കണ്ടത്. വലിയ വായിൽ നില വിളിച്ചു കൊണ്ട് ദീപ ചന്ദ് കുഴഞ്ഞു വീണു, കൂടി നിന്നവരും, കണ്ടു നിന്നവരു മെല്ലാം വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി.

കൂട്ട നിലവിളി കേട്ട് ഭഗവാൻ ശിവനും പാർവതിയും കാരണം തിരക്കാൻ വ ന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന അമറിനെ കാണുന്നു. ഈ സങ്കടം കാണു വാനും സഹിക്കുവാനും എനിക്ക് ശേഷിയില്ലെന്ന് പറഞ്ഞു പാർവതിയും വി ലപിക്കുകയും, ഭഗവാനോട് ഭക്തനായ വ്യാപാരിയുടെ പുത്രന് പുനർജന്മം ന ൽകുവാൻ അപേക്ഷിക്കുന്നു. പാർവതിയുടെ അപേക്ഷയോടോപ്പോം, വ്യാപാ രിയുടെ കഠിന വ്രതത്തിലും സംപ്രീതനായ ഭഗവാൻ അമറിനു പുനർ ജന്മം നൽ കുന്നു.

പഠിപ്പ് മുഴുമിപ്പിച്ചു അമറും, അമ്മാവനും നാട്ടിലേക്കു തിരിക്കുന്നു, വഴിയിൽ വീണ്ടും യജ്ഞവും, ഭോജനവും നടത്തുന്നു, യജ്ഞ പന്തലിൽ അവിചാരിതമാ യി ചന്ദ്രി കയുടെ പിതാവ് വന്നു ചേരുന്നു . അമറിനെ മനസ്സിലാക്കിയ രാജാവ് അവരെ കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ട് പോകുകയും കുറച്ചു ദിവസ്സങ്ങൾ അ വിടെ പരിചരിക്കുകയും തിരിച്ചു പോകുന്ന വഴിയിൽ ചന്ദ്രികയെയും സുര ക്ഷക്കാ യി സൈന്യത്തെയും, പരിവാരങ്ങളെയും കൂടെ അയക്കുന്നു. കൂട്ടത്തിൽ വില പിടിപ്പുള്ള സമ്മാനങ്ങളും, പണവും മറ്റും നൽകുന്നു.

വിധി പ്രകാരം മകൻറെ മരണം ഉടനെ നടക്കുമെന്ന് വിശ്വസിച്ച വ്യാപാരിയും ഭാര്യയും ജീവൻ ത്യജിക്കാൻ വേണ്ടി പട്ടിണി കിടക്കുകയായിരുന്നു. തിരിച്ചു വരവറിയിച്ചു കൊണ്ട് അമർ അച്ഛന് സന്ദേശം അയക്കുന്നു. മകൻറെ തിരിച്ചു വരവിൻറെ വിവരം കിട്ടിയ വ്യാപാരിയും ഭാര്യയും വിശ്വസ്സികാനാവാതെ നാടിൻറെ അതിർത്തിയിലേക്ക് പരിവാര സമേതം എത്തുന്നു. മരുമകളെയും മ കനേയും ആചാര പൂർവ്വം ആദരിക്കുകയും വീട്ടിലേക്കു ആനയിക്കുകയും ചെ യ്യുന്നു. അന്ന് രാത്രിയിൽ വ്യാപാരിക്ക് സ്വപ്ന ദർശനം ഉണ്ടാവുന്നു. ഭഗവാൻ ശിവൻ ഇപ്രകാരം അരുളി ചെയ്തു "ഹേ ശ്രേഷ്ഠനായ ഭക്താ, ഞാൻ നിൻറെ വ്രതത്തിൽ സംപ്രീതനാവുകയും നിൻറെ മകന് പുനർജന്മം നൽകുകയും ചെ യ്തിരിക്കുന്നു"

പൌരണീക ശാസ്ത്ര പ്രകാരം സ്ത്രീ പുരുഷന്മാർ ശ്രാവണ തിങ്കൾ വ്രതമെടുക്കു കയും, വ്രത കഥകൾ കേൾക്കുകയും ചെയ്താൽ ജീവിത ക്ലേശമോ, ദുഖമോ ഇ ല്ലാത്ത ജീവിതം നയിക്കാമെന്നും വിശ്വാസ്സം.

ആഗസ്റ്റ്‌ പതിനഞ്ചിനാണ് ഈ വർഷം ശ്രാവണ മാസ്സം തുടങ്ങുന്നത്.   


ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ജയരാജൻ കൂട്ടായി      









Sunday, 9 August 2015

ഹരിയാലി തീജ് - ആചാരങ്ങളും വിശ്വാസ്സങ്ങളും


                     ഹരിയാലി തീജ് - ആചാരങ്ങളും വിശ്വാസ്സങ്ങളും
                                                       ഇന്ന് ഹർത്താലിക തീജ്

ഉത്തരേന്ത്യയിലെ സ്ത്രീകളുടെ വിശേഷപ്പെട്ട ആഘോഷമാണ് തീജ് ഉൽസ്സവം, പ്രത്യേകിച്ചും ബീഹാർ, ഉത്തർ പ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാൻ, മഹാരാഷ്ട്ര ഗുജറാത്ത്‌ സംസ്ഥാനങ്ങളിലുള്ളവരാണ് തീജ് ആഘോഷിക്കുന്നത്. തീജ് ഉൽ സ്സവങ്ങൽ പല മാസ്സങ്ങളിലും ഉണ്ടെങ്കിലും  ശ്രാവണ മാസ്സത്തിലും, ബാദ്രപാ ദ മാസ്സങ്ങളിലുമായി നടക്കുന്ന മൂന്നു തീജ് ഉൽസ്സവങ്ങളാണ് ഏറ്റവും മഹ ത്തായതായി കരുത്തപ്പെടുന്നതും, പ്രൗഢ ഗംഭീരമായി  ആഘോഷിക്കുന്ന തും. ഹരിയാലി തീജ്, കജാരി തീ ജ്, ഹർതാലികാ തീജ് എന്നീ പേരുകളിലാ ണ് ഈ മൂന്ന് തീജ് ഉൽസ്സവങ്ങൾ അറി യപ്പെടുന്നത്.  വർഷകാല ആഘോഷ മായ ഇതിനെ മണ്‍സൂണ്‍ തീജ് എന്ന പേരി ലും അറിയപ്പെടുന്നു.

ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ തൃദീയ ദിവസ്സം, അതായത് നാഗ പഞ്ചമി ക്ക്‌ രണ്ടു ദിവസ്സങ്ങൾക്ക് മുമ്പായി വരുന്നതാണ് ഹരിയാലി തീജ്. പരമശിവ ൻറെയും ശ്രി പാർവതിയുടെയും പുനഃസമാഗമവുമായി ബന്ധപ്പെട്ട കഥയാ ണ് തീജ് ആഘോഷങ്ങളുടെ പിറകിലുള്ള ഐതിഹ്യം. പരമ ശിവ പ്രീതിയും അനുഗ്രഹങ്ങളും നേടാൻ വേണ്ടിയാണ് പുണ്ണ്യ മാസ്സമായ ശ്രാവണ മാസ്സത്തി ലെ ഈ തീജ് ആഘോഷവും വ്രതങ്ങളും കൊണ്ടു ള്ള ഉദ്ദേശം. ഇന്ത്യയുടെ ഒ ട്ടുമിക്ക ഭാഗങ്ങളിലും വിശ്വാസ്സികൾ ഏറ്റവും കൂടുതൽ  വ്രതാനുഷ്ടാനങ്ങ ളും പൂജക ളും ചെയ്യുന്നത് ശ്രാവണ മാസ്സത്തിലാണ്, ശ്രാവണമാസ്സത്തിൽ വ്ര തമില്ലാത്ത ദിവസ്സങ്ങളിലും വിശ്വാസ്സികൾ സസ്യാഹാരം മാത്രമെ  കഴിക്കു കയുള്ളൂ.

വിവാഹം കഴിയാത്ത യുവതികൾ നല്ല വരനെ കിട്ടുവാനും, വിവാഹിതരായ വർ സന്തുഷ്ട കുടുംബ ജീവിതത്തിനും വേണ്ടിയാണ് തീജ് വ്രതം അനുഷ്ടിക്കു ന്ന ത്. തീജ് ദിവസ്സം വിവാഹിതരായ സ്ത്രീകൾ അവരുടെ മാതാപിതാക്കളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു. പച്ച സാരി അല്ലെങ്കിൽ പച്ച നിറത്തിലുള്ള വസ്ത്ര ങ്ങൾ മാത്രമേ ധരിക്കാവൂ. ഇരു കൈകളിലും പല വർണ്ണങ്ങളിലുള്ള വളക ളും ധ രിച്ചു തീജ് പാട്ടുകളും, കീർത്തനങ്ങളും പാടി ഊഞ്ഞാലാടുകയും ചെ യ്യുന്നു. പല വർണ്ണളിലുള്ള പട്ടുകൾ കൊണ്ടും, പൂക്കൾ കൊണ്ടും അലങ്കരിച്ച ഊഞ്ഞാലി ൽ ആടുകയെന്നുള്ളത് തീജ് ആഘോഷത്തിൻറെ ഒഴിച്ചു കൂടാൻ പറ്റാത്ത ആചാരത്തിൻറെ ഭാഗമാണ്.

തിരിച്ചു ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ മാതാപിതാക്കൾ ഒരു സമ്മാന കൊട്ട കൂടെ കൊടുത്തയക്കുന്നു. വീട്ടിലുണ്ടാക്കിയ പലതരം മധുര പലഹാര ങ്ങൾ, കച്ചോരി, മധരമുള്ള പൂരി, ലഡ്ഡു, നാലുതരം പഴങ്ങൾ, ചെറിയ തുക പ ണം അഞ്ചു രൂപ മുതൽ ഇരുപതു രൂപ വരെ, കൂടാതെ അമാവിയമ്മക്ക് മൈ ലാഞ്ചിയും, പല നിറത്തിലുള്ള വളകളും അടങ്ങുന്നതാണ് സമ്മാന കൊട്ട. ഈ സമ്മാന പൊതിയെ, അല്ലെങ്കിൽ കൂടയെ സിന്ദാരയെന്ന പേരിൽ അറിയ പ്പെടു ന്നു. അത് കൊണ്ട് തന്നെ ഹരിയാലി തീജ് സിന്ദാര തീജ് എന്ന പേരിലും അറിയ പ്പെടുന്നു. ചോട്ടി തീജ്, സ്രാവണ്‍ തീജ് എന്ന പേരിലും ഹരിയാലി തീ ജ് അറിയപ്പെടുന്നു. നിർജ്ജല വ്രതമാണ് ഹരിയാലി തീജ് വ്രതത്തിൻറെ പ്ര ത്യേകത.വെള്ളമോ ഭക്ഷണമോ വ്രതം തീരുന്നത് വരെ കഴിക്കുവാൻ പാടി ല്ലായെന്നതാണ് തീജ് വ്രതത്തിൻറെ നിയമം.

ഹരിയാലി തീജ് കഴിഞ്ഞു പതിനഞ്ചു ദിവസ്സങ്ങൾക്ക് ശേഷമാണ് കജാരി തീ ജ്. ഇതിനെ ബാദി തീജ് എന്നപേരിലും അറിയപ്പെടുന്നു. പുണ്ണ്യ മാസ്സമായ ശ്രാ വണത്തിനു ശേഷം ബാദ്ര പാദത്തിലെ കൃഷ്ണ പക്ഷത്തിൻറെ മൂന്നാം ദിവസ്സ മാണ്‌ കജാരി തീജ്. രക്ഷാ ബന്ധൻ കഴിഞ്ഞു മൂന്നാം ദിവസ്സവും, കൃഷ്ണ ജന്മാ ഷ്ടമിക്ക് അഞ്ചു ദിവസ്സങ്ങൾക്ക് മുമ്പായിട്ടുമാണ് കജാരി തീജ്. തീജ് ആഘോ ഷങ്ങളിൽ മുഖ്യമായ ഇനമാണ് ഊഞ്ഞാൽ ആട്ടം. അത് കൊണ്ട് എല്ലാ തീജ് ആഘോഷവും  ഊഞ്ഞാൽ ഉൽസ്സവമെന്ന പേരിലും അറിയപ്പെടുന്നു. എല്ലാ തീജും ഭാരതത്തിൻറെ വിലമതിക്കാനാകാത്ത സംസ്കരാത്തിൻറെയും പരമ്പ രാഗത ആഘോഷങ്ങളുടെയും ഭാഗമാണ്. കൊടും ചൂട് കാലം കഴിഞ്ഞു, മഴ യും കുളിരും തുടങ്ങുന്നതിൻറെ സന്തോഷത്തിൻറെ ഭാഗം കൂടിയാണ് തീജ് ഉത്സവങ്ങൾ. കജാരി തീജിന് വളരെ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ ബണ്ടി ജില്ല. തീജിൻറെ ദേവതയായ ശ്രി പാർവതി ഈ ദിവ സ്സം ഇവിടെ നേരിട്ട് പ്രത്യക്ഷപ്പെടുന്നെന്നും വിശ്വാസ്സം.

ഉൽസ്സവങ്ങളുടെയും, ആഘോഷങ്ങളുടെയും നാടായറിയപ്പെടുന്ന രാജസ്ഥാ നിലെ ജയ്‌പൂരിൽ പ്രശസ്‌തമാണ്‌ തീജ് ഘോഷയാത്ര. അത് പോലെ കജാരീ തീജ് ഉ ൽസ്സവ ദിവസ്സം രാജസ്ഥാനിലെ ബണ്ടി ജില്ലയിൽ നടക്കുന്ന ഘോഷ യാത്രയിൽ ഏതോ മാന്ദ്രിക വലയത്തിൽ പെട്ട പോലെ സ്വദേശികളോടോ പ്പം ലോകത്തിൻറെ നാനാ ഭാഗത്ത് നിന്നുമുള്ള പല ലക്ഷം വിദേശികൾ പ ങ്കെടുക്കുന്നു. സ്വദേശികളോടോപ്പോം ചേർന്ന് വിദേശികളും വ്രതമനുഷ്ഠി ക്കുകയും, നൃത്തം ചെ യ്യുകയും ചെയ്തു തീജ് ആഘോഷം അവിസ്മരണീയമാ ക്കുന്നു. ബണ്ടിയിലെ തീജ് ആഘോഷം സ്വയം മറന്ന് ആസ്വദിച്ചും ആടിപ്പാ ടിയുമാണ് വിദേശികൾ ആഘോഷിക്കുന്നത്. കൃത്യമായ തിയ്യതികളിൽ ത ന്നെ ആഘോഷങ്ങൾക്ക് വിദേശികൾ മുടക്കം കൂടാതെ എത്തി ചേരുന്നു. !!!!!!

തീജ് ദിവസ്സം പാർവ്വതി ദേവിയുടെ അലങ്കരിച്ച വിഗ്രഹവുമായി  ബണ്ടിയി ലെ എല്ലാ സ്ഥലങ്ങളിലും പ്രദക്ഷിണം നടത്തുന്നു. ലക്ഷോപലക്ഷം വിശ്വാ സ്സികളായ സഞ്ചാരികൾ ആർപ്പു വിളികളോടെ അനുഗമിക്കുന്നു. പുതുപു ത്തൻ വസ്ത്രങ്ങളണിഞ്ഞു, ആടയാഭരണ വിഭൂഷിതയായി അലങ്കരിച്ച പല്ലക്കി ൽ ശ്രി പാർവതി എഴുന്നെള്ളുന്നു.ഭജനയും, കീർത്തനങ്ങളും, പാർവതി ശ്ലോ  കങ്ങളും പാടി വിശ്വാസ്സികൾ അനുഗമിക്കുന്നു. വിവിധ വർണ്ണ ങ്ങളോട് കൂടി യ പലതരം പട്ടുകളും ആഭരങ്ങളുമണിഞ്ഞ ആനകളും, ഒട്ടകങ്ങളും, കുതിര കളും, വാദ്യക്കാർ, മേളക്കാർ തുടങ്ങിയവർ യാത്രയിൽ അനുഗമിക്കുകയും യാത്രക്ക് മാറ്റു കൂട്ടുകയും ചെയ്യുന്നു.

യാത്ര തുടരവേ ബണ്ടിയിലെ അസാദ് പാർക്കിൽ കുറെ സമയം നിർത്തുക യും പല ചടങ്ങുകളും, ആചാരങ്ങളും നടത്തപ്പെടുകയും ചെയ്യുന്നു. ശിവ ഭഗ വാനും പാർവതി ദേവിക്കും പൂജകളും അഭിഷേകങ്ങളും നടക്കുന്നു. സഹ ജീ വികളോടുള്ള ആദര സൂചകമായി പശുവിനെ കുളിപ്പിക്കുകയും മധുര പല ഹാരമടക്കം പല തരം ഭക്ഷണവും വെള്ളവും നൽകുന്നു. ബനാറസ്സിലും, മിർ സ്സാപ്പൂരിലും തത്തുല്യമായ ഘോഷ യാത്രകൾ നടക്കുന്നു. പരമ്പരാഗത നൃത്യ നൃത്യങ്ങൾ, രാജസ്ഥാനി ഫോൾക്ക്, ഗൂമാർ, കൽബേലിയ, ബാവിയ, ട്രപീസ്, കയർ നൃത്തം, അങ്ങിനെ മറ്റനേകം കലാരൂപങ്ങൾ യാ ത്രക്ക് മാറ്റു കൂട്ടുന്നു. തീജ് ഉത്സവ ഘോഷയാത്ര കാരണം നമ്മുടെ കലാ രൂപങ്ങളും, സംസ്കാരീക ഉൽസ്സവങ്ങളും വിദേശ സഞ്ചാരികളുടെ മനസ്സിൽ മറക്കാ ത്ത മധുര സ്മരണ കൾ സമ്മാനിക്കുന്നു. അവരുടെ പ്രശംസ്സയോടോപ്പോം അവരും നമ്മുടെ ക ലാ രൂപങ്ങൾ പഠിക്കുകയും, അന്താരാഷ്ട്ര തലത്തിൽ മാന്യതയും നമ്മുടെ രാ ജ്യത്തിന്‌ അഭിമാനവും കൈവരുകയും ചെയ്യുന്നു.

അനുഷ്ടിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാണ് കജാരി തീജ് വ്രതം, ഇരുപത്തിനാ ലു മണിക്കൂർ ഭക്ഷണമോ, വെള്ളമോ കഴിക്കാതെയും, രാത്രി മുഴുവൻ ഉറക്ക മുണർന്നും ഇരിക്കണം. നിർജ്ജല വ്രതമെന്നാണ് തീജ് വ്രതങ്ങൾ അറിയപ്പെ ടുന്നത്. എന്നാൽ രോഗികളും മരുന്ന് കഴിക്കുന്നവരുമാണെങ്കിൽ അവരുടെ ആരോഗ്യ സ്ഥിതിക്കനുസ്സരിച്ചു പഴങ്ങളും, പാലും വെള്ളവും കഴിക്കാവുന്ന താണ്. മൂന്നു തീജ് വ്രതങ്ങൾക്കിടയിലും ഒരു നെയ്‌ വിളക്ക് കൊളുത്തി രാ ത്രി മുഴുവൻ വിളക്ക് അണഞ്ഞു പോകാതെ കാവലിരിക്കണം. കെടാവിള ക്കെന്ന പേരിൽ ഇത് അറിയപ്പെടുന്നു.

വിളക്ക് അണയുകയെന്നാൽ ദുശ്ശകുനമെന്നു വിശ്വാസ്സം. ഇരുപത്തി നാലുമ ണിക്കൂർ തികയുമ്പോൾ വ്രതമെടുത്ത സ്ത്രീകൾ കൂട്ട ത്തോടെയിരുന്നു പാർ വ്വതി ദേവിയുടെ തീജ് വ്രത കഥകൾ പറഞ്ഞു കേൾപ്പിക്കുന്നു. കഥകൾ കേട്ട് കഴിഞ്ഞാ ൽ പ്രസാദം കഴിച്ചു കൊണ്ട് വ്രതം അവസ്സാനിപ്പിക്കുന്നു. തുടർന്ന് ഭർത്താക്കൻമ്മാർ കഠിന വ്രതത്തിലിരുന്ന ഭാ ര്യമാരെ ഭക്ഷണം ഊട്ടിക്കുന്നു. കഠിന വ്രതത്തി ൽ ആകൃഷ്ടരാകുന്ന ഭർത്താവി നു ഭാര്യയോടുള്ള സ്നേഹ വും ആദരവും  കൂടുകയും അവരുടെ ബന്ധം കൂടു തൽ ദൃഡമാകുന്നുവെ ന്നും വിശ്വാസ്സം.


ബാദ്രപാദ മാസ്സത്തിലെ ശുക്ലപക്ഷ തൃദീയ ദിവസ്സമാണ്‌ മൂന്നാമത്തെതായ ഹർ താലിക തീജ്. ഹർതാലിക തീജ് പൂജ ചെയ്യുവാൻ പ്രഭാതകാലമാണ് ഏറ്റ വും അഭികാമ്യമെന്നു വിശ്വാസ്സം, എതെങ്കിലും ഒഴിച്ചുകൂടാൻ പറ്റാത്ത സാഹ ചര്യങ്ങളിൽ മാത്രം വിശ്വാസ്സികൾക്കു പ്രദോഷ സമയവും അനുവദനീയമാ ണ്. മണലിൽ തീർത്ത ശിവ പാർവതി രൂപങ്ങളെയാണ്‌ ഈ ദിവസത്തിൽ പൂ ജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്.

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗൌരി ഹബ്ബയെ ന്ന പേരിലാണ് ഹർതാലിക തീജ് അറിയപ്പെടുന്നത്. സ്ത്രീകൾ സ്വർണ്ണ ഗൌരി വ്രതമെന്ന പേരിലുള്ള വ്രതം അനുഷ്ട്ടിക്കുന്നു. ഇവിടെയും വിശ്വാസ്സം ഒന്ന് തന്നെ, ഇഷ്ട പുരുഷനെ ലഭിക്കുക, അല്ലെങ്കിൽ ഭർത്താവിൻറെ ആയുരാരോ ഘ്യവും, ഔശ ര്യവും തന്നെ. ഭദ്രമായ കുടുംബ ജീവിതം ലഭിക്കുമെന്നുള്ള താണ് തീജ് വ്രതങ്ങളുടെ പരമമായ ലക്ഷ്യമായി കരുതുന്നത്.

തീജ് വ്രതവുമായി  നിലവിലുള്ള വിശ്വാസ്സം ഇങ്ങിനെ, പരമ ശിവനിൽ ആ കൃഷ്ടയായ പാർവതി ദേവിക്ക് പരമ ശിവനെ ഭർത്താവായി ലഭിക്കാൻ പല കടുത്ത പരീക്ഷണങ്ങളും നേരിടേണ്ടി വന്നു, ഭക്തിയോ ടും, വിശ്വാസ്സത്തോ ടും കൂടിയതും പരിശുദ്ധവുമായ പല  വ്രതങ്ങളും അനുഷ്ടിച്ചു. പൂർവ്വ ജൻമ്മ ത്തിൽ ഒരിക്കൽ പർവ്വത രാജനായ ഹിമാലയത്തിൽ ഗംഗനദി തടത്തിൽ കൊടും തപസ്സും തുടങ്ങി. അന്നാഹാരങ്ങൾ ഉപേക്ഷിക്കു കയും, മരങ്ങ ളുടെ ഉണങ്ങിയ  ഇലകൾ മാത്രം കഴിച്ചും കുറെ കാലം കഴിച്ചു, പിന്നീട് ഇല കഴി ക്കുന്നതും നിർത്തി, വായു മാത്രം ഭക്ഷിച്ചു കുറെ കാലം കഴിച്ചു കൂട്ടി. എന്തി നെന്നറിയാതെയുള്ള ഈ കൊടും തപസ്സിൽ നിന്നും പിന്തി രിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ മകളുടെ ഈ അവസ്ഥയിൽ പിതാവ് അതീവ ദുഖിതനാകുന്നു.

അതിനിടക്ക് നാരദ മുനി പാർവതിക്ക് വേണ്ടി വിഷ്ണു ഭാഗവാനുമായുള്ള വി വാഹ ആലോചനയുമായി പിതാവിനെ സമീപിക്കുന്നു. എന്നാൽ മകളെ തപ സ്സിൽ നിന്നും ഉണർത്താൻ ആവാതെ പിതാവ് വിഷമ വൃത്തത്തിലാകുന്നു. വിവരമറിഞ്ഞ പാർവതി ദേവി ദുഖിതയായി പൊട്ടി പൊട്ടി കരയുന്നു. കൂട്ടു കാരിയായ സഖി ദുഖത്തിൻറെ കാരണം അന്വേഷിക്കുന്നു. ഭഗവാൻ ശിവനെ സ്വന്തമാക്കാനാണ് ഈ കൊടും തപസ്സു ചെയ്യുന്നതെന്നും അറിയിക്കുന്നു. തു ടർന്ന് സഖിയുടെ നിർദ്ദേശ പ്രകാരം ആർക്കും എത്തിപ്പെടാൻ പറ്റാത്ത  കൊ ടും വനത്തിലുള്ള ഒരു ഗുഹയിൽ വീണ്ടും ശിവ ആരാധനയും, തപസ്സുമായി കഴിയുന്നു. ഗുഹക്കകത്ത് ബാദ്രപാദ മാസ്സത്തിലെ ശുക്ല പക്ഷ തൃദീയ ദിവ സ്സം ശിവ വിഗ്രഹം കൈവശമില്ലാത്തതിനാൽ കുറെ മണൽ വാരിയെടുക്കു കയും മണലിൽ ശിവ രൂപം വരക്കുകയും ചെയ്യുന്നു. മണലിൽ തീർത്ത  ശിവ നെ പൂജിക്കുകയും വ്രതം  അനുഷ്ടിക്കുകയും ചെയ്തെന്നും വിശ്വാസ്സം.

മകളുടെ ദുഃഖ കാരണം അറിഞ്ഞ പിതാവ് ശിവനുമായുള്ള പാർവ്വതിയുടെ വിവാഹത്തിന് സമ്മതം നൽകുന്നു. പാർവ്വതിയുടെ കൊടും തപസ്സിലും വ്ര തത്തിലും അതീവ സന്തുഷ്ടനും പ്രസന്നനും ആയി തീർന്ന ഭഗവാൻ ശിവൻ പാർവതിയെ വധുവായി സ്വീകരിക്കുകയും അവരുടെ ആഗ്രഹം പൂർത്തിക രിക്കുകയും ചെയ്യുന്നു. ഭൂമിയിൽ നൂറ്റി ഏഴു ജൻമ്മങ്ങൾ എടുത്തിട്ടും പരമ ശിവനെ സ്വന്തമാക്കാൻ കഴിയാതിരുന്ന പാർവതി ദേവിക്ക് അങ്ങിനെ അവ രുടെ നൂറ്റിയെട്ടാമത്തെ ജൻമ്മത്തിൽ ആഗ്രഹം സഫലമാകുന്നുവെന്നും വി ശ്വാസ്സം.

പാർവ്വതിയെ അവരുടെ  ഈ മുജ്ജന്മ തപസ്സിൻറെ കഥകളെല്ലാം പറഞ്ഞു കേ ൾപ്പിച്ച ഭഗവാൻ ശിവൻ, ഏതൊരു കുമാരിമാർ ഇഷ്ട്ട മാഗല്ല്യത്തിനായി തീജ് വ്രതം അനുഷ്ടിക്കുന്നുവോ, അവരുടെ ആഗ്രഹങ്ങൾ സഫലീകൃതമാകുമെ ന്ന വരവും നൽകുന്നു. അന്ന് മുതൽ ദേവിയുടെ വ്രതത്തിൻറെ പാത പിന്തുട ർന്നാണ് വിവാഹിതരായ സ്ത്രീകൾ അവരുടെ പുരുഷൻറെ ദീർഘായുസ്സിനും, കുടുംബ ഔശര്യ ത്തിനും വേണ്ടിയും, അവിവാഹിതരായ യുവതികൾ ഇഷ്ട വരനെ അല്ലെങ്കിൽ മനസ്സിനിണങ്ങിയ വരനെ സ്വന്തമാക്കാൻ  തീജ് വ്രതങ്ങ ൾ അനുഷ്ടിക്കുന്നതെന്നും ഐതിഹ്യം.

ആരെല്ലാം ബണ്ടിയിലെ തീജ് ഘോഷയാത്ര കണ്ടിട്ടുണ്ടോ, അവരെല്ലാം തീർ ച്ചയായും ഭാഗ്യവാൻമ്മാരാണ്. തീർച്ചയായും ഇത് പോലൊരു ദൃശ്യ വിരുന്നു ഇതിനു മുമ്പ് കാണുവാനോ, അനുഭവിച്ചിരിക്കാനോ ഉള്ള സാധ്യത കുറവാ ണ്. ഏതോ ഒരു മാന്ത്രിക ലോകത്തിലെത്തിയ പോലെ, അറിയാതെ  മനം നി റയും, വിശപ്പോ ദാഹമോ അറിയില്ല. ഘോഷയാത്രയുടെ അനുഭൂതി അനുഭ വിച്ചു തന്നെ അറിയണം, അത് പറഞ്ഞറിയിക്കുക പ്രയാസ്സമുള്ള കാര്യവുമാ ണ്.

ആഗസ്റ്റ് പതിമൂന്നിനാണ്  ഈ വർഷത്തെ ഹരിയാലി തീജ് ആഘോഷം.തുട ർന്ന് ആഗസ്ത് ഇരുപത്തി ഒൻപതിന്  കജാരി തീജ് ആഘോഷവും, സപ്തംബർ പന്ത്രണ്ടിന്  ഹർത്താലിക തീജ് ആഘോഷവും നടക്കും. തീജ് പോലെ കേരള ക്കാർക്ക് കേട്ട് കേൾവി പോലുമില്ലാത്ത ഒരുപാട് ജന പ്രിയമായ സാംസ്കാരി ക ആഘോഷങ്ങൾ വടക്കേ ഇന്ത്യയിൽ നിലവിലുണ്ട്. യാത്രകൾ ഇഷ്ടപ്പെടു ന്നവരും, അതിനുള്ള സൗകര്യം ഉള്ളവരും തീർച്ചയായും നേരിൽ പോയി ക ണ്ട് അനുഭവിച്ചറിയേണ്ട മഹാ വിസ്‌മയം തന്നെയാണ് ബണ്ടിയിലെ തീജ് ഘോഷയാത്ര.


ആശംസ്സകൾ


ജയരാജൻ കൂട്ടായി



രാഖി ബന്ധൻ (രക്ഷാ ബന്ധൻ) - ആചാരങ്ങളും വിശ്വാസ്സങ്ങളും



രാഖി ബന്ധൻ (രക്ഷാ ബന്ധൻ)

സഹോദരി സഹോദര ബന്ധത്തിൻറെ പ്രതീകമായാണ് രാഖി ബന്ധൻ അഥ വാ രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. ശ്രാവണ മാസ്സത്തിലെ പൂർണ്ണ ചന്ദ്ര ദിവസ്സം വരുന്നതിനാൽ ഈ ആഘോഷത്തെ ശ്രാവണ പൂർണ്ണിമയെന്ന പേരി ലും, രാഖി പൂർണ്ണിമയെന്ന പേരിലും അറിയപ്പെടുന്നു. സഹോദരി സ്വന്തം സ ഹോദരന് രാഖി കെട്ടുന്നത് പോലെ അകന്ന ബന്ധത്തിലുള്ള സഹോദരിമാ രും, പരസ്പ്പരം രക്തബന്ധമില്ലാത്ത സ്ത്രീകളും വളരെ അടുത്ത സുഹൃത്തുക്ക ൾക്ക്‌ രാഖി കെട്ടുകയും അന്ന് മുതൽ സഹോദരനായി അങ്ങീകരിക്കുകയും ചെയ്യുന്നു. സ്നേഹത്തോടും, ഭ ക്തിയോടും, പ്രാർത്ഥനയോടും കൂടി രാഖി കെട്ടുന്നതോ ടെ സഹോദരി, സഹോദര ബന്ധം ദൃഢമാവുകയും, അതോടോ പ്പോം ആയു രാരോഘ്യവും, സർവ്വവിധ ഔശര്യങ്ങളും, അപകടങ്ങളിൽ നിന്നും രക്ഷ ല ഭിക്കുകയും ചെയ്യുന്നുവെന്നു വിശ്വാസ്സം.

രക്ത ബന്ധമുള്ളവരായാലും, ഇല്ലാത്തവരായാലും രാഖി കെട്ടിക്കഴിഞ്ഞാൽ ജീവിച്ചിരിക്കുന്നത്രയും കാലം അവർ പരസ്പ്പരം സഹോദരി, സഹോദര  ൻമ്മാരായി കണക്കാക്കുന്നു. സഹോദരിക്ക് ആവശ്യമായ ഏതു വിധ സംര ക്ഷണവും, ഏത് സാഹചര്യങ്ങളിലും നൽകുവാൻ സഹോദരൻ ബാധ്യസ്ഥനു മാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, കേരളം ഒഴികെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ രക്ഷാ ബന്ധൻ ആഘോഷി ച്ചു വരുന്നു. എന്നാൽ കേരളത്തിൽ അടുത്ത കുറച്ചു വർഷങ്ങളായിട്ടാണ്  ര ക്ഷാ ബന്ധൻ ആഘോഷങ്ങൾക്ക് കൂടുതൽ പ്രചാരമുണ്ടായത്.

തിളങ്ങുന്നതും വർണ്ണ ശബളവുമായ പലതരം  നൂല് കൊണ്ട് സ്വന്തമായി വീ ടുകളിൽ നിർമ്മിക്കുന്ന രാഖിയാണ് മുൻ കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. അയൽ വാസ്സികളായ വീട്ടമ്മമാർ കൂടിയിരുന്നു പല ദിവസ്സങ്ങൾ കൊണ്ടാണ് രാഖി ഉണ്ടാക്കിയിരുന്നത്. എന്നാൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേ ക്ക് കൂപ്പ് കുത്തുന്ന ഇന്നത്തെ സമൂഹത്തിന് വീടുകളിൽ ഭക്ഷണം ഉണ്ടാക്കാ നടക്കം ഒന്നിനും നേരമില്ലാതായി, ഈ അവസ്സരം മുതലാക്കാൻ വിപണിയിൽ മൽസരങ്ങളും തുടങ്ങി. ഇന്ന് ആകർഷകങ്ങളായ പല തരം രാഖികൾ വിപ ണികളിൽ സുലഭമാണ്. അത് കൊണ്ട് തന്നെ സ്വന്തമായി നിർമ്മിച്ചു സമയം കളയാനൊന്നും ആരും മിനക്കെടാറില്ല.

"രക്ഷാ ബന്ധൻ" സംസ്കൃത ഭാഷയിൽ "സംരക്ഷണത്തിൻറെ കെട്ടു" എന്ന് അർ ത്ഥം വരുന്നു. വൈവിധ്യങ്ങളായ പല തരം ആഘോഷങ്ങളോട് കൂടിയാണ് ഭാരതത്തി ൽ എല്ലായിടങ്ങളിലും രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. മാതാ പിതാക്കളും, വീട്ടിലെ മറ്റു അംഗങ്ങളെല്ലാവരും ഒത്തു കൂടി രക്ഷ ബന്ധൻറെ ചടങ്ങുകൾ ആരംഭിക്കുന്നു പുതു വസ്ത്രങ്ങൾ ധരിച്ച സഹോദരി, സഹോദരന മ്മാർ ആദ്യം പ്രാർത്തിക്കുന്നു. പല തരം പുഷ്പ്പങ്ങളും രാഖിയും തളികയിൽ എടുത്തു ഒരു ചെറു  നെയ്‌ വിളക്ക് അല്ലെങ്കിൽ കർപ്പുരം കത്തിച്ചു പൂജ മുറിയിൽ  ഇഷ്ട ദേവൻറെ മുമ്പിൽ പ്രാർത്തിക്കുകയും ആരതി ഉഴി യുകയും ചെയ്യുന്നു.

ദൈവ പൂജക്ക്‌ ശേഷം തളികയുമായി സഹോദരനെ ആരതി ഉഴിയുന്നു. മൂന്ന് പ്രാവശ്യം ആരതി ഉഴിഞ്ഞ ശേഷം വലതു കയ്യിൽ രാഖി കെട്ടുകയും നെറ്റിയി ൽ സിന്ദൂരം അണിയിക്കുകയും ചെയ്യുന്നു. സഹോദരൻ സമ്മാനങ്ങൾ കൈ മാറുകയും, അനുഗ്രഹിക്കുകയും, ഏതു ഘട്ടത്തിലും, ഏത് വിധത്തിലുള്ള സ ഹായങ്ങളും, സംരക്ഷണങ്ങളും നൽകാമെന്നും ശപഥം ചെയ്യുകയും, തുടർ ന്ന് പരസ്പ്പരം പലതരം മധുര പലഹാരങ്ങളും, പഴങ്ങളും ഊട്ടിക്കുകയും ചെ  യ്യുന്നു അതോടെ രക്ഷ ബന്ധൻറെ ആചാരങ്ങളും ചടങ്ങും പൂർത്തിയാകു കയും മറ്റു ആഘോഷങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

വിവാഹിതയായ പെൺ മക്കൾ ഭർതൃ ഗൃഹത്തിൽ നിന്നും മധുര പലഹാര ങ്ങളും റാഖിയുമായി സ്വന്തം വീടുകളിലെത്തുകയും, സഹോദരന് രാഖി കെ ട്ടുകയും ചെയ്യുന്നു. തുടർന്ന് വീടുകളിലും മധുര പലഹാരങ്ങളും പായസ്സവും മറ്റു പല തരം വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും ഉണ്ടാക്കുന്നു. കുടുംബങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു സദ്യ ഉണ്ണൂകയും വൈകുന്നേരങ്ങളിൽ ക്ഷേത്ര ദർ ശനവും, ഉല്ലാസ യാത്രകളും, കടൽക്കരയിലും മറ്റും ആടിയും പാടിയും വി നോദയാത്രകൾ നടത്തിയും ആഘോഷത്തെ അവിസ്മരണീയമാക്കുന്നു.

എത്ര വർഷങ്ങൾക്കു മുമ്പ് മുതൽ നിലവിലുള്ള ആഘോഷമാണെന്നതിനു വ്യക്തമായ രേഖകളോ, വിവരമോ ലഭ്യമല്ല, എന്നാൽ ഭവിഷ്യ പുരാണത്തി ലും, ഭാഗവത പുരാണത്തിലും, വിഷ്ണു പുരാണത്തിലും രക്ഷാ ബന്ധൻ പ്രതി പാദി ക്കപ്പെടുകയാൽ പല ആയിരം വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ആ ഘോഷവും ആചാരങ്ങളും ഭാരതത്തിൽ നിലവിലുള്ളതായി അനുമാനി ക്കാം. സിഖ് കാരുടെയിടയിൽ ആയിരത്തിൽ കൂടുതൽ വർഷങ്ങൾക്ക് മുമ്പ് മുതൽ ആഘോഷങ്ങ ൾ നടന്ന് വന്നിരുന്നതിൻറെ വിവരങ്ങൾ ലഭ്യമാണെ ന്നാണ് വിവരം.

പല കഥകളും ഐതിഹ്യങ്ങളും രക്ഷാ ബന്ധനുമായി ബന്ധപ്പെട്ടു നിലവിലു ണ്ടെങ്കിലും കൂടുതൽ പ്രചാരത്തിലുള്ളത് ശ്രി കൃഷണനും ദ്രൗപതിയും തമ്മി ലുള്ള സഹോദരി, സഹോദര ബന്ധമാണ്. മൂന്നു കണ്ണും നാലു കൈകളോടും കൂടിയ ശിശുപാലൻറെ ശിരച്ചേധം നടത്തുന്ന സമയത്ത് ഭഗവാൻ ശ്രീ കൃഷ്ണ ൻറെ കൈ വിരലിൽ ആഴത്തിലുള്ള മുറിവുണ്ടാകുന്നു. അടുത്തുണ്ടായിരുന്ന ദ്രൗപതി ഭഗവാൻറെ രക്ഷക്കെത്തുകയും അവരുടെ അഴകുള്ള പുത്തൻ സാ രി കീറിയെടുത്ത് ശ്രി കൃഷ്ണൻറെ വിരലിൽ കെട്ടുകയും രക്ത സ്രാവം ശമിപ്പി ക്കുകയും ചെയ്യുന്നു. ദ്രൗപതിയുടെ ഈ പ്രവർത്തിയിൽ സന്തുഷ്ടനായ ഭഗവാ ൻ കൃഷ്ണൻ ദ്രൗപതിയെ ആശിർവതിക്കുകയും സഹോദരിയായി അങ്ങീകരി ക്കുകയും, ഏത് സാഹചര്യത്തിലും സംരക്ഷിക്കാമെന്ന ശപഥവും ചെയ്യുന്നു.  അവസ്സരം വരുമ്പോൾ സാരി കഷണത്തിലെ ഓരോ ഇഴ നൂലിനും പകരമായി തിരിച്ചു ഉപഹാരം നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.

കൗരവ സഭയിൽ ദുര്യോധനൻറെ ആജ്ഞയനുസ്സരിച്ചു ദുശ്ശാസ്സനൻ ദ്രൗപതി യെ വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ശ്രി കൃഷ്ണൻ പ്രത്യക്ഷപ്പെടുകയും സാ രിക്കഷണത്തിലെ ഓരോ നൂലിഴക്കും പകരമായി അഴിച്ചാൽ തീരാത്തത്ര യും സാരി നൽകി സഹോദരിയായ ദ്രൗപതിയുടെ മാനം കാക്കുകയും ചെയ്യു ന്നു. ദ്രൗപതി ഭഗവാൻ കൃഷ്ണൻറെ കയ്യിൽ കെട്ടിയ സാരിക്കഷണമാണ് രാഖി യായി (രക്ഷ) മാറിയതെന്ന് ഐതിഹ്യം. പിന്നീട് മഹാഭാരത യുദ്ധത്തിൽ പ ങ്കെടു ക്കാൻ പോകുന്ന അവസ്സര ത്തിലും ദ്രൗപതി രാഖി കെട്ടി സഹോദരനാ യ  ശ്രി കൃഷ്ണൻറെ രക്ഷ  ഉറപ്പു വരുത്തിയെന്നും വിശ്വാസ്സം. ഈ വിശ്വാസ്സ വും ആചാരങ്ങളുമാണ് രക്ഷാ ബ ന്ധൻ ആയി മാറിയതെന്ന് ഒരു ഐതി ഹ്യം.

ഉത്തരേന്ത്യയിൽ നിലവിലുള്ള മറ്റൊരു ഐതിഹ്യ കഥ മഹാബലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മഹാബലി വാമനനോട് രണ്ടു ആഗ്രഹങ്ങൾ സഫലീ കരിക്കാനുള്ള  അനുവാദം ചോദിക്കുകയും വാമനനായ മഹാവിഷ്ണു അനുവ ദിക്കുകയും ചെയ്തുവെന്നും അതിൽ ഒന്ന് വർഷത്തിലൊരിക്കൽ പ്രജകളെ സന്ദർശിക്കാനുള്ള അനുമതിയും, രണ്ടാമത്തേത് മഹാബലിക്ക് ദിവസ്സവും രാ വും പകലും മഹാവിഷ്ണുവിനെ കണ്ടു കൊണ്ട് ദർശന സൗഭാഗ്യം നേടാൻ അ വസരമുണ്ടാകണമെന്നുമായിരുന്നു. അങ്ങിനെ നിത്യവും കണ്ടിരിക്കാൻ വേ ണ്ടി തൻറെ ദ്വാരപാലകനായിരിക്കാൻ മ ഹാവിഷ്ണുവിനോട് അഭ്യർത്ഥിക്കു ന്നു. വാക്ക് പാലിക്കാൻ ബാധ്യസ്ഥനായ മഹാവിഷ്ണു മഹാബലിയുടെ ദ്വാരപാ ലകനായി ഇരിക്കാനും തുടങ്ങി.

വിഷമ വൃത്തത്തിലായ വിഷ്ണു പത്നിയായ ലക്ഷ്മി നാരദ മുനിയോട് എന്തെങ്കി ലും ഉപായം പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെടുന്നു. നാരദമുനി മഹാ ബലി യെ സഹോദരനായി അംഗീകരിക്കാനും, സ്നേഹോപഹാരമായി വർണ്ണ നൂൽ കയ്യിൽ കെട്ടാനും മധുരം നൽകാനും ഉപദേശിക്കുന്നു. ഉപദേശം സ്വീകരിച്ച ലക്ഷ്മി ദേവി മഹാബലിയുടെ കയ്യിൽ വർണ്ണ ചരട് കെട്ടി സാഹോദര്യ ബന്ധ മുറപ്പിക്കുന്നു. സഹോദരിക്ക് ഉപഹാരമായി എന്ത് വേണമെങ്കിലും ആവശ്യ പ്പെട്ടു കൊള്ളാൻ മഹാബലി കൽപ്പിക്കുന്നു. തൻറെ ഭർത്താവായ മഹാവി ഷ്ണുവിനെ കൂടെ അയക്കുവാൻ ലക്ഷ്മി ദേവി ആഗ്രഹം പ്രകടിപ്പിക്കുകയും സ ഹോദരിയുടെ ഇച്ഛാനുസരണം മഹാവിഷ്ണുവിനെ ദ്വാരപാലക സ്ഥാനത്ത് നിന്നും ഒഴിവാക്കി ലക്ഷ്മി ദേവിയുടെ കൂടെ പറഞ്ഞയച്ചെന്നും കഥ. അത് ഒരു ശ്രാവണ ശുക്ല പക്ഷ പൂർണ്ണിമ ദിവസ്സമായിരുന്നുവെന്നും, അന്ന് മുതലാണ് രക്ഷാ ബന്ധൻ നിലവിൽ വന്നതെന്നും മറ്റൊരു കഥ.

 ബി സി മുന്നൂറിൽ അലക്സാണ്ടർ ചക്രവർത്തിയും സൈന്യവും ഇന്ത്യയിലെ ത്തുകയും പോറസ് ചക്രവർത്തിയുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യു ന്നു, പോറസിൻറെ യുദ്ധ വീര്യം കേട്ടറിഞ്ഞ അലക്സാണ്ടർ ചക്രവർത്തിയുടെ ഭാര്യ അസ്വസ്ഥയാവുന്നു.  ഈ സന്ദർഭത്തിൽ, അലക്സാണ്ടർ ചക്രവർത്തിയു ടെ ഭാര്യ, യുദ്ധത്തിൽ തൻറെ ഭർത്താവിനെ അപായപ്പെടുത്തരുതെന്ന അപേ ക്ഷയോടോപ്പോം രാഖിയും ചേർത്ത് പോറസി നയച്ചു കൊടുക്കുന്നു. രാഖി യും കെട്ടി യുദ്ധക്കളത്തിലെത്തുന്ന പോറസ്സിനു  അലക്സാണ്ടർ ചക്രവർത്തി യുമായി നേരിട്ടു ഏറ്റു മുട്ടലിനുള്ള സന്ദർഭം വരുന്നു. യുദ്ധം തുടങ്ങാൻ കയ്യു യർത്തുമ്പോൾ ഒരു നിമിഷം കയ്യിലുള്ള രാഖിയിൽ ശ്രദ്ധ തിരിയുകയും, സ ഹോദരി വിധവയാകുമെന്ന തിരിച്ചറിവിൽ യുദ്ധ രംഗത്ത് നിന്ന് പിന്മാറുക യും ചെയ്തു, രാഖിയുടെ മഹത്വം മനസ്സിലാക്കിയ അലക്സാണ്ടറും പോറസ്സുമാ യുള്ള ഏ റ്റുമുട്ടലിൽ നിന്നും പിന്മാറിയെന്നുതും ചരിത്രത്തിൽ ഇടം പിടിച്ച  കഥ.

മധ്യ കാല യുഗത്തിൽ ചരിത്രത്തിൽ ഇടം പിടിച്ച മറ്റൊരു സംഭവ കഥയും ര ക്ഷാ ബന്ധനുമായി ബന്ധപ്പെട്ട്  നിലവിലുണ്ട്. മുഗളരും രാജ് പുത്ത്മാരും ത മ്മിൽ യുദ്ധം നടക്കുന്ന കാലം. ചിറ്റോർ രാജാവ് മരണമടയുകയും രാജഞി യായ ക ർണാവതി രാജ്യ ഭരണത്തിലാവുകയും ചെയ്ത അവസ്സരത്തിൽ ഗുജ റാത്ത് സുൽത്താനായിരുന്ന ബഹാദൂർ ഷായുടെ കടന്നു കയറ്റത്തെ ചെറുക്കാ ൻ വഴി കാണാതെ വിഷമ വൃത്തത്തിലാകുകയും, രാഖിയുമായി ഹുമയൂൺ ചക്രവർത്തി യുടെ  സഹായം അഭ്യർത്ഥിച്ചു കൊണ്ട് സന്ദേശം അയക്കുക യും അങ്ങിനെ ച ക്രവർത്തി സഹോദരിയായ കർണാവതിയേയും അവരു ടെ രാജ്യത്തേയും സംരക്ഷിച്ചതും ചരിത്രം.

രാജഭരണ കാലങ്ങളിൽ യുദ്ധത്തിനു പുറപ്പെടുന്ന സൈനീകർക്കു രക്ഷാ ക വചമായി സഹോദരിമാർ രാഖി കെട്ടുകയും, വിജയശ്രീലാളിതനായി തിരി ച്ചു വരാൻ അനുഗ്രഹിക്കുകയും ചെയ്തിരുന്നതായി പുരാണങ്ങളിൽ പറയുന്നു. എല്ലാ കാലത്തും ഭാരതം ഉയർത്തിപ്പിടിച്ച മാനവീകതയുടെയും, സഹോദര്യ ത്തിൻറെയും, സമാധാനത്തിൻറെയും  പ്രതീകമാണ് നമ്മുടെ പല ആഘോഷ ങ്ങളും, ആചാരങ്ങളും. അങ്ങിനെയുള്ള പല ആഘോഷങ്ങളിൽ ഒന്നാണ് ര ക്ഷാ ബന്ധൻ ആഘോഷവും. തുടർന്നും സഹോദര്യവും, സമാധാന വുമെന്ന നമ്മുടെ സംസ്കാരത്തിൻറെ പവിത്രത കാത്ത് സൂക്ഷിക്കാനും, കളങ്കപ്പെടു ത്താതെ സംരക്ഷിക്കാനും രക്ഷാ ബന്ധനടക്കമുള്ള ആഘോഷങ്ങൾ പ്രചോ തനമാകട്ടെ.

ഇന്ത്യക്ക് പുറമേ മൌറീഷ്യസ്സ്, ഓസ്ട്രേലിയ, യൂറോപ്പിലെ പല രാജ്യങ്ങളിലും നേപ്പാൾ, ബംഗ്ലാദേശിലെ ചില ഭാഗങ്ങളിലും, പാക്കിസ്ഥാനിലെ ചില ഭാഗങ്ങ ളിലും, ഇന്ത്യൻ വംശജർ ഉള്ള മറ്റു എല്ലാ രാജ്യങ്ങളിലും രക്ഷാ ബന്ധൻ ആ ഘോഷിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലോ, വിദേശത്തോ ഉള്ള സഹൊദരൻ മ്മാർക്കും, സഹോദരന്മാരായി കണക്കാക്കുന്നവർക്കും തപാലിൽ രാഖി അയ ക്കുന്നു. പൂജകൾക്ക് ശേഷം സഹോദരി കെട്ടുന്നതായി മനസ്സിൽ സങ്കൽപ്പി ച്ചു കൊണ്ട് രാഖി സ്വന്തം കയ്യിൽ കെട്ടുകയും സഹോദരിക്കുള്ള ഉപഹാരങ്ങ ൾ തപാലിൽ അയച്ചു കൊടുക്കുകയും ചെയ്യുന്നു.









കമിക ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും



കമിക ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ശ്രാവണ മാസ്സ കൃഷ്ണ പക്ഷ ദിവസ്സമാണ്‌ കമിക ഏകാദശിയായി ആചരിക്കു ന്നത്. ശ്രീ കൃഷ്ണ പൂജയും വ്രതവുമായാണ് കമിക ഏകാദശി ആചരിക്കുന്നത്. ഈ ദിവസ്സം അഭിഷേകം ചെയ്ത കൃഷ്ണ വിഗ്രഹത്തിൽ ചന്ദനവും, ദീപവും, സാമ്രാണിയും, നൈവേദ്യവും, തുളസ്സിയിലയുമായി പൂജ ചെയ്യുന്നത് അത്യു ത്തമം. തുളസ്സിയില കൊണ്ട് പൂജ ചെയ്താൽ ജന്മ, ജന്മാന്തരമായുള്ള എല്ലാ പാ പങ്ങ ളും പൊറുക്കപ്പെടുന്നു.  കമിക ഏകാദശി ദിവസ്സം വ്രതമെടുക്കുകയും, പൂജക ൾ ചെയ്യുകയും ചെയ്താൽ സ്വന്തം പാപങ്ങളോടൊപ്പം പിതൃക്കളുടെ പാപങ്ങളും തീരുകയും മോക്ഷം കിട്ടുകയും ചെയ്യുന്നു. കൃഷ്ണ പൂജ ചെയ്താ ൽ ഒപ്പം ഗന്ധർവ പൂജയും, നാഗ പൂജയും ചെയ്തതിനു സമാനമായ പുണ്ണ്യവും കിട്ടു മെന്നതും വിശ്വാസ്സം. കമിക ഏകാദശി ദിവസ്സം ശ്രീ ഹരിക്ക് ഒരു നെയ്‌ വി ളക്ക് കത്തിക്കുന്നത് ഒരു കോടി വിളക്കിൽ നിന്നുള്ളത്ര പ്രഭ ചൊരിയുമെന്നതും  വിശ്വാസ്സം. 

ശംഖു ചക്ര, ഗദാ ധാരിയായ മഹാവിഷ്ണുവിനെയാണ് (ശ്രി കൃഷ്ണൻ, മധു സൂധനൻ, മാധവൻ, ശശിധരൻ, ഹരി എന്നീ പേരുകളിലും അറിയപ്പെടുന്നു) പൂജിക്കേണ്ടത്‌. പൂജയും വ്രതവുമെടുത്താൽ പുണ്ണ്യ നദിയായ ഗംഗയിൽ സ്നാനം ചെ യ്തതിനേക്കാൾ കൂടുതൽ പുണ്ണ്യം ലഭിക്കുന്നു.

ദശമി ദിവസ്സം ഒരു നേരം സസ്സ്യാഹാരം മാത്രം കഴിക്കുകയും (ഉച്ച നേരം) രാ ത്രി ആഹാരം കഴിക്കാതിരിക്കുന്നതുമാണ് വ്രതമനുഷ്ടിക്കുന്നവർ ചെയ്യേണ്ടത് സത്യം മാത്രം പറയുകയും, നല്ല വാർത്തകൾ മാത്രം ഉച്ചരിക്കുകയും, ആരേയും ദുഖിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനും പാടില്ല, ദശമി ദി വസ്സവും ഏകാദശി ദിവസ്സവും ബ്രഹ്മചര്യം അനുഷ്ടിക്കുകയും നിർബന്ധം . എ ങ്കിൽ മാത്രമേ വ്രതത്തിനും പൂജകൾക്കും ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ. ആ രോഘ്യം അനുവദിക്കുമെങ്കിൽ ഭക്ഷണമോ വെള്ളമോ കഴിക്കാതെ വ്രതമെടു ക്കുന്നതാണ് നല്ലത്. ഇതിനെ "നിർജ്ജല" വ്രതമെന്ന പേരിൽ അറിയപ്പെടുന്നു. ഉറ ക്കം ഒഴിക്കുകയും, ഏകാദശി വ്രത കഥകൾ കേൾക്കുകയും വിഷ്ണു ക്ഷേത്രങ്ങ ളിൽ രാത്രി കഴിച്ചു കൂട്ടുന്നതും അത്യുത്തമം. പ്രായമായവരും രോഗമുള്ളവ രും, വെള്ളം കുടിക്കുകയോ, പഴ വർഘങ്ങൾ മാ ത്രം ഭക്ഷിക്കുകയോ ആവാം. വ്രതാനുഷ്ടാനി നിലത്തു വിരിച്ചു കിടക്കുന്നത് ഉത്തമം.

കമിക ഏകാദശി വ്രത സമയം വളരെ ദൈർഘ്യമുള്ളതാകയാൽ നന്നായി ആ ലോചിച്ചു മാത്രം തീരുമാനം എടുക്കേണ്ടതാണ്. വ്രതം മുഴുമിപ്പിക്കാൻ പറ്റുമെ ന്നുള്ള വിശ്വാസ്സമുണ്ടെങ്കിൽ മാത്രം വ്രതം അനുഷ്ടിക്കുക. തുടങ്ങി കഴിഞ്ഞാൽ ഇടയ്ക്കു വച്ചു വ്രതം നിർത്തുന്നത് ഉചിതമല്ല. അതി കാലത്ത് ഉ ണരുകയും പ്രാഥമിക കർമ്മങ്ങൾ പൂർത്തിയാക്കുകയും പറ്റുമെങ്കിൽ പുണ്ണ്യ  നദികളി ലോ, നീരൊഴുക്കുകളിലോ സ്നാനം ചെയ്യുന്നത് ഉത്തമം. ഇല്ലെങ്കിൽ കറുകപ്പു ല്ലും, എള്ളും കലർത്തിയ വെള്ളത്തിൽ വീട്ടിൽ കുളിക്കുക. കുളി കഴിഞ്ഞ ശേ ഷം വൃ ത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും, മഹാവിഷ്ണു സമക്ഷം വ്രത ത്തിൻറെ ഉദ്ദേശം സമർപ്പിക്കുക. പിന്നീട് ആചാര വിധി പ്രകാരം പൂജ ചെയ്യുക
അശ്വമേധ യാഗം ചെയ്യുന്നതിന് തുല്ല്യവും, കേധരീനാഥ്‌ ദർശനത്തിനു തുല്ല്യവും പൌർണ്ണമി ദിവസ്സത്തെ ഗോദാവരി നദി സ്നാനത്തിനു തുല്ല്യവുമായ ഫലപ്രാ പ്തി കി ട്ടുമെന്നതോടൊപ്പം, എല്ലാ പാപങ്ങളും നീങ്ങുകയും, ജനന മരണ ചക്ര ങ്ങളിൽ നിന്ന് മോചനവും ലഭിക്കുന്നുവെന്നും, പുനർജന്മം ഇലാതാവുന്നതും വ്രതത്തിൻറെ ഗുണമായി വി ശ്വാസ്സികൾ കണക്കാക്കുന്നു.     

ആഗസ്റ്റ്‌ മാസ്സം ഒൻപതാം തിയ്യതി വൈകുന്നേരം അഞ്ചു മണിയോടെ തുടങ്ങുന്ന ഏകാദശി, ആഗസ്റ്റ്‌ പത്താം തിയ്യതി നാലേ മുക്കാലോടെ അവസ്സാനിക്കുന്നു. എ ന്നാൽ വ്രതമെടുത്ത ആൾ പതിനൊന്നാം തിയ്യതി, ദ്വാദശി ദിവസ്സം സൂര്യോദയ ത്തിനു ശേഷമേ വ്രതം അവസ്സാനിപ്പിക്കാൻ പാടുള്ളൂ. "നിർജ്ജല വ്രതമെടുത്ത ആളാണെങ്കിൽ പാനീയമായ ആഹാരം കഴിച്ചു വ്രതം അവസ്സാനിപ്പിക്കാം. അ ല്ലാത്തവർ, ഏതെങ്കിലും ധാന്യ ആഹാരം കഴിച്ചു വേണം വ്രതം അവസാനിപ്പി ക്കാൻ.

എല്ലാവർക്കും കമിക ഏകാദശി ആശംസ്സകൾ

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.    


ജയരാജൻ കൂട്ടായി        


Friday, 31 July 2015

ഗുരു പൂർണ്ണിമ


                   ഗുരു പൂർണ്ണിമ

"പുരത്തിരുട്ടകറ്റുവാൻ വിളക്ക് നാം കൊളുത്തണം, അകത്തിരുട്ടകറ്റുവാൻ അ ക്ഷരം പഠിക്കണം"

അറിയാത്ത വഴികളിലേക്ക് യാത്രാ പുറപ്പെടുമ്പോൾ വഴി നിശ്ചയമുള്ള സഹായിയായ വഴികാട്ടി കൂടെയുണ്ടായാൽ വഴിയിലുണ്ടാവാൻ സാധ്യതയുള്ള പ്രതിബന്ധങ്ങളും,  ബുദ്ധിമുട്ടുകളും പരമാവധി ഒഴിവാകുകയും, യാത്ര നേർ വഴിക്കുമാകുകയും, യാത്രയുടെ ഉദ്ദേശം വിജയകരമായി പൂർത്തികരിക്കാനും സാധ്യമാകും. യാത്ര പോകുമ്പോഴായാലും, ജീവിത യാത്രയിലായാലും കൂടെയൊരു വഴികാട്ടി, അനി വാര്യമാണ്, അങ്ങിനെയുള്ള നേരായ  വഴികാട്ടിയെ നമ്മൾ ഗുരുവായി കണക്കാക്കുന്നു. മുൻ കാല ഗുരുക്കന്മാരും ആചാര്യന്മാരും ഉണ്ടാക്കി വച്ച പലതും ഇന്ന് നമ്മുടെ യാത്രകളിൽ അനിവാര്യവും, ജീവിത ശൈലിയുടെ ഭാഗവുമായി മാറി

അത്തരത്തിലുള്ള ഗുരുക്കന്മാരോടുള്ള നന്ദി പ്രകാശിപ്പിക്കുവാനുമുള്ള ദിവസമായാണ് ഭാരതത്തിൽ ഗുരു പൂർണ്ണിമ ആചരിക്കുന്നത്. ആചാര്യ വന്ദനാദിനമാണ് ഗുരുപൂർണിമ. അജ്ഞതയും, അന്ധകാരവും അകറ്റുവാൻ വഴികാട്ടിയായി ഗുരുക്കൻമ്മാരുടെ ഉപദേശവും മാർഘദർശനവും അത്യാവശ്യമാണ്. "മാതാ പിതാ ഗുരു ദൈവം" മാതാ പിതാക്കളേയും, പൂർവികൻമ്മാരേയും, ഗുരുക്കൻമ്മാരേയും നാം ദൈവതു ല്ല്യരായി കാണേണ്ടതാണ്. ശൈശവ കാലങ്ങളിൽ  മാതാപിതാക്കൾ പ്രഥമ ഗുരുവാണു. അവരിൽ നിന്ന് തന്നെ പൂർവികരുടെയും, ഗുരുക്കന്മാരുടേയും   കഥകൾ പറഞ്ഞു കേട്ടും കണ്ടറിഞ്ഞും അറിവ് നേടുന്ന നമ്മൾക്ക് പ്രായോഗീക അറിവും, വിദ്യാഭ്യാസവും  നൽകുന്ന ഗുരുവാണ് പിന്നീടുള്ള ജ്ഞാനം നൽകുന്നത്, അ ജ്ഞാനവും, അന്ധകാരവും അകറ്റി അറിവാകുന്ന ജ്യോതി നമ്മിൽ തെളിയിക്കുകയും, നമ്മെ ധർമ്മത്തിൻറെ വഴിയിലേക്ക് നയിക്കുന്നവരുമാണ് ഗുരുക്കൻമ്മാർ.

ഉത്തമനായ ഒരു ഗുരുവിൻറെ ശിക്ഷണമുണ്ടെങ്കിൽ പുരുഷോത്തമാനാകാം. (പ്രസാദം വദനത്തിങ്കൽ, കാരുണ്യം ദർശനത്തിലും, മാധുര്യം വാക്കിലും ചേ ർന്നുള്ളവനെ പുരുഷോത്തമനെന്നു കവി വാക്യം). പുരാതന കാലം മുതൽ  കാലാകാലങ്ങളായി ആചാര്യന്മാരെ വന്ദിക്കുന്ന ദിവസ്സമാണ്‌ ഗുരുപൂർണിമയായി ആചരിക്കുന്നത്. സംസ്കൃത ഭാഷയിൽ ഗു (gu) എന്നാൽ അന്ധകാരവും, രു (ru) എന്നാൽ നീക്കുന്നവൻ, അതായത് അന്ധകാരത്തെ, അല്ലെങ്കിൽ  അഞ്ജതയെ നീക്കുന്നവൻ എന്നാണ് അർത്ഥം. ഗുരുക്കന്മാരെ  ആദരിക്കാനും, തിരക്കിനിടയിൽ അവർക്ക് വേണ്ടി ഒരു ദിവസ്സമെങ്കിലും മാറ്റി വയ്ക്കുക, അതാണ്‌ ഗുരു പൂർണ്ണിമയായി ശിഷ്യ ഗണങ്ങളും വിശ്വാസ്സികളും  കരുതുന്നതും ആചരിക്കുന്നതും.

ആഷാട മാസ്സത്തിലെ ശുക്ലപക്ഷ പൂർണ്ണിമയാണ് ഗുരു പൂർണ്ണിമ അല്ലെങ്കിൽ വ്യാസ്സ പൂർണ്ണിമ എന്ന പേരിൽ അറിയപ്പെടുന്നത്. ഭാരതത്തിൽ എല്ലായിട ത്തും ഭക്തി നിർഭരമായ ഗുരു പൂജയോടു കൂടിയാണ് ഗുരുപൂർണ്ണിമ ആഘോ ഷിക്കുന്നത്. ഗുരുകുല സമ്പ്രതായം നില നിന്നിരുന്ന പഴയ കാലങ്ങളിൽ ആ ശ്രമങ്ങളിൽ ശിക്ഷ അഭ്യസിച്ചിരുന്നവർ ഗുരുക്കൻമ്മാരെ വിധി പ്രകാരം പൂ ജിക്കുകയും ഗുരുവിനോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുകയും അവർക്ക് ദ ക്ഷിണയും സമ്മാനങ്ങളും നൽകി ആദരിക്കുകയും, അനുഗ്രഹം വാങ്ങുക  യും ചെയ്തിരുന്നു. ഗുരു പൂർണ്ണിമ ദിവസ്സം ഗുരുക്കൻമാരെ ആദരിക്കുന്നത്, മറ്റു ദിവസ്സങ്ങളിലുള്ള ആദരവിനേക്കാൾ ആയിരം മടങ്ങ്‌ കൂ ടുതൽ ഫലപ്രദമാ ണെന്നും, അതു വഴി ശിഷ്യർക്ക് കൂടുതൽ വൈദഗ്ദ്യം കൈവരുമെന്നുതും  നിലവിലുണ്ടായിരുന്ന വിശ്വാസ്സം.

ആദി യോഗിയായി, അല്ലെങ്കിൽ ആദ്യ ഗുരുവായി പരമ ശിവൻ പ്രത്യക്ഷ പ്പെട്ട ദിവസമായത് കൊണ്ട്, അന്ന് മുതലാണ്‌ ഈ ദിവസം ഗുരു പൂർണ്ണിമയായി ആഘോഷിക്കുവാൻ തിരഞ്ഞെടുത്തതെന്നും ഐതിഹ്യം. നാല് വേദങ്ങ ളുടെയും ഉപജ്ഞാതാവായിരുന്ന, മാനവരാശിക്ക് വേദങ്ങളുടെ ജ്ഞാനം ന ൽകുകയും ചെയ്ത എക്കാലത്തേയും, ഏറ്റവും വലിയ ഗുരുവുമായി കരുതപ്പെ ടുന്ന വേദവ്യാസ മഹർഷിയുടെ ജനന ദിവസ്സം, വേദ വ്യാസ മഹർഷി മഹാ ഭാരത രചനക്ക് തുടക്കം കുറിച്ച ദിവസ്സം, വ്യാസ മഹർഷി ബ്രഹ്മ സൂത്രം എഴു തി പൂർത്തിയാക്കിയ ദിവസം, അങ്ങിനെ വേദ വ്യാസ്സ മഹർഷിയുമായി പല തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ഉൽസ്സവമാണ് ഗുരു പൂർണ്ണിമ. മഹാഭാരതം രചന തുടങ്ങുകയാൽ ദേവന്മാർ വ്യാസ മഹർഷിയെ പൂജ ചെയ്തു ആദരിക്കു കയും ചെയ്ത ദിവസമായും ഗുരു പൂർണിമ കരുതപ്പെടുന്നു. അതിനാൽ വ്യാസ പൂർണ്ണിമയെന്ന പേരിലും ഈ ആഘോഷം അറിയപ്പെടുന്നു.

വിശുദ്ധ വേദത്തെ  റിഗ് വേദ, യജുർവേദ, സാമ വേദ, അഥർവ വേദ, തുടങ്ങി നാലു ഭാഗങ്ങളാക്കി തിരിക്കുകയും, തൻറെ മുഖ്യ ശിഷ്യരായ പൈല ഋഷി, വൈശംപായന ഋഷി, ജെയ്‌മിനി ഋഷി, സുമാന്തു ഋഷി എന്നീ നാലു പേരെ പ ഠിപ്പിക്കു കയും ചെയ്തുവെന്നും വിശ്വാസ്സം. ശിഷ്യരായ നാലുപേരും ഗുരുവായ വ്യാസ മഹർഷിയെ ആചാരപൂർവ്വം ഗുരുപൂർണ്ണിമ ദിവസം ആദരിച്ചിരു ന്നുവെന്നും കഥ. വ്യാസ മഹർഷിയു ടെ ഓർമ്മകൾ നിലനിർ ത്തുവാൻ ഇന്ത്യ യുടെ പല ഭാഗങ്ങളിലും ശിഷ്യന്മാർ അവരവരുടെ ഗുരുക്കൻമ്മാരെ ആദരി ക്കുകയും ശുശ്രുഷിക്കുകയും ചെയ്തു കൊണ്ടു തുടക്കം കുറിച്ചാണ് ഈ ആചാ രങ്ങളും, ആഘോഷങ്ങളും നിലവിൽ വന്നത്. 

ജീവിത ശൈലിയിൽ പാലിക്കേണ്ട കർശനമായ ചില നിബന്ധനകളുടെയും, കടമകളുടെയും ഒരു ഓർമ്മപ്പെടുത്തലായ ഗുരു പൂർണ്ണിമ, പല ആയിരം വർ ഷങ്ങൾക്കു മുമ്പ് തന്നെ ആഘോഷിച്ചിരുന്നതായും പറയപ്പെടുന്നു. ജാതി മത വ്യവസ്ഥകൾ നിലവിൽ വരുന്നതിനു മുമ്പ് തന്നെ നിലനിന്നിരുന്ന ജീവിത ശൈലിയുടെ ഭാഗമായ ദേശീയ ആഘോഷമായിരുന്നു ഗുരുപൂർണ്ണിമ. ഏതെ ങ്കിലും ഒരു പ്രത്യേക വിഭാഗത്തിൻറെയോ, മതത്തിൻറെയോ ആഘൊഷമാ യിട്ടായിരുന്നില്ല, മുൻ കാലങ്ങളിൽ ആഘോഷങ്ങൾ നടന്നിരുന്നത്. ആഘോ ഷത്തെ ഒരു ജീവിത ശൈലിയുടെ ഭാഗമായി കണ്ടിരുന്നത്‌ കൊണ്ട് ബ്രിട്ടീഷ്‌ കാരുടെ വരവിനു മുമ്പ് തന്നെ ഭാരതത്തിൽ ഗുരു പൂർണ്ണിമ പൊതു അവധി ദിവസവുമായിരുന്നു.     


എന്നാൽ ഇന്ന് ബുദ്ധ മതക്കാരും, ജൈനന്മാരും, ഹൈന്ദവരുടേയും മാത്രം ആ ഘോഷമായാണ് ഗുരു പൂർണ്ണിമ അറിയപ്പെടുന്നത്. ഭാരതീയ ഇതിഹാസത്തിൽ പല ഗുരുക്കൻമാരുമുണ്ടായിരുന്നതായി പറയുന്നു, അങ്ങിനെയുള്ള ഗുരു ക്കൻമ്മാരുടെ ശിക്ഷണം കാരണം പല യുഗ പുരുഷൻമ്മാരും, മഹാൻമ്മാരും, വിദ്വാൻമാരും നമുക്ക് ഉണ്ടായതായും ചരിത്രം. അത് കൊണ്ടാണ് ഗുരുപൂജ പരമ്പരയുടെ ദിനമായ ഗുരുപൂർണ്ണിമ ആഘോഷം ഭാരതത്തിൽ പ്രചാരം നേ ടിയത്.

 കോലം വരച്ചും, ഗുരുപൂജ ചെയ്തും, ഗുരുക്കൻമ്മാർക്ക് ദക്ഷിണ കൊടുത്തും  വിശ്വാസികൾ ഗുരു പൂർണ്ണിമ ആഘോഷ ഭരിതമാക്കുന്നു. ഇന്ത്യക്ക് പുറമേ  നേപ്പാളിലും, മറ്റു തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും പ്രൌഡ ഘംഭീരമായാണ് വിശ്വാസികൾ ഗുരു പൂർണ്ണിമ ആഘോഷിക്കുന്നത്. നേപ്പാളിൽ അധ്യാപകദി നവും, പൊതു അവധി ദിവസ്സവും കൂടിയാണ് ഗുരു പൂർണ്ണിമ. ഇന്ത്യയിൽ കേ രളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഗുരു പൂർണ്ണിമ ആഘോഷങ്ങ ൾ നടക്കുന്നു.

ശിവനന്ദയോഗ വേദാന്ത ആശ്രമവും, ഋഷികേശ് ആനന്ദ് പ്രകാശ്‌ യോഗ ആ ശ്രമവും പാവപ്പെട്ടവരും നിർധനരുമായ വിദ്യാർഥികൾക്ക് സൗജന്യമായി വി ദ്യാഭ്യാസവും, ഭക്ഷണവും, ആവശ്യമായ പുസ്തകങ്ങളും, വസ്ത്രങ്ങളും നൽകി വരുന്നു. പഴയ ഗുരുകുല സമ്പ്രതായത്തിൽ ശിക്ഷണം നടത്തി വരുന്ന ഈ ആശ്രമങ്ങളിൽ ഗുരു പൂർണ്ണിമ ആഘോഷം വളരെ പ്രശസ്ഥമാണ്. സ്വദേശി കളെ കൂടാതെ വിദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ പഠിക്കുക യും, യോഗയടക്കം  മറ്റു പ ലതരം ഭാരതീയ കലകളിലും ശിക്ഷണം നേടുന്നു മുണ്ട്.

പ്രാചീന കാലങ്ങളിൽ ശിഷ്യ ഗണങ്ങൾ വീടുകളിൽ നിന്നും ഗുരുക്കന്മാരുടെ ആശ്രമങ്ങളിലെത്തുകയും, അന്നവും, വസ്ത്രങ്ങളും, ദ്രവ്യങ്ങളും നൽകി അ വരെ പ്രീതിപ്പെടുത്തുകയും, ധർമ്മം, വേദം, ശാസ്ത്രം, തുടങ്ങി എല്ലാ തരം വി ദ്യകളും, ആയോധന കലകളും അഭ്യസ്സിച്ചിരുന്നുവെന്നും വിശ്വാസങ്ങൾ. അ താണ് പഴയ കാലങ്ങളിൽ നിലവിലിരുന്ന ഗുരുകുല സമ്പ്രദായം എന്ന പേരിൽ പ്രശസ്തമായിരുന്നത്.
 

നമ്മളിൽ പലരും പുഛിച്ചു തള്ളുന്ന നമ്മുടെ പല ആചാരങ്ങളും, പല തരം വി ശ്വാസ്സങ്ങളും വിദേശികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും, പലതിനേ യും നെഞ്ചോടെറ്റുകയും പിന്നീട് പതുക്കെ അതിൻറെ പിതൃത്വം അവകാശ പ്പെടുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. ഇന്ന് ഇന്ത്യക്ക് പുറത്ത് ഇരുന്നൂറോളം രാജ്യങ്ങളിൽ യോഗ പരിശീലനവും നടക്കു ന്നു. രണ്ടാം നൂറ്റാണ്ടു മുതൽ തെക്കേ ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തി ലും നിലനി ന്നിരുന്ന കളരി പയറ്റു അടക്കമുള്ള പല തരം കലകൾ നമ്മൾ കൈവിടുകയും അന്യ രാജ്യക്കാർക്ക് പ്രിയങ്കരമാവുകയും ചെയ്യുന്നത് വിരോ ധാഭാസ്സമല്ലേ. നമ്മൾക്ക് എവിടെയൊക്കെയോ തെറ്റുകൾ പറ്റുന്നുണ്ടു. സർവ്വ മേഖലകളെയും ബാധിച്ച വലിച്ചെറിയുക എന്ന സംസ്കാരത്തിന് മാറ്റം വരു ത്തിയില്ലെങ്കിൽ എല്ലാം നമുക്ക് നഷ്ടമാകും. അത് കൊണ്ട് തന്നെ അതീവ ജാ ഗ്രത പുലർത്തേണ്ടതും അനിവാര്യമാണ്. ഗുരു പൂർണ്ണിമ പോലുള്ള ആഘോ ഷങ്ങൾ അതിനു പ്രചോദനമാകട്ടെ

ഗുരുർബ്രഹ്‌മോ , ഗുരുർവിഷ്ണു, ഗുരുർദേവോ മഹേശ്വരാ
ഗുരുർസാക്ഷാത് പരബ്രമ്ഹ തസ്മൈശ്രീ ഗുരുവേ നമഃ.


വർഷങ്ങളായി ഗുരു പൂർണ്ണിമ ജൂലൈ മാസ്സങ്ങളിൽ തന്നെയാണ് നടന്ന് വ രുന്നത്. തിയ്യതിയിൽ മാത്രമേ മാറ്റമുണ്ടാകാറുള്ളൂ. ജൂലൈ ഇരുപത്തി ഏഴി നാണ്  ഈ വർ ഷത്തെ ഗുരുപൂർണ്ണിമ ആഘോഷം.

ആശംസ്സകൾ


ജയരാജൻ കൂട്ടായി


Sunday, 26 July 2015

ആഷാട ഏകാദശി - ദേവശയനി ഏകാദശി

 ആഷാട ഏകാദശി -  ദേവശയനി ഏകാദശി

ദേവൻ ശയിക്കാൻ പോകുന്ന ദിവസ്സം, ദേവശയനി ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ആഷാട ശുക്ലപക്ഷ ഏകാദശി എന്നും, ഹരിശയനി ഏകാദ ശി എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ ദി വസ്സം വിഷ്ണു ഭഗവാൻ ക്ഷീര സാഗറിൽ ശേഷ നാഗശയ്യയിൽ ഉറങ്ങാൻ പോകുന്ന ദിവസ്സമായി മഹാരാഷ്ട്ര യിലും ഉത്തരേന്ത്യയിലും വൈഷ്ണവർ (വിഷ്ണു ഭക്തൻമ്മാർ) വിശ്വസ്സിക്കു ന്നു.(പാലാഴിയിൽ വസ്സിക്കുന്നുവെന്ന് വിശ്വസ്സിക്കുന്ന, ആയിരം തലയോട് കൂടി യ നാഗമാണ് ശേഷ നാഗമെന്നറിയപ്പെടു ന്നത്)  വിഷ്ണു പൂജയടക്കം പല തരം ആചാരങ്ങളോടും വിശ്വാസ്സങ്ങളോടും, വ്രതങ്ങളോടും കൂടിയാണ് ഈ ദിവ സ്സം ആഘോഷിക്കുന്നത്. ദേവശയനി ഏ കാദശി ദിവസ്സം ഉറങ്ങാൻ തുടങ്ങു ന്ന വിഷ്ണു ഭഗവാൻ നാലു മാസ്സങ്ങൾക്കുശേഷം കാർത്തിക മാസ്സത്തിലെ പ്ര ഭോധിനി ഏകാദശി ദിവസ്സം ഉറക്കം ഉണരുന്നുവെന്നു വിശ്വാസ്സം. ചതുർ മാ സ്സവൃതമെന്ന പേരിൽ അറിയപ്പെടുന്നു. ഈ നാലു മാസ്സ ങ്ങളും നിത്യവും  വ്ര തമനുഷ്ടിക്കുന്ന പല വിശ്വാസ്സികളും മഹാ രാഷ്ട്രയിലും  വടക്കേയിന്ത്യയി ലും ധാരാളം ഉണ്ട്.

ജൂലൈ മാസ്സം ഇരുപത്തി മൂന്നിനു തുടങ്ങുന്ന ചതുർമാസ്സ് വ്രതത്തിന്  നവം ബർ മാസം പത്തൊൻപതാം തിയ്യതി, അതായത് കാർത്തിക മാസ്സത്തിലെ പ്ര ബോധിനി ഏകാദശി ദിവസ്സമാണ്‌ സമാപ്തിയാകുന്നത്. അന്നാണ് വിഷ്ണു ഭഗ വാൻ നിദ്ര യോഗ വിട്ട് ഉണരുന്നതെന്നു വിശ്വാസ്സം. എല്ലാ തരം ധാന്യങ്ങ ളും, പയർ വർഘങ്ങളും, ഉള്ളി വർഘങ്ങളും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കു ന്നതും, വിഷ്ണു പൂജകളും, കീർത്തനങ്ങളുമായാണ് ചതുർ മാസ്സ വ്രതം അനു ഷ്ടിക്കുന്നത്. വിഷ്ണു ഭക്തന്മാരായ വിശ്വാസ്സികൾ വളരെ പുണ്ണ്യമായി കരുതു ന്നതും ദേവശയനി ഏകാദശി മുതലുള്ള ഈ നാലു മാസ്സങ്ങൾ തന്നെ. വിശ്വാ സ്സികളുടെ ജീവിതത്തിൽ ഔശ ര്യവും, സമൃദ്ധി യും, ശാന്തിയും കൈവരു  ത്തുകയെന്നതുമാണ് വ്രതത്തിൻറെ ഉദ്ദേശം.

 (ദേവൻ ഉണരുന്ന എന്നർത്ഥം വ രുന്നതിനാൽ "ദേവ് ഉട്ട്നി" ഏകാദശിയെ ന്നും പ്രോബോധിനി ഏകാദശി അ റിയപ്പെടുന്നു).


 രണ്ടു വിധത്തിലുള്ള ഏകാദശി വ്രതമാണ് അനുഷ്ടിച്ചു വരുന്നത്. ഒന്നമത്തേ ത് സ്മാർത്ത ഏകാദശിയെന്നും, രണ്ടാമത്തെത് വൈഷ്ണവ ഏകാദശി, അല്ലെ ങ്കിൽ ഭഗവത് ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു.  കുടുംബ ബന്ധവും കുടുംബ ജീവിതവുമായി കഴിയുന്നവർ കുടുംബ സമേതം അനുഷ്ടിക്കുന്ന വ്ര തമാണ് ഒന്നാമത്തെതായ സ്മാർത്ത സമ്പ്രതായം, ഇങ്ങനെയുള്ളവർ ഒരു നേരം ആഹാരം കഴിക്കുന്നു. രണ്ടാമത്തെതായ വൈഷ്ണവ ഏകാദശി സന്യാസ്സി മാ രും, വിധവകളും, മറ്റു മോക്ഷപ്രാപ്തി കാംക്ഷിക്കുന്നവരുമായവർ അനുഷ്ടി ക്കുന്നു . ഇങ്ങനെയുള്ളവർ രണ്ടു ദിവസ്സങ്ങളിൽ വ്രതമനുഷ്ഠിക്കുന്നു. അതിൽ ഒരു ദിവസ്സം നിർജ്ജല വ്രതം അനുഷ്ഠിക്കുന്നു. ഇങ്ങനെയുള്ളവർ ഒന്നാം ദിവ സ്സം വെള്ളം പോലും കുടിക്കുകയില്ല.

രണ്ടു വ്രതങ്ങളുടെയും പരമമായ ലക്ഷ്യം വിഷ്ണു ഭഗവാൻറെ സ്നേഹവും, പ്രീ തിയും നേടുകയെന്നതാണ്. ഭാവിഷ്യോത്തര പുരാണത്തിൽ യുധിഷ്ടിരനോട് ശ്രി കൃഷ്ണൻ ദേവശയനി ഏകാദശി വ്രതത്തിൻറെ പ്രാധാന്യവും മഹത്വവും  വിവരിക്കുകയും അത് പ്രകാരം മോക്ഷ പ്രാപ്തിക്കായി അദ്ദേഹം വ്രതമനുഷ്ടി ച്ചതായും പറയുന്നു. ബ്രഹ്മാവിൻറെ ഉപദേശപ്രകാരം മകനും ശിഷ്യനുമായി രുന്ന നാരദ മുനിയും  ദേവശയനി ഏകാദശി വ്രതമെടുത്തതായി പറയുന്നു. സൂര്യ വംശ രാജാവായിരുന്ന മന്ദതയും ദേവശയനി ഏകാദശി വ്രതം അനു ഷ്ടിച്ചതായി പുരാണങ്ങളിൽ പറയുന്നു. രാജ്യം മഴയില്ലാതെ കൊടും വരൾച്ച യിലാവുകയും, പ്രജകളെല്ലാം രാജാവിൻറെയടുത്തു സങ്കടവുമായി എത്തുക യും, നിസ്സഹായനായ മന്ദത രാജാവ് പ്രധിവിധി കാണാതെ ബുദ്ധിമുട്ടുകയും കൊട്ടാരം വിട്ടു കാടുകളിൽ അലയുകയും ചെയ്ത അവസ്സരത്തിൽ ബ്രഹ്മാവി ൻറെ പുത്രനാ യ അന്ഘീറ മഹർഷിയു ടെ ആശ്രമത്തിലെത്തി. മഹർഷിയു ടെ  നിർദ്ദേശവും, ഉ പദേശവും അനുസ്സരിച്ച്   ദേവശയനി വ്രതം എടുക്കുക യും വ്രതത്തിൽ പ്രീതനായ വിഷ്ണു ഭഗവാൻറെ അനുഗ്രഹത്താൽ മഴ പെയ്യു കയും വരൾച്ച മാറുകയും പ്രജകൾക്ക് ഔശ്യര്യം വന്നു ഭവിച്ചു എന്നും   വി ശ്വാസ്സം .

മഹാരാഷ്ട്രയിൽ ഷോലാപൂർ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ പന്തർപൂർ വി ത്തോബ ക്ഷേത്രത്തിൽ, ഏതാണ്ട് ഇരുന്നൂറ്റി പത്ത് കിലോ മീറ്റർ ദൂരം കാൽ നടയായി സഞ്ചരിച്ചു  പാൽക്കി യാത്ര എത്തിച്ചേരുന്ന ദിവസ്സമാണ്‌ ആഷാഢ ഏകാദശി എന്ന ദേവശയനി ഏകാദശി.

ആശംസ്സകൾ

ജയരാജൻ കൂട്ടായി 

Thursday, 16 July 2015

നാരിയൽ പൂർണ്ണിമ - ആചാരങ്ങളും വിശ്വാസ്സങ്ങളും


നാരിയൽ പൂർണ്ണിമ - ആചാരങ്ങളും വിശ്വാസ്സങ്ങളും - റീപോസ്റ്റ്

ആചാരങ്ങളും, വിശ്വാസ്സങ്ങളും, അനുഷ്ഠാനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഭാ രതീയ സംസ്ക്കാരം. പല ആചാരങ്ങളുടേയും, വിശ്വാസ്സങ്ങളുടെയും പിറകി ൽ ജീവിതത്തിൽ പാലിക്കേണ്ട ചില കടമകളുടേയും, ഉത്തരവാദിത്വങ്ങളുടേ യും ഓർമ്മപ്പെടുത്തലുകൾ കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു ഓർ മ്മപ്പെടുത്തലാണ് നാരിയൽ പൂർണ്ണിമ ഉത്സവവുമായി ബന്ധപ്പെട്ട ആചാരങ്ങ ളും വിശ്വാസ്സങ്ങളും. കേരളത്തിൽ ഇങ്ങിനെയൊരു ആഘോഷം നിലവിലില്ലാ ത്തതിനാൽ നാരിയൽ പൂർണ്ണിമയെ കുറിച്ച് കൂടുതൽ ആർക്കും അറിയുകയു മില്ല.

മഹാരാഷ്ട്ര, ഗോവ, ദിയു, ദമൻ, കർണാടകയിലും  ഉത്തരേന്ത്യയുടെ പല ഭാഗ ങ്ങളിലും ആഘോഷിക്കുന്ന ഒരു ഉൽസ്സവമാണ് നാരിയൽ പൂർണ്ണിമ. ശ്രാവണ മാസ്സത്തിലെ പൗർണ്ണമി ദിവസ്സമാണ്‌ ആഘോഷം നടക്കുന്നത്. നാരിയൽ എന്നാ ൽ തേങ്ങ, പൂർണ്ണിമയെന്നാൽ പൂർണ്ണ ചന്ദ്രദിനം, (പൌ ർണ്ണമി). സമുദ്രത്തെ ആ ശ്രയിച്ചു ജീവിക്കുന്നവരുടെ മുഖ്യമായ ആഘോഷമാണ് നാരിയൽ പൂർണ്ണിമ. മീൻ പിടിക്കുന്നവരും കടൽ വെള്ളത്തിൽ നിന്നും ഉപ്പുണ്ടാക്കി ഉപജീവനം നട ത്തുന്നവരുടേയും വിശേഷമായ ആചാരമായാണ് ഉൽസ്സവം അറിയപ്പെടുന്നത് സമുദ്ര ദേവനെ പൂജിക്കുന്ന ചടങ്ങാണ് ഈ ഉൽസ്സവത്തിൻറെ മുഖ്യമായ ആചാ രം.

മുൻ കാലങ്ങളിൽ, എന്ന് പറഞ്ഞാൽ വളരെ പുരാതന കാലത്ത് സർക്കാർ നിയ മങ്ങളൊ വിലക്കുകളോ നിലവില്ലായിരുന്നെകിലും, മഴക്കാലത്ത് മത്സ്യങ്ങളു ടെ പ്രജനനം നടക്കുന്നതിനാൽ മീൻ പിടുത്തക്കാർ കടലിൽ പോകുകയോ മീൻ പിടിക്കുകയോ, വിൽപ്പന നടത്തുകയോ, മീൻ ഭക്ഷിക്കുകയോ പതിവില്ലായിരു ന്നു, അങ്ങിനെ ചെയ്താൽ കടലമ്മയുടെ കോപം ഉണ്ടാകുമെന്നുമുള്ള അവരുടെ വിശ്വാസ്സത്തിൻറെ ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ പഴയ കാലത്തെ ജന ങ്ങൾ ഈ വിശ്വാസ്സത്തെ വളരെ കർശനമായി പാലിച്ചിരുന്നു, ഏതാണ്ട് രണ്ട് മാ സ്സങ്ങളോളമായിരുന്നു മീൻ പിടുത്തവും, കടലുമായി ബന്ധപ്പെട്ട മറ്റു തൊഴിലു കളും പാടേ നിർത്തി വച്ചിരുന്നത്. 

അതുകൊണ്ടു തന്നെ മുൻ കാലങ്ങളിൽ മത്സ്യസമ്പത്തിനു കാര്യമായ ഒരു കുറ വും ഉണ്ടായിട്ടുമില്ലായിരുന്നു. എന്നാൽ കാലപ്പോക്കി ൽ വിശ്വാസ്സം ഇല്ലാതാവു കയോ, അല്ലെങ്കിൽ കുറവുണ്ടാകുകയോ, എങ്ങിനേയും പണമുണ്ടാക്കുകയെന്ന വ്യഗ്രതയോ, മറ്റു പല കാരണങ്ങളാലും പലരും ഇത് അനുസ്സരിക്കാതേയുമാ യി, അതോടെ കടലിൽ നിന്നുള്ള മത്സ്യ സമ്പത്തിൽ വൻ കുറവുണ്ടാകുകയാൽ പിന്നീട് ട്രോളിംഗ് നിരോധനം എന്ന ഒരു നിയമം തന്നെ നിലവിൽ വന്നു. (ജൂൺ പതിനാല് മുതൽ ജൂലൈ മുപ്പത്തി ഒന്ന് വരേയാണ് കേരളത്തിൽ ട്രോളിങ്ങ് നി രോധനത്തിൻറെ കാലാവധി.)

മഴക്കാലം ആരംഭിക്കുന്നതോടെ നിർത്തി വെക്കുന്ന മീൻ പിടുത്തം, മഴക്കാല ത്തിൻറെ അവസ്സാനത്തോടെ പുനരാരംഭിക്കുന്നു. അതിൻറെ മുന്നോടി കൂടിയാ ണ് നാരിയൽ പൂർണ്ണിമ. ശ്രാവണ പൂർണ്ണിമയെന്നും, രാഖി പൂർണ്ണിമയെന്നും ഈ ഉൽസ്സവം അറിയപ്പെടുന്നു.  ശ്രാവണ മാസ്സത്തിലെ വിശേഷപ്പെട്ടതും പുണ്ണ്യ ദിനവുമായി കരുതപ്പെടുന്ന പൂർണ്ണ ചന്ദ്ര ദിവസ്സം സമുദ്ര ദേവനായ വരുണ ദേ വനെ തേങ്ങയുമായി പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്, പൂജിച്ച തേങ്ങ കടലി ലേക്ക്‌ വലിച്ചെറിയുന്നു, പൂജിക്കാൻ തേങ്ങ ഉപയോഗിക്കുന്നതിനു വിശ്വാസ്സ പരമായി ഇനിയും ഒരു കഥയുണ്ട്, മൂന്ന് കണ്ണുകളോട് കൂടിയ തേങ്ങ, മൂന്ന് കണ്ണുകളോട് കൂടിയ പരമ ശിവനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരമ ശിവൻറെ ഒരു ദൃഷ്ടി എപ്പോഴും കടലിൽ കൂടെയുണ്ടാകുമെന്നും, ആപത്തു ക ളിൽ നിന്നും രക്ഷിക്കുമെന്നുമുള്ള വിശ്വാസ്സവും മീൻ പിടുത്തക്കാരിൽ നിലവി ലുണ്ട്.

പൂജക്ക്‌ ശേഷം വരും കാലങ്ങളിൽ കാറ്റിൽ നിന്നും കടൽ ക്ഷോഭങ്ങളിൽ നിന്നും മറ്റു അപകടങ്ങളിൽ നിന്നും രക്ഷിക്കുവാനും, ജീവിതം സന്തോഷ പ്രദമാകാനും പ്രാർഥിക്കുന്നു. അതോടെ കടൽ  രൗദ്ര ഭാവം വെടിഞ്ഞു ശാന്ത ഭാവം കൈക്കൊ ള്ളുന്നുവെന്നും, കാലാവസ്ഥ  മീൻ പിടുത്തത്തിനും സമുദ്രവുമാ യി ബന്ധപ്പെട്ട മറ്റു തൊഴിലുകൾക്കും അനുയോജ്യമാകുന്നുവെന്നും വിശ്വാസ്സം.

ആഘോഷത്തിൻറെ ഭാഗമായി തേങ്ങയും പഞ്ചസ്സാരയും  ചേർത്ത തേങ്ങ ചോ റ്പ്രസാദമായി കടലമ്മയ്ക്കു സമർപ്പിക്കുന്നു. കടലിനു ചോറ് കൊടുക്കൽ എ ന്ന് ഈ ചടങ്ങ് അറിയപ്പെടുന്നു. തുടർന്ന് നൃത്തവും, ആട്ടവും, പാട്ടുമായി കടൽ ക്കരയിൽ രാത്രിയും പകലും കഴിച്ചു കൂട്ടുന്നു. പണ്ട് കാലങ്ങളിൽ കേരളത്തി ലും മീൻ പിടുത്തക്കാർ കടലിനു ചോറ് കൊടുക്കൽ എന്ന പേരിൽ ഈ ആഘോ ഷം നടത്തി വന്നിരുന്നു, ആ ദിവസ്സങ്ങളിൽ കടലിൽ മീൻ പിടുത്തവും ഇല്ലായി രുന്നു കടലി നു ചോറ് കൊടുക്കൽ കേരളത്തിൽ ഇപ്പോൾ നിലവിലുണ്ടോ എന്ന കാര്യത്തിൽ എനിക്ക് നിശ്ചയമില്ല.

നാരിയൽ പൂർണ്ണിമ അടുക്കുമ്പോൾ പുതിയ വല നെയ്യുകയും, ബോട്ടുകൾ കേ ടുപാടുകൾ നീക്കി നന്നാക്കുകയും, പെയിൻറടിക്കുകയും, പൂമാലകളാൽ അല ങ്കരിക്കുകയും ചെയ്യുന്നു. കോളി എന്ന പേരിൽ അറിയപ്പെടുന്ന സമുദായക്കാ രാണ്(മുക്കുവർ, മീൻ പിടുത്തക്കാർ) കൂടുതലായും ഈ ആചാരങ്ങളും, ആ ഘോഷങ്ങളും നടത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാരും സ്ത്രീ കളും അവരുടെ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും അണിയുകയും പാരമ്പര്യ നൃത്തങ്ങളുമായി ആടിപ്പാടിയും, ഭക്തർക്ക് തേങ്ങയും, തേങ്ങ വെ ള്ളവും പ്രസാദമായി വിതരണം ചെയ്തും ആഘോഷം അവിസ്മരണീയമാക്കു ന്നു .  മഹാരാഷ്ട്രയിലെ ഒരു പ്രത്യേക വിഭാഗക്കാർ പൂജിച്ച തേങ്ങ മാത്രമാണ് ഈ ദിവസ്സം ഭക്ഷിക്കുന്നത്. തെങ്ങും, മറ്റു മരങ്ങളും വച്ച് പിടിപ്പിച്ചു പ്രകൃതി യെ ആദരിക്കുകയും ചെയ്യുന്നു. ഇതും വലിയ പുണ്ണ്യമായ കർമ്മമായി കരുതി പ്പോരുന്നു.

നാരിയൽ പൂർണ്ണിമ ആഘോഷത്തോട്  കൂടി സമുദ്രം രൗദ്രഭാവം വെടിയുക യും ശാന്തമാകുകയും ചെയ്യുന്നുവെന്നും, കാറ്റും കോളും അടങ്ങി ശാന്തമാകു ന്നെന്നും വിശ്വാസ്സികൾ ഇന്നും പറയുകയും വിശ്വസ്സിക്കുകയും ചെയ്യുന്നു. സ മുദ്ര പൂജക്കും നാരിയൽ പൂർണ്ണിമക്കും ശേഷം പിറ്റേ ദിവസ്സം കടലിൽ പോയി മീൻ പിടിക്കുകയും പിടിച്ചെടുത്ത മീൻ കറിയാക്കി ഭക്ഷിക്കുകയും ചെയ്യുന്നു, അന്നത്തെ ദിവസ്സം മീൻ വിൽപ്പന നടത്തുകയുമില്ല. തുടർന്ന് അടുത്ത ദിവസ്സം മാത്രമേ മീൻ കച്ചവടം ചെയ്യുകയുള്ളൂ. അതോടെ ആ വർഷത്തെ ആഘോഷ ത്തിനു പരിസമാപ്തിയാകുകയും ചെ യ്യുന്നു.

നിയമങ്ങൾ നിലവിലില്ലാതിരുന്ന കാലങ്ങളിൽ, പാരമ്പര്യമായി നിലനിന്നിരുന്ന പല ആചാരങ്ങളും, വിശ്വാസ്സങ്ങളും കൊണ്ട് ഭൂമിയിലെ അന്യ ജീവികളുടെ ജീ വിതവും, സംരക്ഷണവും നില നിർത്തുവാൻ ഒരു പരിധിവരെ സാധ്യമായിരു ന്നു. പല വിശ്വാസ്സങ്ങളും  ഒരു രക്ഷാ കവചവുമായിരുന്നു. എന്നാൽ കാലം മാ റുകയും, വിശ്വാസ്സങ്ങൾ ഇല്ലാതാവുകയും, മണ്ണിനും, വിണ്ണിനും, വെള്ളത്തി നും, വായുവിനും, വനങ്ങൾക്കുമെല്ലാം അവകാശികൾ ഉണ്ടാവുകയും ചെ യ്തപ്പോൾ മറ്റു ജീവികളുടെ നിലനിൽപ്പ് അപകടത്തി ലാവുകയും ചെയ്ത തോടെ, നിയമങ്ങൾ അനിവാര്യമാകുകയും ചെയ്തു.

അങ്ങിനെ ഉണ്ടായതാണ് ട്രോളിങ്ങ് നി രോധനവും, അത് പോലെ വന്യ ജീവി സംരക്ഷണ നിയമം, വന സംരക്ഷണ നിയമം തുടങ്ങിയവയെല്ലാം നിലവിൽ വ ന്നു. എന്നാലും പല പഴുതുക ളും കണ്ടു പിടിച്ചു നിയമലംഘനങ്ങൾ എല്ലാ ഭാ ഗത്തും നടന്നു കൊണ്ടുമിരിക്കുന്നു. പല നിയമങ്ങളും കടലാസ്സുകളിൽ മാത്രം ഒ തുങ്ങുകയും ചെയ്തു. അതോടെ പല തരം മൽസ്യമടക്കമുള്ള ജല ജീവികളും, മ റ്റു പല വന്യ ജീവികളുമെല്ലാം ഭൂമുഖത്തു നിന്ന് തന്നെ അപ്രത്യക്ഷമായിക്കൊ ണ്ടുമിരിക്കുന്നു.

ആഗസ്ത് മാസ്സത്തിലാണ്‌ സാധാരണയായി നാരിയൽ പൂർണിമ ആഘോഷം നട ക്കുക. വിശ്വാസ്സത്തെ വിശ്വാസ്സികൾക്കു വേണ്ടി മാറ്റി നിർത്തി, നമുക്കും പ്രാർ ത്ഥിക്കാം, കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരെ കടലമ്മ സംരക്ഷിക്കട്ടേയെ ന്നു.

ആഗസ്ത് ഏഴിനാണ് ഈ വർഷത്തെ നാരിയൽ പൂർണ്ണിമ ആഘോഷം.


ജയരാജൻ കൂട്ടായി




              

Wednesday, 3 June 2015

മഷി തണ്ടും മയിൽപീലിയും - ഓർമ്മയിലെ ജൂണ്‍ ഒന്ന്


മഷി തണ്ടും മയിൽപീലിയും - ഓർമ്മയിലെ ജൂണ്‍ ഒന്ന്

ഇന്നത്തെ വിദ്യാഭ്യാസ്സ സമ്പ്രദായവും, അതോടൊപ്പം പഠിപ്പിൻറെയും പഠിപ്പി ക്കലിൻറെയും ശൈലിയിൽ ഒരു പാട് മാറ്റങ്ങളും പരിഷ്‌കാരങ്ങളും വന്നു കൊണ്ടിരിക്കുകയാണല്ലോ.  കൊട്ടും, കുരവയും, ഘോഷയാത്രയുമായി വീണ്ടു മൊരു പ്രവേശനോൽസ്സവത്തിനു നാടും സ്‌കൂളുകളും ഒരുങ്ങുമ്പോൾ, ഓർമ്മ യിലുള്ള എൻറെ പ്രവേശനോൽസ്സവത്തിൻറെ രസകരമായ കഥ. ജൂൺ ഒന്ന് എ ല്ലാ കാലവും സ്കൂൾ തുറക്കുന്ന ദിവസ്സമായിരുന്നു. അന്ന് തന്നെ മുൻ തീരുമാ നിച്ചുറപ്പിച്ച പോലെ തോന്നും വിധം കനത്ത മഴയും തുടങ്ങും. അങ്ങിനെയൊ രു മഴ ദിവസ്സമായിരുന്ന ജൂൺ ഒന്നിന് തന്നെയായിരുന്നു എൻറെയും തു ടക്കം.

 കാലത്ത് തന്നെ അമ്മ എന്നെ കുളിപ്പിച്ച് കീറിയ ട്രൌസ്സറും, പകുതി നനഞ്ഞ ഷ ർട്ടും ധരിപ്പിച്ചു, വീട്ടിൽ കുടയൊന്നും ഇല്ലാതിരുന്ന കാലം തകർത്ത് പെയ്യുന്ന മ ഴ. കുറേ നേരം കാത്തിരുന്നു, മഴ ശക്തിയാർജ്ജിക്കുകയല്ലാതെ കുറയുവാനുള്ള ലക്ഷണം കാണുന്നില്ല. നിവൃത്തിയില്ലാതെ അച്ഛൻ പറമ്പിലിറങ്ങി രണ്ടു വാഴ യില വെട്ടിയെടുത്തു ഒന്ന് എനിക്ക് തന്നു, മറ്റൊന്ന് അച്ഛനും തലയിൽ ചൂടി എ ൻറെ കയ്യും പിടിച്ചു മുറ്റത്തിറങ്ങിയ അച്ഛൻ മുമ്പേ നടന്നു, കഴുത്തിൽ തൂങ്ങി കിടക്കുന്ന വള്ളി ട്രൌസ്സറും, ഒരു കയ്യിൽ മൂല പൊട്ടിയ സ്ലേറ്റും മറ്റേ കയ്യി ൽ വാഴയിലക്കുടയുമായി മൂക്കും ഒലിപ്പിച്ചു മനസ്സില്ലാ മനസ്സോടെ ഞാൻ പി ന്നാലെ നടന്നു.

കീരങ്ങാട്ടിൽ നിന്നും ചാല വയൽ ഇറങ്ങി, തോട് നിറഞ്ഞിരുന്നു, എൻറെ കയ്യി ൽ പിടിച്ചു മരത്തടിപ്പാലം കടക്കാൻ അച്ഛൻ സഹായിച്ചു. ചാല വയൽ സ്കൂളി ൽ എത്തി. വാഴയില കുട ചുമരിൻറെ മൂലക്ക് സൂക്ഷിച്ചു വച്ചു.  (ചുണ്ടാങ്ങാ പോയിൽ നോർത്ത് എൽ പി സ്കൂൾ), ശ ങ്കരൻ മാസ്റ്ററും, കുഞ്ഞിക്കണ്ണൻ മാസ്റ്റ റും, കൃഷ്ണൻ മാസ്റ്ററും, കൊല്ലേരി മാതു ടീച്ചറും അച്ഛനുമായി വിശേഷങ്ങൾ പങ്കു വച്ചു, സാരിത്തലപ്പുയർത്തി മാതു ടീച്ചർ എൻറെ നനഞ്ഞ തല തുടച്ചു. അ പ്പോഴും ദേഹവും ഉടുത്ത വസ്ത്രങ്ങളും നനഞ്ഞൊലിക്കുന്നുണ്ടായിരുന്നു. എ ന്നെ സ്കൂളിൽ നിർത്തി അച്ഛൻ വീട്ടിലേക്ക് തിരിച്ചു പോയി. അതായിരുന്നു എ ൻറെ പ്രവേശനോൽസ്സവവും ഒന്നാം ക്ലാസ്സിലെ ഒന്നാം ദിവസ്സവും. ഒന്നാം ദിവ സ്സം ഉച്ച വരെയേ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. ഉച്ചയായപ്പോൾ അച്ഛൻ വന്നു, മ ഴയ്ക്ക് ശമനമൊന്നും ഉണ്ടായിരുന്നില്ല. വാഴയിലക്കുടയുമെടുത്ത് സ്‌കൂളിൽ നിന്ന് മോചനം കിട്ടിയ ആശ്വാസ്സത്തിൽ അച്ഛനോടൊപ്പം ഞാൻ നടന്നു.

ഞാൻ പഠിച്ച എൻറെ സ്കൂളിൻറെ യഥാർത്ഥ പേരു ചുണ്ടങ്ങാപ്പോയിൽ നോ ർത്ത് എൽ പി സ്കൂൾ എന്നാണെന്ന് അടുത്ത കാലത്താണ് എനിക്ക് അറിയാൻ കഴിഞ്ഞത്.!!!!!!!. വിദ്യാരംഭ ദിവസ്സം ശങ്കരൻ മാസ്റ്റരുടെ മുന്നിൽ അരിയിലെഴു താൻ ഇരുന്ന ഓർമ്മ ഇപ്പോഴും മായാതെ മനസ്സിൽ ഉണ്ട്, ഹരിയെന്നോ, ശ്രീ യെ ന്നോ പറയാൻ കൂട്ടാക്കാതെ വലിയ വായിൽ പരമാവധി ശക്തിയിൽ കാറി കര ഞ്ഞ കാര്യം നല്ല ഓർമ്മയിൽ ഉണ്ട്. പ്രവേശന ഉൽസ്സവമൊ എഴുന്നള്ളിപ്പോ താ ല പ്പൊലിയൊ ഇല്ലാതിരുന്ന ആ കാലത്ത്, വിജയ ദശമി വിദ്യാരംഭ ദിവസ്സം അ രിയിലെഴുത്ത്‌ കഴിഞ്ഞാൽ സ്കൂ ൾ തുറക്കുന്ന ദിവസ്സം മുതിർന്ന ആരെങ്കിലും ഒരാൾ സ്കൂളിലേക്കു കൂട്ടി പോകുകയും അവിടെ ഒരു ടീച്ചറെ ഏൽപ്പിച്ചു തി രിച്ചും പോരും, അതായിരുന്നു ആ കാലങ്ങളിലെ പ്രവേശനോൽസ്സവം.!!!!!!!!!!!!      

പിറ്റേ ദിവസ്സം സ്കൂളിൽ പോകില്ലായെന്ന വാശിയിലായിരുന്നു ഞാൻ, വാശി നിർത്തുന്നില്ലെന്നു കണ്ടപ്പോൾ അച്ഛൻ കുരുമുളക് വള്ളിയുടെ തണ്ടുമായി വ ന്നു, അടികിട്ടുമെന്നുള്ള അവസ്ഥ വന്നപ്പോൾ വേറേ നിവൃത്തിയില്ലാതെ മുറ്റ ത്തേക്കിറങ്ങി ഒരോട്ടമായിരുന്നു. കൂടെ അയൽവാസ്സികളായ കുട്ടികൾ ആരൊ ക്കെയോ ഉ ണ്ടായിരുന്നെങ്കിലും ആരായിരുന്നെന്നും ഇപ്പോൾ ഓർമ്മയിലില്ല. അന്നും തലേ ദിവസ്സം പോലെ വലിയ വായിൽ നിലവിളി ച്ചുകൊണ്ടായിരുന്നു സ്കൂളിൽ എത്തിയത്.  പരമാവധി പറ്റാവുന്നത്രയും തൊണ്ട പൊട്ടുന്ന ഒച്ചയി ലായിരുന്നു എൻറെ അട്ടഹാസ്സം. പോകുന്ന വഴിയിൽ ചാത്തു അച്ഛൻ പറഞ്ഞു, എടാ ഒച്ച പോര, കുറച്ചു കൂടി കൂട്ടാൻ നോ ക്ക്. ഉച്ച കഴിഞ്ഞപ്പോൾ മാതു ടീച്ച ർ പറഞ്ഞു, മതി കരഞ്ഞത് ബാക്കി നാളേക്കിരിക്കട്ടേ!!!!!

പല ദിവസ്സങ്ങൾക്ക് ശേഷം കരയലും വിഷമവും മാറുകയും സ്കൂളിൽ പോകു ന്നതിലുള്ള മടി മാറുകയും ചെയ്തു, എന്നാലും മഴക്കാലത്തു ചാല വയലിലെ തോടിൻറെ മരത്തടിപ്പാലം കടക്കുക വളരെ ദുഷ്ക്കരമായിരുന്നു. കുത്തിയൊ ലിക്കുന്ന വെള്ള പാച്ചിൽ കാണുമ്പോഴേ ഭയം തോന്നും. കൂട്ടത്തിൽ വയലിലെ ക ണ്ടങ്ങളെല്ലാം വെള്ളം നിറഞ്ഞിരിക്കും, കണ്ടങ്ങളിൽ നിന്നും തോടിലേക്ക് വെ ള്ളം ഒഴുകി വരും. ചെറിയ തോടായിരുന്നെങ്കിലും തോട് കടക്കുമ്പോൾവല്ലാത്ത ഭയമായിരുന്നു മനസ്സിൽ. എന്നാലും നിറഞ്ഞൊഴുകുന്ന വയൽ വരമ്പുകളിലൂ ടെ മഴ നനഞ്ഞും, ചെളിയും, വെള്ളവും ചവിട്ടി തെറിപ്പിച്ചും കൊണ്ടുള്ള ആ യാത്രക്ക് ഒരു പ്രത്യേക സുഖമുണ്ടായിരുന്നുവെന്നു ഇപ്പോൾ അറിയുന്നു.

സ്കൂളിൽ പോകുമ്പോൾ ഒരു കഷണം സ്ലേറ്റ്‌ പെൻസിലും, സ്ലേറ്റ്‌ മായിക്കാൻ കീശയിൽ മഷി തണ്ടും, വെള്ളം കുടിയും (തണ്ടിൽ വെള്ളം നിറ ഞ്ഞിരിക്കുന്ന ഒരു തരം ചെടി), ഒരു ചെറിയ കുപ്പിയി ൽ പുല്ലെണ്ണയും ശേഖരിക്കും (പടന്ന പ്പുൽ എന്ന് പേരുള്ള പുല്ലിൻറെ തൂങ്ങി ക്കിടക്കുന്ന വേരിൽ കാണുന്ന ഒരു തരം കൊഴുത്ത സ്രവമാണ് പുല്ലെണ്ണ എന്ന പേരിൽ അറിയപ്പെടുന്നത്). വൈകുന്നേരം വീട്ടിലെത്തിയാൽ ഉടുത്ത ട്രൗസറും, ഷർട്ടും കഴുകി നിലത്ത് വിരിച്ചിടും, രാവി ലെയാകുമ്പോഴേക്കും പകുതി ഉണങ്ങും, പകുതി നനഞ്ഞ ഉടുപ്പുമിട്ടാണ് പിറ്റേ ദിവസത്തെ സ്‌കൂൾ യാത്ര.

വിദ്യാഭ്യാസം വ്യവസ്സായമല്ലാത്ത ആ കാലത്ത് എയിഡഡ്‌ സ്കൂളുകൾ മാത്ര മേ നിലവിലുണ്ടായിരുന്നുള്ളൂ. കഴുത്തിൽ തൂക്കിയിടാൻ ബാഗോ, കുടിവെ ള്ളത്തിനുള്ള കുപ്പിയോ, കുടയോ ഇല്ലാത്തതായിരുന്നു അന്നത്തെ സ്കൂൾ പഠന കാലം, സ്കൂൾ ബസ്സോ വാനോ ഇല്ലായെന്നു മാത്രമല്ല എത്ര ദൂര മായാലും നട ന്നു തന്നെ പോകും. കാരണം ബസ്സിന്‌ കൊടുക്കുവാൻ സ്‌കൂൾ കുട്ടികൾ കൊടു ക്കേണ്ട മൂന്ന് പൈസ്സ തരാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടേണ്ടി വരും. എന്നാലും അ ന്നത്തെ സ്കൂളുകളിൽ പഠിക്കാൻ ആവശ്യം പോലെ കുട്ടികളുമുണ്ടായിരുന്നു.


രസകരമായ പല വിശ്വാസ്സങ്ങളുമായിരുന്നു കുട്ടികളായ ഞങ്ങളിലുണ്ടായിരു ന്നത്. ആദ്യത്തെ ശ്രമം ബുക്കിൽ വയ്ക്കാൻ ഒരു മയിൽപ്പീലി കിട്ടുകയായിരു ന്നു.  മയിൽപ്പീലി പ്രസ്സവിക്കുമെന്നു മറ്റു കൂട്ടുകാർ പറഞ്ഞു വിശ്വസ്സിപ്പിച്ചിരു ന്നു. ഒരു പീലി കിട്ടി ബുക്കിൽ വച്ചാൽ ഇടക്കിടെ തുറന്നു നോക്കും, പ്രസ്സവം ന ടന്നോയെന്നു, കുറുമ്പൻമ്മാരായ കൂട്ടുകാർ വേറെ ഒരു കഷണം മയിൽ പീലി യെടുത്ത് ആരും കാണാതെ ബുക്കിലുള്ള പീലിയുടെ കൂടെ വയ്ക്കും, എന്നി ട്ട്  തുറന്നു നോക്കാൻ പറയും, ഡോക്ടറുടെ സഹായമോ, സിസ്സേറിയനൊ ഇല്ലാ തെ തന്നെ പ്രസ്സവം നടന്നിരിക്കും. പിന്നീടുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.

സ്കൂളിൽ പോകുന്ന വഴിയിൽ അബദ്ധത്തിൽ  ചാണകം ചവിട്ടിയാൽ ആ ദിവ സ്സം അശുഭ സൂചനയായി കണക്കാക്കും. അത് കൊണ്ട് പോകുന്ന വഴിയിൽ പ ശുവിനെ കണ്ടാൽ നിലത്ത് ചാണകമെങ്ങാനും ഉണ്ടോ എന്ന് ശ്രദ്ധിക്കും. എന്തെ ങ്കിലും കാരണത്തിന് ടീച്ചറുടെ അടി കിട്ടുമെന്നായിരുന്നു എല്ലാവരും പരസ്പ്പ രം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.  അഥവാ ചാണകം ചവിട്ടിയാൽ ആ ദിവസ്സ വും ആഴ്ച തീരുന്നത് വരേയും മനസ്സിൽ ഭീതിയുമായിരുന്നു.

ചുണ്ടങ്ങാപ്പോയിലിൽ നിന്നും ഞങ്ങൾ കൂരാറയിലെ ആറ്റുപുറത്തേക്ക് താമ സ്സം മാറി. അതിൽ പിന്നെ ആറ്റുപുറത്തു നിന്നും നടന്നു രണ്ടു മാസ്സത്തോളം സ്കൂളിൽ പോയിട്ടുണ്ട്. അതോടെ പുതിയ ഒരു പ്രശ്നം കൂടിയുണ്ടായി, ആറ്റു പുറത്തുള്ള നടമ്മൽ പാലം കടന്നാലെ എനിക്ക് പോകാൻ പറ്റുമായിരുന്നുള്ളൂ, പാലം കടക്കുന്നത് വല്ലാത്ത ഭയമായിരുന്നു എനിക്ക് രാവിലെയും വൈകുന്നേ രവും കടക്കാൻ രണ്ടു പാ ലങ്ങൾ!!!!!!,

പലപ്പോഴും നടെമ്മൽപ്പാലം പകുതിയെത്തിയാൽ ഞാൻ നടുക്ക് നിന്ന് നിലവി ളിക്കും. നടേമ്മൽ രാമേട്ടൻ ഓടി വന്നു കൈ പിടിച്ചു പാലം കടത്തും, ഒരു ദിവ സ്സം ഞാൻ കരഞ്ഞു വിളിക്കുമ്പോൾ ചെത്ത്‌ തൊഴിളായിയായ രാമേട്ടൻ തെങ്ങി ന് മുകളിലായിരുന്നു, നിലവിളി കേട്ട് രാമേട്ടൻ തെങ്ങിൽ നിന്ന് ഇറങ്ങി വന്നു കൈ പിടിച്ചു  എന്നെ പാലം കടത്തുന്നത് വരേയും ഞാൻ പാലത്തിനു നടുക്ക് തന്നെ നിന്ന് നില വിളിക്കുകയായിരുന്നു.

ചാടല പുഴയ്ക്കു രണ്ടു മൂന്നു തെങ്ങുകൾ കുറുകെ നീളത്തിൽ പാലമായിട്ടാണ് മഴക്കാലത്ത് ആളുകൾ അക്കരെയിക്കരെ കടന്നിരുന്നത്, സുരക്ഷിതമായ പാല ങ്ങൾ, പാത്തിപ്പാലവും, അത് കഴിഞ്ഞാൽ പൊന്ന്യം പാലവും മാത്രം. ബസ്സും മറ്റു വാഹനങ്ങളും കടന്നു പോകും, എന്നാൽ അവിടെ വരെ എത്തുകയെന്നാൽ പല കിലോ മീറ്ററുകൾ നടക്കണം. പല ഭാഗങ്ങളിലും പ്രദേശ വാസ്സികൾ പുഴ ക ടക്കാൻ പല വിദ്യകളും പ്രയോഗിക്കാറുണ്ട്, പുഴയ്ക്കു കുറുകെ രണ്ടു കരക ളിലുമായി വലിയ കയർ തെങ്ങുകളിൽ കെട്ടി, കയറിൽ പിടിച്ചു തൂങ്ങിക്കൊ ണ്ട്‌ അക്കരെയിക്കരെ കടക്കും, കാലു ചവിട്ടുവാൻ കനമുള്ള ഒരു  കമ്പിയും കെട്ടി വയ്ക്കും.

കലക്ക വെള്ളത്തോട് കൂടി രൌദ്ര ഭാവം പൂണ്ട പുഴ, കയറിൽ തൂങ്ങിയും, തെ ങ്ങിൻ തടി പാലത്തിൽ കൂടിയും കടക്കുകയെന്നത്‌ സഹസീകമായ കാര്യ മായി രുന്നു. നിറഞ്ഞൊഴുകുന്ന പുഴയെ തലയിൽ  ചുമടുകളുമായി വരുന്ന സ്ത്രീകൾ തെങ്ങിൻ പാലത്തിൽ കൂടി കടക്കുന്നത്‌ കുട്ടിയായ ഞാൻ ഭയ ത്തോടെ നോക്കി നിൽക്കാറുണ്ട്. വേനൽ കാലം വെള്ളം വറ്റുന്നതിനാൽ പുഴ ഇറങ്ങി കടക്കുക യാണ് പതിവ്. മൂന്നാം ക്ലാസ്സ് വരേയെ ഞാൻ ചുണ്ടങ്ങാപ്പോയിൽ നോർത്ത് സ്കൂളിൽ പഠിച്ചി ട്ടുള്ളൂ, എന്തായാലും മഴക്കാലത്തിനു മുമ്പ് ഞാൻ ആറ്റുപു റത്തു സ്കൂളിൽ ചേർന്നത്‌ കൊണ്ട് ചാടാല പുഴ പാലം കടക്കേണ്ട ആവശ്യം വ ന്നില്ല, അത് കൊണ്ട് തന്നെ ഈ ഓർമ്മക്കുറിപ്പെഴുതുവാനും അത് വായിക്കുവാ നും നിങ്ങൾക്ക് ഭാഗ്യമുണ്ടാവുകയാൽ ഞാൻ ജീവനോടെയും ഇരിക്കുന്നു.!!!!!!

ആറ്റുപുറത്തു ഞാൻ വാഗ്ദേവി വിലാസ്സം എൽ പി സ്കൂളിൽ നാലാം ക്ലാസ്സി ൽ ചേർന്നു, സ്കൂ ളുകൾ തുറക്കുന്ന ജൂണ്‍ ഒന്ന് അവിടേയും കോരി ചൊരിയു ന്ന മഴ തന്നെയായിരിക്കും, ഇത് ആ കാലത്തെ സ്ഥിരം പതിവുമായിരുന്നു. വാ ഗ്ദേവി വിലാസ്സത്തിലും എനിക്ക് വഴയിലക്കുട തന്നെയായിരുന്നു. കുട സ്വന്ത മായി ഉണ്ടായിരുന്നവർ രണ്ടു പേർ മാത്രമായിരുന്നു, അനന്തൻ മാസ്റ്റരുടെ മക ൾ ശ്രീലതക്കും, മുതുവന ശങ്കരൻ മാസ്റ്റരുടെ  മകൾ കോമളക്കും, യു പി കുഞ്ഞി രാമനു ഒരു കാൽക്കുടയും. അന്നത്തെ കാലത്ത് ഒരു കാൽക്കുട സ്വന്തമായി ഉ ണ്ടാവുകയെന്നത് ഒരു വലിയ അഭിമാന പ്രശ്നമായിരുന്നു. (മുളം കാലിൽ പന യോല കൊണ്ട് തുന്നിയുണ്ടാക്കുന്ന കുട, എപ്പോഴും തുറന്നു മാത്രം ഇരിക്കുന്ന തും, പൂട്ടാൻ പറ്റാത്തതുമാണ് കാൽക്കുട. കുചേലൻറെ കയ്യിലുള്ള കുടയാണ് കാൽക്കുട)

കനത്ത മഴ പെയ്യുന്ന ദിവസ്സങ്ങളിൽ വാഗ്ദേവി വിലാസ്സത്തിലെ കുട്ടികളെ നന യാതെ വീടുകളിൽ എത്തിക്കുന്നതിൽ അനന്തൻ മാസ്റ്റർ എപ്പോഴും ശ്രദ്ധിച്ചിരു ന്നു, സ്കൂളിനടുത്തുള്ള സ്വന്തം വീട്ടിൽ നിന്ന് രണ്ടു മൂന്നു കുടകൾ കൊണ്ട് വ ന്നു ആറ്റുപുറത്തുള്ള കുട്ടികളെ രണ്ടും, മൂന്നും പേർ വീതം വീടുകളിലേക്ക് പ റഞ്ഞയക്കും, ഒരാൾ കുടയുമായി തിരിച്ചു വരും, വീണ്ടും അടുത്ത ഗ്രൂപ്പ്‌ പോ കും, ഇങ്ങിനെ മുഴുവൻ കുട്ടികൾ പോകുന്നത് വരെ അനന്തൻ മാസ്റ്റർ സ്കൂളി ൽ കാത്തു നിൽക്കും.

ആറും, ഏഴും ക്ലാസ്സുകൾ മൊകേരി ഈസ്റ്റ്‌ യു പി സ്കൂളിലായിരുന്നു, (പാറേ മ്മൽ സ്‌കൂൾ) മഴയിൽ കൂരാറ വയൽ നിറയുകയും, വയലിൽ വഴി പോകാൻ പറ്റാതെയും വരികയാൽ പലപ്പോഴും സ്കൂളിൽ അവധിയെടുക്കേണ്ട സാഹ ചര്യവും ഉണ്ടായിട്ടുണ്ട് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ജൂണ്‍ മഴ സമയ ത്ത് നൂറു മീറ്റർ വേഗതയോട് കൂടിയ കൊടും കാറ്റും പേമാരിയും ഉണ്ടാകുമെ ന്ന കാലാവസ്ഥ നിരീക്ഷ ണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ് വന്നു, ഇങ്ങിനെയുള്ള അവസ്സരങ്ങളിൽ സ്കൂ ൾ നേരത്തെ വിടുക പതിവായിരുന്നു.

ഹെഡ് മാസ്റ്റർ കുമാരൻ മാസ്റ്റർ മെമ്മോ എഴുതി രാമോട്ടി മാസ്റ്ററെ ഏൽപ്പി ക്കും. രാമോട്ടി മാസ്റ്റർ എല്ലാ ക്ലാസ്സിലും കൊണ്ട് പോയി എല്ലാ മാസ്റ്റർമാരു ടേ യും ഒപ്പ് വാങ്ങും, മെമ്മോ ക്ലാസ്സുകളിൽ വായിക്കും. ഇന്നും ഓർമ്മയിൽ നി ൽക്കുന്ന ആ ഒരു മെമ്മോയിലെ വരികൾ ഇ തായിരുന്നു, " നൂറു മീറ്റർ വേഗത യോടു കൂടിയ കൊടും കാറ്റും പേമാരിയും ഉ ണ്ടാകുവാൻ സാധ്യത ഉള്ളത് കൊണ്ട് ഇന്ന് ഒരു മണിക്ക് സ്കൂൾ വിടുന്നതാണ് എല്ലാവരും എത്രയും വേഗം വീട്ടിലേക്കു പോകേണ്ടതാണ്, വഴിയിൽ കളിച്ചു നിൽക്കാനോ, സമയം കളയാ നോ പാടില്ല"

കുമാരൻ മാസ്റ്ററും രാമോട്ടി മാസ്റ്ററും അടക്കം അന്നുള്ള ആരും ഇന്ന് ജീവിച്ചി രിപ്പില്ല, എന്നാലും എല്ലാ വർഷവും ജൂണ്‍ മാസ്സം സ്കൂൾ തുറക്കുമ്പോൾ ഞാൻ ഇവരെയെല്ലാം സ്മരിക്കാരുണ്ട്, ആ നല്ല ഓർമ്മകളിൽ അവരെല്ലാം ഇന്നും ജീ വിക്കുന്നു...............

എട്ടാം ക്ലാസ്സിലേക്ക് ഞാൻ പാനൂർ സ്കൂളിൽ ചേർന്നപ്പോഴും ജൂണ്‍ മഴ പ്രശ്നം തന്നെയായിരുന്നു. പാനൂർ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, കണ്ണ വം സ്കൂൾ തകർന്നു വീണു പതിനഞ്ചൊളം കുട്ടികൾ മരിച്ചതും ഒരു ജൂണിലെ  മഴക്കാലം തന്നെയായിരുന്നു. അന്ന് ഞങ്ങൾക്കെല്ലാം അവധി നൽകി. സ്‌കൂൾ  തകർന്നതിൻറെ പിറ്റേ ദിവസ്സം  ഞാൻ പഠിക്കുന്ന എട്ടാം ക്ലാസ്സ് സി ഡിവിഷ ൻറെ ചുമരിൽ കാണപ്പെട്ട വിള്ളൽ ക്ലാസ്സ് ടീച്ചറായിരുന്ന സി എം ദാമോദരൻ മാസ്റ്റരുടെ ശ്രദ്ധയിൽ പെടുത്തിയതും ഞാനായിരുന്നു. ദാമോദരൻ മാസ്റ്റർ ഹെ ഡ് ടീച്ചറായ സരസ്വതി ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തുകയും അങ്ങിനെ ഞങ്ങൾ ക്ക് ഒരാഴ്ചയോളം അവധിയുമായിരുന്നു. അത് കഴിഞ്ഞു പുതുക്കിപ്പണിയുന്ന ത് വരെ രണ്ടു മാസ്സക്കാലം ഷിഫ്റ്റ്‌ സമ്പ്ര തായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്.


രാവിലേയും വൈകുന്നേരങ്ങളിലും നടന്നാണ് പാനൂർ സ്‌കൂളിൽ പൊയ്ക്കൊ ണ്ടിരുന്നത്, മൊകേരി വയൽ വഴി നടനായിരുന്നു  യാത്രയെങ്കിലും വഴിയിൽ പാലം കട ക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നത് എന്നെ സംബന്ധിച്ച് വല്ലാ ത്ത ആശ്വാസ്സമുള്ള കാര്യമായിരുന്നു. ആറ്റു പുറത്തു നിന്നും ഏതാണ്ട് മൂന്നര കിലോ മീറ്റർ നടന്നാലാണ് പാനൂർ സ്‌കൂളിൽ എത്തുക. കാലത്ത് വീട്ടിൽ നിന്നും വല്ലതും കഴിച്ചു പോയാൽ വൈകുന്നേരം തിരിച്ചെത്തിയാലാണ് വല്ലതും കഴി ക്കാൻ കിട്ടുക.

പാനൂർ സ്കൂളിൽ അന്നത്തെ എൻറെ സഹപാഠികളിൽ എനിക്ക് ഓർമ്മയുള്ള പേരുകൾ, ക്ലാസ്സ് ലീഡർ രാഘവൻ, മുല്ലേരിക്കണ്ടി മോഹനൻ, അരവിന്ദൻ പി പി, പ്രസന്നജിത്ത്, വി പുഷ്പമിത്രൻ, വി കെ ബാലകൃ ഷ്ണൻ, ഇ മധുസൂദനൻ, മനേക്കര സ്വദേശി കണ്ണൻ ഗുമസ്തൻറെ മകൻ മനോഹരൻ എന്നിവരായിരു ന്നു. പാനൂർ ഹൈസ്കൂൾ വി ട്ടതിൽ പിന്നെ ഇവരിൽ അരവിന്ദൻ (രാജാ ബ്രതേ ർസ്) ഒഴികെ ആരെയും ഇന്ന് വരെയും ഞാൻ കണ്ടിട്ടുമില്ല.

ഇന്ന് പുഴകൾക്കു അടുത്തടുത്തായി കുറെ പാലങ്ങളും യാത്ര ചെയ്യുവാൻ സ്‌കൂൾ ബസ്സുകളുണ്ട്.  നല്ല വസ്ത്രങ്ങളും, ടൈയും, കഴുത്തിൽ തൂക്കി നടക്കാൻ കനമേറിയ ബാഗുകളും, വെള്ളക്കുപ്പിയും, ഭക്ഷണ പത്രങ്ങളുമെല്ലാമായി സ്‌കൂൾ യാത്ര ഒരു  സംഭവ മായി മാറിക്കഴിഞ്ഞു.

പ്രവേശനോൽസ്സവവും, ആഘോഷങ്ങളോടും കൂടി പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, കഴിഞ്ഞു പോയ ഒരു കാലത്തിൻറെ മധുരിക്കുന്നതും തിരി ച്ചു കിട്ടാത്തതുമായ ഈ കഥ പുതിയതായി അക്ഷരലോകത്തേക്ക് കടന്നു വന്ന വരായ, ഇതൊന്നും അനുഭവിക്കാൻ ഭാഗ്യം കിട്ടാതെ പോയ കുരുന്നുകൾക്കാ യി സമർപ്പിക്കുന്നു.

ആശംസ്സകൾ

ജയരാജൻ കൂട്ടായി

jayarajankottayi@gmail.com
jayarajankottayi.blogspot.com